മലയാളത്തില്‍ എന്ത് സംസാരിക്കുമ്പോഴും , എഴുതുമ്പോഴും , ചര്‍ച്ച ചെയ്യുമ്പോഴും അതിലൊക്കെ കമ്മ്യൂണിസവും ഇടത് പക്ഷവും അനിവാര്യമായും കടന്ന് വരും . കാരണം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു പ്രബല ശക്തിയായതിനാലാണത് . എന്നാല്‍ കേരളത്തിന് പുറത്ത് ബംഗാളിലും ത്രിപുരയിലും ഒഴികെ മറ്റൊരു സംസ്ഥാനത്തും സാധാരണ ജനങ്ങളുടെ സംസാരങ്ങളിലും ചര്‍ച്ചകളിലും കമ്മ്യൂണിസമോ , കമ്മ്യൂണിസ്റ്റുകാരുടെ സാങ്കേതീക പദാവലികളോ കടന്നു വരാറില്ല . സാധാരണക്കാര്‍ക്കിടയില്‍ അവിടങ്ങളിലൊന്നും കമ്മ്യു:പാര്‍ട്ടികള്‍ക്ക് വേരുകളില്ലാത്തതാണ് അതിന്റെ കാരണം . എന്നാല്‍ മിക്കവാറും എല്ലാ ഇന്‍ഡ്യന്‍ നഗരങ്ങളിലും ട്രേഡ് യൂനിയന്‍ മേഖലകളില്‍ ഏറ്റവും ശക്തവും സംഘടിതവുമായ യൂനിയന്‍ , സി.പി.എം. സ്പോണ്‍സര്‍ ചെയ്യുന്ന CITU ആണ് താനും . അങ്ങിനെ ആ യൂനിയനില്‍ അണി നിരന്നിട്ടുള്ള തൊഴിലാളികള്‍ രാഷ്ട്രീയമായി അണി ചേര്‍ന്നിട്ടുള്ളത് അതാത് സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിച്ചിട്ടുള്ള മേജര്‍ പാര്‍ട്ടികളിലാണ് . ചെങ്കൊടി പിടിച്ച് യൂനിയന്‍ പരിപാടികളില്‍ പങ്കെടുക്കുമെങ്കിലും , തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നു എന്നല്ലാതെ കമ്മ്യൂണിസത്തെക്കുറിച്ച് അവര്‍ക്ക് ഒന്നുമറിയില്ല . ട്രേഡ് യൂനിയന്‍ ബലത്തെ രാഷ്ട്രീയബലമാക്കി മാറ്റാന്‍ സി.പി.എമ്മിനോ മറ്റ് കമ്മ്യൂ:പാര്‍ട്ടികള്‍ക്കോ ഇതുവരെയായി കഴിഞ്ഞിട്ടില്ല .
കമ്മ്യൂണിസത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് വിധിയെഴുതാറായിട്ടില്ലെങ്കിലും , ഇനി വരുന്ന കാലങ്ങളില്‍ കമ്മ്യൂണിസത്തിന് പ്രസക്തി തീരെ ഉണ്ടാവുകയില്ല എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട് . ഇത് പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ ഈ നിഗമനത്തെ ഒട്ടും അംഗീകരിച്ച് തരില്ല . അതിന്റെ പേരാണ് പ്രത്യയശാസ്ത്ര ശാഠ്യം എന്നത് . എല്ലാ വിശ്വാസികളും അവരവരുടെ പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാവുകയില്ല . എന്നാല്‍ സമൂഹമോ , രാജ്യമോ മുന്നോട്ട് പോകുന്നതിന് ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രം ആവശ്യമുണ്ടോ ? അങ്ങിനെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന ഏതെങ്കിലും ഒരു രാജ്യം ലോകത്തെവിടെയെങ്കിലും ഇന്ന് നിലവിലുണ്ടോ ? ബൈബിള്‍ പ്രകാരമോ , ശരീയത്ത് നിയമപ്രകാരമോ , ഗാന്ധിസം അനുസരിച്ചോ , മാര്‍ക്സിസ്റ്റ് സിദ്ധാന്തമനുസരിച്ചോ എവിടെയെങ്കിലും ഒരു സമൂഹമോ രാജ്യമോ മുന്നോട്ട് പോകുന്നുണ്ടോ ? തീര്‍ച്ചയായും ഇല്ല തന്നെ .
