Pages

ബ്ലോഗ് ഫോളോ ചെയ്യുന്നവര്‍ക്ക് നന്ദി പറയുക

നമ്മള്‍ എഴുതുന്ന ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചാല്‍ ചിലര്‍ക്ക് ഇഷ്ടപ്പെടും.  എല്ലാരും കമന്റ് എഴുതണമെന്നില്ല.  ചിലര്‍ക്ക് വീണ്ടും പബ്ലിഷ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ വായിക്കണമെന്ന് തോന്നുകയും  നമ്മളോട് ഒരു സൌഹൃദഭാവം മനസ്സില്‍ അങ്കുരിക്കുകയും ചെയ്യും.  അപ്പോള്‍ അവര്‍ നമ്മുടെ ബ്ലോഗ് ഫോളോ ചെയ്യും. അപ്പോള്‍ നമ്മള്‍ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്ന മുറയ്ക്ക് അവരുടെ ബ്ലോഗില്‍ നമ്മുടെ പോസ്റ്റ് അപ്ഡേറ്റ് ആവുകയും ആ ലിങ്കിലൂടെ താല്പര്യമുള്ളവര്‍  നമ്മുടെ ബ്ലോഗില്‍ വരികയും ചെയ്യും. അങ്ങനെ നമ്മുടെ ബ്ലോഗിന് പ്രചാരം കിട്ടുന്നതിന് ഈ ഫോളോവേര്‍സ് നല്ല പങ്കാണ് വഹിക്കുന്നത്.  എന്നാല്‍ ഈ ഫോളോവേര്‍സുമായി അധികമാരും ബന്ധപ്പെടുന്നേയില്ല.  അത് ഫോളോവേര്‍സുമായി ബന്ധപ്പെടാന്‍ ഗൂഗിള്‍ ഫ്രണ്ട് കണക്ട് മുഖേന ഒരു  സൌകര്യം ഉണ്ടെന്ന്  പലര്‍ക്കും അറിയാഞ്ഞിട്ടാണ്.  ഞാന്‍ തന്നെ ഇപ്പോഴാണ് മനസ്സിലാക്കുന്നത്.  അങ്ങനെയാണല്ലോ ഓരോന്ന് മനസ്സിലാക്കുക.  മനസ്സിലാക്കുന്നത് ബ്ലോഗ് വായനക്കാരുമായി പങ്ക് വയ്ക്കുന്നത് നമ്മളും വായനക്കാ‍രും തമ്മിലുള്ള സൌഹാര്‍ദ്ധബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വളരെ പ്രയോജനകരമാണ്.  നമ്മളില്‍ നിന്ന് ഒരു കാര്യം ആരെങ്കിലും മനസ്സിലാക്കിയാല്‍ അവര്‍ നമ്മളെ ഓര്‍ക്കും.  ഇതൊക്കെയാണല്ലോ ജീവിതത്തിന്റെ കൊച്ചു കൊച്ചു അനുഗ്രഹങ്ങള്‍ . ശരിയല്ലേ?

നമ്മുടെ ബ്ലോഗ് ഫോളോവേര്‍സ് എല്ലാവര്‍ക്കും  ഒരുമിച്ച്  സന്ദേശമയക്കാം.  ഫോളോ ചെയ്യുന്നെന്ന് വെച്ച് അവരെല്ലാം സ്ഥിരമായി ബ്ലോഗ് വായിച്ചുകൊള്ളണമെന്നില്ല. അപ്പോള്‍ പോസ്റ്റ് എഴുതിയ ഉടനെ എല്ലാവരേയും ഒരു സന്ദേശത്തിലൂടെ വിവരം അറിയിക്കാം.  അല്ലെങ്കിലും ഇടക്കൊക്കെ എന്തെങ്കിലും  വിവരങ്ങളോ ആശംസകളോ അറിയിക്കാനും ഈ ഗൂഗിള്‍ ഫ്രണ്ട് കണക്റ്റ് ഉപയോഗപ്പെടുത്താം.  ഫ്രണ്ട്ഷിപ്പ് നിലനിര്‍ത്തുന്നത് ഒരു കലയാണ്.  ഇനി കാര്യത്തിലേക്ക് കടക്കാം.  ആദ്യമായി  Google friend connect  സൈറ്റില്‍ പോവുക.  യൂസര്‍ ഐഡി , പാസ്സ്‌വേഡ് ഒക്കെ കൊടുത്ത് ലോഗിന്‍ ചെയ്യുക.  അപ്പോള്‍ താഴെ കാണുന്ന പോലെ വിന്‍ഡോ വരും.

