ഹരിയാനയിലെ റോഥക്കില്‍ ഒരു ഡോക്റ്റര്‍ ദമ്പതികള്‍ ഇപ്പോള്‍ ജയിലിലാണ് . കാരണം മറ്റൊന്നുമല്ല , അവര്‍ക്ക് രണ്ട് ആണ്‍ മക്കള്‍ അതില്‍ ഇളയവന്‍ അതീവ ബുദ്ധിശാലി . എന്നാല്‍ മൂത്തവന്റെ IQ അത്ര പോര ! ഇത് ചില്ലറയൊന്നുമല്ല അവരെ ദു:ഖിപ്പിച്ചത് . ഇക്കാലത്ത് ഏത് രംഗത്തും മത്സരം കൊടികുത്തി വാഴുമ്പോള്‍ മക്കള്‍ അല്പം മക്ക് കൂടിയാല്‍ പിന്നെ അച്ഛനമ്മമാര്‍ എന്ത് ചെയ്യും ? ഇളയവന്റെ ബുദ്ധിശക്തി അല്പം മൂത്തവന് എങ്ങിനെ പകര്‍ന്ന് നല്‍കാം എന്നതായിരുന്നു ആ ഡോക്റ്റര്‍ ദമ്പതികളെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നം .
അങ്ങിനെയിരിക്കവേ ഡോ. മിസ്സിസ്. പ്രമീള മാലിക്കിന്റെ (അതാണ് ഭാര്യയുടെ പേര് , ഭര്‍ത്താവ് ഡോ. അശോക് ) സ്വപ്നത്തില്‍ അവരുടെ ആത്മീയ ഗുരു പ്രത്യക്ഷപ്പെട്ട് ഒരു പോം വഴി നിര്‍ദ്ധേശിച്ചു. താന്ത്രിക വിധിപ്രകാരം , ഇളയ മകന്റെ ബൌദ്ധികരക്തം ( intelligent blood ) മൂത്ത മകന്റെ ശരീരത്തിലേക്ക് കയറ്റുക ! സംഗതി ഇത്ര എളുപ്പമാണെന്ന് മനസ്സിലായപ്പോള്‍ ഡോക്റ്റര്‍ ദമ്പതികള്‍ ഗുരു സ്വപ്നത്തില്‍ അരുളിച്ചെയ്ത പോലെ തന്നെ ഇളയവനില്‍ നിന്ന് മൂത്തവനിലേക്ക് blood transfusion ചെയ്തു, പക്ഷേ ........ ബുദ്ധിശക്തി കൂടുതലുണ്ടായിരുന്ന ഇളയമകന്‍ മരണപ്പെട്ടു പോയി, മൂത്ത മകന്‍ ഗുരുതരമായ അവസ്ഥയില്‍ ആസ്പത്രിയിലും !
സംഗതി മണത്തറിഞ്ഞ പോലീസ് വീട്ടിലെത്തിയപ്പോള്‍ കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് ഡോക്റ്റര്‍ ദമ്പതികള്‍ തുനിഞ്ഞത് . മക്കളുടെ പല്ലില്‍ നിന്ന് രക്തം വാര്‍ന്നു കൊണ്ടിരുന്നു എന്നാണ് ആദ്യം പറഞ്ഞത് . ആരോ അജ്ഞാതര്‍ വീട്ടിനുള്ളില്‍ കടന്ന് മക്കളെ ആക്രമിച്ചു എന്ന് പിന്നീട് തിരുത്തിപ്പറഞ്ഞു . പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ വെളിപ്പെട്ടതും , ഡോക്റ്റര്‍ ദമ്പതികള്‍ അറസ്റ്റിലായതും !
ഭാര്യയും ഭര്‍ത്താവും ഡോക്റ്റര്‍മാരായിട്ടും അന്ധവിശ്വാസങ്ങള്‍ക്ക് ഇത്രമാത്രം സ്വാധീനം അവരില്‍ ചെലുത്താന്‍ കഴിയുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ ? വിശ്വാസികള്‍ ദൈവത്തില്‍ വിശ്വസിക്കട്ടെ . എന്നാല്‍ മറ്റുള്ള കാര്യങ്ങളിലെങ്കിലും അന്ധവിശ്വാസങ്ങള്‍ മാറ്റിവെച്ച് ഒരു ശാസ്ത്രീയ വീക്ഷണം സ്വീകരിക്കേണ്ടേ ?
