യുക്തിവാദികളും വിശ്വാസികളും തമ്മില്‍ വാഗ്വാദങ്ങളോ തര്‍ക്കങ്ങളോ നടത്തേണ്ടതില്ല എന്നാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്. കാരണം, ഉണ്ടോ ഇല്ലയോ എന്നതല്ല മറിച്ച് വിശ്വസിക്കാന്‍ ഒരു ദൈവം മനുഷ്യര്‍ക്ക് വേണം എന്നതാണ് അവസ്ഥ. ജീവിതം മുഴുക്കെ അനിശ്ചിതത്വങ്ങളും അരക്ഷിതാവസ്ഥയുമാണ് ഇന്ന് പലരും നേരിടുന്നത്. ദൈവം എന്ന അത്താണിയില്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ചിട്ടാണ് അവരൊക്കെ ഉറങ്ങുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ കടുത്ത ഡിപ്രഷന്‍ പലര്‍ക്കും മനോവിഭ്രാന്തിയുണ്ടാക്കും. ദൈവം ഇല്ലെന്ന് സ്ഥാപിച്ചിട്ട് എന്ത് കിട്ടാനാണ്. ദൈവത്തില്‍ വിശ്വസിച്ച് മന:സമാധാനത്തോടെ കഴിയുന്ന ഒരാളെ ദൈവം ഇല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ അയാള്‍ക്കാവശ്യമായ മന:സമാധാനം ആര് നല്‍കും?
ഒരു വിശ്വാസി വിശ്വാസിയാകുന്നതിനും, ഒരു യുക്തിവാദി യുക്തിവാദിയാകുന്നതിനും മതിയായ കാരണങ്ങളുണ്ട്. സമാന്തരരേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാനോ അന്യോന്യം ബോധ്യപ്പെടുത്താനോ ഇക്കൂട്ടര്‍ക്കാകില്ല. യുക്തിവാദികള്‍ യാന്ത്രികമായി ചിന്തിക്കുന്നു എന്ന് പറയാതെ വയ്യ. മനുഷ്യമനസ്സിന്റെ വ്യാകുലതകള്‍ യുക്തിവാദികള്‍ കാണുന്നില്ല. ഒരാള്‍ യുക്തിപരമായി ചിന്തിക്കട്ടെ,യുക്തിവാദിയാകട്ടെ. അതോടൊപ്പം വിശ്വാസികളുടെ മനസ്സിനെ കാണാനും മാനിക്കാനും കൂടി ശ്രമിക്കട്ടെ!
മാഷെ,
ReplyDeleteനല്ല തിരിച്ചറിവ്.
എന്നെ എന്നും നയിക്കുന്നത് ഈ ചിന്താഗതിയാണ്.
ഒരാള്‍ യുക്തിപരമായി ചിന്തിക്കട്ടെ,യുക്തിവാദിയാകട്ടെ. അതോടൊപ്പം വിശ്വാസികളുടെ മനസ്സിനെ കാണാനും മാനിക്കാനും കൂടി ശ്രമിക്കട്ടെ!
സുകുമാരേട്ടന്റെ ഈ നിരീക്ഷണം തന്നെയാണ് നല്ലത്. എന്റെ വിശ്വാസം എനിക്കും നിങ്ങളുടെ വിശ്വാസം നിങ്ങൾക്കും. എന്റെ വിശ്വാസം ഞാൻ മറ്റൊരാളുടെമേൽ അടിച്ചേല്‍പ്പിക്കാത്തിടത്തോളം എല്ലാം ശാന്തം, സമാധാനപരം. അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് ഞാൻ കരുതുന്നു.
ReplyDeleteമാഷേ...ഇത് തിരിച്ചറിവാണോ, തെറ്ററിവാണോ എന്നൊന്നും എനിക്കറിയില്ല. മുകളില്‍ അനില്‍ പറഞ്ഞതു പോലെ എന്നെയും നയിക്കുന്നത് ഈ ചിന്താഗതി തന്നെ. രണ്ടു പക്ഷങ്ങളിലും ചിന്തയും യുക്തിയും ജയ പരാജയങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും, ശരിയ്ക്കൊരു മാര്‍ക്കിടാന്‍ അറിയാതെ കുഴയുമ്പോള്‍...
ReplyDeleteഇത് തിരിച്ചറിവെന്ന് കരുതാനാണ്‍ താത്പര്യവും...
"ഒരാള്‍ യുക്തിപരമായി ചിന്തിക്കട്ടെ,യുക്തിവാദിയാകട്ടെ. അതോടൊപ്പം വിശ്വാസികളുടെ മനസ്സിനെ കാണാനും മാനിക്കാനും കൂടി ശ്രമിക്കട്ടെ"
ReplyDeleteകെ.പി.എസ്സിന്റെ, ഈ പോസ്റ്റിന്റെയും , എന്റെപ്രിയ സുഹൃത്ത് അനില്‍ജിയുടെയുടെ കമെന്റിന്റെയും, ആത്മാര്‍ത്ഥയില്‍ എനിക്കു സംശയമുണ്ട്.
ReplyDeleteഅല്ല, ആത്മാര്‍ത്ഥമായാണെങ്കില്‍ സന്തോഷവും ഉണ്ട്.
എല്ലാവരും ജീവിക്കട്ടെ!
അതിൽ കാര്യമില്ല..
ReplyDeleteസംവാദങ്ങൾ നടക്കട്ടെ!
കേട്ടിരിക്കുന്നവർ തീരുമാനിക്കട്ടെ!
യുക്തിവാദികളുടെ ശക്തമായ ഇടപെടലുകളൊക്കെ പല രംഗത്തും സത്യം വെളിയിൽ കൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്.ആൾക്കാരെ പറ്റിച്ച് നടത്തുന്ന ‘മകര വിളക്ക്’ പോലുള്ള പരിപാടികൾ തട്ടിപ്പാണെന്ന് ഇന്നിപ്പോൾ ഈശ്വരവിശ്വാസിക്കു പോലും അറിയാം
വ്യക്തി ഹത്യയിലേക്കും,മറ്റു വിനാശങ്ങളിലേക്കും പോകാത്തിടത്തോളം സംവാദങ്ങൾ എന്നും നല്ലതു തന്നെ!
മനുഷ്യന്‍ വിശ്വസിക്കുന്ന പോലെയോ , പ്രചരിപ്പിക്കുന്ന പോലെയോ ഒരു ദൈവം എവിടെയുമില്ലെന്ന് അല്പമെങ്കിലും മുന്‍വിധിയില്ലാതെ ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാവും . എന്നാല്‍ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനുള്ള ധൈര്യം മിക്കവര്‍ക്കും ഉണ്ടാകില്ല
ReplyDeleteആരുടേതാണീ മൊഴിമുത്തുകള്‍ എന്ന് ഗൂഗിളമ്മച്ചിയോടൊന്ന് ചോദിച്ചു നോക്കാമോ?
:)
"ശിഥില ചിന്തകള്‍" യുക്തിചിന്തകള്‍ ആയി പരിണമിച്ചതില്‍ അഭിനന്ദനങ്ങള്‍.
ReplyDeleteമരത്തലയൻ പറഞ്ഞതു പോലെ ഗൂഗിളിൽ ഒന്നു സേർച്ച് ചെയ്ത് നോക്കി.അപ്പോളാണു അറിയുന്നത് ആ വാക്കുകൾ സുകുമാരൻ ചേട്ടന്റെ തന്നെ ആണെന്ന്.എനിക്ക് തീരെ അത്ഭുതമില്ല.കാരണം ഇപ്പോൾ പറഞ്ഞ് നാക്ക് വായിലിടുന്നതിനു മുൻപ് മാറ്റി പറയുന്ന ആളാണല്ലോ...അതു കൊണ്ട് എന്തതിശയിക്കാൻ!
ReplyDeleteദേ , ഈ ലിങ്കിൽ എല്ലാം ഉണ്ട്.ഒന്നു ക്ലിക്കി നോക്കൂ..!
അനില്‍, ഇത് എനിക്ക് പുതിയ തിരിച്ചറിവല്ല.യുക്തിവാദിസംഘത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ കുറെ വര്‍ഷങ്ങളായി നേരില്‍ ആരോടും തര്‍ക്കിക്കാറില്ലായിരുന്നു.എന്തെങ്കിലും ഒന്നില്‍ വിശ്വസിക്കുന്നവരുടെ മനസ്സ് വൃണപ്പെടുത്തരുതെന്ന് തീരുമാനമെടുത്തിരുന്നു.വിശ്വാസികള്‍ തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ട്.എന്നാല്‍ ഏതൊരു മനസ്സിനും ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ താങ്ങ് ആവശ്യമുണ്ട്.ആ മനസ്സിനോട് എനിക്ക് അനുകമ്പ പണ്ടേയുണ്ടായിരുന്നു.ബ്ലോഗില്‍ വന്നപ്പോള്‍ മുന്‍ പിന്‍ നോക്കാതെ കുറെ യുക്തിവാദ പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. അതാണിപ്പോള്‍ മരത്തലയനും സുനിലും എടുത്ത് കാണിക്കുന്നത്.
ReplyDeleteഒന്നല്ലെങ്കില്‍ മറ്റൊന്നായ ഒരു വിശ്വാസത്തില്‍ ഊന്നി നിന്ന് തന്നെയാണ് ഏതൊരാളും സംസാരിക്കുന്നത്. യുക്തിവാദി സയന്‍സില്‍ വിശ്വസിക്കുന്നു,മാര്‍ക്സിസ്റ്റ്കാരന്‍ മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്നു, ഭക്തന്‍ തന്റെ മതത്തില്‍ വിശ്വസിക്കുന്നു.പ്രപഞ്ചരഹസ്യങ്ങളാകട്ടെ ആര്‍ക്കും പിടി തരുന്നുമില്ല. കേവലസത്യം ഇതാണെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നുമില്ല. ആ നിലയ്ക്ക് വിശ്വാസികളും യുക്തിവാദികളും പരസ്പരം വാളെടുക്കേണ്ട എന്നാണ് ഈ പോസ്റ്റിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. അത് മനസ്സിലാക്കിയ അനിലിന് നന്ദി.
മണികണ്ഠന്‍,വേണു,കടത്തുകാരന്‍ എന്നിവര്‍ക്ക് നന്ദി...
സജിയോട്, അനിലിന്റെയും എന്റെയും ആത്മാര്‍ത്ഥതയെ സംശയിക്കേണ്ട...
മരത്തലയനോട്, സുനിലിന്റെ മേല്‍ക്കമന്റ് വായിക്കുക...
ശ്രീ@ശ്രേയസ്സിന് നന്ദി..
സുനിലിന് മറുപടി പിന്നീട് :)
‘ദേ , ഈ ലിങ്കില്‍ എല്ലാം ഉണ്ട്.ഒന്നു ക്ലിക്കി നോക്കൂ..!’ എന്ന് സുനില്‍ പറഞ്ഞപ്പോള്‍ സ്വാഭാവികമായി എനിക്കു തോന്നേണ്ടത് അവിടെ ഒന്ന് ക്ലിക്കി നോക്കാനാണ്. പക്ഷേ സുകുമാരേട്ടന്റെ കാര്യമായതു കൊണ്ട് നോക്ക്ണേട എന്നു കരുതി. അദ്ദേഹം നേരത്തെ എഴുതിയിട്ടുള്ളതൊക്കെ വായിച്ചിട്ടുള്ളതാണ് ഞാന്‍. എന്നാലും ഒന്ന് ഓര്‍മ പുതുക്കാമെന്നു വെച്ച് ചെന്നപ്പോള്‍ ആടു കിടന്നിടത്ത് പൂട പോലുമില്ല. പോസ്റ്റ് എന്നല്ല, ബ്ലോഗുതന്നെ കാണാനില്ല...!
ReplyDeleteവിശ്വാസികളുടെ കാര്യങ്ങള്‍ മനസ്സിലാക്കി വന്നപ്പോള്‍ ഇങ്ങനെയാകുമെന്ന് കരുതിയില്ല. ഇതിപ്പോ ഒരു മാതിരി ‘പൂന്താനം സ്റ്റൈല്‍’ ആണല്ലോ...
കണ്ടുകണ്ടങ്ങിരിക്കും ബ്ലോഗിനെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍...!!
‘സുനിലിന് മറുപടി പിന്നീട്’ എന്നു പറഞ്ഞത് ഇതായിരുന്നല്ലേ? :)
ReplyDeleteസുനില്‍ തന്ന ലിങ്ക് ഏതാണെന്ന് എനിക്കുമറിയില്ല സനില്‍.. ഞാന്‍ ക്ലിക്ക് ചെയ്തപ്പോഴും ആ ലിങ്ക് വര്‍ക്ക് ചെയ്തില്ല. ഒന്ന് രണ്ട് യുക്തിവാദപോസ്റ്റുകള്‍ ഞാന്‍ ചില മാസങ്ങള്‍ക്ക് മുന്‍പേ ഡിലീറ്റ് ചെയ്തിരുന്നു..
ReplyDeleteഞാൻ കൊടുത്ത ലിങ്ക് ഇതാണ്.
ReplyDeletehttp://kpscomments.blogspot.com/2008/10/blog-post.html
ഒരു പക്ഷേ ഞാൻ ലിങ്ക് കൊടുത്തതിന്റെ കുഴപ്പമാകാം
ഇനി ഒന്നു കൂടി ഇവിടെ ഒന്നു ക്ലിക്ക് ചെയ്തു നോക്കൂ..
മരത്തലയൻ പറഞ്ഞ വാക്കുകൾ അവിടെ കാണാം
വിശ്വാസികള്‍/ യുക്തവാദികള്‍ എന്ന വാക്കുകളേ തെറ്റാണ്. ഈശ്വര വിശ്വാസികള്‍/ നിരീശ്വരവിശ്വാസികള്‍ അല്ലെങ്കില്‍ ദൈവ വാദികള്‍/ നിരീശ്വര വാദികള്‍ എന്നിവയാണ് ശെരിയായ പ്രയോഗം. ഒരു ദൈവ വിശ്വാസിക്ക് അത് യുക്തിയാവുമ്പോള്‍ നിരീശ്വര വിശ്വാസിക്ക് അതാണ് യുക്തി.
ReplyDeleteഈ രണ്ട് പേരും തമ്മിലുള്ള വാദ/പ്രതിവാദങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല അതൊരിക്കലും അവസാനിക്കാന്‍ പോകുന്നുമില്ല കാരണം രണ്ടിന്റേയും ഉറവിടം തമ്മിലുള്ള വ്യതാസം തന്നെ രസകരമായ കാര്യം ഒരു തരിപോലും ഗുണകരമല്ല ഈ ചര്‍ച്ച എന്നതാണ് , രണ്ട് വിഭാഗത്തിനും കാരണം പുതുതായ ഒന്നുമില്ല രണ്ടു പക്ഷത്തും അതുകൊണ്ട് തന്നെ കാണുന്നവര്‍ക്കും.
ആത്യന്തികമായി ഒരു മനുഷ്യന് വേണ്ടത് സമാധാനപൂര്‍വ്വമായ ഒരു ജീവിതമാണ് അല്ലെങ്കില്‍ അതിനുള്ള സാഹചര്യമാണ്. സമൂഹത്തിന് സമാധാനം ലഭിക്കണമെങ്കില്‍ അതിലെ ഏറ്റവും ചെറിയ കണികയായ മനുഷ്യന് അത് ലഭ്യമാകണം. ഒരു മനുഷ്യന് ഏത് വാദമാണ് സമാധാനം ലഭിക്കാന്‍ നല്ലത് എന്ന് നോക്കിയാല്‍ പ്രശ്നം തീര്‍ന്നു, കൂടുതല്‍ സ്വീകാര്യമായത് എന്തുകൊണ്ടും ദൈവ വിശ്വാസമാണെന്ന തിരിച്ചറിവായിരിക്കാം ലോകത്തില്‍ കൂടുതല്‍ ദൈവ വിശ്വാസികളുണ്ടാവാന്‍ കാരണം.( മത വിശ്വാസമല്ല ദൈവ വിശാസം വാളെടുക്കുന്നതിന് മുമ്പെ ശെരിക്കും ഉള്‍ക്കൊണ്ട് വായിക്കുക!! )
അതേസമയം തീരെ യുക്തിയല്ല ദൈവ വിശ്വാസമെങ്കില്‍ അതുള്‍ക്കൊള്ളൂന്നതോടെ ലഭ്യമാകുമായിരുന്ന സമാധാനത്തേക്കാള്‍ മനുഷ്യന്‍ വില കൊടുക്കുക സമാധാനമില്ലാല്ലെങ്കില്‍ പോലും നിരീശ്വരവിശ്വാസമായിരുന്നേനെ.
ദൈവ വിശാസിയായ ഒരു ഇസ്ലാം മത അനുയായിയെ , പച്ച ബെല്‍ട്ടിട്ട , കള്ളിമുണ്ടുടുത്ത താടിക്കാരന്‍ 'കാക്ക' പിഞ്ഞാണത്തില്‍ ഖുര്‍ ആന്‍ എഴുതിയിട്ട് ആ മഷി കുടിക്കുന്നതാണെന്നും , ഹിന്ദു അനുയായിയെ കാവിയുടുത്ത ആര്‍.എസ്സ് എസ്സുകാരനാണെന്നുമൊക്കെയുള്ള ഇടുങ്ങിയ ചിന്താഗതിയില്‍ അനുമാനിച്ച്/ വിശ്വസിച്ച് വിമര്‍ശിക്കുന്നവരുമാണ് കൂടുതല്‍.
അതേ പോലെത്തന്നെ 'നിനക്ക് നിന്റെ വിശ്വാസം എനിക്കെന്റേയും' എന്ന അടിസ്ഥാന തത്വത്തില്‍ വിശസിക്കുന്ന ഒരു ദൈവ വിശ്വാസി ഇത്തരക്കാരോട് വാദിക്കുന്നത് കാണുമ്പോള്‍ അത് അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉണ്ടാവുന്നതെന്ന് തോന്നിയിട്ടുണ്ട്.
അതുകൊണ്ട് തന്നെയാണ് ഇന്റര്‍ പ്രിട്ടേഷന്‍ വഴി പല കണ്ടുപിടുത്തങ്ങളും തങ്ങളുടെ ഗ്രന്ഥത്തില്‍ പറഞ്ഞതാണെന്ന തരത്തില്‍ അവരെക്കൊണ്ട് വാദിപ്പിക്കുന്നത്.
സ്വന്തം വിശ്വാസത്തില്‍ ആത്മാര്‍ത്ഥതയും കോണ്‍ഫിഡന്‍സും ഉണ്ടെങ്കില്‍ ഇതര വിശാസിയോട് വാദപ്രതിവാദത്തിന്റെ ആവശ്യമില്ല.
കെ.പി.എസ് പോസ്റ്റ് കാലികം നീണ്ട കമന്റില്‍ ഖേദം :)
ഒരോട്ടി , ചില കമന്റുകള്‍ കണ്ടപ്പോള്‍ രണ്ട് തോണിയിലും കാലുകളിടുന്നവര്‍ ബൂലോകത്തും ഉണ്ടല്ലെ ;)
ഇന്ന് നിരീശ്വര വാദി നാളെ ദൈവ വിശാസിയാവാം തിരിച്ചും അതിലെന്താണ് തെറ്റ്?
ഈ മരത്തലയനെക്കൊണ്ട് ഞാന്‍ തോറ്റു. മരത്തലയന്‍ കോപ്പി ചെയ്തപ്പോള്‍ വിട്ടുപോയ എന്റെ വാക്കുകള്‍ ഇങ്ങനെ: “ദൈവം എന്ന ഒരു ശക്തി ഉണ്ട് എന്ന് മാത്രമാണ് വിശ്വാസമെങ്കില്‍ ആ വിശ്വാസം നിരുപദ്രവവും നിര്‍ദ്ദോഷവുമായിരുന്നു”. പറയുന്നത് മുഴുവനും കേള്‍ക്കാനും വിലയിരുത്താനും ഇപ്പോഴൊന്നും ആര്‍ക്കും ക്ഷമയില്ലപ്പാ..എന്ത് ചെയ്യും. സത്യത്തില്‍ ഞാന്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല. തറവാടി പറഞ്ഞത് കൂട്ടി വായിച്ചാല്‍ കുറച്ചുകൂടി വ്യക്തത വരും.
ReplyDeleteസുനില്‍ :),
ReplyDelete>>യുക്തിവാദികളുടെ ശക്തമായ ഇടപെടലുകളൊക്കെ പല രംഗത്തും സത്യം വെളിയിൽ കൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്.<<
യുക്തിവാദികളല്ല നിരീശ്വരവാദികള്‍ എന്നല്ലെ പറയുക?
അവരുടെ ശക്തമായ ഇടപെടലുകളിലൂടെ വെളിയില്‍ കൊണ്ട് വന്ന സത്യങ്ങള്‍ എന്തൊക്കെയാണ്? ഒന്നൂദാഹരിക്കാമോ? അറിയാന്‍ താത്പര്യമുണ്ട്.
മറുപടി വേണമെന്ന് ഒരു നിര്‍ബന്ധമില്ല ;)
എല്ലാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഈശ്വരവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ആത്മീയ-ഭൌതികവാദികള്‍ക്കും ഒക്കെ അനിവാര്യമായ ഒന്നാണു മന:സമാധാനം.അത് അപരനില്‍ നിന്ന് അപഹരിച്ചിട്ട് ആര്‍ക്കും ഒന്നും നേടാനില്ല. ഈ രീതിയില്‍ ഉള്ള സംവാദമാണ് യഥാര്‍ഥത്തില്‍ നടക്കേണ്ടത്. വിശ്വാസങ്ങളിലും മന:സമാധാനം നഷ്ടപ്പെടുത്തുന്ന പ്രവണതകളും മുതലെടുപ്പുകളുമുണ്ട്. ഇതിലൊക്കെ എല്ലാവര്‍ക്കും യോജിക്കാന്‍ പറ്റും.
