Pages
▼
ഇന്റര്‍നെറ്റ് കൂട്ടായ്മയെ കുറിച്ച് .........
സുഹൃത്തുക്കളെ, ഇങ്ങനെയൊരു പോസ്റ്റ് എഴുതാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്തെന്നാല്‍ പല പരിപാടികളും പരമ്പരാഗതമായ ഫോര്‍മാലിറ്റികള്‍ അണുകിട വ്യതിചലിക്കാതെ പാലിച്ച് നടത്തപ്പെടുന്നത്കൊണ്ട് അതൊക്കെ എത്രമാത്രം യാന്ത്രികവും അരോചകവും ആയിപ്പോകാറുണ്ട് എന്നതിന്റെ ഉദാഹരണമായിരുന്നു ഇന്നത്തെ ചടങ്ങ്. ഈ പുസ്തകപ്രകാശനത്തോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മയും നടത്താം എന്ന നിര്‍ദ്ദേശം വെച്ചത് ഞാന്‍ തന്നെയായിരുന്നു. സദസ്സില്‍ പങ്കെടുത്തവര്‍ക്ക് ഇന്റര്‍നെറ്റിനെ കുറിച്ച് അറിയാന്‍ തന്നെയായിരുന്നു താല്പര്യം. എന്നാല്‍ പുസ്തകപരിചയം എന്ന പേരില്‍ ഒരു പ്രാസംഗികന്റെ പരിചയപ്പെടുത്തല്‍ തീരെ അരോചകമായി തോന്നി. അല്ലെങ്കില്‍ തന്നെ ശുഷ്കമായ സദസ്സില്‍ നിന്ന് ചിലര്‍ എഴുനേറ്റ് പോകാനും തുടങ്ങി. രണ്ട് പുസ്തകങ്ങളാണ് ഇന്ന് പ്രകാശിപ്പിച്ചത്. ഏതാനും ബ്ലോഗര്‍മാരുടെ രചനകള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം അച്ചടിച്ചുള്ളത്. അതായത് എഴുത്തുകാരില്‍ എഴുപത്തിയഞ്ച് ശതമാനവും ബ്ലോഗര്‍മാരായിരുന്നു. ബ്ലോഗില്‍ പ്രസിദ്ധീകരിക്കപെട്ടവ. ബ്ലോഗിനെ പറ്റി ഒന്നും അറിയാത്ത പ്രാസംഗികനാണ് പരിചയപ്പെടുത്തുന്നത്. ഓരോ എഴുത്തുകാരന്റെയും ഓരോ കഥയുടെയും രത്നച്ചുരുക്കം നോട്ടെഴുതിയത് മന:പാഠം പറഞ്ഞുകൊണ്ടാണ് പരിചയപ്പെടുത്തല്‍ മുന്നേറിയത്. സാക്ഷ്യപത്രങ്ങള്‍ എന്ന കഥാസമാഹാരത്തില്‍ നമ്മുടെ ഹരിലാല്‍ വെഞ്ഞാറമൂടിന്റെ എന്റെ ഗുരുദക്ഷിണ എന്ന കഥയാണ് ആദ്യം. പക്ഷെ പരിചയപ്പെടുത്തല്‍കാരന് ബ്ലോഗ് എന്തെന്ന് അറിയില്ലല്ലൊ. ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് സാമാന്യവിവരമെങ്കിലും ഉള്ള ഒരാള്‍ പരിചയപ്പെടുത്തിയിരുന്നെങ്കില്‍ മാത്രമേ ആ പുസ്തകത്തോട് നീതി പുലര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ.
