അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുണ്ട്. അത് അതാത് മതങ്ങള്‍ക്കുള്ളില്‍ വെച്ച് പരിഹരിക്കുന്നതല്ലേ നല്ലത്. എല്ലാ മതങ്ങളില്‍ ജനിച്ചവരിലും യുക്തിവാദികള്‍ ഉണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷത്തിനും മതം ആവശ്യമാണെങ്കില്‍ , യുക്തിവാദികള്‍ക്ക് യുക്തിവാദം ആവശ്യമാണെന്ന പോലെ തന്നെ മതവും നില നില്‍ക്കട്ടെ എന്ന് കരുതുന്നതാണ് യുക്തിസഹം എന്നാണെന്റെ അഭിപ്രായം. മതവിശ്വാസം ഇല്ലാതാക്കിയിട്ട് പകരം ജീവിതത്തിന് എന്ത് പ്രചോദനമാണ് വിശ്വാസികള്‍ക്ക് നല്‍കാന്‍ യുക്തിവാദികള്‍ക്ക് സാധിക്കുക? ഇനി അത് പോട്ടെ, ഈ പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും സമ്പൂര്‍ണ്ണമായ നിഗൂഢത അനാവരണം ചെയ്യാന്‍ യുക്തിവാദത്തിന് സാധിക്കുമോ? ഇനിയും കണ്ടുപിടുത്തങ്ങള്‍ നടക്കും ശരി തന്നെ. സ്വയമേവ ചിന്തിച്ച് ഒരാള്‍ യുക്തിവാദിയാവുകയും അതിനനുസരിച്ച് അയാളുടെ മനസ്സ് ദൃഢപ്പെടുകയും ജീവിതത്തിന് സ്വന്തമായ അര്‍ത്ഥവും ദിശാബോധവും കണ്ടെത്തുകയും ചെയ്യുന്നുവെങ്കില്‍ നല്ല കാര്യം തന്നെ. പക്ഷെ അതെന്തിന് പ്രചരിപ്പിക്കണം? അതിനെന്തിന് സംഘടന? മറ്റുള്ളവരില്‍ യുക്തിവാദം എന്തിന് അടിച്ചേല്‍പ്പിക്കണം? എന്തിന് തര്‍ക്കത്തിന് നില്‍ക്കണം? മതമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം, മതമാണ് മനുഷ്യനില്‍ ശത്രുത ഉണ്ടാക്കുന്നത്, മതമാണ് ആളുകളെ കൊല്ലുന്നത്, മതത്തില്‍ മാത്രമാണ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉള്ളത്, മതം ഇല്ലാതായാല്‍ ഈ ലോകം മധുരമനോജ്ഞം എന്ന മട്ടിലാണ് യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നത്.
എന്നാല്‍ മതം ഇല്ലാതായാല്‍ മനുഷ്യന്‍ നന്നാകുമെന്നും എല്ലാം ഭദ്രമാകുമെന്നും അനുഭവം നമ്മെ പഠിപ്പിക്കുന്നില്ല. ഉദാഹരണത്തിന് മതം നിരാകരിക്കപ്പെട്ട ഒരു കാലമാണല്ലോ സോവിയറ്റ്യൂനിയനില്‍ വിപ്ലവാനന്തരം അവിടെ ഉണ്ടായിരുന്നത്. ലെനിന്റെ മരണശേഷം ഭൌതികശരീരം നിര്‍ജ്ജലീകരണം നടത്തി പ്രദര്‍ശനവസ്തുവാക്കി മാറ്റിയത് അനാചാരം തന്നെയല്ലേ? മാവോ സേ തൂങ്ങിന്റേതോ? എന്ത് ന്യായീകരണമാണ് ആ ആചാരത്തിന് ഉള്ളത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടും ആചാരങ്ങള്‍ അനുഷ്ടിക്കപ്പെടുന്നില്ലേ? രക്തസാക്ഷി ആചരണം എന്താ ആചാരം തന്നെയല്ലേ? മതം നടത്തുന്ന ആചാരങ്ങള്‍ അനാചാരങ്ങളും ഭൌതികവാദികള്‍ ചെയ്യുന്ന ആചാരങ്ങള്‍ സദാചാരങ്ങളും ആകുന്നതെങ്ങനെ? തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വഴിവക്കുകളില്‍ പ്രതിമകളായി സ്ഥാപിക്കുന്നതും പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നതും ഒക്കെ ആചാരം തന്നെയല്ലെ. ഞാന്‍ വിമര്‍ശിക്കുന്നതല്ല. ചില ആചാരങ്ങള്‍ ജീവിതത്തിന്റെ അലങ്കാരങ്ങളാണ്. ശരിയല്ലെ? ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആചാരങ്ങള്‍ ഒഴിവാക്കുകയും സംതൃപ്തി തരുന്ന ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതല്ലെ യുക്തിസഹം?
ഇനി മനുഷ്യനെ കൊല്ലുന്ന കാര്യത്തിലായാലും സ്പര്‍ദ്ധയും ശത്രുതയും നിലനില്‍ക്കുന്ന കാര്യത്തിലായാലും ഭൌതികവാദികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സോവ്യറ്റ് കാലം നമുക്ക് നല്ല പാഠങ്ങള്‍ അല്ല നല്‍കിയത്.മതങ്ങള്‍ ഇല്ലാതായാല്‍ പകരം നല്ല വ്യവസ്ഥിതി സംജാതമാകും എന്ന് പറയുന്നത് ശരിയല്ല എന്ന് സ്ഥാപിക്കാനാണ് ഞാന്‍ ഇത് ചൂണ്ടിക്കാട്ടിയത്. മതം ദോഷം ചെയ്യുന്നുണ്ടെങ്കില്‍ മതം ഇല്ലാത്ത അവസ്ഥയില്‍ , മതം ഇല്ല എന്ന ഒറ്റക്കാരണത്താല്‍ ദോഷങ്ങള്‍ തീരുന്നില്ല എന്ന് മാത്രമല്ല ദോഷം വേഷം മാറി വരുന്നതും നമ്മള്‍ കണ്ടു. മനുഷ്യവര്‍ഗ്ഗത്തില്‍ ദോഷങ്ങള്‍ പല രൂപത്തില്‍ ഉള്ളത്കൊണ്ട് ആ ദോഷങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാന്‍ വേണ്ടി തന്നെയാണ് മതങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളത്. ആ ദോഷങ്ങള്‍ തുടരുന്ന കാലത്തോളം മതങ്ങള്‍ക്ക് പ്രസക്തിയുണ്ട് എന്ന് സമ്മതിക്കാന്‍ എന്നിലെ യുക്തിബോധം മടിക്കുന്നില്ല. മതങ്ങളില്‍ തെറ്റ് കണ്ടെത്താം , ആരോപിക്കാം. പകരം തെറ്റില്ലാത്ത എന്ത്? ഗോഡ് ഫ്രീ വേള്‍ഡ് ഹേപ്പി വേള്‍ഡ് എന്നൊരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി ശ്രദ്ധയില്‍ പെട്ടപ്പോള്‍ എനിക്ക് യുക്തിവാദികളോട് വെറുപ്പ് തോന്നിയിട്ടുണ്ട്. നിങ്ങള്‍ വിശ്വസിക്കേണ്ട, പക്ഷെ വിശ്വസിക്കുന്നവരോട് എതിര്‍ക്കുന്നത് കൊണ്ട് എന്താണ് നേട്ടം? ദൈവവിശ്വാസം ഇല്ലാതായാല്‍ ഹേപ്പി വേള്‍ഡ് സംജാതമാകും എന്ന് കരുതുന്നതിന്റെ യുക്തി എന്താണ്?
ദൈവത്തെയും മതങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളിലെ യുക്തിരാഹിത്യവും ആചാരപ്പിശകുകളും മാത്രമാണ് മനുഷ്യവിരുദ്ധമായ സംഗതികള്‍ എന്ന മട്ടില്‍ പര്‍വ്വതീകരിച്ചു കാട്ടി തങ്ങളുടെ വൈജ്ഞാനികമായ അറിവുകള്‍ വിളംബരം ചെയ്യാനും സമൂഹത്തിലെ മറ്റ് തിന്മകള്‍ക്കെതിരെ മൌനം പാലിക്കാനുമാണ് യുക്തിവാദികള്‍ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. ഭൌതികവാദികളുടെ ഹിംസയെയോ അവരുടെ പ്രവര്‍ത്തികളിലെ അന്യായത്തെയോ ഭൌതികവാദപ്രത്യയശാസ്ത്രങ്ങളിലെ അയുക്തികതയെയോ ഒന്നും ചോദ്യം ചെയ്യാന്‍ യുക്തിവാദികള്‍ ഒരിക്കലും മെനക്കെട്ടിട്ടില്ല. മതങ്ങള്‍ ചെയ്യുന്ന നന്മകള്‍ അവര്‍ക്ക് കാണാന്‍ കഴിയുന്നുമില്ല. യുക്തിവാദികള്‍ക്ക് മതം വേണ്ട, എന്നാല്‍ ഒരു അഭയവും ആശ്രയവുമായി മതത്തെ കാണുന്ന ജനകോടികള്‍ക്ക് മതം വേണം എങ്കില്‍ എന്തിനാണ് മതത്തെ എതിര്‍ക്കുന്നത്. മതം ഇല്ലാതായാല്‍ മനുഷ്യരാശി ഒരു കുടുംബം പോലെ ഒരുമപ്പെടും എന്ന് പ്രതീക്ഷിക്കുന്നത് മിഥ്യയായ ഒരു വ്യാമോഹം മാത്രമാണ്. ഇനി അത്തരമൊരു അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കണമെങ്കിലും ഇന്ന് മതം തന്നെ വേണ്ടേ? യുക്തിവാദിസംഘത്തിന് കഴിയുമോ? എന്റെ ഒരു സുഹൃത്ത് , പേര് അബ്ദുള്ളക്ക , ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു പരീക്ഷണ ഘട്ടം അതിജീവിച്ച് എന്നെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു, സുകുമാരാ പരലോകത്തെ കുറിച്ചുള്ള ഭയം നിമിത്തം മാത്രമാണ് ഞാന്‍ ആത്മഹത്യ ചെയ്യാതിരുന്നത് എന്നാണ്. യുക്തിവാദിയായ ഞാന്‍ അബ്ദുള്ളക്കയോട് എന്ത് പറയണമായിരുന്നു? അദ്ദേഹത്തിന്റെ മക്കള്‍ക്ക് ബാപ്പ ഇന്നും കൂടെയുണ്ട്. അദ്ദേഹത്തിന്റെ മതദര്‍ശനത്തിന് പകരം ജീവിതത്തിന് പ്രതീക്ഷ നല്‍കുന്ന എന്ത് ദര്‍ശനമാണ് അവര്‍ക്ക് നല്‍കാന്‍ യുക്തിവാദിയായ എന്റെ കൈയില്‍ ഉള്ളത്? ഇസ്ലാം ഒരു മഹത്തായ ദര്‍ശനമാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്. ചിലര്‍ തീവ്രവാദികള്‍ ആയി. ശരി. കോടാനുകോടി മുസ്ലീങ്ങള്‍ തീവ്രവാദികള്‍ ആയോ? ഇസ്ലാമിക പ്രമാണമനുസരിച്ച് എല്ലാ മുസ്ലീംകളും ജീവിയ്ക്കുന്നില്ല. ശരി. ഏത് പ്രത്യയശാസ്ത്രമാണ് അതിന്റെ അനുയായികളാല്‍ പൂര്‍ണ്ണമായും പിന്‍പറ്റപ്പെടുന്നത്? ഇതൊക്കെ നമ്മള്‍ മനുഷ്യരുടെ പൊതുവായ തെറ്റുകളോ ദൌര്‍ബ്ബല്യങ്ങളോ ആണ്. നമ്മള്‍ ആരും പൂര്‍ണ്ണരല്ലല്ലൊ. ഞാന്‍ ഒഴിവ്കഴിവ് പറയുകയല്ല. പൂര്‍ണ്ണതയിലെത്താന്‍ നമുക്ക് ശ്രമിക്കാം. മതനിരാസം മാത്രം അതിന്റെ മുന്നുപാധി എന്ന് സ്ഥാപിക്കുന്നത് ശരിയല്ല.
യുക്തിവാദികള്‍ മതത്തെ എതിര്‍ക്കുന്ന പോലെ തന്നെ ശരിയല്ല വിശ്വാസികള്‍ സയന്‍സിനെ എതിര്‍ക്കുന്നതും. സയന്‍സ് സമൂഹത്തിന്റെ ഭൌതികതലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സയന്‍സ് ഒരു സിദ്ധാന്തമോ ദര്‍ശനമോ പ്രത്യയശാസ്ത്രമോ അല്ല. ഭൌതികജീവിതം അനായാസമാക്കുന്ന പ്രായോഗികസമീപനവും പദ്ധതിയുമാണത്. സയന്‍സും ആത്മീയതയും കൈകോര്‍ക്കുമ്പോഴേ ഇന്നത്തെ ജീവിതം മനോഹരമാവൂ. എല്ലാവരും യുക്തിവാദിയാവുന്ന കാലത്തെ കാര്യമല്ല വര്‍ത്തമാനകാലത്തെ സംഗതിയാണ് പറയുന്നത്. ആത്മീയതയില്ലാത സയന്‍സ് ഇക്കാലത്ത് മനുഷ്യനെ മൃഗസമാനക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ടോയ്‌ലെറ്റുകളില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ഫോണുകള്‍ അതിന് തെളിവാണ്. മതത്തിന്റെ ദൌത്യം ഏറ്റെടുക്കാന്‍ ഇന്നത്തെ നിലയ്ക്ക് യുക്തിവാദികള്‍ക്കോ സയന്‍സിനോ കഴിയില്ല. മതവും ആത്മീയതയും മനുഷ്യമനസ്സുകളോടാണ് സംവദിക്കുന്നത്. യുക്തിവാദം വിജ്ഞാനതൃഷ്ണയെയും സയന്‍സ് ഭോഗതൃഷ്ണയെയും സംതൃപ്തിപ്പെടുത്തുമ്പോള്‍ മനുഷ്യനിലെ ധാര്‍മ്മികത കെടാതെ സൂക്ഷിക്കാന്‍ ഇന്ന് നമുക്ക് മതങ്ങള്‍ ആവശ്യമുണ്ട്. മതത്തിലെ തെറ്റുകളും തിന്മകളും അതാത് മതത്തിനകത്ത് വെച്ച് തന്നെ വേണം ശുദ്ധീകരിക്കാന്‍.
യുക്തിവാദികള്‍ മതത്തെ എതിര്‍ക്കുന്ന പോലെ തന്നെ ശരിയല്ല വിശ്വാസികള്‍ സയന്‍സിനെ എതിര്‍ക്കുന്നതും. സയന്‍സ് സമൂഹത്തിന്റെ ഭൌതികതലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സയന്‍സ് ഒരു സിദ്ധാന്തമോ ദര്‍ശനമോ പ്രത്യയശാസ്ത്രമോ അല്ല. ഭൌതികജീവിതം അനായാസമാക്കുന്ന പ്രായോഗികസമീപനവും പദ്ധതിയുമാണത്. സയന്‍സും ആത്മീയതയും കൈകോര്‍ക്കുമ്പോഴേ ഇന്നത്തെ ജീവിതം മനോഹരമാവൂ. എല്ലാവരും യുക്തിവാദിയാവുന്ന കാലത്തെ കാര്യമല്ല വര്‍ത്തമാനകാലത്തെ സംഗതിയാണ് പറയുന്നത്. ആത്മീയതയില്ലാത സയന്‍സ് ഇക്കാലത്ത് മനുഷ്യനെ മൃഗസമാനക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ടോയ്‌ലെറ്റുകളില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ഫോണുകള്‍ അതിന് തെളിവാണ്. മതത്തിന്റെ ദൌത്യം ഏറ്റെടുക്കാന്‍ ഇന്നത്തെ നിലയ്ക്ക് യുക്തിവാദികള്‍ക്കോ സയന്‍സിനോ കഴിയില്ല. മതവും ആത്മീയതയും മനുഷ്യമനസ്സുകളോടാണ് സംവദിക്കുന്നത്. യുക്തിവാദം വിജ്ഞാനതൃഷ്ണയെയും സയന്‍സ് ഭോഗതൃഷ്ണയെയും സംതൃപ്തിപ്പെടുത്തുമ്പോള്‍ മനുഷ്യനിലെ ധാര്‍മ്മികത കെടാതെ സൂക്ഷിക്കാന്‍ ഇന്ന് നമുക്ക് മതങ്ങള്‍ ആവശ്യമുണ്ട്. മതത്തിലെ തെറ്റുകളും തിന്മകളും അതാത് മതത്തിനകത്ത് വെച്ച് തന്നെ വേണം ശുദ്ധീകരിക്കാന്‍.
സമൂഹത്തില്‍ നിരവധി തിന്മകളും മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്ന പ്രവണതകളും സ്നേഹരാഹിത്യവും കരുണയില്ലായ്മയും ഹിംസയും ഒക്കെ ഇന്ന് നിലവിലുണ്ട്. അതിനെതിരെയാണ് എല്ലാവരും ശബ്ദമുയര്‍ത്തേണ്ടത്. മദ്യപാനം, അഴിമതി, ധൂര്‍ത്ത്, കരിഞ്ചന്ത, വഞ്ചന, മായം ചേര്‍ക്കല്‍, ഉപഭോക്തൃചൂഷണം, പരിസ്ഥിതി മലിനീകരണം അങ്ങനെയങ്ങനെ പലതും. ഇതൊക്കെ എല്ലാവരുടെയും പൊതുവായ പ്രശ്നങ്ങളാണ്. ഇതിനെതിരായി എല്ലാ മതവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും, കഴിയണം. അല്ലെങ്കില്‍ നമ്മള്‍ ഈ പറയുന്നതിനൊക്കെ എന്ത് അര്‍ത്ഥം?
ജബ്ബാര്‍ മാഷ് എത്ര തന്നെ ശരി പറഞ്ഞാലും പൊതുവെ മുസ്ലീം സമുദായത്തിനെതിരെ പറയുന്നു എന്ന തോന്നലാണ് പലരിലും ഉളവാക്കിയിട്ടുള്ളത് എന്ന് തോന്നുന്നു. ഇത്രയ്ക്കും അദ്ദേഹം മുസ്ലീം സമുദായത്തെ സ്നേഹിക്കുകയും ചെയ്യുന്നു. ഇസ്ലാം മതത്തെ നിരാകരിക്കണമെന്ന മട്ടില്‍ അദ്ദേഹം ആഹ്വാനം ചെയ്യാറുണ്ടോ എന്നെനിക്കറിയില്ല. ഇസ്ലാം മതം നവീകരണക്ഷമമാണോ അത്തരം ശ്രമങ്ങള്‍ മതത്തിനകത്ത് അനുവദനീയമാണോ എന്നും എനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ മതത്തെ വിശ്വാസത്തിലെടുത്ത് വേണം മാഷ് സംസാരിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. ശുദ്ധമായ യുക്തിവാദത്തിന് ഒരു ആത്മീയബദല്‍ ശിപാര്‍ശ ചെയ്യാന്‍ കഴിയില്ല എന്നൊരു പോരായ്മയുണ്ട്. ആത്മീയത എന്ന വാക്ക് യുക്തിവാദികള്‍ക്ക് അരോചകമാണെന്ന് അറിയാം. പക്ഷെ കേവല ഭൌതികത എന്ന വാക്ക് മനുഷ്യന്റെ സത്തയെ നിരാകരിക്കുന്നതാണ് എന്ന് യുക്തിവാദികളെ ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഏത് പ്രത്യയശാസ്ത്രമാണ് അതിന്റെ അനുയായികളാല്‍ പൂര്‍ണ്ണമായും പിന്‍പറ്റപ്പെടുന്നത്? ഇതൊക്കെ നമ്മള്‍ മനുഷ്യരുടെ പൊതുവായ തെറ്റുകളോ ദൌര്‍ബ്ബല്യങ്ങളോ ആണ്. നമ്മള്‍ ആരും പൂര്‍ണ്ണരല്ലല്ലൊ. ഞാന്‍ ഒഴിവ്കഴിവ് പറയുകയല്ല. പൂര്‍ണ്ണതയിലെത്താന്‍ നമുക്ക് ശ്രമിക്കാം. മതനിരാസം മാത്രം അതിന്റെ മുന്നുപാധി എന്ന് സ്ഥാപിക്കുന്നത് ശരിയല്ല.
ReplyDeleteവാസ്തവം!!
ഇതൊക്കെ തിരിച്ചറിയാന്‍ നിഷ്പക്ഷമായി ചിന്തിക്കാന്‍ കഴിയുന്ന മനസ്സു വേണം. വളരെ ചുരുക്കം യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും മാത്രമേ അതുണ്ടാകൂ. താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നതാണ് പൊതുവെ കണ്ടിവരുന്ന സമീപനം.
വളരെ നല്ല പോസ്റ്റ്. ഭാവുകങ്ങള്‍ നേരുന്നു
അർത്ഥപൂർണ്ണവും യാഥാർഥ്യബോധത്തോടെയുമുള്ള ചിന്തകൾ...
ReplyDeleteപ്രിയ കെ.പി.എസ് ... വീണ്ടും ഭാവുകങ്ങൾ.
ജബ്ബാർ മാഷ് മാത്രമല്ല, ആത്മാർത്ഥമായും മനുഷ്യ നന്മ ലക്ഷ്യവെക്കുന്ന ആരെയും നമുക്ക് ആദരിക്കാൻ കഴിയണം. തനിക്ക് ഏറ്റവും നല്ലതെന്ന് തോന്നുന്നത് മറ്റുള്ളവർക്ക് വേണ്ടി ആഗ്രഹിക്കുന്നവനാണ് യഥാർഥ മനുഷ്യ സ്നേഹി. എന്നാൽ വിമർശനങ്ങളിൽ ഇകഴ്ത്തലും പരിഹാസവും ആക്ഷേപവും പ്രയോഗിക്കുന്നവരുടെ ആത്മാർത്ഥത സംശയിച്ചു പോവുക സ്വാഭാവികമാണ്.
സമീപനം, തീർച്ചയായും അതൊരു വലിയം കാര്യം തന്നെയാണെന്നാണ്. സമീപനം ശരിയല്ലെങ്കിൽ നാം പറയുന്ന കാര്യം എത്രനല്ലതാണെങ്കിലും ആളുകൾ സ്വീകരിച്ചു കൊള്ളണമെന്നില്ല.
യുക്തിവാദികള്‍ മതത്തെ എതിര്‍ക്കുന്ന പോലെ തന്നെ ശരിയല്ല വിശ്വാസികള്‍ സയന്‍സിനെ എതിര്‍ക്കുന്നതും.
ReplyDeleteഎതിര്‍ക്കുന്നില്ലല്ലോ- അങ്ങിനെ ഒരെതിര്‍പ്പുണ്ടെന്ന് യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നതാണ്. ശാസ്ത്രമെന്നത് ഭൗതികമായ അറിവ് എന്നത് മാത്രമല്ലെ- അതിനെ ഒരു മത വിശ്വാസി എന്തിനെതിര്‍ക്കണം?
പിന്നെ അന്ധവിശ്വാസങ്ങളാണു. അതിനെ എതിര്‍ക്കേണ്ടത് എന്താണു അന്ധത എന്നു വിശദീകരിച്ചായിരിക്കണം- അല്ലാതെ സ്വയം അന്ധനായിട്ടായിരിക്കരുത്. നോമ്പ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഒരു സ്റ്റാറ്റിസ്റ്റിക്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു പറയുന്നതും അത് ചോദ്യം ചെയ്യപ്പെടുമ്പോള്‍ ശാസ്ത്രം പിറകോട്ട് മാറ്റി അളപുള വര്‍ത്തമാനം പറയുന്നതും അന്ധതയാണു. ഇതാണു പല യുക്തിവാദികളുടെയും ശാസ്ത്രപ്രവര്‍ത്തനം.
പോസ്റ്റിനു അഭിനന്ദനങ്ങള്‍
കെ പി എസ് ന്റെ ബ്ലോഗ് വായിക്കുമ്പോള്‍ നല്ലൊരു ഒയുക്ക് കിട്ടുന്നുണ്ട് . വളരെ പ്രസക്തമാണ് ഇതിലെ നിരീക്ഷണങ്ങള്‍.
ReplyDeleteഎന്റെ ഒരു കവിത ......................
ReplyDeleteഅവിശ്വാസിയും വിശ്വാസിയും
അവരവരുടെ വിശ്വാസങ്ങളില്‍
വിശ്വസിക്കുകയും
അവിശ്വസിക്കുകയും
ചെയ്യുമത്രേ !!!
വിശ്വാസി
വിശ്വാസി വിശ്വാസങ്ങളില്‍
വിശ്വസിക്കുമെങ്കിലും
അവിശ്വസനീയതയിലെ
വിശ്വാസങ്ങളില്‍ നിന്ന്
വിമുക്തനായേക്കാം
അവിശ്വാസി
വിശ്വാസത്തിന്റെ തിരസ്കരണം
അവിശ്വാസിയുടെ വിശ്വാസങ്ങളില്‍
ചിലപ്പോഴെങ്കിലും വിശ്വാസത്തിന്റെ
വൈരുദ്ധ്യങ്ങള്‍ കണ്ടേക്കാം
പ്രിയ കെ.പി.എസ്
ReplyDeleteമതത്തെ നിരോധിച്ച് സമാധാനം സ്വപനം കണ്ട ഒരു കാലം ഭൂലോകത്തുണ്ടായിരുന്നു. ഇന്നാരും അങ്ങനെ ചിന്തിക്കുന്നുണ്ടാവില്ല. കാരണം അത്തരം ഒരു രാജ്യം വിചാരിച്ചത്ര സുന്ദരമായിരുന്നില്ല. ബൂലോകത്തും അടുത്ത കാലത്ത് കണ്ട മാറ്റം ആശാവഹമാണ്.
മതത്തെ ആക്ഷേപിച്ചും പരിഹസിച്ചും ചിലരെ മതദര്‍ശനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചു എന്നല്ലാതെ വല്ല ധര്‍മവും താങ്കള്‍ സൂചിപ്പിച്ച യുക്തിവാദി ബ്ലോഗുകള്‍ കൊണ്ട് സാധിച്ചോ എന്നത് സംശയമാണ്.
നിങ്ങള്‍ ഇവിടെ തുറന്ന് പറഞ്ഞെങ്കില്‍ മതത്തിന്റെ ആളുകള്‍ക്ക് പിന്തുണയാകേണ്ടതില്ല എന്ന് കരുതി മനസ്സില്‍ അടക്കിപിടിക്കുന്ന ആയിരങ്ങള്‍ വേറെയുണ്ടാകും. 'മനുഷ്യസ്‌നേഹം' എന്ന പദം എത്ര ആവര്‍ത്തിച്ചാലും മതങ്ങളില്‍നിന്ന് മാറിയ ഒരാളെ മാത്രമേ മനുഷ്യനായി കാണാന്‍ കഴിയുന്നുള്ളൂവെങ്കില്‍ സുന്ദരമായ ഒരു പദം ഉരുവിടുന്നു എന്നതില്‍ കവിഞ്ഞ പ്രധാന്യം അതിനില്ല. മനുഷ്യന്‍ ആത്മാവും ശരീരവും ചേര്‍ന്നതാണ് എന്ന 99% വരുന്ന ആളുകളെ അവര്‍ക്ക് ഉള്‍കൊള്ളാനാകുന്നില്ല എന്നത് വലിയ പോരായ്മയാണ്. അതിനാല്‍ ഇനി ബൂലോകത്തും നിലനില്‍ക്കാന്‍ അര്‍ഹതയുള്ളത് മതത്തെയും ആത്മാവിനെയും ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കുന്ന യുക്തിവാദത്തിന് മാത്രമാണ്. അല്ലാത്തവര്‍ക്ക് ചില വിദ്വേഷ പോസ്റ്റുകളിടാന്‍ കഴിയും എന്നല്ലാതെ ആളുകള്‍ക്ക് സമാധാനം നല്‍കുന്ന ഒരു പ്രവര്‍ത്തനത്തിനുമാവില്ല.
താങ്കള്‍ പ്രതിനിധീകരിക്കുന്ന യുക്തിവാദം സമൂഹത്തില്‍ നന്മ പ്രധാനം ചെയ്യും. മതങ്ങളിലെ അനാചാരങ്ങളെ നിരാകരിക്കുന്നതില്‍ അത് പിന്തുണ നല്‍കും. ജനങ്ങളെ കൂടുതല്‍ ശാസ്ത്ര ബോധമുള്ളവരാക്കുന്നതിന് അത് സഹായിക്കും. മതങ്ങളെ കൂടുതല്‍ മാനവവല്‍കരിക്കുന്നതിനും മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനും താങ്കളുടെ യുക്തിവാദം ശക്തമായ പ്രചോദകം നല്‍കും. ഭൂലോകത്തും ബൂലോകത്തും ഈ കൂട്ടുകെട്ട് എല്ലാ അധര്‍മങ്ങള്‍ക്കും ഭീകരതക്കുമെതിരെ ശക്തമായ മതില്‍കെട്ട് തീര്‍ക്കും. താങ്കളുടെ നേതൃത്വത്തില്‍ യുക്തിവാദത്തിന് കൂടുതല്‍ മാനുഷികമായ ഒരു ചിന്താധാര രൂപം കൊള്ളട്ടെ സകലവിധ പിന്തുണയും.
നന്ദി...ഈ തിരിച്ചറിവുകള്‍ക്ക്.!
ReplyDeleteപ്രിയപ്പെട്ട സുകുമാർജി... ഖേദ പ്രകടനം ഒരു തിരിച്ചറിവിന്റെ, ആദർശത്തിന്റെ ഭാഗമായിക്കാണുവാനാണു ഞാൻ ആഗ്രഹിക്കുന്നത്. ഇത്തരം തിരിച്ചറിവുകൾ വിളിച്ചു പറയാനുള്ള ആത്മ ധൈര്യം ഇന്നു പലർക്കും നഷ്ടപ്പെട്ടുവോ ഈനു സാശയിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ജബ്ബാർ സാറിന്റെ ബ്ലോഗുകൾ ചില ‘വിശ്വാസി’കളിൽ കൺഫ്യൂഷൻ സൃഷ്ടിക്കുന്ന കാര്യത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.. അല്ല.. ചില ‘അ’യുക്തി വാദികൾക്ക് റഫറൻസ് ആയും ജബ്ബാർ ബ്ലോഗുകൾ ഉപകരിച്ചിട്ടുണ്ടാവും. അതിൽ കവിഞ്ഞ് തന്താങ്ങളുടെ വാക്കുകൾ ഒരു പാടു തവണ വായിച്ച് സ്വന്തം ‘കു’യുക്തിയിൽ സ്വാഭിമാനിയായി കിതച്ച് ജീവിക്കാം എന്നല്ലാതെ യുക്തിവാദികൾക്ക് ജീവിതത്തിൽ മറ്റെന്തു മോട്ടിവേഷൻ നൽകുവാനുണ്ട്? താങ്കളുടെ ഈ പോസ്റ്റിനും തിരിച്ചറിവിനും ഭാവുകങ്ങൾ.. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ... എന്ന പ്രാർഥനയോടെ
ReplyDeleteകൊള്ളാം നല്ല പോസ്റ്റ്
ReplyDeleteയുക്തിവാദം വിജ്ഞാനതൃഷ്ണയെയും സയന്‍സ് ഭോഗതൃഷ്ണയെയും സംതൃപ്തിപ്പെടുത്തുമ്പോള്‍ മനുഷ്യനിലെ ധാര്‍മ്മികത കെടാതെ സൂക്ഷിക്കാന്‍ ഇന്ന് നമുക്ക് മതങ്ങള്‍ ആവശ്യമുണ്ട്. മതത്തിലെ തെറ്റുകളും തിന്മകളും അതാത് മതത്തിനകത്ത് വെച്ച് തന്നെ വേണം ശുദ്ധീകരിക്കാന്‍. ഇപ്പറഞ്ഞതിനോട് പൂര്‍ണ്ണമായും യോചിക്കുന്നു. എന്റെ അഭിപ്രായത്തില്‍ യുക്തിക്കു നിരക്കാത്തതായി യാതൊന്നും തന്നെ ഞാന്‍ വിശ്വസിക്കുന്ന മതത്തിലില്ല. അതില്‍ സയന്‍സുമുണ്ട്. പില്‍ക്കാലത്ത് ശാസ്ത്രം കണ്ടുപിടിച്ച പല കാര്യങ്ങളും ഞാന്‍ പിന്‍ പറ്റുന്ന മത ഗ്രന്ഥം പരിശോധിച്ചാല്‍ കാണാം. ഇവിടെയുള്ള കുഴപ്പം, മതം എന്താണെന്നു ശരിയായി മനസ്സിലാക്കാതെ മതത്തെ കുറ്റം പറയുന്നു. അതു പോലെ മത പണ്ഠിതന്മാരെന്ന പേരില്‍ ചിലര്‍ സ്വാര്‍ത്ഥ താല്പര്യത്തിനായി കുത്തി നിറച്ച കുറെ കാര്യങ്ങളും. വിദ്യാഭ്യാസമുള്ള ഏതൊരാള്‍ക്കും ( അവരാണല്ലോ ഇവിടെ തര്‍ക്കത്തിനു വരുന്നത്) സ്വയം പഠിച്ചു മനസ്സിലാക്കാനുള്ള കാര്യങ്ങളേ മതം പറയുന്നുള്ളൂ. അത് പിന്‍ പറ്റി ജീവിച്ചാല്‍ തന്നെ ധാരാളം മതി. സ്വന്തം കുടുംബത്തിനും അതു വഴി സമൂഹത്തിനും ഒരു ചിട്ട താനെ വരും.
ReplyDeleteപ്രിയ കെ.പി.എസ്
ReplyDeleteവളരെ അധികം ഇഷ്ടപ്പെട്ടു ....
ശരിയായ മനുഷ്യ യുക്തി മനുഷ്യനെ ദൈവത്തിലേക്കും ആത്മിയതയിലെക്കും എത്തിക്കും ............
യുക്തിയും ആത്മീയതയും എതിര്‍ ദിശ യിലല്ല യഥാര്‍ഥത്തില്‍ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത് !!!!!!!!!!
ആത്മീയതയുടെ യുക്തിയും യുക്തിവാദത്തിന്റെ ശരിയായ 'ആത്മാവും ' ഇനിയും തിരിച്ചരിയപ്പെടെണ്ട യാഥാര്‍ഥ്യങ്ങളാണ്. ....
ചിന്തകള്‍ക്ക് തിരികൊളുത്തിയതിന് അഭിവാദനങ്ങള്‍ ...........
:)
ReplyDeleteസുകുമാരേട്ടാ,
ReplyDeleteനല്ല പോസ്റ്റ്. യുക്തിക്ക് നിരക്കാത്തതെന്ന് നമുക്ക് തോന്നുന്ന ഒരുപാടൽഭുതങ്ങൾ പ്രകൃതിയിൽ-പ്രപഞ്ചത്തിൽ എപ്പോഴും നടന്നുകോണ്ടിരിക്കുന്നുണ്ട്.അറിവിന്റെ ഏറ്റക്കുറച്ചിലുകളാണ് നമ്മെ മതത്തിന്റെ വിഭാഗീയതകളിലേയ്ക്ക് നയിക്കുന്നത്.ശുദ്ധമായ ആത്മീയതയിൽ മതം ഒരു ഘടകമേയല്ല.മതം എന്നത് കുട്ടിക്കാലത്ത് കഞ്ഞിയും കറിയും വച്ചു കളിക്കുമ്പോലെയാണ്.മുതിർന്നുകഴിഞ്ഞാൽ ഈ കളി മതിയാക്കി സത്യത്തിലേയ്ക്കുണരണം.ഇക്കാലത്ത് ഭൂരിപക്ഷം ആളുകളും മുതിർന്നവരാകാതെ കുട്ടികളായിത്തന്നെ ജീവിച്ചു മരിക്കുന്നു.അവരെ വളരാൻ സമ്മതിക്കില്ല എന്നതാണ് മതങ്ങൾ ചെയ്യുന്ന തെറ്റ്.കണ്മുന്നിൽക്കണ്ടതു മാത്രമേ വിശസിക്കൂ എന്നുള്ളതാണ് യുക്തിവാദിയുടെ പോരായ്മ.മതാത്മകമല്ലാത്ത ആത്മീയതയാണ് ശരിയായ യുക്തിവാദം....
കെപിഎസ് മാഷെ,
ReplyDeleteയുക്തിവാദം എന്നത് ദൈവവിശ്വാസത്തിന്റെ അഭാവം മാത്രമായി ചുരുക്കേണ്ടതില്ല. പലപ്പോഴും ചർച്ചകൾ തുടക്കത്തിൽ തന്നെ വഴിതെറ്റുന്നത് അവിടെയാണ്. യുക്തിവാദി കമ്മ്യൂണിസ്റ്റാകണമെന്നുമില്ല.
ഒരാൾ ദൈവവിശ്വാസിയാണെങ്കിൽ, ആ വിശ്വാസമാണയാളെ ജീവിതത്തിൽ മുന്നോട്ട് പോകാൻ സഹായിക്കുന്നതെങ്കിൽ, ആ വിശ്വാസം കൈവിടരുത് എന്നേ ഞാൻ പറയാറുള്ളു. പക്ഷെ ആ വിശ്വാസത്തിന്റെ പേരിൽ എന്തും ഏതും ന്യായീകരിക്കേണ്ട അവസ്ഥയിലേയ്ക്ക് ആ വ്യക്തി എത്തുകയാണെങ്കിൽ അത് നിർഭാഗ്യകരമായ ഒരു അവസ്ഥയാണ് എന്നാണ് എന്റെ അഭിപ്രായം. അതുപോലെത്തന്നെ ഗുരുതരമാണ് മതവിശ്വാസം മൂലം തനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടിവരുന്ന, ഇഷ്ടമുള്ളവ ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയിലെത്തുന്നത്.
ഏത് ചർച്ചയിലും എന്റെ ചിന്തകൾ എന്തെന്ന് പറയുക എന്നതാണ് എന്റെ രീതി. അതിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നോ എന്റെ ഭാഗത്തുനിന്നും എല്ലാ ഉത്തരങ്ങളും വരുമെന്നോ എനിക്ക് പ്രതീക്ഷയൊന്നുമില്ല. പക്ഷെ ആ ചർച്ചകളിലൂടെ പുതുതായെന്തെങ്കിലും ലഭിക്കുമെങ്കിൽ അത്രയും നന്ന്.
ആശയങ്ങൾ പ്രചരിപ്പിക്കാനുള്ളതല്ലേ. ഇല്ലാതെ എന്റെ ചിന്തകൾ എന്നിൽ തന്നെ ഒതുക്കിവെച്ചിട്ട് എന്ത് നേടാൻ? പറയാനുള്ളവർ പറയട്ടെ. അതിൽ എതിർപ്പുള്ളവർ അത് രേഖപ്പെടുത്തും. പഠിക്കാനുള്ളവർ പഠിക്കും. സ്വന്തം മതം പ്രചരിപ്പിക്കാൻ പലരും ശ്രമിക്കുന്നു, ദൈവനിഷേധികൾക്ക് എന്താണ് അനന്തരഫലം എന്ന മെസ്സേജ് അടക്കം. യുക്തിവാദികൾ തിരിച്ചും പറയുന്നു, ആ രീതിയിലും ഇത് കണ്ടുകൂടെ? (ഒരു സംശയം മാത്രമാണിത്, ഞാൻ പൊതുവെ മതങ്ങളെ എതിർത്ത് എഴുതിക്കൊണ്ടേയിരിക്കണം എന്ന ആശയക്കാരനല്ല, എന്റെ പോസ്റ്റുകൾ പലതും പ്രതികരണങ്ങളാണ്)
മതങ്ങൾ ഇല്ലാതാകുന്നത് പുതിയ കാര്യമല്ലല്ലൊ. പല മതങ്ങളും (ദൈവവിശ്വാസത്തിലധിഷ്ഠിതമായ സംഘടനകൾ എന്ന അർത്ഥത്തിൽ) ഇല്ലാതായിട്ടുണ്ട്. ചിലത് രാഷ്ട്രീയകാരണങ്ങളാണെന്നുമാത്രം. ഓരോ കാലഘട്ടത്തിനും ആവശ്യമായ രീതിയിൽ സമൂഹം അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്, മതങ്ങൾക്കും ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയണം, കഴിയുമെന്നുതന്നെയാണ് എന്റെ വിലയിരുത്തൽ. അങ്ങിനെയുള്ളവ നിലനിൽക്കും.
മതങ്ങൾ തീർത്തും ഇല്ലാതാകും എന്ന് പറയാനാവില്ല. പക്ഷെ ഇന്നതാണ് മതത്തിന്റെ അടിസ്ഥാനം, അത് തകർന്നാൽ മതവും തകരും എന്ന പ്രതിഭാസം ഉണ്ടെങ്കിൽ, ആ അടിസ്ഥാനം തകരാൻ സാധ്യതയുണ്ടെങ്കിൽ, പിന്നെ ആരുവിചാരിച്ചാലും പ്രസ്തുതമതത്തെ രക്ഷിക്കാനാവില്ല. (ഇത് ഏതെങ്കിലും ഒരു മതത്തെ ഉദ്ദേശിച്ചല്ല)
മതങ്ങൾ ഇല്ലാതായാൽ ഭൂമിയിലെ ജീവിതം സമാധാനപൂർണ്ണമാകണമെന്നില്ല. പക്ഷെ മതപരമായ കടുംപിടുത്തങ്ങളും സംഘടനാപരമായ മൽസരങ്ങളും ഒഴിവായാൽ അൽപം മെച്ചമായേയ്ക്കും.
അനാചാരങ്ങൾ, ultimately മാറേണ്ടത് മതത്തിനുള്ളിൽ നിന്നു തന്നെയാണ്. പക്ഷെ പൂർണ്ണമായും മതത്തിനുള്ളിൽ തന്നെ പരിഹരിക്കേണ്ടതാണ് എന്ന വാദത്തോട് വലിയ യോജിപ്പില്ല. നാം കാര്യങ്ങൾ അറിയുന്നത് വീട്ടിൽ നിന്നും മാത്രമല്ലല്ലൊ. പലപ്പോഴും പുറത്തുനിന്നുള്ള ആശയങ്ങൾ നവീകരണത്തിന് സഹായിക്കും.
താങ്കൾ ഇപ്പോഴും ആത്മാവിൽ വിശ്വസിക്കുന്നുണ്ടൊ എന്നറിയില്ല. ആ വിശ്വാസം ഇല്ലാതെതന്നെ ജീവിതം ആസ്വദിക്കുന്നവർ ധാരാളമുണ്ട്. അതിനാൽ ആത്മീയവീക്ഷണമുണ്ടെങ്കിലേ ജീവിതത്തിന് സത്തയുള്ളു എന്നത്, എന്നെ സംബന്ധിച്ചിടത്തോളം, പ്രസക്തമായ കാഴ്ചപ്പാടല്ല.
ചെറിയൊരു കാര്യം കൂടി ചോദിച്ചോട്ടെ.
മനുഷ്യന് പിൻപറ്റാൻ സാധിക്കുന്നില്ലെങ്കിൽ ഗ്രന്ഥങ്ങൾ കൊണ്ട് എന്താണ് കാര്യം എന്ന രീതിയിൽ താങ്കൾ ഒരിക്കൽ പരാമർശിച്ചതായി ഓർക്കുന്നു. താങ്കൾക്ക് അതിപ്പോഴും പ്രസക്തമാണോ?(റെഫറൻസ് തരാനാവില്ല, ക്ഷമിക്കൂ. ഈ ഓർമ്മ തെറ്റാണെങ്കിൽ അതുകൂടി അറിയിക്കുമല്ലൊ)
പ്രിയ അപ്പൂട്ടന്‍, പിന്‍പറ്റാനല്ലെങ്കില്‍ എന്തിനാണ് ദര്‍ശനങ്ങളും ഗ്രന്ഥങ്ങളും എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഞാന്‍ ഈ പോസ്റ്റില്‍ പിന്‍വലിച്ചിട്ടില്ലല്ലൊ. ആ ചോദ്യം തന്നെയല്ലെ ഇന്നും ചോദിക്കേണ്ടത്. നമ്മള്‍ ഒന്ന് വിശ്വസിക്കുന്നെങ്കില്‍ അതില്‍ കോമ്പ്രമൈസ് ചെയ്യരുത്. ശരിയായി പിന്‍പറ്റാത്തത് ഒരു ദൌര്‍ബ്ബല്യമായി കാണാം എന്നൊരു അയവ് ഞാന്‍ പോസ്റ്റില്‍ എഴുതിയിട്ടുണ്ട് എന്നത് നേര്. വിശദമായി ഞാന്‍ വീണ്ടും എഴുതാം. ബാക്കിയുള്ളവര്‍ക്ക് നന്ദിയും മറുപടിയും വഴിയെ എഴുതുന്നുണ്ട്.
ReplyDeletetracking..!
ReplyDeleteസുകുമാരേട്ടാ,
ReplyDeleteവളരെ പുരോഗമനപരമായ ചിന്തകൾ. ജബ്ബാർ മാഷുമായി കുറച്ചൊക്കെ ഞാനും സംവദിച്ചിട്ടുണ്ട്. നല്ല
ഈമാനുള്ള യുക്തിവാദി തന്നെയാണദ്ധേഹം. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന യുക്തിവാദിയും മാഷ് തന്നെ.പക്ഷെ മൊത്തത്തിൽ അദ്ധേഹത്തിന്റെ പോസ്റ്റുകൾ ഇസ് ലാമിനെ പരിഹസിക്കുന്നവയാണ്. അതാണ് അതിന്റെ പോരായ്മയും. ഒരു 'സഹകരണം' മാഷിന്റെ നിഘണ്ടുവിലില്ല! താങ്കൾ പറഞ്ഞപോലെ ഭൗതിക വാദികളുടെ തിന്മകൾ അദ്ധേഹവും കണ്ടില്ലെന്നു നടിക്കുന്നു. എലിയെ കൊല്ലാൻ ഇല്ലം ചുടണമെന്ന് മാഷ് പറയുന്നു. ഇതു ശരിയാണോ? നന്മയിൽ ആരുമായും സഹകരിക്കാൻ ഖുർആൻ പറയുന്നു. മതമാണെങ്കിൽ അടുപ്പിക്കരുതെന്നാണ് യുക്തിവാദം പറയുന്നത്! എൻഡോ സൾഫാൻ പുനരധിവാസം, കേരളത്തിലെ കുടിവെള്ള പദ്ധതികൾ ഇതൊക്കെ ചെയ്തത് മതവിശ്വാസികളാണെകിൽ അവർക്ക് അതിനുള്ള പ്രചോദനം ഖുർആൻ ആണെങ്കിൽ പിന്നെ മാഷിന്റെ ബ്ലോഗുകളിലെ തലക്കെട്ടുകൾക്ക് എന്തു പ്രസക്തി? താങ്കളുടെ ചിന്തകൾ ഇനിയും ഉയരത്തിൽ പറക്കട്ടെ!!
അപ്പൂട്ടന്‍-
ReplyDeleteയുക്തിവാദത്തിന്റെ അടിസ്ഥാനം ദൈവനിഷേദം തന്നെയാണു. യുക്തിയിലൊതുങ്ങതല്ലല്ലോ മതം. അപ്പോള്‍ ഒരു കാര്യത്തിന്റെ അടിസ്ഥാനം അല്ല എന്നു പറയുന്നതിലര്‍ത്ഥമില്ല. യുക്തിവാദി കമ്മ്യൂണിസ്റ്റ് ആകണമെന്നില്ല, പക്ഷെ ഒരു ദര്‍ശനമെന്ന നിലക്ക് കമ്യൂണിസ്റ്റ് യുക്തിവാദി ആയേ മതിയാകൂ.
രണ്ടും ഒരു സംഘടന എന്ന നിലക്ക് വിശ്വാസം കൈകൊള്ളുന്നു. കുറഞ്ഞത് ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയുടെ കാര്യത്തിലെങ്കിലും. ഒന്നു ഭൂമിയെ ഫലഭൂമികയാക്കുന്നു. മറ്റൊന്ന് മരണാന്തരത്തെയും.
മതങ്ങള്‍ ഇല്ലാതായിട്ടുണ്ട്. പക്ഷെ ദൈവം ഇല്ലാതാകുന്നില്ല. അവിടെയാണു എന്താണു ദൈവം എന്ന ചോദ്യവും വിശ്വാസങ്ങളും ചര്‍ച്ച്ക്കെടുക്കേണ്ടി വരുന്നത്. നമുക്ക് ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. പക്ഷെ പ്ലപ്പോഴും ചോദ്യം ചെയ്യുന്നത് ചോദ്യം അറിയാതെയാണെന്നതാണ് സങ്കടകരം. അതാണു ഞാന്‍ ജബ്ബാറിന്റെയും ബ്രൈറ്റിന്റെയും അവസാന പോസ്റ്റുകളെ കഴിഞ്ഞ കമെന്റില്‍ പരാമര്‍ശിച്ചത്.
വിമര്‍ശനം എന്നത് ഒരു കലയാണു, അതിന്റെ പ്രാഥമികത വിമര്‍ശിക്കുന്നതിനെ അറിയുക എന്നതാണു. വായയില്‍ തോന്നിയത് വിളിച്ചു പറയുന്നതാണ് പലപ്പോഴും വിമര്‍ശനം എന്നത് ബ്ലോഗിലെങ്കിലും സത്യമാണു. കൊടുത്ത മറുപടികളെ അവഗണിച്ചു പിന്നെയും ആവര്‍ത്തിക്കുകയും സഹചിന്താഗതിക്കാരുടെ കയ്യടി നേടുന്ന ഒരേര്‍പ്പാടായി മാത്രം മാറുകയും ചെയ്യുന്ന യുക്തിവാദമാണു പലപ്പോഴുമെന്നു മാത്രം.
മതങ്ങള്‍ മാത്രമല്ല, എല്ലാ ദര്‍ശനങ്ങളും നിലനില്‍ക്കാന്‍ അര്‍ഹതയുള്ളതേ നിലനില്‍ക്കൂ. വിശ്വാസത്തിലല്ല. ചോദ്യങ്ങള്‍ക്കു മുമ്പില്‍.
അപ്പൂട്ടന്റെ അവസാന ചോദ്യം പ്രസക്തമാണു. പിന്‍പറ്റാന്‍ പറ്റാത്ത ഗ്രന്ഥങ്ങള്‍ ഒരു വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ മാത്രം നിലനില്‍ക്കുന്നത് സുബദ്ധമായിരിക്കില്ല. പക്ഷെ- ഗ്രന്ഥത്തിലുള്ളതേ ഗ്രന്ഥത്തിലുള്‍ലന്ന രീതിയില്‍ അവതരിപ്പിക്കാവൂ.
അപ്പൂട്ടന്‍-
ReplyDeleteയുക്തിവാദത്തിന്റെ അടിസ്ഥാനം ദൈവനിഷേദം തന്നെയാണു. യുക്തിയിലൊതുങ്ങതല്ലല്ലോ മതം. അപ്പോള്‍ ഒരു കാര്യത്തിന്റെ അടിസ്ഥാനം അല്ല എന്നു പറയുന്നതിലര്‍ത്ഥമില്ല. യുക്തിവാദി കമ്മ്യൂണിസ്റ്റ് ആകണമെന്നില്ല, പക്ഷെ ഒരു ദര്‍ശനമെന്ന നിലക്ക് കമ്യൂണിസ്റ്റ് യുക്തിവാദി ആയേ മതിയാകൂ.
രണ്ടും ഒരു സംഘടന എന്ന നിലക്ക് വിശ്വാസം കൈകൊള്ളുന്നു. കുറഞ്ഞത് ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയുടെ കാര്യത്തിലെങ്കിലും. ഒന്നു ഭൂമിയെ ഫലഭൂമികയാക്കുന്നു. മറ്റൊന്ന് മരണാന്തരത്തെയും.
മതങ്ങള്‍ ഇല്ലാതായിട്ടുണ്ട്. പക്ഷെ ദൈവം ഇല്ലാതാകുന്നില്ല. അവിടെയാണു എന്താണു ദൈവം എന്ന ചോദ്യവും വിശ്വാസങ്ങളും ചര്‍ച്ച്ക്കെടുക്കേണ്ടി വരുന്നത്. നമുക്ക് ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. പക്ഷെ പ്ലപ്പോഴും ചോദ്യം ചെയ്യുന്നത് ചോദ്യം അറിയാതെയാണെന്നതാണ് സങ്കടകരം. അതാണു ഞാന്‍ ജബ്ബാറിന്റെയും ബ്രൈറ്റിന്റെയും അവസാന പോസ്റ്റുകളെ കഴിഞ്ഞ കമെന്റില്‍ പരാമര്‍ശിച്ചത്.
വിമര്‍ശനം എന്നത് ഒരു കലയാണു, അതിന്റെ പ്രാഥമികത വിമര്‍ശിക്കുന്നതിനെ അറിയുക എന്നതാണു. വായയില്‍ തോന്നിയത് വിളിച്ചു പറയുന്നതാണ് പലപ്പോഴും വിമര്‍ശനം എന്നത് ബ്ലോഗിലെങ്കിലും സത്യമാണു. കൊടുത്ത മറുപടികളെ അവഗണിച്ചു പിന്നെയും ആവര്‍ത്തിക്കുകയും സഹചിന്താഗതിക്കാരുടെ കയ്യടി നേടുന്ന ഒരേര്‍പ്പാടായി മാത്രം മാറുകയും ചെയ്യുന്ന യുക്തിവാദമാണു പലപ്പോഴുമെന്നു മാത്രം.
മതങ്ങള്‍ മാത്രമല്ല, എല്ലാ ദര്‍ശനങ്ങളും നിലനില്‍ക്കാന്‍ അര്‍ഹതയുള്ളതേ നിലനില്‍ക്കൂ. വിശ്വാസത്തിലല്ല. ചോദ്യങ്ങള്‍ക്കു മുമ്പില്‍.
അപ്പൂട്ടന്റെ അവസാന ചോദ്യം പ്രസക്തമാണു. പിന്‍പറ്റാന്‍ പറ്റാത്ത ഗ്രന്ഥങ്ങള്‍ ഒരു വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ മാത്രം നിലനില്‍ക്കുന്നത് സുബദ്ധമായിരിക്കില്ല. പക്ഷെ- ഗ്രന്ഥത്തിലുള്ളതേ ഗ്രന്ഥത്തിലുള്‍ലന്ന രീതിയില്‍ അവതരിപ്പിക്കാവൂ.
ബഹുമാനപ്പെട്ട സുകുമാരന്‍ സാര്‍
ReplyDeleteഅങ്ങയുടെ ഈ പുതിയ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. പോസ്റ്റും അതിനായി വന്ന അഭിനന്ദനങ്ങളും എല്ലാം വായിച്ചു. ഒരാളൊഴികെ മറ്റുള്ള എല്ലാവരും അങ്ങയുടെ ഈ പോസ്റ്റിനെ വല്ലാതെ പുകഴ്ത്തിയിട്ടുണ്ട്. നല്ല കാര്യം തന്നെ. പക്ഷെ എനിക്ക് താങ്കളുടെ പല അഭിപ്രായങ്ങളോടും വിയോജിക്കേണ്ടി വന്നതിനാല്‍ മറുപടി എഴുതുന്നുണ്ട്. ഞാന്‍ ഈ ബ്ലോഗുലകത്തില്‍ ആദ്യമായി ഒരു പോസ്റ്റിനു മറുപടി എഴുതിയത് ഒന്നര വര്ഷം മുന്‍പ് അങ്ങയുടെ ഒരു പോസ്ടിനാണ് എന്ന് സാന്ദര്‍ഭികമായി ഞാന്‍ ഓര്‍ക്കുന്നു. ഒരേ അഭിപ്രായങ്ങള്‍ മാത്രം ഉള്ള ആളുകളുടെ ഇടയിലേക്ക് വീണ്ടും ഒരു വിയോജിപ്പുമായി എനിക്ക് വരേണ്ടി വന്നു. ഒരു ദുശകുനം പോലെ . അറിവും അനുഭവവും വളരെ തുച്ഛമായ എന്റെ മറുപടിയെ ആശയ സംവാദം എന്നതിനില്‍ ഉപരി വ്യക്തിപരമായ വിമര്‍ശനം ആയി ആരും കാണില്ല എന്ന് പ്രതീക്ഷിക്കുന്നു.
ഈ പോസ്റ്റിന്റെ പേര് "യുക്തിവാദികളും വിമര്‍ശനങ്ങളും" എന്നായിരുന്നെങ്കില്‍ കൂടുതല്‍ അനുയോജ്യം ആവുമായിരുന്നു എന്ന് തോന്നുന്നു. ഈ പോസ്റ്റു ആരഭിക്കുന്നതും അവസാനിക്കുന്നതും മത ഇതര വാദിയായ ജബ്ബാര്‍ മാഷില്‍ ആണ് എന്നത് ഒരു കൌതുകം ആണ്. മനുഷ്യനെ സ്നേക്കുഹിന്ന ജബ്ബാര്‍ മാഷിന്റെ സമുദായം മനുഷ്യസമുദായം (ഒരു പ്രതേക മതത്തിലും അദ്ദേഹം വിശ്വസിക്കുന്നില്ല) മാത്രം ആണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. യുക്തി എന്നത് ഒരിക്കലും കുടുംബ സ്വത്തായോ പാരംബര്യമായോ കിട്ടുന്ന ഒന്നല്ല. അത് വിമര്‍ശനാത്മകം ആയി കാര്യങ്ങള്‍ ചിന്തിക്കുന്ന മനസ്സില്‍ ഉരുത്തിരിഞ്ഞു വരുന്നതാണ്. ഒരു പ്രതേക മതത്തില്‍ ഉള്ള "വിശ്വാസം" എന്നത് ഇങ്ങനെ ലഭിക്കുന്നതല്ല, അത് 99% കുടുംബസ്വത്തായും പിന്തുടര്ച്ചയായും ലഭിക്കുന്നതും അടുത്ത തലമുറയിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു വിശ്വാസം ആണ്. ഒരു കുടുംബത്തില്‍ മുഴുവന്‍ ആളുകള്‍ക്കും ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചവര്‍ക്കും ഒരേ പോലെ ഉള്ള വിശ്വാസം ആണ് ഉണ്ടാവുന്നത്. ഇവിടെ വിശ്വാസം കുടുംബ സ്വത്തു പോലെ കൈമാറ്റം ചെയ്യുന്നു. മത ഇരതര ബോധമോ, യുക്തിവാദമോ ഒരിക്കലും പാരമ്പര്യമായി ലഭിക്കുന്നതോ അടുത്ത തലമുറയിലേക്ക് അടിച്ചെല്പ്പിക്കുന്നതോ ആവണം എന്നില്ല. കാരണം യുക്തിപരമായ (മതയുക്തിയല്ല, മനുഷ്യ യുക്തിയെകുറിച്ചു) ചിന്തകള്‍ നമ്മുടെ സ്വതന്ത്ര മനസ്സില്‍ നിന്നും ഉരുത്തിരിയുന്നതാണ്. ഒരു മത ഇതര യുക്തിവാദിയുടെ മകന്‍ മത വിശ്വാസി ആയാല്‍ അത് ആ കുടുംബത്തിലോ സമൂഹത്തിലോ ഒരു പ്രശ്നങ്ങള്‍ക്കും ഇടവക്കില്ല. എന്നാല്‍ ഒരു പ്രതേക മത വിശ്വാസത്തില്‍ ജനിച്ചു, വിശ്വസിച്ചു പോന്ന ആള്‍ മറ്റൊരു വിശ്വാസത്തിലേക്ക് (അത് മറ്റൊരു മതമോ, മത ഇതരമോ ആയ വിശ്വാസം ആകാം) മനപരിവര്‍ത്തിതന്‍ ആയാല്‍ !!! (നൂറു കണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഇല്ലേ..) മന പരിവര്‍ത്തനത്തിന്റെയോ, മന പരിവര്‍ത്തനത്തിന്റെയോ പേരില്‍ ഒരു യുക്തിവാദി പോലും ആരുടെയെങ്കിലും തല അറിഞ്ഞതായി കേട്ടിട്ടില്ല. മറിച്ചു ഒരുപാടു കേട്ടിട്ടുമുണ്ട്, (അതൊക്കെ വെറും ഒരു ന്യൂന പക്ഷം ചെയ്യുന്നതല്ലേ എന്ന് നിസ്സരവല്‍ക്കരിക്കരുത്) ഇവിടെ ആണ് മത ഇതര യുക്തിവാദത്തിന്റെ സ്വാതന്ത്രവും പാരമ്പര്യ മത പിന്തുടര്ച്ചയുടെ പാരതന്ത്രവും കാണുന്നത്... കാര്യങ്ങള്‍ അങ്ങനെ ആയിരിക്കെ""തീവ്ര യുക്തിവാദം" എന്ന പദം തന്നെ പരിഹാസ്യമായി തോന്നുന്നു.