ReplyDeleteസുനില്‍ ലിങ്ക് ഇട്ടതില്‍ വന്ന പിശകാണല്ലേ? എങ്കില്‍ ഞാന്‍ നേരത്തെ എഴുതിയതിന് ഒരു ക്ഷമാപണം. :)
ReplyDeleteപ്രിയ കെ.പി.എസ്
ReplyDeleteമനുഷ്യന് ജീവിക്കാന്‍ വേണ്ട ഏറ്റവും വലിയ സമ്പത്ത് മന:സമാധാനമാണ് എന്ന തിരിച്ചറിവ് സ്വാഗതാര്‍ഹം തന്നെ. ശാസ്ത്രത്തിന് ഒരു പക്ഷേ മന:സമാധാനത്തേക്കാള്‍ ആളുകള്‍ക്ക് മന ക്ലേശമാണ് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടാവുക. (ഇത് പറഞ്ഞത് കൊണ്ട് എന്നെ ശാസ്ത്രത്തിന്റെ ശാസ്ത്രത്തിന്റെ ശത്രുവായി ദയവായി മുദ്രകുത്താതിരിക്കുക)
നീതി ബോധമുള്ള മനുഷ്യന്, അനീതിയുടെ ഈ ലോകത്ത്, എവിടെയെങ്കിലും നീതി ലഭിക്കാനുണ്ടെന്നുള്ള ഒരു വിശ്വാസം അവന് ആശ്വാസവും ആത്മവിശ്വാസവും നല്‍കാതിരിക്കില്ല.
വിശ്വാസങ്ങള്‍ ചൂഷോണോപാധികളും,കച്ചവട വത്കൃതവുമാക്കുന്ന പൌരോഹിത്യ മതങ്ങളെ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.
നന്ദി പ്രിയപ്പെട്ട സലാഹുദ്ദീന്‍,അനീതിയുടെ ഈ ലോകത്ത്,ആസുരമായ ഈ കാലത്ത് മനസ്സില്‍ നന്മ സൂക്ഷിക്കുന്ന ഏവരും ഒന്നിക്കേണ്ട സമയമാണിത്.ഏത് വിശ്വാസവും വിശ്വാസരാഹിത്യവും ഇതിന് തടസ്സമായിക്കൂട. ഈയൊരു മാനവികതലത്തില്‍ ജബ്ബാര്‍ മാഷിനും ഫൈസല്‍ കൊണ്ടോട്ടിക്കും പോലും ഒന്നിക്കാന്‍ കഴിയേണ്ടതാണ്. ആര്‍ക്കും നന്മയോ സാന്ത്വനമോ നല്‍കാത ബൌദ്ധികവിവാദങ്ങള്‍ നിരപരാധികളായ മനുഷ്യര്‍ക്കെതിരാണ്.
ReplyDeleteലേഖനത്തിന്റെ അന്തസത്തയോട് പൂര്‍ണ്ണമായും യോജിക്കുന്നു .മാഷുടെ ഉദ്ദേശ ശുദ്ധിയില്‍ ,ആത്മാര്ത്ഥതയില്‍ ,സംശയവും ഇല്ല . മാത്രമല്ല ഇത്തരമൊരു പോസിറ്റീവ് ആയ ചര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ അഭിനന്ദിക്കുകയും ചെയ്യുന്നു .
ReplyDeleteകെ.പി.സുകുമാരന്‍ (K.P.S.) said...
ഒന്നല്ലെങ്കില്‍ മറ്റൊന്നായ ഒരു വിശ്വാസത്തില്‍ ഊന്നി നിന്ന് തന്നെയാണ് ഏതൊരാളും സംസാരിക്കുന്നത്. യുക്തിവാദി സയന്‍സില്‍ വിശ്വസിക്കുന്നു,മാര്‍ക്സിസ്റ്റ്കാരന്‍ മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്നു, ഭക്തന്‍ തന്റെ മതത്തില്‍ വിശ്വസിക്കുന്നു.പ്രപഞ്ചരഹസ്യങ്ങളാകട്ടെ ആര്‍ക്കും പിടി തരുന്നുമില്ല.
ഇവിടെ ചെറിയ ഒരു തിരുത്തുണ്ട് .. യുക്തിവാദി തനിക്കു താല്പര്യമുള്ള രീതിയില്‍ സയന്‍സില്‍ അന്ധമായി വിശ്വസിക്കുന്നു , ഭക്തന്‍ തന്റെ മതത്തില്‍ അന്ധമായ വിശ്വസിക്കുന്ന പോലെ .
വിശദമാക്കിയാല്‍ , യഥാര്‍ത്ഥത്തില്‍ സയന്‍സിലെ അറിവ് നമ്മെ പ്രപഞ്ച രഹസ്യങ്ങളുടെ മുന്നില്‍ കൂടുതല്‍ വിനയമുള്ളവരാക്കും , ഒരു ഉദാഹരണം പറഞ്ഞാല്‍ ഒരു കുഞ്ഞു ജനിക്കുന്നത് സാധാരണ ഒരാള്‍ക്ക് ഒരു നിത്യ സംഭവം മാത്രം ..പക്ഷെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നവ്ര്‍ക്കോ രണ്ടു സൂക്ഷ ബീജങ്ങള്‍ കൂടിച്ചേരുന്നു , എന്നിട്ട് ഭ്രൂണ വളര്‍ച്ചക്ക് dedicated ആയി നിരവധി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള ഗര്‍ഭാശയത്തില്‍ അത് വളരുന്നു ..അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് oxygen നും പോഷണവും placenta യിലൂടെ കൈമാറ്റം ചെയ്യുന്നു എന്നാല്‍ രോഗാണുക്കളെ തടയുന്നു ...ഗര്ഭാശയത്തിലെ ഇരുട്ടില്‍ ഒരിക്കലും ഉപയോഗമില്ലാത്ത കണ്ണ് , ചെവി, നാക്ക് , മൂക്ക് , എന്നിവ എല്ലാം കുഞ്ഞില്‍ ഒരു കൃത്യമായ അനുപാതത്തില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ഏറെക്കുറെ പൂര്‍ണ്ണമായി വളരുന്നു .. കൃത്യമായ സമയത്ത് ഗര്‍ഭാശയം പുറം തള്ളുന്ന കുഞ്ഞിനു അമ്മയുടെ മുലകള്‍ പോഷക സമ്പൂര്‍ണ്ണമായ പാല്‍ ചുരത്തുന്നു .അതും ആദ്യ ദിവസങ്ങളില്‍ antibodies അടങ്ങിയ കൊഴുപ്പ് കുറഞ്ഞ immune milk എന്നറിയപ്പെടുന്ന colostrum .ഇത് പോലെ എത്ര എത്ര കോഡിനേഷന്.. ഇവയൊക്കെ കൃത്യമായി ജീനുകളില്‍ കോഡ് ചെയ്യപ്പെട്ടത്തിനു പിന്നിലെ യുക്തിയെ ഓര്‍ത്തു അറിവുള്ളവന്‍ അഹങ്കരിക്കുന്നതിനു പകരം വിനയാന്വിതനാകും .
പക്ഷെ ചില തീവ്ര യുക്തിവാദി ചെയ്യുന്നതോ , തനിക്കു ആവശ്യമുള്ള ശാസ്ത്ര സിദ്ധാന്തത്തില്‍ കടിച്ചു തൂങ്ങുന്നു , അതെത്ര പഴകിയതായാലും , നിലവില്‍ ശാസ്ത്ര ലോകത്ത് ഒട്ടും സ്വീകര്യമാല്ലാത്തായാലും ശരി .പിന്നെ ശാസ്ത്ര ലോകം തെളിവുകളുടെ അടിസ്ഥാനത്തില്‍ തള്ളിയ അത്തരം ശാസ്ത്രകാരന്മാരുടെ പഴയ ചരിത്രം പുതിയ ആവേശത്തോടെ അവതരിപ്പിക്കുന്നു . എന്നിട്ട് അതില്‍ അഭിരമിക്കുന്നു ..ഇവിടെ പുതിയ ശാസ്ത്ര അറിവുകളോടാണ് താന്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതെന്ന് അവന്‍ ഓര്‍ക്കുന്നില്ല ..അതെ സമയം താന്‍ ശാസ്ത്രത്തിന്റെ ആളാണെന്നു സ്വയം വാദിക്കുകയും ചെയ്യുന്നു .അതിലെ തെറ്റുകള്‍ വസ്തുതകളോടെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ നിങ്ങള്‍ ആദ്യം നിങ്ങളുടെ ഗ്രന്ഥങ്ങളിലെ തെറ്റ് തിരുത്തി വരൂ എന്ന വിചിത്ര വാദമാണ് ഉന്നയിക്കുക .
ഏതായാലും kps മാഷിന്റെ ഈ ചര്‍ച്ച ചില നില പാടുകള്‍ പുനപരിശോധിക്കാന്‍ ഇരു കൂട്ടരെയും പര്യാപ്തമാക്കട്ടെ ... വളരെ വൈകാരികവും അന്ധവും ആയി തന്റെ ഗ്രന്ഥത്തെ കൊണ്ട് നടക്കുന്ന മതവാദിയെയും , പ്രപഞ്ഞ രഹസ്യങ്ങള്‍ തന്റെ 1.5 കിലോ വരുന്ന തലച്ചോറില്‍ ഒതുങ്ങുന്നതാണ് എന്ന് വിചാരിച്ചു ദൈവ വിശ്വാസികളെ പരമ പുച്ഛത്തോടെ കാണുന്ന തീവ്ര യുക്തിവാദികളെയും ..
നന്ദി ഫൈസല്‍ ഈ ലേഖനത്തിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞതിന്. എന്റെ യുക്തിവാദി-ഇടത്പക്ഷ-മറ്റ്- സുഹൃത്തുക്കളും ഈ ചര്‍ച്ചയില്‍ പോസിറ്റീവായി പങ്കെടുത്തെങ്കില്‍ എന്നാശിക്കുന്നു.
ReplyDeleteമറ്റൊരു വൈരുധ്യം കൂടി നാം കാണാതിരുന്നു കൂടാ .
ReplyDeleteമതവാദി ശാസ്ത്ര രഹസ്യങ്ങള്‍ തേടി തന്റെ വേദ ഗ്രന്ഥത്തിലേക്കു തിരിയുന്നു ..എല്ലാം അതിലുണ്ടെന്നു വെറുതെ വീമ്പു പറയുന്നു ..യഥാര്‍ത്ഥത്തില്‍ ശാസ്ത്ര തത്വങ്ങള്‍ വിശദീകരിക്കലല്ല വേദഗ്രന്ഥങ്ങളുടെ ജോലി . അവ ബൌദ്ധികമായി മനുഷനെ നേര്‍വഴിക്കു നടത്തേണ്ട ഗുരുനാഥന്‍മാരാണ് . നല്ല ശമാര്യക്കാരനെക്കുറിച്ചും ഭൂമിയുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക എന്നും സ്നേഹം , നീതി , എന്നിവയെക്കുറിച്ചും ബോധം ഉണ്ടാക്കേണ്ടവയാണ് .. അതില്‍ പോയി ശാസ്ത്രം തിരയുന്നത് ഇരുട്ടില്‍ തപ്പലാണ് .വിഡ്ഢിത്തമാണ്
എന്നാല്‍ യുക്തിവാദി ചെയ്യുന്നതോ നൈതികമായ കാര്യങ്ങള്‍ ശാസ്ത്രത്തില്‍ പോയി തിരയുന്നു ... സ്നേഹം കാരുണ്യം , നീതി , ദയ ഇവയൊന്നും ശാസ്ത്രീയമായി വിശദീകരണത്തിന് വഴങ്ങുന്നതല്ല എന്ന് അവന്‍ വിസ്മരിക്കുന്നു , കഴിവില്ലാത്തവന് താങ്ങാവുന്നതിനെക്കുറിച്ചല്ല കയ്യൂക്കുള്ളവന്റെ അതിജീവനം ആണ് ശാസ്ത്രം വിശദീകരിക്കുക ..
നീതി , ദയ, കാരുണ്യം , സ്നേഹം , എന്നിവയ്ക്ക് ശാസ്ത്രത്തെ ആശ്രയിക്കുന്നവനും ഇരുട്ടില്‍ തന്നെയാണ് തപ്പുന്നത് .. , ശാസ്ത്രം തിരഞ്ഞാല്‍ ഒരിക്കലും ഒരു വിചാരണ നാളിനെ ക്കുറിച്ച് ആലോചിക്കാനെ കഴിയില്ല.. എന്നാല്‍ അനീതി അരങ്ങു തകര്‍ത്തു ആടുമ്പോള്‍ , പിഞ്ചു കുഞ്ഞുങ്ങള്‍ വരെ അധികാര വര്‍ഗ്ഗത്തിന്റെ ഈഗോക്ക് തലയറുക്കപ്പെട്ടു ബലിയാടാകുമ്പോള് , നാം ചിന്ത്ച്ചു പോകും ദൈവമേ ഇവനെയൊന്നും വെറുതെ വിടരുതേ ... അതെ ഉണ്ടോ ഇല്ലെയോ എന്നതിനേക്കാള്‍് നീതിയുടെ തേട്ടമാണ് പുനര്‍ജന്മവും ഇരയും വേട്ടക്കാരനും ആയ മനുഷ്യരെല്ലാം അണി നിരന്നു കൊണ്ടുള്ള ന്യായ വിധി നാളും . .പറയാം ഈ ക്രൂരതകള്‍ ഒക്കെ struggle for existence ഉം survival of the fittest ഉം എന്ന് .
നീതിയുടെ തേട്ടം ശാസ്ത്രത്തിനു ദഹിക്കുന്നതല്ല ..പക്ഷെ മനുഷ്യത്വത്തിന്റെ അനിവാര്യമായ ദാഹമാണത്... എന്തും ചെയ്തു അങ്ങ് മരിച്ചു പോയ്ക്കളയാം എന്നി വിചാരിക്കുന്നത് ഒരു തരം വിഡ്ഢിത്തം ആണ് എന്നാണ് എന്റെ വിശ്വാസം , പ്രത്യേകിച്ച് നാം അറിയാതെ ഈ ലോകത്ത് ഇത്രയും സംവിധാനങ്ങളോടെ ജനിച്ച സ്ഥിതിക്ക് ..ഓരോരുത്തരുടെയും ഉള്ളില്‍ തന്നെ ഒരു മന സ്സാക്ഷി already ഫിറ്റ് ചെയ്യപ്പെട്ട സ്ഥിതിക്ക് ..
നല്ല ചര്‍ച്ചകള്‍ നടക്കട്ടെ ...
off;
ReplyDeletedear KPS ,
can u change ur comment setting (settings --> comments --> Comment Form Placement --> Full page.
its better to see new comments when refreshing while using mozilla , etc.. other wise it will not show new comments..
thanx
കമന്റ് സെറ്റിങ്ങ് മാറ്റിയിരിക്കുന്നു ഫൈസല്‍ :)
ReplyDeleteഞാന്‍ എന്റെ ഇപ്പോഴത്തെ ചിന്ത ഇവിടെ പങ്ക് വെച്ചു എന്നേയുള്ളൂ. ഈഗോ അടക്കിവാഴുന്നതാണ് സമകാലിക മലയാളമനസ്സ്. അത്കൊണ്ട് ഫൈസല്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ട.പ്രത്യേകിച്ചും ബുദ്ധിജീവികള്‍ കൂടുതലുള്ള ബ്ലോഗില്‍. ഞാന്‍ നേരിട്ട് കണ്ടുമുട്ടുന്ന സാധാരണക്കാരോടാണ് സംവദിക്കുന്നത്.അതില്‍ ഒരു സംതൃപ്തിയുണ്ട്.
നിരീശ്വരവാദികളുടെ പ്രവർത്തനത്തിനു പരിമിതികളുണ്ടു്. ഈശ്വരവാദികളെ പോലെ ഭീമമായ ഫണ്ടും, കൂലി പട്ടാളവും, ചാവേർ പടയും ഒന്നും അവർക്കില്ല. നിരീശ്വരവാദികളുടെ പ്രവർത്തനങ്ങൾ അധികവും സർവ്വകലാശലകളിലും, ലൈബ്രറികളിലും, ബ്ലോഗിലും പുസ്തകങ്ങളിലും മാത്രം ഒതുങ്ങി നില്ക്കുന്നു.
ReplyDeleteഅപ്പോൾ രണ്ടു് വിത്യസ്ത പ്രതലങ്ങളിൽ സ്ഥിധിചെയ്യുന്ന വിഭാഗങ്ങൾ തമ്മിലാണു് സംവാദങ്ങളും പോരാട്ടങ്ങളും സാധാരണ ഉണ്ടാകാറുള്ളതു്. സുകുമാരൻ ചേട്ടൻ പറഞ്ഞതുപോലെ ഈശ്വരവാദികളുമായി സംവാദം നടത്തുന്നതിനോടു് എനിക്കും താൽപര്യമില്ല. തല പോകുന്ന പ്രശ്നമാല്ലെ.
ദൈവത്തിൽ വിശ്വസിക്കാനായി മദവിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ പോലെയാണോ നിരീശ്വരവാദികൾ നടത്തുന്ന പ്രവർത്തനങ്ങൾ? നിരീശ്വരവാദികളെ വഴിയിൽ കണ്ടാൽ ഉപദ്രവിക്കുകയും ചിലപ്പോൾ കൊലപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായമുള്ള നാട്ടിൽ എങ്ങനെയാണു് നിരീശ്വരവാദികളും ഈശ്വരവാദികളെം തുല്യരാകുന്നതു്?
പിന്നെ ഈ വരിയോടു് എന്റെ പ്രതിഷേധം അറിയിക്കട്ടെ
"ദൈവം എന്ന അത്താണിയില്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ചിട്ടാണ് അവരൊക്കെ ഉറങ്ങുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ കടുത്ത ഡിപ്രഷന്‍ പലര്‍ക്കും മനോവിഭ്രാന്തിയുണ്ടാക്കും."
നിരീശ്വരവാദികൾ എല്ലാം ഡിപ്രഷനിൽ മുങ്ങി മരിക്കുകയാണെന്നാണോ?
മതം ഇല്ലാതെ തന്നെ മനുഷ്യനെ നന്നാകാൻ കഴിയും. മതം ഉണ്ടായിട്ട് മനുഷ്യൻ നന്നാകുന്നുണ്ടോ?
ഒരുപറ്റം യുക്തിവാദികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ഇന്നുവരെ ഒരു പത്രത്തിലും വായിച്ച ഓർമ്മയില്ല.
>>.പ്രത്യേകിച്ചും ബുദ്ധിജീവികള്‍ കൂടുതലുള്ള ബ്ലോഗില്‍. <<
ReplyDeleteഅത് ശെരിയാണോ കെ.പി.എഎസ്സേ, ബുദ്ധിജീവികള്‍ എന്ന് സ്വയം നടിക്കുന്നവര്‍ എന്നതല്ലെ ശെരി? കാരണം ബുദ്ധിയിള്ളവര്‍ക്ക് ഈഗോ കാണില്ല.
ഇനി 'ബു.ജി' എന്ന അര്‍ത്ഥത്തിലാണ് താങ്കള്‍ ആ വാക്കുപയൊഗിച്ചതെങ്കില്‍ യോജിക്കുന്നു ;)
ശെരിയായ അര്‍ത്ഥത്തിലുള്ള ദൈവ വിശ്വാസിക്ക് ഒരിക്കലും ഒരു തീവ്രവാദിയാവാന്‍ കഴിയില്ല.
ReplyDeleteമതഗ്രന്ഥങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി പറയുന്നവര്‍ മതാനുയായികളെ പ്രകോപിതരാക്കുന്നുണ്ട്.പുരാതനസംസ്കൃതിയില്‍ ഉരുത്തിരിഞ്ഞ മതങ്ങളില്‍ പറഞ്ഞ ഒരു പാടു കാര്യങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ നിര്‍വചനത്തില്‍ പുതിയ അര്‍ത്ഥങ്ങളാണ് കൈ വരുന്നത്,എന്നാല്‍ ശാസ്ത്രം ഒരു പോയിന്റിലും അതിന്റെ അന്വേഷണത്വര നിശ്ചലമാക്കുന്നില്ല. അതുകൊണ്ടുതന്നെ അത് മറ്റേതൊരാശയത്തേക്കാളും വളര്‍ന്നു കൊണ്ടിരിക്കുന്നു.ശാസ്ത്രം ആത്മീയതക്ക്/വിശ്വാസത്തിന് എതിരാനെന്നു ഞാന്‍ കരുതുന്നില്ല എന്നാല്‍ ആത്മീയത/വിശ്വാസം എന്ന പേരില്‍ തെറ്റിദ്ധാരണകളുടെ മീതെ പടുത്തുയര്‍ത്തപ്പെട്ട ചില കോട്ടകളെ അത് തകര്‍ത്തുകളയുകയും ചെയ്യുന്നുണ്ട്.
