എല്ലാവര്‍ക്കും സുകുമാര്‍ അഴീക്കോട് ആകാന്‍ കഴിയില്ല എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ കേസ് അന്വേഷിക്കേണ്ടതില്ല എന്നാണ് സുകുമാര്‍ അഴീക്കോട് വിധിച്ചു കളഞ്ഞത്. സത്യത്തില്‍ സി.പി.എം. മാധ്യമസ്വാതന്ത്ര്യത്തിന് എതിരല്ല. അവരെക്കുറിച്ച് ഒന്നും എഴുതരുത് എന്ന് മാത്രം. ഇതാണ് ജനാധിപത്യപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുപര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം. കേരളത്തെ പ്രകമ്പനം കൊള്ളിക്കുകയും, കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നതില്‍ എത്തിക്കുകയും ചെയ്ത ചാരക്കേസ് വെറും പത്രങ്ങളുടെ സൃഷ്ടിയായിരുന്നു. ദേശാഭിമാനി തന്നെയായിരുന്നു അതിന് തുടക്കമിട്ടത്. കോണ്‍ഗ്രസ്സിലെ കരുണാകരവിരുദ്ധര്‍ അത് ആളിക്കത്തിച്ചു. മറ്റ് പത്രങ്ങളും അതേറ്റുപിടിച്ച് ആഘോഷിച്ചു. മാസങ്ങളോളം എല്ലാ പത്രങ്ങളുടെയും വെണ്ടയ്ക്കാതലക്കെട്ട് ചാരക്കേസ് തന്നെയായിരുന്നു. എന്നാല്‍ അന്നൊന്നും പത്രങ്ങള്‍ കേസ് അന്വേഷിക്കേണ്ട എന്നാരും പറഞ്ഞില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാം വേണം. അത് പക്ഷെ തങ്ങള്‍ക്ക് മാത്രമാണ്. തങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യവും ജനാധിപത്യവും ഉണ്ടാകരുത്. ഈ ആശയത്തിന്റെ പേരാണ് കമ്മ്യൂണിസം. അഴീക്കോട് മാഷും ഇതംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെക്കാളും സമൂഹത്തില്‍ സ്പേസ് ഉള്ള ആളല്ലെ,പറഞ്ഞാല്‍ അപ്പീലില്ല.
അടിയന്തിരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ മാധ്യമവിരോധം എന്നാണ് മുന്‍ മാധ്യമവിചാരക്കാരനായ സെബാസ്റ്റ്യന്‍ പോള്‍ തുറന്നടിച്ചത്. ഇതിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ തന്നെ പ്രതികരണങ്ങളുടെ ഒരഗ്നിപര്‍വ്വതം പുകയുന്നുണ്ട്. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞതില്‍ വളരെ പ്രസക്തമായ കാര്യം ഉപജാപക സംഘത്തിന്റെ പിടിയിലാണ് പാര്‍ട്ടി സെക്രട്ടരി എന്നതല്ല. അതൊക്കെ എല്ലാവര്‍ക്കും അറിയാം. കണ്ണൂര്‍ ലോബ്ബിയുടെ കൈകളിലാണ് പാര്‍ട്ടി എന്നാര്‍ക്കാണറിയാത്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെറ്റപ്പില്‍ പാര്‍ട്ടി സെക്രട്ടരി എന്നാല്‍ പാര്‍ട്ടി ഏകാധിപതിയാണ്. ഏത് ഏകാധിപതികള്‍ക്ക് ചുറ്റിലും ഉപജാപകവൃന്ദം ഒന്ന് ഉരുത്തിരിഞ്ഞുവരും. “പാര്‍ട്ടിയുടെ ശക്തി അംഗങ്ങളില്‍ മാത്രമല്ല, പാര്‍ട്ടിച്ചട്ടക്കൂടിന് പുറത്തും അതിന്റെ സംരക്ഷകരുണ്ട്. അവരുടെ സഹായം, പ്രവര്‍ത്തനം നിരാകരിച്ചുകൊണ്ട് പൊതുസമൂഹവുമായുള്ള ബന്ധം മുറിച്ചുമാറ്റാനാണ് ഇപ്പോഴത്തെ ശ്രമം” എന്ന സെബാസ്റ്റ്യന്‍ പോളിന്റെ നിരീക്ഷണമാണ് പ്രധാനം. അങ്ങനെ ഒരാള്‍ കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുന്നു.
