സംഘടനകള്‍ എന്നാല്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങളാണ്. സാമൂഹ്യജീവിയെന്ന നിലയില്‍ മനുഷ്യര്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. സംഘടനകള്‍ ഉടലെടുക്കുന്നത് ഈ ഒരു കാരണം കൊണ്ടാണ്. സംഘടനകള്‍ പല തരത്തിലും തട്ടിലുമുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ഉയര്‍ന്ന സംഘടനാരൂപങ്ങളാണ്. ഒരു സംഘടന ഉപകാരപ്പെടേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ ആ സംഘടനയുടെ ഭാരവാഹികള്‍ക്കോ അതിന്റെ പ്രവര്‍ത്തകന്മാര്‍ക്കോ അല്ല. ഈ തത്വം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബാധകമാവേണ്ടതാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്നില്ലെങ്കില്‍ ഒരു സംഘടനയും നിലനില്‍ക്കുന്നതിന് അര്‍ഹതയില്ല. തങ്ങള്‍ക്ക് എന്തെങ്കിലും നേട്ടം വേണം എന്നുണ്ടെങ്കില്‍ അത്തരക്കാര്‍ സംഘടിച്ച് സ്വകാര്യട്രസ്റ്റോ മറ്റോ രൂപീകരിച്ച് പ്രയോജനങ്ങള്‍ നേടുകയാണ് വേണ്ടത്. അല്ലാതെ പൊതുസംഘടനകളില്‍ നുഴഞ്ഞുകയറി ഉദ്ധിഷ്ഠകാര്യങ്ങള്‍ നേടുകയല്ല.
ഏതൊരു സംഘടനയും നിലനില്‍ക്കുന്നത് അതിന്റെ പ്രവര്‍ത്തകന്മാരിലൂടെയാണ്. എന്തിനായിരിക്കണം ഒരാള്‍ ഏതെങ്കിലും ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി മുന്നോട്ട് വരുന്നത്? അയാള്‍ക്ക് സ്വന്തം കാര്യം നോക്കുന്നതിനിടയില്‍ സമൂഹത്തിന് വേണ്ടിയും അല്പസമയം പ്രവര്‍ത്തിക്കണമെന്ന മോഹം ഉണ്ടാകുന്നു. അത് അയാളിലെ ഉയര്‍ന്ന മാനവികബോധത്തിന്റെ പ്രേരണ കൊണ്ടാണ്. തന്റെ ആദര്‍ശങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും യോജിച്ച ഒരു സംഘടന കണ്ടെത്തി അയാള്‍ തന്റെ സാമൂഹ്യപ്രവര്‍ത്തനം കഴിയുന്ന പോലെ നിര്‍വ്വഹിക്കുന്നു. അയാള്‍ക്ക് അത് മൂലം ലഭിക്കുന്ന നേട്ടം തന്റെ ഈ ജീവിതം കൊണ്ട് ഇത്രയെങ്കിലും കാര്യം മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നല്ലോ എന്ന് മാത്രമാണ്. വ്യക്തിപരമായ നേട്ടം അയാള്‍ ഒരിക്കലും സംഘടനാപ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നില്ല. തല്പരകക്ഷികള്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന യൂനിയനുകളുടെ കാര്യമല്ല പറയുന്നത്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കാര്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യത്തിലും ഇങ്ങനെയാണ് വേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യസംഘടനകള്‍ ആണെന്നും രാഷ്ട്രീയപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകര്‍ മാത്രമാണെന്നും അംഗീകരിക്കണം. അപ്പോള്‍ ഏതൊരു പ്രവര്‍ത്തകനും സ്നേഹവും ഉത്തരവാദിത്തവും തോന്നേണ്ടത് ജനങ്ങളോടാണ്. പാര്‍ട്ടിയോടോ സംഘടനയോടോ അല്ല. എന്തെന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമല്ലേ പാര്‍ട്ടിയും സംഘടനയും?
എന്റെ പാര്‍ട്ടി അല്ലെങ്കില്‍ എന്റെ സംഘടന എന്ന് തോന്നുമ്പോള്‍ ആ പാര്‍ട്ടി അല്ലെങ്കില്‍ ആ സംഘടന എനിക്ക് വേണ്ടിയുള്ള ഉപകരണം എന്ന് തോന്നിപ്പോകുന്നു. ദൌര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് ഇപ്പോള്‍ എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. അത്കൊണ്ടാണ് തന്റെ പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാകാനും പാര്‍ട്ടി-സംഘടന പ്രവര്‍ത്തകന്മാര്‍ തയ്യാറാവുന്നത്. നമ്മുടെ സിസ്റ്റത്തെയാകെ നശിപ്പിക്കുന്നത് ഈ മനോഭാവമാണ്. തങ്ങളുടെ സംഘടന ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമാണെന്ന സത്യം വിസ്മരിച്ച് ജനങ്ങള്‍ തന്റെ പാര്‍ട്ടിക്ക് അല്ലെങ്കില്‍ സംഘടനക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ ആണെന്നാണു രാഷ്ട്രീയപ്രവര്‍ത്തകരും സംഘടനാപ്രവര്‍ത്തകരും ഇപ്പോള്‍ ധരിക്കുന്നത്. സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണം ഈ മനോഭാവമാണ്.
മനുഷ്യര്‍ക്കിടയില്‍ ചെറിയവനോ വലിയവനോ ആരും ഇല്ല. ജനങ്ങളുടെ പേരില്‍ ആര്‍ക്കും പ്രത്യേക അവകാശമോ അധികാരമോ സംരക്ഷണച്ചുമതലയോ നല്‍കപ്പെട്ടിട്ടില്ല. തുല്യനല്ലാത്ത ഒരു മനുഷ്യജീവിയും ഭൂമുഖത്തില്ല. സാമ്പത്തികമോ തൊഴില്‍പരമോ ആയ അസമത്വം ഉള്ളത് വെറും സാമൂഹ്യപ്രതിഭാസമാണ്. ഒരാള്‍ തന്റെ സാമാന്യയുക്തി പ്രയോഗിച്ച് ചിന്തിച്ചാല്‍ താന്‍ ആരെക്കാളും വലിയവനോ ചെറിയവനോ അല്ലെന്ന് തോന്നും. ഏതൊരാളും ഇവിടെ അയാളുടെ ജീവിതം മാത്രമാണ് ജീവിയ്ക്കുന്നത്. എന്റെ ജീവിതത്തിന് എത്ര വിലയുണ്ടോ അത്രയും വില അടുത്തവന്റെ ജീവിതത്തിനുമുണ്ട്. മനുഷ്യര്‍ക്ക് വ്യത്യസ്ത കഴിവുകളാണുള്ളത്. ചിലര്‍ക്ക് ആളുകളെ സംഘടിപ്പിച്ച് തിന്മളെയും പീഢനങ്ങളെയും അനീതികളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ നേതൃപാടവം ഉണ്ടായിരിക്കും. ആ കഴിവ് അയാള്‍ സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് തിരിച്ചു കിട്ടേണ്ടത് ജനങ്ങളുടെ ആദരവ് മാത്രമാണ്. അല്ലാതെ നേതാവ് എന്ന ഭക്ത്യാദരങ്ങളല്ല. ജീവിതത്തില്‍ നാം ഓരോരുത്തരും ചെയ്യുന്നത് സാമൂഹ്യസേവനം തന്നെയാണ്. എനിക്ക് എന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുകയില്ല. എല്ലാവരുടെയും കാര്യവും അങ്ങനെ തന്നെ. അത്കൊണ്ട് നമ്മള്‍ എല്ലാവരും ചേര്‍ന്ന് എല്ലാവരുടെയും കാര്യങ്ങള്‍ ചെയ്യുന്നു. ഇതിനപ്പുറം ഒന്നുമല്ല ഈ ജീവിതം. ഇതെന്റെ യുക്തി, അഥവാ യുക്തിവാദം. നിങ്ങളുടെ യുക്തി അറിയാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നു.....
