കഴിഞ്ഞ ചില ആഴ്ചകളിലായി നാട്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയും പടര്‍ന്ന് പിടിക്കുന്ന ചിക്കന്‍ഗുനിയ എന്ന പകര്‍ച്ചപ്പനിയുമായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പനി ബാധിച്ചു നരകിക്കുകയായിരുന്നു. ഇതില്‍ അത്യന്തം സങ്കടകരമായ വസ്തുത ഓരോ ആളും അല്പം ശ്രദ്ധിച്ചാല്‍ ഈ ദുര്യോഗം ഒഴിവാക്കാനാകുമായിരുന്നു എന്നതാണ്. മഴക്കാലം തുടങ്ങുമ്പോഴാണ് ഈ പനി വ്യാപിക്കുന്നത്. ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ട് പെരുകുന്ന ഒരു തരം കൊതുക് ആണ് ഇവിടെ വില്ലന്‍ .
Pages
പകര്‍ച്ചപ്പനി നമുക്ക് ഒഴിവാക്കിക്കൂടേ ?
കഴിഞ്ഞ ചില ആഴ്ചകളിലായി നാട്ടില്‍ തിമിര്‍ത്ത് പെയ്യുന്ന മഴയും പടര്‍ന്ന് പിടിക്കുന്ന ചിക്കന്‍ഗുനിയ എന്ന പകര്‍ച്ചപ്പനിയുമായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പനി ബാധിച്ചു നരകിക്കുകയായിരുന്നു. ഇതില്‍ അത്യന്തം സങ്കടകരമായ വസ്തുത ഓരോ ആളും അല്പം ശ്രദ്ധിച്ചാല്‍ ഈ ദുര്യോഗം ഒഴിവാക്കാനാകുമായിരുന്നു എന്നതാണ്. മഴക്കാലം തുടങ്ങുമ്പോഴാണ് ഈ പനി വ്യാപിക്കുന്നത്. ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ട് പെരുകുന്ന ഒരു തരം കൊതുക് ആണ് ഇവിടെ വില്ലന്‍ .
പോലീസ് നന്നാകുന്നു
ഒരു ഗൂഗ്‌ള്‍ ഗ്രൂപ്പില്‍ സര്‍ക്യൂലേറ്റ് ചെയ്യപ്പെടുന്ന പത്രവാര്‍ത്തയുടെ കട്ടിങ്ങിന്റെ ഇമേജ് ആണ് മേലെ കാണുന്നത്. അതില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാന്‍ പറ്റും. ഞാന്‍ പോലീസിനെ പറ്റി ഒരു പോസ്റ്റ് മുന്‍പ് എഴുതിയിരുന്നു. അത് ഒന്ന് കൂടി ഈ പത്രറിപ്പോര്‍ട്ടിന്റെ കൂടെ ചേര്‍ത്ത് വായിക്കണമെന്ന് താല്പര്യപ്പെടുന്നു. പഴയ പോസ്റ്റ് ഇവിടെ
വിവാഹധൂര്‍ത്ത്
ചെറായി മീറ്റ്
കമ്മ്യൂണിസവും മുതലാളിത്വവും
ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !
