Pages

ശ്രീലങ്കയിൽ നടന്നത് ...


ഈ നിഷ്ക്കളങ്കരെയും ശുദ്ധഹൃദയരെയും മനുഷ്യാവകാശപ്രവർത്തകരെയും കൊണ്ട് തോറ്റു. ഇപ്പോൾ ശ്രീലങ്കയാണു പ്രശ്നം. അവിടെ നടന്നത് വംശഹത്യയും യുദ്ധക്കുറ്റവും ആണത്രെ. കൊല്ലപ്പെട്ട ചില കുട്ടികളുടെ ഫോട്ടോകളും തൂക്കിപ്പിടിച്ചുകൊണ്ടാണു ഫേസ്‌ബുക്കിലൂടെയും മറ്റ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെയും മഷ്യസ്നേഹികളുടെ വിലാപയാത്ര. യുദ്ധക്കുറ്റം എന്ന് പറയുമ്പോൾ ഈ പുലിപ്രഭാകരൻ ആരായിരുന്നു? മഹീന്ദ രജപക്‌ഷയെ പോലെ വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയോ?

സ്വന്തം വംശക്കാരോട് പോലും സമാനതകളില്ലാത്ത ക്രൂരതകൾ പുലിപ്രഭാകരൻ കാട്ടുമ്പോൾ ഈ മനുഷ്യഷ്യാവകാശ പ്രവർത്തകർ എവിടെയായിരുന്നു? അമൃതലിംഗം പോലുള്ള എത്രയോ ശ്രീലങ്കൻ തമിഴ്‌നേതാക്കളെ പ്രഭാകരൻ കൊന്നൊടുക്കി. എന്നിട്ട് തമിഴർ ജീവിക്കുന്ന പ്രദേശം തന്റെ നിയന്ത്രണത്തിലാക്കി. അവിടെ തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചു. ഓരോ തമിഴ് കുടുംബവും ഒരു കുട്ടിയെ അത് ആണായാലും പെണ്ണായാലും LTTE യെ ഏൽപ്പിക്കണം. ആ കുട്ടിയെ ചാവേറായി അരയിൽ ബോംബും കെട്ടി നടക്കുന്ന മനുഷ്യബോംബായി വളർത്തും. ഒരു ബോംബിനെ നിരീക്ഷിക്കാൻ മറ്റൊരു ബോംബ്. കൊല്ല്ലാനും ചാകാനും മാത്രം നിയുക്തമാകുന്ന ബോംബുകൾ. ലോകത്ത് സമാനതകളില്ലാത്ത ഭീകരപ്രസ്ഥാനം.

പുലികളുടെ ഫാസിസം സഹിക്കാനാകാതെ തമിഴർ ആരെങ്കിലും ആ തമിഴ്മേഖലയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ തങ്ങളുടെ വസ്തുവകകൾ എല്ലാം LTTE യെ ഏൽപ്പിച്ച് വെറുംകൈയോടെ ജീവനും കൊണ്ട് പോകാം. പ്രഭാകരൻ പറയുന്നതാണു നിയമം നീതി എല്ലാം. മാർക്സിസത്തിൽ നിന്നാണു പ്രഭാകരൻ ഗറില്ലാരീതി അഭ്യസിച്ചതെങ്കിലും പ്രഭാകരനെ പോലെ ഒരു പ്രാകൃതഫാസിസ്റ്റ് കമ്മ്യൂണിസ്റ്റുകളിൽ പോലും ഇല്ല.

