ചൈനീസ് ഭടന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ 19 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്ന് വന്ന് കൂടാരം കെട്ടി താമസം തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. ഇത് ഞങ്ങളുടെ പ്രദേശമാണെന്ന്, സി.പി.എം.കാര്‍ കൊടികുത്തുന്ന ശൈലിയില്‍ അവിടെ അവര്‍ ബാനര്‍ കെട്ടിവെക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും ഇതിനെ പറ്റി രാജ്യത്ത് ഒരു പ്രതിഷേധവും കാണുന്നില്ല. സര്‍ക്കാരും ഒന്നും മിണ്ടുന്നില്ല. ഇതെന്താ എല്ലാരും ഇങ്ങനെ? നമുക്ക് രാജ്യവും രാജ്യത്തിന് അതിര്‍ത്തിയും ഒന്നും വേണ്ടേ?
നിലവില്‍ നമ്മുടെ സര്‍ക്കാര്‍ വളരെ ദുര്‍ബ്ബലമാണു എന്നാണിത് കാണിക്കുന്നത്. സര്‍ക്കാര്‍ എന്നൊരു സംവിധാനം അവിടെ ഉണ്ട് എന്നേയുള്ളൂ. അതിനു ബലമോ ആത്മവിശ്വാസമോ ആര്‍ജ്ജവമോ ഒന്നും ഇല്ല. കുറെയായി സര്‍ക്കാരിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം രാജ്യത്തിനകത്ത് തന്നെ നടന്നുവരുന്നതിന്റെ പരിണിതഫലമാണിത്. സി.എ.ജി. മെനയുന്ന ഊഹക്കണക്കില്‍ നിന്നാണു തുടക്കം. അതിപ്പോള്‍ 2ജി ഇടപാട്, കല്‍ക്കരിപ്പാട അഴിമതി, സി.ബി.ഐ.കേസ്, കോടതി വിമര്‍ശനം എന്നിങ്ങനെ സര്‍ക്കാരിനെ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു.
സര്‍ക്കാര്‍ എന്ത് ഇടപാട് നടത്തിയാലും ആരോപണവും വിവാദവും കേസും ഉണ്ടാകും എന്നത് ഉറപ്പായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ എന്തിന് വെറുതെ വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് കഴുത്തില്‍ അണിയണം എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. നമുക്ക് പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി നവീനമായ ആയുധങ്ങള്‍ വാങ്ങാന്‍ പോലും ഇനി കഴിയില്ല. സര്‍ക്കാര്‍ എന്തിനു തുനിഞ്ഞാലും അതൊക്കെ അഴിമതി നടത്താനും കമ്മീഷന്‍ കൈപ്പറ്റാനും വേണ്ടി മാത്രമാണെന്ന് തീര്‍ച്ചപ്പെടുത്തപ്പെട്ട സാഹചര്യുത്തില്‍ ആരാണ് ഇനി എന്തെങ്കിലും ഇടപാടിന് തുനിയുക. ഇപ്പോള്‍ ഭരണത്തില്‍ ഉള്ള കോണ്‍ഗ്രസ്സിന്റെ നേര്‍ക്കാണ് എല്ല്ലാവരും ആരോപണങ്ങളുടെ മുന തൊടുത്ത് വെച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഭരണം കൊണ്ട് അഴിമതി സാര്‍വ്വത്രികമായെന്നും രാജ്യം മുടിച്ചുവെച്ചുവെന്നും ഇപ്പോള്‍ പരക്കെ കരുതപ്പടുന്നുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ്സ് അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്, ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.എ.യോ അല്ലെങ്കില്‍ മൂന്നാം മുന്നണിയോ ബദല്‍ സഖ്യമോ അധികാരത്തില്‍ വന്നാല്‍ സംഗതി എല്ലാം ക്ലീനാകുമോ? കോണ്‍ഗ്രസ്സ് മുടിച്ചുവെച്ചു എന്ന് പറയുന്ന രാജ്യത്തെ അവര്‍ പുനര്‍നിര്‍മ്മിക്കുമോ? അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുമോ? കമ്മീഷന്‍ എല്ലാ ഇടപാടുകളിലും ഒഴിവാക്കുമോ? ശവപ്പെട്ടികുംഭകോണം മുതലായ പഴയ വിവാദങ്ങള്‍ നമുക്ക് വിസ്മരിക്കാം. കഴിഞ്ഞതൊക്കെ മറക്കാം. കോണ്‍ഗ്രസ്സ് ഭരണത്തിനെതിരെ ഇത്രയും വെറുപ്പ് പ്രചരിപ്പിച്ചവര്‍ അഴിമതിയും കമ്മീഷനും ഒന്നും ഇല്ലാത്ത ഒരു ക്ലീന്‍ ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിനു തുടക്കം കുറിക്കുമോ?