തുറന്ന് പറയേണ്ടത് ഇപ്പോള്‍ കേരളത്തിന്റെ ആവശ്യമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുമ്പോള്‍ അദ്ദേഹം എന്റെ അഭിപ്രായം ശരിവെക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ കേരളത്തില്‍ ആരും ഒന്നും മനസ്സ് തുറന്ന് ഉറക്കെ പറയുന്നില്ല. അതാണ് എല്ലാ തിന്മകളും പെരുകാന്‍ കാരണം. ആളുകള്‍ അദൃശ്യമായ എന്തിനെയോ ഭയപ്പെടുന്നു. വെറുതെ എന്തിനു റിസ്ക്ക് എടുക്കണം എന്നാണ് എല്ലാവരുടെയും മനോഭാവം. ഭയത്തിന്റെ ഈ മാനസികാവസ്ഥ സമൂഹമനസ്സില്‍ അടിച്ചേല്‍പ്പിച്ചത് സി.പി.എം. എന്ന പാര്‍ട്ടിയാണ്. അത് കൊണ്ട് സെബാസ്റ്റ്യന്‍ പോള്‍ പറയുന്ന പോലെ തുറന്ന് പറയുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ പൊതുസമൂഹത്തില്‍ നിന്ന് ഇന്ന് സി.പി.എം വളരെ വേഗത്തില്‍ അകന്നുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങളുടെ ഭയം മാറിക്കിട്ടും എന്ന് പ്രത്യാശിക്കാം. ആള്‍ബലം മാത്രമാണ് സി.പി.എമ്മിന്റെ ശക്തി. അല്ലാതെ അവരുടെ കൈയ്യില്‍ ആധുനികായുധങ്ങളൊന്നും ഇല്ല. എന്തിനും കുറെ ആളുകളെ സംഘടിപ്പിക്കാന്‍ കഴിയും. മറ്റൊരു പാര്‍ട്ടിക്കും അങ്ങനെ സാധിക്കില്ല.
ഞാന്‍ അല്പസ്വല്പം ചില കാര്യങ്ങള്‍ ബ്ലോഗില്‍ തുറന്നെഴുതുന്നുണ്ട്. എന്നെ പറ്റി ഏതോ ഒരു ബ്ലോഗില്‍ ഒരാള്‍ ഇങ്ങനെ കമന്റ് എഴുതിക്കണ്ടു: “പേരും ഫോട്ടോവും നാളും നക്ഷത്രവും ഒക്കെ ഇങ്ങനെ പബ്ലിക്ക് ആക്കിയിട്ട് ബ്ലോഗ് എഴുതി സമാധാനത്തോടെ ജീവിയ്ക്കുന്നത് കാണുമ്പോള്‍ ഇടത് പക്ഷത്തിന്റെ സഹിഷ്ണുതയില്‍ ബഹുമാനം തോന്നുന്നു” എന്ന്. എനിക്കത് വായിച്ചപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ഞാന്‍ എഴുതുന്നത് വായിച്ചു മനസ്സ് വിഷമിച്ചിട്ടായിരിക്കുമല്ലോ അപ്രകാരം കമന്റ് എഴുതിയിരിക്കുക. എന്നാല്‍ പ്രാദേശിക നേതാക്കളുടെ ചെയ്തികളും പണം സമ്പാദിക്കുന്ന രീതികളും കണ്ട് പാര്‍ട്ടി അനുഭാവികളുടെ മനസ്സ് എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് ഇവരുണ്ടോ അറിയുന്നു. നാട്ടില്‍ ഇപ്പോഴൊരു തമാശ പറച്ചിലുണ്ട്, മാര്‍ക്സിസ്റ്റുകാരുടെ കിണറ്റിലെ പച്ചവെള്ളത്തിനു പോലും ഇന്ന് പൈസയാണെന്ന്. കാര്യം കള്ളുഷാപ്പുകള്‍ നടത്തുന്നത് സൊസൈറ്റികളാണ്. ചെത്തിക്കിട്ടുന്ന കള്ള് എത്ര കുറവായാലും കുടിക്കാന്‍ എത്ര ആളുകള്‍ പോയാലും കള്ള് കിട്ടാതെ മടങ്ങാറില്ല. കള്ള് എപ്പോഴും സുലഭം.
