Pages
▼
ലോക (അത്ഭുത) ഘടികാരം
ആദ്യം ഈ ഘടികാരം കുറെ നേരം നോക്കിയിട്ടും എനിക്കൊന്നും മനസ്സിലായില്ല. എന്നാല്‍ കുറെ നേരം ശ്രദ്ധിച്ചപ്പോള്‍ ഏതാണ്ട് ചിലതെല്ലാം എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും. അതിനാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ ക്ലോക്കില്‍ നിന്ന് എന്തെല്ലാം മനസ്സിലാക്കാന്‍ സാധിക്കും? ലോകത്തില്‍ ഒരു ദിവസം എത്ര ജനനം നടക്കുന്നുണ്ട്, എത്ര മരണം, അതിലും വിപത്തുകളില്‍ എത്ര, സ്വാഭാവികമരണം എത്ര? ഒരു ദിവസം എത്ര ഭഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്, എത്ര പണം ഒരു ദിവസം ചെലവഴിക്കപെടുന്നുണ്ട്, എത്ര കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. എല്ലാം തന്നെ ഒരു വര്‍ഷത്തില്‍ എത്ര, മാസത്തില്‍ എത്ര, ഈ നിമിഷത്തില്‍ എത്ര അങ്ങനെ എല്ലാം ഈ ഘടികാരത്തില്‍ കാട്ടുന്നുണ്ട്. ഇതൊക്കെ ശരിയാണോ എന്നറിയില്ല. ഈ ക്ലോക്ക് നിങ്ങളും നോക്കുക. എന്നിട്ട് വല്ലതും മനസ്സിലാകുന്നുണ്ടോ എന്നും നോക്കുക. പറ്റിയാല്‍ നിങ്ങള്‍ക്ക് മനസ്സിലായത് കമന്റ് പേജില്‍ എഴുതുക. എഴുതിയില്ലെങ്കിലും സാരമില്ല. ഇനി കുറച്ചു നേരം കൂടി ഞാനും നോക്കട്ടെ. ഓ ആ ക്ലോക്ക് എവിടെയാണെന്ന് പറഞ്ഞില്ല അല്ലേ? ഇതാ ഇവിടെ തന്നെ.
ന്യൂയോർക്കിനെപ്പോലെ ഇവിടെ ഈ ലണ്ടനിലും എല്ലാം നോക്കികാണാവുന്ന ഇത്തരം സകലവിധ ഘടികാരങ്ങൾ സുലഭമാണ് ...കേട്ടൊ ഭായ്
ReplyDeleteആഹാ..ഇതൊരു വല്ലാത്ത ക്ലോക്ക് തന്നെ
ReplyDeleteനന്ദി, പങ്കുവച്ചതിനു...ആശംസകൾ ...
ReplyDeleteകൊള്ളാല്ലോ ഘടികാരം!
ReplyDelete