ഇന്റര്‍നെറ്റിനെ കുറിച്ചും ബ്ലോഗിനെ കുറിച്ചും നല്ലൊരു പ്രഭാഷണം നടത്താന്‍ വേണ്ടി വെല്‍ പ്രിപ്പേര്‍ഡ് ആയിട്ടായിരുന്നു ഞാന്‍ എത്തിയിരുന്നത്. കാരണം പുസ്തകപ്രകാശനത്തിന് ശേഷം നടക്കുന്ന ഇന്റര്‍നെറ്റ് കൂട്ടായ്മയ്ക്ക് മുഖ്യപ്രഭാഷണം നടത്തേണ്ട ചുമതല എനിക്കായിരുന്നു. പരിചയപ്പെടുത്തലിന്റെ വിരസത നിമിത്തം എന്റെ മൂഡ് നഷ്ടപ്പെട്ട സമയത്താണ് എന്നെ ക്ഷണിക്കുന്നത്. സദസ്യര്‍ക്ക് ഇനിയും മുഷിച്ചില്‍ ഉണ്ടാക്കേണ്ട എന്ന് കരുതി ഇന്റര്‍നെറ്റിനെ കുറിച്ച് ലഘുവായി പത്ത് മിനിറ്റ് മാത്രം സംസാരിച്ചു തീര്‍ത്തിട്ട് ഞാന്‍ സദസ്സില്‍ പോയി ഇരുന്നു. അപ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്ന ഒരു മഹിള പറഞ്ഞു , നിങ്ങളുടെ പ്രസംഗം കേട്ടത്കൊണ്ട് സന്തോഷമായി അല്ലെങ്കില്‍ ഇവിടെ വന്നത് വെറുതെയായി പോകുമായിരുന്നു എന്ന്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തി മെയില്‍ തുറന്നപ്പോള്‍ അവിടെ പങ്കെടുത്ത ഒരു ബ്ലോഗര്‍ എനിക്കൊരു മെയില്‍ അയച്ചിരിക്കുന്നു, പരിപാടി മോശം , സുകുമാരന്റെ പ്രഭാഷണം നന്നായി എന്ന് പറഞ്ഞ്. ഞാന്‍ ഇത് പറയുന്നത് എന്നെ സ്വയം പുകഴ്ത്താനോ പരിപാടിയെ കുറ്റപ്പെടുത്താനോ അല്ല. അല്പം ഔചിത്യബോധം കൊണ്ട് സമ്പന്നമാക്കാമായിരുന്ന പരിപാടി ഔപചാരികതകൊണ്ട് വിരസമായി പോയി എന്ന് പറയാനാണ്.
എന്നാല്‍ പുസ്തകപ്രകാശനം കഴിഞ്ഞ് ഞങ്ങള്‍ ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ നടത്തി. ഞങ്ങള്‍ അഞ്ച് ബ്ലോഗര്‍മാരും ബ്ലോഗിനെ പറ്റി അറിയാന്‍ താല്പര്യമുള്ള അഞ്ചെട്ട് പേരും. അങ്ങനെ ആകെ ഒരു പതിനഞ്ച് പേര്‍ കാണും. അത് നല്ലൊരു അനുഭവമായി. അതാണ് ഞാന്‍ ഈ പോസ്റ്റ് എഴുതാന്‍ കാരണം. ബ്ലോഗിലെ അനുഭവങ്ങളെ കുറിച്ച് ഞാനും , മിനി ടീച്ചറും, ഒരു യാത്രികന്‍ (വിനീത്), വിജയകുമാര്‍ ബ്ലാത്തൂര്‍, രവി യും സംസാരിച്ചു മൈക്ക് മറ്റുള്ളവര്‍ക്ക് കൈമാറി. വീട്ടില്‍ കമ്പ്യൂട്ടറും നെറ്റ് കണക്‍ഷനും ഉണ്ടായിട്ടും പേടി അതാണ് ഇനിയും ബ്ലോഗ് തുടങ്ങാത്തതെന്ന് അവര്‍ പറഞ്ഞു. ആ പേടി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. എല്ലാവരും സംസാരിച്ചു അതാണ് വലിയ കാര്യം. യോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്. കുറച്ചുപേര്‍ ഇങ്ങനെ അവരുടെ പാണ്ഡിത്യം പ്രകടിപ്പിക്കാന്‍ വേണ്ടി പ്രസംഗിക്കുകയും(അതിലും ചിലര്‍ മൈക്ക് കിട്ടിയാല്‍ നമ്മുടെ ക്ഷമ പരമാവധി പരിശോധിക്കും) മറ്റുള്ളവര്‍ കേട്ട് മിണ്ടാതെ പോവുകയും ചെയ്യുന്നതില്‍ എന്താണ് പുണ്യം ഉള്ളത്. ഒരു സദസ്സില്‍ ഉള്ളവര്‍ എല്ലാവരും