Pages

അണ്ണാ ഹസാരയുടെ ധര്‍മ്മസമരം ജനങ്ങള്‍ ഏറ്റെടുക്കണം.

അണ്ണാ ഹസാരെ ആരംഭിച്ചിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ധര്‍മ്മ സമരമാണ്.  നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ പുതുക്കി പണിയാനുള്ള സമരമാണ് ഇത് എന്നാണ് ഹസാരെ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ സമരം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാനും വിജയിപ്പിക്കാനും ജനങ്ങള്‍ മുന്നോട്ട് വരികയും ലക്ഷ്യം കാണുന്നത് വരെ പൊരുതാന്‍  തയ്യാറാവുകയും വേണം. ഇതൊരു രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് പറയുമ്പോള്‍ ആരില്‍ നിന്നാണ് ഇപ്പോള്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടേണ്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്. അത്പോലെ തന്നെ ഈ സമരത്തില്‍ ആരാണ് ജനങ്ങളുടെ എതിര്‍പക്ഷത്ത് ഉള്ളത് എന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും അടിമത്വത്തിനും എതിരായിരുന്നുവല്ലോ. ഇപ്പോള്‍ ഈ സമരം , രണ്ടാം സ്വാതന്ത്ര്യസമരം ആര്‍ക്കെതിരായിട്ടാണ്, ആരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടാനാണ്?  അഴിമതിക്കാര്‍ക്ക് എതിരെയാണ് ഈ സമരം എന്ന് ഒറ്റവാക്കില്‍ പറയാം. അഴിമതി നമ്മുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ തന്നെയാണ്. അഴിമതിയാണ് ജനങ്ങളുടെ ജീവിതം ദുരിതമാക്കുന്നത്. അഴിമതി ജനങ്ങളെ നിരന്തരം വേട്ടയാടുന്നുണ്ട്.  നമ്മള്‍ ദിനവും സഞ്ചരിക്കുന്ന റോഡുകള്‍ നോക്കൂ. ആ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടാക്കുന്നത് ആ‍രാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ എന്തെങ്കിലും കാര്യത്തിന് പോയി നോക്കൂ. നമ്മുടെ സമയത്തിന് പുല്ല് വില കല്‍പ്പിക്കാത്ത ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യം കണ്ടിട്ടുണ്ടോ? ഇതൊക്കെ അഴിമതിയുടെ ഉദാഹരണങ്ങളാണ്.

ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ എന്ത് തന്നെയായാലും കാര്യങ്ങള്‍ക്ക് ഒരു നേരും നെറിയും ഉണ്ടായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്.  ജനാധിപത്യവിരുദ്ധമായിരുന്നെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ മെഷിനറി ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നു എന്നും കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും ഭയപ്പെട്ടിരുന്നു എന്നും നമുക്ക് അറിയാം.  അതൊക്കെ അടിയന്തിരാവസ്ഥയുടെ നല്ല വശങ്ങളല്ലേ എന്ന് പറഞ്ഞപ്പോള്‍ അതിന് പൌരാവകാശങ്ങള്‍ ധ്വംസിക്കുന്ന അടിയന്തിരാവസ്ഥ എന്തിന്, അല്ലാതെ തന്നെ സര്‍ക്കാരിന് നിയമം മൂലം ഉദ്യോഗസ്ഥരുടെ ജനസേവനവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കലും ഉറപ്പാക്കാമല്ലൊ എന്നാണ് ഉത്തരം തരപ്പെട്ടത്. എന്നാല്‍ അടിയന്തിരാവസ്ഥ പിന്‍‌വലിക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കരിഞ്ചന്തയും കൃത്രിമവിലക്കയറ്റവും അഴിമതിയും കൈക്കൂലിയും എല്ലാം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയാണുണ്ടായത്. അതിന്റെ പാരമ്യമാണ് ഇന്ന് കാണുന്നത്. ഒന്നിനും ഒരു വ്യവസ്ഥയുമില്ല.

ഉദ്യോഗസ്ഥന്മാരും വ്യാപാരികളും  മുതലാളിമാരും രാഷ്ട്രീയക്കാരും ഇന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ കൊള്ളക്കൂട്ടത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാന്‍ കഴിയില്ല. രാഷ്ട്രീയക്കാരില്‍ നല്ലവര്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ നല്ലവരായവര്‍ പോലീസിലുമില്ലേ എന്ന് പറയേണ്ടി വരും.  അഴിമതിക്ക് വേണ്ടതായ സംരംക്ഷണം കിട്ടുന്നത് തീര്‍ച്ചയായും രാഷ്ട്രീയക്കാരില്‍ നിന്നാണ്. രാഷ്ട്രീയക്കാര്‍ അഴിമതിരഹിതര്‍ ആയിരുന്നെങ്കില്‍ രാജ്യത്ത് അഴിമതി ഇത്ര വ്യാപിക്കുകയില്ലായിരുന്നു. മറ്റൊരു വരുമാനവുമില്ലാത്ത മുഴുവന്‍ സമയ പാര്‍ട്ടി നേതാക്കള്‍/പ്രവര്‍ത്തകര്‍ ആര്‍ഭാടപൂര്‍വ്വം ജീവിതം നയിക്കുന്നുണ്ടെങ്കില്‍ അത് അഴിമതിയിലൂടെയാണ് എന്നതിന് തെളിവ് വേണോ? സ്വാതന്ത്ര്യാനന്തരം അഴിമതി ഇത്ര മൂര്‍ച്ഛിക്കാന്‍ കാരണം അഴിമതിയുടെ പെറ്റമ്മയും പോറ്റമ്മയും രാഷ്ട്രീയക്കാര്‍ ആയത്കൊണ്ട് തന്നെയാണ്.  ഇത് രാഷ്ട്രീയക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്.  സംശയമുണ്ടെങ്കില്‍ ആരാണ് അഴിമതിക്കാര്‍ എന്ന് ഒരു പാര്‍ട്ടിക്കാരനോട് ചോദിച്ചു നോക്കൂ, മറ്റേ പാര്‍ട്ടിക്കാര്‍ എന്നായിരിക്കും പെട്ടെന്നുള്ള ഉത്തരം.  അഴിമതിയാരോപണം നേരിടാത്ത ഒരു പാര്‍ട്ടിക്കാരനും ഇന്ത്യയില്‍ ഇല്ല തന്നെ.  ഓരോ പാര്‍ട്ടിക്കാരനും തന്നെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന അനുയായിവൃന്ദം ഉള്ളത്കൊണ്ടാണ് രക്ഷപ്പെട്ടുപോകുന്നത്.