വളരെ നല്ല കാഴ്ചപ്പാട്...
ReplyDeleteഎന്‍റെ സംഘടന,അതിലെ ഞാന്‍
എന്‍റെ നിലപാട് മാത്രം ശരി...
ബാക്കിയുള്ളോരെല്ലാം വിഘടനവാദികളും
തീവ്രവാദികളും,അതിഭീകരവാദികളും..ഇങ്ങിനെ
ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണ്‍ കുഴപ്പം.
മറിച്ച്,എന്‍റെ സംഘടന ശരി..ചിലപ്പോള്‍
അതിനേക്കാള്‍ വലിയ ശരികള്‍ മറ്റുള്ളവരിലും
അവരുള്‍ക്കൊള്ളുന്ന സംഘടനയിലും ഉണ്ടാവും
ഇങ്ങിനെ ചിന്തിച്ചാല്‍ അതാണേറെ ശരിയോട്
അടുത്ത് നില്‍ക്കുക.
പലരും സങ്കുചിതമായി കാര്യങ്ങളെ വീക്ഷിക്കുന്നു
എന്നേടത്താണ്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
കുറച്ചേറെ വിശാലത കൈക്കൊള്ളുമെങ്കില്‍
അത് സംഘടകള്‍ തമ്മിലും,അതിന്‍റെ
അനുയായികള്‍ക്കും തനിക്ക്തന്നെയും ഗുണമേ
വരുത്തൂ..നാട്ടിനും നാട്ടാര്‍ക്കും അതല്ലേ
നല്ലത്. ആശംസകള്‍.
സമൂഹം സംഘടനയ്ക്കു വേണ്ടിയല്ല, സംഘടന സമൂഹത്തിനുവേണ്ടിയാകണം. നൂറു ശതമാനം യോജിക്കുന്നു. മനുഷ്യന്‍ 'ദൈവ'ത്തിനു വേണ്ടിയല്ല, 'ദൈവം' മനുഷ്യനുവേണ്ടിയാണ് ഉണ്ടാകേണ്ടത് എന്ന കാര്യവും ഇതുമായി താരതമ്യം ചെയ്യാം. നേതൃത്വത്തെ തൃപ്തിപ്പെടുത്തി സ്വന്തം കാര്യം നേടുന്ന സംഘടനക്കാരും, ദൈവത്തെ തൃപ്തിപ്പെടുത്തി സ്വര്‍ഗ്ഗം നേടുന്ന വിശ്വാസിയും ഒരേ കാര്യം ചെയ്യുന്നു.
ReplyDeleteകഴിഞ്ഞ ദിവസം ഞാന്‍ ഭാരവാഹിയായ ഒരു സന്നദ്ധസംഘടനയുടെ ഒരു നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കേ കയറിവന്ന ഒരു സുഹൃത്ത് തമാശയ്ക്കായെങ്കിലും ചോദിച്ചു:- "ഇതിന് മാസത്തില്‍ എന്ത് ഒത്തു കിട്ടും? "
പ്രതിഫലമില്ലാത്ത ജോലിയെക്കുറിച്ച് നിനക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ലേ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ പ്രതിഫലം ചോദിച്ചില്ലെങ്കിലും തനിക്ക് ദൈവം തരും എന്നായിരുന്നു മറുപടി. അപ്പോള്‍ അത് എനിക്കും തരാന്‍ 'ദൈവം' ബാധ്യസ്ഥനല്ലേ എന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരമാണ് കിട്ടിയത്. അതിന് നന്മ ചെയ്താല്‍ മാത്രം പോര. ഒപ്പം വിശ്വാസവും കൂടി വേണമെന്ന്. അതായത് ചെയിന്‍ മാര്‍ക്കറ്റിങ്ങ് കാരുടെ കമ്മീഷന്‍ പോലെയാണെന്ന്. രണ്ട് സൈഡിലും ഓരോ പോയിന്റ് തികഞ്ഞാലേ ഒരു പോയിന്റ് ഒത്തുകിട്ടൂ. പ്രതിഫലമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് സന്തോഷമേയുള്ളു. കമ്മീഷനായി എനിക്ക് സ്വര്‍ഗ്ഗം വേണ്ട.
നല്ല ആഴമുള്ള നിരീക്ഷണങ്ങള്‍.. അടുത്തിടെ ഞാന്‍ ഉള്‍പ്പെടുന്ന ഒരു ഇ ഗ്രൂപ്പില്‍ സംഘടനകലെക്കുരിച്ചു ഒരു ദീര്‍ഖ ചര്‍ച്ച ഉണ്ടായിരുന്നു.. സംഘടനകളുടെ പരിമിതികളില്‍ ഊന്നുയുള്ള ആ ചര്‍ച്ചയുടെ ഒരു സംക്ഷിപ്ത രൂപം ഇവിടെ വായിക്കാം... http://deepakp7.blogspot.com/2010/07/blog-post_22.html ..
ReplyDeleteസുശീല്‍ കുമാര്‍ എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലൊ അല്ലേ :) എനിക്ക് സത്യം പറഞ്ഞാല്‍ ഈ യുക്തിവാദികളുടെ നിലപാട് മനസ്സിലാവുന്നേയില്ല. അവര്‍ വായ തുറന്നാല്‍ മതങ്ങളുടെ ചൂഷണം മാത്രമാണ് പറയുന്നത്. ഇന്ന് കേരള സമൂഹത്തെ വളരെ തെറ്റായി ബാധിക്കുന്നതും സ്വാധീനിക്കുന്നതും ചൂഷണം ചെയ്യുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്ന് എന്റെ യുക്തിയില്‍ തോന്നുന്നു. ഇത് പറയുമ്പോള്‍ ദയവായി മാര്‍ക്സിസ്റ്റ് വിരോധം എന്നില്‍ ആരോപിക്കരുതേ. എന്റെ യുക്തിയില്‍ തോന്നിപ്പോയി അത്കൊണ്ടാണ്. ഇതിനെ പറ്റി യുക്തിവാദികള്‍ ആരും പ്രതികരിച്ചുകാണാറില്ല. അതിനെ പറ്റി പ്രതികരിച്ചിട്ടേ മറ്റ് കാര്യങ്ങള്‍ പറയാവൂ എന്നല്ല. യുക്തിവാദികള്‍ക്ക് അതിനെ പറ്റി വല്ല അഭിപ്രായമുണ്ടോ എന്നറിയാനാണ്. പറയുമ്പോള്‍ അതും പറയണമല്ലൊ. ലോകം ഒരുപാട് തെറ്റുകളില്‍ കൂടി തന്നെയാണ് സഞ്ചരിക്കുന്നത്. എല്ലാവരിലും തെറ്റുകളും ശരികളുമുണ്ട്. നമുക്ക് ശരിയുടെ ഭാഗത്ത് നില്‍ക്കാം.