എല്ലാ ശ്രീലങ്കൻ തമിഴ് ദേശീയ പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും നേതാക്കളെയും ഇല്ലാതാക്കിയ പുലിപ്രഭാകരൻ, തമിഴർക്ക് എന്തെങ്കിലും പ്രശ്നം അവിടെ ഉണ്ടായിരുന്നെങ്കിൽ അതൊക്കെ ചർച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യതകൾ എന്നെന്നേക്കുമായി അടക്കുകയായിരുന്നു. തനിക്കും കുടുംബത്തിനും കൈവശം വെച്ച് അനുഭവിക്കാൻ ശ്രീലങ്കയുടെ ഒരു കഷണം മുറിച്ചു തരണം എന്ന മിനിമം ആവശ്യത്തിൽ നിന്ന് മനുഷ്യബോംബുകളുടെ സർവ്വസൈന്യാധിപനായിരുന്ന ആ കാട്ടാളനേതാവ് പിന്മാറാൻ തയ്യാറല്ലായിരുന്നു. ശ്രീലങ്കയിലെ ഒരു ഭരണാധികാരിക്കും പുലികളെ തളക്കാനായില്ല. അങ്ങനെ ശ്രമിച്ച ഭരണാധികാരികളെല്ലാം കൊല്ലപ്പെട്ടു. അപ്പോഴാണു ശ്രീലങ്കയിൽ ധീരനായ ഒരു ജനനേതാവ് മഹീന്ദ രജപക്ഷെ അധികാരം ഏൽക്കുന്നത്. ആ സമയത്ത് തന്നെ പുലിപ്പടയിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പുലിക്കേണൽ കരുണ LTTE വിടുകയും മറ്റൊരു തമിഴ് മിതവാദ പുലിപ്രസ്ഥാനത്തിനു രൂപം നൽകുകയും ചെയ്തു. തന്റെ ജീവൻ രക്ഷിക്കാൻ കരുണയ്ക്ക് മഹീന്ദ രജപക്‌ഷെയുടെ അടുത്ത് അഭയം തേടേണ്ടി വരികയും ചെയ്തു.

പ്രഭാകരന്റെ പതനം അവിടെ തുടങ്ങുന്നു. പുലിപ്രസ്ഥാനം ഉന്മൂലനം ചെയ്യപ്പെടേണ്ടത് ലോകസമാധാനത്തിനു തന്നെ അനിവാര്യമായിരുന്നു. എന്തെന്നാൽ മനുഷ്യബോംബ് എന്ന ഭീകരവാദരീതി മറ്റ് ചില തീവ്രവാദ സംഘടനകളും മാതൃകയാക്കാൻ തുടങ്ങിയിരുന്നു.  ആ ചരിത്രനിയോഗം അർപ്പിക്കപ്പെട്ടത് മഹീന്ദ രജപക്ഷെയിലായിരുന്നു. അദ്ദേഹത്തിന്റെ പേരു ശ്രീലങ്കൻ ചരിത്രത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടും.

ഇന്ത്യ എന്ന രാജ്യം ഇന്ത്യക്കാരുടേത് ആണെങ്കിൽ ശ്രീലങ്ക എന്ന രാജ്യം സിംഹളരുടേത് ആണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. എന്റെ മാതൃരാജ്യമായ ഇന്ത്യ വെട്ടിമുറിക്കപ്പെടരുത് എന്ന പോലെ തന്നെ ശ്രീലങ്കയും വിഭജിക്കപ്പെടരുത് എന്ന് അന്നേ എനിക്ക് അഭിപ്രായമുണ്ടായിരുന്നു. ശ്രീലങ്കയിൽ നടന്നത് യുദ്ധക്കുറ്റമോ വംശഹത്യയോ അല്ല. ലോകം കണ്ട ഏറ്റവും മാരകമായ ഒരു ഭീകരവാദസംഘടനയെ നശിപ്പിക്കൽ ആയിരുന്നു അത്. ആ യജ്ഞത്തിൽ എത്രയോ നിരപരാധികളും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അവരെയൊക്കെ ഭീരുവായ പുലിപ്രഭാകരൻ മനുഷ്യക്കവചമായി ഉപയോഗിച്ചതാണു അതിനു കാരണം. LTTE യെ തകർക്കാൻ നടത്തിയ ഓപ്പറേഷനുകളിൽ സംഭവിച്ച ഏത് മനുഷ്യാവകാശലംഘനവും ആ ദൗത്യത്തിന്റെ പേരിൽ ന്യായീകരിക്കപെടും. കാരണം ശ്രീലങ്കൻ സർക്കാരിന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.

