Pages

കര്‍ണ്ണാടക നല്‍കുന്ന പാഠം


കോണ്‍ഗ്രസ്സിനെ എങ്ങനെയും തറപറ്റിച്ച് രാജ്യം കുട്ടിച്ചോറാക്കാന്‍ ആറ്റുനോറ്റിരിക്കുന്ന ബി.ജെ.പി.ക്കാര്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ഇതര കോണ്‍ഗ്രസ്സ് വിരുദ്ധര്‍ക്കും നേരെയുള്ള കാര്‍ക്കിച്ചുതുപ്പലാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം. രാജ്യം എന്തായാലും തരക്കേടില്ല കോണ്‍ഗ്രസ്സ് നശിച്ചാല്‍ മതി എന്നാണല്ലൊ ഇക്കൂട്ടര്‍ സ്വപ്നം കാണുന്നത്. എന്നാല്‍ ജനങ്ങള്‍ പിന്നെയും പിന്നെയും കോണ്‍ഗ്രസ്സിന്റെ മഹത്വം മനസ്സിലാക്കുന്നു. കോണ്‍ഗ്രസ്സിനെ വിട്ടാല്‍ വേറെ ഗതിയില്ല എന്നവര്‍ തിരിച്ചറിയുന്നു.

അഴിമതിയാണല്ലോ ഇപ്പോള്‍ സകല കോണ്‍ഗ്രസ്സ് വിരുദ്ധരും കോണ്‍ഗ്രസ്സിനെതിരെ തൊടുത്തുവിടുന്ന ബ്രഹ്മാസ്ത്രം. കോണ്‍ഗ്രസ്സ് മുച്ചൂടും അഴിമതി നിറഞ്ഞതാണെന്നും, അഴിമതിക്കാരെ സംരക്ഷിക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണെന്നും മറ്റെല്ലാ പാര്‍ട്ടികളും അഴിമതിമുക്ത പരിശുദ്ധപാര്‍ട്ടികള്‍ ആണെന്നും കോണ്‍ഗ്രസ്സ് നശിച്ചാല്‍ രാജ്യം അഴിമതിരഹിത പുണ്യഭൂമിയാകുമെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു.

എടോ ബി.ജെ.പി.ക്കാരാ , മാര്‍ക്സിസ്റ്റുകാരാ അഴിമതി എന്നത് ഒരു ദേശീയപ്രശ്നമാണ്. മാത്രമല്ല അതൊരു ആഗോളപ്രതിഭാസം കൂടിയാണ്. ഏത് രാജ്യത്താടോ അഴിമതിയില്ലാത്തത്? അഴിമതി തീര്‍ത്തും ഇല്ലാതാക്കി ഒരു രാജ്യവും പൂര്‍ണ്ണ അഴിമതിവിമുക്തമാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അഴിമതി എന്നത് ഒരു മനുഷ്യവാസനയാണ്. പക്ഷെ നമുക്ക് അഴിമതി നിയന്ത്രിക്കാനും കഴിയുന്നത്ര കുറച്ചുകൊണ്ടുവരാനും കഴിയും. അതിന് എല്ലാ പാര്‍ട്ടികളും സംയുക്തമായി ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെ ശ്രമിക്കുന്നതിന് പകരം അഴിമതി മൊത്തം കോണ്‍ഗ്രസ്സിന്റെ തലയില്‍ വെച്ചുകെട്ടി രാഷ്ട്രീയലാഭത്തിന് വേണ്ടി ശ്രമിച്ചാല്‍ ഫലത്തില്‍ അഴിമതി നിര്‍ബ്ബാധം വ്യാപിക്കുകയും അത് രാഷ്ട്രീയായുധമാക്കുന്ന പാര്‍ട്ടികള്‍ക്ക് എവിടെയും എത്താനും കഴിയില്ല. ഇപ്പോള്‍ സംഭവിക്കുന്നതും അതാണ്. അഴിമതി നിയന്ത്രിക്കാന്‍ ആളില്ലാതെ സര്‍വ്വത്ര പടരുന്നു.