അവലംബം :
http://www.indiatime.com/2007/10/10/haryana-doctor-couple-in-trouble-for-brotherly-blood-transfusion-to-increase-sons-iq/
അന്ധവിശ്വാസങ്ങള്‍ മാത്രമല്ല ചില സമയത്ത് വിശ്വാസം പോലും ഔട്ട്പുട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ്. പത്രങളിലോ അല്ലെങ്കില്‍ മത പ്രസിദ്ധീകരണങളിലോ വരുന്ന ഉദിഷ്ടകാരണത്തിന് ഉപകാര സ്മരണ എന്ന പേജ് വായിച്ചാല്‍ മനസ്സിലാകും. ഒരു തരത്തില്‍പ്പറഞ്ഞാല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് പോലെ.
ReplyDeleteee lokam muzhuvan Christianity parathannum eennu paranju nadakkunna nanam ketta nasranikkal ulla Keralathillil ehtilum adhikaam andha vishwashangal undu
ReplyDeletePinne Sukumaretta. oru doctor oru assamil entho cheythennu vachu ella Sadharanakaarum avare pole yannennu viswasikkunna thangalude Buddhi Sakthiye... prakeerithikaathirikkam vayya.
EE viddithamaya.. karayangal daviamilla, athila ethila ennu parayunna buddiye vittu. Clear ayyi chinthikku Sir.
Ellam prove cheythalle viswasikkoo ennu parayunna yukthivadikalaya viddikallude kootathil pedathe shariyaya chintha valarthukka. I am surprised how you BELIVE THIS NEWS PAPERS NEWS WITHOUT VISIBLE PROOF! hahahaha
With all respects... to you
മാഷിപ്പപ്പറഞ്ഞത് കാര്യം.
ReplyDeleteya.. this is what most the orthodox believers does.
ReplyDeleteശ്രീ എന്താണ് ഉദ്ദേശിച്ചതെന്നു മനസിലായില്ല. ആതോ ആ കമന്റിന് അധികം പ്രാധാന്യം കൊടുക്കേണ്ട എന്നാണോ?
ReplyDeleteഎന്തായാലും ഈ പോസ്റ്റില്‍ ഞാന്‍ ഒരു വര്‍ഗ്ഗീയതയുടെ ചുവ കണ്ടില്ല, പക്ഷേ, കമന്റില്‍ അതു കണ്ടു. കമന്റിട്ട ആളുടെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ കാര്യം പിടികിട്ടി.
ഇങ്ങനെയുള്ള ആളുകള്‍ ഉള്ളപ്പോള്‍ ഇതും ഇതില്ലപ്പുറവും സംഭവിക്കും.
എന്റെ പേരാവുമോ ഇനി അടുത്ത പ്രശ്നം?
എന്താ കഥ...!
ReplyDeleteഇത് ദൈവ വിശ്വാസമല്ലല്ലോ മാഷേ... വെറും അന്ധവിശ്വാസം...!
ഓ: ടോ : ശ്രീ ബൂലോകത്തും വര്‍ഗ്ഗീയം വേണോ മാഷേ...?
നല്ല പൊസ്റ്റ് സുകുമാരേട്ടാ...!!!
ReplyDeleteഅറിഞ്ഞുപഠിക്കാതെ എല്ലാം കാണാപ്പാഠം പഠിക്കുന്നതിനാല്‍ വിവരമുള്ളവരാണെന്ന് നാം ധരിക്കുന്നവര്‍ പോലും അന്തവിശ്വാസത്തിന്റെ കൂരിരുട്ടില്‍ തപ്പിത്തടയുന്നു.
മാഷ് ദാ, അപ്പറഞ്ഞത് കാര്യം...
ReplyDeleteആളുകള്‍ക്ക് വട്ടിളകിയാല്‍ ഡോക്ടറെ കാണിക്കാം,
ഡോക്ടര്‍ക്ക് വട്ടിളകിയാലൊ?
വിശ്വാസങ്ങള്‍ മാത്രമേ രക്ഷിക്കൂ... അന്ധവിശ്വാസങ്ങള്‍ കൊലക്ക് കൊടുക്കും!
അല്ല, ഇനിയിപ്പോള്‍ ഡോക്ടറും എഞ്ജിനീയറും, ശാസ്ത്രജ്ഞനും ഒക്കെ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിനുമുന്‍പ് യുക്തിവാദികളുടെ അപ്രൂവല്‍ വേണമെന്നാണോ? തെറ്റു കാണുന്നിടത്ത് പ്രതികരിക്കാനും അനാചാരങ്ങള്‍ കാണുന്നിടത്ത് തിരുത്താനും കഴിയണം മനുഷ്യനായാല്‍ എന്നാണ് ഇതുവരെയും ഞാന്‍ മനസ്സിലാക്കിയ യുക്തിവാതം.
ReplyDelete