Pages

ബേനസീര്‍ ഭൂട്ടോ , തീവ്രവാദത്തിന്റെ മറ്റൊരു ഇര !


പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടു . റാവല്‍പിണ്ടിയില്‍ അവര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗം കഴിഞ്ഞ് കാറില്‍ സഞ്ചരിക്കവേ തീവ്രവാദികള്‍ ഏ.കെ.47 കൊണ്ട് അവരുടെ നെഞ്ചിനും കഴുത്തിനും നിറയൊഴിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ബേനസീറിനെ റാവല്‍പിണ്ടിയിലെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ വച്ചാണ് മരണം സംഭവിച്ചത്.
ബേനസീറിന്റെ വെബ്‌സൈറ്റ് ഇവിടെ .
ബേനസീര്‍ ഭൂട്ടോവിന്റെ കൃതികള്‍ :

പാകിസ്താന്‍ ദ ഗേതറിങ് സ്റ്റോം (1983), ഹിജാ ദെ ഓറിയന്റെ (സ്പാനിഷ്), ബേനസീര്‍ ഭൂട്ടോ_ഡോട്ടര്‍ ഓഫ് ദ ഈസ്റ്റ് , ബേനസീര്‍ ഭൂട്ടോ_ഡോട്ടര്‍ ഓഫ് ഡസ്റ്റിനി _ഓട്ടോബയോഗ്രഫി എന്നിവയാണ് ബേനസീറിന്റെ മുഖ്യരചനകള്‍.
ഡബ്ല്യൂ. എഫ്. പെപ്പര്‍, റഫീക് സഖറിയ, ക്രിസ്റ്റിനാ ലാമ്പ്, തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രചിച്ച പതിനാലോളം ജീവചരിത്രകൃതികള്‍ ഇപ്പോഴുണ്ട്.

ഒരു ചെറിയ ന്യൂനപക്ഷമായ തീവ്രവാദികള്‍ക്ക് രാജ്യങ്ങളുടെയും ജനതകളുടെയും തലയെഴുത്ത് മാറ്റിയെഴുതാന്‍ കഴിയുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു .
ബേനസീര്‍ ഭൂട്ടോവിന്റെ ലഘു ജീവചരിത്രം :

1953 ല്‍ സിന്‍ധ് പ്രവിശ്യയിലെ ഭൂഉടമകളുടെ കുടുംബത്തിലാണ് ബേനസീര്‍ ഭൂട്ടോ ജനിച്ചത്. പിതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോപാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള സമുന്നതനേതാവാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് അവര്‍ കോളേജ് വിദ്യാഭ്യാസം നടത്തിയത്. 1977 ല്‍ രാജ്യത്ത് മടങ്ങിയ അവര്‍ രാജ്യത്തിന്റെ വിദേശകാര്യ സര്‍വീസില്‍ ചേരാനാണ് ആഗ്രഹിച്ചിരുന്നത്.
ബേനസീര്‍ നാട്ടിലെത്തി ആഴ്ചകള്‍ക്കകം ജനറല്‍ സിയാ ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാളവിഭാഗം അധികാരം പിടിച്ചെടുത്ത് ഭൂട്ടോവിനെ തടവിലാക്കി.പിതാവിനെതിരെ കൊലക്കുറ്റം ചുമത്തിയതിനെതിരെ അവര്‍ പോരാടി. പല വട്ടം വീട്ടുതടങ്കലിലാക്കപ്പെട്ടു.

ബഹുജനരോഷം വകവെക്കാതെ 1979 എപ്രിലില്‍ ഭൂട്ടോവിനെ പട്ടാളഭരണകൂടം തൂക്കിക്കൊന്നു. പിന്നീടൊരിക്കലും ബേനസീര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനിന്നിട്ടില്ല. സിയാവുള്‍ ഹഖിന്റെ ഭരണകൂടം 1981ല്‍ അവരെ തടവിലാക്കുകയുമുണ്ടായി. 1984 ല്‍ ജയില്‍ മോചിതയായ അവര്‍ 1986 വരെ ബ്രിട്ടനില്‍ കഴിഞ്ഞുകൂടി.
88ല്‍ സിയാവുള്‍ ഹഖ് വിമാനാപകടത്തില്‍ മരിച്ചതോടെ സ്ഥിതി മാറി.
പൊതുതിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ബേനസീറിനെയല്ലാതെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയുമായിരുന്നില്ല. അന്നവര്‍ക്ക് 35 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
ലോകത്തിലെ ഒരു ഇസ്ലാമികരാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന സ്ഥാനം അവര്‍ അന്ന് ചരിത്രത്തില്‍ നേടി. 1990 ല്‍ പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാന്‍ ബേനസീറിനെ പിരിച്ചുവിട്ടു. ഭര്‍ത്താവിനെ തടവിലാക്കി. 1993 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയില്ല. ബേനസീര്‍ പ്രതിപക്ഷനേതാവായി. കുറെക്കാലം അവരെ നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. 1993ല്‍ നവാസ് ഷെറീഫിന്റെ ഗവണ്മെന്റിനെ പുറത്താക്കി. തുടര്‍ന്ന് ബേനസീര്‍ വീണ്ടും പ്രധാനമന്ത്രിയായെങ്കില്‍ മൂന്നുവര്‍ഷത്തിന് ശേഷം പുറത്താക്കപ്പെട്ടു. 99മുതല്‍ വിദേശത്തായി താമസം.

2007 ഒക്റ്റോബര്‍ 18 ന് നാട്ടില്‍ തിരിച്ചെത്തിയ ബേനസീറിനെ സ്വീകരിക്കാന്‍ മുപ്പത് ലക്ഷം ജനങ്ങള്‍ അണിനിരന്നതായാണ് കണക്ക. അന്നുതന്നെ ബേനസീറിന് നേരെ വധശ്രമം നടന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളായാണ് അവര്‍കണക്കാക്കപ്പെടുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, സിന്ധ് സര്‍വകലാശാല, ഫിലിപ്പീന്‍സ് യുണിവേഴ്സിറ്റി, പേശ്വാര്‍ സര്‍വകലാശാല തുടങ്ങി ഒമ്പത് സര്‍വകലാശാലകളില്‍ നിന്ന് അവര്‍ക്ക് ഹോണററിഡോക്റ്ററേറ്റുകള്‍ ലഭിച്ചിട്ടുണ്ട് 87 ല്‍ സിന്ധിലെ ബിസിനസ്സുകാരനായ അസിഫ് അലി സര്‍ദാരിയെ വിവാഹം ചെയ്ത അവര്‍ക്ക് മുന്നുമക്കളുണ്ട് , ഒരാണും രണ്ടുപെണ്‍മക്കളും.

ബേനസീറിന്റെ പിതാവും പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന സുള്‍ഫക്കീര്‍ അലി ഭൂട്ടോയും വധിക്കപ്പെടുകയായിരുന്നു. 1977 ല്‍ ഭൂട്ടോയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത സൈനിക മേധാവി ജനറല്‍ സിയാ ഉള്‍ഹഖ് 1979 ല്‍ അദ്ദേഹത്തെ തൂക്കിക്കൊന്നു. തുടര്‍ന്നാണ് ബേനസീര്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുത്തത്.

തസ്ലീമ എപ്പിസോഡ് ; തിരക്കഥ : ബുദ്ധദേവ്









വാസ്തവം ഡെയിലി എന്ന ബ്ലോഗിന്റെ ഒരു മുഖപ്രസംഗത്തില്‍ ഇങ്ങിനെ പറയുന്നു :

'ലജ്ജ'യെന്ന ഒരു കൃതിയിലൂടെ, ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശില്‍ നടന്ന വംശീയ ഏറ്റുമുട്ടലില്‍ അവിടുത്തെ ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്ന തീവ്രവേദനയുടെയും ആക്രമണത്തിന്റെയും പച്ചയായ വിവരണം നല്‍കിയതാണ്‌ തസ്ലീമ എന്ന എഴുത്തുകാരിയെ ബംഗ്ലാദേശിനും മറ്റ്‌ രാഷ്ട്രങ്ങളിലെ മുസ്ലീങ്ങള്‍ക്കും അനഭിമതയാക്കിയത്‌. തസ്ലീമയുടെ ജീവനുവേണ്ടി മുസ്ലീം തീവ്രവാദികള്‍ മുറവിളികൂട്ടി പിന്നാലെ പാഞ്ഞപ്പോള്‍ നാടുവിട്ട്‌ പല രാജ്യങ്ങളില്‍ അഭയം തേടാന്‍ അവര്‍ വിധിക്കപ്പെട്ടു. ഒടുവില്‍ അവരുടെ ഇഷ്ടനഗരമായ കൊല്‍ക്കൊത്തയിലേക്ക്‌ ക്ഷണിച്ച്‌ അവരെ ആദരിച്ചതും സംരക്ഷിച്ചതും പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു. അത്രയും നന്ന്‌.

എന്നാല്‍ ഇന്ന്‌ ബുദ്ധദേവിന്റെ ആ സംസ്ഥാനം അനുവര്‍ത്തിക്കുന്ന വികലമായ വ്യവസായ സാമ്പത്തിക നയങ്ങളുടെ അനിവാര്യതയായി നന്ദിഗ്രാം സൃഷ്ടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാരിനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുമുണ്ടായ നാണക്കേടില്‍നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാന്‍ ചില തല്‍പ്പരകക്ഷികളെ ഉപയോഗിച്ചുനടത്തിയ അതിഗര്‍ഹണീയമായ ഒരു നീക്കത്തിനൊടുവിലാണ്‌ തസ്ലീമയ്ക്ക്‌ കൊല്‍ക്കത്ത വിടേണ്ടിവന്നത്‌. തസ്ലീമ ബംഗാളില്‍ തുടരുന്നിടത്തോളം കാലം അവിടെ വംശീയ വിദ്വേഷം രൂക്ഷമാകുമെന്നുപോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രഖ്യാപിക്കുന്ന അവസ്ഥയോളം സാഹചര്യങ്ങള്‍ വഷളാക്കപ്പെട്ടു. "

മുഖപ്രസംഗം തുടരുന്നു !

കരണ്‍ താപ്പര്‍ എന്ന മീഡിയ റിപ്പോര്‍ട്ടര്‍ അരുന്ധതി റോയിയുമായി നടത്തിയ അഭിമുഖത്തില്‍ , അരുന്ധതി പറഞ്ഞത് കവിയും എഴുത്തുകാരനുമായ ബുദ്ധദേവ് നന്ദിഗ്രാം പ്രശ്നത്തില്‍ ജനശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി രചിച്ച തിരനാടകമായിരുന്നു തസ്ലിമാ സംഭവം എന്നാണ് .

അഭിമുഖം ഇവിടെ വായിക്കുക :
Karan Thapar: Arundhati Roy, let me start with that question. How do you respond to the way Taslima Nasreen has been treated for almost 14 days now?

Arundhati Roy: Well, it is actually almost 14 years but right now it is only 14 days and I respond with dismay but not surprise because I see it as a part of a larger script where everybody is saying their lines and exchanging parts. (((Because that's what it is, but how nice that somebody would point this out.)))

Karan Thapar: She, I believe, has been in touch with you . What has she told you about the experience that she has been through?

Arundhati Roy:Well I have to say that I was devastated listening to what she said because here's this woman in exile and all alone. Since August she's been under pressure, she says, from the West Bengal police who visit her everyday saying, "Get out of here. Go to Kerala, go to Europe or go to Rajasthan. Do anything but get out of here. People are trying to kill you," not offering to protect her but saying get out. On 15th November when there was this huge march in Calcutta against Nandigram, they said, "Now you're going to be killed so we're going to move you from your flat to some other place" and they did it but they withdrew most of her security which is paradoxical because on the day when she was supposedly the most under the threat, she had no protection. A few days later they gave her a ticket and pushed her out of the state.

Karan Thapar: Listening to the story she told you about herself, do you believe that the West Bengal government's behaviour has been unacceptable?

Arundhati Roy: Well it has been utterly, ridiculously unacceptable. I mean, what can I say? Here you have a situation where you're really threatening and coercing a person.

Karan Thapar: Far from protecting her, they were threatening her?

Arundhati Roy: Absolutely.

Karan Thapar: What about Buddhadeb Bhattacharjee? He is a poet, he is an author; how does he emerge from this story?

Arundhati Roy: He emerges from the story, as far as I am concerned, as the principal scriptwriter who managed quite cleverly to shift all the attention from Nandigram to Taslima and Taslima is not the person who is displacing the poor peasants of Nandigram. She is not the person who is robbing people of their daily.

Karan Thapar: So he used her as a pawn to take the pressure off himself in terms of Nandigram?

Arundhati Roy: I think very successfully because we are discussing her and not Nandigram right now.

Karan Thapar: So he's failed to stand by any of the constitutional duties that as a Chief Minister he should have upheld?

Arundhati Roy: I should say at this point that we do not have the constitutional right to free speech. We have many caveats between us and free speech so maybe he has upheld the constitutional rights to us not having free speech.

Karan Thapar: On Friday, Taslima announced that three pages from her autobiography Dwikhandito, which allegedly had given offence to critics, are to be withdrawn. Do you see that as a sensible compromise or a mistake?

Arundhati Roy: Well, neither. She does not have any choices. She is just like a person who has now got the protection of the mafia which is the state in some way. She has nowhere to go. She has no protection. She just has to blunder her way through this kind of humiliation and I really feel for her.

Karan Thapar: You used an interesting phrase. You said she has to blunder her way through this humiliation. Was withdrawing those three pages, admittedly under pressure, a blunder?

Arundhati Roy: I don't know. Honestly, we can all be very brave in the security of our lives but she has nobody to turn to and nowhere to go. I don't know what I would have done in that situation.

Karan Thapar: She had no other choice, perhaps.

Arundhati Roy: She really is in a mess. I think it is a reflection on all of us.

Karan Thapar: Let's come to the issues and the principle that underlie what I call the Taslima Nasreen story. To begin with, do you view freedom of speech as an absolute freedom, without any limitations or would you accept that there are certain specific constraints that we all have to accept? (((Thanks for the red herring -- Taslima is being pursued by Indian Parliamentarians demonstrably eager to kill her in public.)))

Arundhati Roy: It is a complicated question and has been debated often. I personally, do view it as something that should have no caveats for this simple reason that in a place where there are so many contending beliefs, so many conflicting things, only the powerful will then decide what those caveats should be and those caveats will always be used by the powerful.

Karan Thapar: So you're saying that given the fact that many people are vulnerable, freedom of speech for them should have no caveats, it should be absolute and that's their only protection?

Arundhati Roy: I think so because if you look at the facts, you have outfits like VHP or the Bajrang Dal or the CD that the BJP produced during the UP elections, you see that they do what they want to do. The powerful always do what they want to do. It is the powerless and the vulnerable that need free speech.

Karan Thapar: Let's explore the position that you're taking -- free speech is an absolute freedom and there should be no limitations on it. What about the view that by criticising Islam, Taslima has offended beliefs which for tens of millions of Indians, maybe for hundreds of millions are sacred? These are beliefs that underlie their dignity and their sense of identity. Should freedom of speech extend that far as to threaten people's sense of themselves?

Arundhati Roy: I don't believe that a writer like Taslima Nasreen can undermine the dignity of ten million people. Who is she? She is not a scholar of Islam. She does not even claim that Islam is her subject. She might have said extremely stupid things about Islam. I have no problem with the quotations that I have heard from her book. Dwikhandito has not been translated into English but let's just assume that what she said was stupid and insulting to Islam but you have to be prepared to be insulted by something that insignificant.

Karan Thapar: Let me quote to you some of the things that she said, not from Dwikhandito, but from an interview she gave to Anthony McIntyre, The Blanket in 2006. She says, "It's not true that Islam is good for humanity. It's not at all good. Islam completely denies human rights." Elsewhere she talks about what she calls the venomous snake of Islam. To me that sounds as if it goes perhaps beyond a simple critique and into deliberate provocation.

Arundhati Roy: It sounds like Donald Rumsfeld or some Christian fundamentalist. (((Why yes it does. Why not go beat up them instead of the lady novelist?)))

Karan Thapar: And you would rile at him so why not rile at her?

Arundhati Roy: Yeah, but I wouldn't say ban him or kill him. I would say what a ridiculous person. What a ridiculous thing. How can you start reacting to everything like that? We have an infinite number of stupidities in the world. How can you start having your foundations rocked by every half-wit?

Karan Thapar: Let's put it like this, does freedom of speech necessarily include the right to offend?

Arundhati Roy: Obviously it includes the right to offend otherwise it wouldn't be the freedom of speech.

Karan Thapar: But is that an acceptable right in India?

Arundhati Roy: One person's offence is another person's freedom.

Karan Thapar: That maybe so in England and America where Western levels of education have allowed people to hear something offensive without reacting violently. In India, where the education levels are so disparate, where religion is so emotionally and passionately held, then if you have the freedom of speech merging into the right to offend, you end up provoking people often to violence, sometimes to death.

Arundhati Roy: First of all, I think we have to understand that education is a very loaded term because modernity is what is creating some of this kind of radical fundamentalism. And it's not like traditional India anymore. In fact, if you look at any studies that have been done, actually communal riots have increased.

Karan Thapar: Aren't you evading my point? You're questioning what is meant by modernity and education but you and I know that the levels of sophistication in terms of being able to handle offence to your religion or criticism of your God vary hugely.

Arundhati Roy: What I am saying is that level of sophistication is far better in rural areas than urban areas.

Karan Thapar: You mean that rural Indians are better able to take criticism of Ram or Allah?

Arundhati Roy: If you look at the kind of riots in rural and urban areas, you'll see that, historically.

Karan Thapar: Let me give you a specific example. If criticism of Islam by Taslima Nasreen leads to a situation where people come out and riot on the streets and there is a real genuine threat that innocent people could end up killed, what in that circumstance should be the government's priority -- to defend freedom of speech or prevent the loss of human lives?

Arundhati Roy: I don't think that's a choice. I think they have to protect freedom of speech and do everything that they can to prevent the loss of human life because here what is happening is that this kind of right to offend or 'my sentiments have been hurt' have become a business in democratic politics. Let's say the political parties are engineering these situations which lead to a loss of life otherwise why should it be that Dwikhandito has been on the bestseller list for four years in West Bengal and nothing has happened and suddenly when there's a massive march and a massive mobilisation against the CPM, the book suddenly reappears as insulting people's faith?

Karan Thapar: So you're saying mischief makers, manipulators whipped up sentiments four or five years after the book was published, to deliberately try and corner Taslima and to create an atmosphere that perhaps worked in some peculiar way to the advantage of the West Bengal government?

Arundhati Roy: Look at who's benefiting from it. All the anger about Nandigram has now suddenly turned to us asking the same state that criminally killed people in Nandigram to now protect Taslima Nasreen.

Karan Thapar: Are you trying to suggest that perhaps that the West Bengal government was in some way involved in engineering this incident to deflect attention from Nandigram to Taslima?

Arundhati Roy: I would say that it would have had a lot to do with it and I am saying that it is so easy to do these things.

Karan Thapar: When the situation happened, it would have perhaps been judged as Buddhadeb Bhattacharjee's dilemma. Perhaps as a poet and author he felt a need to defend or desire to protect the freedom of speech. As a Chief Minister, undoubtedly he knew that he had the duty to stop and prevent the loss of human life. If therefore, by putting pressure on Taslima Nasreen to leave the state for a while, he was able to save ten or fifteen lives that would have otherwise been lost on the streets of Calcutta, did he not do the right thing?

Arundhati Roy: No, I don't think so. I think that's the game that they would like us to play. 'I did it in order to defend innocent lives.' But I think there's a deeper script in the understanding of what is known as the deep state. I think that this was a provocation that actually could have ended up creating a loss of lives because, I want to go back to it, why should it be that for four years that book was on the market and no lives were lost. Everything is in the timing.

Karan Thapar: So you really do believe, when you use phrases like the deep state that there was a conspiracy, even though we don't fully understand it, to deflect attention from Nandigram to Taslima and to perhaps put her in a position where under pressure she was forced to leave and the government didn't actually have to physically throw her out?

Arundhati Roy: I wouldn't use the word conspiracy because that sounds like an intelligence operation and I don't think that something like this needs to go as far as a conspiracy but I would certainly say that you need to examine the timing of this because that's all we are ever left in India. No one ever gets to the bottom of anything. It is always like, who benefits, why did this happen now. I would like to know, why it happened now.

Karan Thapar: So you're saying something that's pretty fundamental. You're saying that far more simple -- as you did at the beginning -- that the West Bengal government behaved unacceptably. Now you're saying that there was almost Machiavellian intent, not a conspiracy but a Machiavellian intent behind the way they have played this game out?

Arundhati Roy: You are making it sound like I have a very deep insight.

Karan Thapar: No, you have a deep distrust and a huge suspicion.

Arundhati Roy: That's true but I also know that this is the word on the street. You don't need a rocket scientist to figure this out. It is something that we have seen happening over and over again. It is nothing new or amazing that's happening.