രണ്ട് വാക്കെങ്കില്‍ രണ്ട് വാക്ക് സംസാരിച്ചു പോകുന്നത് എത്ര ഹൃദ്യമായിരിക്കും. ഇന്നത്തെ കൂട്ടായ്മയില്‍ പതിനഞ്ച് പേരെയും സംസാരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമായി ഞാന്‍ കരുതുന്നു. സഹയാത്രികന്‍ എന്ന ബ്ലോഗ് എഴുതുന്ന വിനീതിന്റെ സഹയാത്രിക എന്റെ പേര് രമ്യ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചത് കൌതുകമായി. ഇങ്ങനെയുള്ള യോഗങ്ങളാണ് വേണ്ടത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആത്മാവിഷ്ക്കാരം അവരുടെ വാക്കുകളില്‍ നടത്താന്‍ കഴിയുന്ന കൊച്ചുകൊച്ചു യോഗങ്ങള്‍. വെറുതെ നമ്മള്‍ എന്തിന് പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഇരുന്നു കൊടുക്കണം? നമുക്ക് യോഗങ്ങള്‍ സംഘടിപ്പിക്കാം, നമുക്ക് സംസാരിക്കാം. ശരിയല്ലേ? ശരി തന്നെയാണ്. രണ്ട് വാക്ക് മൈക്രോ ഫോണ്‍ എടുത്തിട്ടായാലും ശരി അല്ലെങ്കിലും ശരി സംസാരിക്കാന്‍ കഴിയാത്ത ആരുമില്ല.
ഒരു ഗ്രൂപ്പ് ഫോട്ടോ(കടപ്പാട്:മിനി ടീച്ചര്‍) വിജയകുമാര്‍ ബ്ലാത്തൂര്‍, രവി, മിനി ടീച്ചര്‍, സഹയാത്രിക(രമ്യ),ഒരു യാത്രികന്‍(വിനീത) ഞാന്‍, ലീല ടീച്ചര്‍
ഹെലോ സുകുമാരന്‍ സാര്‍..
ReplyDeleteഇത്തരം നല്ല കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും ഒരിക്കലും പിന്മാരരുത്. എല്ലാ പിന്തുണയും ആശംസകളും ഉറപ്പാക്കുന്നു.
അങ്ങ് പറഞ്ഞ അഭിപ്രായങ്ങള്‍ എനിക്കും തോന്നിയിട്ടുണ്ട്, ഇന്റര്‍നെറ്റും കമ്പ്യൂട്ടറും നന്നായി ഉപയോഗിക്കുന്ന, സാമാന്യമായി നല്ല വിവരം ഉള്ള ആളുകള്‍ക്കുപോലും ഈ ബ്ലോഗും ചര്‍ച്ചകളും എന്തെന്ന് അറിയില്ല. അറിയാവുന്ന മിക്കവാറും ഇതിനെഎല്ലാം നിരുല്സാഹപ്പെടുതുകയും ചെയ്യുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. അതെല്ലാം നമ്മുടെ സമൂഹത്തിന്റെ പൊതുവായ അരാഷ്ട്രീയ മനോഭാവം ആയി കണ്ടാല്‍ മതി. ഈ യാന്ത്രിക, ഫ്ലാറ്റ് സംസ്കാരത്തില്‍ മനുഷ്യന്‍ ബന്ധങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഒരു വിലയും കല്പിക്കുന്നില്ല. വെറുതെ സമയം പാഴാക്കാതെ നല്ല കോമഡി സിനിമയെന്തെനിലും കണ്ടുകൂടെ എന്നും അല്ലെങ്കില്‍ ഊരും പേരും ഇല്ലാത്ത എന്തെങ്കിലും ഓണ്‍ലൈന്‍ സുഹൃതിനോടെ സല്ലപിചിരുന്നുകൂടെ എന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതൊന്നും ഞാന്‍ മുഖവിലക്കെടുതിട്ടുമില്ല. എല്ലാവരും തങ്ങളിലേക്ക് തന്നെ ചുരുങ്ങുന്ന ഈ കാലത്ത് നമുക്ക് മറ്റുള്ളവരിലേക്ക് കൂടി വികസിക്കാം!! പൊതുജനങളുടെ ഇത്തരം പ്രതികരങ്ങളില്‍ ഒരിക്കലും പതറാതെ മുന്നോട്ട് പോകുവാന്‍ എല്ലാ ആശംസകളും...
