മന്ത്രിയുടെ മകളുടെ വീട്ടില്‍ കള്ളന്‍ കയറി കൊച്ചുമകളുടെ കഴുത്തില്‍ കത്തി വെച്ച് സ്വര്‍ണ്ണം പിടിച്ച് വാങ്ങി. പത്ത് വയസ്സുള്ള കുട്ടിയുടെ കഴുത്തില്‍ അഞ്ച് പവന്റെ സ്വര്‍ണ്ണമാല എന്തിനണിയിച്ചു എന്ന ചോദ്യം അസൂയാലുക്കളുടേതാണെങ്കിലും അതില്‍ കാര്യമില്ലാതില്ല. സ്വര്‍ണം ഇന്ന് ആളെക്കൊല്ലിയായിരിക്കുന്നു എല്ലാ അര്‍ത്ഥത്തിലും. എന്നിട്ടും ആളുകള്‍ക്ക് ഈ സ്വര്‍ണ്ണഭ്രമം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുന്നതിന് എന്താണു പേര് പറയുക. ഇത്തിരിയെങ്കിലും സ്വര്‍ണ്ണം കൈവശം വെക്കുന്നവര്‍ക്ക് നേരാംവണ്ണം ഉറങ്ങാന്‍ കഴിയുന്നില്ല. ഇല്ലാത്ത കാശ് കൊടുത്ത് സ്വര്‍ണ്ണം വാങ്ങി ബാങ്ക് ലോക്കറുകള്‍ക്ക് വാടക നല്‍കുന്നതെന്തിന്. സ്വര്‍ണ്ണക്കള്ളന്മാര്‍ ഇപ്പോള്‍ വെറും കള്ളന്മാരല്ല,ഹൈടെക്ക് മോഷ്ടാക്കളാണ്. ഏത് ലോക്കറും സുരക്ഷിതമാകണമെന്നില്ല ഇനിയങ്ങോട്ട്.
കേരളത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് കോടീശ്വരന്മാരായവരുടെ ഒരു ഗ്രാമമുണ്ട് തമിഴ് നാട്ടില്‍ പനവടലി, അക്ഷരാര്‍ഥത്തില്‍ ഇന്നൊരു കോടീശ്വരഗ്രാമമാണത്. തിരുനെല്‍വേലിയില്‍ നിന്ന് ശങ്കരന്‍ കോവിലിലേക്ക് പോകുന്ന വഴിയിലാണത്രെ ഈ പനവടലി എന്ന സ്ഥലം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആ ഗ്രാമത്തില്‍ ചേരികളേ ഉണ്ടായിരുന്നുള്ളൂ പോലും. ഇന്ന് ബംഗ്ലാവുകള്‍ , കാറുകള്‍ , ട്രാക്ടറുകള്‍ എല്ലാവര്‍ക്കുമുണ്ട്. മോഷണത്തിലൂടെ ധനികരായ ആ ഗ്രാമവാസികള്‍ ഇപ്പോള്‍ കളവ് മതിയാക്കി ഇനി സ്വസ്ഥജീവിതം നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു പോലും. എന്നാലും കേരളത്തില്‍ മോഷണം പെരുകുകയേയുള്ളൂ. ആ പനവടലിയല്ലെങ്കില്‍ മറ്റെത്രയോ പനവടലികള്‍. ജീവനില്‍ കൊതിയുള്ളവര്‍ സ്വര്‍ണ്ണം ധരിക്കാത്ത ഒരു കാലം എന്തായാലും വരും. സൌന്ദര്യത്തിനാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ നിറവും ആകൃതിയുമുള്ള വില കുറഞ്ഞ മറ്റെന്തെങ്കിലും അണിഞ്ഞാല്‍ പോരേ?
