എനിക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും വിധേയത്വമില്ല. രാജ്യത്ത് പാർലമെന്ററി ജനാധിപത്യ സമ്പ്രദായം ശക്തിപ്പെടണം എന്നു ആഗ്രഹമുണ്ട്. അത്കൊണ്ട് ഒരു പാർട്ടിയെ പിന്തുണച്ചാലും തുല്യശക്തിയോടുകൂടി വേറൊരു പാർട്ടി കൂടി വേണം എന്ന് ഞാൻ ആഗ്രഹിക്കും. ഇത് നമ്മുടെ നാട്ടിലെ പരമ്പരാഗത പാർട്ടി വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ള ഒരു ചിന്തയാണു.
തന്റെ പാർട്ടി മാത്രം മതിയെന്നും മറ്റുള്ള പാർട്ടികൾ തന്റെ ശത്രുപാർട്ടികൾ ആണെന്നുമാണു ഓരോ പാർട്ടി വിശ്വാസിയും കരുതുന്നത്. ഗതിയില്ലാത്തത്കൊണ്ട് മുന്നണിയിലെ ഘടകകക്ഷികളെ മനസ്സില്ലാമനസ്സോടെ സഹിക്കുന്നു എന്ന് മാത്രം. തന്റെ പാർട്ടി മാത്രം എന്നത് ഫാസിസചിന്തയാണു. ദൗർഭാഗ്യവശാൽ അത്തരം മാനസികാവസ്ഥയിലാണു ഇന്ത്യയിലെ വോട്ടർമാർ. എന്റെ പാർട്ടി മാത്രം വളർന്നാൽ അത് ഏകാധിപത്യമാവുമെന്നും എന്റെ പാർട്ടിക്ക് തുല്യമായി എതിർപാർട്ടി കൂടി വളർന്നാലേ പാർലമെന്ററി ഡിമോക്രസി സാധ്യമാകൂ എന്ന ബോധം ജനാധിപത്യരാജ്യത്തിലേ ഒരോ വോട്ടർക്കും ഉണ്ടാകേണ്ടതാണു.
എന്നോട് ചോദിച്ചാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒപ്പത്തിനൊപ്പം വളരുന്നതാണു ഇന്ത്യൻ ജനാധിപത്യത്തിനു ശക്തി പകരുക എന്ന് ഞാൻ പറയും. സ്വന്തം ആശയങ്ങളും നയപരിപാടുകളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചും പ്രവർത്തിച്ചും ആണു പാർട്ടികൾ വളരേണ്ടത്. കോൺഗ്രസ്സിനെ എതിർത്ത് പാർട്ടി വളർത്താമെന്ന് ബി.ജെ.പി.ക്കാരനും മറിച്ച് കോൺഗ്രസ്സുകാരനും വിചാരിക്കരുത്. അത് വോട്ടർമാരിൽ നിഷേധാത്മകരാഷ്ട്രീയ ബോധമാണു വളർത്തുക.
ബി.ജെ.പി.ക്ക് ഹിന്ദുവർഗ്ഗീയത എന്ന ലേബൽ ചാർത്തിക്കൊടുത്തത് കമ്മ്യൂണിസ്റ്റുകാരാണു. നമ്മുടേത് പോലുള്ള ബഹുസ്വരസമുഹത്തിൽ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന സെക്യുലർ പാർട്ടി ഒന്ന് അത്യന്താപേക്ഷിതമാണു. നാഷനൽ കോൺഗ്രസ്സ് എന്ന ഒരു പാർട്ടി അങ്ങനെയുള്ളത്കൊണ്ടാവണം ജനസംഘവും അതിന്റെ സെക്കന്റ് വെർഷൻ ആയ ഭാരതീയ ജനതയും ഹിന്ദുത്വ അജണ്ടയുമായി ജനങ്ങളെ സമീപിച്ചത്. അത്കൊണ്ടാണു അവർക്ക് വളരാൻ കഴിയാതെ പോയത്. നമ്മുടെ ജനങ്ങളിൽ ജാതിസ്പിരിറ്റ് കണ്ടേക്കാം. പക്ഷെ മതസ്പിരിറ്റ് കുറവാണു. എന്നാലും ബി.ജെ.പി.യെ വർഗ്ഗീയപാർട്ടിയായി ഞാൻ കാണുന്നില്ല. അതിന്റെ നിലപാടുകളോട് യോജിപ്പ് ഇല്ലാത്തത്കൊണ്ട് ഞാൻ കോൺഗ്രസിനെ പിന്തുണയ്ക്കും. അതേ സമയം ബി.ജെ.പി. വളരണമെന്നും ആഗ്രഹിക്കും. രണ്ട് പാർട്ടികളും മാറി മാറി ഭരിക്കുന്ന അവസ്ഥയും ഞാൻ സ്വാഗതം ചെയ്യും.