രാഷ്ട്രീയക്കാര്‍ക്കെതിരെ സംസാരിക്കുമ്പോഴോ,  രാഷ്ട്രീയക്കാരെ പങ്കെടുപ്പിക്കാതെ എന്തെങ്കിലും സമരം നടത്തുമ്പോഴോ അതിനെ അരാഷ്ട്രീയവല്‍ക്കരണം എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും ശ്രമിക്കാറുണ്ട്.  സ്വന്തം വയറ്റുപ്പിഴപ്പിന്റെ കാര്യം വരുമ്പോള്‍ , അത് വരെ പരസ്പരം അഴിമതി ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാര്‍ ഒരേതൂവല്‍ പക്ഷികളെ പോലെ ഒരുമിക്കാറുണ്ട്. സ്വന്തം വര്‍‌ഗ്ഗപരമായ ഐക്യം കാത്ത് സൂക്ഷിക്കാറുണ്ട്. അപ്പോള്‍ വിഡ്ഡികളാക്കപ്പെടുന്നത് ജനങ്ങളാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ തന്ത്രപരമായ ഈ ഐക്യത്തിലൂടെയാണ് എല്ലാ തിന്മകളും നാട്ടില്‍ നിലനിന്നുപോകുന്നത് എന്ന് നാം തിരിച്ചറിയണം. അത്കൊണ്ട് രാഷ്ട്രീയക്കാര്‍ പറയുന്ന അരാഷ്ട്രീയം ഇന്നത്തെ നിലയില്‍ ഏറ്റവും പുരോഗമനപരമായ ചിന്തയാണ്.

അണ്ണാ‍ ഹസാരെയെ പോലെ ഒരു സമരത്തിന് ഇറങ്ങാന്‍ ഇന്ന് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് കഴിയുമോ? അതിനുള്ള ആര്‍ജ്ജവവും ധാര്‍മ്മികബലവും ഉള്ള ഏതെങ്കിലും രാഷ്ട്രീയനേതാവ് ഇന്ന് ഇന്ത്യയില്‍ ഉണ്ടോ? ഇല്ല. എന്ത്കൊണ്ട്? രാഷ്ട്രീയക്കാരന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് അധികാരത്തിനും പദവിക്കും അധ്വാനിക്കാതെ ആഡംബരപൂര്‍വ്വം ജിവിയ്ക്കാനും വേണ്ടിയാണ്. ത്യാഗപൂര്‍ണ്ണമായ രാഷ്ട്രീയപ്രവര്‍ത്തനം സ്വാതന്ത്ര്യത്തിന് മുന്‍പ് മാത്രമേ നടന്നിട്ടുള്ളൂ.  അത്കൊണ്ട് രാജ്യത്ത് ഇനി വല്ല പരിവര്‍ത്തനവും നടക്കണമെങ്കില്‍ അതിന് നേതൃത്വം നല്‍കാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയത്തിന് പുറത്ത് നിന്ന് ആളുകള്‍ മുന്നോട്ട് വരണം. അതാണ് അരാഷ്ട്രീ‍യത്തിന്റെ രാഷ്ട്രീയം. ഈ കാലഘട്ടത്തിന്റെ ശരിയായ രാഷ്ട്രീയം. അണ്ണാ ഹസാരെ രണ്ടാം ഗാന്ധിയാകുന്നത് അങ്ങനെയാണ്.  ഈ സമരം രണ്ടാം സ്വാതന്ത്ര്യസമരമാകുന്നത് അഴിമതിക്കാരായ സര്‍വ്വരാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കും എതിരായി ജനങ്ങളുടെ പ്രത്യക്ഷസമരമാകുമ്പോഴാണ്.  ഇതൊരു തുടക്കം മാത്രമാണെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ജന ലോക്‍പാല്‍ ബില്‍ ഒറ്റമൂലിയല്ല.  അത് ആദ്യത്തെ ഒരു പടി മാത്രമാണ്.

ഈ സമരം വിജയിക്കണമെങ്കില്‍  രാഷ്ട്രീയപാര്‍ട്ടികളെ ഇതില്‍ അടുപ്പിക്കാതിരിക്കുകയും അവര്‍ സമരത്തെ ഹൈജായ്ക്ക് ചെയ്തുകൊണ്ടുപോകുന്നത് തടയുകയും വേണം. ഇതൊരു കോണ്‍ഗ്രസ്സ് വിരുദ്ധസമരമാക്കി മാറ്റാനുള്ള അടവുകളും തന്ത്രങ്ങളും ബി.ജെ.പി.യും ഇടത്പക്ഷവും മെനയുന്നുണ്ട്. അപ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസ്സുകാര്‍ ഹസാരെയ്ക്ക് എതിരായി നിലയുറപ്പിക്കുമല്ലൊ. അങ്ങനെ അണ്ണാ ഹസാരെ ജനങ്ങളുടെ നേതാവാകുന്നതില്‍ നിന്ന് തടയുകയാണ് അവരുടെ ലക്ഷ്യം.  പാര്‍ലമെന്റിന്റെ പരമാധികാരം എന്ന് അവര്‍ പറയുമ്പോള്‍ അവരുടെ മനസ്സിലിരുപ്പ് തങ്ങളുടെ അധികാരം എന്നാണ്.  പാര്‍ലമെന്റിനോട് ഇവര്‍ക്കൊക്കെയുള്ള മതിപ്പും മര്യാദയും പാര്‍ലമെന്റ് നടപടികള്‍ ടിവിയില്‍ കാണുന്ന ജനം മനസ്സിലാക്കുന്നുണ്ട്.

അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുള്ള ഈ സമരം നാം ജനങ്ങള്‍ ഏറ്റെടുക്കണം.  അധര്‍മ്മവും അനീതിയും പെരുകുമ്പോള്‍ സംഭവാമി യുഗേ യുഗേ എന്നാണല്ലൊ. എപ്പോഴായാലും ഒരു തുടക്കം വേണമല്ലോ. അത് ഇപ്പോള്‍ നമ്മുടെ കാലഘട്ടത്തില്‍ തന്നെ  തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അവസാനം വരെ അഹിംസയിലും സമാധാനപരമായും ചര്‍ച്ചകളില്‍ വിശ്വാസമര്‍പ്പിച്ചും വേണം സമരം തുടരാന്‍ . എന്നാല്‍ വിട്ടുവീഴ്ച പാടില്ല താനും.  ഒരു മാറ്റം ഉണ്ടാക്കാന്‍ നമുക്ക് കഴിയും.  അത്കൊണ്ട് ഈ സമരം നാം ജനങ്ങള്‍ ഏറ്റെടുക്കണം. തന്റെ പാര്‍ട്ടി നേതാവിനോടുള്ള വിധേയത്വവും അന്ധമായ വീരാരാധനയും മാറ്റി വെച്ചുകൊണ്ട് രാജ്യത്തിന്റെയും ജനങ്ങളുടെയും ശോഭനമായ ഭാവിയില്‍ വിശ്വാസവും പ്രതീക്ഷയും ഉള്ളവര്‍ മാത്രമേ ഈ സമരത്തില്‍ അണി ചേരാവൂ.  സ്വന്തം പാര്‍ട്ടിയും പാര്‍ട്ടിനേതാക്കളും ശുദ്ധീകരിക്കപ്പെടാന്‍ കൂടി ഇങ്ങനെയൊരു ധര്‍മ്മസമരം അത്യന്താപേക്ഷിതമാണെന്ന് കടുത്ത പാര്‍ട്ടി വിശ്വാസികളും മനസ്സിലാക്കട്ടെ.

അണ്ണാ ഹസാ‍രെ സിന്ദാബാദ് !

33 comments:

  1. ഇതൊരു വീണ്ടു വിചാരത്തിന്റെ ബാക്കിപത്രം ആണോ ?!

