ജനാധിപത്യത്തിന്റെയും , ന്യൂനപക്ഷത്തിന്റെയുമൊക്കെ കാവല്‍ മാലാഖയാണ് തങ്ങള്‍ എന്ന മട്ടിലാണ് സി.പി.എം. നേതാക്കളും അണികളും എപ്പോഴും സംസാരിക്കാറ് . മാത്രമല്ല ലോകത്തുള്ള സകലമാന പേരും തങ്ങള്‍ക്കെതിരാണെന്നും അവര്‍ പലപ്പോഴും വിലപിക്കാറുമുണ്ട് . അമേരിക്ക പോലും തങ്ങളെയാണ് ഭയപ്പെടുന്നത് , അത് കൊണ്ട് തങ്ങളെ തകര്‍ക്കാന്‍ അമേരിക്കയും സദാ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നും അവര്‍ ആരോപിക്കാറുണ്ട് . എന്ത് കൊണ്ടാണ് ഇങ്ങിനെ എല്ലാവരും സി.പി.എമ്മിനെ എതിര്‍ക്കുന്നത് . തങ്ങള്‍ മാത്രമാണ് ശരിയായി ജനപക്ഷത്ത് നിന്ന് കൊണ്ട് അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വേണ്ടി പാട് പെടുന്നത് . അത് കൊണ്ടാണ് സകല ബൂര്‍ഷ്വാ-സാമ്രാജ്യത്വ പിന്‍തിരിപ്പന്‍ ശക്തികളും തങ്ങള്‍ക്കെതിരെ അണിനിരക്കുന്നത് എന്നാണ് അവരുടെ അവകാശ വാദം .
എന്നാല്‍ നന്ദിഗ്രാം സംഭവ പരമ്പരകള്‍ സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്‍പാകെ തുറന്ന് കാട്ടപെട്ടിരിക്കുന്നു . ഗൂഗ്‌ളില്‍ നന്ദിഗ്രാം എന്ന് സര്‍ച്ച് ചെയ്താല്‍ കിട്ടുന്ന നിരവധി വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് , നന്ദിഗ്രാമില്‍ സ്ഥിതിഗതികള്‍ ഇത്ര വഷളാവാന്‍ കാരണം സി.പി.എം അനുവര്‍ത്തിച്ച ഫാസിസ്റ്റ് മാതൃകയിലുള്ള സമീപനം മൂലമാണെന്നാണ് . സി.പി.എം ജാനാധിപത്യ സമ്പ്രദായം അംഗീകരിക്കുന്ന ഒരു പാര്‍ട്ടിയല്ല . തങ്ങളുടെ വിപ്ലവം വിജയിപ്പിച്ച് ഇന്ത്യയില്‍ തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഏകകക്ഷി ഭരണം നടപ്പിലാക്കുക എന്ന പാര്‍ട്ടി പരിപാടി അനുസരിച്ച് തന്നെയാണ് അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് . അതിനിടയില്‍ ഒരു അടവ് നയം എന്ന നിലയിലാണ് അവര്‍ ഇവിടത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് .
ഈ വിഷയം കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നത് കൊണ്ട് ഞാന്‍ കൂടുതലായി ഇവിടെ വിസ്തരിക്കുന്നില്ല .
കൂടുതല്‍ വായനക്ക് :
കേരള കൌമുദിയില്‍ ഇവിടെ
നന്ദിഗ്രാമും ആണവക്കരാറും
ReplyDeleteഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
അനുഭാവവും അനുതാപവുമായി നന്ദിഗ്രാമിലേക്ക് ഇന്ത്യയുടെ നാനാഭാഗത്തു നിന്നും ആളുകള്‍ എത്തി. ബംഗാളില്‍ അങ്ങനെ സംഭവിച്ചതില്‍ വേദനിക്കുന്ന ഇടതുപക്ഷ മനസ്സുകള്‍ തൊട്ട് ഇടതുപക്ഷത്തെ നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ട ശക്തികള്‍ വരെ. തങ്ങളുടെ വേരുംസ്വത്വവും ജീവിതവും ആഴ്ന്നിറങ്ങിയ ആ മണ്ണ് എന്നെന്നേക്കുമായി വിട്ടൊഴിയേണ്ടി വരുമെന്ന വ്യാകുലതയാണ് ഇടതുപക്ഷ അനുഭാവികളായിരുന്ന നന്ദിഗ്രാമിലെ കൃഷിക്കാരുടെ മനസ്സ് നിറയെ. തീവ്രവാദ_മതമൌലികശക്തികളടക്കം അതുമുതലെടുത്തു.