ReplyDeleteഒരു നുറുങ്ങ്(ഹാരൂണ്‍ക്ക),നന്ദി...
ദീപക്, ആ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്യുന്നു....
അത് ശരിയാണെന്ന് തോന്നുന്നില്ല. ഏറ്റവും വലിയ ചൂഷണവും തട്ടിപ്പും വിശ്വാസത്തിന്റെ പേരിലാണ് നടക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ നൽകുന്ന സമ്പത്തോ സേവനമോ എന്തിനാണെന്നും ചിലപ്പോൾ അതിൽ നിന്ന് ഒന്നും തിരികെ കിട്ടില്ലെന്നും അറിഞ്ഞുകൊണ്ടാണ് കൊടുക്കുന്നത്. എന്നാൽ വിശ്വാസത്തിന്റെ, വാസ്തുവിന്റെ, ജ്യോതിഷത്തിന്റെ പേരിൽ പ്രലോഭിപ്പിച്ച്, ഭയപ്പെടുത്തി, സ്വർഗ്ഗം വാഗ്ദാനം ചെയ്ത്,... നടത്തുന്ന തട്ടിപ്പിനെ നെറികേട് എന്നല്ലാതെ എന്താണ് പറയുക?
ReplyDeleteവിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ട് നിരവധി തട്ടിപ്പുകള്‍ ഉണ്ട്. ആത്മീയത പോലും ഇവിടെ വില്പനച്ചരക്കാകുന്നു. യുക്തിവാദികളും ആത്മീയവാദികളും ഒന്നിച്ച് എതിര്‍ത്ത് തോല്‍പ്പിക്കേണ്ട ചൂഷണങ്ങളും തട്ടിപ്പുകളും ഒരുപാടുണ്ട്. ഒരു പൊതു സംവാദം നടത്തുകയാണ് വേണ്ടത്. സമൂഹം കൂടുതല്‍ കൂടുതല്‍ കൂടുതല്‍ രോഗാതുരമാവുകയാണ്.
ReplyDeleteസുകുമാരന്‍ ചേട്ടാ..
ReplyDeleteഫോളോ ചെയ്യുന്നുണ്ട്...
അതൃപ്തി തോന്നാന്‍ മാത്രം ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ? പറഞ്ഞ കാര്യത്തില്‍ ചേട്ടന്‍ പ്രതികരിച്ചുമില്ല...
ഞാന്‍ യുക്തിവാദിസംഘം പ്രവര്‍ത്തകന്‍ മാത്രമല്ല, ഒരു എളിയ പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്. സംഘടനയെക്കുറിച്ച് ഞാന്‍ നിരീക്ഷിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ബാധകമാണ്. പാര്‍ട്ടി ജനങ്ങള്‍ക്കു വേണ്ടിയാണോ, അതോ ജനങ്ങള്‍ പാര്‍ട്ടിക്കുവേണ്ടിയാണോ എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമായ നിലപാടുണ്ട്. യുക്തിവാദി സംഘത്തില്‍ അംഗമായിട്ട് രണ്ട് കൊല്ലമേ ആയുള്ളു. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ (സി പി എമ്മില്‍ അല്ല)അംഗമായിട്ട് ഇരുപതു കൊല്ലമായി. എന്നുവെച്ച് പാര്‍ട്ടി ചെയ്യുന്നതിനെല്ലാം ഓശന പാടാറില്ല. പതിനഞ്ചാം വയസ്സുമുതല്‍ ഒരു ജനകീയ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനും കുറേക്കാലമായി ഭാരവാഹിയുമാണ്.
അക്കാര്യങ്ങളെല്ലാം പറയാന്‍ നാട്ടില്‍ ഏറെ ആളുണ്ട്, എന്നാല്‍ യുക്തിവാദികളുടെ അശയം പറയാന്‍ ആളു കുറവും. അതുകൊണ്ട് ബ്ലോഗ് മാധ്യമം അക്കാര്യത്തിനായി മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു. വ്യക്തിപരമായി യുക്തിവാദി പ്രവര്‍ത്തനത്തേക്കാള്‍ സമയം മറ്റ് പൊതുകാര്യങ്ങള്‍ക്കായാണ് നീക്കിവെയ്ക്കുന്നത്. കേവലം 'യുക്തിവാദി' മാത്രമാണ് യുക്തിവാദികള്‍ എന്ന ചേട്ടന്റെ നിരീക്ഷണം ശരിയല്ല എന്ന് പറയാനാണ് ഇത്രയും പറഞ്ഞത്.
ചേട്ടന്റെ ഈ പോസ്റ്റിനോട് പൂര്‍ണമായും യോജിക്കുന്നു. ഈ നിരീക്ഷണത്തോടും.:-"വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ട് നിരവധി തട്ടിപ്പുകള്‍ ഉണ്ട്. ആത്മീയത പോലും ഇവിടെ വില്പനച്ചരക്കാകുന്നു. യുക്തിവാദികളും ആത്മീയവാദികളും ഒന്നിച്ച് എതിര്‍ത്ത് തോല്‍പ്പിക്കേണ്ട ചൂഷണങ്ങളും തട്ടിപ്പുകളും ഒരുപാടുണ്ട്. ഒരു പൊതു സംവാദം നടത്തുകയാണ് വേണ്ടത്. സമൂഹം കൂടുതല്‍ കൂടുതല്‍ കൂടുതല്‍ രോഗാതുരമാവുകയാണ്".
സാമൂഹ്യനീതിക്കും ചൂഷണരഹിത സമൂഹത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ വിശ്വാസി അവിശ്വാസി ഭേദമില്ല. യുക്തിവാദികളുടെ പ്രവര്‍ത്തനം പോലും വിശ്വാസിക്കെതിരാണോ? അതോ വിശ്വാസിയെ മത ചൂഷണത്തില്‍ നിന്നും മോചിപ്പിക്കാനോ? ഞാനറിയുന്ന യുക്തിവാദി വിശ്വാസങ്ങളെയാണ് അല്ലാതെ വിശ്വാസിയെയല്ല വിമര്‍ശിക്കുന്നത്.