Karan Thapar: Let's turn to the Central Government's response to Taslima Nasreen. Speaking in parliament on Wednesday, Pranab Mukherjee said that India would continue extend protection and sanctuary to Taslima Nasreen and then he added that it is also expected that guests will refrain from activities and expressions that may hurt the sentiments of our people. How do you respond to that?

Arundhati Roy: It is like being sentenced to good behaviour for the rest of your life which is a death sentence for a writer. If I had to live somewhere in those conditions, I would become a yoga instructor or something. I would give up writing because this is such a nasty thing to do. Here is a woman who is a Bengali writer. She can't function outside. It's a question of principle anyway. It is not about her, it is about us. What kind of society are we creating? Sure it's tough to take the kind of things she said about Islam but she should be put in her place, intellectually and otherwise. Not like this where she will become a martyr to somebody else.

Karan Thapar: When Pranab Mukherjee says that it is expected that guests will refrain from activities and expressions that may hurt the sentiments of our people, is he in a very real sense giving Muslim fundamentalists a veto, both over what Taslima can write and say and therefore whether she can stay in Calcutta?

Arundhati Roy:Who does he mean when he says 'our people'? Am I included for example? Because by saying this he certainly hurt my sentiments. You can't really match people's sentiments.

Karan Thapar: You are quite right. 'Our people' includes the whole range of people but I suspect that when he says our people he had those who we were protesting against Taslima on the streets of Calcutta in mind. Has he, therefore, given them a veto over what she can write and say, and therefore a veto over whether she can continue to live in Calcutta?

Arundhati Roy:It is not her. He has taken a veto over all of us. I mean I have also been told by the Supreme Court that you will behave yourself and you will write how we ask you to write. I will not. I hope that is extended to everybody here.

Karan Thapar: Given that Taslima's case is not a unique case, you've suffered as you said at the hands of the Supreme Court, M F Hussain has suffered, art students in Baroda have suffered, even people doing cartoons and satires of Gandhi on YouTube have suffered, are we an intolerant people= ?

Arundhati Roy: We're just messy people. Either we have the principle of free speech or you have caveats that will fill up this whole room and we will all just be silenced. There will be no art, there will be no music and there will be no cinema.

Karan Thapar: Are you moving in that direction where caveats to free speech are becoming so many that there is no freedom to be artistic?

Arundhati Roy: What I am saying here does not matter. I might believe in this but I know that tomorrow I have to deal with the thugs of the government, courts of the fundamentalist and everybody else. In order to live here you have to think that you are living in the midst of a gang war. So what I believe in or don't believe in is only theoretical. However, how I practice is a separate matter. How I survive here is like surviving amongst thugs.

Karan Thapar: But then the corollary to what you're saying is very important. You're saying that artists, particularly those who see things differently, particularly those who are stretching out and wanting to be new and avant-garde, have to contend with the thugs, as you call them, with the government and the majority that's trying to push them back.

Arundhati Roy: We do and we will. The thing is that I also don't expect to be mollycoddled. I know that we have a fight on our hands and how do we survive in this gang war. The state is just another gang, as far as I am concerned.

Karan Thapar: So you're saying that it is not easy to be different in India?

Arundhati Roy:Well, it's challenging and we accept that challenge.

Karan Thapar: What's your advice to Taslima Nasreen?

Arundhati Roy: I really don't have any advice. I feel very bad for her because, let me say this, her's is actually the tragedy of displacement. Once, she has been displaced from her home. She has no rights. She is a guest and she is being treated very badly. She is being humiliated.

Karan Thapar: Arundhati Roy, it was a pleasure talking to you on Devil's Advocate.

അടുത്ത ഫിബ്രവരിയില്‍ തസ്ലിമയുടെ വിസയുടെ കാലാവധി തീരുകയാണ് . ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തസ്ലീമക്ക് വിസ നീട്ടിക്കൊടുക്കുമോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ല . എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ് വിസ കൊടുത്തില്ലെങ്കിലും അവര്‍ എവിടെയെങ്കിലും പോയി ശിഷ്ടകാലം ജീവിച്ചുകൊള്ളും . പക്ഷെ അത് നമ്മുടെ നാട്ടില്‍ മുസ്ലീം മത മൌലികവാദത്തിന് കരുത്ത് പകരുകയും ആത്യന്തികമായി നരേന്ദ്ര മോഡിമാര്‍ രാജ്യത്തെ ശിഥിലീകരിക്കുകയും ചെയ്യും . അത് കൊണ്ട് മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ , ഇക്കാര്യത്തില്‍ മൌനം കൈവെടിഞ്ഞ് തസ്ലീമക്ക് വിസ നീട്ടിക്കോടുക്കുന്നതിനും അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ ഭാരത പൌരത്വം നല്‍കാനും ഒറ്റക്കെട്ടായി സര്‍ക്കാറിനെ പ്രേരിപ്പിക്കേണ്ടതുണ്ട് .

തസ്ലീമ നസ്രീനെ എന്ത് കൊണ്ട് വീട്ടുതടങ്കലില്‍ ആക്കുന്നു ?

തസ്ലിമ നസ്രീനെ സംബന്ധിച്ച് ഒരു പത്ര റിപ്പോര്‍ട്ട് താഴെ ചേര്‍ക്കുന്നു . ഇപ്പോള്‍ തസ്ലീമ ഫലത്തില്‍ ഡല്‍‌ഹിയില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് . എന്ത് കൊണ്ട് തസ്ലീമയ്ക്ക് ഈ പരിഷ്കൃത യുഗത്തില്‍ ഈ ദുര്‍ഗ്ഗതി വന്നു ? അവര്‍ ചെയ്ത തെറ്റ് എന്താണ് ? തന്റെ എഴുത്തിലൂടെ ആരുടെയെങ്കിലും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നതാണോ ?

അങ്ങിനെയെങ്കില്‍ വ്രണപ്പെടുന്ന വിശ്വാസങ്ങള്‍ ചികിത്സിക്കപ്പെടണം . കാരണം ഒരു വിശ്വാസം മറ്റുള്ള എല്ലാ വിശ്വാസങ്ങളേയും വ്രണപ്പെടുത്തുന്നുണ്ടല്ലോ ! എന്തായാലും തസ്ലിമ നസ്രീനെ ഈ വിധം തളച്ചിടാനും പകിട കളിക്കാനും ശ്രമിക്കുന്ന കേന്ദ്ര - ബംഗാള്‍ ഗവണ്മെന്റുകള്‍ നമ്മുടെ മതേതര പാരമ്പര്യങ്ങള്‍ക്ക് തീരാക്കളങ്കമാണ് വരുത്തിവെക്കുന്നത് എന്നതില്‍ സംശയമില്ല .

റിപ്പോര്‍ട്ട് തുടരുന്നു :

കൊല്‍ക്കത്തയുടെ അന്തരീക്ഷത്തെ സ്നേഹിക്കുന്ന, ബംഗാളി തന്‍റെ മാതൃഭാഷയായി അംഗീകരിച്ച തസ്ലീമാ നസ്രീന് പക്ഷെ കൊല്‍ക്കത്തയിലേക്കു മടങ്ങാനാവില്ല. പശ്ചിമബംഗാള്‍ സര്‍ക്കാരല്ല കേന്ദ്രമാണ് ഇത്തവണ തസ്ലീമക്ക് വിലങ്ങുതീര്‍ക്കുന്നത്. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ തീര്‍ത്ത് സുരക്ഷിത വലയത്തില്‍ കഴിയാം എന്നു നിശ്ചയിച്ചാലും അവര്‍ക്ക് ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെടാനാവില്ല. ഫലത്തില്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയെത്തിയ തസ്ലീമാ നസ്രീന്‍ എന്ന ബംഗ്ലാദേശി എഴുത്തുകാരി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തടങ്കലിലായി.

ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി തസ്ലീമ മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്രത്തിന്‍റെ തീരുമാനപ്രകാരമാണ് തനിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. മുസ്ലീം സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ അവര്‍ തന്‍റെ നോവലിലെ വിവാദമായ എതാനും പേജുകള്‍ നീ‍ക്കിയിരുന്നു.
സര്‍ക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുമെന്ന് അവര്‍ പറയുന്നു. കൊല്‍ക്കത്തയിലേക്കു മടങ്ങാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യ വിടുമെന്നും അവര്‍ പറഞ്ഞു. തത്വത്തില്‍ സര്‍ക്കാരിന്‍റെ വീട്ടുതടങ്കലിലാണ് തസ്ലീമ.

തസ്ലീമ നസ്രീന്റെ വെബ്‌സൈറ്റ് ഇവിടെ സന്ദര്‍ശിക്കുക !

നന്ദിഗ്രാമിന്റെ ബാക്കിപത്രവും , കണ്ണൂരിന്റെ ഭാവിയും !

നന്ദിഗ്രാമിനെക്കുറിച്ച് മലയാളമനോരമയില്‍ ആന്‍ഡ്രൂസ് ഫിലിപ്പ് എഴുതിയ തുടര്‍ ലേഖനം ആരുടെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ് . മനോരമയെ ആര്‍ക്കും വെറുക്കാം , പക്ഷെ വസ്തുതകള്‍ അത് കൊണ്ട് വസ്തുതകള്‍ അല്ലാത്തായിപ്പോകുമോ ? അക്രമം തന്നെയാണ് എക്കാലത്തും സി.പി.എമ്മിന്റെ മുഖമുദ്ര . കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം യു.ഡി.എഫിന്റെ ഭരണകാലത്ത് പൊതുവേ ക്രമസമാധാനം ഭദ്രമായിരുന്നു എന്ന് ആരും സമ്മതിക്കും . കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയതായിരുന്നു അതിന് കാരണം . അന്ന് ക്രിമനലുകള്‍ നിയമവാഴ്ച്ചയെ ഭയപ്പെട്ടു . അക്രമം നടത്തിയാല്‍ പിടിക്കപ്പെടുമെന്നും , തങ്ങളുടെ നേതാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ വന്ന് തങ്ങളെ മോചിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്നും ആക്രമകാരികള്‍ മനസ്സിലാക്കി .

ഇടത് പക്ഷം അധികാരത്തില്‍ വന്ന ആദ്യനാളുകളില്‍ത്തന്നെ ആക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന് സര്‍വ്വരും ഭയന്നതാണ് . കാരണം ആക്രമങ്ങളെ പ്രോത്സാഹിപ്പിച്ച് തീപ്പൊരി പ്രസംഗം നടത്തുന്ന നേതാവ് തന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരനായാല്‍ പിന്നെ പറയാനുണ്ടോ ? എന്നാല്‍ രണ്ട് വിരുദ്ധചേരികളില്‍ പെട്ട് നേതൃത്വം തന്നെ പരസ്പരം പോരടിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായതിനാല്‍ താഴെത്തട്ടിലുള്ള അണികള്‍ക്ക് തല്‍ക്കാലം ആയുധങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല . ഇപ്പോള്‍ പഴയത് പോലെ നാട് ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും തിരിയുന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങി . കണ്ണൂര്‍ അതിന്റെ പഴയ ചോരപ്പാടുകളിലേക്ക് മടങ്ങുകയാണ് . ബോംബ് നിര്‍മ്മിക്കുന്നതിനിടെ ആളുകള്‍ മരിക്കാന്‍ തുടങ്ങി . ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ബോംബുകള്‍ കണ്ടെത്താന്‍ തുടങ്ങി . പ്രകോപനപരമായ വാള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി . തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് എന്ന മട്ടിലുള്ള താക്കീത്തുകളാണ് പോസ്റ്ററുകളില്‍ . എന്താണ് തീക്കൊള്ളി എന്ന് പറയേണ്ടല്ലോ !

കണ്ണൂരില്‍ മട്ടന്നൂരിന്നടുത്ത ഒരു സ്ഥലത്ത് വെച്ച് ബോംബ് പൊട്ടി ഒരു ചെറുപ്പക്കാരന്‍ മരിച്ചു , മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു . പരിക്കേറ്റവരുടെ ഏകസ്വരത്തിലുള്ള മൊഴി ഇങ്ങിനെ : ഒരു അപരിചിതന്‍ നില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ അന്വേഷിക്കാന്‍ പോയി . അപ്പോള്‍ അയാള്‍ ഓടി . ഓടുമ്പോള്‍ കാല്‍ തടഞ്ഞു വീണപ്പോള്‍ ബോംബ് പൊട്ടി . അതായത് ഒരു അപരിചതന്‍ ഒറ്റയ്ക്ക് ബോംബുമാ‍യി ആ സ്ഥലത്ത് വന്നുവെന്ന് ! ഏതായാലും മൂവരുടെയും മൊഴികള്‍ പോലീസിന് നന്നെ ബോധ്യപ്പെട്ടു . ഇനിയങ്ങോട്ട് കണ്ണൂര്‍ വീണ്ടും കലാപഭൂമിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു എന്ന് സാരം . ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇപ്പോള്‍ ജില്ലയില്‍ ദിവസേന അരങ്ങേറുന്നുണ്ട് . അടുത്ത ഭരണം വന്‍പിച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരിക്കും ഇനി സഖാക്കള്‍ . കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പതിവ് പോലെ തെരഞ്ഞെടുപ്പ് സമയത്ത് സ്ലിപ്പ് കൊടുക്കേണ്ട പണിയേ ബാക്കിയുണ്ടാവൂ . എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളില്‍ കെ.പി.സി.സി.യുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ മുതല്‍ തലശ്ശേരി വരെ ഒരു ശാന്തിയാത്ര കോണ്‍ഗ്രസ്സുകാര്‍ നടത്തി . വളരെ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ ഈ ശാന്തിയാത്രയ്ക്ക് കഴിഞ്ഞുവെങ്കിലും , ബോംബുനിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അതിന് പോലീസിന് പഴയ സ്വാതന്ത്ര്യം ലഭിക്കുക തന്നെ വേണം . അത് ആര് നല്‍കും ? ഏതായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇനി കണ്ണൂരിന് ഉറക്കം കെടുത്തുന്ന രാത്രികള്‍ ആയിരിക്കും !

നമ്മള്‍ കേരളീയര്‍ എത്രയോ ഭാഗ്യവാന്മാരാണ് . കാരണം കേരളം ഒരു ബംഗാളായില്ലല്ലോ ! അന്‍‌വിര്‍ അരവിന്ദ് എഴുതിയ "കൊല്‍ക്കത്തയില്‍ നിന്നുള്ള കത്തുകള്‍" എന്ന ബ്ലോഗ് ഇവിടെ വായിക്കുക !

നന്ദിഗ്രാമിന്റ ബാക്കിപത്രം ഇവിടെ :

ഒന്ന് , രണ്ട് ,മൂന്ന് , നാല് , അഞ്ച് . അഞ്ച്-2

കരുണാകരന്റെ കോണ്‍ഗ്രസ്സിലേക്കുള്ള തിരിച്ചു പോക്ക് സ്വാഗതാര്‍ഹം !


കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുകയും , എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരേയൊരു നേതാവാണ് ശ്രീ.കെ.കരുണാകരന്‍ . അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സിലേക്കുള്ള തിരിച്ചു പോക്ക് ജനാധിപത്യ വിശ്വാസികള്‍ പൊതുവേ സ്വാഗതം ചെയ്യും എന്നതില്‍ തര്‍ക്കമില്ല .
കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ഒരു വ്യക്തിത്വമാണ് കരുണാകരന്റേത് . അണികള്‍ക്ക് ഇത്രയധികം ആരാധ്യനാകാന്‍ എന്ത് സവിശേഷതയാണ് കരുണാകരനിലുള്ളത് ? ഉത്തരം ഒന്ന് മാത്രം ! കേരളത്തില്‍ ഇന്നും ജനാധിപത്യം അഭംഗുരം പുലരുന്നുണ്ടെങ്കില്‍ , അതിന്റെ കാരണം കരുണാകരന്റെ രാഷ്ട്രീയ നേതൃത്വം ഒന്ന് കൊണ്ട് മാത്രമായിരുന്നു .

കേരളത്തില്‍ മൃതപ്രായമായിരുന്ന കോണ്‍ഗ്രസ്സിന് പുതുജീവന്‍ നല്‍കി അതിനെ ഒരു ജനകീയ ജനാധിപത്യ പ്രസ്ഥാനമാക്കി വളര്‍ത്താന്‍ കഴിഞ്ഞത് കരുണാകരന്റെ കിടയറ്റ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ഒന്ന് കൊണ്ട് മാത്രമാണ് . അല്ലെങ്കില്‍ കേരളം 1967 മുതല്‍ തന്നെ ഒരു ബംഗാളായാനേ ! 77 ന് ശേഷമാണ് ബംഗാള്‍ ഇന്ന് കാണുന്ന ബംഗാളായത് . 30 വര്‍ഷത്തെ തുടര്‍ച്ചയായ കമ്മ്യൂണിസ്റ്റ് ഭരണം ബംഗാളിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ബംഗാളാക്കിയിട്ടുണ്ട് . എന്താണ് ബംഗാള്‍ എന്ന് അവിടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ചവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് .

കരുണാകരന്‍ ഒരു പ്രായോഗിക രാഷ്ട്രീയനേതാവ് മാത്രമാണ് . അദ്ദേഹത്തിന് ആദര്‍ശത്തിന്റെ അസ്ക്യത തീരെയില്ല . എന്നാല്‍ അദ്ദേഹം രൂപം നല്‍കിയ ഐക്യജനാധിപത്യമുന്നണി എന്ന മഹാപ്രസ്ഥാനമായിരുന്നു , കേരളത്തെ ഒരു ബംഗാളാകാതെ സംരക്ഷിച്ചത് . കേരളം ബംഗാളായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ? അത് ഓര്‍ക്കുവാന്‍ പോലും കഴിയില്ല . ഒന്ന് മാത്രം പറയാം , സ്വന്തം പേരും വിലാസവും വെളിപ്പെടുത്തി ഞാന്‍ ഈ ബ്ലോഗ് പബ്ലിഷ്
ചെയ്യുകയില്ലായിരുന്നു !

എതിരാളികളാല്‍ ഇത്രമാത്രം പരിഹസിക്കപ്പെടാന്‍ മാത്രം എന്ത് അപരാധമാണ് ശ്രീ.കരുണാകരന്‍ ചെയ്തത് ? ഒന്ന് പറയുന്നത് , അദ്ദേഹം മക്കളെ വല്ലാതെ സ്നേഹിച്ചു , അവരെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നു എന്നാണ് . ആരാണ് മക്കളെ സ്നേഹിക്കാത്തത് ? മക്കളെയോ , ബന്ധുക്കളെയോ , ഭാര്യയെയോ, ഭാര്യവീട്ടുകാരെയോ , സില്‍ബന്ധികളെയോ രാഷ്ട്രീയത്തില്‍ കൊണ്ടു വരാത്ത ഏത് രാഷ്ട്രീയപ്പാര്‍ട്ടിയുണ്ട് ഇന്ത്യയില്‍ ?

മറ്റൊന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ രാജന്‍ എന്ന വിദ്യാര്‍ത്ഥി പൊലീസുകാരാല്‍ കൊല്ലപ്പെട്ടു എന്നതാണ് . ആ ഒറ്റക്കാരണം കൊണ്ട് കൊലയാളി കരുണന്‍ എന്ന് വിളിക്കപ്പെട്ട നേതാവാണ് അദ്ദേഹം . മറ്റ് നേതാക്കളാരും ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരിക്കുമ്പോള്‍ പോലീസുകാരാല്‍ ആരും തന്നെ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടില്ലേ ? വയനാടിന്റെ രോമാഞ്ചമായിരുന്ന വര്‍ഗ്ഗീസിനെ എങ്ങിനെയാണ് കൊന്നത് ? അന്നത്തെ ആഭ്യന്തരമന്ത്രിയെ ആരെങ്കിലും കൊലയാളി എന്ന് വിളിച്ചോ ?