അമ്പലപ്പുഴയില്‍ പ്രകടനക്കാര്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ പോലീസ് സമീപത്തുണ്ടായിരുന്നു എന്നും ഒരു പഞ്ചായത്ത് പ്രസിഡണ്ടാണ് തല്ലിന് നേതൃത്വം നല്‍കിയതെന്നും സംഭവസ്ഥലത്ത് നിന്നും ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ ദൃക്‌സാക്ഷി വിവരണവും ഒരു ക്യാമറാമാന്‍ ഓടുന്നതും മറ്റൊരു ക്യാമറാമാന്‍ അടി വാങ്ങുന്നതും എല്ലാം നമ്മള്‍ കണ്ടതാണ്. എന്നിട്ട് തല്ല് കിട്ടി ഓടിയവന്റെ പേരില്‍ കേസ് . ഇതാണ് മഹത്തായ കമ്മ്യൂണിസവും അതിന്റെ പരിപാവനമായ ജനാധിപത്യവും. കോണ്‍ഗ്രസ്സുകാരും ബി.ജെ.പി.ക്കാരും സി.എം.പിക്കാരും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുമാണ് അവിടെ പ്രകടനം നടത്തിയതെന്നാണ് വിശദീകരണം. ഇതാണ് കമ്മ്യൂണിസ്റ്റുകളുടെ വാക്‍സാമര്‍ത്ഥ്യം. ഒരു നാടന്‍ ചൊല്ലുണ്ട് “കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ ചട്ടിയില് ” എന്ന്. ഇതിനപ്പുറമൊന്നും ഇവര്‍ക്ക് കഴിയില്ലല്ലോ എന്ന് സമാധാനിക്കാം. മാത്രമല്ല ഇനി ഉള്ളതും നശിക്കുന്ന പാതയിലാണ് കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും കമ്മ്യൂണിസ്റ്റുകള്‍. ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്തനാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത് എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മൌഢ്യം കൊണ്ടല്ല അങ്ങനെ പറയുന്നത്. അതും വാക്‍സാമര്‍ത്ഥ്യം തന്നെ. കാറ്റുള്ളപ്പോള്‍ തന്നെ തൂറ്റണം എന്ന കൌശലത്തിലാണ് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. നേതാക്കള്‍ക്കും മക്കള്‍ക്കും രണ്ടുതലമുറക്കുള്ളത് സമ്പാദിച്ചു കഴിഞ്ഞു. രണ്ടു തലമുറ കഴിഞ്ഞാല്‍ കമ്മ്യൂണിസത്തെ മ്യൂസിയത്തില്‍ പോലും കാണാന്‍ കഴിയില്ല.
എന്റെ ഈ പോസ്റ്റ് വായിക്കുന്ന ശുദ്ധാത്മാക്കളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നോട് അരിശം തോന്നാം. അവരോട് പറയാനുള്ളത്, സുഹൃത്തേ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണുള്ളത് എന്ന് ഒന്ന് സങ്കല്‍പ്പിക്കുക. എന്നിട്ട് അമ്പലപ്പുഴയും മനസ്സില്‍ കാണുക. ടിയാനന്‍മെന്‍ സ്ക്വയറിന്റെ ആയിരം ഇരട്ടി വലിപ്പമുള്ള ഒരമ്പലപ്പുഴ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ജനാധിപത്യത്തില്‍ ജീവിയ്ക്കുന്നത്കൊണ്ടാണ് നിങ്ങള്‍ക്കെന്നോട് അരിശം തോന്നുന്നത്; ജനാധിപത്യത്തിന്റെ വില മനസ്സിലാകാതിരിക്കുന്നത്. അമ്പലപ്പുഴയിലെ നൂറ് സഖാക്കള്‍ക്ക് വി.എസ്സിനോട് അനുഭാവം തോന്നാനും അവര്‍ക്കത് പരസ്യമായി പ്രകടിപ്പിക്കാനും അവകാശമില്ലേ? ഉണ്ട് എന്ന് ജനാധിപത്യവാദികള്‍ പറയും. ഇല്ല എന്ന് കമ്മ്യൂണിസ്റ്റുകള്‍ പറയും. അത് കൊണ്ടാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായത്. ഭാവി ജനാധിപത്യത്തിന്റേതാണ്, കമ്മ്യൂണിസത്തിന്റേതല്ല. ഈ ഒരു ഭാവി ഞങ്ങള്‍ക്കായി ഒരുക്കിത്തന്നത് ക്രൂശിതരായ എത്രയോ എക്സ്-കമ്മ്യൂണിസ്റ്റുകാര്‍ കൂടിയായിരുന്നു എന്ന് നിങ്ങള്‍ ഒര്‍ക്കണം. പാര്‍ട്ടിക്ക് പുറത്ത് പൂര്‍ണ്ണമായും വരുമ്പോഴാണ് കമ്മ്യൂണിസ്റ്റിലെ മനുഷ്യനും പൂര്‍ണ്ണമായും പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മഹത്താണെന്ന് പലരും പറയാറുണ്ട്. ആ മഹത്വം കിത്താബിലെ വരികള്‍ക്കല്ലേ സഖാവേ? പ്രവര്‍ത്തിയില്‍ മഹത്വത്തിന്റെ അംശം ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ. ജനാധിപത്യം എന്നാല്‍ അതെല്ലാവര്‍ക്കുമാണെന്ന് അംഗീകരിക്കാന്‍ കഴിയാത്ത കമ്മ്യൂണിസത്തിന് എന്ത് മഹത്വം സഖാവേ?
അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂലികള്‍ തല്ലിയോടിക്കപ്പെടുമ്പോള്‍ അതിലൊരു കാവ്യനീതിയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ ക്രിമിനല്‍വല്‍ക്കരിച്ച, ഗുണ്ടായിസത്തിന്റെ തലതൊട്ടപ്പനായിരുന്ന എം.വി.ആറിനെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തന്നെ വേട്ടയാടിയ പോലൊരു കാവ്യനീതി. സി.പി.എമ്മിന്റെ രൂപീകരണത്തിലും പിണറായിയുടെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ച നേതാവാണല്ലൊ വി.എസ്സ്. ലാവലിന്‍ കേസിന്റെ അവസാനം പിണറായിയുടെ ഗതി കണ്ട് തന്നെ അറിയണം. കടലിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്ന് നില്‍ക്കുമ്പോഴേ കമ്മ്യൂണിസ്റ്റ്കാരന്റെ ശൌര്യം ഫലിക്കൂ, ബക്കറ്റിലാവുമ്പോള്‍ ഗതി അധോഗതിയാവും. എം.വി.ആറിന് രക്ഷകനായത് കരുണാകരനായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൂത്തുപറമ്പ് വരെയൊന്നും രാഘവന്‍ എത്തുകയില്ലായിരുന്നു.
ഒരു സിസ്റ്റം അത്ര വേഗമൊന്നും ഇല്ലാതാവില്ല. ക്രമേണ ക്രമേണയേ അത് അപ്രത്യക്ഷമാകൂ. അത്തരമൊരാനുകൂല്യമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ അനുഭവിക്കുന്നത്. ലോകത്തിന് ഒരു മാതൃകയും കമ്മ്യൂണിസം സംഭാവന ചെയ്തിട്ടില്ല. എന്നെന്നും ചരിത്രത്തിന് ഓര്‍ക്കാന്‍ സമാനതകളില്ലാത ക്രൂരതകള്‍ ചെയ്ത് കൂട്ടിയിട്ടുണ്ട് താനും. അത് ആ സിസ്റ്റം അപ്രകാരം എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടത് കൊണ്ടാണ്. ഇതില്‍ ഒന്നാം പ്രതി ലെനിന്‍ തന്നെയാണ്. സ്റ്റാലിനെ ലെനിന്‍ രൂപപ്പെടുത്തിയ സിസ്റ്റമാണ് സ്റ്റാലിനാക്കിയത്. മനുഷ്യസ്നേഹിയായിരുന്ന മാര്‍ക്സ് ഇത്തരമൊരു സിസ്റ്റം രൂപപ്പെട്ടുവരുമെന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല.
വിജയന്‍ മാഷിന്റെ വാക്ക് കടമെടുത്ത് പറഞ്ഞാല്‍ അമ്പലപ്പുഴ ഒരു പ്രതീകമാണ്. ചരിത്രം എല്ലായ്പോഴും നേര്‍രേഖയിലൂടെയാണ് സഞ്ചരിക്കുന്നത്. അത്കൊണ്ട് ഗതകാലസംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ല. വി.എസ്സ്. രാജി വെക്കുകയില്ല. രാജി വെക്കാതിരിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. പുറത്താക്കപ്പെട്ടാല്‍ കേരളത്തില്‍ യു.ഡി.എഫിന്റെയും ജനാധിപത്യത്തിന്റെയും ഭാവി ശോഭനമാവും. ചരിത്രപരമായ അനിവാര്യതയാണത്. ഇവിടെ ആരും കുറ്റക്കാരല്ല. കാലത്തിന്റെ രംഗവേദിയില്‍ കേവലം അഭിനേതാക്കള്‍ മാത്രം!
ഫെസ്റ്റിവല്‍ ഓഫ് ഫ്രീഡം
“സ്വാതന്ത്ര്യം തന്നെ ജീവിതം മാനികള്‍ക്ക്,പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം” എന്ന കവിവചനം എത്ര ശരിയാണ്!