ആരാടോ അഴിമതി നടത്താത്തത്? ബി.ജെ.പി.ക്കാരന്‍ അഴിമതി നടത്തുന്നില്ലേ? കര്‍ണ്ണാടക തോല്‍‌വിക്ക് കാരണം അഴിമതിയല്ലേ? നിതിന്‍ ഗഡ്‌ക്കരി ബി.ജെ.പി.അദ്ധ്യക്ഷസ്ഥാനം ഒഴിയേണ്ടി വന്നത് എന്തുകൊണ്ട്? കിട്ടിയാല്‍ അഴിമതി തങ്ങള്‍ക്കും പുളിക്കുകയില്ല എന്ന് മുന്‍പ് ബംഗാരു ലക്ഷ്മണന്‍ തെളിയിച്ചതല്ലേ? ടെലികോം മന്ത്രിയായിരുന്ന പ്രമോദ് മഹാജന്‍ അഴിമതി തൊട്ടുതീണ്ടാത്ത പുണ്യാളന്‍ ആയിരുന്നോ?

മാര്‍ക്സിസ്റ്റുകാര്‍ അഴിമതി നടത്തുകയില്ലേ? ആ പാര്‍ട്ടിക്ക് ഇക്കാണുന്ന സ്വത്ത് മുഴുവന്‍ സമ്പാദിക്കാന്‍ കഴിഞ്ഞത് പാവപ്പെട്ടവരില്‍ നിന്ന് പാട്ടപ്പിരിവ് എടുത്തിട്ട് മാത്രമാണോ? ലാവലിന്‍ ഇടപാടില്‍ അഴിമതി ഇല്ലേ? മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി ക്യാനഡയില്‍ നിന്ന് പിരിച്ചു നല്‍കിയ 100 കോടി എവിടെയാ പോയത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? എല്ലാ അവന്മാരും ചാന്‍സ് കിട്ടിയാല്‍ കക്കും, അഴിമതി നടത്തും.

പറഞ്ഞുവരുന്നത് ഇതാണ്. അഴിമതി ഒരു പൊതുപ്രശ്നമാണ്. അതിനെതിരെ പൊരുതേണ്ടത് , ജാഗ്രത പാലിക്കേണ്ടത് എല്ല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണ്.അധികാരത്തില്‍ വരാന്‍ വേണ്ടി അഴിമതി ഒരു രാഷ്ട്രീയായുധമാക്കിയാല്‍ ഒരു പാര്‍ട്ടിയും രക്ഷപ്പെടില്ല എന്ന് മാത്രമല്ല, അഴിമതി കടിഞ്ഞാണില്ലാതെ കുതിക്കുകകയും ചെയ്യും.

കോണ്‍ഗ്രസ്സിനെ നിരന്തരം കുറ്റം പറയുന്ന പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു ബാധ്യത കൂടിയുണ്ട്. സ്വന്തം പാര്‍ട്ടിയെ നന്നാക്കി കാണിച്ചുകൊടുക്കണം. കോണ്‍ഗ്രസ്സിനെ എതിര്‍ക്കാന്‍ ചെലവാക്കുന്ന ഊര്‍ജ്ജം അവനവന്റെ പാര്‍ട്ടിയെ നന്നാക്കാന്‍ പ്രയോജനപ്പെടുത്തടോ എന്ന്. എത്ര കുറ്റം പറഞ്ഞാലും കോണ്‍ഗ്രസ്സിനേക്കാളും മെച്ചപ്പെട്ട മറ്റൊരു പാര്‍ട്ടി ഇല്ലാത്തത്കൊണ്ടല്ലേ മാര്‍ക്സിസ്റ്റുകാരാ, ബി.ജെ.പി.ക്കാരാ ആളുകള്‍ക്ക് പിന്നെയും പിന്നെയും കോണ്‍ഗ്രസ്സിന്റെ പിന്നാലെ പോകേണ്ടി വരുന്നത്? അതെന്താടോ തന്റെ പാര്‍ട്ടി നന്നാവേണ്ടേ? കോണ്‍ഗ്രസ്സ് പൊളിഞ്ഞാല്‍ മതിയോ? ഇന്ത്യയില്‍ ഇന്നും പ്രസക്തിയുള്ള ഒരേയൊരു പാര്‍ട്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് തന്നെയെന്നാണ് കര്‍ണ്ണാടക നല്‍കുന്ന പാഠം.

വാല്‍ക്കഷണം: എന്നാലും ഈ എക്സിസ്റ്റ് പോള്‍ എന്നത് വല്ലാത്തൊരു സംഭവം തന്നെ. എത്ര കൃത്യമായി അവര്‍ ഫലം പ്രവചിക്കുന്നു !