    ReplyDelete
  2. ഒരു കോണ്‍ഗ്രെസ്സുകാരനില്‍ നിന്ന് ഭാരതീയനിലെക്കുള്ള ദൂരം ഏതാനും ദിവസങ്ങള്‍ മാത്രമാണെന്ന് അറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  3. ഗാന്ധിജി പ്രകടിപ്പിച്ച ആശയങ്ങളോട് അനുഭാവം കാണിച്ച എത്ര പേര് നമ്മളില്‍ കാണും?
    സ്വാതന്ത്ര്യം നേടിയിട്ടു ആറ് ദശകം കഴിഞ്ഞിട്ടും നേടാത്ത തിരിച്ചറിവ്
    ഇന്ന് അണ്ണാ ഹസാരെ കാണിച്ച വഴിയിലൂടെ നേടുമോ ?
    എന്ടോ സല്‍ഫാന് എതിരെ നമ്മള്‍ എല്ലാം അഭിപ്രായ സമീകരണം നടത്തിയെങ്കിലും
    ഭാരത സര്‍ക്കാര്‍ എടുത്ത നിലപാടോ ?
    പ്രതികരണ ശേഷി നഷ്ടമായ ഒരു ജനത ഉള്ളത് കൊണ്ടാണല്ലോ
    ഭാരതം അന്നും ഇന്നും ഒരേ പോലെ സ്ഥിതമായത്.
    --
    ധര്‍മ സമരത്തിന്‌ എല്ലാ ആശംസകളും .

    ReplyDelete
  4. എന്തൊക്കെ പറഞ്ഞാലും ഹസാരെ ഒരു പ്രതീക്ഷയാണ്
    പ്രതീക്ഷകലെങ്കിലും ബാക്കി വേണ്ടേ നാം ഇന്ത്യക്കാര്‍ക് ?
    1948 ആദ്യത്തെ ഗാന്ധിയനെ കൊന്നു തള്ളിയ സംഘ പരിവാര സുഹൃത്തുകളുടെ
    പിന്തുണ ഒടുവിലത്തെ ഗാന്ധിയന്റെ (!) കുരുതിയും നടത്തുമോ എന്ന് സംശയം ഇല്ലാതില്ല
    മുല്ലപ്പൂ ഒന്നും മനക്കുന്നില്ലെങ്കിലും രാഷ്ട്രീയ സമരങ്ങളുടെ ദുര്‍ഗന്ധം
    ഏറെ ഇല്ലാത്തതിനാല്‍ ഹസാരെ എന്നെ മൂനക്ഷരം മറ്റൊരു
    പ്രതീക്ഷ തന്നെ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഗൂഗിള്‍ പ്ലസിലെ അഭിപ്രായങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായമാണിത്. എന്തായാലും അഭിപ്രായമെന്നത് ഇരുമ്പുലക്കയല്ലെന്ന് സുകുമാരന്‍ സാര്‍ തെളിയിച്ചു. നല്ലതിനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കാണിക്കുന്ന സുമനസ്സിന് അഭിനന്ദനങ്ങള്‍!!

    ReplyDelete
  7. ഇന്നലെ ചാനലുകളില്‍ ഫ്ലാഷ് ന്യുസുകള്‍ മിന്നിയത് ഇങ്ങിനെ "പിണറായി വിജയന്‍റെ അഭിപ്രായത്തെ ഞങ്ങളും അനുകൂലിക്കുന്നു -യൂത്ത് കൊണ്ഗ്രെസ്സ് ". ഹസാരെയുടെ സമരം അരാഷ്ട്രീയമാണെന്ന
    പിണറായി വിജയന്‍റെ അഭിപ്രായത്തെയാണ്‌ യൂത്ത് കൊണ്ഗ്രെസ്സും പിന്താങ്ങുന്നത്. അപ്പോള്‍ എന്താണ് അരാഷ്ട്രീയം ? രാഷ്ട്രീയക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരാത്ത വിഷയങ്ങള്‍ ആരെങ്കിലും സംസാരിക്കുന്നതാണോ അരാഷ്ട്രീയം ?അങ്ങിനെയാണെങ്കില്‍ ലോകാവസാനം വരെ 'അഴിമതി ' ഒരു അരാഷ്ട്രീയ വിഷയമായിരിക്കും ഇക്കൂട്ടര്‍ക്ക് . വില്ലേജ് ഓഫീസിലെ പ്യുണിനും തൂണിനും മുതല്‍ പാര്‍ലമെന്റിനെ വരെ ബാധിച്ച അഴിമതിക്കെതിരെ സംസാരിക്കുന്നത് തന്നെയാണ് ഈ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയം .അല്ലാതെ സമരം നടത്തുന്നത് ആരാണ് എന്ന് നോക്കിയല്ല വിഷയത്തിന്റെ പ്രാധാന്യം നോക്കിയാണ് രാഷ്ട്രീയമെന്നും അരാഷ്ട്രീയമെന്നും തരം തിരിക്കേണ്ടത്‌ . ഒരു രാഷ്ട്രീയ പാര്‍ടിക്കാരെയും സമരത്തിന്റെ നാലയലത്തു അടുപ്പിക്കതിരുന്നാല്‍ ഈ സമരം ധാര്മികമായെങ്കിലും വിജയിക്കും.കാരണം അവരെല്ലാവരും ഒന്നല്ലെങ്കില്‍ മറ്റേതില്‍ കയ്യിട്ടു വാരിയവര്‍ ആണ് .
    പിന്കുറി :-മന്‍മോഹന്‍ സര്‍ക്കാര്‍ അമേരിക്കന്‍ പിന്തുണയോടെ ഓരോന്ന് നടപ്പിലാക്കുമ്പോള്‍ പുറത്തു നിന്നാരെങ്കിലും 'അമേരിക്ക' ആണ് ഇതിന്റെ പിന്നില്‍ എന്ന് വിളിച്ചു പറഞ്ഞാല്‍ അവരെ പിന്നില്‍ നിന്ന്
    കളിയാക്കുന്ന കൊണ്ഗ്രെസ്സുകാര്‍ കഴിഞ്ഞ ദിവസം കരഞ്ഞു പറയുന്നത് കണ്ടു " അമേരിക്ക ആണ് ഹസാരെയുടെ പിന്നില്‍ എന്ന്!"

    ReplyDelete
  8. നല്ല തുടക്കം തന്നെ.വിജയിക്കേണ്ട സമരം തന്നെ തര്‍ക്കമില്ല.പക്ഷെ ഇതില്‍ ഇടന്‍ അജണ്ട ഉണ്ടോ? ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .....