15 comments:

  1. കുറച്ചു ദിവസങ്ങളായി ഒട്ടേറെ സ്റ്റാറ്റസ്സുകൾ ഫേസ്‌ബുക്കിൽ ശ്രീലങ്കയെ കുറിച്ചും ഇന്ത്യ എടുക്കേണ്ട നിലപാടുകലെക്കുറിച്ചും വന്നു കൊണ്ടിരിക്കുന്നു. കുറെ വേദനാകരമായ ചിത്രങ്ങളും കണ്ടു. ശ്രീലങ്കക്കെതിരെ ഇന്ത്യ നിലപാട് എടുക്കണം എന്നതാണ് പൊതുവായി കാണുന്ന ആവശ്യം. എഴുതുന്നവരുടെ നല്ല മനസ്സ് ഞാൻ അംഗീകരിക്കുന്നു. അതോടൊപ്പം, നമ്മൾ കാണേണ്ട ചില കാര്യങ്ങൾ സൌകര്യപൂർവം കാണാതിരിക്കുന്നതിലെക്കാണ് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നമ്മൾ ഓർക്കേണ്ട ഒരു കാര്യം ശ്രീലങ്ക നമ്മെ പോലെ തന്നെ ഒരു സര്വ്വധികാര രാജ്യം ആണെന്നതാണ്. ആരുടേയും അടിമ രാജ്യം അല്ല അവർ. ഒരു ജനാധിപധ്യ വ്യവസ്ഥ അവിടെ നിലവിലുണ്ട് താനും.

    അവരുടെ അഭ്യന്തര കാര്യങ്ങൾ എങ്ങിനെ നടക്കണം എന്ന് പറയാൻ എന്ത് അവകാശമാണ് നമുക്കുള്ളത്? ഇന്ത്യയിൽ ജനങ്ങള്ക്കെതിരെ ഭരണകൂടത്തിന്റെ കൈയ്യേറ്റം ഉണ്ടാവുന്നില്ലേ? അതിനെതിരെ അമേരിക്ക പ്രമേയം കൊണ്ടുവന്നാൽ, നമ്മൾ ഒബാമയെ പറയാവുന്ന തെറികൾ ഊഹിക്കാവുന്നതെ ഉള്ളൂ...

    ഇറോം ശർമിള എന്തിന്റെ പേരില് ആണ് സമരം നടത്തുന്നത്? അതിനെതിരെ ഒരു മൂന്നാം രാജ്യം ഇടപെടൽ നടത്തിയാൽ എങ്ങനെ ആവും നമ്മൾ പ്രതികരിക്കുക?

    അപ്പോൾ പറഞ്ഞു വരുന്നത്, നമ്മുടെ ഇരട്ടത്താപ്പ് നയം നമ്മൾ എങ്കിലും മനസ്സിലാക്കണ്ടേ എന്നതാണ്. ഒരു ആഭ്യന്തര യുദ്ധകാലത്ത് ഇതൊരു രാജ്യത്തും മനുഷ്യാവകാശ ലങ്ങനങ്ങൾ നടക്കും. ബ്രിട്ടീഷുകാർ നമ്മുടെ ജനതക്കെതിരെ നടത്തിയ മനുഷ്യാവകാശ ലങ്ങനങ്ങല്ക്കെതിരെ അവരെ വിചാരണക്ക് പാത്രമാക്കാൻ നമ്മളാരും ആവശ്യപെട്ടില്ലല്ലോ. അപ്പോൾ പിന്നെ ഒരു രാജ്യത്തിന്റെ കാര്യങ്ങളിൽ നമ്മൾ ഇടപെടുന്നതിൽ എത്ര ഔചിത്യം ഉണ്ട്?