ReplyDeleteമറിച്ചോ!! ഒരു പ്രതേക മത വിശ്വാസത്തില്‍ ജനിച്ചു, വിശ്വസിച്ചു പോന്ന ആള്‍ മറ്റൊരു വിശ്വാസത്തിലേക്ക് (അത് മറ്റൊരു മതമോ, മത ഇതരമോ ആയ വിശ്വാസം ആകാം) മനപരിവര്‍ത്തിതന്‍ ആയാല്‍ !!! (നൂറു കണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഇല്ലേ..) മത പരിവര്‍ത്തനത്തിന്റെയോ, മന പരിവര്‍ത്തനത്തിന്റെയോ പേരില്‍ ഒരു യുക്തിവാദി പോലും ആരുടെയെങ്കിലും തല അറിഞ്ഞതായി കേട്ടിട്ടില്ല. മറിച്ചു ഒരുപാടു കേട്ടിട്ടുമുണ്ട്, (അതൊക്കെ വെറും ഒരു ന്യൂന പക്ഷം ചെയ്യുന്നതല്ലേ എന്ന് നിസ്സരവല്‍ക്കരിക്കരുത്) ഇവിടെ ആണ് മത ഇതര യുക്തിവാദത്തിന്റെ സ്വാതന്ത്രവും പാരമ്പര്യ മത പിന്തുടര്ച്ചയുടെ പാരതന്ത്രവും കാണുന്നത്... കാര്യങ്ങള്‍ അങ്ങനെ ആയിരിക്കെ""തീവ്ര യുക്തിവാദം" എന്ന പദം തന്നെ പരിഹാസ്യമായി തോന്നുന്നു. യുക്തിവാദികള്‍ ചിന്തിക്കാന്‍ ഉപയോഗിക്കുന്നത് ശാസ്ത്രത്തെ മാത്രമാണ് എന്നത് അയഥാര്‍ത്ഥമായ കാര്യം ആണ്. ശാസ്ത്രത്തെയും ഉപയോഗിക്കുന്നു എന്ന് പറയാം, മതത്തെ പോലെ ശാസ്ത്രവും മനുഷ്യ നിര്‍മിതം ആണെന്നിരിക്കെ ഈ വാദത്തിന്റെ ഉദേശശുധിയെ സംശയിക്കാതിരിക്കാന്‍ നിവൃത്തിയില്ല. >>>""യുക്തിവാദികള്‍ മതത്തെ എതിര്‍ക്കുന്നത് പോലെ ശരിയല്ല , വിശ്വാസികള്‍ സയന്‍സിനെ എതിര്‍ക്കുന്നതും"" <<< ഈ വാക്കുകളില്‍ പരോക്ഷമായി (പ്രത്യക്ഷമായിട്ടും??) മതവാദികള്‍ക്ക് യുക്തിവാദികളെ എതിര്‍ക്കാം എന്നുള്ള സന്ദേശം നല്‍കാന്‍ താങ്കളെ പോലുള്ള ഒരു "യുക്തിവാദി" ശ്രമിച്ചത് തെറ്റായിപ്പോയി.
ReplyDeleteയുക്തിവാദികള്‍ മതത്തെ എതിര്‍ക്കുക്കുന്നതുപോലെ ശരിയല്ല, മത വാദികള്‍ യുക്തിവാദത്തെയും എതിര്‍ക്കുന്നത് എന്നുപോലും അങ്ങ് പറയാന്‍ മടിച്ചത് വേദനാജനകം തന്നെ.മതം ഒരു ശാസ്ത്രം ആണെന്നും, അതും പരീക്ഷണ നിരീക്ഷണങ്ങലാല്‍ തെളിയിക്കപ്പെട്ടതാണ് എന്നുള്ള ധ്വനിയും ഈ പ്രസ്താവനയില്‍ കാണുന്നു. ഈ മതാനുകൂല പ്രസ്താവന പോലും അംഗീകരിക്കാന്‍ ഇവിടെ കമെന്റ്റ് എഴുതിയ ചിലര്‍ക്ക് ആയില്ല എന്നതും ശ്രദ്ധേയം ആണ്. മതങ്ങള്‍ ആണ് ശാസ്ത്രം നിര്‍മിച്ചതെന്ന ഉദേശിച്ചത്. ശാസ്ത്രം കണ്ടുപിച്ച കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മതങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നും അവര്‍ തെളിയിക്കും. എന്റെ മത വാദിയായ സുഹൃത്ത് വാദിച്ചത് അമേരിക്കയിലെ റൈറ്റ് സഹോദരങ്ങള്‍ വിമാനം എന്ന ആശയം കണ്ടെത്തിയതിനു ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുബേരന്‍ വിമാനം ഉപയോഗിച്ചിട്ടുണ്ടെന്നും, ആ പുഷ്പക വിമാനത്തില്‍ ആണ് രാവണന്‍ സീതയെ ലങ്കയില്‍ എത്തിച്ചതെന്നും അദ്ദേഹം വിശ്വസിക്കുന്ന മത ഗ്രന്ഥത്തില്‍ (രാമായണം- ഹിന്ദു മത ഗ്രന്ഥം) പറയുന്നു എന്ന്. ദീര്‍ഘ ദൂര മിസ്സൈലുകളെ കുറിച്ചും (ബ്രഹ്മാസ്ത്രം, മറ്റു കുറെ ദൈവങ്ങളെ പേരിലുള്ള അസ്ത്രങ്ങള്‍ ) , കടലിനു കുറുകെ പാലം നിര്‍മിക്കാം എന്നും (രാമാ സേതു) തുടങ്ങി ഒരുപാട് ശാസ്ത്ര കണ്ടെത്തലുകള്‍ മത ഗ്രന്ഥത്തില്‍ ഉണ്ടെന്നും അദ്ദേഹം വാദിച്ചു. അങ്ങനെ മറ്റു മത ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്ന മത വാദികള്‍ എന്റെ സുഹൃത്തുക്കളും ഇതുപോലുള്ള ""ഭയങ്കരമായ"" ശാസ്ത്ര കണ്ടെത്തലുകള്‍ അവരുടെ മത ഗ്രന്ഥങ്ങളിലും ഉണ്ടെന്നും വാദിച്ചു. ഇതിനെ കുറിച്ച് അങ്ങ് എന്ത് പറയുന്നു സാര്‍ .
ReplyDeleteഅങ്ങനെ മറ്റു മത ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്ന മത വാദികള്‍ എന്റെ സുഹൃത്തുക്കളും ഇതുപോലുള്ള ""ഭയങ്കരമായ"" ശാസ്ത്ര കണ്ടെത്തലുകള്‍ അവരുടെ മത ഗ്രന്ഥങ്ങളിലും ഉണ്ടെന്നും വാദിച്ചു. ഇതിനെ കുറിച്ച് അങ്ങ് എന്ത് പറയുന്നു സാര്‍ .
ReplyDelete>>ആത്മീയതയില്ലാത്ത സയന്‍സ് മനുഷ്യനെ മൃഗസമാനന്‍ ആക്കും.<< ഭൌതികവാദികളും യുക്തി വാദികളും ആണോ സാര്‍ ഈ ലോകത്തെ മൃഗതുല്യമാക്കിയത്, ഇപ്പോഴും ആക്കുന്നത്... ??? അങ്ങ് പലതും മറച്ചുവക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നു. സാര്‍ പറഞ്ഞു യുക്തിവാദിയുടെ ഇന്‍പുട്ട് സയന്‍സ് ആണെന്ന്. അപ്പോള്‍ മത വാദികളുടെ ഇന്‍പുട്ട് എന്ത്? കുറെ അവിശ്വസനീയമായ സൂപ്പര്‍ നാച്ചുറല്‍ കെട്ടുകഥകള്‍ സത്യമാണെന്ന് വിശ്വസിക്കുക മാത്രമല്ല പ്രചരിപ്പിക്കുകയും അവര്‍ ചെയ്യുന്നു. സാര്‍ പറഞ്ഞു: ഇവിടെ സംഘടിതമായി യുക്തിവാദത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യുന്നത് എന്തിനാണെന്ന്." ഇത് ഒരു ഫലിതം ആയിട്ടാണ് എനിക്ക് തോന്നുന്നത്. സ്വന്തം ചിന്തയിലൂടെ, അറിഞ്ഞു,പഠിച്ചു ഒരാള്‍ യുക്തിവാദി ആയാല്‍ അതിനെ സാര്‍ അനുകൂലിക്കുന്നു എന്ന് പറഞ്ഞു. ഏറിയ ശതമാനവും ആളുകള്‍ ഇങ്ങനെ തന്നെ ആണ് യുക്തിവാദികള്‍ ആവുന്നത് എന്ന് തീര്‍ച്ച. ഇവിടെയും സാര്‍ ഒരു കാര്യം മറന്നു പോയി. മതവിശ്വാസികള്‍ക്കും ഇത് ബാധകമല്ലേ സാര്‍? ഈ ഭൂലോകത്ത് എത്ര മതവിശ്വാസികള്‍ ഉണ്ട് മതത്തെ പഠിച്ചു, മത വിശ്വാസികലള്‍ ആയിട്ടുള്ളത്.
മത ആശയങ്ങളില്‍ ആകൃഷ്ടരായി മത പരിവര്‍ത്തനം ചെയ്യുന്ന ഒരു ന്യൂന പക്ഷം ഉണ്ടാവും. ശരി. ബാക്കി എല്ലാവരുടെയും മത വിശ്വാസം അവരുടെ അച്ഛനോ അമ്മയോ കുടുംബമോ സമൂഹമോ അടിച്ചെ ല്‍പിച്ചവ തന്നെ അല്ലെ സാര്‍. മറുപടി പ്രതീക്ഷിക്കുന്നു.
ReplyDeleteഇവിടെ ആരാണ് സംഘടിതമായി പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നത് സാര്‍, മതങ്ങളോ അതോ യുക്തിവാദികളോ? ഇവാന്‍ജലിസ്റ്റുകളും, മിഷനറിമാരും, ആര്യസമാജക്കാരും, പ്രബോധനക്കാരും, നിച്ച് ഓഫ് ട്രൂതുകാരും എല്ലാം ഈ യുക്തിവാദി സംഘത്തിലെക്കാണോ ആളുകളെ പരിവര്‍ത്തനം ചെയ്യുന്നത്. പണവും സ്വര്‍ഗ്ഗവും ഒക്കെ യുക്തിവാദിക്ക് വാഗ്ദാനം ചയ്യാന്‍ ആവുമോ?? എന്നെ ഇതുവരെയും ഒരു യുക്തിവാദിപോലും യുക്തിവാദസംഘത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഒരുപാട് മത വാദികള്‍ ക്ഷനിചിട്ടുമുണ്ട്. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ( 7 വയസ്സ്) ഒരു സഹപാടി എന്നെ നരഗത്തിന്റെ കൊടും ചൂട് വിവരിച്ചു ഭയപ്പെടുതിയും സ്വര്‍ഗത്തിന്റെ സുഖങ്ങളില്‍ കൊതിപ്പിച്ചും അവന്റെ മതത്തിലേക്ക് ക്ഷണിച്ചു, അവന്റെ ഈ "മഹാജ്ഞാനം" എന്നെ അന്ന് അമ്പരപ്പിച്ചിരുന്നു. എന്റെ അന്നത്തെ വിശ്വാസം എന്നെ കൊടും തീയിലേക്ക് എടുത്തെരിയപ്പെടും എന്ന് ഇടക്കിടക്ക് എന്നെ ഓര്മപെടുത്തിയ അവന്‍ ഇന്നും എന്റെ സുഹൃത്താണ്, എന്റെ കൂടെയും ഉണ്ട്.
അങ്ങനെ ഒരുപാട് വ്യത്യസ്ത മത വാദികള്‍.. എന്റെ അഭിപ്രായത്തില്‍ ഈ ബ്ലോഗുലകത്തില്‍ ആകെ ഒരു തീവ്ര നിരീശ്വര വാദി ജബ്ബാര്‍ മാഷ് മാത്രമാണ്. മറിച്ചോ? വര്‍ഗീയ വിഷം ചീറ്റുന്ന ഒരുപാട് മതവിശ്വാസികള്‍ ആയ ബ്ലോഗ്ഗെര്മാരുടെ വിഷം ചീറ്റല്‍ സാറും ശ്രധിചിട്ടുണ്ടാവും.
ReplyDeleteഇവിടെയും മതേതര മുഖവുമായി ചിലര്‍ വരുന്നതും കാണാം. സാറിന്റെ ചില പഴയ ബ്ലോഗുകളിലും മറ്റു ബ്ലോഗുകളിലെ മറുപടികളിലും ഇവരെ താങ്കള്‍ ശക്തമായി എതിര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്. ഇനിയും ഇത്തരക്കാരെ താങ്കള്‍ ഇനിയും എതിര്‍ക്കുമെന്നും വിശ്വസിക്കുന്നു. മതങ്ങള്‍ ആളുകളെ കൊല്ലുന്നു എന്ന ""ദുഷ്പ്രചരണ" ത്തെ പറ്റി താങ്കള്‍ സൂചിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ വിപ്ലവനന്തര മനുഷ്യകുരുതികളെയും പരാമര്‍ശിച്ചു. ചൈനയിലെ മാവോയും പരാമര്‍ശിച്ചു. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരും, ചൈനയിലെ കൊളോണിയല്‍ ധിനിവേശങ്ങളും, ചിയാന്‍ കൈഷക്ക് മാരെ പോലുള്ള ക്രൂരഭരണാധിപരും നടത്തിയ "നന്മകള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ രക്തം ചിന്തി എന്നത് ശരി തന്നെ. അതിന്റെ ലക്ഷ്യം സല്ഭരണം ആയിരുന്നു. ചില കാമ്മുനിസ്റ്റ് സ്വെച്ചധിപതികളെ ഞാനും എതിര്‍ക്കുന്നുണ്ട്.
ഇനി മറുപുറം നോക്കാം. മതങ്ങള്‍ നടത്തിയ യുദ്ധങ്ങളും രക്തചോരിചിലുകളും പരഞ്ഞുതുടങ്ങിയാല്‍ നേരം വെളുക്കും. അതിന്റെ ഒരു തുടര്‍ച്ച ഇന്നും നമ്മള്‍ കാണുന്നുണ്ട്.
ReplyDeleteമതങ്ങള്‍ തന്നെ അല്ലെ സമാധാനത്തിനായി യുദ്ധം ചെയ്യാന്‍ പറഞ്ഞത്. മഹാഭാരതയുദ്ധം മുതല്‍ കുരിശു യുദ്ധങ്ങള്‍ വരെ ആയിരക്കണക്കിന്.. കണ്ണുള്ളവര്‍ കാണട്ടെ.. മറ്റൊരാരോപണം ലെനിന്റെ ഭൌതിക ശരീരം പ്രദര്‍ശന വസ്തുവക്കിയതിനെ പറ്റി. തെറ്റ് തന്നെ, സമ്മതിക്കുന്നു. അപ്പോഴും സാര്‍ വീണ്ടും മറന്നു ഒരു കാര്യം - ഇന്ന് ലോകത്തിന്റെ പലഭാഗത്തും മിക്ക മതത്തിലും, ജാതിയിലും പെട്ട നിരവധി മത നേതാക്കളുടെ ശവശരീരം മറവു ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ട്, മത വിരുദ്ധം എന്ന് പറയുന്ന ഇതെല്ലം അവരവരുടെ ആരാധനാ മന്ദിരങ്ങളില്‍ ആണ് ഉള്ളത്, വിശ്വാസികള്‍ അവിടെ പോയി പ്രാര്തിക്കുന്നുമുണ്ട്. ചിത്രം പ്രദര്ഷിപ്പിക്കുനതും, അനുസ്മരണ യോഗങ്ങള്‍ സന്ഘ്ടിപ്പിക്കുന്നതും മറ്റും മതവിശ്വാസികള്‍ക്കും നിഷിദ്ധമാണ്. ഇതെല്ലം ശരിയാണോ സാര്‍?? ഈ ചര്‍ച്ച യുക്തിവാദികളും വിശ്വാസികളും എന്നല്ലേ. ഒരു ഏകപക്ഷീയത ഫീല്‍ ചെയ്യുന്നു.
ധാര്‍മികത പുലരാന്‍ മതങ്ങള്‍ വേണം എന്ന് സാര്‍ പറഞ്ഞു. സമ്മതിച്ചു. ഇപ്പോള്‍ ഒരു മത വിശ്വാസിയല്ലാത്ത ഒരാള്‍ ആണ് ഞാന്‍. മാനവരാശി നേരിടുന്ന പല ഭീകരമായ പ്രശ്നങ്ങള്‍ക്കും കാരണം മതമില്ലായ്മ ആണ് എന്നും അങ്ങ് പറഞ്ഞു. ഇന്ന് ലോകത്തില്‍ നൂറുകണക്കിന് മതങ്ങള്‍ ഉണ്ട്, എല്ലാ മതങ്ങളിലും ശക്തമായി ജാതികളും ഉപജാതികളും ആയിരക്കണക്കിന് ഉണ്ട്. അതിനെതിരായി യുക്തിവാദം എന്ന ഒരു മതമില്ലയ്മയും നിലകൊള്ളുന്നു. മത ഇതര യുക്തിവാദികള്‍ മതങ്ങളെ നിരാകരിക്കുന്നു, അവയുടെ ആശയങ്ങള്‍ തെറ്റാണെന്നും പറയുന്നു. എന്നാല്‍ മതങ്ങള്‍ പറയുന്നതോ - ഈ മതം മാത്രം ആണ് ശരി, ബാക്കി എല്ലാ മതങ്ങളും, മത ഇതര യുക്തിവാദവും പൊട്ടതെറ്റാണു എന്നും. ഒരു മതവും മറ്റൊരു മതം നന്മയാനെന്നോ, ശരിയാണെന്നോ പറയില്ലേ എന്ന് മാത്രം അല്ല, അവയെ എതിര്‍ക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഭൂമിയില്‍ 1000 മതങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ 999 - എണ്ണവും, മത ഇതര യുക്തി വാദവും (മൊത്തം 1000) വിശ്വാസങ്ങള്‍ തെറ്റാണെന്ന് ഒരു മതത്തിന് പറയേണ്ടി വരും. യുക്തിവാദവും ഈ 1000 വിരുദ്ധമായ വിശ്വാസങ്ങളെ തന്നെ എതിര്‍ക്കുന്നു. ഇവിടെ എന്താണ് യുക്തിവാദവും മത വാദവും തമ്മില്‍ ഉള്ള മാറ്റം..... ആശയപരാമായ നമ്മുടെ വിരുദ്ധ ചിന്താഗതികളെകുറിച്ച് ഒരു സംവാദം എന്ന രീതിയില്‍ ഈ കമന്റുകളെ സാര്‍ കണക്കാക്കും എന്ന് പ്രതീക്ഷിക്കുന്നു. വ്യക്തമായ മറുപടികളും പ്രതീക്ഷിക്കുന്നു.. എല്ലാവര്ക്കും നന്മകള്‍ നേരുന്നു.. എല്ലാ സ്നേഹ,ബഹുമാനത്തോടും..
ReplyDeleteപ്രിയ ശ്രീജിത്, ഇന്നലെ രാവിലെ മുതല്‍ ഞാനൊരു യാത്രയിലാരുന്നു. പോകുമ്പോള്‍ അനോനി ശല്യം കാരണം മോഡറേഷന്‍ വെച്ചിരുന്നു. ഞാന്‍ കമന്റുകള്‍ എല്ലാം ഒന്ന് വായിച്ച് നോക്കട്ടെ. എന്നിട്ട് വിശദമായ മറുപടി എഴുതാം. അതിന് മുന്‍പ് ഒന്ന് പറയാം. യുക്തിവാദവും വിശ്വാസവും വിരുദ്ധചേരിയില്‍ നിന്ന് കൊണ്ട് ഒരു ചര്‍ച്ച ഇവിടെ ഞാന്‍ താല്പര്യപ്പെട്ടിരുന്നില്ല. അതൊക്കെ കാലാകാലങ്ങളില്‍ നടക്കുന്നുണ്ടല്ലൊ. ജീവിതത്തെ ദാര്‍ശനികമായി സമീപിച്ച്, എല്ലാവര്‍ക്കും യോജിക്കാന്‍ പറ്റുമോ എന്നൊരു അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി എഴുതിയ പോസ്റ്റാണിത്. ബ്ലോഗില്‍ മാത്രമല്ല നാട്ടില്‍ പൊതുരംഗത്തും ഈ ആശയവുമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാഖ്യാനങ്ങളും വിശകലനങ്ങളും ഒക്കെ ബൌദ്ധികതലത്തില്‍ നടത്തുന്നതിനോടൊപ്പം എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ മനുഷ്യര്‍ക്ക് പരസ്പരമുള്ള അകല്‍ച്ചയും സംശയവും ദൂരീകരിച്ച് പരമാവധി ഒന്നിക്കുവാനും കഴിയുമോ എന്ന് നോക്കേണ്ടതുണ്ട്.
ReplyDeleteഞാന്‍ തിരികെ എത്താം,
സസ്നേഹം.
സമൂഹത്തില്‍ നിരവധി തിന്മകളും മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്ന പ്രവണതകളും സ്നേഹരാഹിത്യവും കരുണയില്ലായ്മയും ഹിംസയും ഒക്കെ ഇന്ന് നിലവിലുണ്ട്. അതിനെതിരെയാണ് എല്ലാവരും ശബ്ദമുയര്‍ത്തേണ്ടത്. മദ്യപാനം, അഴിമതി, ധൂര്‍ത്ത്, കരിഞ്ചന്ത, വഞ്ചന, മായം ചേര്‍ക്കല്‍, ഉപഭോക്തൃചൂഷണം, പരിസ്ഥിതി മലിനീകരണം അങ്ങനെയങ്ങനെ പലതും. ഇതൊക്കെ എല്ലാവരുടെയും പൊതുവായ പ്രശ്നങ്ങളാണ്. ഇതിനെതിരായി എല്ലാ മതവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും-
ReplyDeleteഅങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
മാഷുടെ പോസ്റ്റിനു ജയ് വിളിച്ചു കൊണ്ട് മലയാള ബ്ലോഗ് രംഗത്തെ ഒട്ടു മിക്ക മത വാദി കളും പ്രത്യക്ഷപെട്ടത് കൊണ്ട് താങ്ങള്‍ സന്തുഷ്ടന്‍ ആയിക്കാണും എന്ന് കരുതുന്നു !
ReplyDeleteപക്ഷെ താങ്ങള്‍ മനപൂര്‍വം മറന്ന ചില കാര്യങ്ങള്‍ ചൂണ്ടി കാണിക്കട്ടെ
ആദ്യം യുക്തിവാദത്തെ പറ്റി പറയുമ്പോള്‍ കമ്മ്യൂണിസം ത്തെ കൊണ്ട് വരേണ്ട കാര്യം ഇല്ല ( താങ്ങള്‍ എത്ര കമുനിസ്റ്റ് വിരുദ്ധന്‍ ആയാലും )
യുക്തിവാദം എന്നാ രീതി സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് തന്നെ ഉദയം ചെയ്ത ഒന്നാണ്... മറ്റൊരുതര്രത്തില്‍ പറഞ്ഞാല്‍ പ്രകൃതി പ്രതിഭാസങ്ങളെ പേടിച്ചു അവയെ ആരാധിച്ചു പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു മനുഷ്യന്‍ ദൈവത്തിനു ജന്മം കൊടുത്ത ആ കാലം മുതല്‍ തന്നെ അതെ പ്രതിഭാസങ്ങളെ യുക്തിപരം ആയി വിശകലനം ചെയ്തവരും ഉണ്ടായിരുന്നു ...
അതിനും എത്രയോ കാലം കഴിഞ്ഞാണ് കമുനിസവും മറ്റും കടന് വരുനത് ..!!
പിന്നെ ലോകത്ത് ഏതെങ്കിലും ക്രമം കൊണ്ടുവരാന്‍ മതം വേണം എന്നാ മട്ടില്‍ ഉള്ള വാദം
ലോകത്ത് ഇന്ന് നിലവില്‍ ഉള്ള മത രഹിതമായ (ഭൂരിപക്ഷ ) സമൂഹങ്ങള്‍ ആയ ജപ്പാന്‍ , Scandinavian രാജ്യങ്ങള്‍ എന്നിവ ആണ് ഈ ലോകത്തെ ഏറ്റവും ശാന്തവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞതും ആയ രാജ്യങ്ങള്‍ എന്ന് അറിയുക ..... നരകത്തീ കാണിച്ചു ഭയപ്പെടുതാതെ തന്നെ മനുഷ്യന് സാമൂഹ്യ ബോധംഉള്ളവനായി മാറാന്‍ കഴിയും എന്ന് മനസ്സില്‍ ആകുക .
അടുത്തത് യുക്തിവാദികള്‍ മത വാദികളെ എതിര്‍ക്കുന്നതില്‍ ഉള്ള സങ്കടം !
ഇവിടെ ജയ് വിളിച്ച ചിലരുടെ തന്നെ പഴേ പോസ്റ്റുകള്‍ തപിയാല്‍ അറിയാം ...
തങ്ങളുടെ ദൈവത്തിനും മതത്തിനും എതിരകുമൊഎന്ന ഭയത്തില്‍ വ്യവതാപിത ശാസ്ത്ര സിദ്ധാന്തങ്ങളെ മത വിഡ്ഢിത്തം മാത്രം കൈമുതല്‍ ആക്കി വിമര്‍ശിക്കാന്‍ (!!) ഇറങ്ങുന്നവരെ ! ശാസ്ത്രത്തിന്റെ അടിസ്ഥാന രീതി പരീക്ഷനഗലും തെളിവുകളും ആണ് എന്നത് പോലും അറിയാതെ തനഗളുടെ മത കഥകളെ പോലെ ആരെങ്കിലും പറയുന്നത് വിശ്വസിക്കല്‍ ആണ് ശസ്ത്രം എന്നാ മട്ടില്‍ ചല മത വിഡ്ഢികള്‍ ആശയ മലിനീകരണം നടത്തുമ്പോഴാണ് ചിലപ്പോള്‍ എങ്കിലും യുക്തി വാദികള്‍ക്ക് ഇടപെടേണ്ടി വരുന്നത് .
(വേറെ ചില വിഡ്ഢികള്‍ ശാസ്ത്രം കണ്ടെത്തിയതും ഇനി കണ്ടെത്താന്‍ ഉള്ളതും ഇളം തങ്ങളുടെ കിത്താബില്‍ ഉണ്ടെന്നു "വിശ്വസിക്കുന്നു" ! )
പിന്നെ യുക്തിവാദികള്‍ ആളെ കൂട്ടാന്‍ ശ്രമിക്കുന്നു എന്നാ ആരോപണം .... ലോകത്ത് സകല മതനഗലും നടത്തുന്ന ആക്രമനാത്മകം ആയ പ്രച്ചരനഗലെ തമസ്കരിച്ചു നടത്തിയ ബാലിശം ആയ വാദം !
ജനികുമ്പോള്‍ താനെ അടിചെല്‍പ്പിക്കപ്പെടുന്ന മത വിഡ്ഢിതരങ്ങളില്‍ നിന്നും മോചനം നേടാന്‍ സാമാന്യം നല്ല ചിന്ത ശേഷി ഉള്ളവര്‍ക്ക് പോലും വര്‍ഷങ്ങള്‍ നിരവധി ബലി കഴിക്കണം ... സ്വയം ആര്‍ജിച്ച ചിന്ത ശേഷി കൊണ്ട് തന്നെ ആണ് ഭൂരിഭാഗം പേരും ബൌധിക വളര്‍ച്ച നേടുമ്പോള്‍ യുക്തിയുടെ വഴി തിരഞ്ഞെടുക്കുന്നത് ( അങ്ങിനെ അല്ലാതെ ഏതെങ്കിലും താല്‍പര്യങ്ങളുടെ പേരില്‍ "യുക്തിവാദി " ആകുന്നവര്‍ ചിലപ്പോള്‍ ചില നേരത്ത് തെറ്റ് മനസ്സില്‍ ആക്കി കുമ്പസാരം നടത്തുന്നത് കണ്ടിട്ടുണ്ട് ! )
എന്റെ കുറെ സംശയങ്ങൾക്ക് ഉത്തരം
ReplyDelete>>>“ലോകത്ത് ഇന്ന് നിലവില്‍ ഉള്ള മത രഹിതമായ (ഭൂരിപക്ഷ ) സമൂഹങ്ങള്‍ ആയ ജപ്പാന്‍ , Scandinavian രാജ്യങ്ങള്‍ എന്നിവ ആണ് ” <<<
ReplyDeleteലോക കാര്യങ്ങളൊക്കെയാവുമ്പോള്‍ ഇങ്ങിനെ
യുക്തിയും,സത്യവുമൊക്കെ കൈവിടാമോ..?
ജപ്പാന്‍ മതരഹിതമാണെന്നാരാ പറയുക !
ജപ്പാനില്‍ ഷിന്‍റൊ മതമല്ലേ അനോണി
സുഹൃത്തെ ഭൂരിപക്ഷം,സ്കാന്‍റിനാവിയെന്‍ നാടുകളില്‍ കൃസ്തുമത വിശ്വാസങ്ങളും...
ഷിന്‍റൊ ഏറെ ആചാര നിബന്ധമാണെന്ന്
നമുക്കറിയാം.രാജ ഭരണം ഇപ്പോഴും വാഴുന്ന
ജപ്പാനിലെ ചക്രവര്‍ത്തി സൂര്യദേവന്‍റെ
പൌത്രനാണെന്നാണറിയപ്പെടുന്നതെന്ന് കൂടി
അറിയുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കരുതേ..
ഈ ഷിന്‍റൊ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത്
മഹായാന ബുദ്ധിസ്റ്റുകളാണെന്നും നാമറിയുക.
ബാക്കി വരുന്ന മതക്കാരില്‍ കൂടുതലും
കണ്‍ഫ്യൂഷന്‍സും,കുറച്ച് മുസ്ലിംകളും പിന്നെ
കൃസ്തു മതക്കാരുമത്രെ..!
വസ്തുത ഇതായിരിക്കെ മറ്റൊരു കാര്യം കൂടി ഉണര്‍ത്തട്ടെ.മതഭൂരിപക്ഷമുള്ള നാടുകളിലെ
മതത്തെ മുന്‍ നിര്‍ത്തി അവിടങ്ങളിലെല്ലാം
നിലനില്‍ക്കുന്നത് യഥാര്‍ത്ഥ മതമാണ്‍ എന്ന്
നാം പലപ്പോഴും തറ്റായി ധരിച്ചു പോവുന്നു
എന്നതല്ലേ യാഥാര്‍ത്ഥ്യം ! ഇത്തരം
മൂല്യങ്ങള്‍ ചോര്‍ന്നുപോയ മതത്തെ വിരല്‍
ചൂണ്ടിയാണ്‍ നമ്മുടെ യുക്തിവാദിസുഹൃത്തുക്കള്‍
പരിഹാസങ്ങളും,കടുത്ത വിമര്‍ഷനങ്ങളും സദാ
ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരം കേവലമതക്കാരെ ഉദ്ദേശിച്ചു
കൊണ്ടാണ്‍ യേശുകൃസ്തു “കടുക് ചോരുന്നത്
അറിയുകയും,മാല ചോരുന്നത് അറിയാതെ
പോകുന്നവരും”എന്ന് ആക്ഷേപിച്ചത്.
മതത്തിലെ ഈയൊരു ജീര്‍ണതയെ ഒട്ടുമിക്ക
പ്രവാചകന്മാരും വിമര്‍ഷനബുധ്യാ കണ്ടിട്ടുണ്ട്.
യുക്തിവാദികള്‍ക്ക് മുന്നെ,സ്താപകയോഹന്നാനും
യേശുകൃസ്തുവും ബുദ്ധനും മുഹമ്മദ് നബി
തുടങ്ങിയവരും അതിശക്തവും രൂക്ഷവുമായ
ഭാഷയിലും ശൈലിയിലും നിശിതവിമര്‍ഷനം
നടത്തിയതായി കാണാം എന്ന കാര്യവും
മതത്തിന്‍റെ ആള്‍ക്കാരും മനസ്സിലാക്കണം !
യുക്തിയെ ഞാനംഗീകരിക്കുന്നു.എന്നാല്‍
“യുക്തിവാദ”ത്തെ അംഗീകരിക്കാനാവുന്നില്ല!
അപ്പോലെ മതം ഞാനംഗീകരിക്കുന്നു,പക്ഷേ
പക്ഷപാതപരമായ കേവല “മതവാദ”ത്തെയും
എനിക്കംഗീകരിക്കാനാവില്ല.
എന്തായാലും കേപീയെസ്സിന്‍റെ ഈ സംവാദം
പുതിയൊരു കാഴ്ചപ്പാടിലേക്ക് നമ്മെ നയിക്കും..
ലക്ഷണമൊത്ത ഈ സംവാദരീതി നമ്മെ
സംഘരഷഭരിതമല്ലാത്ത വിതാനത്തിലേക്ക്
ഉയര്‍ത്തട്ടെ...
നന്മ ഉദ്ദേശിച്ചുകൊണ്ട് ബ്ളോഗിലെഴുതിയാല്‍
ഉടന്‍ തന്നെ അനുകൂലികള്,പ്രതികൂലികള്
എന്നൊന്നും തരം തിരിച്ചു കാണരുത്.
ഏറെ സഹിഷ്ണുത പുലര്‍ത്തിയാലേ നമുക്ക്
അതിന്‍റെ ഗുണവശം നുകരാനാവുകയുള്ളൂ..
അമ്മയെ തല്ലിയാലും രണ്ട്പക്ഷമെന്നല്ലേ..
നന്മ ആശംസിക്കുന്നു.
യുക്തിവാദവും വിശ്വാസവും വിരുദ്ധചേരിയില്‍നിന്ന് ഒരു സംവാദം ഇവിടെ കെ.പി.എസ് ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. അത് നേരത്തെ മനസ്സിലാക്കിയത് കൊണ്ടാണ് ജെറിയോ ശ്രീജിത്തോ നടത്തിയത് പോലെ ഒരു പോസ്റ്റുമോര്‍ട്ടത്തിന് ഈ പോസ്റ്റ് വിധേയമാക്കാതിരുന്നത്. ഇത് യുക്തിവാദത്തെയും വിശ്വാസത്തെയും മനസ്സിലാക്കി ഒരു സന്തുലിത ചിന്താഗതി അവതരിപ്പിക്കുന്നതായി തോന്നിയതുകൊണ്ട് വിയോജിക്കാനുള്ളവ വിട്ട് യോജിക്കുന്നവയെ പിന്തുണച്ചു എന്നതാണ് വിശ്വാസി ബ്ലോഗര്‍മാര്‍ ഇവിടെ ചെയ്തത്. എന്നാല്‍ പ്രയോഗതലത്തില്‍ ഒരിക്കലും സഹിഷ്ണുത പ്രതീക്ഷിക്കാനാവാത്ത യുക്തിനാട്യക്കാര്‍ ഇഞ്ചോടിഞ്ച് നിരൂപണവുമായി മുന്നോട്ട് പോകുകയാണ്. അതിലുള്ള അബദ്ധങ്ങള്‍ മനസ്സിലാക്കാന്‍ കേവലയുക്തിമാത്രം മതിയാകും എന്ന് കരുതുന്നത് കൊണ്ട് മറുപടി പരയേണ്ടതുണ്ട് എന്നും തോന്നുന്നില്ല. സുദീര്‍ഘമായ ശ്രീജിത്തിന്റെ കമന്റും ജറിയുടെ കമന്റും വായിച്ചപ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം. കെ.പി.എസിന് മനസ്സിലാകാത്ത ഒരു യുക്തവാദമൊന്നും ഇവിടെ ആര്‍ക്കും അറിയില്ല എന്നതാണ്. എന്നിരിക്കെ അദ്ദേഹം കൈപ്പുകൊണ്ട് തുപ്പിക്കളഞ്ഞതെടുത്ത് വീട്ടും വായിലേക്കിട്ട് ചവക്കാന്‍ നിര്‍ബന്ധിക്കുന്നതിലെ ബുദ്ധിശൂന്യതയെക്കുറിച്ചുള്ള തിരിച്ചറിവെങ്കിലും ഈ യഥാര്‍ഥയുക്തിവാദികളില്‍നിന്ന് ഞങ്ങള്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാനാവുമോ എന്നാണ് ചോദിക്കാനുള്ളത്.
ReplyDeleteനേര്‍ക്ക് നേരെ ഐ.ഡി.യും ബ്ലോഗുമുള്ള ചില യുക്തിവാദികളെങ്കിലും ഇവിടെയുണ്ടാകുമല്ലോ. അവരെങ്കിലും മാന്യമായി ഇവിടെ അവരുടെ യോജിപ്പോ വിയോജിപ്പോ രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു. അല്ലാതെ വിശ്വാസികള്‍ പിന്തുണച്ചു എന്ന് മുറവിളകാട്ടിയിട്ട് എന്ത് കാര്യം. മതവും വിശ്വാസവുമായി ബന്ധപ്പെട്ട ഈ പോസ്റ്റില്‍ വിശ്വാസിബ്ലോഗര്‍മാര്‍ മാത്രം അഭിപ്രായം പറഞ്ഞത് അവരുടെ കുറ്റമല്ലല്ലോ.
ReplyDeleteയുക്തിവാദികളെന്ന് പറയുന്നവര്‍ അന്ധമായ മതവിമര്‍ശനം നിര്‍ത്തണം. വിശ്വാസികള്‍ അന്ധമായ ശാസ്ത്രവിമര്‍ശനവും. അവര്‍ക്കിടയില്‍ യോജിക്കാവുന്ന പോയിന്റുകള്‍ കണ്ടെത്തണം. മനുഷ്യനന്മക്ക് അവര്‍ക്ക് ചേര്‍ന്ന് പലതും ചെയ്യാന്‍ സാധിക്കും. തിന്മയെയും അധര്‍മത്തെയും മനുഷ്യപ്രകൃതി പൊതുവെ വെറുക്കുന്നു. അനീതിയും അധര്‍മവും അക്രമവും മനുഷ്യകുലത്തിന് യോജിച്ചതല്ല. മനുഷ്യനെ സ്‌നേഹിക്കുന്നുവെന്ന് വാദിക്കുന്ന യുക്തിവാദികള്‍ക്കും മതത്തിന്റെ സത്തതന്നെ നന്മയുടെ പ്രചാരണവും തിന്‍മയുടെ ഉഛാടനവുമാണ് എന്ന് കരുതുന്ന വിശ്വാസത്തിന്റെ ആളുകള്‍ക്കും ആശയതലത്തിലും പ്രായോഗികമായും ഒരുമിച്ചു പോരാടാം. എന്ന് പറയുന്നതിനെ സുമനസ്സുകക്കെങ്ങനെ എതിര് നില്‍ക്കാന്‍ കഴിയും എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തത്. മറുവശത്ത് നിന്ന് അതിന് കൈനീട്ടുമ്പോള്‍ അതില്‍ പിടിക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് യഥാര്‍ഥ മനുഷ്യസ്‌നേഹികള്‍. മതത്തില്‍നിന്ന് മുക്തമായാലെ നിങ്ങള്‍ സ്‌നേഹം അര്‍ഹിക്കുന്നുള്ളൂ എന്ന് പറയുന്നതും എന്റെ മതത്തിലേക്ക് പ്രവേശിച്ചാല്‍ മാത്രമേ എനിക്ക് നിങ്ങളെ സ്‌നേഹിക്കാന്‍ കഴിയൂ എന്ന് പറയുന്നതിലും ഒരന്തരവും ഞാന്‍ കാണുന്നില്ല. രണ്ടും എതിര്‍ക്കപ്പെടേണ്ട തിന്മയാണ്.
നുറുങ്ങു മാഷെ ,
ReplyDeleteതെറ്റ് ആര്‍ക്കാണ് പറ്റിയത് എന്ന് ഒന്ന് കൂടി അന്യേഷിച്ചു നോക്ക് കേട്ടോ !
ഞാന്‍ പറഞ്ഞ രണ്ടു പ്രദേശങ്ങളിലും ഭൂരിഭാഗം പേരും (ജനസന്ഖ്യയുടെ അറുപതു ശതമാനത്തില്‍ കൂടുതല്‍ ) മത രഹിതര്‍ ആണ് !
@@@@
ഒരു സമൂഹം മത രഹിതം ആകുക എന്നതിന് അര്‍ഥം അവിടത്തെ പ്രാചീന സംസ്കാരങ്ങളെയും നിര്‍മ്മിതികളെയും തകര്‍ക്കുക എന്നത് അല്ല എന്ന് കൂടി അറിയുക . ജപ്പാനില്‍ നിരവധി ബുദ്ധ ക്ഷേത്രങ്ങളും ഷ്രിന്‍ കളും ഉണ്ട് ... ജനങ്ങള്‍ പരമ്പരാഗതം ആയി ഏതെങ്കിലും ശ്രിനെ ന്റെ കീഴില്‍ ( നമ്മുടെ നാട്ടിലെ ഇടവകകള്‍ പോലെ ) രേഖപ്പെടുതാരും ഉണ്ട് . ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളില്‍ ഒത്തു ചേരാനും സാമൂഹിക വിനിമയം നടത്തുവാനും ഈ നിര്‍മ്മിതികള്‍ ഉപയോഗികാരും ഉണ്ട് . എന്നാല്‍ അതിലുപരി ഏതെങ്കിലും ദൈവത്തെയോ വിശ്വസിക്കുന്ന ഒരു സമൂഹമല്ല (ഭൂരിപക്ഷം ) ജപ്പാനും . ഇത് തന്നെ ആണ് സ്കാണ്ടിനവ്യന്‍ രാജ്യങ്ങളിലെ സ്ഥിതിയും . ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും ഒരു മതത്തിന്റെ രീതികള്‍ വിശ്വസിക്കുന്നില്ല ..അതിനര്‍ത്ഥം അവിടെ ഉണ്ടായിരുന്ന പള്ളികള്‍ എല്ലാം പൊളിച്ചടുക്കി എന്നല്ല ...!!!
ഒരു സാമൂഹ്യ കൂടിച്ചേരല്‍ ഉപാധി എന്നാ നിലയില്‍ മതങ്ങളോ അവയുടെ ഉത്സവങ്ങലോ എതിര്‍ക്കപ്പെടണം എന്ന് ഏതെങ്കിലും യുക്തിവാദി പറയും എന്ന് തോന്നുന്നില്ല . ഓരോ മതവും രൂപപെട്ടത് അതാതു സ്ഥലങ്ങളിലെ സമയങ്ങളിലെ വ്യക്തമായ സാമൂഹ്യ ആവശ്യങ്ങളെ മുന്‍നിര്‍ത്തി ആയിരുന്നു ... അവയ്ക്ക് കൃത്യം ആയ സാമൂഹ്യ ധര്‍മ്മങ്ങളും ഉണ്ടായിരുന്നു ... എന്നാല്‍ ഈ യാഥാര്‍ത്ഥ്യം അന്ഗീകരിക്കാതെ തന്റെ മതം ലോകം മുഴുവന്‍ ഉള്ള മനുഷ്യര്‍ക്ക് വേണ്ടി എക്കാലത്തേക്കും ഉള്ളതാണ് എന്ന് വാശി പിടിച്ചു അവയെ അന്യ ഭൂമികകളിലേക്ക് ബലം പ്രയോഗിച്ചു പറിച്ചു നടാന്‍ , ആ മതത്തിന്റെ ആചാര അനുസ്ടാനഗല്‍ , വസ്ത്ര ധാരണ രീതികള്‍ , നിയമ സംഹിതകള്‍ തുടങ്ങിയവ നിര്‍ബന്ധപൂര്‍വ്വം (അതാണ് ലോകത്തിലെ ഏക ശരി എന്നാ മട്ടില്‍ ) അനുവര്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത് ...
അത് പോലെ തന്നെ തന്റെ മത കഥകള്‍ ആണ് അവസാന ശരി എന്നും അത് കൊണ്ട് ശാസ്ത്ര സിദ്ധാന്തങ്ങള്‍ എതിര്‍ക്കപെടെണ്ടത് ആണ് എന്നും ഉള്ള മട്ടില്‍ ഉള്ള വാദങ്ങള്‍ മനുഷ്യ രാശിയുടെ പുരോഗതിയെ തന്നെ വിലങ്ങു വക്കുന്നു . മധ്യ കാല യൂറോപെ ഇല്‍ സഭ നടത്തിയ ശ്രമാനഗല്‍ ഇതിന്റെ ഉദാഹരനഗല്‍ ആണ് . (സഭ ആ പണി ഏതാണ്ട് നിറുത്തിയപ്പോള്‍ പെട്രോ ടോല്ലോര്‍ കൈമുതല്‍ ആക്കി ഇസ്ലാം ആ പണി ഏറ്റെടുത്തു. മധ്യ കാലത്ത് സഭയുടെ ആക്രമണത്തില്‍ നിന്നും ശാസ്ത്ര ത്തെ ജീവിപ്പിച്ചു നിറുത്തിയ അതെ ഇസ്ലാം ആണ് ഇന്ന് സഭ ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് എന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസം ! )
മതങ്ങളെ തകര്‍ത്തു എറിയണം എന്നോ അവയുടെ മനോഹര നിര്‍മ്മിതികളെ പൊളിച്ചടുക്കി വാഴ നടണം എന്നോ ഒരു യുക്തിവാദിയും പറയും എന്ന് തോന്നുന്നില്ല ...
സംഘര്‍ഷ ഭരിതം ആയ ജീവിതത്തില്‍ കാര്യങ്ങള്‍ സ്വയം വിശകലനം ചെയ്യാന്‍ മിനക്കെടാതവര്‍ക്ക് ഒരു എളുപ്പ വഴി എന്നാ നിലയില്‍ ( സ്വന്തം നായ കുട്ടി ചത്ത് പോയി, ഭാര്യ അയല്‍ക്കാരന്റ്റ് കൂടെ ഒളിച്ചോടി തുടങ്ങിയ പ്രശ്നങ്ങളില്‍ ഭോതിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് വരികില്‍ ഒരു ദൈവം ഉണ്ടെങ്കില്‍ നന്നായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റ് ഉണ്ട് എന്ന് പറയുന്നില്ല !)
അത് പോലെ പ്രപഞ്ചം എങ്ങിനെ ഉണ്ടായി , ജീവികള്‍ എങ്ങിനെ പരിണമിച്ചു എന്ന് മറ്റും അന്യേഷിച്ചു കണ്ടെത്താന്‍ ഉള്ള മാനസിക വളര്‍ച്ചയോ ക്ഷമയോ ഇല്ലാത്തവര്‍ക്ക് "എല്ലാം ഒരു ദൈവം ആറ് ദിവസം കൊണ്ട് ഉണ്ടാക്കി" എന്നാ ഒറ്റ വരി ഉത്തരത്തില്‍ അഭയം തെടാവുനതും ആണ് !
പക്ഷെ ഈ ആശ്വസങ്ങളെ വ്യക്തിപരം ആയ തലത്തില്‍ നിന്നും വേര്‍പെടുത്തി യഥാര്‍ത്ഥ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നവരെ കായികം ആയി നേരിടാന്‍ തുടങ്ങുബോഴാന്‍ ആണ് മതവും യുക്തിവാദവും തമ്മില്‍ നേര്‍ക്ക് നേര്‍ വരുന്നത് .
ചിന്ത ശേഷിയെ ഷന്‍ധീകരിക്കാത്ത സമൂഹത്തിന്റെ പൊതുവായ അന്യേഷണ ബോധത്തെ വിലങ്ങു വയ്ക്കാത്ത ( എക്കാലത്തേക്കും സര്‍വ്വ ലോകത്തേക്കും ഉള്ള ഉത്തരനഗലും നിര്‍ദേശങ്ങളും വഴി ) വ്യതിപരം ആയ തലത്തില്‍ മനുഷ്യന് ആശ്വാസവും വിനോദവും സ്വപ്നഗലും പ്രധാനം ചെയ്യുന്ന ഒരു ദൈവത്തെ ഉള്‍ക്കൊള്ളാന്‍ യുക്തിവാടിക്ക് വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ല . തന്റെ ശാസ്ത്രീയ അന്യേശങ്ങള്‍ ഒരു വേള അവസാനം ഒരു ദൈവം ഉണ്ട് എന്ന് തന്നെ ആണ് തെളിയുക്കുന്നത് എങ്കില്‍ അത് അംഗീകരിക്കാന്‍ കൂടി കഴിവുള്ളവന്‍ ആണ് യുക്തിവാദി എന്ന് വിമര്‍ശകര്‍ അറിയണം ( ഈ തിരുത്തല്‍ മനോഭാവത്തിന്റെ അഭാവം തന്നെ ആണ് മതവാദികളും യുക്തിവാദികളും തമ്മില്‍ ഉള്ള അടിസ്ഥാന വ്യത്യാസവും )
മതം ബലഹീനറെ കറുപ്പ് ആണ് എന്ന് തിരിച്ചറിയുമ്പോഴും ഹൃദയം ഇല്ലാത്ത ചിലര്‍ക്ക് എങ്കിലും ഹൃദയം കൊടുക്കാന്‍ അതിനു കഴിഞ്ഞാല്‍ നല്ലത് എന്ന് തിരിച്ചറിയാന്‍ ഇവിടെ വിമര്‍ശന വിധേയം ആയ കമ്മ്യൂണിസ്റ്റ് ആചാര്യന് കഴിഞ്ഞത് മറക്കണ്ട
മിക്കമതങ്ങളും അതിന്റെ ആളുകള്‍ കാണുന്നത് ചില ചടങ്ങുകളായിട്ട് മാത്രമാണ് ആ നിലക്ക് നുറുങ്ങ് പറഞ്ഞതുതന്നെയാണ് വസ്തുതയോട് കൂടുതല്‍ അടുത്തത് എന്നാണ് എന്റെ അഭിപ്രായം. ജീവിതത്തെ പൂര്‍ണമായി നിയന്ത്രിക്കുന്ന മതങ്ങള്‍ കുറവാണ്. ആ നിലക്ക് ജീവിതത്തെ ഒന്നായി കണ്ട് അതിന് പൂര്‍ണമായ വിധിവിലക്കുകള്‍ നല്‍കുന്ന മതത്തെ യുക്തിവാദികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല എന്നത് യുക്തിവാദികളുടെ മഹത്വമായി മനസ്സിലാക്കാന്‍ കഴിയില്ല.
ReplyDeleteശാസ്ത്രീയ അന്വേഷണങ്ങളിലൂടെ തെളിയുന്ന ദൈവം കേവലം ഒരു പദാര്‍ഥ സൃഷ്ടി ആയിരിക്കും. അതായിരിക്കും ഒരിക്കലും മാനുഷികയുക്തിക്കിണങ്ങാത്ത ദൈവം.
ശാസ്ത്രത്തെക്കുറിച്ച് യാതൊന്നുമറിയാതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്ന പോലെ തന്നെ പ്രോത്സാഹനജനകമല്ല മതത്തെക്കുറിച്ച് സാമാന്യ ധാരണപോലുമില്ലാതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. ഇവിടെയുള്ള ലേഖനങ്ങള്‍ വായിച്ചാല്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള ഒരു സാമാന്യവിവരമെങ്കിലും ഉണ്ടാകും.
ആരാന്റംമ്മയ്ക്ക് ഭ്രാന്തെടുത്താല്‍ കാണാന്‍ നല്ല ചേല്.
ReplyDeleteനിങ്ങളെ കാണാൻ കഴിഞ്ഞുവല്ലൊ----
ReplyDeleteഞാന്‍ മുകളില്‍ കൊടുത്ത കമ്മന്റുകള്‍ക്ക് മറുപടി ലഭിച്ചിട്ട് തുടര്‍ന്നെഴുതാം എന്ന് കരുതിയതായിരുന്നു. എനിക്ക് ശേഷം വന്നവര്‍ ഞാന്‍ എഴുതിയതിനെ കുറിച്ച് വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ മൌനം വെടിയെണ്ടിവന്നു.ജോലിതിരക്കയതിനാല്‍ കുറച്ചു വൈകിപ്പോയി.
ReplyDeleteഹെലോ ലതീഫ് ഭായ്...
സുകുമാരന്‍ സാറിന്റെ ഈ പോസ്റ്റിനെ കുറിച്ച് എനിക്ക് കുറെ പൊരുത്തക്കേടുകള്‍ തോന്നിയതിനാല്‍ ആണ് മുകളില്‍ കമ്മന്റുകള്‍ ഇട്ടത്. പിന്നെ വിരുധചെരിയില്‍ തന്നെ ആണ് ഈ പോസ്റ്റില്‍ മതത്തെയും യുക്തിവാദത്തെയും നിര്തിയിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അത്ര വലിയ യുക്തിചിന്ത വരില്ല. സ്വതന്ത്ര ചിന്ത മതിയാകും. അതുകൊണ്ട് തന്നെ ആണ് ഒരു "പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടി വന്നത്??. ഇത്തരം ചര്‍ച്ചകളില്‍ പോസ്റ്റ് മോര്‍ട്ടം വേദി വരും എന്നാണെന്റെ മതം. കാരണം. ഒരു അവ്യക്തത പലയിടത്തും കാണുന്നു. കൊല്ലപ്പെട്ടതാണോ? അതോ ആത്മഹത്യ ചെയ്തതോ? എന്നപോലെ. നമുക്ക് ഒരു വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരണമെങ്കില്‍ ആഴത്തില്‍ ഉള്ള ചര്‍ച്ചകള്‍ തീര്‍ച്ചയായും വേണം. താങ്കള്‍ പോസ്റ്മോര്ടതിനു മെനക്കെട്ടില്ല, കാരണം താങ്കള്‍ക്ക് അനുകൂലമാണ് വിധി വന്നിരിക്കുന്നത്. അപ്പോള്‍ വീണ്ടും കേസ് കുത്തിപോക്കാന്‍ താങ്കള്‍ മെനക്കെടുമോ. ഈ പോസ്റ്റ് തീര്‍ത്തും "അസന്തുലിതം" (മതവാദികള്‍ക്ക് സന്തുലിതം) ആയതിനാല്‍ മത വാദികള്‍ക്ക് വിയോജിക്കാന്‍ ഇതില്‍ ഒന്നുമില്ലായിരുന്നു മത ഇതര വാദികള്‍ക്ക് യോജിക്കാനും......
മത നാട്യക്കര്‍ ഒന്നും ഉരിയാടാതെ മൂലയില്‍ ഇരിക്കുകയായിരുന്നോ ഇവിടെ?? "അല്ല യുക്തിനാട്യക്കാര്‍ ഇഞ്ചോടിഞ്ച് പോകുന്നതിനെ പറ്റി" പറഞ്ഞപ്പോള്‍ അറിയാതെ ചോദിച്ചതാണ്. അതിലെ അബദ്ധങ്ങള്‍ മനസ്സിലാക്കിയിട്ടും മറുപടി പറയാന്‍ ശ്രമിക്കാതിരുന്ന താങ്കളുടെ മഹാമാനസ്കതയെയും നിസ്സഹായതയെയും ഞാന്‍ മാനിക്കുന്നു. താങ്കള്‍ മറുപടി പറയണം എന്ന് കരുതിയിട്ടില്ല, ഞാന്‍ സുകുമാരന്‍ സാറിനോട് ആണ് എന്റെ ആശങ്കകള്‍ അറിയിച്ചത്. അദ്ധേഹത്തിന്റെ മറുപടികളും പ്രതീക്ഷിക്കുന്നു.
ReplyDelete>>>സുദീര്‍ഘമായ ശ്രീജിത്തിന്റെ കമന്റും ജറിയുടെ കമന്റും വായിച്ചപ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം. കെ.പി.എസിന് മനസ്സിലാകാത്ത ഒരു യുക്തവാദമൊന്നും ഇവിടെ ആര്‍ക്കും അറിയില്ല എന്നതാണ്<<<<
ReplyDeleteലതീഫ് ഭായ്, ഇത് കുറച്ചു കടന്ന കയ്യായി പോയില്ലേ. അത്രക്ക് വേണ്ടിയിരുന്നോ?? സുകുമാരന്‍ സാറിനെ പ്രശംസിച്ചതിലല്ല എനിക്ക്, ബാക്കി എല്ലാവരെയും ഒന്നും അറിയാത്തവരായി ചിത്രീകരിച്ചതിനാണ്.. നടക്കട്ടെ. ഹ ഹ ഹ .....
>>>കൈപ്പുകൊണ്ട് തുപ്പിക്കളഞ്ഞതെടുത്ത് വീട്ടും വായിലേക്കിട്ട് ചവക്കാന്‍ നിര്‍ബന്ധിക്കുന്നതിലെ ബുദ്ധിശൂന്യത<<< യുക്തിവാദം സുകുമാരന്‍ സാര്‍ തുപ്പിക്കളഞ്ഞു എന്ന് താങ്കള്‍ എന്തിന്നു കള്ളം പറയണം.. സാര്‍ ഇപ്പോഴും യുക്തിവാദി തന്നെ ആണ് എന്നാണ് ആവര്‍ത്തിക്കുനത്. അല്ലെങ്കില്‍ ഒരാള്‍ താങ്കള്‍ വിശ്വസിക്കുന്ന വിശ്വാസത്തിലേക്ക് മാറിയാലും ഇതേ വാദത്തില്‍ താങ്കള്‍ ഉറച്ചു നില്‍ക്കുമോ എന്നും അറിഞ്ഞാല്‍ കൊള്ളം. താങ്കള്‍ എന്തോരെക്കെയോ പറയുന്നു!!! ഇത്തരം തിരിച്ചറിവുകള്‍ മതവിസ്വാസികളില്‍ നിന്നും യുക്തിവാദികള്‍ക്ക് പ്രതീക്ഷിക്കാമോ എന്നും അറിഞ്ഞാല്‍ കൊള്ളാം. മത ഇതര യുക്തിവാദത്തെ എതിര്‍ക്കുന്ന പോസ്റ്റുകളില്‍ അവര്‍ക്കും മറുപടി പറയാമല്ലോ.. അതിനു മതവാദികളും മുറവിളി കൂട്ടേണ്ട കാര്യമില്ലല്ലോ.
>>>യുക്തിവാദികളെന്ന് പറയുന്നവര്‍ അന്ധമായ മതവിമര്‍ശനം നിര്‍ത്തണം. വിശ്വാസികള്‍ അന്ധമായ ശാസ്ത്രവിമര്‍ശനവും.<<<<<
ReplyDeleteസുകുമാരന്‍ സാറിനോട് ചോദിച്ച ചോദ്യം ആവര്‍ത്തിക്കുന്നു, "യുക്തിവാദികള്‍ മതത്തെ വിമര്‍ശിക്കാന്‍ പാടില്ല, മതം എന്ത് ## ചെയ്താലും, മതവാദികള്‍ക്ക് യുക്തിവാദികളെ സുന്ദരമായും അന്ത(ന്ധ) മായും എതിര്‍ക്കാനും പറ്റും.. അതെവിടുത്തെ മര്യാദയാണ് ഭായ്.. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടേ.. അല്ലങ്കില്‍ പാലം എന്തിനു. മതം എന്നത് ഒരു ശാസ്തം ആണെന്നാണോ പറഞ്ഞു വരുന്നത്... എല്ലായിടത്തും ഈ യുക്തിവാദി എല്ലാം """വാദിക്കുന്ന, വാദിക്കുന്ന "" ആള്‍ ആയും, മത വാദി എല്ലാം നടപ്പാക്കുന്ന ആളായും മാറിയത് ഭയങ്കരം തന്നെ!!