കോണ്‍ഗ്രസ്സ് വിട്ട് ഗതി പിടിക്കാതെ വീണ്ടും കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നു എന്നതാണ് ലേറ്റസ്റ്റ് പരിഹാസം . ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ കോണ്‍ഗ്രസ്സ് വിട്ട് വീണ്ടും തറവാട്ടിലേക്കെന്ന് പറഞ്ഞ് തിരിച്ചു വന്നവരല്ലാത്ത എത്ര നേതാക്കളുണ്ട് കോണ്‍ഗ്രസ്സില്‍ ? ഇനി കോണ്‍ഗ്രസ്സിനെ തന്നെ തെറി വിളിക്കുന്നവരോടൊരു ചോദ്യം ! എല്ലാ കുറ്റവും കോണ്‍ഗ്രസ്സിന്റേത് തന്നെ , എന്നാല്‍ കോണ്‍ഗ്രസ്സിനെക്കാളും മികച്ച പാര്‍ട്ടി ഏതാണ് ഇന്ത്യയില്‍ ? എന്താണ് ആ മികവ് ?
ഞാന്‍ എന്റെ ഒരു പഴയ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യം ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നു :
" ഇന്ത്യയുടെ ആത്മാവ് ആവാഹിച്ചെടുത്ത ഒരു മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് എന്ന് ആലങ്കാരിക ശൈലിയില്‍ പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ . ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാതൃപേടകമാണ് കോണ്‍ഗ്രസ്സ് . ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തെറ്റി പിരിഞ്ഞ് പലരും പല പാര്‍ട്ടികളുണ്ടാക്കി . കോണ്‍ഗ്രസ്സിനെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തിയാണ് എല്ലാ പാര്‍ട്ടികളും ഇവിടെ വളര്‍ന്നത് . എന്നാല്‍ ഇന്ത്യയില്‍ ഇന്ന് കാണുന്ന ഈ ജനാധിപത്യ സ്വാതന്ത്ര്യവും , പുരോഗതിയുമുണ്ടാവാന്‍ കോണ്‍ഗ്രസ്സാണ് കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ഇന്ത്യയില്‍ മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായേനേ . ജനസംഘത്തിനാണ് മുന്‍‌തൂക്കമായിരുന്നെങ്കില്‍ ഒരു ഹിന്ദു രാഷ്ട്രമായി ഇന്നത്തെ പാകിസ്ഥാനേക്കാള്‍ മോശമായേനേ . അല്ല , ഇന്നുള്ള പോലെ പ്രാദേശിക കക്ഷികള്‍ക്കായിരുന്നു മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഛിന്നഭിന്നമായി കൊച്ചു കൊച്ചു രാജ്യങ്ങളായി ചിതറിത്തെറിച്ചേനേ !

എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ ചില നടപകളിലൂടെ അതായത് മുഴുവന്‍ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള കുത്സിതശ്രമങ്ങളിലൂടെ കോണ്‍ഗ്രസ്സ് ഒരു സ്തുതിപാഠക വൃന്ദമായി അധ:പതിച്ചു . എന്നാലും കോണ്‍ഗ്രസ്സ് എത്ര ദുഷിച്ചാലും , കോണ്‍ഗ്രസ്സിനേക്കാളും മേന്മ അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല എന്ന് ഞാന്‍ കരുതുന്നു."
ഇന്ത്യന്‍ ജനാധിപത്യം ഇന്ന് ഗുരുതരമായ ഒരു പ്രതിസന്ധിയിലാണ് . കോണ്‍ഗ്രസ്സ് എന്ന ദേശീയ പ്രസ്ഥാനത്തിന് മാത്രമേ ഇന്ത്യയെ , ഇന്ത്യയായി നിലനിര്‍ത്താന്‍ കഴിയൂ . കോണ്‍ഗ്രസ്സ് ശിഥിലമായാല്‍ ഇന്ത്യ ശിഥിലമായി എന്നാണര്‍ത്ഥം . അത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്നത് നമ്മുടെ അയല്‍ രാജ്യങ്ങള്‍ തന്നെയാണ് .

കുറേ നാളത്തെ രാഷ്ട്രീയ നിരീക്ഷണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം , സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ മാത്രമാണ് നാട്ടില്‍ ഐശ്വര്യമുണ്ടാവുന്നത് എന്നാണ് . കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും ഊര്‍ജ്ജസ്വലനായിരുന്ന നേതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ന് കാണുന്ന ഈ വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചക്ക് നാന്ദി കുറിച്ചത് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും സമ്മതിക്കും .
കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ ! കോണ്‍ഗ്രസ്സിന്റെ ജനദ്രോഹനയങ്ങളാണ് ഇവിടത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന് നിങ്ങള്‍ 1947 ആഗസ്റ്റ് 15 മുതല്‍ പറഞ്ഞു വരുന്നുണ്ടല്ലോ . ഒന്നുമില്ലായ്മയില്‍ നിന്ന് ഈ മഹാരാജ്യത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതില്‍ നിങ്ങളുടെ നേതാക്കളുടെ സംഭാവന എന്താണ് ? കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ തെറ്റാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്നുണ്ടല്ലോ . നിങ്ങളുടെ നയങ്ങളാണ് ഇന്ത്യ പിന്‍‌തുടര്‍ന്നിരുന്നുവെങ്കില്‍ രാജ്യം ഇന്ന് ഈ കാണുന്ന അവസ്ഥയില്‍ ഉണ്ടാകുമായിരുന്നോ ?

ഇന്ത്യയുടെ അഖണ്ഡതയ്ക്കും , മതേതരത്വത്തിനും , ജനാധിപത്യത്തിനും ഏറ്റവും ഭീഷണി ഇന്ന് ബി.ജെ.പി എന്ന ആസുരസംഘടനയാണ് . വാജ്‌പൈയുടെ മന്ദസ്മിതം തൂകുന്ന ശാന്തമുഖം ബി.ജെ.പി ക്ക് നഷ്ടമായി . പകരം കിട്ടിയത് നരേന്ദ്രമോഡിയുടെ ദാര്‍ഷ്ട്യവും രൌദ്രവും നിറഞ്ഞ അസുരമുഖമാണ് . ഇവിടെ നമുക്കും നമ്മുടെ പിന്‍‌ഗാമികള്‍ക്കും സമാധാനത്തോടെ തുടര്‍ന്നും ജീവിയ്ക്കണമെങ്കില്‍ ചിന്തിക്കുന്ന എല്ലാവരുടെയും കടമ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുക എന്നതാണ് . കാരണം മുഴുവന്‍ ഇന്ത്യക്കാരെയും , ഭാഷയുടെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ ജാതിയുടേയോ വര്‍ഗ്ഗങ്ങളുടെയോ പേരിലല്ലാതെ പ്രതിനിധാനം ചെയ്യുന്ന ഒരേ ഒരു രാഷ്ട്രീയപ്പാര്‍ട്ടി കോണ്‍ഗ്രസ്സ് മാത്രമാണ് . എല്ലാം നമ്മുടെ കൈയില്‍ നിന്ന് കൈവിട്ട് പോയാല്‍ പിന്നെ പശ്ചാത്തപിച്ചിട്ട് കാര്യമുണ്ടാവുകയില്ല . ലീഡര്‍ കരുണാകരന്‍ നല്‍കുന്ന സന്ദേശം അതാണ് !

സഖാവ് പിണറായി സംശയത്തിന്റെ നിഴലില്‍ !



ജനശക്തി വാരികയില്‍ എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് കൂടിയായ ശ്രീ. തനേഷ് തമ്പി എഴുതിയ ലേഖനത്തിന്റെ മുഖചിത്രമാണിവിടെ കാണുന്നത് . ഇതേ ലേഖനം പീപ്പ്‌ള്‍സ് ഫോറം എന്ന ബ്ലോഗില്‍ പകര്‍ത്തിയെടുത്ത് പോസ്റ്റ് ചെയ്തിട്ടുമുണ്ട് . അവിടെ എന്റെ ബ്ലോഗ്ഗര്‍ സുഹൃത്ത് കിരണ്‍ തോമസ് ഒരു പ്രസക്തമായ ഒരു കമന്റ് എഴുതിക്കണ്ടു . എന്റെ വക ഒരു കമന്റ് കൂടി എഴുതി മിണ്ടാ‍തിരിക്കാമെന്ന് കരുതിയതാണ് . കാരണം ഞാന്‍ ഈ ബ്ലോഗ് തല്‍ക്കാലത്തെക്ക് നിര്‍ത്തി വെച്ച് മറ്റൊരു ബ്ലോഗായ ജനകീയശാസ്ത്രത്തില്‍ ആരോഗ്യ ശാസ്ത്രത്തെപ്പറ്റി ഒരു തുടരന്‍ പോസ്റ്റ് എഴുതുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതി. പക്ഷെ ആ ബ്ലോഗില്‍ അവരുടെ കമന്റ് പോപ്പ് അപ് വിന്‍ഡോ കാരണം കമന്റ് എഴുതാന്‍ കഴിഞ്ഞില്ല. കഴിയുമായിരിക്കാം , എന്നാല്‍ അത്ര കഷ്ടപ്പെടുന്നതെന്തിന് ഇവിടെ എനിക്ക് പറയാനുള്ളത് ഒരു പോസ്റ്റാക്കാമല്ലോ എന്ന് തോന്നി . മാത്രമല്ല ചില സുഹൃത്തുക്കള്‍ എന്തിനാണ് ബ്ലോഗ് നിര്‍ത്തുന്നത് എന്നും ചോദിച്ചിരുന്നു . എന്റെ മനസ്സില്‍ തോന്നുന്നത് അപ്പപ്പോള്‍ കുറിച്ചു വെക്കാനുള്ളതാണല്ലോ ഈ ഇടം . അപ്പോള്‍ നിര്‍ത്തേണ്ടതില്ല എന്ന് എനിക്ക് കിട്ടിയ ചില സുഹൃത്തുക്കളുടെ ഉപദേശം ഞാന്‍ സ്വീകരിക്കുന്നു . ഈ ബ്ലോഗ് ഒരു ചര്‍ച്ചാ വേദി അല്ല . പിന്നെ ഒരു പബ്ലിക്ക് സ്പെയിസ് ആയത് കൊണ്ട് ആര്‍ക്കും വായിക്കാമെന്ന് മാത്രം . ഞാനും എല്ലാ ദിവസങ്ങളിലും ബ്ലോഗുകള്‍ വാ‍യിക്കുന്നുണ്ട് . എനിക്ക് ഇഷ്ടപ്പെടാത്ത ബ്ലോഗുകളുടെ ഭാഗത്തേക്ക് ഞാന്‍ പോകാറില്ല . തീര്‍ച്ചയായും എന്റെ ബ്ലോഗും പലര്‍ക്കും ഇഷ്ടപ്പെടുകയില്ല . എന്നല്ല , എല്ലാവര്‍ക്കും ഇഷ്ടപ്പെടരുത് . അങ്ങിനെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന , അല്ലെങ്കില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സംഭവം എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടോ ?

പിണറായി വിജയന്‍ , അദ്ദേഹം സി.പി.എമ്മിന്റെ സെക്രട്ടരിയാണെങ്കിലും വിമര്‍ശനത്തിനതീതനല്ല . മാത്രമല്ല ലോകത്ത് ഒന്നിനേയും അവര്‍ വിമര്‍ശിക്കാതെ വിടാറുമില്ല . ഇവിടെ ഈ ജനശക്തി ലേഖനം സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട് . അത് മകന്‍ വിദേശത്ത് പഠിക്കുന്നത് കൊണ്ടല്ല . കഴിവും യോഗ്യതയും ഉണ്ടെങ്കില്‍ ലോകത്ത് എവിടെയും പോയി ആരും പഠക്കട്ടെ . അങ്ങിനെയാണ് വേണ്ടത് താനും . പക്ഷെ കഴിഞ്ഞ് പത്ത് ഇരുപത് വര്‍ഷങ്ങളായി വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞ് സമരാഭാസങ്ങള്‍ നടത്തി കേരളത്തിന്റെ സ്വൈര്യം കെടുത്തിയ പാര്‍ട്ടിയാണ് സി.പി.എം . ! അതിന്റെ നേതാവാണ് സ:പിണറായി . പ്രീ‌-ഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരക്കാലത്ത് നഴ്സറി സ്കൂള്‍ പോലുമാണ് പൂട്ടിച്ചത് . ആ സമരങ്ങളുടെ തുടര്‍ച്ചയായാണ് കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടായത് . ആ പാര്‍ട്ടിയുടെ നേതാവിന്റെ സ്വന്തം മകന്റെ വിദ്യാഭ്യാസത്തിന്റെ പ്രശ്നം വന്നപ്പോള്‍ സ്വീകരിച്ച നിലപാട് രസാവഹമാണ് :

ഒന്ന് : അദ്ദേഹത്തിന്റെ മകന്‍ വിദ്യാഭ്യാസത്തില്‍ ഒരു പ്രതിഭയൊന്നുമല്ല . ഒരു ശരാശരി വിദ്യാര്‍ത്ഥി . എന്നിട്ടും ഉപരിപഠനത്തിന് തെരഞ്ഞെടുത്തത് ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാല അതും ഒരു സ്വയംഭരണ സര്‍വകലാശാല ! അവനവന്റെ കാര്യം വരുമ്പോള്‍ കണ്ടോ ? ഇതൊന്നും കേരളത്തില്‍ പറ്റില്ല എന്ന് പറഞ്ഞ് ഇപ്പോഴും കുട്ടിസഖാക്കള്‍ അല്ല ഭാവി നേതാക്കാള്‍ ഇപ്പോഴും ഒച്ച വെക്കുന്നുണ്ട് .

രണ്ട് : 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌.

മൂന്ന് : വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ!

നാല് : ഇതിനായി എവിടെ നിന്നും പുതിയതായി ഒരു ലോണ്‍ കൂടി എടുത്തതായി പറയുന്നില്ല . മറ്റുള്ള പാര്‍ട്ടിക്കാരെ കള്ളന്മാര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ഈ ചോദ്യത്തെ നേരിടുന്നത് മുടന്തന്‍ ന്യായങ്ങള്‍ കൊണ്ടാണ് .

ഇനി സിങ്കപ്പൂര്‍ യാത്ര , ചെന്നെയിലെ തോക്കില്ലാ ഉണ്ട , ലാവ്‌ലിന്‍ ഇടപാട് , ഫാരിസ് ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ തീര്‍ച്ചയായും സ:പിണറായി സംശയങ്ങളുടെ നിഴലില്‍ തന്നെയാണെന്ന് കൊച്ചുകുട്ടിക്ക് പോലും തോന്നും . എന്നാലും സി.പി.എം. എന്ന് പറയുന്നത് കോടിക്കണക്കിന് ആസ്ഥിയുള്ള പ്രസ്ഥാനമാണ് . ആര്‍ക്കാണ് ഇന്നത്തെക്കാലത്ത് ഇങ്ങിനെ നിഷ്പ്രയാസം പണവും സൌകര്യങ്ങളും കിട്ടുമെങ്കില്‍ വേണ്ടാത്തത് ?

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പൊതുവെ ധനത്തിലും ആഡംബരങ്ങളിലും ആര്‍ത്തിയുള്ളവരാണെന്ന് കി.യൂറോപ്യന്‍ കമ്മ്യൂ:രാഷ്ടത്തലവന്മാരുടെ പതനസമയത്ത് കണ്ടതാണല്ലോ . റൊമാ‍നിയയിലെ ചെഷസ്ക്യൂവിന്റെ ഭാര്യയുടെ സ്വര്‍ണ്ണ ചെരുപ്പുകള്‍ നാം ടി വിയില്‍ കണ്ടതല്ലെ . സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ ഭീമമായ ആസ്തിയെക്കുറിച്ചും വാര്‍ത്തയുണ്ടായിരുന്നു . എല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരങ്ങള്‍ എന്നാണവരുടെ സ്ഥിരം പല്ലവി .

ഇങ്ങിനെയുള്ള ലേഖനങ്ങള്‍ അച്ചടിച്ച് വന്നത് കൊണ്ടൊന്നും പിണറായിക്കോ പാര്‍ട്ടിക്കോ യാതൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ല . സമരങ്ങളും ബന്ദുകളും ഹര്‍ത്താലുകളും ബക്കറ്റു പിരിവുകളും ഇനിയും കേരളത്തില്‍ നിര്‍ബ്ബാധം തുടരും . അതാണ് കേരളം !

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കണം !

നന്ദിഗ്രാം സംഭവങ്ങളെ തുടര്‍ന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട് . എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ തന്നെയാണ് ആ പാര്‍ട്ടി പതിവ് പോലെ തുനിയുന്നത് . ജനാധിപത്യസമ്പ്രദായത്തിലെ പല കീഴ്വഴക്കങ്ങളും സാമാന്യമര്യാദകളും ആ പാര്‍ട്ടിക്ക് ബാധകമല്ലാത്തത് കൊണ്ട് അവര്‍ക്ക് അപരിമിതമായ സൌകര്യങ്ങളാണ് ഇങ്ങിനെ പ്രതിരോധത്തിനായി ലഭിക്കുന്നത് .

പിണറായി വിജയന്റെ മകനെ എങ്ങിനെ ഇത്രയും വലിയ തുക കൊടുത്ത് വിദേശത്ത് പഠിപ്പിക്കാന്‍ കഴിയുന്നു , അദ്ദേഹം ആദായ നികുതി ദായകനല്ലല്ലോ എന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍ ഒരു മന്ത്രി പറയുന്നത് ബഹിരാകാശത്ത് ഉപരിപഠന സാധ്യതയുണ്ടെങ്കില്‍ മാര്‍ക്സിസ്റ്റ്കാരന്റെ മക്കളെ അവിടെയും അയച്ച് പഠിപ്പിക്കുമെന്നാണ് , മറ്റൊരു മന്ത്രി പറഞ്ഞത് ഗാന്ധിജിക്ക് വിദേശത്ത് പഠിക്കാമെങ്കില്‍ പിണറായിയുടെ മകനും വിദേശത്ത് പഠിക്കാമെന്നാണ് . ഇതാണ് അവരുടെ ശൈലി . ഇങ്ങിനെ അവര്‍ കാലാകാലങ്ങളില്‍ പറഞ്ഞത് സമാഹരിച്ചാല്‍ വിചിത്രമായ പല ശൈലീ വിലാസങ്ങളും ഭാഷയുടെ മുതല്‍ക്കൂട്ടാവും .

ജനാധിപത്യത്തിന്റെ വളരെ വിപുലമായ സൌകര്യങ്ങളാണ് അവര്‍ക്ക് പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി ലഭിക്കുന്നത് . എന്നാല്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഉച്ചരിക്കുന്ന ഓരോ വാക്കും ജനാധിപത്യത്തിന്റെ ചെലവില്‍ ജനാധിപത്യത്തെ വികലമാക്കാനും വികൃതമാക്കുവാനുമാണ് അവര്‍ ഉപയോഗിക്കുന്നത് .മാര്‍ക്സിസ്റ്റ്കാരുടെ എന്തെങ്കിലും ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍ അവര്‍ പതിവായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . നിങ്ങള്‍ എന്ത് കൊണ്ട് മറ്റുള്ളവരുടെ ചെയ്തികളെ വിമര്‍ശിക്കുന്നില്ല എന്ന് . അതായത് ലോകത്തുള്ള മറ്റെല്ലാ കാര്യങ്ങളെയും വിമര്‍ശിച്ചതിന് ശേഷം ഏറ്റവും അവസാനത്തെ ഇനമായി മാത്രമേ അവരെ വിമര്‍ശിക്കാവൂ എന്ന് .

ഉദാഹരണത്തിന് പരിയാരം തെരഞ്ഞെടുപ്പില്‍ അവര്‍ കൈയ്യൂക്ക് കാട്ടി ഭരണം പിടിച്ചക്കിയതിനെ പറ്റി കമാ എന്നൊരക്ഷരം ഉരിയാടുന്നത് ഇന്നേവരെ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള മുഴുവന്‍ തെരഞ്ഞെടുപ്പ് അതിക്രമങ്ങളും തെരഞ്ഞ് പിടിച്ച് അക്കമിട്ട് നിരത്തിയതിന് ശേഷമേ പാടുള്ളൂ എന്ന് . എന്നാല്‍ ഇത് അവര്‍ക്ക് ബാധകവുമല്ല .ജനാധിപത്യത്തെ കുറിച്ചൊന്നും അവരോട് പറഞ്ഞിട്ട് കാര്യമില്ല .

എന്നാല്‍ നന്ദിഗ്രാമുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചിന്തിക്കുന്നവര്‍ കൂടുതല്‍ കൂടുതലായി അവരില്‍ നിന്ന് അകലുമ്പോള്‍ ഒരു പക്ഷേ അവര്‍ എന്നെങ്കിലും മാറി ചിന്തിക്കാന്‍ നിര്‍ബ്ബന്ധിതരായേക്കാം .

മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ.ബി.ആര്‍.പി. ഭാസ്കര്‍ എഴുതിയ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയാണ് താഴെ കൊടുത്തിരിക്കുന്നത് . ഏതായാലും 1948ല്‍ കല്‍ക്കത്താ തീസീസ് പ്രകാരം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത പാര്‍ട്ടി ഈ പരുവത്തില്‍ എത്തിയല്ലോ . ഇനിയും ഒരു അമ്പത് വര്‍ഷം കഴിഞ്ഞാല്‍ അവര്‍ ജനാധിപത്യം അംഗീകരിക്കുമായിരിക്കും .

താഴെയുള്ള ലേഖനത്തെപ്പറ്റി ശ്രീ.ബി.ആര്‍.പി.ഭാസ്കറിന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ച ഇവിടെ .....












“ നന്ദിഗ്രാം " സി.പി.എം തുറന്ന് കാട്ടപ്പെടുന്നു .