ഈ ചെറു തുടക്കം ഒരു വൻ മുന്നേറ്റമായി മാറട്ടെ!
ReplyDeleteഹൃദയം നിറഞ്ഞ ആശംസകൾ!
സുകുമാരേട്ട..നന്നായി. ആളുകള്‍ കുറവായിരുന്നെങ്കിലും നമ്മുടെ ലക്‌ഷ്യം സാധിച്ചു എന്നതുതന്നെയാണ് വലിയ കാര്യം. കൂടുതല്‍ പേര്‍ക് ബ്ലോഗു തുടങ്ങാനുള്ള പ്രചോദനമാവാന്‍ നമ്മുടെ ഇന്നത്തെ കൊച്ച് മീറ്റിനു കഴിഞ്ഞു.പിന്നെ ഒരു ചെറിയ തിരുത്ത് എന്‍റെ ബ്ലോഗിന്റെ പേര് "ഒരു യാത്രികന്‍" എന്നാണ്........സസ്നേഹം
ReplyDeleteഇത്തവണയും വരാൻ പറ്റിയില്ല ,സുകുമാരേട്ടാ,..ഹരിക്ക് വാട്ടർ അതോറിറ്റിയിലാണ് ജോലി,അതിനാൽ വിചാരിക്കുമ്പോൾ പലപ്പോഴും ലീവെടുക്കാൻ പറ്റില്ല..സമയമായിട്ടില്ലായിരിക്കും..സമയമാകുമ്പോൾ നമുക്കൊക്കെ നേരിട്ടു കാണാൻ പറ്റുമായിരിക്കും...ആ മിനിട്ടീച്ചറോട് ഞങ്ങളിത്തിരി കർക്കശമായി പെരുമാറിയിരുന്നു കണ്ടൽക്കാടിന്റെ കാര്യത്തിൽ..അതങ്ങനെയല്ലേ പറ്റൂ ..അവരോടിത്തിരി സംവദിക്കണമെന്നുണ്ടായിരുന്നു...ഇനിയെപ്പോഴെങ്കിലും സാധിക്കുകമായിരിക്കും...
ReplyDelete@ നനവ്, ഓകെ നമുക്ക് കണ്ണൂരില്‍ വിശാലമായ ഒരു സംഗമം സംഘടിപ്പിക്കാന്‍ നോക്കാം. അതിനുള്ള പ്രചോദനം ഒരു യാത്രികന്‍ പറഞ്ഞ പോലെ ഇന്നത്തെ തളിപ്പറമ്പ് പരിപാടിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്.
ReplyDeleteപ്രിയ സുകുമാരന്‍ സര്‍,
ReplyDeleteതാങ്കള്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ സ്ഥിരമായി അനുഭവിക്കുന്ന ഒന്നാണു. നമ്മള്‍ ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കുക,സദസ്സു അനങ്ങാതെ മിഴിച്ചു നോക്കി ഇരിക്കുക. വിരസത അകറ്റാന്‍ ഇടക്കിടക്കു നമ്മള്‍ ഒരോ ചോദ്യങ്ങള്‍ സദസ്സിനു നേരെ വിക്ഷേപിച്ചാലും അതു കേള്‍ക്കാത്ത മട്ടിലിരുന്നു കളയും ചിലര്‍.പ്രാസംഗികനും സദസും വിഷയം ചര്‍ച്ച പോലെ മുന്നോട്ടു കൊണ്ടു പോകുന്ന ഒരു വേദി എപ്പോഴും ഫലപ്രദമാണു.ആള്‍ക്കാര്‍ക്കു ശീലങ്ങള്‍ മാറ്റാന്‍ പ്രയാസമാണു.ഒന്നുകില്‍ പ്രാസംഗികന്റെ മണിക്കൂറുകളോളമുള്ള പീഢനത്തിനു സദസ്സു ഇരയാകുക, അല്ലെങ്കില്‍ നിസ്സംഗമായിരിക്കുന്ന സദസ്സിനെ അഭീമുഖീകരിച്ചു പ്രാസംഗികന്‍ വിഷണ്ണനാകുക. ഇതാണു നടപ്പു ശീലം. അതിനു വ്യത്യസ്തമായി 15 പേരുള്ള ഒരു സദസ്സ് ആയിരുന്നാല്‍ തന്നെയും അതു ഒരു ചര്‍ച്ചാ ക്ലാസ്സായി മറിയതിനാല്‍ ഫലപ്രദമായി എന്നതില്‍ അതിശയിക്കേണ്ടതില്ല.