മാര്‍ക്സിസത്തെ പറ്റി പറയുകയാണെങ്കില്‍ മാര്‍ക്സ് വിഭാവനം ചെയ്ത പോലെ മുതലാളിത്തം അതിന്റെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ച് , തല്‍ഫലമായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവം ലോകത്തെവിടെയും ഒരിക്കലും നടന്നിട്ടില്ല . മാര്‍ക്സിന്റെ വര്‍ഗ്ഗസമരസിദ്ധാന്തപ്രകാരം ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമായിരുന്നു സോഷ്യലിസ്റ്റ് വിപ്ലവം ആദ്യം നടക്കേണ്ടിയിരുന്നത് . കാരണം വ്യാവസായിക വിപ്ലവം നിമിത്തം അവിടങ്ങളിലാണ് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊളിലാളി സമൂഹം ഉയര്‍ന്ന് വന്നത് . റഷ്യ സാറിസ്റ്റ് ഭരണത്തിന്‍കീഴില്‍ ഒരവികസിത രാജ്യമായിരുന്നു . ചൈന തികച്ചും ഒരു കാര്‍ഷികരാജ്യമായിരുന്നു . രണ്ടിടത്തും ഫ്യൂഡല്‍ വ്യവസ്ഥിതിയായിരുന്നു നിലവിലുണ്ടായിരുനത് .
മാര്‍ക്സിന്റെ തീയറി അനുസരിച്ച് ഫ്യൂഡല്‍ വ്യവസ്ഥിതി തകര്‍ന്ന് മുതലാളിത്തം വളര്‍ച്ച പ്രാപിച്ചാലേ , തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് വിപ്ലവം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഭൌതീക സാഹചര്യം പരിപക്വമാവുകയുള്ളൂ . അത്തരം ഒരു ഭൌതിക സാഹചര്യം നിലവിലുണ്ടായിരുന്ന യൂറോപ്പില്‍ വിപ്ലവം നടന്നില്ല . റഷ്യയിലും ചൈനയിലും നടന്നത് മാര്‍ക്സിയന്‍ തീയറി അനുസരിച്ച് നടന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങളായിരുന്നില്ല . പ്രത്യുത കേവലം അധികാരം പിടിച്ചടക്കലായിരുന്നു. മാര്‍ക്സിന്റെ കാഴ്ച്ചപ്പാടില്‍ വിപ്ലവമെന്നത് വെറും അധികാരകൈമാറ്റമല്ല . സാമൂഹ്യഘടനയുടെ സമഗ്രമായ പരിവര്‍ത്തനമാണ് . അങ്ങിനെയൊരു പരിവര്‍ത്തനം നടന്നു കഴിഞ്ഞാല്‍ അതില്‍ നിന്ന് സമൂഹത്തിന് പിന്നീട് പിറകോട്ട് പോകാന്‍ കഴിയില്ല . നമുക്ക് വീണ്ടും മൊഹഞ്ചദാരോ, ഹാരപ്പാ സംസ്കൃതിയിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത പോലെ ! ഇവിടെ മാര്‍ക്സിയന്‍ സിദ്ധാന്തം പരാജയപ്പെടുകയോ , അഥവാ ആ സിദ്ധാന്തം പ്രായോഗീകവല്‍ക്കരിക്കാന്‍ കഴിയാതെ വരികയോ ചെയ്തു. എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും ഗതി ഇത് തന്നെയാണ് . എല്ലാ പ്രത്യയശാസ്ത്രങ്ങളും ഇന്നും ആര്‍ക്കും പ്രയോജനപ്പെടാതെയോ , ആരാലും പ്രയോജനപ്പെടുത്തപ്പെടാതെയോ വെറും പുസ്തകത്താളുകളില്‍ നിര്‍ജ്ജീവമായി മഷി പുരണ്ട് കിടക്കുകയാണ് . എന്നിട്ടും പ്രത്യയശാസ്ത്രങ്ങളില്‍ വിദൂരപ്രതീക്ഷ അര്‍പ്പിക്കുകയും അത് മുറുകെപ്പിടിക്കുകയും ചെയ്യുന്നതിന്റെ പേരാണ് പ്രത്യയശാസ്ത്രശാഠ്യം . ദൈനംദിന ജിവിതത്തില്‍ ആര്‍ക്കും മാര്‍ഗ്ഗദര്‍ശനാമാവാത്ത പ്രത്യയശാസ്ത്രം പിന്നെ ആര്‍ക്ക് വേണ്ടിയാണ് .