11 comments:

  1. രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും പാർട്ടികൾക്ക് വ്യത്യസ്തമായിരിക്കും,
    കയ്യിട്ട് വാരാൽ എല്ലാ പാർട്ടിയിലും നടക്കുന്നുണ്ട്, പക്ഷെ ബി ജെ പി പോലുള്ള രാഷ്ട്രീയ പാർട്ടികളെ മറ്റെരു വശത്തിൽ ജനങ്ങൾ ഭയക്കുന്നുണ്ട്, അത് അവരുടെ നിലപാടുകളോട് കൂടെയുള്ള ആക്രമണമോ, മതപരമോ,തീവ്രവാദപരമോ ആയ പ്രവർത്തനങ്ങളോ ആവാം, അവിടെ എപ്പോഴും ജനം തിരഞ്ഞെടുക്കുനത് മിതവാദപരമായ സമീപനമുള്ള ഗോഗ്രസ്സിനെ പോലുള്ള പാർട്ടികളെയാണ്, അത് കൊണ്ട് തന്നെയായിരിക്കാം, ഈ കർണ്ണാടകം ഇങ്ങനെ വന്നതും...........

    ReplyDelete
  2. കർണാടകയിൽ കോണ്ഗ്രസ് ജയിച്ചത് കോണ്ഗ്രസ്സിന്റെ മിടുക്ക് ആണെന്ന് ആണോ പറഞ്ഞു വരുന്നത്? ഇത് ജനങ്ങള് BJP യോടുള്ള ദേഷ്യം തീര്ത്തത് അല്ലെ? അതുപോലെ തന്നെ ബിജെപി യുടെ വോട്ടുകൾ ഡിവൈഡ് ചെയ്തു പോയി. എന്തായാലും കൊണ്ഗ്രസ്സിനു കുറച്ചു ആശ്വസിക്കാൻ വകയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എടുക്കാനും വെക്കാനും ഇല്ലാത്ത രീതിയിലേക്ക് കോണ്ഗ്രസ് മാറുന്നത് നാം കാണുന്നുണ്ടല്ലോ. ഇതുപോലെ വീമ്പിളക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലെ തോൽവികൾ കൂടി ഓര്ക്കുന്നത് നന്നായിരിക്കും.

    @കോണ്‍ഗ്രസ്സിനെ വിട്ടാല്‍ വേറെ ഗതിയില്ല എന്നവര്‍ തിരിച്ചറിയുന്നു.

    അങ്ങനെ പറയരുത്, ഗതികേടുകൊണ്ട് കൊണ്ഗ്രസ്സിനു വോട്ട് ചെയ്യേണ്ടി വന്നു എന്ന് പറയുന്നതാണ് ശരി.

    ---

    അഴിമതി എല്ലാ രാജ്യത്തും ഉണ്ട് അതുകൊണ്ട് ഞങ്ങളും അഴിമതി നടത്തുന്നു. നല്ല വിശദീകരണം. ചിരിക്കണോ കരയണോ?

    ---

    @ഇന്ത്യയില്‍ ഇന്നും പ്രസക്തിയുള്ള ഒരേയൊരു പാര്‍ട്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് തന്നെയെന്നാണ് കര്‍ണ്ണാടക നല്‍കുന്ന പാഠം.

    കോണ്ഗ്രസ് ഇന്ത്യയിലെ പ്രധാന പാര്ട്ടി തന്നെ. അതിൽ യാതൊരു സംശയവും ഇല്ല. പക്ഷെ കര്ണാടക നല്കുന്ന പാഠം അതല്ല. അഴിമതി കാണിച്ച് ജനത്തെ വഞ്ചിച്ചാൽ ജനം തഴയും. ഇന്ന് കോണ്ഗ്രസ് ജയിച്ചത് ബിജെപി യുടെ തെമ്മാടിത്തരങ്ങൾക്കുള്ള മറുപടി ആയാണ്. അതുപോലെ കുറെ വോട്ടുകൾ ഡിവൈഡ് ചെയ്തും പോയി. ഇനി ലോകസഭ തിരഞ്ഞെടുപ്പ് വരുന്നില്ലേ? അപ്പോൾ ഇതേ കര്ണാടക കൊണ്ഗ്രസ്സിനെ തഴയുന്നതും നമുക്ക് കാണേണ്ടി വരും. അത് കേന്ദ്രത്തിൽ കൊണ്ഗ്രസ്സു കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്കുള്ള മറുപടിയും. നിവൃത്തികേട് കൊണ്ട് എതിര് പാര്ട്ടിക്കു വോട്ട് ചെയ്യുന്നതല്ലാതെ ഈ രാഷ്ട്രീയ പാർട്ടികൾ കൊണ്ട് ഇവിടെ സാധാരണ ജനങ്ങൾക്ക്‌ യാതൊരു പ്രയോജനവും ഇല്ല. ഇന്ത്യ മഹാരാജ്യം നന്നാവാൻ ഇവിടെ ഇങ്ങനെ കുറെ അലമ്പ് രാഷ്ട്രീയക്കാരുടെ ആവശ്യവും ഇല്ല.