>>>>> ജീവിതത്തെ പൂര്‍ണമായി നിയന്ത്രിക്കുന്ന മതങ്ങള്‍ കുറവാണ്. ആ നിലക്ക് ജീവിതത്തെ ഒന്നായി കണ്ട് അതിന് പൂര്‍ണമായ വിധിവിലക്കുകള്‍ നല്‍കുന്ന മതത്തെ യുക്തിവാദികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല എന്നത് യുക്തിവാദികളുടെ മഹത്വമായി മനസ്സിലാക്കാന്‍ കഴിയില്ല<<<<
ഇത്രത്തോളം വിധിവിലക്കുകള്‍ മതം നല്‍കിയിട്ടും മത വാദികള്‍ എന്തെ ഇങ്ങനെ!ഇതു പറയാന്‍ ഇത്രയൊക്കെ വളച്ചുകെട്ടാണോ സുഹൃത്തേ. ഈ >>മിക്കമതങ്ങളും <<< എന്ന് പറഞ്ഞതിന് പകരം താങ്കള്‍ വിശ്വസിക്കുന്ന (താങ്കളെ മാത്രം ഉധേഷിച്ചല്ല, ഇത് വേറൊരു മതത്തില്‍ വിശ്വസിക്കുന്ന ആള്‍ ആണെങ്കിലും ഇങ്ങനെ ഒക്കെയേ വളച്ചു കെട്ടൂ) മതം ഒഴിച്ചുള്ള മറ്റെല്ല മതങ്ങളും എന്ന് തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ താങ്കളെ അന്ഗീകരിക്കുമായിരുന്നു. അപ്പോള്‍ നമുക്ക് ഈ ചര്‍ച്ച കെട്ടിപൂട്ടി ലാപ്ടോപ്പും അടച്ചു വച്ച് പുറത്തു പോയി നല്ല കുറച്ചു ചൂട് കാറ്റ് കൊള്ളാമായിരുന്നു. കാരണം ഞാന്‍ മുകളില്‍ പറഞ്ഞ ഇടത്തു തന്നെ മാത്രമേ ഇതൊരു മത വിശ്വാസിക്കും നില്ക്കാന്‍ പറ്റൂ ..
>>>യുക്തിവാദികളെന്ന് പറയുന്നവര്‍ അന്ധമായ മതവിമര്‍ശനം നിര്‍ത്തണം. വിശ്വാസികള്‍ അന്ധമായ ശാസ്ത്രവിമര്‍ശനവും.<<<<<
ReplyDeleteസുകുമാരന്‍ സാറിനോട് ചോദിച്ച ചോദ്യം ആവര്‍ത്തിക്കുന്നു, "യുക്തിവാദികള്‍ മതത്തെ വിമര്‍ശിക്കാന്‍ പാടില്ല, മതം എന്ത് ## ചെയ്താലും, മതവാദികള്‍ക്ക് യുക്തിവാദികളെ സുന്ദരമായും അന്ത(ന്ധ) മായും എതിര്‍ക്കാനും പറ്റും.. അതെവിടുത്തെ മര്യാദയാണ് ഭായ്.. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടേ.. അല്ലങ്കില്‍ പാലം എന്തിനു. മതം എന്നത് ഒരു ശാസ്തം ആണെന്നാണോ പറഞ്ഞു വരുന്നത്... എല്ലായിടത്തും ഈ യുക്തിവാദി എല്ലാം """വാദിക്കുന്ന, വാദിക്കുന്ന "" ആള്‍ ആയും, മത വാദി എല്ലാം നടപ്പാക്കുന്ന ആളായും മാറിയത് ഭയങ്കരം തന്നെ!!
>>>>> ജീവിതത്തെ പൂര്‍ണമായി നിയന്ത്രിക്കുന്ന മതങ്ങള്‍ കുറവാണ്. ആ നിലക്ക് ജീവിതത്തെ ഒന്നായി കണ്ട് അതിന് പൂര്‍ണമായ വിധിവിലക്കുകള്‍ നല്‍കുന്ന മതത്തെ യുക്തിവാദികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല എന്നത് യുക്തിവാദികളുടെ മഹത്വമായി മനസ്സിലാക്കാന്‍ കഴിയില്ല<<<<
ഇത്രത്തോളം വിധിവിലക്കുകള്‍ മതം നല്‍കിയിട്ടും മത വാദികള്‍ എന്തെ ഇങ്ങനെ!ഇതു പറയാന്‍ ഇത്രയൊക്കെ വളച്ചുകെട്ടാണോ സുഹൃത്തേ. ഈ >>മിക്കമതങ്ങളും <<< എന്ന് പറഞ്ഞതിന് പകരം താങ്കള്‍ വിശ്വസിക്കുന്ന (താങ്കളെ മാത്രം ഉധേഷിച്ചല്ല, ഇത് വേറൊരു മതത്തില്‍ വിശ്വസിക്കുന്ന ആള്‍ ആണെങ്കിലും ഇങ്ങനെ ഒക്കെയേ വളച്ചു കെട്ടൂ) തന്റെ മതം ഒഴിച്ചുള്ള മറ്റെല്ല മതങ്ങളും എന്ന് തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ താങ്കളെ അന്ഗീകരിക്കുമായിരുന്നു.
അപ്പോള്‍ നമുക്ക് ഈ ചര്‍ച്ച കെട്ടിപൂട്ടി ലാപ്ടോപ്പും അടച്ചു വച്ച് പുറത്തു പോയി നല്ല കുറച്ചു ചൂട് കാറ്റ് കൊള്ളാമായിരുന്നു. കാരണം ഞാന്‍ മുകളില്‍ പറഞ്ഞ ഇടത്തു തന്നെ മാത്രമേ ഇതൊരു മത വിശ്വാസിക്കും നില്ക്കാന്‍ പറ്റൂ ..
ReplyDelete"ഇന്ന് ലോകത്തില്‍ നൂറുകണക്കിന് മതങ്ങള്‍ ഉണ്ട്, എല്ലാ മതങ്ങളിലും ശക്തമായി ജാതികളും ഉപജാതികളും ആയിരക്കണക്കിന് ഉണ്ട്. അതിനെതിരായി യുക്തിവാദം എന്ന ഒരു മതമില്ലയ്മയും നിലകൊള്ളുന്നു. മത ഇതര യുക്തിവാദികള്‍ മതങ്ങളെ നിരാകരിക്കുന്നു, അവയുടെ ആശയങ്ങള്‍ തെറ്റാണെന്നും പറയുന്നു. എന്നാല്‍ മതങ്ങള്‍ പറയുന്നതോ - ഈ മതം മാത്രം ആണ് ശരി, ബാക്കി എല്ലാ മതങ്ങളും, മത ഇതര യുക്തിവാദവും പൊട്ടതെറ്റാണു എന്നും. ഒരു മതവും മറ്റൊരു മതം നന്മയാനെന്നോ, ശരിയാണെന്നോ പറയില്ലേ എന്ന് മാത്രം അല്ല, അവയെ എതിര്‍ക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ഭൂമിയില്‍ 1000 മതങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ 999 - എണ്ണവും, മത ഇതര യുക്തി വാദവും (മൊത്തം 1000) വിശ്വാസങ്ങള്‍ തെറ്റാണെന്ന് ഒരു മതത്തിന് പറയേണ്ടി വരും. യുക്തിവാദവും ഈ 1000 വിരുദ്ധമായ വിശ്വാസങ്ങളെ തന്നെ എതിര്‍ക്കുന്നു. ഇവിടെ എന്താണ് യുക്തിവാദവും മത വാദവും തമ്മില്‍ ഉള്ള മാറ്റം."
>>“ലോകത്ത് ഇന്ന് നിലവില്‍ ഉള്ള മത രഹിതമായ (ഭൂരിപക്ഷ ) സമൂഹങ്ങള്‍ ആയ ജപ്പാന്‍ , Scandinavian രാജ്യങ്ങള്‍ എന്നിവ ആണ് ” <<<
ReplyDeleteഷിന്റോ മതവും ബുദ്ധമതവും 100% സഹിഷ്ണുതയിലും അഹിംസയിലും വിശ്വസിക്കുന്നവര്‍ ആണെന്നിരിക്കെ അവിടെ സമാധാനം പുലരുന്നതില്‍ എന്ത് അല്‍ബുധം....
അപ്പൂട്ടന്‍ എന്ന ബ്ലോഗ്ഗറുടെ ഈ ചോദ്യങ്ങള്‍ക്കും കൂടി ഉത്തരം പറയൂ...
http://appoottansays.blogspot.com/2010/08/blog-post.html
യുക്തിവാദികളെ എതിര്‍ക്കാനോ അവരുടെ ന്യായവാദങ്ങളെ ഖണ്ഡിക്കാനോ അല്ല ഈ പോസ്റ്റ് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് എന്ന് ദയവായി മനസ്സിലാക്കുക. മനുഷ്യമനസ്സിന്റെ വ്യാകുലതകളെ അല്പം മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്ന് യുക്തിവാദികളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഏത് മതവും ഒരു മൂല്യബോധം മുന്നോട്ട് വെക്കുന്നുണ്ട്. ആ മൂല്യബോധം തന്നെയാണ് ഇന്ന് മനുഷ്യനെ സമൂഹത്തില്‍ ഫിറ്റ് ആയ വ്യക്തിയായി ജീവിയ്ക്കാന്‍ കാരണമാകുന്നത്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ യുക്തിവാദികള്‍ അല്ലല്ലൊ നിലവില്‍. ഞാന്‍ നടേ പറഞ്ഞ പോലെ യുക്തിവാദികള്‍ ചിന്തിച്ചുറപ്പിച്ച് സ്വന്തമായി ഒരു മൂല്യബോധം അവനവന് വേണ്ടി വികസിപ്പിച്ചിട്ടുണ്ടാവും. അതനുസരിച്ചു നല്ല പൌരന്മാരായി ജീവിയ്ക്കുന്നുമുണ്ടാവും. എന്നാല്‍ മതവിശ്വാസികളെ സംബന്ധിച്ച് അവര്‍ക്ക് മതം നല്‍കിയ മൂല്യബോധത്തിന് പകരം മറ്റൊരു മൂല്യബോധം ഇല്ലല്ലൊ. യുക്തിവാദിയാകാന്‍ കഴിഞ്ഞിട്ടുമില്ല. അപ്പോള്‍ എന്ത് ചെയ്യും? യുക്തിവാദികള്‍ക്ക് അങ്ങനെയൊരു മൂല്യബോധം നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല.
ReplyDeleteകമ്മ്യൂണിസത്തെ പരാമര്‍ശിക്കാന്‍ കാരണം, മതമൂല്യങ്ങള്‍ക്ക് പകരമായി മറ്റൊരു മൂല്യബോധം കമ്മ്യൂണിസ്റ്റ്കാര്‍ മാനവരാശിക്ക് മുന്‍പാകെ വെച്ചു. ചിന്തിക്കുന്ന എത്രയോ പേര്‍ക്ക് ആ മൂല്യബോധം ബോധിക്കുകയും ചെയ്തു. എന്നാല്‍ ആ മൂല്യബോധം തല്ലിക്കെടുത്തിയത് കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ്. കമ്മ്യൂണിസ്റ്റ്കാര്‍ ഭരിച്ച രാജ്യങ്ങളില്‍ തിന്മകളാണ് എല്ലാ അര്‍ത്ഥത്തിലും ആധിപത്യം സ്ഥാപിച്ചത്. ഇനിയൊരിക്കലും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ മാനവരാശിക്ക് സ്വീകാര്യമാവുകയില്ല. യുക്തിവാദത്തിന് ശാസ്ത്രീയവും സൈദ്ധാന്തികവുമായ അടിത്തറ നലികിയത് മാര്‍ക്സിസവും വൈരുദ്ധ്യാത്മകഭൌതികവാദവുമാണ്. അത്കൊണ്ട് ഏത് യുക്തിവാദചര്‍ച്ചയിലും കമ്മ്യൂണിസം പരാമര്‍ശ വിഷയമാകുന്നത് സ്വാഭാവികം മാത്രം. മനുഷ്യന്റെ തലച്ചോറും ബോധവും എല്ലാം കേവല പദാര്‍ത്ഥമാണ് എന്നാണ് മാര്‍ക്സ് സിദ്ധാന്തിച്ചത്. എവിടെ നിന്ന് എപ്പോള്‍ പദാര്‍ത്ഥം ഉത്ഭവിച്ചു? ഒരു മഹാവിസ്പോടനത്തില്‍ നിന്ന് ഊര്‍ജ്ജവും പദാര്‍ത്ഥവും പ്രപഞ്ചവും എല്ലാം ഉണ്ടായി എന്നാണ് പറയുന്നത്. ഈ ബിഗ്ബാംഗ് തീയറിയാണ് യുക്തിവാദികളുടെ അവസാനത്തെ ആയുധം. ഞാന്‍ ഈ തീയറിയെയും എതിര്‍ക്കുന്നില്ല. പക്ഷെ ഈ തീയറിയോടെ പ്രപഞ്ചത്തെക്കുറിച്ചും പ്രകൃതിയെ കുറിച്ചും മനുഷ്യനെ കുറിച്ചും എനിക്ക് എല്ലാം മനസ്സിലായി എന്ന് ഒരു യുക്തിവാദി അവകാശപ്പെടുകയാണെങ്കില്‍ എനിക്ക് ആ യുക്തിവാദിയോട് സഹതാപം തോന്നും. കുറഞ്ഞപക്ഷം ഏതൊരാള്‍ക്കും താനൊരു അജ്ഞേയവാദി ആണെന്നേ തോന്നാവൂ.
ശാസ്ത്രം നാളെ എല്ലാ കണ്ടുപിടിക്കും എന്ന ഉറപ്പിന്മേല്‍ തനിക്കെല്ലാം മനസ്സിലായി അല്ലെങ്കില്‍ മനസ്സിലാവും എന്ന് ഒരു യുക്തിവാദിക്കും അവകാശപ്പെടാന്‍ കഴിയില്ല. അത്തരമൊരു പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന യുക്തിവാദികള്‍ മതവിശ്വാസങ്ങളിലെ യുക്തിവൈരുദ്ധ്യങ്ങളെ പരിഹസിക്കുന്നത് ശരിയല്ല. മതത്തിലുള്ള കുറെ പേര്‍ തെമ്മാടികള്‍ ആയിപ്പോയാലും മതദര്‍ശനങ്ങള്‍ പിന്‍പറ്റി മാതൃകാജീവിതം നയിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ആ ഒരു നന്മയെ കാണാന്‍ യുക്തിവാദികള്‍ക്ക് കഴിയാതെ പോകുന്നത് കഷ്ടമാണ്. ഒരു മൂല്യബോധം മുന്നോട്ട് വെച്ചുകൊണ്ട് മനുഷ്യരെ സമീപിച്ചത്കൊണ്ടാണ് മതങ്ങള്‍ മനുഷ്യര്‍ക്ക് സ്വീകാര്യമായത്. അതേ പോലെ മതങ്ങളെക്കാളും ശ്രേഷ്ടമായ മൂല്യബോധവുമായി യുക്തിവാദികള്‍ ജനങ്ങളെ സംബോധന ചെയ്താല്‍ ജനങ്ങള്‍ യുക്തിവാദവും സ്വീകരിക്കുമായിരിക്കും. എന്നാല്‍ അതിന് യുക്തിവാദികള്‍ തയ്യാറല്ല. മതത്തെയും ദൈവത്തെയും തള്ളിക്കളയുക ബാക്കിയെല്ലാം താനേ വന്നോളും എന്നാണ് യുക്തിവാദികള്‍ പറയുന്നത്. മതത്തെ നിരാകരിച്ച മുന്‍കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ എന്ത്കൊണ്ട് മതം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു എന്ന് പഠിക്കാന്‍ യുക്തിവാദികള്‍ തയ്യാറായിട്ടില്ല. കാരണം അവര്‍ക്ക് മനുഷ്യന്‍ എന്നാല്‍ കേവലം മൂലകങ്ങള്‍ മാത്രമാണ്. മനുഷ്യസ്നേഹം കൊണ്ടാണ് നിങ്ങള്‍ ദൈവത്തെയും മതത്തെയും എതിര്‍ക്കുന്നതെങ്കില്‍ വിശ്വാസം നഷ്ടപ്പെടുന്ന വിശ്വാസികള്‍ക്ക് ഉണ്ടാവാനിടയുള്ള അരക്ഷിതബോധത്തെ മാറ്റാന്‍ നിങ്ങളുടെ കൈയില്‍ എന്തെങ്കിലും മരുന്നുണ്ടോ? അതല്ല പുസ്തകം കൈയിലെടുക്കൂ മരുന്ന് അതിലുണ്ട് എന്നായിരിക്കുമോ ഉത്തരം?
ഞാനൊന്ന് ചോദിക്കട്ടെ, മനുഷ്യന്റെ ജിജ്ഞാസയെ ബിഗ്ബാംഗ് തീയറി ശരിക്കും തൃപ്തിപ്പെടുത്തുമോ? നിങ്ങള്‍ക്ക് എല്ലാം മനസ്സിലായോ? അഥവാ നാളെ എല്ലാം മനസ്സിലാകുമോ? എങ്കില്‍ പാവം വിശ്വാസികളെ വെറുതെ വിടുക. അവര്‍ മന:സമാധാനത്തോടെ ജീവിച്ചോട്ടെ. അവരെ ജീവിയ്ക്കാന്‍ അനുവദിക്കാത്ത നിരവധി കാര്യങ്ങള്‍ ചുറ്റുപാടും നടക്കുന്നുണ്ട്. അതിനെതിരെ അവരോടൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ അല്പം മെനക്കെടുക. ഇത്രയേ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ.
സുകുമാരന്‍ സാര്‍...
ReplyDeleteതാങ്കളുടെ ഈ പോസ്റ്റില്‍ പലയിടത്തും യുക്തിവാദത്തെ താഴ്ത്തിക്കെട്ടി മത വാദത്തെ ഏകപക്ഷീയമായി ഉയര്‍ത്തി കാണിച്ചതായി ഞാന്‍ കുറെ ഇടങ്ങള്‍ പരാമര്‍ശിച്ചു അങ്ങയുടെ വിശദീകരണം തെടിയിരുന്നു. വീണ്ടും അത് തന്നെ ആണ് നിര്‍ഭാഗ്യവശാല്‍ അങ്ങ് ആവര്‍ത്തിക്കുന്നതും. അങ്ങ് ഒരു യുക്തിവാദി അല്ല എങ്കില്‍ ഞാന്‍ എന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കില്ലയിരുന്നു. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ എന്റെ അഭിപ്രായത്തില്‍ ഈ ലോകത്തു തിന്മ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും ആണ്, അപ്പോള്‍ ഈ ഭൂരിപക്ഷത്തിനു ഒരടിസ്ഥാനവും ഇല്ലല്ലോ? മതം സമൂഹം അടിചെല്പ്പിക്കനതാണ് എന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ?
>>>മതമൂല്യങ്ങള്‍ക്ക് പകരമായി മറ്റൊരു മൂല്യബോധം കമ്മ്യൂണിസ്റ്റ്കാര്‍ മാനവരാശിക്ക് മുന്‍പാകെ വെച്ചു<<<
ഇത് ശരിയായ വസ്തുത അല്ല സാര്‍. കമ്മ്യൂണിസം എന്ന ആശയം ഒരിക്കലും മതത്തിനു ബദല്‍ ആയി വന്നതല്ല. യുക്തിവാദവും കംമുനിസവും തമ്മില്‍ നേരിട്ടൊരു ബന്ടവും ഇല്ല. കംമുനിസത്തിന്റെ മൂല്യബോധം തല്ലിക്കെടുത്തിയത് കംമുനിസ്ടുകാര്‍ തന്നെ എന്ന് അങ്ങ് പറഞ്ഞു. സമ്മതിക്കാം. കംമുന്സിറ്റ് രാജ്യങ്ങളില്‍ ഉള്ള തിന്മകളെ പര്‍വതീകാരിചതിനെ ഒരു നിമിഷത്തേക്ക് അംഗീകരിക്കുന്നു. സാര്‍ ഇത് കൂടി പറയണം. മതങ്ങള്‍ അധീശത്വം നടത്തിയ, നടത്തുന്ന, നടത്തിക്കൊണ്ടിരിക്കുന്ന മത രാജ്യങ്ങളില്‍ ഉള്ള തിന്മകളുടെ (സാര്‍ അന്ഗീകരിക്കുമോ എന്നറിയില്ല) പേരില്‍ മതത്തിന്റെ മൂല്യം കെട്ടുപോയി എന്ന് താങ്കള്‍ പറയതത്തില്‍ എനിക്ക് അല്ഭുധം മാത്രമേ ഉള്ളൂ. സാര്‍ എവിടെയാണ് ഇന്ന് കമ്മുനിസ്റ്റ് രാജ്യങ്ങള്‍ ഉള്ളത്. ഉണ്ടെങ്കില്‍ തന്നെ വിരലില്‍ എണ്ണം. മതരാജ്യങ്ങള്‍ ഇന്ന് എവിടെ നില്‍ക്കുന്നു, അവിടെ നന്മകള്‍ കളിയാടുകയാണോ ?? ദയവായി പറയൂ.. ഞാന്‍ ഈ പോസ്റ്റ് ഏകപക്ഷീയം ആണെന്ന് പറയാന്‍ ഉള്ള കാരണം തന്നെ ഇതാണ്, താങ്കള്‍ യുക്തിവാദത്തെ മാത്രം എതിര്‍ക്കുന്നു, അതിനെതിരെ ചില തെളിവുകള്‍ നിരത്തുന്നു, ഞാന്‍ മുകളില്‍ നിരത്തി എഴുതിവച്ച ചോദ്യങ്ങള്‍ക്ക് ഓരോന്നിനും അങ്ങ് മറുപടി പറയും എന്ന് തന്നെ ആണ് ഞാന്‍ ഇപ്പോളും പ്രതീക്ഷിക്കുന്നത്. ഇത് തീര്‍ത്തു ഒരു ആശയപരമായ ചര്‍ച്ച എന്ന നിലക്ക ഞാന്‍ ഉന്നയിച്ച ഓരോ ചോദ്യങ്ങള്‍ക്കും അങ്ങ് വ്യക്തമായ മറുപടി തരണം എന്ന് അഭ്യര്‍ത്തിക്കുന്നു, സാര്‍ ഇതുവരെയും അംഗീകരിച്ച ശാസ്ത്രതെ തന്നെ ഇപ്പോള്‍ ഇപ്പോള്‍ യുക്തിവാദത്തെ എതിര്‍ക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നു. ശാസ്ത്രം അല്ല എവിടെ വിഷയും, മതവും യുക്തിവാദവും തമ്മിലുള്ള താരതമ്യം ആണ്, സാര്‍ ദയവായി ഞാന്‍ മുകളില്‍ വ്യക്തമായി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തരുമെന്നു പ്രതീക്ഷിക്കുന്നു, അല്ലെങ്കില്‍ അവയെല്ലാം ഡിലീറ്റ് ചെയ്യും എന്നും... അവസാനം ബ്ലോഗ്ഗര്‍ അപ്പൂട്ടന്‍ ചോദിച്ച(ഞാനും പല ആവര്‍ത്തി ചോദിച്ചതാണ്)ഏതു മതതെയാണ് തള്ളിപ്പരയേണ്ടത്. ഏതു ദൈവത്തെ ആണ് നിഷേധിക്കേണ്ടത്. വ്യക്തമായ ഉത്തരം പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും സ്നേഹവും....
ഞാന്‍ മുകളില്‍ അങ്ങയുടെ പോസ്റ്റിലെ ഓരോ ഭാഗവും പ്രത്യേകമായി വേര്‍തിരിച്ചു എന്റെ അഭിപ്രായതോടോപ്പം അങ്ങയുടെ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. അത് വീണ്ടും എഴുതുന്നതില്‍ ഒരു അനൌചിത്യം ഉണ്ട. സാര്‍ വിശദമായി എന്റെ കമ്മന്റുകള്‍ വായിച്ചു ആ കാര്യങ്ങളില്‍ ഊന്നി (അങ്ങു പറഞ്ഞ കാര്യങ്ങളെ മാത്രമേ ഞാന്‍ അതില്‍ പറഞ്ഞിട്ടുള്ളൂ) വ്യക്തമായി ഒരു മറുപടി തരണം. ഈ പോസ്റ്റിനെ കുരിച്ചാനല്ലോ നമ്മുടെ ചര്‍ച്ച. ഞാന്‍ ആശയപരമായ ഒരു സംവാദം എന്ന നിലയില്‍ ആണ് ഈ ചര്‍ച്ചയെ കണ്ടതും (അതാണല്ലോ ഇത്തരം ചര്‍ച്ചകള്‍ ഊന്നുന്നതും). .. ഈ പോസ്റ്റു വളരെ സീരിയസ് ആയി വായിച്ചു കുറെ ടൈപ്പ് ചെയ്താണ് ഈ കമ്മന്റുകള്‍ മുഴുവന്‍ ഇട്ടതു അത് അങ്ങ് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു...
ReplyDeleteകോടാനുകോടി വിശ്വാസികള്‍ക്ക് വേണ്ടി അഥവാ അവരുടെ പ്രതിനിധിയായി നിന്ന് കൊണ്ട് ഞാന്‍ ശ്രീജ്ത്തിനോട്, മനുഷ്യസ്നേഹം കൊണ്ടാണ് നിങ്ങള്‍ ദൈവത്തെയും മതത്തെയും എതിര്‍ക്കുന്നതെങ്കില്‍ വിശ്വാസം നഷ്ടപ്പെടുന്ന വിശ്വാസികള്‍ക്ക് ഉണ്ടാവാനിടയുള്ള അരക്ഷിതബോധത്തെ മാറ്റാന്‍ നിങ്ങളുടെ കൈയില്‍ എന്തെങ്കിലും മരുന്നുണ്ടോ? എന്ന് ചോദിച്ചാല്‍ ശ്രീജിത്തിനെന്തെങ്കിലും മറുപടി പറയാന്‍ കഴിയുമോ? ചോദ്യങ്ങള്‍ക്ക് ഉത്തരമായി മറുചോദ്യം ഉന്നയിക്കുന്നു എന്ന് കരുതരുത്.
ReplyDeleteസുകുമാരന്‍ സാറിന്റെ ഈ പോസ്റ്റ് വായിക്കുമ്പോള്‍ ചില പ്രത്യേകതരം യുക്തിവാദികള്‍ക്ക് ചില പ്രത്യേക സമയം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഒരു തരാംതിരിച്ചറിവ് ആണോ എന്ന് സംശയം തോന്നിപോകുന്നു .
ReplyDeleteമാഷെ , ആരാണ് വിശ്വാസികളില്‍ നിന്നും അവരുടെ ദൈവത്തെ പിടിച്ചു പറിക്കണം എന്ന് വാദിക്കുന്നത് ?
യുക്തിവാദം എന്നത് സ്വയം ആര്ജിക്കേണ്ട ഒരു ചിന്ത രീതി ആണ് .. പരീക്ഷണ നിരീക്ഷനഗളിലൂടെ ഉള്ള സിദ്ധാന്ത വാത്കരനഗലും അവയുടെ ചലനാത്മകതയും തിരുത്തലിനുള്ള വിധേയത്വവും അംഗീകരിക്കാന്‍ മാനസികം ആയ വളര്‍ച്ച ആവശ്യം തന്നെ ആണ്... അത് സ്വയം ആര്‍ജിക്കുന്ന ഒരുവന്‍ സ്വാഭാവികം ആയി എത്തിച്ചേരേണ്ട ഒരു അവസ്ഥ ആണ് യുക്തിവാദം . അത്തരം ഒരു തലത്തില്‍ എത്തുന്ന ഒരുവന്‍ പിന്നെ താങ്ങള്‍ സങ്കടപ്പെടുന്ന അരക്ഷിത ബോധത്തിന് ദൈവത്തിന്റെ സഹായം വേണ്ടാത്ത പക്വത നേടിയിരിക്കും ! അത്തരം ഒരുവന്‍ മാത്രമേ യുക്തിവാദി ആകുന്നുള്ളൂ ... അല്ലാതെ മതങ്ങളെ പോലെ ആളെ കൂട്ടി എണ്ണം കൂട്ടുന്ന ഒരു സംഗതി അല്ല യുക്തിവാദം ( ഇതിനു വിരുദ്ധം ആയി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന സ്വാഭാവികം ആയ ഫലം ആയിരുന്നു സോവിഅറ്റ് യുനിഒന്‍ ന്റെ തകര്‍ച്ചക്ക് ശേഷം കണ്ടത് )
പിന്നെ മാഷ് ഇവിടെ പറഞ്ഞ മറ്റൊരു കാര്യം : സമൂഹത്തിലെ ഭൂരി ഭാഗം പേരും വിശ്വസിക്കുന്ന ഒരു കാര്യം ആയതിനാല്‍ അതിനെ ന്യൂനപക്ഷം ആയ യുക്തിവാദികള്‍ എതിര്‍ക്കുന്നത് ശരിയല്ല !
നേരത്തെ ചൂണ്ടി കാട്ടിഅത് പോലെ ഇത്തരം വിശ്വാസങ്ങള്‍ ആ വ്യക്തിയുടെയോ പൊതുവില്‍ സമൂഹത്തിന്റെയോ മുന്നോട്ടുള്ള പുരോഗതിക്കു തടസ്സം നിക്കുന്നില്ല എങ്കില്‍ അതിനെ എതിര്‍ക്ക്കേണ്ടത് ഇല്ല എന്ന് സമ്മതിക്കാം ...എന്നാല്‍ പലപ്പോഴും അത് അങ്ങിനെ അല്ല !
ഭൂമി പരന്നത് ആണ് എന്ന് ഭൂരിഭാഗം ജനഗലും വിശ്വസിച്ചത് ഒരു പരിധി വരെ അവരുടെ മത ബോധം കൊണ്ട് കൂടി ആയിരുന്നു .... യുക്തി പരം ആയ നിരീക്ഷനഗള്‍ക്ക് ആ "വിശ്വാസത്തെ" എതിര്‍ക്കേണ്ടി വന്നു .
വസൂരി വരുന്നത് കാളി യുടെ കോപം കൊണ്ടാണ് എന്നും അതിനെ ചികിത്സിക്കാന്‍ ശ്രമിക്കുന്നത് ആപതാന്‍ എന്നും പല സമൂഹങ്ങളും വിശ്വസിച്ചു ..ആ വിശ്വാസം കൊണ്ട് തന്നെ വസൂരി നിര്‍മ്മാര്‍ജനം ശ്രമത്തെ അവര്‍ എതിര്‍ക്കാനും അവര്‍ ശ്രമിച്ചു ..ഇവിടെയും യുക്തിക്കും ചിന്തക്കും ഭൂരിപക്ഷത്തിന്റെ വിശ്വാസ -ആശ്വാസങ്ങളെ തിരസ്കരിക്കേണ്ടി വന്നു .
തങ്ങളുടെ മത കഥകള്‍ക്ക് എതിര് ആയതു കൊണ്ട് പല മത വാദികളും പരിണാമ സിദ്ധാന്തത്തെ എതിര്‍ത്തു/എതിര്‍ക്കുന്നു . ഇവിടെയും ശാസ്ത്രീയ കണ്ടെത്തലുകള്‍ വിശ്വാസികളെ മുരിവേല്പ്പിചെക്കാം ...
ഇത്തരം സാഹചര്യങ്ങളില്‍ എല്ലാം വിശ്വാസിയുടെ ആശ്വാസത്തിന് മുറിവേല്‍ക്കും എന്ന് കരുതി യുക്തിപരം ആയി ചിന്തിക്കുന്നവര്‍ മാഷുടെ ഉപദേശം സ്വീകരിക്കുന്ന ഒരു അവസ്ഥ ആലോചിച്ചു നോക്കൂ ..
ഒന്നുമില്ലാത്ത അവസ്ഥയില്‍ ഒരു മഹാസ്പോടനം നടന്നു എന്നും അതിന്റെ ഫലമായി ഊര്‍ജ്ജവും ദ്രവ്യവും ഉണ്ടായി എന്നും ആ ഊര്‍ജ്ജവും ദ്രവ്യവും പരിണമിച്ചു മനുഷ്യന്‍ ഉണ്ടായി എന്നുമുള്ള വിശദീകരണത്തില്‍ ജെറിയുടെ അന്വേഷണതൃഷണ ശമനം കണ്ടെത്തുമോ?
ReplyDeleteബഹുമാനപ്പെട്ട സുകുമാരന്‍ സാര്‍...
ReplyDelete>>>കോടാനുകോടി വിശ്വാസികള്‍ക്ക് വേണ്ടി അഥവാ അവരുടെ പ്രതിനിധിയായി നിന്ന് കൊണ്ട് ഞാന്‍ ശ്രീജ്ത്തിനോട്, മനുഷ്യസ്നേഹം കൊണ്ടാണ് നിങ്ങള്‍ ദൈവത്തെയും മതത്തെയും എതിര്‍ക്കുന്നതെങ്കില്‍ വിശ്വാസം നഷ്ടപ്പെടുന്ന വിശ്വാസികള്‍ക്ക് ഉണ്ടാവാനിടയുള്ള അരക്ഷിതബോധത്തെ മാറ്റാന്‍ നിങ്ങളുടെ കൈയില്‍ എന്തെങ്കിലും മരുന്നുണ്ടോ? എന്ന് ചോദിച്ചാല്‍ ശ്രീജിത്തിനെന്തെങ്കിലും മറുപടി പറയാന്‍ കഴിയുമോ? ചോദ്യങ്ങള്‍ക്ക് ഉത്തരമായി മറുചോദ്യം ഉന്നയിക്കുന്നു എന്ന് കരുതരുത്<<<
ആത്മാര്‍ഥമായും തികച്ചും മാനുഷികവും, സഹിഷ്ണുതയോടുള്ളതും ആയ, എല്ലാ ജീവ ജാലങ്ങളെയും സ്നേഹം എന്ന ഏകകം വച്ച് മാത്രം അളക്കുന്ന, ഒരു ജീവി (ജീവനുള്ളവ) എന്ന പരിഗനയില്‍ കാണുന്ന വേലികെട്ടാത്ത മനസ്സുള്ള എതുരോ മനുഷ്യെനെയും എന്നിലെ യുക്തിവാദിക്ക് സ്നേഹിക്കാനും അന്ഗീകരിക്കാനും ആവും. നിസ്വാര്‍ഥമായ ദൈവവിസ്വാസതെയും മത വിശ്വാസത്തെയും ഭക്തിയും ആത്മീയതയെയും എതിര്‍ക്കാന്‍ മനുഷ്യസ്നേഹിയായ ഒരു യുക്തിവാദിക്കും കഴിയില്ല. അങ്ങയുടെ ചോദ്യത്തിന് ഞാന്‍ ഉത്തരം തന്നിരിക്കുന്നു, എന്റെ ചോദ്യങ്ങള്‍ക്കുത്തരം ആയുള്ള ഒരു മറു ചോദ്യം ആയി ഞാന്‍ ഞാന്‍ ഈ നിസ്സാര ചോദ്യത്തെ കാണുന്നില്ല. ഞാന്‍ ഇവിടെ അങ്ങേക്ക് മുന്നില്‍ വച്ച ഒരു പാട് ചോദ്യങ്ങള്‍ക്ക് ദയവായി ഉത്തം ഇനിയെങ്കിലും തരും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങ് ഈ പോസ്റ്റും ഇതിലെ വിഷയവും ബ്ലോഗില്‍ ഇട്ടതു ഒരു വിശതമായ ചര്‍ച്ചക്ക് തന്നെ അല്ലെ, നമുക്ക് വളരെ വിഷതമായി തന്നെ താങ്കളുടെ പോസ്റ്റിനെ സമീപിക്കാം...(സാര്‍ ഒരുകാര്യം കൂടി ഞാന്‍ മുകളില്‍ പറഞ്ഞതാണ് എങ്കിലും)സന്മനസ്സുള്ള ദൈവവിശ്വാസികള്‍ ഒരിക്കലും നിരീശ്വര വാദത്തിലേക്ക് വരുന്നത് എനിക്ക് അനുകൂലിക്കാന്‍ ആവില്ല. അവരുടെ വിശ്വാസവും ഭക്തിയും എന്ത് വിലകൊടുത്തും സംരക്ഷിക്കണം എന്ന് തന്നെ ആണ് ഞാന്‍ മുകളില്‍ പറഞ്ഞതും.. സാര്‍ ദയവായി ഒന്ന് കൂടി എന്റെ കമ്മന്റുകള്‍ വായിക്കണം എന്നും മറുപടി തരണം എന്നും അഭ്യര്‍ത്ഥിക്കുന്നു....
This comment has been removed by the author.
ReplyDelete>>>>ഒന്നുമില്ലാത്ത അവസ്ഥയില്‍ ഒരു മഹാസ്പോടനം നടന്നു എന്നും അതിന്റെ ഫലമായി ഊര്‍ജ്ജവും ദ്രവ്യവും ഉണ്ടായി എന്നും ആ ഊര്‍ജ്ജവും ദ്രവ്യവും പരിണമിച്ചു മനുഷ്യന്‍ ഉണ്ടായി എന്നുമുള്ള വിശദീകരണത്തില്‍ ജെറിയുടെ അന്വേഷണതൃഷണ ശമനം കണ്ടെത്തുമോ<<<
ReplyDeleteദൈവം വെറും ആറുനാള്‍ കൊണ്ട് ഈ ഭൂലോകം മുഴുവന്‍ ഉണ്ടാക്കി എന്നും കളിമണ്ണ് കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു എന്നും പറഞ്ഞാല്‍ അങ്ങയുടെ വിശ്വാസം പൂര്‍ണമാകുമോ?? അല്ലെങ്കില്‍ ബ്രഹ്മാവിന്റെ ശരീര ഭാഗങ്ങളില്‍ നിന്നും ആണ് (അതും,മുകളിനിന്നു താഴോട്ടു.. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, അങ്ങനെ ഏറ്റവും താഴെ ശൂദ്രര്‍) മുനുഷ്യ കുലം സൃഷ്ട്ടിക്കപ്പെട്ടത് എന്ന് പറഞ്ഞാല്‍ യുക്തിവാദി ആയ അങ്ങയുടെ വിശ്വാസം പൂര്നമാകുമോ? ഒരു മനുഷ്യന്‍ ഏഴു ജന്മം ഉണ്ടെന്നും അതില്‍ അവസാനം ആണ് നരജന്മം , അതിനു മുന്‍പ് പൂച്ചയും, ഈച്ചയും മാറ്റും പുനര്‍ജനിചിട്ടുന്ടെന്നും ഉള്ള വിശ്വാസം നമ്മുടെ യുക്തിക്ക് യോജിച്ചു പോകുമോ?ശിവന്റെ ആജ്ഞ പ്രകാരം പോത്തിന്റെ പുറത്തു വരുന്ന കാലന്‍ നമ്മുടെ ആത്മാവിനെ കുരുക്കിട്ട് പിടിച്ചു കൊട്നുപോകുന്നു എന്നതിനെയൊക്കെ അവിശ്വസിക്കാന്‍ അധികം യുക്തിവേണ്ടിവരുമോ സാര്‍.അങ്ങനെ കുറെ.. നമ്മുടെ വിഷയം ഇതൊന്നും അല്ലെങ്കിലും സാര്‍ പറഞ്ഞപ്പോള്‍ പറഞ്ഞതാണ്.. നമുക്ക് വിഷയത്തിലേക്ക് വരം.മറുപടി പ്രതീക്ഷിക്കുന്നു....
(യുക്തിവാദത്തെ എതിര്‍ക്കുവാന്‍ വേണ്ടി ഒന്നിക്കുകയും അത് കഴിഞ്ഞു പോരടിക്കുകയും ചെയ്യുന്ന വ്യത്യസ്ത മതങ്ങളുടെ നയത്തെ - പാര്‍ലമെന്റ് തിരഞ്ഞടുപ്പ് അടുക്കുന്ന സമയത്ത് എല്ലാ മതേതര പാര്‍ട്ടികളും ഒരു പൊതു ശത്രു എന്ന നിലയില്‍ വര്‍ഗീയ കക്ഷിയായ ബി.ജെ.പി യെ എതിര്‍ക്കനായി ഒന്നിച്ചു നില്‍ക്കുകയും ഇലക്ഷന്‍ കഴിഞ്ഞാല്‍ വീണ്ടും തമ്മില്‍ തല്ലും പോരാട്ടവും നടത്തുന്നതു പോലെ മാത്രമേ കാണാന്‍ കഴിയൂ !! )
സ്നേഹ,ബഹുമാനങ്ങളോടെ...
പ്രിയ ശ്രീജിത്ത് കൊണ്ടോട്ടി
ReplyDeleteഭൂലോകത്ത് മാന്യമയി സംവദിക്കുന്ന വളരെ കുറച്ച് യുക്തിവാദികളെ മാത്രമേ ഞാന്‍ കണ്ടിട്ടുട്ടുള്ളൂ. കെ.പി.എസ് മാഷ്, അപ്പൂട്ടന്‍ ... എന്നിങ്ങനെ ചുരുക്കം ചിലര്‍. ഇപ്പോള്‍ താങ്കളും ......ആശയങ്ങള്‍ എന്ത് തന്നെ ആയിക്കോട്ടെ, പ്രതിപക്ഷ ബഹുമാനത്തോടെയുള്ള താങ്കളുടെ കമന്റുകളും വിമര്‍ശനങ്ങളും യുക്തിവാദികള്‍ മാതൃകയാക്കേണ്ടതുണ്ട്.
യുക്തിവാദത്തിന്റെ അടിസ്ഥാനം ശാസ്ത്രമാണെന്ന് പറയുന്നവര്‍ മതത്തെയും അതേ അടിസ്ഥാനത്തില്‍ നിന്ന് തന്നെ വിലയിരുത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഇക്കാര്യത്തിലുള്ള ചില യുക്തിവാദികളുടെ ചിന്താ ദൌര്‍ഭല്യത്തെ മുഴച്ചു കാണിക്കുന്നുണ്ട്. മതം കൈകാര്യം ചെയ്യുന്നവിഷങ്ങളല്ല ശാസ്ത്രം കൈകാര്യം ചെയ്യുന്നത്. ധാര്‍മ്മികമൂല്യങ്ങളും ആത്മീയതയുമായി ബന്ധപെട്ട വിഷയങ്ങള്‍ ശാസ്ത്രം ഒരിക്കലും കൈകാര്യം ചെയ്യുന്നില്ല. ഒരു മതവിശ്വസി ഒരിക്കലും ശാസ്ത്ര വിരുദ്ധനല്ല. ഏതൊ ഒരു ചരിത്രസന്ധിയില്‍ ഒരിക്കല്‍ ചില മതപുരോഹിതന്‍മാര്‍ ചില ശാസ്ത്ര നിരീക്ഷണങ്ങളെ എതിര്‍ത്തു എന്നത് കൊണ്ട് മതങ്ങളെ മൊത്തം ശാസ്ത്ര വിരുദ്ധരുടെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുകയും ശാസ്ത്രമെല്ലാം ‘ഞമ്മളുടെ‘ വകയാണ് എന്ന സ്വയം അഹങ്കരിക്കുകയും ചെയ്യുന്നത് വെറും അത്പത്തമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. കമ്പ്യൂട്ടര്‍ വത്ക്കരണത്തിനെതിരെ സുകൂളായ സ്കൂളുകളിലും കോളെജായ കോളേജുകളിലും പടിപ്പ് മുടക്കി പൊതുമുതലെല്ലാം തല്ലിതകര്‍ത്ത് പോലീസിനെ കല്ലെറിഞ്ഞ മാര്‍കിസ്റ്റുകാരും അവരുടെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, കാലാകാലവും കമ്പ്യൂട്ടര്‍ വിരുദ്ധരാണെന്ന് പറയുന്നത് പോലെയോ അതില്‍ കൂടുതലോ വിവര ദോഷമാണ് മതങ്ങള്‍ എക്കാലത്തും ശാസ്ത്രവിരുദ്ധമാണെന്ന് പറയുന്നതും.
ശാസ്ത്രംവും മതവും സമാന്തരങ്ങളല്ല, പരസ്പര പൂരകങ്ങളാണെന്ന് നരവംശ ചരിത്രത്തെ സാമാന്യമായെങ്കിലും അറിയുന്ന ആര്‍ക്കും ഒരത്പം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
ശാസ്ത്രത്തിന്റെ ചില നിരീക്ഷണങ്ങള്‍ മതവിശ്വാസങ്ങള്‍ക്ക് എതിരായിരിക്കാം. പുര്‍ണ്ണമായ ഒരു തീര്‍പിലെത്താന്‍ മാത്രം തെളിവ് ശാസ്ത്രത്തിന് ഇല്ലാത്തിടത്തോളം മതവിശ്വാസികളുടെ മേല്‍ ഒരു ആധിപത്യം/അടിച്ചേല്പിക്കല്‍ നടത്താന്‍, ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ ഭൌതിക വാദികള്‍ക്കോ കഴിയില്ല തന്നെ.
ജനിക്കുന്നതിന്റെ മുമ്പത്തെ/ മരണാനന്തര അവസ്ഥകളെ കുറിച്ച് യാതൊരറിവും ശാസ്ത്രം നല്‍കുന്നില്ല. നാമടങ്ങുന്ന ഭൌതിക പ്രപഞ്ചത്തെ മാത്രമേ ശാസ്ത്രം അങ്ങീകരിക്കുന്നുള്ളൂ/അങ്ങീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ ഒരു ഭൊതിക വാദി അന്ധമായ വിധിയുടെ ഇരയാണ്. ഒരു മതിവിശ്വാസിയെ സംബന്ധിച്ചേടൊത്തോളം ഭൌതിക തലത്തിലായാലും ആത്മീയ തലത്തിലായാലും ഒരു ലക്ഷ്യവും ലക്ഷ്യബോധവുമൊക്കെയുണ്ട്. ഈ ലക്ഷ്യബോധം ജീവിതത്തിന്റെ ഏത് പ്രതിസന്ധിഘട്ടത്തിലും അവനെ മുന്നോട്ട് നയിക്കുന്നു.
ഭൌതിക/നിര്‍മ്മത/നീരീശ്വര/യുക്തിവാദികള്‍ <a href="http://lookavicharam.blogspot.com/2009/09/blog-post.html“> മതവിശ്വാസങ്ങളെ അന്ധമായി എതിര്‍ത്ത്, അതിനെ മണ്ണടിയിപ്പിച്ചാലെ മനുഷ്യ സ്നേഹം ഉണ്ടാകൂ, എന്നൊക്കെയുള്ള സംഘര്‍ഷാത്മകമായ വാദങ്ങള്‍ ഉന്നയിച്ച് ഇരുകൂട്ടരുടെയും ഊര്‍ജ്ജം പാഴാക്കുന്നതിന് പകരം</a> ഇതൊക്കെ ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ച് കൊണ്ട് പരമാവധി യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി, ചൂഷണങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടികൊണ്ട്, സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കണമെന്നാണ് എനിക്കെന്റെ പ്രിയപെട്ട യുക്തിവാദി സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. അതേ സമയം, അവരവരുടെ ആശയങ്ങള്‍, ഗുണകാഷാപരമായികൊണ്ട് സമൂഹത്തില്‍ പങ്ക് വെക്കപെടുകയും ചെയ്യട്ടെ. എന്നിട്ട് അതില്‍ നിന്ന് അവരവര്‍ക്കിഷ്ടമുള്ളതും ബോധ്യപെടുന്നതും സ്വീകരിക്കുകയും ചെയ്യട്ടെ. ഇക്കാര്യത്തില്‍ ആരും അസഹിഷ്ണുക്കളാവേണ്ടതുമില്ല.
കെ.പി.എസ് മാഷിന്റെ യുക്തിവാദം ആ ഒരര്‍ത്ഥത്തില്‍ വളരെ പ്രശംസനീയമായ ഒരു വളര്‍ച്ചയിലാണ്. ഇത്തരത്തില്‍ പോസിറ്റീവായി ചിന്തിക്കുന്ന യുക്തിവാദികളെയാണ് ഇന്ന് സമൂഹത്തിന് ആവശ്യം. കാര്യങ്ങളെ കുറച്ച് കൂടി യാഥാര്‍ത്ഥ്യബോധത്തോടു കൂടി ഉള്‍ക്കൊണ്ട് കൊണ്ടുള്ള പക്വമായ ഒരു യുക്തിവാദം..
This comment has been removed by the author.
ReplyDeleteപ്രിയ ശ്രീജിത്ത് കൊണ്ടോട്ടി
ReplyDeleteഭൂലോകത്ത് മാന്യമയി സംവദിക്കുന്ന വളരെ കുറച്ച് യുക്തിവാദികളെ മാത്രമേ ഞാന്‍ കണ്ടിട്ടുട്ടുള്ളൂ. കെ.പി.എസ് മാഷ്, അപ്പൂട്ടന്‍ ... എന്നിങ്ങനെ ചുരുക്കം ചിലര്‍. ഇപ്പോള്‍ താങ്കളും ......ആശയങ്ങള്‍ എന്ത് തന്നെ ആയിക്കോട്ടെ, പ്രതിപക്ഷ ബഹുമാനത്തോടെയുള്ള താങ്കളുടെ കമന്റുകളും വിമര്‍ശനങ്ങളും യുക്തിവാദികള്‍ മാതൃകയാക്കേണ്ടതുണ്ട്.
യുക്തിവാദത്തിന്റെ അടിസ്ഥാനം ശാസ്ത്രമാണെന്ന് പറയുന്നവര്‍ മതത്തെയും അതേ അടിസ്ഥാനത്തില്‍ നിന്ന് തന്നെ വിലയിരുത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഇക്കാര്യത്തിലുള്ള ചില യുക്തിവാദികളുടെ ചിന്താ ദൌര്‍ഭല്യത്തെ മുഴച്ചു കാണിക്കുന്നുണ്ട്. മതം കൈകാര്യം ചെയ്യുന്നവിഷങ്ങളല്ല ശാസ്ത്രം കൈകാര്യം ചെയ്യുന്നത്. ധാര്‍മ്മികമൂല്യങ്ങളും ആത്മീയതയുമായി ബന്ധപെട്ട വിഷയങ്ങള്‍ ശാസ്ത്രം ഒരിക്കലും കൈകാര്യം ചെയ്യുന്നില്ല. ഒരു മതവിശ്വസി ഒരിക്കലും ശാസ്ത്ര വിരുദ്ധനല്ല. ഏതൊ ഒരു ചരിത്രസന്ധിയില്‍ ഒരിക്കല്‍ ചില മതപുരോഹിതന്‍മാര്‍ ചില ശാസ്ത്ര നിരീക്ഷണങ്ങളെ എതിര്‍ത്തു എന്നത് കൊണ്ട് മതങ്ങളെ മൊത്തം ശാസ്ത്ര വിരുദ്ധരുടെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുകയും ശാസ്ത്രമെല്ലാം ‘ഞമ്മളുടെ‘ വകയാണ് എന്ന സ്വയം അഹങ്കരിക്കുകയും ചെയ്യുന്നത് വെറും അത്പത്തമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. കമ്പ്യൂട്ടര്‍ വത്ക്കരണത്തിനെതിരെ സുകൂളായ സ്കൂളുകളിലും കോളെജായ കോളേജുകളിലും പടിപ്പ് മുടക്കി പൊതുമുതലെല്ലാം തല്ലിതകര്‍ത്ത് പോലീസിനെ കല്ലെറിഞ്ഞ മാര്‍കിസ്റ്റുകാരും അവരുടെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, കാലാകാലവും കമ്പ്യൂട്ടര്‍ വിരുദ്ധരാണെന്ന് പറയുന്നത് പോലെയോ അതില്‍ കൂടുതലോ വിവര ദോഷമാണ് മതങ്ങള്‍ എക്കാലത്തും ശാസ്ത്രവിരുദ്ധമാണെന്ന് പറയുന്നതും.
ശാസ്ത്രംവും മതവും സമാന്തരങ്ങളല്ല, പരസ്പര പൂരകങ്ങളാണെന്ന് നരവംശ ചരിത്രത്തെ സാമാന്യമായെങ്കിലും അറിയുന്ന ആര്‍ക്കും ഒരത്പം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
ശാസ്ത്രത്തിന്റെ ചില നിരീക്ഷണങ്ങള്‍ മതവിശ്വാസങ്ങള്‍ക്ക് എതിരായിരിക്കാം. പുര്‍ണ്ണമായ ഒരു തീര്‍പിലെത്താന്‍ മാത്രം തെളിവ് ശാസ്ത്രത്തിന് ഇല്ലാത്തിടത്തോളം മതവിശ്വാസികളുടെ മേല്‍ ഒരു ആധിപത്യം/അടിച്ചേല്പിക്കല്‍ നടത്താന്‍, ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ ഭൌതിക വാദികള്‍ക്കോ കഴിയില്ല തന്നെ.
ജനിക്കുന്നതിന്റെ മുമ്പത്തെ/ മരണാനന്തര അവസ്ഥകളെ കുറിച്ച് യാതൊരറിവും ശാസ്ത്രം നല്‍കുന്നില്ല. നാമടങ്ങുന്ന ഭൌതിക പ്രപഞ്ചത്തെ മാത്രമേ ശാസ്ത്രം അങ്ങീകരിക്കുന്നുള്ളൂ/അങ്ങീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ ശാസ്ത്രത്തിനും തത്വചിന്തകള്‍ക്കുമപ്പുറമുള്ള ഒരു മേഖലയിലാണ് മതത്തിന്റെ സ്ഥാനം.
ഒരു ഭൊതിക വാദി അന്ധമായ വിധിയുടെ ഇരയാണ്. ഒരു മതിവിശ്വാസിയെ സംബന്ധിച്ചേടൊത്തോളം ഭൌതിക തലത്തിലായാലും ആത്മീയ തലത്തിലായാലും ഒരു ലക്ഷ്യവും ലക്ഷ്യബോധവുമൊക്കെയുണ്ട്. ഈ ലക്ഷ്യബോധം ജീവിതത്തിന്റെ ഏത് പ്രതിസന്ധിഘട്ടത്തിലും അവനെ മുന്നോട്ട് നയിക്കുന്നു.
ഭൌതിക/നിര്‍മ്മത/നീരീശ്വര/യുക്തിവാദികള്‍ മതവിശ്വാസങ്ങളെ അന്ധമായി എതിര്‍ത്ത്, അതിനെ മണ്ണടിയിപ്പിച്ചാലെ മനുഷ്യ സ്നേഹം ഉണ്ടാകൂ, എന്നൊക്കെയുള്ള സംഘര്‍ഷാത്മകമായ വാദങ്ങള്‍ ഉന്നയിച്ച് ഇരുകൂട്ടരുടെയും ഊര്‍ജ്ജം പാഴാക്കുന്നതിന് പകരം ഇതൊക്കെ ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ച് കൊണ്ട് പരമാവധി യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി, ചൂഷണങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടികൊണ്ട്, സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കണമെന്നാണ് എനിക്കെന്റെ പ്രിയപെട്ട യുക്തിവാദി സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. അതേ സമയം, അവരവരുടെ ആശയങ്ങള്‍, ഗുണകാഷാപരമായികൊണ്ട് സമൂഹത്തില്‍ പങ്ക് വെക്കപെടുകയും ചെയ്യട്ടെ. എന്നിട്ട് അതില്‍ നിന്ന് അവരവര്‍ക്കിഷ്ടമുള്ളതും ബോധ്യപെടുന്നതും സ്വീകരിക്കുകയും ചെയ്യട്ടെ. ഇക്കാര്യത്തില്‍ ആരും അസഹിഷ്ണുക്കളാവേണ്ടതുമില്ല.
കെ.പി.എസ് മാഷിന്റെ യുക്തിവാദം ആ ഒരര്‍ത്ഥത്തില്‍ വളരെ പ്രശംസനീയമായ ഒരു വളര്‍ച്ചയിലാണ്. ഇത്തരത്തില്‍ പോസിറ്റീവായി ചിന്തിക്കുന്ന യുക്തിവാദികളെയാണ് ഇന്ന് സമൂഹത്തിന് ആവശ്യം. കാര്യങ്ങളെ കുറച്ച് കൂടി യാഥാര്‍ത്ഥ്യബോധത്തോടു കൂടി ഉള്‍ക്കൊണ്ട് കൊണ്ടുള്ള പക്വമായ ഒരു യുക്തിവാദം..
@Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
ReplyDeleteഒരു സത്യാന്വേഷകന്‍ കാണിക്കുന്ന എല്ലാ ആര്‍ത്തിയും തീവ്രതയും വെപ്രാളവും താങ്കളുടെ കമന്റിലുണ്ട്. നിങ്ങളുടെ ആ സത്യാന്വേഷകനെ പരിഗണിക്കുന്നതിനാല്‍ അതിന്റെ ഫലമായുണ്ടാകുന്ന മറ്റുവൈകാരിക വ്യതിചലനങ്ങളെ കാര്യമാക്കുന്നില്ല. കെ.പി.എസും ചിന്തകനും ആനിലക്കാണ് നിങ്ങള്‍ക്ക് മറുപടി പറഞ്ഞത് എന്ന് കരുതുന്നു. താങ്കള്‍ ചോദിക്കുന്നത് സുകുമാരന്‍ സാറിനോടാണ് എന്നറിയാം. അതുകൊണ്ടുതന്നെയാണ് നേര്‍ക്ക് നേരെ നിങ്ങളോട് മറുപടി പറയാതിരുന്നത്. മാത്രമല്ല അത്തരം ഒരു സംവാദം ഇവിടെ ഉദ്ദേശിക്കുന്നില്ല എന്ന് സുകുമാരന്‍സാര്‍ പറഞ്ഞത് പാലിക്കേണ്ടതുണ്ടെന്നും തോന്നി. ഈ സംവാദത്തെയാണ് ചര്‍വിതചര്‍വണം എന്ന് പറയുന്നത്. അതിന് ഇവിടെ നിര്‍ബന്ധിക്കുന്നതിലെ അനൗചിത്യത്തെക്കുറിക്കാനാണ് ഞാനത് പച്ചമലയാളമാക്കി പറഞ്ഞ് ഉണര്‍ത്തിയത്. സാര്‍ തുപ്പിക്കളഞ്ഞു എന്ന് പറഞ്ഞത് യുക്തിവാദമാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചുപോയതുകൊണ്ടാണ് താങ്കള്‍ എന്നില്‍ കളവ് ആരോപിച്ചത്. സാറിന്റെ യുക്തിവാദത്തെ ഞാന്‍ അംഗീകരിക്കുകയാണ് ചെയ്തത്. യുക്തിവാദമെന്നാല്‍ വിശ്വാസികളുമായി ബന്ധപ്പെട്ട് അവര്‍ ചെയ്യുന്ന എല്ലാറ്റിനെയും തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും രൂക്ഷമായ വാക്കുകളില്‍ പരിഹസിക്കുകയാണ് എന്ന ധാരണ നിലനില്‍ക്കുന്നു. തികച്ചും അബദ്ധജഡിലമായ ഈ കാര്യത്തെ തിരിച്ചറിയാനുള്ള ഒരു ശ്രമമാണ് സുകുമാരന്‍ സാര്‍ നടത്തുന്നത്. അത്തരമൊരാളെ പ്രശംസിച്ച് ഈ പോസ്റ്റ് തുടങ്ങുന്നു എന്നത് ഇതിലെ ഒരു ചെറിയ വൈരുദ്ധ്യമാണ്. മതാചാരങ്ങളോട് സാമ്യമുള്ള അതരം കാര്യങ്ങള്‍ മതനിഷേധികളില്‍ ചൂണ്ടിക്കാണിച്ചത്. മനുഷ്യനെ തികച്ചും ഭൗതികമായി കാണുന്നതിലെ യുക്തിശൂന്യത ചൂണ്ടിക്കാണിക്കാനായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഒരിക്കല്‍ കൂടി പറയട്ടെ. താങ്കളോ ജെറിയെന്ന യുക്തിവാദി അനോണിയോ എന്ത് പുതിയ വിജ്ഞാനമാണ് ഇവിടെ അവതരിപ്പിച്ചത്. മാത്രമല്ല ഒട്ടേറെ അബദ്ധധാരണകളും താങ്കള്‍ നിരത്തുന്നു. മതം എന്നത് ഒരു ശാസ്ത്രമാണെന്നാണോ പറഞ്ഞുവരുന്നത് എന്നൊക്കെ ചോദിക്കുന്നതിലെ പോരുത്തക്കേടുകള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കുന്നില്ലെങ്കില്‍ കുറച്ചുകൂടി അവതാനതകാണിച്ച് ചിന്തിക്കാന്‍ കുറച്ച് സമയം ചെലവഴിക്കുക. യുക്തിവാദികള്‍ മതത്തെ വിമര്‍ശിക്കരുതെന്ന് ആരെങ്കിലും പറഞ്ഞോ. ജബ്ബാര്‍മാഷും അതില്‍നിന്ന് പ്രചോദനം നേടി മറ്റുചിലര്‍ അശ്ലീല ചിത്രവരച്ച് മുഹമ്മദ് നബിയുടെതാണെന്നും പറഞ്ഞ് നടത്തുന്ന വൃത്തികേടുകളുടെ പേരാണ് വിമര്‍ശനം എന്ന് സാമാന്യബുദ്ധിയുള്ള ഒരാളും പറയില്ല. താങ്കളവയൊക്കെ മതഇതര പോസ്റ്റുകള്‍ എന്ന് പേര് മാറ്റി ഭംഗിയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെ ആരോഗ്യകരമായ ഒരു ചര്‍ച സാധ്യമല്ലെന്ന് ആര്‍ക്കാണറിയാത്തത്. കാരണം അവ മത ഇതര പോസ്റ്റുകളല്ല. മതവിദ്വേഷ ബ്ലോഗുകളാണ്. മാത്രമല്ല മിക്ക ബൂലോക പണ്ഡിതരും തങ്ങളുടെ പോസ്റ്റിനെ വിമര്‍ശിക്കുന്നവരെ വെച്ച് പൊറുപ്പിക്കില്ല. ഉദാഹരണം സി.കെ ബാബു. അതിനയാള്‍ക്ക് ന്യായീകരണമുണ്ട്. വിശ്വാസികള്‍ ബുദ്ധിയില്ലാത്തവരാണ് എന്നതാണത്. (cont.)