പൊതുവെ പണാര്‍ത്തി പിടിച്ച സമൂഹം. പണം ഉണ്ടാക്കാവുന്ന എല്ലാ വഴികളിലും പാര്‍ട്ടിക്കാരുമുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി കീശയിലിട്ട് പണവരവ് സ്വപ്നം കാണാമെന്നല്ലാതെ, പണം ഉണ്ടാക്കാവുന്ന വഴികള്‍ അവരുടെ മുമ്പില്‍ തുറക്കപ്പെടുന്നില്ല. കാര്‍ഷികകടം എഴുതിത്തള്ളിയപ്പോള്‍ പോലും രക്ഷപ്പെട്ടത് വലിയ തുകകള്‍ വായ്പ എടുത്ത ചെറുകിട നേതാക്കള്‍ . ചെറിയ വായ്പ എടുത്ത സാധാരണക്കാരെ ഭീഷണിപ്പെടുത്തി അടപ്പിക്കുകയോ ലോണ്‍ പുതുപ്പിക്കുകയോ ചെയ്തിരുന്നു. ധനസമ്പാദനത്തിന് ഇന്ന് എത്രയോ വഴികളാണുള്ളത്. പഞ്ചായത്തുകള്‍ക്ക് അധികാരപരിധി കൂടിയത് കൊണ്ടാണ് ഇതൊക്കെ സാധ്യമാവുന്നത്. കേന്ദ്രസഹായ പദ്ധതികളുടെ പണം അധികവും അടിച്ചുമാറ്റപ്പെടുകയാണ്. എന്നിട്ടും അനുവദിക്കപ്പെട്ടതില്‍ നാല്പത് ശതമാനം മാത്രമെ ചെലവാക്കുന്നുള്ളു പോലും. മണല്‍ വാരാന്‍ ലൈസന്‍സ് അനുവദിക്കുന്ന പഞ്ചായത്തുകളില്‍ ഒരു ലോഡ് പൂഴി കിട്ടാന്‍ പാവപ്പെട്ടവര്‍ രാത്രിയേ പോയി ക്യൂ നില്‍ക്കുന്നു. എന്നാല്‍ ടോക്കണ്‍ കൊടുക്കാന്‍ ചുമതലപ്പെട്ടവന്‍ പകുതി ടോക്കണ്‍ ലോറി ഉടമകള്‍ക്ക് ബ്ലേക്കില്‍ നല്‍കുന്നു. നമ്മുടെ സഖാവ് തന്നെയാ പറഞ്ഞിട്ടെന്താ എന്നാണ് ഒരു പാര്‍ട്ടി ബന്ധു എന്നോട് പറഞ്ഞത്. ഇതൊന്നും ബ്ലോഗിലോ പത്രങ്ങളിലോ വരില്ല. പക്ഷെ ആളുകള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട്.
സെബാസ്റ്റ്യന്‍ പോള്‍ പ്രശ്നത്തില്‍ പി.ബി.ഇടുപെടുമോ? ഇവിടെ വായിക്കുക!
പൊതുവെ പണാര്‍ത്തി പിടിച്ച സമൂഹം. പണം ഉണ്ടാക്കാവുന്ന എല്ലാ വഴികളിലും പാര്‍ട്ടിക്കാരുമുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി കീശയിലിട്ട് പണവരവ് സ്വപ്നം കാണാമെന്നല്ലാതെ, പണം ഉണ്ടാക്കാവുന്ന വഴികള്‍ അവരുടെ മുമ്പില്‍ തുറക്കപ്പെടുന്നില്ല.
ReplyDeleteപണ്ടൊരു സഖാവ്--ഇറ്റാലിയൻ--പറഞ്ഞു: “സഖാവേ, അവസാനത്തെ സമരം കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ്വിരുദ്ധരും തമ്മിലാവില്ല. അവസാനത്തെ സമരം കമ്യൂണിസ്റ്റുകാരും മുൻ കമ്യൂണിസ്റ്റുകാരും തമ്മിലായിരിക്കും.”
ReplyDeleteതെറ്റ്!. അവസാനത്തെ സമരം കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും തമ്മിലായിരിക്കും. അതു തുടങ്ങിക്കഴിഞ്ഞോ?
endanithennu manasilavunnilla,, e paranjathellam sammathikkumbozhum,, madhyamangal idayil communist ine ottapeduthanulla oru sramam nadakkunnundennu enikku thonnunu,, enikku mathrmalla alkkarkku thonni thudangiyittundu,, e adutha kalathu ettavum kooduthal madhyamangalal vettayadapetta nethavu pinarayi alle??
ReplyDeleteകമ്യൂണിസം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരുടെ മുറവിളികള്‍ കമ്യൂണിസം കൊണ്ട് സമ്പാദിക്കണമെന്നു കരുതുന്നവരുടെ ആക്രോശത്തില്‍ മുങ്ങിപ്പോകാതിരിക്കട്ടെ.
ReplyDeleteപിണറായി എന്ന് ഓച്ചാനിച്ചു നിന്ന് ബഹുമാന പൂര്‍വ്വം മാത്രമേ ഉപയോഗിക്കാവൂ ... ! അല്ലെങ്കില്‍ സിന്‍ഡിക്കേറ്റുവല്‍ക്കരിച്ചു കളയും ബുദ്ധിജീവികള്‍. കമ്യൂണിസം പോകുന്ന വഴികള്‍!
കാര്യങ്ങളില്‍ സമാനദുഃഖം പങ്കിടുന്ന ഒരാള്‍...