ReplyDelete"ഇരയും വേട്ടക്കാരനും ആയ മനുഷ്യരെല്ലാം അണി നിരന്നു കൊണ്ടുള്ള ന്യായ വിധി നാളും"
ഇഹലോകത്തില്‍ നീതികേടനുഭവിച്ചവന് പരലോകത്ത് നീതിലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ട് എന്തു നേടാന്‍ ഫൈസല്‍? അവന്‍ ചുമക്കുന്ന നുകം അതെത്ര ഭാരമുള്ളതായാലും അനാവശ്യമായതായാലും ഇറക്കി വയ്ക്കാതിരിക്കാന്‍ അതവനെ പ്രേരിപ്പിക്കും തീര്‍ച്ച.
ചര്‍ച്ചയില്‍ ഇടപെട്ടതിന് കൈപ്പള്ളിയോട് നന്ദി പറയുന്നു. കൈപ്പള്ളിയോട് പോസിറ്റാവായി മറ്റാരെങ്കിലും മറുപടി പറയാതിരിക്കില്ല. ഞാന്‍ ഡിപ്രഷന്റെ കാര്യം പറഞ്ഞത് സാധാരണക്കാരുടെ കാര്യത്തിലാണ്. അവരോട് യാന്ത്രികമായി യുക്തിവാദം പറയരുതെന്ന് യുക്തിവാദി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയാണ് ഞാന്‍. നിരീശ്വരവാദികള്‍ക്ക് ചിന്തിച്ചുറപ്പിച്ച മനസ്സുണ്ടാവും. അമ്പലങ്ങളിലും പള്ളികളിലും പോകുന്ന ആകുലചിത്തരായ പാവങ്ങളുടെ മനസ്സ് ദുര്‍ബ്ബലമാണ്. അവരോട് യുക്തിവാദം പ്രസംഗിക്കുന്നത് ശരിയല്ല. അവര്‍ക്ക് എപ്രകാരം ശാന്തി നല്‍കാന്‍ കഴിയും എന്നാണ് ആലോചിക്കേണ്ടത്.
ReplyDeleteമതം ഇല്ലാതെ തന്നെ മനുഷ്യനു നന്നാകാന്‍ കഴിയും. മതം ഉണ്ടായിട്ട് മനുഷ്യന്‍ നന്നാകുന്നുണ്ടോ?
മതം ഇല്ലാതെ മനുഷ്യനു നന്നാകാന്‍ കഴിയും എന്നത് ഒരു ഐഡിയല്‍ കണ്ടീഷന്‍ ആണ്. അത് പ്രായോഗികമാകാന്‍ സാദ്ധ്യത വിരളം. മതം ഉണ്ടായിട്ട് മനുഷ്യന്‍ നന്നാകുന്നുണ്ട്,തീര്‍ച്ചയായും.നന്നായവനു മതം വേണ്ടായിരിക്കാം. നന്നാകാന്‍ ഇന്ന് മതത്തിനു പകരം മറ്റൊരു സംവിധാനം കാണുന്നില്ല
സമാധാനപരമായ ഒരു സംവാദം കണ്ടതിലാണ് സന്തോഷം ഏറെയും. യുക്തിവാദി എന്ന വർഗ്ഗം ഒരു വട്ടംവരച്ച് ചിന്തിക്കുമ്പോൾ വട്ടത്തിനു പുറത്ത്
ReplyDeleteഎന്തെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ ആ വട്ടം ഒന്നു മാറ്റി വരക്കും. ചില അന്ധമായ ദൈവവിശ്വാസികൾ ഒരു വരപോലും മാറ്റി വരച്ച് ചിന്തിക്കില്ല.
അവിടെ മനുഷ്യന്റെ യുക്തിയും ചിന്താശേഷിയും പണയം വെയ്ക്കുന്നു.
@സുനിൽ കൃഷ്ണൻ:
താങ്കൾ വിശ്വസിക്കുന്ന ദൈവം ഏതു തരത്തിലുള്ളതാണെന്ന് മനസ്സിലാവുന്നില്ല. അല്ലെങ്കിൽ ദൈവം താങ്കൾ കരുതുന്നതുപോലുള്ള
ഒരാളായിരിക്കണം എന്നു ശഠിക്കുന്നുണ്ട്.
ശബരിമലയിലെ വിളക്ക് മനുഷ്യൻ തെളിയിക്കുന്നതാവരുത് എന്ന് നിർബ്ബന്ധമുണ്ടോ താങ്കൾക്ക്. അതിലേയ്ക്ക് ഇത് ചേർത്തു വായിക്കൂ.
: Is the makara jyoti in Sabari mala, a man made light ?
Ans: If the idol, sanctum sanctorum, temple structure, the forest path, the vehicles, the prasadam, all the materials for the prasadam, the pooja, the food, the building,….etc are all made by men and all those who are working there also men, then what is the problem if the makara jyoti in sabari mala is also made by men. Nowhere , in any book it has been mentioned that the makarajyoti is made by GOD. It is only said that the jyoti is divine and glorious.
(this is from www.iish.org)
മതം പുതിയ നൂറ്റാണ്ടില്‍
ReplyDelete>>മതം ഉണ്ടായിട്ട് മനുഷ്യന്‍ നന്നാകുന്നുണ്ട്,തീര്‍ച്ചയായും.നന്നായവനു മതം വേണ്ടായിരിക്കാം. നന്നാകാന്‍ ഇന്ന് മതത്തിനു പകരം മറ്റൊരു സംവിധാനം കാണുന്നില്ല<<
ReplyDeleteഹൈ ലൈറ്റ്!, മതമെന്ന കേവലവാക്കിന് പകരം ദൈവ വിശ്വാസം എന്നായെങ്കില്‍ എന്നാഗ്രഹിച്ചുപോയി
പ്രിയ ചിന്തകന്‍, ഒരു തുറന്ന സംവാദമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.ഇവിടെ ലിങ്ക് ഇട്ട് ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ല. കഴിവതും ലിങ്കുകള്‍ ഒഴിവാക്കുക. എല്ലാവരും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാവണം എന്ന ഫൈസലിന്റെ വാക്കുകള്‍ ഓര്‍ക്കുമല്ലോ...
ReplyDeleteപ്രിയ തറവാടി,കൈപ്പള്ളിയുടെ ചോദ്യത്തിനാണ് അങ്ങനെ ഉത്തരം പറഞ്ഞത്. മതം എന്നത് മനുഷ്യനെ നേര്‍വഴിയ്ക്ക് നയിക്കാനുള്ള ഒരു സംവിധാനമാണെന്ന് പറയാമെന്ന് തോന്നുന്നു. മതവും ഇപ്പോള്‍ നന്നാക്കപ്പെടേണ്ട അവസ്ഥയിലാണെന്ന് നമുക്കറിയാമല്ലൊ.എന്നാല്‍ എന്തിനെയും ഒരു ചെറുന്യൂനപക്ഷമാണു ദുഷിപ്പിക്കുന്നത് എന്നും നമുക്കറിയാം.
ദൈവം എന്നത് ജാതി-മത-വര്‍ഗ്ഗവ്യത്യാസമില്ലാതെ അനേകരുടെ ആന്തരീകശുദ്ധീകരണത്തിനും ആശ്രയത്തിനും അടിസ്ഥാനമായ വിശ്വാസമാണ്. ഇവിടെ ഒരു പക്ഷത്തും കക്ഷി ചേരാതെ,പകരം വിശ്വാസങ്ങള്‍ നല്‍കാനില്ലെങ്കില്‍ ദൈവവിശ്വാസത്തെ തല്ലിത്തകര്‍ക്കാതിരിക്കുക എന്ന് യുക്തിവാദികളോട് ആവശ്യപ്പെടുകയാണ് ഞാന്‍. ദൈവം എന്നത് വിശ്വസിക്കുന്ന ഒരാള്‍ക്ക് മാത്രം ബോദ്ധ്യപ്പെടുന്ന ഒന്നാണ്. അത് തര്‍ക്കവിഷയമായി എന്തിന് നിലനിര്‍ത്തണം? യുക്തിവാദികള്‍ക്കും ഭൌതികവാദികള്‍ക്കും മറ്റെന്തെല്ലാം പ്രവര്‍ത്തനമേഖലകളുണ്ട്?
ബ്ലോഗില്‍ പോലും ഇരുപക്ഷവും ശക്തമായി ഏറ്റുമുട്ടുന്ന ഒരു പശ്ചാത്തലത്തിലാണ് ഞാന്‍ ഈ നിലപാട് സ്വീകരിക്കുന്നത്
ഒരുപറ്റം യുക്തിവാദികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ഇന്നുവരെ ഒരു പത്രത്തിലും വായിച്ച ഓർമ്മയില്ല.
ReplyDeleteകൈപ്പിള്ളി എന്ത് ഉദ്ദേശിച്ചിട്ടാണ് ഇത് പറഞ്ഞത് എന്ന് എനിക്കറിയില്ല ..വളരെ നിഷ്കളങ്കമായി പ്പോയി ഈ വിലയിരുത്തല്‍ .തീവ്രവാദം എന്നത് മതത്തിന്റെ പേരിലുള്ളത് എന്ന ഇടുങ്ങിയ അര്‍ഥം വച്ചതിനാലാവാം , ഭരണകൂടങ്ങള്‍ക്കെതിരെ , ഇഷ്ടമില്ലാത്ത സംഘടകള്‍ക്കെതിരെ , അവയിലെ നേതാക്കള്‍ക്കെതിരെ ഒക്കെ ഗൂഡാലോചനയും അക്രമവും സംഘടിപ്പിക്കാരില്ലേ ദൈവത്തില്‍ വിശ്വസിക്കാത്തവരും ? സ്റ്റേറ്റ് തീവ്രവാദം എന്ന ഒന്ന് കൈപ്പിള്ളിക്ക് അറിയാമോ ? ഹിരോഷിമയില്‍ അട്ടം ബോംബ് ഇട്ടതു മുതല്‍ ഇറാക്കിലെ കൂട്ടക്കുരുതി വരെ ഒരു മത വിശ്വാസത്തിന്റെ പേരില്‍ നടന്ന ആക്രമണങ്ങള്‍ അല്ല ..ഇനി ഈ മതത്തിന്റെ പേരില്‍ തീവ്രവാദം നടത്തുന്നവര്‍ തന്നെ ഒരു ഗണ്യമായ വിഭാഗം ഗുണ്ടകളും മത പരമായി വിശ്വാസം ഉള്ളവര്‍ തന്നെയും ആയിക്കൊള്ളണം എന്നില്ല ..പോട്ടെ ക്വോട്ടേഷന് സംഘങ്ങളും അധോലോക സംഘങ്ങളും മത വിശ്വാസികള്‍ ആണെന്ന് കൈപിള്ളി അങ്ങ് ഉറപ്പിച്ചത് എങ്ങിനെ ?
സത്യത്തില്‍ ദൈവം തന്നെ കാണും എന്ന് ഉറച്ചു വിശ്വസിക്കുന്നവന്‍ അക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കില്ല .ആളുകള്‍ തങ്ങളുടെ സ്വാര്‍ഥതക്ക് വേണ്ടി മറ്റു പലതിനെയും എന്ന പോലെ മതങ്ങളെയും ഉപയോഗിക്കുന്നു എന്ന് മാത്രം .. യഥാര്‍ത്ഥത്തില്‍ ക്രിമിനലുകളെ ക്രിമിനലുകള്‍ ആയി കാണാന്‍ മൊത്തം സമൂഹത്തിനു കഴിയാതെ പോകുന്നതാണ് ഇത്തരം സംഘങ്ങള്‍ വളരാന്‍ കാരണം . അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നും നല്ല ശമാര്യക്കാരന്റെ കഥയും പറയുന്ന മതങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യ നന്മയെ പ്രോത്സാഹിപ്പിക്കുകയാണ് ..അതും മനസ്സിലാക്കാതെ പോകുന്നത് മൊത്തം സമൂഹത്തിന്റെ നഷ്ടം എന്നല്ലാതെ എന്ത് പറയാന്‍
ഇഹലോകത്തില്‍ നീതികേടനുഭവിച്ചവന് പരലോകത്ത് നീതിലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ട് എന്തു നേടാന്‍ ഫൈസല്‍? അവന്‍ ചുമക്കുന്ന നുകം അതെത്ര ഭാരമുള്ളതായാലും അനാവശ്യമായതായാലും ഇറക്കി വയ്ക്കാതിരിക്കാന്‍ അതവനെ പ്രേരിപ്പിക്കും തീര്‍ച്ച.
ReplyDeleteപ്രിയ കാവലാന്‍ , പ്രത്യക്ഷത്തില്‍ താങ്കളുടെ ആശങ്ക പ്രസക്തം എന്ന് തോന്നാം , പക്ഷെ ഒന്ന് ആലോചിച്ചു നോക്കൂ, ഒരു ഉദാഹരണം എന്ന നിലക്ക് പ്രത്യക്ഷം ആയി തന്നെ കൊലചെയ്യപ്പെട്ട ഇറാക്കിലെ കുഞ്ഞുങ്ങളെ പ്പറ്റി , അവര്‍ക്ക് നഷ്ടപ്പെട്ടത് ,അവര്‍ സഹിച്ച വേദനകള്‍ എങ്ങിനെയാണ് നാം പകരം കൊടുക്കുക .എന്താണ് നാം പകരം കൊടുക്കുക ? അത് ചെയ്തവരോ ഇപ്പോഴും അഹന്തയോടെ അധികാരത്തിന്റെ അകത്തളങ്ങളില്‍ സുഖം ആസ്വദിക്കുന്നു.. ഭൂമിയില്‍ വച്ച് തന്നെ എങ്ങിനെ നീതി സാധ്യമാകും ? ഒന്ന് പറഞ്ഞു തരുമോ..? പ്ലീസ് ...
ഈ ചുരുങ്ങിയ പ്രവാസ ജീവിതത്തില്‍ തന്നെ ചിലരുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ ഇടയായി ..ചിട്ടി കുറിയും മറ്റും പറഞ്ഞു ആളുകളെ വഴിയാധാരം ആക്കിയും /വിശ്വസിച്ചു കൂടെക്കൂട്ടിയവന്‍ ചതിച്ചും കടന്നു കളഞ്ഞ ആളുകളെപറ്റി ..ഒരു നിയമത്തിനും തൊടാന്‍ പറ്റാതെ എവിടെയോ സുഖം അനുഭവിക്കുന്നവരെ പറ്റി. എന്ത് ചെയ്യും ? ഇങ്ങിനെ ജീവിതം തകര്‍ക്കപ്പെട്ടവന് അപമാനം സഹിച്ചുള്ള മരണവും , വഞ്ചകന് പട്ടുമെത്തയില്‍ കിടന്നുള്ള സുഖ മരണവുമോ ? പ്ലീസ് പറയൂ
ഒന്നുകില്‍ നീതിയോ ന്യായമോ ഇല്ലാതെ ഇങ്ങിനെ കയ്യൂക്കുള്ളവന്റെ ലോകം ആണ് ഇതെന്ന് പറയേണ്ടി വരും ..അല്ലെങ്കില്‍ ഇതൊക്കെ സംവിധാനിച്ചവന്‍ എന്തെങ്കിലും സംവിധാനം കണ്ടിരിക്കും (അങ്ങിനെ ഉണ്ടെങ്കില്‍,ഒരു മഹാ ശക്തി ഇതിനു പിന്നിലുണ്ടെന്ന് പല യുക്തിവാദികളും സമ്മതിക്കുന്നതായി കണ്ടിട്ടുണ്ട് ) ..ഈ ഒരു സാധ്യത പോലും തള്ളിക്കളയാന്‍ ആകുമോ ? നീതിയുടെ പരമമായ തേട്ടം അല്ലെ ഇത് ?
This comment has been removed by the author.
ReplyDeleteകാവലാന്‍ said...
ReplyDeleteഅവന്‍ ചുമക്കുന്ന നുകം അതെത്ര ഭാരമുള്ളതായാലും അനാവശ്യമായതായാലും ഇറക്കി വയ്ക്കാതിരിക്കാന്‍ അതവനെ പ്രേരിപ്പിക്കും തീര്‍ച്ച.
അവനവന്‍ ചുമക്കുന്ന ഭാരം ഇറക്കി വെക്കാന്‍ ദൈവ വിശ്വാസം തടസ്സം ആകില്ല , പലപ്പോഴും സഹായകം ആകും , ഉദാഹരണത്തിന് ഇസ്ലാമികം ആണെങ്കില്‍ , അനീതി കണ്ടാല്‍ പ്രതികരിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട് ..അതിനിടയില്‍ അവന്‍ മരണപ്പെട്ടാല്‍ ദൈവ മാര്‍ഗ്ഗത്തില്‍ ആണ് എന്ന ബോധം ഉണ്ടാകും അവനു .. ചോദിക്കട്ടെ ഒരു പട്ടം ആളുകളുടെ മുന്നില്‍ മുന്നില്‍ വച്ച് ഒരു സാധുവിനെ ആക്രമിക്കുന്നു എന്ന് വക്കുക ..പ്രതികരിച്ചാല്‍ ഒരു പക്ഷെ ജീവന്‍ വരെ നഷ്ടമാകും ..ആ സന്ദര്‍ഭത്തില്‍ എന്താണ് യുക്തി ചിന്ത ? അവനവന്റെ ജീവന്‍ വിട്ടുള്ള കളിയില്ല അല്ലെ ? പക്ഷെ ദൈവ കല്പന ആണ് അനീതിക്കെതിരെ പ്രതികരിക്കേണ്ടത് എന്ന് ദൈവ വിശ്വാസി വിചാരിച്ചാലോ ? അതില്‍ മരണപ്പെട്ടാല്‍ തനിക്കു പുണ്യം കിട്ടുമെന്നും ? ഞാന്‍ വെറുതെ പറയുക അല്ല ..മറ്റു മതത്തിലും ഏറെക്കുറെ എങ്ങിനെ തന്നെയുണ്ട് ..എങ്കിലും ഉദാഹരണത്തിന് ഖുറാനില്‍ നിന്ന് ഉദ്ധരിക്കട്ടെ
"ദൈവ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും ( നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? )" (വി .ഖു :4 :75)
പിന്നെ ക്ഷമ കൈകൊള്ളേണ്ടത് അനീതിക്കെതിരെ അല്ല എന്ന് വ്യക്തം പകരം നമ്മോടു തെറ്റ് ചെയ്യുന്നവര്‍ക്ക് മാപ്പ് കൊടുക്കാന്‍ കഴിയുമെങ്കില്‍ മനുഷ്യര്‍ക്ക് മാപ്പ് കൊടുക്കുക,, അത് മഹനീയമായ ഒരു ഗുണമാണ് ..ഒരു വചനം മാത്രം നോക്കൂ
"( അതായത് ) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. ( അത്തരം ) സല്‍കര്‍മ്മകാരികളെ ദൈവം സ്നേഹിക്കുന്നു. "( വി. ഖു 3.137 )
സുഹൃത്തേ ..എതിര്‍ക്കാന്‍ വേണ്ടിയുള്ള വാദങ്ങള്‍ അല്ല ഇവ , എന്റെ മത വിശ്വാസം എന്നെ മാക്സിമം നന്മ ചെയ്യാനും നല്ല രീതിയില്‍ പ്രതികരിക്കാനും ആണ് പഠിപ്പിച്ചത് . നന്മ ചെയ്യാന്‍ ഉള്ള .ഒരു ചെറിയ അവസരം പോലും ഞാന്‍ അറിഞ്ഞു കൊണ്ട് പാഴാക്കാറില്ല , പ്രവാസത്തില്‍ പോലും. നന്മയില്‍ വാശിയോടെ മുന്നേറുക എന്ന ഖുറാന്‍ വചനം എനിക്ക് ഒരു പാട് പ്രചോദനം നല്‍കുന്നു . മതം നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എങ്ങിനെ എന്ന് നോക്കൂ
"( നബിയേ, ) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു."( വി. ഖു 2.215 )
വി .ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിച്ചത് എനിക്ക് കൂടുതല്‍ അറിയുന്നത് ഖുറാന്‍ ആയതിനാല്‍ അത് ഉദ്ധരിച്ച് എന്ന് മാത്രം .. ഇത്തരം കാര്യങ്ങള്‍ മിക്ക വേദ ഗ്രന്ഥങ്ങളി ലും ഉണ്ട് എന്നാണു എന്റെ ഓര്‍മ്മ ..ചില അന്ധമായ വിരോധതിനപ്പുരം ഇവയെല്ലാം ഉയര്‍ത്തുന്ന പോസിറ്റീവ് ആയ ചില ചിന്തകള്‍ ഉണ്ട് ..എന്നെ ആകര്‍ഷിക്കുന്നത് അതൊക്കെയാണ്
നിരീശ്വരവാദികളുടെ പ്രവർത്തനത്തിനു പരിമിതികളുണ്ടു്. ഈശ്വരവാദികളെ പോലെ ഭീമമായ ഫണ്ടും, കൂലി പട്ടാളവും, ചാവേർ പടയും ഒന്നും അവർക്കില്ല.
ReplyDeleteഏതൊരു ആവറേജ് യുക്തിവാദിയുടെയും നിരീശ്വരവാദിയുടെയും മതങ്ങള്‍ക്കെതിരായുള്ള അന്ധമായ ഒരു ആരോപണത്തിനുദാഹരണമാണ് കൈപള്ളിയുടെ മുകളിലെത്തെ കമന്റ്. മാത്രമല്ല ഫണ്ടും കൂലിപ്പട്ടാളവുമാണ് എല്ലാ സാമൂഹ്യ പ്രവര്‍ത്തനനങ്ങളുടെയും മുഖ്യ ശ്രോതസ്സ് എന്ന തെറ്റിദ്ധാരണ നല്‍കി, കഷ്ടതയും അനീതിയും അനുഭവിക്കുന്ന സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും.