ഈ വിന്‍ഡോയില്‍ നിങ്ങളുടെ എല്ലാ ബ്ലോഗിന്റെയും ലിസ്റ്റ് വരും.  ഏത് ബ്ലോഗിന്റെ ഫോളോവേര്‍സിനാണോ മെയില്‍ അയക്കേണ്ടത്, ആ ബ്ലോഗ് സെലക്ട് ചെയ്യുക. അപ്പോള്‍ ആ ബ്ലോഗിന്റെ ടൈറ്റില്‍ മേലെ വരികയും എത്ര ഫോളോവേര്‍സ് വേര്‍സ് ഉണ്ട് എന്ന് കാണിക്കുകയും ചെയ്യും. ആ പേജിന്റെ ഇടത് ഭാഗത്ത് Newsletters കണ്ടുപിടിച്ച് അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പോലെയുള്ള വിന്‍ഡോ ആയിരിക്കും തുറക്കുക.

അവിടെ ചിത്രത്തില്‍ കാണുന്ന പോലെ ടൈറ്റില്‍ , നിങ്ങളുടെ പേര് , സന്ദേശം  എല്ലാം എഴുതുക. എന്നിട്ട് താഴോട്ട് സ്ക്രോള്‍ ചെയ്താല്‍  Choose Recipients  എന്ന് കാണാം.  All Subscribers  സെലക്ട് ചെയ്യുക.  എന്നിട്ട്  Preview and Send News Letter ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ സന്ദേശത്തിന്റെ പ്രിവ്യൂ കാണാം.   Send news letters  ക്ലിക്ക് ചെയ്തോളൂ.  സെന്‍ഡ് ആകാന്‍ അല്പം താമസം ഉണ്ടാകും. വിന്‍ഡോ ക്ലോസ് ചെയ്യാതെ വെയിറ്റ് ചെയ്യുക.  സന്ദേശം എല്ലാവര്‍ക്കും പോയിക്കഴിഞ്ഞാല്‍ താഴെ കാണുന്ന പോലെ പേജ് തുറക്കുന്നത് കാണാം. നമ്മുടെ ലിസ്റ്റില്‍ ഉള്ള എല്ലാവര്‍ക്കും മെയില്‍ പോകണമെന്നില്ല. ആര്‍ക്കൊക്കെ മെയില്‍ പോകും എന്നതിനെ പറ്റി ആ പേജില്‍  Only subscribers who match certain criteria എന്ന് കാണുന്നു.  എന്റെ ലിസ്റ്റില്‍ ഇപ്പോള്‍ 191 പേരുണ്ട്. എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു നന്ദി അറിയിപ്പ് അയച്ചു. 142 പേര്‍ക്ക് മാത്രമേ മെയില്‍ പോയിട്ടുള്ളു.




ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ തന്നെ നിങ്ങളുടെ ഫോളോവേര്‍സിന്  ചുമ്മാ ഒരു മെയില്‍ അയക്കുക. 

36 comments:

  1. ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ തന്നെ നിങ്ങളുടെ ഫോളോവേര്‍സിന് ചുമ്മാ ഒരു മെയില്‍ അയക്കുക.

