Pages

അപ്രിയ സത്യങ്ങളുമായി ഭൈരവസമാചാരം !




വാദങ്ങളും തര്‍ക്കങ്ങളും ആരോപണങ്ങളും ഒന്നും ഒരിക്കലും അവസാനിക്കുന്നില്ല . എവിടെ നോക്കിയാലും വാദപ്രതിവാദങ്ങളുടെ കോലാഹലം തന്നെ . ഈ വാദകോലാഹലങ്ങള്‍ക്കിടയില്‍ പലപ്പോഴും സത്യവും യാഥാര്‍ത്ഥ്യങ്ങളും അവഗണിക്കപ്പെടുകയും ചെയ്യുന്നു . ഇന്നത്തെ മെയിലില്‍ ഭൈരവസമാചാരം എന്ന ഓണ്‍ലൈന്‍ വാര്‍ത്താപത്രിക അയച്ചുകിട്ടി .

പൊതുവെ അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറയാന്‍ ആരും ധൈര്യപ്പെടാത്ത ഒരു കാലഘട്ടമാണ് ഇത് . ഞാന്‍ എന്തിന് വെറുതെ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കണം എന്നാണ് എല്ലാവരും ചിന്തിക്കുന്നത് . അത്കൊണ്ട് സ്വന്തം കാര്യം നോക്കി ഒന്നിലും ഇടപെടാതെ നിഷ്ക്രിയമായി നിസ്സംഗനായി ഒരു തരം മിണ്ടാപ്രാണിയായി ജീവിക്കുന്നവരാണ് പൊതുവെ ഇന്നത്തെ മലയാളി സമൂഹം . ഇത് നിമിത്തം എന്തും സഹിക്കാനും ക്ഷമിക്കാനും ഉള്ള ഒരു ശക്തിയും മലയാളി സ്വായത്തമാക്കിയിരിക്കുന്നു . കണ്‍‌മുന്നില്‍ എന്ത് അനീതി നടന്നാലും ഒന്നും പ്രതികരിക്കാതെ നിര്‍വ്വികാരനായിരിക്കാന്‍ മലയാളിക്ക് കഴിയുന്നു . തനിക്ക് നേരിടേണ്ടിവരുന്ന എന്ത് അനീതിയും സഹിക്കാനും കഴിയുന്നു. എന്തിനെയെങ്കിലും ചോദ്യം ചെയ്യുന്നവനെയും ഏതെങ്കിലും തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവനേയും ഒരു തരം ഭ്രാന്തനെപ്പോലെയാണ് സമൂഹം കാണുന്നത് . ശരിയായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലയാളികള്‍ ഒരു സമൂഹം അല്ല , ഒറ്റപ്പെട്ടവരുടെ ആള്‍ക്കൂട്ടമാണ് . മണിക്കൂറുകളോളം ക്യൂ നില്‍ക്കാനുള്ള മലയാളിയുടെ ക്ഷമ അനിതരസാധാരണമാണ് . ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്യൂവില്‍ നില്‍ക്കുന്നവനെ എത്രനേരം ക്യൂവില്‍ തളച്ചിടാന്‍ കഴിയും എന്നാണ് ഒരു തരം സാഡിസ്റ്റ് രീതിയില്‍ ചിന്തിക്കുന്നത് . മറ്റുള്ളവരുടെ സൌകര്യം അല്‍പ്പം പോലും പരിഗണിക്കുകയില്ല എന്ന് മാത്രമല്ല അപരന് എങ്ങിനെയൊക്കെ അസൌകര്യം സൃഷ്ടിക്കാമെന്ന് വ്യഗ്രത കാട്ടുകയും ചെയ്യുന്നു . ഇങ്ങിനെ എത്രയോ വൈരുധ്യങ്ങളുടെ ആകത്തുകയാണ് ശരാശരി മലയാളി . എഴുതിയാല്‍ ഒരുപാടെഴുതാം . പക്ഷെ ഇങ്ങിനെ കുറ്റപ്പെടുത്തിയത് കൊണ്ടായില്ലല്ലോ . എങ്ങിനെ മലയാളിയെ ഒരു സ്വയം വിമര്‍ശനത്തിന് സന്നദ്ധനാക്കി അവനില്‍ സാമൂഹ്യ ബോധം വളര്‍ത്തിയെടുക്കാം എന്നതാണ് പ്രശ്നം . അന്യായങ്ങളേയും അഴിമതികളേയും കൂട്ടായി എതിര്‍ക്കാനുള്ള ഒരു മാനസികാവസ്ഥ ജനങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു . എന്നാല്‍ ഇതിന് വിലങ്ങ് തടിയായി നില്‍ക്കുന്നതില്‍ ഒരു പ്രധാനഘടകം അന്ധമായ കക്ഷിരാഷ്ട്രീയമാണെന്ന് തോന്നുന്നു . ഉദാഹരണത്തിന് , എന്റെ നാട്ടില്‍ ഒരു ഇടത്തരം മോഷ്ടാവ് ഉണ്ടായിരുന്നു . അവന്‍ രാത്രികാലങ്ങളില്‍ പല വീടുകളില്‍ നിന്നും പിടിക്കപ്പെട്ടിരുന്നു . എന്നാല്‍ അവനെ കള്ളന്‍ എന്ന് പരസ്യമായി പറയാന്‍ ആരും ധൈര്യപ്പെട്ടില്ല . കാരണം അവന്‍ ഒരു പ്രബല പാര്‍ട്ടിയുടെ അനുഭാവിയായിരുന്നു . ആ പാര്‍ട്ടിയില്‍ ഒരനുഭാവിയാണെങ്കില്‍ അവനെ എതിര്‍ക്കാന്‍ അരും തയാറാവുകയില്ല എന്നത് പലര്‍ക്കും പ്രചോദനവുമാണ് . നമ്മുടെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് ആളുകള്‍ മോചിതരാവേണ്ടതുണ്ട് . എന്തും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സായി ഇന്ന് രാഷ്ട്രീയം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നുണ്ട് . ആളുകളെ കൊല്ലാന്‍ പോലും ഈ രാഷ്ട്രീയമാണ് ഇന്ന് ധൈര്യം പകരുന്നത് . അത് കൊണ്ട് സമൂഹത്തില്‍ എന്ത് മാറ്റം വേണമെങ്കിലും അത് ആദ്യം തുടങ്ങേണ്ടത് രാഷ്ട്രീയത്തില്‍ നിന്നാണ് .