    ReplyDelete
  9. ജനാധിപത്യത്തിൽ ജനപ്രതിധികളാണ് നിയമം നിർമ്മിക്കേണ്ടത്... അതിന് മുകളിൽ പരമാധികാരിയായി അണ്ണാ ഹസാരയെന്നല്ല ആരേയും വാഴുവാൻ അനുവദിക്കരുത്... പക്ഷെ ജനപ്രതിനിധികളെ സമർദ്ധംചെലുത്തി ഒരു നിയമം ഉണ്ടാക്കുവാൻ ഹസാരക്ക് അവകാശമുണ്ടല്ലോ... പാർട്ടി നയം നിയമമാക്കുവാൻ രാഷ്ട്രീയപാർട്ടികൾ സമർദ്ധം ചെലുത്താറുണ്ടല്ലോ... അന്നൊന്നും ഇല്ലാത്ത വിഷമം ഇപ്പോഴെന്താണാവോ ഉയർന്നുവരുന്നത്... രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ ആവശ്യപ്പെടുന്നതും ജനകൂട്ടത്തിന്റെ ലേബലിൽ ആവശ്യപ്പെടുന്നതും തമ്മിൽ എന്താണ് വിത്യാസം... ഹസാരക്ക് പിന്തുണയില്ലെങ്ങിൽ അവഗണിക്കണം... അതല്ലേ ജനാധിപത്യം...

    ReplyDelete
  10. തീർച്ചയായും ഓരോ ഭാരതീയനും ചിന്തിക്കേണ്ട സമയമണിത്...........അണ്ണാ ഹസാരയെ പിന്തുണച്ചതു കൊണ്ട് മാത്രമായില്ല..നാമോരുരുത്തരും വ്യക്തിജീവിതത്തിൽ അഴിമതി തടയാനുള്ള ഒരവസരവും പാഴാക്കിക്കൂടാ..ഇതു പറയുന്നതു നാളെ ഈ ഭൂമുഖത്തുനിന്നും അഴിമതി മുഴുവനും തുടച്ചുനീക്കാം എന്നുള്ള വ്യാമോഹം കൊണ്ടൊന്നുമല്ല.........ഒരു കുന്നോളം,അല്ലെങ്കിൽ പ്രപഞ്ചത്തിനോളം പറ്റിയില്ലെങ്കിലും ഒരു കടുകുമണിയോളമെങ്കിലും ചെയ്യാൻ പറ്റിയാൽ തെറ്റൊന്നുമില്ലല്ലൊ??ഒരു നല്ല ഭരതീയന്റെ മനസിലെ ചിന്തകളാണു സുകുമരൻ സാറിന്റേ വാക്കുകളിൽ കാണാൻ കഴിഞ്ഞത്........ഇതിനു മുൻപത്തെ പോസ്റ്റിനു വ്യത്യസ്തമായി...അഭിനന്ദനങ്ങൾ....ഇതൊരു രണ്ടാം സ്വാതന്ത്ര സമരത്തിന്റെ തുടക്കമാവട്ടെ.......

    ReplyDelete
  11. Sir, i hv nt read ur post as i am already aware of it and its importance and consequences. I am supporting the campaign.

    Wat u stated abt malayalis is exactly right, and most of them get news frm politically oriented kerala media and they are reluctant to look in to wat the national meadia says, other thing is that many of them dont know hindi. They consider themselves smarter and intellectual than North Indians which is not true, I personally experienced this since I hve been living in different parts of India for last 9 years. As u said North Indians are doing their best, let those malayalis dwell safely in their well, as there is a saying '' potta kinattile kutti thavala''

    I am not referring all malayalis or defaming them.

    ReplyDelete
  12. താങ്കള്‍ പറഞ്ഞത് വളരെ കറക്റ്റ് ആണ് .... ഞാന്‍ ഇന്നലെ രാവിലെ സത്യഗ്രഹത്തിന്(കൊച്ചി ഗാന്ധി ഭവന്‍ ) പോയിരുന്നു , അവിടെ ഉള്ളത് ആകര്‍ 8 പേര്‍ മാത്രമായിരുന്നു..

    ReplyDelete
  13. http://www.facebook.com/pages/Johnson-Mash-composer-and-music-director/247424741958245

    ReplyDelete
  14. അന്ന ഹസരെക്ക് ജനപിന്തുണ വര്‍ദ്ധിക്കുന്നത് കണ്ടപ്പോള്‍ ചിലരുടെ മനസ് മാറി. ആദ്യം എഴുതിയത് തിരുത്തിയെഴുതേണ്ടി വന്നിരിക്കുന്നു. നല്ല കാര്യം. അന്ന ഹസാരെ തുടങ്ങിയ സമരം ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ ഹസാരെ വിളിച്ചിട്ട് പോയവരല്ല. സ്വയം തോന്നി പോയതാണ്. വെബ്സൈറ്റുകളില്‍ ഞങ്ങളെപ്പോലുള്ളവര്‍ പിന്തുണക്കുന്നത് അന്നഹസാരെയോ മറ്റാരെങ്കിലോ ആഹ്വാനം ചെയ്തിട്ടല്ല. ഞങ്ങള്‍ക്ക് സ്വയം തോന്നിയിട്ടാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ സമരം. ഇതാണ് യഥാര്‍ത്ഥ ജനകീയസമരം.

    ReplyDelete
  15. The government argues Parliament is ultimate, remeber it is not parliament nor court which is ultimate .Its is the constituion of India which is ultimate , and i request Pinarayi, Manmohan sigh Kapil SIBAL and all those politicians who think they are above everything to read the constition, It starts we the people... So it is the people that is ultimate , if you forget that we will teach you this , beware nothing can stop or contril people power

    ReplyDelete
  16. ജനാധിപത്യത്തില്‍ ജനങ്ങള്‍ ആണ് നിയമം നിര്‍മ്മിക്കേണ്ടത് , പ്രതിനിധികള്‍ അതിനുള്ള ഒരു ഉപകരണം മാത്രം .. ജനാധിപത്യമല്ലേ ..? അതോ ....ജനപ്രതിനിധിആധിപത്യമോ ..?
    ഹസാരയുടെ സമരം തീര്‍ച്ചയായും രാഷ്ട്രീയമാണ് .. രാഷ്ട്രത്തിന്റെ പൊതു ബോധത്തെ പരിഗണിക്കുന്നതെന്തോ ..അത് തന്നെ രാഷ്ട്രീയം ..അല്ലാതെ വേറെന്താ അത് ...

    അക്ഷരങ്ങള്‍ എഴുതിയുണ്ടാക്കുന്നത് മനുഷ്യര്‍ ആണ് പേന അല്ല .. ഇവിടെ ചിലരുടെ ധാരണ പേനയാണ് എഴുതുന്നതെന്ന് .. ഇതെന്താ പേനാധിപത്യമോ ..? ഹ ഹ !!

    ReplyDelete
  17. വേറെ ഒരു കാര്യം , ഇവിടെ ഹസാരക്ക് ഇപ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വലിയ പിതുന ഒന്നും ഇല്ല .. എന്നാല്‍ കോണ്ഗ്രസ് അതിനെ എതിര്‍ക്കുന്നുണ്ട് ..വളരെ വ്യക്തമായി തന്നെ ആത്മ വിശ്വാസത്തോടെ അത് ചെയ്യുന്നുമുണ്ട് .. ജാതി മത സമവാക്യങ്ങള്‍ കൂട്ടി കിഴിക്കുമ്പോള്‍ സമമായി വരുന്ന ആത്മ വിശ്വാസമോ പാര്‍ട്ടി ജനാധിപത്യം അഥവാ ജനങ്ങളുടെ മേല്‍ ആധിപത്യം ...??