പക്ഷെ നമ്മുടെ പാർലമെന്ററി സമ്പ്രദായം തുടങ്ങിയേടത്ത് നിന്ന് പിറകോട്ട് പോയി അധ:പതനത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണു കാണുന്നത്. തൽക്കാലത്തേക്ക് നല്ല സൂചനകൾ ഒന്നും കാണുന്നില്ല. കോൺഗ്രസ്സിനെ പുഷ്ടിപ്പെടുത്താൻ നല്ല ആശയങ്ങളും കാഴ്ചപ്പാടുമായി രാഹുൽ ഗാന്ധി രംഗത്തുണ്ട്. ബി.ജെ.പി. പക്ഷെ നിരാശപ്പെടുത്തുന്നു. RSS-ന്റെ ബി ടീം ആയി നിൽക്കേണ്ട അവസ്ഥയാണു ബി.ജെ.പി.യുടെ ഗതികേട്. മറ്റൊരു പാർട്ടി കാണുന്നുമില്ല. കമ്മ്യൂണിസ്റ്റുപാർട്ടികളുടെ കാര്യം ചിന്തിക്കേണ്ടതില്ല. കപട ജനാധിപത്യവും കൊണ്ട് ആളെ പറ്റിക്കാനാണു അവർ നടക്കുന്നത്. കമ്മ്യൂണിസ്റ്റുകളെ എഴുതിത്തള്ളാനേ പറ്റൂ.
കാക്കത്തൊള്ളായിരം പാർട്ടികൾക്ക് പുറമെ കുറെ വെർച്വൽ പാർട്ടികളും ഇന്ത്യയിലുണ്ട്. അക്കൂട്ടത്തിൽ ലേറ്റസ്റ്റാണു ആം ആദ്മി പാർട്ടി. കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിൽ അവരുടെ ഒരു കൺവെൻഷൻ വിളിച്ചുചേർത്തിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. ഞാൻ പോയിട്ടില്ല. എനിക്ക് അതിൽ പ്രതീക്ഷ ഇല്ലാത്തത്കൊണ്ടാണു. എന്ത് തന്നെയായാലും ലോകത്ത് സമാധാനവും ജനാധിപത്യവും പുലരുന്ന, കെട്ടുറപ്പുള്ള വളരുന്ന രാജ്യമായി നമ്മുടെ ഇന്ത്യ നിലനിൽക്കുന്നു എന്നത് വളരെ ആശ്വാസപ്രദമായ വസ്തുതയാണു
എന്നോട് ചോദിച്ചാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒപ്പത്തിനൊപ്പം വളരുന്നതാണു ഇന്ത്യൻ ജനാധിപത്യത്തിനു ശക്തി പകരുക എന്ന് ഞാൻ പറയും. സ്വന്തം ആശയങ്ങളും നയപരിപാടുകളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചും പ്രവർത്തിച്ചും ആണു പാർട്ടികൾ വളരേണ്ടത്. കോൺഗ്രസ്സിനെ എതിർത്ത് പാർട്ടി വളർത്താമെന്ന് ബി.ജെ.പി.ക്കാരനും മറിച്ച് കോൺഗ്രസ്സുകാരനും വിചാരിക്കരുത്. അത് വോട്ടർമാരിൽ നിഷേധാത്മകരാഷ്ട്രീയ ബോധമാണു വളർത്തുക.
ബി.ജെ.പി.ക്ക് ഹിന്ദുവർഗ്ഗീയത എന്ന ലേബൽ ചാർത്തിക്കൊടുത്തത് കമ്മ്യൂണിസ്റ്റുകാരാണു.