മതവിശ്വാസികളില്‍ പുഴുകുത്തുകളില്ല എന്നൊന്നും ഒരിക്കലും വാദിക്കാനുദ്ദേശിക്കുന്നില്ല. എന്നാല്‍ ആ പുഴുകുത്താണ് യഥാര്‍ഥത്തില്‍ ദൈവ മതം എന്ന് പ്രചരിപ്പിക്കുന്നത് അന്ധതയല്ലാതെ മറ്റൊന്നുമല്ല.
ലോകത്ത് നടന്ന വന്‍ രക്തചൊരിച്ചിലുകളൊന്നും മതങ്ങളുടെ പേരിലായിരുന്നില്ല എന്ന സത്യം കൈപള്ളി വിസ്മരിച്ച് പോകരൂത്. സംഘര്‍ഷങ്ങള്‍ക്ക് വിശ്വാസങ്ങളേക്കാള്‍ രാഷ്ട്രീയമായമാണ് കാരണം.
കൈപ്പിള്ളി said ..
ReplyDeleteമതം ഇല്ലാതെ തന്നെ മനുഷ്യനെ നന്നാകാൻ കഴിയും. മതം ഉണ്ടായിട്ട് മനുഷ്യൻ നന്നാകുന്നുണ്ടോ?
മതം ഇല്ലാത്ത ആളുകള്‍ ഒക്കെ നല്ലവരാണോ ?
അല്ലെന്നാണ് എന്റെ അനുഭവം ...
അതുപോലെ തന്നെ മത വിശ്വാസികളിലും നല്ലവരും അല്ലാത്തവരും ഉണ്ടാകും .. സ്വാഭാവികം ! ഉദാഹരണത്തിന് തക്കതായ ഒരു കാരണവും ഇല്ലാതെ അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ട് തള്ളുന്നത് നല്ലതല്ല എന്ന് നമുക്ക് ഉറപ്പിക്കാം ..പക്ഷെ .മതം ഇല്ലാത്തവര്‍ ഈ കാര്യത്തില്‍ പിന്നിലാണോ ? ഒരു പക്ഷെ മുന്നിലാകാനും സാധ്യത ഉണ്ട് .
പിന്നെ ഇന്ന് കാണുന്ന മത വിശ്വാസികള്‍ തന്നെ ഭൂരിഭാഗവും വിശ്വാസം ഉണ്ട് എന്നല്ലാതെ മത നിര്‍ദേശങ്ങള്‍ ശരിക്കും ഫോളോ ചെയ്യുന്നവര്‍ അല്ല എന്നാണു എനിക്ക് തോന്നുന്നത് ..ആയിരുന്നെങ്കില്‍ തൊപ്പി ധരിച്ചവരെ വട്ടിപ്പലിശ കേന്ദ്രങ്ങളില്‍ കാണില്ലായിരുന്നു , മലപ്പുറത്ത് പെരുന്നാളിന് മദ്യം ഒഴുകില്ലായിരുന്നു ..പോട്ടെ സകാത്ത് എങ്ങിലും മതം പറയുന്ന പോലെ കറക്റ്റ് ആയി കൊടുത്തിരുന്നുവെങ്കില്‍ മലപ്പുറത്ത് പട്ടിണി ഒരു പരിധി വരെ ഒഴിവാകുമായിരുന്നു
എവിടെയോ പള്ളി പൊളിച്ചതിന്റെ പേരില്‍ വികാരം കൊള്ളാനും , ജാഥ വിളിക്കാനും എല്ലാവര്ക്കും കഴിയും പക്ഷെ മുകളില്‍ പറഞ്ഞ തരം പോസിറ്റീവ് ആയ മത നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ അല്പം പാടാണ്. പക്ഷെ അത് ഉള്‍ക്കൊല്ലാത്തവര്‍ ആ മതത്തിന്റെ യഥാര്‍ത്ഥ അനുയായികള്‍ ആണെന്ന് നമുക്ക് അനുമാനിക്കാന്‍ കഴിയുമോ?
ഡിപ്രഷന്‍ മത വിശ്വാസമോ , വിശ്വാസരാഹിത്യമൊ ആയല്ല ബന്ധപ്പെട്ട് കിടക്കുന്നത് എന്ന് എനിക്ക് തോന്നുന്നു ജീവിതം തീരെ ചലനാത്മകം അല്ലാതെ വരുമ്പോഴാണ് ഡിപ്രഷന്‍ വരുന്നത് . ഏതു മേഖലയില്‍ ആയാലും സജീവമായി ഇടപെടുന്നവര്‍ക്ക് ഡിപ്രഷന്‍ കുറവാണെന്ന് കാണാം .
മത വിശ്വാസി അവനു കഴിയുന്ന നന്മയില്‍ ഏര്‍പ്പെടട്ടെ , സമയം കിട്ടുമ്പോള്‍ ദൈവത്തിന്റെ മഹത്വത്തെ ക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും അവന്‍ മറ്റുള്ളവോട് നല്ല രീതിയില്‍ സംവദിക്കുകയും ചെയ്യട്ടെ ..അതെ സമയം തനിക്കു വിശ്വസിക്കാന്‍ ഉള്ളത് പോലെ തന്നെ മറ്റുള്ളവര്‍ക്കും മറ്റു പലതിലും വിശ്വസിക്കാനും /അവിശ്വസിക്കാനും അവകാശം ഉണ്ട് എന്നും അവന്‍ തിരിച്ചറിയട്ടെ
യുക്തിവാദി മനുഷ്യ നന്മയില്‍ വിശ്വസിക്കുകയും , അതില്‍ മാതൃകയാം വണ്ണം പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ . തനിക്കു അവിശ്വസിക്കാന്‍ കഴിയുന്ന പോലെ മറ്റുള്ളവന് വിശ്വസിക്കാനും കഴിവുണ്ട് എന്ന് അവന്‍ അറിയട്ടെ , ..മറ്റുള്ളവന്റെ വിശ്വാസത്തെ വൃണപ്പെടുത്താന്‍ സമയം പാഴാക്കാതെ ,അവരുടെ വിശ്വാസത്തെ മാനിക്കാന്‍ തയ്യാറാകട്ടെ..
അങ്ങിനെ ഇരുകൂട്ടര്‍ക്കും നന്മയില്‍ സഹകരിക്കാന്‍ ഉള്ള ഒരു അനുകൂല സാഹചര്യം സംജാതമാകട്ടെ ..
kps ന്റെ ഈ പോസ്റ്റിന്റെ ലക്‌ഷ്യം ഇതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു
@തറവാടീ,പാർത്ഥൻ, സുകുമാരൻ ചേട്ടാ
ReplyDeleteയുക്തിവാദവും ദൈവവിശ്വാസവും തമ്മിലുള്ള ഒരു നീണ്ട ചർച്ചയിൽ എനിക്ക് താൽപര്യമില്ല.അതിന്റെ കാരണം പറയാം
അതിനു മുൻപ്, ഇവരെ യുക്തിവാദികൾ എന്നാണോ വിളിക്കേണ്ടത്,അല്ലെങ്കിൽ നിരീശ്വരവാദികൾ എന്നല്ലേ വിളിക്കേണ്ടത് എന്ന് താങ്കൾ എന്നോടു ചോദിച്ചതു കൊണ്ടു മാത്രം എന്റെ അഭിപ്രായം പറയുന്നു.
യുക്തിവാദികൾ ദൈവത്തെക്കുറിച്ചു മാത്രമല്ല, മറ്റു കാര്യങ്ങളും യുക്തിയുടെ അടിസ്ഥാനത്തിൽ ചിന്തിച്ച് സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നവർ എന്നാണെനിക്കു തോന്നുന്നത്.ഒരു യുക്തിവാദി ഒരിക്കലും ദൈവ വിശ്വാസി ആയിരിക്കില്ല.എന്നാൽ എല്ല നിരീശ്വര വാദികളും ചിലപ്പോൾ യുക്തിവാദികൾ ആയേക്കില്ല.വിശദീകരണത്തിനു അന്യമായ ചിലവയെക്കുറിച്ച അവർ മൌനം പാലിച്ചേക്കാം.
യുക്തിവാദികൾ നടത്തിയ ചില നല്ലകാര്യങ്ങളിലൊന്നു ഞാൻ ആദ്യം തന്നെ ചൂണ്ടിക്കാട്ടിയല്ലോ.ഇതു പാർഥനും കൂടിയുള്ള് എന്റെ മറുപടി ആണ്.”മകരവിളക്ക്” എന്തുമാകട്ടെ.ദേവസ്വം ജീവനക്കാർ പോയി കത്തിച്ചോട്ടെ, ആൾക്കാർ ആരാധിക്കുകയും ചെയ്തോട്ടെ.പക്ഷെ അത് ദൈവ നിർമിതം അല്ലെങ്കിൽ “സ്വയം ഭൂവാണ്” എന്ന് പ്രചരിപ്പിക്കരുത്.”പാർത്ഥൻ പറഞ്ഞ ലിങ്കിൽ കൊടുത്തിരിക്കുന്നത് "divine" എന്നാണ്.എന്താണ് അതിന്റെ അർത്ഥം?ഇതിന്റെ സത്യം അറിയിക്കാൻ യുക്തിവാദികൾ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.”ശബരിമല - ചരിത്രത്തിന്റേയും നേരിന്റേയും ഉരകല്ലിൽ” എന്ന ഇടമറുകിന്റെ പുസ്തകം കിട്ടും.ഒന്നു നോക്കൂ.അതിൽ ഫോട്ടോ സഹിതം കൊടുത്തിട്ടുണ്ട് യഥാർത്ഥ കാര്യങ്ങൾ.പൊന്നമ്പല മെട്ടിലെ പാറയിൽ പരന്ന പാത്രത്തിൽ കർപ്പൂരം കത്തിച്ചു കാണിക്കുന്നതിനെയാണു വർഷാവർഷം കൃത്യമായി സ്വയമുണ്ടാകുന്ന “മകര ജ്യോതി”യായി വാഴ്ത്തപ്പെടുന്നത്.അതു ചെയ്യുന്നതോ ദേവസ്വം ജീവനക്കാർ അതീവ രഹസ്യമായും.
ഇതു പോലെ തന്നെയാണ് മാജിക് കാണിച്ച് മനുഷ്യരെ മയക്കുന്ന സത്യസായി ബാബയുടെ പൊള്ളത്തരങ്ങളെക്കുറിച്ച് ഇ.എം കോവൂരിനെപ്പോലെയുള്ളവർ പൊതു വേദികളിൽ തുറന്നു കാട്ടിയത്.
അതാണു ഞാൻ പരഞ്ഞത് സമൂഹത്തിൽ നില നിൽക്കുന്ന അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ യുക്തിവാദികൾ നടത്തിയ നീക്കങ്ങൾ നന്നായിരുന്നുവെന്ന്.
എന്നാൽ,ഒരു പൊതു സമൂഹമെന്ന നിലയിൽ യുക്തിവാദികളും,ഈശ്വര വിശ്വാസികളും യഥാർത്ഥജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ഒന്നു തന്നെയാണ്.അത്തരം ജീവൽ സംബന്ധിയായ പ്രശ്നങ്ങൽക്കു പരലോകത്തല്ലാതെ ഇഹലോകത്തു തന്നെ പരിഹാരം തേടുന്ന ഒരു തത്വശാസ്ത്രത്തിലാണു ഞാൻ വീശ്വസിക്കുന്നത്.അതിനെ നിങ്ങൾക്ക് ആശയപരമായി എതിർക്കാം.പക്ഷേ എന്റെ വീക്ഷണത്തിൽ ഇത്തരം ജീവൽപ്രശ്നങ്ങളെ നേരിടുന്നതിലും പരിഹാരങ്ങൾ തേടുന്നതിലും ഈശ്വരവിശ്വാസികളേയും ഒന്നിച്ചു നിർത്തി മാത്രമേ ചിന്തിക്കാനാവൂ.
ഓഫ് ടോപ്പിക്കാണെങ്കിൽ ക്ഷമിക്കണമെന്ന് അഭ്യർത്ഥനയോടെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു.
ReplyDeleteഞാൻ ഒരു ഈശ്വരവിശ്വാസിയാണ്. മകരജ്യോതിയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ഇവിടെ കണ്ടു. ആ ഇടപാടിനോട് എനിക്ക് എതിരഭിപ്രായമാണുള്ളത്. ശ്രീകോവിലും, അമ്പലവും, പൂജയും, പ്രസാദവും എല്ലാം മനുഷ്യനിർമ്മിതം തന്നെ. അതിൽ ആർക്കും തർക്കമില്ല. എന്നാൽ തർക്കം ഉള്ളത് ഇതുപോലുള്ള പൊടിക്കൈകളുടെ കാര്യത്തിൽ മാത്രം. അങ്ങനെ തർക്കം വരുമ്പോൾ അതിന്റെ സത്യാവസ്ഥപറയേണ്ടതായ ബാധ്യത സംഘാടകർക്കുണ്ട് എന്ന് ഞാൻ കരുതുന്നു. മകരജ്യോതി (മകര സംക്രമദിവസം പൊന്നമ്പലമേട്ടിൽ മൂന്നുതവണ തെളിയുകയും അണയുകയും ചെയ്യുന്ന ‘ദിവ്യ‘ പ്രകാശം)തെളിയിക്കുന്നതിൽ കേരളപോലീസിനും, വനംവകുപ്പിനും, തിരുവിതാംകൂർ ദേവസ്വം ബോർഡിനും വ്യക്തമായ റോളുകൾ ഉണ്ട്. ഇതിനെക്കുറിച്ചുള്ള സത്യാവസ്ഥ അറിയിക്കണമെന്ന് കോടതി മുഖാന്തരം ആവശ്യപ്പെടുമ്പോൾ പോലും പുരോഗമന വാദികൾ നയിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാരുൾപ്പടെ തയ്യാറായിട്ടില്ല. അങ്ങനെ മൗനം പാലിക്കുകവഴി വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതിനോട് യോജിക്കാൻ സാധിക്കുന്നില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കുംകിട്ടണം പണം.
വിശ്വാസങ്ങൾ മാറി മറിഞ്ഞു വരുന്നത് മനുഷ്യൻ സത്യത്തെ അറിയുമ്പോളാണ്.പുരാതനകാലത്ത് അഗ്നിയും, വായുവും, വെള്ളവും പോലും മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവം ആയിരുന്നു.ഇടിമിന്നൽ വന്നപ്പോൽ അവൻ ഗുഹയിൽ അഭയം പ്രാപിച്ച് പ്രാർത്ഥിച്ചു.എന്നാൽ ഇപ്പോളോ?
ReplyDeleteജീനുകളെ എങ്ങനെ കൃത്യമായി സൃഷ്ടിച്ചു എന്ന് പലരും ഇവിടെ അതിശയിക്കുന്നു.എന്നാൽ ജീനുകളുടെ സൃഷ്ടിയിൽ വന്ന വൈകല്യങ്ങൾ തീർത്ത് ജനിതക രോഗങ്ങൾ ഇല്ലാതക്കുന്ന ഒരു കാലം വിദൂരമല്ല.ക്ലോണിംഗ് മ്റ്റൊരു സൃഷ്ടി തന്നെ അല്ലേ?survival of the fittest എന്ന തത്വം ശരിയല്ലേ? മാമത്തുകളും ദിനോസോറുകളും ഇന്നെവിടെ പോയി? mutation എന്നത് ശാസ്ത്രീയമായി തെളിയിക്ക്പ്പെട്ടതു തന്നെയല്ലേ?
ഇതൊക്കെ ചില ശാസ്ത്ര സത്യങ്ങൾ മാത്രം.സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എങ്ങ്നെ ഉണ്ടാകുന്നുവെന്നും അത് ദോഷകരമല്ലെന്നും ഇന്നു നമുക്ക് അറിയാം.പണ്ടോ? ചിക്കൻ പോക്സ് വന്നിരുന്നത് ദേവീ കോപം കൊണ്ടാണെന്നാണു ഈ അടുത്ത കാലം വരെ കരുതിയിരുന്നത്.അല്ലേ?
അപ്പോൾ ശാസ്ത്രീയമായ സത്യങ്ങൾ അറിയാനും അറിയിക്കാനുമുള്ള ഒരു ശ്രമങ്ങളാണു ഉണ്ടാകേണ്ട്ത്.എല്ലാം പൂർണ്ണമാകണമെന്നില്ല.അപൂർണ്ണമായ കണ്ണികൾ ഇന്നല്ലെങ്കിൽ നാളെ വിളക്കിച്ചേർക്കപ്പെടും.മനുഷ്യന്റെ എല്ലാ നേട്ടങ്ങളും അവൻ സ്വയം ഉണ്ടാക്കിയവയാണു.അതു പോലെ എല്ലാ കോട്ടങ്ങളും അവൻ വരുത്തി വക്കുന്നവയും.അതിൽ ഒരു ബാഹ്യശക്തിക്കും പങ്കില്ലെന്നു ഞാൻ കരുതുന്നു.ആഫ്രിക്കൻ രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ പട്ടിണിക്കിടുന്നവർ ആരായാലും,ആ ദൈവത്തെ ഞാൻ ഇഷ്ടപ്പെടുന്നില്ല.എന്നാൽ ദൈവ വിശ്വാസികളെ ഞാൻ ബഹുമാനിക്കുന്നു.സാമൂഹിക മാറ്റങ്ങൾക്ക് അവർക്കും പങ്കാളിത്തം ഉണ്ടാകണം.അങ്ങനെ പരലോകത്ത് മതങ്ങൾ വാഗ്ദാനം ചെയ്യുന്ന “സുഖ ജീവിതം” ഇവിടെ ഈ ഭൂമിയിൽ എല്ലാപേർക്കും കിട്ടുമോ എന്നു നമുക്ക് നോക്കാം
ഇതിനെക്കുറിച്ചുള്ള സത്യാവസ്ഥ അറിയിക്കണമെന്ന് കോടതി മുഖാന്തരം ആവശ്യപ്പെടുമ്പോൾ പോലും പുരോഗമന വാദികൾ നയിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാരുൾപ്പടെ തയ്യാറായിട്ടില്ല. അങ്ങനെ മൗനം പാലിക്കുകവഴി വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.
ReplyDeleteമണീ,
ഈ ഉത്കണ്ഠ ഞാനും പങ്കു വക്കുന്നു.പക്ഷേ ഇതിലടങ്ങിയിരിക്കുന്ന പ്രശ്നം വളരെ സങ്കീർണ്ണമാണു.മദ്യ നിരോധനം നിയമം മൂലം നടപ്പിലാക്കാൻ പറ്റില്ലെന്നു പറയുന്ന പോലെ ഒന്നാണിത്.ബോധ വൽക്കരണമാണു വേണ്ടത്.അത് പാടില്ലെന്നാണു ഇവിടെ പലരും വാദിക്കുന്നത്.ഞാനൊരിക്കൽ ജോലിയുടെ ആവശ്യവുമായി മഹാർഷ്ട്രയിലെ സാംഗ്ലി എന്ന സ്ഥലത്ത് ഉണ്ടായിരുന്നപ്പോൾ അവിടെ ഉള്ള് ഒരു മറാത്തി സുഹൃത്ത് ചോദിച്ചു, ഈ മകര ജ്യോതി എങ്ങനെ കത്തുന്നു എന്ന്.,അദ്ദേഹം ഒരു തവണ ശബരിമലയിൽ അതു കണ്ടിരുന്നു.ആ ജനക്കൂട്ടത്തിൽപ്പെട്ട് അദ്ദേഹവും അദ്‌ഭുത പരതന്ത്രനായി.എന്നാൽ ഈശ്വര വിശ്വാസി ആയിട്ടും ഉള്ളിലെ ചില യുക്തി ബോധം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.അതാണെന്നോട് ചോദിച്ചത്.മണി പോലും ഇപ്പോൾ ഇത് കളിപ്പിക്കൽ ആണെന്ന് വിശ്വസിക്കുന്നതിനു കാരണം ഈ തട്ടിപ്പിനെതിരെ കേരളത്തിൽ നടന്നിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളാണു.
ഇത്തരം വിഷയങ്ങളിൽ ഒരു സർക്കാരിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നതാണു സത്യം.ഒരു സ്വാശ്രയ പ്രശ്നത്തെപ്പോലും മത സംഘടനകൾ എങ്ങനെ കാണുന്നു എന്ന് ആലോചിച്ചാൽ ഇതിനും ഉത്തരം കിട്ടും
പ്രിയ കാവലാന്‍ , പ്രത്യക്ഷത്തില്‍ താങ്കളുടെ ആശങ്ക പ്രസക്തം എന്ന് തോന്നാം , പക്ഷെ ഒന്ന് ആലോചിച്ചു നോക്കൂ, ഒരു ഉദാഹരണം എന്ന നിലക്ക് പ്രത്യക്ഷം ആയി തന്നെ കൊലചെയ്യപ്പെട്ട ഇറാക്കിലെ കുഞ്ഞുങ്ങളെ പ്പറ്റി , അവര്‍ക്ക് നഷ്ടപ്പെട്ടത് ,അവര്‍ സഹിച്ച വേദനകള്‍ എങ്ങിനെയാണ് നാം പകരം കൊടുക്കുക .എന്താണ് നാം പകരം കൊടുക്കുക ? അത് ചെയ്തവരോ ഇപ്പോഴും അഹന്തയോടെ അധികാരത്തിന്റെ അകത്തളങ്ങളില്‍ സുഖം ആസ്വദിക്കുന്നു.. ഭൂമിയില്‍ വച്ച് തന്നെ എങ്ങിനെ നീതി സാധ്യമാകും ? ഒന്ന് പറഞ്ഞു തരുമോ..