@സുശീല്‍ കുമാര്‍, ഫോളോ ചെയ്യുന്നുണ്ടല്ലൊ എന്ന് ചുമ്മാ തമാശ ചോദിച്ചതാണ്. അതൃപ്തി തോന്നാന്‍ മാത്രം എന്തെങ്കിലും പറഞ്ഞു എന്ന് അര്‍ത്ഥമില്ല. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. സമൂഹത്തില്‍ ശാസ്ത്രബോധം തീരെയില്ല. ഉപഭോക്തൃസംസ്ക്കാരം സമൂഹത്തെ കാര്‍ന്ന് തിന്നുന്നു. മദ്യവും ലോട്ടറിയും ആളുകളെ കൊല്ലാക്കൊല ചെയ്യുന്നു. രാഷ്ട്രീയപ്രവര്‍ത്തനം തീര്‍ത്തും തൊഴിലോ വരുമാനമാര്‍ഗ്ഗമോ ആവുന്നു. ഈ രംഗത്തെല്ലാം ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ നിരവധി സാമൂഹ്യപ്രവര്‍ത്തകരെ ആവശ്യമുണ്ടായിരുന്നു. തീര്‍ച്ചയായും മതവിശ്വാസികളില്‍ നിന്ന് മാത്രമേ ഇതിനെല്ലാം സാമൂഹ്യപ്രവര്‍ത്തകരെ കിട്ടുകയുള്ളൂ. യുക്തിവാദികള്‍ക്കും വിശ്വാസികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണം എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ReplyDeleteകേരളത്തില്‍ ആകെ വേരുകളുള്ള സി.പി.എമ്മില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ആളെ കിട്ടണമെന്നില്ല. അവര്‍ക്ക് മുന്‍പില്‍ വരുമാനമാര്‍ഗ്ഗങ്ങള്‍ അനവധി തുറന്നുകിടക്കുകയാണ്. അതിന് പറ്റിയ പ്രവര്‍ത്തകരാണ് അതിലേക്ക് കടന്നുവരുന്നതും. ജനറലായി പറഞ്ഞതാണ്. എക്സംപ്ഷന്‍ ഉണ്ടാവും. യുക്തിവാദികള്‍ ഇതരസാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ല എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രാദേശികാടിസ്ഥാനത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം. എനിക്കിവിടെ ആരുടെയെങ്കിലും കൂടെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അത് ചില പരിസ്ഥിതിപ്രവര്‍ത്തകരോടും മദ്യവിരുദ്ധപ്രസ്ഥാനക്കാരോടും പിന്നെ ജമാ-അത്തേ ഇസ്ലാമി പ്രവര്‍ത്തകരോടും ഒപ്പം മാത്രമാണ്. ശാസ്ത്രസാഹിത്യപരിഷത്ത് പോലും ചിലപ്പോള്‍ ആരെയോ ഭയന്ന് ചാഞ്ചാട്ടം കാണിക്കുന്നതാണ് അനുഭവം.
>>> "വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ട് നിരവധി തട്ടിപ്പുകള്‍ ഉണ്ട്. ആത്മീയത പോലും ഇവിടെ വില്പനച്ചരക്കാകുന്നു. യുക്തിവാദികളും ആത്മീയവാദികളും ഒന്നിച്ച് എതിര്‍ത്ത് തോല്‍പ്പിക്കേണ്ട ചൂഷണങ്ങളും തട്ടിപ്പുകളും ഒരുപാടുണ്ട്. ഒരു പൊതു സംവാദം നടത്തുകയാണ് വേണ്ടത്. സമൂഹം കൂടുതല്‍ കൂടുതല്‍ കൂടുതല്‍ രോഗാതുരമാവുകയാണ്". <<<
ReplyDeleteഇതിനോട് യോജിക്കുന്നു
>>> സമൂഹം സംഘടനയ്ക്കു വേണ്ടിയല്ല, സംഘടന സമൂഹത്തിനുവേണ്ടിയാകണം. നൂറു ശതമാനം യോജിക്കുന്നു. മനുഷ്യന്‍ 'ദൈവ'ത്തിനു വേണ്ടിയല്ല, 'ദൈവം' മനുഷ്യനുവേണ്ടിയാണ് ഉണ്ടാകേണ്ടത് എന്ന കാര്യവും ഇതുമായി താരതമ്യം ചെയ്യാം. <<<
ഇതിനോടും യോജിക്കുന്നു. (ദൈവം മനുഷ്യന് വേണ്ടിയാണ് ഉള്ളത് എന്ന മാറ്റത്തോടെ)
>>> കേവലം 'യുക്തിവാദി' മാത്രമാണ് യുക്തിവാദികള്‍ എന്ന ചേട്ടന്റെ നിരീക്ഷണം ശരിയല്ല എന്ന് പറയാനാണ് ഇത്രയും പറഞ്ഞത്. <<<
ReplyDeleteഇത്രയധികം മതവിരോധം പുലര്‍ത്തുന്ന ഒരാള്‍ക്കെങ്ങനെ വിശ്വാസികള്‍ മഹാഭൂരിപക്ഷമായ ഒരു സമൂഹത്തില്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയും എന്ന് ഞാനും അത്ഭുതപ്പെടുന്നുണ്ട്. എവിടെയോ നിങ്ങള്‍ അല്‍പം നന്നായി കാപട്യം കാണിക്കുന്നുണ്ട്. യുക്തിവാദി മുദ്രാവാക്യങ്ങള്‍ പ്രായോഗികമല്ല എന്ന തിരിച്ചറിവാണ് അതിന് ആളുകള്‍ കുറയാന്‍ കാരണമെന്ന് തോന്നുന്നു. സര്‍വ മതവിശ്വാസികളോടും അടങ്ങാത്ത പക മനസ്സില്‍ സൂക്ഷിക്കുക. എന്നിട്ട് അവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക ഇതെങ്ങനെ സാധിക്കുന്നു!!. ഒരു മതവിശ്വാസി ചെയ്യുന്ന ഒരു നന്മയെ അനുകൂലിക്കേണ്ട അതിനോട് നിസ്സങ്കനാകാനെങ്കിലും ജബ്ബാറിനെയും താങ്കളെയും പോലുള്ള യുക്തിവാദികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആശിച്ചു പോകുകയാണ്. യുക്തിവാദികളുടെ മനുഷ്യത്വവിരുദ്ധത ഏറെ പ്രകടമാകുന്നത്, നന്മ ചെയ്യുന്ന മതവിശ്വാസികളെയും തിന്മ ചെയ്യുന്നവിശ്വാസികളെയും ഒരേ നുകത്തില്‍ കെട്ടി ആക്ഷേപിക്കാനുള്ള അവരുടെ ശ്രമത്തിലാണ്. അങ്ങനെ തിന്മക്ക് തങ്ങളുടെ വാദത്തിലൂടെ (ഭൂരപക്ഷത്തിനും യുക്തിവാദിയുടെ സ്വഭാവമറിയുന്നത് കൊണ്ട് കാര്യമാക്കുന്നില്ലെന്നത് വേറെ കാര്യം) മാന്യത ലഭിക്കാന്‍ ഇടവരുത്തുന്നു.