ജനാധിപത്യത്തിന്റെയും , ന്യൂനപക്ഷത്തിന്റെയുമൊക്കെ കാവല്‍ മാലാഖയാണ് തങ്ങള്‍ എന്ന മട്ടിലാണ് സി.പി.എം. നേതാക്കളും അണികളും എപ്പോഴും സംസാരിക്കാറ് . മാത്രമല്ല ലോകത്തുള്ള സകലമാന പേരും തങ്ങള്‍ക്കെതിരാണെന്നും അവര്‍ പലപ്പോഴും വിലപിക്കാറുമുണ്ട് . അമേരിക്ക പോലും തങ്ങളെയാണ് ഭയപ്പെടുന്നത് , അത് കൊണ്ട് തങ്ങളെ തകര്‍ക്കാന്‍ അമേരിക്കയും സദാ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നും അവര്‍ ആരോപിക്കാറുണ്ട് . എന്ത് കൊണ്ടാണ് ഇങ്ങിനെ എല്ലാവരും സി.പി.എമ്മിനെ എതിര്‍ക്കുന്നത് . തങ്ങള്‍ മാത്രമാണ് ശരിയായി ജനപക്ഷത്ത് നിന്ന് കൊണ്ട് അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വേണ്ടി പാട് പെടുന്നത് . അത് കൊണ്ടാണ് സകല ബൂര്‍ഷ്വാ-സാ‌മ്രാജ്യത്വ പിന്‍‌തിരിപ്പന്‍ ശക്തികളും തങ്ങള്‍ക്കെതിരെ അണിനിരക്കുന്നത് എന്നാണ് അവരുടെ അവകാശ വാദം .

എന്നാല്‍ നന്ദിഗ്രാം സംഭവ പരമ്പരകള്‍ സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്‍പാകെ തുറന്ന് കാട്ടപെട്ടിരിക്കുന്നു . ഗൂഗ്‌ളില്‍ നന്ദിഗ്രാം എന്ന് സര്‍ച്ച് ചെയ്താല്‍ കിട്ടുന്ന നിരവധി വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് , നന്ദിഗ്രാമില്‍ സ്ഥിതിഗതികള്‍ ഇത്ര വഷളാവാന്‍ കാരണം സി.പി.എം അനുവര്‍ത്തിച്ച ഫാസിസ്റ്റ് മാതൃകയിലുള്ള സമീപനം മൂലമാണെന്നാണ് . സി.പി.എം ജാനാധിപത്യ സമ്പ്രദായം അംഗീകരിക്കുന്ന ഒരു പാര്‍ട്ടിയല്ല . തങ്ങളുടെ വിപ്ലവം വിജയിപ്പിച്ച് ഇന്ത്യയില്‍ തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഏകകക്ഷി ഭരണം നടപ്പിലാക്കുക എന്ന പാര്‍ട്ടി പരിപാടി അനുസരിച്ച് തന്നെയാണ് അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് . അതിനിടയില്‍ ഒരു അടവ് നയം എന്ന നിലയിലാണ് അവര്‍ ഇവിടത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് .

ഈ വിഷയം കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നത് കൊണ്ട് ഞാന്‍ കൂടുതലായി ഇവിടെ വിസ്തരിക്കുന്നില്ല .

കൂടുതല്‍ വായനക്ക് :

കേരള കൌമുദിയില്‍ ഇവിടെ

ഇങ്ങിനെയൊരു തെങ്ങ് ആരെങ്കിലും കണ്ടിട്ടുണ്ടോ ?



ഈ തെങ്ങിന്റെ ചിത്രം എനിക്ക് ഒരു സുഹൃത്ത് മെയിലില്‍ അയച്ചു തന്നതാണ് . തെങ്ങിന് ശാഖകളുണ്ടാവില്ല എന്നാണ് നമ്മള്‍ പഠിച്ചു വെച്ചിട്ടുള്ളത് . ആദ്യമായി കണ്ടത് കൊണ്ട് ഈ ചിത്രം എന്നെ അത്ഭുതപ്പെടുത്തി . എന്നാല്‍ പിന്നെ ഈ അത്ഭുതം മറ്റ് സുഹൃത്തുക്കളുമായും പങ്കിടാമെന്ന് കരുതി ഇവിടെ പോസ്റ്റുകയായിരുന്നു . ഈ പോസ്റ്റ് കണ്ട നിഷ്ക്കളങ്കന്‍ എഴുതിയ കമന്റില്‍ ഇതേ പോലെ തെങ്ങിന്റെ ചിത്രം ഉള്ള കോക്കനട്ട് ഫ്രീക്സ് എന്ന ബ്ലോഗിന്റെ ലിങ്ക് തന്നു . നോക്കിയപ്പോള്‍ ആ ബ്ലോഗില്‍ ഉള്ള ചിത്രം തന്നെയാണിതെന്ന് മനസ്സിലായി . അത് മനസ്സിലായപ്പോള്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാമെന്നാണ് ആദ്യം വിചാരിച്ചത് . പക്ഷെ തെങ്ങുകളെപ്പറ്റിയും തേങ്ങകളുടെ അത്ഭുതകരമായ ആകൃതികളെപ്പറ്റിയും വിവരം തരുന്ന ആ ബ്ലോഗിനെ പറ്റിയുള്ള വിവരം മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാവുമല്ലോ എന്ന് കരുതി ഈ പോസ്റ്റ് നിലനിര്‍ത്തുന്നു .

നിഷ്ക്കളങ്കന് നന്ദി !

ഒരു വായനക്കാരന്‍ അനൂപ് ഇങ്ങിനെ പറയുന്നു :

പടമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, ഒരു തെങ്ങിനെക്കുറിച്ച് വിവരം തരാം. എറണാകുളത്തുനിന്നും വൈക്കത്തേക്ക് പോകുന്ന വഴിയില്‍, കോട്ടയം വൈക്കം റോഡുകള്‍ തിരിയുന്ന ഒരു ജംങ്ഷനുണ്ട്. അവിടെനിന്നും അല്‍പദൂരം വൈക്കത്തേക്ക് തന്നെ പോകുമ്പോള്‍ ഇടതുവശത്തായി ഇത്തരമൊരു തെങ്ങുകാണാം. ക്യാമറയുള്ള എറണാകുളം ബ്ലോഗേഴ്സ് ആരെങ്കിലും ഒന്ന് പടമെടുത്താല്‍ നന്നായിരുന്നു...

(കടപ്പാട് :http://coconutfreaks.blogspot.com/)

നമുക്കെല്ലാവര്‍ക്കും വേണ്ടി കാരാട്ടിനോട് ചോദിക്കുന്നത് മാരീചന്‍ !

മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ ഏറ്റവും പുതിയ പോസ്റ്റ് “ മിസ്റ്റര്‍ കാരാട്ട് , ഏതാണ് താങ്കളുടെ മാതൃരാജ്യം ? " എന്നതാണ് . വാസ്തവത്തില്‍ ഏതൊരു ഇന്ത്യന്‍ പൌരനും, ഇന്നത്തെ ദേശീയവും അന്തര്‍ദേശീയവുമായ ചുറ്റുപാടുകളില്‍ പ്രത്യേകിച്ചും പ്രകാശ് കാരാട്ടിനോട് ചോദിക്കേണ്ടതായ ഒരു ചോദ്യമാണ് നമുക്കെല്ലാവര്‍ക്കും വേണ്ടി മാരീചന്‍ ചോദിച്ചിരിക്കുന്നത് . ആണവക്കരാറിന്റെ പേരില്‍ ഇടതുപക്ഷങ്ങള്‍ പൊതുവിലും കാരാട്ട് വിശേഷിച്ചും സൃഷ്ടിച്ചിട്ടുള്ള പുകമറയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിന് നമ്മോട് മറുപടി പറയാന്‍ പ്രകാശ് കാരാട്ട് ബാധ്യസ്ഥനാണ് .

യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു ചോദ്യം ആദ്യം ചോദിക്കേണ്ടിയിരുന്നത് 1962ല്‍ സഖാവ് ഈ.എം.എസ്സിനോടായിരുന്നു. അന്ന് ചൈനീസ് പ്രധാനമന്ത്രി ചൌ എന്‍ ലായ് ഇന്ത്യയില്‍ വന്ന് നെഹറുവുമായി പഞ്ചശീലക്കരാറില്‍ ഒപ്പ് വെച്ചു . ഇന്തീ-ചീനീ ഭായി ഭായീ എന്ന് നമ്മള്‍ ആനന്ദനൃത്തം ചവിട്ടി . എങ്ങും കൂട്ടിക്കെട്ടിയ ചെങ്കൊടികളും ത്രിവര്‍ണ്ണപതാകകളും . രാജകീയമായിത്തന്നെയാണ് നമ്മള്‍ ചൌവിനെ വരവേറ്റതും യാത്രയാക്കിയതും ! എന്നാല്‍ ചൌ ചൈനയില്‍ തിരിച്ചെത്തേണ്ട താമസം ചൈനീസ് സേന നമ്മുടെ അതിര്‍ത്തിയില്‍ ഇരച്ചു കയറി . അതായത് വ്യക്തമായി പറഞ്ഞാല്‍ ഇവിടെ ഇന്തീ-ചീനീ ഭായീ ഭായീ എന്ന് മുദ്രാഘോഷം മുഴക്കുമ്പോള്‍ അങ്ങ് നമ്മുടെ വടക്കന്‍ അതിര്‍ത്തികളില്‍ ചൈന സൈന്യത്തെ വിന്യസിക്കുകയായിരുന്നു . വാജ്‌ പൈയും മുഷറഫും തമ്മില്‍ സൌഹൃദ സംഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തി കടന്ന് കാര്‍ഗിലില്‍ പ്രവേശിച്ച പോലെ ! ഇതൊക്കെക്കൊണ്ടാണ് എന്‍.ഡി.എ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സ് അന്ന് പറഞ്ഞത് ; പാക്കിസ്ഥാനും ചൈനയുമായുള്ള നമ്മുടെ ബന്ധം എപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന് .

ചൈന നമ്മുടെ അതിര്‍ത്തി ആക്രമിച്ചു മുന്നേറുമ്പോള്‍ സഖാവ് ഈ.എം.എസ്. അന്ന് പറഞ്ഞത് “അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന അതിര്‍ത്തിയെക്കുറിച്ചാണ് തര്‍ക്കം " എന്നായിരുന്നു . ഇന്ത്യ അന്ന് ഒരു യുദ്ധത്തിന് സജ്ജമായിരുന്നില്ല . നമ്മെ ഒരയല്‍ രാജ്യം ആക്രമിക്കുമെന്ന് നമ്മള്‍ കരുതിയിരുന്നില്ല . നമ്മുടെ ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ട് ചീനപ്പട്ടാളം മുന്നേറുമ്പോള്‍ നമ്മുടെ സൈന്യം പിന്‍‌തിരിഞ്ഞ് ഓടിപ്പോരുകയായിരുന്നു . ആയിരക്കണക്കിന് ചതുരശ്ര കിലോ മീറ്റര്‍ ഭൂമി അധീനപ്പെടുത്തി ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തിയതിനാല്‍ അത്രയും കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു . അന്ന് കൈവശപ്പെടുത്തിയ ഭൂപ്രദേശം ഇന്നും ചൈനയുടെ കൈവശമാണുള്ളത് . എന്നിട്ടും ആരാണ് ആദ്യം ആക്രമണം തുടങ്ങിയത് എന്ന കാര്യത്തില്‍ സഖാവ് ഈ.എം.എസ്സിനു സംശയമായിരുന്നു . ഒരു സോഷ്യലിസ്റ്റ് രാജ്യം ഒരിക്കലും മറ്റൊരു രാജ്യത്തെ ആദ്യം ആക്രമിക്കുകയില്ല എന്നായിരുന്നു ഈ.എം.എസ്സ് തറപ്പിച്ച് പറഞ്ഞത് .

അന്ന് നമ്മള്‍ ഇതേ ചോദ്യം സഖാവ് ഈ.എം.എസ്സിനോട് ചോദിച്ചില്ല . ജോര്‍ജ്ജ് ഫെര്‍ണ്ടാസ്സ് പറഞ്ഞത് ഗൌരവപൂര്‍വ്വം ദേശീയചര്‍ച്ചക്ക് വിധേയമാക്കിയില്ല . പക്ഷെ അണിയറയില്‍ ചൈനയും പാക്കിസ്ഥാനും നമുക്കെതിരെ കരുക്കള്‍ സദാ നീക്കുന്നുണ്ട് . ചര്‍ച്ചകള്‍ക്ക് ചൈന ഭരണാധികാരികള്‍ ഇവിടെ വന്നും പോയും കൊണ്ടിരിക്കും . എന്നാല്‍ നമുക്ക് ചൈനയെയും പാക്കിസ്ഥാനെയും സംശയലേശമെന്യേ വിശ്വസിക്കുവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . അത് കൊണ്ടാണ് മാരീചന്‍ കാര്യകാരണസഹിതം കാരാട്ടിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് . അഥവാ അദ്ദേഹം ഉത്തരം പറയുന്നില്ലെങ്കില്‍ മാരീചന്‍ ചോദിച്ച ചോദ്യം നമ്മുടെ മനസ്സില്‍ നമ്മള്‍ ഓര്‍ത്ത് വെക്കേണ്ടതുണ്ട് .
***********************************************************************
ആണവക്കരാറിനെക്കുറിച്ച് കെ.വേണുവിന്റെ ശ്രദ്ധേയമായ നിരീക്ഷണം
ഇവിടെ വായിക്കുക !

അപ്രിയ സത്യങ്ങളുമായി ഭൈരവസമാചാരം !




വാദങ്ങളും തര്‍ക്കങ്ങളും ആരോപണങ്ങളും ഒന്നും ഒരിക്കലും അവസാനിക്കുന്നില്ല . എവിടെ നോക്കിയാലും വാദപ്രതിവാദങ്ങളുടെ കോലാഹലം തന്നെ . ഈ വാദകോലാഹലങ്ങള്‍ക്കിടയില്‍ പലപ്പോഴും സത്യവും യാഥാര്‍ത്ഥ്യങ്ങളും അവഗണിക്കപ്പെടുകയും ചെയ്യുന്നു . ഇന്നത്തെ മെയിലില്‍ ഭൈരവസമാചാരം എന്ന ഓണ്‍ലൈന്‍ വാര്‍ത്താപത്രിക അയച്ചുകിട്ടി .

പൊതുവെ അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറയാന്‍ ആരും ധൈര്യപ്പെടാത്ത ഒരു കാലഘട്ടമാണ് ഇത് . ഞാന്‍ എന്തിന് വെറുതെ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കണം എന്നാണ് എല്ലാവരും ചിന്തിക്കുന്നത് . അത്കൊണ്ട് സ്വന്തം കാര്യം നോക്കി ഒന്നിലും ഇടപെടാതെ നിഷ്ക്രിയമായി നിസ്സംഗനായി ഒരു തരം മിണ്ടാപ്രാണിയായി ജീവിക്കുന്നവരാണ് പൊതുവെ ഇന്നത്തെ മലയാളി സമൂഹം . ഇത് നിമിത്തം എന്തും സഹിക്കാനും ക്ഷമിക്കാനും ഉള്ള ഒരു ശക്തിയും മലയാളി സ്വായത്തമാക്കിയിരിക്കുന്നു . കണ്‍‌മുന്നില്‍ എന്ത് അനീതി നടന്നാലും ഒന്നും പ്രതികരിക്കാതെ നിര്‍വ്വികാരനായിരിക്കാന്‍ മലയാളിക്ക് കഴിയുന്നു . തനിക്ക് നേരിടേണ്ടിവരുന്ന എന്ത് അനീതിയും സഹിക്കാനും കഴിയുന്നു. എന്തിനെയെങ്കിലും ചോദ്യം ചെയ്യുന്നവനെയും ഏതെങ്കിലും തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവനേയും ഒരു തരം ഭ്രാന്തനെപ്പോലെയാണ് സമൂഹം കാണുന്നത് . ശരിയായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലയാളികള്‍ ഒരു സമൂഹം അല്ല , ഒറ്റപ്പെട്ടവരുടെ ആള്‍ക്കൂട്ടമാണ് . മണിക്കൂറുകളോളം ക്യൂ നില്‍ക്കാനുള്ള മലയാളിയുടെ ക്ഷമ അനിതരസാധാരണമാണ് . ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്യൂവില്‍ നില്‍ക്കുന്നവനെ എത്രനേരം ക്യൂവില്‍ തളച്ചിടാന്‍ കഴിയും എന്നാണ് ഒരു തരം സാഡിസ്റ്റ് രീതിയില്‍ ചിന്തിക്കുന്നത് . മറ്റുള്ളവരുടെ സൌകര്യം അല്‍പ്പം പോലും പരിഗണിക്കുകയില്ല എന്ന് മാത്രമല്ല അപരന് എങ്ങിനെയൊക്കെ അസൌകര്യം സൃഷ്ടിക്കാമെന്ന് വ്യഗ്രത കാട്ടുകയും ചെയ്യുന്നു . ഇങ്ങിനെ എത്രയോ വൈരുധ്യങ്ങളുടെ ആകത്തുകയാണ് ശരാശരി മലയാളി . എഴുതിയാല്‍ ഒരുപാടെഴുതാം . പക്ഷെ ഇങ്ങിനെ കുറ്റപ്പെടുത്തിയത് കൊണ്ടായില്ലല്ലോ . എങ്ങിനെ മലയാളിയെ ഒരു സ്വയം വിമര്‍ശനത്തിന് സന്നദ്ധനാക്കി അവനില്‍ സാമൂഹ്യ ബോധം വളര്‍ത്തിയെടുക്കാം എന്നതാണ് പ്രശ്നം . അന്യായങ്ങളേയും അഴിമതികളേയും കൂട്ടായി എതിര്‍ക്കാനുള്ള ഒരു മാനസികാവസ്ഥ ജനങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു . എന്നാല്‍ ഇതിന് വിലങ്ങ് തടിയായി നില്‍ക്കുന്നതില്‍ ഒരു പ്രധാനഘടകം അന്ധമായ കക്ഷിരാഷ്ട്രീയമാണെന്ന് തോന്നുന്നു . ഉദാഹരണത്തിന് , എന്റെ നാട്ടില്‍ ഒരു ഇടത്തരം മോഷ്ടാവ് ഉണ്ടായിരുന്നു . അവന്‍ രാത്രികാലങ്ങളില്‍ പല വീടുകളില്‍ നിന്നും പിടിക്കപ്പെട്ടിരുന്നു . എന്നാല്‍ അവനെ കള്ളന്‍ എന്ന് പരസ്യമായി പറയാന്‍ ആരും ധൈര്യപ്പെട്ടില്ല . കാരണം അവന്‍ ഒരു പ്രബല പാര്‍ട്ടിയുടെ അനുഭാവിയായിരുന്നു . ആ പാര്‍ട്ടിയില്‍ ഒരനുഭാവിയാണെങ്കില്‍ അവനെ എതിര്‍ക്കാന്‍ അരും തയാറാവുകയില്ല എന്നത് പലര്‍ക്കും പ്രചോദനവുമാണ് . നമ്മുടെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് ആളുകള്‍ മോചിതരാവേണ്ടതുണ്ട് . എന്തും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സായി ഇന്ന് രാഷ്ട്രീയം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നുണ്ട് . ആളുകളെ കൊല്ലാന്‍ പോലും ഈ രാഷ്ട്രീയമാണ് ഇന്ന് ധൈര്യം പകരുന്നത് . അത് കൊണ്ട് സമൂഹത്തില്‍ എന്ത് മാറ്റം വേണമെങ്കിലും അത് ആദ്യം തുടങ്ങേണ്ടത് രാഷ്ട്രീയത്തില്‍ നിന്നാണ് .

ഞാന്‍ പറഞ്ഞുവന്നത് ഭൈരവസമാചാരത്തെപ്പറ്റിയായിരുന്നു . അപ്രിയമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയാനുള്ള പുറപ്പാടില്‍ തന്നെയാണ് ഭൈരവന്‍ എന്ന് അതിലെ ഉള്ളടക്കങ്ങള്‍ സാക്ഷ്യം വഹിക്കുന്നു . ഈ ലക്കത്തിന്റെ ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത് . എന്തിനും രണ്ടഭിപ്രായം ഉണ്ടാകുമെന്നുള്ളത് കൊണ്ട് ഭൈരവനെയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കാണും . എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ സത്യത്തിന്റെയും മനുഷ്യന്റെയും ഭാഗത്താണ് ഞാന്‍ . മനുഷ്യന്റെ ബ്രാന്റ് എനിക്ക് ബാധകമല്ല . ആര് പറയുന്നു എന്നതല്ല എന്ത് പറയുന്നു എന്നേ ഞാന്‍ നോക്കാറുള്ളൂ. ഭൈരവന്റെ സൈറ്റില്‍ പോയി അവിടെ മെയില്‍ ഐഡി റജിസ്റ്റര്‍ ചെയ്താല്‍ , ഭൈരവന്‍ സമാചാരം ഇ-മെയിലില്‍ വന്നുകൊള്ളും . സ്വതന്ത്രമായ ഒരു ചിന്താഗതി എല്ലാവരിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു .

സന്ദര്‍ശിക്കുക : http://www.bhairavan.in/

ഹര്‍ത്താലിലെ വൈരുദ്ധ്യങ്ങള്‍

അങ്ങിനെ ഇന്നലെ കേരളത്തില്‍ ഹര്‍ത്താല്‍ പരിപൂര്‍ണ്ണമായി ആചരിക്കപ്പെട്ടതായി ഇന്നത്തെ എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു . കേരളപ്പിറവി ദിനമായ ഇന്നലെ , തമിഴ് നാട്ടില്‍ സേലം റെയില്‍വേ ഡിവിഷന്‍ ഉല്‍ഘാടനം ചെയ്യുന്നതിനെതിരെയാണ് ഭാരതിയ ജനതാപ്പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഹര്‍ത്താല്‍ ആഘോഷപൂര്‍വ്വം കേരളത്തില്‍ ആചരിക്കപ്പെട്ടത് . പതിവ് പോലെ ഇത്തവണയും മദ്യത്തിന്റെ വില്‍പ്പന അതിഗംഭീരമായി നടന്നു. നിത്യോപയോഗസാധനങ്ങള്‍ തലേന്ന് തന്നെ വിറ്റ് തീര്‍ന്നിരുന്നു . എന്നാല്‍ ഇത്തവണ ഹര്‍ത്താല്‍ തുടരെത്തുടരെ വന്നതിനാല്‍ സാധാരണയുണ്ടാകാറുള്ള പോലെ ആര്‍ഭാടമായ സദ്യകള്‍ ഒന്നും ഒരുക്കിയതായി റിപ്പോര്‍ട്ടില്ല . ആളുകള്‍ പൊതുവെ മ്ലാനവദനരായാണ് ഈ ഹര്‍ത്താല്‍ ആചരിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . അതില്‍ പ്രധാനമായും അയല്‍‌സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍മ്മാണത്തൊഴിലാളികള്‍ ഭക്ഷണവും മറ്റും കിട്ടാതെ വിഷമിച്ചതല്ലാതെ, കേരളത്തിന്റെ സല്‍ക്കീര്‍ത്തിയ്ക്ക് കളങ്കം വരാത്ത വണ്ണം പൊതുവെ സമാധാനപൂര്‍ണ്ണമായിട്ടാണ് ഹര്‍ത്താല്‍ ആചരിക്കപ്പെട്ടത് . എവിടെയും അനിഷ്ടസംഭവങ്ങളില്ല . കേരളം ഹര്‍ത്താലുത്സവത്തെ നെഞ്ചോട് ചേര്‍ത്ത് സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണീ ഹര്‍ത്താലുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു .

സേലം ഡിവിഷനെതിരെ അഖിലേന്ത്യാ പാര്‍ട്ടിയായ ബി.ജെ.പി. കേരളപ്പിറവിദിനത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങള്‍ സ്വമേധയാ വിജയിപ്പിച്ചത് കണ്ട് കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ കോള്‍മയിര്‍ക്കൊണ്ടിരിക്കുമ്പോള്‍ , തമിഴ് നാട് പിറവിദിനമായ ഇന്നലെ സേലത്ത് നടന്ന റെയില്‍‌വേ ഉല്‍ഘാടന സമ്മേളനം ആഘോഷപൂര്‍ണ്ണമാക്കുന്നതില്‍ അവിടത്തെ സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ അഹമഹമികയാ മുന്‍‌പന്തിയിലുണ്ടായിരുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . എങ്ങിനെയുണ്ട് നമ്മുടെ അഖിലേന്ത്യാപ്പാര്‍ട്ടികള്‍ ദേശീയോല്‍ഗ്രഥനത്തെ കാണുന്ന വിധം ? ഒരേ പാര്‍ട്ടി , ഒരേ നാട് , ഒരേ റെയില്‍‌വേ, ഒരേ ഡിവിഷന്‍ ! ഒരിടത്ത് ഉല്‍ത്സവം മറ്റൊരിടത്ത് ഹര്‍ത്താ‍ല്‍ !!

അനോണിയ്ക്ക് ഒരു മറുപടി !

“ അങ്ങിനെ ആണവക്കരാര്‍ ഒരു വഴിക്കായി ’’ എന്ന എന്റെ പോസ്റ്റ് വായിച്ച് കമന്റിയ ഒരു അനോണിയ്ക്കാണീ മറുപടി . സാധാരണയായി ഞാന്‍ അനോണികളുടെ കമന്റ് ഡിലീറ്റ് ചെയ്യുകയാണ് പതിവ് . കാരണം കമന്റ് എഴുതാന്‍ അനോണികള്‍ക്ക് പല പല പേരുകളില്‍ അവതരിയ്ക്കാം . എന്നാല്‍ എന്റെ നിലപാടുകള്‍ കുറച്ചു കൂടി വ്യക്തമാക്കാന്‍ ഞാന്‍ ഈ പോസ്റ്റ് ഉപയോഗപ്പെടുത്തുകയാണ് . എന്റെ ഒരു ആത്മഗതം എന്ന മട്ടിലേ ആ പോസ്റ്റ് ഞാന്‍ ബ്ലോഗില്‍ ഇട്ടിട്ടുള്ളൂ . സൃഷ്ടിപരവും സജീവവുമായ സംവാദങ്ങള്‍ നമ്മുടെ കേരള സമൂഹത്തില്‍ വിരളമാണ് . അത് കൊണ്ട് തന്നെ മലയാളം ബ്ലോഗിലും അത്തരത്തിലുള്ള ഗഹനമായ ചര്‍ച്ച നാം പ്രതീക്ഷിച്ചു കൂട . ആയിരക്കണക്കിന് മലയാളം ബ്ലോഗ്ഗര്‍മാര്‍ ഉണ്ടങ്കിലും വിരലിലെണ്ണവുന്നവര്‍ മാത്രമേ നല്ല എഴുത്തുകാരായിട്ടുള്ളൂ . തങ്ങള്‍ വലിയ കേമന്മാരാണെന്ന് മേനി നടിക്കുന്നുണ്ടെങ്കിലും മാതൃഭൂമി , മാധ്യമം തുടങ്ങിയിട്ടുള്ള വാരികകളില്‍ വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ എഴുതുന്നവരുടെ പോലും നിലവാരത്തിലെത്താന്‍ കഴിയുന്നവര്‍ ചുരുക്കമാണ് . അര്‍ത്ഥമുള്ള സംവാദങ്ങള്‍ക്ക് മലയാളം ബ്ലോഗ് അനുയോജ്യമായ വേദിയല്ല എന്ന് പറഞ്ഞു വരികയാണ് ഞാന്‍ . ആനുകാലികങ്ങളിലെ വായനക്കാരുടെ കത്തുകളാണ് ഇതിന് ഇന്നും ഏറ്റവും ഫലപ്രദമായ മാധ്യമം .

സി.പി.എം. പോലെയുള്ള ഇടത് പക്ഷപ്പാര്‍ട്ടികള്‍ പറയുന്നത് മാത്രമാണ് പുരോഗമനമെന്ന് ഒരു അന്ധവിശ്വാസം ഇന്ന് നിലവിലുണ്ട് . പുരോഗമനവാദി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഏക അതോറിറ്റിയും അവരാണെന്ന ധാരണയുമുണ്ട് . മാത്രമല്ല അമേരിക്കയെ എത്രകണ്ട് ഭര്‍ത്സിക്കുന്നുവോ അത്രകണ്ട് പുരോഗമനം കൂടും എന്നൊരു മിഥ്യാധാരണയുമുണ്ട് . ഏറ്റവും പ്രധാനമായിട്ടുള്ള ഒരു അന്ധവിശ്വാസം സി.പി.എമ്മിന് വേണ്ടി പറയുകയും വാദിക്കുകയും ചെയ്യുന്ന , എന്നാല്‍ നിഷ്പക്ഷരെന്ന് ലേബല്‍ ഉള്ളവര്‍ മാത്രമാണ് കേരളത്തിലെ സാസ്കാരീക നായകര്‍ എന്നതാണത് . ഉദാഹരണത്തിന് മുന്‍പ് തായാട്ട് ശങ്കരന്‍ , എം.എന്‍.വിജയന്‍ മാഷ് തുടങ്ങിയവര്‍ ഇന്ന് സുകുമാര്‍ അഴീക്കോട് , വി.ആര്‍.കൃഷ്ണയ്യര്‍ മുതലായവര്‍ . ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ എം.വി.ദേവന്‍ തുടങ്ങിയവര്‍ക്ക് ഈ സാംസ്കാരീകപ്പട്ടം ചാര്‍ത്തിക്കൊടുക്കുകയില്ല എന്ന് മാത്രമല്ല അവരൊക്കെ പിന്തിരിപ്പന്‍ മൂരാച്ചികള്‍ എന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും . മലയാളത്തിലെ എക്കാലത്തേക്കും വലിയ സ്വതന്ത്ര ചിന്തകനായിരുന്ന എം. ഗോവിന്ദന്‍ പരക്കെ അംഗീകരിക്കപ്പെടാതെ പോയതിന്റെ കാരണവും അദ്ദേഹം കമ്മ്യൂണിസത്തിന്റെ ഏകാധിപത്യപ്രവണത തുറന്ന് കാട്ടി എന്നതിന്റെ പേരിലായിരുന്നു . ചുരുക്കത്തില്‍ ഇടത് പക്ഷത്തോട് ചേര്‍ന്ന് നിന്ന് അവര്‍ക്ക് കുഴലൂത്ത് നടത്തിയാലേ ചിന്തിക്കുന്ന ആളാണെന്ന അംഗീകാരം പോലും കേരളത്തില്‍ കിട്ടുകയുയുള്ളൂ . ഇപ്പോള്‍ ഡല്‍ഹി വാസം മതിയാക്കി മയ്യഴിയില്‍ തിരിച്ചെത്തിയ എം . മുകുന്ദനാണ് സാംസ്കാരിക നായക സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത് . എന്ത് അക്രമ പ്രവര്‍ത്തനങ്ങളെയും ന്യൂനപക്ഷപ്രീണനത്തെയും ന്യായീകരിക്കുക എന്നതാണ് ഇതില്‍ ജയിച്ചു കയറാനുള്ള യോഗ്യത .

ശരിയായ രീതികളില്‍ ചിന്തിക്കുന്നവരെ കേരളം എങ്ങിനെ അവഗണിക്കുന്നു എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് കെ. വേണു . എന്ത് കൊണ്ടാണ് പിണറായി വിജയന്‍ ജനലക്ഷങ്ങള്‍ക്ക് നേതാവാവുകയും കെ.വേണുവിനെപ്പോലെയുള്ളവര്‍ അവര്‍ക്കൊക്കെ അനഭിമതനാവുകയും ചെയ്യുന്നത് . അണികളെ പ്രസംഗം കൊണ്ട് അക്രമോത്സുകരാക്കാന്‍ കഴിയുമെന്നല്ലാതെ , പിന്നെ മസില്‍ പവ്വറും എന്തിനും തയ്യാറുമുള്ള അണികള്‍ നാടെങ്ങുമുണ്ട് എന്നതല്ലാതെ മറ്റെന്ത് കഴിവാണ് പിണറായിക്കുള്ളത് ? മൌലീകമായ ഒരു ചിന്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അവശ്യം ആവശ്യമായിട്ടുള്ളത് പിണറായിക്കെന്നല്ല ആ പാര്‍ട്ടിയില്‍ പെട്ട ആര്‍ക്കെങ്കിലുമുണ്ടോ ? 1964 ല്‍ പാര്‍ട്ടി പിളര്‍ന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കിയത് മുതല്‍ ഇന്നോളം ആ പാര്‍ട്ടിയില്‍ ഒരു സ്റ്റഡി ക്ലാസ് നടന്നിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും . പിന്നെ അതെങ്ങിനെ ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാവും ? അവര്‍ക്കെങ്ങിനെ മാര്‍ക്സിസത്തെ കാലോചിതമായി വികസിപ്പികാനാവും ? മാര്‍ക്സിസം എന്ന പ്രത്യയ ശാസ്ത്രത്തില്‍ മാത്രം ആകൃഷ്ടനായ എനിക്കെങ്ങിനെ അവരുടെ സഹയാത്രികനാവാന്‍ കഴിയും ? മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാല്‍ മാര്‍ക്സിസത്തിന്റെ മൊത്തം അവകാശികളും പിന്‍‌തുടര്‍ച്ചക്കാരുമാണ് എന്നത് മറ്റൊരു ഹിമാലയന്‍ അന്ധവിശ്വാസമാണ് . മാര്‍ക്സിസം അംഗീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന അനേകമനേകം ഗ്രൂപ്പുകളില്‍ ഒന്ന് മാത്രമാണ് സി.പി.എം. അതിലും ഇവിടത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും മുഴുകിക്കഴിഞ്ഞ ഒരു പര്‍ട്ടിയെന്ന നിലയില്‍ മാര്‍ക്സിസവുമായി ഇന്ന് ആ പാര്‍ട്ടിക്കുള്ള ഏക ബന്ധം ബ്രായ്ക്കറ്റില്‍ മാര്‍ക്സിസം എന്നു എഴുതുന്നു എന്ന് മാത്രമാണ് . മാര്‍ക്സിസത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളെക്കുറിച്ച് അനുഭാവികള്‍ക്ക് പോകട്ടെ , മെംബര്‍മാര്‍ക്കെങ്കിലും ഒരിക്കല്‍ പോലും ഒരു ക്ലാസ് പോലും എടുക്കാത്ത ഒരു സംഘടനക്കെങ്ങിനെ ഞങ്ങള്‍ മാര്‍ക്സിസ്റ്റുകാരാണെന്ന് അവകാശപ്പെടാന്‍ കഴിയും ? മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ശക്തി നിലനില്‍ക്കുന്നത് മാര്‍ക്സിസം എന്ന സൈദ്ധാന്തികമായ അടിത്തറയിലല്ല . മറിച്ച് ഭീരുക്കളുടേതായ ഒരു സമൂഹത്തില്‍ നിരന്തരമായ ഭീതി മറ്റുള്ളവരില്‍ ജനിപ്പിച്ചു കൊണ്ടാണ് . അതെ മലയാളികള്‍ കേരളത്തില്‍ ജീവിയ്ക്കുന്നത് ഭയം എന്ന അദൃശ്യമായ ഒരു പുതപ്പിന് കീഴിലാണ് . സി.പി.എം. ജനങ്ങളുടെ മേല്‍ പുതപ്പിച്ചിരിക്കുന്ന മാരണപ്പുതപ്പ് . ഈ പോസ്റ്റ് നാലാള്‍ വായിക്കാനിടയാ‍ല്‍ എന്റെ നാട്ടിലെ വീട്ടിന്റെ ജനല്‍ച്ചില്ലുകളെങ്കിലും എറിഞ്ഞുടയ്ക്കപ്പെട്ടേയ്ക്കാം . അതാണ് നാട്ടിലെ അവസ്ഥ . അതാണ് പാര്‍ട്ടിയുടെ നിലനില്‍പ്പ് .

ഞാന്‍ അനോണിയുടെ ശ്രദ്ധ 21.10.07 ന്റെ മാതൃഭൂമി വാരികയില്‍ കെ.വേണു എഴുതിയ “ മാനവികവാദവും സ്റ്റാലിനിസവും ഒത്തു പോകുമോ ’’ എന്ന ലേഖനത്തിലെക്ക് ക്ഷണിക്കുന്നു . ഇങ്ങിനെ പത്രങ്ങളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും വരുന്ന ലേഖനങ്ങളും വാര്‍ത്തകളും വായിച്ചട്ടല്ല ആളുകള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍ച്ചേരിയില്‍ എത്തിപ്പെടുന്നത് . അങ്ങിനെ പറയുന്നത് ചിന്തിക്കാനും സ്വന്തമായി വിലയിരുത്താനുമുള്ള മനുഷ്യന്റെ വിവേകബുദ്ധിയെ പരിഹസിക്കലാണ് . നേതാക്കള്‍ പറയുന്നത് അന്ധമായി വിശ്വസിക്കാനും അതേറ്റ് പാടാനും , എതിര്‍ക്കുന്നവരെ ഏത് വിധേനയും അടിച്ചമര്‍ത്താനും തയ്യാറുള്ളവര്‍ മാത്രമേ ഇപ്പോള്‍ ആ പാര്‍ട്ടിയിലുള്ളൂ . ഞാന്‍ മുന്‍പൊക്കെ എന്റെ നാട്ടിലെ സഖാക്കളോട് പറയാറുണ്ടായിരുന്നു , നിങ്ങള്‍ ഈ ആക്രമസ്വഭാവം ഉപേക്ഷിക്കുകയാണെങ്കില്‍ കേരളത്തില്‍ വേറെ ഒരു പാര്‍ട്ടിയും ഉണ്ടാകുമായിരുന്നില്ല എന്ന് . ഇതൊന്നും നാട്ടില്‍ ആരും തുറന്ന് പറയാത്ത അപ്രിയ സത്യങ്ങളാണ് . എന്നാല്‍ സ്റ്റാലിനിസം രക്തത്തില്‍ ഏറ്റ് വാങ്ങിയ ഒരു സംഘടനക്ക് മറ്റൊന്ന് ആവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ഇന്നിപ്പോള്‍ അയ്യഞ്ച് കൊല്ലം വീതം ഭരണം മാറി മാറി വീതം വയ്ക്കാവുന്ന ഒരു രാഷ്ട്രീയകാലവസ്ഥ നിലവിലുള്ളത് കൊണ്ട് സി.പി.എമ്മിന് അതിന്റെ പ്രവര്‍ത്തനശൈലിയില്‍ ഒരു മാറ്റം വരുത്തേണ്ടതായ ഭൌതികസാഹചര്യമില്ല .

ആണവക്കരാറിനെ എതിര്‍ക്കാന്‍ ഇടത് കക്ഷികള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ അവരുടെ പതിവ് ശൈലിയില്‍ അമൂര്‍ത്തങ്ങളാണ് . ഏകപക്ഷീയം , പരമാധികാരം പണയം വെക്കല്‍ , കരാറുമായി ബുഷ് ഇങ്ങോട്ടു വരുന്നു , വ്യഗ്രത , യാചകവേഷം , അമേരിക്കയുടെ ആട്ടത്തിനൊത്ത് തുള്ളല്‍ , വാതില്‍ തുറന്ന് കൊടുക്കല്‍ ... ഇതൊക്കെ മാര്‍ക്സിസ്റ്റ് ശൈലിയാണെന്ന് മാത്രമെയുള്ളൂ . തെറ്റായ സാമ്പത്തിക നയം , ജനദ്രോഹനയം എന്നൊക്കെ പറയുമ്പോലെ . അതൊക്കെ വെറും വാക്കുകളാണ് . ഏതേത് എന്തൊക്കെ എന്ന് മൂര്‍ത്തമായി ഒന്നും ഒരിക്കലും പറയില്ല . എന്ത് വരുമ്പോഴും ആദ്യം എതിര്‍ക്കുന്നു എന്ന് പറയുന്നത് പത്രങ്ങള്‍ പെരുപ്പിച്ചു കാട്ടിയത് കൊണ്ടല്ല , എല്ലാ വില്ലേജുകളിലും വില്ലേജ് ആഫീസുകള്‍ ഉള്ളത് കൊണ്ടാണ് . തേങ്ങയ്ക്ക വിലകൂട്ടാന്‍ വേണ്ടി പോലും വില്ലേജ് ഓഫീസുകളുടെ പടിക്കല്‍ ഉപരോധം തീര്‍ക്കുന്ന നാടാണ് കേരളം . വില്ലേജ് ആഫീസുകളുടെ മുന്നില്‍ എതിര്‍പ്പ് പിക്കറ്റിങ്ങ് ആയി മാറാതെ പോയ ഒരു പുരോഗതിയും നാട്ടില്‍ ഉണ്ടായിട്ടില്ല . അത് കൊണ്ടാണ് ഇടത് പക്ഷം എന്തും അംഗീകരിക്കണമെങ്കില്‍ 15 വര്‍ഷമെങ്കിലും കഴിയണമെന്ന പ്രയോഗം നാട്ടില്‍ പ്രചാരത്തിലുള്ളത് . മാത്രമല്ല എന്ത് സംരംഭം തുടങ്ങിയാലും നാല് ദിവസത്തിനുള്ളില്‍ അവിടെ കൊടി പിടിച്ച് അത് പൂട്ടിക്കും എന്ന ശൈലിയും നാട്ടില്‍ പ്രചാരത്തിലുണ്ട് . ഇതൊന്നും പത്രങ്ങള്‍ നുണ പറയുന്നത് കൊണ്ട് തോന്നുന്നതല്ല . ആളുകള്‍ പരക്കെ തുറന്ന് പറയാന്‍ ഭയപ്പെടുന്ന അനുഭവസാക്ഷ്യങ്ങളാണ് .