നവംബര്‍ പത്തിന് നന്ദിഗ്രാമില്‍ ഉണ്ടായ അക്രമസംഭവങ്ങളെ അപലപിക്കുകയും വിലയിരുത്തപ്പെടുകയും ചെയ്തതിന് പലമാനങ്ങളുമുണ്ട്. ആണവക്കരാര്‍ നിലപാടില്‍ വീട്ടുവീഴ്ച ചെയ്യിക്കാന്‍ ബുദ്ധദേവ് ഭട്ടാചാര്യ എറിഞ്ഞ രാഷ്ട്രീയ ഗൂഗ്ലിയാണ് നന്ദിഗ്രാമിലെ ഒടുവിലത്തെ സംഭവവികാസമെന്നാണ് ഒരു വിലയിരുത്തല്‍_(മാധ്യമം നവംബര്‍_17). ഇസ്രയേല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ നിരപ്പാക്കുകയും കുട്ടികളെ പോലും വെടിയുണ്ടയ്ക്ക് ഇരയാക്കുകയും ചെയ്യുന്ന പലസ്തീനിലെ ഭീകരതയോടാണ് മറ്റൊരു താരതമ്യം. (ഇന്ത്യന്‍ എക്സ്പ്രസ്, നവംബര്‍_16)_പൊതുവെ ഇടതുപക്ഷ ബുദ്ധിജീവികളായി അറിയപ്പെടുന്നവരില്‍ നിന്ന് വന്ന പ്രതികരണങ്ങളുടെ രണ്ടുതരം സാമ്പിളുകള്‍. എന്തുകൊണ്ടായാലും അക്രമവും ഭരണകൂടത്തിന്റെ ബലപ്രയോഗവും അതിന്റെ ഫലമായുള്ള മരണവും ചോരക്കുരുതിയും ന്യായീകരിക്കാവുന്നതല്ല. ഇടതുപക്ഷ ഭരണത്തില്‍ ഇവ ഒട്ടും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. അതുകൊണ്ട് തന്നെയാണ് നന്ദിഗ്രാമില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി അക്രമവും പോലീസ് വെടിവെപ്പും മരണവും ഉണ്ടായപ്പോള്‍ ഇടതുപക്ഷത്തുള്ളവരില്‍ നിന്നടക്കം പ്രതിഷേധം ഇന്ത്യയിലാകെ ഉയര്‍ന്നത്.
എട്ടൊമ്പത് മാസങ്ങള്‍ക്കുശേഷം നന്ദിഗ്രാമില്‍ വീണ്ടും മനുഷ്യജീവന്‍ പിടച്ച് ചോരയൊഴുക്കാന്‍ ഇടയായ സാഹചര്യവും മാര്‍ച്ചു മാസത്തെ സാഹചര്യവും ഒരുപോലെയാണെന്ന് കണ്ണുമടച്ച് അംഗീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇത് കേവലം സി.പി.എമ്മിന്റെയോ അതിനകത്തുള്ള ഗ്രൂപ്പ് മത്സരത്തിന്റെയോ പ്രശ്നമാക്കി ചുരുക്കി കുറ്റപ്പെടുത്തുന്നതും. അങ്ങനെ കണ്ണടച്ചുള്ളവിമര്‍ശനം ഇടതുപക്ഷക്കാരില്‍ നിന്നായാലും അത് സഹായിക്കുക ഇടതുപക്ഷത്തിന്റെ അടിവേര് തോണ്ടാന്‍ ആഗ്രഹിക്കുന്ന വലതുപക്ഷ_സാമ്രാജ്യത്വ ശക്തികളെയായിരിക്കും.