മതങ്ങള്‍ ആയിരമോ പതിനായിരമോ ഉണ്ടാകട്ടെ. എന്താണ് പ്രശ്‌നം?. മതമൂല്യങ്ങള്‍ അവര്‍ സ്വീകരിക്കുന്നുവെങ്കില്‍ ഇന്ന് കാണുന്ന മതവിരുദ്ധയുക്തിവാദത്തെക്കാള്‍ സമൂഹത്തിന് ഗുണം ചെയ്യാന്‍ അവര്‍ക്ക് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം അവര്‍ ലിഖിതമോ സര്‍വസമ്മതമോ ആയ ചിലമൂല്യവിചാരങ്ങളെ പിന്‍പറ്റണം എന്ന് വിചാരിക്കുന്നു.
ReplyDeleteമുസ്ലിം രാജ്യങ്ങളില്‍ ആധാര്‍മികയും അനീതിയും ഉണ്ട് എന്ന് സമ്മതിക്കുന്നു. എന്നാല്‍ ചോദിച്ചുനോക്കുക. അവ മതത്തിന്റെ സൃഷ്ടിയാണോ അതോ മതമൂല്യങ്ങളില്‍നിന്ന് അകന്നതിന്റെ പ്രതിഫലനമാണോ. എന്നാല്‍ മതരഹിത സമൂഹത്തില്‍ അവരെ നേരെയാക്കാനുള്ള ടൂളാ(Tool)യി ഭരണകൂടം മാത്രമേയുള്ളൂ എന്നതാണ് ഇവയെ വ്യത്യസ്ഥമാക്കുന്നത്.
ചുരുക്കത്തില്‍ കെ.പി.എസിന്റെ യുക്തിവാദം (അദ്ദേഹം മതവിശ്വാസിയല്ല. ഞാന്‍ ഇവിടെ പറഞ്ഞ മിക്കവയോടും അദ്ദേഹം യോജിക്കുന്നുമുണ്ടാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയുന്നു). കൂടുതല്‍ ക്രിയാത്മകവും മനുഷ്യപ്പറ്റുള്ളതുമാണ്. അതിനെതിരെ കൊണ്ടുവന്ന ആരോപണങ്ങള്‍ പ്രത്യേകിച്ച് ജെറിയുടെ ജബ്ബാറിയന്‍ (അതോ ജബ്ബാര്‍ തന്നെയോ?) വാദങ്ങള്‍ അസംബന്ധമാണ്. കാരണം ഭൂമി പരന്നതോ ഉരുണ്ടതോ എന്ന് പറയുകയല്ല മതത്തിന്റെ ധര്‍മം. മതങ്ങള്‍ അത് പറഞ്ഞ കാലത്ത് ശാസ്ത്രത്തിനും മറിച്ചൊരു കാഴ്ചപ്പാടുണ്ടായിരുന്നില്ല. അത് കണ്ടെത്തിയ കാലത്ത് ക്രൈസ്തവ പൗരോഹിത്യം അവക്കെതിരെ തിരിഞ്ഞെങ്കില്‍ അത് മതമൂല്യങ്ങളില്‍നിന്നായിരുന്നു എന്ന് മനസ്സിലാക്കുന്നവനല്ല ഞാന്‍. ധാരാളം ചര്‍ച ചെയ്ത ഇതേ വിഷയങ്ങള്‍ ചര്‍വിതചര്‍വണം നടത്തി ആയുസ് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചവര്‍ക്ക് അതാകാം. എന്നാല്‍ യുക്തിവാദം എന്നാല്‍ അത് മാത്രമാണെന്ന് ചിന്തിക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കേണ്ടതില്ലല്ലോ. ഈ ഒരര്‍ഥത്തില്‍ കെ.പി.എസ് സമാനമനസ്‌കരുടെ പിന്തുണ അര്‍ഹിക്കുന്നു. അല്ലാതെ കെ.പി.എസ് ഒരു യുക്തിവാദവിരുദ്ധ-മതഅനുകൂല പോസ്റ്റിട്ടു എന്ന് താങ്കളെപ്പോലെ തെറ്റിദ്ധരിച്ചല്ല ഇവിടെ കമന്റുന്നത്. മതവിശ്വാസികളാരും അദ്ദേഹത്തിന് പിന്തുണ നല്‍ക്കുന്നതും.
Sreejith kondottY said..
ReplyDelete>>> ഷിന്റോ മതവും ബുദ്ധമതവും 100% സഹിഷ്ണുതയിലും അഹിംസയിലും വിശ്വസിക്കുന്നവര്‍ ആണെന്നിരിക്കെ അവിടെ സമാധാനം പുലരുന്നതില്‍ എന്ത് അല്‍ബുധം....<<<
അപ്പോള്‍ മതങ്ങളെ അടച്ചാക്ഷേപിക്കുന്നതില്‍ എന്തര്‍ഥം. ഒരു നാട്ടിന് സമാധാനവും ശാന്തിയും നല്‍കാന്‍ അവക്കാകുമെങ്കില്‍. 'മതങ്ങള്‍ തുലയട്ടേ' എന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ പൊരുളെന്ത്.
sreejith said...
ReplyDelete>>> (യുക്തിവാദത്തെ എതിര്‍ക്കുവാന്‍ വേണ്ടി ഒന്നിക്കുകയും അത് കഴിഞ്ഞു പോരടിക്കുകയും ചെയ്യുന്ന വ്യത്യസ്ത മതങ്ങളുടെ നയത്തെ - പാര്‍ലമെന്റ് തിരഞ്ഞടുപ്പ് അടുക്കുന്ന സമയത്ത് എല്ലാ മതേതര പാര്‍ട്ടികളും ഒരു പൊതു ശത്രു എന്ന നിലയില്‍ വര്‍ഗീയ കക്ഷിയായ ബി.ജെ.പി യെ എതിര്‍ക്കനായി ഒന്നിച്ചു നില്‍ക്കുകയും ഇലക്ഷന്‍ കഴിഞ്ഞാല്‍ വീണ്ടും തമ്മില്‍ തല്ലും പോരാട്ടവും നടത്തുന്നതു പോലെ മാത്രമേ കാണാന്‍ കഴിയൂ !! )<<<
സംവാദത്തെ പോരടിയായികാണുന്നങ്കില്‍ താങ്കളിവിടെ ഇടപെടുന്നത് പോലും ആശാസ്യമല്ലല്ലോ. ശരിയാണ് ഇവിടെ മുകളില്‍ കമന്റ് നല്‍കിയവര്‍ മതത്തിനുള്ളില്‍തന്നെ വ്യത്യസ്ഥ ചിന്താഗതികള്‍ പുലര്‍ത്തുന്നവരാണ്. സംവാദം ക്രിയാത്മകമാണെങ്കില്‍ അതിനെ ആക്ഷേപിക്കേണ്ടതില്ല. സംവാദം നിലച്ചാല്‍ പകരം ഉയരുന്നത് ആയുധമായിരിക്കും. യുക്തിവാദികള്‍ക്ക് മതവിശ്വാസികളോട് സംവദിക്കാമെങ്കില്‍ മതവിശ്വാസികള്‍ക്ക് പരസ്പരവും അതേ മാര്‍ഗം സ്വീകരിക്കാം. മതവിരുദ്ധയുക്തിവാദത്തെ വിശ്വാസികള്‍ എതിര്‍ക്കാതെ തരമില്ലല്ലോ. എന്നാല്‍ ഇവിടെ അവരെല്ലാം പിന്തുണച്ചതില്‍നിന്ന് വിശ്വാസികളുടെ വിരോധം അതിലെ യുക്തിയോടല്ല അധര്‍മത്തോടും യക്തിശൂന്യമായ വിരോധത്തോടുമാണെന്ന് ഇവിടെ നിന്ന് വ്യക്തമാകുമല്ലോ.
ചര്‍ച്ച കാര്യമാത്രപ്രസക്തമായി
ReplyDeleteമുന്നേറുന്നു..പരസ്പരം ബഹുമാനം
പുലര്‍ത്തി സംവദിക്കുമ്പോള്‍,ഇതിലൊന്നും
ഇടപെടാതെ വായിക്കുക മാത്രം ചെയ്യുന്ന
ഒരു ബഹുമാന്യ ബ്ളോഗറെന്നോട് ഇപ്രകാരം
പറഞ്ഞു : “മതവും യുക്തിവാദവുമൊന്നും
വലിയ വിഷയമായി കാണാത്തയാളാണ്‍
ഞാന്‍,എന്നാല്‍ സുകുമാരന്‍ സാറിന്‍റെ പോസ്റ്റും
അതിലെ കമന്‍റ്സുമൊക്കെ വായിച്ചപ്പോള്‍
ഏറെ കാര്യങ്ങള്‍ മനസ്സിലാക്കാനാവുന്നുണ്ട്...
...എന്നാല്‍ പലപ്പോഴും ചര്‍ച്ചക്കിടയില്‍
കമന്‍റുമായി കടന്ന് വരുന്ന അനോണികള്‍ ഈ
ചര്‍ച്ചയില്‍ മൂടുപടമില്ലാതെ ഇടപെടാന്‍
ധൈര്യം കാണിക്കട്ടെ....പ്രത്യുത ഇത്തരം
അനോണികള്‍,ആത്മാര്‍ത്ഥമായാണ്‍ കമന്‍റുകള്‍ എഴുതുന്നതെങ്കില്‍..തുറന്ന
ചര്‍ച്ചയാണ്‍ ഉണ്ടാവേണ്ടത്.”
അനോണികള്‍ പറയുന്ന അഭിപ്രായങ്ങളെത്ര
മഹത്തരമാണെന്നിരിക്കിലും,മറക്ക്പിന്നില്‍നിന്ന്
ആണല്ലൊ ഇവരുടെ ഇടപെടലുകള്‍ എന്നത്
അത്തരം അഭിപ്രായങ്ങളുടെ മാറ്റ് കുറക്കാന്‍
കാരണമാവുന്നുവെന്ന് ഈ നുറുങ്ങിനും
അഭിപ്രായമുണ്ട്...
അത് കൊണ്ട് അനോണികളുമായി അഭിപ്രായം
കൈമാറാന്‍ ഇനി ഞാനില്ല തന്നെ..
>>> അപ്പൂട്ടന്‍ എന്ന ബ്ലോഗ്ഗറുടെ ഈ ചോദ്യങ്ങള്‍ക്കും കൂടി ഉത്തരം പറയൂ...
ReplyDeletehttp://appoottansays.blogspot.com/2010/08/blog-post.html <<<
അവിടുത്തെ പോസ്റ്റും കമന്റുകളും നേരത്തെ വായിച്ചിരുന്നു. ഞാന്‍ വളരെയേറെ ചര്‍ചചെയ്ത ഇപ്പോഴും ചര്‍ചതുടരുന്ന വിഷയത്തിലെ ഒരു ഭാഗം ഭൗതിവാദത്തിലൂടെ അവതരിപ്പിക്കുകയാണ്, യുക്തിവാദികളില്‍ മാന്യമായ നിലപാട് സ്വീകരിക്കുന്ന അപുര്‍വം ചിലരില്‍ പെട്ട അപ്പൂട്ടന്‍. പക്ഷെ അവിടെ കമന്റ് ബോക്‌സില്‍ ഗംഭീരം, ഉഗ്രന്‍ വിളികളോടെ കരുക്കളൊക്കെ നീക്കി കിംഗില്‍ തൊട്ടാല്‍ ചെക്ക് വിളിക്കാന്‍ കാത്തിരിക്കുന്ന മഹാന്‍മാരെക്കുറിച്ച് എനിക്കത്ര അഭിപ്രായമില്ല. അവിടെ വല്ലതും പറയേണ്ടതാമസം സകല വൃത്തികെട്ട പോസ്റ്റിലേക്കും ലിങ്ക് നല്‍കി പരിഹാസം തുടങ്ങാന്‍ കാത്തിരിക്കുകയാണ് അവര്‍. മാത്രമല്ല. ഈ വ്യവസ്ഥാപിതമായ പ്രപഞ്ചനിര്‍മിതി സുകുമാരന്‍ സൂചിപ്പിച്ച പോലെ, ഒരു ബിംഗ്ബാംങില്‍തുടങ്ങി അവസാനിക്കുന്ന ഒരു യാദൃശ്ചികതയായി കാണുന്ന അര ശതമാനത്തെ ദൈവവിശ്വാസികളാക്കാന്‍ ഒരു പ്രവാചകനും ആഗതനായിട്ടില്ല. ഇന്നും അതിന്റെ ആവശ്യമില്ല. ബ്ലോഗില്‍ അവര്‍ ഭൂരിപക്ഷമെന്ന് തോന്നുമെങ്കില്‍ സത്യത്തില്‍ പ്രസ്താവ്യയോഗ്യമായ ഒരു വിഭാഗം പോലുമല്ല ഭൂലോകത്ത് അവര്‍. ദൈവവിശ്വാസത്തിന് ചില സദ്ഫലങ്ങളുണ്ട് മനുഷ്യന് അവലഭ്യമല്ലെങ്കില്‍ അവന്‍ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവുണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കുന്നതില്‍ യാതൊരു വ്യത്യാസവുമില്ല. മതപരമായിത്തന്നെ. സൃഷ്ടി-സ്ഥിതി-സംഹാരം നടത്തുന്ന ഒരു ദൈവമുണ്ടോ എന്നതാണ് അവിടെ ചര്‍ച. മിനിമം അത്തരം ഒരു ബോധമില്ലാത്തവര്‍ക്ക് അതുണ്ടാക്കാന്‍ തല്‍കാലം മിനക്കെടേണ്ടതില്ല. കാരണം അവര്‍ അത്തരമൊരു ആവശ്യകത മനസ്സിലായിട്ടില്ല. ഉത്തരം പറയൂ. എന്നത് എന്നോട് കൂടിയാണെന്ന് മനസ്സിലാക്കി. എന്റെ നിലപാട് വിശദീകരിച്ചു എന്ന് മാത്രം.
പ്രപഞ്ചസൃഷ്ടിപ്പിന് പിന്നില്‍ യുക്തിമാനായ ഒരു അസ്തിത്വമുണ്ട് എന്നംഗീകരിച്ചാല്‍ പിന്നെ മനുഷ്യനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു എന്ന് പറയുന്നതില്‍ പ്രത്യേകം ആശ്ചര്യം തോന്നേണ്ടതില്ല. ഇത് ഇവിടെ താങ്കള്‍ സുകുമാരന്‍ സാറിനോട് ചോദിച്ച ചോദ്യത്തിന് എന്റെ ഒരു പ്രതികരണമാണ്. താങ്കളുടെ ചോദ്യത്തിന് ഉത്തരം ആവശ്യമാണ് എന്ന് തോന്നുന്നെങ്കില്‍ എന്റെ ഉത്തരങ്ങള്‍ അദ്ദേഹത്തെ ബാധിക്കുകയില്ല എന്ന് ഞാന്‍ കരുതുന്നു. കാരണം എന്റെയും അദ്ദേഹത്തിന്റെയും മറുപടികള്‍ ഇക്കാര്യത്തില്‍ ഒന്നാകുമെന്ന് ഞാന്‍ കരുതുന്നില്ല.
അപ്പൂട്ടന്റെ കമന്റ് ബോക്‌സിലുള്ള ആളുകളെക്കുറിച്ച് മൊത്തത്തില്‍ ഞാന്‍ പരിഹസിച്ചു എന്ന് വരുത്തിതീര്‍ക്കരുത്. പലരെയും നേരത്തെ നന്നായി പരിചയമുള്ളത് കൊണ്ടും എന്റെ അഭിപ്രായം പറഞ്ഞതാണ്. അതില്‍ പലരും എന്നേക്കാള്‍ സംവാദത്തില്‍ മാന്യരാണ്. മതവിശ്വാസികളുടെ ഭാഗത്ത് നിന്ന് സജിപറഞ്ഞവാക്കുകള്‍ക്ക് കീഴില്‍ ഒരു ഒപ്പിടുന്നതിനപ്പുറം എനിക്കതിലൊന്നും ചെയ്യാനില്ല. താങ്കള്‍ക്ക് എന്റെ ബ്ലോഗ് പരിചയമില്ലെങ്കില്‍ ഇതാ ഇവിടെയുണ്ട്.
ReplyDeleteമനുഷ്യന്റെ ചിന്തകള്‍ നിരന്തരം നവീകരിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്നുണ്ട്. അതിന് കാരണം ഒരാളുടെ ചിന്തയും ഒരു ഘട്ടത്തിലും പൂര്‍ണ്ണമാകുന്നില്ല എന്നത്കൊണ്ടാണ്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ മതവിശ്വാസത്തിലും യുക്തിവാദത്തിലും പൂര്‍ണ്ണമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥിയാണ് ഞാന്‍ ഇന്നും. പൊതുവെ എന്റെ ചിന്തകള്‍ തുറന്നെഴുതാനാണ് ഞാന്‍ ഈ ബ്ലോഗിലെ പോസ്റ്റുകളും കമന്റുകളും ഉപയോഗപ്പെടുത്താറുള്ളത്. എന്നാല്‍ ഈ പോസ്റ്റ് ദൈവവിശ്വാസത്തെയും മതങ്ങളെയും എതിര്‍ക്കുകയും ബ്ലോഗില്‍ ബഹളം വെക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ക്ക് എതിര്‍ക്കാനും ബഹളം വെക്കാനും എത്രമാത്രം ജനവിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ നടക്കുന്നു, അതിലൊന്നും ഇടപെടാതെ വിശ്വാസികളുടെ വിശ്വാസം മാത്രമാണ് പ്രശ്നം എന്ന രീതിയില്‍ മാത്രം സംസാരിക്കുന്നത് എന്ത്കൊണ്ട്, മനുഷ്യന് ഉപകാരപ്രദമായ സംഗതികളില്‍ എല്ലാവരുമായി സഹകരിച്ചുകൊണ്ട് ക്രിയാത്മകമായി എന്തെങ്കിലും ചെയ്തുകൂടേ എന്ന് ചോദിക്കാനാണ് എഴുതിയത്.
ReplyDeleteആ ചോദ്യം യുക്തിവാദികള്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എന്റെ വിശ്വാസം എന്ത് ബോധം എന്ത് എന്ന് ഈ പോസ്റ്റില്‍ ചോദിക്കുന്നത് ഈ പോസ്റ്റിന്റെ സ്പിരിറ്റിന് ചേര്‍ന്നതല്ല. ഞാനല്ല ഇവിടെ പ്രശ്നം. പോസ്റ്റിന്റെ തലക്കെട്ട് പോലെ വിശ്വാസികളും യുക്തിവാദികളുമാണ്. ഭൂമിയില്‍ ഇന്ന് കാണുന്ന സമാധാനത്തിന് കാരണം മതമൂല്യങ്ങള്‍ മനുഷ്യരില്‍ സ്വാധീനം ചെലുത്തുന്നത്കൊണ്ടാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. അതല്ലാതെ ഏതാനും ചില്ലറ യുക്തിവാദികളോ ഭൌതികവാദികളോ പകര്‍ന്നു നല്‍കിയ മൂല്യബോധം കൊണ്ടല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടി ഈ ലോകം അസമാധാനപൂരിതമാണെന്ന് സ്ഥാപിക്കാന്‍ യുക്തിവാദികള്‍ ശ്രമിച്ചേക്കാം. എന്നാല്‍ വാസ്തവം എന്താണ്? കോടിക്കണക്കിന് മനുഷ്യര്‍ ഈ ലോകത്ത് സ്നേഹത്തിലും സമാധാനത്തിലും അന്യര്‍ക്ക് ഉപകാരവും സേവനവും ചെയ്ത് ജീവിയ്ക്കുന്നു. അവരില്‍ നന്മയുടെയും മനുഷ്യത്വത്തിന്റെയും മൂല്യബോധം കുത്തിവെച്ചത് വ്യത്യസ്തമതങ്ങള്‍ തന്നെയാണ്. മനുഷ്യനില്‍ ധാര്‍മ്മികബോധം സൃഷ്ടിക്കാന്‍ മതങ്ങള്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. മറിച്ചൊരു അവകാശവാദം ഉന്നയിക്കാന്‍ യുക്തിവാദികള്‍ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല.
ചരിത്രത്തിലെ യുദ്ധങ്ങള്‍, മനുഷ്യക്കുരുതികള്‍ എന്നിവ മതത്തിന്റെ ചെലവില്‍ വരവ് വെച്ച് മതം മനുഷ്യവിരുദ്ധമെന്ന് കാണിക്കാന്‍ അത്യുത്സാഹം കാണിക്കുന്ന യുക്തിവാദികള്‍ കമ്മ്യൂണിസം അഥവാ ഭൌതികവാദം കൊന്നൊടുക്കിയ ജനകോടികളെ പറ്റി മൌനം പാലിക്കും. അതേ പോലെ ഇന്ന് ഇത്രയും പേര്‍ മതധാര്‍മ്മിക-മൂല്യബോധത്തിന്റെ പ്രചോദനത്തില്‍ പരസ്പരം കൊല്ലാതെ ജീവിയ്ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന് നേരെയും യുക്തിവാദികള്‍ കണ്ണടയ്ക്കും. എന്റെ അഭ്യര്‍ത്ഥനയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. നിങ്ങള്‍ യുക്തിവാദികള്‍ വിശ്വാസികളുടെ വിശ്വാസങ്ങളെ കല്ലെറിഞ്ഞ് അവരുടെ ഉള്ള സ്വാസ്ഥ്യവും കെടുത്തരുത്. സമൂഹത്തില്‍ ഒരുപാട് അനീതികളും തിന്മകളും കൊടികുത്തിവാഴുന്നു. ഒന്നും രണ്ടുമല്ല എണ്ണിയെണ്ണി പറയാന്‍. സ്നേഹരാഹിത്യമാണ് ഇന്നത്തെ മനുഷ്യന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അത്തരം കാര്യങ്ങളില്‍ മതവിശ്വാസികളുമായി കൈകോര്‍ക്കാന്‍ യുക്തിവാദികള്‍ തയ്യാറാവണം. യുക്തിവാദം പ്രചരിപ്പിക്കാന്‍ കഴിയില്ല. അതിന്റെ ആവശ്യവുമില്ല. ജീവിതമാണ് പ്രശ്നം. ജീവിയ്ക്കാന്‍ അനുവദിക്കാത്ത തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ..
പ്രിയ കെ.പി.എസ് ... ഭാവുകങ്ങള്‍..
ReplyDeleteഉത്രാട നാളിലെ ഇഫ്താര്‍ എന്ന താങ്കളുടെ പോസ്റ്റ് ഒരു സുഹൃത്ത് അയച്ചു തന്നതിലൂടെയാണ്
ഇവിടെ എത്തിയത്.
സമന്വയത്തിന്റെ ഭാഷ കേട്ടാല്‍ എനിക്കെന്നും ഉള്ളിലൊരു കുളിരാണ്.
മനുഷ്യര്‍ തമ്മില്‍ തിരിച്ചറിയുമ്പോഴും ബഹുമാനിക്കുമ്പോഴുമുള്ള ആഹ്ലാദം ഒന്ന് വേറെ തന്നെയാണ്.
താങ്കളുടെ വരികള്‍ മനസ്സ് തൊടുന്നു.
ചിന്തകളെ ഉത്തേജിപ്പിക്കുന്നു.
നന്ദിയുണ്,ഒരുപാടൊരുപാട്...
ഇവിടെ ചില സുഹൃത്തുക്കള്‍ ജെറി യുടെ മേല്‍വിലാസം ക്ട്ടതത്തില്‍ സങ്കടപ്പെടുന്ന കണ്ടു !
ReplyDeleteനിങ്ങള്ക്ക് ഒരു ശാസ്ത്ര / യുക്തിവാദ വിഷയ ബ്ലോഗില്‍ കേറി എങ്ങിനെയും വിമര്‍ശിക്കാം ...ആരും നിങ്ങളെ വീട് കേറി ആക്രമിക്കില്ല ...
എന്നാല്‍ അതെ ഉറപ്പു ഒരു മത സംബന്ധിയായ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ നിങ്ങള്ക്ക് തരാന്‍ കഴിയുമോ ...?
>>ഒരു യാദൃശ്ചികതയായി കാണുന്ന അര ശതമാനത്തെ ദൈവവിശ്വാസികളാക്കാന്‍ ഒരു പ്രവാചകനും ആഗതനായിട്ടില്ല. ഇന്നും അതിന്റെ ആവശ്യമില്ല.>>
ഭൂരിഭാഗം വിശ്വസിക്കുന്നത് കൊണ്ട് ഒരു കാര്യം ശരിയും മഹത്തരവും ആണ് എന്ന് താങ്ങള്‍ എപ്പോഴും പറയുമോ ...????
>>ഒന്നുമില്ലാത്ത അവസ്ഥയില്‍ ഒരു മഹാസ്പോടനം നടന്നു എന്നും അതിന്റെ ഫലമായി ഊര്‍ജ്ജവും ദ്രവ്യവും ഉണ്ടായി എന്നും ആ ഊര്‍ജ്ജവും ദ്രവ്യവും പരിണമിച്ചു മനുഷ്യന്‍ ഉണ്ടായി എന്നുമുള്ള വിശദീകരണത്തില്‍ ജെറിയുടെ അന്വേഷണതൃഷണ ശമനം കണ്ടെത്തുമോ? >>
ഇത്രയും കാലം യുക്തിവാദി എന്ന് സ്വയം കരുതിയ താങ്ങള്‍ ശസ്ത്രീയ അന്യേഷണ രീതിയെ കുറിച്ച് ഇതാണ് മനസ്സില്‍ ആക്കിയിരിക്കുന്നത് എന്ന് കാണുന്നതില്‍ അത്ഭുതം തോന്നുന്നു ..എന്നാല്‍ താങ്കളുടെ ഈ പോസ്റ്റ് ലെ അഭിപ്രായം കൂട്ടിവായിക്കുമ്പോള്‍ അതിലെ അത്ഭുതം കുരയുന്നും ഉണ്ട് !
മാഷെ , ഇനി വരാനുല്ല്ല കോടാനുകോടി വര്‍ഷത്തെ മനുഷ്യന് അവസാന സന്ദേശവും നല്‍കി പുസ്തകം അടച്ചുവച്ചു (കട :ആനന്ദ് ) അന്യെഷണത്തിന് കൂച്ച് വിലങ്ങിട്ടു പരലോകത്ത് കണക്കെടുപ്പിനു ഇരിക്കുന്ന ദൈവ ത്തെ ശാസ്ത്രീയ അന്യെഷനവുമായി തെറ്റിദ്ധരിക്കല്ലേ ! ശാസ്ത്രീയ അന്വേഷണം ഒരു തുടര്‍ രേഖ ആണ് ... നിരന്തരം ആയ അന്യെഷണവും കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും കൊണ്ട് സദാ ചലനാത്മകം ആയ ഒന്ന് . ബിഗ് ബംഗ സിദ്ധാന്തം റെളിയിക്കപ്പെട്ടാല്‍ അത് അതിന്റെ മാത്രം ഉത്തരമേ ആകൂ ... അത് ശാസ്ത്രീയ അന്യെഷനതിനെ അവസാനം അആകും എന്ന് താങ്ങള്‍ എങ്ങിനെ കരുതി ?!! മാത്രവുമല്ല ഒരു സിദ്ധാന്തം ശരിയാണ് എന്ന് കാണിക്കുന്ന ആയിരം തെളിവുകള്‍ ഉണ്ടെന്നാലും തെറ്റാണ് എന്ന് കാണിക്കാന്‍ വിശ്വസനീയം ആയ ഒരു തെളിവ് മതി ... ആ സാഹചര്യത്തില്‍ അന്യെഷനതിനെ അവസാനം എന്നാ സംന്ജ ക്ക് എന്ത് പ്രസക്തി ?
>>ഏതൊ ഒരു ചരിത്രസന്ധിയില്‍ ഒരിക്കല്‍ ചില മതപുരോഹിതന്‍മാര്‍ ചില ശാസ്ത്ര നിരീക്ഷണങ്ങളെ എതിര്‍ത്തു എന്നത് കൊണ്ട് മതങ്ങളെ മൊത്തം ശാസ്ത്ര വിരുദ്ധരുടെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുകയും ശാസ്ത്രമെല്ലാം ‘ഞമ്മളുടെ‘ വകയാണ് എന്ന സ്വയം അഹങ്കരിക്കുകയും ചെയ്യുന്നത് വെറും അത്പത്തമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.>>
ഏതോ ഒരു ചരിത്ര സന്ധിയില്‍ മാത്രം ഉണ്ടായ കാര്യമോ ...?!!!! സ്വന്തം മത ദൈവത്തിനു ഭീഷണി ആകും എന്നാ ഭയത്തില്‍ പരിണാമ സിദ്ധാന്തത്തെയും പ്രപഞ്ച ശാസ്ത്രത്തെയും എതിര്‍ക്കാന്‍ ഒരു പാട് പോസ്റ്കള്‍ എഴുതികൂട്ടിയ (അതതു വിഷയങ്ങളില്‍ അടിസ്ഥാന ജ്ഞാനം പോലും ഇല്ലെങ്കിലും )ചില അഭിനവ മത പുരോഹിതരെ കാണാന്‍ വേറെ എങ്ങും പോണ്ട ..ഈ പോസ്റ്റ് നു ജയ് വിളിച്ച ചിലരുടെ തന്നെ പഴേ പോസ്റ്റ് നോകിയാല്‍ മതി . പ്രശ്നം വളരെ ലളിതം ആണ് . സ്വന്തം മത കഥകള്‍ക്ക് വിരുദ്ധം ആണ് എന്നത് കൊണ്ട് മാത്രം ശാസ്ത്രത്തെ അതിന്റെ പുരോഗഹ്ടിയെ അതിന്റെ അന്യെഷനത്തെ എതിര്‍ക്കുന്ന മത വിഡ്ഢികള്‍ അന്നും ഉണ്ടായിരുന്നു , ഇന്നും ഉണ്ട് ...അവരുടെ വിഷയങ്ങള്‍ മാറിയെങ്ങിലും ...
>>ധാരാളം ചര്‍ച ചെയ്ത ഇതേ വിഷയങ്ങള്‍ ചര്‍വിതചര്‍വണം നടത്തി ആയുസ് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചവര്‍ക്ക് അതാകാം.>>
പണ്ട് മത പുരോഹിതര്‍ ചെയ്ത അതെ വിഡ്ഢിത്തരം ഇന്ന് ചില ബ്ലോഗ് മത പുരോഹിതരും / പ്രചാരകരും /ചിന്തകരും ഒക്കെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുമ്പോള്‍ ചര്‍ച്ച സ്വാഭാവികം ആയി തുടരുമല്ലോ മാഷെ !
>>അപ്പോള്‍ മതങ്ങളെ അടച്ചാക്ഷേപിക്കുന്നതില്‍ എന്തര്‍ഥം. ഒരു നാട്ടിന് സമാധാനവും ശാന്തിയും നല്‍കാന്‍ അവക്കാകുമെങ്കില്‍. 'മതങ്ങള്‍ തുലയട്ടേ' എന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ പൊരുളെന്ത്. >>
നല്ലത് ! പക്ഷെ നിയതം ആയ ഒരു ദൈവ സങ്കല്‍പം ഇല്ലാതെ , പരലോകത്ത് പ്രാര്‍ത്ഥനയുടെ കണക്കെടുത്ത് സ്വര്‍ഗ്ഗവും നരകവും വിധിക്കാന്‍ കാത്തിരിക്കുന്ന ഒരു ആണ്‍ ദൈവം ഇല്ലാത്ത ബുദ്ധ മതത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ (തിരുത്തപ്പെട്ടു എന്നാ സ്ഥിരം ആരോപണം ഇല്ലാതെ ) അംഗീകരിക്കാന്‍ താങ്ങള്‍ക്ക് കഴിയുമോ ...?
ഞാന്‍ നല്‍കിയ കമന്‍റിലെന്തോ ഉള്ളത് അത് വ്യക്തമാണ്. അതിനപ്പുറം ജെറിനല്‍കിയ എന്‍റെ കമന്‍റില്‍നിന്ന് ഞാനുദ്ദേശിക്കാത്ത ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ല.യുക്തിവാദികളുടെ ആരോപണത്തിന്‍റെ ഒരു സാന്പിള്‍ ജെറിയുടെ കമന്‍റുകളിലുണ്ട്.
ReplyDelete"ഭൂമിയില്‍ ഇന്ന് കാണുന്ന സമാധാനത്തിന് കാരണം മതമൂല്യങ്ങള്‍ മനുഷ്യരില്‍ സ്വാധീനം ചെലുത്തുന്നത്കൊണ്ടാണെന്ന് നിസ്സംശയം പറയാന്‍ കഴിയും"
ReplyDeleteKPS
മതത്തിന്‍റെ ചട്ടക്കൂടാകുന്ന പോട്ടകുളത്തില്നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന ഒരു മത പണ്ഡിതന്‍റെ നിലവാരത്തിലേക്ക് പോയില്ലേ സാര്‍ ഈ വാചകം . ലോകത്തിന്‍റെ ചരിത്രവും ഇന്നത്തെ അവസ്ഥയുംമോക്കെ ഇത്തിരി ആഴത്തില്‍ പരിശോധിക്കുംബോള്‍ മനസിലാകും ഇന്ന് എവിടയെങ്കിലും അല്പം സമാധാനം നിലനില്ക്കു ന്നു എങ്കില്‍ അത് മതം നല്കിയ മൂല്യബോധത്തിന്‍റെ സംഭാവനയല്ലയെന്നും മറിച്ച് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഹജീവിയെ സ്നേഹിക്കാനും മനസ്സിലാക്കാനുമുള്ള മനുഷ്യന്‍റെ സ്വാഭാവികമായ കഴിവും അതോടൊപ്പം വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയും അവന്‍ നേടിയെടുക്കുന്ന തിരിച്ചറിവുമാണ്. ഇന്ന് ഏറ്റവും സമാധാനപരമായി ജനങ്ങള്‍ ജീവിക്കുന്ന രാഷ്ട്രങ്ങളെ വിലയിരുത്തുമ്പോള്‍,ഉദാഹരണത്തിന് ഡെന്മാര്ക്ക് , സ്വിസ്സ്ര്ര്‍ലാണ്ട് , ജപ്പാന്‍, സിങ്കപ്പൂര്‍, ഇവിടങ്ങളില്‍ ഭൂരിപക്ഷ ജനങ്ങളും മതത്തിനോ മതബോധതിനോ ജീവിതത്തില്‍ യാതൊരു പ്രാധാന്യവും കല്പിക്കാത്തവരാണ്. എന്നാല്‍ ഭീകരത ഭയാനകമായ രീതിയില്‍ നിലനില്ക്കു്ന്ന രാജ്യങ്ങളായ എത്യോപ്യ, സുഡാന്‍, അഫ്കനിസ്ഥാന്‍,പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ 99% ജനങ്ങളും മതവിശ്വാസികളും മത ബോധത്തില്‍ ജീവിക്കുന്നവരും ആണ്.ഇനി ചരിത്രത്തിലേക്ക് നോക്കിയാല്‍ ലോകത്തെ ഏറ്റവുംവലിയ വ്യവസ്ഥാപിത മതങ്ങളായ ക്രിസ്റ്റ്യന്മസതവും ഇസ്ലാംമതവും വളര്ന്ന്ത് ,സാമ്രാജ്യം കെട്ടിപെടുത്തത് ആയിരങ്ങള്‍ ചോരചിന്തിയ യുദ്ധങ്ങളിലൂടെ ആയിരുന്നില്ലേ?
ചരിത്രം അറിയുന്നവര്‍ക്ക് ,സമകാലീന ലോകത്തെ അറിയുവാന്‍ ശ്രമിക്കുന്നവര്ക്ക് മതം സമാധാനത്തിന്‍റെ കപ്പക്കൊലുമേന്തി നില്ക്കു ന്നു എന്ന് വിശ്വസിക്കാന്‍ കഴിയില്ല സര്‍. മറിച്ച് മനുഷ്യനില്‍ വേര്തിരുവുകളുണ്ടാക്കി പരസ്പരം മത്സരിക്കാനും,പടവെട്ടനുംമുള്ള കാരണങ്ങള്‍ സൃഷ്ടിക്കുന്നവരാണ്.
ഓരോ മതവും പറയുന്നു തങ്ങളാണ് ശരി മറ്റുള്ളതൊക്കെ തെറ്റ്. അതുകൊണ്ടുതന്നെ അവര്ക്ക് പരസ്പരമുള്ള വിശ്വാസമോ സഹകണമോ ബുദ്ധിമുട്ടായി മാറുന്നു. പിന്നെങ്ങനെ സമാധനമുണ്ടാവാന്‍. ചുരിങ്ങിയപക്ഷം ഞങ്ങളും ശരി നിങ്ങളും ശരി എന്നൊരു സമവായത്തില്‍ പോലും എത്താന്‍ ഇവര്ക്ക് കഴിയുന്നില്ല.
1400 വര്ഷം് മുനപ് മുഹമ്മദിന്റെത മുന്പില്‍ ദൈവം പ്രത്യക്ഷമായി എന്നു വിശ്വാസിക്കുന്ന ലത്തിഫിന് ഒരു സത്യസായി ഭക്തന്‍റെ ‘സത്യസായിയുടെ
മുന്നില്‍ ദൈവം പ്രത്യക്ഷമായി’ എന്ന വിശ്വാസം തെറ്റാണ്. കുറഞ്ഞപക്ഷം തങ്ങള്‍ രണ്ടു പേരുടെയും വിശ്വാസത്തിന്‍റെ ന്യായം ഒന്നാണ് എന്നു പോലും അംഗികരിക്കാന്‍ ആവില്ല. മതബോധത്തില്‍ ഉറച്ചുനില്ക്കുന്ന വ്യത്യസ്ത മതക്കാര്ക്ക് പരസ്പരം അംഗികരിക്കാന്‍ കഴിയാതെ വരുബോള്‍ സംഘര്ഷംമുണ്ടാകുന്നു എന്നത് സ്വാഭാവികം.
പിന്നെ എന്തുകൊണ്ട് യുക്തിവാദികളുടെ എണ്ണം ഇത്രക്ക് കുറഞ്ഞിപോയി. ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് ആര്ക്കും അറിയില്ല കാരണം ആരും കണ്ടിട്ടില്ല. ഇനി ഉണ്ട് എന്നു വിശ്വസിച്ചാല്‍ ഒന്നും നഷ്ടപ്പെടാനില്ല അഥവാ ദൈവം ഇല്ലായെങ്കിലും. പക്ഷേ ദൈവം ഉണ്ടയെങ്കില്‍ ഈ വിശ്വാസം ഉപകാരം ചെയ്യും. ദൈവം ഇല്ലായെന്നു വിശ്വസിച്ച് ആ ഒരു സാധ്യത കളയണ്ട കാര്യമില്ലല്ലോ എന്ന ചിന്താഗതി. ഒരു കൂട്ടര്‍ ഇങ്ങനേ. മറ്റൊരു കൂട്ടര്‍ക്കു വിശ്വാസം ഒരു ആലംബം അവരുടെ കഷ്ടപ്പാടുകള്‍ക്കിടയില്‍. പിന്നൊരു കൂട്ടര്‍ക്കു ചൂഷണത്തിനും,അധികാരത്തിനും അംഗികാരത്തിനുമുള്ള വഴി. ഇതില്‍ രണ്ടാമത്തെ കൂട്ടര്‍ ആണ് പാവങ്ങള്‍. വിവരം കുറഞ്ഞവര്‍ സമാധനപ്രിയര്‍. ഭൂരിപക്ഷവും ഇവര്‍തന്നെ . പക്ഷേ മതത്തെ നയിക്കുന്നവര്‍ പാവങ്ങളെ വഴി തെറ്റിക്കുന്നവര്‍ അവസാനത്തെ ആള്‍ക്കാര്‍. പാവപ്പെട്ട ഭൂരിപക്ഷം, മതത്തിന്‍റെ ഇരകളാകുന്നതാണ് ഇന്ന് നമ്മള്‍ സുഡാനിലും,എത്യോപയയിലും ,പാകിസ്ഥാനിലും എന്തിനു കേരളത്തില്‍ പോലും കാണുന്നത് . അവര്‍ക്ക് അള്ളയും,യേശുവും ,രാമനുമൊക്കെ ഒന്ന് തന്നെ. ആരോ പറഞ്ഞ ഒരു ദൈവം.ഈ ഇരകളെ ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷം മത വിശ്വാസികളും സമാധാനപ്രിയര്‍ എന്ന് സാര്‍ അടക്കമുള്ളവര്‍ പറയുന്നത്. കഷ്ടംതന്നെ
ഹെലോ ചിന്തകന്‍...
ReplyDeleteഎന്നിലെ യുക്തിവാദിയില്‍ മാന്യത ഉണ്ടെന്നു അറിയിച്ച താങ്കള്‍ക്ക് നന്ദിയും സ്നേഹവും...
@ ലതീഫ് ഭായ്..
ഒരു മതവാദി തന്റെ വിശ്വാസങ്ങള്‍ സത്യമാണെന്ന് ഉറപ്പിക്കാന്‍ കാണിക്കുന്ന അമിതമായ ആത്മവിശ്വാസം താന്കളിലും കാണുന്നു. ആ നിലക്കു ഞാനും താങ്കള്‍ പ്രകടിപ്പിക്കുന്ന പരിഹാസ്യഭാവത്തെ ഞാനും ഒട്ടും കാര്യമാക്കുന്നില്ല.
ഹെലോ സുഹൃത്തേ അറിയാഞ്ഞിട്ടു ചോദിക്കുകയാ.. പിന്നെ ഇവിടെ എങ്ങനെ ഉള്ള ഒരു സംവാദത്തിനാനു നിങ്ങള്‍ ആഗ്രഹിച്ചത്. ഈ പോസ്റ്റിനു ആദ്യം വന്ന 99% -ല്‍ അധികം പേര്‍ പ്രകടിപ്പിച്ച അഭിനന്ദന പ്രവാഹങ്ങള്‍ ബാക്കി ഉള്ളവരും തുടരണം എന്നോ? എന്നാല്‍ പിന്നെ ഇത്തരം ചര്‍ച്ചകള്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്യേണ്ട ആവശ്യം എന്താണ്. ഒരു പോസ്റ്റ് നമ്മള്‍ ചര്‍ച്ചക്ക് വെക്കുമ്പോള്‍ അതിനെ ഇതു തരത്തില്‍ വിമര്‍ശിച്ചാലും, അനുകൂലിച്ചാലും വളരെ വ്യക്തമായി, വസ്തുതാപരം ആയി മറുപടി നല്‍കാന്‍ ബ്ലോഗ്ഗെര്‍ക്ക് തീര്‍ച്ചയായും ബാധ്യത ഉണ്ട്, അല്ലെങ്കില്‍ ഇത്തരത്തിലുള്ള പോസ്ടുകലുടെ ആവശ്യം ഇല്ലല്ലോ? താങ്കള്‍ ഇപ്പോഴും ഒരു കാര്യം മറക്കുന്നു, ഈ പോസ്റ്റിന്റെ പേര് "യുക്തിതിവാദികളും വിശ്വാസികളും" എന്നാണ്. അല്ലാതെ യുക്തിവാദികളും ഏതെന്കിലും ഒരു പ്രത്യേക മതവിശ്വാസവും എന്നല്ല. ഇവിടെ താങ്കള്‍ വിശ്വസിക്കുന്ന മതത്തിന്റെ ആശയങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ ആണ് നിങ്ങള്‍ പ്രകടിപ്പിക്കുന്നത്. സുകുമാരന്‍ സാര്‍ ഈ പോസ്റ്റില്‍ ഒരുഭാഗത്ത് യുക്തിവാദവും മറുവശത്ത് ഒരു മതവിശ്വാസം (പ്രത്യേക മതം എന്ന് പറഞ്ഞില്ല) എന്നുമാണ് നല്‍കിയത്. ആയതിനാല്‍ മതവിശ്വാസം എന്നത് ഒരു പൊതുവായ സങ്ങതിയായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. കാരണം ഇവിടെ നിങ്ങള്‍ വിശ്വസിക്കുന്നതിനു നേര്‍ വിപരീതം ആയി വിശ്വസിക്കുന്ന, ചിന്തിക്കുന്ന മതത്തിന്റെ ആളുകളും ചര്‍ച്ചക്ക് ഉണ്ട്. അങ്ങെനെ എല്ലാ മതങ്ങളുടെയും വൈരുധ്യമായ ആശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരേ ഒരു രീതിയില്‍ ചിന്തിക്കുന്ന യുക്തിവാദിക്ക് ആവില്ല. അതിനു നമുക്ക് യുക്തിവാദവും X മതവും, യുക്തിവാദവും Y മതവും എന്ന തരത്തില്‍ വേറൊരു ചര്‍ച്ച ചെയ്യാം. അതിനാല്‍ മതം എന്ന പൊതു ആശയത്തില്‍ നിന്ന് ചര്‍ച്ച ചെയ്യൂ, ഞാന്‍ മത ഇതരം എന്ന ആശയത്തിലും ഊന്നി ചര്‍ച്ച തുടരാം... അതിനു ആവുന്നില്ലെങ്കില്‍ താങ്കളുടെ വിശ്വാസവും മറ്റു മത വിശ്വാസങ്ങളും തമ്മില്‍ യോജിക്കില്ല എന്ന് തുറന്നു പറഞു ചര്‍ച്ച നിര്‍ത്താം.
താങ്കള്‍ എന്തൊക്കെയോ മഹാ കാര്യം പറഞ്ഞപോലെ സ്വയം പുകഴ്ത്തുകയും ചെയ്യുന്നു, ഇത് തീര്‍ത്തും അസഹിഷ്ണുതയില്‍ നിന്നും ഉടലെടുത്തതു ആണ്. ഞാന്‍ സുകുമാരന്‍ സാറിനോട് എണ്ണമിട്ടു ചോദിച്ച ചോദ്യങ്ങള്‍ക്ക് അവിടെയും ഇവിടെയും തൊടാതെ ഉള്ള കുറെ കാര്യങ്ങള്‍ ആണ് താങ്കള്‍ പറഞ്ഞത്. അതിനു മറുപടി പറയാതെ മറ്റുള്ള കാര്യങ്ങളിക്കെ ചര്‍ച്ച നീക്കി വെറുതെ താങ്കളും ചര്‍വിത ചര്‍വണം നടത്തരുത്. താങ്കള്‍ പറഞ്ഞതൊക്കെ സത്യവും ബാക്കി ഉള്ളവര്‍ പറയുന്നതൊക്കെ അബദ്ധജടിലവും അല്ലെ. താങ്കളുടെ അര്തശൂന്യതയെ വെള്ളം തൊടാതെ എല്ലാവരും വിഴുങ്ങണം എന്ന് ദയവായി വാശി പിടിക്കതിരിക്കൂ സുഹൃത്തേ, ഇതൊരു ചര്ച്ചയല്ലേ. സഹിഷ്ണുത കാണിക്കൂ...
ഈ പോസ്റ്റിന്റെ ഉദ്ദേശം യുക്തിവാദികളും മതവാദികളും തമ്മില്‍ ഉള്ള അകലം കുറക്കുക ആയിരുന്നു എങ്കില്‍ ഇത്തരം ഏകപക്ഷീയമായ വിമര്‍ശങ്ങള്‍ ഒരിക്കലും വരാന്‍ പാടില്ല. (അവയെല്ലാം ഞാന്‍ മുകളില്‍ ഞാന്‍ പോസ്സ്റ്മോര്‍ട്ടം ചെയ്തു വച്ചിട്ടുണ്ട്) യുക്തിവാദത്തെയും യുക്തിവാദികളെയും ആര്‍ക്കും എങ്ങനെയും വിമര്‍ശിക്കാം. അതിവിടെ സാര്‍ ചെയ്തിട്ടും ഉണ്ട്. നല്ലകാര്യം തന്നെ. എന്നാല്‍ ഈ ചര്‍ച്ചയുടെ സതുധേശത്തെ തന്നെ ചോദ്യം ചെയ്താണ് മറുവശത്ത് ഞാന്‍ അക്കമിട്ടു നിരത്തിയ ഓരോ കാര്യങ്ങളിലും മതവാതികളെയും മതങ്ങളെയും വെള്ളപൂശിയത് എന്നത് തീര്‍ത്തും നിരാശാജനകം ആണ്. ഇത് ലതീഫോ മറ്റു മതവാദികാലോ നടത്തുന്ന നിരീക്ഷണങ്ങള്‍ ആയിരുന്നെങ്കില്‍ ഈ കാര്യങ്ങലെയെല്ലാം അര്‍ഹിക്കുന്ന അവഗനയോടെ എന്നിലെ യുക്തിവാദിക്ക് തള്ളിക്കളയാന്‍ കഴിയും. അതിനു ഒരു മറുപടി കൊടുത്തു സമയം പാഴാക്കുകയും ഇല്ല. ഈ പോസ്റ്റിന്റെ ആദ്യന്തം യുക്തിവാദവും മതവാദവും തമ്മില്‍ സഹകരിച്ചു പോകണം എന്ന് ആവര്‍ത്തിക്കുന്ന നിങ്ങള്‍ എല്ലാവരും പറയുംപോലെ ഒരു യഥാര്‍ത്ഥ യുക്തിവാദിയായ സുകുമാരന്‍ സാര്‍ തീര്‍ത്തും അസന്തുലിതമായ ഒരു നിരീക്ഷണം നല്‍കിയത് വിമര്‍ശിക്കേണ്ടി വന്നു. ഇന്ന് ലോകത്ത് എവിടെയും യഥാര്‍ത്ഥ മത രാജ്യങ്ങളില്ല എന്ന് ലതീഫ് പറഞ്ഞു, ഉള്ളവര്‍ എല്ലാം പേരില്‍ മാത്രം മത രാജ്യങ്ങള്‍ ആണ് (ഡൂപ്ലിക്കേറ്റ്), തീവ്ര വാദവും ബോംബുസ്പോടനവും നടത്തുന്നവരോന്നും മതവിശ്വാസികളും അല്ല, സമ്മതിച്ചു, അങ്ങെനെ ആനെകില്‍ ഇതേ യുക്തി എന്ത് കൊണ്ട് കംമുന്സിറ്റ് രാജ്യങ്ങളുടെയും കാര്യത്തില്‍ പറയുന്നില്ല, അവര്‍ ചെയ്യുന്ന ""ഭയാനകമായ" തെറ്റുകള്‍ മാത്രം പര്‍വതീകരിച്ച് എല്ലാം യുക്തിവാദികളുടെ മുകളില്‍ ആരോപിക്കണോ??
ReplyDeleteഇനി ഈ ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ മതങ്ങളോ മത വിശ്വാസികളോ മറുപടി പറയേണ്ട ആവശ്യം ഇല്ല. കാരണം അവരുടെ എല്ലാ നന്മകളും വളരെ വ്യക്തമായി സാര്‍ അവതരിപ്പിച്ചു, അവരുടെ ഒരു തിന്മകളെ പോലും വേരുതെ ഒന്ന് സൂചിപ്പിച്ചു അവരിലെ തരള ഹൃദയരേ നോവിക്കാനും ശ്രമിച്ചിട്ടില്ല. അവര്‍ക്ക് സാറിന്റെ പോസ്റ്റില്‍ നീതിയും ലഭിച്ചു, ഈ പോസ്റ്റിലെ വിഷയത്തില്‍ മാത്രം ഊന്നി ചര്‍ച്ച ആവുന്നതാണ് നല്ലത്. നമുക്ക് ഈ പോസ്റ്റിലെ ഓരോ ഭാഗവും വിശദമായി ചര്‍ച്ചചെയ്യാം, അത് മുഴുവന്‍ തീര്‍ന്നതിനു ഈ പോസ്റ്റില്‍ പറയാത്തവയെ കുറിച്ച് കാടുകയരല്‍... ഈ പോസ്റ്റില്‍ സാര്‍ മതവിശ്വാസികളെയും മതങ്ങളെയും വെള്ളപൂശാന്‍ ആയി യുക്തിവാദികളെയും കംമുനിസ്ടുകാരെയും മാത്രം ഏകപക്ഷീയമായി അതി നിശിതമായി വിമര്ഷിച്ചതിനെ പറ്റി ആണ് എനിക്ക് വിയോജിപ്പ്. രണ്ടു വിഭാഗത്തെയും വിമര്‍ശിച്ചിരുന്നു എങ്കില്‍ (അവര്‍ വിമര്‍ശനാതീതര്‍ അല്ലല്ലോ?) സാറിലെ യുക്ടിവാദിയെ ആര്‍ക്കും സംശയിക്കെണ്ടിയും വരില്ലായിരുന്നു!!! ഈ പോസ്റ്റ് ഒരു നിഷ്പക്ഷ യുക്തിയിലേക്ക് ഇനിയെങ്കിലും തിരുത്തപ്പെടെണ്ടാതുണ്ട്. സാര്‍ അതില്‍ തിരുത്തും എന്ന് തന്നെ ആണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്!!!
ReplyDeleteഎല്ലാ മനുഷ്യസ്നേഹികള്‍ക്കും നന്മകളും ശുഭാരാത്രിയും നേരുന്നു..
ഇത് ലതീഫോ മറ്റു മതവാദികാലോ നടത്തുന്ന നിരീക്ഷണങ്ങള്‍ ആയിരുന്നെങ്കില്‍ ഈ കാര്യങ്ങലെയെല്ലാം അര്‍ഹിക്കുന്ന അവഗനയോടെ എന്നിലെ യുക്തിവാദിക്ക് തള്ളിക്കളയാന്‍ കഴിയും.
ReplyDeleteമതങ്ങള്‍ പറയുന്നതെന്തും തള്ളിക്കളയാളേണ്ടതാണെന്ന അന്ധമായ ഈ യുക്തിവാദത്തെയാണ് ശ്രീജിത്ത് എതിര്‍ക്ക്കപെടുന്നത്. യുക്തി എന്നത് പോലും ശാസ്ത്രീയമായതോ സഥായി ആയ കാര്യമേ അല്ല എന്ന സത്യം ശ്രീജിത്ത് മറന്നുപോകുന്നു. യുക്തി എന്ന വ്യക്തി നിഷ്ടവും ആപേക്ഷികവുമാണ്. മതങ്ങള്‍ ഉല്‍ഘോഷിക്കുന്നത് സമൂഹം പൊതുവായി പാലിക്കേണ്ട നന്മകളെ കുറിച്ചാണ്. താന്‍ എല്ലാത്തിനും പോന്നവനാണെന്ന് അറിവ് കേടില്‍ നിന്നുള്ള ഒരു വാദമായി യുക്തിവാദത്തെ, താങ്കളെ പോലുള്ളവര്‍, അധ:പതിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് മേല്‍ക്കമന്റ് കാണുമ്പോള്‍ സംശയിച്ചു പോകുന്നു.
കേവല യുക്തിയുടെ ന്യായവാദങ്ങൾ പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം ഇതൊന്നും പ്രസക്തമായി കൊള്ളണമെന്നില്ല. യുക്തിവാദികൾക്ക് കൈമോശം വന്നത് യുക്തി തന്നെയാണ് തോന്നിപോകുവുകയാണ്
@ ചിന്തകന്‍...
ReplyDeleteഊട്ടിയ കയ്യുകൊണ്ട് തന്നെ ഉദകക്രിയ നടത്തിയപോലെ ആയല്ലോ ഇത്..
മതങ്ങള്‍ പറയുന്നത് മാത്രം ആണ് ശരി എന്നുള്ള ലത്തീഫിന്റെ അഭിപ്രായത്തെ പറ്റി ഒന്നും പറയാന്‍ ഇല്ലേ.. ദയവായി ചിന്തിക്കൂ.. മതങ്ങള്‍ പറയുന്നതെല്ലാം തള്ളിക്കളയണം എന്നല്ല ഞാന്‍ പറഞ്ഞത്, ചിലതൊക്കെ തള്ളിക്കളയണം എന്നാണ്... തിരിച്ചും അങ്ങനെ തന്നെ..
എനിക്കുള്ള മറുപടി ലഭിക്കാതെ ഇനി ദയവായി മറുപടി പ്രതീക്ഷിക്കരുത്.. യുക്തിവാദിക്ക് യുക്തി കൈമോശം വന്നു എന്ന് ഏതു യുക്തിവാദിയെ ഉധേഷിച്ചനവോ പറഞ്ഞത്.. ഞങ്ങള്‍ മൊത്തം 3 പേര്‍ ഉണ്ടായിരുന്നല്ലോ ആ ലിസ്റ്റില്‍ ! ആ ലിങ്ക് ഞാന്‍ ഓപ്പണ്‍ ആക്കിയിട്ടില്ല എന്നും അറിയിക്കുന്നു, ചര്‍ച്ച വെറുതെ വഴിതെത്തിക്കേണ്ട!!!!
വീണ്ടും ശുഭരാത്രി...
മനുഷ്യനെ ഏതെല്ലാം കോലം കെട്ടിച്ചു ഏതൊക്കെ കളത്തില്‍ നിറുത്തിയാല്ഉം അവന്റെ
ReplyDeleteമനസ്സില്‍ നന്മയിലെന്കില്‍ പിന്നെ .......
നന്മയുണ്ടെങ്കില്‍ അവനെന്തിനു കളം.....
ReplyDeleteഞാനെഴുതുന്നത് അബദ്ധമാണെങ്കില്‍ സദയം ക്ഷമിക്കുക. ഞാനൊരു ദൈവ വിശ്വാസിയാണ്. ദൈവ വിശ്വാസം അടിച്ചേല്‍പ്പിക്കുന്ന പ്രവണത, ഇവിടത്തെ പുരോഹിത വര്‍ഗ്ഗത്തിന് ഇത്തിരി കൂടുതലായിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ മതസ്ഥരും സമ്പന്നരാണ്. ഈ കാരണം കൊണ്ട് തന്നെ, എന്നാല്‍ കഴിവതും ദേവാലയത്തില്‍ നിന്ന് വിട്ടു നില്ക്കാറാണ് പതിവ്. ഈശ്വര വിശ്വാസമായാലും, നിരീശ്വര വാദമായാലും, മറ്റൊരാളില്‍ ദേഹോപദ്രവംഏല്‍പ്പിച്ച് ഉണ്ടാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മുടെ വിചാരങ്ങളും പ്രവൃത്തികളും നന്നാണെങ്കില്‍, നമ്മോടോത്തു കൂടാന്‍ ചിലപ്പോള്‍ ഒരു സമൂഹം തന്നെ തയ്യാറാകും.
ReplyDelete@ശ്രീജിത് കൊണ്ടോട്ടി
ReplyDelete'ഒരു സത്യാന്വേഷകന്‍ കാണിക്കുന്ന എല്ലാ ആര്‍ത്തിയും തീവ്രതയും വെപ്രാളവും താങ്കളുടെ കമന്റിലുണ്ട്. നിങ്ങളുടെ ആ സത്യാന്വേഷകനെ പരിഗണിക്കുന്നതിനാല്‍ അതിന്റെ ഫലമായുണ്ടാകുന്ന മറ്റുവൈകാരിക വ്യതിചലനങ്ങളെ കാര്യമാക്കുന്നില്ല.'