ReplyDeleteഫൈസൽ,
ഇതൊരു വളരെ ദുർബലമായ വാദമായിപ്പോയി എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ !
@സുനിൽ കൃഷ്ണൻ(Sunil Krishnan)
ReplyDeleteഇതാണ് സുനില്‍ ഒരു പ്രധാന പ്രശ്നം... ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വരുമ്പോള്‍ അത് ബാലിശം എന്നോ ദുര്‍ബലം എന്നോ എഴുതി തള്ളുക ..പരമമായ നീതി ഈ ഭൂമിയില്‍ എത്ര ശ്രമിച്ചാലും സാധ്യമല്ല എന്ന് വ്യക്തമാക്കി തരികയായിരുന്നു എന്റെ ഉദ്ദേശം അപ്പൊ അങ്ങിനെ ഒരു ന്യായ വിധി നാള്‍ ഉണ്ടെങ്കില്‍ അതിന്റെ അനിവാര്യതയിലേക്കല്ലേ ഞാന്‍ വിരല്‍ ചൂണ്ടിയത് ?
സുനിൽ കൃഷ്ണൻ(Sunil Krishnan) said..
ജീവൽ സംബന്ധിയായ പ്രശ്നങ്ങൽക്കു പരലോകത്തല്ലാതെ ഇഹലോകത്തു തന്നെ പരിഹാരം തേടുന്ന ഒരു തത്വശാസ്ത്രത്തിലാണു ഞാൻ വീശ്വസിക്കുന്നത്.
സുനിലിന്റെ ഈ വാദം ദുർബലമായ ഒന്നാണെന്ന് എനിക്ക് വേണമെങ്കില്‍ പറയാം ..കാരണം ഭൂമിയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ഇവിടെ വച്ച് തന്നെ പരിഹാരം കിട്ടുക സാധ്യമല്ലെന്ന് നമുക്ക് ഏവര്‍ക്കും അറിയാം .. ഞാന്‍ നേരത്തെ പറഞ്ഞ കുട്ടികള്‍ക്ക് ആര് നഷ്ട പരിഹാരം കൊടുക്കും ? വഞ്ചനയില്‍ തകര്‍ന്നു പോയവന്റെ കുടുംബം ആത്മഹത്യ ചെയ്തുവെങ്കില്‍ അവനു എന്ത് പരിഹാരം ആണ് താങ്കള്‍ക്കു കാണാന്‍ കഴിയുക ? ചില പ്രധാന പ്രശ്നങ്ങളുടെ പരിഹാരം നമ്മുടെ കയ്യിലില്ല സുഹൃത്തേ ..
കൂട്ടത്തില്‍ പറയട്ടെ ഭൂലോകത്തെ ജീവൽ സംബന്ധിയായ വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ മതങ്ങള്‍ ശ്രമിക്കുന്നുണ്ട് ..ഞാന്‍ നേരത്തെ സൂചിപ്പിച്ച, ദാനവും, പലിശ വിരോധവും ,അവയില്‍ ചിലത് മാത്രം .. ഇവിടെ ഒതുങ്ങാത്ത വിഷയങ്ങള്‍ പരലോകത്ത് തീര്‍ക്കപ്പെടുന്നു എന്ന് മാത്രം ..!
ചില വാദങ്ങള്‍ ദുര്‍ബലം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന പ്രവണത ഒരു ചര്‍ച്ചയില്‍ തീരെ നല്ലതല്ല ..വിശദീകരണം അറിയാമെങ്കില്‍ പറയുക അല്ലെങ്കില്‍ പറയാതിരിക്കുക ,അല്ലെങ്കില്‍
എന്ത് കൊണ്ട് ദുര്‍ബലം ആകുന്നു എന്ന് കൂടി മിനിമം പറയുക .
സുനിലെ,
ReplyDeleteഇവിടെ ഇത്ര വൈകാരികമായി ചര്‍ച്ച ചെയ്യാനും മാത്രം ഒന്നുമില്ല.
കെ.പി.എസ് മാഷ് പറഞ്ഞത് ശരിയാണു താനും.
മനുഷ്യന്റെ മനസ്സ് എന്നൊരു സംഭവിത്തിനെ ആരും ഗൌരവമായി എടുക്കാത്തതാണ് പ്രശ്നം. ഈ ബ്ലോഗില്‍ തന്നെ മുമ്പെപ്പോഴോ ഞാനത് സൂചിപ്പിച്ചിട്ടുമുണ്ട്. തന്റെ മനസ്സിന് സ്റ്റബിലിറ്റി കിട്ടാന്‍ ആവശ്യമായതെന്തോ അത് തേടി മനുഷ്യന്‍ പോകും. ചിലര്‍ മയക്കുമരുന്നിനു പിന്നാലെ പോകുന്നു, ചിലര്‍ ദൈവത്തിന്റ്റെ പിന്നാലെ പോകുന്നു. രണ്ടിലും ലഭിക്കുന്ന ഒന്നുണ്ട്, മനസ്സിന് ശാന്തത. ദൈവം എന്നെ രക്ഷിക്കും, എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും എന്ന ചിന്ത ഒരാളെ മാനസികമായി സ്റ്റേബിളാക്കുമെങ്കില്‍ അത് ദൈവത്തിന്റെ കഴിവല്ല മറിച്ച് അയാളുടെ മനസ്സിന്റെ ആവശ്യകതയാണ്. ഈ കാരണത്താലാണ് ദൈവ വിരോധികളായ പലരും ദൈവവിശ്വാസികളാവുന്നത്, ചില ഘട്ടങ്ങള്‍ കടന്നു പോകുമ്പോള്‍.
നമ്മുടെ തലച്ചോറില്‍ മൈക്രോഗ്രാം കണക്കില്‍ സ്രവിക്കപ്പെടുന്ന രാസവസ്തുക്കളുടെ സന്തുലനത്തിലാണ് നാം ജീവിക്കുന്നത് തന്നെ. അത് എപ്പോഴാണ് മാറിമറിയുക എന്ന് പറയാനാവില്ല എന്നത് അനുഭവ പാഠം.
അനിലേ,
ReplyDeleteഅതെന്താണു ഞാൻ മാത്രമാണിവിടെ “വൈകാരികമായി” ചർച്ച ചെയ്തു എന്ന് തോന്നാൻ കാരണം? ബാക്കി ഉള്ളവരുടെ വാദമുഖങ്ങളും നിലപാടുകളും കണ്ടിട്ടും കാണാതെ പോയതോ? അതെന്തുമാകട്ടെ,
ഇവിടെ ഈ വിഷയത്തിന്റെ ചർച്ചയിൽ പങ്കെടുക്കണമെന്ന് എനിക്കു യാതൊരു താൽപര്യവുമില്ലായിരുന്നു.ഇപ്പോളും ഇല്ല.സുകുമാരൻ ചേട്ടന്റെ പോസ്റ്റ് വായിച്ചപ്പോൾ എന്റെ ഒരു അഭിപ്രായം പറഞ്ഞിട്ടു പോയതാണ്.അതിനെ തുടർന്ന് ചില ചോദ്യങ്ങൾ അതു സംബന്ധിയായി തറവാടിയും പാർത്ഥനും ഉന്നയിച്ചപ്പോൾ ഈ വിഷയത്തിൽ എന്റെ നിലപാടു ഒന്നു വ്യക്തമാക്കി എന്നേ ഉള്ളൂ.അതിൽ അമിത വൈകാരികത ഉണ്ടായതായി എനിക്കു തോന്നുന്നുമില്ല.
“ദൈവം ഉണ്ടോ ഇല്ലയോ” എന്ന നിരർത്ഥകമായ വിഷയത്തിൽ ചർച്ച ചെയ്ത് കാലം കഴിക്കാൻ താല്പര്യമില്ല എന്ന് തന്നെയാണു ഞാൻ നേരത്തെ ഉള്ള കമന്റിലും വ്യക്തമാക്കിയിട്ടുള്ളത്..അതിൽ അഭിരമിച്ച് കാലം കഴിക്കുന്നതിലല്ല, മറിച്ച് നാസ്തികരും ആസ്തികരും ഒന്നിച്ചു ജീവിക്കുന്ന, അവരുടെ ജീവൽ പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ ഒരു പരിഹാരം തേടുന്ന ഒരു ലോകത്തെക്കുറിച്ചാണു ഞാൻ സ്വപ്നം കാണുന്നത്.അതീവ സമ്പന്നമായി ഓരോരുത്തർക്കും ജീവിക്കാനാവശ്യമായത്ര വൻ ധാതു സമ്പത്തും വജ്രഖനികളും എല്ലാമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങൾ എന്തുകൊണ്ട് പട്ടിണിപ്പാവങ്ങളായി മാറുന്നു എന്നാണു ഞാൻ ചിന്തിക്കുന്നത്.(ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം)അതിനു ഈ ലോകത്ത് എന്താണു പരിഹാരം എന്നാണു ഞാൻ അന്വേഷിക്കുന്നത്..!അത്തരം കഷ്ടപ്പാടുകളും ദാരിദ്രവും വരുമ്പോൾ അതെല്ലാം “വിധിയാണു ദൈവ നിശ്ചയമാണു“ എന്ന് പറഞ്ഞ മയക്കിയിടുന്നതിനോടാണു എനിക്ക് യോജിപ്പില്ലാത്തത്.
ഒന്നു കൂടി,ഈ ലോകത്ത് ഇന്നുവരെ മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം അവൻ സ്വയം ആർജ്ജിച്ചതാണെന്ന് ഞാൻ കരുതുന്നു.അതുപോലെ കോട്ടങ്ങളും.
ഈ കാരണത്താലാണ് ദൈവ വിരോധികളായ പലരും ദൈവവിശ്വാസികളാവുന്നത്, ചില ഘട്ടങ്ങള്‍ കടന്നു പോകുമ്പോള്‍.
ശിവസേനാ നേതാവ് ബാൽതാക്കറെ ഭാര്യ മരിച്ചതിനു ശേഷം നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് “ എനിക്കിപ്പോൾ ഒരു ദൈവങ്ങളിലും വിശ്വാസമില്ല” എന്നാണ്.അതോ?
വാദത്തിനു വേണ്ടി പറഞ്ഞതല്ല.ഇങ്ങനെയും സംഭവിക്കാം എന്ന് ഉദാഹരണം പറഞ്ഞതാണ്.
തുടർ ചർച്ചകളിൽ ഞാനില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.
ശിഥില ചിന്തകള്‍......
ReplyDeleteഇത് വളരെ പോസിറ്റീവായ ചിന്തകള്‍ തന്നെ
സുനില്‍,
ReplyDeleteയുക്തം എന്ന വാക്കിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് യോജിച്ചത് എന്നാണ്. എന്റെ യുക്തിക്ക് എന്നാല്‍ എനിക്ക് യോജിച്ചത് എന്നാണ് ഞാന്‍ മനസ്സിലക്കുന്നത്, തെറ്റെങ്കില്‍ തിരുത്തുക.
എനിക്കെന്തിനോടാണോ യോജിപ്പുള്ളത് അതാണെന്റെ യുക്തി.
സത്യത്തില്‍ യുക്തിവാദം എന്നത് നിരീശ്വര-ഭൗതിക വാദികള്‍ സ്വന്തമാക്കി മാറ്റിയപ്പോള്‍ നല്ലൊരു വിഭാഗം ആളുകള്‍ അതംഗീകരിച്ചു കൊടുക്കുകയും ചെയ്തതൊടെ ആ വാക്ക് അവരുടെ ഒഫീഷ്യല്‍ ആയി.
>>ഒരു യുക്തിവാദി ഒരിക്കലും ദൈവ വിശ്വാസി ആയിരിക്കില്ല<<
വിയോജിപ്പ്, ഞാന്‍ ദൈവ വിശ്വാസിയാണ്, യുക്തിവാദിയും :)
സുനിൽ കൃഷ്ണൻ:
ReplyDelete”പാർത്ഥൻ പറഞ്ഞ ലിങ്കിൽ കൊടുത്തിരിക്കുന്നത് "divine" എന്നാണ്.
divine എന്നതിന് ഇവിടെ വെളിച്ചത്തിന്റെ / ദീപത്തിന്റെ കാര്യത്തിൽ sacred
എന്ന അർത്ഥം എടുത്താൽ മതി. താങ്കൾക്ക് ഇത് ദൈവത്തിന്റെ മണ്ടക്കു വെക്കണമെങ്കിൽ ആയിക്കോട്ടെ.
നിങ്ങളെപ്പോലുള്ളവർ ഉണ്ടെങ്കിൽ ദൈവത്തിനെ ഒരിക്കൽ അറസ്റ്റ് ചെയ്ത് ഇവിടെ ഹാജരാക്കാനും കഴിയും.
ചിക്കൻ പോക്സ് വന്നിരുന്നത് ദേവീ കോപം കൊണ്ടാണെന്നാണു ഈ അടുത്ത കാലം വരെ കരുതിയിരുന്നത്.
ഇക്കാര്യം ഒരു തമിഴനോട് ചോദിച്ചു നോക്കൂ. തമിഴ് നാട്ടിലും കേരളത്തിലും രണ്ടുതരത്തിൽ പെരുമാറാൻ എന്താ ഇത് കേന്ദ്ര മന്ത്രിയോ.
നീതി ബോധമുള്ള മനുഷ്യന്, അനീതിയുടെ ഈ ലോകത്ത്, എവിടെയെങ്കിലും നീതി ലഭിക്കാനുണ്ടെന്നുള്ള ഒരു വിശ്വാസം അവന് ആശ്വാസവും ആത്മവിശ്വാസവും നല്‍കാതിരിക്കില്ല......
ReplyDeleteപക്ഷെ ദൈവ കല്പന ആണ് അനീതിക്കെതിരെ പ്രതികരിക്കേണ്ടത് എന്ന് ദൈവ വിശ്വാസി വിചാരിച്ചാലോ ? അതില്‍ മരണപ്പെട്ടാല്‍ തനിക്കു പുണ്യം കിട്ടുമെന്നും ? .......
ഇവിടെ ഒതുങ്ങാത്ത വിഷയങ്ങള്‍ പരലോകത്ത് തീര്‍ക്കപ്പെടുന്നു എന്ന് മാത്രം ..!.....
..മറ്റുള്ളവന്റെ വിശ്വാസത്തെ വൃണപ്പെടുത്താന്‍ സമയം പാഴാക്കാതെ ,അവരുടെ വിശ്വാസത്തെ മാനിക്കാന്‍ തയ്യാറാകട്ടെ..
അങ്ങിനെ ഇരുകൂട്ടര്‍ക്കും നന്മയില്‍ സഹകരിക്കാന്‍ ഉള്ള ഒരു അനുകൂല സാഹചര്യം സംജാതമാകട്ടെ ..
**********
എന്താണു നീതി ? അനീതി? അതിന്റെ മാനദണ്ഡം?
സര്‍വ്വശക്തനും നീതിയുടയോനും എല്ലാമറിയുന്നോനുമൊക്കെയായ ഒരു ഈശ്വരന്‍ ഇവിടെ നീതി നടപ്പിലാക്കാത്തതെന്തുകൊണ്ടാ? പ്രകൃതിയില്‍ തന്നെ സര്‍വ്വത്ര അനീതി കാണപ്പെടുന്നു. ഉദാ: സുനാമിയില്‍ കൊല്ലപ്പെട്ടത് ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങള്‍! ഈ അനീതികള്‍ക്കൊക്കെ ആരു സമാധാനം പറയും? ഇവിടെ അനീതി കൊണ്ടു നിറച്ച ഒരു ക്രൂരവിനോദക്കാരന്‍ പരലോകത്തു നീതി തരും എന്നു പറയുന്നതു മറ്റൊരു വഞ്ചനയും ക്രൂരവിനോദവുമായി കലാശിക്കില്ല എന്നെങ്ങനെ ഉറപ്പിക്കും? ഈ ക്രൂരവിനോദക്കാരനെ ശിക്ഷിച്ചുകൊണ്ട് ആത്യന്തിക നീതി നടപ്പിലാക്കാന്‍ ആരുണ്ട്?
*********
അന്യമതക്കാരൊക്കെ കുറ്റവാളികളാണെന്നും അവരോടു യുദ്ധം ചെയ്യല്‍ പുണ്യമാണെന്നുമുള്ള വിശ്വാസമല്ലേ മതഭ്രാന്തിനും ഭീകരതയ്ക്കും കാരണമാകുന്നത്?
നന്മ മാത്രം ചെയ്തു ജീവിക്കുന്ന പരകോടി ശുദ്ധാത്മാക്കളുണ്ട് ഈ ഭൂമിയില്‍ . അവര്‍ ഏതെങ്കിലും മതത്തിലും ദൈവങ്ങളിലും വിശ്വസിക്കുന്നവരോ അവിശ്വസിക്കുന്നവരോ ആകാം. അവരുടെ നന്മകള്‍ എന്തു മാനദണ്ഡപ്രകാരമാണു പരലോകത്തു പരിഗണിക്കപ്പെടുക? ശൈഖ് മുഹമ്മദും എം എം അക്ബറുമൊക്കെ പറയുന്നത് ഇസ്ലാം മതം വിശ്വസിക്കുന്നവര്‍ക്കു മാത്രമേ രക്ഷ കിട്ടൂ എന്നാണ്. മുസ്ലിം വിശ്വാസത്തിന്റെ മര്‍മ്മവും അതു തന്നെ.
ഇവിടെ സുകുമാരേട്ടന്റെ ഈ പോസ്റ്റിന്റെ പ്രചോദനം അദ്ദേഹത്തിന്റെ നിര്‍മ്മലവും നിഷ്കളങ്കവുമായ സാത്വിക ചിന്തയാണെന്നു ഞാന്‍ ഊഹിക്കുന്നു. ഒരു യുക്തിവാദിയുടെ കടുത്ത മതവിമര്‍ശനം വിശ്വാസിക്കു മനോവേദനയുണ്ടാക്കുന്നു എന്നതില്‍ അദ്ദേഹത്തിനു വിഷമം തോന്നുന്നു. ഇത്രയും നന്മയുള്ള അദ്ദേഹവും, മഹാത്മാഗാന്ധി, മതര്‍ തെരേസ തുടങ്ങിയവരൊക്കെയും എത്ര നന്മ ചെയ്തു ജീവിച്ചവരാണെങ്കിലും അവരൊന്നും ഞമ്മളെ മതം വിശ്വസിക്കാത്തതിനാല്‍ നിത്യ നരകത്തില്‍ കിടന്ന് എരിയും എന്നല്ലേ വിശ്വസിക്കേണ്ടത്?
ഇത്തരം ഇടുങ്ങിയതും നികൃഷ്ടവുമായ വിശ്വാസത്തെക്കാള്‍ വലിയ അനീതിയും തിന്മയും മറ്റെന്താണുള്ളത്?
മറ്റുള്ളവന്റെ വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്ന് യുക്തിവാദികളെ ഉപദേശിക്കുന്നവര്‍ സ്വന്തം വിശ്വാസപ്രമാണം തന്നെ മറ്റുള്ളവരെ എത്രമാത്രം നിന്ദ്യരായാണു കാണുന്നതെന്നു പരിശോധിച്ചിട്ടുണ്ടോ? കുര്‍ ആന്‍ അവിശ്വാസികളെയും ഇതരദൈവങ്ങളെ ആരാധിക്കുന്നവരെയും നിന്ദിക്കുന്നതിനും അപഹസിക്കുന്നതിനും പുലഭ്യം പറയുന്നതിനും വേണ്ടി മാത്രം നീക്കിവെച്ചിട്ടുള്ള സ്ഥലം എത്രയുണ്ടെന്നു വെറുതെയൊന്നു പരിശോധിച്ചു നോക്കൂ. തുടര്‍ന്ന് സ്വന്തം കൃതികളില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടോ എന്നും സ്വയം വിമര്‍ശനം നടത്തി നോക്കുക.
കുര്‍ ആന്‍ അനുസരിച്ച് ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും വലിയ പാപം ശിര്‍ക് എന്ന ഈശ്വരാരാധനയാണ്. നിത്യ നരകം ഈ “തിന്മ “ ചെയ്യുന്നവര്‍ക്കു മാത്രം. മറ്റു കുറ്റകൃത്യങ്ങള്‍ക്കൊക്കെ നിശ്ചിത കാലത്തേക്കുള്ള ശിക്ഷയേ ഉള്ളു.
ReplyDeleteചില കമന്റുകള്‍ കാണുമ്പോള്‍ ആട്ടിന്‍ തോലിട്ട ചെന്നായുടെ കഥ ഓര്‍മ്മവരുന്നു കഷ്ടം!!!!!!
ReplyDeleteകെ.പീ എസ്സേ സോറി ഫൊര്‍ ദ എബൊവ് കമന്റ്
ജബ്ബാര്‍ മാഷോട് എന്തെങ്കിലും സംസാരിക്കാന്‍ ഞാന്‍ അശക്തനാണ്. എനിക്ക് വേണ്ടി അദ്ദേഹത്തോട് സംസാരിക്കാന്‍ അനില്‍@ബ്ലോഗിനോട് ഞാന്‍ അപേക്ഷിക്കുന്നു.
ReplyDeleteതറവാടീ ഞാനിപ്പോള്‍ മാവിലായിക്ക് അടുത്താണുള്ളത്. ചിലപ്പോള്‍ മുങ്ങിയേക്കും ക്ഷമിക്കുക.