നന്ദിഗ്രാമിലെ കൃഷിക്കാരെ വിശ്വാസത്തിലെടുക്കാതെയാണ് സലിംഗ്രൂപ്പിനുവേണ്ടി പ്രത്യേക സാമ്പത്തിക മേഖല രൂപവത്കരിക്കാനുള്ള തീരുമാനവുമായി ബുദ്ധദേവ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഈ തെറ്റ് ഉള്‍ക്കൊള്ളുകയും തിരുത്താന്‍ നിര്‍ദേശിക്കുകയുമാണ് സി.പി.എം. പൊളിറ്റ്ബ്യൂറോ ചെയ്തത്. അതേത്തുടര്‍ന്നാണ് പ്രത്യേക സാമ്പത്തിക മേഖല ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇടതുമുന്നണി സര്‍ക്കാര്‍ ഉപേക്ഷിച്ചത്. നന്ദിഗ്രാമിലെ കൃഷിക്കാരെ എന്നിട്ടും ബോധ്യപ്പെടുത്താനായില്ല.
അനുഭാവവും അനുതാപവുമായി നന്ദിഗ്രാമിലേക്ക് ഇന്ത്യയുടെ നാനാഭാഗത്തു നിന്നും ആളുകള്‍ എത്തി. ബംഗാളില്‍ അങ്ങനെ സംഭവിച്ചതില്‍ വേദനിക്കുന്ന ഇടതുപക്ഷ മനസ്സുകള്‍ തൊട്ട് ഇടതുപക്ഷത്തെ നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ട ശക്തികള്‍ വരെ. തങ്ങളുടെ വേരുംസ്വത്വവും ജീവിതവും ആഴ്ന്നിറങ്ങിയ ആ മണ്ണ് എന്നെന്നേക്കുമായി വിട്ടൊഴിയേണ്ടി വരുമെന്ന വ്യാകുലതയാണ് ഇടതുപക്ഷ അനുഭാവികളായിരുന്ന നന്ദിഗ്രാമിലെ കൃഷിക്കാരുടെ മനസ്സ് നിറയെ. തീവ്രവാദ_മതമൌലികശക്തികളടക്കം അതുമുതലെടുത്തു. നന്ദിഗ്രാം ഒരു വിമോചിതമേഖലയാക്കി മാറ്റുകയും പശ്ചിമബംഗാളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് അതൊരു ബാലികേറാമലയാകുകയും ചെയ്തു. സംസ്ഥാന പോലീസിനെ അവിടേക്ക് അയയ്ക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവുകൂടിയായപ്പോള്‍ എല്ലാ അവസരവും ഒത്തുകിട്ടി. ഈ പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകള്‍ രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്തു നിന്ന് നന്ദിഗ്രാമില്‍ നുഴഞ്ഞുകയറിയത്. തികച്ചും സൈനികമായ വന്‍സന്നാഹസംരംഭങ്ങളാണ് കൃഷിക്കാരുടെ സമരത്തിന്റെ മറവില്‍ പിന്നീട് അവിടെ രൂപപ്പെട്ടത്. ബങ്കറുകളും ആയുധസാമഗ്രികളുമടക്കം.
പകരത്തിന് പകരം എന്നോണം സി.പി.എം. അനുഭാവികളായ വലിയൊരുവിഭാഗം കുടുംബങ്ങള്‍ നന്ദിഗ്രാമില്‍ ആക്രമിക്കപ്പെട്ടു. ഈ വിമോചിതമേഖലയുടെ പുറത്തേക്ക് ആട്ടി ഓടിക്കപ്പെട്ടു. വീടും കൃഷിയും സര്‍വസ്വവും നഷ്ടപ്പെട്ട് 3500 ഓളം പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലായി. ഈ സാഹചര്യത്തിലാണ് ആറ് സി.ആര്‍.പി. കമ്പനികളെ അടിയന്തരമായി അയയ്ക്കണമെന്ന് ഒക്ടോബര്‍ 27_ന് സംസ്ഥാന സര്‍ക്കാറും എസ് .ഒ.എസ്. അയച്ചത്. നവംബര്‍ 11_വരെ അനങ്ങാതെ കേന്ദ്ര സര്‍ക്കാറും ക്രൂരമായി രാഷ്ട്രീയം കളിച്ചു. ഇതിന്റെ ഫലമായിരുന്നു സായുധരായി സംഘടിച്ച് നിയമം കൈയിലെടുത്തവരെ നേരിട്ട് സ്വന്തം വീടുകളും കൃഷിയിടങ്ങളും തിരിച്ചുപിടിക്കാന്‍ നവംബര്‍ 10_ന് അഭയാര്‍ഥികളായി പുറത്തു നിര്‍ത്തപ്പെട്ടവര്‍ നടത്തിയ നീക്കം.