എന്നെ ഇപ്പോള്‍ അമ്പരപ്പിക്കുന്ന ഒരു കാര്യം എന്തുകൊണ്ടാണ് സാര്‍വ്വദേശീയചിന്തയുടെ വക്താക്കളാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ഇടുങ്ങിയ ദേശീയതയുടെ മുഖം മൂടി അണിയുന്നത് എന്നാണ് . തങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ എന്നാണ് അവര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് . കോണ്‍ഗ്രസ്സും പ്രത്യേകിച്ച് മന്‍‌മോഹന്‍ സിങ്ങും ആണവക്കരാറിന്റെ കാര്യത്തിലും മറ്റും രജ്യത്തെ ഒറ്റ് കൊടുക്കാന്‍ ശ്രമിക്കുന്നു എന്ന മട്ടിലാണ് അവര്‍ പ്രചരണം നടത്തുന്നത് . എന്നാല്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ ചൈനയെക്കുറിച്ച് അഭിമാനം കൊള്ളുന്നതും കാണാം . പണ്ട് മധുരമനോജ്ഞചൈന എന്ന് പാടി നടന്ന പോലെ . അതങ്ങിനെയാവാനേ തരമുള്ളൂ . അതാണതിന്റെ ഒരു മന:ശാസ്ത്രം . യഥാര്‍ത്ഥത്തില്‍ ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് . വര്‍ഗ്ഗസമരം എന്ന തീയറിയും പ്രാക്റ്റിക്കലും , തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ഭരണ രീതിയും ഇനി നടപ്പില്ല എന്ന് അവര്‍ക്ക് മനസ്സിലായി . എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാനോ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് വരാനോ അവര്‍ക്ക് കഴിയുന്നുമില്ല . സോഷ്യലിസ്റ്റ് സമ്പദ്‌ഘടനയില്‍ ഉല്പാദനശക്തികള്‍ അന്യവല്‍ക്കരിക്കപ്പെടുകയും ഉല്‍പ്പാദനം മുരടിക്കുക വഴി സമൂഹം നിശ്ചലാമാവുകയും ചെയ്തത് കൊണ്ടാണ് ചൈനയ്ക്ക് വിദേശമൂലധനം സ്വീകരിക്കേണ്ടി വന്നതും സ്വകാര്യസ്വത്തവകാശം പുന:സ്ഥാപിക്കേണ്ടിവന്നതും . സോവ്യറ്റ് യൂനിയന്റെ തകര്‍ച്ചയിലെക്കൊന്നും ഞാന്‍ കടക്കുന്നില്ല . ഇത്തരം തുറന്ന ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവാനുള്ള മാനസികാവസ്ഥ അലീനയെപ്പോലുള്ള ഇടത് പക്ഷ അനുഭാവികള്‍ക്ക് ഉണ്ടാവുകയില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത് ഒരു കുറ്റപ്പെടുത്തലായി കാണരുത് .

എന്നാല്‍ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല ഞാന്‍ ഇന്ന് സി.പി.എമ്മിനൊടും ഇടത് പക്ഷങ്ങളോടും വിയോജിപ്പ് വച്ചു പുലര്‍ത്തുന്നത് . അതും ഒരു പ്രത്യയശാസ്ത്രപ്രശ്നമാണ് . എന്ത് തന്നെ ദൂഷ്യങ്ങളുണ്ടെങ്കിലും പാര്‍ലമെന്ററി ജനാധിപത്യമാണ് ധാര്‍മ്മികമായി ശരിയായ ഭരണ സമ്പ്രദായം എന്ന് ഞാന്‍ വിശ്വസിക്കുന്നു . ലോകത്ത് മുക്കാല്‍ ഭാഗം ജനങ്ങളും ഇന്നും അധിവസിക്കുന്നത് ജനായത്ത സമ്പ്രദായത്തിന്റെ കീഴിലല്ല. ഈ ലോകത്തിന്റെയും ഇവിടെയുള്ള സമ്പത്തിന്റെയും അവകാശികള്‍ ജനങ്ങളാണ് . ജനങ്ങളാണ് എല്ലാറ്റിന്റേയും അധികാരികള്‍ . അല്ലാതെ ഒരു രാജാവോ , ഒരു പാര്‍ട്ടിയോ , ഒരു മതമോ അല്ല . അത് കൊണ്ട് തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് വേണം . ജനങ്ങളെ സേവിക്കുന്നവരല്ലാതെ , ജനങ്ങളുടെ മേലെ ഒരു പരമാധികാരിയോ ഒരു രാജാവോ ഒരു നേതാവോ ഉണ്ടായിക്കൂട . ജനങ്ങളുടെയിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമായതിനാല്‍ ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് ഭരണ നിര്‍വ്വഹണം നടക്കണം . ഒരു പാര്‍ട്ടി മാത്രമായാല്‍ അത് ഏകാധിപത്യമാകുമെന്നതിനാല്‍ ബഹുകക്ഷിസമ്പ്രദായം തന്നെ വേണം . ഒന്നില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉണ്ടാവുമ്പോള്‍ പരസ്പരം അംഗീകരിക്കണം . പൌരജനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്കാരന്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാതെ സ്വതന്ത്രപൌരന്മാരായി നിലകൊള്ളണം . പാര്‍ട്ടികളുടെ നയപരിപാടികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി വോട്ട് ചെയ്യട്ടെ . ഇതൊക്കെയാണ് എന്റെ രാഷ്ട്രീയമായ കാഴ്ചപ്പാട് . അല്ലാതെ ഒരു തലയെഴുത്ത് പോലെ ഒരു പാര്‍ട്ടിയെ ന്യായീകരിക്കാനോ എതിര്‍ക്കാനോ ഉള്ള ബാധ്യത എനിക്കില്ല .

ഇങ്ങിനെയൊക്കെയാണെങ്കിലും നിത്യജീവിതത്തില്‍ , എന്റെ നാട്ടില്‍ എനിക്ക് എറ്റവും പ്രിയപ്പെട്ട ചങ്ങാതിമാര്‍ സി.പി.ഐ.ക്കാരും മാര്‍ക്സിസ്റ്റുകാരുമാണ് . കാരണം അവരിലാണ് ഏറ്റവും കൂടുതല്‍ സദാചാര നിലവാരവും സാമൂഹിക പ്രതിബദ്ധതയും ഞാന്‍ ദര്‍ശിക്കുന്നത് . അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് - എല്ലാവരെയുമല്ല ചുരുക്കം ചിലരെ - നേതൃത്വം ഇവരെ ഉപയോഗപ്പെടുത്താതിരിക്കുകയും , സമൂഹത്തില്‍ വളര്‍ന്നുവരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പൊരുതാന്‍ ഇവരെ സജ്ജമാക്കുകയും ചെയ്തിരുന്നുവെങ്കില്‍ അത് നാടിന്റെ ഭാവി ശോഭനമാക്കുമായിരുന്നുവല്ലോ എന്ന് എനിക്ക് തോന്നാറുണ്ട് .

എന്തിനെയെങ്കിലും ആരെയെങ്കിലും അന്ധമായി എതിര്‍ക്കുകയോ അനുകൂലിക്കുകയോ എന്റെ നയമല്ല . നമ്മള്‍ പറയുന്നതും അനുകൂലിക്കുന്നതും എല്ലാം മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ഭാവിയ്ക്ക് ഗുണകരമാവണം എന്ന് ഞാന്‍ കരുതുന്നു . അല്ലാതെ എന്റെ പാര്‍ട്ടിക്ക് , എന്റെ നാട്ടിന് മാത്രം എന്ന് ചിന്തിയ്കാന്‍ എനിക്ക് കഴിയുന്നില്ല. കാരണം മനുഷ്യരുടെയിടലുള്ള എല്ലാ വിഭജനങ്ങളും മന്‍ഷ്യനിര്‍മ്മിതമാണെന്ന് ഞാന്‍ കരുതുന്നു . ഏകാത്മകമായ ഒരു മാനവികതയിലാണ് എനിക്ക് താല്‍പ്പര്യം .

അങ്ങിനെ ആണവക്കരാര്‍ ഒരു വഴിക്കായി !



അങ്ങിനെ ആണവക്കാരാറിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി കൂടി അടിച്ചുറപ്പിച്ചിട്ട് , വീണ്ടും മൂന്നാം മുന്നണിയുടെ പണിപ്പുരയില്‍ കയറിയിരിക്കുകയാണ് കാരാട്ടും , യെച്ചൂരിയും , ചന്ദ്രബാബുവും കൂട്ടരും ! ഇതില്‍ അല്പമെങ്കിലും കുണ്ഠിതം അവശേഷിക്കുന്നത് മന്‍‌മോഹന്‍ സിങ്ങിനും പിന്നെ ഈ കരാറിന് വേണ്ടി പാട് പെട്ട ശാസ്ത്രജ്ഞന്മാര്‍ക്കും മാത്രം ! കരാറിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം വാദഗതികള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടായി . അങ്ങിനെ ഏത് പദ്ധതികള്‍ക്കാണ് ഇവിടെ എതിര്‍പ്പുകളുമായി ആളുകള്‍ രംഗത്ത് വരാതിരുന്നിട്ടുള്ളത് ? എക്സ്പ്രസ്സ് ഹൈവേയെ പറ്റി പറഞ്ഞത് അത് കേരളത്തിന് നെടുകെ ഒരു വന്‍‌മതിലായി ഉയര്‍ന്ന് ബര്‍‌ലിന്‍ മതില്‍ മാതിരി നാടിനെ പരസ്പരം അപ്രാപ്യമായ രണ്ട് ഖണ്ഡങ്ങളാക്കി മുറിക്കുമെന്നായിരുന്നു . എതിര്‍വാദങ്ങള്‍ നിരത്താന്‍ ധാരാളം ന്യായങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കും എപ്പോഴും ഉണ്ടാകും . ഓരോന്ന് കേള്‍ക്കുമ്പോഴും അതൊക്കെ ശരിയാണെന്ന് നമുക്ക് തോന്നുകയും ചെയ്യും . ആണവക്കരാറിനെക്കുറിച്ച് ഞാന്‍ വായിച്ച ഈ അഭിപ്രായം ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ചൈനയില്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ പദ്ധതികളും നിയമഭേദഗതികളും എത്ര അനായാസമായണ് നടപ്പില്‍ വരുത്തുന്നത് . ഇവിടെ ജനാധിപത്യമാണ് ! തെരഞ്ഞെടുപ്പിനെ ഭയക്കുന്ന നേതാക്കന്മാരാണ് നമ്മെ നയിക്കുന്നത് . ആണവക്കരാര്‍ മരവിപ്പിക്കാന്‍ ഇടയായതിന്റെ കാരണം പ്രകാശ് കാരാട്ടിന്റെ കഴിവ് കൊണ്ടല്ല , മറിച്ച് യു.പി.ഏ. യിലെ ഘടകകഷികളുടെയും ചില കോണ്‍ഗ്രസ്സ് നേതാക്കളുടെയും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കഴിവ് കേട് കൊണ്ടാണ് . ഇനി ഒന്നരക്കൊല്ലം കൂടി അനുഭവിക്കാവുന്ന അധികാരത്തിന്റെ ശീതളഛായ നാടിന്റെ വികസനത്തിന് വേണ്ടി എന്തിന് ബലി കഴിക്കണം എന്ന സങ്കുചിതമായ സ്വാര്‍ത്ഥതയാണ് ആണവക്കരാര്‍ മരവിച്ചു പോകാന്‍ കാരണമായത് . വികസനത്തിന് വേണ്ടിയായിരുന്നു ആണവക്കരാര്‍ എന്ന് പറയുമ്പോള്‍ , അവരവര്‍ വിശ്വസിക്കുന്ന പാര്‍ട്ടി നടപ്പാക്കാത്ത കാലത്തോളം അതാത് പാര്‍ട്ടികളുടെ വിശ്വാസികള്‍ എതിര്‍വാദങ്ങളുമായി മുന്നോട്ട് വരും . അങ്ങിനെയുള്ളവരോട് ഒന്നേ ചോദിക്കാനുള്ളൂ , നിങ്ങള്‍ ഈ പറയുന്ന വാദങ്ങളും ബദല്‍ മാര്‍ഗ്ഗങ്ങളും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത മണ്ടന്മാരാണ് ചൈനയിലെ ഭരണകര്‍ത്താക്കളെന്നും അത് കൊണ്ടാണ് അവര്‍ അമേരിക്കയുമായി 123 ആണവക്കാരാറില്‍ ഏര്‍പ്പെട്ടത് എന്നുമാണോ നിങ്ങള്‍ ധരിക്കുന്നത് ?

ഒന്നരക്കൊല്ലം കൂടി അധികാരവും സ്ഥാനമാനങ്ങളും ഏതാണ്ട് ഉറപ്പാക്കിയ നേതാക്കള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി അത് എങ്ങിനെ കരസ്ഥമാക്കാം എന്ന ദുരാഗ്രഹവുമായി പ്രായോഗീക രാഷ്ട്രീയക്കളരിയില്‍ ഇറങ്ങിക്കഴിഞ്ഞു . മൂന്നാം മുന്നണിയുടെ ശില്‍പ്പികള്‍ രംഗത്തെത്തി . ചന്ദ്രബാബു നായുഡു പറഞ്ഞത് കേട്ടില്ലേ ? ആണവക്കരാര്‍ യു.പി.ഏ. യുടെ അടുക്കളകാര്യമല്ലെന്നും അത് ഒരു ദേശീയ പ്രശ്നമാണെന്നും പാര്‍‌ലമെന്റിന്റെ അനുമതി കൂടാതെ അത് നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്നുമാണ് . ഇവിടെ ശ്രദ്ധിക്കേണ്ടതായ രണ്ട് കാര്യങ്ങളുണ്ട് . ഒന്ന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ്സേതര ഗവര്‍‌മ്മേണ്ടാണ് വരുന്നതെങ്കില്‍ , അത് ബി.ജെ.പി.യുടെ നേതൃത്വത്തിലാണെങ്കിലും ശരി മൂന്നാം മുന്നണിയുടെ നേതൃത്വത്തിലാണെങ്കിലും ശരി പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ വിദേശരാജ്യങ്ങളുമായി ഇനി എന്ത് കരാറും നടപ്പാക്കാന്‍ കഴിയൂ എന്നുള്ള ഭരണഘടനാഭേദഗതി അവതരിപ്പിച്ച് പാസ്സാക്കുകയില്ല. അതാണ് നമ്മുടെ രാഷ്ട്രീയക്കാരന്റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ബന്ധവും അവന്മാരുടെ ഒരു രാജ്യസ്നേഹവും ! ഇതാണല്ലോ ഇപ്പോള്‍ മുറവിളി കൂട്ടുന്നത് , പാര്‍ലമെന്റ് പാസ്സാക്കിയാലെ വിദേശരാജ്യങ്ങളുമായുള്ള കരാര്‍ നടപ്പാക്കാവൂ എന്ന് . ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്നത് ഭരണഘടനാനിര്‍മ്മാണ സഭയിലെ ഒരാള്‍ക്കും ഈ ബുദ്ധി അന്ന് ഉദിച്ചില്ലല്ലോ എന്നാണ് . പാര്‍ലമെന്റിനോട് അഗാധമായ കൂറും രാജ്യതാല്‍പ്പര്യമുള്ള ഈ പറയുന്നവര്‍ക്ക് അധികാരം കിട്ടിയാല്‍ അത്തരം ഭരണഘടനാഭേദഗതി അവര്‍ പാസ്സാക്കേണ്ടതല്ലെ ? ഇല്ല , ഇതൊക്കെ രാഷ്ട്രീയനാടകങ്ങളും ശുദ്ധ തട്ടിപ്പുകളുമാണ് . നേതാക്കന്മാര്‍ തങ്ങളുടെ അധികാരവും സ്ഥനമാനങ്ങളും ഉറപ്പിക്കുക എന്ന ഒറ്റ ഉദ്ധേശത്തില്‍ തട്ടിവിടുന്ന മുടന്തന്‍ ന്യായങ്ങള്‍ വെള്ളം ചേര്‍ക്കാതെ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഏറ്റ് പിടിച്ച് പാടുകയാണ് കഥയറിയാതെ ആട്ടം കാ‍ണുന്ന അനുയായികള്‍ !

മറ്റൊന്ന് ആണവക്കരാറിനെ എതിര്‍ത്തവര്‍ മുന്നോട്ട് വച്ച കുറെ ബദല്‍ മാര്‍ഗ്ഗങ്ങളുണ്ട് . ഇവിടെ സൌരോര്‍ജ്ജമില്ലേ , കടലില്ലേ തിരമാലകളില്ലേ , കടപ്പുറത്ത് കണക്കില്ലാത്ത തോറിയമില്ലേ , കാറ്റില്ലേ , പുഴയില്ലേ ... അങ്ങിനെയങ്ങിനെ ... ! ഇനി മറ്റൊരു വിവാദം വരുന്നവരെ ഇവരെല്ലാം പൊട്ടന്‍ പിട്ട് വിഴുങ്ങിയ പോലെ മിണ്ടാതിരിക്കുകയേയുള്ളൂ . അതാണ് നമ്മുടെ ജനാധിപത്യം ! ചൈനയ്ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാം . തെറ്റായിപ്പോയി എന്ന് തെളിഞ്ഞാല്‍ തിരുത്തി മുന്നോട്ട് പോകാം . നമുക്ക് അത് പറ്റില്ല . ഓടുന്ന നായക്ക് ഒരു മുഴം മുന്‍പേ എന്ന പോലെ നമ്മള്‍ അതിന്റെ തെറ്റും ദുഷ്യവും മുന്‍‌കൂട്ടി കണ്ടു കളയും . ആണവക്കരാര്‍ നടപ്പാക്കിക്കഴിഞ്ഞാല്‍ പിന്നെ സാമ്രാജ്യത്വം നമ്മെ വിഴുങ്ങിക്കളയുമെന്നും അമേരിക്കയുടെ ചൊല്‍പ്പടിക്ക് തുള്ളുന്ന വെറുമൊരു അടിമരാഷ്ട്രമായി അധ:പതിച്ചു പോകുന്ന നമ്മള്‍ക്ക് പിന്നെയൊരിക്കലും സ്വാതന്ത്ര്യസമരം നടത്താനുള്ള ത്രാണി പോലും ഉണ്ടാവുകയുമില്ല എന്നുമാണ് രാജാവിനെക്കാളും രാജഭക്തിയുള്ള അണികള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞത് . ഈ ഗതിയൊന്നും ചൈനക്ക് ബാധകമല്ല എന്നും നമ്മള്‍ ഇന്ത്യക്ക് മാത്രമേ ബാധകമാവൂ എന്നും അവര്‍ പറയാതെ പറയുകയും ചെയ്യുന്നു . സാമ്രാജ്യത്വത്തിന്റെ മാരണങ്ങള്‍ ഏല്‍ക്കാത്ത എന്തോ ഒരു ഉറുക്ക് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ കൈകളില്‍ ഉണ്ടാവണം .