കെ.പി.എസ് മാഷെ,
ReplyDeleteഞാനോ !!!
ജബ്ബാര്‍ മാഷോട് സംവാദം നടത്താന്‍ ഞാനാളല്ല, എങ്കിലും എന്റെ നിലപാട് വ്യക്തമാക്കാമല്ലോ.
ഇതിപ്പോള്‍ ഒരു പ്രത്യേക മത വിഭാഗത്തിനെ ലക്ഷ്യം വച്ചുള്ള ചര്‍ച്ചകളാണ് മുന്നോട്ട് വരുന്നത്. ഖുറാനില്‍ ജബ്ബാര്‍ മാഷ് സൂചിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പികുന്ന ആയത്തുകള്‍ ഉണ്ടാവാം.ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും (എക്സ്ടിമിസ്റ്റുകളല്ല)അത് അനുസരിക്കാന്‍ തയ്യാറല്ല എന്നതിന് തെളിവാണ് ആ വരികളെ അവര്‍ നിഷേധിക്കുന്നതിന്റെ അര്‍ത്ഥം.ഖുറാന്‍ ഇതര മതങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു എന്ന് ആവര്‍ത്തിച്ച് പറയുന്നതിന്റെ അര്‍ത്ഥം മറ്റുള്ള വാക്യങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നു തന്നെയാണ് . ദൈവം നേരിട്ട് അവതരിപ്പിച്ചു എന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതമായ ഒരു ഗ്രന്ധത്തെ അതിന്റെ തന്നെ ചട്ടക്കൂടില്‍ നിന്ന് തള്ളിപ്പറയാന്‍ ഈ കണ്ണടച്ചിരുട്ടാക്കലല്ലാതെ മാര്‍ഗ്ഗമില്ല, അല്ലെങ്കില്‍ അതിനെ തള്ളിപ്പറയണം. അത് സദ്ധ്യമായ സംഗതിയല്ല, ഒരു വിശ്വാസിക്ക്. അത്രയെങ്കിലും പോസ്റ്റിറ്റീവായ് ഇത്തരം നിഷേധങ്ങളെ കാണണം.
ഈ കാഴ്ചപ്പാട് ജബ്ബാര്‍ മാഷിന്റെ തന്നെ മുമ്പത്തെ ഒരു പോസ്റ്റിലും ഞാന്‍ പറഞ്ഞിട്ടുണ്ട്.
വന്നല്ലോ ജബ്ബാറ് മാഷ്....ഇനി ഇവിടെ പലതും സംഭവിക്കും.....
ReplyDeleteഇനി പോസ്റ്റ് വിഷയം വിട്ട് "ശിര്‍ക്ക്, പര്‍ദ്ധ, ചുരിദാര്‍, തേങ്ങ, മാങ്ങ" ചര്‍ച്ചയായിരിക്കും....
ഏതായാലും മുസ്ലിങ്ങളുടെ കഷ്‌ഠം..... ഇത്രയും പറയാതിരിക്കാന്‍ കഴിയുന്നില്ല കെപിഎസ് മാഷേ .. സോറി...
ഞാൻ വീണ്ടും മകരജ്യോതിയിൽ തന്നെ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ് ഈ വിഷയത്തിൽ പറയുന്ന മറുപിടിയിൽ തന്നെയാണ് എന്റേയും സംശയം. ശബരിമലയിലെ പാവനമായ കാര്യങ്ങളിൽ ഐ ഐ എസ് എച്ച് പറയുന്നകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ പലരും തയ്യാറണ്. അതായത് ശ്രീകോവിൽ പണിതത് ആരാണ്? ശബരിമയിലെ പ്രതിഷ്ഠ ആരുനടത്തി? കാനനപാത ആരുണ്ടാക്കി? പ്രസാദം ആരാണ് തയ്യാറാക്കുന്നത്? ആരാണ് തിരുവാഭരണങ്ങൾ കൊണ്ടുവരുന്നത്? ഇത്തരം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ദേവസ്വം ബോർഡും, സർക്കാരും നൽകും. ഉത്തരം പറയാത്ത ചോദ്യം ഒന്നുമാത്രം. ഇത്തവണ മകരജ്യോതി തെളിയിക്കുന്നതിന്റെ ചുമതല ആർക്കായിരുന്നു???? അതുതന്നെയാണ് വിശ്വാസികളെ ചൂഷണം ചെയ്യുന്നു എന്ന എന്റെ അഭിപ്രായത്തിനു കാരണം.
ReplyDeleteപ്രിയ കെ പി എസ്
ReplyDeleteഓ.ടോ ആണെങ്കില്‍ ക്ഷമിക്കുമല്ലോ.
ഖുറാനില്‍ ജബ്ബാര്‍ മാഷ് സൂചിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പികുന്ന ആയത്തുകള്‍ ഉണ്ടാവാം.ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും (എക്സ്ടിമിസ്റ്റുകളല്ല)അത് അനുസരിക്കാന്‍ തയ്യാറല്ല എന്നതിന് തെളിവാണ് ആ വരികളെ അവര്‍ നിഷേധിക്കുന്നതിന്റെ അര്‍ത്ഥം.
പ്രിയ അനില്‍
ഖുര്‍ആനില്‍ മാഷ് ഉദ്ദേശിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ ഇല്ല. ഖുര്‍ ആന്‍ ജബ്ബാര്‍ മാഷെക്കാള്‍ വായിക്കുന്നവരാണ് വിശ്വാസികള്‍. വിമര്‍ശനത്തിന് മാത്രമായി അത് വായിക്കുന്നവര്‍ക്ക് അതില്‍ തെറ്റ്മാത്രമേ കണ്ടെത്താന്‍ കഴിയൂ. ദൈവം ഉണ്ട് എന്ന് വിശ്വസിക്കാത്ത ആളെ സംബന്ധിച്ചേടൊത്തോളം ഖുര്‍ ആനിലുള്ളതൊന്നും ശരിയായി തോന്നാനും വഴിയില്ല. ഖുര്‍ ആനിലുള്ള വരികളെ ഒരു വിശ്വാസിയും നിഷേധിക്കില്ല. നിഷേധിക്കാന്‍ കഴിയില്ല.
ജബ്ബാര്‍ മാഷെ പോലെ തന്നെ, സന്ദര്‍ഭത്തില്‍ നിന്ന് വിത്യസ്തമായി അതിലെ ആശയങ്ങളെ ഉള്‍ക്കൊണ്ടവര്‍ ഒരു പക്ഷേ തീവ്രവാദപരമായി ചിന്തിക്കുന്നുണ്ടാവാം. എന്നാല്‍ അത് വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ്. അമേരിക്കന്‍ നേതൃത്വത്തിലുള്ള ഭീകര ചാപകുത്തലുകള്‍ വെറും രാഷ്ട്രീയ പ്രേരിതമാണെന്ന് ലോകം തിരിച്ചറിഞ്ഞതുമാണ്.
മനുഷ്യലോകത്തെ പറ്റി ചിന്തിച്ചാല്‍ എങ്ങും അനീതി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ടാറ്റയും , ബിര്‍ളയും, അംബാനിക്കുമുള്ള സമ്പത്ത് നമ്മളിലെത്രപേര്‍ക്കുണ്ട്. ചിലര്‍ സൌന്ദര്യമുള്ളവരും ചിലര്‍ തീരെ സൌന്ദര്യമില്ലാത്തവരുമാണ്. ചിലര്‍ വളരെയേറെ കഷ്ട്തയനുഭവിക്കുന്നു. ചിലര്‍ രമ്യഹര്‍മ്യങ്ങളില്‍ സുഖലോലുപരായി ജീവിക്കുന്നു. അംഗവൈകല്യമുള്ളവര്‍, രോഗം കൊണ്ട് കഷ്ടപെടുന്നവര്‍, യാതൊരു കാരണവും കൂടാതെ വധിക്കപ്പെടുന്നവര്‍...ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനീതിയുടെ ലോകത്താണ് നാം ജീവിക്കുന്നതത്.
ഭൌതികമായി ചിന്തിച്ചാല്‍; അര്‍ഹതയുള്ളവന്റെ അതിജീവിനത്തിന്റെ ഭാഗമാക്കി, അവരെ കടുത്ത വിധിയുടെ ബലിയാടുകളായി കണക്കാക്കി തള്ളാം എന്നല്ലാതെ മറ്റൊരു വഴിയും ഒരു നിരീശ്വരവാദിക്കോ യുക്തി വാദിക്കോ നല്‍കാനില്ല എന്നത് സുവിധിതമത്രെ.
ദൈവം എന്തിനങ്ങനെ ചെയ്തു എന്തിനിങ്ങനെ ചെയ്തു എന്ന് ചോദിക്കുന്ന യുക്തിവാദിക്ക് മുകളില്‍ പറഞ്ഞ അനീതികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുമോ? എന്നാല്‍ സുനാമി ബാധിച്ചവരായാലും ആഫ്രിക്കയിലെ പട്ടിണി പാവങ്ങള്‍ക്കും പ്രതീക്ഷയും ആത്മ വിശ്വാസവും നല്‍കാന്‍ ദൈവ വിശ്വാസത്തിന് കഴിയും.
ഒരു വാഹനം നിര്‍മ്മിച്ച നിര്‍മ്മാതാവിന് മാത്രമാണ് ആ വാഹനം ഏറ്റവും നന്നായി എങ്ങിനെ ഓടിക്കാം എന്ന കാര്യം നമുക്കറിയിച്ച് തരാന്‍ കഴിയുക. മനുഷ്യന് മാര്‍ഗ്ഗ നിര്‍ദേങ്ങളുമായി എല്ലാ ജനതതികളിലേക്കും ദൈവം പ്രവാചകന്‍മാരെ നിയോഗിച്ചത് എങ്ങനെ ഏറ്റവും നന്നായി ഈ ലോകത്ത് ജീവിക്കാം എന്ന ജനങ്ങളെ ഉണര്‍ത്താനാനാണ്. ഈ ലോകത്ത് എല്ലാവരെയും സ്വതന്ത്രരായി വിട്ട് കൊണ്ട്, ഇഷ്ടമുള്ളവന് വിശ്വസിക്കാനും, ഇഷ്ടമുള്ളവന് നിഷേഷിക്കാനുമുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു.
എന്നാല്‍ യഥാര്‍ത്ഥ നീതി നടപ്പാക്കാനുള്ള ഒരു ലോകം വരാനുണ്ടെന്നും അവിടെ രക്ഷാ ശിക്ഷകള്‍ ഉണ്ടായിരിക്കുമുന്നും ഈ പ്രവാചകന്മാര്‍ ജനങ്ങളെ ഉണര്‍ത്തി. ഒന്നുമില്ലായ്മയില്‍ നമ്മളെ സൃഷ്ടിച്ചുണ്ടാക്കിയ ദൈവത്തിന് മറ്റൊരു ലോകത്ത് നമ്മെ ഉയിര്‍ത്തിഴുന്നേല്പിക്കുക പ്രയാസകരമേ അല്ല.
താനും തന്റെ യുക്തിയും എല്ലാത്തിനും പോന്നതാണ് എന്ന് കരുതി, ദൈവത്തെയും ആ പ്രവാചകന്മാരെയുമെല്ലാം നിഷേധിച്ച് തള്ളിയവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനല്ലാതെ മറ്റെന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ സാധിക്കുക?
യുക്തിവാദികള്‍ ദൈവവിശ്വാസത്തെ എന്തിനു എതിര്‍ക്കണം. ദൈവം ഇല്ല എന്ന് എന്തിന് സ്ഥാപിക്കാന്‍ പണിപ്പെടണം. ദൈവവിശ്വാസം സമൂഹത്തില്‍ അപകടമൊന്നും വരുത്തിവെക്കുന്നില്ലല്ലൊ.മറിച്ച് ജനകോടികള്‍ക്ക് ദൈവവിശ്വാസം ജീവിതത്തില്‍ മനോധൈര്യവും ശാന്തിയും നല്‍കുകയും ചെയ്യുന്നു.ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ആ വിശ്വാസം ഒരു ദോഷവും ഉണ്ടാക്കുന്നുമില്ല. അപ്പോള്‍ യുക്തിവാദികള്‍ അവരുടെ ആശയപ്രചാരണത്തില്‍ നിന്ന് ദൈവനിഷേധം ഒഴിവാക്കിക്കൂടേ? മനുഷ്യരെ ചൂഷണം ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്ന മറ്റനേകം അന്ധവിശ്വാസങ്ങളുണ്ട്. ഉദാഹരണത്തിന് ദുര്‍മന്ത്രവാദം പോന്നവ. അത്തരം മേഖലകളില്‍ യുക്തിവാദികള്‍ക്കും ദൈവവിശ്വാസികള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമല്ലൊ. ഇത്തരം ലളിതമായ ചില ചോദ്യങ്ങള്‍ ജബ്ബാര്‍ മാഷിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ReplyDeleteഇപ്പോള്‍ നിരീശ്വരവാദികള്‍ എന്നറിയപ്പെടുന്നത്കൊണ്ട് യുക്തിവാദികള്‍ക്ക് സമൂഹത്തില്‍ ഒരു പ്രവര്‍ത്തനമേഖലയില്ല. എല്ലാ മതങ്ങളിലെയും സാധാരണക്കാര്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. സര്‍വ്വമതസാഹോദര്യവും സാര്‍വ്വജനീനസ്നേഹവും ഒക്കെ മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കിയെടുക്കാന്‍ നാം അനവരതം ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.ചില മഹാന്മാര്‍ അത്തരം പ്രബോധനങ്ങള്‍ നടത്തിയിരുന്നത് നമുക്ക് ഏറ്റെടുത്ത് നടത്താന്‍ ബാധതയുണ്ട്. ദൈവത്തേയും മതങ്ങളേയും നിഷേധിച്ച് ഒരു മാഹാവിടവ് സൃഷ്ടിച്ച്കൊണ്ട് യുക്തിവാദികള്‍ക്ക് സമൂഹത്തില്‍ എന്ത് പ്രവര്‍ത്തിക്കാന്‍ കഴിയും? ആ ഗ്യാപ്പില്‍ യുക്തിവാദികളുടെ പ്രസക്തി തന്നെ എന്ത്?
ദൈവം ഇല്ല എന്ന് ഒരാള്‍ക്ക് തോന്നുന്നെങ്കില്‍ അല്ല ബോധ്യമാവുന്നെങ്കില്‍ അയാള്‍ എന്തിന് അത് ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളുടെ മനസ്സിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കണം? അതിന്റെ ആവശ്യമെന്ത്?പ്രത്യേകിച്ചും ദൈവവിശ്വാസത്തില്‍ ആശ്വാസം കൊള്ളുന്ന ഒരാളില്‍!
ഏതൊരു മതത്തിലും,സംഘടനയിലും,പാര്‍ട്ടിയിലും, സര്‍ക്കാരിലും,അങ്ങനെ മനുഷ്യര്‍ സംഘടിക്കുന്ന ഏത് സംഘാടനങ്ങളും പൂര്‍ണ്ണമല്ല. തെറ്റ്കുറ്റങ്ങളുണ്ട്.അത്തരം തെറ്റ്കുറ്റങ്ങള്‍ മുസ്ലീം സമുദായത്തിലുമുണ്ടാവും. എല്ലാവരെയും വിശ്വാസത്തിലെടുത്ത്കൊണ്ടല്ലാതെ നിഷേധാത്മകപ്രചാരണം കൊണ്ട് ആ തെറ്റുകള്‍ തിരുത്തപ്പെടാനാകുമോ?
ഞാന്‍ ഫൈസല്‍ കൊണ്ടോട്ടിയുടെ വാക്കുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:സമത്വസുന്ദരസമൂഹം വാഗ്ദാനം ചെയ്ത്കൊണ്ട് രംഗപ്രവേശം ചെയ്ത പ്രത്യയശാസ്ത്രവക്താക്കള്‍ പോലും സ്റ്റേറ്റ് ടെററിസം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഭരണകൂടഭീകരതകള്‍ നടത്തിയിട്ടില്ലേ. അപ്പോള്‍ തെറ്റുകള്‍ എങ്ങുമുണ്ട്. ആ തെറ്റുകള്‍ നമ്മുടെയെല്ലാമാണു.
മുസ്ലീം മതവുമായി പോസിറ്റീവായി സംവദിക്കാന്‍ ജബ്ബാര്‍ മാഷ്ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല മതവും ദൈവവിശ്വാസവും വിശ്വാസരാഹിത്യവും ഒക്കെ വ്യക്തിനിഷ്ഠ്മാണ്. ഇവിടെ നമ്മള്‍ ഇടകലര്‍ന്നാണ് ജീവിയ്ക്കുന്നത്. എല്ലാവരുടെയും പ്രശ്നങ്ങള്‍ എല്ലാവരുടേതുമാണ്. ഏറ്റുമുട്ടലല്ല സമവായമാണ് ഏകപരിഹാരമാര്‍ഗ്ഗം.
പ്രിയ മണികണ്ഠന്‍, മകരജ്യോതിയെക്കുറിച്ച് രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തലോടെ വിവാദങ്ങള്‍ നിലയ്ക്കേണ്ടതായിരുന്നു. ആ പ്രകാശം ദിവ്യമാണെന്ന് പ്രചരിച്ചതാണ് പ്രശ്നമായത്. മകരജ്യോതി തെളിക്കല്‍ ശബരിമല ക്ഷേത്രത്തിന്റെ ചടങ്ങുകളുടെ ഭാഗമാണെന്നും ആ ദീപം കത്തിക്കുന്നത് ചുമതലപ്പെടുത്തപ്പെട്ടവരാണെന്നും ബന്ധപ്പെട്ടവര്‍ ഇതിനകം വ്യക്തമാക്കിയല്ലൊ. പാര്‍ത്ഥന്റെ ആദ്യകമന്റും വായിക്കുക. ഇതൊക്കെ ചില പ്രതീകങ്ങള്‍ അല്ലേ. നമ്മള്‍ എല്ലാറ്റിലും കേവലസത്യം തെരഞ്ഞാല്‍ ചുറ്റിപ്പോകും.വിഗ്രഹങ്ങള്‍ ഇല്ലാതെ പ്രാര്‍ത്ഥിക്കുന്ന ഇസ്ലാം സോദരനും വിഗ്രഹങ്ങളെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ഇതരമതസോദരരും പ്രാര്‍ത്ഥിയ്ക്കാത നിരീശ്വരവാദികളും ഏതോ ഒരു പോയ്ന്റില്‍ സന്ധിക്കുന്നുണ്ടെന്ന സങ്കല്പം എത്ര മധുരോദാരം!
ReplyDeleteഞാന്‍ ഈ ചര്‍ച്ചയില്‍ വന്നു കയറാന്‍ ആഗ്രഹിച്ചതല്ല. പക്ഷെ സ്വതന്ത്ര ചിന്തകരായ നല്ല മനുഷ്യരെപ്പോലും “ഞങ്ങളുടെ മതം നല്ലതാണു“ എന്നു തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമായി ഇവിടെ ചിലര്‍ മീന്‍ പിടിക്കുന്നതു കണ്ടപ്പോള്‍ -അതും യുക്തിവാദികളെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്ന മട്ടില്‍ -മിണ്ടാതിരിക്കുന്നതു ശരിയല്ലെന്നു തോന്നി.
ReplyDelete***
ഞാന്‍ ബ്ലോഗില്‍ ഒരിടത്തും ശുദ്ധ നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഒരു നിരീശ്വരവാദിയും അല്ല. ദൈവത്തെ കുറിച്ച് എനിക്കൊരറിവും ലഭിച്ചിട്ടില്ലാ എന്നേ ഞാന്‍ പറയുന്നുള്ളു. നിരുപദ്രവകരമായ ഒരു വിശ്വാസത്തെയും എതിര്‍ക്കേണ്ടതില്ല എന്ന സുകുമാരേട്ടന്റെ അഭിപ്രായം തന്നെയാണെനിക്കുമുള്ളത്. മനുഷ്യര്‍ക്ക് മനസ്സ്മാധാനവും ആശ്വാസവും ലഭിക്കാന്‍ ചില വിശ്വാസങ്ങള്‍ സഹായകമാണെന്നതു സത്യമാണു താനും. വിശ്വാസങ്ങള്‍ ഇത്ര വ്യാപകമായി നിലനില്‍ക്കാനുള്ള മനശ്ശാസ്ത്രപരമായ കാരണവും അതു തന്നെ.
പ്രാകൃത മനുഷ്യര്‍ ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയ വേദഗ്രന്ഥങ്ങള്‍ അക്ഷരം പ്രതി വള്ളിപുള്ളി മാറ്റമില്ലാതെ അനുസരിക്കണം എന്ന മൌലിക വാദമാണു മതഭ്രാന്തിനും അക്രമത്തിനും കാരണമാകുന്നത്. ആ വിശ്വാസം തകര്‍ക്കേണ്ടത് മനുഷ്യരാശിയുടെ നിലനിന്‍പ്പിനു തന്നെ ആവശ്യമാണെന്നു ഞാന്‍ കരുതുന്നു.
ഖുര്‍ആനില്‍ മാഷ് ഉദ്ദേശിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ ഇല്ല.
ReplyDelete*****
അങ്ങനെയാണോ?
എങ്കില്‍ അടുത്ത എന്റെ പോസ്റ്റ്
“അന്യമതവിദ്വേഷം കുര്‍ ആനില്‍ “
ഉടന്‍ പ്രതീക്ഷിക്കുക.