എന്റെ മേല്‍വരികളായിരിക്കും താങ്കള്‍ക്ക് പ്രയാസമുണ്ടാക്കിയതെന്ന് കരുതുന്നു. ഏതായാലൂം നിങ്ങളുടെ സഹിഷ്ണുതകാണിക്കാനും മറ്റുമുള്ള ഉപദേശത്തിന് ശേഷം ഞാന്‍ നല്‍കിയ മൊത്തം കമന്റുകള്‍ ഒന്നുകൂടി വായിച്ചുനോക്കി. ചര്‍ചയില്‍ സംഭവിക്കുന്ന സ്വാഭാവിക വാചകങ്ങള്‍ക്കപ്പുറം അസഹിഷ്ണുത സൂചിപ്പിക്കുന്ന ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കുറച്ചെങ്കിലും കണ്ടത് ഈ വരികളിലാണ്. അതിന് പ്രേരിപ്പിച്ചതാകട്ടെ. ഞാന്‍ കളവ് പറഞ്ഞു എന്ന താങ്കളുടെ കെട്ടിച്ചമച്ച വാദവും.
ഒരു യുക്തിവാദി ഇവിടെ ചിന്തകന്‍ സൂചിപ്പിച്ച പോലെ പൊട്ടകിണറ്റിലെ തവളയാകുന്നത് അലങ്കാരമായി കാണുന്നത് അത്ഭുതമുണ്ടാകുന്നു. നല്‍കുന്ന ലിങ്കില്‍ പോയോ എന്നതല്ല കാര്യം. അതെടുത്ത് പറയുകയും മതവിശ്വാസികളാണ് പറയുന്നതെങ്കില്‍ അവഗണിക്കാമായിരുന്നു എന്നൊക്കെ പറയുന്ന യുക്തിവാദമുണ്ടല്ലോ. ആ യുക്തിവാദികളെയാണ് സുകുമാരന്‍ സാര്‍ എതിര്‍ക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ഞാനൊരു മുസ്ലിമായതിനാല്‍ ഞാന്‍ പറയുന്നതില്‍ അതിന്റെതായ ചില അടയാളങ്ങളുണ്ടാവും അല്ലാതെ ഞാനിവിടെ ഇസ്‌ലാമിനെ പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. നിങ്ങളുടെ ഒരാവശ്യത്തിന് ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്. അതില്‍ എന്തിന് ഒരു യുക്തിവാദി അസ്വസ്ഥനാകണം എന്നാണ് അറിയാത്തത്. എല്ലാമതവിശ്വാസത്തെയും പ്രതിനിധീകരിക്കുന്ന ആരാണ് ജീവിച്ചിരിക്കുന്നത് എന്നനിക്കറിയില്ല. അതുകൊണ്ട് മറ്റു മതവിശ്വാസികളും അവരുടേതായ അഭിപ്രായം പറഞ്ഞാല്‍ ഈ പോസ്റ്റിന്റെ തലകെട്ടിന് അനുഗുണമാകും.
ഇത് മതവിശ്വാസികള്‍ക്കിടയിലും യുക്തിവാദികള്‍ക്കിടയിലും സമന്വയം സാധ്യമാണോ എന്ന് ചിന്തിക്കുന്ന ഒരു പോസ്റ്റ് തന്നെ. പക്ഷെ സമന്വയത്തിന് തടസ്സം യുക്തിവാദികളെന്ന് നടിക്കുന്ന ചിലരുടെ മതത്തോടുള്ള അന്ധമായ വൈരാഗ്യമാണ്. ആ യുക്തിവാദത്തെ കെ.പി.എസ് വിമര്‍ശിച്ചെങ്കില്‍ അതില്‍ അത്ഭുതപ്പെടാനെന്തുണ്ട്. മതവിശ്വാസികളെ അടിസ്ഥാന മാനവികമൂല്യങ്ങളിലേക്കും മതമൂല്യങ്ങളിലേക്കും തിരിച്ചുകൊണ്ടുപോകാനും അനിയന്ത്രിതമായ ഭൗതികവാദത്തിന് ധാര്‍മികമൂല്യങ്ങളുടെ ഉടയാടയണിയിക്കാനും സാധിച്ചാല്‍ അതാകും മനുഷ്യത്വത്തെയും, സമൂഹത്തിന്റെ സദാചാരത്തെയും, രാഷ്ട്ര സുരക്ഷയെയും സമാധാനത്തെയും പരിപോഷിപ്പിക്കുക എന്ന ചിന്തക്ക് പ്രസക്തിയുണ്ട്. അതിനേ പ്രസക്തിയുള്ളൂ. അല്ലാതെ ഇവിടെ യുക്തിവാദികളെന്ന് പറയുന്ന ചിലര്‍, തങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്ക് നല്‍കാനില്ലെന്ന് മാത്രമല്ല, മതത്തെ തകര്‍ത്താല്‍ മാനവിക പുലരും എന്ന് വിചാരിച്ച് മതങ്ങളെ തമ്മിലടിപ്പിക്കുകയും വിദ്വേഷവും പരസ്പര ഭയവും ജനിപ്പിച്ച് തങ്ങളുടെ വൈരനിര്യാതനത്തിന് ശമനം തേടുമ്പോള്‍, അതിനെ പിന്തുണക്കാതിരിക്കുന്നത് മുഖേന ഒരാള്‍ യുക്തിവാദത്തില്‍നിന്ന് തന്നെ പുറത്ത് പോകുന്നു എന്നാണ് വാദമെങ്കില്‍ പിന്നീട് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഇതുപോലെ ഒരു സമന്വയം സ്വപ്‌നം കാണുന്നവര്‍ തന്നെയാണ്.
ലത്തീഫിന്റെ വിശദീകരണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. മേല്‍ക്കമന്റ് ഈ പോസ്റ്റിന്റെ ഉപസംഹാരമായി കരുതാവുന്നതാണ്. ലത്തീഫിന്റെ വിശദീകരണവും ശ്രീജിത്തിന്റെ ഇടപെടലും ഇല്ലായിരുന്നുവെങ്കില്‍ ഈ പോസ്റ്റ് ഇത്രയും സമ്പന്നമാകുമായിരുന്നില്ല. വളരെ സഹിഷ്ണുതയോടെ ഇടപെട്ട ശ്രീജിത്തിന് നന്ദി പറയുന്നു. ബൂലോഗത്ത് പതിവില്ലാത്തതാണ് ഇത്. ഒന്ന് പറഞ്ഞ് രണ്ടാമത് തെറി പറയുന്നതാണ് ബ്ലോഗിലെ നടപ്പ്‌ശീലം. അത് പക്ഷെ അനോനികള്‍ കൈയാളുന്ന ശൈലിയാണ്.സ്വന്തം ഐഡിയില്‍ മാന്യമായി ബ്ലോഗ് എഴുതുന്നവരും വിയോജിപ്പുള്ളവരെ തെറി പറയാന്‍ അനോനി ഐഡി ഉപയോഗപ്പെടുത്താറുണ്ട്. അനോനി ഐഡി ഉപയോഗപ്പെടുത്തുന്നവര്‍ മാനസികമായി വളര്‍ച്ച പ്രാപിക്കാത്തവരാണ്. സ്വന്തം ഐഡന്റിറ്റി പ്രദര്‍ശിപ്പിച്ചു ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയിട്ട് ബ്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ അതിന് തിളക്കം കൂടുകയും ബ്ലോഗ് സംവാദത്തിന് അര്‍ത്ഥം കൈവരികയും ചെയ്യുമായിരുന്നു.
ReplyDeleteഅനോനിയാണെങ്കിലും ജെറി പാലിച്ച പ്രതിപക്ഷബഹുമാനം നന്നായിരുന്നു. ജെറിയെ പോലെയോ ശ്രീജിത്തിനെ പോലെയോ ബീയെമ്മിനെ പോലെയോ സഹിഷ്ണുതയോടെ പങ്കെടുക്കാന്‍ കഴിയാത്തത്കൊണ്ടായിരിക്കും മറ്റ് ബ്ലോഗ് യുക്തിവാദികള്‍ ഇതില്‍ പങ്കെടുക്കാതിരുന്നത്.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല. അതിന് പ്രധാനകാരണം അനുകൂലമായ ഉത്തരങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് തൊടുത്തുവിടപ്പെട്ട ചോദ്യങ്ങള്‍ ആയിരുന്നു അവയൊക്കെ എന്നതാണ്. അങ്ങനെ ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ എനിക്കാവുമായിരുന്നില്ല. എന്തെന്നാല്‍ യുക്തിവാദികളിലും മതവിശ്വാസികളിലും ഉള്ള പോസീറ്റീവായ വശങ്ങള്‍ ഇണക്കിക്കൊണ്ട് സമന്വയത്തില്‍ എത്താന്‍ ഉദ്ദേശിച്ചാണ് ഇതെഴുതിയത്. നേരാംവണ്ണം അത് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതെന്റെ ഭാഷാപരമായ കഴിവിന്റെ കുറവ് കൊണ്ടാണ്. മാത്രമല്ല, ഒരു സംവാദത്തില്‍ തങ്ങള്‍ക്കനുകൂലമായ മറുപടിയോ തീരുമാനമോ ആരും പ്രതീക്ഷിച്ചുകൂടാത്തതാണ്. ഏത് സംവാദവും ഉന്നം വയ്ക്കുന്നത് സമന്വയമാണ്.അല്ലാതെ കീഴടങ്ങലോ തോല്‍പ്പിക്കലോ അല്ല. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വായനക്കാര്‍ക്കും നന്ദി പറയുന്നു.
പരിപക്വമായ നിരീക്ഷണങ്ങൾ. സഹിഷ്ണുതയുടേ പാഠങ്ങളാണ് സുകുമാരൻ മാഷ് പറഞ്ഞു തന്നത്. വിശ്വാസിയും അവിശ്വാസിയും അന്ധവിശ്വാസിയും യുക്തിവാദിയും അതുൾക്കൊണ്ടിരുന്നുവെങ്കിൽ..... പഠനാർഹമായ കമന്റ്റുകൾ ഈ പോസ്റ്റിനു തിലകം ചാർത്തി. സഫലമായ രചൻ. നദ്നി.
ReplyDeleteഞാന്‍ ഇന്നാണീ കുറിപ്പു കണ്ടത്. നോക്കാന്‍ കാരണം ഇന്നത്തെ മാധ്യമം പത്രത്തിനെ വെളിച്ചം സപ്ലിമെന്റില്‍ ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ സുകുമാരേട്ടന്റെ ബ്ലോഗിനെ കുറിച്ച് കാര്യമായി പരാമര്‍ശിച്ചു കണ്ടു. അതു കണ്ടപ്പൊഴേ സംശയിച്ചു. മാധ്യമക്കാര്‍ക്കു പറ്റിയ എന്തോ കോളു കാണുമെന്ന്. അങ്ങനെ നോക്കിയപ്പോഴാണിതു കണ്ടത്. ഇപ്പൊ കാര്യം പിടി കിട്ടി !!
ReplyDeleteദൈവവിശ്വാസി ആയ അപ്പച്ചന്‍ ഒഴാക്കല്‍ നടത്തിയത് ഒരു നിഷ്പക്ഷ നിരീക്ഷണം ആണ്.
ReplyDelete@CKLatheef
നമ്മുടെ സഹിഷ്ണുതയും മറ്റു ഗുണങ്ങളും വിലയിരുത്തേണ്ടത് നമ്മള്‍ ആണോ? ഒരു മതവാദിക്ക് പൊട്ടക്കുളത്തിലെ തവള ആകാം, അതില്‍ ഒരു അത്ബുധവും വേണ്ട എന്നോ?
>>>അതുകൊണ്ട് മറ്റു മതവിശ്വാസികളും അവരുടേതായ അഭിപ്രായം പറഞ്ഞാല്‍ ഈ പോസ്റ്റിന്റെ തലകെട്ടിന് അനുഗുണമാകും.<<<<
ഈ പോസ്റ്റിന്റെ പേര് "യുക്തിവാദിയും വ്യത്യസ്ത മതവിശ്വാസങ്ങളും എന്നാണെങ്കില്‍ താങ്കള്‍ പറയുന്നത് ഞാന്‍ അന്ഗീകരിക്കാം. അതല്ലല്ലോ!
>>>ഇത് മതവിശ്വാസികള്‍ക്കിടയിലും യുക്തിവാദികള്‍ക്കിടയിലും സമന്വയം സാധ്യമാണോ എന്ന് ചിന്തിക്കുന്ന ഒരു പോസ്റ്റ് തന്നെ.<<<
എന്താണ് നിഗമനം! സാധ്യമാണോ?
>>യുക്തിവാദികളെന്ന് നടിക്കുന്ന ചിലരുടെ മതത്തോടുള്ള അന്ധമായ വൈരാഗ്യമാണ്. ആ യുക്തിവാദത്തെ കെ.പി.എസ് വിമര്‍ശിച്ചെങ്കില്‍ അതില്‍ അത്ഭുതപ്പെടാനെന്തുണ്ട്. <<
മതവാദികള്‍ എന്ന് നടിക്കുന്നവരുടെ മത ഇതര യുക്തിവാദ സമീപനതോടുള്ള അന്ധമായ അസഹിഷ്ണുതയെ സുകുമാരന്‍ സാര്‍ പരാമര്ശിക്കതിരുന്നതില്‍ ആണ് എനിക്ക് അല്ബുധം.
>>>സമൂഹത്തിന്റെ സദാചാരത്തെയും, രാഷ്ട്ര സുരക്ഷയെയും സമാധാനത്തെയും പരിപോഷിപ്പിക്കുക എന്ന ചിന്തക്ക് പ്രസക്തിയുണ്ട്.<<<
ദിനവും ന്യൂസ്‌പേപ്പറിലും ടി.വി യിലും കാണുന്ന ഞെട്ടിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആ ചിന്തയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു.!!
>>>അല്ലാതെ ഇവിടെ യുക്തിവാദികളെന്ന് പറയുന്ന ചിലര്‍, മതത്തെ തകര്‍ത്താല്‍ മാനവിക പുലരും എന്ന് വിചാരിച്ച് മതങ്ങളെ തമ്മിലടിപ്പിക്കുകയും വിദ്വേഷവും പരസ്പര ഭയവും ജനിപ്പിച്ച്<<<
ഈ ഗുജറാത്തിലും,പാകിസ്ഥാനിലും , അഫ്ഗാനിസ്ഥാനിലും, ഇറാക്കിലും, യെമനിലും, അമേരിക്കയിലും, കുറെ ആഫ്രിക്കന്‍ രാജ്യങ്ങളിലും എല്ലാം ഈ യുക്തിവാദികള്‍ എന്ന് പറയുന്ന ആളുകള്‍ തന്നെ ആവും ഭൂരിപക്ഷം എന്ന് കരുതുന്നു!!
ബഹുമാനപ്പെട്ട സുകുമാരന്‍ സാര്‍..
ReplyDeleteതാങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യുക്തിവാദി ബ്ലോഗ്ഗര്‍ തന്നെ ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. സാര്‍ പറഞ്ഞു ""മറ്റ് യുക്തിവാദികള്‍ ഇവിടെ ചര്‍ച്ചക്ക് വരാന്‍ മടികാനിച്ചത് നമ്മളെ പോലെ സഹിഷ്ണുതയോടെ അവര്‍ക്ക് അഭിപ്രായം പറയാന്‍ കഴിയാത്തത് കൊണ്ടായിരിക്കും എന്ന്."" അതിനര്‍ത്ഥം പൊതുവേ യുക്തിവാതികള്‍ എന്ന നമ്മുടെ വര്‍ഗം തീര്‍ത്തും അസഹിഷ്ണുക്കള്‍ ആണ് എന്നല്ലേ?? നമ്മുടെ വര്‍ഗം എല്ലാം അങ്ങനെയുള്ളവര്‍ ആണോ സാര്‍? മറ്റൊന്നും കൂടി ഇവിടെ ഈ ചര്‍ച്ചയില്‍ നമ്മളെ പോലെ വളരെ സഹിഷ്ണുതയോടെ മാത്രം അഭിപ്രായം പല വിശ്വാസികളുടെയും കമ്മന്റുകള്‍ മറ്റു യുക്തിവാദ പോസ്റ്റുകളില്‍ കണ്ടാല്‍ സാര്‍ അത്ഭുതപ്പെടും. ഭയങ്കര സഹിഷ്ണുത!!! സാര്‍ ഇത്തരം സഹിഷ്ണുതക്കാരെ, കുറച്ചു മാസം മുമ്പ് വരെ നന്നായി വിമര്‍ശിച്ചിരുന്നു. ഞാന്‍ അതൊക്കെ വായിച്ചിട്ടുണ്ട്.
>എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല. അതിന് പ്രധാനകാരണം അനുകൂലമായ ഉത്തരങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് തൊടുത്തുവിടപ്പെട്ട ചോദ്യങ്ങള്‍ ആയിരുന്നു അവയൊക്കെ എന്നതാണ്.അങ്ങനെ ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ എനിക്കാവുമായിരുന്നില്ല<<<
ഒരിക്കലും ചോദ്യകര്‍ത്താവിന്റെ നിക്ഷിപ്ത താല്പര്യങ്ങളെ സംരക്ഷിച്ചു മറുപടി പറയുന്നത് ശരിയല്ല. മറുപടി നിഷ്പക്ഷം ആകണം. അത് പോസ്ടയാലും ചോദ്യമായാലും ആരെയും പ്രത്യേകമായി തൃപ്തിപ്പെടുത്തി മറുപടി പറയുക എന്ന നയം തെറ്റ് തന്നെ. അത്തരത്തിലുള്ള മറുപടി തന്നെ ആയിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. ആരെയും നിരാശര്‍ ആക്കാനും പാടില്ലല്ലോ!!
""അല്ലാതെ ഇവിടെ യുക്തിവാദികളെന്ന് പറയുന്ന ചിലര്‍, തങ്ങള്ക്കൊ്ന്നും മറ്റുള്ളവര്ക്ക്ു നല്കാ്നില്ലെന്ന് മാത്രമല്ല, മതത്തെ തകര്ത്താറല്‍ മാനവിക പുലരും എന്ന് വിചാരിച്ച് മതങ്ങളെ തമ്മിലടിപ്പിക്കുകയും വിദ്വേഷവും പരസ്പര ഭയവും ജനിപ്പിച്ച് തങ്ങളുടെ വൈരനിര്യാതനത്തിന് ശമനം തേടുമ്പോള്‍, അതിനെ പിന്തുണക്കാതിരിക്കുന്നത് മുഖേന ഒരാള്‍ യുക്തിവാദത്തില്നിതന്ന് തന്നെ പുറത്ത് പോകുന്നു എന്നാണ് വാദമെങ്കില്‍ പിന്നീട് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഇതുപോലെ ഒരു സമന്വയം സ്വപ്‌നം കാണുന്നവര്‍ തന്നെയാണ്""""
ReplyDeleteMr. ലത്തിഫ്
1.താങ്കളുടെ നാട്ടിലോ ഈ ലോകത്ത് എവിടെയെങ്കിലും യുക്തിവാദം കാരണം രണ്ടു മതക്കര്‍ തമ്മില്‍ അടിയോ യുദ്ധമോ നടത്തിയ ഒരു ചെറിയ ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? അല്പമെങ്കിലും യാഥാര്‍ത്ഥ്യബോധാമാവമയിരുന്നു.
2. താങ്കളൊക്കെ എന്താണ് പഠിപ്പിക്കുന്നത്. എല്ലാ അമുസ്ലിമ്ങ്ങളും ചെകുത്താനാല്‍ നയിക്കപ്പെടുന്നവരും നരകത്തില്‍ പോകുന്നവരും ആകുന്നു എന്നല്ലേ. ഇത് അമുസ്ലിങ്ങളില്‍ താങ്കളോട് വെറുപ്പും വിദ്വേഷവും അല്ലേ വളര്ത്തു ന്നത്? ഓരോ മതങ്ങളും മറ്റുള്ളവരെ തെറ്റായ വഴിയേ പോകുന്നവര്‍ എന്ന് വിളിക്കുന്നു. ആരും തെറ്റുകാരായോ ചെകുത്താന്‍റെ കൂട്ടുകാരയോ മുദ്രകുത്തപ്പെടാന്‍ ആഗാഹിക്കുന്നില്ല. അപ്പോള്‍ താങ്കളൊക്കെ വിതയ്ക്കുന്നത് വെറുപ്പിന്‍റെ വിത്തുകളല്ലേ? അതിന്‍റെ വിളവല്ലേ മതങ്ങളുടെ ഇടയിലുള്ള യുദ്ധം ?
യുക്തിവാദികള്‍ മതങ്ങളുമായി സമന്വയതിലയാല്‍ മതങ്ങള്‍ തമ്മിലടി നിര്ത്തു മോ ?
ഒരു യുക്തിവാദിയും ആരേയും ഒന്നും അടിച്ചെല്പ്പിക്കുന്നില്ല മറിച്ചു അന്വേഷിച്ചു കണ്ടുപിടിക്കാനാണ് പറയുന്നത്. എല്ലാ മത ഗ്രന്ഥങ്ങളും ശാസ്ത്രവും എല്ലാം പഠിച്ചു വിലയിരുത്തി ഒരു നിലപാടിലെത്തനാണ് പറയുന്നത്. അല്ലാതെ ഒരു കുഞ്ഞിന് ബുദ്ധിയുറച്ചു വരുമ്പോഴേ നീ ഹിന്ദുവാണ് അല്ലെങ്ങില്‍ മുസ്ലിമാണ് എന്നും, മറ്റു മതസ്ഥര്‍ വഴിതെറ്റിയവരാണന്നും പറഞ്ഞു പഠിപ്പിക്കുകയും അവന്‍റെ അന്വേഷണ ബുദ്ധിയെ മരവിപ്പിക്കുകയും ചെയ്യാറില്ല. മതങ്ങള്‍ വളര്ത്തി യെടുക്കുന്ന കുഞ്ഞുങ്ങള്‍ അക്രമത്തിന്‍റെ വഴി തേടുന്നതിനു ഇതും ഒരു കാരണം.
കേരളത്തില്‍ വളരെ നിഷ്ഠയോടെ മതബോധം കുഞ്ഞുങ്ങളില്‍ വളര്ത്തു ന്നത്തില്‍ ഏറെ മുന്നിലുള്ളത് മുസ്ലിങ്ങളാണ്. മലപ്പുറത്ത് കുറച്ചുകാലം അദ്യാപക ജോലി ചെയ്ത സമയത്ത് മനസ്സിലായത് പെരുമാറ്റദൂഷ്യം വളരെ കൂടുതലാണ് മുസ്ലിം വിദ്യാര്ത്ഥികളില്‍. അതിനുള്ള കാരണം സഹപ്രവര്‍ത്തകാരുടെ ഇടയില്‍ ചര്ച്ച ചെയ്തപ്പോള്‍ മുസ്ലിം സുഹൃത്തുക്കള്‍ പറഞ്ഞത് മദ്രസയിലുള്ള അശാസ്ത്രീയ പഠനരീതിയാണ് ഒരു പ്രധാന കാരണമെന്നാണ്. ഇത് ഒരു ആരോപണമായി തള്ളിക്കളയാം അല്ലെങ്ങില്‍ സത്യമുണ്ടോ എന്ന് ഒരു അന്വേഷണം നടത്താം.
ചുരുക്കത്തില്‍ പറഞ്ഞു വന്നത് മതബോധം കൂടുംതോറും മനുഷ്യത്വവും സഹിഷ്ണുതയും കുറയുന്നത് എല്ലാ മതസ്ഥരിലും വ്യക്തമാണ്. പക്ഷേ പരസ്പരം പഴിചാരി എല്ലാവരും സത്യത്തെ മറക്കുന്നു അല്ലെങ്കില്‍ മറയ്ക്കുന്നു .മത ബോധവും അതിന്‍റെ പ്രചാരണങ്ങളും പ്രകടനങ്ങളും കുറവായിരുന്ന പഴയകാലത്ത് വിവിധ മതസ്ഥര്‍ കൂടുതല്‍ ഒരുമയോടെ കേരളത്തില്‍ ജീവിച്ചിരുന്നു. ഇത് കുറഞ്ഞു വരുന്ന രാജ്യങ്ങളും അത് തന്നെ തെളിയിക്കുന്നു.പിന്നെ kps യുക്തിവാദികളുടെ കൂട്ടത്തില്‍ നിന്ന് പുറത്തു പോയാലും ഇല്ലെങ്കിലും യുക്തിവാദികള്‍ക്ക് ഒരു വിഷയവുമില്ല . എണ്ണം കൂട്ടുക എന്നത് യുക്തിവാദി അജണ്ടയിലില്ല. ഇരിക്കെട്ടെ മത മേലാളന്‍മാര്‍ക്ക് ഒരു പ്രധിരോധകനെ കൂടി, അവരുടെ വിഴുപ്പുകള്‍ക്ക് മറപിടിക്കാന്‍
ഈ പോസ്റ്റും അതിലെ കമന്റുകളും നിശ്ശബ്ദം നിരീക്ഷിച്ചു വരികയായിരുന്നു. അതിലെ അവസാന കമന്റുകളില്‍
ReplyDeleteഒരെണ്ണംകണ്ടപ്പോള്‍മാധ്യമം പത്രവും അതിനോടൊപ്പമുള്ള വെളിച്ചം പേജും (30.8.2010ലെ)തിരക്കി പിടിച്ചു പ്രസക്ത ഭാഗം വായിച്ചു നോക്കി.ശരിയാണു സുകുമാരന്‍ സാറിന്റെ ബ്ലോഗ് പരിചയപ്പെടുത്തി കുറിപ്പു അതില്‍ ഉണ്ടു.ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന പംക്തിയിലാണു ടി സാധനം കണ്ടെത്തിയതു.മാധ്യമം പത്രക്കാര്‍ക്കു പറ്റിയ ഏതോ കോളു അവര്‍ക്കു സുകുമാരന്‍ സാറില്‍ നിന്നു കിട്ടിയതു കൊണ്ടാണു അവര്‍ സാറിന്റെ ബ്ലോഗ് പരിചയപ്പെടുത്തിയതു. അതു ഉത്രാട ദിനത്തിലെ ഇഫ്ത്താര്‍ ആകാം യുക്തിവാദികളും വിശ്വാസികളുമാകാം...പക്ഷേ ആ പംക്തി വിശദമായി നിരീക്ഷിച്ചപ്പോള്‍ കെ.പി.സുകുമാരന്‍ മാഷിന്റെ മാത്രമല്ല മറ്റു പലരുടെയും ബ്ലോഗുകളെയും അതിലെ ചില പോസ്റ്റുകളെയും അവയിലെ ചില കമന്റുകളെയും ഉദ്ധരിച്ചുള്ള കുറിപ്പുകളും ഈയുള്ളവന്റെ കാഴ്ചയില്‍ പെട്ടു.ഇപ്പോ കാര്യം പിടി കിട്ടി....മാധ്യമം പത്രക്കാറ്ക്കു കെ.പി.എസ്സ്.ല്‍ നിന്നും കോളു കിട്ടിയതു കൊണ്ടാണു അദ്ദേഹത്തിന്റെ ബ്ലോഗ് പരിചയപ്പെടുത്തിയതെങ്കില്‍ മറ്റുള്ളവരുടെ ബ്ലോഗ് പരിചയപ്പെടുത്തിയതിനും അവര്‍ക്കു ഒരു പാടു കോളുകള്‍ വേറെ കിട്ടിക്കാണുമായിരിക്കും എന്നു ഈയുള്ളവനു തോന്നുന്നു. ഇങ്ങിനെ ഒരു പത്രം നിമിത്തമായി പലര്‍ക്കും വളരെ താമസിച്ചായാലും സുകുമാരന്‍ സാറിന്റെ പോസ്റ്റില്‍ എത്തിചേരാന്‍ സഹായമാകുന്നുണ്ടു.
അനാദിയായ ഒന്നുണ്ട്; ഉണ്ടായേ തീരൂവെന്ന് ഏവരും അംഗീകരിക്കുന്നു. അത് അചേതനമായ പദാര്‍ഥമാണെന്ന് ഭൌതികവാദികളും, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവമാണെന്ന് മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്, അതിനെ ആരുണ്ടാക്കി; എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന് പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന് ചോദിക്കുന്നത് അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.
ReplyDeleteപദാര്‍ഥ നിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാല്‍ പദാര്‍ഥനിര്‍മിതമായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് അനിവാര്യമാണ്. എന്നാല്‍ പദാര്‍ഥപരമായതിന്റെ നിയമവും അവസ്ഥയും പദാര്‍ഥാതീതമായതിനു ബാധകമല്ല. ദൈവം പദാര്‍ഥാതീതനാണ്. അതിനാല്‍ പദാര്‍ഥനിഷ്ഠമായ പ്രപഞ്ചത്തിന്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാര്‍ഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമത്രെ.
അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരൂവെന്നത് അനിഷേധ്യവും സര്‍വസമ്മതവുമാണ്. അതാണ് സര്‍വശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം. അതിനാല്‍ അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും ബുദ്ധിയും യുക്തിയും നല്‍കിയത് അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ സര്‍വശക്തനായ ദൈവമാണെന്ന് വിശ്വസിക്കലും അംഗീകരിക്കലുമാണ് ന്യായവും ശരിയും. സത്യസന്ധവും വിവേകപൂര്‍വകവുമായ സമീപനവും അതുതന്നെ.
ശാസ്ത്രീയ നിരീശ്വരത്വവും ശാസ്ത്രത്തിന്റെ പരിമിതിയും :
ReplyDeleteഓരോ ശാസ്ത്ര ശാഖക്കും അതിന്റെ വൃത്തത്തിലുള്ളതിനെ മാത്രം വിശദീകരിക്കാനുള്ള കഴിവേഉള്ളൂ.
ഭൗതിക ശാസ്ത്രത്തിന് അതിന്റെ വൃത്തം ഭേദിച്ച് ജീവശാസ്ത്രത്തെ വിശദീകരിക്കാനോ തിരുത്താനോ സാധ്യമല്ലാത്തത് പോലെ, മന:ശാസ്ത്രത്തിനും ഗോളശാസ്ത്രത്തിനും ഭൂമിശാസ്ത്രത്തിനും തുടങ്ങി എല്ലാ ശാസ്ത്രത്തിനും അതിന്റെ മേഖല മാത്രമേ വിശദീകരിക്കാന്‍ കഴിയൂ. അതു പോലെ തന്നെയാണ് മതവും, ദൈവവും, ധര്‍മവും.
നിഷേധമല്ല ഒന്നിലെയും അവസാന വാക്ക്. ചിന്തകള്‍ക്കവധി നല്കിയിട്ടില്ലാത്തവരുടെ നിരന്തര പഠനവും മനനവും തങ്ങളുടെ തന്നെ പല നിഷേധങ്ങളെയും പിന്നീട് തിരുത്തി എഴുതാന്‍ അവരെ സഹായിച്ചിട്ടുണ്ട്.
അന്വേഷിക്കാത്തവന്‍ ദൈവത്തെയും കണ്ടെത്തില്ല.
ദൈവവിശ്വാസം പോലെ തന്നെ ഒരു വിശ്വാസമാണ് നിരീശ്വരത്വം.
ReplyDeleteദൈവമുണ്ടെന്നു വിശ്വസിക്കാന്‍ വിശ്വാസിക്ക് നിരവധി കാരണങ്ങള്‍ ഉള്ളത് പോലെ ദൈവ നിഷേധത്തിനും കാരണങ്ങളുണ്ട്. ജീവിത ചുറ്റുപാടുകളും സാഹചര്യങ്ങളും അതില്‍ ഒരു കാരണമാണ്.
വിശ്വാസ പ്രചോതിദമായി ദൈവ വിശ്വാസികള്‍ സമയവും സമ്പത്തും അധ്വാനവും ആരോഗ്യവും ബലി കഴിച് ജനങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും അനാഥ അഗതി മന്ദിരങ്ങളും സ്ഥാപിച്ച് നടത്തി ആത്മസായൂജ്യവും ദൈവപ്രീതിയും തേടുന്നു.
ശാസ്ത്രീയ നിരീശ്വരത്വവും ശാസ്ത്രത്തിന്റെ പരിമിതിയും :
ReplyDeleteഓരോ ശാസ്ത്ര ശാഖക്കും അതിന്റെ വൃത്തത്തിലുള്ളതിനെ മാത്രം വിശദീകരിക്കാനുള്ള കഴിവേഉള്ളൂ.
ഭൗതിക ശാസ്ത്രത്തിന് അതിന്റെ വൃത്തം ഭേദിച്ച് ജീവശാസ്ത്രത്തെ വിശദീകരിക്കാനോ തിരുത്താനോ സാധ്യമല്ലാത്തത് പോലെ, മന:ശാസ്ത്രത്തിനും ഗോളശാസ്ത്രത്തിനും ഭൂമിശാസ്ത്രത്തിനും തുടങ്ങി എല്ലാ ശാസ്ത്രത്തിനും അതിന്റെ മേഖല മാത്രമേ വിശദീകരിക്കാന്‍ കഴിയൂ. അതു പോലെ തന്നെയാണ് മതവും, ദൈവവും, ധര്‍മവും.
@@@@
ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന രീതിയെ കുറിച്ച് താങ്ങള്‍ക്കുള്ള ദയനീയം ആയ അജ്ഞത വ്യക്തം ആകുന്നു ! വിഭിന്ന മത വിശ്വാസങ്ങളെ പോലെ പരസപരം പോരടിക്കുന്ന , മറ്റുള്ളവര്‍ തെറ്റാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒന്നല്ല വിഭിന്ന ശാസ്ത്ര ശാഖകള്‍ എന്ന് അറിയുക സുഹൃത്തെ .
ഉദാഹരണത്തിന് , ജീവ ശാസ്ത്രം ജനിതക ഘടനയെയും അതിന്റെ മാറ്റങ്ങളെയും പരിനാമാതെയും കുറിച്ച് പഠിക്കുമ്പോള്‍ രസതന്ത്രം അതെ ജനിതക ഘടനയുടെ അടിഥാന രാസ ബന്ധങ്ങളെയും ഘടനയെയും കുറിച്ച് പഠിക്കുന്നു . ഭൌതികം ആകട്ടെ ആ രാസ ബന്ധങ്ങളുടെ അടിസ്ഥാനം ആയ മൂലകങ്ങളുടെ അടിഥാന ഘടകങ്ങളെയും അവയെ നിര്‍ണ്ണയിക്കുന്ന നിയമങ്ങളെയും കുറിച്ച് പഠിക്കുന്നു .
പരിണാമം ജീവികള്‍ പരിണമിച്ചു വരുന്നതിനെ പഠിക്കുമ്പോള്‍ ഭൂവിജ്ഞാനീയം അത്തരം ഒരു പരിണാമത്തിനു കാരണം ആയ ഭൌതിക സാഹചര്യങ്ങളുടെ രൂപപ്പെടലിനെ കൂടി പഠിക്കുന്നു .
മസ്തിഷ്ക ശാസ്ത്രം ജീവികളുടെ സ്വഭാവ വിശേഷങ്ങളുടെ യും പെരുമാറ്റ രീതികളെയും ( ദൈവ വിശ്വാസം അടക്കം ! ) നിര്‍ണ്ണയിക്കുന്ന മസ്തിഷ്കത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ സാങ്കേതിക ശാസ്ത്രം ഇതേ പ്രവര്തനഗലെ ജീവിക്ക് പുറത്തു സിലികോന്‍ നില പുനര്സ്രിഷ്ടിക്കാന്‍ ശ്രമിക്കുന്നു !
ഇത്തരം ഒരു അഭിപ്രായം പറയാന്‍ താങ്ങളെ പ്രേരിപ്പിച്ച താനഗ്ലുടെ മതപരം ആയ അന്ധ വിശ്വാസത്തെ മാനിക്കുമ്പോഴും ശാസ്ത്രത്തിന്റെ പ്രവര്തനെ ത്തെ കുറിച്ചുള്ള താങ്കളുടെ ദയനീയ മായ അജ്ഞത തിരുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു .
>>>യുക്തിവാദികളിലും മതവിശ്വാസികളിലും ഉള്ള പോസീറ്റീവായ വശങ്ങള്‍ ഇണക്കിക്കൊണ്ട് സമന്വയത്തില്‍ എത്താന്‍ ഉദ്ദേശിച്ചാണ് ഇതെഴുതിയത്. നേരാംവണ്ണം അത് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതെന്റെ ഭാഷാപരമായ കഴിവിന്റെ കുറവ് കൊണ്ടാണ്<<<
ReplyDeleteഅങ്ങയെപ്പോലുള്ള അറിവും അനുഭവ സമ്പത്തും ഉള്ള ഒരു ആളുടെ ഭാഷ ജ്ഞാനം ഒരിക്കലും പരിമിതം ആണെന്ന് എനിക്ക് തോന്നുന്നില്ല . മതവിശ്വാസതിന്റെയും മതവിസ്വാസികളുടെയും പോസിറ്റിവ് ആയ പോസിറ്റിവ് ആയ എല്ലാ വശങ്ങളും അങ്ങേക്ക് വിശദീകരിക്കാന്‍ ആയി എന്നതു നല്ല കാര്യം തന്നെ. യുക്തിവാദികളുടെയും കമ്മുനിസ്ട്കളുടെയും ദുഷ്ചെയ്തികള്‍ രേഖപ്പെടുത്തിയതും നല്ലത് തന്നെ. പക്ഷെ യുതിവാടികളുടെയും, കംമുനിസ്റ്കളുടെയും നന്മകള്‍ (ഉണ്ടോ എന്നറിയില്ല) ഈ പോസ്റ്റില്‍ എവിടെയെങ്കിലും രേഖപ്പെടുത്തപ്പെട്ടു എന്ന് അങ്ങയിലെ യുക്തിവാദി വിശ്വസിക്കുന്നുണ്ടോ???
>>>ലത്തീഫിന്റെ വിശദീകരണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. മേല്‍ക്കമന്റ് ഈ പോസ്റ്റിന്റെ ഉപസംഹാരമായി കരുതാവുന്നതാണ്<<<
സാറിന്റെ ശിഥില ചിന്തകള്‍ എന്ന ഈ ബ്ലോഗിലെ "യുക്തിവാദവും വിശ്വാസവും" എന്ന ഈ പോസ്റ്റിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി വിശ്വാസിയും മറ്റൊരു ബ്ലോഗ്ഗെരും ആയ ലതീഫിന്റെ വിശദീകരണത്തില്‍ (???) അടങ്ങിയിട്ടുണ്ട് എന്ന് പറയുന്നതില്‍ എത്ര മാത്രം യുക്തി ഉണ്ട്? സാറിന്റെ ബ്ലോഗിലെ ഈ പോസ്റ്റും അതിനുള്ള വിഷതീകരണവും ഉപസംഹാരവും സാറ് തന്നെ നടത്തും എന്ന് പ്രതീക്ഷിക്കട്ടെ!!!
എന്നേക്കാള്‍ അറിവിലും, അനുഭവത്തിലും, പ്രായത്തിലും ഒരുപാട് ഉയര്‍ന്നുനില്‍ക്കുന്ന അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു.. എല്ലാ സ്നേഹ ബഹുമാനങ്ങളോടും കൂടി...
കാര്യമാത്രമായ ലേഖനവും..ക്രിയാത്മകമായ കമന്റുകളും.. അഭിനന്ദനങ്ങൾ
ReplyDeleteഎല്ലാം ഒരു ബിന്ദുവിൽനിന്ന് വേർതിരിയുന്നു എന്ന സത്യം ഓർക്കുക.ഈശ്വരത്വവും നിരീശ്വരത്വവും ഒരു ബിന്ദുവിൽ ഒന്നിക്കും എന്നുമോർക്കുക.സംവാദം നല്ലതുതന്നെ.ഇരുട്ടുകൊണ്ട് ഓട്ടയടക്കാതിരുന്നാൽ മതി
ReplyDeleteഈ പോസ്റ്റില്‍ ഇനിയും അഭിപ്രായം പറയണമെന്ന് കരുതിയതല്ല. ജബ്ബാര്‍ മാഷിന്റെ കമന്റ് മുതല്‍ വീണ്ടും ചര്‍ചകള്‍ സജീവമായതിനാലും പലരും വ്യക്തിപരമായിത്തന്നെ എന്നില്‍നിന്ന് ഇനിയും മറുപടി ആവശ്യപ്പെട്ടത് കൊണ്ട് മൊത്തത്തില്‍ ഒരു പ്രതികരണം നല്‍കി അവസാനിപ്പിക്കുന്നു. ആദ്യമേ ഒരു കാര്യം പറയട്ടെ. യുക്തിവാദികളും വിശ്വാസികളും വ്യത്യസ്ഥ കാഴ്ചപ്പാടാണ് ജീവിതത്തെയും അതിലെ കടമകളെക്കുറിച്ചും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് പുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണമായ സമന്വയം സാധ്യമെന്ന് ഞാന്‍ കരുതുന്നില്ല. ഇവിടെ സൂചിപ്പിച്ച പോലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലും അത് സാധ്യമല്ല. എന്നാല്‍ മതമുള്ളവനും മതമില്ലാത്തവനും ദൈവവിശ്വാസിയും ദൈവനിഷേധിയും ഒരേ പോലെ ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്. മനുഷ്യത്വപരമായ ശാരീരികവും സാമ്പത്തികവും സാമുഹികവുമായ സമാധാനവും സുരക്ഷിതത്വവും എല്ലാവരും ആഗ്രഹിക്കുന്നതാണ്. അവയക്ക് കോട്ടം തട്ടാത്ത രീതിയില്‍ പരസ്പരം സഹവര്‍ത്തിത്തം സാധ്യമാണ്. ആരോഗ്യകരമായ സംവാദങ്ങള്‍ മതവിഭാഗങ്ങള്‍ക്കിടയിലും സംഘടനകള്‍ക്കിടയിലും മതരഹിതര്‍ക്കിടയിലും നടക്കട്ടെ. അവ നടക്കുന്നതോടൊപ്പം യോജിപ്പിന്റെ മേഖലകളില്‍ സഹവര്‍ത്തിത്തം സാധ്യമാണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ എല്ലാ കാര്യത്തിലും ഈച്ചയെ പോലെ മാലിന്യം മാത്രം ആസ്വാദ്യകരമായി കാണുന്ന പ്രവണത ചില യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരില്‍ കാണുന്നു. അടിസ്ഥാനപരമായി തന്നെ ഇത് യുക്തിവിരുദ്ധമാണ്. നോക്കൂ കെ.പി.എസ് ഒരു ഇഫ്താര്‍ സംഗമത്തെ പോസ്റ്റീവായി സമീപിച്ചപ്പോള്‍ അതേ ഇഫ്താറിനെ ജബ്ബാര്‍ നെഗറ്റീവായി സമീപിക്കുന്നു. അദ്ദേഹത്തെ അലോസരപ്പെടുത്തുന്നത്. നോമ്പ് കാലത്ത് പകല്‍ പായസം കുടിക്കാത്ത ജമാഅത്ത് കാരനോടുള്ള വിരോധമാണ്. അദ്ദേഹത്തിന്റെ ഓരോ വരിയിലും ഈ നിഷേധാത്മക തെളിഞ്ഞ് കാണാനാവും. വെറുതെ ആരോപിക്കുകയല്ല. സുകുമാരന്‍സാറിന്റെ ബ്ലോഗ് മാധ്യമം പരിചയപ്പെടുത്തിയതില്‍ പോലും 'എന്തോ ഒരു ഇത്' കാണാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നു. അതാകട്ടെ നന്മയൊട്ടല്ല താനും. അദ്ദേഹത്തിന്, വിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും ഒരു സൗഹാര്‍ദ്ദത്തിന്റെയും പരസ്പരസമന്വയത്തിന്റെയു ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.എസിന്റെ പോസ്റ്റിനോട് അതേ ചിന്തയും ജനനന്മയും സാമൂഹ്യനീതിയും ആഗ്രഹിക്കുന്ന ഒരു പത്രത്തിന്റെ ഐക്യദാര്‍ഢ്യമായി അതിനെ കാണാമായിരുന്നു.
ReplyDeleteകാര്യമെന്തന്നാല്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്രയും മാധ്യമം ബ്ലോഗ് സെലക്ട് ചെയ്യുന്നതില്‍ സാധാരണ കാണിക്കാറില്ല. ചിത്രകാരന്റെ ബ്ലോഗു പോലും പരിചയപ്പെടുത്തിയ മാധ്യമത്തിന് അക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമൊന്നുമില്ല ശ്രദ്ധേയമായ ചില ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു അത്രമാത്രം. എങ്കിലും തീരെ നെഗറ്റീവ് ചിന്താഗതി പുലര്‍ത്തുന്നവരുടെ ബ്ലോഗുകള്‍ അത് തിരസ്‌കരിച്ചേക്കാം. ഉറപ്പൊന്നുമില്ല. നേരെ മറിച്ച് ജബ്ബാര്‍ മാഷ് സൂചിപ്പിചതല്ല കാരണം എന്ന് ധരിക്കാന്‍ ഒരു പ്രയാസവുമില്ല. സുകുമാരന്‍ സാറിന്റെ കൂടെ പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ ഏതൊക്കെ എന്ന് നോക്കിയാല്‍ മതി. എല്ലാറ്റിലും ചീത്തയായത് തിരഞ്ഞ് പുറത്തെടുത്ത് ആനന്ദിക്കുന്ന ഈ മാനസിക വൈകൃതത്തിന് പിന്തുണ പാടുന്നതാണ് യുക്തിവാദമെങ്കില്‍ അതിനെക്കുറിച്ച് പുനരോലോചന നടത്തുന്നത് അതിന്റെ ആളുകള്‍ക്ക് തന്നെയാണ് ഗുണകരമാവുക എന്ന് പറയേണ്ടതില്ലല്ലോ.
ഇത്തരം ചര്‍ച്ചകളില്‍ വ്യക്തികള്‍ ഏര്‍പ്പെട്ടാല്‍ ഉത്തരവും വ്യക്തിപരം ആയിക്കണം, അല്ലെങ്കില്‍ പിന്നെ എന്തിനു ഇത്ര തിടുക്കപ്പെട്ടു പോസ്റ്റുകള്‍ ഇടണം, വെറുതെ ഇരുന്നാല്‍ പോരെ!!!
ReplyDelete>>>>യുക്തിവാദികളും വിശ്വാസികളും വ്യത്യസ്ഥ കാഴ്ചപ്പാടാണ് ജീവിതത്തെയും അതിലെ കടമകളെക്കുറിച്ചും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് പുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണമായ സമന്വയം സാധ്യമെന്ന് ഞാന്‍ കരുതുന്നില്ല. ഇവിടെ സൂചിപ്പിച്ച പോലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലും അത് സാധ്യമല്ല<<<<<<
വ്യത്യസ്ത മത വിഭാഗങ്ങല്‍ക്കിടയിലും ആ അത് (സമന്വയം) സാധ്യമാകില്ല എന്ന് ഒരു മത വിശ്വാസി ഇവിടെ സമ്മതിച്ചിരിക്കുന്നു... ഇത് തന്നെ ആണ് ഞാനും പറഞ്ഞത്, യുക്തിവാദത്തെ എതിര്‍ക്കുമ്പോള്‍ മാത്രമേ ആ അത് സാധ്യമാകൂ. ഇദ്ദേഹത്തിന്റെ ഇതേ അഭിപ്രായം തന്നെ ആണോ സുകുമാരന്‍ സാര്‍ക്കും ഉള്ളത്!! അതെ എന്നാണെങ്കില്‍ ഈ ചര്‍ച്ചയും നമുക്ക് പൂട്ടി കെട്ടാം!?
@ശ്രീജിത്ത്
ReplyDeleteതാങ്കളുടെ കമന്റിനോട് പ്രതികരിക്കാന്‍ തോന്നുന്നില്ല. അതില്‍ വിഷമം വിചാരിക്കരുത്. അതേ ടോണിലും ശൈലിയിലും ഇവിടെ പ്രതികരിക്കുന്നത് ഭംഗിയായിരിക്കില്ല. മാത്രമല്ല എന്റെ കമന്റുകള്‍ കഷ്ണം മുറിച്ച് താങ്കള്‍ പറഞ്ഞതിലെ ധാരണപിശകുകള്‍ കുറച്ച് കഴിയുമ്പോള്‍ താങ്കള്‍ക്ക് തന്നെ ബോധ്യപ്പെടും. അല്‍പം കമ്മ്യൂണിസമൊക്കെ ഉള്ളിലുള്ള താങ്കള്‍ക്ക് മുതലാളിത്തസാമ്രാജ്യത്വത്തിന്റെ കാണാചരടുകളെക്കുറിച്ച് അല്‍പമൊക്കെ അറിയാമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. അതൊക്കെ മറച്ചുവെച്ച് അഫ്ഘാന്‍, ഇറാഖ്, ഇറാന്‍ എന്നൊക്കെ പറഞ്ഞ് എന്തിന് വെറുതെ ഉള്ള വില കളയണം. അതൊക്കെ പറയാന്‍ വര്‍ഗീയ വിഷം പേറുന്ന മതമുള്ളവരും ഇല്ലാത്തവരുമായ ധാരാളം ആളുകളുണ്ടല്ലോ ബൂലോകത്ത്. സത്യത്തിനും നീതിക്കും സംസാരിക്കുന്നവര്‍ക്കാണിവിടെ ക്ഷാമം. അതല്‍പം പ്രയാസമാണെങ്കിലും അങ്ങനെയുള്ളവരെ ലോകത്തിന് നന്‍മകൊണ്ടുവരൂ. ന്യൂസ് പേപ്പറിലും ടി.വിയിലും കണ്ട് ഞെട്ടുന്നവരോട് എനിക്കേതായാലും മതിപ്പില്ല. കാരണം ഞെട്ടേണ്ട സത്യം പലപ്പോഴും അവര്‍ പറയുന്നില്ല എന്നത് കൊണ്ടുതന്നെ. അത് കാണാന്‍ ഒരു അകക്കണ്ണ് വേണം.
'ലത്തീഫിന്റെ വിശദീകരണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്ന' കെ.പി.എസിന്‍രെ പരാമര്‍ശത്തെപ്പോലും നിങ്ങള്‍ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുന്നു. ഇതൊക്കെ ഞാന്‍ വിശദീകരിച്ച് സമയം കളയണോ. ഇവിടെ നല്‍കപ്പെട്ട വിഷയത്തില്‍ ഞാന്‍ നല്‍കിയ ഒരു കമന്റ് അദ്ദേഹത്തിന് ആ വിഷയത്തില്‍ പറയാനുള്ള വിശദീകരണമായി പോയെങ്കില്‍ അങ്ങനെ പറഞ്ഞുകൂടെ. അതോടെ ഞാനും സുകുമാരന്‍ സാറും ഒന്നായി എന്ന് വരുന്നില്ലല്ലോ.
ഒരര്‍ഥത്തില്‍ കെ.പി.എസ്‌ന്റെ പോസ്റ്റിലെ ചര്‍ച്ചക്ക് നല്ല ഒരു തെളിവായി ഇതില്‍ ഇടപെട്ടവരുടെ കമന്റുകള്‍. ആര്‍ക്കെങ്കിലും അദ്ദേഹം പറഞ്ഞതില്‍ വല്ല അഭിപ്രായമുണ്ടെങ്കില്‍ അത് കമന്റ് വായിക്കുന്നതോടെ തീരേണ്ടതാണ്. ഇതില്‍ ബുദ്ധിയുള്ളവര്‍ കെ.പി.എസിന്റെ പക്ഷം നില്‍ക്കും എന്നെനിക്കുറപ്പുണ്ട്.
ഹെലോ സുഹൃത്തേ....
ReplyDeleteഞാന്‍ താങ്കളില്‍ നിന്ന് മറുപടി പ്രതീക്ഷിചിരുന്നില്ല എന്നറിയിക്കുന്നു, എന്റെ ടോനിലും ശൈലിയിലും എവിടെയാണ് ഒരു മാന്യതകുറവ്. മറ്റുള്ള കുറെ ചര്‍ച്ചകളില്‍ ഞാനും പങ്കെടുതതാണ്, അവിടെയുള്ള ബ്ലോഗ്ഗെര്മാര്‍ കാണിക്കുന്ന മാന്യത ഞാനും കണ്ടതാണ്. ഒരു ചര്‍ച്ച എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ അവിടെയും ഇവിടയും തൊടാതെ എന്തെങ്കിലും പറഞ്ഞു തടിതപ്പല്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല, പ്രത്യേകിച്ച് ഇത്തരം പൊതു ജനകൂട്ടയ്മകള്‍ ആയ ബ്ലോഗു എന്ന മാധ്യമത്തില്‍.. നമുക്ക് മറുപടി പറയാന്‍ കഴിയാത്ത ഒരു കാര്യം ആണെങ്കില്‍ അവയെ കുറിച്ച് എന്തിനു വാചാലന്‍ ആകണം. എന്തിനു വെറുതെ ന്യായീകരിക്കനം, ഞാന്‍ ഈ ചര്‍ച്ചയില്‍ ആദ്യം മുതല്‍ പങ്കെടുത്ത ആള്‍ എന്ന നിലക്ക് എന്റെ സംശയങ്ങളും ആശങ്കകളും പങ്കുവെക്കുക മാത്രം ആണ് ചെയ്തത്, അല്ലാതെ അസഹിഷ്ണുതയോടെയോ, മറ്റു വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ചോ ഒന്നും ഇവിടെ വിശദീകരിച്ചിട്ടില്ല.അതെനിക്ക് തീച്ചയാണ്. അതുമല്ലെങ്കില്‍ ഈ ചര്‍ച്ച അവസാനിപ്പിച്ച് കമന്റ് ബോക്സ് പൂട്ടിവേക്കട്ടെ! താങ്കള്‍ പറയുന്നതിനോട് ഒക്കെ മറുപടി പറയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്, താങ്കള്‍ അതെല്ലാം മറ്റൊരു അര്‍ത്ഥത്തില്‍ വളച്ചൊടിക്കുകയും ചെയ്യുന്നു. ആദ്യാവസാനം വരെ മാന്യമായി ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എന്നെ മേല്‍ കുറ്റം ആരോപിക്കുകയും ചെയ്യുന്നു, ഇതില്‍ എന്ത് ന്യായം!! ഞാന്‍ ഒരു യുക്തിവാദിയുടെ സഹിഷ്ണുതയും മാന്യതയും ഈ ചര്‍ച്ചയില്‍ ഒരു പരിധി വരെ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്രയും വികാരപരവും നിഷേധാര്തതിലും ദയവായി ആശയ സംവാദങ്ങളെ കാണാതിരിക്കൂ സുഹൃത്തേ!!! !!! താങ്കള്‍ മറുപടി പറയണം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല...
ഈ പോസ്റ്റ് ഇവിടെയും ചര്‍ച്ചയ്ക്ക് വെച്ചിട്ടുണ്ട്.
ReplyDeleteവിചരപരമായി കാണേണ്ട ഒരു കാര്യത്തെ വൈകാരികമായി കാണുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നമാണ് ശ്രീജിത്തിന്റെ കമന്റിലുടനീളം കാണുന്നത്. ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഞാന്‍ പറഞ്ഞു:
ReplyDelete'യുക്തിവാദികളും വിശ്വാസികളും വ്യത്യസ്ഥ കാഴ്ചപ്പാടാണ് ജീവിതത്തെയും അതിലെ കടമകളെക്കുറിച്ചും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് പുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണമായ സമന്വയം സാധ്യമെന്ന് ഞാന്‍ കരുതുന്നില്ല.'
എന്റെ മാന്യസുഹൃത്ത് അതില്‍നിന്ന് 'ഇക്കാര്യത്തില്‍', 'പൂര്‍ണമായ' എന്ന രണ്ട് വാക്ക് നീക്കം ചെയ്തു. സുപ്രധാനമായ അവ നീക്കം ചെയ്ത് എന്ത് പറഞ്ഞാലും അബദ്ധമേ ആകൂ. അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞത് അങ്ങേ അറ്റം പരിഹാസ്യമായി അത് മാറുകയും ചെയ്തു. ശ്രീജിത്ത് പറഞ്ഞത് ഇങ്ങനെ:
>>> "വ്യത്യസ്ത മത വിഭാഗങ്ങല്‍ക്കിടയിലും ആ അത് (സമന്വയം) സാധ്യമാകില്ല എന്ന് ഒരു മത വിശ്വാസി ഇവിടെ സമ്മതിച്ചിരിക്കുന്നു... ഇത് തന്നെ ആണ് ഞാനും പറഞ്ഞത്, യുക്തിവാദത്തെ എതിര്‍ക്കുമ്പോള്‍ മാത്രമേ ആ അത് സാധ്യമാകൂ. ഇദ്ദേഹത്തിന്റെ ഇതേ അഭിപ്രായം തന്നെ ആണോ സുകുമാരന്‍ സാര്‍ക്കും ഉള്ളത്!! അതെ എന്നാണെങ്കില്‍ ഈ ചര്‍ച്ചയും നമുക്ക് പൂട്ടി കെട്ടാം!?:<<<
ഇത്ര വൈകാരികമായി ഈ വിഷയം ചര്‍ചചെയ്യേണ്ട അവശ്യമില്ല എന്ന് തന്നെയാണ് എന്റെ പക്ഷം. അതുകൊണ്ടാണ് ശ്രീജിത്തിന്റെ കമന്റുകള്‍ക്ക് ഇഞ്ചോടിഞ്ച മറുപടി പറയാത്തതും. ഇത്തരം കുറേ ആശങ്കകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഒരു വര്‍ഷം ഞാന്‍ പറഞ്ഞത് എന്റെ ബ്ലോഗിലുണ്ട്. പുതുതായി ഒരാശങ്കയും ഇവിടെ ആരും പറഞ്ഞതില്‍ കണ്ടിട്ടുമില്ല.
പ്രിയ ശ്രീജിത്ത്, താങ്കളിപ്രകാരം വികാരം കൊള്ളുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. സുകുമാരന്‍ സാര്‍ പറഞ്ഞത് നല്ല ഒരു കാര്യമല്ലേ. അദ്ദേഹം പറഞ്ഞതിലെ വസ്തുത മനസ്സിലാകാത്തതാണ് പ്രശ്‌നമെങ്കില്‍ താങ്കളുടെ വായന വളരെ പരിമിതമാണ് എന്ന് പറയേണ്ടിവരും. ഇതേ വിഷയത്തില്‍ പ്രതികരണമായി നല്‍കിയ ജബ്ബാര്‍ മാഷിന്റെ പോസ്റ്റും അവിടുത്തെ കമന്റുകളും വായിക്കുക. ഏതാണ് സമൂഹത്തിന് ഹൃസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും പ്രയോജനപ്പെടുക എന്ന് ചിന്തിക്കുക.
മുച്ചൂടും എന്നിക്ക് വ്യക്തിപരമായി നല്‍കിയ അവസാന കമന്റിന് ഞാന്‍ മറുപടി പറയുന്നില്ല. അതവിടെ നില്‍ക്കട്ടേ. അതില്‍ വല്ല കാര്യവുമുണ്ടോ എന്ന് വായനക്കാര്‍ വിധിപറയട്ടേ.