നമ്മുടേത് പോലുള്ള ബഹുസ്വരസമുഹത്തിൽ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന സെക്യുലർ പാർട്ടി ഒന്ന് അത്യന്താപേക്ഷിതമാണു. നാഷനൽ കോൺഗ്രസ്സ് എന്ന ഒരു പാർട്ടി അങ്ങനെയുള്ളത്കൊണ്ടാവണം ജനസംഘവും അതിന്റെ സെക്കന്റ് വെർഷൻ ആയ ഭാരതീയ ജനതയും ഹിന്ദുത്വ അജണ്ടയുമായി ജനങ്ങളെ സമീപിച്ചത്. അത്കൊണ്ടാണു അവർക്ക് വളരാൻ കഴിയാതെ പോയത്. നമ്മുടെ ജനങ്ങളിൽ ജാതിസ്പിരിറ്റ് കണ്ടേക്കാം. പക്ഷെ മതസ്പിരിറ്റ് കുറവാണു. എന്നാലും ബി.ജെ.പി.യെ വർഗ്ഗീയപാർട്ടിയായി ഞാൻ കാണുന്നില്ല. അതിന്റെ നിലപാടുകളോട് യോജിപ്പ് ഇല്ലാത്തത്കൊണ്ട് ഞാൻ കോൺഗ്രസിനെ പിന്തുണയ്ക്കും. അതേ സമയം ബി.ജെ.പി. വളരണമെന്നും ആഗ്രഹിക്കും. രണ്ട് പാർട്ടികളും മാറി മാറി ഭരിക്കുന്ന അവസ്ഥയും ഞാൻ സ്വാഗതം ചെയ്യും.
പക്ഷെ നമ്മുടെ പാർലമെന്ററി സമ്പ്രദായം തുടങ്ങിയേടത്ത് നിന്ന് പിറകോട്ട് പോയി അധ:പതനത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണു കാണുന്നത്. തൽക്കാലത്തേക്ക് നല്ല സൂചനകൾ ഒന്നും കാണുന്നില്ല. കോൺഗ്രസ്സിനെ പുഷ്ടിപ്പെടുത്താൻ നല്ല ആശയങ്ങളും കാഴ്ചപ്പാടുമായി രാഹുൽ ഗാന്ധി രംഗത്തുണ്ട്. ബി.ജെ.പി. പക്ഷെ നിരാശപ്പെടുത്തുന്നു. RSS-ന്റെ ബി ടീം ആയി നിൽക്കേണ്ട അവസ്ഥയാണു ബി.ജെ.പി.യുടെ ഗതികേട്. മറ്റൊരു പാർട്ടി കാണുന്നുമില്ല. കമ്മ്യൂണിസ്റ്റുപാർട്ടികളുടെ കാര്യം ചിന്തിക്കേണ്ടതില്ല. കപട ജനാധിപത്യവും കൊണ്ട് ആളെ പറ്റിക്കാനാണു അവർ നടക്കുന്നത്. കമ്മ്യൂണിസ്റ്റുകളെ എഴുതിത്തള്ളാനേ പറ്റൂ.
കാക്കത്തൊള്ളായിരം പാർട്ടികൾക്ക് പുറമെ കുറെ വെർച്വൽ പാർട്ടികളും ഇന്ത്യയിലുണ്ട്. അക്കൂട്ടത്തിൽ ലേറ്റസ്റ്റാണു ആം ആദ്മി പാർട്ടി. കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിൽ അവരുടെ ഒരു കൺവെൻഷൻ വിളിച്ചുചേർത്തിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. ഞാൻ പോയിട്ടില്ല. എനിക്ക് അതിൽ പ്രതീക്ഷ ഇല്ലാത്തത്കൊണ്ടാണു.
എന്ത് തന്നെയായാലും ലോകത്ത് സമാധാനവും ജനാധിപത്യവും പുലരുന്ന, കെട്ടുറപ്പുള്ള വളരുന്ന രാജ്യമായി നമ്മുടെ ഇന്ത്യ നിലനിൽക്കുന്നു എന്നത് വളരെ ആശ്വാസപ്രദമായ വസ്തുതയാണു
" എനിക്ക് ഒരു രാഷ്ട്രീയപാർട്ടിയോടും വിധേയത്വമില്ല"
ReplyDeleteഅയ്യോ എനിക്ക് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്നു.