    ReplyDelete
  3. കായംകുളം കൊച്ചുണ്ണിയെ വേണോ, വെള്ളായണി പരമുവിനെ വേണോ എന്ന ചോദ്യത്തിന് കഴിഞ്ഞ പ്രാവശ്യം കൊച്ചുണ്ണി കട്ടതല്ലേ ഇനി ഇപ്രാവശ്യം കുറച്ചുകൂടി വല്യ കള്ളനായ പരമു കക്കട്ടെ എന്നു കര്‍ണാടകക്കാര്‍ പറഞ്ഞു അത്രേയുള്ളു.

    കോണ്‍ഗ്രസുകാരുടെ നെറികെട്ട അഴിമതിക്കഥകള്‍ കളം നിറഞ്ഞ കുറേ നാളുകളായി മൗനവൃതമെടുത്ത സുകുമാരന്‍സാര്‍, കര്‍ണാടക റിസള്‍ട്ട് വന്നാലുടനേ ആഹ്ലാദ നൃത്തം ചവിട്ടിയതുകൊണ്ട് ആള്‍ ജീവിച്ചിരിപ്പുണ്ടെന്നു മനസിലായി,

    അപ്പോള്‍ പിന്നെ കല്‍ക്കരി അഴിമതി കുറ്റപത്രം തിരുത്തിച്ചതു സംഭബ്ദ്ജിച്ചും റെയില്‍‌വേ അഴിമതിയേക്കുറിച്ചും ഒക്കെ ഓരോ പോസ്റ്റിട്ടിട്ടേ അടുത്ത വാത്മീകം പൂകുകയുള്ളു എന്നു പ്രത്യാശിക്കുന്നു.

    ReplyDelete
  4. ഗുജറാത്തിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാംതവണ നരേന്ദ്ര മോഡി വന്‍വിജയം നേടിയപ്പോള്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബീ ജേ പീ യുടെ വിജയം സ്വപ്നം കണ്ടു ആനന്ദ നൃത്തം ചവിട്ടിയ ഇതര സംസ്ഥാനങ്ങളിലുള്ള ബീ ജേ പീ ക്കാരെ പോലെ തന്നെ മൂഡ സ്വര്‍ഗത്തില്‍ എത്തിയവരാണ് കര്‍ണാടകയിലെ അസംബ്ലി തിരഞ്ഞെടുപ്പിലെ കോണ്ഗ്രസ് വിജയം കണ്ടു മതിമറക്കുന്ന അന്യ സംസ്ഥാനങ്ങളിലുള്ള കൊണ്ഗ്രസ്സുകാരും