ReplyDeleteജീവിതത്തിലെ പന്ത്രണ്ട് വര്‍ഷം ഇങ്ങനെ പോയീ, ഇനിയുള്ള കാലം മനസ്സ് തുറന്ന് എഴുതണം,പറയണം, പ്രവര്‍ത്തിക്കണം.(ഇടതുപക്ഷ സഹയാത്രികനായ തന്‍റെ എം എല്‍ എയും എം പിയുമായിരുന്ന പന്ത്രണ്ടു വര്‍ഷങ്ങളെക്കുറിച്ച് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്) തെറ്റാണെന്ന് മനസ്സ് പറഞ്ഞിട്ടും പാര്‍ട്ടിക്ക് വേണ്ടി, ദേശാഭിമാനിക്കു വേണ്ടി, കൈരളിക്കുവേണ്ടി അത് മറച്ചുവെച്ച് പൊതുജനത്തിനിടയിലെ തന്‍റെ സ്വീകാര്യമായ വ്യക്തിത്തം ഉപയോഗിച്ചതിന്‍ അദ്ധേഹത്തിന്‍റെ കുമ്പസാരം, പക്ഷെ ആകുമ്പസാരം നമുക്ക് കേള്‍ക്കാന്‍ അദ്ധേഹത്തിന്‍റെ അധികാര സ്ഥാനങ്ങള്‍ അദ്ധേഹത്തിന്‍ നഷ്ടപ്പെടും വരെ കാത്തിരിക്കേണ്ടി വന്നു എന്നതും മറ്റൊരു ചൂണ്ടുപലകയാണ്.
ReplyDeleteമുതലാളിത്തത്തിന്‍റെ, അറ്റ്ലീസ്റ്റ് കേരളത്തിലെ ഒരു പണക്കാരന്‍റെ സമ്പത്ത് തീര്‍ച്ചയായും സി പി എമ്മിന്‍റെ കൈവശം സുരക്ഷിതമാണ്... ഇത് വര്‍ത്തമാനകാല സത്യാവസ്ഥ മാത്രമാണ്
sukumaretta.. athe kure naalukal ayee kandittu.. innu ezhuthiya aa "ellarkum sukumar azhikkodakan patillallo" enna lekhanam vayichu super...
ReplyDeleteഗോവിന്ദന്‍കുട്ടി സര്‍,
ReplyDeleteമനു,
കാവലാന്‍,
ശിഹാബ് മൊഗ്രാല്‍,
കടത്തുകാരന്‍,
അനില്‍,
വായനയ്ക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!
സുകുമാരേട്ടാ,
ReplyDeleteഐ സ് ര്‍ ഓ ചാര കേസ് തുടങ്ങിയത് ദേശാഭിമാനി ആണു എന്നത് ഒരു പുതിയ അറിവ് ആണു എനിക്ക്. ഇത്ര നാളും ഞാന്‍ കരുതിയത് മനോരമ ആണു ആ കേസ് ഫ്രെയിം ചെയ്തത് എന്നാ.
എതെയാലും ഒരു പുതിയ ഇന്‍ഫര്‍മേഷന്‍ തന്നതിന് നന്ദി
നിധീഷ്, ഐ.എസ്.ആര്‍.ഓ.ചാരക്കേസ് ആദ്യം അച്ചടിച്ചു വന്നത് ദേശാഭിമാനിയില്‍ ആണ്. തികച്ചും സാങ്കല്പികമായ ആ കേസ് ദേശാഭിമാനി ലേഖകന്റെ സൃഷ്ടിയാണ്. എന്നാല്‍ പത്രം ദേശാഭിമാനി ആയത്കൊണ്ട് പാര്‍ട്ടി അറിയാതെ അത്തരം ഒരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധം ചെയ്യാന്‍ സാധ്യതയില്ല. പിന്നീട് എല്ലാ പത്രങ്ങളും അതേറ്റുപിടിച്ചു. പിന്നീട് കേരളശബ്ദം വാരികയാണു ഈ കേസ് വെറും കെട്ടിച്ചമച്ചതാണെന്ന് ആദ്യമായി ഒരു ലേഖനത്തിലൂടെ പറഞ്ഞതെന്നാണ് എന്റെ ഓര്‍മ്മ.എന്നാല്‍ കോണ്‍ഗ്രസ്സിലെ ഏ വിഭാഗം നടത്തിയ ഗൂഢാലോചനയാണ് ആ കേസ് എന്ന് പലരും അന്ന് സംശയിച്ചിരുന്നു. ഏതായാലും റിപ്പോര്‍ട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ദേശാഭിമാനിയില്‍ ആയിരുന്നു.