    ReplyDelete
  18. ഹസാരക്ക് എന്ത് കൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു കൂടാ എന്ന് നിഷ്കളങ്കര്‍ ആയ ചിലര്‍ .. ഹൌ !!

    അങ്ങേരു ഇലക്ഷനില്‍ നിന്നാല്‍ , ജാതി മത , വര്‍ഗ്ഗ ,വര്‍ണ, ഭാഷ , പാര്‍ടി "വിധേയത്വങ്ങള്‍ " വേണ്ട വിധം ഉപയോഗപ്പെടുത്തി "പ്രബുദ്ധ ജാനാധിപത്യം " അങ്ങേരെ കേട്ട് കെട്ടിക്കും , കെട്ടി വച്ച കാശ് പോലും കിട്ടാതെ എട്ടു നിലയില്‍ പൊട്ടിക്കും ... അത് ഞങ്ങള്‍ക്കറിയാം..!!എങ്കിലും ഞങ്ങള്‍ നിഷ്കളങ്കര്‍ ...! വെറുതെ ഇതൊന്നും അറിയില്ലെന്ന് ഭാവിക്കും .!! അതൊക്കെ അല്ലെ ഒരു രസം .. അല്ലെങ്കിലും എലെക്ഷന്‍ എങ്ങനെ ജയിക്കണം എന്ന് ഞങ്ങള്‍ക്കറിയാം ...കാപട്യമെന്നോന്നും വിളികരുത് പ്ലീസ് ..

    ReplyDelete
  19. പാവം രാഷ്ട്രീയക്കാരുടെ കഞ്ഞികുടി മുട്ടിക്കും നിങ്ങളെല്ലാരൂടെ....

    ReplyDelete
  20. നമസ്കാരം സുകുമാരേട്ടാ,

    ഈ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന കാതലായ പ്രശ്നങ്ങള്ക്ക് വേണ്ടി ആര് ശബ്ദം ഉയര്ത്തുന്നുവോ അതൊക്കെ രാഷ്ട്രീയം ആകുന്നു. അല്ലാതെ രാഷ്ട്രീയ പാര്ടിരകളുടെ പേരില്‍ അല്ലാത്തത് എല്ലാം അരാഷ്ട്രീയം ആണെന്ന് പറയുന്നവര്‍ വെറും വിഡ്ഢികള്‍!

    ReplyDelete
  21. ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ നിയമനിര്‍മ്മാണത്തിന് അവകാശമുള്ളൂ എന്ന വാദം എത്രമാത്രം ശരിയാകും?

    ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ പലപ്പോഴും സ്റ്റേറ്റ് നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് ജനങ്ങളുടെ വോട്ടിനായി ഇടാറുണ്ട്, അവിടെയുള്ള ജനങ്ങള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുത്ത് അഴച്ചവര്‍ ശരിയല്ല എന്ന് കണ്ടാല്‍ തിരിച്ച് വിളിക്കുവാനുള്ള അവകാശം ഉണ്ട്. അത്തരം അവകാശങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും ലഭിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ “അഹങ്കാരം” കുറച്ച് ജനനന്മയ്ക്കായി പ്രയത്നിക്കുമെന്ന് തീര്‍ച്ച.

    നമുക്ക് വേണ്ടത് ശക്തമായ ബില്ലാണ്. അതിന് ഇത് വരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറായില്ല എന്നിടത്താണ് ഹസ്സാരമാരും രാംദേവുമാരും ഉയര്‍ന്ന് വന്നിരിക്കുന്നത്.

    കൈകൂലി കൊടുത്ത് ജനങ്ങള്‍ മടുത്തിരിക്കുന്നു. അതിന് അറുതി വരുത്തുവാന്‍ ആരെങ്കിലും തുനിയുന്നുവെങ്കില്‍ ജനങ്ങള്‍ അവര്‍ക്കനുകൂലമാകും എന്നതിന് അടിവരയിടുന്നതാണ് ഈ അടുത്ത ദിവസങ്ങളില്‍ “സംഘടനാ ശക്തിയില്ലാത്ത” ഹസ്സാരയ്ക്ക് ലഭിക്കുന്ന ജനകൂട്ടം തെളിയിക്കുന്നത്.

    പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇത് പോലുള്ളവര്‍ക്ക് പിന്തുണയുമായി ജനങ്ങള്‍ അണിനിരക്കണം. കോണ്‍ഗ്രസ്സിന്റെ ഒരണ മെമ്പര്‍ പോലുമല്ലാതിരുന്ന ഗാന്ധി കോണ്‍ഗ്രസ്സിലൂടെ ജനങ്ങളെ സ്വാതന്ത്ര്യ സമര ഭൂമിയില്‍ നയിച്ചിരുന്നു എങ്കില്‍ ഹസ്സാരയ്ക്കും എന്ത് കൊണ്ട് ആയി കൂട.

    പക്ഷേ സ്ഥിരം രാഷ്ട്രീയ നാടകങ്ങള്‍ പോലെ ഇത് അവസാനിക്കാതിരുന്നാല്‍ മതി.

    15 ദിവസം നീളുന്ന നിരാഹാര സമരം എത്ര മാത്രം വിജയിക്കുമെന്ന് കണ്ടറീയണം. ഹസ്സാരയും കൂട്ടരും ചെയ്യേണ്ടത് ഇപ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ഉപയോഗിച്ച് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ശക്തമായ സമര പരമ്പരകള്‍ നടത്തണം. ദിവസങ്ങള്‍ കഴിയുന്തോറും ജനങ്ങളുടെ സമരാവേശം തണുക്കുമെന്ന് ഹസ്സാരയും കൂട്ടരും തിരിച്ചറിയണം. അത് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ അവര്‍ സമയം നീട്ടി കൊണ്ടു പോകുവാനും ശ്രമിക്കുന്നു.

    ReplyDelete
  22. ഈ ചിന്തകള്‍ക്ക് ഭാവുകങ്ങള്‍. എന്നോ തുടങ്ങേണ്ടിയിരുന്ന ഒരു സമരമാണിത്. അറബ് രാജ്യങ്ങള്‍ പോലും ജനാധിപത്യ പ്രക്ഷോപങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ഇത്തരം വിപ്ലവ സമരങ്ങള്‍ രാജ്യത്തെ അതിനെ ബാധിച്ചിരിക്കുന്ന കാന്സര്‍ കരിച്ചു കളഞ്ഞു രക്ഷ പ്രാപിക്കാന്‍ ഉപകരിക്കും. എന്‍റെ അഭിപ്രായങ്ങള്‍ www.athmagatham.com, www.shukoorcheruvadi.co.cc എന്നിവിടങ്ങളില്‍ ഉണ്ട്.