ഇന്നലെ എഴുതിവെച്ച സിദ്ധാന്തങ്ങളും നിര്‍ദ്ധേശങ്ങളും ഇന്നിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ പോംവഴിയോ അല്ല . ഒരോ കാലഘട്ടങ്ങളിലും ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് അതാത് കാലഘട്ടങ്ങളില്‍ ജീവിയ്ക്കുന്ന മനുഷ്യര്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട് . നാളത്തെ പ്രശ്നങ്ങള്‍ക്ക് പോംവഴി കണ്ടെത്താന്‍ നാളെ ജീവിയ്ക്കുന്നവര്‍ക്കേ കഴിയൂ . ഇന്നുള്ളവര്‍ക്ക് കഴിയില്ല . അങ്ങിനെയാണ് മനുഷ്യ സമൂഹം മുന്നേറിയിട്ടുള്ളത് . എക്കാലത്തേക്കും സാധുവായ ഒരു തീയറി ആവിഷ്കരിക്കാന്‍ ഒരു ദാര്‍ശനികനും ചിന്തകനും കഴിയില്ല . സത്യത്തില്‍ എല്ലായ്പ്പൊഴും മനുഷ്യന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്രങ്ങളെ വകവയ്ക്കാതെ നിലവിലുണ്ടാവുന്ന പൊതുയുക്തിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് . ഇന്ന് ലോകത്തില്‍ ഉണ്ടാവുന്ന സകല സംഘര്‍ഷങ്ങള്‍ക്കും കാരണം ഈ പ്രത്യയശാസ്ത്രശാഠ്യങ്ങളുടെ ഏറ്റുമുട്ടലാണ് . പ്രത്യയശാസ്ത്രപരമായ മുന്‍വിധികളില്ലാതെ മാനവീകമുല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ മാത്രമേ എതൊരു പ്രശ്നവും പരിഹരിക്കാന്‍ കഴിയു . ഏതെല്ലാം പ്രശ്നങ്ങള്‍ എവിടെയെല്ലാം പരിഹരിക്കപ്പെടുന്നുണ്ടോ അതെല്ലാം ഇങ്ങിനെ തന്നെയാണ് .
എല്ലാ പ്രത്യയശാസ്ത്രങ്ങളും ഇന്നും ആര്‍ക്കും പ്രയോജനപ്പെടാതെയോ , ആരാലും പ്രയോജനപ്പെടുത്തപ്പെടാതെയോ വെറും പുസ്തകത്താളുകളില്‍ നിര്‍ജ്ജീവമായി മഷി പുരണ്ട് കിടക്കുകയാണ് . എന്നിട്ടും പ്രത്യയശാസ്ത്രങ്ങളില്‍ വിദൂരപ്രതീക്ഷ അര്‍പ്പിക്കുകയും അത് മുറുകെപ്പിടിക്കുകയും ചെയ്യുന്നതിന്റെ പേരാണ് പ്രത്യയശാസ്ത്രശാഠ്യം . ദൈനംദിന ജിവിതത്തില്‍ ആര്‍ക്കും മര്‍ഗ്ഗദര്‍ശനാമാവാത്ത പ്രത്യയശാസ്ത്രം പിന്നെ ആര്‍ക്ക് വേണ്ടിയാണ് .
ReplyDeleteകണ്ണു് തുറന്നു് നോക്കാതെ കണ്ടില്ല എന്നു് പറയുന്നതും ഒരു തരം ശാഠ്യമാണു്. എന്നെയാരും കാണിച്ചില്ല എന്ന പരാതി പിറകേയും.
ReplyDeleteഇന്നലെ എഴുതിവെച്ച സിദ്ധാന്തങ്ങളും നിര്‍ദ്ധേശങ്ങളും ഇന്നിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ പോംവഴിയോ അല്ല . ഒരോ കാലഘട്ടങ്ങളിലും ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് അതാത് കാലഘട്ടങ്ങളില്‍ ജീവിയ്ക്കുന്ന മനുഷ്യര്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട് . നാളത്തെ പ്രശ്നങ്ങള്‍ക്ക് പോംവഴി കണ്ടെത്താന്‍ നാളെ ജീവിയ്ക്കുന്നവര്‍ക്കേ കഴിയൂ . ഇന്നുള്ളവര്‍ക്ക് കഴിയില്ല . അങ്ങിനെയാണ് മനുഷ്യ സമൂഹം മുന്നേറിയിട്ടുള്ളത് .