    ഗുജറാത്തിലെ ബീ ജേ പീ യുടെ വിജയം എ ത്രമാത്രം unique ആയിട്ടുള്ള ഒരു സംഗതി ആണോ അതുപോലെ തന്നെയുള്ള ഒരു കാര്യമാണ് കര്‍ണാടകയിലെ ഇപ്പോഴത്തെ ഫലവും .....KPS പറയുന്നതു/പ്രതീക്ഷിക്കുന്നത് പോലെ അഴിമതി ജനങ്ങളെ സംബന്ധിച്ച് ഒരു issue അല്ല എന്നല്ല അത് കാണിക്കുന്നത് മറിച്ചു അഴിമതിയില്‍ മുങ്ങി കുളിച്ചു നിന്ന ഒരു ഭരണത്തെ തൂത്തെറി യുക ആണ് ജനങ്ങള്‍ ചെയ്തത് .....കേരളത്തിലെ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെയും കേരളാ കൊണ്ഗ്രസുകളുടെയും അഴിമതിക്കെതിരെ ഭൂരിപക്ഷ സമുദായക്കാരിലുണ്ടാ യിട്ടുള്ള നിരാശയും നിസ്സഹായതയും UDF നെതിരായിട്ടുള്ള negative voting ആയി മാറിയാല്‍ LDF നുണ്ടാവുന്ന മുന്നേറ്റം പിണറായിയുടെ നയങ്ങള്ക്ക് കേരള ജനത നല്കുന്ന പിന്തുണ ആയി KPS അംഗീകരിക്കുമോ ? അത് പോലെയേ ഉള്ളൂ തമ്മില്‍ തല്ലി തല കീറി നില്കുന്ന ബീ ജേ പീ ക്കെതിരെയുള്ള negative voting ന്റെ ബലത്തില്‍ നേടിയ കര്‍ണാടകത്തിലെ വിജയം ദേശീയ തലത്തില്‍ നടത്തുന്ന അഴിമതിയൊക്കെ ജനം അവഗണിച്ചിരിക്കുന്നു എന്നതിനു തെളിവായി ഉയര്‍ത്തി കാട്ടുന്നത്

    ReplyDelete
  5. കേപ്പിയെസ്സേ, ഇത് അങ്ങോളം പറയണേ

    ReplyDelete
  6. :) ബി.ജെ.പി. പിളർന്നത് കൊണ്ട് കോൺഗ്രസ്സിനു പിടിവള്ളിയായി... പുറകിൽ ചരട് നിയന്ത്രിക്കുന്ന വമ്പന്മാർ കോൺഗ്രസ്സിനു ചാൻസ് കൊടുത്തു എന്നതല്ലാതെ ഇതിൽ എന്ത് അത്ഭുതം ആണിരിക്കുന്നത്!!

    അഴിമതിക്കുള്ള മറുപടിയാണു ഇത് എന്ന് മന്മോഹൻ പറഞ്ഞ ഈ നൂറ്റാണ്ടിലെ യമകണ്ടൻ തമാശ കെ.പി.എസ്സ്.ന്റെ ഈ പോസ്റ്റിനു മുന്നിൽ വഴിമാറി ;)

    ReplyDelete
  7. ഹെ ഹെ ഹെ ........... ഇതൊരുമാതിരി ചായക്കടപ്രസംഗം പോലെ ആയല്ലോ . ഇന്നലത്തെ ആവേശത്തിൽ വെച്ച് കാച്ചിയതാണല്ലേ !!!
    അയ്യേ ........................

    ReplyDelete
  8. കീലേരി അച്ചുവിനെ നിക്ഷപ്രഭമാക്കുന്ന പെര്‍ഫോമന്‍സ് ആണ് കെ പി എസ്സിന്‍റെത്. സുദീര്‍ഘമായ കാത്തിരിപ്പിന് ശേഷം വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളില്‍ വികാരവും ആവേശവും വിവേകത്തെ കീഴടക്കുന്നത് മനസിലാക്കാം.

    ഈ റിസള്‍ട്ടിനെ അഴിമതി ആയിക്കോളൂ എന്ന് ജനം പറഞ്ഞതായി വ്യഖ്യാനിക്കാന്‍ കുറച്ചൊന്നും പോര രാഷ്ട്രീയതിമിരം. വര്‍ഗീയതയോ അഴിമതിയോ ഏതു വലുതെന്ന് തിരിച്ചറിയാനാവാത്ത ആശയകുഴപ്പത്തിലാണ് കഴുതകള്‍ . കഴുതകളുടെ ഗതികേട് തങ്ങളുടെ കഴിവായി കണ്ട് അത്മരതിയടയൂ

    ReplyDelete
  9. ആര് ഭരിച്ചാലും കൈ ശർക്കരകുടത്തിൽ തന്നെ ആയിരിക്കും
    പിന്നെ അഴിമതിക്കാർക്ക് പകരക്കാർ ആരും ഇല്ലാലോ അപ്പോൾ അവർ കഴിഞ്ഞാൽ ഇവർ ഇവർ കഴിഞ്ഞാൽ അവർ അല്ലാതെയെന്തു ചെയ്യാം