അമേരിക്കാഫോബിയ ഇത്ര കലശലാകാമോ?
ഇത്തവണത്തെ ഭൈരവസമാചാരം കലക്കി...
ബ്ലോഗ്, ബ്ലോഗ്ഗര്‍, ബ്ലോഗ്ഗേര്‍സ് മീറ്റ്.......
നമസ്ക്കാരം സുകുമാരേട്ടാ ... ബ്ലോഗില്‍ ഈയിടെയായി സജീവമല്ലല്ലോ എന്തു പറ്റി?
ബ്ലോഗില്‍ ഞാന്‍ യാദൃച്ഛികമായി എത്തിപ്പെട്ടതാണു. തുടക്കത്തില്‍ കുറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നല്ല വായനയ്ക്കും എഴുത്തിനും പറ്റിയതല്ല മലയാളത്തില്‍ ബ്ലോഗുകള്‍ എന്ന് മനസ്സിലായി. ഇപ്പോള്‍ വായിക്കാനാണെങ്കില്‍ നിരവധി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടല്ലൊ. പിന്നെ ആരംഭകാലത്ത് എഴുതിയിരുന്ന എല്ലാവരും തന്നെ ബ്ലോഗെഴുത്ത് നിര്‍ത്തിയെന്ന് പറയാം. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ എന്ത് തോന്ന്യാസങ്ങളും എഴുതിക്കൂട്ടാവുന്ന വെര്‍ച്വല്‍ പുറമ്പോക്കായി മാറി മലയാളം ബ്ലോഗ്. മാന്യന്മാര്‍ ആരും പ്രവേശിക്കാന്‍ കഴിയാത്ത യാഹൂ കേരള ചാറ്റ് റൂം പോലെയായി മാറുകയാണു ബൂലോഗവും. ഇപ്പോള്‍ ബ്ലോഗുകള്‍ അപൂര്‍വ്വമായേ ശ്രദ്ധിക്കാറുള്ളൂ.
എഴുതാനുള്ള പ്രചോദനം ?
കാര്യമായൊന്നും ഞാന്‍ ബ്ലോഗില്‍ എഴുതിയിട്ടില്ലല്ലൊ. അടിസ്ഥാനപരമായി എഴുതാനുള്ള കഴിവെനിക്കില്ല. ഒരു കഥാകൃത്ത് ആകണമെന്ന് ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആഗ്രഹം മാത്രം പോരല്ലൊ. കഥയുടെ ക്രാഫ്റ്റ് എനിക്കൊരിക്കലും വഴങ്ങിയില്ല. ജീവിതത്തെ സസൂക്ഷ്മം നിരീക്ഷിക്കാനല്ലാതെ അത് വാക്കുകളില്‍ പകര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. ബ്ലോഗില്‍ എന്തൊക്കെയോ കുറിച്ചിട്ടു. പലരും വായിച്ചു,ചിലരൊക്കെ പ്രതികരിച്ചു. ഉദ്ദേശിച്ചതൊന്നും എഴുതാന്‍ കഴിഞ്ഞുമില്ല.
യുക്തിവാദത്തെക്കുറിച്ച് കുറെ എഴുതിയിരുന്നുവല്ലൊ. താങ്കള്‍ ഇപ്പോഴും യുക്തിവാദിയാണോ ?