ReplyDeleteഎല്ലാവര്‍ക്കും സുകുമാര്‍ അഴീക്കോട് ആകാന്‍ കഴിയില്ല...
ReplyDeletekalakkee KP.. Sebastyan poliney pole oru paadu kumbasaarangal kelkkan keralam kaathorthirikkunnu...
:)
ReplyDeleteBest Wishes...!
ശമ്പളമായി കിട്ടിയ 42000 രൂപയിൽ 35000 വും ലവിയായി പാർട്ടിക്കു പ്രതിമാസം കൊടുത്തുവരികയായിരുന്നു എന്നും പാർട്ടി അംഗം പോലും അല്ലാത്ത സെബാസ്റ്റ്യൻ പോൾ വെളിപ്പെടുത്തിയിരിക്കുന്നു. വിശ്വസിക്കാൻ പറ്റുന്നില്ല മാഷേ.
ReplyDeleteസുകുമാരൻ ചേട്ടാ..
ReplyDeleteപോസ്റ്റിനെക്കുറിച്ച് അഭിപ്രായം ഒന്നും പറയുന്നില്ല.സി.പി.എമ്മിനെ ചീത്ത പറയാൻ മാത്രം ചാൻസ് നോക്കിയിരിക്കുന്ന ആളിനു ഇപ്പോൾ മറ്റൊരു അവസരം ഒത്തുകിട്ടി എന്ന് മാത്രം.
പണ്ട് ഇ.എം.എസ് മനോരമയെക്കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്.”മനോരമ എന്നെങ്കിലും എന്നെക്കുറിച്ച് നല്ലത് പറഞ്ഞാൽ അന്നു എനിക്കെന്തെങ്കിലും കുഴപ്പമുണ്ടെന്ന് നിങ്ങൾ ധരിച്ചുകൊള്ളണം” എന്നാണ്.അതുപോലെ സി.പി.എമ്മിനെക്കുറിച്ച് സുകുമാരൻ ചേട്ടൻ എന്നെങ്കിലും നല്ലതു പറഞ്ഞാൽ അന്ന് സി.പി.എമ്മിനു എന്തെങ്കിലും കുഴപ്പം ഉണ്ടായിരിക്കും!
അങ്കിളിനു ഒരു ഓഫ് :ലെവി കൊടുക്കുക എന്നത് സി.പി.എമ്മിലെ ഓരോ അംഗത്തിന്റേയും ബാധ്യതയാണ്.വരുമാനത്തിനനുസരിച്ച് അംഗങ്ങൾ നൽകുന്ന ലെവി ആണു സി.പി.എമ്മിന്റെ പ്രധാന സാമ്പത്തിക സ്രോതസ്.ജോലി ഒന്നുമില്ലാത്തവർ 50 പൈസയാണു നൽകുന്നത്. സെബാസ്റ്റ്യൻ പോൾ ലെവി നൽകിയിരുന്നോ എന്ന് എനിക്കറിയില്ല.അംഗമല്ലെങ്കിലും പാർട്ടിയുടെ സീറ്റിൽ മൽസരിച്ച് ജയിച്ച സ്ഥിതിക്കു നൽകിയിട്ടുണ്ടാവാം.
നന്ദി സുനിൽ കൃഷ്ണൻ,
ReplyDeleteലവി കൊടുക്കുന്നതിനെ പറ്റി എനിക്കറിയാം. പക്ഷേ ഇവിടെ ലവിയായിട്ട് ഈടാക്കിയത് പ്രതിമാസം ശമ്പളത്തിന്റെ 80% മാണു. ഇതെന്തു നീതി?
സുനിലിനെ പോലെയുള്ളവര്‍ കണ്ണും പൂട്ടി സി.പി.എമ്മിനെ പ്രതിരോധിക്കുന്നത് ആ പാര്‍ട്ടിക്ക് വലിയ ബാധ്യത ആയിരിക്കുകയാണ്. ഈ.എം.എസ്സ്. അന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇന്നും അതൊക്കെ ക്വോട്ട് ചെയ്യുന്നതില്‍ കാര്യമില്ല. ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും പാര്‍ട്ടിക്കകത്ത് ഇന്നും പ്രവേശിപ്പിക്കാത്തത് കൊണ്ടാണ് ആ വാക്കുകള്‍ എന്തോ മഹദ്‌വാക്യമായി സുനിലിന് തോന്നുന്നത്. സി.പി.എമ്മിനെ കുറിച്ച് നല്ലത് പറയാന്‍ എനിക്കവസരം കിട്ടുമെന്ന് തോന്നുന്നില്ല, പേടിക്കേണ്ട....
