സ്വാര്‍ത്ഥത എന്ന് പറയുന്നത് ആര്‍ക്കും ഒഴിവാക്കാന്‍ പറ്റില്ല. ജീവിയ്ക്കണമെങ്കില്‍ ആര്‍ക്കും സ്വാര്‍ത്ഥത കൂടിയേ പറ്റൂ. എനിക്കും ജീവിയ്ക്കണം എന്ന് തോന്നുന്ന ആര്‍ക്കും സ്വാര്‍ത്ഥത ഇല്ലാതിരിക്കാന്‍ ന്യായമില്ല. തനിക്കും തന്റെ കുടുംബത്തിനും വേണ്ടിത്തന്നെയാണ് എല്ല്ലാവരും ജീവിയ്ക്കുന്നത്. സ്വാര്‍ത്ഥത ഇല്ലെങ്കില്‍ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയില്ല. അങ്ങനെ നോക്കുമ്പോള്‍ സ്വാര്‍ത്ഥത എന്നത് ജീവിതത്തിന്റെ അടിസ്ഥാനഘടകമാണെന്ന് കാണാന്‍ കഴിയും. സ്വാര്‍ത്ഥതയ്ക്ക് അതിര് കല്‍പ്പിക്കാനും കഴിയില്ല. എല്ലാവരും സ്വാര്‍ത്ഥതയുള്ളവരായത്കൊണ്ട് ഒരു തരം സന്തുലനാവസ്ഥ സമൂഹത്തില്‍ സ്വയം സംജാതമാവുന്നുണ്ട് എന്നും തോന്നുന്നു. എന്നാല്‍ തന്റെ സ്വാര്‍ത്ഥത അല്പം പോലും ബലി കഴിക്കാതെ മറ്റുള്ളവര്‍ക്കും എന്തെങ്കിലും നന്മ ചെയ്യാന്‍ കഴിയില്ലെ? കഴിയും. ആര്‍ക്കും കഴിയും എന്ന് മാത്രമല്ല , എല്ലാവരും തന്നാല്‍ കഴിയുന്ന നന്മ അതെത്ര നിസ്സാരമാണെങ്കിലും ചെയ്യുകയും വേണം. വ്യക്തിയുടെ നിലനില്‍പ്പ് സ്വന്തം സ്വാര്‍ത്ഥതയിലാണെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ഈ നന്മയിലാണ്. നന്മയില്ലെങ്കില്‍ സമൂഹമില്ല. സമൂഹമില്ലെങ്കില്‍ വ്യക്തിയുമില്ല. അത്കൊണ്ട് സ്വാര്‍ത്ഥത പോലെ തന്നെ പ്രധാനമാണ് നന്മ ചെയ്യലും എന്ന് കാണാന്‍ പറ്റും. നന്മ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ പൊരുള്‍ കൊണ്ടോ ചെയ്യാന്‍ സാധിക്കും.
നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നന്മ ചെയ്യുന്നതും ഒരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് വേണ്ടി തന്നെയാണ്. എന്തെന്നാല്‍ ഒരു നന്മ ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്ന സംതൃപ്തി വില കൊടുത്ത് വാങ്ങാന്‍ പറ്റുന്നതല്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല നന്മ ചെയ്യേണ്ടത്. അത് ചെയ്യുന്നത് മൂലം ലഭിക്കുന്ന ആത്മസംതൃപ്തി സ്വകാര്യമായി അനുഭവിക്കുന്നതിനാണ്. ഇന്ന് സ്വാര്‍ത്ഥത പക്ഷെ എല്ലാ അതിരുകളെയും ഭേദിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. അടുത്തവന്റെ കീശയിലെ കാശ് എങ്ങനെയും തന്റെ പെട്ടിയില്‍ ആക്കുക എന്ന് മാത്രമാണ് പലരും ചിന്തിക്കുന്നത്. അതിന് വേണ്ടി മറ്റുള്ളവരെ എങ്ങനെ പറ്റിക്കാനും ആള്‍ക്കാര്‍ക്ക് മടിയില്ല. ഇങ്ങനെ സമ്പാദിക്കുന്ന പണം കൊണ്ട് ഒരാള്‍ എന്താണ് അധികമായി അനുഭവിക്കുന്നത്? ഒന്നുമില്ല. കളങ്കിതമായ ഒരു മന:സാക്ഷി മാത്രം. എന്നാലും എത്രയോ പേര്‍ അവനവനാല്‍ കഴിയുന്ന നന്മകള്‍ ചെയ്യുന്നുണ്ട്. അത്തരത്തില്‍ ചെറിയൊരു നന്മ ചെയ്യുന്നതിന്റെ ഒരുദാഹരണം മെയിലില്‍ കിട്ടിയത് ഞാനിവിടെ വായനക്കാരുമായി പങ്ക് വയ്ക്കട്ടെ.