    ReplyDelete
  23. ഈ വിഷയവുമായി ബന്ധമുള്ള ഒരു മെയിലില്‍ കിട്ടിയ കാര്യങ്ങള്‍: ഇവിടെ കൊടുക്കുന്നു.
    See how Anna's Proposed Lokpal Bill can control the corrupt politicians and officials.
    1. Existing System
    No politician or senior officer ever goes to jail despite huge evidence because Anti Corruption Branch (ACB) and CBI directly come under the government. Before starting

    investigation or initiating prosecution in any case, they have to take permission from the same bosses, against whom the case has to be investigated.
    System Proposed by civil society
    Lokpal at centre and Lokayukta at state level will be independent bodies. ACB and CBI will be merged into these bodies. They will have power to initiate investigations and

    prosecution against any officer or politician without needing anyoneⳠpermission. Investigation should be completed within 1 year and trial to get over in next 1 year. Within

    two years, the corrupt should go to jail.
    2. Existing System
    No corrupt officer is dismissed from the job because Central Vigilance Commission, which is supposed to dismiss corrupt officers, is only an advisory body. Whenever it

    advises government to dismiss any senior corrupt officer, its advice is never implemented.
    System Proposed by civil society
    Lokpal and Lokayukta will have complete powers to order dismissal of a corrupt officer. CVC and all departmental vigilance will be merged into Lokpal and state vigilance

    will be merged into Lokayukta.
    3. Existing System
    No action is taken against corrupt judges because permission is required from the Chief Justice of India to even register an FIR against corrupt judges.
    System Proposed by civil society
    Lokpal & Lokayukta shall have powers to investigate and prosecute any judge without needing anyoneⳠpermission.
    4. Existing System
    Nowhere to go - People expose corruption but no action is taken on their complaints.
    System Proposed by civil society
    Lokpal & Lokayukta will have to enquire into and hear every complaint.
    5. Existing System
    There is so much corruption within CBI and vigilance departments. Their functioning is so secret that it encourages corruption within these agencies.
    System Proposed by civil society
    All investigations in Lokpal & Lokayukta shall be transparent. After completion of investigation, all case records shall be open to public. Complaint against any staff of

    Lokpal & Lokayukta shall be enquired and punishment announced within two months.
    6. Existing System
    Weak and corrupt people are appointed as heads of anti-corruption agencies.
    System Proposed by civil society
    Politicians will have absolutely no say in selections of Chairperson and members of Lokpal & Lokayukta. Selections will take place through a transparent and public

    participatory process.
    7. Existing System .
    Citizens face harassment in government offices. Sometimes they are forced to pay bribes. One can only complaint to senior officers. No action is taken on complaints

    because senior officers also get their cut.
    System Proposed by civil society
    Lokpal & Lokayukta will get public grievances resolved in time bound manner, impose a penalty of Rs 250 per day of delay to be deducted from the salary of guilty officer

    and award that amount as compensation to the aggrieved citizen.
    8. Existing System .
    Nothing in law to recover ill gotten wealth. A corrupt person can come out of jail and enjoy that money.
    System Proposed by civil society
    Loss caused to the government due to corruption will be recovered from all accused.
    9. Existing System .
    Small punishment for corruption- Punishment for corruption is minimum 6 months and maximum 7 years.
    System Proposed by civil society
    Enhanced punishment - The punishment would be minimum 5 years and maximum of life imprisonment.

    ReplyDelete
  24. @ സുകുമാരേട്ടന്‍
    ഓഫ്‌ ടോപ്പിക്ക് :

    ചേട്ടാ ..ഇവിടെ ഈ പേജില്‍ അങ്ങ് ഇന്ത്യവിഷന്‍ ലൈവ് വീഡിയോ ഗാട്ജെറ്റ് കൊടുത്തതായി കാണുന്നു .. ബ്ലോഗ്‌ പേജ് തുറന്നാല്‍ ഓരോമടിക് ആയി പ്ലേ ആകുകയും ചെയ്യും.. വീഡിയോ ആയതു കൊണ്ട് തരക്കേടില്ലാത്ത data rate കാണും .. തുടര്‍ച്ചയായി ബ്ലോഗ്‌ തുറന്നു വക്കുകില്‍ നമ്മള്‍ വീഡിയോ കാണുന്നിലെങ്കിലും നമ്മുടെ ഇന്റര്‍നെറ്റ്‌ യുസേജെ കൂടിക്കൊണ്ടിരിക്കും എന്നര്‍ത്ഥം .. മൊത്തം കോട്ട തീര്‍ന്നു പോകാന്‍ അധികം സമയവും വേണ്ട.. എല്ലാവരും വലിയ കാശുകാരോന്നുമാല്ലല്ലോ ...ആരെങ്കിലും സുകുമാരേട്ടന്റെ എഴുത്തിലോ കമന്റുകളിലോ രസം പിടിച്ചു അങ്ങനെ ഇരുന്നു പോയാല്‍ , ലവന്‍ ഇന്റര്‍നെറ്റ് ബില്ല് വരുമ്പോള്‍ കരഞ്ഞു പോകും
    മാത്രവുമല്ല പലപ്പോഴും നമ്മള്‍ ഒന്നില്‍ കൂടുതല്‍ പേജുകള്‍ തുറന്നു വക്കാറുണ്ട് .. ചിലപ്പോള്‍ ഈ ബ്ലോഗ്‌ വായിച്ചു ഇതി ക്ലോസ് ചെയ്യാതെ വേറെ ബ്ലോഗോ പത്രമോ വായിക്കുന്നതും സ്വാഭാവികം..അപ്പോള്‍ ഈ ബ്ലോഗിന്റെ കാര്യം നമ്മള്‍ മറന്നു പോകും.. എന്നാല്‍ വിഡിയോ തുടങ്ങും ഡൌണ്‍ലോഡ് ചെയ്തു ഒണ്ടേ ഇരിക്കും ( കൂടുതല്‍ പേരും സ്പീകര്‍ ഓണ്‍ ചെയ്തല്ലോ ഇരിക്കുക ) . ഇത് വരെ സുമുമാരെട്ടന്റെ ബ്ലോഗ്‌ വായിച്ചവര്‍ എല്ലാവരും ചേര്‍ന്ന് അവര്‍ കാണാത്ത ന്യുസിനു ഇന്റര്‍നെറ്റ്‌ സര്‍വിസ് പ്രോവിടെര്സിനു കാശ് കൊടുത്തു കൊണ്ടേ ഇരിക്കും എന്നര്‍ത്ഥം..

    ഇത്തരം ഗാട്ജറ്റുകള്‍ വിപണിയില്‍ ഇറങ്ങുന്നതിനു പിന്നില്‍ എന്തെങ്കിലും ബിസിനസ്‌ താത്പര്യങ്ങള്‍ ഉണ്ടോ എന്നും നമ്മള്‍ ആലോചിക്കേണ്ടതുണ്ട് .ഉപഭോഗം വര്‍ധിപ്പിക്കുക ,ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്നാ സാഹചര്യം ഇവിടെ വരുന്നുണ്ട് .. പൊതുവേ നിരുപദ്രവം എന്ന് തോന്നാവുന്ന ഒന്ന് എത്ര മാത്രം ആയിരം ഉറുപ്പിക ഇതിനകം ഈ ബ്ലോഗിലൂടെ മാത്രം സരിസേ പ്രോവിടര്‍ക്ക് നേടി ക്കൊടുത്തു എന്നോര്‍ക്കുക ..