    ReplyDelete
  2. LTTE തകര്‍ക്കപ്പെട്ടതിനു ശേഷം, ഭവനഭേതനം, സ്വര്‍ണ്ണകടകളുടെ ഭിത്തി തുരന്നുള്ള മോഷണം, bank robbery എന്നിവ നമ്മുടെ നാട്ടില്‍ പോലും വളരെ കുറഞ്ഞു എന്നുള്ളതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പുലികള്‍ക്ക് ലഭിച്ചിരുന്ന അന്താരാഷ്ട്ര സഹായം നിലച്ചപ്പോള്‍ ആണ് ഇത്തരം കൊള്ളകള്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചത്‌ എന്നതും ശ്രദ്ധേയമാണ്.
    തങ്ങള്‍ സംബാതിക്കുന്നതെല്ലാം പുലികള്‍ക്കു നല്‍കേണ്ട അവസ്ഥയില്‍ ആയിരുന്നു വിദേശത്തു ജോലി ചെയ്തിരുന്ന എല്ലാ ശ്രീലങ്കന്‍ തമിഴരും. കൃത്യമായി പണം എത്തിച്ചില്ലെങ്കില്‍ അതിന്‍റെ ദുരിതം അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കേണ്ടിയിരുന്നു.

    രമ്യമായ രീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ ഉള്ള എല്ലാ മാര്‍ഗ്ഗങ്ങളും അടച്ചു തന്‍റെ വ്യക്തി താല്‍പര്യം നടപ്പാക്കാന്‍ വേണ്ടി ഒരു സമൂഹത്തെ മുഴുവന്‍ കൊലക്ക് കൊടുക്കുകയായിരുന്നു പ്രഭാകരന്‍.

    ഇന്ന് കേരളത്തില്‍ ജോലിക്ക് വന്നിരിക്കുന്ന നേപ്പാളിയും, ബീഹാറിയും, ബന്ഗാളിയുമെല്ലാം, നാളെ ഈ പ്രദേശത്ത് ഞങ്ങളാണ് കൂടുതല്‍ ഉള്ളത് അതുകൊണ്ട് ഈ പ്രദേശത്തെ ഭരണാധികാരം ഞങ്ങള്‍ക്ക് വേണം എന്ന് പറഞ്ഞാല്‍ നമ്മുടെ പ്രതികരണം എന്തായിരിക്കും?!! ഇതേ പോലെയുള്ള ആവശ്യം തന്നെ അല്ലേ ശ്രീലങ്കയില്‍ പ്രഭാകരന്‍ ഉന്നയിച്ചത്!!
    ഇന്ന് ഭാരതം അവിടെ ഇടപെട്ടാല്‍ നാളെ കാശ്മീരിന്‍റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ പറയുന്നത് (ചൈനയുടെ പിന്തുണയോടെ) ശരിയാണെന്ന് അന്താരാഷ്‌ട്ര സമൂഹവും പറയില്ലേ!

    ReplyDelete
  3. in this issue i am in absolute agreement with the sentiments you have expressed.....LTTE or their remnants deserve no sympathy at all and they have absolutely no moral authority to utter words like 'human rights'.....what is happening in tamilnadu is competitive chauvinism and it would only help strengthen fringe groups with fissiparous agenda and govts both at centre and state have to act in crushing them before they grow into a big threat like LTTE did in srilanka .....as for the drama being enacted by dmk, i suppose it has more to do with stalin wishing to pull down azhagiri from the central minister position.....our parliament adopting a resolution on srilankas internal issues would put it on par with the pakistan parliament that adopted a resolution on afzal guru....

    ReplyDelete
  4. സുകുമാരേട്ടാ, സുപ്രഭാതം ആശംസിച്ചുകൊണ്ട് പ്രതികരിക്കട്ടെ. പുലികളെയും പ്രഭാകരനെയും പ്രത്യക്ഷമായും പരോക്ഷമായും വളര്ത്തി വലുതാക്കുന്നതിൽ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ മുഖ്യ പങ്കു വഹിച്ചിരുന്നു എന്ന വസ്തുതാപരമായ യാഥാർത്ഥ്യം കൂടി പരിഗണിക്കുമല്ലോ. പുലികൾക്ക് തീറ്റ കൊടുത്തു വളര്ത്തുകയും പിന്നീട് ലങ്കയിലേക്ക് സായുധരായ നമ്മുടെ സമാധാന സേനയെ അയച്ചു കയ്യും കെട്ടി നിന്നോളാൻ പറയുകയും, തോക്കിന്റെ പാത്തികൊണ്ട് ലങ്കയിൽ രാജീവിന് സിംഹളർ ഗാര്ഡ് ഓഫ് ഓണർ നല്കുകയും ഒക്കെ നമുക്ക് ഓർത്തെടുക്കാം. പ്രഭാകരന് ആദ്യമായും അവസാനമായും പിഴച്ചത് രാജീവ് ഗാന്ധിയെ വധിച്ചതാണ്. ഹിംസ കൊണ്ട് എല്ലാം നേടാം, നേടുന്നതെന്തും കയ്യടക്കി വാഴാം എന്ന് കരുതുന്ന രാഷ്ട്രീയ -മത- സാമുദായിക ഭീകരവാദ പ്രസ്ഥാനങ്ങൾ, അതിനു വേണ്ടി ആത്മത്യാഗം ചെയ്യുന്ന ചാവേറുകൾ--ഇവര ഇന്നും മനസ്സിലാക്കുന്നില്ലല്ലോ അവർ ചതുരംഗപലകയിലെ വെളുത്തതോ കറുത്തതോ ആയ വെറും കരുക്കൾ മാത്രം ആണെന്ന്.