കേരളത്തില്‍ കൊലപാതകം എന്നത് നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചായ കുടി പോലെയായി. മുത്തൂറ്റ് പോള്‍ കൊലപാതകത്തോടെ, കൊലപാതകം എന്നത് ഇവിടെ ദേശസാല്‍ക്കരിച്ച പോലെയായി. ഇടത് പക്ഷം അധികാരത്തില്‍ വന്നാല്‍ എപ്പോഴും ഇതാണ് സ്ഥിതി. പോലീസിനെ അവര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു. പാര്‍ട്ടി ഏമാന്മരുടെ ഉത്തരവുകളേ പോലീസുകാര്‍ക്ക് അനുസരിക്കാന്‍ കഴിയൂ. കഴിഞ്ഞ തവണ യു.ഡി.എഫ്. ഭരിക്കുമ്പോള്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിരുന്നത് കൊണ്ട് അതിന്റെ ഗുണം കാണാനുണ്ടായിരുന്നു. അന്ന് ഇന്ത്യാടുഡേക്കാരന്‍ വിളിച്ചൊരവാര്‍ഡ് കൊടുക്കാഞ്ഞത് നന്നായി. അങ്ങനെ കൊടുത്തിരുന്നുവെങ്കില്‍ ഇന്നത്തെ അവാര്‍ഡ് നാണിക്കുന്നതിന് പകരം അഹങ്കരിക്കുമായിരുന്നു.
ഈ ഭരണം കൊണ്ട് എല്ലാവരും എന്ത് നേടി? കേരളചരിത്രത്തില്‍ 42 മാസം വേസ്റ്റ് ആയി. ഇനിയും 18 മാസം കൂടി വേസ്റ്റ് ആകും അത്ര തന്നെ. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം വി.എസ്സിനു പൂവണിഞ്ഞു എന്നത് മാത്രമാണ് എടുത്ത് പറയാവുന്ന ഒരേയൊരു നേട്ടം. ഇനിയിപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കേരള ജനത സഹിക്കണം. അടുത്ത ഭരണം യു.ഡി.എഫ്.ഏറ്റെടുത്താല്‍ ഇന്ന് വിലസുന്ന ഈ ഗുണ്ടകളും പുത്രന്മാരും ക്വട്ടേഷന്‍ ടീമുകളും എല്ലാം അടങ്ങിയിരിക്കേണ്ടി വരും തീര്‍ച്ച. അത് മാത്രമല്ല അയ്യഞ്ച് കൊല്ലം ഇടവിട്ട് ആവര്‍ത്തിക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാനും കേരളത്തിന്റെ ജനാധിപത്യമനസ്സ് ശപഥമെടുത്തിട്ടുണ്ടാവും ഉറപ്പ്!
കേരളത്തില്‍ കൊലപാതകം എന്നത് നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചായ കുടി പോലെയായി. മുത്തൂറ്റ് പോള്‍ കൊലപാതകത്തോടെ, കൊലപാതകം എന്നത് ഇവിടെ ദേശസാല്‍ക്കരിച്ച പോലെയായി. ഇടത് പക്ഷം അധികാരത്തില്‍ വന്നാല്‍ എപ്പോഴും ഇതാണ് സ്ഥിതി. പോലീസിനെ അവര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു. പാര്‍ട്ടി ഏമാന്മരുടെ ഉത്തരവുകളേ പോലീസുകാര്‍ക്ക് അനുസരിക്കാന്‍ കഴിയൂ. കഴിഞ്ഞ തവണ യു.ഡി.എഫ്. ഭരിക്കുമ്പോള്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിരുന്നത് കൊണ്ട് അതിന്റെ ഗുണം കാണാനുണ്ടായിരുന്നു. അന്ന് ഇന്ത്യാടുഡേക്കാരന്‍ വിളിച്ചൊരവാര്‍ഡ് കൊടുക്കാഞ്ഞത് നന്നായി. അങ്ങനെ കൊടുത്തിരുന്നുവെങ്കില്‍ ഇന്നത്തെ അവാര്‍ഡ് നാണിക്കുന്നതിന് പകരം അഹങ്കരിക്കുമായിരുന്നു.
ഈ ഭരണം കൊണ്ട് എല്ലാവരും എന്ത് നേടി? കേരളചരിത്രത്തില്‍ 42 മാസം വേസ്റ്റ് ആയി. ഇനിയും 18 മാസം കൂടി വേസ്റ്റ് ആകും അത്ര തന്നെ. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം വി.എസ്സിനു പൂവണിഞ്ഞു എന്നത് മാത്രമാണ് എടുത്ത് പറയാവുന്ന ഒരേയൊരു നേട്ടം. ഇനിയിപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കേരള ജനത സഹിക്കണം. അടുത്ത ഭരണം യു.ഡി.എഫ്.ഏറ്റെടുത്താല്‍ ഇന്ന് വിലസുന്ന ഈ ഗുണ്ടകളും പുത്രന്മാരും ക്വട്ടേഷന്‍ ടീമുകളും എല്ലാം അടങ്ങിയിരിക്കേണ്ടി വരും തീര്‍ച്ച. അത് മാത്രമല്ല അയ്യഞ്ച് കൊല്ലം ഇടവിട്ട് ആവര്‍ത്തിക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാനും കേരളത്തിന്റെ ജനാധിപത്യമനസ്സ് ശപഥമെടുത്തിട്ടുണ്ടാവും ഉറപ്പ്!