ഞാന്‍ പറഞ്ഞുവന്നത് ഭൈരവസമാചാരത്തെപ്പറ്റിയായിരുന്നു . അപ്രിയമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയാനുള്ള പുറപ്പാടില്‍ തന്നെയാണ് ഭൈരവന്‍ എന്ന് അതിലെ ഉള്ളടക്കങ്ങള്‍ സാക്ഷ്യം വഹിക്കുന്നു . ഈ ലക്കത്തിന്റെ ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത് . എന്തിനും രണ്ടഭിപ്രായം ഉണ്ടാകുമെന്നുള്ളത് കൊണ്ട് ഭൈരവനെയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കാണും . എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ സത്യത്തിന്റെയും മനുഷ്യന്റെയും ഭാഗത്താണ് ഞാന്‍ . മനുഷ്യന്റെ ബ്രാന്റ് എനിക്ക് ബാധകമല്ല . ആര് പറയുന്നു എന്നതല്ല എന്ത് പറയുന്നു എന്നേ ഞാന്‍ നോക്കാറുള്ളൂ. ഭൈരവന്റെ സൈറ്റില്‍ പോയി അവിടെ മെയില്‍ ഐഡി റജിസ്റ്റര്‍ ചെയ്താല്‍ , ഭൈരവന്‍ സമാചാരം ഇ-മെയിലില്‍ വന്നുകൊള്ളും . സ്വതന്ത്രമായ ഒരു ചിന്താഗതി എല്ലാവരിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു .

സന്ദര്‍ശിക്കുക : http://www.bhairavan.in/

6 comments:

  1. Sukumarji,

    You are correct..Bhairavanis doing this from past few years..
    Kudos to Bhairavan

    -- Kuttans
    www.kuttanskadhakal.blogspot.com

    ReplyDelete
  2. കുമാരേട്ടാ, പരിചയപ്പെട്ടപ്പോള്‍ വേറിട്ട് നില്‍ക്കുന്ന ചിന്തകളുടെ ഒരു ആള്രൂപം - അതാണു എന്‍‌റെ മനസ്സില്‍ തോന്നിയത്. ഇപ്പോള്‍ അതു അക്ഷരം‌പ്രതി ശരിയാണെന്നു മനസ്സിലായി. എന്തായാലും ഒത്തിരി ആഹ്ലാദത്തോടെയാണ് കുമാരേട്ടന്‍‌റെ ഓരോ ചിന്തയും ഞാന്‍ വായിക്കുന്നത്. ശിഥിലമല്ലാത്ത ചിന്തകള്‍ തന്നെയാണവ. തുടര്‍ന്നും വേറിട്ട വീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു

    ---വികാസ്

    ReplyDelete
  3. സിജിത്, എനിക്ക് ഇപ്പോള്‍ മാത്രമാണ് ഭൈരവനെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത് . നമുക്ക് കുറേ ഭൈരവന്മാരെ ആവശ്യമുണ്ട് . ഭൈരവന് ആശംസകള്‍ നേരാം ...

    പ്രിയപ്പെട്ട വികാസ് ... വളരെ വളരെ നന്ദി ! ഇങ്ങിനെയുള്ള വാക്കുകളാണ് തുടര്‍ന്നും എഴുതാന്‍ എനിക്ക് പ്രചോദനം തരുന്നത് .. ഒത്തിരി സ്നേഹത്തോടെ ,

    ReplyDelete
  4. I WANT TO CREATE A MALAYALAMBLOG,COULD U HELP ME

    ReplyDelete
  5. hello sameer , Already you have created a blogger account and then what is your problem ?

    ReplyDelete
  6. hai kumaretta this blog is wounder full i like this blog . i like u r language to use the words.....

    ReplyDelete