ആരാണു യുക്തിവാദിയല്ലാത്തത്? എല്ലാവരും യുക്തിവാദികള്‍ തന്നെയാണു. യുക്തിയുടെ അടിസ്ഥാനത്തിലേ ഏതൊരു ആള്‍ക്കും ചിന്തിക്കാന്‍ പറ്റൂ. കഴിഞ്ഞ ദിവസം പരമഭക്തനും വിശ്വാസിയുമായ ഒരു സുഹൃത്ത് പറഞ്ഞത് കേള്‍ക്കണോ? “ ദൈവം നേരിട്ട് ഒരാളെയും സഹായിക്കില്ല. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നു എന്ന് വയ്ക്കുക. രണ്ട് പേരിലും ഈശ്വരന്റെ അംശമുണ്ട്. അപ്പോള്‍ ദൈവം ആരെ സഹായിക്കും? ദൈവത്തോട് നാം എന്തെങ്കിലും ചോദിക്കുന്നത് വെറുതെയാണു. അല്ലാതെ തന്നെ ദൈവം വേണ്ടതെല്ലാം ചെയ്യുന്നുണ്ട്” അതിലുള്ള യുക്തി മറ്റൊരു ഭക്തന്റെ യുക്തിയുമായി ഒത്തുവരണമെന്നില്ല. യുക്തിവാദികള്‍ വിശ്വാസങ്ങളെ എതിര്‍ക്കുന്നതും ഒരു തരം അന്ധവിശ്വാസമാണെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ഞാനും ഇങ്ങനെ എതിര്‍ത്തിട്ടുണ്ട്. ഒന്നാമത് പ്രപഞ്ചരഹസ്യങ്ങള്‍ പൂര്‍ണ്ണമായി ആര്‍ക്കും പിടി കിട്ടുന്നില്ല. മറ്റൊന്ന് വിശ്വാസങ്ങള്‍ പലതിലും യുക്തിഹീനത ഉണ്ടെങ്കിലും അതിലൊക്കെ ഒരു തരം മന:സമാധാനത്തിന്റെ പ്രശ്നമുണ്ട്. എതിര്‍ക്കുമ്പോള്‍ പകരം മന:സമാധാനം നല്‍കാന്‍ യുക്തിവാദികള്‍ക്ക് കഴിയില്ല.
മറ്റ് ബ്ലോഗ്ഗേര്‍സിനെ പറ്റി എന്താണഭിപ്രായം ?
ബ്ലോഗ്ഗര്‍ എന്ന ടേംസിനോട് എനിക്കെന്തോ യോജിപ്പില്ല. ഏതൊരാള്‍ക്കും ഒരു ഐഡി ഉണ്ടാക്കി ബ്ലോഗില്‍ എന്തെങ്കിലും എഴുതാം. പിന്നെ എഴുതാതിരിക്കാം. ബ്ലോഗെഴുത്തില്‍ ഒരു മാന്യത ഉണ്ടെങ്കില്‍ സാരമില്ലായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ ഒരനോണി പ്രൊഫൈലുകാരന്‍ എവിടെയെങ്കിലും ഒരസംബന്ധക്കമന്റ് എഴുതിയാല്‍ പോലും ആ അനോണിയും ബ്ലോഗ്ഗറാണു. അത് കൊണ്ട് മാന്യന്മാരായ വ്യക്തികള്‍ ആരെങ്കിലും ബ്ലോഗ് തുടങ്ങിയാല്‍ തന്നെ താന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന് കരുതുമെന്ന് തോന്നുന്നില്ല. കുറെ പേര്‍ നന്നായി എഴുതുന്നുണ്ട്. അവരെയൊന്നും ബ്ലോഗ്ഗേര്‍സായി ഞാന്‍ കാണുന്നില്ല.
അപ്പോള്‍ ബ്ലോഗ്ഗേര്‍സ് മീറ്റിനെ പറ്റി ? ചെറായിയിലേക്ക് പോകുന്നുണ്ടോ?
നേരില്‍ പരിചയമില്ലാത്ത കുറെ പേര്‍ ഒന്നിച്ചു കൂടുന്നതിന്റെ ത്രില്‍ ആണ് ഇത്തരം സംഗമങ്ങളുടെ അടിസ്ഥാനം. അതിനൊരു പേരു നല്‍കുന്നു എന്നേയുള്ളൂ. കൂടിച്ചേരലുകള്‍ക്ക് എന്ത് പേരിട്ടാലും അതൊരു ഉത്സവമാണു, ആഘോഷമാണ്. ചെറായിയിലേക്ക് പോകാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. അതൊരു അപൂര്‍വ്വമായ അവസരമായിരുന്നു.
ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാറില്ലേ ?
ബ്ലോഗ് അക്കാദമി ഇപ്പോള്‍ നിലവിലില്ല എന്നാണെന്റെ തോന്നല്‍. ഉണ്ടെങ്കില്‍ സഹകരിക്കാന്‍ സന്തോഷമേയുള്ളൂ..
(തുടരും)