നന്ദിഗ്രാം സംഭവങ്ങളെ തുടര്‍ന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട് . എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ തന്നെയാണ് ആ പാര്‍ട്ടി പതിവ് പോലെ തുനിയുന്നത് . ജനാധിപത്യസമ്പ്രദായത്തിലെ പല കീഴ്വഴക്കങ്ങളും സാമാന്യമര്യാദകളും ആ പാര്‍ട്ടിക്ക് ബാധകമല്ലാത്തത് കൊണ്ട് അവര്‍ക്ക് അപരിമിതമായ സൌകര്യങ്ങളാണ് ഇങ്ങിനെ പ്രതിരോധത്തിനായി ലഭിക്കുന്നത് .
പിണറായി വിജയന്റെ മകനെ എങ്ങിനെ ഇത്രയും വലിയ തുക കൊടുത്ത് വിദേശത്ത് പഠിപ്പിക്കാന്‍ കഴിയുന്നു , അദ്ദേഹം ആദായ നികുതി ദായകനല്ലല്ലോ എന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍ ഒരു മന്ത്രി പറയുന്നത് ബഹിരാകാശത്ത് ഉപരിപഠന സാധ്യതയുണ്ടെങ്കില്‍ മാര്‍ക്സിസ്റ്റ്കാരന്റെ മക്കളെ അവിടെയും അയച്ച് പഠിപ്പിക്കുമെന്നാണ് , മറ്റൊരു മന്ത്രി പറഞ്ഞത് ഗാന്ധിജിക്ക് വിദേശത്ത് പഠിക്കാമെങ്കില്‍ പിണറായിയുടെ മകനും വിദേശത്ത് പഠിക്കാമെന്നാണ് . ഇതാണ് അവരുടെ ശൈലി . ഇങ്ങിനെ അവര്‍ കാലാകാലങ്ങളില്‍ പറഞ്ഞത് സമാഹരിച്ചാല്‍ വിചിത്രമായ പല ശൈലീ വിലാസങ്ങളും ഭാഷയുടെ മുതല്‍ക്കൂട്ടാവും .
ജനാധിപത്യത്തിന്റെ വളരെ വിപുലമായ സൌകര്യങ്ങളാണ് അവര്‍ക്ക് പാര്‍ട്ടി വളര്‍ത്താന്‍ വേണ്ടി ലഭിക്കുന്നത് . എന്നാല്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഉച്ചരിക്കുന്ന ഓരോ വാക്കും ജനാധിപത്യത്തിന്റെ ചെലവില്‍ ജനാധിപത്യത്തെ വികലമാക്കാനും വികൃതമാക്കുവാനുമാണ് അവര്‍ ഉപയോഗിക്കുന്നത് .മാര്‍ക്സിസ്റ്റ്കാരുടെ എന്തെങ്കിലും ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍ അവര്‍ പതിവായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . നിങ്ങള്‍ എന്ത് കൊണ്ട് മറ്റുള്ളവരുടെ ചെയ്തികളെ വിമര്‍ശിക്കുന്നില്ല എന്ന് . അതായത് ലോകത്തുള്ള മറ്റെല്ലാ കാര്യങ്ങളെയും വിമര്‍ശിച്ചതിന് ശേഷം ഏറ്റവും അവസാനത്തെ ഇനമായി മാത്രമേ അവരെ വിമര്‍ശിക്കാവൂ എന്ന് .
ഉദാഹരണത്തിന് പരിയാരം തെരഞ്ഞെടുപ്പില്‍ അവര്‍ കൈയ്യൂക്ക് കാട്ടി ഭരണം പിടിച്ചക്കിയതിനെ പറ്റി കമാ എന്നൊരക്ഷരം ഉരിയാടുന്നത് ഇന്നേവരെ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള മുഴുവന്‍ തെരഞ്ഞെടുപ്പ് അതിക്രമങ്ങളും തെരഞ്ഞ് പിടിച്ച് അക്കമിട്ട് നിരത്തിയതിന് ശേഷമേ പാടുള്ളൂ എന്ന് . എന്നാല്‍ ഇത് അവര്‍ക്ക് ബാധകവുമല്ല .ജനാധിപത്യത്തെ കുറിച്ചൊന്നും അവരോട് പറഞ്ഞിട്ട് കാര്യമില്ല .
എന്നാല്‍ നന്ദിഗ്രാമുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചിന്തിക്കുന്നവര്‍ കൂടുതല്‍ കൂടുതലായി അവരില്‍ നിന്ന് അകലുമ്പോള്‍ ഒരു പക്ഷേ അവര്‍ എന്നെങ്കിലും മാറി ചിന്തിക്കാന്‍ നിര്‍ബ്ബന്ധിതരായേക്കാം .
മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ.ബി.ആര്‍.പി. ഭാസ്കര്‍ എഴുതിയ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയാണ് താഴെ കൊടുത്തിരിക്കുന്നത് . ഏതായാലും 1948ല്‍ കല്‍ക്കത്താ തീസീസ് പ്രകാരം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത പാര്‍ട്ടി ഈ പരുവത്തില്‍ എത്തിയല്ലോ . ഇനിയും ഒരു അമ്പത് വര്‍ഷം കഴിഞ്ഞാല്‍ അവര്‍ ജനാധിപത്യം അംഗീകരിക്കുമായിരിക്കും .
താഴെയുള്ള ലേഖനത്തെപ്പറ്റി ശ്രീ.ബി.ആര്‍.പി.ഭാസ്കറിന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ച ഇവിടെ .....