ഞാന്‍ ഇതുവരെയും അത്ര വൈകാരികമായി മറുപടി പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോഴും എന്റെ വിശ്വാസം. താങ്കള്‍ നടത്തുന്ന അവകാശവാദങ്ങള്‍ക്ക് മറുപടി തന്നപ്പോള്‍ വൈകാരികമായി താങ്കള്‍ക്ക് തോന്നിയേക്കാം. ഞാന്‍ മത വിശ്വാസികളും യുക്തിവാദികളും തമ്മില്‍ നടത്തുന്ന നിരവധി ചര്‍ച്ചകള്‍ ഈ ബൂലോകത് ശ്രദ്ധിക്കാറുണ്ട്. അതില്‍ മത ഇതര യുക്തിവാദികളുടെ ബ്ലോഗില്‍ മതവാടികള്‍ നടത്തുന്ന അസഭ്യവര്ഷങ്ങള്‍ ഞാനും കുറെ വായിച്ചിട്ടുണ്ട്. അത്തരം ചര്‍ച്ചകളില്‍ ഞാന്‍ അധികം പങ്കെടുത്തിട്ടില്ല, പങ്കെടുക്കാറുള്ള താങ്കള്‍ക്ക് സത്യം മനസ്സിലാവും എന്ന് കരുതുന്നു. തിരിച്ചും അതുപോലെ തന്നെ ആണ്. മതപരമായ വിഷയങ്ങളില്‍ യുക്തിവാദികളും ഇതുപോലെ തന്നെ പ്രതികരിക്കുന്നത് ഞാന്‍ വായിച്ചിട്ടുണ്ട്. ഏകപക്ഷീയമായി ഒരു കൂട്ടരേ തന്നെ തെറ്റുകാര്‍ ആക്കുന്നത് ശരിയല്ലല്ലോ. തന്റെ വിശ്വാസം ബ്ലോഗ്ഗില്‍ വിമര്‍ശിക്കുന്നത് കണ്ടാല്‍ രണ്ടുകൂട്ടരും വികാരത്തോടെ മാത്രമേ പെരുമാരാരുള്ളൂ. താങ്കളുടെ ഒരുപാട് കമ്മന്റുകളും ചര്‍ച്ചകളും ഞാന്‍ വായിച്ചിട്ടുണ്ട്. ലിങ്കുകള്‍ നൂറെണ്ണം തെളിവായി നല്കാം... ഇത്രയും നേരം ചര്‍ച്ച ചെയ്തിട്ട് ഇപ്പോള്‍ താങ്കള്‍ പൂര്‍ണമായും സഹകരിക്കാന്‍ മതങ്ങള്‍ക്ക് തമ്മില്‍ ആവില്ല എന്ന് പറയുന്നു. ചര്‍ച്ച കുറച്ചുകൂടി നീട്ടിയാല്‍ ഒട്ടും സഹകരിക്കാന്‍ ആവില്ല എന്നും താങ്കള്‍ പറയും. പിന്നെയും താങ്കള്‍ പറയുന്നു ഞാന്‍ വൈകാരികം ആയി ചര്‍ച്ച ചെയ്യുന്നു എന്ന്.. താങ്കള്‍ തീര്‍ത്തും സംയമാനത്തോടും ചര്‍ച്ച ചെയ്യുന്നു. ഇവിടെ സ്വതന്ത്രമായ എന്ന് അവകാശപ്പെട്ടു തീര്‍തും ഏകപക്ഷീയം, ഉദാസീനവും ആയ ചര്‍ച്ചയില്‍ ഇത്രയെങ്കിലും സംയനത്തോടെ കമെന്റുകള്‍ എഴുതാന്‍ എനിക്കയല്ലോ എന്നാണ് ഞാന്‍ കരുതുന്നത്. ഇത് താങ്കളുടെ വിശ്വാസത്തെ ഏകാപക്ഷീമയായി വിമര്‍ശിക്കുന്ന ഒരു പോസ്ടായിരുന്നെന്കില്‍ താങ്കളുടെ പ്രതികരണം എങ്ങനെ ആകും എന്ന് എനിക്കറിയാം. താങ്കള്‍ക്കു പൂര്‍ണമായും അനുകൂലിക്കാന്‍ കഴിയുന്ന ഈ വിഷയത്തില്‍ പോലും താങ്കള്‍ പല ഇടങ്ങളിലും വികാരധീനന്‍ ആയി.
ReplyDeleteഉപദേശത്തിന് നന്ദി ഉണ്ട്, അവസാനമായി മറ്റൊരു കാര്യം കൂടി . താങ്കളുടെ വിശ്വാസങ്ങളെ തികച്ചും ഏകപക്ഷീയമായി എതിര്‍ക്കുന്ന ഏതെന്കിലും പോസ്റ്റില്‍ (ഉദാ.ജബ്ബാര്‍ മാഷ്) താങ്കള്‍ ഇടുന്ന കമെന്റിനു വിമര്‍ശിച്ചു ഒരു യുക്തിവാദി പറയുന്നു, എത്രയും പ്രിയപ്പെട്ട ലതീഫ്. ജബ്ബാര്‍ മാഷ് പറയുന്ന വളരെ നല്ല കാര്യങ്ങള്‍ താങ്കള്‍ക്ക് മനസ്സിലകിക്കൂടെ, അവയെല്ലാം വളെരെ സത്യം അല്ലെ!! എന്നിട്ടും എന്തിനാണ് താങ്കള്‍ ഇവിടെ വികാരാധീനന്‍ ആകുന്നത് എന്നൊക്കെ പറഞ്ഞാല്‍ താങ്കളിലെ വിശ്വാസി എങ്ങനെ പ്രതികരിക്കും. എല്ലാം സ്വീകരിക്കുമോ?? ഇനി അവ സ്വീകരിച്ചില്ല എങ്കില്‍ താങ്കളുടെ വായനയുടെ പരമിതി ആയി അതും പെടുത്താമോ? അതോ !!!
>>> സമൂഹത്തില്‍ നിരവധി തിന്മകളും മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്ന പ്രവണതകളും സ്നേഹരാഹിത്യവും കരുണയില്ലായ്മയും ഹിംസയും ഒക്കെ ഇന്ന് നിലവിലുണ്ട്. അതിനെതിരെയാണ് എല്ലാവരും ശബ്ദമുയര്‍ത്തേണ്ടത്. മദ്യപാനം, അഴിമതി, ധൂര്‍ത്ത്, കരിഞ്ചന്ത, വഞ്ചന, മായം ചേര്‍ക്കല്‍, ഉപഭോക്തൃചൂഷണം, പരിസ്ഥിതി മലിനീകരണം അങ്ങനെയങ്ങനെ പലതും. ഇതൊക്കെ എല്ലാവരുടെയും പൊതുവായ പ്രശ്നങ്ങളാണ്. ഇതിനെതിരായി എല്ലാ മതവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും, കഴിയണം. അല്ലെങ്കില്‍ നമ്മള്‍ ഈ പറയുന്നതിനൊക്കെ എന്ത് അര്‍ത്ഥം? <<<
ReplyDeleteചര്‍ചവഴിമാറി പോസ്റ്റിന്റെ ആത്മാവ് ചോര്‍ന്നുപോകുക സ്വാഭാവികമാണ്. ഇവിടെ വിശ്വാസി സുഹൃത്തുക്കളെല്ലാം അവര്‍ക്ക് ഈ പോസ്റ്റിലെ പലകാര്യങ്ങളോടും വിയോജിപ്പുള്ളതോടൊപ്പം ഇതിനെ പിന്താങ്ങിയത്. ഈ പോസ്റ്റിന്റെ ആത്മാവ് ഈ വരികളിലാണ് എന്ന തിരിച്ചറിവില്‍നിന്നാണ്. എന്നാല്‍ യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരുടെ ചിന്ത, അവരോട് വിയോജിച്ച ചില വരികളില്‍ കുടുങ്ങി തലതിരിഞ്ഞു പോയോ എന്ന് ഞാന്‍ സംശയിക്കുന്നു. അതുകൊണ്ടുതന്നെ അവരിലാര്‍ക്കും ഇത്ര ഒരു തുറന്ന സത്യത്തെ അംഗീകരിക്കാന്‍ സാധിച്ചില്ല. ഒരു പക്ഷെ ഞാന്‍ വിചാരിച്ചത് ചിലരെങ്കിലും ഇതിനെ പിന്തുണക്കും എന്നായിരുന്നു. എന്നാല്‍ മതത്തെ പൂര്‍ണമായി തള്ളിയാലല്ലാതെ ഒരു കാര്യത്തിലും മതവിശ്വാസികളുമായി സഹകരിക്കുകയില്ല എന്ന് അവര്‍ പൊതുവായി തീരുമാനിച്ച പോലെ. ഇതെനിക്ക് ഈ ചര്‍ചക്ക് അവസാനം ലഭിച്ച സൂചനയാണ്. കെ.പി.എസ് എന്നോട് ഇക്കാര്യത്തില്‍ യോജിച്ചു എന്ന് വരില്ല. ഞാന്‍ സകല മനുഷ്യരെയും സ്‌നേഹിക്കുന്നു നെഞ്ചോട് ചേര്‍ത്ത് പക്ഷെ അവര്‍ എന്റെ ദര്‍ശനം സ്വീകരിക്കണം, എന്ന് ഞാന്‍ പറഞ്ഞാല്‍ എത്രമാത്രം അര്‍ഥശൂന്യമാണോ അതേ പ്രകാരം തന്നെ അര്‍ഥശൂന്യമാണ്
ജബ്ബാര്‍ മാഷിന്റെ വാദവും.
എന്റെ കുറെ സമയം ഈ ചര്‍ച്ചയില്‍ പാഴെക്കേണ്ടി വന്നതില്‍ ഇപ്പോള്‍ നിരാശ മാത്രം ആണ് ഇപ്പോള്‍ ഉള്ളത്. ഈ പോസ്ടിനോടുള്ള എല്ലാ വിയോജിപ്പും അറിയിക്കുന്നു. ഇത്തരം പോസ്റ്റുകളെ അതിന്റെ ഗൌരവവും ഉദ്ദേശവും മനസ്സിലാകി പെരുമാരുകയായിരുന്നു വേണ്ടി ഇരുന്നത്. ഞാന്‍ കുറെ കംമെന്റുകള്‍ എഴുതി സുകുമാരന്‍ സാറിനെ ബുദ്ധിമുട്ടിച്ചു എന്ന് കരുതരുത്. എന്റെ ന്യായം നിരത്തുകയും, ഈ പോസ്റ്റിലെ ഏകപക്ഷീയത ചൂണ്ടിക്കാണിക്കുകയും ആണ് ഞാന്‍ ചെയ്തത്. ചര്‍ച്ച എന്ന നിലയില്‍ അത് ഒരു അവകാശം ആണ്. അമാന്യമായി ഞാന്‍ പെരുമാറി എന്ന് വിശ്വസിക്കുന്നില്ല. ഈ ചര്‍ച്ചയുടെ ആതമാവ് ചോര്‍ന്നുപോയി എന്ന മുകളിലത്തെ അഭിപ്രായം എനിക്കും തോന്നിയിട്ടുണ്ട്. ഞാന്‍ ഉന്നയിച്ച സംശയങ്ങള്‍ അവിടെ തന്നെ കിടക്കട്ടെ! സാര്‍ പറഞ്ഞു ഈ പോസ്റ്റ് ചര്‍ച്ചക്ക് വേറൊരിടത്തും ഇട്ടിട്ടുന്ടെണ്ണ്‍. സാര്‍ ഈ ചര്‍ച്ച പറിച്ചുനട്ട സ്ഥലം അത്ര നന്നായില്ലഎന്ന് തോന്നി. ഈ ചര്‍ച്ച അങ്ങോട്ട് പിഴുതെറിഞ്ഞു എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം . സാര്‍ ഇനിയുള്ള പോസ്ടുകലെന്കിലും ശ്രദ്ധിക്കും എന്ന് കരുതുന്നു. ഇവിടെ ചര്‍ച്ചക്ക് വന്ന പല ആളുകളുടെയും പഴയ പല പോസ്റ്റുകള്‍ വായിച്ച ആള്‍ എന്ന നിലക്ക് അതാനൊരു അഭ്യര്‍ത്ഥന. എല്ലാം കാലം തെളിയിക്കട്ട... ഇനി ഈ ചര്‍ച്ച നീട്ടികൊണ്ടു പോകുന്നതു അര്‍ത്ഥശൂന്യം ആണ്. ഇനി ചോദ്യവും ഉത്തരവും ഇല്ല. വീണ്ടും കാണാം.. എല്ലാ മനുഷ്യര്‍ക്കും നന്മകള്‍ മാത്രം നേരുന്നു.. ശുഭരാത്രി !!!
ReplyDeleteസുകുമാരന്‍ മാഷേ,
ReplyDeleteഈ പോസ്റ്റ് ഇന്നേ കണ്ടുള്ളൂ.
ആദ്യമായി ഞാനൊരു യുക്തിവാദിയോ മതവാദിയോ അല്ല. പക്ഷെ യുക്തി ജീവിതത്തില്‍ ഓരോ നിമിഷത്തിലും ആവശ്യമാണ് എന്നു വിശ്വസിക്കുന്നു. അങ്ങനെയുള്ളവരെയാണോ മാഷ് യുക്തിവാദി എന്നു വിളിക്കുന്നത്? യുക്തിവാദിക്കോ മതവാദിക്കോ ഒരു നിര്‍വചനം കൊടുത്തിട്ടില്ല.
മാഷ് മതവാദിയുടെ പക്ഷത്തു നിന്നാണ് എഴുതിയിരിക്കുന്നത് എന്നു തോന്നുന്നു. കാരണം പലേ വിക്ഷണകോണത്തില്‍ നിന്നു കോണ്ടും യുക്തിവാദിയെ മാഷു തള്ളീപ്പറയുന്നു.
പക്ഷെ ഈ പോസ്റ്റില്‍ തന്നെ യുക്തിയില്ല. കാരണം മാഷു പറയാനുദ്ദേശിച്ചതെന്ത്?, പറഞ്ഞതെന്ത് എന്നുള്ള സംശയം വായനക്കാരി എന്ന നിലയില്‍ എനിക്കൂണ്ടായി.
അതിന്റെ കാരണങ്ങള്‍
1
ReplyDelete>>ഇനി അത്തരമൊരു അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കണമെങ്കിലും ഇന്ന് മതം തന്നെ വേണ്ടേ? യുക്തിവാദിസംഘത്തിന് കഴിയുമോ?>>
>>എന്നാല്‍ ലോകത്ത് കോടാനുകോടി മനുഷ്യര്‍ ചിന്തിക്കാന്‍ സ്വീകരിക്കുന്നത് താന്താങ്ങളുടെ മതദര്‍ശനങ്ങളെയാണ്. മതം അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനവും പ്രതീക്ഷയും ആശ്വാസവും സാന്ത്വനവും ജീവിയ്ക്കാനുള്ള പ്രചോദനവും എല്ലാമെല്ലാമാണ്.
>>ആ മൂല്യബോധം തന്നെയാണ് ഇന്ന് മനുഷ്യനെ സമൂഹത്തില്‍ ഫിറ്റ് ആയ വ്യക്തിയായി ജീവിയ്ക്കാന്‍ കാരണമാകുന്നത്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ യുക്തിവാദികള്‍ അല്ലല്ലൊ നിലവില്‍.>>
എന്നു മാഷു ചോദിക്കുമ്പോള്‍ മാഷു മതവാദിയുടെ പക്ഷത്താണ്.
ഇനി താഴെപ്പറയുന്നത മാഷ് ഒരു കമന്റില്‍ എഴുതിയതാണ്.
>>ദൈവവിശ്വാസത്തെയും മതങ്ങളെയും എതിര്‍ക്കുകയും ബ്ലോഗില്‍ ബഹളം
വെക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ക്ക് എതിര്‍ക്കാനും ബഹളം വെക്കാനും എത്രമാത്രം ജനവിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ നടക്കുന്നു, അതിലൊന്നും ഇടപെടാതെ വിശ്വാസികളുടെ വിശ്വാസം മാത്രമാണ് പ്രശ്നം എന്ന രീതിയില്‍ മാത്രം സംസാരിക്കുന്നത് എന്ത്കൊണ്ട്, മനുഷ്യന് ഉപകാരപ്രദമായ സംഗതികളില്‍ എല്ലാവരുമായി സഹകരിച്ചുകൊണ്ട് ക്രിയാത്മകമായി എന്തെങ്കിലും ചെയ്തുകൂടേ എന്ന് ചോദിക്കാനാണ് എഴുതിയത്.>>
മാഷു തന്നെ വിശ്വാസികളും യുക്തിവാദികളും തമ്മില്‍ ആന്തരീകമായ അകല്‍ച്ചയുണ്ടെന്നും മറ്റും മറ്റും പറഞ്ഞിട്ട് അവസാനം ഇവരു തമ്മില്‍ യോജിച്ച് ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നു പറയുന്നു. തീര്‍ശ്ചയായും ഇതു യുക്തിയില്ലായ്മയാണ്. അതു കൊണ്ടാണ് മാഷു ഉദ്ദേശിച്ചതെന്ത് അവസാനം പറഞ്ഞതെന്തേ എന്നു ചോദിച്ചത്?
2.മാഷു പറയുന്നതനുസരിച്ച് മതം മനുഷ്യനു മൂല്യബോധം കൊടുക്കുന്നു എന്നു തന്നെയല്ല മതവിശ്വാസികളാണ് ഭൂരിപക്ഷവും.
ReplyDelete>>ഭൂമിയില്‍ ഇന്ന് കാണുന്ന സമാധാനത്തിന് കാരണം മതമൂല്യങ്ങള്‍ മനുഷ്യരില്‍ സ്വാധീനം ചെലുത്തുന്നത്കൊണ്ടാണെന്ന് നിസ്സംശയം പറയാന്‍ കഴിയും>>
അപ്പോള്‍ തന്നെ പറയുന്നു >>സമൂഹത്തില്‍ നിരവധി തിന്മകളും മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്ന പ്രവണതകളും സ്നേഹരാഹിത്യവും കരുണയില്ലായ്മയും ഹിംസയും ഒക്കെ ഇന്ന് നിലവിലുണ്ട്. അതിനെതിരെയാണ് എല്ലാവരും ശബ്ദമുയര്‍ത്തേണ്ടത്. മദ്യപാനം, അഴിമതി, ധൂര്‍ത്ത്, കരിഞ്ചന്ത, വഞ്ചന, മായം ചേര്‍ക്കല്‍, ഉപഭോക്തൃചൂഷണം, പരിസ്ഥിതി മലിനീകരണം അങ്ങനെയങ്ങനെ പലതും. >>
ഭൂരിപക്ഷം വിശ്വാസികളായ മൂല്യബൊധമുള്ള ഒരു സമൂഹത്തിന് എങ്ങനെ ഇങ്ങനൊര വസ്ഥയുണ്ടായി?
ഇനി പൊതുവെ പറഞ്ഞാല്‍, എന്റെ അഭിപ്രായമനുസരിച്ച്:
ReplyDeleteമതം എന്നു പറഞ്ഞാല്‍ അഭിപ്രായം എന്നാണര്‍ഥം. അഭിപ്രായം പരയുന്നതു കോണ്ട് മനുഷേന്മാര്‍ക്ക് ഒരു ദോഷാം വരത്തില്ല. പര്‍സ്പാരം ശത്രുതേം ഉണ്ടാവില്ല
എന്നാല്‍ വ്യവസ്ഥപിത മതങ്ങള്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യനെ വേലികെട്ടി അകത്തി, മത്സരബുദ്ദിയും മന്ദബുദ്ധിയും, അടിമബുദ്ധിയും കൊടുത്ത്, തങ്ങളുടെ അംഗശക്തിയും അധീശശക്തിയും വര്‍ദ്ദിപ്പിച്ച അവരെ ഒരു പൊതു നന്മയുണ്ടെന്നു വിശ്വസിപ്പിക്കുന്ന സമ്പ്രദായത്തിലേക്കു കൊണ്ടു പോകുകയാണ് ചെയ്യുന്നത് എന്നു മാഷു പറയുന്നില്ല എങ്കില്‍ അതൊരു വലിയ തമാശയായേ എനിക്കു തോന്നു. പക്ഷെ ഒരു വിശ്വാസിയും ഇതു മനസിലാക്കാത്തിടത്തോളം കാലം അതിനെ എത്രിര്‍ക്കുന്നില്ല.
ഇതാണ് മൂല്യം എന്നു മാഷു പറയുന്നതെങ്കില്‍,
ഇങ്ങനെയുള്ള മൂല്യം വെറെ യദ്ധാര്‍ഥമൂല്യം വെറെ എന്നാണ് എന്റെ അഭിപ്രായം.
മാഷേ, മൂല്യങ്ങള്‍ക്കുള്ളതു സാര്‍വത്രികതയാണ്. വേര്‍തിരിവല്ല, സ്നേഹം സാഹോദര്യം, മാനവികത ഇതിനൊക്കെ ഭൂഖന്ധത്തിന്റെയൊ രാഷ്ട്രത്തിന്റെയോ പേരില്‍ വേര്‍തിരിവുകളുണ്ടോ? ഈ സാര്‍വത്രികതയാണ് മനുഷ്യനു സ്വാതന്ത്ര്യബുദ്ദിയും യുക്തിബോധവും കോടുക്കുന്നത്.
എന്റെ അറിവില്‍ എല്ലാ മതങ്ങളും മനുഷ്യന്റെ മുകളില്‍ പറഞ്ഞ സ്വതന്ത്രബുദ്ദിക്കും യുക്തിക്കും കടിഞ്ഞാണിടുന്നു. ഇതു യുക്തി ഉപ്യോഗ്ഗിച്ചു ചിന്തിച്ചാല്‍മാത്രം മനസിലാകുന്ന ഒരു കാര്യമാണ്. അതുകോണ്ടു തന്നെയാണ് ഞാന്‍ ഒരു വിശ്വസിയാകാത്തതും.
ഇനി ദൈവത്തിന്റെ കാര്യം പരഞ്ഞാല്‍, ഞാനൊരു ദൈവവിശ്വാസിയാണ്. എന്റെ ദൈവവും ഞാനുമായി നേരിട്ടാണ് സംവാദം. എന്റെ വഴി എന്തെന്നു തീരുമാനിക്കുന്നത് എന്റെ ദൈവവുമായി സംവാദിച്ചിട്ടാണ്. അതീനെനിക്കൊരു മീഡിയം ആവശ്യമില്ല
നോമ്പ് കാലത്ത് പകല്‍ പായസം കുടിക്കാത്ത ജമാഅത്ത് കാരനോടുള്ള വിരോധമാണ്.
ReplyDelete-------
ഇതു തെറ്റിദ്ധരിപ്പിക്കുന്ന കമന്റാണു ലതീഫ്. നോമ്പുകാലത്തെ കാര്യമല്ല ഞാന്‍ പറഞ്ഞത്.
ലതീഫ് ലക്ഷണമൊത്ത ജമാ അത്തുകാരന്‍ തന്നെ !
ഒരു ടീച്ചര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സ്കൂളില്‍ പ്രസാദപ്പായസം കൊണ്ടു വന്നു. സുന്നി മുജാഹിദ് മുസ്ലിം അധ്യാപകരൊക്കെ ഒരു സൌഹാര്‍ദ്ദത്തിന്റെ പേരില്‍ അതല്‍പ്പമെങ്കിലും കഴിച്ചു. അമ്പലപ്പായസം കഴിക്കാന്‍ ജമാ അത്തുകാരന്‍ കൂട്ടാക്കിയില്ല. അതാണു പറഞ്ഞത്. നോമ്പുകാലമെന്നത് ലതീഫിന്റെ കുരുട്ടുബുദ്ധിയുടെ വ്യാഖ്യാനം !
ReplyDeleteജമാ അത്തെ ഇസ്ലാമിക്കാരുടെ അസഹിഷ്ണുതയുടെയും വര്‍ഗ്ഗീയതയുടെയും എത്രയോ ഉദാഹരണങ്ങള്‍ ഇതു പോലെ ജീവിതാനുഭവങ്ങളായി ചൂണ്ടിക്കാണിക്കാനുണ്ട്. മതവിശ്വാസത്തെ ഇത്രയും സങ്കുചിതമായ ഒരു വൃത്തത്തില്‍ ഒതുക്കി പുറമേക്കു പാല്‍പ്പുഞ്ചിരിയുമായി പ്രത്യക്ഷപ്പെടുന്ന കപടവേഷധാരികളെ വേറെ കണ്ടിട്ടില്ല.
ReplyDeleteസുകുമാരന്‍ സാറിന്റെ ഈ പോസ്റ്റിനോടുള്ള വിശദമായ പ്രതികരണം എന്റെ ബ്ലോഗില്‍ പോസ്റ്റു ചെയ്യാനുദ്ദേശിക്കുന്നു. ചര്‍ച്ച വീക്ഷിക്കുന്നുണ്ട്.
ReplyDelete---
ബൂലോകത്തിനു പുറത്തും മുസ്ലിം മാധ്യമങ്ങളിലും ഇപ്പോള്‍ ഈ പോസ്റ്റും ബ്ലോഗും ആഘോഷിക്കപ്പെടുന്നുണ്ട്. ഒരു “മുന്‍ യുക്തിവാദിയുടെ“ അനുകൂല നിലപാട് ഒത്തു കിട്ടിയ ആവേശത്തിലാണവര്‍ !
ReplyDeleteരാമനുണ്ണിക്കുള്ള സുശീല്‍ കുമാറിന്റെ മറുപടി ഇതോടു ചേര്‍ത്തു വായിക്കാവുന്നതാണ്.
മാവേലികേരളത്തിന്റെ വായനയ്ക്കും ഇടപെടലിനും നന്ദി. മറുപടിയായി വിശദമായ ഒരു പോസ്റ്റ് എഴുതാമെന്ന് തോന്നുന്നു. ആമുഖമായി ഇത്രയും പറഞ്ഞു വയ്ക്കട്ടെ : മനുഷ്യന്‍ സ്വയമേവ നന്നാവുകയില്ല എന്നും നന്നാക്കപ്പെടേണ്ടതുണ്ട് എന്നും ഞാന്‍ കരുതുന്നു. അങ്ങനെ മനുഷ്യനെ നന്നാക്കുന്നതിന് വേണ്ടിയാണ് മതങ്ങളും മറ്റ് സംഘടനകളും പ്രവര്‍ത്തിക്കുന്നത്. മതങ്ങള്‍ ആവിര്‍ഭവിക്കുന്നതിന്റെ പിന്നിലും ചരിത്രപരമായ കാരണങ്ങളും അനിവാര്യതകളും ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണെന്റെ അഭിപ്രായം. യുക്തിവാദികളുടെ കാര്യമല്ല പറഞ്ഞത്. മതങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളും ആവശ്യമില്ലാത്ത തലത്തിലേക്ക് മനുഷ്യര്‍ ഉയര്‍ന്നാല്‍ അതൊക്കെ താനേ കൊഴിഞ്ഞുപോകാം. അതല്ലാതെ പകരം നിര്‍ദ്ദേശങ്ങള്‍ ഒന്നും മുന്നോട്ട് വെക്കാതെ മതങ്ങള്‍ തുലയട്ടെ എന്ന യുക്തിവാദിമുദ്രാവാക്യം അപക്വവും അനവസരത്തിലുമാണ്. ഒരു യുക്തിവാദിക്ക് സ്വന്തം കുടുംബത്തില്‍ പോലും ഉന്നയിക്കാന്‍ കഴിയാത്ത ആവശ്യമാണ് സമൂഹത്തിലേക്ക് കുത്തിവെക്കാന്‍ ശ്രമിക്കുന്നത്.
ReplyDelete>>> ഒരു ടീച്ചര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സ്കൂളില്‍ പ്രസാദപ്പായസം കൊണ്ടു വന്നു. സുന്നി മുജാഹിദ് മുസ്ലിം അധ്യാപകരൊക്കെ ഒരു സൌഹാര്‍ദ്ദത്തിന്റെ പേരില്‍ അതല്‍പ്പമെങ്കിലും കഴിച്ചു. അമ്പലപ്പായസം കഴിക്കാന്‍ ജമാ അത്തുകാരന്‍ കൂട്ടാക്കിയില്ല. അതാണു പറഞ്ഞത്. നോമ്പുകാലമെന്നത് ലതീഫിന്റെ കുരുട്ടുബുദ്ധിയുടെ വ്യാഖ്യാനം ! <<<
ReplyDeleteനോമ്പുകാലവുമായി ബന്ധപ്പെട്ട് ഈ സംഭവം പറഞ്ഞതുകൊണ്ടാണ്. ഞാന്‍ അപ്രകാരം ചിന്തിച്ചത്. സംഭവത്തിന് അല്‍പമെങ്കിലും സ്വാഭാവികത കൈവരുന്നതും അപ്പോഴാണ് അതും ഞാന്‍ അങ്ങനെ ധരിക്കാന്‍ കാരണമാണ്. ആ സംഭവത്തെ ആദ്യം തന്നെ ഇപ്രകാരം വിശദീകരിച്ചിരുന്നുവെങ്കില്‍ എന്റെ മറുപടി ആവശ്യമില്ലാതെ തന്നെ ഈ സംഘടനകളെക്കുറിച്ചറിയുന്നവര്‍ അത് തള്ളിക്കളയുമായിരുന്നു. പ്രത്യേകിച്ചു മുജാഹിദുകാരന്‍ കുടിച്ചു എന്നൊക്കെ പറയുമ്പോള്‍. ഇതാണല്ലോ നിങ്ങള്‍ കണ്ടെത്തിയ എന്റെ കുരുട്ടുബുദ്ധി.
നിങ്ങള്‍ നൂറ് പോസ്റ്റും അതില് മുഴുവന്‍ യുക്തിവാദികളും ഒരുമിച്ചുകൂടിയാലും കെ.പി.എസ് ഉയര്‍ത്തിയ ഒരു ചോദ്യത്തിന് പോലും യുക്തിപരമായ ഒരു മറുപടി ലഭിക്കില്ല എന്ന് ഇവിടെ നടന്ന ചര്‍ച സൂചിപ്പിക്കുന്നു. ഇതിലെ നന്മ തിരിച്ചറിഞ്ഞവര്‍ ഇത് പ്രചരിപ്പിക്കുന്നുണ്ടാകാം.
ഇവിടെ മതത്തെ പരാമര്‍ശിക്കുന്നവരൊന്നും വസ്തുനിഷ്ഠമായിട്ടല്ല കാര്യങ്ങളെ കാണുന്നത് എന്നതിന് തെളിവ് അവര്‍ ഉന്നയിക്കുന്ന ന്യായങ്ങള്‍ തന്നെ. മതം കേവലം അഭിപ്രായമായി കാണുന്നവരുടെ മതവും സുകുമാരന്‍ സാര്‍ എതിര്‍ക്കുന്ന യുക്തിവാദത്തിന്റെ ഒരു പതിപ്പുതന്നെ. അതിന് പറയപ്പെട്ട ദൂഷ്യങ്ങളൊക്കെ ഉണ്ട് താനും. അതുകൊണ്ട് അത്തരം ആളുകള്‍ക്ക് മതം തന്നെ ഒരു തമാശയായി തോന്നാം. ജബ്ബാര്‍ മാഷിനും അസുഖം അതുതന്നെയാണ്. ചിത്രകാരന്‍ സൂചിപ്പിച്ച ഒരു പ്രതിരോധത്തില്‍ നിന്നതിനാല്‍ അതിനെ അടുത്ത് നിന്ന് വീക്ഷിക്കുന്നത് വളരെ ഭയപ്പാടോടെ കാണുന്ന എല്ലാ ലക്ഷണവും ആ കമന്റുകളില്‍ കാണുന്നുമുണ്ട്.
sherriff kottarakara said...
ReplyDeleteഈ പോസ്റ്റും അതിലെ കമന്റുകളും നിശ്ശബ്ദം നിരീക്ഷിച്ചു വരികയായിരുന്നു. അതിലെ അവസാന കമന്റുകളില്‍
ഒരെണ്ണംകണ്ടപ്പോള്‍മാധ്യമം പത്രവും അതിനോടൊപ്പമുള്ള വെളിച്ചം പേജും (30.8.2010ലെ)തിരക്കി പിടിച്ചു പ്രസക്ത ഭാഗം വായിച്ചു നോക്കി.ശരിയാണു സുകുമാരന്‍ സാറിന്റെ ബ്ലോഗ് പരിചയപ്പെടുത്തി കുറിപ്പു അതില്‍ ഉണ്ടു.ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന പംക്തിയിലാണു ടി സാധനം കണ്ടെത്തിയതു.മാധ്യമം പത്രക്കാര്‍ക്കു പറ്റിയ ഏതോ കോളു അവര്‍ക്കു സുകുമാരന്‍ സാറില്‍ നിന്നു കിട്ടിയതു കൊണ്ടാണു അവര്‍ സാറിന്റെ ബ്ലോഗ് പരിചയപ്പെടുത്തിയതു.....................................................................................
അടിവരയിടുന്നു..പിന്നെ ജബ്ബാർ മാഷ്ക്ക് ഇവിടെ എത്താൻ മാധ്യമം പത്രം കാണേണ്ടി വന്നു എന്നത് ഈ ആഴ്ചയിലെ വലിയ തമാശയാണ്.
സുകുമാരേട്ട,
ReplyDeleteസമൂഹം നേരിടുന്ന പൊതുവായ പ്രശ്നങ്ങളെ നാം ഒറ്റക്കെട്ടായി നേരിടണമെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കുമ്പോള്‍ തന്നെ മതങ്ങള്‍ മനുഷ്യനന്മയെ ലക്ഷ്യമാക്കുന്നു, മാനുഷിക മൂല്യങ്ങള്‍ മതങ്ങളുടെ സംഭാവനയാണ് എന്നീ താങ്കളുടെ കാഴ്ചപ്പാടുകളോടു വിയോജിക്കുകയും ചെയ്യട്ടെ. മതങ്ങള്‍ മനുഷ്യരാശിക്കു സംഭാവന ചെയ്തു എന്നവകാശപ്പെടുന്ന മൂല്യ ബോധങ്ങളെല്ലാം മനുഷ്യ സമൂഹത്തില്‍ നിന്ന് മതങ്ങള്‍ കടമെടുത്തതാണ്. മതം മനുഷ്യ സമൂഹത്തെ എപ്രകാരം ഭിന്നിപ്പിച്ചു പോരടിപ്പിക്കുന്നുവെന്നറിയന്‍ ഇന്ത്യയില്‍ ജീവിക്കുന്ന നമുക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടോ? നമുക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്തു നടന്ന മനുഷ്യക്കുരുതി തന്നെ നല്ല ഉദാഹരണം. ഇത്തരം ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ നമ്മുടെ രാഷ്ട്രപിതാവ് ഒരു തീവ്ര ഹിന്ദുവിന്റെ തോക്കിനിരയായി. പുരോഗമന കാഴ്ചപ്പാടു വച്ചുപുലര്‍ത്തിയിരുന്ന കേരളിയ സമൂഹം ഇന്ന് കൈവെട്ടുകാരും, ഇടയലേഖനക്കാരും, മനുഷ്യദൈവങ്ങളും, നിറഞ്ഞ ഒരു ഭ്രാന്താലയമായിക്കൊണ്ടിരിക്കുന്നു.
താനല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ സമൂഹത്തില്‍ നിന്ന് നീക്കിക്കളയാന്‍ ആവശ്യപ്പെടുന്ന ബൈബിളും, മറ്റു വിശ്വാസികളെ പതിയിരുന്നു പിടിച്ച് കൊന്നുകളയാന്‍ ആവശ്യപ്പെടുന്ന ഖുറാനും, മനുഷ്യനെ തട്ടുകളായി തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരുമായി തിരിച്ച ഗീതയുമാണോ താങ്കളുടെ മൂല്യ സ്രോതസ്. ഭൂരിഭാഗം മതവിശ്വാസികളും ഇത്തരം മാനുഷിക വിരുദ്ധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടാത്തത് മതങ്ങളുടെ മഹത്വം കൊണ്ടല്ല അവര്‍ മനുഷ്യ സ്നേഹികളായതുകൊണ്ടാണ്. സാമൂഹികമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സ്വയം നവീകരിക്കാന്‍ സാധിക്കാത്ത മതങ്ങള്‍ സമൂഹത്തിന് ഭീഷണിതന്നെയാണ്. അവയെ സമൂഹത്തിന്റെ മുന്‍പില്‍ തുറന്നു കാണിക്കുന്ന പ്രശംസനീയമായ പ്രവര്‍ത്തിയാണ് യുക്തിവാദി സുഹൃത്തുക്കള്‍ ചെയ്യുന്നത്. മതങ്ങള്‍ നടത്തുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഇവരുടെ പ്രവര്‍ത്തനം ഇനിയും എത്ര വളരണമെന്നു കാണാം.
മൂല്യബോധങ്ങള്‍ ശാശ്വതങ്ങളല്ല. അവ സാമൂഹ്യമാറ്റങ്ങള്‍ക്കനുസരിച്ച് ഉരുത്തിരിഞ്ഞു വന്നുകൊള്ളും. മതവിശ്വാസം നഷ്ടപ്പെട്ട വിശ്വസി മൂല്യബോധങ്ങള്‍ ലഭിക്കാതെ നിരാശനും നിസ്സഹായനും ആകുമെന്നുള്ള കാഴ്ചപ്പാട് മനുഷ്യന്റെ അതിജീവനത്തിനുള്ള കഴിവിനെ കുറച്ചു കാണിക്കുന്നു.
പ്രിയ രാജന്‍, ഇന്ന് നമ്മുടെ നാട്ടില്‍ അതായത് കേരളത്തെ കുറിച്ച് പറഞ്ഞാല്‍ ഒരു വലിയ വിടവുണ്ട്. ഇടത്പക്ഷപ്രസ്ഥാനങ്ങള്‍ നിര്‍ജ്ജീവമാവുകയും ആ ഗ്യാപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാപനവല്‍ക്കരിക്കപ്പെട്ട് വെറും കച്ചവടതാല്‍പര്യങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങളുടെ കൊച്ചുകൊച്ചു പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പോരാടാന്‍ ആരുമില്ല എന്നതാണ് ആ വിടവ്. ശരിക്ക് പറഞ്ഞാല്‍ ധാര്‍മ്മികമൂല്യങ്ങളുടെ ഒരു കുറവ്. ഞാന്‍ പറയുന്നുണ്ട്, ഒരു മൂല്യാധിഷ്ഠിതദര്‍ശനം മാനവരാശിക്ക് സംഭാവന ചെയ്ത കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ പോലും പരാജയപ്പെട്ടു. അതിന്റെ ഒരു വാല്‍ക്കഷണമായ സി.പി.എം. പോലും നീതിദാഹികള്‍ക്ക് ബാധ്യതയായി മാറി. യുക്തിവാദികള്‍ക്ക് യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നുകൊണ്ട് ഒരു നിയോഹ്യുമാനിസ്റ്റ് ചിന്താപദ്ധതി മുന്നോട്ട് വെക്കാനുമായില്ല. വെറും നിരീശ്വരത്വത്തില്‍ സ്വയം തളച്ചിട്ടത്കൊണ്ട് വിശ്വാസികളെ അവര്‍ക്ക് സമീപിക്കാനുമായില്ല.
ReplyDeleteമനുഷ്യന് മൂല്യബോധം സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ദുരയും ആസക്തിയും അടങ്ങാത്ത ഭോഗതൃഷ്ണയും സ്വാര്‍ത്ഥതയും ഒക്കെ ആണ് ഇന്ന് സമൂഹത്തിന്റെ മൂല്യബോധം. പാരസ്പര്യത്തിന്റെയും നന്മകളുടെയും നഷ്ടമൂല്യങ്ങള്‍ നമുക്ക് തിരിച്ചുപിടിക്കേണ്ടേ? വേണം. അതിന് ആര് പരിശ്രമിക്കും. രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ റോള്‍ ഒന്നും ഇല്ല. പിന്നെ ഒറ്റപ്പെട്ട കുറെ സാമൂഹ്യപ്രവര്‍ത്തകര്‍ മുഖ്യധാരയ്ക്ക് പുറത്തുണ്ട്. അവര്‍ കഴിയാവുന്നത് ചെയ്യുന്നുമുണ്ട്. സമൂഹത്തില്‍ നിന്ന് നന്മകള്‍ തീരെ ചോര്‍ന്നുപോകാതിര്‍ക്കാന്‍ മതങ്ങള്‍ പങ്ക് വഹിക്കുന്നുണ്ട് എന്നത് ഇപ്പോഴത്തെ എന്റെ തിരിച്ചറിവാണ്. അത്കൊണ്ട് മതം ആദ്യം നവീകരിക്കപ്പെടട്ടെ എന്ന് ഞാന്‍ താല്പര്യപ്പെടുന്നു. ഒരു സെമറ്റിക്ക് മതം അല്ലാത്തതിനാല്‍ ഹിന്ദു മതത്തില്‍ ആര് ഇക്കാലത്ത് ആ ദൌത്യം ഏറ്റെടുക്കും എന്നറിയില്ല. ആള്‍ദൈവങ്ങള്‍ക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല. മുസ്ലീം മതത്തില്‍ നവീകരണം നടക്കുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍. അതില്‍ ജമാഅത്തേ ഇസ്ലാമി വളരെ പുരോഗമനപരമായ പങ്കാണ് വഹിക്കുന്നത്. മതത്തിനകത്ത് സക്രിയമായി ഇടപെടുമ്പോഴും സമുദായത്തിന് പുറത്തും മാനവികതയ്ക്കും സാമൂഹ്യനീതിയ്ക്കും വേണ്ടിയും പ്രവര്‍ത്തിക്കുന്നു എന്നത് ജമാഅത്തേ ഇസ്ലാമിയെ വ്യത്യസ്ഥമാക്കുന്നുണ്ട്. ഒരു യുക്തിവാദിക്ക് വേണ്ടതായ അടിസ്ഥാന ഗുണം മുന്‍വിധി ഇല്ലാതിരിക്കുക എന്നതാണ്.
പുരോഗമനത്തിന്റെ പൊയ്‌മുഖമണിഞ്ഞ് സകല തിന്മകളെയും സമൂഹത്തില്‍ അരിയിട്ട് വാഴിക്കുന്ന കപട ഇടത്പക്ഷത്തെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ ഇവിടെ യുക്തിവാദികള്‍ തയ്യാറാവുന്നില്ല. കോവൂറിന്റെ കാലമല്ല ഇത്. യാന്ത്രികമായി നിരീശ്വരത്വവും മതവിരോധവും തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഉരുവിട്ടാല്‍ യുക്തിവാദികള്‍ക്ക് സമൂഹത്തില്‍ ക്രിയാത്മമായി ഒന്നും ചെയ്യാന്‍ കഴിയില്ല.
യുക്തിവാദികള്‍ സമൂഹത്തില്‍ നിന്നും വേറിട്ടു ജീവിക്കുന്നവരും മറ്റൊരു കാര്യത്തിലും താല്പര്യമില്ലാത്തവരുമാണ് എന്ന പ്രചാരണം യുക്തിവാദം ഇഷ്ടപ്പെടാത്തവര്‍ നടത്തുന്ന ഒരു കള്ളപ്രചരണമാണ്.
ReplyDeleteഞാനുള്‍പ്പെടെയുള്ള യുക്തിവാദികള്‍ മറ്റനേകം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങളില്‍ മുഴുകിക്കൊണ്ടു ജീവിക്കുന്നവര്‍ തന്നെയാണ്. അതിനിടയില്‍ ഈ കാര്യത്തിനും കൂടി അല്പം സമയം കണ്ടെത്തുന്നു എന്നു മാത്രം. ഇതിനു പകരം മറ്റെന്തിങ്കിലും പോരേ എന്നു ചോദിക്കുന്നവര്‍ ഇതില്‍ അസഹ്യതയുള്ളവരാണ്.
ഒരു ഇംഗ്ലീഷ് മരുന്നുഷാപ്പില്‍ ചെന്ന് “എന്താ ഇവിടെ ഉണക്കമീന്‍ വില്‍ക്കാത്തേ? “ എന്നു ചോദിക്കും പോലെയാണിത്. ഉണക്കമീന്‍ വില്‍ക്കാന്‍ വേറെ പീടികകള്‍ ഉണ്ടല്ലോ. ഓരോരുത്തരും അവരവര്‍ക്കു കൂടുതല്‍ താല്‍പ്പര്യമുള്ള മേഖലയ്ക്കു മുന്‍ ഗണന നല്‍കുന്നു. കണ്ണു ഡോക്ടറോട് “നിങ്ങളെന്താ മൂലക്കുരു ചികിത്സിക്കാത്തേ?” എന്നു ചോദിക്കാറില്ല ആരും. യുക്തിവാദിസംഘം യുക്തിവാദം പ്രചരിപ്പിക്കാനുദ്ദേശിച്ചു രൂപീകരിച്ച സംഘടനയാണ്. മറ്റു കാര്യങ്ങളൊക്കെ ഏറ്റെടുത്തു നടത്താന്‍ ആ സംഘത്തിനു ശേഷിയും ഇല്ല. എന്നാല്‍ ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന യുക്തിവാദികള്‍ക്ക് അവരവര്‍ ഇഷ്ടപ്പെടുന്ന മറ്റു സംഘടനകളിലും സാമൂഹ്യപ്രവര്‍ത്തനരംഗത്തുമൊക്കെ ഇടപെടാം. ഇടപെടുന്നുമുണ്ട്.
മതപ്രചരണം മാത്രം ലക്ഷ്യം വെച്ചുള്ള കാക്കത്തൊള്ളായിരം സ്ഥാപനങ്ങളും സംഘടനകളും ഇവിടെയുണ്ട്. അവരോടാരും നിങ്ങളെന്താ നിങ്ങളുടെ ഈ മതം മാത്രം പ്രചരിപ്പിക്കുന്നത്? എന്നു ചോദിക്കാറില്ല. സുകുമാരേട്ടനും അതു ചോദിച്ചതായി കാണുന്നില്ല.
ഏകപക്ഷീയമായ മതപ്രചാരണം ഇവിടെ എല്ലാവരും നിര്‍ത്തുകയാണെങ്കില്‍ ഞങ്ങള്‍ മതവിരുദ്ധപ്രചാരണവും നിര്ത്താം
മതപ്രചാരണം വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ യുക്തിവാദികള്‍ക്ക് മതവിരുദ്ധപ്രചാരണം അവരുടെ മനുഷ്യസ്നേഹത്തിന്റെ ഭാഗമാണ്.
ReplyDeleteഒരു ജനാധിപത്യ സമൂഹത്തില്‍ എല്ലാം നടക്കണം. എല്ലാം സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ വിശ്വാസികളും അവിശ്വാസികളും തയ്യാറാവുകയും വേണം.
മതത്തിനു മാത്രം നാലു കൊമ്പ് എന്ന നിലപാടും പൊതു ബോധവും മാറണം.
>>മുസ്ലീം മതത്തില്‍ നവീകരണം നടക്കുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍. അതില്‍ ജമാഅത്തേ ഇസ്ലാമി വളരെ പുരോഗമനപരമായ പങ്കാണ് വഹിക്കുന്നത്. <<<
ReplyDeleteശ്രീ സുകുമാരന്‍ :സാക്ഷാല്‍ ദൈവം നേരിട്ട് ഇറങ്ങിവന്നാലും ഒരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാക്കാന്‍ പറ്റാത്ത ദൈവം നേരിട്ട് ഇറക്കിയതെന്ന് വിശ്വസിക്കുന്ന ഖുറാനും, മൊഹമ്മദ് നബിയേയും തിരുത്താനാവാത്ത എന്ത് നവീകരണമാണ് ഇസ്ലാമിലുണ്ടാവുക. ശെരീയത്ത് വിവാദം എന്തിനായിരുന്നു ഇവിടെ ഉണ്ടായത്. ഭര്‍ത്താവ് ഭാര്യയെ ഡൈവോര്‍സ് ചെയ്താല്‍ ഭാര്യ മൂന്ന് മാസം അല്ലെങ്കില്‍ പ്രസവം വരെ മറയുക്കുള്ളിലിരിണം( ഇദ്ദ). സ്ത്രീ ഗര്‍ഭിണിയാണോന്നറിയാന്‍ ആറാം നൂറ്റാണ്ടിലെ വിദ്യ തന്നെ വേണോ. ഉദാഹരണങ്ങള്‍ എഴുതി നീട്ടുന്നില്ല, സാന്ദര്‍ഭികമായി ഒന്ന് പറഞ്ഞ് പോയതാണ്.
കുര്‍ ആന്‍ ദൈവം രചിച്ചതാണെന്ന മൂഡ വിശ്വാസത്തെ വേരറുക്കാതെ മുസ്ലിം സമൂഹത്തില്‍ ഒരു മാറ്റവും നടക്കാന്‍ പോകുന്നില്ല. ആറാം നൂറ്റാണ്ടിലെ വിഡ്ഡിത്തങ്ങളെ പേറാന്‍ മുസ്ലിംങ്ങളെ നിര്‍ബ്ബന്ധിതരാക്കുന്നത് ഈ അന്ധവിശ്വാസം മാത്രമാണ്. മറ്റെല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇതിന്റെ ഉപശാഖകള്‍ മാത്രം
ReplyDeleteഒരു ചര്‍ച്ചയില്‍ ചോദ്യങ്ങള്ക്ക് ഉത്തരം പറയാന്‍ കഴിയാതെ വരുബോള്‍ എതിര്ചേരിയില്‍ നില്ക്കു ന്നവന് വായനയില്ല, അറിവില്ല ,വിചാരമില്ലാതെ വികാരാധിനനായി സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞു തടിതപ്പനുള്ള ഒരു നാലാംതരം ഗിമ്മിക്ക് പയറ്റുന്നു ലത്തിഫ്. പൊതുവേ മതത്തിന്‍റെ വക്തക്കള്ക്ക് ഇങ്ങനെ ഒരു രീതിയുണ്ട്.ഈ അടുത്തകാലത്ത് സാക്കിര്‍ നായിക് (peace tv fame) എന്ന ഇസ്ലാം മത പ്രഭാഷകന്‍ മാലിദ്വിപില്‍ വന്നിരുന്നു. അന്ന് അയാളോട് ചോദ്യങ്ങള്‍ ഉന്നയിച്ച ഒരാളോട് എത്ര അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതെന്ന് ഈ വീഡിയോ നോക്കിയാല്‍ മനസ്സിലാകും. http://www.youtube.com/watch?v=_sN3u_SLZ9E&feature=related
ReplyDeleteസദസ്സില്‍ നിന്നു വന്ന മറ്റു ചോദ്യങ്ങലില്‍ ചിലത്
1. തങ്ങളുടെ രാജ്യത്ത് ഇപ്പോഴും മുസ്ലിങ്ങള്‍ നൂനപക്ഷമല്ലേ ?
ഉത്തരം : അതുതന്നെയാണ് ഇന്ത്യയുടെ ശാപവും
2. ഒരു മുസ്ലിമിന് അമുസ്ലിമുംമായി സൗഹ്രദം ആകാമോ?
ഉത്തരം : ആകാം പക്ഷേ ആ ബന്ധത്തില്‍ മുസ്ലിമിനായിരിക്കണം മേല്ക്കോയ്മ .
അപ്പോള്‍ സാക്കിര്‍ നായികിനെ സംബന്ധിച്ചടത്തോളം ഇന്ത്യക്ക് ശാപ മോക്ഷം കിട്ടണമെങ്കില് ഇസ്ലാം രാഷ്ട്രമാവണം.
പിന്നെ ജമ അത്തെ ഇസ്ലാമിയുടെ മേല്ക്കോയ്മ അംഗികരിച്ച സ്ഥിതിക്ക് KPSനെ അവര്‍ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. അങ്ങനെ ഒരു വിധേയത്വം കാണിക്കാത്ത മറ്റു യുക്തിവാദികള്‍ സാമൂഹ്യദ്രോഹികളും.
പിന്നെ മുസ്ലിം സമൂഹം നവീകരണത്തിന്റെു പാതയിലാണ് എന്ന് സുബൈര്‍ ചുങ്ങത്തറ എന്നാ ഈ വീഡിയോവില്‍ കാണുന്ന http://www.youtube.com/watch?v=Dpu-hrgeO3U&feature=related മത നേതാവ് വ്യക്തമാക്കുന്നത്.നാലു ഭാര്യമാരും പതിനേഴ് കുട്ടികളുമാണ് ഇയാള്ക്ക് . ജനസംഖ്യ നിയന്ത്രണത്തിനു സര്ക്കാര്‍ കോടികള്‍ മുടക്കിയിട്ടു എന്ത് കാര്യം. ഇത്രയും കുട്ടികള്ക്കു കൂടി വിദ്യാഭ്യസ ആരോഗ്യരക്ഷ സൗകര്യങ്ങള്‍, ഭരണപരമായ സേവനങ്ങള് ,സാമൂഹ്യ സുരക്ഷ എന്നിവ ഒരുക്കേണ്ട ബാധ്യത സര്ക്കാരിനു. കൂടിയ ജനസംഖ്യ മൂലം അതില്‍ സര്ക്കാ്ര്‍ പൂര്ണരമായും വിജയിക്കാന്‍ കഴിയാതെ വരുന്നത് ദാരിദ്ര്യം,തോഴിലില്ലയിമ്മ, അനുബന്ധ സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയുണ്ടാകുന്നു.അപ്പോ കുറ്റം സര്‍ക്കാരിന്. ഇസ്ലാം എന്ന ആദര്‍ശത്തിന്‍റെ പേരില്‍ പെറ്റ് കൂട്ടുന്നവരര്‍ക്ക് ഇതൊന്നും ചിന്തിക്കേണ്ടല്ലോ. പ്രിയപ്പെട്ട KPS, യുക്തിവാദിക്ക് മുന്‍വിധി പാടില്ല എന്നത് അംഗികരിക്കുന്നു പക്ഷേ തിരിച്ചറിവ് പാടില്ല എന്നുണ്ടോ? ആള്‍ ദൈവങ്ങളെക്കുറിച്ചുള്ള നിലപാട് മുന്‍വിധി ആണോ അതോ അനുഭവത്തിലൂടെ മനസ്സിലാക്കിയതോ?
ആള്‍ദൈവങ്ങള്‍ ബിസിനസ്സ് കൂടി നടത്തുന്നത്കൊണ്ടാണ് അങ്ങനെ പറഞ്ഞത്. മനുഷ്യനെ ധാര്‍മ്മികമായും മൂല്യപരമായും ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ആത്മീയാചാര്യന്മാര്‍ ആളുകളെ ബോധവല്‍ക്കരിക്കുന്നതിനപ്പുറം അനുബന്ധബിസിനസ്സ് നടത്തരുത് എന്ന് എന്റെ അഭിപ്രായം :)
ReplyDeleteസുകുമാരേട്ടാ...
ReplyDeleteതാങ്കളുടെ പോസ്റ്റിന്റെ ഏകപക്ഷീയത മുന്‍പ് പലരും സൂചിപ്പിച്ചതാണ് . മുന്‍പ് ഒരു പക്കാ യുക്തിവാദി ആയതിനാല്‍ ബാലന്‍സ് ചെയ്യുവാന്‍ വേണ്ടിയാണോ മതങ്ങളെ ഒന്ന് സുഖിപ്പിച്ചതെന്നറിയില്ല. മനുഷ്യന്റെ ധാര്‍മിക ബോധത്തിന്റെ മോത്തക്കച്ചവടക്കാരായി മതങ്ങളെ ചിത്രീകരിക്കാനുള്ള താങ്കളുടെ ശ്രമം എന്തായാലും സത്യത്തിനു നിരക്കുന്നതല്ല. പിന്നെ ഒരു യുക്തിവാദിയും വിശ്വാസികളോട് സാമൂഹിക കാര്യങ്ങളില്‍ സഹകരിക്കാതെയോ സമൂഹത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരോ അല്ല എന്നത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ. പോസ്ടിനോട് പൂര്‍ണമായും വിയോചിക്കുന്നു.
ഏതായാലും താങ്കളുടെ ഈ പുതിയ മാറ്റത്തിന് എല്ലാ ഭാവുകങ്ങളും. മാറ്റമാണല്ലോ പ്രപഞ്ചത്തില്‍ സ്ഥായിയായി ഉള്ളത്...
‘മതപ്രചാരണം വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ യുക്തിവാദികള്‍ക്ക് മതവിരുദ്ധപ്രചാരണം അവരുടെ മനുഷ്യസ്നേഹത്തിന്റെ ഭാഗമാണ്.’
ReplyDeleteതിര്‍ച്ചയായും ഈ വീക്ഷണത്തോട് യോജിക്കുന്നു.
പ്രപഞ്ചനാഥനെ വണങ്ങി,വിശ്വാസി ജീവിതം
നയിക്കുന്നപൊലെ അതേ നാഥനെ ധിക്കരിച്ച്
ജീവിക്കാനുള്ള സ്വാതന്ത്ര്യവും ദൈവം തന്നെ
അനുവദിച്ച്തന്നിരിക്കെ ഈ തമ്മില്‍തരക്കം
പിന്നെ എന്തിന്‍റെ പേരിലാണാവോ..?
ഏകപക്ഷീയമായിരുന്ന ഒരു ചര്‍ച്ച ഇപ്പോള്‍ സജീവമായും പ്രതീക്ഷക്കൊത്തും മുന്നോട്ടു പോകുന്നതില്‍ ഇതില്‍ തുടക്കം മുതല്‍ സജീവമായി പങ്കെടുത്ത ഒരാള്‍ എന്ന നിലയില്‍ പ്രതീക്ഷക്ക് വക നല്‍കുന്നു.. സശ്രദ്ധവും നിശബ്ദവും ആയി ഈ ചര്‍ച്ച വീക്ഷിക്കുന്നു!!! എല്ലാവര്ക്കും നന്മകള്‍ നേരുന്നു...
ReplyDeleteea jabbar said..
ReplyDelete>>> മതപ്രചാരണം വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ യുക്തിവാദികള്‍ക്ക് മതവിരുദ്ധപ്രചാരണം അവരുടെ മനുഷ്യസ്നേഹത്തിന്റെ ഭാഗമാണ്. <<<
ഇതില്‍ ആദ്യത്തേത് ക്രിയാത്മകവും രണ്ടാമത്തേത് നിഷേധാത്മകവുമാണ്. ഒരു വിശ്വാസിക്ക് താന്‍മനസ്സിലാക്കിയ സത്യം (ഏത് മതമാകട്ടേ) മറ്റുള്ള സഹജീവികള്‍ക്ക് കൂടിലഭിക്കണം എന്നുള്ള ഗുണകാംക്ഷയില്‍നിന്നാണ് സ്വന്തം മതം പ്രചരിപ്പിക്കാനുള്ള ത്വരയുണ്ടാകുന്നത്. യുക്തിവാദികള്‍ ചെയ്യേണ്ടിയിരുന്നത് യുക്തിവാദത്തിന്റെ പ്രചരണമായിരുന്നു. എന്നാല്‍ യുക്തിവാദികള്‍ക്ക് ജനങ്ങളുടെ മുമ്പില്‍ പകരം വെക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ മതത്തെ അന്ധമായി എതിര്‍ക്കുക. പരസ്പര മതവൈരം നടത്തി തമ്മിലടിപ്പിക്കുക. മതമാണ് ലോകത്തുള്ള സകല രക്തച്ചൊരിച്ചിലും നടത്തി എന്ന് കള്ളം പറയുക. മതവിരുദ്ധര്‍ നടത്തിയ രക്തച്ചൊരിച്ചില്‍ കണ്ടില്ലെന്ന് നടിക്കുക. മതത്തിന്റെ പേരില്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ പര്‍വതീകരിക്കുക. ആ വ്യതിചലനമാണ് മതത്തിന്റെ സത്ത എന്ന് വരുത്തിതീര്‍ക്കുക. മതത്തിന്റെ തത്വങ്ങള്‍ മുറുകെപിടിച്ച് സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയും ലോകത്തിന് കാരുണ്യം കാണിക്കുകയും ചെയ്യുന്ന യഥാര്‍ഥമതവിശ്വാസികളെ കപടന്‍മാരും കുതന്ത്രക്കാരെന്നും പരിഹസിക്കുക. ഇതാണ് നിഷേധാത്മക യുക്തിവാദത്തിന്റെ ചെയ്തികള്‍. ഇതിനെ മനുഷ്യസ്‌നേഹമെന്ന് വിളിക്കുന്നത് ഏറ്റവും വലിയ തിന്മയും.
യുക്തിവാദികള്‍ ചെയ്യേണ്ടത് മേല്‍പറഞ്ഞവയാണോ അതല്ല മതത്തെ ഒരു യാഥാര്‍ഥ്യമായി കണ്ട് കുറേകൂടി ക്രിയാത്മകവും ജനദ്രോഹപരമല്ലാത്ത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണോ എന്ന ചിന്ത പ്രസക്തമാണ്.
ഈ പോസ്റ്റീവായ ചിന്തയാണ് ജമാഅത്തിനെ കെ.പി.എസിനോട് ഇപ്പോള്‍ അടുപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റുവീക്ഷണങ്ങള്‍ പ്രസക്തമേ അല്ല. ഇതിനെ സഹിഷ്ണുതയോടെ കാണാനുള്ള മനസ്സ് മേല്‍പറയപ്പെട്ട യുക്തിവാദികള്‍ക്കില്ല എന്ന് നേരത്തെ അറിയാം. അതിനാല്‍ ഇവിടെ നല്‍കപ്പെടുന്ന ജബ്ബാറിന്റെയോ സമാന മനസ്‌കരുടെയോ കമന്റില്‍ ഒരത്ഭുതവുമില്ല.