ഈ അഞ്ച് വറ്‍ഷം കൊണ്ട് മറ്റു സംസ്ഥാനങ്ങള്‍ എത്റ പുരോഗമിച്ചു എത്റ റോഡ് ഉണ്ടായി എത്റ ട്റെയിന്‍ പുതുതായി ഓടി, എത്റ കോളെജും എത്റ പുതിയ കോറ്‍സും ഉണ്ടായി എന്നൊക്കെ കൂടി കമ്പയറ്‍ ചെയ്താല്‍ ദൈവം പോലും നാണിച്ചുപോകും ദൈവത്തിണ്റ്റെ സ്വന്തം നാടു ഈ കാപാലികറ്‍ കുട്ടിച്ചോറാക്കിയത് കണ്ടാല്‍ പത്തു വയസ്സുകാരന്‍ മുതല്‍ എണ്‍പതുകാരന്‍ വരെ നേരം വെളുക്കുന്നതിനു മുന്‍പേ ബീവറേജസ് കോറ്‍പ്പറേഷനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങി എന്നതു മാത്റമാണു ഭരണ നേട്ടം
ReplyDelete:)
ReplyDeleteBest wishes...!!!
Eni 5 varsham kazhinju UDF bharikkumbo ividuthe qutation inum, kolapathakavum kurayum enna angayude coommet kurachu koodi poyi.. orikkalum sambhavikkilla,, ivide kalakalangalayi mari varunna rashtriya party kal avarude avasyam pole police ine mattunnu,, police ine mathramalla venel CBI yeyum mattum,, adondu eni varunna 5 varsham sundara surabilaamaanennu parayan angeyku kazhiyumengilum,, adu sariyanennu thonnunnilla,,
ReplyDeleteസുകു മഷെ,
ReplyDeleteയു.ഡിഫി ന്റെ കാലത്തല്ലെ കൂടുതലും ഗുണ്ടകൾ വിളയാടുന്നത്. എത്ര എത്ര ഗുണ്ട ആക്രമണങ്ങൾ ആൺ അന്ന് നടന്നത്. അവസാനം ഗുണ്ടാ ആക്റ്റ് തന്നെ കൊണ്ട് വരേണ്ടി വന്നില്ലെ. പിന്നെ ഭരണ നേട്ടത്തിനെക്കുറിച്ച് 42 മാസത്തെ ഭരണം കേരളം കണ്ട ഏറ്റവും നല്ല ഭരണമാൺ വി.എസിന്റെ നേത്രുത്തം കാഴ്ച വെച്ചത് , ഇനിയുള്ള 18 മാസം അതിലും നന്നവും. നിങ്ങൾ വിറളി പൂണ്ടിട്ട് കര്യമില്ല. അഴിമതിയില്ലാത്ത ഭരണമാൺ ഇത്. യു.ഡിഫി ന് ഭരണം കിട്ടിയാൽ കക്കൽ മാത്രമെ നടക്കുകയൊള്ളു. അതിനുള്ള പദ്ദതി മാത്രമെ അവർ കൊണ്ട് വരികയൊള്ളു. കാര്യങ്ങൾക്ക് പക്ഷം പിടിക്കാതെ സത്യ സന്ധമായി യാഥാർത്ത്യത്തോടെ കാണുന്ന ആളാൺ താങ്കൾ എന്നൺ ഞാൻ കരുതിയിരുന്നത്. അതിനാലാൺ താങ്കളെ ഞങ്ങൾ ഒക്കെ ബഹുമാനിച്ചിരുന്നത്. നന്നി.
42 varsham athra nannayi ennu karuthunnillengilum,, e ezhuthu oru nishpaksha ezhuthyi vilayiruthan prayasam undu..