ഈറോഡ് പവര്‍ഹൌസ് റോഡില്‍ നല്ലസ്വാമി ഹോസ്പിറ്റലിനടുത്തുള്ള ഒരു ചെറിയ മെസ്സ് ആണിത്. പേര് ഏ.വി.എം.മെസ്സ്. ഒരു ഊണിന് 25രൂപയാണ് ചാര്‍ജ്ജ്. ഊണിന് വികലാംഗര്‍ക്ക് 10ശതമാനവും അന്ധര്‍ക്ക് 20ശതമാനവും ഡിസ്ക്കൌണ്ട് ഉള്ളതായി അവിടെ ബോര്‍ഡ് ഉണ്ട്. മാത്രമല്ല അടുത്തുള്ള ഗവ. ഹെഡ്ക്വാര്‍ട്ടേര്‍സ് ആസ്പത്രിയിലെ രോഗികളുടെ കൂടെ നില്‍ക്കുന്ന 20പേര്‍ക്ക് ഒരു രൂപയ്ക്ക് ഭക്ഷണപ്പൊതി നല്‍കുകയും ചെയ്യുന്നു.
രോഗികള്‍ക്ക് ആഹാരം ആസ്പത്രിയില്‍ നിന്ന് ലഭിക്കും. എന്നാല്‍ കൂടെ നില്‍ക്കുന്ന പാവപ്പെട്ട ബന്ധുക്കള്‍ക്ക് ഒരു രൂപയ്ക്ക് ഭക്ഷണം കിട്ടുന്നത് ചില്ലറക്കാര്യമല്ല. ഒരു രൂപയ്ക്ക് കൊടുക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന പൊതിയാണ് ചിത്രത്തില്‍ കാണുന്നത്. എന്നും 20 ടോക്കണ്‍ ഈ മെസ്സില്‍ നിന്ന് ആസ്പത്രിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അര്‍ഹരായവരെ ആസ്പത്രി അധികൃതര്‍ തെരഞ്ഞെടുത്ത് ടോക്കണ്‍ നല്‍കുന്നു.
ടോക്കണ്‍ കിട്ടിയവര്‍ മെസ്സിലെത്തി ഭക്ഷണപൊതി വാങ്ങുന്നു. ചിത്രത്തില്‍ നീല ഷര്‍ട്ടിട്ട ആളാണ് മെസ്സിന്റെ ഉടമ.
മെസ്സില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന മറ്റുള്ളവര്‍ .
ഇങ്ങനെ നിത്യേന ഒരു രൂപയ്ക്ക് ഭക്ഷണം കൊടുക്കാന്‍ വേണ്ടി ആരെങ്കിലും സംഭാവന ചെയ്യുന്നെങ്കില്‍ അത് സ്വീകരിക്കുകയും , അങ്ങനെ സംഭാവന ചെയ്യുന്നവരുടെ പേര് ഒരു ബോര്‍ഡില്‍ എഴുതി പുറത്തെ ചുവരില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഒരു പക്ഷെ സംഭാവന അധികം കിട്ടിയാല്‍ കൊടുക്കുന്ന ടോക്കണ്‍ ഇരുപതില്‍ നിന്ന് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമല്ലൊ. ഇതൊരു വലിയ കാര്യമല്ല. പക്ഷെ ആ മെസ്സിന്റെ ഉടമ ഒരു നന്മ നമ്മളിലേക്ക് പ്രസരിപ്പിക്കുന്നുണ്ട്. അതാണ് ഇതിലെ മഹത്തായ വശം.
തീര്‍ച്ചയായും എല്ലാവരിലേക്കും എത്തേണ്ട സന്ദേശം.
ReplyDeleteകൂടെ മനുഷ്യസ്നേഹത്തിന്റെ വറ്റാത്ത മുഖങ്ങളെ പരിചയപ്പെടുത്തലും.
ആശംസകള്‍ .
ഇത് ചില അപൂര്‍വ കാഴ്ചകള്‍, അഥവാ അന്യം നിന്ന് പോകുന്നവയും ...!
ReplyDeleteമെസ്സുടമക്ക് എല്ലാ വിധ ആശംസകളും ...
സസ്നേഹം,
ഓപണ്‍ തോട്സ്
നന്മകള്‍ നേരുന്നു!
ReplyDeleteഇതാണ്‍ സേവനം...
ReplyDeleteനന്മയും ഇത് തന്നെ..!
പവര്‍ഹൌസ് റൊഡിലെ ജനകീയ മെസ്സില്‍
നിന്നും പ്രവഹിക്കുന്നത്,നന്മയുടെ നിലക്കാത്ത
പ്രവാഹം തന്നെ !!!