നേരത്തെ തന്നെ വരണമെന്ന് എനിക് മെസേജ് കിട്ടിയുരുന്നു. പക്ഷെ ചില പ്രത്യേക കാരണങ്ങളാല്‍ ലീവ് എടുക്കാന്‍ കഴിയാത്ത ഒരു സാഹചര്യമായിരുന്നു.. അല്ലായിരുന്നെങ്കില്‍ ആ കൂട്ടായ്മയില്‍ ഭാഗമായേനേ..
ReplyDeleteസുകുമാരന്‍ സാര്‍,
ReplyDeleteഎവിടെയായിരുന്നു മീറ്റെന്നൊന്നും സൂചിപ്പിച്ചിട്ടില്ലല്ലോ. മുന്‍പോസ്റ്റുകളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടോയെന്നറിയില്ല. ചുരുക്കത്തില്‍ മിനി ടീച്ചറെ കണ്ടപ്പോഴാണ് സംഗതി കേരളത്തില്‍ത്തന്നെയായിരിക്കും എന്ന് തോന്നിയത്.
കൂട്ടായ്മകളില്‍ സജീവമാകുന്നതും കൂട്ടായ്മകള്‍ നേതൃത്വം നല്‍കുന്നതും നല്ല കാര്യമാണ്. എഴുത്തുകാര്‍ തമ്മിലുള്ള നേര്‍ക്കാഴ്ചകള്‍ എഴുത്തിനെ സ്വാധീനിക്കും. !!!
അഭിപ്രായങ്ങളെയും സ്വാധീനിക്കും!!!!!!
പ്രിയ ഹരി, കണ്ണൂരിലാണ് നടന്നത്. ഇന്റര്‍നെറ്റ് കൂട്ടായ്മയെ കുറിച്ച് പോസ്റ്റ് ഇട്ടിരുന്നു. അപ്രസക്തമായപ്പോള്‍ ആ പോസ്റ്റ് എടുത്തുമാറ്റി. ഇന്റര്‍നെറ്റ് വളരുന്ന തലമുറ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അതിനെ ചെറുക്കാന്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരേ പോലെ ഇന്റര്‍നെറ്റിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. അതേ പോലെ എല്ലാ സ്കൂളുകളിലും കഴിയുമെങ്കില്‍ ഓരോ ക്ലാസിനും ബ്ലോഗ് തുടങ്ങേണ്ടതുണ്ട്. അതിനായി എല്ലാ സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ സംഘടിപ്പിക്കാവുന്നതാണ്. ഹരിയും ഉത്സാഹിക്കുമല്ലോ..
ReplyDeleteപങ്കെടുക്കുന്ന എല്ലാവര്‍ക്കും ആത്മാവിഷ്ക്കാരം അവരുടെ വാക്കുകളില്‍ നടത്താന്‍ കഴിയുന്ന കൊച്ചുകൊച്ചു യോഗങ്ങള്‍....
ReplyDeleteനല്ലതുടക്കങ്ങൾ കേട്ടൊ സുകുമാർ ഭായ്
ശ്രീജിത്തിന് നന്ദി....
ReplyDelete@ ജയന്‍ ഡോക്ടര്‍ , ആശംസകള്‍ക്ക് നന്ദി...
@ ഒരു യാത്രികന്‍, നല്ല അനുഭവമായിരുന്നു, നന്ദി..
@ ഷെരീഫ് മാഷ്, നന്ദി മാഷേ എല്ലാവര്‍ക്കും തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള കഴിവും അവസരവും ഉണ്ടാകേണ്ടതാണ്. പ്രസംഗിക്കാനല്ല പ്രസംഗിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. മറ്റുള്ളവരുടെ സ്റ്റാന്‍ഡില്‍ നിന്ന് കാര്യങ്ങള്‍ കാണാനും നമുക്ക് കഴിയണം.