അങ്ങനെയൊന്നും ആരും കരുതുന്നില്ല എന്നതാണു യാഥാര്‍ഥ്യം. കക്ഷിരാഷ്ട്രീയവെറുപ്പ് കൊണ്ട് വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പുകമുറ സൃഷ്ടിച്ച് മനസ്സിലെ അനാവശ്യരാഷ്ട്രീയപ്പകയ്ക്ക് ശമനം കണ്ടെത്തുക എന്ന പരിമിതമായ ഉദ്ദേശ്യം മാത്രമേ ആളുകള്‍ക്കുള്ളൂ. ഒന്നിലും ഒരു മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ബി.ജെ.പി.മുന്നണി വന്നാലും ബി.ജെ.പി.ക്കാരും ഘടകന്മാരും അല്ലാത്തവര്‍ക്ക് തുടര്‍ന്നും ആരോപണ-വിവാദങ്ങള്‍ ഉണ്ടാക്കിക്കളിക്കാം. ഇപ്പോഴത്തെ പ്രതിപക്ഷക്കാരെ പോലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നിരുത്തരവാദപരമായി വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിനു വിലങ്ങ്തടിയാവുകയില്ല എന്ന വ്യത്യാസമേയുള്ളൂ. ബി.ജെ.പിക്കാരാണെങ്കില്‍ ആരോപണങ്ങളെയും വിവാദങ്ങളെയും ഭയന്ന് നിഷ്‌ക്രിയരായിരിക്കുകയില്ല എന്നൊരു വ്യത്യാസവും ഉണ്ട്.
എന്തായാലും രാഷ്ട്രീയവും ഭരണവും നമുക്ക് ഒരു തമാശയും വിവാദം പറഞ്ഞുകളിക്കാനുള്ള ഏര്‍പ്പാടും മാത്രമായതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെടുന്നതാണ് നല്ലത്. ആരെങ്കിലും വരട്ടെ. കോണ്‍ഗ്രസ്സ് വീണ്ടും വരികയാണെങ്കില്‍ ഈ കളി കണ്ട് മടുത്ത നാം വെട്ടിലാവും. കളിയും കളിക്കാരും മാറട്ടെ. മാധ്യമങ്ങള്‍ക്കും വിവാദവ്യാപാരികള്‍ക്കും അപ്പോഴും ചാകര തന്നെയായിരിക്കും.
ചൈനാക്കാരുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല. നമുക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അവരായിട്ട് ഒഴിഞ്ഞ് പോയാല്‍ നല്ലത്. മെയ് 9നു നമ്മുടെ വിദേശകാര്യമന്ത്രി ചൈനയിലേക്ക് പോകുന്നുണ്ട്. മുന്‍പായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ജനതയെ മൊത്തത്തില്‍ നാണം കെടുത്തുന്ന ഏര്‍പ്പാടായിരിക്കും. ചൈനീസ് ഭടന്മാര്‍ നമ്മുടെ മണ്ണില്‍ തമ്പടിച്ചിരിക്കുമ്പോള്‍ അവരെ തുരത്തിയോടിക്കാതെ നമ്മുടെ വിദേശകാര്യമന്ത്രി ചൈനയിലേക്ക് പോവുകയോ? അതില്പരം ലജ്ജാകരം വേറെന്താണുള്ളത്. ഇപ്പോള്‍ നമുക്ക് അങ്ങനെയൊന്നുമില്ല. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ എന്ന സംവിധാനം ഒരു കാരണവശാലും പ്രവര്‍ത്തിക്കരുത് എന്ന മനോഭാവത്തിലേക്ക് ജനങ്ങളുടെ രാഷ്ട്രീയബോധവും ജനാധിപത്യശൈലിയും പുരോഗമിച്ച സാഹചര്യത്തില്‍ നമുക്കെന്ത് ലജ്ജ. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്കും നേതാവിനും ഒരു പോറലും പറ്റരുത്. രാജ്യം എന്തായാലെന്ത്?