ഇവിടെ യഥാര്‍ഥത്തില്‍ രണ്ടു ചിത്രങ്ങളാണ് രാഷ്ട്രീയമായി ലോകത്തിന് മുമ്പിലുള്ളത്. ഒന്ന്, നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന് കീഴില്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ച് പരസ്പര വിശ്വാസത്തോടെ നന്ദിഗ്രാമിലെ ജനത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖ്യധാരയുടെ ഭാഗമായി മുന്നോട്ടുപോകുക. രണ്ട്, നേപ്പാളിലും പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെ നടക്കുന്നതു പോലെ അതിതീവ്ര ഇടതുപക്ഷ_വലതുപക്ഷ ശക്തികള്‍ക്കും അവരുടെ ശിഥിലീകരണ രാഷ്ട്രീയത്തിനും സായുധശക്തിക്കും ഒപ്പം ചേര്‍ന്ന് പശ്ചിമബംഗാളില്‍ ഒരു വിമോചനമേഖല നിലനിര്‍ത്തുക. ബിഹാര്‍, ഛോട്ടാനാഗ്പുര്‍, ഛത്തീസ്ഗഢ്്, ആന്ധ്ര തുടങ്ങിയ മേഖലകളിലെ മാവോയിസ്റ്റ് സായുധനീക്കങ്ങളുമായി നന്ദിഗ്രാമിനെ കൂടി കൂട്ടിയിണക്കുക. ഈ ഗൂഢനീക്കങ്ങളുടെ വിവരം ഇന്ത്യാ സര്‍ക്കാറിന്റെ ഔദ്യോഗിക ഏജന്‍സികള്‍ക്ക് ലഭ്യമായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേശകനും പ്രധാനമന്ത്രിക്ക് തന്നേയും അറിയാമായിരുന്നു. നന്ദിഗ്രാമില്‍ വീണ്ടും ചോരയൊഴുകും വരെ എല്ലാവരും കണ്ണടച്ച് ഇരുട്ടാക്കി.
എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നകാലത്താണ് ബേപ്പൂരിനടുത്ത് മാറാട് കലാപവും തുടര്‍ന്ന് ഒരുവിഭാഗം സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി പുറത്തെറിയപ്പെട്ടതും. ആ ഘട്ടത്തിലും സംസ്ഥാനഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്നു മാറാട്. മാസങ്ങള്‍ കഴിഞ്ഞാണെങ്കിലും അഭയാര്‍ഥിപ്രശ്നം ജനാധിപത്യരീതിയില്‍ പരിഹരിച്ചു. പകരം അതൊരു വിമോചിതമേഖലയായി പ്രഖ്യാപിക്കുകയും രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആളും അര്‍ഥവും ആയുധവും വരികയും സംസ്ഥാന ഭരണകൂടത്തിന് നന്ദിഗ്രാമിലേതു പോലെ മാസങ്ങളോളം അവിടെ കടക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുകയും ചെയ്തിരുന്നെങ്കിലോ? സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടിനപ്പുറത്തേക്ക് ഈ രണ്ടു സംഭവങ്ങളേയും ചേര്‍ത്തുവെച്ച് പരിശോധിക്കേണ്ടതാണ്.
