Pages

പത്രപാരായണം

ഞാന്‍ മിഷ്യന്‍ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാഹിത്യസമാജം സെക്രട്ടരിയായിരുന്നു.  ആദ്യത്തെ സാഹിത്യസമാജത്തില്‍ അവതരിപ്പിക്കപ്പെട്ട വിഷയം പത്രപാരായണം എന്നതായിരുന്നു.  ഇന്ന് ഇങ്ങനെയാണ് ഞാന്‍ പത്രങ്ങള്‍ വായിക്കുന്നത്. ഇക്കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തെന്ത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചത് !


4 comments:

  1. പണ്ട് അങ്ങ് വായിച്ചാല്‍ മതിയായിരുന്നു ഇന്നിപ്പം ഇതൊരു ബൌധിക വ്യായാമം ആണ്

    പത്രത്തിന്റെ സ്റ്റാന്റ് എന്ത് പത്രാധിപന്‍ ആര് മുതലാളി ആര് ഇതൊക്കെ ആദ്യം മനസ്സില്‍ ഉറപ്പിക്കണം പിന്നെ ഓരോ പത്രം അതിന്റെ മുറക്ക് വായിക്കണം

    ഒരേ ന്യൂസ് മൂന്നു പത്രത്തില്‍ മൂന്നു രീതിയില്‍ ആയിരിക്കുമല്ലോ അത് മൂന്നും വായിച്ചു നമ്മുടെ എക്സ്പീരിയന്‍സ് ഉപയോഗിച്ചു സത്യം എന്തായിരിക്കണം എന്ന് കണ്ടെത്തണം

    പണ്ട് മനോരമയും മാത്രഭൂമിയും ഒക്കെ വിവരം ഉള്ളവര്‍ വായിക്കുന്ന പത്രവും തനിനിറം മഞ്ഞ പത്രം ഒക്കെ ഇക്കിളി ഉണര്‍ത്താന്‍ വായിക്കുന്നതും ആയിരുന്നു

    ഇന്ന് എല്ലാം ഒന്നുകില്‍ ഇക്കിളി അല്ലെങ്കില്‍ മനുഷ്യന് യാതൊരു പ്രയോജനവും ഇല്ലാത്ത ഗ്രൂപ്പ് വഴക്ക്‌. പെയിഡ് ന്യൂസ്. പെയിഡ് നിരൂപണം ഇവ കുത്തി നിറച്ച്ച്ചതാണ്.

    തൊണ്ണൂറു വയസ്സായ ഒരാള്‍ മലയാള പത്രം വായിച്ചാല്‍ വിചാരിക്കുന്ന കാര്യം ഞാന്‍ മാത്രം ഒരു പീഡനവും നടത്താതെ ഇത്ര നാള്‍ ജീവിച്ചു ഒരു പീഡനം ചാവുന്നതിനു മുന്പ് നടത്തിയില്ലെങ്കില്‍ മോശമല്ലേ എന്നാണ്.

    കെ പി കേശവമേനോന്‍ ഒക്കെ എഴുതിയിരുന്നത് മനുഷ്യന്റെ സന്മാര്‍ഗം വളര്‍ത്താന്‍ ഉതകുന്ന ലേഖനങ്ങള്‍ ആയിരുന്നു

    ഇന്ന് മനുഷ്യനെ അധമന്‍ ആക്കാനുള്ള സര്‍വ സംഗതിയും സര്‍ക്കുലേഷന്‍ കൂട്ടാനെന്ന പേരില്‍ അച്ചടിച്ചു വിടുന്നു

    പകുതിയും പച്ചക്കള്ളം

    ReplyDelete
  2. ശരിയാണ് സുശീല്‍ , ഇന്ന് പത്രം വായിക്കുന്നത്കൊണ്ട് മനസ്സ് ദുഷിച്ചു പോവുകയേയുള്ളൂ. ചാനലുകളും തഥൈവ: ...

    ReplyDelete
  3. ശ്രീ സുഹൈലിന്റെ കമന്റ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് ആരോ ഇട്ട ഒരു പോസ്റ്റാണ്,

    തിരുവനന്തപുരത്ത് സ്കൂളിലേക്ക് പോയ ഒരു പിഞ്ച് കുട്ടിയെ കൈസര്‍ എന്ന പട്ടി ആക്രമിച്ചു അതു കണ്ട ഒരു യുവാവ് പട്ടിയെ അടിച്ച് കൊന്ന് കുട്ടിയെ രക്ഷിച്ചു, വിവരമറിഞ്ഞെത്തിയ മനോരമ ലേഘകന്‍ യുവാവിനെ അഭിനന്ദിച്ചു എന്നിട്ട് പറഞ്ഞു നാളെ താങ്കളെപ്പറ്റി ഞങ്ങള്‍ വാര്‍ത്തകൊടുക്കും ധീരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവന്‍ തൃണവല്‍ഗണിച്ച് ഭീകരനായ പട്ടിയില്‍ നിന്നു കുട്ടിയെ രക്ഷിച്ചു, ഇതുകേട്ട യുവാവ് പറഞ്ഞു ഞാന്‍ കോണ്‍ഗ്രസുകാരനല്ല.. എങ്കില്‍ ഇങ്ങനെ വാര്‍ത്തകൊടുക്കാം രാ​ഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത യുവാവ്...... ഇതുകേട്ട യുവാവ് രോഷാകുലനായി.... ആരുപറഞ്ഞു എനിക്ക് രാഷ്ട്രീയമില്ലെന്നു ? ഞാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്. അദുത്ത ദിവസത്തെ മനോരമ വാര്‍ത്ത ഇപ്രകാരമായിരുന്നു "നിഷ്കളങ്കനായ കൈസറെ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകന്‍ പട്ടാപ്പകല്‍ അതിദാരുണമായി കൊലപ്പെടുത്തി"

    ReplyDelete
  4. പത്രം വായിക്കാന്‍ വായനശാലയിലേക്കുള്ള നെട്ടോട്ടത്തില്‍ നിന്നും ചിത്രത്തില്‍ കാണുന്ന അവസ്ഥയിലേക്കുള്ള മാറ്റത്തിനിടയില്‍ അന്‍പത് വര്‍ഷം ഒഴുകി പോയി. വാര്‍ത്തകളുടെ രൂപവും പത്ര ധര്‍മവും മാറി പോയി.

    ReplyDelete