അത് സദാ പ്രവഹിച്ചു കൊണ്ടേയിരിക്കട്ടെ !
This comment has been removed by the author.
ReplyDeleteനന്മകള്‍ നേരുന്നു!
ReplyDeleteസ്വാര്‍ഥതയും ഔദാര്യവും ഇവിടെ മേളിക്കുന്നു. (പോസ്റ്റില്‍ നന്മ എന്ന് പ്രയോഗിച്ചടത്ത് കൂടുതല്‍ യോജിക്കുന്നത് സ്വര്‍ത്ഥതയുടെ വിപരീതമായ ഔദാര്യമാണെന്ന് തോന്നുന്നു). ഒരു ഊണിന് 25 ആണെന്നതില്‍ അല്‍പം ആരോഗ്യകരമായ സ്വാര്‍ത്ഥതയുണ്ട്. അപ്പുറത്ത് 30 ആണെങ്കില്‍ ഞാന്‍ പറഞ്ഞത് പിന്‍വലിച്ചു. അതൊടൊപ്പം 25 പാവങ്ങള്ക്ക് ഒരു രൂപനിരക്കില്‍ ഭക്ഷണം നല്‍കുക എന്നത് വലിയ ഔദാര്യം തന്നെ.
ReplyDeleteകുറച്ചുകാലമായി സകലമാധ്യമങ്ങളും തിന്മയുടെ പ്രചാരകരാണ്. കഥയിലും കവിതയിലും ലേഖനത്തിലും ചാനലിലുമെല്ലാം. ഇതിനിടയില്‍ നന്മയുടെ ഏത് വാര്‍ത്തയും വല്ലാത്ത കുളിര്‍മ നല്‍ക്കുന്നു. ഇതിവിടെ പങ്കുവെച്ചതിന് നന്ദി.
'വ്യക്തിയുടെ നിലനില്‍പ്പ് സ്വന്തം സ്വാര്‍ത്ഥതയിലാണെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ഈ നന്മയിലാണ്. നന്മയില്ലെങ്കില്‍ സമൂഹമില്ല. സമൂഹമില്ലെങ്കില്‍ വ്യക്തിയുമില്ല.' - പരമ സത്യം
ഇത്തരം കാണാതെ പോകുന്ന മുത്തുകളെ കാണിച്ചു തന്നതിന് നന്ദി.
ReplyDeleteനന്മയെ പ്രകീർത്തിക്കുന്നയീ പോസ്റ്റ് നന്നായി...ഇതു വായിക്കുന്നവരിലും നന്മ വളരട്ടെ എന്നാഗ്രഹിക്കുന്നു...
ReplyDeleteനിസ്വാര്‍ത്ഥമായ നന്മ.
ReplyDeleteസഹജീവികളോടുള്ള ആദരങ്ങൾക്ക് നന്ദി പറയാതെ വയ്യ.
ReplyDeleteനന്മകള്‍ നേരുന്നു!
ReplyDeleteആ സുമനസ്സിനു ദൈവം നല്ലത് മാത്രം വരുത്തട്ടെ!
ReplyDelete"തനിക്കും തന്റെ കുടുംബത്തിനും വേണ്ടിത്തന്നെയാണ് എല്ല്ലാവരും ജീവിയ്ക്കുന്നത്. സ്വാര്‍ത്ഥത ഇല്ലെങ്കില്‍ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയില്ല. അങ്ങനെ നോക്കുമ്പോള്‍ സ്വാര്‍ത്ഥത എന്നത് ജീവിതത്തിന്റെ അടിസ്ഥാനഘടകമാണെന്ന് കാണാന്‍ കഴിയും"
ഈ പ്രസ്താവം വസ്തുനിഷ്ഠം ആണെന്ന് തോന്നുന്നില്ല.വ്യക്തി, കുടുംബം,സമൂഹം എന്നിങ്ങനെ തന്റെ മേഘല വിപുലപ്പെടുതിയാല്‍, ഒരു ചെറിയ നന്മ പോലും പ്രതിഫലാര്‍ഹാമാണ് എന്ന് വിശ്വസിച്ചാല്‍ അവിടെ സ്വാര്‍ത്ഥതക്ക് സ്ഥാനമില്ല.താനും ഭാര്യയും തട്ടാനും എന്ന മനോഭാവം ഉണ്ടായാല്‍ അതുണ്ടാകാതെ തരവുമില്ല.
പരോപകാരത്തിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ അവര്‍ക്ക് ഇതൊരു പ്രചോദനം ആകുമെന്കില്‍ താന്കള്‍ തികഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നു.
പ്രാര്ഥനകള് മാത്രം.
ReplyDeleteനല്ലതുമാത്രം വരട്ടെ,