ഇതെന്താ എല്ലാരും ഇങ്ങനെ?
ReplyDeleteനിലവില്‍ നമ്മുടെ സര്‍ക്കാര്‍ വളരെ ദുര്‍ബ്ബലമാണു എന്നാണിത് കാണിക്കുന്നത്. സര്‍ക്കാര്‍ എന്നൊരു സംവിധാനം അവിടെ ഉണ്ട് എന്നേയുള്ളൂ. അതിനു ബലമോ ആത്മവിശ്വാസമോ ആര്‍ജ്ജവമോ ഒന്നും ഇല്ല. കുറെയായി സര്‍ക്കാരിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം രാജ്യത്തിനകത്ത് തന്നെ നടന്നുവരുന്നതിന്റെ പരിണിതഫലമാണിത്. സി.എ.ജി. മെനയുന്ന ഊഹക്കണക്കില്‍ നിന്നാണു തുടക്കം. അതിപ്പോള്‍ 2ജി ഇടപാട്, കല്‍ക്കരിപ്പാട അഴിമതി, സി.ബി.ഐ.കേസ്, കോടതി വിമര്‍ശനം എന്നിങ്ങനെ സര്‍ക്കാരിനെ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു.
ReplyDeleteപലതരത്തിലും ന്യായീകരണങ്ങള്‍ കൊണ്ടുവരുന്ന മിടുമിടുക്കന്മാരെ ഏറെ കണ്ടിട്ടുണ്ട് എന്റെ 50 വയസ്സ് അനുഭവത്തില്‍.
എന്നാല്‍ മേല്‍പ്പറഞ്ഞിരിക്കുന്ന ന്യായീകരണം ഒരിടത്തും ചെലവാകത്തില്ലല്ലോ കേപ്പീയെസ്സേ...!!
എന്തായാലും രാഷ്ട്രീയവും
ReplyDeleteഭരണവും നമുക്ക് ഒരു തമാശയും
വിവാദം പറഞ്ഞുകളിക്കാനുള്ള ഏര്‍പ്പാടും മാത്രമായതിനാല്‍ മാധ്യമങ്ങള്‍ക്കും വിവാദവ്യാപാരികള്‍ക്കും അപ്പോഴും
ചാകര തന്നെയായിരിക്കും.
സി.എ.ജി ഊഹകണക്ക് അല്ലെ? മലര്‍ന്നു കിടന്നു തുപ്പരുത് സുകുമാരേട്ടാ. നിങ്ങള്‍ ചൈനീസ് വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ചു തന്നെ പോസ്റ്റ് ഇട്. വായനക്കാര്‍ ഇഷ്ടപ്പെടും.
ReplyDeleteഞാന്‍ കുടുംബ സ്വത്തൊക്കെ വിറ്റു തുലച്ചു മദ്യപാനവും വ്യഭിചാരവുമായി നടക്കുന്ന കാര്യം നീ നാട്ടുകാരോടൊക്കെ പറഞ്ഞു പരത്തിയ കാരണം അല്ലേ ഇന്നിപ്പോ അയല്‍ക്കാരന്‍ വേലി ഇങ്ങോട്ടു കയറ്റി കെട്ടിയപ്പോ തന്റേടത്തോടെ നേരിടാന്‍ പറ്റാതെ വന്നത് എന്നു ഭാര്യയോടു ചോദിക്കുന്ന ആളിന്റെ അവസ്ഥയിലായിരിക്കുന്നു കൊണ്ഗ്രസ്സു വിശ്വാസി !!
ReplyDeleteananth - ന്റെ കമന്റിന് എന്റെ ഒരു ലൈക് .
