Pages

എന്റെ രാഷ്ട്രീയം

മനൂ, തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മ്മെന്റിന് എന്ത് പോക്കിരിത്തരവും കാണിക്കാം എന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുണ്ടോ? അങ്ങനെ പോക്കിരിത്തരം കാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെയേ അതിന് സാധിക്കൂ. അടിയന്തിരാവസ്ഥയ്ക്ക് ശേഷം അത് ഇന്ത്യന്‍ ജനത കാണിച്ചുകൊടുത്തിട്ടുണ്ട്. ഇവിടെ ജനാധിപത്യസമ്പ്രദായമായത് കൊണ്ട് ഭൂരിപക്ഷം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍ ആണ്. ആ സര്‍ക്കാര്‍ ഒപ്പ് വെക്കുന്ന ഏത് ഉടമ്പടിയും എനിക്ക് സമ്മതമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയെയല്ല. ഇതാണ് എന്റെ ജനാധിപത്യബോധം. ഇതാണെന്റെ ഉത്തരാവിദിത്വബോധം.

അഞ്ച് കൊല്ലം ഭരണം ജനങ്ങള്‍ ഏല്‍പ്പിച്ചാല്‍ ആ ഭരണത്തെ അനുകൂലിക്കുകയെന്നത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. ആ അഞ്ച്കൊല്ലവും എല്ലാറ്റിനെയും ജനദ്രോഹം,പരമാധികാരം പണയെപ്പെടുത്തല്‍ എന്നൊക്കെ തൊണ്ട കീറി എതിര്‍ക്കുന്നതിനെ സങ്കുചിതകക്ഷിരാഷ്ട്രീയമെന്നും നിരുത്തരവാദിത്വമെന്നും ഞാന്‍ കരുതുന്നു. അഞ്ച് കൊല്ലം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആ ഭരണത്തെയും മറ്റ് പാര്‍ട്ടികളുടെ പ്രകടനപത്രികയും വിലയിരുത്തി വോട്ട് ചെയ്യും. ഞാന്‍ ഏത് പാര്‍ട്ടിക്ക് അല്ലെങ്കില്‍ മുന്നണിക്ക് വോട്ട് ചെയ്തുവോ ആ പാര്‍ട്ടിയോ മുന്നണിയോ പരാജയപ്പെട്ടാലും ഭൂരിപക്ഷഹിതമനുസരിച്ചു അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എന്റെയും ഈ രാജ്യത്തിന്റെയും സര്‍ക്കാരാണെന്നും ഈ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങള്‍ക്ക് വേണ്ടി ആ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഞാന്‍ കരുതും. ഇങ്ങനെയാണ് ഏതൊരു ജനാധിപത്യവാദിയായ പൌരനും ചിന്തിക്കേണ്ടത് എന്നുമാണ് എന്റെ സുചിന്തിതമായ അഭിപ്രായം.

എന്നാല്‍ എന്റെ ഈ അഭിപ്രായം കമ്മ്യുണിസ്റ്റുകാര്‍ക്ക് ബാധകമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവരുടെ പാര്‍ട്ടി പരിപാടിയെ ആസ്പദമാക്കി ഒരിക്കലും ഇന്ത്യാമഹാരാജ്യത്ത് വിപ്ലവം നടത്തി ഭരണം പിടിച്ചടക്കാന്‍ സാധിക്കുകയില്ല എന്നത്കൊണ്ട് അവരെ പറ്റി കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ക്ക് അവരുടെ പരിപാടി പ്രചരിപ്പിക്കാനും വിപ്ലവം നടത്താനും വരെ ഇവിടെ ജനാധിപത്യസ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് ജനപിന്തുണ കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്നത് അവരുടെ കാര്യം. എന്നാല്‍ അവര്‍ക്ക് വിപ്ലവം നടത്താന്‍ കഴിഞ്ഞാല്‍ അവരുടെ പരിപാടി പ്രകാരം ഈ രാജ്യത്ത് ജനാധിപത്യസമ്പ്രദായം തകര്‍ക്കപ്പെട്ട് ഏകകക്ഷിഭരണം സ്ഥാപിക്കുമല്ലോ എന്ന ഭയത്താല്‍ ജനാധിപത്യവാദികളോടൊപ്പം ചേര്‍ന്ന് ശബ്ദമുയര്‍ത്തുക എന്നത് എന്റെ പൌരാവകാശത്തിന്റെ പ്രശ്നമായി ഞാന്‍ കാണുന്നു,ഒന്നും വിചാരിക്കരുത്.