പശ്ചിമബംഗാള്‍ ഭരിക്കുന്നത് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ആയതുകൊണ്ട് ദേശീയസുരക്ഷയേയും രാജ്യത്തിന്റെ ഐക്യത്തേയും തകര്‍ക്കുന്ന ശക്തികളുടെ ആപത്ത് തിരിച്ചറിയാനോ അതിനെതിരെ ജാഗ്രത പുലര്‍ത്താനോ തൃണമൂല്‍കോണ്‍ഗ്രസ്_ബി.ജെ.പി . തൊട്ടുള്ള പാര്‍ട്ടികള്‍ക്കോ കോണ്‍ഗ്രസ്(ഐ)ക്ക് തന്നെയോ കഴിയുന്നില്ല എന്നുള്ളതാണ് അവസ്ഥ. ഏറ്റവും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പാര്‍ട്ടിയായ ബി.ജെ.പി.യുടെ നേതാവ് മാവോയിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടിയുടെ തണലില്‍ നന്ദിഗ്രാമില്‍ ചെന്ന് പ്രസംഗിക്കുന്നതിന്റെ ചിത്രം ഈ വൈരുദ്ധ്യത്തിന്റെ നിദര്‍ശനമാണ്. നന്ദിഗ്രാം വാര്‍ത്തകള്‍ ആഘോഷിച്ച ഇന്ത്യന്‍ എക്സ്പ്രസ് തന്നെ അതിന്റെ മുഖപ്രസംഗത്തില്‍ പതിവ് പോലെ സി.പി.എം. കേഡര്‍മാരെ കുറ്റപ്പെടുത്തിയെങ്കിലും അവിടെ അരാജകത്വത്തിന്റെ ഏജന്റുമാരായാണ് സി.പി.എമ്മിനെ എതിര്‍ക്കുന്ന വിദൂഷകവേഷക്കാരായ രാഷ്ട്രീയപാര്‍ട്ടികള്‍ എന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ എട്ടൊമ്പത് മാസങ്ങളായി എതിര്‍പ്പിന്റെ രാഷ്ട്രീയമല്ലാതെ മറ്റൊരു അജന്‍ഡയും ഈ പാര്‍ട്ടികള്‍ക്ക് മുന്നോട്ട് വെക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മറ്റുപത്രങ്ങളും മുഖപ്രസംഗങ്ങളില്‍ തുറന്നു കാട്ടി.
എന്നാല്‍ നന്ദിഗ്രാം പ്രശ്നത്തില്‍ ഒറ്റപ്പെട്ടതില്‍ നിന്ന് രക്ഷനേടാന്‍ ആണവക്കരാറില്‍ എടുത്ത നിലപാട് ഉപേക്ഷിച്ചു എന്നാണ് ഇപ്പോള്‍ സി.പി.എമ്മിനെ പരിഹസിക്കുന്നത്. പ്രകാശ്കാരാട്ട് ക്ലീന്‍ ബൌള്‍ഡായി എന്നും. സി.പി.എമ്മും മറ്റ് ഇടതു പാര്‍ട്ടികളും ആണവക്കരാറില്‍ എടുത്ത നിലപാട് ഐ.എ.ഇ.യുമായി ചര്‍ച്ച പാടില്ല എന്നുമാത്രമായിരുന്നില്ല ഹൈഡ് ആക്ടും 123 കരാറും ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരാണെന്നും അത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ശരിയും തെറ്റും പരിശോധിക്കേണ്ടതുണ്ട് എന്നുമായിരുന്നു. അതുവരെ ഐ.എ.ഇ.യുമായുള്ള ചര്‍ച്ചകളും കരാര്‍ സംബന്ധിച്ച മറ്റ് നടപടിക്രമങ്ങളും നിര്‍ത്തിവെക്കണമെന്നും.