>>> ഒരു ചര്‍ച്ചയില്‍ ചോദ്യങ്ങള്ക്ക് ഉത്തരം പറയാന്‍ കഴിയാതെ വരുബോള്‍ എതിര്ചേരിയില്‍ നില്ക്കു ന്നവന് വായനയില്ല, അറിവില്ല ,വിചാരമില്ലാതെ വികാരാധിനനായി സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞു തടിതപ്പനുള്ള ഒരു നാലാംതരം ഗിമ്മിക്ക് പയറ്റുന്നു ലത്തിഫ്. <<<
ReplyDeleteഒരാള്‍ എന്നെക്കുറിച്ചോ ഞാന്‍ വിശ്വസിക്കുന്ന ദര്‍ശനത്തെക്കുറിച്ചോ തീര്‍ത്തും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു വാദമുന്നയിക്കുമ്പോള്‍ ഞാന്‍ രണ്ടാലൊരു തീരുമാനത്തിലെത്താന്‍ നിര്‍ബന്ധിതനാകും. ഒന്ന്, അദ്ദേഹം മനപ്പൂര്‍വം സത്യം മറച്ചുവെച്ച് കള്ളാരോപണം ഉന്നയിക്കുകയാണ്. രണ്ട്. അദ്ദേഹത്തിന് ആ വിഷയത്തെക്കുറിച്ചുള്ള അജ്ഞതയോ തെറ്റിദ്ധാരണയോ കാരണമാണ്. ഇതില്‍ ആദ്യത്തേത് സ്വീകരിക്കാന്‍ എനിക്ക് മതപരമായി ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. ഒരാളെക്കുറിച്ച് കഴിയുന്നത്ര സദ്വിചാരം പുലര്‍ത്തുക എന്ന സാമാന്യമര്യാദയില്‍നിന്ന് പുറത്ത് പോകുന്നു. അതുകൊണ്ട് ഞാന്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു. അതിനെ നാലാം തരം ഗിമ്മിക്കായി തോന്നുന്നെങ്കില്‍. അറിഞ്ഞിട്ടും കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ഞാന്‍ വിചാരിച്ചോളാം.
@Sreejith
ReplyDelete>>> ഏകപക്ഷീയമായിരുന്ന ഒരു ചര്‍ച്ച ഇപ്പോള്‍ സജീവമായും പ്രതീക്ഷക്കൊത്തും മുന്നോട്ടു പോകുന്നതില്‍ ഇതില്‍ തുടക്കം മുതല്‍ സജീവമായി പങ്കെടുത്ത ഒരാള്‍ എന്ന നിലയില്‍ പ്രതീക്ഷക്ക് വക നല്‍കുന്നു.. സശ്രദ്ധവും നിശബ്ദവും ആയി ഈ ചര്‍ച്ച വീക്ഷിക്കുന്നു!!! <<<
ചര്‍ച ഏകപക്ഷീയമായിരുന്നു എന്ന് പറയാന്‍ കാരണമെന്താണ്. താങ്കള്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നല്ലോ. അപ്പോള്‍ സജീവതക്ക് എന്തായിരുന്നു കുറവ്. ഇപ്പോള്‍ സംഭവിച്ച മാറ്റം. കെ.പി.എസ് ജമാഅത്തെ ഇസ്ലാമിയുടെ മേല്‍കൊയ്മ അംഗീകരിച്ചു എന്ന രൂപത്തിലുള്ള ചില അസംബന്ധ കമന്റുകളും വ്യക്തിപരമായ പരാമര്‍ശത്തോടെ അസഹിഷ്ണുത നിറഞ്ഞ കമന്റുകളും വന്നതോ. എങ്കില്‍ താങ്കള്‍ക്കിനി പുതിയ ഒരു അനോണി ഐഡിയുണ്ടാക്കാന്‍ സമയമായി. മറ്റുകാരണത്താലാണെങ്കില്‍ ഞാന്‍ തിരുത്തിക്കോളാം.
കെ പി സുകുമാരന്‍ സാറിന്റെ കുമ്പസാരം അടിപൊളി. യുക്തിവാദിയായിരുന്നു എന്നു പറയുന്ന സാര്‍, 'താങ്കളിലുണ്ടായിരുന്ന യുക്തിവാദത്തെ' സവിസ്തരം വിലയിരുത്തിയിട്ടുണ്ട്. സാറ് കൊണ്ടുനടന്നിരുന്ന യുക്തിവാദമാണ് എല്ലാ യുക്തിവാദികള്‍ക്കുമുള്ളത് എന്നുള്ള ധാരണയില്‍ നിന്നാണ് യുക്തിവാദത്തെ വിലയിരുത്തുന്നത് എന്നൊരു കുറവുണ്ട്. ഏതായാലും പുതിയ വഴികള്‍ 'പലര്‍ക്കും' സ്വീകാര്യവും അതുവഴി സാറിന് വിശാലമായ അവസരങ്ങല്‍ തരുന്നതുമാണ്. ഭാവുകങ്ങള്‍..
ReplyDeleteസാറിന്റെ തുടര്‍ വഴികള്‍ കാണാന്‍ താല്പര്യമുള്ളതിനാല്‍ പിന്തുടരുന്നു.
ReplyDelete>>മുസ്ലീം മതത്തില്‍ നവീകരണം നടക്കുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍. അതില്‍ ജമാഅത്തേ ഇസ്ലാമി വളരെ പുരോഗമനപരമായ പങ്കാണ് വഹിക്കുന്നത്. <<<
ReplyDeleteഇങ്ങനെയുള്ള കെ.പി.എസിന്റെ ചില പ്രസ്താവനകള്‍ എടുത്തെഴുതി മറുപടി പറഞ്ഞു എന്ന് വരുത്തിതീര്‍ക്കുകയാണ് ഇവിടെ ചിലര്‍. ഇതിനുള്ള ജബ്ബാര്‍ മാഷിന്റെ മറുപടി ഏതോ ഒരു ജമാഅത്ത് മാഷ് ചെയ്തു എന്ന് പറയുന്ന് പായസം കുടിക്കാതിരിക്കലാണെങ്കില്‍, യരലവക്ക് ഇസ്‌ലാമില്‍ ഇദ്ദയുണ്ടല്ലോ .... പിന്നെ ആര്‍ക്കെന്ത് പുരോഗമനം സാധിക്കും എന്ന തലത്തിലാണ് മറുപടി. ഈ മാനദണ്ഡങ്ങള്‍ കെ.പി.എസ് സ്വീകരിക്കാത്തതിനാലാകാം അദ്ദേഹത്തിന് വ്യത്യസ്തമായ അഭിപ്രായം എന്ന് സാമാന്യ ജനത്തിന് മനസ്സിലാക്കാം. ഒരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്, അവര്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യം പ്രവര്‍ത്തന പരിപാടികള്‍ അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരിക്കണം. ഒന്നുകില്‍ നിങ്ങളുടെ ലക്ഷ്യം ശരിയല്ലെന്ന് പറയണം. അത് ശരിയാണ് എന്ന് അഭിപ്രായമുണ്ടെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനപരിപാടികള്‍ നന്നായില്ല എന്ന് പറയണം. അതു രണ്ടും ചെയ്യാതെ ശ്രീ ജബ്ബാര്‍ ഉന്നയിക്കുന്ന ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ വെച്ചാണ് ജമാഅത്തിനെ അളക്കേണ്ടത് എന്ന വാദം സ്വീകരിക്കണം എന്ന് അത്തരം യുക്തിവാദികള്‍ക്ക് ആവശ്യപ്പെടാം. എന്നാല്‍ അത് ബോധ്യപ്പെടാത്ത തങ്ങള്‍ നേരില്‍ കണ്ട സത്യത്തെ നിഷേധിക്കാന്‍ പ്രയാസമുള്ളവരെയെങ്കിലും പരിഗണിക്കേണ്ടതല്ലേ.
>>> കെ പി സുകുമാരന്‍ സാറിന്റെ കുമ്പസാരം അടിപൊളി. യുക്തിവാദിയായിരുന്നു എന്നു പറയുന്ന സാര്‍, 'താങ്കളിലുണ്ടായിരുന്ന യുക്തിവാദത്തെ' സവിസ്തരം വിലയിരുത്തിയിട്ടുണ്ട്. സാറ് കൊണ്ടുനടന്നിരുന്ന യുക്തിവാദമാണ് എല്ലാ യുക്തിവാദികള്‍ക്കുമുള്ളത് എന്നുള്ള ധാരണയില്‍ നിന്നാണ് യുക്തിവാദത്തെ വിലയിരുത്തുന്നത് എന്നൊരു കുറവുണ്ട്. ഏതായാലും പുതിയ വഴികള്‍ 'പലര്‍ക്കും' സ്വീകാര്യവും അതുവഴി സാറിന് വിശാലമായ അവസരങ്ങല്‍ തരുന്നതുമാണ്. ഭാവുകങ്ങള്‍.. <<<
ReplyDeleteഇവിടെ സുശീല്‍ സുചിപ്പിച്ച പലരില്‍ ഞാനുമുണ്ട് എന്നതിനാല്‍ എന്റെ ചെറിയ സംശയം പങ്ക് വെച്ചുകൊള്ളട്ടേ. ജബ്ബാര്‍മാഷ് പ്രതിനിധാനം ചെയ്ത യുക്തവാദം തന്നെയാണ് കെ.പി.എസിനും ഉണ്ടായിരുന്നത് (ഇപ്പോഴും അദ്ദേഹത്തോട് മമത പുലര്‍ത്തുകയും ചെയ്യുന്നു) എന്ന് ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ നല്‍കിയ കമന്റില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. യുക്തിവാദത്തിന് നിയതമായ ലക്ഷ്യങ്ങളോ നയനിലപാടുകളോ പ്രവര്‍ത്തന പരിപാടികളോ ഉണ്ടാവുക സാധ്യമല്ലല്ലോ. കാരണം ഓരോരുത്തരുടെയും യുക്തിക്കനുസരിച്ച് വികസിക്കുകയും രൂപം കൊള്ളുകയും ചെയ്യുന്നതല്ലേ യുക്തിവാദം. അതല്ല ഉണ്ട് എന്നാണെങ്കില്‍ അതെന്താണ്. ഇല്ല എന്നാണെങ്കില്‍ എന്തിന് കെ.പി.എസിനെതിരെ നിങ്ങള്‍ വിലകുറഞ്ഞ ആരോപണങ്ങളുമായി മുന്നോട്ട് വരണം?.
ദയവായി ഈ സംശയത്തിന് മറുപടി പറയുക.
>>>>ഓരോരുത്തരുടെയും യുക്തിക്കനുസരിച്ച് വികസിക്കുകയും രൂപം കൊള്ളുകയും ചെയ്യുന്നതല്ലേ യുക്തിവാദം. >>>
ReplyDeleteഅതെ; അതു തന്നെയല്ലെ ലതീഫും ചെയ്യുന്നത്. ജന്മനാ built in pre-programmed ആയിരുന്നോ ലതീഫിന്റെ ഇസ്ലാം മത വിശ്വാസം. ലതീഫിന്റെ യുക്തിചിന്ത തന്നെയല്ലെ ലതീഫിനെ മുസ്ലിം ആയി നിലനിര്‍ത്തുന്നത്. ലതീഫിന്റെ യുക്തിബോധത്തിന് മനസ്സിലായ ആറാംനൂറ്റാണ്ടിലെ സംസ്കാരം ലോകം നിലനില്‍ക്കുവോളം മതി, എന്ന യുക്തിബോധം തന്നെയല്ലെ താങ്കള്‍ക്ക് ഈ ‘സത്യം‘ പ്രചരിപ്പിക്കണമെന്ന ‘ത്വര’യുണ്ടാക്കുന്നത്. ഈ ‘ത്വര’ മറ്റുള്ളവര്‍ക്കും അനുവദിച്ചു കൂടെ.
-------
“മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം
തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല.
മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം
തന്നെ കൈവരിക്കന്‍ മനുഷ്യനു കഴിഞ്ഞേനെ! മനുഷ്യന്‍ കൈവരിച്ച എല്ലാ
പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്. എന്നാല്‍ ചിന്തിക്കാനുള്ള
ശേഷി വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും
സാധ്യമാകാതെ പോയി.
അന്ധവിശ്വാസങ്ങളാല്‍ ശീതീകരിക്കപ്പെടുകയും
സംഘടിതപീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്ത മനുഷ്യബുദ്ധിയത്രയും
സമൂഹത്തിനു പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണു ചെയ്തത്. ശാസ്ത്രാന്വേഷികളും
തത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിനു
മുതല്‍ക്കൂട്ടാകുമായിരുന്ന അനേകായിരം ധിഷണാശാലികളെ മതം മുളയിലേ
നുള്ളിയെറിഞ്ഞു." - (ജബ്ബാര്‍മാഷിന്റെ ബ്ലോഗില്‍ നിന്ന് പകര്‍ത്തിയത്)
-------
>>> അതെ; അതു തന്നെയല്ലെ ലതീഫും ചെയ്യുന്നത്. ജന്മനാ built in pre-programmed ആയിരുന്നോ ലതീഫിന്റെ ഇസ്ലാം മത വിശ്വാസം. ലതീഫിന്റെ യുക്തിചിന്ത തന്നെയല്ലെ ലതീഫിനെ മുസ്ലിം ആയി നിലനിര്‍ത്തുന്നത്. ലതീഫിന്റെ യുക്തിബോധത്തിന് മനസ്സിലായ ആറാംനൂറ്റാണ്ടിലെ സംസ്കാരം ലോകം നിലനില്‍ക്കുവോളം മതി, എന്ന യുക്തിബോധം തന്നെയല്ലെ താങ്കള്‍ക്ക് ഈ ‘സത്യം‘ പ്രചരിപ്പിക്കണമെന്ന ‘ത്വര’യുണ്ടാക്കുന്നത്. ഈ ‘ത്വര’ മറ്റുള്ളവര്‍ക്കും അനുവദിച്ചു കൂടെ. <<<
ReplyDeleteയുക്തിവാദികളില്‍നിന്ന് മാന്യമായ ഒരു വിമര്‍ശനം അപൂര്‍വമായതിനാലും. ഈ വിമര്‍ശനത്തില്‍ വിശ്വാസവും യുക്തിവാദവും തമ്മിലുള്ള ചില അടിസ്ഥാനങ്ങളുള്ളതിനാലും അല്‍പം വിശദമായി മറുപടി പറയാനാഗ്രഹിക്കുന്നു.
മാനുഷികമൂല്യങ്ങളും ധാര്‍മികനിയമങ്ങളും സമായസമയങ്ങളില്‍ മാറേണ്ടുതുണ്ട് എന്ന കാഴ്ചപാടാണ് യുക്തിവാദികള്‍ പുലര്‍ത്തുന്നതെങ്കില്‍ അവയ്ക്ക് മാറ്റം ആവശ്യമില്ല എന്നാണ് ഇസ്‌ലാം പറയുന്നത്. ആദിമ മനുഷ്യന് സത്യവും, നീതിയും, കാരുണ്യവും ഗുണകരമായിരുന്നെങ്കില്‍ അതേ മൂല്യങ്ങള്‍ ആധുനിക മനുഷ്യനും അങ്ങനെത്തന്നെ. അസത്യവും, അനീതിയും, അക്രമവും ഏത് കാലത്ത് ജീവിക്കുന്ന മനുഷ്യനും വര്‍ജ്യം തന്നെ. ഈ മൂല്യങ്ങള്‍ പ്രവാചകദത്തമാണ് എന്ന് വിശ്വാസികല്‍ കരുതുന്നു. ഈ മൂല്യങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് മനുഷ്യന്റെ ആചാരം എന്തായാലും ഇനി ഒന്നും ആചരിച്ചില്ലെങ്കില്‍ പോലും സമൂഹത്തിന് അവനെക്കൊണ്ട് ദോശമുണ്ടാവില്ല. സമൂഹത്തെ ഈ തലത്തിലേക്ക് കൊണ്ടുവരാന്‍ എല്ലാ മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും സഹകരിക്കുകയുമാകാം.
ഈ മൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ചില സദാചാരനിയമങ്ങളും ആരാധനകളുമാണ് ഇസ്‌ലാം കൂടുതല്‍ പ്രബോധനം ചെയ്യുന്നത്. അത് സ്വീകരിക്കുന്നവര്‍ക്ക് അതാകാം. അല്ലാത്തവര്‍ക്ക് അവരുടെ ഇഷ്ടം. ഈ ധാര്‍മിക സദാചാരം ഉറപ്പുവരുത്താല്‍ അത് ചില വിശ്വാസകാര്യങ്ങള്‍ അടിസ്ഥാനമായി നിശ്ചയിച്ചിട്ടുണ്ട്. ആ വിശ്വാസങ്ങള്‍ ബോധ്യപ്പെടുകയും അതിനനുസരിച്ച് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മനുഷ്യജീവിതത്തിന് ദൈവം നിശ്ചയിച്ച ലക്ഷ്യം നേടി. അതിന് ഒരു റിവാഡ് എന്ന നിലയില്‍ മരണശേഷം സ്വര്‍ഗവും ലഭിക്കും. ഇതില്‍ വിശ്വാസം വരികയോ ഇസ്‌ലാം നിര്‍ദ്ദേശിച്ച സല്‍കര്‍മം സല്‍കര്‍മമായി ബോധ്യപ്പെടാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് അത് സ്വീകരിക്കേണ്ടതില്ല. അവരെ സംബന്ധിച്ച് പരലോകം തന്നെ അപ്രസക്തമായതിനാല്‍ അവിടെ അത്തരക്കാര്‍ക്ക് നരകമുണ്ടെന്ന് വിശ്വാസികളുടെ വാദത്തെ മുഖവിലക്കെടുക്കേണ്ടതുമില്ല. (cont.)
ഇനി ഞാനുപയോഗിക്കുന്ന യുക്തിയും ഒരു ദൈവനിഷേധിയുടെ യുക്തിയും തമ്മിലുള്ള അന്തരം നോക്കാം.
ReplyDeleteമനുഷ്യനടക്കമുള്ള ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടോ അതോ എല്ലാ തനിയെ ഉണ്ടായതോ എന്ന ഒരു ചിന്ത മനുഷ്യസഹചമാണ്. ഞാന്‍ എന്റെ ബ്ലോഗില്‍ സൂചിപ്പിച്ച പോലെ ഈ ദൈവബോധം മനുഷ്യസൃഷ്ടിപ്പിലുള്ളത് കൊണ്ടാകാം. ഈ ശാസ്ത്രീയ യുഗത്തിലും ദൈവനിഷേധം മനുഷ്യവംശത്തിന് സമ്മതമായിട്ടില്ല. അതിനാല്‍ നാം ജനിക്കുമ്പോള്‍തന്നെ ദൈവത്തെക്കുറിച്ച് കേട്ടുകൊണ്ടാണ് ജീവിതം തുടങ്ങുന്നത്. ദൈവവീക്ഷണത്തില്‍ ചിലര്‍ പുലര്‍ത്തുന്ന വൈകല്യം കാരണമാകാം. അപ്രകാരം ഒരു ദൈവം ഉണ്ടാകാവതല്ല എന്ന മനുഷ്യയുക്തി ചിലരെ ദൈവത്തെ നിഷേധിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ എന്റെ മതത്തില്‍ ഞാന്‍ മനസ്സിലാക്കിയ ദൈവം ഇല്ല എന്ന് സ്ഥാപിക്കാന്‍ എനിക് എവിടെനിന്ന് ലഭിച്ച വാദങ്ങളും മതിയായില്ല. അത് ബുദ്ധിപരമാകട്ടെ ശാസ്ത്രീയ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തിലുള്ളതാകട്ടെ.
എന്നെ സംബന്ധിച്ചിടത്തോളം ദൈവമുണ്ട് എന്നത് എന്റെ ഒരു വിശ്വാസം മാത്രമല്ല. എന്റെ അനുഭവമാണ്. ആ ദൈവം മനുഷ്യന് ജീവികാനാവശ്യമായ സാഹചര്യവും ഭൗതികവിഭവങ്ങളും മാത്രമല്ല ജീവിതം എങ്ങനെ നയിക്കണമെന്ന നിയമവും നല്‍കിയിരിക്കുന്നുവെന്നതും എന്റെ അനുഭവമാണ്. അവ അനുസരിക്കുമ്പോള്‍ സ്വസ്ഥവും സമാധാനപൂര്‍ണവുമായ ജീവിതം സാധ്യമാണ് എന്നതും അനുഭവമാണ്. ഇതൊക്കെ മാറ്റിവെച്ച് ദൈവമില്ല എന്ന കേവല വിശ്വാസത്തിലേക്ക് മാറിയാല്‍ എനിക്ക് ലഭിക്കാവുന്ന നേട്ടമെന്ത്. സമാധാനമെന്ത്. സമൂഹത്തിന് അതുകൊണ്ടുണ്ടാകുന്നതെന്ത് എന്നൊക്കെ ചിന്തിക്കുമ്പോള്‍ നന്മയൊന്നും കാണുന്നില്ല എന്ന് മാത്രമല്ല തിന്മയുടെ മലവെള്ളം തന്നെ മുന്നില്‍ കാണുകയും ചെയ്യുന്നു.
ഞാന്‍ പറയുന്നതിത്രമാത്രം. ദൈവമില്ല എന്ന് പറയുന്ന നിങ്ങളുടെ യുക്തി ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ പറയുന്ന കാരണങ്ങള്‍ തീരെ ബാലിശമാണ് എന്നാണ്. നമ്മുക്ക് നിങ്ങള്‍ പറഞ്ഞ ഉദാഹരണം തന്നെയെടുക്കാം. (cont.)
>>> “മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം
ReplyDeleteതടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല.
മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം
തന്നെ കൈവരിക്കന്‍ മനുഷ്യനു കഴിഞ്ഞേനെ! മനുഷ്യന്‍ കൈവരിച്ച എല്ലാ
പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്. എന്നാല്‍ ചിന്തിക്കാനുള്ള
ശേഷി വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും
സാധ്യമാകാതെ പോയി.<<<
ജബ്ബാറിന്റെതായി താങ്കള്‍ എടുത്ത് ചേര്‍ത്ത ഈ ഉദ്ധരണിയെ മുഖവിലക്കെടുത്താല്‍ യുക്തിവാദം മതത്തെ എതിര്‍ക്കുന്നത് ശാസ്ത്ര പുരോഗതിയോടുള്ള അടങ്ങാത്ത പ്രതിപത്തിയാണ് എന്ന കാണാന്‍ കഴിയും.
ഇതില്‍ എത്ര സത്യമുണ്ട്. മതവിശ്വാസികള്‍ ഒരു കാലത്ത് ശാസ്ത്രത്തിന് എതിര് നിന്നിരുന്നു. ക്രൈസ്തവ മതം. ആരും നിഷേധിക്കാത്ത യാഥാര്‍ഥ്യമാണത്. എന്നാല്‍ മറിച്ച് ഇസ്‌ലാം ശാസ്ത്രത്തോട് നിഷേധാത്മക നിലപാട് പുലര്‍ത്തിയിരുന്നില്ല. മാത്രമല്ല അതിനോട് വളരെ അനുരാഗാത്മകമായ ഒരു വിധേയത്വം പുലര്‍ത്തി അതുകൊണ്ടുണ്ടായ അശാസ്ത്രീയതകളാണ് ചില പൗരാണിക ഖുര്‍ആന്‍ പരിഭാഷകളില്‍ കാണുന്നത്. അന്ന് കണ്ടെത്തിയ ശാസ്ത്രത്തിനുസരിച്ച് വിശുദ്ധഖുര്‍ആനിലെ ശാസ്ത്രസൂചനകളെ അവര്‍ വ്യഖ്യാനിച്ചു. പിന്നീട് ശാസ്ത്രം മുന്നേറിയപ്പോള്‍ ആ അശാസ്ത്രീയതകള്‍ ഖുര്‍ആന്റെ പേരില്‍ ആരോപിക്കുകയും ചെയ്തു. വിശുദ്ധഖുര്‍ആന്റെ അഭിപ്രായത്തില്‍ ശാസ്ത്രം എന്നത് ദൈവിക സൃഷ്ടികളുടെ മനുഷ്യന്റെ ദൈവദത്തമായ കഴിവുകളുപയോഗിച്ചുള്ള പഠനമാണ്. അവ പഠിക്കുന്നതിനനുസരിച്ച് വസ്തുക്കളിലെ അത്ഭുതങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ് ചെയ്യുക.
അപ്പോള്‍ ശാസ്ത്രത്തോട് എതിര് നിന്ന മതം ഏതാണ്. സംശയമില്ല പൗരോഹിത്യം പടച്ചുണ്ടാക്കിയ മതങ്ങള്‍ തന്നെ. പ്രവാചക ദര്‍ശനങ്ങളില്‍ ശാസ്ത്രത്തോട് വിയോജിക്കേണ്ട ഒരാവശ്യവുമില്ല.
ഇവിടെ യുക്തിവാദികളുടെ എതിര്‍പ്പ് അന്ധമാകുകയാണ്. കാരണം ശാസ്ത്രത്തെ യുക്തിവാദികളെക്കാള്‍ പ്രോത്സാഹിപ്പിക്കുന്ന യഥാര്‍ഥമതവിശ്വാസികളെ അവഗണിച്ച് കാടടച്ചു വെടിവെക്കുന്നു. അവരുടെ എതിര്‍പ്പ് ശാസ്ത്രവളര്‍ചയെ പിന്നോട്ട് നയിക്കുന്ന മതവിശ്വാസത്തോടായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ അതിനെ അനുകൂലിക്കുന്ന മതവിശ്വാസികളെ അവര്‍ തഴയുന്നതും അതിനെ തകര്‍ത്താല്‍ സമാധാനം എന്ന് പറയുന്നതിന്റെയു യുക്തിരാഹിത്യത്തെയാണ് സുകുമാരന്‍ സാര്‍ ഇവിടെ ചോദ്യം ചെയ്യുന്നത് എന്ന് ഞാന്‍ കരുതുകയാണ്.
>>> അന്ധവിശ്വാസങ്ങളാല്‍ ശീതീകരിക്കപ്പെടുകയും
ReplyDeleteസംഘടിതപീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്ത മനുഷ്യബുദ്ധിയത്രയും
സമൂഹത്തിനു പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണു ചെയ്തത്. ശാസ്ത്രാന്വേഷികളും
തത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിനു
മുതല്‍ക്കൂട്ടാകുമായിരുന്ന അനേകായിരം ധിഷണാശാലികളെ മതം മുളയിലേ
നുള്ളിയെറിഞ്ഞു." <<<
പഴയകാലം പറഞ്ഞ് വിലപിച്ച് കഴിയുകയാണോ യുക്തിവാദികള്‍ ഇനി ചെയ്യേണ്ടത് എന്നതാണ് കെ.പി.എസ് ഉയര്‍ത്തുന്ന പ്രസക്തമായ ചോദ്യം. ഇത് ബുദ്ധിയാണെന്ന് അംഗീകരിക്കുന്നവരെക്കുറിച്ച് സഹതപിക്കാത്തവര്‍ കുറയും. സത്യം പറഞ്ഞാല്‍ ബുദ്ധി മന്ദീഭവിച്ചുപൊയ ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തെ അവരുടെ വഴിക്ക് വിട്ട് വല്ല ക്രിയാത്മകമായ കാര്യവും ചെയ്യാന്‍ നോക്കുകയാണ് വേണ്ടത്. ജബ്ബാര്‍ മാഷിന്റെ വരികളിലെ പ്രസക്തി എന്താണ്. ഇതാണോ ഇന്ന് ജീവിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്ത മണ്ഡലവും നയനിലപാടുകളും രൂപപ്പെടുത്തേണ്ട അടിസ്ഥാനങ്ങള്‍. ക്രൈസ്തവമതവിശ്വാസികളിലെ ഒരു മുഖ്യധാരാവിഭാഗവും ഇന്ന് ശാസ്ത്രത്തിനെതിരല്ല.രോഗം വന്നാല്‍ പ്രാര്‍ഥനമതിയെന്ന് പറയുന്നവരുടെ കാര്യം വിടുക. (ഇക്കാലത്ത് ചികിത്സികാതിരുന്നാല്‍ ആയുസ് കൂടും എന്ന് എനിക്കും തോന്നാറുണ്ട്.:)) മുന്‍കാല ചെയ്തികളില്‍ പോപ്പുതന്നെ മാപ്പ് പറയുകയും ചെയ്തു. പക്ഷെ കുറുക്കന് ആടിനെ പിടിച്ചുതിന്നാന്‍ ഒരു ന്യായം വേണം. അരുവി കലക്കിയത് നീയല്ലെങ്കിലും നിന്റെ മുത്തച്ചനല്ലേ എന്ന യുക്തിവാദികുറുക്കന്റെ ചോദ്യം കേട്ട് നാം ചിരിക്കണോ കരയണോ.
>>>>ഇവിടെ യുക്തിവാദികളുടെ എതിര്‍പ്പ് അന്ധമാകുകയാണ്. കാരണം ശാസ്ത്രത്തെ യുക്തിവാദികളെക്കാള്‍ പ്രോത്സാഹിപ്പിക്കുന്ന യഥാര്‍ഥമതവിശ്വാസികളെ അവഗണിച്ച് കാടടച്ചു വെടിവെക്കുന്നു.>>>>
ReplyDeleteലതീഫ് : ഇസ്ലാം ശാസ്ത്രത്തെ വളര്‍ത്തിയോ തളര്‍ത്തിയോ എന്ന് ‘യാത്രാമൊഴിയുടെ’-
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. - ഒന്നാം ഭാഗം.
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗം രണ്ട്)
എന്ന പ്രസക്തമായ പോസ്റ്റ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.
ഇന്നു അല്പം ജോലിത്തിരക്കിലാണ്, നിങ്ങളുടെ പരലോകതൊഴില്‍ തര്‍ക്ക പരിഹാരങ്ങള്‍ക്ക് വേറെ ആരും ഇടപെട്ടില്ലെങ്കില്‍ ഞാന്‍ വൈകി വരാം.
@യരലവ,
ReplyDelete2010 ജനുവരി 4 ന് ഞാനവിടെ എഴുതിയ വരികള്‍തന്നെയാണ് താങ്കളുടെ ലിങ്കിന് പ്രതികരണമയി എനിക്ക് നല്‍കാനുള്ളത്. ഈ കാലഘട്ടത്തിലൊന്നും ഇസ്‌ലാം ശാസ്ത്രത്തിന് എതിരാണ് എന്ന് മതരംഗത്ത് നിന്ന് ആരും പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല. ഏതെങ്കിലും കണ്ടുപിടുത്തം തങ്ങളുടെ മതഗ്രന്ഥത്തില്‍ പറഞ്ഞതിനെതിരാണെന്ന് പറഞ്ഞും ആരും മല്‍പിടുത്തം നടത്തിയിട്ടില്ല എന്നിരിക്കെ ഞാന്‍ 8 മാസം മുമ്പ് പറഞ്ഞത് ശക്തിയായി ആവര്‍ത്തിക്കുന്നു.
'ആ എന്തോ ഒന്ന് ഏതാണെന്ന് സൂചിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ. അത് ഖുര്‍ആനാണെന്ന് യുക്തിവാദികള്‍ക്ക് അഭിപ്രായമുണ്ടാകും. എങ്കില്‍ ആ ഭാഗങ്ങള്‍ ഏതൊക്കെ. ഖുര്‍ആനില്‍ എല്ലാമുണ്ടെന്ന് ഇത് വരെ കണ്ടുപിടിച്ചതും ഇനികണ്ടുപിടിക്കാനിരിക്കുന്നതുമായ ശാസ്ത്രത്തെക്കുറിച്ചല്ല എന്ന് ഏത് കുട്ടിക്കുമറിയാവുന്ന യാഥാര്‍ഥ്യമാണ്. ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും അതിലുള്ളതിനെക്കുറിച്ചും ചിന്തിച്ച് കണ്ടെത്താനാണ് ഖുര്‍ആന്‍ നിരന്തരം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാവശ്യമായ ഭൗതികസാഹചര്യങ്ങളും ബുദ്ധിയും ദൈവം മനുഷ്യന് കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. അവയെക്കുറിച്ച് എത്ര സൂക്ഷമായ പഠനം നടത്തിയാലും അത് ദൈവത്തെ നിഷേധിക്കാനാവശ്യമായ തെളിവ് നല്‍കും എന്ന് മുസ്‌ലിംകളില്‍ ഒരാള്‍ പോലും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ സുവര്‍ണകാലഘട്ടത്തില്‍ ശാസ്ത്രത്തില്‍ മുന്നില്‍ നിന്നത് മുസ്‌ലിംകളായിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ കോളനിവല്‍കരണത്തിന് ശേഷം രൂപംകൊണ്ട ഒ.ഐ.സി രാജ്യങ്ങള്‍ ശാസ്ത്രപുരോഗതിയില്‍ പിന്നിലായതിന് കാരണങ്ങള്‍ വേറെത്തന്നെ കണ്ടെത്തണം എങ്കിലേ ഈ ചര്‍ച എന്തെങ്കിലും ഫലം ചെയ്യൂ. ഇവിടെ കാണുന്ന ആകാംക്ഷയും ഹുറൈയ് വിളികളില്‍ നല്ല ഒരു ഭാഗം, ഇസ്‌ലാമിനെതിരെ എന്തോ തങ്ങള്‍ക്കനുകൂലമായ ഒന്ന് ഇതിലുണ്ട് എന്ന കണ്ടെത്തെലാണ്.'
@യരലവ
ReplyDeleteയാത്രമൊഴികളുടെ പോസ്റ്റുകളിൽ ഇസ്ലാം ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രപുരോഗതിക്ക് എതിരുനിന്നതിന് യാതൊരു തെളിവും നെൽകുന്നില്ല. എന്നാൽ മുസ്ലീം രാജ്യങ്ങളിലും മുസ്ലീങ്ങളിലും ശാസ്ത്രീയമായ പുരോഗതി ഇല്ലാത്തതിന്റെ കാരണം ഇസ്ലാമെന്ന് സ്ഥാപിക്കാനാണ് യാത്രമൊഴി ശ്രമിക്കുന്നത്. ഇതിന് വളരെ വ്യക്തമായി തന്നെ അവിടെ മറുപടികളും പറഞ്ഞിട്ടുണ്ട്.
കൂടുതൽ ഈ വിഷയത്തിൽ പറഞ്ഞാൽ അത് ഈ പോസ്റ്റിലെ വിഷയത്തിന് പുറത്തുകടക്കാൻ സാധ്യതയുള്ളത് കൊണ്ട് തത്ക്കാലം നിർത്തുന്നു.
@യരലവ
ReplyDeleteനിങ്ങള്‍ ഇവിടെ കൊടുത്ത യാത്രാമൊഴിയുടെ ലിങ്കിലെ പോസ്റ്റിന് എന്നോ മറുപടി നല്‍കിയിട്ടുണ്ടല്ലോ- വേണമെങ്കില്‍ ഇനിയും നല്‍കാം- യരലവക്കെന്തു പറയാനുണ്ട്- ഇനിയും മറുകുറിപ്പൊന്നുമില്ലാതെ പോസ്റ്റ് ലിങ്ക് നല്‍കുന്ന യുക്തിവാദം തുടര്‍ന്നു കൊള്ളുക- ആശംസകള്‍
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി- രണ്ടാം ഭാഗം
@ ea jabbar
ReplyDeleteമതപ്രചാരണം വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ യുക്തിവാദികള്‍ക്ക് മതവിരുദ്ധപ്രചാരണം അവരുടെ മനുഷ്യസ്നേഹത്തിന്റെ ഭാഗമാണ്.
അതുമൊരു വിശ്വാസമല്ലെ ജബ്ബാറെ- തന്റേതാണു മനുഷ്യസ്നേഹമെന്നത് ഒരു വിശ്വാസം മാത്രം.
@ ലതീഫ്
ReplyDelete‘ആ എന്തോ ഒന്ന്‘ തിരയാന്‍ പഞ്ചനക്ഷത്ര പരലോക സൌകര്യങ്ങള്‍ നല്‍കുമെന്ന പ്രലോഭനങ്ങളുമായി പിറകെ കൂടുന്ന ഒരു ലോട്ടറി വില്പനക്കാരന്റെ മനശ്ശാസ്ത്രം വായിച്ചെടുത്താല്‍മതി.
തനിക്കും, താന്‍ ജീവിക്കുന്ന സമൂഹത്തിനും, തന്റെ ജന്മം ഒരു ബാധ്യതയായിത്തീര്‍ക്കുന്ന ഒരു സുന്ദരമായ പ്രഹസന കലയാണ് ഇസ്ലാമിക ദൈവ വിശ്വാസം. അമ്പത് വയസ്സ് കഴിഞ്ഞ് മക്കയും സ്വപ്നം കണ്ട് കഴിയുന്ന മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു സര്‍വേ ചെയ്ത് നോക്കിയാല്‍ അറിയാം, പരലോക ശാശ്വതവിജയം സ്വപ്നം കണ്ട് ആരാധനയും ഭജനയുമായി മാത്രം കഴിഞ്ഞ് ജീവിതം പാഴാക്കുന്നതിന്റെ ക്രൂരമായ നിസ്സാഹായത. ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു വഴിയമ്പലം മാത്രമാണ്.
മനുഷ്യജന്മം ഒരത്ഭുതമാണ്. അത് ആസ്വദിക്കണമെങ്കില്‍ മനുഷ്യനായി ജീവിക്കാനുള്ള ഭാഗ്യമുണ്ടാവണം. അടിമത്വം ഭാരമാണ്. നുകങ്ങള്‍ ഇറക്കിവെച്ചു ഒന്നു തനിയെ നടക്കാന്‍ ശ്രമിക്കൂ.
ഒരു ലക്ഷ്യത്തോട് കൂടി ജീവിക്കുന്നതാണ് ജീവിതത്തെ കൂടുതൽ അർത്ഥ സമ്പുഷ്ടമാക്കുന്നത്. ജീവിതത്തിൽ ഒരു ലക്ഷ്യ ബോധവുമില്ലാത്തവർക്ക്, യരലവ പറഞ്ഞപോലെ ഏറ്റവും ആസ്വാദ്യകരമായി എങ്ങനെ ജീവിക്കാം എന്ന വഴിതേടുന്നതാണ് എറ്റവും ഉചിതമായത്. മതവിരുദ്ധതക്ക് വേണ്ടി പണിയെടുത്ത് ജീവിതം പാഴാക്കുന്നതിലും എത്രയോ യുക്തിപൂർണമായതും അത് തന്നെ!
ReplyDeleteഒരു വിശ്വാസിയുടെ ജീവിതം തനിക്കും സമൂഹത്തിനും എങ്ങനെയാണ് ഒരു ബാധ്യതയാകുന്നത് എന്ന്, താങ്കളെ പോലുള്ള ഒരു യുക്തിവാദിക്ക് തീരുമാനിക്കാൻ പറ്റുന്നതിന്റെ യുക്തി എനിക്ക് മനസ്സിലായില്ല.
@ചിന്തകന്‍
ReplyDeleteലക്ഷ്യ ബോധത്തോടെ താങ്കള്‍ ജീവിക്കുകയല്ലയീ ജീവിതം; മരിക്കുന്നതോടെ ജീവിതം തുടങ്ങുകയുള്ളൂ എന്നു വിശ്വസിക്കുന്ന താന്കളുടെ ലക്ഷ്യബോധം, താങ്കളെ ഒരു ദിനം പോലും ഇവിടെ ജീവിക്കാനനുവദിക്കുന്നില്ല. ഒരു വിചാരണ നാളിനെ കുറിച്ചുള്ള ആധിയും ആശങ്കയുമായി താന്കള്‍ ഇവിടെ ജീവിക്കുന്നതും ജീവിക്കാതിരിക്കുന്നതും ഒന്നു തന്നെ. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ ജീവിതം ജയിലിനു തുല്യമായാണ് മുഃഅമ്മദ് നബി പറഞ്ഞ് വെച്ചിരിക്കുന്നത്.
പ്രിയ യരലവ
ReplyDeleteദയവായി, താങ്കളുടെ യുക്തിയാകുന്ന കണ്ണടയിലൂടെ മറ്റുള്ളവരെ നോക്കാൻ ശ്രമിക്കരുത്. താങ്കളെ പോലുള്ള യുക്തിവാദികൾക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധവും ഇത് തന്നെയാണ്.
കെ.പി.എസിന്റെ ബ്ലോഗായതുകൊണ്ടാണോ എന്നറിയില്ല യരലവയുടെ കമന്റിന് പതിവില്‍ കവിഞ്ഞ മൃദുത്വം കാണുന്നു. പറയുന്നത് പ്രസ്താവനകളാണെങ്കിലും മറുപടി ആവശ്യപ്പെടുന്ന ചോദ്യങ്ങളായി എനിക്കവ അനുഭവപ്പെടുന്നു. പോസ്റ്റിന്റെ വിഷയം യുക്തിവാദികളും വിശ്വാസികളും എന്നായതിനാല്‍ എന്റെ മറുപടി അതികപറ്റായി കെ.പി.എസ് മനസ്സിലാക്കില്ലെന്നും കരുതി ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ.
ReplyDeletekps said,
ReplyDeleteബ്ലോഗിലെ യുക്തിവാദികളില്‍ എനിക്ക് ഏറെ ഇഷ്ടം ജബ്ബാര്‍ മാഷെയാണ്. കാരണം ജബ്ബാര്‍ മാഷ് മനുഷ്യനെ സ്നേഹിക്കുന്നു.
thats wrong dear kps.. mr. jabbar is trying to make clash between humans. a clear example is his post regarding muvaattupuzha case and you are among supporter
കൂടാതെ സ്വന്തം സമുദായത്തില്‍ പെട്ട മുസ്ലീമിങ്ങളെ വൈകാരികമായി തന്നെ നെഞ്ചോട് ചേര്‍ത്ത് സ്നേഹിക്കുന്നു.
what a contradiction sir,
he accept this statment ?
1) does he believe that he is a muslim ?
2) he have love towords the muslims the one who follow islam ?
3)if he believe that he is a muslim and loving other muslim, what is his belief
all the rest,
this post is as a whole, is good thought provoking writing to all yukthivaadhees
wishes
@ചിന്തകന്‍:
ReplyDeleteഇവിടം പരലോകത്തിലേക്കുള്ള കൃഷിയിടമാണ് ; ഇവിടം അവസാനിക്കുമ്പോഴേ യഥാര്‍ത്ഥ ജീവിതാരംഭം കുറിക്കുന്നുള്ളൂ എന്നു വിശ്വസിച്ച് പള്ളികളില്‍ ഭജനം പൂജയുമായി കഴിയുന്നത് എങ്ങിനെയാണ് സമൂഹത്തിന് ബാധ്യതയല്ലാതാവുക ? ഈ വിഷയത്തില്‍ കള്ളുഷാപ്പും, പള്ളിയും സമൂഹത്തിന് ഒരേ ധര്‍മ്മമാണ് ചെയ്യുന്നത്. രണ്ടും ബാധ്യത തന്നെ.
@യരലവ
ReplyDeleteno comments!
പ്രിയ യരലവ,
ReplyDeleteമതത്തെ താങ്കള്‍ മനസ്സിലാക്കിയ പോലെയല്ല എല്ലാവരും മനസ്സിലാക്കുന്നത് എന്നെങ്കിലും ആദ്യമായി അംഗീകരിക്കൂ. നിങ്ങള്‍ മനസ്സിലാക്കിയ പോലെത്തന്നെയാണ് മതം എന്ന് വിശ്വസിക്കാനുള്ള അവകാശത്തെ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അതല്ല എന്ന് പറയാനുള്ള എന്റെ അവകാശം ഞാനിവിടെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
മൊത്തം മതത്തെ എനിക്ക് പ്രതിനിധീകരിക്കാനാവില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ അന്തസത്തയായി ഞാന്‍ മനസ്സിലാക്കിയത്. ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ഊര്‍ജ്വസ്വലനായിരിക്കണം എന്നാണ്. അവന്‍ ലോകത്തിന് അനുഗ്രഹമാകണം. വിശ്വാസം അവന് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും രാഷ്ടീയജീവിതത്തിലും സമാധാനവും ശാന്തിയും നേടികൊടുക്കണം. അതി സൂചിപ്പിക്കുന്നതിന് കൂടിയാണ് ഇസ്്‌ലാം (സമാധാനം) എന്ന് പേര്‍ വെക്കപ്പെട്ടിരിക്കുന്നത്.
(o.t. ഇത് പറയുമ്പോള്‍ യുക്തിവാദികള്‍ എല്ലാവരും കൂടി ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ബോംബ് സ്‌ഫോടനവും മറ്റും പറയും എന്നറിയാം.)
മനുഷ്യാരംഭം മുതല്‍ പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും പാകിസ്ഥാനില്ലെന്ന് ചുരുക്കം. (cont.)
ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ ഒരു അനുഗൃഹീത/ആദരണീയ സൃഷ്ടിയാണ്. അവന്റെ ലക്ഷ്യം അവന് നല്‍കപ്പെട്ട ഭൗതിക സൗകര്യങ്ങളും നിയമനിര്‍ദ്ദേശങ്ങളും അനുസരിച്ച് ഈ ലോകത്ത് സമാധാനപൂര്‍ണമായ ജീവിതം നയിച്ച് ഭൂമിയിലെ അവന് ആസ്വദിക്കാവുന്ന സൗകര്യങ്ങള്‍ പൂര്‍ണമായി തന്നെ ആസ്വദിച്ച് ജീവിക്കുക എന്നതാണ്.
ReplyDeleteഒരു യഥാര്‍ഥ വിശ്വാസി ദൈവം മനുഷ്യന് നല്‍കിയ സൗകര്യങ്ങള്‍ നന്നായി അനുഭവിക്കുന്നവനാണ്. അതിനുതകുന്ന കല്‍പനകളും നിരോധനങ്ങളുമാണ് ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളത്. മറിച്ചുള്ള ഒരു ഉദാഹരണം കാണാന്‍ കഴിയില്ല. അതോടൊപ്പം അപ്രകാരം ജീവിക്കുന്ന മനുഷ്യന് പരലോകത്ത് സ്വര്‍ഗം നല്‍കണമെന്നും അവന്‍ കരുതുന്നു. എത്ര ഉദാത്തമായ സങ്കല്‍പം.
പക്ഷെ ഒരു യുക്തിവാദി വഴിതെറ്റുന്നത് ഇവിടെയാണ്. അവന്‍ ചോദിക്കുന്നത് എല്ലാമനുഷ്യരെയും തെറ്റ് ചെയ്യാന്‍ കഴിയാത്തവരായി അതേ സമയം ഭൂമിയില്‍ പരമാവധി ആസ്വദിക്കാന്‍ സൗകര്യം ചെയ്യുന്ന വിധം പടക്കുകയും പരലോകത്ത് എല്ലാവര്‍ക്കും സ്വര്‍ഗം നല്‍കുകയും ചെയ്താല്‍ പോരായിരുന്നോ എന്നാണ്?.
ദൈവം നല്‍കിയ വിശേഷബുദ്ധി ഉപയോഗിച്ച് അല്‍പം ബുദ്ധിമുട്ടുന്നവനേ ഈ സൗകര്യങ്ങള്‍ നല്‍കേണ്ടതുള്ളൂ എന്ന ദൈവം തീരുമാനിച്ചെങ്കില്‍ അതില്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് ദൈവിക കോടതിയില്‍ ന്യായം പറഞ്ഞ് നോക്കുകയാമാകാം. പക്ഷേ ദൈവമേ തെളിവ് പോരായിരുന്നു (God! Not enough evidence!!) എന്ന് മാത്രം പറയരുത്.
ദൈവം ചില നിയന്ത്രണങ്ങള്‍ മനുഷ്യന് നല്‍കിയിട്ടുണ്ട് ഉദാഹരണം വ്യഭിചരിക്കരുത്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് മനുഷ്യനല്ലേ. കുത്തഴിഞ്ഞ ലൈംഗികതക്ക് വേണ്ടിവാദിക്കുന്നവരും സ്വന്തം ഭാര്യവ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല. സ്വന്തം പുത്രിയെ വ്യഭിചാരത്തിന് നല്‍കില്ല. അപ്പോള്‍ വെളിപ്പെടുന്ന കാപട്യം മറച്ചുപിടിക്കാന്‍ ആര്‍ക്ക് കഴിയും. മാത്രമല്ല കുത്തഴിഞ്ഞ ലൈംഗികത നടമാടുന്ന രാജ്യങ്ങളില്‍ സമാധാനപൂര്‍ണമായ ദാമ്പത്യവും കുടുംബബന്ധങ്ങളും സാധ്യമാണോ. മറ്റു വിധിവിലക്കുകളേയും പരിശോധിക്കാം.
ആരാധനകളടക്കമുള്ള ഇസ്‌ലാമിന്റെ കല്‍പനകളും മനുഷ്യനന്മ ഉദ്ദേശിച്ചാണ്. മനുഷ്യബന്ധങ്ങളെ പരിഗണിക്കാത്ത ആരാധന ദൈവത്തിന് ആവശ്യമില്ല. ഒരാളെ ചീത്തപറഞ്ഞാല്‍ എന്റെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെട്ടു. ദൈവാരാധനയില്‍ മനുഷ്യബന്ധത്തെ ഇത്രമാത്രം പരിഗണിച്ച ഒരു മതം വേറെയുണ്ടോ.
ശരിയാണ് ഇഹലോകം വിശ്വാസിയുടെ ജയിലാണ്. എന്ന് വെച്ചാല്‍ സ്വാതന്ത്ര്യന് ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അന്യരുടെ അവകാശം ഹനിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. വ്യഭിചാരത്തെ നിരോധിച്ചപ്പോള്‍ വിവാഹത്തെ പുണ്യകരമായി കണ്ടു. നല്ല ഭക്ഷണം അനുവദിച്ചു, ചീത്ത ഭക്ഷണം വിലക്കി.
താങ്കള്‍ താങ്കളുടെ പുത്രനെ സ്‌നേഹിക്കുന്നുവെങ്കില്‍ ചില നിയന്ത്രണങ്ങള്‍ അവന് ഏര്‍പ്പെടുത്തും. ആ അടിമത്വമേ ദൈവവും ആവശ്യപ്പെടുന്നുള്ളൂ. എന്നെ സൃഷ്ടിച്ച എന്റെ ആവശ്യങ്ങളെല്ലാം മാന്യമായി അംഗീകരിച്ച ദൈവത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിന് പറയുന്ന പേരാണ് ഇസ്‌ലാമിലെ അടിമത്തം. (ഇബാദത്ത് എന്ന് അറബിയിലും പറയും). സുഹൃത്തേ ഈ അടിമത്തം ഒരു ഭാരമല്ല. ഒരാശ്വാസമാണ്. ഒരാവശ്യമാണ്. ഒരു അനിര്‍വചനീയമായ ആസ്വാദനമാണ്.
ഇവയെല്ലാം ഉപേക്ഷിക്കുന്നതിലൂടെ
മറിച്ച് നിങ്ങള്‍ക്കോ?... ദൈവനിഷേധത്തിലൂടെ നിങ്ങള്‍ നേടുന്ന അമിത ആസ്വാദനമെന്ത്?... അമിത ലാഭമെന്ത്?... നിങ്ങള്‍ ഈ സമൂഹത്തിന് സംഭാവന ചെയ്യുന്നതെന്ത്?.. . മനുഷ്യകുലത്തിന് നിങ്ങളെക്കൊണ്ടുള്ള നേട്ടമെന്ത്?.... നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അങ്ങനെ ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഒരു ചാപ്പവീഴും ഇപ്പോള്‍ കെ.പി.എസിന് വീണ അതേ ചാപ്പ. എന്നാല്‍ അത് താല്‍കാലികവുമായിരിക്കും. പക്ഷെ സത്യത്തിന് വേണ്ടി നിലനില്‍ക്കാനുള്ള യോഗ്യത പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഈ തിരിച്ചറിവ് ആര്‍ക്കും സാധ്യമാണ്.
Yaralava said..
ReplyDelete>>> ഇവിടം പരലോകത്തിലേക്കുള്ള കൃഷിയിടമാണ് ; ഇവിടം അവസാനിക്കുമ്പോഴേ യഥാര്‍ത്ഥ ജീവിതാരംഭം കുറിക്കുന്നുള്ളൂ എന്നു വിശ്വസിച്ച് പള്ളികളില്‍ ഭജനം പൂജയുമായി കഴിയുന്നത് എങ്ങിനെയാണ് സമൂഹത്തിന് ബാധ്യതയല്ലാതാവുക ? ഈ വിഷയത്തില്‍ കള്ളുഷാപ്പും, പള്ളിയും സമൂഹത്തിന് ഒരേ ധര്‍മ്മമാണ് ചെയ്യുന്നത്. രണ്ടും ബാധ്യത തന്നെ. <<<
പ്രിയ ചിന്തകന്‍,
ക്ഷമിക്കുക. ഇത്ര നിസ്സാര കമന്റിന് മറുപടി പറയേണ്ടതില്ല എ്ന്ന നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷെ യുക്തിവാദികള്‍ക്ക് അത് വേണം. യുക്തിവാദികളാണെങ്കിലും വളരെ കുറച്ച് യുക്തി പ്രയോഗിക്കുന്നവരാണ് അവര്‍ എന്നാണ് എന്റെ അനുഭവം.
പരലോകത്തേക്കുള്ള കൃഷിയിടം എന്ന് ഇഹലോക ജീവിതത്തെ വിശേഷിപ്പിച്ചതിനാല്‍ വിശ്വാസി വെറുതെയിരിക്കുന്നു എന്നാണല്ലോ ആ നബിവചനത്തില്‍നിന്ന് യുക്തിവാദി മനസ്സിലാക്കിയത്. കൃഷിക്കാരന്‍ വെറുതെയിരുന്നാല്‍ വിളവ് ലഭിക്കില്ല എന്ന് ചിന്തിക്കാന്‍ സാധിക്കാതെ പോയതാണ് കാരണം. പള്ളിയില്‍ നിന്ന് ആരാധന കഴിഞ്ഞാല്‍ ഭൂമിയില്‍ അധ്വാനിക്കാന്‍ വേണ്ടി വ്യാപിക്കുക എന്ന് പറഞ്ഞ ഖുര്‍ആനെ അദ്ദേഹത്തിനറിയില്ല. അതും വെള്ളിയാഴ്ച ദിവസം. അങ്ങനെ പറയുന്ന ഏത് മതഗ്രന്ഥമാണുള്ളത്.
>>> ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു വഴിയമ്പലം മാത്രമാണ്. <<<
ReplyDeleteഇസ്ലാമിനെക്കുറിച്ച് കൊട്ടക്കണക്കില്‍ പറയേണ്ടതില്ല. എല്ലാറ്റിനും തെളിവ് ലഭ്യമാണ്. ഇവിടെ ഞാനതിന് ശ്രമിക്കാത്തത് മനപൂര്‍വമാണ്. എന്റെ ബ്ലോഗില്‍ തെളിവു സഹിതം ഇക്കാര്യമെല്ലാം ഞാന്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്.
ഇസ്‌ലാമിന്റെ പ്രവര്‍ത്തന മണ്ഡലം ഈ ഭൂമിതന്നെ. തെളിവ് 'പരലോകത്തേക്കുള്ള കൃഷിയിടമാണ് ഇഹലോകം' എന്ന തിരുവചനം തന്നെ. യഥാവിധി കൃഷി ചെയ്താലെ വിളവ് ലഭിക്കൂ. ചെയ്യാനുള്ളതോ സല്‍കര്‍മം (അമലുസ്സ്വാലിഹാത്ത് എന്ന് അറബി).
പിന്നെ ഈ ഭൂമിയില്‍ നമ്മുടെ മറ്റൊരവസ്ഥ ഒരു വഴിയാത്രക്കാരന്റെത് പോലെ, അല്ലെങ്കില്‍ ഒരു പരദേശിയെ പോലെ. ഗള്‍ഫില്‍ ജോലിക്ക് പോയ ഒരാള്‍ അവിടെ കിട്ടിയത് അവിടെ ചിലവഴിച്ച് ചിന്തയില്ലാതെ ജീവിച്ചാല്‍ എന്തായിരിക്കും അവസ്ഥ. നാം ഒരു യാത്രയിലാണ്. ഇടക്ക് അല്‍പ കാലം നാം മാതാവിന്റെ ഗര്‍ഭാശയത്തിലായിരുന്നു. അന്ന് നമ്മോടാരെങ്കിലും നിനക്ക് ഇനിയുമൊരു ജീവിതം ഭൂമിയില്‍ കിടക്കുന്നു എന്ന് പറഞ്ഞാല്‍ അത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും നാം ഭൂമിയിലെത്തി. നമ്മുടെ ജീവിതം ഇവിടെയും അവസാനിക്കുന്നില്ല. നമ്മുക്ക് അപൂര്‍ണമായ (ആദ്യാവസാനം നഷ്ടപ്പെട്ട മനോഹര നോവലാണ് ജീവിതം എന്ന് പറഞ്ഞ ചിന്തകനെ ഞാന് ഇവിടെ ഓര്ക്കുന്നു) ഈ ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് പോകണം മരണമെന്ന വാതിലിലൂടെ. ജനനമെന്ന വാതിലിലൂടെ നാം ഇവിടെ വന്നത് ഓര്‍ക്കണം. ചുറ്റുമുള്ളവര്‍ ചിരിച്ചിരിക്കെ നാം കരഞ്ഞുകൊണ്ട് കടന്നുവന്നു. ചുറ്റുമുള്ള കരയുന്ന അവസ്ഥയില്‍ നമ്മുക്ക് ചിരിച്ചുകൊണ്ട്-അനിവാര്യമായും നാം പ്രവേശിക്കേണ്ട ജീവിതാവസ്ഥയിലേക്ക്- കടക്കണം.
തിരുവചനത്തിന്റെ പൊരുള്‍ എത്ര മഹത്തരം!!!. യുക്തിവാദിയുടെ യുക്തിക്കത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും.
This comment has been removed by the author.
ReplyDelete>>>>"യരലവ പറഞ്ഞപോലെ ഏറ്റവും ആസ്വാദ്യകരമായി എങ്ങനെ ജീവിക്കാം എന്ന വഴിതേടുന്നതാണ് എറ്റവും ഉചിതമായത്".>>>>
ReplyDelete@ചിന്തകന്‍
ബാധ്യതകള്‍ ഇല്ലാതാവുന്നിടത്തേ ജീവിതം ആസ്വാദ്യകരമാവൂ.
ഇസ്ലാമിക വിശ്വാസം ബാധ്യതയുടെ കൂത്തമ്പലമാണ്. മനുഷ്യനെ മരിക്കുന്നത് വരെ പരലോക വിചാരണയുടെ മുള്‍മുനയില്‍ നിര്‍ത്തി അടിമബോധം നല്‍കുന്ന അനുഭൂതിയില്‍ തളച്ച് കര്‍മ്മമണ്ഡലം ‘ഇന്‍ഷാ അല്ലാ’ യില്‍ ഒതുക്കുന്ന പ്രക്രിയ.
ജീവിതം ആസ്വാദ്യകരമാവുക എന്നത് കൊണ്ട് മതവിശ്വാസികള്‍ കയറുപൊട്ടിയ ഒരു ജീവിതമാണ് ഭാവനയില്‍ കാണുക; അവര്‍ ആരുടെയോ പിടിയിലാണ്.
സ്വച്ഛന്ദം, സ്വാതന്ത്യത്തോടെ ജീവിക്കുക; ജീവിതത്തിന് താളവും ഓളവും താനേ വരും. എങ്കിലേ നമ്മള്‍ നമ്മളിലെ നമ്മെ കാണൂ, മനുഷ്യന്‍ എത്ര നല്ലവനാണെന്നോ. !!!.