നന്ദിഗ്രാം സംഭവങ്ങളെ തുടര്‍ന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട് . എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ തന്നെയാണ് ആ പാര്‍ട്ടി പതിവ് പോലെ തുനിയുന്നത് . ജനാധിപത്യസമ്പ്രദായത്തിലെ പല കീഴ്വഴക്കങ്ങളും സാമാന്യമര്യാദകളും ആ പാര്‍ട്ടിക്ക് ബാധകമല്ലാത്തത് കൊണ്ട് അവര്‍ക്ക് അപരിമിതമായ സൌകര്യങ്ങളാണ് ഇങ്ങിനെ പ്രതിരോധത്തിനായി ലഭിക്കുന്നത് .
ReplyDeleteഎന്നെത്തല്ലണ്ടമ്മാവാ...
ReplyDeleteപാര്‍ട്ടിക്ക് എന്നും ഭരണം വേണം അതിനവര്‍ എന്ത് വഴിയും നടത്തും.
ReplyDeleteരണ്ടു വരികള്‍, ഫ്രം പ്രൊക്രുസ്റ്റസ്!
പച്ച മനുഷ്യനെ വിളിച്ചിരുത്തി
പ്രശ്നശതങ്ങള്‍ നിരത്തി
പ്രത്യശാത്രകട്ടിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍
...
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ കാലുകളെങ്കില്‍,
അരിഞ്ഞുമാറ്റും കത്തിക്കവരുടെ കൈയും കാലും
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ
ആത്മാവെങ്കില്‍
അടിച്ച്നീട്ടും ചുറ്റികകൊണ്ടവര്‍
അവരുടെ കൈയും കാലും.
ഇതക്ഷരം പ്രതി നടപ്പിലാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ ആര്‍.എസ്.എസ് ചെയ്യുന്നതും ഇത് തന്നെ. അപ്പോള്‍ ഡിഫിക്കാര്‍ക്ക് പേടിയായിത്തുടങ്ങി!
ഒരു കാര്യം പറയാന്‍ മറന്നുപോയി സുകുമാരേട്ടാ,
ReplyDeleteചില കുട്ടിസഖാക്കളങ്ങനാ.... കണ്ണുമടച്ച് വിശ്വസിക്കും. പാര്‍ട്ടി എന്ത് ദേശവമാനിയിലൂടെ എഴുതിയാലും അത് അക്ഷരം പ്രതി ശരിയെന്നേ ഇവര്‍ പറയൂ..
പിന്നെ കാശുള്ള സഖാവിനെതിരെ എഴുതിയാല്‍ ഫാതവാ പ്രഖ്യാപിക്കൂട്ടോ? സാറാ ജോസഫിന്റെ ഗതിയാവും പിന്നെ!
എല്ലാ വിമര്‍ശനങ്ങളും ഫ്രീഡം ഓഫ് സ്പ്പീച്ചില്‍ പെടുത്തും ഇവര്‍, പക്ഷേ, പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ അതിനെ അവര്‍ ചിലപ്പോള്‍ മഞ്ഞയെന്നോ,നീലയെന്നോ പേരിടും!
സുകുമാരന്‍ മാഷേ, പോസ്റ്റ് വായിച്ചു. എല്ലാവര്‍ക്കും തോന്നുന്ന സംശയങ്ങള്‍ തന്നെ. എന്നാലും എന്തെങ്കിലുമാകട്ടെ, പയ്യന്‍ പഠിച്ചു നന്നാവട്ടെ. :-)
ReplyDeleteസുകുമാരേട്ടന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. പാര്‍ട്ടി മതമാവുമ്പോള്‍ അണികള്‍ക്ക് ചോരത്തിളപ്പ് കൂടുന്നു. പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന ജനങ്ങളാണ് കൊല്ലപ്പെടുന്നത്. നേതാക്കള്‍ക്ക് അത് പാര്‍ട്ടിയെ വളര്‍ത്താനുള്ള അവസരമാണ്. നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതല്ലെയുള്ളൂ എല്ലാ പാര്‍ട്ടിയിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന്.
ReplyDeleteഅതെ, അംഗീകരിക്കാന്‍ വിഷമമുണ്ടെങ്കിലും ഇന്നത്തെ യാഥാര്‍ത്ഥ്യമാണത്. ഒരു കാലത്ത് പട്ടിണിക്കാര്‍ക്കുവേണ്ടി ശബ്ദിച്ചവര്‍ ഇന്ന് പ്രത്യക്ഷത്തില്‍ തന്നെ അവര്‍ക്കെതിരായിരിക്കുന്നു.
ReplyDeleteഅധികാരകേന്ദ്രങ്ങളിലെത്തുമ്പോള്‍ ആദര്‍ശം മറന്ന് ‘എനിക്കും കിട്ടണം പണം’എന്ന ഗതിമാറ്റം ആണ് ഇന്ന് രാഷ്ട്രീയകാരന്റെ മുഖമുദ്ര.
ഒറ്റക്കും തെറ്റക്കും ഉള്ള ഇത്തരം ശബ്ദങ്ങള്‍ എനിയുമുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.
ചുവപ്പിന്റെ ചോരപ്പാടം
ReplyDeleteചുവപ്പിന്റെ ചോരപ്പാടം-2
ReplyDeleteചുവപ്പിന്റെ ചോരപ്പാടം-3
ReplyDelete