    സുകുമാരേട്ടന്‍ ഇത് ചെയ്തത് , ആളുകള്‍ക്ക് പ്രജോജനപ്രദമാകും , ബ്ലോഗിന്റെ മനോഹാരിത , ഉപയോഗം, ഗുണം എന്നിവ വര്‍ധിക്കും എന്നുള്ള സദുദെശത്തോടെ ആണ് എന്നത് വ്യക്തം ..പക്ഷെ അതിനു ഇങ്ങനെ ഒരു ടെക്നികല്‍ /എകൊനോമികല്‍ ദോഷവശം ഉണ്ടെന്നു ഓര്‍മിപ്പിക്കാന്‍ വേണ്ടി ആണ് ഈ കമന്റു ..ഏതു കാര്യത്തിനും നളല്തും ചീത്തയുമായ വശങ്ങള്‍ ഉണ്ടല്ലോ ..

    ഒന്നുകില്‍ വീഡിയോയുടെ ലിങ്ക് കൊടുക്കുക ( വേറെ പേജില്‍ തുറന്നോട്ടെ ) .അല്ലെങ്കില്‍ ബ്ലോഗ്‌ തുറക്കുമ്പോള്‍ വീഡിയോ ഡിഫാള്‍ട്ട് ആയി പ്ലേ ചെയ്യുന്നത് ഒഴിവാക്കുക ... ദയവായി ശ്രദ്ധിക്കുമല്ലോ ..

    ReplyDelete
  25. K.P. Sukumaran - Aug 16, 2011 - Public
    അണ്ണ ഹസാരെയുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. ഇന്നത്തെ നിലയില്‍ അണ്ണ ബി.ജെ.പി.ക്ക് വേണ്ടിയാണ് പണി എടുക്കുന്നത് എന്ന് വ്യക്തമാണ്. സമന്വയത്തോടുകൂടി ലോക്‍പാല്‍ ബില്‍ നിര്‍മ്മിക്കാനുള്ള അവസരം ഹസാരെ കളഞ്ഞുകുളിച്ചു. പ്രധാന മന്ത്രിയെ കൂടി ലോക്‍പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണം , പദവി ഒഴിഞ്ഞതിന് ശേഷം പോര എന്ന നിര്‍ബ്ബന്ധം രാജ്യത്ത് അരാജകത്വം ഉണ്ടാക്കാനുള്ള വഴിയാണ്. അഞ്ച് വര്‍ഷം കാത്തിരുന്നിട്ട് പ്രധാനമന്ത്രിയെ വിചാരണ ചെയ്താല്‍ പോരേ? അല്ലെങ്കില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ഇവിടത്തെ കക്ഷിരാഷ്ട്രീയക്കാരുടെ ശൈലി. വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലെ പ്രധാനമന്ത്രിക്ക് കാലാവധി തീരുന്നത് വരെ സ്വസ്ഥമായി ഭരിക്കാനുള്ള അന്തരീക്ഷം രാജ്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. അതിനിടക്ക് എന്തെങ്കിലും അതിക്രമങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇവിടെ പാര്‍ലമെന്റ് ഒക്കെയുണ്ട്. അത് നോക്കിക്കോളും. ഹസാര പരിധി ലംഘിക്കുന്നു. ഇനി അയാളെ അഴിഞ്ഞാടാന്‍ അനുവദിച്ചുകൂട. ജനാധിപത്യം എന്നാല്‍ എന്തിനുമുള്ള ലൈസന്‍സ് അല്ല....


    ഈ കെ പി എസ്സ് തന്നെയാണോ..ഈ കെ പി എസ്സ് എന്ന് സംശയിച്ചു പോകുന്നു..രാഷ്ട്രീയ കൊമരങ്ങലെക്കാള്‍ നന്നായി മലക്കം മറിഞ്ഞു എന്ന് വിജാരിക്കട്ടെ?..എന്തേ കെ പി എസ്സ് ഇങ്ങനെ മലക്കം മറിച്ചിലിന് കാരണം

    ReplyDelete
  26. ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്ന് നാം കണ്ടറയേണ്ടിയിരിക്കുന്നു... കാരണം ബില്ല് പൂര്‍ണ്ണമായും സ്വീകരിക്കാന്‍ ഇന്നതെ ഗെവണ്മെന്റ് തെയ്യാറകുനില്ലാ, അത് വീണ്ടും പ്രശനങ്ങളില്‍ കൊണ്ടെത്തിക്കും, പക്ഷെ ഹസാരയെ പിന്താങ്ങാതിരിക്കാന്‍ വയ്യ, ഹാസര മാത്രമാണ് ഇന്നേവരെ ഇങ്ങനെയൊരു മുന്നേറ്റം നടത്തിയത്

    ReplyDelete
  27. ഇനിയും സമയം വേണം, ചര്‍ച്ച,പാര്‍ലമെന്‍റ്, ഡെമോക്രസി, പരമാധികാരം,സ്റ്റാന്‍റിങ് കമ്മിറ്റി..... കുറേ കാണാമറകള്‍ കാണിച്ച് ,ഇന്‍ഡ്യന്‍‍ ജനതയെ ഇനിയും കബളിപ്പിക്കാന്‍‍ അനുവദിക്കരുത്.
    Please don't co-operate with a Standing Committee headed by Abhishek Singhvi in which members are Abhishek Manu Singhvi, Lalu Prasad, Amar Singh, Ram Vilas Paswan, Manish Tewari etc..

    IF you give input, they'll say they have your support.

    ReplyDelete
  28. എന്തായാലും കാത്തിരുന്നു കാണാം.

    ReplyDelete
  29. Chethukaran Vasu വിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ആ ടീവിയുടെ വിഡ്ജറ്റ് നമ്മുടെ കാശ് ചോര്‍ത്തും ,മാത്രമല്ല സ്പീഡ് കുറഞ്ഞ നെറ്റുകാരെ കഷ്ടത്തിലാക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞ പോലെ ലിങ്കു മാത്രം ക്ഒടുത്തു വിടുന്നതാണ് നല്ലത്. ശ്രദ്ധിക്കുമല്ലൊ?

    ReplyDelete
  30. അല്ല കെ പി യെസ് .. നിങ്ങളല്ലേ ഇന്നലെ വരെ ഹസാരെ ജനാധിപത്യ വിരുദ്ധനും അഴുമാതിക്കാരനുംമൊക്കെ ആണന്നും ബൂലോകം മുഴുവന്‍ പാടിനടന്നുത്.... ഏതായാലും പോസ്റ്റിലെ കാതലായ അഭിപ്രായത്തെ സപ്പോര്‍ട്ട് ചെയ്യുന്നു

    ReplyDelete
  31. ഇന്ത്യ ലിബിയ ഒന്നുമല്ല ഇവിടെ കൊണ്ഗ്രസിനു അല്‍പ്പം കൂടി mejORitiy കൊടുത്തിരുന്നെങ്കില്‍ ഈ കുഴപ്പം ഉണ്ടാവില്ലായിരുന്നു അണ്ണാ ഹസാരെ പദ്ധതികള്‍ പ്രാക്ടിക്കല്‍ അല്ല അഴിമതി കുറയ്ക്കണം ശരി തന്നെ