ReplyDeleteഎവിടെ മാറാനാ മാഷെ.. പൊതുജനം കഴുത എന്ന് എല്ലാ രാഷ്ട്രീയക്കാരും ഒളീഞ്ഞും തെളിഞ്ഞും പറയുന്നൂ... ജനങ്ങൾ അത് ഓരോ അവസരം വരുമ്പോളൂം തെളിയിച്ചു കൊണ്ടും ഇരിക്കുന്നു.. നമ്മളെ പോലുള്ള ജനങ്ങൾ ഇന്നും ജീവിക്കുന്നത് എന്നെങ്കിലും ഒരു മാറ്റം വരും എന്ന പ്രതീക്ഷയിലാ... ആ പ്രതീക്ഷയെങ്കിലും നശിക്കാതിരുന്നാൻ മതിയായിരുന്നു...
ReplyDeletePuthiya blog article "Haa Kashtam" Vaayichu..
ReplyDeleteHaa..Kashtam thanne,... "UDF bharanam etteduthaal ee gundakalellaam adangiyirikkendi varum" polum....Kettaal thonnum ithuvare UDF keralathil bharichitteyilla ennu...naanamillallo blog enna peril ithupole vivarakkedu ezhuthividaan..
"Kanichukulangara kolapaathakam ["Himalaya"] nadannathu aaru bharikkumbozhaanennariyaamo Saare ???
Ningal ee blogum kondu ningalude vilayellaam kalanhu kulichu...
Wht a pathetic stinking garbage is that..
"HAA....KASHTAM..."
തുടക്കം തേക്കടി -- ഒടുക്കം ഗുണ്ടായിസം ....
ReplyDeleteസൂപ്പര്‍
നിങ്ങള്‍ ആള് പുലി തന്നെ മാഷെ
ശിഥിലചിന്തകളല്ലേ നിധീഷ്...:)
ReplyDeleteഅഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി!
ഇന്ത്യാടുഡേ കൊടിയേരിയേപ്പിടിച്ച് ഒന്നാക്കിയതാണെന്ന് തോന്നുന്നു. മുമ്പ് മലയാള മനോരമ കേരളത്തിലെ നല്ല മന്ത്രിയെ തിരഞ്ഞെടുത്ത ഒരു സംഭവമുണ്ടായിരുന്നു, എന്‍റെ അഭിപ്രായത്തില്‍ മലയാള മനോരമയുടെ ഉദ്ദേശം ആ ഒരു മന്ത്രിയൊഴിച്ച് മറ്റുള്ളവരെല്ലാം മോശക്കാരണെന്ന് ജനങ്ങളെ അറിയിക്കലായിരുന്നു. ഓരോത്തരു പോയി വീഴുന്ന കുഴികളേ....
ReplyDeleteഇടതുപക്ഷത്തിന്‍റെ കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായുള്ള ഭരണം പരാജയമാണെന്ന് അവര്‍ക്കു തന്നെ ബോധ്യമായത്തിന്‍റെ പ്രതിഫലനമാണ്‍ ഒക്ടോബര്‍ രണ്ടിനു നടക്കാന്‍ പോകുന്ന മനുഷ്യച്ചങ്ങല. ഏതേതുകാലത്ത് ജനം അവരുടെ ഭരണകാലത്ത് അവരാല്‍ ദുരിതമനുഭവിക്കുന്നുവോ അപ്പോഴൊക്കെ ഇങ്ങനേയുള്ള കണ്‍കെട്ടുമായി(ഭരണവും സമരവും)അവര്‍ വരാറുണ്ട്.
മാഷേ അസ്സലായിട്ടുണ്ട് ... കുറിക്കു കൊള്ളുന്ന വാക്കുകള്‍ ... ഇന്തോനേഷ്യയിലെ ഭുകംപവും , ആസ്ട്രേലിയന്‍ തീരന്ന്ങളിലെ സുനാമിയും എല്ലാം കംമ്യുനിസ്ടുകാര്‍ കേരളം ഭരിക്കുന്നത് കൊന്ടാനെന്നു തോന്നുന്നു..
ReplyDeleteഉത്തരവാദിത്തമുള്ള സാമൂഹ്യ ജീവിയാണെന്ന് ബോധിപ്പിക്കാന്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനാവാന്‍ താത്പര്യം ഇല്ലാത്തത് കൊണ്ട്ട് എഴുതിപ്പോയതാണ്..
Waiting for a clean / no accident / no gunda free progressive ruling by Umman Congress&Chennithala Congress next time. I think they have already started planning for that..!!!!!