    ReplyDelete
  5. Good Morning Anilkumar , പുലികളെയും പ്രഭാകരനെയും പ്രത്യക്ഷമായും പരോക്ഷമായും വളർത്തി വലുതാക്കുന്നതിൽ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ മുഖ്യ പങ്കു വഹിച്ചിരുന്നു എന്ന വസ്തുതാപരമായ യാഥാർത്ഥ്യം കൂടി പരിഗണിക്കുമല്ലോ എന്ന് പറയുന്നത് ഒരു തരം ക്ലീഷേയ്ക്ക് സമാനമായ പ്രസ്താവനയാണു. പലരും പിൽക്കാലത്ത് ഈ രീതിയിൽ പറഞ്ഞുകേൾക്കാറുണ്ട്. തുടക്കത്തിൽ പ്രഭാകരനു അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറിൽ നിന്നും പ്രധാനമന്ത്രി രാജീവ് ഗാന്ധിയിൽ നിന്നും നിർലോഭമായ സഹായസഹകരണങ്ങൾ ലഭിച്ചിരുന്നു. അതൊന്നും പിൽക്കാലത്ത് പ്രഭാകരൻ അപകടകാരിയായ ഭീകരവാദിയാകും എന്ന് ദീർഘവീക്ഷണം ചെയ്തിട്ടല്ലല്ലൊ. അങ്ങനെയൊരു ജ്ഞാനദൃഷ്ടി ആർക്കും ആരുടെ കാര്യത്തിലും ഉണ്ടാവുകയില്ലല്ലൊ.

    ശ്രീലങ്കൻ തമിഴരുടെ പ്രശ്നത്തിൽ നമുക്കും അനുഭാവം ഉള്ളതാണു. അത്കൊണ്ട് അന്ന് പ്രഭാകരനു പ്രോത്സാഹനം കൊടുത്തത് ശരിയായ നടപടിയാണു. പിന്നീട് പ്രഭാകരൻ മറ്റ് തമിഴ്നേതാക്കളെയെല്ലാം കൊന്ന് (ചെന്നൈയിൽ പോലും പുലിയുടെ കേഡർമാർ പിന്തുടർന്നു വന്ന് ശ്രീലങ്കൻ നേതാക്കളെ വെടിവെച്ച് കൊന്ന് അവർ അനായാസം ജാഫ്നയിലേക്ക് തിരിച്ചുപോയി) സ്വയം ഒരു ലോകമഹാഭീകരനായി വഴിമാറിയപ്പോൾ അയാൾ കൊല്ലപ്പെടുകയും ചെയ്തു. അപ്പോൾ കൊല്ലപ്പെട്ടതും ശരിയായ നടപടി തന്നെ.