ഒരു മൂന്നാം മുന്നണി ഇവിടെ ശക്തി പ്രാപിച്ചാല്‍ പിന്നെ നമ്മുടെ നാടിന്റെ ഗതി അധോഗതിയായിരിക്കും . അതിന്റെ സൂചനകള്‍ കാണുന്നുണ്ട് . കോണ്‍ഗ്രസ്സിന് അതിന്റെ നില മെച്ചപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടു വന്നാലൊന്നും ഇനി കഴിയില്ല . രാജീവ് ഗാന്ധിയുടെ ആകര്‍ഷണീയമായിരുന്ന വ്യക്തിത്വമൊന്നും ആ ചെറുപ്പക്കാരനില്ല . മാത്രമല്ല ഒരു മന്ദബുദ്ധി ലുക്ക് ഉണ്ട് താനും ! ബി.ജെ.പി.ക്ക് അതിന്റെ ചില മുന്‍‌കാല ആദര്‍ശങ്ങളോട് - ഏക സിവില്‍ കോഡ് , കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ ‌- നിഷ്പക്ഷമതികള്‍ക്ക് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും ഒന്നില്‍ കൂടുതല്‍ തവണ അധികാരം കൈയ്യാളിയ ആ പാര്‍ട്ടി കോണ്‍ഗ്രസ്സിനേക്കാളും അധ:പതിച്ചു പോയി . കടുത്ത വര്‍ഗ്ഗീയ വിദ്വേഷം നാട്ടില്‍ വളര്‍ന്നാലേ ആ പാര്‍ട്ടി ഇനി രക്ഷപ്പെടൂ ! എന്നാല്‍ ഇന്ത്യയുടെ ആത്മാവില്‍ അന്തര്‍‌ലീനമായ മതസഹിഷ്ണുതയും മതേതരസംസ്കാരവും തകര്‍ക്കണമെങ്കില്‍ അദ്വാനിക്കും സില്‍ബന്ധികള്‍ക്കും ഇനിയും ഒരു നൂറ് വര്‍ഷം രഥങ്ങള്‍ ഉരുട്ടേണ്ടിവരും ! അതിനേക്കാളും ശോചനീയമാണ് ഇടത് പക്ഷങ്ങളുടെ അവസ്ഥ . കേരളത്തിനും ബംഗാളിനും ത്രിപുരക്കും പുറത്ത് ഒരു പഞ്ചായത്തില്‍ പോലും പാര്‍ട്ടിയെ പരിചയപ്പെടുത്താന്‍ അവര്‍ക്ക് കുറഞ്ഞപക്ഷം ഇരുനൂറ് കൊല്ലത്തേക്ക് പരിപാടിയൊന്നുമില്ല . ഒരു തുണ്ട് നോട്ടീസ് അച്ചടിച്ച് അയല്‍ സംസ്ഥാനങ്ങളിലെ ഗ്രാമീണരുടെയിടയില്‍ വിതരണം ചെയ്യാമെന്ന് വെച്ചാല്‍ കൈയ്യിലിരിപ്പുള്ള കോടികളില്‍ നിന്ന് പത്ത് രൂപ കുറഞ്ഞ് പോയാലോ . ഇപ്പോള്‍ തന്നെ നേതാക്കള്‍ക്ക് അടിക്കടി ഡല്‍ഹിയില്‍ പറന്നെത്താനുള്ള തത്രപ്പാട് അവര്‍ക്കേ അറിയൂ . ടി.വി. തുറക്കുമ്പോള്‍ പ്രകാശ് കാരാട്ടും , സീതാറാം യെച്ചൂരിയും , പിന്നാലെ ബര്‍ദ്ധാനും ഡി.രാജയും കൈയും വീശിക്കൊണ്ട് പടിക്കെട്ട് കയറുന്നത് ദിവസവും മൂന്ന് നേരം കണ്ടില്ലെങ്കില്‍ പിന്നെ അണികളുടെ ജീവിതം എന്തിന് കൊള്ളും ? അതിനൊക്കെയുള്ള വഹ എങ്ങിനെയെങ്കിലും നാട്ടില്‍ ബക്കറ്റുകള്‍ കിട്ടാനുള്ളത് കൊണ്ട് തട്ടിമുട്ടിയൊപ്പിക്കുന്നു . പണ്ട് സോവ്യറ്റ് യൂനിയനില്‍ നിന്ന് മിനുസമുള്ള കടലാസില്‍ നന്നായി ബൈന്റ് ചെയ്ത പുസ്തകങ്ങള്‍ ലക്ഷക്കണക്കിന് വില വരുന്നവ സൌജന്യമായി ഇവിടെ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു , കമ്മ്യൂണിസം പ്രചരിപ്പിക്കാനും വളര്‍ത്താനും . അതിന്റെ ഫലം കണ്ടറിഞ്ഞ ആരും തന്നെ ഇക്കാലത്ത് കൈയ്യിലുള്ള പണം മുടക്കി കമ്മ്യൂണിസം പ്രചരിപ്പിക്കുമെന്ന് തോന്നുന്നില്ല.

അപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ ശുഷ്ക്കിക്കുകയും പ്രാദേശികപ്പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുകയും ചെയ്യുമ്പോള്‍ മൂന്നാം മുന്നണിയുടെ സാധ്യതകള്‍ അനന്തമാണ് . അങ്ങിനെ വന്നാല്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ ഇപ്പോഴത്തെ കര്‍ണ്ണാടക രാഷ്ട്രീയം ശ്രദ്ധിച്ചാല്‍ മതി . കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സും , ജനതാദ (ദേവഗൌഡ)ളും , ബി.ജെ.പി.യും ഏതാണ്ടൊരു പോലെ പ്രബല ശക്തിയാണ് . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തത് കൊണ്ട് ആദ്യം കോണ്‍ഗ്രസ്സും ജനതാദളും മുന്നണിയാക്കി 20 മാസം ഭരിച്ചു. അങ്ങിനെയിരിക്കെ ദേവഗൌഡയുടെ മകന്‍ കുമാരസ്വാമിയോട് എതോ ഒരു പ്രശസ്ത ജ്യോത്സ്യന്‍ പറഞ്ഞുവത്രെ , മുഖ്യമന്ത്രി ആകുന്നെങ്കില്‍ ഇപ്പോഴാകണം . ഈ ദശ മിസ്സാക്കിയാല്‍ പിന്നെ മരണം വരെ മുഖ്യമന്ത്രിപദം നാസ്തി ! അങ്ങിനെ പിന്നീടുള്ള 20 മാസം കുമാരസ്വാമിയും ബി.ജെ.പി.യും കൂടി ഭരിച്ചു . ഇപ്പോള്‍ പ്രസിഡണ്ട് ഭരണമാണ് നിലവിലുള്ളത് . എന്നാലും പതിനെട്ട് മാസം കൂടി ബാക്കിയുണ്ട് .എമ്മെല്ലേമാര്‍ക്ക് നില്‍ക്കക്കള്ളിയില്ല. ഇപ്പോള്‍ ഡല്‍ഹിയില്‍ അണിയറയില്‍ കോണ്‍ഗ്രസ്സും ദളിലെ ഒരു വിഭാഗവും തന്ത്രങ്ങള്‍ മെനയുകയാണ് . എന്തിന് ? അടുത്ത പതിനെട്ട് മാസം കൂടി ജനങ്ങളെ സേവിക്കാനുള്ള അവസരം വെറുതെ എന്തിന് പാഴാക്കണം ?

അപ്പോള്‍ മൂന്നാം മുന്നണി പ്രബലമായാല്‍ ഇവിടെ ഭരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു കസേരകളിയായി മാറും . ചില സന്ദര്‍ഭങ്ങളില്‍ ഇപ്പോള്‍ കര്‍ണ്ണാടകയില്‍ സംഭവിച്ച പോലെ പ്രതിസന്ധി വരാം . അപ്പോള്‍ എന്ത് ചെയ്യും ? കേന്ദ്രത്തില്‍ പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഒരു ഭരണഘടനാ ഭേദഗതിയെക്കുറിച്ച് എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നത് നല്ലതാണ് . തങ്ങളുടെ കാര്യം വരുമ്പോള്‍ സമവായത്തിലെത്താന്‍ ചില സെക്കന്റുകള്‍ മതിയെന്ന് എത്രയോ തവണ അവരെല്ലാവരും നമുക്ക് കാണിച്ച് തന്നിട്ടുണ്ടല്ലോ !

അപ്പോള്‍ ആണവക്കരാറിന്റെ കാര്യമോ ? അതല്ലെങ്കില്‍ മറ്റേ ബദല്‍ മാര്‍ഗ്ഗങ്ങളോ ? പിന്നെ നമ്മുടെ വികസനത്തിന് വേണ്ടതായ ഊര്‍ജ്ജത്തിന്റെ കാര്യമോ ? അതൊക്കെ അവിടെ കിടക്കട്ടെ . ഇനിയെന്തെങ്കിലും വിവാദം വരുമ്പോള്‍ എടുത്ത് പ്രയോഗിക്കാം . അഭംഗുരവും തടസ്സങ്ങളിത്താതുമായ വികസനം ചൈനക്ക് പറഞ്ഞിട്ടുള്ളതാണ് , നമുക്കല്ല ! ചൈനയുടെ മുന്നേറ്റം സോഷ്യലിസത്തിലേക്ക് തന്നെയാണെന്നാണ് അവിടെയുള്ളവരും ഇവിടെയുള്ളവരും ആണയിട്ട് പറയുന്നത് . മത്തായി ചാക്കോയെപ്പോലെ മാര്‍ക്സും മരണപ്പെട്ടു പോയതിനാല്‍ പറയുന്നതൊന്നും നിഷേധിക്കാന്‍ കഴിയില്ല . ഏഷ്യയിലേക്ക് വെച്ച് ഏറ്റവും വലിയ ധനികന്‍ ഇപ്പോള്‍ ചൈനയിലാണ് . ജപ്പാന്‍ കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള രാജ്യവും ചൈന തന്നെ . സ്വകാര്യസ്വത്തവകാശം നിയമവിധേയമാക്കി . മതങ്ങള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം . ഇഷ്ടം പോലെ പ്രത്യേക സാമ്പത്തിക മേഖലകള്‍ . ആവശ്യം പോലെ വിദേശ മൂലധനം ! സമരങ്ങളില്ല , ഒരിക്കലും ഒരു നിമിഷം പോലും നാട് സ്തംഭിക്കുകയില്ല , പ്രതിഷേധങ്ങളില്ല , ബന്ദുകളില്ല, ഹര്‍ത്താലില്ല , ആരും കൂടുതല്‍ ചോദിക്കുകയില്ല , എന്നിട്ടും ഇത്തരത്തിലാണ് അവിടെ സോഷ്യലിസം പുരോഗമിക്കുന്നതെങ്കില്‍ കമ്മ്യൂണിസത്തിന് ഭാവിയില്ലെന്ന് ആരെങ്കിലും പറയുമോ ?

(ആണവക്കരാര്‍ നടപ്പായില്ലെങ്കില്‍ ? )

ഓഫ് ദ വിമണ്‍ , ബൈ ദ വിമണ്‍ , ഫോര്‍ ദ വിമണ്‍ !

അങ്ങിനെ ഇദം‌പ്രഥമമായി ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വേണ്ടി , സ്ത്രീകളാല്‍ നടത്തപ്പെടുന്ന , സ്ത്രീകളുടേതായ ഒരു പുതിയ സ്ത്രീപക്ഷ രാഷ്ട്രീയ പാര്‍ട്ടി രൂപം കൊണ്ടിരിക്കുന്നു . നീയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മുപ്പത്തിമൂന്ന് ശതമാനം സീറ്റുകള്‍ സംവരണം ചെയ്യണമെന്ന ആവശ്യം പാര്‍ലമെന്റില്‍ പലതവണ ചര്‍ച്ച ചെയ്തിട്ടും എങ്ങുമെത്താത സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു പുതിയ പാര്‍ട്ടി തന്നെ ഉടലെടുത്തിരിക്കുന്നത് കൌതുകകരമാണ് . യുനൈറ്റഡ് വിമണ്‍സ് ഫ്രണ്ട് (UWF) എന്നാണ് പാര്‍ട്ടിയുടെ പേര് . ഇതിനകം തന്നെ 12 സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുകയും 2009 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷ , അന്തരിച്ച മുന്‍ ഉപരാഷ്ട്രപതി കൃഷ്ണ കാന്തിന്റെ ഭാര്യ സുമന്‍ കൃഷ്ണകാന്ത് ആണ് . പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പുരുഷമേധാവിത്തത്തില്‍ അടിയുറച്ചതാണെന്നും അഴിമതിയുടെ കറ പുരണ്ടതാണെന്നും അവര്‍ വാദിക്കുന്നു . ഇപ്പോള്‍ വിവിധ പാര്‍ട്ടികളിലുള്ള വനിതാ നേതാക്കളുടെ പ്രതികരണം ഇതില്‍ എന്താണെന്നറിയില്ല . ഈ പാര്‍ട്ടികളില്‍ ചേര്‍ന്നിരിക്കുന്ന വനിതകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് അംഗത്വം നല്‍കുമോ എന്നതും വ്യക്തമല്ല .

മായാവതി യു.പി.യിലെ മുഖ്യമന്ത്രിയായപ്പോള്‍ അത് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പലരും വാഴ്ത്തിയിട്ടുണ്ട് . പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ ആദ്യത്തെ വനിതാ പ്രസിഡണ്ടിന്റെ രാഷ്ട്രപതി സ്ഥാനലബ്ധി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വിജയമായിരിക്കുമെന്നായിരുന്നു കൊട്ടിഘോഷിക്കപെട്ടത് . മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്ത്രീകള്‍ ഇതിനകം തന്നെ പല ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സ്ത്രീകളുടെ ഉന്നമനത്തിന്റെ കാര്യത്തില്‍ അതൊന്നും കര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം . സംവരണം ഏര്‍പ്പെടുത്തിയാല്‍ നില മെച്ചപ്പെടുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആ നീയമം ഇപ്പോള്‍ പരണത്ത് കെട്ടിവെച്ചിരിക്കുകയാണ് .

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ സ്ത്രീകള്‍ക്കായി പാര്‍ട്ടികള്‍ രൂപപ്പെട്ടുവരുന്നുണ്ട് . കഴിഞ്ഞ ഫിബ്രവരിയില്‍ മൌറീഷ്യസ്സിലും ജൂണില്‍ ആസ്ത്രേലിയയിലും ഇത്തരത്തില്‍ ഓരോന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട് . കഴിഞ്ഞമാസത്തില്‍ രൂപീകരിക്കപ്പെട്ട പോളീഷ് വിമണ്‍സ് പാര്‍ട്ടിയുടെ ഒരു പോസ്റ്റര്‍ ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി . ഇന്‍ഡോനേഷ്യയിലും ഫിലിപ്പൈന്‍സിലും മറ്റും വനിതകള്‍ ഇപ്പോള്‍ തന്നെ സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് . അമേരിക്കയുടെ ഏറ്റവും വിജയസാധ്യതയുള്ള അടുത്ത പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍ ആണല്ലോ . അപ്പോഴും ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ വനിതകളുടെ പങ്ക് തുലോം പരിമിതമാണെന്ന് പറയാതെ വയ്യ . സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശം ഒരു പരിധി വരെ അഴിമതിയെ തടഞ്ഞു നിര്‍ത്തും എന്നതില്‍ സംശയമില്ല . എന്നാല്‍ അതിന് നിലവിലുള്ള നേതാക്കളുടെ ബിനാമികളല്ലാത്ത സ്വതന്ത്രചിന്താഗതിയുള്ള വനിതകള്‍ രാഷ്ട്രീയത്തില്‍ വലിയ തോതില്‍ വരേണ്ടതുണ്ട് . പുതിയ വനിതാപ്പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കാത്തിരുന്ന് കാണാം .

അധികവായനയ്ക്ക് :
Women in India Form Their Own Political Party
In India, a party for women only

വര്‍ത്തമാനം പത്രത്തില്‍ എന്താണ് നടക്കുന്നത് ?

വര്‍ത്തമാനം പത്രത്തില്‍ എന്താണ് നടക്കുന്നത് ? ഞാന്‍ മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ ഒളിയമ്പുകള്‍ എന്ന ബ്ലോഗില്‍ നിന്നാണ് ഈ വിഷയം മനസ്സിലാക്കുന്നത് . അവിടെ മിസ്റ്റര്‍ അഴിക്കോട് മറുപടി പറയണം! എന്ന പോസ്റ്റില്‍ താഴെക്കാണുന്ന ഒരു കമന്റ് ഞാന്‍ എഴുതിയിരുന്നു . മാരീചന്റെ അനുവാദം ലഭിക്കുമെന്ന വിശ്വാസത്തിലാണിതിവിടെ കോപ്പി-പെയിസ്റ്റ് ചെയ്യുന്നത് .

" നമുക്ക് മലയാളികള്‍ക്ക് പൊതുവേ വിവാദങ്ങള്‍ ഇല്ലാതെ ജീവിയ്ക്കാന്‍ വയ്യാതായിരിക്കുന്നു എന്ന് തോന്നുന്നു . രാവിലെ പത്രം എടുത്താലോ , ഏതെങ്കിലും ഒരു ചാനല്‍ തുറന്നാലോ വിവാദങ്ങളുടെ പെരുമഴ തന്നെ . വിവാദങ്ങളുടെ പിറകേയാണ് നമ്മള്‍ . ബ്ലോഗിലും വിവാദവിഷയങ്ങള്‍ക്കാണ് കൂടുതല്‍ സന്ദര്‍ശകരും കമന്റുകളും കാണാന്‍ കഴിയുന്നത് . എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആ പ്രശ്നം ആരോഗ്യകരമായി ചര്‍ച്ച ചെയ്ത് സമന്വയത്തില്‍ എത്തുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് ജനാധിപത്യത്തിന്റെ ഉദാത്തമായ സാധ്യതകളായിരുന്നു . എന്നാല്‍ ഇവിടെ നടക്കുന്നത് ഒരു വിവാദത്തില്‍ എല്ലാവരും പങ്കെടുത്ത് പിന്നെ അത് വിസ്മരിച്ച് അടുത്ത വിവാദത്തിന് കാതോര്‍ക്കുന്ന ഒരവസ്ഥയാണ് .പത്രങ്ങളും ചാനലുകളും മത്സരിച്ച് വിവാദങ്ങള്‍ വേണ്ട ചേരുവകള്‍ വേണ്ടത്ര ചേര്‍ത്ത് പാകം ചെയ്ത് നമ്മുടെ വിവാദപ്പശിയടയ്കാന്‍ പാട് പെടുന്നുമുണ്ട് .

ഈ ഒരു സാമൂഹ്യ പരിസരത്ത് പരിഹാരം തേടുന്ന ഒട്ടനവധി സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെയോ , അവഗണിക്കപ്പെട്ടുപോവുകയോ ചെയ്യുന്നു എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് മാരീചന്‍ ഇവിടെ ഉന്നയിച്ചിരിക്കുന്നത് . കോടികളുടെ അഴിമതികള്‍ കേട്ട് കാത് തഴമ്പിച്ചത് കൊണ്ടാണോ എന്നറിയില്ല , വര്‍ത്തമാനം പത്രത്തില്‍ ജോലി ചെയ്തിരുന്നവരുടെയും,ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെയും പേരില്‍ ലോണെടുത്ത് ഇപ്പോള്‍ ജപ്തി ഭീഷണി നേരിടുന്ന പത്രപ്രവര്‍ത്തകരുടെ പതിനായിരങ്ങളോ ലക്ഷമോ വരുന്ന തുകയുടെ കാര്യം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് . ശ്രീ.സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ നടന്നിരുന്ന ഒരു പത്രത്തിലെ ജോലി ചെയ്യുന്നവരും കൊഴിഞ്ഞു പോയവരുമായ പത്രപ്രവര്‍ത്തകര്‍കരാണ് ഈ ദുര്‍ഗ്ഗതി നേരിടുന്നത് എന്നോര്‍ക്കണം .അഴീക്കോടും ഈ പത്രത്തില്‍ നിന്ന് പുറത്ത് പോയി എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത് . എന്നാല്‍ തന്നെ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഇടപ്പെട്ട് ഈ പ്രശനം പരിഹരിക്കാനുള്ള ധാര്‍മ്മിക ബാധ്യതയുണ്ട് .

ഇക്കാര്യത്തില്‍ നാം ബ്ലോഗ്ഗേര്‍സിനും എന്തെങ്കിലും ചെയ്യാന്‍ കഴിയേണ്ടതല്ലേ ? പ്രത്യേകിച്ചും ബ്ലോഗില്‍ എന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്ന് അച്ചടി മാധ്യമങ്ങള്‍ ഗൌരവത്തോടെ ശ്രദ്ധിക്കുന്ന ഈ സമയത്ത് ?

ബ്ലോഗില്‍ ആരാണ് ഈ പ്രശ്നം ഉന്നയിച്ചത് , ആരൊക്കെയാണ് പിന്‍‌തുണക്കുന്നത് എന്ന് പരിഗണിക്കാതെ ഇതൊരു ന്യായമായ പ്രശ്നമാണ് എന്ന നിലപാടില്‍ നിന്ന് കൊണ്ട് നമ്മള്‍ ഇത് ബ്ലോഗില്‍ ഒരു ഇഷ്യൂ ആക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് ശ്രീ.അഴീക്കോടിന്റെ ശ്രദ്ധയില്‍ എത്തുകയും പ്രശ്നത്തില്‍ ഇടപെടാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനാവുകയും ചെയ്യും .ഒന്നുമില്ലെങ്കില്‍ ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ പ്രശ്നത്തില്‍ സക്രിയമായി ഇടപെട്ടു എന്ന സംതൃപ്തിയെങ്കിലും നമുക്ക് ലഭിക്കുമല്ലോ . ഇതിവിടെ അവതരിപ്പിച്ച മാരീചനെ അനുമോദിക്കാതിരിക്കാനാവില്ല . ഇത് പോലെയുള്ള സാമൂഹ്യ പ്രശ്നങ്ങളില്‍ പ്രതികരിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധത തീര്‍ച്ചയായും നമുക്കുണ്ടാവേണ്ടതാണ് ! "



വര്‍ത്തമാനം മാരീചന്റെ ബ്ലോഗില്‍ :

വഞ്ചിതരായ വര്‍ത്തമാനം തൊഴിലാളികളുടെ ബ്ലോഗ് :

അന്ധവിശ്വാസം + സ്വാര്‍ത്ഥത = ?

ഹരിയാനയിലെ റോഥക്കില്‍ ഒരു ഡോക്റ്റര്‍ ദമ്പതികള്‍ ഇപ്പോള്‍ ജയിലിലാണ് . കാരണം മറ്റൊന്നുമല്ല , അവര്‍ക്ക് രണ്ട് ആണ്‍ മക്കള്‍ അതില്‍ ഇളയവന്‍ അതീവ ബുദ്ധിശാലി . എന്നാല്‍ മൂത്തവന്റെ IQ അത്ര പോര ! ഇത് ചില്ലറയൊന്നുമല്ല അവരെ ദു:ഖിപ്പിച്ചത് . ഇക്കാലത്ത് ഏത് രംഗത്തും മത്സരം കൊടികുത്തി വാഴുമ്പോള്‍ മക്കള്‍ അല്പം മക്ക് കൂടിയാല്‍ പിന്നെ അച്ഛനമ്മമാര്‍ എന്ത് ചെയ്യും ? ഇളയവന്റെ ബുദ്ധിശക്തി അല്പം മൂത്തവന് എങ്ങിനെ പകര്‍ന്ന് നല്‍കാം എന്നതായിരുന്നു ആ ഡോക്റ്റര്‍ ദമ്പതികളെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം .

അങ്ങിനെയിരിക്കവേ ഡോ. മിസ്സിസ്. പ്രമീള മാലിക്കിന്റെ (അതാണ് ഭാര്യയുടെ പേര് , ഭര്‍ത്താവ് ഡോ. അശോക് ) സ്വപ്നത്തില്‍ അവരുടെ ആത്മീയ ഗുരു പ്രത്യക്ഷപ്പെട്ട് ഒരു പോം വഴി നിര്‍ദ്ധേശിച്ചു. താന്ത്രിക വിധിപ്രകാരം , ഇളയ മകന്റെ ബൌദ്ധികരക്തം ( intelligent blood ) മൂത്ത മകന്റെ ശരീരത്തിലേക്ക് കയറ്റുക ! സംഗതി ഇത്ര എളുപ്പമാണെന്ന് മനസ്സിലായപ്പോള്‍ ഡോക്റ്റര്‍ ദമ്പതികള്‍ ഗുരു സ്വപ്നത്തില്‍ അരുളിച്ചെയ്ത പോലെ തന്നെ ഇളയവനില്‍ നിന്ന് മൂത്തവനിലേക്ക് blood transfusion ചെയ്തു, പക്ഷേ ........ ബുദ്ധിശക്തി കൂടുതലുണ്ടായിരുന്ന ഇളയമകന്‍ മരണപ്പെട്ടു പോയി, മൂത്ത മകന്‍ ഗുരുതരമായ അവസ്ഥയില്‍ ആസ്പത്രിയിലും !

സംഗതി മണത്തറിഞ്ഞ പോലീസ് വീട്ടിലെത്തിയപ്പോള്‍ കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് ഡോക്റ്റര്‍ ദമ്പതികള്‍ തുനിഞ്ഞത് . മക്കളുടെ പല്ലില്‍ നിന്ന് രക്തം വാര്‍ന്നു കൊണ്ടിരുന്നു എന്നാണ് ആദ്യം പറഞ്ഞത് . ആരോ അജ്ഞാതര്‍ വീട്ടിനുള്ളില്‍ കടന്ന് മക്കളെ ആക്രമിച്ചു എന്ന് പിന്നീട് തിരുത്തിപ്പറഞ്ഞു . പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ വെളിപ്പെട്ടതും , ഡോക്റ്റര്‍ ദമ്പതികള്‍ അറസ്റ്റിലായതും !

ഭാര്യയും ഭര്‍ത്താവും ഡോക്റ്റര്‍മാരായിട്ടും അന്ധവിശ്വാസങ്ങള്‍ക്ക് ഇത്രമാത്രം സ്വാധീനം അവരില്‍ ചെലുത്താന്‍ കഴിയുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ ? വിശ്വാസികള്‍ ദൈവത്തില്‍ വിശ്വസിക്കട്ടെ . എന്നാല്‍ മറ്റുള്ള കാര്യങ്ങളിലെങ്കിലും അന്ധവിശ്വാസങ്ങള്‍ മാറ്റിവെച്ച് ഒരു ശാസ്ത്രീയ വീക്ഷണം സ്വീകരിക്കേണ്ടേ ?

അവലംബം :
http://www.indiatime.com/2007/10/10/haryana-doctor-couple-in-trouble-for-brotherly-blood-transfusion-to-increase-sons-iq/

പാവം റിസ്വാനുര്‍ റഹ്‌മാനെ കൊല്‍ക്കത്ത പോലീസ് എന്തിന് കൊന്നു ?

തിരുവനന്തപുരത്തുള്ള എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് പ്രമോദ് കിരണ്‍ എന്റെ സ്ക്രാപ്പ് ബുക്കിലെഴുതി ‘‘ കൊല്‍ക്കത്തയില്‍ പോലീസ് ഒരു പാവത്തെ കൊന്ന് റെയില്‍‌വേ ട്രാക്കില്‍ വലിച്ചെറിഞ്ഞതിനെ പറ്റി നിങ്ങള്‍ എന്തു പറയുന്നു ? ’’ അവന്‍ തന്നെയാണ് വാര്‍ത്തയുടെ ലിങ്കും എനിക്ക് നല്‍കിയത് . ഇടപ്പാളിലെ മൃഗീയസംഭത്തെക്കുറിച്ചും അവന്‍ എന്റെ അഭിപ്രായം ആരാഞ്ഞിരുന്നു . ആ സംഭവത്തെപ്പറ്റി ഒരു ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ് അവന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു . കൊല്‍ക്കത്ത സംഭവം ഇവിടെ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ അതോ തമസ്ക്കരിക്കപ്പെട്ടോ ? ബീഹാര്‍ സംഭവത്തില്‍ നാം വളരെ ശക്തിയായി പ്രതിക്ഷേധിക്കുകയുണ്ടായിട്ടുണ്ട് .

റിസ്വാനൂര്‍ റഹ്‌മാന്‍ (Rizwanur Rahman, 30 ) കൊല്‍ക്കത്തയില്‍ ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക് ടീച്ചര്‍ ആയിരുന്നു . അയാള്‍ പ്രിയങ്ക ടോഡി (Priyanka Todi) എന്ന ഒരു ഹിന്ദു യുവതിയെ പ്രണയിക്കുകയും , പിന്നീട് അവര്‍ (18/8/07) രഹസ്യവിവാഹം കഴിക്കുകയും ചെയ്തു . പ്രിയങ്കയുടെ പിതാവ് ഒരു ധനാഢ്യനായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ . തന്റെ മകളെ കാണ്മാനില്ല എന്ന് പിതാവ് പോലീസില്‍ ആദ്യം ഒരു പരാതിയും പിന്നീട് മകള്‍ തട്ടിക്കൊണ്ട് പോകപ്പെട്ടതായി രണ്ടാമതായി മറ്റൊരു പരാതിയും നല്‍കുന്നു .

പ്രിയങ്കയെ സ്വന്തം വീട്ടില്‍ രക്ഷിതാക്കളോടൊപ്പം പറഞ്ഞയക്കാന്‍ റിസ്വാനെ കൊല്‍ക്കത്ത പോലീസ് നിര്‍ബ്ബന്ധിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നു . എന്നാല്‍ താനിനി സ്വന്തം വീട്ടിലേക്കില്ല എന്ന് പ്രിയങ്ക ശഠിക്കുന്നു. ഒടുവില്‍ പോലീസ് തന്ത്രം മെനയുന്നു . അച്ഛന് കലശലായ അസുഖം ബാധിച്ചതായി പോലീസ് അവരെ ധരിപ്പിക്കുന്നു. ആ തന്ത്രം ഒരു മരണക്കെണിയാണെന്ന് മനസ്സിലാക്കാതെ 8/9/07 ന് റിസ്വാന്‍ പ്രിയങ്കയെ ഒരാഴ്ച താമസിക്കാന്‍ അവളുടെ വീട്ടില്‍ പറഞ്ഞയക്കുന്നു . പിന്നീട് വീട്ടുകാര്‍ പ്രിയങ്കയെ പുറത്തേക്ക് വിട്ടില്ല . തന്റെ ഭാര്യയെ ഇനി വിട്ടുകിട്ടില്ല എന്ന് മനസ്സിലാക്കിയ റിസ്വാന്‍ 16/9/07 ന് APDR (Association for Protection of Democratic Rights) എന്ന പൌരാവകാശ സംഘടനയുടെ സാഹയം തേടുന്നു .

എന്നാല്‍ 21/9/07 ന് റിസ്വാന്‍ റെയില്‍‌വേ ട്രാക്കില്‍ (between Dum Dum and Bidhannagar stations) മരിച്ചു കിടക്കുന്നതാണ് പിന്നീട് കാണുന്നത് . റിസ്വാന്‍ വണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പതിവ് പോലെ പോലീസിന്റെ ഭാഷ്യം . ബംഗാളിലെ ഇടത് മുന്നണി കണ്‍‌വീനറും , സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് പത്രക്കാരോട് പറഞ്ഞത് അവര്‍ വിവാഹിതരായിരുന്നു എന്ന കാര്യം പോലീസിനറിയില്ലായിരുന്നു എന്നാണ് . എന്നാല്‍ ഒരാഴ്ചക്കാലം പിതാവിന്റെ കൂടെ താമസിക്കാന്‍ പ്രിയങ്കയെ അയയ്ക്കണമെന്ന് റിസ്വാനെ പോലീസ് പ്രേരിപ്പിക്കുന്നതിന് പകരം , അവന്റെ കൈയില്‍ വിവാഹം കഴിഞ്ഞതിന്റെ രേഖയൊന്നുമില്ലായിരുന്നുവെങ്കില്‍ അവനെ അവര്‍ അറസ്റ്റ് ചെയ്യുമായിരുന്നു . പ്രത്യേകിച്ചും തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന ഒരു പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ !

ഏതായാലും ഒരാഴ്ചത്തെ മൌനത്തിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് ഉത്തരവിട്ടുണ്ടത്രെ . ആ അന്വേഷണം കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കാനോ അതോ അവരെ രക്ഷപ്പെടുത്താനോ എന്നത് കാത്തിരുന്ന് കാണാം .
ചില കുറ്റകൃത്യങ്ങള്‍ക്ക് നമ്മള്‍ വളരെ പ്രചാരം നല്‍കുമ്പോള്‍ മറ്റു ചിലത് സൌകര്യപൂര്‍വ്വം തമസ്ക്കരിക്കുന്ന ഒരു ഇരട്ടത്താപ്പ് നയം നമ്മളിലുണ്ടോ എന്ന് സംശയിക്കേണ്ടതില്ലേ ?

ഈ സംഭവത്തെക്കുറിച്ച് നടക്കുന്ന ചൂടേറിയ ചര്‍ച്ചകള്‍ ഇവിടെ വായിക്കുക :
http://www.indiatime.com/2007/09/28/why-did-kolkata-police-murder-rizwanur-rahman/

പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍

മലയാളത്തില്‍ എന്ത് സംസാരിക്കുമ്പോഴും , എഴുതുമ്പോഴും , ചര്‍ച്ച ചെയ്യുമ്പോഴും അതിലൊക്കെ കമ്മ്യൂണിസവും ഇടത് പക്ഷവും അനിവാര്യമായും കടന്ന് വരും . കാരണം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു പ്രബല ശക്തിയായതിനാലാണത് . എന്നാല്‍ കേരളത്തിന് പുറത്ത് ബംഗാളിലും ത്രിപുരയിലും ഒഴികെ മറ്റൊരു സംസ്ഥാനത്തും സാധാരണ ജനങ്ങളുടെ സംസാരങ്ങളിലും ചര്‍ച്ചകളിലും കമ്മ്യൂണിസമോ , കമ്മ്യൂണിസ്റ്റുകാരുടെ സാങ്കേതീക പദാവലികളോ കടന്നു വരാറില്ല . സാധാരണക്കാര്‍ക്കിടയില്‍ അവിടങ്ങളിലൊന്നും കമ്മ്യു:പാര്‍ട്ടികള്‍ക്ക് വേരുകളില്ലാത്തതാണ് അതിന്റെ കാരണം . എന്നാല്‍ മിക്കവാറും എല്ലാ ഇന്‍ഡ്യന്‍ നഗരങ്ങളിലും ട്രേഡ് യൂനിയന്‍ മേഖലകളില്‍ ഏറ്റവും ശക്തവും സംഘടിതവുമായ യൂനിയന്‍ , സി.പി.എം. സ്പോണ്‍സര്‍ ചെയ്യുന്ന CITU ആണ് താനും . അങ്ങിനെ ആ യൂനിയനില്‍ അണി നിരന്നിട്ടുള്ള തൊഴിലാളികള്‍ രാഷ്ട്രീയമായി അണി ചേര്‍ന്നിട്ടുള്ളത് അതാത് സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിച്ചിട്ടുള്ള മേജര്‍ പാര്‍ട്ടികളിലാണ് . ചെങ്കൊടി പിടിച്ച് യൂനിയന്‍ പരിപാടികളില്‍ പങ്കെടുക്കുമെങ്കിലും , തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നു എന്നല്ലാതെ കമ്മ്യൂണിസത്തെക്കുറിച്ച് അവര്‍ക്ക് ഒന്നുമറിയില്ല . ട്രേഡ് യൂനിയന്‍ ബലത്തെ രാഷ്ട്രീയബലമാക്കി മാറ്റാന്‍ സി.പി.എമ്മിനോ മറ്റ് കമ്മ്യൂ:പാര്‍ട്ടികള്‍ക്കോ ഇതുവരെയായി കഴിഞ്ഞിട്ടില്ല .

കമ്മ്യൂണിസത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് വിധിയെഴുതാറായിട്ടില്ലെങ്കിലും , ഇനി വരുന്ന കാലങ്ങളില്‍ കമ്മ്യൂണിസത്തിന് പ്രസക്തി തീരെ ഉണ്ടാവുകയില്ല എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട് . ഇത് പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ ഈ നിഗമനത്തെ ഒട്ടും അംഗീകരിച്ച് തരില്ല . അതിന്റെ പേരാണ് പ്രത്യയശാസ്ത്ര ശാഠ്യം എന്നത് . എല്ലാ വിശ്വാസികളും അവരവരുടെ പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാവുകയില്ല . എന്നാല്‍ സമൂഹമോ , രാജ്യമോ മുന്നോട്ട് പോകുന്നതിന് ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രം ആവശ്യമുണ്ടോ ? അങ്ങിനെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന ഏതെങ്കിലും ഒരു രാജ്യം ലോകത്തെവിടെയെങ്കിലും ഇന്ന് നിലവിലുണ്ടോ ? ബൈബിള്‍ പ്രകാരമോ , ശരീയത്ത് നിയമപ്രകാരമോ , ഗാന്ധിസം അനുസരിച്ചോ , മാര്‍ക്സിസ്റ്റ് സിദ്ധാന്തമനുസരിച്ചോ എവിടെയെങ്കിലും ഒരു സമൂഹമോ രാജ്യമോ മുന്നോട്ട് പോകുന്നുണ്ടോ ? തീര്‍ച്ചയായും ഇല്ല തന്നെ .

മാര്‍ക്സിസത്തെ പറ്റി പറയുകയാണെങ്കില്‍ മാര്‍ക്സ് വിഭാവനം ചെയ്ത പോലെ മുതലാളിത്തം അതിന്റെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച് , തല്‍‌ഫലമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവം ലോകത്തെവിടെയും ഒരിക്കലും നടന്നിട്ടില്ല . മാര്‍ക്സിന്റെ വര്‍ഗ്ഗസമരസിദ്ധാന്തപ്രകാരം ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമായിരുന്നു സോഷ്യലിസ്റ്റ് വിപ്ലവം ആദ്യം നടക്കേണ്ടിയിരുന്നത് . കാരണം വ്യാവസായിക വിപ്ലവം നിമിത്തം അവിടങ്ങളിലാണ് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊളിലാളി സമൂഹം ഉയര്‍ന്ന് വന്നത് . റഷ്യ സാറിസ്റ്റ് ഭരണത്തിന്‍‌കീഴില്‍ ഒരവികസിത രാജ്യമായിരുന്നു . ചൈന തികച്ചും ഒരു കാര്‍ഷികരാജ്യമായിരുന്നു . രണ്ടിടത്തും ഫ്യൂഡല്‍ വ്യവസ്ഥിതിയായിരുന്നു നിലവിലുണ്ടായിരുനത് .

മാര്‍ക്സിന്റെ തീയറി അനുസരിച്ച് ഫ്യൂഡല്‍ വ്യവസ്ഥിതി തകര്‍ന്ന് മുതലാളിത്തം വളര്‍ച്ച പ്രാപിച്ചാലേ , തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് വിപ്ലവം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഭൌതീക സാഹചര്യം പരിപക്വമാവുകയുള്ളൂ . അത്തരം ഒരു ഭൌതിക സാഹചര്യം നിലവിലുണ്ടായിരുന്ന യൂറോപ്പില്‍ വിപ്ലവം നടന്നില്ല . റഷ്യയിലും ചൈനയിലും നടന്നത് മാര്‍ക്സിയന്‍ തീയറി അനുസരിച്ച് നടന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങളായിരുന്നില്ല . പ്രത്യുത കേവലം അധികാരം പിടിച്ചടക്കലായിരുന്നു. മാര്‍ക്സിന്റെ കാഴ്ച്ചപ്പാടില്‍ വിപ്ലവമെന്നത് വെറും അധികാരകൈമാറ്റമല്ല . സാമൂഹ്യഘടനയുടെ സമഗ്രമായ പരിവര്‍ത്തനമാണ് . അങ്ങിനെയൊരു പരിവര്‍ത്തനം നടന്നു കഴിഞ്ഞാല്‍ അതില്‍ നിന്ന് സമൂഹത്തിന് പിന്നീട് പിറകോട്ട് പോകാന്‍ കഴിയില്ല . നമുക്ക് വീണ്ടും മൊഹഞ്ചദാരോ, ഹാരപ്പാ സംസ്കൃതിയിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത പോലെ ! ഇവിടെ മാര്‍ക്സിയന്‍ സിദ്ധാന്തം പരാജയപ്പെടുകയോ , അഥവാ ആ സിദ്ധാന്തം പ്രായോഗീകവല്‍ക്കരിക്കാന്‍ കഴിയാതെ വരികയോ ചെയ്തു. എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും ഗതി ഇത് തന്നെയാണ് . എല്ലാ പ്രത്യയശാസ്ത്രങ്ങളും ഇന്നും ആര്‍ക്കും പ്രയോജനപ്പെടാതെയോ , ആരാലും പ്രയോജനപ്പെടുത്തപ്പെടാതെയോ വെറും പുസ്തകത്താളുകളില്‍ നിര്‍ജ്ജീവമായി മഷി പുരണ്ട് കിടക്കുകയാണ് . എന്നിട്ടും പ്രത്യയശാസ്ത്രങ്ങളില്‍ വിദൂരപ്രതീക്ഷ അര്‍പ്പിക്കുകയും അത് മുറുകെപ്പിടിക്കുകയും ചെയ്യുന്നതിന്റെ പേരാണ് പ്രത്യയശാസ്ത്രശാഠ്യം . ദൈനംദിന ജിവിതത്തില്‍ ആര്‍ക്കും മാര്‍ഗ്ഗദര്‍ശനാമാവാത്ത പ്രത്യയശാസ്ത്രം പിന്നെ ആര്‍ക്ക് വേണ്ടിയാണ് .

ഇന്നലെ എഴുതിവെച്ച സിദ്ധാന്തങ്ങളും നിര്‍ദ്ധേശങ്ങളും ഇന്നിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ പോം‌വഴിയോ അല്ല . ഒരോ കാലഘട്ടങ്ങളിലും ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് അതാത് കാലഘട്ടങ്ങളില്‍ ജീവിയ്ക്കുന്ന മനുഷ്യര്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട് . നാളത്തെ പ്രശ്നങ്ങള്‍ക്ക് പോം‌വഴി കണ്ടെത്താന്‍ നാളെ ജീവിയ്ക്കുന്നവര്‍ക്കേ കഴിയൂ . ഇന്നുള്ളവര്‍ക്ക് കഴിയില്ല . അങ്ങിനെയാണ് മനുഷ്യ സമൂഹം മുന്നേറിയിട്ടുള്ളത് . എക്കാലത്തേക്കും സാധുവായ ഒരു തീയറി ആവിഷ്കരിക്കാന്‍ ഒരു ദാര്‍ശനികനും ചിന്തകനും കഴിയില്ല . സത്യത്തില്‍ എല്ലായ്പ്പൊഴും മനുഷ്യന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്രങ്ങളെ വകവയ്ക്കാതെ നിലവിലുണ്ടാവുന്ന പൊതുയുക്തിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് . ഇന്ന് ലോകത്തില്‍ ഉണ്ടാവുന്ന സകല സംഘര്‍ഷങ്ങള്‍ക്കും കാരണം ഈ പ്രത്യയശാസ്ത്രശാഠ്യങ്ങളുടെ ഏറ്റുമുട്ടലാണ് . പ്രത്യയശാസ്ത്രപരമായ മുന്‍‌വിധികളില്ലാതെ മാനവീകമുല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ മാത്രമേ എതൊരു പ്രശ്നവും പരിഹരിക്കാന്‍ കഴിയു . ഏതെല്ലാം പ്രശ്നങ്ങള്‍ എവിടെയെല്ലാം പരിഹരിക്കപ്പെടുന്നുണ്ടോ അതെല്ലാം ഇങ്ങിനെ തന്നെയാണ് .