    ReplyDelete
  10. രാജ്യം എന്തായാലും തരക്കേടില്ല കോണ്‍ഗ്രസ്സ് നശിച്ചാല്‍ മതി എന്നാണല്ലൊ ഇക്കൂട്ടര്‍ സ്വപ്നം കാണുന്നത്.>>>>>
    രാജ്യം ഇനി എന്താവാനാ നശിപ്പിച്ചു കയ്യിൽ തന്നില്ലേ..? എന്നാലും കോണ്ഗ്രസ് കാർ നന്നാവുന്നുണ്ടല്ലോ സൂമാരാൻ സാറിനു ത്രിപ്പുതി ആയി

    ReplyDelete
  11. കൊള്ളാം, കോണ്ഗ്രസ്സിന്റെ അഴിമതിക്കെതിരെ ശബ്ദിച്ചാൽ അത് രാജ്യം കുട്ടിച്ചോറാക്കാനുള്ള ശ്രമം ആണത്രേ. അതേസമയം കർണാടകയിൽ നടന്നത് BJP യുടെ അഴിമതിയാണെന്നും ഈ ജനവിധി അതിനെതിരായ വിധിയെഴുത്താണ് എന്നും താങ്കൾ തന്നെ പറയുന്നു.

    BJP ക്കാർ അഴിമതി കാണിച്ചെങ്കിൽ അതിന്റെ ഫലം അവർ അനുഭവിക്കട്ടെ. പക്ഷെ അത് കൊണ്ഗ്രസ്സിനും ബാധകമല്ലേ? അഴിമതി നടത്തുന്ന സർക്കാറുകളെ ഇന്ത്യയിൽ ജനങ്ങൾ എന്നും തിരസ്കരിക്കാറുണ്ട്. പക്ഷെ അഴിമതി നമ്മുടെ സിസ്റ്റതിന്റെ അവിഭാജ്യ ഭാഗം ആയതിനാൽ ജനങ്ങൾക്ക്‌ ഇവരെയെല്ലാം മാറി മാറി സഹിച്ചേ പറ്റൂ. ഓരോ ഗവർന്മെന്റിന്റെയും അഴിമതി മറു പാർട്ടിക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഓരോ തിരഞ്ഞെടുപ്പിലും കാണുന്നതാണ്. അപ്പോൾ കോണ്ഗ്രസ്സിന്റെ അഴിമതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നത് രാജ്യം കുട്ടിച്ചോറാക്കാനുള്ള ശ്രമം ആണെന്ന് താങ്കൾ എങ്ങിനെ പറയുന്നു?

    നാറാത്ത് NDF ന്റെ ആയുധ ക്യാമ്പ് പിടിച്ചത് താങ്കളുടെ തൊട്ടരികിലല്ലേ? അത് രാജ്യം കുട്ടിച്ചോറാക്കുന്ന പണി അല്ലെ? അതിനെക്കുറിച്ചൊന്നും ഒന്നും മിണ്ടിയിട്ടില്ലല്ലോ ഇതുവരെ?

    ഇന്ദിര ഗാന്ധിക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ കൊണ്ഗ്രസ്സുകാർ പറഞ്ഞതും ഇത് തന്നെ - ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ! ഇന്ദിരക്കെതിരെ ശബ്ദിച്ചാൽ അത് ഇന്ത്യക്കെതിരെയാണ്.

    രാഷ്ട്രീയമായി പരമാബദ്ധം ആയെങ്കിലും BJP യെദിയൂരപ്പയെ പുറത്താക്കിയല്ലോ. കൊണ്ഗ്രസ്സിലായിരുന്നെങ്ങിൽ അത് സംഭവിക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. യെദിയൂരപ്പ ചെയ്തത് അത്ര വലിയ അഴിമതി ആയും എനിക്ക് തോന്നിയിട്ടില്ല. കുമാരസ്വാമി ഇതിലധികം ഭൂമി സ്വന്തം കുടുംബത്തിൽ ആക്കിയല്ലേ. അതൊന്നും ഒരു വാര്ത്ത പോലും ആയില്ല. യെദിയൂരപ്പയുടെ അഴിമതിക്ക് നല്ല പ്രചാരം നല്കാൻ കൊണ്ഗ്രസ്സിനു കഴിഞ്ഞു പിന്നെ തമ്മിലടിക്കുന്ന വര്ഗം ആയ BJP ക്കാർ യെദിയൂരപ്പയെ പാലം വലിക്കാൻ ഇത് ഉപയോഗിച്ചു, അത്ര മാത്രം. എന്തായാലും ലോകായുക്തയുടെ പരാമര്ശം വന്നപ്പോൾ യെദിയൂരപ്പ രാജി വച്ച്ചല്ലോ. സുപ്രീം കോടതി ഇത്രയും പറഞ്ഞിട്ടും എത്ര ദിവസം കഴിഞ്ഞാണ് നിയമ മന്ത്രി രാജി വച്ചത്. പ്രധാന മന്ത്രി അക്കാര്യം ആലോചിക്കുന്നു പോലും ഇല്ല. ആ സ്ഥാനത് എ കെ ആന്റണി ആയിരുന്നെങ്കിൽ പണ്ടേ രാജി വച്ചേനെ എന്നെനിക്കു തോന്നുന്നു.