ഒരു കാര്യം ഉറപ്പ് സമൂഹത്തില്‍ തങ്ങളുടെ ഈ നിഷേധാത്മകമായ യുക്തിവാദം മറച്ചുവെച്ചുകൊണ്ടല്ലാതെ ഒരു കര്‍മവും ചെയ്യാനവര്‍ക്ക് സാധ്യമല്ല.
This comment has been removed by the author.
ReplyDeleteസഘടനകള്‍ സംഘടനകള്‍ക്ക് വേണ്ടിയാവരുതു..
ReplyDeleteസഘടനകള്‍ ജനങ്ങള്‍ വേണ്ടി മാത്രമായിരിക്കണം.
വളരെ നല്ല നിരീക്ഷണങ്ങള്‍... സുകുമാരന്‍ മാഷിന്റെ നിരീക്ഷണങ്ങളോട് യോജിക്കാതെ വയ്യ.
ഞാന്‍ നിലവില്‍ ഒരു സംഘടനയിലും അംഗം അല്ല. ഒരു സംഘടനയും അധികമായി ഉയര്‍ത്തിക്കാട്ടാരുമില്ല. അവരുടെ നന്മകള്‍ നന്മകളായും തിന്മകളെ അങ്ങനെയും നമ്മള്‍ ചിത്രീകരിക്കണം. ഏകപക്ഷീയമായി ഏതെന്കിലും ഒരു സംഘടന ശരിയാണെന്നും ആ സംഘനയെ വൈകാതെ തന്നെ എല്ലാവര്ക്കും അന്ഗീകരിക്കേണ്ടി വരും എന്നും പറയുന്നതു ആ സംഘടനയോടുള്ള ഒരു അമിത താല്പര്യത്തിന്റെ ഭാഗമായി പറയുക ആണെന്ന് ചിത്രീകരിക്കപ്പെട്ടെക്കും. ഒരു യുക്തിവാദിക്കും അങ്ങനെ ഒന്നും പറയാനും ആവില്ലല്ലോ!!
ReplyDeleteസംഘടനകള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഇക്കാലത്ത് ആര് വിശ്വസിക്കുവാനാണ്? ഇത് കേരളത്തിന്റെയോ, ഇന്ത്യയുടെയോ മാത്രം കുഴപ്പം ഒന്നുമല്ല. യു.എന്‍. പോലെയുള്ള സംഘടനകള്‍ പോലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ? സ്വന്തം ആളുകളുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി നിലകൊള്ളുന്നവരുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഉള്ളപ്പോള്‍ കേരളത്തിലെ സംഘടനകള്‍ “നല്ലവരാകണം” എന്ന വാദം എത്ര മാത്രം ശരിയാകും! എല്ലാ രംഗത്തും സംഘടനകള്‍ തലപ്പത്തിരിക്കുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സുഖം അനുഭവിക്കുവാന്‍ ഉള്ളതാണെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
ReplyDeleteഇടത് പാര്‍ട്ടികള്‍ പണ്ട് ചൂണ്ടി കാണിച്ച് കൊടുത്തിരുന്ന ലക്ഷ്യം ഇന്ന് ഇല്ലാത്തത് കൊണ്ട് മാത്രമല്ലേ മതത്തിന്റെ തീവ്രത ഇത്ര മാത്രം ശക്തമായതും മത നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ വരെ മത പുരോഹിതര്‍ക്ക് ധൈര്യം വരുന്നതും. ഒരേ സമയം ശാന്തിയുടെ ദൂതരെന്ന് പറയുകയും വിശ്വാസികളെ കൊണ്ട് ആയുധമെടുപ്പിക്കുക വരെ ചെയ്യിക്കുന്ന മത പുരോഹിതരുടെ പുറകേ പോകുമ്പോഴും മത സംഘടനയിലെ അനുയായികള്‍ ജനങ്ങള്‍ക്ക് എന്ത് ഉപകാരമാണിത് കൊണ്ടുണ്ടാകുക എന്ന് ചിന്തിക്കുന്നുണ്ടോ? അപ്പോള്‍ പിന്നെ രാഷ്ട്രീയ സംഘടനകള്‍ മാത്രം വിശുദ്ധരായിരിക്കണമെന്ന് നമുക്ക് ശഠിക്കുവാന്‍ കഴിയുന്നത് എങ്ങിനെയാണ്?
300 ഓളം കോടീശ്വരന്മാരുള്ള പാര്‍ലമെന്റ് എന്ന “സംഘടന” എന്ത് ഉപകാരമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്? സാമൂഹിക പ്രവര്‍ത്തനം മാത്രമായിരിക്കണം ലക്ഷ്യമെന്ന പഴഞ്ചന്‍ ചിന്താഗതി ഇടത് പോലും ഉപേക്ഷിച്ചുവെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടതല്ലേ!
ദാ ഒരു സംഘടനയുടെ തെരഞ്ഞെടുപ്പ് ആഘോഷപൂര്‍വ്വം കൊല്ലത്ത് നടക്കുന്നു. എന്ത് ഉപകാരമാണ് ആ സംഘടന അതിലെ സാധാരണ ജനങ്ങള്‍ക്ക് നല്‍കിയത്? കുടുംബ വാഴ്ചയാണ് വേണ്ടത് എന്ന് വീമ്പിളക്കുന്ന നേതാവ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുള്ള താല്പര്യവും അത് തന്നെയെന്നല്ലേ മനസ്സിലാക്കേണ്ടത്!
പറഞ്ഞ് വന്നത് നാം ഇന്ന് കാണുന്നത് ഭൂരിപക്ഷ ജനതയുടെ മനസ്സിന്റെ തനി പകര്‍പ്പാണ്. അത് തിരുത്തുവാന്‍ ആര്‍ക്കാണ് കഴിയുക? അത് മാറാത്തിടത്തോളം സംഘടനകള്‍ ചിലര്‍ക്ക് “സുഖം’ അനുഭവിക്കുവാനുള്ള മാര്‍ഗ്ഗമായി നിലകൊള്ളും... ഒരിക്കല്‍ കൂടി, ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല ആഗോള പ്രശ്നം തന്നെയാണ്. അതിന് ഉടനെ പരിഹാരവും ഉണ്ടാകില്ല...