അതിനു സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കൂടിയാലോചനയുടെ ഒരു ഘട്ടത്തില്‍ ഐ.എ.ഇ.യുമായി ചര്‍ച്ച നടത്തി അതിന്റെ ഉള്ളടക്കം ഇടതുപാര്‍ട്ടികളുടെ മുമ്പില്‍ കൊണ്ടുവരാമെന്നുള്ളിടത്തേക്ക് കേന്ദ്രം എത്തി. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്, പാകിസ്താനിലെ സംഭവവികാസങ്ങള്‍, പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം _ഇങ്ങനെ ഒട്ടേറെ സംഭവഗതികളുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച അനുവദിച്ചുകൊണ്ടുള്ള ഇടതുപാര്‍ട്ടികളുടെ തീരുമാനം. ചര്‍ച്ചയ്ക്ക് അനുമതി നല്‍കി എന്നത് അടവുപരമായ ഒരു നീക്കമായി മാത്രമേ തത്കാലം കണക്കിലെടുക്കേണ്ടതുളളൂ. പാര്‍ലമെന്റില്‍ ചര്‍ച്ച വരാനിരിക്കുകയുമാണ്. ഭരണകക്ഷികളിലടക്കം ഭിന്നിപ്പ് ഉണ്ടാക്കുകയും ഇന്ത്യന്‍ ദേശീയ വികാരത്തെ ഉണര്‍ത്തി സാമ്രാജ്യത്വ വിരുദ്ധ നിലപാടിലേക്ക് കൊണ്ടുവരികയും ചെയ്തതിന് നേതൃത്വം നല്‍കിയ സി.പി.എമ്മും മറ്റ് ഇടതുപാര്‍ട്ടികളും വഹിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഒരു രാഷ്ട്രീയ നിലപാടാണ്. അതിനെയാണ് ഇത്ര ബാലിശമായി സമീപിക്കുന്നത്, കുട്ടികള്‍ പീപ്പിയും ബലൂണും വെച്ചുമാറുന്ന പോലെ ആണവക്കരാറും നന്ദിഗ്രാമും കൈമാറുക!
എന്നാല്‍ സ്വയം പരിഹാസ്യമായതിന്റെ സംഭാവന ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നു തന്നെ. മന്ത്രിമാര്‍ രാജിവെക്കാന്‍ മുതിര്‍ന്നത്, മൂന്ന് ഘടകകക്ഷികള്‍ യോഗം ചേര്‍ന്ന് പ്രസ്താവന ഇറക്കിയത്, ഇടതുപാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പിനെ ഭയമാണെന്ന ് ഒരു പാര്‍ട്ടിയുടെ നേതാവ് തന്നെ പരസ്യമായി പറഞ്ഞത്, രാജ്യാന്തരതലത്തിലുള്ള വിഘടിത ശക്തികളുടെ ഇടപെടലുകള്‍ നന്ദിഗ്രാമില്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം ജനങ്ങളെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടത്_ ഉദാഹരണങ്ങള്‍ ധാരാളം. മുപ്പത് വര്‍ഷമായി ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ അനുഭവം പങ്കിട്ടവര്‍ എന്തുകൊണ്ടിങ്ങനെ പെരുമാറി.....
കേവല ഭൂരിപക്ഷമുള്ള ഭരണകക്ഷി തീരുമാനിക്കുന്നത് ജൂനിയര്‍ പങ്കാളികള്‍ അനുസരിച്ചാല്‍ മാത്രംമതിയെന്ന നില തുടര്‍ന്നാല്‍ അങ്ങനെ വരും. രണ്ടു മൂന്നു സംസ്ഥാനങ്ങളിലെ ഭരണമോ പാര്‍ലമെന്റില്‍ അറുപത് എം.പി.മാരുടെ കൈപൊങ്ങലോ അല്ല ഇടതുപക്ഷത്തിന്റെ യഥാര്‍ഥ ശക്തി. ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയവും അതിന് പിന്നില്‍ അണിനിരത്താന്‍ കഴിയുന്ന ബഹുജനശക്തിയും ബൌദ്ധികശക്തിയും മറ്റും ചേര്‍ന്നതാണ് അത്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിയേയും പാര്‍ട്ടിക്കപ്പുറം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ_ബഹുജന പ്രസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയാല്‍ ഈ സ്ഥിതി ഉണ്ടാകില്ല.
CPM’s Buttock-Show in nandigram
ReplyDeleteഅമേരിക്ക CPM നെ ഭയപ്പെടുന്നു എന്നു പറഞ്ഞതിന്റെ തെളിവോലിങ്കോകിട്ടുമോ
ReplyDelete