-Kuttans | S.i.j.i.t.h
കമ്മ്യൂണിസ്റ്റുകാര്‍ ഉള്ളേടത്തെല്ലാം കമ്മ്യൂണിസ്റ്റുവിരുദ്ധരും ഉണ്ടാവും സിജിത്തേ, അതിനെ അങ്ങനെ കണ്ടാല്‍ മതി... കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഉണ്ടാകുന്നത് കമ്മ്യൂണിസ്റ്റുകാരുടെ കൈയ്യിലിരുപ്പ് കൊണ്ടോ അതല്ല അവര്‍ ശരി മാത്രം ചെയ്യുന്നത്കൊണ്ടോ എന്ന് കാലം തെളിയിക്കുന്നുണ്ടല്ലൊ.
ReplyDeleteഇപ്പോള്‍ ഒരു കനപ്പെട്ട ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാനാണ് പരിപാടി. രണ്ടുകൊല്ലംമുമ്പ് നടന്ന അപകടത്തെപറ്റി പഠിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടും അതിനുമുന്‍പേ നാരായണകുറുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും തട്ടിന്‍പുറത്ത് അന്ത്യവിശ്രമജീവിതം നയിക്കുമ്പോഴാണ് അടുത്ത കമ്മീഷന്‍.
ReplyDeleteകേരളത്തിലെ രാഷ്ട്രീയ കോമരങ്ങള്‍ക്ക് ചൂട്ടു പിടിച്ചു കൊടുക്കുന്നത് ഗുണ്ടകള്‍ ആണല്ലോ .....ഇതൊരു ചെയിന്‍ ആണ് രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍,സ്വാമിമാര്‍, അച്ഛന്മാര്‍,പള്ളിക്കാര്‍, ബിസിനെസ്സ്‌കാര്‍, ഗുണ്ടകള്‍ ഒക്കെ ചേര്‍ന്നവരുടെ നീരാളി കൈകളില്‍ കൊച്ചു കേരളം അമരുമ്പോള്‍ പാവപെട്ട ജനങ്ങള്‍ നീതിക്കായി ആരെ സമീപിക്കും ....?? സര്‍ക്കാരുകള്‍ നോക്ക് കുത്തികള്‍ ആകുമ്പോള്‍ കുത്തകക്കാര്‍ കൊടികുത്തി വാഴുന്നു ,ഏതെങ്ങിലും ഒരു വലിയ പദ്ധതി പൂര്‍ത്തിയാക്കാന്‍ പറ്റിയോ..വല്ലാര്‍ പടം ഇഴയുന്നു .സ്മാര്‍ട്ട് സിറ്റി എന്താകും എന്ന് ആര്‍ക്കറിയാം ,വിഴിഞ്ഞം സീ പോര്‍ട്ട് ,കണ്ണൂര്‍ എയര്‍ പോര്‍ട്ട് ഇങ്ങനെ എത്ര എത്ര സ്വപ്ന പദ്ധതികള്‍ ....... ഒന്നും പറഞ്ഞിട്ടു കാര്യമില്ല സുകുമാരേട്ടാ നാളെ ഒരു സുപ്രഭാതത്തില്‍ വെള്ള കുപ്പായം ഇട്ടു ഇറങ്ങിയാല്‍ 1 ലക്ഷം വോട്ടുകള്‍ക്കു ജയിപിച്ചു അയക്കുന്ന ജനങ്ങളെ അപമാനിക്കാന്‍ തെല്ലും കൂസലില്ലാത്ത പണചാക്കുകളുടെ ധിക്കാരത്തെ ചോദ്യം ചെയ്യേണ്ട ജനത സര്‍ക്കാരു ഉദ്യോഗസ്ഥനെ ശമ്പളം മുടങതിരിക്കാന്‍ ബിവരെങസിന്റെ മുന്‍പില്‍ കാതങ്ങള്‍ ക്യു നിന്ന് കുടിച്ചു കൂത്താടി കോടികള്‍ നികുതി നല്‍കാന്‍ കാണിക്കുന്നാ ആവേശം കെടാതെ സൂക്ഷിക്കട്ടെ. 78% മുകളില്‍ പട്ടിണിയുമായി രാജ്യം മുന്നേറുമ്പോള്‍ ആഘോഷങ്ങള്‍ നടത്തി ധൂര്‍ത്തടിക്കട്ടേ സര്‍ക്കാരും ജന പ്രതിനിധികളും .....................
ReplyDelete