ReplyDeleteഅങ്കിൾ,
ReplyDeleteഅത് എം.പി, എം.എൽ.എ തുടങ്ങിയ തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ മാത്രമാണു അത്രയും കൊടുക്കുന്നത്.കുറച്ചുനാൾ മുൻപ് നമ്മുടെ അബ്ദുള്ളക്കുട്ടിയുമായി അനിൽ നമ്പ്യാർ നടത്തിയ ഒരു അഭിമുഖത്തിൽ ഇതേ കണക്ക് പറഞ്ഞു കേട്ടിരുന്നു.
പാർട്ടി അംഗം അല്ലെങ്കിലും പാർലിമെന്ററി പാർട്ടിയിൽ അംഗമായതു കൊണ്ടാണു സെബാസ്റ്റ്യൻ പോളിനു ഈ ലെവി കൊടുക്കേണ്ടി വന്നത്.ഇത്തരം തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽ വരുന്നവരുടെ തെരഞ്ഞെടുപ്പു ചെലവുകൾ എല്ലാം പാർട്ടി ആണല്ലോ വഹിക്കുന്നത്.മാത്രവുമല്ല സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടി ഉത്തര വാദിത്വങ്ങളുടെ മറ്റൊരു വശം മാത്രമാണു ഇത്തരം സ്ഥാനങ്ങൾ.അവിടെ വ്യക്തി ആരു എന്നതിൽ പ്രാധാന്യമില്ല.സെബാസ്റ്റ്യൻ പോളായാലും അബ്ദുള്ളകൂട്ടി ആയാലും ടി.കെ ഹംസ ആയാലും ആ തുക കൊടുക്കണം..
മറ്റു അംഗങ്ങൾ കൊടുക്കേണ്ട ലെവി കണക്കാക്കുന്നത് ഇങ്ങനെ 80% എന്നൊരു ഫ്ലാറ്റ് റേറ്റിൽ ഒന്നുമല്ല.അതിനു പ്രത്യേകം കണക്കുകൾ ഉണ്ട്.
പ്രീയ സുനിൽ,
ReplyDeleteതാങ്കളുടെ അറിവ് ശരിയല്ല. ഇതാണു പാർട്ടി നിയമം.
പാര്‍ട്ടി ലെവി ചട്ടങ്ങള്‍
1. പാര്‍ട്ടി അംഗങ്ങളുടെ ലെവിനിരക്കുകള്‍: താഴെ പറയുന്ന നിരക്കുകളനുസരിച്ച് അംഗങ്ങളില്‍ നിന്ന ലെവി പിരിക്കേണ്ടതാണെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നു.
പുതിയ നിരക്കുകള്‍ പഴയ നിരക്കുകള്‍
300 രൂപവരെ 25 പൈസ 100 രൂപവരെ 20പൈസ
301-500 '' 50 '' 101-200 '' 50 ''
501-1000 '' 1/2 ശതമാനം 201-300 '' 1 രൂപ
1001-3000 '' 1 '' 301-500 '' 1 ശതമാനം
3001-5000 '' 2 '' 501-1000 '' 2 ''
5001-7000 '' 3 '' 1001-2000 '' 3 ''
7001-8000 '' 4 '' 2001-3000 '' 4 ''
8000-നു മേല്‍ 5 '' 3000-നു മേല്‍ 5 ''
2. ത്രൈമാസികമോ വാര്‍ഷികമോ ആയി ലെവി നല്‍കാനാഗ്രഹിക്കുന്ന അംഗം തന്റെ വാര്‍ഷിക വരുമാനത്തില്‍നിന്ന് പ്രതിമാസവരുമാനം കണക്കാക്കി മേല്‍നിരക്കുകളനുസരിച്ച് ലെവി നല്‍കേണ്ടതാണ്.
3. ഒരു പാര്‍ട്ടി അംഗത്തിന്റെ ഭാര്യയോ മറ്റേതെങ്കിലും കുടുംബാംഗമോ കുടുംബവരുമാനത്തില്‍ സംഭാവന ചെയ്യുന്നുണ്ടെങ്കിലും പാര്‍ട്ടി അംഗമല്ലെങ്കില്‍ ആ കുടുംബാംഗത്തിന്റെ വരുമാനം ലെവി നല്‍കുന്നതിന് കണക്കാക്കേണ്ടതില്ല.
കുറിപ്പ് : (1) ശമ്പളക്കാരായ ജീവനക്കാരുടെയും കൂലി വാങ്ങുന്നവരുടെയും വരുമാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഡി എയും മറ്റു അലവന്‍സുകളും ഉള്‍പ്പെടെയുള്ള മൊത്തം വരുമാനമാണ്. ഭൂസ്വത്തില്‍നിന്നോ ബിസിനസില്‍നിന്നോ വീട്ടു വാടകയിനത്തിലോ വരുമാനങ്ങളുണ്ടെങ്കില്‍ അതു ലെവി കണക്കാക്കാനുള്ള വരുമാനത്തില്‍പ്പെടും.
