അങ്ങിനെ ഇദംപ്രഥമമായി ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വേണ്ടി , സ്ത്രീകളാല്‍ നടത്തപ്പെടുന്ന , സ്ത്രീകളുടേതായ ഒരു പുതിയ സ്ത്രീപക്ഷ രാഷ്ട്രീയ പാര്‍ട്ടി രൂപം കൊണ്ടിരിക്കുന്നു . നീയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മുപ്പത്തിമൂന്ന് ശതമാനം സീറ്റുകള്‍ സംവരണം ചെയ്യണമെന്ന ആവശ്യം പാര്‍ലമെന്റില്‍ പലതവണ ചര്‍ച്ച ചെയ്തിട്ടും എങ്ങുമെത്താത സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു പുതിയ പാര്‍ട്ടി തന്നെ ഉടലെടുത്തിരിക്കുന്നത് കൌതുകകരമാണ് . യുനൈറ്റഡ് വിമണ്‍സ് ഫ്രണ്ട് (UWF) എന്നാണ് പാര്‍ട്ടിയുടെ പേര് . ഇതിനകം തന്നെ 12 സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുകയും 2009 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷ , അന്തരിച്ച മുന്‍ ഉപരാഷ്ട്രപതി കൃഷ്ണ കാന്തിന്റെ ഭാര്യ സുമന്‍ കൃഷ്ണകാന്ത് ആണ് . പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പുരുഷമേധാവിത്തത്തില്‍ അടിയുറച്ചതാണെന്നും അഴിമതിയുടെ കറ പുരണ്ടതാണെന്നും അവര്‍ വാദിക്കുന്നു . ഇപ്പോള്‍ വിവിധ പാര്‍ട്ടികളിലുള്ള വനിതാ നേതാക്കളുടെ പ്രതികരണം ഇതില്‍ എന്താണെന്നറിയില്ല . ഈ പാര്‍ട്ടികളില്‍ ചേര്‍ന്നിരിക്കുന്ന വനിതകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് അംഗത്വം നല്‍കുമോ എന്നതും വ്യക്തമല്ല .
മായാവതി യു.പി.യിലെ മുഖ്യമന്ത്രിയായപ്പോള്‍ അത് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പലരും വാഴ്ത്തിയിട്ടുണ്ട് . പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ ആദ്യത്തെ വനിതാ പ്രസിഡണ്ടിന്റെ രാഷ്ട്രപതി സ്ഥാനലബ്ധി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വിജയമായിരിക്കുമെന്നായിരുന്നു കൊട്ടിഘോഷിക്കപെട്ടത് . മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്ത്രീകള്‍ ഇതിനകം തന്നെ പല ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സ്ത്രീകളുടെ ഉന്നമനത്തിന്റെ കാര്യത്തില്‍ അതൊന്നും കര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നതാണ് പരമാര്‍ത്ഥം . സംവരണം ഏര്‍പ്പെടുത്തിയാല്‍ നില മെച്ചപ്പെടുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആ നീയമം ഇപ്പോള്‍ പരണത്ത് കെട്ടിവെച്ചിരിക്കുകയാണ് .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ സ്ത്രീകള്‍ക്കായി പാര്‍ട്ടികള്‍ രൂപപ്പെട്ടുവരുന്നുണ്ട് . കഴിഞ്ഞ ഫിബ്രവരിയില്‍ മൌറീഷ്യസ്സിലും ജൂണില്‍ ആസ്ത്രേലിയയിലും ഇത്തരത്തില്‍ ഓരോന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട് . കഴിഞ്ഞമാസത്തില്‍ രൂപീകരിക്കപ്പെട്ട പോളീഷ് വിമണ്‍സ് പാര്‍ട്ടിയുടെ ഒരു പോസ്റ്റര്‍ ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി . ഇന്‍ഡോനേഷ്യയിലും ഫിലിപ്പൈന്‍സിലും മറ്റും വനിതകള്‍ ഇപ്പോള്‍ തന്നെ സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് . അമേരിക്കയുടെ ഏറ്റവും വിജയസാധ്യതയുള്ള അടുത്ത പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍ ആണല്ലോ . അപ്പോഴും ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ വനിതകളുടെ പങ്ക് തുലോം പരിമിതമാണെന്ന് പറയാതെ വയ്യ . സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശം ഒരു പരിധി വരെ അഴിമതിയെ തടഞ്ഞു നിര്‍ത്തും എന്നതില്‍ സംശയമില്ല . എന്നാല്‍ അതിന് നിലവിലുള്ള നേതാക്കളുടെ ബിനാമികളല്ലാത്ത സ്വതന്ത്രചിന്താഗതിയുള്ള വനിതകള്‍ രാഷ്ട്രീയത്തില്‍ വലിയ തോതില്‍ വരേണ്ടതുണ്ട് . പുതിയ വനിതാപ്പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കാത്തിരുന്ന് കാണാം .
അധികവായനയ്ക്ക് :
Women in India Form Their Own Political Party
In India, a party for women only
അങ്ങിനെ ഇദംപ്രഥമമായി ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വേണ്ടി , സ്ത്രീകളാല്‍ നടത്തപ്പെടുന്ന , സ്ത്രീകളുടേതായ ഒരു പുതിയ സ്ത്രീപക്ഷ രാഷ്ട്രീയ പാര്‍ട്ടി രൂപം കൊണ്ടിരിക്കുന്നു
ReplyDeleteവേഷം പലവിധമുലകില്‍ സുലഭം... നടക്കട്ടെ, അവര്‍ ജയിച്ചു വന്നിട്ടെങ്കിലും 33 ശതമാനം സ്ത്രീ സംവരണം നടന്നിരുന്നെങ്കില്‍...ചപ്പിലും ചവറിലും ചേരിയിലും ജീവിതം ഇഴഞ്ഞുതീര്‍ക്കുന്ന സാധാരണ (ആ വാക്കുപോലും ഇടത്തരക്കാരന്റെ പേരിലുള്ളതാണല്ലോ? )സ്ത്രീകള്‍ക്ക് എന്തെങ്കിലും നല്ലത് വരട്ടെ...
ReplyDelete"എന്നാല്‍ അതിന് നിലവിലുള്ള നേതാക്കളുടെ ബിനാമികളല്ലാത്ത സ്വതന്ത്രചിന്താഗതിയുള്ള വനിതകള്‍ രാഷ്ട്രീയത്തില്‍ വലിയ തോതില്‍ വരേണ്ടതുണ്ട് . പുതിയ വനിതാപ്പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കാത്തിരുന്ന് കാണാം "
ReplyDeleteപാവം ഈ സുനാമികള്‍ അവര്‍ക്കു കെട്ടി വയ്ക്കാനുള്ള കാശു വരെ കൊടുക്കുന്നവരല്ലേ