    ReplyDelete
  2. ഉപകാരപ്രദമായ പോസ്റ്റ്‌.നന്ദി.
    സ്നേഹത്തോടെ
    ജയരാജന്‍ വടക്കയില്‍

    ReplyDelete
  3. സ്നേഹാക്ഷരങ്ങള്ക്കു നന്ദി

    ReplyDelete
  4. വളരെ ഉപകാരപ്രദം തന്നെ .... ഒരുപാട് നന്ദി..കേട്ടൊ

    ReplyDelete
  5. നന്ദി മാഷേ,
    പരീക്ഷിച്ചു...വിജയിച്ചു!

    ReplyDelete
  6. സത്യം പറഞ്ഞാല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ഇമെയില്‍ അയയ്ക്കാനല്ല ആ ഫീച്ചര്‍.. ഫോളോ ചെയ്യുന്നവരില്‍ ചിലര്‍ ഓട്ടോമാടിക് ആയി ഇമെയില്‍ സബ്സ്ക്രൈബെര്സ് ആയി മാറുന്നതിനു വിരോധം കാണിക്കാത്തത് കൊണ്ടാണ് ...

    അത് കൊണ്ട് തന്നെയാണ് മുഴുവന്‍ പേര്‍ക്കും അത് പോകാഞ്ഞതും...
    in short, just like you prevent comments in this blog, i can prevent newsletters in my inbox

    ReplyDelete
  7. ബ്ലോഗില്‍ ഞാന്‍ ഒരു തുടക്കക്കാരനാണ്. പലതും പഠിച്ചു വരുന്നതേയുള്ളൂ. താങ്കളുടെ ബ്ലോഗ്‌ പതിവായി വായിക്കാറുണ്ട്. ഈ പോസ്റ്റ്‌ വളരെ ഉപകാരപ്രദമായ ഒന്നാണ്. നന്ദി.

    ReplyDelete
  8. തനിക്കറിയുന്ന വിദ്യ മറ്റുള്ളവരുമായി
    യ്ഥേഷ്ടം പങ്ക് വെക്കപ്പെടുമ്പോഴാണ്‍ ആ
    അറിവ് തിരിച്ചറിവായി മാറുന്നത്..
    താന്‍ കണ്ടെത്തിയ അറിവ്,അത് ചെറുതാവട്ടെ
    വലുതാവട്ടെ മറ്റുള്ളവരെ അറിയിക്കുമ്പോള്‍
    ലഭിക്കുന്ന അനുഭൂതി മധുരോദരമാണ്‍ !
    ഈ പകര്‍ന്ന് നല്‍കലാണ്‍ നന്മ...
    പകര്‍ന്ന് നല്‍കലിലൂടെ അറിവ് വര്‍ദ്ധിക്കും..
    ധനവും തഥൈവ,ധര്‍മം ചെയ്യുന്തോറും
    വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു..

    ReplyDelete
  9. സന്തോഷം സുകുമാർജി, ഹാറൂണിക്ക എഴുതിയതിനെ സാക്ഷ്യപ്പെടുത്തുന്നു. ഹാറൂണിക്കയോട്:- ൺ + ~(N~) = ണ് (അറിയാത്തവരുണ്ടെങ്കിൽ ?)