    അപ്പപ്പോൾ ഒരാൾ എടുക്കുന്ന നിലപാടുകൾക്കും സമീപനങ്ങൾക്കും അനുസരിച്ച് ആയിരിക്കുമല്ലോ അയാൾക്കും തിരിച്ചികിട്ടുന്നത്. അത്കൊണ്ട് ഒരാൾ ഭീകരവാദിയാകുന്നതിനു മുൻപ് അയാളെ സഹായിച്ചതിന്റെ പേരിൽ അയാൾ ഭീകരവാദിയായാൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആ സഹായമാണു അയാളെ വളർത്തി ഭീകരവാദിയാക്കിയത് എന്ന് പറയരുത്. അങ്ങനെയൊരു കുറ്റം സഹായിച്ചവരുടെ മേൽ ചാർത്തരുത്. അതൊക്കെ ഓരോ സാഹചര്യമാണു. നമ്മൾ അമൃതലിംഗത്തെയും സഹായിച്ചിരുന്നു. അദ്ദേഹം ഭീകരവാദിയായോ? ഇല്ല, പ്രഭാകരന്റെ കിങ്കരന്മാരാൽ കൊല്ലപ്പെട്ടു. ആരെയും ചൂഴ്ന്നു നോക്കി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലാലോ. ഭീകരവാദിയാകാൻ തീരുമാനിച്ചതാണു പ്രഭാകരന്റെ ആദ്യത്തെ തെറ്റ്. ഒസാമ ബിൻ ലാദൻ തീരുമാനിച്ച പോലെ. രാജീവ് ഗാന്ധിയെ കൊന്നതെല്ലാം പിന്നെ. രാജീവ് ഗാന്ധി കൊല്ലപ്പെട്ടില്ലെങ്കിലും പ്രഭാകരനെയും പുലികളെയും ഉന്മുലനം ചെയ്യാനുള്ള ദൗത്യം ശ്രീലങ്കയിൽ ഏതെങ്കിലും ഭരണാധികാരിക്ക് ലഭിക്കുമായിരുന്നു. എല്ലാം ഓരോ നിമിത്തങ്ങൾ

    ReplyDelete
  6. സുകുമാരന്‍ സർ, താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു...പ്രഭാകരന്റെ മകന്റെ അന്ത്യനിമിഷങ്ങള്‍കണ്ട് വാചാലരാകുന്നവര്‍ പുലികള്‍ നടത്തിയ നൂറുകണക്കിന് ഭീകരാക്രമങ്ങളില്‍ ചിന്നിച്ചിതറിയ പിഞ്ചുശരീരങ്ങളെ മറന്നോ?..പുലികള്‍ ചെയ്തിരുന്നത് ഭീകരപ്രവര്‍ത്തനമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട, ഭരണഘടനയുള്ള ഒരു രാജ്യത്തില്‍ വിധ്വംസകപ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത്. രാജ്യത്തിന്റെ സ്വാഭാവികപ്രതികരണമാണ് സംഭവിച്ചതും. പിന്നെ തമിഴ്‌നാട് എന്ന അന്യഗ്രഹദേശം 'തമിഴ് മക്കള്‍' എന്ന് അലമുറയിട്ടുകൊണ്ട് ഉറഞ്ഞുതുള്ളിയിട്ട് ഒരു കാര്യവുമില്ല. ഭാരതം നശിച്ചാലും തമിഴ്‌നാട് നിലനില്‍ക്കണമെന്നേ അവര്‍ക്കുള്ളു. ചൈനയും പാക്കിസ്ഥാനും ശ്രീലങ്കയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ആഞ്ഞുശ്രമിക്കുമ്പോള്‍ ഭാരതത്തിന് രാജ്യസുരക്ഷ കണക്കിലെടുത്തുകൊണ്ടേ തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ..തമിഴ്‌നാട്ടില്‍ ബുദ്ധഭിക്ഷുക്കള്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നു എന്നതും 'തമിഴ് സ്‌നേഹികള്‍' ഒന്നു പരിഗണിക്കണേ...അവരും മനുഷ്യരാണല്ലോ....