കോണ്‍ഗ്രസുകാരനാണെന്നു നാലു മനുഷ്യരുടെ മുന്നില് പറയാന്‍ അറപ്പും നാണക്കേടുമുള്ള എല്ലാ മൂന്നാംകിട കോണ്‍ഗ്രസുകാരും വര്‍ഗീയ സംഘടനാ പ്രവര്‍ത്തകരും ഇതു തന്നെയാണ് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ പറയുക. വിഷയത്തോടടുക്കുമ്പോള്‍ പൂച്ച പുറത്ത് ചാടും, ഇവിടെയും അത് തന്നെ സംഭവിച്ചിരിക്കുന്നു.
രാജ്യത്തോടും ജനത്തോടും സ്നേഹമുള്ള ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി ഉണ്ടോ ഇന്‍ഡ്യയില്‍?
ReplyDelete"കോൺഗ്രസ്സിനെ പുഷ്ടിപ്പെടുത്താൻ നല്ല ആശയങ്ങളും കാഴ്ചപ്പാടുമായി രാഹുൽ ഗാന്ധി രംഗത്തുണ്ട്." nalla thamasa....
ReplyDeleteപാര്‍ട്ടി വളരണം.ആരെ കൂട്ടുപിടിച്ചും രാജ്യം ഭരിക്കണം
ReplyDeleteനേതാക്കളും,അനുയായികളും,ആശ്രിതരും ഉയരങ്ങളിലേക്ക് വളരണം.
അതുമാത്രമാണല്ലൊ രാഷ്ട്രീയപാര്‍ട്ടികളുടെ
ലക്ഷ്യം!
ആശംസകള്‍
!
that the present day congress and bjp have no difference in the policy front is something i explained in a comment on your post on modi....
ReplyDelete"historically congress stood for left of centre policies since the days of nehru to indira gandhi.....in those days c rajagopalacharis swathantra party and balraj madhoks bharathiya janasgh were the flagbearers of the right of centre policies on the national scene.......since the days of narsiha rao and later under mms/pc/ahluwalia team congress has given up the earlier policies and started adopting a far rightist agenda......bjp has evolved from what was left of jantaparty which itself was a kichdy of swathantra party, organisational congress ,lokdal etc together with the jansagh under advani and vajpayee with diluted rightist policies( after kicking out madhok).....in short congress has usurped the policy platform that was historically occupied by the entities from which bjp has evolved.....to that extent there is essentially no difference in the policies of the two at present......that is why , earlier stint by bjp at the centre was not much different from congress"
as for communalism......i think bjp has been using the hindutwa slogans only as a short cut to reach the goal of power at the centre.....that they are not at all sincere in such pronouncements is evident from their actions whenever they came to power, both at centre and states.......as for congress, no doubt ,party as such is a platform for all....but ever since sonia gandhi became the supreme authority, her sincere and devout catholicism is very evident in the choice of top people in the party and key positions of govt and bureaucracy.......only people like subramania swamy have given voice to such opinions in public( and he he dismissed as a maverick) though even the people within the congress party and the general public could not have missed the glaring preference accorded to christians in sonias scheme of things.....while everybody talks in terms of hindu or muslim interests , this is an aspect that the mainstream intelligentia somehow steer clear of....
ഇത്തരത്തില്‍ യാധോരുവിധ മൂല്യ ബോധവുമില്ലാതെ ചിന്ധിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുകുമാരന്‍ മാരാണ് ഇന്ധ്യാ രാജ്യത്തിന്റെ അധപ്പധനത്ത്തിനു മുഖ്യകാരണം. രാഹുല്‍ ഗാന്ധി പുതുതായ് എന്ധു രാഷ്ട്രിയ ചിന്ധയാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്നു ഒരു രാഷ്തൃയപ്പടിയോടും വിധേയത്വം ഇല്ലാത്ത സുകുമാരന്‍മാരായ കോണ്‍ഗ്രസ്കാരന്‍ ഒന്ന് വിശധ്കരിക്കുമോ?
ReplyDelete