    ReplyDelete
  10. വളരെ നന്ദി,ഈ പോസ്റ്റിനു, കെ പി എസ്

    ReplyDelete
  11. വളരെ നന്ദി ശ്രീ കെ പി എസ്

    ReplyDelete
  12. നമ്മെ വായിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ വളരെക്കുറച്ച് പേര്‍ മാത്രമാണ് അവരുടെ ഫോട്ടോ വരെ നമ്മുടെ ബ്ലോഗില്‍ പതിപ്പിച്ച് ഫോളോവേഴ്‌സ് ആകുന്നത്. തീര്‍ച്ചയായും അതിന് മിനിമം നന്ദി പറയേണ്ട ചുമതല നമ്മുക്കുണ്ട്. അതിന് അതുപയോഗപ്പെടുത്താന്‍ കഴിയുമെന്ന്ത് ആ പേജില്‍ പോയാല്‍ ആര്‍ക്കും കണ്ടെത്താന്‍ കഴിയുന്നതാണെങ്കിലും പലരും (ഞാനടക്കം) അതിന് സമയം കാണുന്നവരല്ല. ഈ സൗകര്യം അതിന് വേണ്ടിയല്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. നാം ആഗ്രഹിക്കാത്ത പല ന്യൂസ് ലെറ്ററുകളും നാം സ്വീകരിക്കുമ്പോള്‍ താന്‍ ഫോളോ ചെയ്യുന്നവരില്‍നിന്ന് ന്യൂസ് ലെറ്റര്‍ ലഭിക്കുന്നത് അധികമായി കാണുകയില്ല. അല്ലാത്തവര്‍ക്ക് ആ പേജ് ഉപയോഗിച്ച് തന്നെ തങ്ങളുടെ അംഗത്വം പിന്‍വലിക്കുകയും ചെയ്യാമല്ലോ.

    ഈ വിവരം പങ്കുവെച്ചതിന് നന്ദി. എന്റെ കടമ ഞാനും നിര്‍വഹിച്ചു. അടുത്തകാലത്താണ് ഗൂഗിള്‍ കണക്ടര്‍ ഉപയോഗിച്ച് ആ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചത്. ഇനി ജോയിന്‍ ചെയ്യുന്നവര്‍ ഇത്തരം ന്യൂസ് ലെറ്ററുകള്‍ക്കുടി പ്രതീക്ഷിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. :)

    ReplyDelete
  13. തങ്ങളുടെ ഫോളോവേഴ്‌സില്‍നിന്ന് ന്യൂസ് ലെറ്റര്‍ ആവശ്യമില്ലാത്തവര്‍ക്ക് അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള അവസരവുമുണ്ടല്ലോ. അതിനാല്‍ മേലില്‍ ഈ സൗകര്യം പരമാവധി പേര്‍ ഉപയോഗപ്പെടുത്തട്ടേ എന്നാണ് എന്റെ ആഗ്രഹം. ഡാഷ് ബോര്‍ഡിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് എന്റെ അനുഭവം.

    ന്യൂസ് ലെറ്ററിന്റെ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ആവശ്യമില്ലാത്തവര്‍ക്ക് ന്യൂസ് ലെറ്റര്‍ വേണ്ടെന്ന് വെക്കാം.

    ((( Google Connect വഴി നിങ്ങള്‍ യുക്തിവാദികളും ഇസ്‌ലാമും ലേക്ക് സബ്‌സ്‌ക്രൈബുചെയ്‌തതിനാലാണ് നിങ്ങള്‍ക്ക് ഈ ഇമെയില്‍ ലഭിക്കുന്നത്.
    ഈ വാര്‍ത്താക്കുറിപ്പ് നിങ്ങള്‍ ഇനി മുതല്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് അണ്‍‌സബ്‌സ്‌ക്രൈബ് ചെയ്യാം
    ഈ ഇ-മെയില്‍ ഒരു വെബ്‌പേജായി കാണാന്‍, ഇവിടെ ക്ലിക്കുചെയ്യുക. )))

    ReplyDelete
  14. നേരത്തെ ബ്ലോഗുതുടങ്ങിയവര്‍ക്ക് പലര്‍ക്കും ഫോളോവേഴ്‌സ ഓപഷന്‍ ലഭിക്കാറുണ്ടായിരുന്നില്ല. പലരും എങ്ങനെയാണ് അത്തരമൊന്ന് ചേര്‍ക്കുക എന്നന്വേഷിക്കാറുണ്ട്. ഈ ലിങ്കില്‍ ചെന്ന് നിങ്ങളുടെ ബ്ലോഗിലേക്ക് അത് ചേര്‍ക്കാം.

    ReplyDelete
  15. വളരെ പ്രയോജനകരം തന്നെ ഈ വിവരണം മാഷെ......
    ഭാവുകങ്ങള്‍ .......

    ReplyDelete
  16. It was very useful to me. Thank you very much.