    കർണാടകയിൽ അഴിമതിയേക്കാൾ കൂടുതലായി BJP യിലെ തമ്മിലടിയാണ് കൊണ്ഗ്രസ്സിനു തുണയായത്. If I were a voter in Karnataka, I too would have voted for Congress this time. I liked that Congress came back to power there. And I think Sidharamaiah is a good leader and he will give a good administration. But your pretense that Congress is above the fray is nothing but laughable.

    അഴിമതി എന്നത് ഒരു ദേശീയപ്രശ്നമാണ് എന്ന് പറഞ്ഞത് ശരി. ഇത് നമ്മുടെ entitlement mentality യുടെ പരിണിത ഫലം ആണെന്നാണ്‌ എനിക്ക് തോന്നുന്നത്. ഗവര്ന്മേന്റ്റ് എന്നാൽ ജനങ്ങൾക്ക്‌ എല്ലാ സേവനങ്ങളും നല്കാനുള്ള ഒരു സാധനം ആണെന്നാണ് നമ്മുടെ വിചാരം. രാഷ്ട്രീയക്കാർ ആ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നു. സേവനം നല്കാനുള്ള ഓരോ പദ്ധതിയും അഴിമതിക്കുള്ള പുതിയ അവസരം ആണ്. ഗവര്ന്മേന്റിന്റെ റോൾ minimize ചെയ്ത് എല്ലാ മേഘലയിലും ഓപ്പണ്‍ മാർക്കറ്റ്‌ സിസ്റ്റം കൊണ്ടുവന്നാൽ മാത്രമേ അഴിമതി തടയാൻ കഴിയൂ. laissez faire capitalism is the only answer to this problem. പക്ഷെ ഇതൊന്നും ഇന്ത്യയിൽ നടക്കാൻ പോകുന്നില്ല. KSRTC പോലെയുള്ള ഒരു public liability എത്രയും വേഗം അടച്ചു പൂട്ടണം എന്ന് ഒന്ന് പറയാൻ പോലും ഒരു രാഷ്ട്രീയക്കാരനും ധൈര്യമില്ല.


    പിന്നെ എനിക്ക് തോന്നുന്നു താങ്കളുടെ ബ്ലോഗിലെ ഭാഷയും ടോണും പഴയതു പോലെയല്ല. കമന്റുകളോടുള്ള അസഹിഷ്ണുതയും കൂടുതലാണ്. താങ്കളുടെ ബ്ലോഗ്‌ ഓസിനല്ല എന്ന് വരെ പറഞ്ഞത് കണ്ടു.
    എന്ത് ചെയ്താലും ആരോപണവും വിവാദവും കേസും ഉണ്ടാകും എന്നത് കൊണ്ടാണ് ചൈന അതിർത്തി കടന്നിട്ടും ഇന്ത്യ ഒന്നും പ്രതികരിക്കാത്തത് എന്നും പറഞ്ഞു കണ്ടു. ഒരു കോണ്ഗ്രസ് മൗത്പീസ് എന്ന് മാത്രമാണ് താങ്കൾ സ്വയം വിലയിരുത്തുന്നത് എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഒരു പാർട്ടിയുടെ അഴിമതി എല്ലാ വിധത്തിലും ന്യായീകരിക്കുകയും അതേസമയം മറ്റുള്ളവരെ എല്ലാം അടച്ച് ആക്ഷേപിക്കുകയും ആണ് താങ്കൾ ചെയ്യുന്നത്. These can only be termed as blabberings of a partisan congress apologist.

    ReplyDelete