    ഈ റിമോട്ട് കണ്ട്രോള്‍ ഭരണം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി പീ എം ആവുക ഒരു എക്കണോമിക് എമര്‍ജന്‍സി നടപ്പാക്കുക ഒരു ആറുമാസം മീഡിയ ഒക്കെ മര്യാദക്ക് നില്‍ക്കട്ടെ രാജ്യ വ്യാപകമായി ഇന്‍കം ടാക്സ് റെയിഡ് സീ ബീ ഐ റെയിഡ് നടത്തുക ഇതൊക്കെ ചെയ്യേണ്ട സമയം ആണ്
    സോണിയാജിക്കെന്താണ് പറ്റി യതെന്നു രാജ്യം അറിയുകയും വേണം

    ഇന്ദിരാ ഗാന്ധി ഇല്ലാത്തതാണ് പ്രശ്നം അഹമ്മദ് പട്ടേലും ആന്റണിയും ഒന്നും ഒരു കാലത്തും ഡിസിഷന്‍ മേക്കേര്‍സ് അല്ല

    ജന ലോക പാല്‍ ജുദീഷ്യറി എക്സിക്യൂട്ടീവ് പാര്‍ ലമെന്റ് ഇതിനു മുകളില്‍ ഉള്ള ഒരു സംവിധാനം ആണ്.

    ടീ എന്‍ ശേഷനെ പോലെ ഒരാള്‍ വന്നാല്‍ അത് മിസ്‌ യൂസ് ചെയ്യും. പിന്നെ ഏകാധിപത്യം ആകും

    അത് പാടില്ല

    ഈ ജനം ഒക്കെ ആര്‍ എസ് എസ് അനുഭാവികള്‍ മാത്രം എത്ര മുസ്ലീങ്ങ്ങ്ങള്‍ ഉണ്ടിതില്‍ ?

    ReplyDelete
  32. രാഷ്ട്രമീമാംസയില്‍ സ്റ്റേറ്റ് എന്നാല്‍ ജനങ്ങള്‍, ഭൂമിശാസ്ത്രപരമായ സ്ഥലം, ഭരണകൂടം, പരമാധികാരം (population, territory, government, sovereignty) എന്നിവ നാലും ചേര്‍ന്നതാണ്. (അന്താരാഷ്ട്ര അംഗീകാരം ഒരു ഘടകമായി പുതിയ ചില പുസ്തകങ്ങളില്‍ ചേര്‍ത്തുകാണുന്നുണ്ട്) ഇതിലേതെങ്കിലും ഒന്ന് ഇല്ലാതാവുമ്പോള്‍ സ്റ്റേറ്റിന്‍റെ അസ്ഥിത്വം തന്നെ ഇല്ലാതാവുന്നു; ഞാന്‍ അതിന്‍റെ വിശദാംശങ്ങളിലേക്കൊന്നും കടക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ആണ് അതില്‍ പരമപ്രധാനം. അവരെ ആശ്രയിച്ചും അവരുടെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് മറ്റുള്ള 3 ഘടകങ്ങളും. ജനങ്ങള്‍ തിരസ്കരിച്ച ഭരണകൂടങ്ങളും പരമാധികാരങ്ങളും തുത്തെറിയപ്പെട്ടതിനു ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എത്രവേണമെങ്കിലും ഉണ്ട്‌. ഒരിക്കലും തകരില്ലെന്നു നാം വിശ്വസിച്ച ഏകാധിപതികളും പട്ടാളമേധാവികളും ചവറ്റുകുട്ടയില്‍ എറിയപ്പെടുന്നതും ചരിത്രത്തിന്‍റെ കാവ്യനീതിയാണ്.
    ഇവിടെ പലരും ഉന്നയിക്കുന്ന ഒരു സംശയം അണ്ണാ ഹസാരെ എങ്ങിനെ 120 കോടി ജനങ്ങളുടെ പ്രതിനിധി ആകും എന്നാണ്. ഈ പറഞ്ഞ ദരിദ്ര കോടികളുടെ പ്രതിനിധികള്‍ ഉപരിസഭയിലും അധോസഭയിലും വിവിധ സംസ്ഥാന സഭകളിലും മറ്റു സ്വയംഭരണ സഭകളിലും ഇരുന്നുകൊണ്ട് കാട്ടിക്കൂട്ടുന്നതൊന്നും ജനങ്ങള്‍ കാണുന്നില്ല എന്ന് ധരിക്കരുത്. ഗാന്ധിജി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന് ജനനേതൃത്വം ഏറ്റെടുത്ത ആളല്ല എന്നാണ് എന്‍റെ അറിവും വിശ്വാസവും. (താങ്കളുടെ ചരിത്രഅവബോധം അത് ശരിവെക്കുന്നില്ലെങ്കില്‍ ദയവായി എന്നെ തിരുത്താന്‍ അപേക്ഷ) അണ്ണാ ഹസാരെ മഹാരാഷ്ട്രയില്‍ നടത്തിയ ഐതിഹാസിക സമരത്തിന്‍റെ തുടക്കത്തിലും രാഷ്ട്രീയ ചട്ടുകങ്ങള്‍ അരങ്ങിലെത്തിയിരുന്നു. പക്ഷെ വിവരാവകാശ നിയമം ഭാരതത്തില്‍ ആദ്യമായി മഹാരാഷ്ട്രയില്‍ നടപ്പിലായത് ആ കുറിയ മനുഷ്യന്‍റെ മെയ്ക്കരുത്തുകൊണ്ടാണെന്ന് ആരും പറയില്ലല്ലോ. ജനാധിപത്യത്തിന്‍റെ നാലാംതൂണ്‍ എന്നറിയപ്പെടുന്ന പത്ര, ഇതര മാധ്യമങ്ങള്‍ അതാതിന്‍റെ ധര്‍മം അനുഷ്ടിക്കുന്നത് കപട രാഷ്ട്രീയക്കാര്‍ക്കും അവരുടെ പിണിയാളുകള്‍ക്കും രസിക്കുന്ന കാര്യമല്ലെന്ന് അറിയാം.
    ഞാനടക്കമുള്ള സാധാരണ ഒരു ഇന്ത്യന്‍ പൌരനു ഉള്ള ഒരു സംശയം ഞാന്‍ ഇവിടെ ചോദിച്ചുകൊള്ളട്ടെ, ജന്‍ലോക്പാലില്‍ പ്രധാനമന്ത്രിയെ ഉള്‍പെടുത്തിയാല്‍ എന്താ ഇത്ര പ്രശ്നം? കള്ളനും കള്ളനു കഞ്ഞിവെച്ചവനും പോരെ പോലീസിനെ പേടിക്കേണ്ടത്? ഖദര്‍ ഇട്ടവരെല്ലമോ അരയില്‍ മാത്രം തുണിയുടുത്തവരോ ഗാന്ധിജി ആവില്ലല്ലോ. അവനവന്‍റെ ധര്‍മ്മവും ഉത്തരവാദിത്വവും ശരിയായി നിര്‍വഹിക്കുന്നവന്നാണ് യഥാര്‍ഥ ഗാന്ധിയന്‍.
    സന്തോഷ്‌ നായര്‍

    ReplyDelete
  33. ആ പറഞ്ഞതിന് സന്തോഷ്‌ നായര്‍ക് എന്റെ വക ഒരു സല്യുട്ട് !!

    ReplyDelete