ReplyDeleteഇതില്‍ എല്ലാംതികഞ്ഞു... അല്ലേ കെ.പി.?
നന്നായിരിക്കുന്നു.
ഒഴുക്കിനൊപ്പം നീന്താനാണു കെ. പി എല്ലാവര്‍ക്കും ഇഷ്ടം...
ReplyDeleteഅതു കൊണ്ടു സഖാക്കന്മാര്‍ ചൂണ്ടികാണിക്കുന്ന ക്യുബയും, ചൈനയും സ്വപ്നം കണ്ടു, കുട്ടി സഖാക്കള്‍ കമ്മിറ്റി തീരുമാനങ്ങള്‍ മുഴുവനും വിഴുങ്ങുന്നു...
ചോദ്യം ചെയ്തവനുള്ള മറുപടികള്‍ ആയുധം കൊണ്ടു കൊടുക്കുന്നു...
പ്രത്യയ ശാസ്ത്രങ്ങല്‍, പാര്‍ട്ടിയെ വളര്‍ത്താനുള്ളാതല്ലാ, മനുഷ്യ നന്മക്കു വേണ്ടിയുള്ളതാണെന്നു എല്ല രാഷ്ട്രീയാക്കാരും മറക്കുന്നു...
പ്രത്യയ ശാസ്ത്രത്തേക്കാള്‍, മാനവ നന്മ ആഗ്രഹിക്കുന്ന, ഒരു കൂട്ടം ആളുകള്‍, അതായതു ഒഴുക്കിനെതിരെ നീന്തുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്നുള്ളതു മാറ്റതിന്റെ മുന്നൊരുക്കമാണു...
എന്തേലും പറണ്‍ജാല്‍ വിവാദമാകും.
ReplyDeleteഒരെണ്ണം കഴിഞ്ഞതേയുള്ളൂ.
നിരീക്ഷണം നാന്നായിട്ടുണ്ട്.
:)
ഉപാസന
Atheists seem to have faith in themselves and faith in the world but not in God. Yet they
ReplyDeletedo not actually have complete faith in themselves. And their faith in the world cannot be
constant because the world is always changing. Lack of faith in God, the world or yourself
brings fear.
Having faith in the world without having faith in God does not bring complete peace. If
you have faith and love, you automatically have peace and freedom. People who are
extremely disturbed should have faith in God to help them with their problems.
There is a difference between faith and confidence. Faith is the beginning. Confidence
is the result. Faith in yourself brings freedom. Faith in the world brings you peace of
mind. Faith in God evokes love in you.
atheism is not a reality, it is just a matter of convenience. When you have a spirit of
inquiry, or are in search of truth, atheism falls apart. With a spirit of inquiry, you
cannot deny something which you have not disproved. An atheist denies God without first
disproving it. In order to disprove God, you must have enormous knowledge. And when you
have enormous knowledge, you cannot disprove God! For one to say that something does not
exist, one should know about the whole universe. So you can never be 100 percent atheist.
An atheist is only a believer who is sleeping! In fact an atheist is someone who has a
concept of God!
For a person to say, ‘‘I don’t believe in anything’’, means he must believe in himself —
so he believes in himself about whom he does not even know! An atheist can never be
sincere because sincerity needs depth — and an atheist refuses to go to the depths.
Because the deeper he goes, he finds a void, a field of all possibilities — he has to
accept that there are many secrets he does not know. He would then need to acknowledge
his ignorance, which he refuses to do, because the moment he is sincere, he seriously
starts doubting his atheism. A doubt-free atheist is next to impossible! So you can never
be a sincere and doubt-free atheist.
When the atheist realises his ignorance, what does he do? Where does he go? Does he go
to a Guru? What does a guru do to him? Atheism is when one does not believe either in
values or in the abstract. When an atheist comes to the guru, what happens? You start
experiencing your own form and discover that you are indeed formless, hollow and empty.
And this abstract non-form in you becomes more and more concrete!
The guru makes the abstract more real and what you thought as solid appears to be more
unreal. Sensitivity and subtlety dawns. Perception of love, not as an emotion, but as the
substratum of existence becomes evident. The formless spirit shines through every form
in creation and the mystery of life deepens, shattering the atheism.