ReplyDeleteഅപ്പോൾ സി എ ജി ആണ് ഇന്ത്യയിലെ കുഴപ്പക്കാരൻ ല്ലേ .... , നമുക്ക് എങ്ങനെയെങ്കിലും ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് സി എ ജി എന്നാ കുഴപ്പക്കാരൻ പരിപാടിയും , ഓഫീസും പൂട്ടിക്കണം ... ഹല്ല പിന്നെ
ആരെങ്കിലും വരട്ടെ...!
ReplyDeleteആ മനോഭാവമാണ്....!!!
ajith കാളിദാസന്റെ കമന്റുകള്‍ ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യാന്‍ മെനക്കെടേണ്ടായിരുന്നു.
ReplyDeleteഎന്റെ ഓരോ വരിയും ക്വോട്ട് ചെയ്ത് മറുവരി കൊണ്ട് കാളിദാസന്‍ അണ്‍ക്വോട്ട് ചെയ്യുമ്പോള്‍ ഫലത്തില്‍ എന്റെ പോസ്റ്റ് റദ്ദാവുകയാണ്. ഞാന്‍ എന്തിനത് അനുവദിക്കണം? എന്റെ ഈ ബ്ലോഗ് ഓസിനു ഉള്ളതല്ല. വര്‍ഷാവര്‍ഷം ഡൊമൈനിന് ഗൂഗിളിന് കാശ് കൊടുക്കുന്നുണ്ട്. എന്റെ വാദങ്ങള്‍ക്ക് കാളിദാസന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ മറുവാദം പോസ്റ്റ് ചെയ്യട്ടെ. കാളിദാസന്റെ ആ കമന്റ് ശൈലി ഒരു തരം ഫാസിസമാണു. എനിക്ക് എന്റെ ബ്ലോഗില്‍ അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യാനല്ലേ പറ്റൂ...
"അതിനു ബലമോ ആത്മവിശ്വാസമോ ആര്‍ജ്ജവമോ ഒന്നും ഇല്ല. കുറെയായി സര്‍ക്കാരിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം രാജ്യത്തിനകത്ത് തന്നെ നടന്നുവരുന്നതിന്റെ പരിണിതഫലമാണിത്."
ReplyDelete:)ഇത് തർജ്ജമ ചെയ്ത് മന്മോഹനാദികൾക്ക് നൽകണേ... പിടിച്ച് നിൽക്കാൻ ഒരു വള്ളി വേണ്ടേ!!! സ്വന്തം മന്ത്രി സഭയിൽ അഴിമതി നടക്കുന്നത് കാണുവാൻ കണ്ണില്ലാത്ത കക്ഷിയാണു രാജ്യത്തിന്റെ അതിർത്തിയിൽ നടക്കുന്നത് കാണാൻ കണ്ണ് തുറക്കുവാൻ പോകുന്നത്...
:)
ReplyDeleteajith പ്രതീക്ഷിച്ചിരുന്നതുപോലെ kps കാളിദാസന്റെ കമന്റുകള്‍ delete ചെയ്തു ...... എന്തായാലും kps ന്റെ അഭിപ്രായങ്ങളോടുള്ള പ്രതികരണം സ്വന്തം വാക്കുകളില്‍ പ്രകടിപ്പിക്കുന്നതിനു പുറമേ kps അനഭിമതനാനെന്നു പറഞ്ഞ കാരണം ഈ ബ്ലോഗില്‍ കമന്റു ചെയ്യാത്ത ഒരാള്‍ സ്വന്തം ബ്ലോഗിലൂടെ നടത്തുന്ന പ്രതികരണങ്ങള്‍ അപ്പാടെ ഇവിടെ പകര്‍ത്തി വച്ചത് ഒരു അനൌചിത്യം തന്നെ ആയിരുന്നു ....... kps നു അസഹിഷ്ണുത ആണെന്ന് പ്രഖ്യാപിക്കുന്ന കാളിദാസന്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ തെറ്റുകളും വൈരുദ്ധ്യങ്ങളും ചൂണ്ടി കാണിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കുന്ന ആര്‍ക്കും അറിയാവുന്നതാണ് ...... ചര്‍ച്ചകള്‍ വിഷയത്തില്‍ ഒതുങ്ങി നില്‍ക്കാതെ വ്യക്തിപരമായ പരാമര്‍ശനങ്ങളിലേക്ക് കടക്കുന്നതാണ് അനഭിമതനാവാനുള്ള കാരണം . ചിലപ്പോഴെങ്കിലും ഞാനും ആ തെറ്റ് ചെയ്യാറുന്ടു - eg "പ്രായം കൂടി വരുമ്പോള്‍ കൊച്ചുകുട്ടികളെ പോലെ ആവും എന്ന് കേട്ടിട്ടുണ്ട് - എന്നാലും ഇത്രയ്ക്കു ബാലിശമാവാമോ !!!" പക്ഷെ അതൊന്നും അദ്ദേഹത്തെ കുത്തിനോവിക്കുന്ന തരത്തിലുള്ളവ അല്ല എന്നത് കൊണ്ടാവാം kps ന്റെ പല അഭിപ്രായങ്ങളോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന എന്റെ നേര്‍ക്ക് ഇതുവരെ വാതില്‍ അടക്കാത്തത് ........ എന്തായാലും പഴയ രീതിയില്‍ ഏതൊരു പോസ്റ്റിനു ശേഷമുള്ള കമന്റുകള്‍ വായിച്ചാല്‍ ആ വിഷയത്തെ കുറിച്ച് വ്യത്യസ്ത വീക്ഷണ കോണുകളില്‍ കൂടിയുള്ള ഒരു കാഴ്ചപ്പാട് ലഭിക്കുകയും അങ്ങനെ വായനക്കാര്ക്ക് സ്വന്തമായ അഭിപ്രായ രൂപീകരണം സാധ്യമാവുന്ന സജീവമായ ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങിയ kps ഇന്നിപ്പോള്‍ ഇത് ഞാന്‍ കാശ് മുടക്കി നടത്തുന്ന ഒരു സംഗതി ആണ് ഇവിടെ എന്റെ അഭിപ്രായം മാത്രമേ പാടുള്ളൂ വിയോജിപ്പുള്ളവര്‍ക്ക് വായിക്കാതിരിക്കാം എന്ന ഒരു നിലപാടില്‍ എത്തിയത് ഖേദകരം എന്നേ പറയേണ്ടൂ
ReplyDeleteആനന്ദ്,
ReplyDeleteചില അനൌചിത്യങ്ങള്‍ക്ക് മനഃപൂര്‍വം ഇടം കൊടുക്കുന്നതാണ്.
സാരമില്ല “വ്യാകരണവും അക്ഷരത്തെറ്റും തിരുത്താന്‍ പി എം ഓ യിലേയ്ക്ക്” കൊണ്ടുപോകാമല്ലോ.
അഴിമതി തന്നെ സർവത്ര. ഇവന്മാര് ഒക്കെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തന്നെ പത്തു കാശ് ഉണ്ടാക്കാനോ അല്ലെങ്കിൽ കേസ്സുകളിൽ നിന്നും രക്ഷപെടാനോ ആണ്. അപ്പോൾ കിട്ടുന്ന അവസരം നന്നായി വിനിയോഗിക്കും. പ്രധാന മന്ത്രി മുതൽ സര്ക്കാര് ഓഫിസിലെ തൂപ്പുകാരന് വരെ വേണം കൈക്കൂലി. ഈ നാട് ഇനി എന്നെങ്കിലും നന്നാവുമോ?
ReplyDeleteഈ അഴിമതികൾ ഒക്കെ കണ്ടു പൊറുതി മുട്ടിയ ജനങ്ങള് അണ്ണാ ഹസാരെ കണ്ണ് കാട്ടിയാലും ബാബാ രാംദേവ് കൈകാട്ടിയാലും കൂടെ പോകും. പീഡനത്തിൽ നിന്നും രക്ഷപെടാൻ പ്രക്ഷോപങ്ങൾ വരെ നടത്തി നോക്കി. എത്ര ഒക്കെ പ്രതിഷേധങ്ങൾ ഉണ്ടായാലും സുപ്രീം കോടതി വരെ വിമര്ഷിച്ചാലും യാതൊരു കുലുക്കവും ഇല്ലാതെ അഴിമതിയുമായി മുന്നോട്ടു പോകുന്ന സര്ക്കാരിനെ യടാര്തത്തിൽ ജനങൾക്ക് മടുത്തു. ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ ആണ് നിത്യോപയോഗ സാധനങ്ങള്ക്ക് വില കൂട്ടുന്നത്.
