Pages

NGPAY എന്നാല്‍ എന്ത്?

നമ്മള്‍ മനസ്സിലാക്കുന്ന കാര്യം നാലാളെ അറിയിക്കുന്നതില്‍ തെറ്റില്ലല്ലൊ.  ചിലപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യം പലര്‍ക്കും അറിയാമായിരിക്കും. എന്നാലും അറിയാത്ത ചിലര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ലതല്ലേ. ഇതിനൊക്കെ തന്നെയല്ലേ ബ്ലോഗ്.  NGPAY എന്താണെന്ന്  അടിക്കടി യാത്ര ചെയ്യുന്നവര്‍ മനസ്സിലാക്കിയിരിക്കും. ഇല്ലെങ്കില്‍ മനസ്സിലാക്കേണ്ടതാണ്. ഇത് ഒരു മൊബൈല്‍സോഫ്റ്റ്‌വേര്‍ ആണ്. ഇത് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.  മാത്രമല്ല KSRTC ബസ്സ് ടിക്കറ്റ്, സിനിമാടിക്കറ്റ് എന്നിവയും ബുക്ക് ചെയ്യാം. കൂടാതെ ഷോപ്പിങ്ങ് നടത്താം. പിന്നെയും കുറെ സേവനങ്ങള്‍ ഉണ്ട്.  ഇപ്പോഴൊക്കെ തീവണ്ടിയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആളുകള്‍ ഓണ്‍ലൈന്‍ സൌകര്യമാണ് പ്രയോജനപ്പെടുത്തുന്നത്.  അതിന് പക്ഷെ കമ്പ്യുട്ടറും നെറ്റ് കണക്‍ഷനും വേണം.  പിന്നീട് ഇ-ടിക്കറ്റ് പ്രിന്റ്‌ഔട്ട് എടുക്കുന്നു.  സ്വന്തമായി പ്രിന്റര്‍ ഇല്ലെങ്കില്‍ നെറ്റ് കഫേകളില്‍ പോയി പ്രിന്റ് എടുക്കുന്നു.  എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. അതിന് മൊബൈല്‍ ഫോണില്‍ GPRS ആക്റ്റിവേറ്റ് ചെയ്യണമെന്ന് മാത്രം.  ഫോണില്‍ GPRS ഉണ്ടായാല്‍ മാത്രം പോര. ഏത് കമ്പനിയുടേതാണോ സിം കാര്‍ഡ് അതിനനുസരിച്ച് GPRS സെറ്റ് ചെയ്യണം.

ആദ്യമായി  ഇവിടെ  പോയി നിങ്ങളുടെ  മൊബൈലില്‍  NGPAY ഇന്‍സ്റ്റാള്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങളും അവിടെ നിന്ന് മനസ്സിലാക്കുക. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആയ ഉടനെ അത് നിങ്ങളുടെ ഫോണില്‍ എവിടെ ആണുള്ളതെന്ന് കണ്ടുപിടിച്ചു ഓപ്പന്‍ ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ കൊടുത്ത് റജിസ്റ്റര്‍ ചെയ്യുക. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ക്രഡിറ്റ് കാര്‍ഡ് വേണ്ടി വരും. നിലവില്‍ HDFC ബാങ്കിന്റെ  സേവിങ്ങ്‌സ് അക്കൌണ്ട് ഉണ്ടെങ്കില്‍ അത് മതി. ക്രമേണ കൂടുതല്‍ ബാങ്കുകള്‍ ഈ സേവനത്തില്‍ ചേരും.  NGPAY മുഖാന്തിരം ഇടപാട് നടത്തുന്നതിന് പേടിക്കേണ്ടതില്ല. വളരെ സെക്യൂര്‍ ആണ്. ടിക്കറ്റ് ബുക്ക് ആയ ഉടനെ SMS വരും.  ടിക്കറ്റിന്റെ കോപ്പി ഇ-മെയിലിലും വരും.  പിന്നീട് പ്രിന്റ് എടുക്കാമല്ലൊ.  അഥവാ പ്രിന്റ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും വകുപ്പ് ഉണ്ട്.  യാത്രയില്‍ നിങ്ങള്‍ ഒരു ഐഡി പ്രൂഫ് കരുതിയിരിക്കുമല്ലൊ.  ടിക്കറ്റ് ബുക്ക് ആയ വിവരത്തിന് ലഭിക്കുന്ന SMS ല്‍ നിങ്ങളുടെ   PNR നമ്പര്‍ ഉണ്ടാകും. TTR വശം ആ നമ്പര്‍ പറഞ്ഞിട്ട് ഐഡി പ്രൂഫ് കാണിച്ച്  50 രൂപ ഫൈനും കൊടുക്കുക.  ടിക്കറ്റിന്റെ ഇ-സ്ലിപ്പ് നഷ്ടപ്പെട്ടുപോയതിനാണ് ഫൈന്‍. അതിന് TTR രസീത് തരും.  50 രൂപ അധികം മുടക്കിയാലും  മൊബൈല്‍ ഫോണില്‍ സിഗ്നല്‍ കിട്ടുന്ന എവിടെ വെച്ചും ടിക്കറ്റ് ബുക്ക് ചെയ്ത് ട്രെയിനില്‍ യാത്ര ചെയ്യാലോ. അത് ചില്ലറ കാര്യമാണോ? ഇനി കൂടുതല്‍ ഞാന്‍ പറയേണ്ടതില്ല.  NGPAY സൈറ്റ് സന്ദര്‍ശിക്കുക.  സംശയമുണ്ടെങ്കില്‍ ഗൂഗ്‌ള്‍ ചെയ്യുക.

10 comments:

  1. ഈ സൗകര്യം വരുന്നുണ്ടെന്ന് കേട്ടിരുന്നു. ഇംപ്ലിമെന്‍റ് ചെയ്ത കാര്യം അറിഞ്ഞിരുന്നില്ല. അപ്ഡേഷന് നന്ദി

    ReplyDelete
  2. ഇത്തരം പുതിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കിയതിനു നന്ദി..

    ReplyDelete
  3. Very useful article. Thanks for sharing.

    ReplyDelete
  4. നല്ല കാര്യങ്ങള്‍ എവിടെ കണ്ടാലും അത് നാലാളെ അറിയിക്കുന്നത് നല്ല കാര്യം തന്നെ. അത് പലര്‍ക്കും ഉപകാരപ്പെട്ടേക്കും.ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. ഈ പങ്ക് വെക്കലിന്‍ നന്ദി...h

    ReplyDelete
  6. ഉപയോഗപ്രദമായ അറിവ് പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  7. SBI freedom എന്ന ഒരു ആപ്ലിക്കേഷന്‍ അവരുടെ സൈറ്റില്‍ നിന്നും ലഭിക്കുന്നുണ്ട്.
    SBI യില്‍ ഡെബിറ്റ് കാര്‍ഡുണ്ടെങ്കില്‍ ഫോണില്‍ തന്നെ GPRS ഇല്ലെങ്കിലും മൊബയില്‍ ബാങ്കിങ്ങ് സൌകര്യം നല്‍കുന്നുണ്ട്.ഇവിടെ നിന്നും,
    http://www.statebankofindia.com/user.htm?action=viewsection&lang=0&id=0,1,21,691 ഡൌണ്‍ലോഡു ചെയ്യാം.
    ടിക്കറ്റ് മാത്രമല്ല ,fund transfer, Phone topup,online payments ഒക്കെ സുരക്ഷിതമായി നടത്താം.

    ReplyDelete
  8. എനിക്കിത് പുതിയ അറിവാണ് കെട്ടോ.

    ReplyDelete