(ഡിസ്ക്ലൈമര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നാല്‍ സി.പി.എം. മാത്രമല്ല,മാവോയിസ്റ്റുകള്‍ വരെയുള്ള മുഴുവന്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ഗ്രൂപ്പുകള്‍ ആണ് ഉദ്ദേശിക്കുന്നത്)

6 comments:

  1. ഒന്നാം പോസ്റ്റ്.. ഹാ കഷ്ടത്തില്‍ നിന്ന്.
    "ഈ ഭരണം കൊണ്ട് എല്ലാവരും എന്ത് നേടി? കേരളചരിത്രത്തില്‍ 42 മാസം വേസ്റ്റ് ആയി. ഇനിയും 18 മാസം കൂടി വേസ്റ്റ് ആകും അത്ര തന്നെ. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം വി.എസ്സിനു പൂവണിഞ്ഞു എന്നത് മാത്രമാണ് എടുത്ത് പറയാവുന്ന ഒരേയൊരു നേട്ടം. ഇനിയിപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കേരള ജനത സഹിക്കണം. അടുത്ത ഭരണം യു.ഡി.എഫ്.ഏറ്റെടുത്താല്‍ ഇന്ന് വിലസുന്ന ഈ ഗുണ്ടകളും പുത്രന്മാരും ക്വട്ടേഷന്‍ ടീമുകളും എല്ലാം അടങ്ങിയിരിക്കേണ്ടി വരും തീര്‍ച്ച. അത് മാത്രമല്ല അയ്യഞ്ച് കൊല്ലം ഇടവിട്ട് ആവര്‍ത്തിക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാനും കേരളത്തിന്റെ ജനാധിപത്യമനസ്സ് ശപഥമെടുത്തിട്ടുണ്ടാവും ഉറപ്പ്!"


    രണ്ടാം പോസ്റ്റ് എന്റെ രാഷ്ട്രീയത്തില്‍ നിന്ന്
    "അഞ്ച് കൊല്ലം ഭരണം ജനങ്ങള്‍ ഏല്‍പ്പിച്ചാല്‍ ആ ഭരണത്തെ അനുകൂലിക്കുകയെന്നത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. ആ അഞ്ച്കൊല്ലവും എല്ലാറ്റിനെയും ജനദ്രോഹം,പരമാധികാരം പണയെപ്പെടുത്തല്‍ എന്നൊക്കെ തൊണ്ട കീറി എതിര്‍ക്കുന്നതിനെ സങ്കുചിതകക്ഷിരാഷ്ട്രീയമെന്നും നിരുത്തരവാദിത്വമെന്നും ഞാന്‍ കരുതുന്നു. ......... ഞാന്‍ ഏത് പാര്‍ട്ടിക്ക് അല്ലെങ്കില്‍ മുന്നണിക്ക് വോട്ട് ചെയ്തുവോ ആ പാര്‍ട്ടിയോ മുന്നണിയോ പരാജയപ്പെട്ടാലും ഭൂരിപക്ഷഹിതമനുസരിച്ചു അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എന്റെയും ഈ രാജ്യത്തിന്റെയും സര്‍ക്കാരാണെന്നും ഈ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങള്‍ക്ക് വേണ്ടി ആ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഞാന്‍ കരുതും. ഇങ്ങനെയാണ് ഏതൊരു ജനാധിപത്യവാദിയായ പൌരനും ചിന്തിക്കേണ്ടത് എന്നുമാണ് എന്റെ സുചിന്തിതമായ അഭിപ്രായം."