2. കൃഷിക്കാരുടെ കാര്യത്തില്‍ യഥാര്‍ഥ കാര്‍ഷിക ചെലവുകള്‍ ഒഴിച്ചാണ് വരുമാനം കണക്കാക്കേണ്ടത്.
3. കൂട്ടുകുടുംബമാണെങ്കില്‍ ലെവിനല്‍കുന്ന പാര്‍ട്ടിഅംഗത്തിന്റെ കുടുംബവരുമാനത്തിലെ ഓഹരി കണക്കാക്കണം.
4. തൊഴിലില്ലായ്‌മ, വരള്‍ച്ച, രോഗം, തുടങ്ങിയ പരിതഃസ്ഥിതികളില്‍ ലെവി ഒഴിവനുവദിക്കേണ്ടതുണ്ടെങ്കില്‍ ആവശ്യമായ തീരുമാനം എടുക്കേണ്ടത് സംസ്ഥാനകമ്മിറ്റിയാണ്.
കുറിപ്പ്: ലോക്കല്‍-ഏരിയ, ജില്ലാ-സംസ്ഥാന ലെവി വിഹിതശതമാനങ്ങള്‍ നിശ്ചയിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്.
http://www.cpimkerala.org/constitution-23.php?n=1
എന്തടിസ്ഥാനത്തിൽ ഇത്രയും തുക ലവിയായി പിരിക്കുന്നു എന്നന്വേഷിക്കുമല്ലോ. എന്നിട്ട് ഉത്തരവാദിത്ത്വത്തോടെ മറുപടി പറയൂ.
സി.പി.എം ഭരണഘടന വകുപ്പ് 20 ലെ അഞ്ചാം ഉപഖണ്ഡിക ഇങ്ങനെ പറയുന്നു.
ReplyDelete5. കമ്യൂണിസ്റ്റ് ജനപ്രതിനിധികള്‍ക്കും പ്രാദേശിക ഭരണസമിതി അംഗങ്ങള്‍ക്കും കിട്ടുന്ന ശമ്പളവും അലവന്‍സുകളും പാര്‍ട്ടിയുടെ പണമായി കണക്കാക്കേണ്ടതാണ്. ഈ അംഗങ്ങളുടെ വേതനവും അലവന്‍സും ബന്ധപ്പെട്ട പാര്‍ട്ടികമ്മിറ്റികള്‍ നിശ്ചയിക്കുന്നതാണ്.
വകുപ്പ് 20ന്റെ വിശദീകരണം ഇങ്ങനെ
വകുപ്പ് 20
തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥാപനങ്ങളിലെ പാര്‍ട്ടി അംഗങ്ങള്‍ ചട്ടങ്ങള്‍
1. ഓരോ സി പി ഐ (എം) പാര്‍ലമെന്റംഗവും കേന്ദ്രകമ്മിറ്റിക്ക് കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്ന ലെവിത്തുക നല്‍കേണ്ടതാണ്.
2. സംസ്ഥാനങ്ങള്‍ക്ക് പി ബി നിശ്ചയിച്ച ശതമാനം ലെവിവിഹിതം ഓരോ മാസവും ബന്ധപ്പെട്ട സംസ്ഥാനകമ്മിറ്റിക്ക് നല്‍കേണ്ടതാണ്.
(പാര്‍ലമെന്റ് അംഗം ഏത് സംസ്ഥാനക്കാരനാണോ ആ സംസ്ഥാനകമ്മിറ്റിക്ക്)
(വിശദീകരണം: ഭരണഘടനയുടെ വകുപ്പ് 20 ഉപവകുപ്പ് 5-ല്‍ പറയുന്നത് കമ്യൂണിസ്റ്റ് ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ശമ്പളങ്ങളും അലവന്‍സുകളും പാര്‍ട്ടിയുടെ പണമായി കരുതണമെന്നാണ്. മുന്‍കാലങ്ങളില്‍ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും പെന്‍ഷന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല, ഇന്നതുണ്ട്, അതുകൊണ്ടാണ് താഴെ പറയുന്ന ചട്ടം.)
3. കമ്യൂണിസ്റ്റ് ജനപ്രതിനിധികളുടെ പ്രാദേശിക ഭരണസമിതി അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും എന്നതില്‍ അവര്‍ ഏതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ അതും ഉള്‍പ്പെടുന്നതാണ്.
അതുകൊണ്ട് 35000 ലെവി അടയ്ക്കുന്നു എന്ന പ്രയോഗം എത്രമാത്രം ശരി എന്നറിയില്ല. ഒരു പക്ഷെ ഒരു എഫക്ടിനു വേണ്ടി പറയുന്നതായിരിക്കും.