സുകുമാരേട്ടനെപ്പോലെ അധികം ആഴത്തിലുള്ള പഠനങ്ങളൊന്നും നടത്തിയിട്ടുള്ള ആളല്ല ഞാന്‍. 1962ല്‍ എന്റെ അച്ഛന്‍ തൊഴിലാളി സംഘടനയുടെ (കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ) സെക്രട്ടറിയായിരുന്നു. ആദര്‍ശം തോളിലേറ്റിയില്ലെങ്കിലും അവരോട് ചെറിയ ഒരാദരവ് ഉണ്ടായിരുന്നു. ഇക്കണോമിക്സ് അനാലസിസ് പഠിച്ചപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു.
ReplyDeleteഅടുത്തകാലത്തുണ്ടായ ബ്രാഹ്മണാധിപത്യവും അതിനോടനുബന്ധിച്ചുണ്ടായ ഫ്യൂഡലിസവും നമ്മുടെ നാട്ടിലെ ചരിത്രത്തിന്റെ കറുത്ത ഏടുകളാണ്. (തെറ്റുണ്ടെങ്കില്‍ എന്നെ തിരുത്തണം) ഈ കാലഘട്ടം മാത്രമല്ലല്ലൊ ഭാരതീയ സംസ്കാരം എന്നു പറയുന്നത്. പഴയ ചാതുര്‍വര്‍ണ്ണ്യം ജാതി വ്യവസ്തയായതും കമ്മ്യൂണിസത്തിലെ സാമൂഹ്യ ഘടനയും തമ്മിലുള്ള ഒരു ബന്ധത്തെക്കുറിക്കുന്ന ഒരു ലേഖനം പണ്ടൊരിക്കല്‍ വായിച്ചതിന്റെ ഒരു പ്രസക്തഭാഗം ഇവിടെക്കുറിക്കുന്നു.
"കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ള വര്‍ഗരഹിതമായ സമുദായം ഉണ്ടായാല്‍ ചാതുര്‍വര്‍ണ്ണ്യം ഇല്ലാതാകുമോ? വര്‍ഗരഹിതമായ സമുദായത്തെ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവരും ബുദ്ധിജീവികള്‍, നിയമപാലകര്‍,തൊഴില്‍ വിദഗ്ദര്‍ തൊഴിലാളികള്‍ എന്ന് അവരുടെ സമുദായത്തെ നാലായി തരംതിരിച്ചു നിറുത്തിയാണ് സാമൂഹ്യ ഘടന ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെവിടെയും അവരവര്‍ എര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തിയുടെ സ്വഭാവമനുസരിച്ച് സാമൂഹ്യമായ വിഭജനം കണ്ടു പോരുന്നുണ്ട്. ആദ്യ കാലത്ത് ജാതി വ്യത്യാസം ഉണ്ടായിരുന്നില്ല. വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന ചിന്തയിലും പ്രവര്‍ത്തിയിലും ഉള്ള മൂല്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ നാല് നിറങ്ങള്‍ (വര്‍ണ്ണങ്ങള്‍) പ്രധാനമായി ഉണ്ടായി. അത് പിന്നീട് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ അറിയപ്പെട്ടു. ഇതിനും പുറമെ വര്‍ണ്ണാതീതത്വം ഉള്ള വ്യക്തിയെ സന്ന്യാസി എന്നും പറഞ്ഞു വരുന്നു." പഴ്യ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയതുപോലെ തോന്നുന്നു. അപ്പോള്‍ ആധുനിക മനുഷ്യ സമൂഹത്തെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത് ആരാണ്?
വരും നാളുകളിലെക്കുള്ള കരുതലാവണം ഇന്നത്തെ കര്മ്മം . വീഷണമോ ദീര്ഘ വീഷണമോ ഇല്ലാതെ പോയ ഒട്ടേറെ പ്രവര്ത്തനങ്ങളുടെ തിക്തഫലമാണു നാം ഇന്നു അനുഭവിക്കുന്നത്. അതു കൊണ്ടു തന്നെ ഈ പ്രശ്നങ്ങള്‍ അതതു കാലത്തു ജീവിച്ചവര്ക്ക് പരിഹരിക്കുക സാധ്യമാകതെ പോകുന്നു. മാര്ക്സിയന്‍ ദര്ശനങ്ങളുടെ പ്രയോഗത്തില്‍ പിഴവു വന്നിട്ടുള്ളതു അതാതു കാലത്ത് അധികാരം കൈയ്യാളിയ ഭരണാധികാരികളുടെ വീഷണം ഇല്ലായ്മയാണ്.
ReplyDelete