    ReplyDelete
  7. അതുകൊണ്ട് കൊല്ലാം നമുക്ക്

    ReplyDelete
  8. പ്രഭാകരൻ ഭീകര വാദിയാണെന്നും അത് കൊണ്ട് അയാളും കൂട്ടരും ദയ അര്ഹിക്കുന്നില്ല എന്ന ഒരു ചിന്തയാണ് താങ്കള് ഇവിടെ പ്രകടിപ്പിക്കുന്നത്. എന്നാൽ പ്രഭാകരനേയും പ്രസ്ഥാനത്തെയും തകര്ക്കുന്നതിനു വേണ്ടി ശ്രീലങ്കൻ സര്ക്കാര് അവിടുത്തെ തമിഴ് വംശജരോടാകെ ചെയ്തു കൂട്ടിയ ക്രൂരതകളെ താങ്കള് ബോധപൂർവ്വം കാണാതെ പോകുന്നു. അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. പ്രഭാകരനെയും അയാളുടെ പ്രസ്ഥാനത്തെയും തകര്ത്തതിനു ശേഷവും ഇന്നും ശ്രീലങ്കൻ സര്ക്കാര് തുടർന്ന് വരുന്ന തമിഴ് വിവേചനത്തെക്കുറിച്ച് സുകുമാരൻ സാർ താങ്കള്ക്കൊരു വിഷമവും തോന്നുന്നില്ലേ? മനുഷ്യന്റെ വേദന അവൻ മറ്റൊരു രാജ്യക്കാരനാണെന്നത് കൊണ്ട് മാത്രം കാണാതെ പോകുന്നത്, ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് വഴികളിലൂടെ സഞ്ചരിച്ച താങ്കളിൽ നിന്ന് പ്രതീക്ഷിക്കാനാവുന്നില്ല.

    ReplyDelete
  9. Look at Lanka now, they are moving towards prosperity. such a brave leader Mr. Rajapaksa, put an end to their nightmare and now they can think about development and other infrastructure. I was able to spent few nights in this Island recently and really enjoyed the island. A lot of changes in this country and lot of attitude. China is inputting so much in this island and they will make it as their Hub, while we will just watching in vain and still fighting each other and putting allegations. Later, China will have beatifically strategical military place for them down south of Indian subcontinent. It is high time to sit together with the Sri Lankan ministry and try to settle things and to stop this internal bullshitting. Anyways, hats off to this Lankan leader for his brave action which eliminated their long time hurdle on the way of development and better social life. A kind of bravery which is lacking in our leaders and thus to pump millions & millions to safe guard our borders.

    ReplyDelete
  10. Look at Lanka now, they are moving towards prosperity. such a brave leader Mr. Rajapaksa, put an end to their nightmare and now they can think about development and other infrastructure. I was able to spent few nights in this Island recently and really enjoyed the island. A lot of changes in this country and lot of attitude. China is inputting so much in this island and they will make it as their Hub, while we will just watching in vain and still fighting each other and putting allegations. Later, China will have beatifically strategical military place for them down south of Indian subcontinent. It is high time to sit together with the Sri Lankan ministry and try to settle things and to stop this internal bullshitting. Anyways, hats off to this Lankan leader for his brave action which eliminated their long time hurdle on the way of development and better social life. A kind of bravery which is lacking in our leaders and thus to pump millions & millions to safe guard our borders.

    ReplyDelete
  11. >>> പ്രഭാകരനെയും അയാളുടെ പ്രസ്ഥാനത്തെയും തകര്ത്തതിനു ശേഷവും ഇന്നും ശ്രീലങ്കൻ സര്ക്കാര് തുടർന്ന് വരുന്ന തമിഴ് വിവേചനത്തെക്കുറിച്ച് താങ്കള്ക്കൊരു വിഷമവും തോന്നുന്നില്ലേ?<<<

    What happened in sri lanka was a civil war that was forced on the sinhala majority by the intransigence of LTTE headed by prabhakaran who wiped out all the tamil leaders who advocated the path of peace and moderation and political solutions to whatever grievence that the tamil minority endured over the decades. In the end there was a decisive victory of the sinhala majority over the LTTE and it is natural that in any war, even if it is a civil war, there would be a period when the losers have to undergo suffering and humiliation, as you may recall the state of affais in germany or japan in the post war period. But then , that is a passing phase, the victors themselves would realise that it is in their own long term interest to help the losers get back into their normal rythm and make them partners in progress, as happened with the civil societies in germany and japan. In the mean time what we as neighbours can do is stop meddling and needling them unnecessarily and offer assistance if asked for , in the process of reconciliation. What the local politicians in tamilnadu are doing currently is , entirely selfish acts aimed at their own political ends, and they are in no way helping the tamils in srilanka, on the contrary they are putting impediments in the path of reconciliation by making the sinhala people more bitter .