ഇങ്ങനെ ഉള്ള ഈ നാട്ടില ആ ചൈനീസ് പട്ടാളം വന്ന് ഈ പീറ രാഷ്ട്രീയ കൊള്ളക്കാരിൽ നിന്നും തങ്ങളെ രക്ഷിച്ചു തിരിച്ചു പോയിരുന്നെങ്കിൽ എന്ന് ജനം ആഗ്രഹിച്ചു കാണും അതാവും പ്രതിഷേധം ഒന്നും ഉണ്ടാവാതെ ഇരുന്നത്. പിന്നെ സര്ക്കാര് എന്ത് നടത്തിയാലും വിവാദം ഒന്നും ഉണ്ടാവില്ല. നൂറോളം അഴിമതി നടത്തി ജനത്തെ കൊള്ള അടിക്കുമ്പോൾ ഒന്നോ രണ്ടോ എണ്ണം പുറത്തു അറിഞ്ഞാൽ വിവാദം ആകും. ഒന്ന് പ്രതികരിക്കാനുള്ള അവകാശം എങ്കിലും ജനങ്ങൾക്ക് കൊടുക്കൂ പ്ലീസ്.
@കുറെയായി സര്‍ക്കാരിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം രാജ്യത്തിനകത്ത് തന്നെ നടന്നുവരുന്നതിന്റെ പരിണിതഫലമാണിത്. സി.എ.ജി. മെനയുന്ന ഊഹക്കണക്കില്‍ നിന്നാണു തുടക്കം. അതിപ്പോള്‍ 2ജി ഇടപാട്, കല്‍ക്കരിപ്പാട അഴിമതി, സി.ബി.ഐ.കേസ്, കോടതി വിമര്‍ശനം എന്നിങ്ങനെ സര്‍ക്കാരിനെ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു.
ഇത്ര അധികം തെറ്റുകൾ ചെയ്ത സര്ക്കാരിനെ ദുര്ബലപ്പെടുത്താതെ ജനം പൂവിട്ടു പൂചിക്കും എന്നൊന്നും കരുതല്ലേ. ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതിനു ഉത്തരവാദി സര്ക്കാര് തന്നെ ആണ്. അഴിമതി രഹിത ഭരണം ആയിരുന്നു എങ്കിൽ ആരൊക്കെ എതിര്ത്തു പ്രവര്ത്തിച്ചാലും ജനങ്ങള് കൂടെ നിലക്കുമായിരുന്നു. ഇതിപ്പോൾ ആര്ക്കൊക്കെയോ വേണ്ടി ജനങ്ങളെ പിഴിയുകയാണ് സര്ക്കാര് ചെയ്യുന്നത്. ഇത് മനസിലാക്കിയ ജനങ്ങള് ഇനിയും കൂടെ നില്ക്കും എന്ന് സർക്കാരിന് തോന്നുന്നു എങ്കിൽ അത് വെറും അത്യാഗ്രഹം മാത്രമായെ കാണാൻ കഴിയൂ..