    ReplyDelete
  17. ഞാനിവിടെ വന്ന ശേഷം മനസ്സിലാക്കിയ ഒരു കാര്യം പലര്‍ക്കും ചില കാര്യങ്ങള്‍ അറിയില്ലെങ്കിലും മറ്റുള്ളവരോട് ചോദിക്കാന്‍ മടിയാണ്. അതു പോലെ ചിലര്‍ക്ക് പല കാര്യങ്ങള്‍ അറിയുമെങ്കിലും മറ്റുള്ളവരുമായി പങ്കു വെക്കുന്നതില്‍ തീരെ താല്പര്യമില്ല. ചിലര്‍ക്ക് എപ്പോഴും കാണാമറയിത്തിരുന്നു എഴുതാനും വായിക്കാനും താല്പര്യം. വേറെ ചിലര്‍ക്ക് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല(എന്നെപ്പോലെ!). നമുക്കറിയുന്ന കാര്യങ്ങള്‍ പരസ്പരം പങ്കു വെച്ചാല്‍ ഈ സൌകര്യം(ഇന്റെര്‍നെറ്റും ബ്ലോഗും) നമുക്ക് നല്ല കാര്യങ്ങള്‍ക്കായി പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയും. അത്തരത്തിലൊരു കാര്യമാണ് ഞാന്‍ സ്വന്തം കഥ വീഡിയോയിലൂടെ പറയാന്‍ ശ്രമിച്ചത്.കെ.പി. എസ്സിനും ഇതേ മനോ ഭാവമാണെന്നു മനസ്സിലായി. സന്തോഷം!. നമുക്കു ഈ കൂട്ടായ്മ എന്നെന്നും നിലനിര്‍ത്താം.

    ReplyDelete
  18. തന്‍റെ അറിവ് പങ്കു വെക്കലിലൂടെ നഷ്ട്ടപെടുന്നതല്ല കൂടുതല്‍ നേടുകയാണ്‌ ചെയ്യുന്നത്..(മുഹമ്മദ്‌ നബി)...നന്ദി കെ പി എസ്

    ReplyDelete
  19. സൌഹൃദങ്ങള്‍ ഊഷ്മള മാക്കാനുള്ള പുതിയ ഉപാധി പങ്കുവച്ചതിനു
    നന്ദി.

    ReplyDelete
  20. വളരെ ഉപകാരപ്രദം ..നന്ദി സുകുമാര്‍ജീ..

    ReplyDelete
  21. പ്രിയ കെ പി എസ് സാര്‍,
    സമയം കിട്ടുമ്പോഴൊക്കെ താങ്കളുടെ ബ്ലോഗിലൂടെ കടന്നു പോവാറുണ്ട്.മുന്‍വിധികളില്ലാത്ത താങ്കളുടെ തുറന്ന മനസ്സോടെയുള്ള അഭിപ്രായങ്ങളെ മാനിക്കുന്നു.
    ഒരു നുറുങ്ങ് പറഞ്ഞതിനു ഒരു അടിവര കൂടി ഇടുന്നു.

    ഒരു പരിഭവം ഉള്ളത് കമന്റ് ഓപ്ഷന്‍ ക്ലോസിങ്ങുമായി
    ബന്ധപ്പെട്ടാണ്.എന്നെ പോലെ ജോലിത്തിരക്കുള്ളവര്‍ക്ക് യഥാസമയം ഒരു പോസ്റ്റ്‌ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല.സമയം കിട്ടുമ്പോഴേക്കും കമന്റാനുള്ള സൗകര്യം നഷ്ടപ്പെടുന്നു.ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും എന്ന പോസ്ടിട്ടത് സെപ്റ്റംബര്‍ 28നു,കമന്റ് ഓപ്ഷന്‍ ക്ലോസ് ചെയ്യുന്നത് ഒക്ടോബര്‍ 1നു.കഷ്ടി മൂന്നു ദിവസം കൊണ്ട് കഥ കഴിഞ്ഞു.കമന്റുകളുടെ ആധിക്യം സാങ്കേതികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്നറിയില്ല.കമന്റുകളുടെ 'സ്വരം'അസ്വീകാര്യമാകുന്നത് കൊണ്ടാണെങ്കില്‍ ഒരു വടിയുമായി താങ്കള്‍ക്ക് ഇടയ്ക്കിടെ ഇടപെടാമല്ലോ.ഈ കാര്യം പരിഗണനീയം ആണെന്ന് കരുതുന്നു.
    എല്ലാവിധ ഭാവുകങ്ങളും..
    സ്നേഹപൂര്‍വ്വം
    ബിന്ഷേഖ്