സംഘടന വേണം ഇല്ലാത്തയിടത്ത് നിങ്ങള്‍ വല്ലാതെ ചൂഷണം ചെയ്യപ്പെടും, ഒരു പൊതു വേദി അനീതിക്കെതിരെ പൊരുതാന്‍ സംഘടന നിങ്ങള്‍ക്കു നല്‍കും അതൊരു കവചം ആണു, പിന്നെ സംഘടനകള്‍ പതുക്കെ പതുക്കെ സ്വകാര്യസ്വത്തായി മാറും സംഘടനാ ഭാരവാഹികള്‍ക്കു പക്ഷപാതം ഉണ്ടാകും തന്നോടൊട്ടി നില്‍ക്കുന്നവനെ കൂടുതല്‍ സഹായിക്കാന്‍ വഴിവിട്ടും സഹായിക്കാന്‍ ഉള്ള ത്വര ഉണ്ടാകും, അപ്പോഴാണു സംഘടന ദൂഷിതമാകുന്നത്
ReplyDeleteവെള്ളാപ്പള്ളി എസ് എന്‍ ഡി പിയില്‍ വരുന്നത് വരെ അതു ആറ്‍ക്കും പ്രയോജനമില്ലാത്ത ഒന്നായിരുന്നു, വെള്ളാപ്പള്ളി വന്നതില്‍ പിന്നെ അതില്‍ പാവപ്പെട്ടവറ്‍ക്കു അല്‍പ്പം ധനസഹായം ഒക്കെ കിട്ടാന്‍ തുടങ്ങി ലാസ്റ്റ് ഗ്രേഡ് പോസ്റ്റ് ഒക്കെ കൈക്കൂലി വാങ്ങാതെ തീരെ ബുധി മുട്ടുന്നവറ്‍ക്കു നല്‍കാന്‍ ഒക്കെയായി, മുകളില്‍ വെള്ളാപ്പള്ളി കട്ടോ എന്നറിയില്ല, പക്ഷെ ഒന്നും ലഭിക്കാതിരുന്ന പാവങ്ങള്‍ക്കു അല്‍പ്പം, പ്രയോജനം കിട്ടി
എന്നാല്‍ എന്‍ എസ് എസ് കൊണ്ട് ഇങ്ങിനെ ആറ്‍ക്കും പ്രയോജനം ഇല്ല, ഉണ്ടെങ്കില്‍ അതില്‍ ഇരിക്കുന്ന കടല്‍ക്കിഴവന്‍മാരായ നാരായണ പണിക്കര്‍, സുകുമാരന്‍ നായര്‍ എന്നിവര്‍ക്കോ ബന്ധുക്കള്‍ക്കോ ആകാം, മന്നത്തിനു ശെഷം ഒരു കോളേജ് വാങ്ങാനോ ഉള്ളത് മര്യാദക്കു നടത്താനോ പുതിയ ഒരു കോര്‍സ് തുടങ്ങാനോ ഒന്നും ഈ കടല്‍ക്കിഴവന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല
എന്‍ എസ് എസിണ്റ്റെ സമദൂരം മഹാ അബധമാണു, ഇപ്പോള്‍ സമദൂരക്കാര്‍ സീ പീ എമിണ്റ്റെ പുറകെ ആണു, അതാണു ഏറ്റവും മണ്ടത്തരം, അടുത്ത തവണ യു ഡീ എഫ് വരുമെന്നു ഏതു കുഞ്ഞിനും അറിയാം അപ്പോഴാണു ഇവര്‍ എല്‍ ഡെ എഫ് ആണു നല്ലതെന്നു പറയാന്‍ തുടങ്ങുന്നത്, ഫലമ്മോ ഉമ്മന്‍ ചാണ്ടി വിചാരിക്കും ഓ അവന്‍മാര്‍ നമ്മളെ സഹായിച്ചില്ല പിന്നെ അവനൊക്കെ എന്തു ചെയ്യണം എന്നു
വെള്ളാപ്പള്ളി അതല്ല അയാള്‍ക്ക് കുറെ മനേജുമണ്റ്റ് ടെക്നിക്ക് ഉണ്ട്, വെള്ളാപ്പള്ളി വന്ന ശേഷം, ക്രിസ്ത്യാനി ഇത്ര മരം വെട്ടി, മുസ്ളീം ഇത്ര വെട്ടി, ഈഴവനുള്ളത് വെക്കെടാ എന്നു തറ എന്നു കരുതിയാലും വെള്ളാപ്പള്ളി ചുണയോടെ പറഞ്ഞു
വെള്ളാപ്പള്ളിയെയും നാരായണ പണിക്കരെയും കമ്പയര്‍ ചെയ്താല്‍ എങ്ങിനെ ഒരു സംഘടനക്കു മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നു മനസ്സിലാകും
കോവൂരിനും ഇടമറുകിനും ശേഷം യുക്തിവാദികള്‍ക്കു ഒരു അപോസ്തലന്‍ ഇല്ല, അവര്‍ എല്ലാ അന്ധവിശ്വാസങ്ങളെയും എതിര്‍ത്തു കപട സിധന്‍മാരെ വെല്ലുവിളിച്ചു, ഇപ്പോള്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ കേ പീ യോഹന്നാനെയും അമ്ര്‍താനന്ദമയിയെയും ഒക്കെ നിശിതമായി വിമര്‍ശിക്കുമായിരുന്നു സന്തോഷ് മാധവനൊന്നും ഉണ്ടാകാന്‍ തന്നെ സമ്മതിക്കില്ലായിരുന്നു, കമ്യൂണിസ്റ്റുകള്‍ ആര്‍ എസ് എസിനെ ചെറുക്കാന്‍ അമ്പലത്തില്‍ കയറാന്‍ തുടങ്ങി ഒടുവില്‍ അവര്‍ ആര്‍ എസ് എസുകാരെക്കാള്‍ മത് വിശ്വാസികള്‍ ആയിതീര്‍ന്നു, പണ്ടു വലിയ വരുമാനം ഇല്ലാതെ കിടന്ന അമ്പലഭരണം ഇന്നു ശര്‍ക്കരക്കുടം ആയതോടെ കോ ഓപ്പറേറ്റീവ് സൊസൈറ്റി പിടിക്കുന്ന അതേ ടെക്നിക്കുകള്‍ അമ്പല പള്ളി കമ്മറ്റികള്‍ പിടിക്കാന്‍ ഉപയോഗിച്ചു, ആര്‍ എസ് എസ് ആകട്ടെ തമ്മില്‍ തല്ലി നശിക്കുകയും ചെയ്തു, ചുരുക്കത്തില്‍ പഴയ യുക്തി വാദിയും കമ്യൂണിസ്റ്റും എല്ലാം ആത്മീയ വാദി ആയി, പവനന്‍ അസുഖമായി കിടന്നപ്പോള്‍ അയാളുടെ നിരീശ്വര വാദത്തിനു കിട്ടിയ ശിക്ഷ ആണെന്നു കരുതി ബന്ധുക്കള്‍ പൂജ വരെ നടത്തി എന്നു കേട്ടിട്ടുണ്ട്
ReplyDeleteഇപ്പോള്‍ ഒരേ ഒരു യുക്തിവാദി ശ്രീജിത് ആണെന്നു തോന്നുന്നു, യുക്തി കൊണ്ട് എല്ലാം എക്സ്പ്ളെയിന്‍ ചെയ്യാന്‍ പറ്റുന്നില്ല , ഈശ്വരന്‍ ഹിന്ദുവല്ല ഇസലാമല്ല ക്റിസ്ത്യാനിയല്ല പക്ഷെ ഒരു ശക്തി ഈ ലോകം നിയന്ത്റിക്കുന്നുണ്ട്, അല്ലെങ്കില്‍ പാകിസ്താനില്‍ ഇത്റ പ്റക്റ്‍തി ക്ഷോഭം അങ്ങിനെ ഉണ്ടാകുന്നു?