    ഹ ഹ ഹ .. കെ പി എസ്സേ.. എനിക്കു നിങ്ങളെ അറിയില്ല..
    നിങ്ങള്‍ ആരായാലും ഒരു സംഭവം തന്നെ. ഈ പോസ്റ്റുകള്‍ നര്മ്മം എന്ന ലേബലില്‍ ഇടണമെന്ന് വിനീതമായി അഭ്യര്ത്ഥിക്കുന്നു

    ReplyDelete
  2. ഇതില്‍ നര്‍മ്മമൊന്നുമില്ല. ഒന്നാം പോസ്റ്റിലെ ആദ്യവാചകം(തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മ്മെന്റിന് എന്ത് പോക്കിരിത്തരവും കാണിക്കാം എന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുണ്ടോ? അങ്ങനെ പോക്കിരിത്തരം കാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെയേ അതിന് സാധിക്കൂ. അടിയന്തിരാവസ്ഥയ്ക്ക് ശേഷം അത് ഇന്ത്യന്‍ ജനത കാണിച്ചുകൊടുത്തിട്ടുണ്ട്)ചേര്‍ത്ത് വായിച്ചാല്‍ രാഷ്ട്രീയം തന്നെ എന്ന് മനസ്സിലാകും.

    ReplyDelete
  3. Sir, 5 Varsham mandate kodutha govtment cheyyunnathokke nalla karyamavanamennu nirbandhamillallo? nallathallatha karyangal nallathalla ennengilum parayamallo.. athengane sanguchithathwam aavum, rashtreeya partykal endelum avatte ,, avar ellam sanguchitharayi kondirikkukayanu,, e randu lekhanngalu cherthu vayicha sir inte rashtreeyathe patti oru ekadesha roopam vayanakkarkku kittum theercha,, a roopam thettano sariyano ennullathu randamathe karyam,, best wishes

    ReplyDelete
  4. കോണ്‍ ഗ്ഗ്രസും കമ്യൂണീസ്റ്റും തമ്മിലുള്ള വ്യത്യാസം കളവു കയ്യോടെ പിടിച്ചാലും ഒരു ഉളുപ്പുമില്ല എല്‍ ഡീ എഫിനു എന്നതാണു, കേരല യൂണിവേര്‍സിറ്റി ഒരു ടെസ്റ്റ്‌ നടത്തി പാര്‍ട്ടിക്കാരു പിന്‍ വാതിലില്ലൊടെ കയറി ഒപ്പം കമ്പറ നാരായണണ്റ്റെ മോളും (കോണ്‍ഗ്രസിനിട്ട എല്ലിന്‍ തുണ്ടം) ഇതു എല്ലാ കോടതിയും കണ്ടുപിടിച്ചു വേറെ ഏതു ഗവണ്‍മെണ്റ്റായാലും ഇവര്‍ എന്നേ പുറത്തു പോകേണ്ടതാണു പക്ഷെ ഒരു സ്റ്റേ മേടിച്ചു അവര്‍ ശമ്പളം മേടിക്കുന്നു, ഗവണ്‍മണ്റ്റ്‌ സ്റ്റേ വെക്കേറ്റു ചെയ്യുന്നതുമില്ല എന്തു നാറത്തരവും പച്ചക്കു കാണിക്കും വലിയ ഇസം പ്റസംഗിക്കും കുറെ വായിനോക്കികള്‍ ഇതിണ്റ്റെ പുറകെ ഉണ്ട്‌ അതാണു അത്ഭുതം

    ReplyDelete
  5. Mukalil Aarushi paranjathu.. ella rashtriyakkarudeyum pothu swabhavamenne njan parayu,, adu communist partykkarkku mathram ullathennu parayumbozhe karyam manasilakkam .. ithella vazhi

    ReplyDelete
  6. മനു പറ്ഞ്ഞതു പോലെ പറയാൻ എല്ലാ കള്ളന്മാരും പഠിക്കണം. അതായത് പിടിക്കപ്പെട്ടു കഴിഞ്ഞാൽ പറയണം എല്ലാ‍വരും കക്കാറില്ലേ എന്നു?
    കോടതിയിൽ പറയാം തലമുറകളായി അതാണു തങ്ങളുടെ കുടുംബം ചെയ്യുന്നതെന്നും-തൊഴിൽ സംരക്ഷിക്കണമെന്നുമൊക്കെ.
    അപ്പോല്ല് മനു പറയുന്നതിന് ഒരു പിണരായിമുദ്ര ഉണ്ടല്ലോ?

    ReplyDelete