    ReplyDelete
  22. വളരെ ഉപകാരപ്രദം തന്നെ .... ഒരുപാട് നന്ദി..കേട്ടൊ
    പരീക്ഷിച്ചു...വിജയിച്ചു!

    ReplyDelete
  23. @ ബിന്‍ഷേഖ് , അവിടെ കമന്റ് ഓപ്ഷന്‍ പുനസ്ഥാപിച്ചിട്ടുണ്ട്. വായനയ്ക്ക് നന്ദിയും സ്നേഹവും :)

    ഇത്‌വരെയിലും കമന്റ് എഴുതിയവര്‍ക്കും വായിച്ചവര്‍ക്കും നന്ദി. പ്രത്യേകം പ്രത്യേകം പേരെടുത്ത് പറയാത്തതില്‍ മുഷിയരുത്.

    ReplyDelete
  24. അപ്പൊ ഇതാണ് കാര്യം...എനിക്ക് മെയില്‍ വന്നപ്പോ ഞാനൊന്ന് അമ്പരന്നു... പുതിയ അറിവിന്‌ ഒരായിരം നന്ദി...

    ReplyDelete
  25. കെ.പി.എസ്.... വളരെ നന്ദി

    ReplyDelete
  26. സുകുമാരേട്ട...പുതിയ അറിവിന്‌ നന്ദി......സസ്നേഹം

    ReplyDelete
  27. വളരെ ഉപകാരപ്രദമായ് പോസ്റ്റ്!
    നന്ദി കെ.പി.എസ്!

    ReplyDelete
  28. അറിവുകള്‍ പകര്‍ന്നു തരുന്ന പോസ്റ്റിനു നന്ദി!

    ReplyDelete
  29. നന്ദി കെ പി എസ്

    ReplyDelete
  30. പ്രിയ കെ.പി.എസ്,

    ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു. കാരണം ആളുകള്‍ നല്ലതെന്ന് തോന്നുന്ന ചില ബ്ലോഗുകള്‍ ഫോളോവേഴ്‌സായി ചേരുന്നുവെന്നല്ലാതെ പിന്നീട് കാര്യമായി ശ്രദ്ധിക്കുന്നവരല്ല മഹാഭൂരിപക്ഷവും. ഇവരെ ഇടക്കിടക്ക് ഓര്‍മിപ്പിക്കാന്‍ ഈ മെയില്‍ സംവിധാനം ഉപയോഗപ്പെടുത്താം. നോക്കൂ ഇവിടെ ഒരു ബ്ലോഗുണ്ട്. പക്ഷെ ആ ബ്ലോഗര്‍ ഇന്ന് നമ്മോടൊപ്പമില്ല. പക്ഷെ പിന്തുടരുന്നവര്‍ അറിഞ്ഞ ലക്ഷണം കാണുന്നില്ല. ഇടക്ക് ഒരു മെയിലയച്ചെങ്കിലും പരസ്പര ബന്ധം നിലനിര്‍ത്തിയില്ലെങ്കില്‍ സമാനമായ അനുഭവമായിരിക്കും നമ്മുക്കും.

    ReplyDelete
  31. ഉപകാരമായി .. ഒരുപാട് നന്ദി

    ReplyDelete
  32. എനിക്ക് ഇന്നാണ് ഉപകാരപ്പെട്ടത്‌. നന്ദി സര്‍

    ReplyDelete