@Ananth,
ReplyDeleteകാളിദാസന്‍ എന്ന അദൃശ്യ എഴുത്തുകാരനെ ഞാന്‍ ഇപ്പോഴും ബഹുമാനിക്കുന്നുണ്ട്. തെളിഞ്ഞ ചിന്തയും ബുദ്ധികൂര്‍മ്മതയുമുള്ള ഉള്ള ആളാണദ്ദേഹം. പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം തന്റെ വാദമുഖങ്ങള്‍ വാദിച്ചുറപ്പിക്കാന്‍ അപരിമിതമായ കുതര്‍ക്കങ്ങള്‍ ഉപയോഗിക്കുന്നു. മറ്റൊന്ന്, ഞാന്‍ നടേ പറഞ്ഞ പോലെ പോസ്റ്റിലെ ഓരോ വരികളും ഉദ്ധരിച്ച് മറുവാദങ്ങള്‍ ഉന്നയിച്ച് കാളമൂത്രം പോലെ കമന്റുകള്‍ പ്രവഹിപ്പിക്കുന്നു. അത് നല്ലൊരു സംവാദരീതിയല്ല. കുതര്‍ക്കങ്ങളെ സമൃദ്ധമായി ഉപയോഗിക്കുന്നത്കൊണ്ട് കാളിദാസനു എത്രയും എങ്ങനെയും എഴുതാന്‍ പറ്റും. അതിനൊന്നും ആര്‍ക്കും മറുപടി എഴുതാന്‍ കഴിയില്ല. അപ്പോള്‍ കാളിദാസന്റെ കമന്റുകള്‍ വെറുതെ കനം തൂങ്ങി പോസ്റ്റില്‍ കിടക്കും എന്നേയുള്ളൂ. ഈ കാരണങ്ങള്‍ കൊണ്ട് കാളിദാസനെ ഇനി എന്റെ ബ്ലോഗില്‍ പ്രവേശിപ്പിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.
അജിത്ത്, കാളിദാസന്റേതാണു എന്ന് വെളിപ്പെടുത്താതെ അദ്ദേഹത്തിന്റെ കമന്റുകള്‍ ഇവിടെ പേസ്റ്റ് ചെയ്തത് ശരിയായില്ല.
വിമര്‍ശനം ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍ സംവാദങ്ങള്‍ക്ക് ജീവന്‍ ഉണ്ടാവുകയുമില്ല.വിമര്‍ശിക്കേണ്ടത് പക്ഷെ ആശയങ്ങളെയും അഭിപ്രായങ്ങളെയും ആണു. അല്ലാതെ വ്യക്തികളെയല്ല. ആളുകള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടാവുക സ്വാഭാവികമല്ലെ? അത്കൊണ്ടല്ലെ സംവാദങ്ങള്‍ ഉണ്ടാകുന്നത്? അപ്പോള്‍ വ്യത്യസ്ത അഭിപ്രായമുള്ളവരെ അടിച്ചിരുത്താന്‍ ശ്രമിക്കരുത്.
മറ്റൊന്ന്, ബ്ലോഗ് ഇപ്പോള്‍ കാലഹരണപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ബ്ലോഗിനായി ഞാന്‍ ഇപ്പോള്‍ ഒന്നും എഴുതാറില്ല. ഫേസ്‌ബുക്കില്‍ എഴുതുന്ന സ്റ്റാറ്റസ്സ് അപ്‌ഡേറ്റുകള്‍ അതേ പടി ബ്ലോഗില്‍ പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഫേസ്‌ബുക്കിലാണ് ഞാന്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. ഫേസ്‌ബുക്കില്‍ അനോനികള്‍ കുറവാണു എന്ന പ്രത്യേകതയും ഉണ്ട് :)
എന്റെ അഭിപ്രായങ്ങള്‍ ശരിയാണെന്നും തെറ്റാണെന്നും തോന്നുന്ന ആള്‍ക്കാരുണ്ട്. അതങ്ങനെ തന്നെയായിരിക്കും എപ്പോഴും എന്തെഴുതിയാലും :)
ബ്ലോഗ് കാലഹരണപ്പെട്ടിട്ടില്ല മാഷേ. നമ്മുടെ അഭിപ്രായം അതെന്തായാലും തുറന്നു പറയുവാനുള്ള ഒരു വേദി അത്രയും കണ്ടാൽ മതി. പിന്നെ കമന്റ് എഴുതുന്നവർ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് ന്യായമായും നമ്മൾ സമ്മതിച്ചു കൊടുക്കണം (വ്യകതിഹത്യ പാടില്ല)
ReplyDeleteചൈനാവിഷയം ഇത്രയും വഷളാക്കിയത് നമ്മുടെ സർക്കാർ നടപടികൾ തന്നെയാണ്. പിന്നെ സർക്കരിനിട്ട് പണികൊടുക്കാൻ നടക്കുന്നവരുടെ ഒത്താശയും കാണാതിരിക്കില്ല