ഞാനും സിന്‍ഡിക്കറ്റിന്റെ ഇര എന്ന തലക്കെട്ടില്‍ സെബാസ്റ്റ്യന്‍ പോള്‍ മംഗളത്തില്‍ എഴുതിയ ലേഖനം ഇവിടെ.
ReplyDeleteഅതില്‍ നിന്ന് ഒന്ന് രണ്ട് പാരഗ്രാഫുകള്‍:
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനു ഹാനികരമാകുമെന്നു സംശയിക്കാവുന്ന പ്രസ്‌താവന കേരളത്തിലെ ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായി. സംശയം യഥാസമയം ദൂരീകരിക്കപ്പെട്ടു. ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായ മാധ്യമനയം നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി വ്യക്‌തമാക്കപ്പെട്ടു.
...
..... സിന്‍ഡിക്കറ്റ് എന്ന ആക്ഷേപത്തെ ഞാന്‍ ഒരര്‍ഥത്തിലും നിഷേധിച്ചിട്ടില്ല. എന്റെ മാധ്യമവിചാരം പരിപാടിയും അതിനെ അടിസ്‌ഥാനമാക്കിയുള്ള 'പീലാത്തോസ് എഴുതിയത് എഴുതി' എന്ന പുസ്‌തകവും അതിനു തെളിവാണ്. എന്നിട്ടും മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ എന്റെ വാക്കുകള്‍ പലേടത്തുനിന്നായി അടര്‍ത്തിയെടുത്തു ഞാന്‍ പിണറായി വിജയനെ ഖണ്ഡിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി.
ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സത്യം വെളിപ്പെടുത്താന്‍ മലപ്പുറത്തെ ഒരു പത്രലേഖകനും തയാറായിട്ടില്ല. ഇതുതന്നെയാണു മാധ്യമ സിന്‍ഡിക്കറ്റ്. ഇവര്‍ക്കു വേണ്ടിത്തന്നെയാണു ഞാന്‍ ഇപ്പോഴും വാദിക്കുന്നത്. കാരണം വോള്‍ട്ടയര്‍ പഠിപ്പിച്ചിട്ടുള്ളത് അങ്ങനെയാണ്.
തുറന്നു പറയുക എളുപ്പമല്ല തന്നെ!!
അങ്കിൾ,
ReplyDeleteരാവിലെ മറുപടി എഴുതിയത് ഓഫീസിൽ ഇരുന്നാണ്.ഇതൊക്കെ റഫർ ചെയ്ത് എഴുതാൻ സമയം ഉണ്ടായിരുന്നില്ല.മാത്രവുമല്ല, അത്ര ആധികാരികമായ ഒരു വിവരത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്താണു തെറ്റുള്ളത് എന്ന് മനസ്സിലാവുന്നില്ല.കണക്കുകൾ അവതരിപ്പിച്ചില്ല എന്നു മാത്രമേ ഉള്ളൂ.
പാർട്ടിയുടെ പേരിൽ അധികാരസ്ഥാനങ്ങളിൽ എത്തുന്നവർ കൊടുക്കേണ്ട ലെവിയും സാധാരണ അംഗങ്ങൾ കൊടുക്കുന്ന ലെവിയും രണ്ടു രീതിയിലാണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ.പാർട്ടി മെമ്പർ ആയ എന്റെ ഒരു കൂട്ടുകാരൻ( വക്കീലാണു) 1560 രൂ ആണു ലെവി കൊടുക്കുന്നത്.ഇതിനൊക്കെ കണക്കുകൾ ഉണ്ട്.അങ്കിളും, ജനശക്തിയും കൊടുത്ത വിവരങ്ങളിൽ നിന്നു തന്നെ വ്യക്തമല്ലേ ഇതിനൊക്കെ പ്രത്യേകം മാർഗ റേഖ ഉണ്ടെന്ന കാര്യം.ചുമ്മാ ഒരു അടിസ്ഥാനവുമില്ലാതെ വാങ്ങുകയല്ലല്ലോ.ഇത്ര കൃത്യമായ നിർവചനങ്ങൾ എവിടെയാണുള്ളത് വേറേ?
വിവരങ്ങൾ അറിയിച്ചതിനു നന്ദി, സുനിലിനും ജനശക്തിക്കും.
ReplyDeletecritical analysis നു വേണ്ടിയല്ല ഞാൻ ഇക്കാര്യങ്ങൾ ഇവിടെ ചോദിച്ചത്. അത് തിരുവനന്തപുരം ബ്ലോഗേർസ് ഗ്രൂപ്പിൽ നടക്കുന്നുണ്ട്.