നിരീശ്വര വാദമെന്ന സോ കാള്‍ഡ് യുക്തിവാദം ശെരിയായ അര്‍ത്ഥത്തിലായിരുന്നെങ്കില്‍ ഇന്ന് മതങ്ങളിലുമുള്ള പല അനാചാരങ്ങളും ഇല്ലാതായേനെ. ഏതൊരു വിഷയത്തേയും വിമര്‍ശിക്കാന്‍ ആദ്യം വേണ്ടത് യാതൊരു മുന്‍ ധാരണയുമില്ലാതെ വിഷയത്തില്‍ നേടിയ അവഗാഹമാണ്.
ReplyDeleteഇന്നത്തെ 'യുക്തിവാദികള്‍' ഒന്നുകില്‍ ഇസ്ലാം വിരോധികള്‍ അല്ലെങ്കില്‍ ഹിന്ദു വിരോധികള്‍ അതുമല്ലെങ്കില്‍ കൃസ്തു വിരോധികള്‍ മാത്രമാകുന്നു അതുകൊണ്ട് തന്നെ അവര്‍ ഉന്നയിക്കുന്ന സ്വീകരിക്കാമായിരുന്ന ചില കാര്യങ്ങള്‍ പോലും തിരസ്കരിക്കപ്പെടുന്നു.
മുകളിലെ ഒരു ഇസ്ലാം വിരോധിയുടെ പലയിടങ്ങളിലായി കണ്ട അഭിപ്രായപ്രകടങ്ങളില്‍ നിന്നും എനിക്ക് മനസ്സിലായിട്ടുള്ളത് ഇസ്ലാം മതത്തെപറ്റി അടിസ്ഥാന വിവരം പോലുമില്ലെന്നുള്ളതാണ്. മലപ്പുറം ജില്ലയിലെ ഏതെങ്കിലും പട്ടിക്കാട്ടിലെ മദ്രസ്സയില്‍ 'ഓത്ത്' പഠിച്ചാല്‍ മാത്രം ഇസ്ലാം മതത്തെ പറ്റി അറിയണമെന്നില്ല.
ആത്മീയതയെ തലച്ചോര്‍ കൊണ്ട് അളക്കരുത് മനസ്സിലാക്കാന്‍ ശ്രമിക്കരുത് കാരണം അവതമ്മിലുള്ള വേഗതയാണ്. മനസ്സുകൊണ്ട് മൈക്രോ സെകന്റ് കൊണ്ട് എനിക്ക് ഇന്‍ഡ്യയിലും ജപ്പാനിലും എത്താം തലച്ചോര്‍ കൊണ്ട് പറ്റില്ല ആ വ്യത്യാസം മനസ്സിലാക്കിയാല്‍ ശാസ്ത്രമെന്ന അളവുകോലുകൊണ്ട് അളക്കാന്‍ പറ്റില്ല, രണ്ടും രണ്ടാണ്.
മനുഷ്യന് ജീവിക്കാന്‍ ആവശ്യം സന്തോഷവും സമാധാനവമാണ് അതിനവന്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കട്ടെ അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ദോഷമില്ലെങ്കില്‍ പിന്നെ എന്താണ് പ്രശ്നം?
ഈ വിഷയത്തില്‍ ഇതെന്റ അവസാനത്തെ കമന്റാകട്ടെ! , വിഷയം മതമായി മാറി, മത വിഷയവുമായി ചര്‍ച്ചക്ക് താത്പര്യമില്ലാത്തതിനാലാണ് :)
ReplyDeleteഅനിലിന്റെ വാക്കുകളില്‍ നിന്ന്:
ReplyDeleteഖുറാനില്‍ ജബ്ബാര്‍ മാഷ് സൂചിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പികുന്ന ആയത്തുകള്‍ ഉണ്ടാവാം.ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും (എക്സ്ടിമിസ്റ്റുകളല്ല)അത് അനുസരിക്കാന്‍ തയ്യാറല്ല എന്നതിന് തെളിവാണ് ആ വരികളെ അവര്‍ നിഷേധിക്കുന്നതിന്റെ അര്‍ത്ഥം.
ജബ്ബാര്‍ മാഷിന്റെ വാക്കുകളില്‍ നിന്ന്:
പ്രാകൃത മനുഷ്യര്‍ ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയ വേദഗ്രന്ഥങ്ങള്‍ അക്ഷരം പ്രതി വള്ളിപുള്ളി മാറ്റമില്ലാതെ അനുസരിക്കണം എന്ന മൌലിക വാദമാണു മതഭ്രാന്തിനും അക്രമത്തിനും കാരണമാകുന്നത്.
എന്ത് തന്നെ പ്രകോപനങ്ങള്‍ ഉണ്ടെങ്കിലും മഹാഭൂരിപക്ഷം വരുന്ന ജനത ഈ ലോകത്ത നാനാത്വത്തില്‍ ഏകത്വം എന്ന സിദ്ധാന്തം അറിഞ്ഞോ അറിയാതേയോ സഹവര്‍ത്തിത്വത്തില്‍ ജീവിയ്ക്കുന്നു എന്ന സത്യം നിലനില്‍ക്കുന്നു. ഞാന്‍ സംവാദങ്ങളുടെ സാധ്യത നിരാകരിക്കാനല്ല അവ പോസിറ്റീവായിരിക്കട്ടെ എന്ന് പറയാനാണ് ശ്രമിക്കുന്നത്.
എന്റെ നിലപാട് മനസ്സിലാക്കിയ ജബ്ബാര്‍ മാഷ്ക്ക് നന്ദി..
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ചിന്തകന്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി...
ഇഷ്ടമുള്ളവന് വിശ്വസിക്കാനും, ഇഷ്ടമുള്ളവന് നിഷേഷിക്കാനുമുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു.
ReplyDelete********
അതേയോ?
പിന്നെന്താണാവോ ഇസ്ലാമിക രാജ്യങ്ങളിലൊന്നും ഈ സ്വാതന്ത്ര്യം കാണാത്തേ?
അവിടെ ഒരാള്‍ താന്‍ അവിശ്വാസിയാണെന്നോ യുക്തിവാദിയാണെന്നോ പരസ്യപ്പെടുത്തിയാല്‍ അയാളെ കഴുത്തു വെട്ടും. അവര്‍ക്കു നിയമവും ഭരണഘടനയും സാക്ഷാല്‍ കുര്‍ ആന്‍ ആണു താനും. മറ്റു മതക്കാര്‍ക്കാകട്ടെ അവരുടെ സ്വകാര്യമുറിയില്‍ വെച്ചു പോലും അവരുടെ വിശ്വാസമനുസരിച്ച് ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ല. കണ്ടാല്‍ ‘മുത്തവ‘ പിടിച്ച് അകത്താക്കും.
ഇതൊന്നുമല്ലാത്ത ഒരു ജനാധിപത്യ മതേതര സുന്ദര ഇസ്ലാമും കുര്‍ ആനും നിങ്ങള്‍ക്കു മാത്രം എവടന്നു കിട്ടി സുഹൃത്തേ?....
മനസ്സാക്ഷിക്കുത്തില്ലാതെ നുണ പറഞ്ഞ് മറ്റുള്ളവരെ തെറ്റിധരിപ്പ്ക്കലും ഒരു ദീനീ കര്‍ത്തവ്യമാണല്ലോ അല്ലേ?
പ്രിയ തറവാടി, ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്,ശ്രമിച്ചത് ഈ വാക്കുകളായിരുന്നു: "നിരീശ്വര വാദമെന്ന സോ കാള്‍ഡ് യുക്തിവാദം ശെരിയായ അര്‍ത്ഥത്തിലായിരുന്നെങ്കില്‍ ഇന്ന് മതങ്ങളിലുമുള്ള പല അനാചാരങ്ങളും ഇല്ലാതായേനെ"
ReplyDeleteവളരെ സിമ്പ്‌ള്‍ ആയി അതിവിടെ പറഞ്ഞതിനു നന്ദി..നന്ദി!
ശ്രീകൃഷ്ണ ജയന്തി ദിവസം സൌദിയില്‍ മലയാളപത്രങ്ങള്‍ വിതരണം ചെയ്യുന്നത് കൃഷ്ണന്റെ പടം കരി തേച്ചാണ്. തെളിവ് എന്റെ കയ്യിലുണ്ട്.
ReplyDeleteകൃഷ്ണന്‍ ഒരു ഹിന്ദു ശിര്‍ക്കന്‍ ദൈവമാണെന്ന് അറബികള്‍ക്കറിയാന്‍ സാധ്യതയില്ല. അതൊക്കെ മലയാളികള്‍ തന്നെയാണു ചെയ്തു കൊടുക്കുന്നത്.
ഈ വക “മഹത്തായ“ പ്രവര്‍ത്തികള്‍ക്കെതിരെ കമ എന്നു പറയാന്‍ കഴിയാത്തവരാണു മതേതരമാനവികതയുടെ സുവിശേഷം ഉരുവിടുന്നത്.
തന്റെ നിലപാടുകളില്‍ അയവ് വരുത്തിക്കൊണ്ട്, മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുത്ത്കൊണ്ട് ആ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കൂ എന്ന് ജബ്ബാര്‍ മാഷോട് എങ്ങനെ പറയും എന്നാണു ഞാന്‍ ആലോചിക്കുന്നത്. ഖുര്‍ആനെ എതിര്‍ക്കുക വഴി സ്വന്തം സാംസ്ക്കാരികസ്വത്വം നിഷേധിക്കുകയാണ് മാഷ് എന്ന് ഇസ്ലാം സഹോദരന്മാര്‍ കരുതിയാല്‍ മാഷ്ക്ക് എങ്ങനെ അവരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയും എന്നും ഞാന്‍ ഭയപ്പെടുന്നു.
ReplyDeleteBlogger തറവാടി said...
ReplyDeleteനിരീശ്വര വാദമെന്ന സോ കാള്‍ഡ് യുക്തിവാദം ശെരിയായ അര്‍ത്ഥത്തിലായിരുന്നെങ്കില്‍ ഇന്ന് മതങ്ങളിലുമുള്ള പല അനാചാരങ്ങളും ഇല്ലാതായേനെ.
********
മതങ്ങളിലുള്ള അനാചാരങ്ങളോ?
അതേതൊക്കെയാ?
ആചാരങ്ങളെ അനാചാരവും സദാചാരവുമായി വേര്‍തിരിക്കാനുള്ള ക്രൈറ്റീരിയ എന്താ?
“എന്റെ മതം പറയുന്നതൊക്കെ” എനിക്കു സദാചാരം . മറ്റുള്ളവരുടേതൊക്കെ അനാചാരം . ഈ മര്‍ക്കട ശാഠ്യമല്ലേ പ്രശ്നം?
കുര്‍ ആനിലുള്ള വിശ്വാസം നില നിര്‍ത്തിക്കൊണ്ട് ഇസ്ലാമിലെ അനാചാരങ്ങളെ ഉന്മൂലനം ചെയ്യാന്‍ കഴിയുകയില്ല എന്ന തിരിച്ചറിവാണ് എന്നെ ഈ വഴിക്കു ചിന്തിപ്പിക്കുന്നത്.
ReplyDeleteബഹു ഭാര്യത്വം ഒരു തരം താണ ഏര്‍പ്പാടാണെന്ന് 95% മുസ്ലിംങ്ങള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അക്കാര്യം പറയുമ്പോള്‍ മുട്ടു ന്യായീകരണങ്ങള്‍ നിരത്തുന്നത് ആ അനാചാരം കുര്‍ ആനില്‍ ഉള്ളതു കൊണ്ടാണ്.
പെണ്ണിന് ആണിന്റെ പകുതിയാണു സ്വത്തവകാശം . ഇതിലും വലിയ ഒരു അനീതി വേറെയുണ്ടോ? എന്നിട്ടും ഇസ്ലാം വക്താക്കള്‍ അതിനെ ശക്തിയുക്തം ഡിഫന്റ് ചെയ്യുന്നു . കാരണം അതു കുര്‍ ആനിലെ നിയമമാണ്. മൃഗബലി ലോകമാകെ പരിഷ്കൃത മനുഷ്യര്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ഇസ്ലാമിലെ ഏറ്റവും വലിയ പുണ്യകര്‍മ്മം ബലി തന്നെ. കാരണം അതും കുര്‍ ആനിലുണ്ട്. സ്ത്രീകളെ വീടുകളില്‍ തടഞ്ഞിടാന്‍ കുര്‍ ആന്‍ തന്നെ കല്‍പ്പിക്കുന്നു. പിന്നെയെങ്ങനെ ഈ സമുദായം നന്നാകും?
എല്ലാ അനാചാരങ്ങളുടെയും അടിവേര് കുര്‍ ആന്‍ തന്നെ. അതിനാല്‍ ആ ഗ്രന്ഥം ദൈവത്തിന്റെയാണെന്നും അതു ലോകാവസാനം വരേക്കുള്ളതാണെന്നും അതില്‍ മാറ്റം പാടില്ലെന്നുമുള്ള അടിസ്ഥാന വിശ്വാസം മാറാതെ മുസ്ലിം സമൂഹത്തെ മാറ്റത്തിന്റെ വഴിയിലേക്കു നയിക്കാന്‍ ആവില്ല തന്നെ. ഈ തിരിച്ചറിവാണ് എന്നെ കുര്‍ ആനിലേക്കു നയിക്കുന്നത്.!
MUSLIMS ARE THE VICTIMS OF QUR'AN..!
ReplyDeleteI LOVE MUSLIMS.
SO I HATE QUR'AN..!!
മാഷ് മേല്‍പ്പറഞ്ഞതിനോട് പ്രതികരിക്കേണ്ടത് ഇസ്ലാം മതത്തിലെ ചിന്തിക്കുന്നവരുടെ ബാദ്ധ്യത തന്നെയാണ്.ഐഹികമായ സമത്വം ഖുര്‍ആന്‍ നിഷേധിക്കും എന്ന് കരുതാന്‍ ന്യായമില്ല.നിക്ഷിപ്തതാല്പര്യക്കാരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സമവായത്തോടെ അതൊക്കെ തിരുത്തിക്കൂടേ?
ReplyDeleteഇവരെ കല്ലെറിഞ്ഞു കൊല്ലുക ആടു തിന്നിട്ടും ....!
ReplyDeleteപ്രിയ കെ.പി.എസ്
ReplyDeleteതാങ്കളുടെ നല്ല ചിന്താഗതിയെ വാഴ്ത്താതെ വയ്യ. ഇപ്പോഴാണ് താങ്കള്‍ ഒരു യഥാര്‍ഥ യുക്തിവാദിയായത് എന്ന് എനിക്ക് തോന്നുന്നു.
ജബ്ബാര്‍ മാഷ് മനസിലാക്കിയ തരത്തിലല്ല വിശ്വാസികള്‍ ഖുര്‍ ആനെ മനസ്സിലാക്കിയത്. ഏതോ സമയത്ത് മാഷിന്റെ മനസ്സില്‍ കുടിയേറിയ എന്തോ കൈപേറിയ അനുഭവങ്ങള്‍ അദ്ദേഹത്തെ ഒരു പക്ഷേ ഖുര്‍ ആനെ വിപരീത ദിശയില്‍ നിന്ന് സമീപിക്കാന്‍ പ്രേരിപ്പിച്ചുണ്ടാവാം. പൌരോഹിത്യത്തിന്റെ തെറ്റായ സമീപനങ്ങള്‍ അതിന് കാരണമായിട്ടുമുണ്ടാവാം. അതിനാല്‍ തന്നെ ഇസ്ലാമിനോടുള്ള ഒരു തരം പക അദ്ദേഹത്തിന്റെ പോസ്റ്റുകളിലും കമന്റുകളിലും നമുക്ക് കാണാം. ഇത്തരം ഒരു മനസ്ഥിതി വെച്ച് പുലര്‍ത്തുന്ന ആളോട് ഒരു സംവാദം പോലും അസാധ്യമായി തീരും.
പൌരോഹിത്യം ഇസ് ലാം സത്യത്തില്‍ നിരോധിച്ച കാര്യമാണ്. പൌരോഹിത്യം ഒരു മതമായി മാറുമ്പോള്‍ പുരോഹിതന്റെ നിലപാടുകള്‍ക്കാണ് എപ്പോഴും മുന്തൂക്കം ലഭിക്കുക. അവിടെ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും യഥാര്‍ഥ മതത്തെ പൊതിയുന്നു.
മാഷോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്, ദയവായി കെ.പി. എസ് മാഷ് പറഞ്ഞപോലെ കാര്യങ്ങളെ കുറച്ച് കൂടി പോസിറ്റീവ് ആയി മനസ്സിലാക്കണമെന്നാണ്. ഖുര്‍ ആനെ ഒഴിവാക്കി പിന്നെ എങ്ങനെയാണ് താങ്കള്‍ക്ക് മുസ് ലീങ്ങളെ സ്നേഹിക്കാന്‍ കഴിയുക.? ഖുര്‍ ആനാണ് മുസ് ലീം എന്ന നാമത്തിന്റെ പോലും അടിസ്ഥാനം. അത് കൊണ്ട്, നമ്മുടെയെല്ലാം അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നു കൊണ്ട് തന്നെ, മനുഷ്യ സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കാന്‍, യുക്തിവാദിയായ താങ്കള്‍ക്കും വിശ്വാസിയായായ എനിക്കും വിയോജിപ്പിന്റെ മേഖലകള്‍ക്ക് പകരം യോജിപ്പിന്റെ മേഖലകള്‍ തേടി യാത്രയായിക്കൂടെ?
ഖുര്‍ ആനെ ഒഴിവാക്കി പിന്നെ എങ്ങനെയാണ് താങ്കള്‍ക്ക് മുസ് ലീങ്ങളെ സ്നേഹിക്കാന്‍ കഴിയുക.?
ReplyDelete****
പ്രിയ ചിന്തകന്‍ !
അതു തന്നെയാണു പ്രശ്നം . മുസ്ലിങ്ങളെ ഞാന്‍ മനുഷ്യര്‍ എന്ന നിലയിലാണു സ്നേഹിക്കുന്നത്. ആ സ്നേഹം എനിക്കു മറ്റു മതക്കാരോടും മതമില്ലാത്തവരോടുമൊക്കെയുണ്ട്. അവരുടെ വിശ്വാസങ്ങള്‍ എന്തു തന്നെയായാലും.
ഇസ്ലാം എന്ന വിശ്വാസപ്രമാണത്തെ ഞാന്‍ വിമര്‍ശിക്കുന്നതു കൊണ്ട് മുസ്ലിംങ്ങളോടൊക്കെ എനിക്കു പകയാണെന്നാണു നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ എനിക്കു നിങ്ങളുടെ ചെറിയ മനസ്സുകളോടു സഹതപിക്കേണ്ടി വരും.
എന്റെ ഉമ്മ ബാപ്പ, സഹോദരങ്ങള്‍ എല്ലാം മുസ്ലിംങ്ങളാണ് . വിശ്വാസികളുമാണ്. ഞാന്‍ ജീവിക്കുന്നത് മുസ്ലിം ഭൂരിപക്ഷപ്രദേശത്താണ്. എന്റെ അയല്‍ക്കാരെല്ലാം മുസ്ലിം വിശ്വാസികളാണ്. ഞാന്‍ പഠിപ്പിക്കുന്ന സ്കൂളീല്‍ 100% മുസ്ലിം കുട്ടികള്‍. അവരുടെ രക്ഷിതാക്കളെല്ലാം വിശ്വാസികള്‍. ആ കുട്ടികളെ എന്റെ സ്വന്തം കുട്ടികളെപ്പോലെ ഞാന്‍ സ്നേഹിക്കുന്നു എന്ന് ആ രക്ഷിതാക്കള്‍ക്കറിയാം. അതു കൊണ്ടു തന്നെ അവര്‍ക്കെല്ലാം എന്നോടു സ്നേഹവും ആദരവും മാത്രമേയുള്ളു. എന്റെ എല്ലാ കുട്ടികളുടെയും വീടുകളില്‍ ഞാന്‍ പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ വീടുകളില്‍ എന്തു വിശേഷമുണ്ടായാലും എന്നെ ക്ഷണിക്കും. ഞാന്‍ സന്തോഷത്തോടെ പോകും. മനുഷ്യ ബന്ധങ്ങള്‍ക്ക് വിശ്വാസമോ അവിശ്വാസമോ ഒരു തടസ്സവും ഉണ്ടാക്കുന്നില്ല.
കുര്‍ ആന്‍ അബദ്ധങ്ങളുടെ പഞ്ചാംഗമാണെന്നു ഞാന്‍ വായനയിലൂടെ മനസ്സിലാക്കിയതോടെ മുസ്ലിംങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുകയാണു ചെയ്തത്. അവരെ ആ ഗ്രന്ഥത്തിന്റെ ഇരകളായി അനുതാപത്തോടെ നോക്കിക്കാണാനേ എനിക്കു കഴിയുന്നുള്ളു.
സാധാരണ നിഷ്കളങ്കരായ വിശ്വാസികളെ ഉന്നംവെച്ചു കൊണ്ടല്ല ഞാന്‍ ബ്ലോഗെഴുതുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് ഈ സമുദായത്തിലെ പാവങ്ങളെയും അവരുടെ അന്ധവിശ്വാസങ്ങളെയും വിപണിയാക്കി ചൂഷണം ചെയ്യുന്ന ഇത്തിക്കണ്ണികളെ തന്നെയാണു ഞാന്‍ ലക്ഷ്യമിടുന്നത്.