സി കെ ലത്തീഫിനു മറുപടി കൊടുത്താല്‍ അത് ഈ പൊസ്റ്റിന്റെ ഉള്ളടക്കത്തില്‍ നിന്നുള്ള പുറത്തുപോകലാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു, എങ്കിലും ലത്തീഫിന്റെ ഈ വാക്കുകള്‍ സംഘടനാപ്രവര്‍ത്തനത്തെക്കുറിച്ചുകൂടിയാകയാല്‍ പ്രതികരണം അനുചിതമാകില്ലെന്നു തോന്നുന്നു:
ReplyDelete"ഇത്രയധികം മതവിരോധം പുലര്‍ത്തുന്ന ഒരാള്‍ക്കെങ്ങനെ വിശ്വാസികള്‍ മഹാഭൂരിപക്ഷമായ ഒരു സമൂഹത്തില്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയും എന്ന് ഞാനും അത്ഭുതപ്പെടുന്നുണ്ട്. എവിടെയോ നിങ്ങള്‍ അല്‍പം നന്നായി കാപട്യം കാണിക്കുന്നുണ്ട്. യുക്തിവാദി മുദ്രാവാക്യങ്ങള്‍ പ്രായോഗികമല്ല എന്ന തിരിച്ചറിവാണ് അതിന് ആളുകള്‍ കുറയാന്‍ കാരണമെന്ന് തോന്നുന്നു. സര്‍വ മതവിശ്വാസികളോടും അടങ്ങാത്ത പക മനസ്സില്‍ സൂക്ഷിക്കുക. എന്നിട്ട് അവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക ഇതെങ്ങനെ സാധിക്കുന്നു!!. ഒരു മതവിശ്വാസി ചെയ്യുന്ന ഒരു നന്മയെ അനുകൂലിക്കേണ്ട അതിനോട് നിസ്സങ്കനാകാനെങ്കിലും ജബ്ബാറിനെയും താങ്കളെയും പോലുള്ള യുക്തിവാദികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആശിച്ചു പോകുകയാണ്. "
>>>> മതങ്ങളോടേ വിരോധമുള്ളു, മത വിശ്വസിയോടില്ല. മതങ്ങളുടെ ഭാഗത്തുനിന്നുള്ള നല്ല കാര്യങ്ങളെ അംഗീകരിക്കാനും ബുദ്ധിമുട്ടില്ല. ഇസ്ലാം മദ്യം ഉപയ്യോഗിക്കരുതെന്നു പറയുന്നതിനെ പൂര്‍ണമായും അംഗീകരിക്കുന്നു. ഞാന്‍ മദ്യപിക്കാറില്ല, പക്ഷേ നല്ല 'ഈമാനുള്ള' നല്ല മദ്യപാനികളെയും എനിക്കറിയാം. (അത് മതത്തിന്റെ കുഴപ്പമാണെന്നല്ല പറഞ്ഞത്.) സകാത്തിനെ അംഗീകരിക്കുന്നു.
Continued..
അമ്പലങ്ങളില്‍ അന്നദാനം നടക്കുന്നതിനെ അംഗീകരിക്കുന്നു, എന്നുവെച്ച് കൊടിമരവും മേല്‍കൂരയും സ്വര്‍ണ്ണം പൂശുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. കൃസ്ത്യാനികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നു, എന്നുവെച്ച് അത് മതം മാറ്റത്തിനായി ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാകില്ല.
ReplyDeleteഎന്റെ അച്ഛനുമമ്മയും, അടുത്ത ബന്ധുക്കളും മാത്രമല്ല അടുത്ത സുഹൃത്തുക്കളും വരെ മത വിശ്വാസികളാണ്. അവരോട് എനിക്കെന്ത് വിരോധം!!! മത വിശ്വാസങ്ങളെ യുക്തിവാദി എതിര്‍ക്കുന്നത് അത് വിശ്വാസിക്കു ദോഷകരമാണ് എന്ന് തിരിച്ചറിവുകൊണ്ടാണ്. സന്തോഷ് മാധവന്മാര്‍ യുക്തിവാദികള്‍ക്ക് യാതൊരു ദോഷവും ചെയ്യുന്നില്ലല്ലോ? കാരണം അവര്‍ ചൂഷണം ചെയ്യുന്നത് വിശ്വാസികളെയാണ്. എന്നിട്ടും അവരെ എതിര്‍ക്കുന്നതില്‍ യുക്തിവാദികള്‍ മുന്നിലുണ്ട്. മത തീവ്രവാദത്തിന്റെ വേരുകള്‍ മതത്തിനകത്തുതന്നെയാണെന്നു പറയുന്നത് സത്യം അതാണ് എന്ന് പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ്. മതം സമൂഹത്തിന് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു എന്ന തിരിച്ചറിവുകൊണ്ടാണ്.
ശബരിമലയ്ക്കു പോകുന്ന ഭക്തന്‍ എന്റെ ശത്രുവല്ല; എന്നാല്‍ അവരെ കള്ളവിളക്കുകാട്ടി വഞ്ചിക്കുന്നവരെ എതിര്‍ക്കുന്നു. ഹജ്ജിനു പോകുന്ന മത വിശ്വാസി എന്റെ മിത്രമായിരിക്കും, എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ മൃഗബലി നടത്തുന്നതിനെ ന്യായികരിക്കാനാകില്ല.
ജവഹര്‍ലാല്‍ നെഹ്രു നിരീശ്വരവാദിയായിരുന്നു. ഇ എം എസ്സും, സി അച്യുതമേനോനും നായനാരും നിരീശ്വരവാദികളായിരുന്നു. എ കെ ആന്റണി നിരീശ്വരവാദിയാണ്. സഹോദരന്‍ അയ്യപ്പന്‍ നിരീശ്വരവാദിയായിരുന്നു. അവരെല്ലാം തങ്ങളുടെ നിരീശ്വരാവാദത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെയാണ് സാമൂഹ്യസേവനം നടത്തിയത്. (വോട്ടിനുവേണ്ടി നടത്തിയ ചില നാട്യങ്ങള്‍ ഉണ്ടാകാം) എ കെ ജി നിരീശ്വരവാദിയായിക്കൊണ്ടുതന്നെയാണ് ഭൂരിപക്ഷം വിശ്വാസികളായ 'പാവങ്ങളുടെ പടത്തലവ'നായത്. മതത്തെ ഉപേക്ഷിക്കൂ ചോറിനുവേണ്ടി പൊരുതൂ എന്നുല്‍ബോധിപ്പിച്ച മഹാനായ പി കൃഷ്ണപിള്ള നിരീശ്വരവാദിയാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് കേരളത്തിലെ ജനലക്ഷങ്ങള്‍ അദ്ദേഹത്തെ നേതാവായി അംഗീകരിച്ചത്. ഞാന്‍ വളരെ 'ചെറിയോരാളാണെന്ന് ' എനിക്കറിയാം. പക്ഷേ എന്റെ യുക്തിവാദം പറഞ്ഞുകൊണ്ടുതന്നെ മതവിശ്വാസികളായ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ക്കോ എനിക്കോ പന്തികേട് തോന്നിയിട്ടില്ല. ലത്തീഫിന് പേര് കേള്‍ക്കുമ്പോഴേ കലിവരുന്ന ജബ്ബാര്‍ മാഷുടെ, മക്കളുടെ വിവാഹത്തിന് തട്ടമിട്ടവരും, നെറ്റിയില്‍ സിന്ദൂരമിട്ടവരുമായ സ്ത്രീകളും മുസ്ലിയാര്‍മാര്‍ അടക്കമുള്ള പുരുഷന്മാരും പങ്കെടുത്തതിന് ഞാന്‍ സാക്ഷിയാണ്.