@Manoraj, ബ്ലോഗര്‍മാരുടെ രചനകളാണ് അധികവും പ്രകാശനം ചെയ്യപ്പെട്ട രണ്ട് പുസ്തകത്തിലും. അപ്പോള്‍ പുസ്തകം പരിചയപ്പെടുത്തേണ്ടത് ബ്ലോഗര്‍മാര്‍ ആയിരുന്നെങ്കില്‍ ചടങ്ങിന്റെ മാറ്റ് കൂടിയേനേ എന്ന് പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് എഴുതിയത്. ഈ പരിപാടിയെ പറ്റി അറിയിച്ചുകൊണ്ട് ഞാന്‍ എഴുതിയ പോസ്റ്റ് രചന സംഭാവന ചെയ്ത ബ്ലോഗര്‍മാരില്‍ ഒന്നോ രണ്ടോ പേര്‍ ഒഴികെ ആരും ശ്രദ്ധിച്ചതേയില്ല.
@ മുരളി മുകുന്ദന്‍(BILATTHIPATTANAM), നന്ദി മാഷേ :)
ഇതു വായിച്ചപ്പോള്‍ പലപ്പൊഴും ഞാന്‍ പറയാന്‍ കരുതിയിരുന്ന ഒരു കാര്യം പറയാമെന്നു തോന്നി. ഇന്ന് പല വീട്ടിലും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റുമുണ്ട്. എന്നാല്‍ പലരും അവ സിനിമ കാണാനും ,പാട്ടു കേള്‍ക്കാനും ,ഗെയിം കളിക്കാനും ഉപയോഗിക്കുന്നു!. ഒത്തിരി സമയം പാഴാക്കിക്കളയുന്നു. പഴയ തലമുറയില്‍(ഏകദേശം എന്റെ റേഞ്ചില്‍ കണക്കാക്കാം)പെട്ട പല രക്ഷിതാക്കള്‍ക്കും കമ്പ്യുട്ടരും നെറ്റും അത്ര പരിചയമില്ല. അതു കൊണ്ട് തന്നെ പല അപകടങ്ങളും(യുവാക്കളുടെ നെറ്റിലെ ദുരുപയോഗം)ഉണ്ടാവുന്നുമുണ്ട്.ഒരു വര്‍ക്ക് ഷാപ്പ് പോലെ ജില്ലാ ആസ്ഥാനങ്ങളില്‍ എന്തെങ്കിലും ഒരു പരിപാടി ണ്ടത്തി ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തിയാല്‍ നന്നാവുമെന്നു എനിക്ക് തോന്നുന്നു. നമ്മുടെ ബ്ലോഗര്‍ കൊട്ടോട്ടി ഒരിക്കല്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.പത്ര ദ്വാരാ ഇക്കാര്യം പരസ്യപ്പെടുത്തി ഒരു പരിപാടി ആസൂത്രണം ചെയ്താല്‍ നന്നായിരിക്കുമെന്നു തോന്നുന്നു. പത്ര ദ്വാരാ എന്നു പറയാന്‍ കാരണം ഇന്റെര്‍നെറ്റുമായി ഒരു ബന്ധവുമില്ലാത്തവരെ അറിയിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലല്ലോ?മറ്റുള്ളവരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.