    ReplyDelete
  12. “In the mean time what we as neighbours can do is stop meddling and needling them unnecessarily and offer assistance if asked for, in the process of reconciliation.”

    These kind of doctrines are not followed by any country recent times. A large number of people who have roots in India are living in Srilanka. So instead of keeping our eyes shut we should engage in pressure tactics towards Srilanka for an equal rights for Indian origin people there, and this is our moral responsibility. I agree that the behavior of Tamil politics regarding this issue is only for gains at their ends and purely emotional. Indian diplomacy need not become prey to DMK’s trap but the same time should not shy away from the responsibility.

    ReplyDelete
  13. >>>A large number of people who have roots in India are living in Srilanka. So instead of keeping our eyes shut we should engage in pressure tactics towards Srilanka for an equal rights for Indian origin people there, and this is our moral responsibility. <<<

    people who live in glass houses should not yield to the temptation to throw stones.....our nation is a cauldron of cultures......what would be your response if nepal seeks to do what you suggest with regard to indian citizens of nepali origin, or bangladesh about those with roots there, or burma or china etc.....no nation with self respect is going to countenance any interference in their internal affairs on a matter concerning their own citizens.....you must remember one thing clearly - as far as tamils in srilanka are concerned, even though their ancestors may have come from india and they speak one of the indian languages ,we are not talking about indians in srilanka , but srilankan citizens who are part and parcel of that nation for generations .....how the civil society in that nation achieves integration of diverse ethnic groups and achieves social harmony is a matter best left to their own wisdom......and in my opinion they are more likely to achieve that sooner if we stop acting like a big brother breathing down behind their back with a big stick......

    ReplyDelete
  14. @Ananth
    We have an active constitution, executive, judiciary and media to safe guard the rights of all of our citizens irrespective of their colour or origin. I do agree that there are faults in implementation, but in case that go beyond tolerance, definitely international pressure will mount on us. Your opinion suggest that we are not sure of our internal Justice and so don’t point fingers to others. If we keep this attitude the obvious reason will surface out and it will not be good in long run. To conclude the Big Brother should behave like a Big Brother.

    ReplyDelete
  15. >>>We have an active constitution, executive, judiciary and media to safe guard the rights of all of our citizens irrespective of their colour or origin. I do agree that there are faults in implementation<<<

    srilanka also has a constitution, elected executive, judiciary, media etc and though there may be some faults in implementaion there too.....all i am suggesting is , leaving them free to sort out their mess.....whatever said and done, even after the unhrc resolution and all, it is upto srilankan govt to take the steps towards reconciliation.....as srilanka does not have any oil, you can be sure that any amount of human rights violations there would not prompt any western powers to send their troops or do anything beyond passing resolutions.....so we had better do the realistic thing, which is, to use whatever goodwill that we have left with the sinhala govt there, to make them undertake steps towards reconciliation of their ethnic rivalries, by making them realise our good intentions, not through threats




    >>> Your opinion suggest that we are not sure of our internal Justice and so don’t point fingers to others.<<<

    yes.....i do feel that the indian citizens from north eastern states have got a raw deal....they do not feel at home with main stream india whether in bangalore or in delhi......why is it that even after 65 years of formation of indian union we need armed forces special powers to maintain civil unrest at bay in certain parts of the country.....why is it that various tribes in north east become easy prey for china/bangladesh/burma in their designs on india....if you close your eyes to reality an imagine that everything is hunky- dory you may be persuaded to embark on misadventures like attempting to settle the dispute in the neighbours house leaving ones own in disarray......

    >>>To conclude the Big Brother should behave like a Big Brother.<<<


    if the big brother acts tough with small brother beyond certain limits, small brother may be driven to seek the comfort under the might of bigger brother (china)

    ReplyDelete