@ C.K LATHEEF
ReplyDeleteഞാന്‍ ഉദ്ദേശിച്ചത് ഈ പോസ്റ്റ് ഏകപക്ഷീയം ആയിരുന്നു എന്നാണ്, ഈ ചര്‍ച്ച എന്ന് തെറ്റി എഴുതിയതാണ്. ആ അഭിപ്രായം മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നു. ജമാ-അതെ ഇസ്ലാമിയെ പറ്റി വെറും ഒരു മാസത്തെ വിലയിരുത്തലില്‍ (ഒരു മാസം മുമ്പ് ചിത്രകാരന്റെ പോസ്റ്റില്‍ മൌദൂദിസത്തെ ശക്തമായി എതിര്‍ത്തിരുന്നു) ഇപ്പോള്‍ സുകുമാരന്‍ സാര്‍ പറഞ്ഞത് കുറെ അധികം തന്നെയല്ലേ എന്നാണ് എനിക്ക് തോന്നിയത്. അതിനെ ഞാന്‍ വിമര്ശിചിട്ടുമില്ല. കാരണം അത് വ്യക്തിപരമായ കാര്യമാവാം. സുഹൃത്തേ എവിടെ ഈ ബൂലോകത്ത് അസഹിഷ്നുതയുടെയും മാന്യതയുടെയും കാര്യത്തില്‍ ആരും ആരും അത്ര മോശക്കാര്‍ ആണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഞാനും കുറെ ബ്ലോഗുകളും ചര്‍ച്ചകളും വീക്ഷിചിട്ടുണ്ട്. പിന്നെ താങ്കളുടെ സംഘടനയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ അടചാക്ഷേപിക്കുന്നത് ശരിയായ സമീപനം അല്ല. അവരില്‍ അസഹിഷ്ണുത ആരോപിക്കുന്നത് പരിഹസ്യവും ആണ്. എനിക്ക് അനോണിയുടെ ഐ.ഡി യുടെ ആവശ്യം വരില്ല. എന്റെ അഭ്പ്രയങ്ങള്‍ പറയാന്‍ എന്റ സ്വന്തം ഐ.ഡി തന്നെ അധികമാണ്. എനിക്ക് ഇങ്ങനെ പലപേരില്‍ വന്നു ഒരുകാര്യം തന്നെ പറയാന്‍ സമയവും ഇല്ല. ആവശ്യമുള്ളവര്‍ക്ക് അതാവാം. ഈ ബൂലോകത്ത് പല പേരിലും (മനുഷ്യന്റെ പേരോ ചിത്രമോ അല്ലാത്ത) കുറെ അനോണിമാര്‍ ഉണ്ടല്ലോ!
>>>>പരലോകത്തേക്കുള്ള കൃഷിയിടം എന്ന് ഇഹലോക ജീവിതത്തെ വിശേഷിപ്പിച്ചതിനാല്‍ വിശ്വാസി വെറുതെയിരിക്കുന്നു എന്നാണല്ലോ ആ നബിവചനത്തില്‍നിന്ന് യുക്തിവാദി മനസ്സിലാക്കിയത്.>>>.
ReplyDelete@latheef: തന്റെ ഖുറാന്‍/ഹദീസ് പഠനത്തിന്റെ ഗ്രാഹ്യത എനിക്ക് സഹിക്കാന്‍ വയ്യ. കൃഷിയിടം എന്നത് ഒരാലങ്കാരിക പ്രയോഗമാണ്. മരണത്തിനുമുന്നെ ഒരു വിശ്വാസിയെ മേക്സിമം പള്ളിയിലും ആരാധനയിലും കെട്ടിയിട്ട് അവന്റെ ജീവിതം കൊഞ്ഞാട്ടയാക്കാനുള്ള പ്രചോദനം; അല്ലാതെ തൂമ്പയെടുക്കാനുള്ള ആഹ്വാനമല്ല. റമദാനിലെ ഓഫറില്‍ ആകൃഷ്ടരായി വിശ്വാസികള്‍ പള്ളിജീവികളായി രാവും പകലും പള്ളികളില്‍ ആരാധനയുമായി കഴിയുന്നവരെ കണ്ടാല്‍ ദയനീയമെന്ന് പറയരുത്.
പ്രിയ യരലവ,
ReplyDeleteമദ്രസാ പഠനത്തിന്റെയും ഖുര്‍ആന്‍ പഠനത്തിന്റെയും കുറവ് ബ്ലോഗില്‍നിന്ന് തീര്‍ക്കാന്‍ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല. അതും ഈ ബ്ലോഗില്‍തന്നെയാകണം എന്നത് താങ്കളുടെ ആഗ്രഹമാകാം. വിശ്വസിക്കുക സല്‍കര്‍മം ചെയ്യുക എന്നതാണ് ഖുര്‍ആന്റെ പ്രയോഗം. വഴിയില്‍നിന്ന് ഉപദ്രവം നീക്കി ആളുകള്‍ക്ക് സൗകര്യം ചെയ്യുന്നത് വരെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സല്‍കര്‍മായി കാണത്തക്കവിധം വിശ്വാസത്തിന്റെ ശാഖയായി പരിചയപ്പെടുത്തിയ ഹദീസ് താങ്കള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.
പിന്നെ മനുഷ്യനെ നാം സൃഷ്ടിച്ചത് ഇബാദത്ത് ചെയ്യാനാണ് എന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനം. ചിലര്‍ക്ക് ഇബാദത്ത് ആരാധനയാണ്. പറഞ്ഞുവരുമ്പോള്‍ അതില്‍ എല്ലാം വരും. അത് കേട്ട് ആരെങ്കിലും അത് നമസ്‌കാരവും നോമ്പും ആയി ധരിക്കാനുള്ള സാധ്യതയുള്ളതിനാലാണ്. ദൈവിക നിയമങ്ങള്‍ക്ക് വഴിപ്പെടുക എന്ന അര്‍ഥം അതിന് ബുദ്ധിയുള്ള പണ്ഡിതന്‍മാര്‍ നല്‍കുന്നത്. ജനങ്ങളില്‍ ഏറ്റവും ഉത്തമം ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനമുള്ളവനാണ് എന്ന നബിവചനവും നിങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്.
ജുമുഅ എന്ന അധ്യായത്തില്‍ പറയുന്ന നമസ്‌കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുക. ദൈവികാനുഗ്രഹങ്ങള്‍ തേടുക എന്ന സൂക്തവും പഠനവിധേയമാക്കുക. തൂമ്പായെടുക്കല്‍ അതില്‍ പെടുമോ എന്ന് ജമാഅത്തുകാരനല്ലാത്ത് എതെങ്കിലും മുസ്ലിയാരോട് ചോദിക്കുക. എന്നിട്ട് ഈ വിഷയത്തില്‍ ബാക്കി പറയാം.
mr. jabbar is trying to make clash between humans. a clear example is his post regarding muvaattupuzha case and you are among supporter
ReplyDelete--------
32 കുട്ടികള്‍ക്കായി മാത്ര തയ്യാറാക്കിയ ഒരു ചോദ്യപ്പേപ്പറിലെ പരാമര്‍ശം ആയിരക്കണക്കിനു കോപ്പികള്‍ വിതരണം ചെയ്തുകൊണ്ട് ഒരു കലാപത്തിനു കളമൊരുക്കിയത് തൊടുപുഴയിലെ മുസ്ലിം വര്‍ഗ്ഗീയക്കോമരങ്ങളാണ്. കാര്യമെന്തെന്നന്യേഷിക്കാതെ കയറെടുക്കുന്ന ഈ രീതിയെ വിമര്‍ശിക്കുന്നത് തമ്മില്‍ തല്ലിക്കാനല്ല, തല്ലൊഴിവാക്കാനാണ്. ആ അധ്യാപകന്റെ വിശദീകരണം കേള്‍്ക്കാനും അതു മുഖവിലക്കെടുക്കാനും മുസ്ലിം സമുദായത്തിലെ ഏതെങ്കിലുമൊരു മാന്യന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഈ പുകിലെല്ലാം ഒഴിവാക്കാമായിരുന്നു. ഇപ്പോഴും അദ്ധേഹത്തെ കുറ്റവാളിയാക്കാനാണു മുസ്ലിം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അദ്ധേഹത്തിനു പറയാനുള്ളത് ഈ ആഴ്ച്ചത്തെ മാതൃഭൂമി വീക്ലിയില്‍ ഒന്നു വായിച്ചു നോക്കൂ.
ഗുജറാത്തില്‍ നരഹത്യ നടക്കുമ്പോള്‍ അതിനെതിരെ സംസാരിച്ച ടീസ്റ്റ സെറ്റില്വാദ്, ആനന്ദ് പട്വര്‍ധന്‍, മൃണാളിനി സാറാബായ്, ... തുടങ്ങി ആയിരക്കണക്കിനു ഹിന്ദുക്കളായ മതേതരവാദികള്‍ മുസ്ലിംങ്ങളെയും ഹിന്ദുക്കളെയും തമ്മില്‍ തല്ലിക്കാനായിരുന്നോ ശ്രമിച്ചത്? സംഘപരിവാര്‍ പോലും അങ്ങനെ പറഞ്ഞിട്ടില്ല.
സ്വന്തം സമുദായത്തില്‍ അറിവും പക്വതയുമില്ലാത്തവര്‍ തെറ്റു ചെയ്യുമ്പോള്‍ അതിനെ തിരുത്താനും കുറ്റവാളികളെ ശാസിക്കാനും അതതു സമുദായത്തിലെ മാന്യതയുള്ള നേതൃത്വം മുന്നോട്ടു വരണം. നിര്‍ഭാഗ്യവശാല്‍ മുസ്ലിം സമുദായ്ത്തില്‍ അതു കാണുന്നില്ല. മാത്രമല്ല കുറ്റവാളികളെ ന്യായീകരിക്കും വിധം കൂട്ടം കൂടുകയും തെറ്റിനെ ചൂണ്ടിക്കാട്ടുന്നവരെയും വിമര്‍ശിക്കുന്നവരെയും ആക്രമിക്കാന്‍ ഒറ്റക്കെട്ടായി സംഘടിക്കുകയും ചെയ്യുന്ന രീതിയാണു കാണുന്നത്. മുസ്ലിംങ്ങള്‍ പൊതുവില്‍ ഒറ്റപ്പെടാനും വെറുക്കപ്പെടാനും ഇതാണു കാരണം.
ReplyDeleteചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യത്യസ്ഥ നിലപാടാണ് കേരളീയ സമൂഹം സ്വീകരിച്ചത്. ഒരു മതജാതീയാടിസ്ഥാനത്തിലായിരുന്നു ആ തിരിവെന്ന് ഞാന്‍ കരുതുന്നില്ല. കാരണം എല്ലാറ്റിലും എല്ലാവരുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു.
ReplyDelete1. ഒന്ന് അധ്യാപകന്‍ അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തു. ഒരു അധ്യാപകന്‍ കാണിക്കേണ്ട അവതാനതയോ യുക്തിയോ സംസ്‌കാരമോ അദ്ദേഹം കാണിച്ചില്ല. അദ്ദേഹം നല്‍കിയ ചോദ്യത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ബോധപൂര്‍വമോ അല്ലാതെയോ ആകട്ടെ, ഒരു വിഭാഗത്തിന് പ്രായാസമുണ്ടാക്കുന്ന തരത്തിലായിരുന്നു. ഇനി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമൂഹത്തിലെ അവിവേകികള്‍ മുതലെടുക്കാനും ഇടയാകുന്ന ഈ കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കേണ്ടതുണ്ട്.
2. മറ്റൊന്ന് അധ്യാപകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ അദ്ദേഹത്തെ ശിക്ഷിക്കാനും പാടില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. തെറ്റാണ്, മാനേജ്‌മെന്റും നീതിന്യായവും ഇക്കാര്യത്തില്‍ അധര്‍മം കാണിച്ചു. മന്തി വിഢിയായ അധ്യാപകന്‍ എന്ന് പറഞ്ഞത് അതിലേറെ ഗുരുതരം. തുടങ്ങിയ വാദം ഉന്നയിച്ചവര്‍.
3. അധ്യാപകന്‍ തെറ്റ് ചെയ്തു എന്ന് മാത്രമല്ല. അദ്ദേഹത്തിന് നല്‍കപ്പെട്ട ശിക്ഷ മതിയായില്ല എന്ന് കരുതിയവര്‍. (ഇവര്‍ സംവാദത്തില്‍ കടന്നുവന്നവരല്ല. അവര്‍ ചെയ്ത പ്രവര്‍ത്തനത്തില്‍ നിന്ന് അവരുടെ വാദം ഊഹിച്ചെടുത്തതാണ്.)
ഇതില്‍ മൂന്നാമത്തെ വിഭാഗത്തിന് പ്രേരണയായവര്‍ ആരാണ് എന്നതാണ് ഇപ്പോഴത്തെ ചര്‍ചയുടെ മര്‍മം എന്ന് തോന്നുന്നു. പ്രത്യക്ഷത്തില്‍ തെറ്റ് ചെയ്തു എന്ന് വാദിച്ചവരാണ് അതിന് കാരണം എന്ന് രണ്ടാമത്തെ വിഭാഗത്തിന് വാദിക്കാം. രണ്ടാമത്തെ വിഭാഗമാണ് എന്ന് ആദ്യത്തെ വിഭാഗത്തിനും അവകാശപ്പെടാം. കാരണം തെറ്റല്ല എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസം കൂടാതെ തള്ളാവുന്ന വിധത്തിലായിരുന്ന രണ്ടാമത്തെ വിഭാഗം പ്രതികരിച്ചുകൊണ്ടിരുന്നത്. അധ്യാപകന് ചെയ്തത് ശരിയായി അങ്ങനെത്തന്നെ വേണം എന്നവിധത്തില്‍. തെറ്റാണെങ്കില്‍ ശിക്ഷ അര്‍ഹിക്കുന്നു അത് ആരുടെതായാലും എന്ന ഒരു ധ്വനിയും അതുള്‍കൊണ്ടിരുന്നു. അതുകൊണ്ട് രണ്ടാമത്തെ വിഭാഗത്തിന്റെ വാദം ഉള്‍കൊള്ളാത്തവര്‍ ശിക്ഷ നടപ്പിലാക്കി. മറിച്ചും വാദിക്കാം തെറ്റ് ചെയ്തു എന്ന വാദം അവര്‍ ആദ്യവിഭാഗത്തില്‍ നിന്ന് അംഗീകരിക്കുകയും എന്നാല്‍ അവരുടെ പരിഹാരം അവര്‍ക്ക് മതിയാകാതെ വരികയും ചെയ്തു അത് കൈവെട്ടിലേക്ക് നയിച്ചു.
ഇതില്‍ അല്‍പം ബുദ്ധിയും യുക്തിയും സാമൂഹികവും മതപരവുമായ ബോധ്യമുള്ള ഭൂരിപക്ഷം പേരും. ആദ്യവിഭാഗത്തിലായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മാനേജ്‌മെന്റും നാട്ടിലെ നിയമവ്യവസ്ഥയും സാസ്‌കാരിക നായകരും വിദ്യാഭ്യാസ മന്തിയും അടക്കം.
മുസ്ലി മുഖ്യധാരാ സംഘടനകളൊക്കെ ആദ്യവിഭാഗത്തിലാണ് ഉണ്ടായിരുന്നത് എന്ന് അവരുടെ നിലപാട് സൂചിപ്പിക്കുന്നു. അതുകൊണ്ട് കൈവെട്ടുന്നതിനും ഇപ്പോള്‍ ജോസഫ് കരഞ്ഞ് കുമ്പസരിക്കുന്നതിന് മുമ്പ് തന്നെ ആ വിഭാഗം അധ്യാപകനോട് ക്ഷമിച്ചിരുന്നു. അതുകൊണ്ടാണ് കൈവെട്ടിയതറിഞ്ഞ ഉടനെ ഒരു ഇസ്‌ലാമിക സംഘടന അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ട് വന്നത്. കൈവെട്ടിയ കുറ്റവാളികളെ പിടിക്കുന്നതില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാത്തത്. അവര്‍ കുറ്റവാളികളാണ് എന്ന് സര്‍വസമ്മതമായി മാറിയത്.
ആദ്യഘട്ടത്തില്‍ തീര്‍ത്തും യുക്തിവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നിലപാടെടുത്തവര്‍. ഇപ്പോള്‍ ജോസഫിന്റെ ലേഖനം ആദ്യവിഭാഗത്തോട് വായിക്കാന്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല. അതിലൂലെ അദ്ദേഹത്തിന്റെ പദവി ഉയരുന്നു എന്ന് അവര്‍ വെറുതെ തെറ്റിദ്ധരിക്കുകയാണ്. പക്ഷെ ചോരതന്നെ കൗതുകമായി കരുതുന്നവരോട് എന്ത് പറഞ്ഞിട്ടെന്ത്.
യുക്തിവാദം എന്തുകൊന്ദു അപൂർണം
ReplyDeleteആയ ഒരു ചിന്താപധ്ധതി ആകുന്നു
എന്നു വ്യതമ്മാക്കാൻശ്രമിക്കുന്ന ഈ
പൊസ്റ്റ്ചരിത്രപരവും വൈരുധ്യാത്മകവും
ആയ ഭൗതികവാദത്തെക്കുരിച്ചു നിശ്ശബ്ദത
പുലർത്തുന്നു. ആകപ്പാടെ യുക്തിവാദികളും
മതവിശ്വാസികളും എന്ന രണ്ടു പക്ഷങ്ങൾ
ആയി ചിന്തയുടെ മണ്ടലത്തെ
ന്യൂനീകരിക്കുന്നു.
ചിന്തയുടെ രാഷ്ട്രീയ സമ്പദ് ശാസ്തം ആയ
മാർക്സിസ്ം യുക്തിവാദ ചർചയിൽ
ഒരിക്കലും കടന്നുവരാറില്ല.
ഈ പരിമിതി ഒന്നുകിൽ ചിന്തകർ
സ്വയം സ്രുഷ്ടിക്കുന്നു; അല്ലെങ്കിൽ
എല്ലാവരിലും അതു
ഉണ്ടായിരിക്കണമെന്നു അവർ
പൂർവകല്പ്പിതമായ ഒരു നിയമം
പൊലെ കൊന്ദുനടക്കുന്നു.pre-മാർക്സിയൻ
ആശയങ്ങൾക്കു ബൂർഷ്വാ yukthivadathinte പരാധീനതകളിൽനിന്നും
പുരൊഗമന ചിന്തയെ മൊചിപ്പിക്കാൻ
ആവില്ല.
കെ.എം.വേണുഗോപാലന്‍ മാഷോട്, ചിന്താമണ്ഡലത്തില്‍ യുക്തിവാദവും മതവിശ്വാസങ്ങളും എന്നിങ്ങനെ പരസ്പരവിരുദ്ധമായ രണ്ട് ചിന്താധാരകള്‍ മാത്രമേ ഉള്ളൂ എന്നാണ് എന്റെ പക്ഷം. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൌതികവാദം കാറല്‍മാര്‍ക്സിന്റെ മാത്രം പരികല്‍പ്പനകള്‍ ആണെന്ന് കരുതാനാണ് എനിക്കിഷ്ടം. അത്കൊണ്ടാണ് വൈരുദ്ധ്യാത്മകഭൌതികവാദത്തെ ആര്‍ക്കും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ പോയത്. മനുഷ്യര്‍ ആണ് ചരിത്രം രചിച്ചുകൊണ്ടേ മുന്നോട്ട് പോകുന്നത്. നാളത്തെ ചരിത്രം എങ്ങനെ വിരചിതമാകും എന്ന് ഇന്ന് പറയാന്‍ കഴിയില്ല. എന്തെന്നാല്‍ അത് നാളത്തെ മനുഷ്യന്‍ രചിക്കാനിരിക്കുന്നതേയുള്ളൂ. അത്കൊണ്ട് തന്നെ ചരിത്രപരമായ വൈരുദ്ധ്യാത്മകവാദത്തിന് പ്രസക്തി ഇല്ലെന്ന് പറയാന്‍ കഴിയും.
ReplyDeleteമാര്‍ക്സ് വിഭാവനം ചെയ്ത പോലെ മുതലാളിത്തം ഇക്കാലത്ത് പോലും സാര്‍വ്വത്രികമായി വളര്‍ച്ച പ്രാപിച്ചില്ല. ഇക്കാലത്തിനിടയില്‍ സോഷ്യലിസം അകാലത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും അത് സ്വാഭാവികമായ അന്ത്യത്തില്‍ എത്തുകയും ചെയ്തു. സോഷ്യലിസം എന്നത് മനുഷ്യര്‍ സ്വയം സൃഷ്ടിക്കേണ്ട സാമൂഹ്യവ്യവസ്ഥ ആണെന്നും അത് പാര്‍ട്ടിക്ക് കൃത്രിമമായി വികസിപ്പിക്കാവുന്ന സാമൂഹ്യസംവിധാനമല്ലെന്ന് കമ്മ്യുണിസ്റ്റ് അനുകൂല ചിന്തകന്മാര്‍ക്ക് മനസ്സിലായിട്ടുമില്ല. വര്‍ഗ്ഗങ്ങളായി വിഭജിക്കാന്‍ പറ്റാത്ത തരത്തില്‍ സങ്കീര്‍ണ്ണമാണ് ഇന്നത്തെ സാമൂഹ്യഘടന എന്നു പോലും കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ക്ക് ബോധ്യമാവുന്നില്ല. അത്കൊണ്ട് ചരിത്രപരവും വൈരുദ്ധ്യാത്മകഭൌതികവാദവും ചില ഇടത് ബുദ്ധിജീവികള്‍ക്ക് ഉപന്യാസം രചിക്കാനും പ്രഭാഷണം നടത്താനും ഉപകരിക്കുമെന്നല്ലാതെ കാലികമായി യാതൊരു നിലനില്‍പ്പും ഇല്ലെന്നാണ് എന്റെ തോന്നല്‍.
മൌലികമായി മനുഷ്യന്മയാണ് യുക്തിവാദികളും മതവിശ്വാസികളും ലക്ഷ്യം വെക്കുന്നത്. യുക്തിവാദികള്‍ക്ക് കൃത്യതയാര്‍ന്ന വിവരങ്ങള്‍ പ്രപഞ്ചത്തെ പറ്റിയും ജീവിതത്തെ പറ്റിയും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിശ്വാസികളുടെ സെന്റിമെന്റല്‍ ആയ വിശ്വാസങ്ങളെ പ്രത്യക്ഷത്തില്‍ എതിര്‍ക്കാതെ മനുഷ്യന്റെ നന്മക്കും ഭൌതികമായ വികസനകാര്യങ്ങളിലും യോജിച്ചുകൂടേ എന്ന ചോദ്യമാണ് ഈ പോസ്റ്റില്‍ ഞാന്‍ ഉന്നയിച്ചത്. അത്പോലെ തന്നെ വിശ്വാസികളുടെ ഇടയിലും പൊരുത്തപ്പെടാന്‍ കഴിയാത്ത വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നു. എന്നാല്‍ മനുഷ്യന്റെ പ്രശ്നം എവിടെയായാലും ഒന്നാണ്. എല്ലാവരും ആത്യന്തികമായി മനുഷ്യര്‍ ആണെന്ന ബോധം യുക്തിവാദികള്‍ക്കും വിശ്വാസികള്‍ക്കും ഉണ്ട് താനും.
സയന്‍സ് ഇത്രമാത്രം വളര്‍ച്ച പ്രാപിക്കാത്ത ഒരു കാലഘട്ടത്തില്‍ ചിന്തിച്ച കാള്‍ മാര്‍ക്സിന്റെ അപൂര്‍ണ്ണമായ നിരീക്ഷണങ്ങളാണ് വൈരുദ്ധ്യാത്മകഭൌതികവാദം.ഇന്ന് ആ ചിന്താപദ്ധതിയെ ആശ്രയിക്കേണ്ട ആവശ്യം സത്യാന്വേഷകര്‍ക്ക് ഇല്ല. ഇടത് രാഷ്ട്രീയക്കാരനും അവരെ ഉപജീവിച്ചു കഴിയുന്ന ബുദ്ധിജീവികള്‍ക്കും മാത്രം ആവശ്യമായത്കൊണ്ടായില്ലല്ലൊ. യുക്തിവാദികള്‍ ആരും തന്നെ ഇന്ന് തന്റെ ചിന്തയ്ക്ക് വ്യക്തത കിട്ടുവാന്‍ വൈരുദ്ധ്യാത്മഭൌതിക-ചരിത്രവാദത്തെ അവലംബിക്കും എന്ന് തോന്നുന്നില്ല.
ഖുർ ആൻ ദൈവത്തിൽനിന്നുള്ളതെന്ന് പറയാൻ മാത്രം ജബ്ബാർ മാഷ് അതിലെന്ത് തെറ്റാണാവോ കണ്ടത്? ഒന്നു പറഞ്ഞാൽ കൊള്ളായിരുന്നു.അറിയാൻ വേണ്ടീട്ടാ.....ഞാൻ അറിഞ്ഞിടത്തോളം ഖുർ ആനും ശാസ്ത്രവും പല കാര്യങ്ങളിലും ഒന്നിക്കുന്നു എന്നാണ്.മാഷ് മുൻ ധാരണകളൊക്കെ മാറ്റിവെച്ചു ഖുർ ആൻ ഒന്നു വായിക്കണം...
ReplyDeleteവളരെ പ്രസക്തമായ എഴുത്ത്
ReplyDeleteബിഗ് ബാങ് തന്നെ സംഭവിക്കുമോ എന്നു ചോച്ചില്ലേ ഇതൊന്നു വായിക്കൂ http://www.nydailynews.com/news/world/2010/09/02/2010-09-02_stephen_hawking_in_the_grand_design_god_create_the_universe_it_would_have_happen.html?r=news
ReplyDeleteസയന്‍സ് ഇത്രമാത്രം വളര്‍ച്ച പ്രാപിക്കാത്ത ഒരു കാലഘട്ടത്തില്‍ ചിന്തിച്ച കാള്‍ മാര്‍ക്സിന്റെ അപൂര്‍ണ്ണമായ നിരീക്ഷണങ്ങളാണ് വൈരുദ്ധ്യാത്മകഭൌതികവാദം.
ReplyDeleteഅതു ശാസ്ത്രമല്ല, ഒരു വ്യാഖ്യാനം മാത്രമാണ്.
വര്‍ഗ്ഗങ്ങളായി വിഭജിക്കാന്‍ പറ്റാത്ത തരത്തില്‍ സങ്കീര്‍ണ്ണമാണ് ഇന്നത്തെ സാമൂഹ്യഘടന എന്നു പോലും കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ക്ക് ബോധ്യമാവുന്നില്ല.
ReplyDeleteയോജിക്കുന്നു ...!
റെഡിമെയിഡ് വാദമുഖങ്ങളല്ലാതെ ഒരു അമ്പത് വര്‍ഷത്തിനിപ്പുറം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മൌലികമായ ഒരു ചിന്താധാരയും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്സ് എഴുതി വെച്ചത്കൊണ്ട് സോഷ്യലിസം എന്തായാലും വരും എന്ന ഉറപ്പാണ് അവര്‍ക്കുള്ളത്. മതവിശ്വാസത്തില്‍ അറ്റ്‌ലീസ്റ്റ് ദൈവഭയം ഉള്ളത്കൊണ്ട് വിശ്വാസികള്‍ സദാ ഒരു മന:സാക്ഷി സൂക്ഷിക്കും. ഭൌതികവാദികള്‍ക്ക് അങ്ങനെയൊന്നുമില്ല. അത്കൊണ്ട് ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. കമ്മ്യൂണിസ്റ്റുകാരന്‍ ഭൌതികവാദി മാത്രമാണ്. എന്നാല്‍ യുക്തിവാദികള്‍ തികഞ്ഞ മാനവികതാവാദികളാണ്. യുക്തിവാദികള്‍ സദാ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. കമ്മ്യൂണിസ്റ്റ്കാരന്‍ പ്രത്യയശാസ്ത്രത്തടവുകാരന്‍ മാത്രമാണ്. പാര്‍ട്ടി എന്ന് പറയുന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷകനാണ് ഓരോ കമ്മ്യൂണിസ്റ്റുകാരനും. എന്നാല്‍ യുക്തിവാദിയുടെ മുന്നില്‍ മാനവരാശി മാത്രമേ ഉള്ളൂ.
ReplyDelete>>റെഡിമെയിഡ് വാദമുഖങ്ങളല്ലാതെ ഒരു അമ്പത് വര്‍ഷത്തിനിപ്പുറം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മൌലികമായ ഒരു ചിന്താധാരയും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.<<<
ReplyDeleteഅന്ഗീകരിക്കാം, മതവിശ്വാസികളില്‍ എന്നെങ്കിലും ഈ സ്വതന്ത്രവും മൌലികവും ആയ ഒരു ചിന്താധാര ഉടലെടുക്കും എന്ന് പ്രതീക്ഷിക്കാമോ? ആരൊക്കെയോ എവിടെയൊക്കെയോ എഴുതിവച്ച "സ്വര്‍ഗ്ഗവും ദൈവരാജ്യവും" വരും എന്ന അന്ധവിശാസമല്ലേ അവര്‍ക്കും ഉള്ളത്?!
>>മതവിശ്വാസത്തില്‍ അറ്റ്‌ലീസ്റ്റ് ദൈവഭയം ഉള്ളത്കൊണ്ട് വിശ്വാസികള്‍ സദാ ഒരു മന:സാക്ഷി സൂക്ഷിക്കും. ഭൌതികവാദികള്‍ക്ക് അങ്ങനെയൊന്നുമില്ല.<<<
മതവിശ്വാസികള്‍ക്ക് മാത്രമുള്ള ഒന്നാണോ ഈ മനസാക്ഷി! ഭൌതികവാദികള്‍ക്ക് അതില്ലേ!!?? ഇന്ന് ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ക്രൂരതകളും ഈ മനസാക്ഷി നഷ്ടപ്പെട്ട ഭൌതികവാദികള്‍ ചെയ്യുന്നതാണോ? ഇത് ഒരു ഭീകരമായ ആരോപണം ആയിപ്പോയോ?
>>കമ്മ്യൂണിസ്റ്റ്കാരന്‍ പ്രത്യയശാസ്ത്രത്തടവുകാരന്‍ മാത്രമാണ്. പാര്‍ട്ടി എന്ന് പറയുന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷകനാണ് ഓരോ കമ്മ്യൂണിസ്റ്റുകാരനും.<<
നൂറു ശതമാനവും അന്ഗീകരിക്കാം, അപ്പോള്‍ മത വിശ്വാസിയോ? അവരുടെ ചിന്തകള്‍ എല്ലാം സ്വതന്ദ്രമാണോ? അതോ മത ഗ്രന്ഥങ്ങളും ദൈവങ്ങളും ചേര്‍ന്ന് അവരുടെ ചിന്തകളെ കൂട്ടിലടച്ചോ? മതം എന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷകനും പ്രധിരോധിക്കുന്നവനും അല്ലെ ഈ മതവിശ്വാസി. എന്റെ ഓര്‍മയില്‍ യുക്തിവാദികള്‍ക്ക് കേരളത്തില്‍ ഒരു സംഘടന മാത്രമേ ഉള്ളൂ.. മറിച്ച് മതവിസ്വസികള്‍ക്ക് നൂറുകണക്കിന് സംഘടനകളും ഉണ്ട്. അതില്‍ തന്നെ ഓരോ മതത്തിലെ വിവിധ ജാതികള്‍ക്കും ഉപജതികള്‍ക്കും വ്യത്യസ്ത സംഘടനകളും, പത്രങ്ങളും, രാഷ്ട്രീയപ്പാര്‍ട്ടികളും ഉണ്ട്. എന്നിട്ടും ഇങ്ങനെ ഏകപക്ഷീയം ആയ ആരോപണം യുക്തിക്ക് നിരക്കുന്നതാണോ??? ചര്‍ച്ച വിശ്വാസവും യുക്തിയും തമ്മില്‍ അല്ലെ??
& ശ്രീജിത്, വേണുഗോപാലന്‍ മാഷ്, ചരിത്രപരമായ വൈരുദ്ധ്യാത്മകഭൌതികവാദം പരാമര്‍ശിക്കാതെ ചര്‍ച്ച യുക്തിവാദത്തിലും മതവശ്വാസത്തിലും ന്യൂനീകരിച്ചുകളഞ്ഞു എന്ന അര്‍ത്ഥത്തില്‍ കമന്റ് എഴിതിയത്കൊണ്ട് ഞാന്‍ എഴുതിയ കമന്റിന്റെ തുടര്‍ച്ചയാണ് മേല്‍ക്കമന്റ്. എന്റെ വാദമുഖങ്ങളോട് ജബ്ബാര്‍ മാഷ് യോജിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്കാരന്റെ ആശയദാരിദ്ര്യം ചൂണ്ടിക്കാട്ടുമ്പോള്‍ മതത്തില്‍ എല്ലാം ഭദ്രമാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കഴിയില്ല. ശരിയായ യുക്തിവാദിക്ക് കമ്മ്യൂണിസ്റ്റ് അനുഭാവിയാകാന്‍ ഇന്നത്തെ നിലയില്‍ സാധ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം യുക്തിവാദമെന്നാല്‍ കേവലഭൌതികവാദം മാത്രമല്ല. യുക്തിവാദി ഒന്നിനെയും മുറുകെ പിടിക്കുന്നില്ല. യുക്തിവാദി സംഘത്തെ പോലും. നാളത്തെ ശരിയെ ഇന്നേ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവനാണ് യുക്തിവാദി എന്ന് ഞാന്‍ പറയും. കമ്മ്യൂണിസ്റ്റ്കാരന്‍ ഇന്നലത്തെ ശരികള്‍ നാളെയിലേക്ക് ചുമക്കുന്നവനാണ്. അപ്പോള്‍ മതമോ എന്ന് ചോദിക്കരുത്. ഏതെങ്കിലും മതത്തിന്റെ പ്രചാരകനായിട്ടല്ല ഞാന്‍ ഈ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടത്. മതവിശ്വാസികളിലും യുക്തിവാദികളിലും നന്മയുണ്ട്, അത്കൊണ്ട് വിയോജിപ്പ് മാറ്റി വെച്ചുകൊണ്ട് പരസ്പരം വൃണപ്പെടുത്താതെ യോജിച്ച് പ്രവര്‍ത്തിച്ചുകൂടേ എന്ന് ചോദിച്ചുകൊണ്ടാണ്. കാരണം യുക്തിവാദികളും മതവിശ്വാസികളും എന്നും ലോകത്ത് ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നു.
ReplyDeleteമുകളില്‍ അങ്ങ് പറഞ്ഞ കാര്യങ്ങള്‍ സാന്ദര്‍ഭികം ആയിരുന്നു എങ്കിലും ഒരു വസ്തുത എന്ന രീതിയില്‍ തന്നെ അല്ലെ അവതരിപ്പിച്ചത്. അതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. സാര്‍ ഈ പോസ്റ്റില്‍ കംമുനിസ്ടുകാരും യുക്തിവാദികളും ചെയ്ത ഒരുപാട് ചീത്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്, അംഗീകരിക്കുന്നു. മതവിസ്വാസികളും മതങ്ങളും ചെയ്യുന്ന ഒരു തെറ്റ്പോലും നിര്‍ഭാഗ്യവശാല്‍ ചൂണ്ടിക്കാനിച്ചില്ല എന്ന എന്റെ മുന്‍ അഭിപ്രായത്തിന്റെ തുടര്‍ച്ച തന്നെ ആണ് ഞാന്‍ ഇവിടെ രേഖപ്പെടുത്തിയത്.
ReplyDeleteമനുഷ്യര്‍ക്കിടയില്‍ ചിന്തയിലും ആശയങ്ങളിലും വിഭജനങ്ങള്‍ ഉണ്ടായത് സാമൂഹ്യോല്‍പ്പാദന പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെയും രാഷ്ട്ര്രീയ സംപത്ശാസ്ട്രത്തിന്റെയും യുക്തിയെസ്സംബന്ധിച്ച്ചാണ് . ഫ്രഞ്ച് വിപ്ലവത്തിലൂടെ അധികാരം സ്ഥാപിച്ച വ്യാവസായിക മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിനു ശേഷം, ബൂര്‍ഷ്വാസിയുടെ നേതൃത്വത്തില്‍ മതങ്ങളുടെ ആധികാരികതയെ വലിയൊരളവില്‍ ഇല്ലാതാക്കി; തല്‍സ്ഥാനത്ത് ശാസ്ത്രയുഗം എന്ന് പറയാവുന്ന ഒരു കാലഘട്ടത്തിനു തുടക്കം കുറിക്കപ്പെട്ടു. ഇതിന്റെ ഭാഗം
ReplyDeleteആണ് യുക്തിവാദം.
എന്നാല്‍, മുതലാളിത്തത്തിനോ അതിന്റെ കേവല യുക്തിവാടത്തിനോ, ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ സമഗ്രമായ അര്‍ത്ഥത്തില്‍ മനുഷ്യ നന്മയ്ക്ക് പ്രയോജനപ്പെടുത്താന്‍ താല്‍പ്പര്യമില്ല എന്ന് മാത്രമല്ല, സാമ്രാജ്യത്വ യുധ്ധങ്ങളിലൂടെ അന്യ ഭൂഖണ്ഡങ്ങളിലെ മനുഷ്യരെ കൂട്ടക്കൊല ചെയ്യാന്‍ അതേ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാനും അത് എപ്പോഴും തയ്യാര്‍.
മനസ്സാക്ഷി സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും എപ്പോഴും മൂലധന താല്പ്പര്യന്ഗലുമായി പൊരുത്തപ്പെടുന്ന അതിര്‍ത്തികള്‍ക്കുള്ളില്‍ ആകണം എന്ന അപ്രഖ്യാപിതം ആയ censorship ബൂര്‍ഷ്വാസിയുടെ യുക്തിവാദത്തിന്റെ കാതല്‍ ആയ വശം മാത്രമാണ്. പക്ഷെ കാലം ഈ യുക്തിവാടത്തിനെ മറികടക്കാന്‍
ശ്രമിക്കുന്നത് തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രത്തിലൂടെയാണ്. അനിവാര്യമായും ശാസ്ത്രീയ യുക്തിയിലൂടെ തന്നെ ഇതിനെ
മറികടക്കേണ്ട ആവശ്യം പുതിയ മുതലാളിത്ത വ്യവസ്ഥയുടെ ഇരകള്‍ ആയ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഉണ്ട്.
ഇവിടെയാണ് മതത്തെക്കുരിച്ച്ചുള്ള മാര്‍ക്സിസ്റ്റ് വിശകലനം പ്രസക്തം ആകുന്നത് : മനുഷ്യനെ മയക്കുന്ന കറുപ്പായി ഒരുതരത്തിലും, ആത്മാവ് കൈമോശം വന്ന ( വിശേഷിച്ചും, ബൂര്‍ഷ്വാസിയുടെ കമ്പോള ലോകത്തിലെ) മനുഷ്യന്റെ ആത്മാവ്, മര്‍ദ്ദിതന്റെ നെടുവീര്‍പ്പ്, എന്നൊക്കെയായി ആയി മറ്റൊരുതരത്ത്തിലും Marx വീക്ഷിക്കുന്നുണ്ട്. ഇതിലെ
വൈരുധ്യാത്മകത, യാന്ത്രിക യുക്തിവാദത്തിന്റെ വികട യുക്തി ഉപയോഗിച്ചു വെറുതെ തൂത്തുകളയാന്‍ വയ്യാത്തവിധം അത് സാമൂഹ്യ ശക്തികളുടെ നിയന്ത്രണത്തിലും വര്‍ഗ്ഗ സമരത്തിനെ ആശ്രയിച്ചു മാത്രം പരിഹരിക്കപ്പെടുന്നതും ആണ്!
മത വിശ്വാസങ്ങളും യുക്തിവാദവും തമ്മില്‍ എന്നതില്‍ ഏറെ, ആശയവാദവും ഭൌതിക വാദവും തമ്മില്‍ ആണ്
ചിന്തയുടെ മണ്ഡലത്തില്‍ വൈരുധ്യം നിലനില്‍ക്കുന്നത്. മൂലധനവാഴ്ച്ചയെ പിന്താങ്ങുന്നവരും അതിനെ എതിര്‍ക്കുന്നവരും
തമ്മില്‍ ഉള്ള വൈരുദ്ധ്യങ്ങളുടെ രൂപത്തില്‍ ആണ് അവ പ്രകടിതം ആവുന്നത്. കാപ്പിറ്റലിസം ആശയവാദപരം ആയ
വീക്ഷണങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. കാരണം, എല്ലാ സമ്പത്തിനും അടിസ്ഥാനം മനുഷ്യരുടെ അധ്വാനം
അല്ല, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്തു ഉണ്ടാക്കുന്ന മിച്ചമൂല്യം അഥവാ മൂലധനം ആണെന്ന പെരും നുണയെ
സിധ്ധാന്തവല്‍ക്കരിക്കാന്‍ യുക്തിവാദം മുതലാളിത്തത്തിനു കൂട്ടാകുമെങ്കിലും, ഭൌതികവാദത്തെ അതിന് കിട്ടില്ല!
ചുരുക്കത്തില്‍ മതവിശ്വാസങ്ങളുടെയും ബൂര്‍ഷ്വാ കേവലയുക്തിവാടത്തിന്റെയും സൈദ്ധാന്തിക അടിത്തറ ആശയവാദം
ആണ്, ഭൌതിക വാദം അല്ല.
Marx കാലഹരണപ്പെട്ടു എന്ന് പറയുന്നവര്‍ക്ക് മുതലാളിത്തവും, ബൂര്‍ഷ്വാസിയുടെ യുക്തിവാദവും
കാലഹരനപ്പെട്ടിട്ടില്ല എന്ന് തോന്നുന്നതും, ലോകത്തിലെ എല്ലാ ഹിംസയും മതങ്ങളില്‍നിന്നു തുടങ്ങുകയും
അവസാനിക്കുകയും ചെയ്യുന്നു എന്ന് ചിന്തിക്കാന്‍ കഴിയുന്നതും സ്വാഭാവികം; ഒരാള്‍ക്ക്
സ്വന്തം ചിന്തയുടെ ആഴമില്ലായ്മ മനസ്സിലാകണമെങ്കില്‍ പോലും
Marx അത്യാവശ്യമായ ഒരു കാലം ആണ് ഇത് എന്നാണു തോന്നുന്നത്!
KPS താങ്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഏതാണ്ട് 90% മതവിശ്വാസികളും മതത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാത്ത വെറും അന്ധവിശ്വാസികളാണ്. ആ വിശ്വാസം അവക്ക് ആശ്വാസമാണ് എങ്കില്‍ അത് അങ്ങനെ തന്നെ ആയിരിക്കട്ടെ. എന്നാല്‍ അവരുടെ നിര്‍ദ്വോഷമായ വിശ്വാസത്തെ ചൂഷണം ചെയ്തു മതത്തെ രാഷ്ട്രിയ സാമൂഹിക രംഗങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു മുതലെടുക്കുന്ന, മതത്തിന്‍റെ പേരിലുള്ള പ്രസ്ഥാനങ്ങള്‍ മതനിരപേക്ഷ രാജ്യത്തിന് ആപത്താണ് എന്നത് വിസ്മരിച്ചുകൊണ്ട് തങ്കള്‍ എടുക്കുന്ന നിലപാടുകള്‍ ആത്മഹത്യാപരമാണ്. പുരോഗമനപരമായ ചിന്താഗതിക്കാര്‍ മത വിശ്വാസത്തെ വ്യക്തിപരമായ സ്വകാര്യതയായി അംഗികരിക്കുകയും അതേസമയം സമൂഹത്തിലേക്കും രാഷ്ട്രിയത്തിലേക്കും മതം കടന്നുവന്നു വിഭാഗികത സൃഷ്ടിക്കുന്നത് തടയുവാന്‍ ശ്രമിക്കുകയും വേണം. അതിന് മതത്തിന്‍റെ പേരിലുള്ള പ്രസ്ഥാനങ്ങളെയും ,പ്രചാരണങ്ങളെയും,പ്രകടനങ്ങളെയും പരമാവധി നിരുല്‍സാഹപ്പെടുത്തെ ണ്ടാതാണ് .
ReplyDeleteകമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും ചെയ്ത ഒരുപാട് ചീത്ത കാര്യങ്ങള്‍ ഇവിടെ അക്കമിട്ട് നിരത്തിയിട്ടുണ്ട് എന്നത് ശ്രീജിത്തിന്റെ ആരോപണമാണ്.എന്തിനാണ് കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികളും എന്ന് കൂട്ടിപ്പിടിക്കുന്നത്? യുക്തിവാദികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.അത്കൊണ്ടാണ് യു.കലാനാഥന് പുറത്ത് പോകേണ്ടി വന്നത്. യുക്തിവാദികള്‍ക്ക് ഒരു മതമോ ഗ്രൂപ്പോ സംഘടനയോ ഇല്ല. പിന്നെ അവര്‍ എങ്ങനെ ചീത്ത കാര്യങ്ങള്‍ ചെയ്യും? കേരള യുക്തിവാദിസംഘവും സനല്‍ ഇടമറുകിന്റെ സംഘടനയും ഒന്നും യുക്തിവാദികളെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന സംഘടനകളല്ല. സംഘടന എന്ന കണ്‍സെപ്റ്റ് തന്നെ യുക്തിവാദികള്‍ക്ക് സ്വീകാര്യമാവുമെന്ന് തോന്നുന്നില്ല. ഒറ്റയ്ക്കും കൂട്ടായും നല്ല കാര്യങ്ങളേ യുക്തിവാദികള്‍ ചെയ്യുകയുള്ളൂ. മനുഷ്യമനസ്സിന്റെ ആകുലതകള്‍ക്ക് ഔഷധം നല്‍കാന്‍ മതത്തിന് മാത്രമേ കഴിയൂ എന്നാണ് എന്റെ വാദം. മതത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ആ അനിവാര്യത മറച്ചുപിടിക്കാനല്ല ഈ പോസ്റ്റ് ഞാന്‍ എഴുതിയത്. യുക്തിവാദം ഒരാള്‍ക്ക് സ്വയം ബോദ്ധ്യപ്പെടുന്നതാണ്. അത് കമ്മ്യൂണിസ്റ്റുകാരന്റെ ബോധ്യപ്പെടലില്‍ നിന്ന് വ്യത്യസ്തപ്പെടുന്നതാണ്. കമ്മ്യൂണിസ്റ്റുകാരനും വിശ്വാസിയാണ്. വിശ്വസിക്കുന്നത് മാര്‍ക്സിസം എന്ന വ്യത്യാസം മാത്രം. മാര്‍ക്സിസം വിശ്വസിക്കാന്‍ യുക്തിവാദിയെ കിട്ടുകയില്ല. എന്നെ സംബന്ധിച്ച് പ്രപഞ്ചരഹസ്യം മനസ്സിലാക്കാന്‍ കഴിയാത്ത അജ്ഞനാണ് ഞാന്‍. അത്കൊണ്ട് മതവിശ്വാസികളുടെ ഭാഗത്ത് നിന്ന് കൊണ്ട് ചിന്തിക്കാനും എനിക്ക് കഴിയുന്നു. ഏറ്റുമുട്ടലിന്റെ പാത വിട്ട് സമന്വയത്തിന്റെ രീതിയില്‍ നമുക്ക് സംവദിക്കാന്‍ കഴിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ReplyDelete>>>>>മനുഷ്യമനസ്സിന്റെ ആകുലതകള്‍ക്ക് ഔഷധം നല്‍കാന്‍ മതത്തിന് മാത്രമേ കഴിയൂ എന്നാണ് എന്റെ വാദം>>>> ഏതു മതത്തിനാണ് സര്‍? ഇവിടെ ഒരുപാട് മതങ്ങളുണ്ട് അത്കൊണ്ട് ചോദിച്ചതാ ? ഇനി മറിച്ചൊരു അഭിപ്രായം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteമതത്തിന് മാത്രമേ കഴിയൂ എന്ന് ഞാന്‍ കരുതുന്നതായി പറഞ്ഞാല്‍ മതങ്ങള്‍ എന്ന് ബഹുവചനം ഉപയോഗിക്കാതെ തന്നെ മനസ്സിലാക്കപ്പെടും എന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നു :)
ReplyDeleteതൊട്ടു മുന്‍പ് ഇട്ട എന്റെ കമെന്റില്‍ മതത്ത്തെക്കുരിച്ച്ചുള്ള മാര്‍ക്സ്ന്റെ നിരീക്ഷണം കൊടുത്ത ഭാഗത്ത് ഒരു തിരുത്തല്‍ വേണ്ടി വന്നിരിക്കുന്നതില്‍ ഖേദിക്കുന്നു:
ReplyDelete"ആത്മാവ് കൈമോശം വന്ന (..) മനുഷ്യന്റെ" എന്നതിന്പകരം,
" ആത്മാവ് കൈമോശം വന്ന ലോകത്തിലെ(...)മനുഷ്യന്റെ"
എന്നാക്കി തിരുത്തുന്നു.
:)
ReplyDeleteസാര്‍, ഞാന്‍ ഞാന്‍ കമ്മുനിസ്റ്റ് കാരെയും യുക്തിവാദികളെയും കൂട്ടികെട്ടിയതല്ല. കംമുസ്നിറ്റ് പാര്‍ട്ടിയില്‍ ഉള്ളവര്‍ കംമുനിസ്റ്കാര്‍ ആണ് എന്ന് തന്നെ എനിക്ക് അഭിപ്രായമില്ല. കമ്മ്യൂണിസം എന്ന ആശയം ഒരു സംഘടക്കും സ്വന്തമാക്കാന്‍ ആവുന്നതുമല്ല. പിന്നെ ഇങ്ങനെ പറയാന്‍ കാരണം സാറിന്റെ പോസ്റ്റില്‍ പല ഭാഗങ്ങളിലും മതത്തിന്റെയും മത വിശ്വാസികളുടെയും നന്മകള്‍ എടുത്തുകാണിക്കാന്‍ ആയി സാര്‍ ഈ മത ഇതര യുക്തിവാടികളുടെയും, കമ്മുനിസ്റ്റ്‌കാരുടെയും തിന്മകള്‍ പൊലിപ്പിച്ചു കാണിച്ചു. അതിനായി ഈ രണ്ടു വിഭാഗത്തെയും ഒരുപോലെ വിമര്‍ശിച്ചു. അക്കാരണത്താല്‍ ആണ് ഈ പോസ്റ്റില്‍ നീതി ലഭിക്കാത്ത രണ്ടു വിഭാഗങ്ങള്‍ എന്ന നിലയില്‍ അവരെ ഒരുമിച്ചു പറഞ്ഞത്. എല്ലാ സഹജീവികലെയും കംമുനിസ്ടിനു ഒരുപോലെ കാണാന്‍ കഴിയണം. യുക്തിവാദിക്കും അതിനു കഴിയുമെന്നാണ് എന്റെ വിശ്വാസം...
ReplyDelete>>>> മനുഷ്യമനസ്സിന്റെ ആകുലതകള്‍ക്ക് ഔഷധം നല്‍കാന്‍ മതത്തിന് മാത്രമേ കഴിയൂ എന്നാണ് എന്റെ വാദം.<<<
ഈ വാദത്തിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. ("മതത്തിനു മാത്രമേ കഴിയൂ" ) ആകുലതകള്‍ മാറ്റാന്‍ ഉള്ള ഔഷധം നല്‍കാന്‍ മതം മടിക്കുന്നതെന്തിന്???
സാര്‍ ഒരു വ്യക്തിപരമായ ചോദ്യം. യുക്തിവാദിയായ സാര്‍ മത വിശ്വാസിയാണോ?
This comment has been removed by the author.
ReplyDeleteപ്രിയ കെ പി എസ് സാര്‍,
ReplyDeleteസാറിന്റെ പോസ്റ്റില്‍നിന്നും കമന്റുകളില്‍ നിന്നുമൊക്കെ കിട്ടിയ വാചകങ്ങളാണ് താഴെ എടുത്തെഴുതിയിരിക്കുന്നത്.
1. നിരവധി തിന്മകളും മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്ന പ്രവണതകളും സ്നേഹരാഹിത്യവും കരുണയില്ലായ്മയും ഹിംസയും ഒക്കെ ഇന്ന് നിലവിലുണ്ട്. അതിനെതിരെയാണ് എല്ലാവരും ശബ്ദമുയര്‍ത്തേണ്ടത്. മദ്യപാനം, അഴിമതി, ധൂര്‍ത്ത്, കരിഞ്ചന്ത, വഞ്ചന, മായം ചേര്‍ക്കല്‍, ഉപഭോക്തൃചൂഷണം, പരിസ്ഥിതി മലിനീകരണം അങ്ങനെയങ്ങനെ പലതും. ഇതൊക്കെ എല്ലാവരുടെയും പൊതുവായ
പ്രശ്നങ്ങളാണ്. ഇതിനെതിരായി എല്ലാ മതവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും യോജിച്ചു
പ്രവര്‍ത്തിക്കാന്‍ കഴിയും, കഴിയണം. അല്ലെങ്കില്‍ നമ്മള്‍ ഈ പറയുന്നതിനൊക്കെ എന്ത് അര്‍ത്ഥം?
2. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ മതവിശ്വാസത്തിലും യുക്തിവാദത്തിലും പൂര്‍ണ്ണമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത
വിദ്യാര്‍ത്ഥിയാണ് ഞാന്‍ ഇന്നും. എന്നാല്‍ ഈ പോസ്റ്റ് ദൈവവിശ്വാസത്തെയും മതങ്ങളെയും എതിര്‍ക്കുകയും ബ്ലോഗില്‍ ബഹളം വെക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ക്ക് എതിര്‍ക്കാനും ബഹളം വെക്കാനും എത്രമാത്രം ജനവിരുദ്ധമായ കാര്യങ്ങള്‍ ഇവിടെ നടക്കുന്നു, അതിലൊന്നും ഇടപെടാതെ വിശ്വാസികളുടെ വിശ്വാസം മാത്രമാണ് പ്രശ്നം എന്ന രീതിയില്‍ മാത്രം സംസാരിക്കുന്നത് എന്ത്കൊണ്ട്, മനുഷ്യന് ഉപകാരപ്രദമായ സംഗതികളില്‍ എല്ലാവരുമായി സഹകരിച്ചുകൊണ്ട് ക്രിയാത്മകമായി എന്തെങ്കിലും ചെയ്തുകൂടേ എന്ന് ചോദിക്കാനാണ് എഴുതിയത്.
3. സ്നേഹരാഹിത്യമാണ് ഇന്നത്തെ മനുഷ്യന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അത്തരം കാര്യങ്ങളില്‍ മതവിശ്വാസികളുമായി കൈകോര്‍ക്കാന്‍ യുക്തിവാദികള്‍ തയ്യാറാവണം.
4. അങ്ങനെ മനുഷ്യനെ നന്നാക്കുന്നതിന് വേണ്ടിയാണ് മതങ്ങളും മറ്റ് സംഘടനകളും പ്രവര്‍ത്തിക്കുന്നത്. മതങ്ങള്‍
ആവിര്‍ഭവിക്കുന്നതിന്റെ പിന്നിലും ചരിത്രപരമായ കാരണങ്ങളും അനിവാര്യതകളും ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇപ്പോഴും
നിലനില്‍ക്കുന്നു എന്നാണെന്റെ അഭിപ്രായം.
5. മൌലികമായി മനുഷ്യന്മയാണ് യുക്തിവാദികളും മതവിശ്വാസികളും ലക്ഷ്യം വെക്കുന്നത്
6. എന്നാല്‍ യുക്തിവാദികള്‍ തികഞ്ഞ മാനവികതാവാദികളാണ്. യുക്തിവാദികള്‍ സദാ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും.
7. നാളത്തെ ശരിയെ ഇന്നേ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവനാണ് യുക്തിവാദി എന്ന് ഞാന്‍ പറയും.
8.അനോനി ഐഡി ഉപയോഗപ്പെടുത്തുന്നവര്‍ മാനസികമായി വളര്‍ച്ച പ്രാപിക്കാത്തവരാണ്.
9. മനുഷ്യമനസ്സിന്റെ ആകുലതകള്‍ക്ക് ഔഷധം നല്‍കാന്‍ മതത്തിന് മാത്രമേ കഴിയൂ എന്നാണ് എന്റെ വാദം.
10. മതവിശ്വാസികളിലും യുക്തിവാദികളിലും നന്മയുണ്ട്, അത്കൊണ്ട് വിയോജിപ്പ് മാറ്റി വെച്ചുകൊണ്ട് പരസ്പരം വൃണപ്പെടുത്താതെ
യോജിച്ച് പ്രവര്‍ത്തിച്ചുകൂടേ എന്ന് ചോദിച്ചുകൊണ്ടാണ്.
11. മുസ്ലീം മതത്തില്‍ നവീകരണം നടക്കുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍. അതില്‍ ജമാഅത്തേ ഇസ്ലാമി വളരെ പുരോഗമനപരമായ പങ്കാണ് വഹിക്കുന്നത്. മതത്തിനകത്ത് സക്രിയമായി ഇടപെടുമ്പോഴും സമുദായത്തിന് പുറത്തും മാനവികതയ്ക്കും സാമൂഹ്യനീതിയ്ക്കും വേണ്ടിയും പ്രവര്‍ത്തിക്കുന്നു എന്നത് ജമാഅത്തേ ഇസ്ലാമിയെ വ്യത്യസ്ഥമാക്കുന്നുണ്ട്. ഒരു യുക്തിവാദിക്ക് വേണ്ടതായ അടിസ്ഥാന ഗുണം മുന്‍വിധി ഇല്ലാതിരിക്കുക എന്നതാണ്.
12. അനോനിയാണെങ്കിലും ജെറി പാലിച്ച പ്രതിപക്ഷബഹുമാനം നന്നായിരുന്നു. ജെറിയെ പോലെയോ ശ്രീജിത്തിനെ പോലെയോ ബീയെമ്മിനെ പോലെയോ സഹിഷ്ണുതയോടെ പങ്കെടുക്കാന്‍ കഴിയാത്തത്കൊണ്ടായിരിക്കും മറ്റ് ബ്ലോഗ് യുക്തിവാദികള്‍ ഇതില്‍ പങ്കെടുക്കാതിരുന്നത്.
മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ മൊത്തം കണ്‍ഫ്യൂഷന്‍:
രാഷ്ട്രീയമില്ലാത്ത മതവാദിയായ ഒരു യുക്തിവാദികള്‍ ആണ് മനുഷ്യ നന്മയ്ക്ക് ആവശ്യം എന്നാണോ അങ്ങ് വിവക്ഷിക്കുന്നത്?
“മതം“ എന്ന ഏകവചനത്തിനു പകരം മതങ്ങള്‍ എന്നു മാറ്റി വായിക്കണമെന്ന് താങ്കള്‍ പറയുന്നുവല്ലോ. എന്നാല്‍ പല മതങ്ങളിലും പരസ്പര വിരുദ്ധങ്ങളായ ആചാരങ്ങളും നിയമങ്ങളുമൊക്കെ ഉണ്ടല്ലോ. അപ്പോള്‍ മാനവികത അവകാശപ്പെടാന്‍ എല്ലാ മതങ്ങള്‍ക്കും ഒരേപോലെ അവില്ല എന്ന് കരുതാമോ?
ഇനി ഒരു പ്രായോഗിക പ്രശ്നം:
പ്രൊ. ജോസഫിനെ പിരിച്ചു വിട്ട നടപടി പിന്‍ വലിക്കാന്‍ ഏതെങ്കിലും ഉയര്‍ന്ന മുസ്ലിം മത നേതാവു ആവശ്യപെട്ടാല്‍ തയ്യാറാണെന്ന
രീതിയിലുള്ള പ്രസ്താവന മാനേജ് മെന്റ് ഭാഗത്ത് നിന്നും ഉണ്ടായ വാര്‍ത്ത ടിവി ചാനലില്‍ കണ്ടു.
പ്രൊ. ജൊസഫിനെ, അല്ലെങ്കില്‍ താങ്കള്‍ കരുതുന്നതുപൊലുള്ള ദൈവ നിക്ഷേധികളെ മനുഷ്യനായി കാണാന്‍ മതങ്ങള്‍കാവില്ല
എന്നാണോ?
@ മണി , എന്റെ വാക്കുകള്‍ താങ്കളില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത് 12ഇനം അടര്‍ത്തിയെടുത്ത് ബോള്‍ഡില്‍ എഴുതിയതും താങ്കളുടെ എന്നോടുള്ള ചോദ്യവും വായിച്ച് താങ്കളേക്കാളും കണ്‍ഫ്യൂഷനില്‍ ആണ് ഞാന്‍ ഉള്ളത്. എന്റെ കണ്‍ഫ്യൂഷന്‍ മാറുന്ന മുറക്ക് മറ്റൊരു വിശദീകരണക്കുറിപ്പ് എഴുതാന്‍ ശ്രമിക്കാം, മറ്റുള്ള വായനക്കാര്‍ക്കും പ്രയോജനപ്പെടുമെങ്കില്‍!
ReplyDeleteകമന്റ് ക്ലോസ് ചെയ്തുപോയത്കൊണ്ട് ഷെരീഫ് കൊട്ടാരക്കര അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇങ്ങനെ എഴുതി
ReplyDeleteഈ പോസ്റ്റിനെ പറ്റി ശ്രീ.ടി.കെ.രവീന്ദ്രനാഥിന് പറയാനുള്ളത്.
ReplyDelete