ReplyDeleteമാഷേ കണ്ണൂരില്‍ ഇങ്ങനെയൊരു ഇന്റര്‍നെറ്റ് കൂട്ടായ്മ/ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ ഞാന്‍ ആലോചിക്കുന്നുണ്ട്. മാഷ്ക്ക് അവിടെയും ഒന്ന് സംഘടിപ്പിക്കാന്‍ സമാനമനസ്ക്കരോട് ആലോചിക്കാലോ :)
ReplyDeleteയോജിക്കുന്നു. നല്ല സംരംഭങ്ങള്‍ ഉണ്ടാവട്ടെ. ഓരോ ഒത്തുകൂടലും നല്ല ചിന്തകള്‍ക്ക് തുടക്കം കുറിക്കട്ടെ. ഇന്റര്‍നെറ്റ് സാക്ഷരതയുള്ള പലര്‍ക്കും ബ്ലോഗിനെപ്പറ്റി അറിയില്ല എന്നതാണ് നേര്. ആശയങ്ങള്‍ പങ്കുവെക്കാനും നേരിട്ട് സംവദിക്കാനും സൌഹാര്‍ദങ്ങള്‍ സ്ഥാപിക്കാനും സര്‍ഗ്ഗചേതനകളെ പരിപോഷിപ്പിക്കാനും ഈ മാധ്യമത്തോളം സാധിക്കുന്ന ഒന്നില്ല. നിര്‍ഭാഗ്യവശാല്‍ കഴിവുള്ള നല്ല എഴുത്തുകാര്‍ ഈ രംഗത്തേക്ക് അധികം കടന്നു വരുന്നില്ല എന്ന് ഖേദപൂര്‍വ്വം പറയട്ടെ. കമന്റ് നേടുക എന്ന ഒറ്റ ഉദ്ദേശത്തില്‍ തോന്നുന്നത് എന്തും പോസ്റ്റുകളാക്കുന്ന ബ്ലോഗര്‍മാരാണ് അധികവും. നാല് കമെന്റ് നേടാന്‍ എന്ത് തെറിയും "തമാശ" എന്ന പേരില്‍ പോസ്റ്റാക്കുന്ന ബ്ലോഗ് സംസ്ക്കാരം നിരാശാജനകമാണ്. എല്ലാവര്ക്കും നന്നായി എഴുതാനുള്ള കഴിവ് ഉണ്ടാകണമെന്നില്ല. എഴുതി തന്നെയാണ് തെളിയേണ്ടത്. എന്നാല്‍ ഉള്ള കഴിവിനെ തുടക്കം മുതല്‍ നല്ല ചിന്തകള്‍ക്ക് ഉപയോഗിക്കാത്ത പക്ഷം അത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും.
ReplyDeleteബ്ലോഗിനെപ്പറ്റി അവബോധം ഉണ്ടാക്കാനും കൂടുതല്‍ എഴുത്തുകാരെ ഈ രംഗത്തേക്ക് കൊണ്ട് വരാനും താങ്കളെപ്പോലുള്ളവരുടെ ഇന്റര്‍നെറ്റ് കൂട്ടായ്മ പോലുള്ള നല്ല സംരംഭങ്ങള്‍ വിജയിക്കട്ടെ. ആശംസകള്‍.
@കെ.പി.സുകുമാരന്‍ : മാഷേ ഇതേ പറ്റി മാഷ് എഴുതിയ പോസ്റ്റ് കണ്ടിരുന്നു. ഒപ്പം ചന്ദ്രന്‍ എഴുതിയ പോസ്റ്റും കണ്ടു. പിന്നെ ലീലടീച്ചറോട് നേരില്‍ തന്നെ വരാന്‍ കഴിയില്ല എന്ന് അറിയിച്ചിരുന്നതിനാല്‍ അവിടെ കമന്റിയില്ല എന്ന് ഓര്‍മ്മ. പക്ഷെ ഇത്തരം കൂട്ടായ്മകള്‍ ഇനിയും സംഘടിപ്പിക്കപ്പെടണം എന്ന പക്ഷക്കാരനാണ് ഞാന്‍
ReplyDeleteസുഖമില്ലാത്തതിനാലാണ് വരാൻ പറ്റാത്തതെന്ന കാര്യം ‘ഒരു യാത്രികനെ’ ഇവിടെ അറിയിക്കട്ടെ..
ReplyDeleteOru pakka Congress kaaran...Thankalude blog posts vaayicappol angane ulla oru Image kitti..Thankal angu orupaadu rosham kollunnallo pala stalangalilum..4 year munpu, thankalude Aalkkaar keralam bharicha kadha onnu orkkunnathu nallathu...athinekkaalum etrayo bhedam aanu ippol....kashttam.
ReplyDeleteIthu ivide post cheyyaanullathalla ennariyaam...Comment cheyyan uddeshicha pala postukalilum comments DISABLED !! Very good !!!
ReplyDeleteഞാനിതു നേരത്തെ കാണേണ്ടതായിരുന്നു. ബ്ലോഗിനെപ്പറ്റി എന്റെ ചുറ്റുമുള്ളവർ പരിഹസിച്ചിരുന്നതു സമയം കളയാൻ കൊള്ളാം എന്നായിരുന്നു.പിന്നെയത് ഒരു തരം അടിച്ചമർത്തൽ വരെയെത്തി.എന്റെ പുസ്തക പ്രകാശനത്തിലും അതിന്റെ ബാക്കി പത്രം കാണിച്ചു.
ReplyDelete