ജമാ അത്തുകാരും വ്യക്തിപരമായി നല്ലവര്‍ തന്നെയാണ്. എന്നുവെച്ച് അവര്‍ വെച്ചുപുലര്‍ത്തുന്ന മൗദൂദിയന്‍ ചിന്തയെ മൗദൂദിയുടെ പുസ്തകങ്ങള്‍ വായിച്ച എനിക്ക് അംഗീകരിക്കാനാകില്ല. ആറെസ്സെസ്സുകാര്‍ വ്യക്തിപരമായി എത്ര നല്ലവരായാലും അവരുടെ ഹിന്ദുരാഷ്ട്രവാദം എനിക്ക് സ്വീകാര്യമല്ല, അതുപോലെ ജമാ അത്തെ ഇസ്ലാമിയുടെ ഇസ്ലാമികരാഷ്ട്ര വാദവും. ജമാ അത്തുകരൊടൊത്ത് എത്ര പ്രവര്‍ത്തിച്ചാലും സുകുമാരന്‍ ചേട്ടനും അത് അംഗികരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ലത്തീഫേ, യുക്തിവാദി മുദ്രാവാക്യം സ്വീകാര്യമാകാത്തതുകൊണ്ടല്ല യുക്തിവാദികളാകാന്‍ ആളുകുറയുന്നത്, മതം ജനിക്കുമ്പോഴേ കുഞ്ഞു മനസ്സുകളില്‍ കുത്തിക്കയറ്റുന്നതുകൊണ്ടാണ്. അത് കുറച്ചു കാലത്തേക്ക് നിര്‍ത്തിവെച്ച് നിങ്ങള്‍ എപ്പോഴും പറയാറുള്ള (കാപഠ്യം) പോലെ മതത്തെ പഠിക്കാനും അതുവഴി മതം സ്വയം തെരഞ്ഞടുക്കാനും മനുഷ്യര്‍ക്ക് അവസരം നല്‍കി നോക്കൂ. അപ്പോള്‍ കാണാം വ്യത്യാസം.
മുകളിലെ കമന്റ് വ്യക്തിപരമാണെങ്കിലും എല്ലാ യുക്തിവാദികളെ സംബന്ധിച്ചും പ്രസക്തമായതിനാലാണ് ദീര്‍ഘമായി എഴിതിയത്.
ReplyDeleteആരുഷി പറഞ്ഞു:
ReplyDelete"ഇപ്പോള്‍ ഒരേ ഒരു യുക്തിവാദി ശ്രീജിത് ആണെന്നു തോന്നുന്നു, യുക്തി കൊണ്ട് എല്ലാം എക്സ്പ്ളെയിന്‍ ചെയ്യാന്‍ പറ്റുന്നില്ല , ഈശ്വരന്‍ ഹിന്ദുവല്ല ഇസലാമല്ല ക്റിസ്ത്യാനിയല്ല പക്ഷെ ഒരു ശക്തി ഈ ലോകം നിയന്ത്റിക്കുന്നുണ്ട്, അല്ലെങ്കില്‍ പാകിസ്താനില്‍ ഇത്റ പ്റക്റ്‍തി ക്ഷോഭം അങ്ങിനെ ഉണ്ടാകുന്നു?"
>>>> അരുഷിയുടെ കുറെയൊക്കെ നിരീക്ഷണങ്ങളോട് യോജിക്കുമ്പോള്‍ തന്നെ അഭിപ്രായവ്യത്യാസമുള്ളത് രേഖപ്പെടുത്തട്ടെ.
1. ഈശ്വരന്‍ ഹിന്ദുവല്ല, ഇസ്ലാമല്ല എന്നിരിക്കെ 'അയാള്‍' ഹിന്ദുമതവും ഇസ്ലാം മതവും ക്രിസ്തുമതവും ഉണ്ടാക്കാന്‍ സാധ്യതയില്ല. അതായത് എല്ലാ മതങ്ങളും മനുഷ്യസൃഷ്ടിയാണെന്ന് സാരം.
2. പാക്കിസ്ഥാനില്‍ പ്രകൃതിക്ഷോഭമുണ്ടായത് 'ഒരു ശക്തി'യും ഈ ലോകം നിയന്ത്രിക്കാത്തതിനാലാകാനാണിട. കാരണം 'ബോധമുള്ള' ഒരു ശക്തിയുണ്ടെങ്കില്‍ തെറ്റു ചെയ്തവരെ ശിക്ഷിക്കുന്നതിനു പകരം നിരപരാധികളായ മനുഷ്യരെ ശിക്ഷിക്കുമോ? അവിടെയുള്ള മനുഷ്യര്‍ക്കൊപ്പം അനേകം മിണ്ടാപ്രാണികളും ചത്തൊടുങ്ങിയിട്ടുണ്ട്. അത് ഒരു ബോധമുള്ള, നീതി ബോധമുള്ള ശക്തിയില്‍ നിന്ന് പ്രതീക്ഷിക്കാമോ?
>>ഇപ്പോള്‍ ഒരേ ഒരു യുക്തിവാദി ശ്രീജിത് ആണെന്നു തോന്നുന്നു, യുക്തി കൊണ്ട് എല്ലാം എക്സ്പ്ളെയിന്‍ ചെയ്യാന്‍ പറ്റുന്നില്ല , ഈശ്വരന്‍ ഹിന്ദുവല്ല ഇസലാമല്ല ക്റിസ്ത്യാനിയല്ല പക്ഷെ ഒരു ശക്തി ഈ ലോകം നിയന്ത്റിക്കുന്നുണ്ട്, അല്ലെങ്കില്‍ പാകിസ്താനില്‍ ഇത്റ പ്റക്റ്‍തി ക്ഷോഭം അങ്ങിനെ ഉണ്ടാകുന്നു?<<
ReplyDeleteഅദ്ധേഹത്തിന്റെ പല കണ്ടെത്തലുകളും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അതിനാല്‍ ആണ് മൌനം പാലിച്ചത്. അതിനൊന്നും ഞാന്‍ മറുപടി പറയാന്‍ ഉധേശിചിട്ടുമില്ല!!