ഞാന്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നില്ല. ഒരു പ്രത്യയശാസ്ത്രത്തെയാണു വിമര്‍ശിക്കുന്നത്. അതിനെ വ്യക്തിപരമായി നേരിടുകയാണു നിങ്ങള്‍ വിശ്വാസികള്‍ പലപ്പോഴും ചെയ്യുന്നത്. നിങ്ങള്‍ ജബ്ബാര്‍ എന്ന എന്നെ വിട്. ഞാന്‍ ഉന്നയിക്കുന്ന വസ്തുതകളോടു പ്രതികരിക്ക്.
മാഷേ, ഭഗവദ്‌ഗീതയും മറ്റും ഹിന്ദുക്കള്‍ക്ക് ആദ്ധ്യാത്മികഗ്രന്ഥങ്ങളാണ്.ബൈബിള്‍ കൃസ്ത്യാനികള്‍ക്കും മറ്റ് മതങ്ങളുടെ ഗ്രന്ഥങ്ങള്‍ അവര്‍ക്കും ആദ്ധ്യാത്മികഗ്രന്ഥങ്ങളാണെന്ന് തോന്നുന്നു. എന്നാല്‍ ഖുര്‍ആന്‍ മുസ്ലീംകള്‍ക്ക് പിന്‍പറ്റാന്‍ ഒരു ജീവിതവ്യവസ്ഥ തന്നെയാണ് മുന്നോട്ട് വെക്കുന്നത് എന്നാണെനിക്ക് മനസ്സിലായിട്ടുള്ളത്.ഒരു പക്ഷെ ചിന്തകന്‍ ചൂണ്ടിക്കാട്ടിയ പോലെ പൌരോഹിത്യം ആയിരിക്കില്ലേ ഇവിടെ വില്ലന്‍? ലോകത്ത് ഇത്രയധികള്‍ ആളുകള്‍ അനുസരിക്കുന്ന ഈ ജീവിതവ്യവസ്ഥയെ തെറ്റുകള്‍ തിരുത്തി ശുദ്ധീകരിക്കാന്‍ എല്ലാവരെയും ഉള്‍ക്കൊണ്ട് കൂട്ടായ ചര്‍ച്ച സാധ്യമല്ലേ?
ReplyDeleteതെറ്റുകളുണ്ട് എന്നു തിരിച്ചറിഞ്ഞാലല്ലേ തിരുത്താന്‍ ശ്രമിക്കുകയുള്ളു. ഞങ്ങളുടേതില്‍ ഒരു തെറ്റുമില്ല എന്നു വാശി പിടിക്കുന്നവരെ തെറ്റുണ്ട് എന്നു ബോധ്യപ്പെടുത്തുക എന്നതാണാദ്യം ചെയ്യേണ്ടത്.
ReplyDelete***
ഭഗവദ്ഗീതയെയും മനുസ്മൃതിയെയും ഒഴിവാക്കി എങ്ങനെയാണ് ഒരു ഹിന്ദുവിനെ സ്നേഹിക്കുക ? എന്ന ചിന്തകന്റെ ചോദ്യത്തെ സുകുമാരേട്ടന്‍ എങ്ങനെ കാണുന്നു?
എന്നാല്‍ ഖുര്‍ആന്‍ മുസ്ലീംകള്‍ക്ക് പിന്‍പറ്റാന്‍ ഒരു ജീവിതവ്യവസ്ഥ തന്നെയാണ് മുന്നോട്ട് വെക്കുന്നത് എന്നാണെനിക്ക് മനസ്സിലായിട്ടുള്ളത്.
ReplyDelete***
അതു തന്നെയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. കേവലം ഒരു ആത്മീയ ദര്‍ശനം എന്ന നിലയിലായിരുന്നെങ്കില്‍ ഇത്രയൊന്നും ആ ഗ്രന്ഥത്തെ വിമര്‍ശിക്കേണ്ടി വരുമായിരുന്നില്ല. അതു മനുഷ്യന്റെ ദൈനം ദിന ജീവിതത്തിലേക്ക് വല്ലാതെ കടന്നു കയറുന്നു എന്നതാണു പ്രശ്നം.
ഒരു അപരിഷ്കൃത ഗോത്ര സമൂഹത്തിനായി തയ്യാറാക്കപ്പെട്ട ഒരു ജീവിത വ്യവസ്ഥ ആധുനിക മനുഷ്യര്‍ സ്വീകരിക്കുന്നതുകൊണ്ടുള്ള വൈരുദ്ധ്യങ്ങളും പ്രതിസന്ധികളുമാണിന്നു മുസ്ലിം സമൂഹം അനുഭവിക്കുന്നത്. അതവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് എന്റെ വേദന.
ഭഗവദ്‌ഗീതയെയും മനുസ്മൃതിയെയും ഒരേപോലെ കാണരുത് മാഷെ, ഗീത ഹിന്ദുക്കളുടെ ആദ്ധ്യാത്മികഗ്രന്ഥമാണ്. മനുസ്മൃതി തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ഒരു വിഭാഗം നടപ്പിലാക്കിയ സാമൂഹ്യവ്യവസ്ഥ ആയിരുന്നു.അതിന്റെ ദുഷ്ഫലങ്ങള്‍ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും മനുസ്മൃതി ആധുനിക ഹിന്ദുസമൂഹം തള്ളിക്കളഞ്ഞിട്ടുണ്ട്.
ReplyDeleteമനുസ്മൃതിയെ വിമര്‍ശിച്ചുകൊണ്ടു തന്നെ ഹിന്ദുക്കളെ സ്നേഹിക്കാനും അവരുടെ സ്നേഹം അനുഭവിക്കാനും സുകുമാരേട്ടനു സാധിക്കുന്നില്ലേ?
ReplyDeleteഅതു പോലെ കുര്‍ ആനിനെ വിമര്‍ശിച്ചുകൊണ്ട് എനിക്കെന്താ മുസ്ലിങ്ങളെ സ്നേഹിച്ചുകൂടേ? മുസ്ലിംങ്ങള്‍ക്കെന്താ എന്നെ സ്നേഹിച്ചുകൂടേ?
:)
ReplyDeleteസ്ത്രീക്ക് പുരുഷന്റെ പകുതി അവകാശം എന്നു പറയുന്ന, നിസ്സാര കുറ്റത്തിനു മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലണമെന്നും കയ്യും കാലും കൊത്തി മുറിക്കണമെന്നും പറയുന്ന കുര്‍ ആനെ എന്തു കൊണ്ട് മുസ്ലിംങ്ങള്‍ തള്ളിക്കളയുന്നില്ല?
ReplyDeleteഇവിടെ വില്ലന്‍ പാവം പുരോഹിതനല്ല മാഷേ ‘
ReplyDeleteവില്ലന്‍ “അല്ലാഹു” എന്ന ഗോത്ര ദൈവം തന്നെ!!
മാഷേ ചര്‍ച്ച റിവേഴ്സിലേക്ക് നയിക്കരുതേ....പ്ലീസ്!
ReplyDeleteഐഹികമായ സമത്വം ഖുര്‍ആന്‍ നിഷേധിക്കും എന്ന് കരുതാന്‍ ന്യായമില്ല.
ReplyDelete****
അടിമപ്പെണ്ണിനു ഭര്‍ത്താവുണ്ടെങ്കിലും യജമാനനവളെ ഭോഗിക്കാം എന്നു നീതിയുപദേശിക്കുന്ന കുര്‍ ആനില്‍ സമത്വമോ?
sorry !
ReplyDelete:}
ഇനി ചിന്തകനും ഫൈസലും പറയട്ടെ !
ReplyDeleteഞാന്‍ മാറി നില്‍ക്കാം...
പ്രിയ മാഷെ
ReplyDeleteമാഷ് വ്യക്തിപരമായി ആരെയും ആക്രമിക്കുന്നില്ലായിരിക്കും.മാഷിനെ വ്യക്തിപരമായി ആരെങ്കിലും ആക്ഷേപിക്കുന്നതിനോട് ഒരിക്കലും ഞാന്‍ യോജിക്കുന്നുമില്ല.
ഇസ് ലാമിനെയോ ഖുര്‍ആനെയോ വിമര്‍ശിക്കാന്‍ പാടില്ലെന്നോ വിമര്‍ശനത്തിനതീതമാണെന്നോ ഒന്നും ഞാന്‍ വാദിക്കുന്നില്ല. ഏതൊന്നിനെ നാം വിമര്‍ശിക്കുമ്പോഴും അതില്‍ സത്യ സന്ധതയും,മാന്യതയും പുലര്‍ത്തേണ്ടതുണ്ട് എന്ന് ഞാന്‍ തീര്‍ച്ചയായും മനസ്സിലാക്കുന്നു. വിമര്‍ശനത്തിലെ പദപ്രയോഗങ്ങള്‍ അപരന്റെ വിശ്വാങ്ങളെ നിന്ദിക്കുന്ന തരത്തിലുള്ളതും പ്രകോപിതനാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടും ആയിരിക്കരുത്. മാത്രവുമല്ല മറ്റു ആശയദര്‍ശങ്ങള്‍ പുലര്‍ത്തുന്നവരോട് ഇവരുടെ മതം പഠിപ്പിക്കുന്നത് നിങ്ങളെ കണ്ടാല്‍ കാണുന്നിടത്ത് വെച്ച് കൊല്ലാനും, കൊല്ലുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് പറയുന്നതും ഒരു ബഹുസ്വര സമൂഹത്തില്‍ സമാധാനമല്ല ഉണ്ടാക്കുക. മറിച്ച് വിവിധ വിശ്വാസ സമൂഹങ്ങള്‍ തമ്മില്‍ സ്പര്‍ദയും ഛിദ്രതയുമാണുണ്ടാക്കുക.
വൈവിധ്യങ്ങള്‍ ദൈവം തന്നെ നിശ്ചയിച്ചതാണ്. അവന്‍ ഉദ്ദേശിച്ചിരിന്നുവെങ്കില്‍ എല്ലാവരെയും ഒറ്റ സമുദായമാക്കാന്‍ സാധിക്കുമായിരുന്നു. എല്ലാമനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നാണ് ഇസ് ലാം പഠിപ്പിക്കുന്നത്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഓരോ മതക്കാരെയും ചികിത്സിക്കാന്‍ വെവ്വേറെ ഡോകടര്‍മാര്‍ വേണ്ടി വരുമായിരുന്നില്ലേ?
‘ഹേ മനുഷ്യ സമൂഹമെ‘ എന്നതാണ് ഖുര്‍ ആന്റെ അഭി സംബോധന. ആരെയും നിര്‍ബന്ധ പൂര്‍വ്വം ഇസ് ലാമിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ദൈവം കല്പിച്ചുട്ടുമില്ല.
പ്രവാചകനോട് പോലും ദൈവം കല്പിക്കുന്നത് എന്താണെന്ന് നോക്കൂ.
“( നബിയേ, ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. “ (വി:ഖു 88:21-22)
മാഷ് തന്നെ പറഞ്ഞല്ലോ, (താങ്കള്‍ ഒരു ഇസ് ലാ മത വിശ്വാസി അല്ലാതിരിന്നിട്ടും,കടുത്ത ഒരു ഇസ് ലാമത വിമര്‍ശകനായിരുന്നിട്ടും പോലും) പരിസരവാസികള്‍ 100% മുസ്ലീങ്ങളായ താങ്കളുടെ നാട്ടില്‍ എല്ലാം പരിപാടികള്‍ക്കും അവര്‍ വിളിക്കാറുണ്ടെന്നും താങ്കള്‍ പങ്കെടുക്കാറുണ്ടെന്നും. താങ്കളുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അത് തന്നെയല്ലെ മാഷെ ?
ആർഷ സംസ്കാരം മാറ്റങ്ങൾ ഉൾക്കൊണ്ടാണ് വളർന്നത്. ഇനിയും മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറുമാണ്. വാതിൽ കൊട്ടിയടച്ചിട്ടില്ല. മാറ്റങ്ങൾ സ്വീകരിക്കുമ്പോൾ ഇപ്പോഴുള്ള ആരോപണം കൈകടത്തലുകൾ നടക്കുന്നു എന്നാണ് ഒരുമാറ്റവും അനുവദിക്കുന്നില്ല എന്നു വിശ്വസിക്കുന്നവരുടെ ആരോപണം. മാറ്റങ്ങൾ തന്നെ രണ്ടുതരത്തിൽ സംഭവിക്കുന്നുണ്ട്. ഉദാഹരണം മനുസ്മൃതിയിലെ ശിക്ഷാവിധികൾ സ്വാർത്ഥമതികളുടെ കണ്ടുപിടിത്തമാണ്. ശാസ്ത്രീയ സത്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള ശരിയായ മാറ്റം. അത് ഗീതയിലൂടെ കാണിച്ചു തരുന്നു. KPS പറഞ്ഞപോലെ ഗീതയെ തന്നെ അവഗണിക്കുന്നവരോടുപോലും ഒരു വിരോധവും കാണിക്കാറില്ല. ഗീത കത്തിക്കാൻ ഒരുങ്ങിയവർ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്.
ReplyDeleteമാത്രവുമല്ല മറ്റു ആശയദര്‍ശങ്ങള്‍ പുലര്‍ത്തുന്നവരോട് ഇവരുടെ മതം പഠിപ്പിക്കുന്നത് നിങ്ങളെ കണ്ടാല്‍ കാണുന്നിടത്ത് വെച്ച് കൊല്ലാനും, കൊല്ലുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് പറയുന്നതും ഒരു ബഹുസ്വര സമൂഹത്തില്‍ സമാധാനമല്ല ഉണ്ടാക്കുക.
ReplyDelete****
നല്ല തിരിച്ചറിവു തന്നെ സ്വാഗതം ചെയ്യുന്നു.
ഒരു നിര്‍ദേശം . കുര്‍ ആന്‍ എല്ലാവര്‍ക്കും വായിക്കാന്‍ കിട്ടും. അതില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ അതൊക്കെ നീക്കം ചെയ്ത് ഇന്നത്തെ കാലത്തു പറയാന്‍ പറ്റിയ കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി റീ എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചു കൂടേ?
അതു പോലെ ഞങ്ങളുടെ മതം നിങ്ങളുടേതിനേക്കാള്‍ നല്ലത് എന്നു പറഞ്ഞു പ്രചാരണം നടത്തുന്നതും അത്തരം പ്രചാരണം വഴി മതപരിവര്‍ത്തനം നടത്തുന്നതും ഒരു ബഹുസ്വര സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഇപ്പോള്‍ പല കോളേജ് ക്യാമ്ബസുകളിലും പെണ്‍ കുട്ടികളെ വശീകരിച്ചെടുത്ത് മതം മാറ്റുന്നു എന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തില്‍ .
ഇതു നിര്‍ത്തുന്നതല്ലേ നല്ലത്?
ഇസ്ലാമിസ്റ്റുകള്‍ അവരുടെ മതപ്രചാരണം പൂര്‍ണമായും നിര്‍ത്തിയാല്‍ ഒരു നിമിഷം വൈകാതെ ഞാന്‍ എന്റെ ഇസ്ലാംവിരുദ്ധ പ്രചാരണവും നിര്‍ത്തും. ഉറപ്പ് !
ReplyDeleteസ്ത്രീക്ക് പുരുഷന്റെ പകുതി അവകാശം എന്നു പറയുന്ന, നിസ്സാര കുറ്റത്തിനു മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലണമെന്നും കയ്യും കാലും കൊത്തി മുറിക്കണമെന്നും പറയുന്ന കുര്‍ ആനെ എന്തു കൊണ്ട് മുസ്ലിംങ്ങള്‍ തള്ളിക്കളയുന്നില്ല?
ReplyDeleteഈ ഒറ്റ ഉദാഹരണത്തില്‍ ഞാന്‍ മാഷുമായുള്ള സംവാദം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
ശരിയാണ്. ഇസ് ലാമില്‍ സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്തവകാശമേ ഉള്ളൂ. എന്നാല്‍ അതിന്റെ ബാക്കി കാര്യങ്ങള്‍ കൂടി വ്യക്തമാക്കേണ്ടതുണ്ട്. ഇസ്ലാമില്‍ സ്ത്രീക്ക് യാതൊരു ബാധ്യതകളുമില്ല. എല്ലാ ബാധ്യതകളും പുരുഷനാണ്. സ്ത്രീ ജോലിക്ക് പോകുന്നുണ്ടെങ്കില്‍ പോലും അവള്‍ക്കിഷ്ടമില്ലെങ്കില്‍ അവളുടെ വരുമാനം കൊണ്ട് വീട്ട് ചിലവ് നടത്താന്‍ ഭര്‍ത്താവിനെ ഇസ് ലാം അനുവദിക്കുന്നില്ല. ഭാര്യയുടെയും കുട്ടികളുടെയും എല്ലാചിലവുകളും വഹിക്കേണ്ടത് പുരുഷന്റെ നിര്‍ബന്ധ ബാധ്യതയാണ്.ചുരുക്കി പറഞ്ഞാല്‍ സ്ത്രീക്ക് ഒരു ചിലവിനും ബാധ്യതയില്ല. എന്നിട്ടും സ്ത്രീക്ക് പുരുഷന്റെ സ്വത്തിന്റെ പകുതി ഇസ് ലാം അനുവദിക്കുകയും ചെയ്തു. ഇതില്‍ എവിടെയാണ് കുഴപ്പം?
ഖുറാന്‍ മനുഷ്യസൃഷ്ടിയാണെന്ന് ഇസ്ലാം മതം അംഗീകരിക്കുന്ന നിമിഷം ജബ്ബാര്‍ മാഷുടെ എല്ലാ വാദങ്ങളുടേയും മുനയൊടിയും. ഖുറാനില്‍ മനുഷ്യ സഹജമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സമര്‍ത്ഥിക്കാനാണല്ലോ മാഷ് ശ്രമിക്കുന്നത്.
ReplyDeleteമറ്റ് മത ഗ്രന്ധങ്ങളിലും മതങ്ങളിലും നടന്ന നവോദ്ധാനങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നില്‍ക്കാന്‍ ഇസ്ലാം മതത്തിനുമാവില്ലെന്നാണ് എന്റെ വിശ്വാസം.
ഞാനും പാര്‍ത്ഥന്‍ മാഷും ഒരു കൊല്ലം മുമ്പ് ഒരു പോസ്റ്റില്‍ ഇട്ട കമന്റ് ഒന്ന് നോക്കുക. ഒരു പക്ഷെ പുതിയതായി വന്നയാളുകള്‍ക്ക് ഈ വിഷയത്തെ ഞാന്‍ എങ്ങിനെ സമീപിക്കുന്നു എന്നതിന് ഒരു സൂചന .
ReplyDeleteഖുറാനിലെ വിഢിത്തങ്ങള്‍
കെ.പി.എസ് മാഷെ,
ഇതിപ്പോള്‍ എവിടെ എത്തി?
:)
ReplyDeleteഖുറാന്‍ മനുഷ്യസൃഷ്ടിയാണെന്ന് ഇസ്ലാം മതം അംഗീകരിക്കുന്ന നിമിഷം ജബ്ബാര്‍ മാഷുടെ എല്ലാ വാദങ്ങളുടേയും മുനയൊടിയും.
പ്രിയ അനില്‍
പണ്ട് ആരോ ഒരാള്‍ പറഞ്ഞാതായി കേട്ടിരുന്നു. തലവേദന മാറാന്‍ തലവെട്ടിയാല്‍ മതിയെന്ന്. പിന്നീടൊരിക്കലും തലവേദനയേ വരില്ല :)
നമ്മള്‍ എങ്ങും എത്തുന്നില്ല അനിലേ.. വിശ്വാസങ്ങളെ തൊട്ട് കളിക്കാതെയുള്ള യോജിപ്പിന്റെ മേഖലകള്‍ തേടുകയാണു സങ്കീര്‍ണ്ണമായ ഈ ലോകത്ത് നമ്മള്‍ ചെയ്യേണ്ടത്. ഇതാണിപ്പോഴത്തെ എന്റെ സുചിന്തിതമായ നിലപാട്.ചിന്തകനും ഇത് പറഞ്ഞിട്ടുണ്ട് ഇവിടെ. നിലവിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ വേറെ കുറുക്കുവഴികള്‍ ഇല്ല.യുക്തിചിന്ത തന്നെ ആപേക്ഷികമല്ലേ എന്നും ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നു.
ReplyDeleteഇസ്ലാമില്‍ സ്ത്രീക്ക് യാതൊരു ബാധ്യതകളുമില്ല. എല്ലാ ബാധ്യതകളും പുരുഷനാണ്.
ReplyDelete****
അടിമകള്‍ക്കും യജമാനനെ സേവിക്കുക എന്നതില്‍ കവിഞ്ഞു സാമൂഹിക ബാധ്യതകള്‍ ഒന്നുമുണ്ടായിരുന്നില്ല. അതു കൊണ്ട് അവകാശങ്ങളും ഉണ്ടായിരുന്നില്ല.
****
മനുസ്മൃതിയെ എന്തിനാ ഹിന്ദുക്കള്‍ പിന്നെ തള്ളിക്കളഞ്ഞതാവോ?
കുര്‍ ആന്‍ ദൈവത്തിന്റെ കൃതിയാണെന്ന അന്ധവിശ്വാസമല്ലേ ഈ വിധം വാദിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത്? അതാണു ഞാനും പറയുന്നത് ഈ വിശ്വാസം തകര്‍ക്കാതെ മുസ്ലിമിനെ നന്നാക്കാന്‍ ആവില്ല എന്ന്. !
ശാസ്ത0 വീകസീക്കൂന്നു മനുഷ്യന്‍റെ പ്രശ്നങ്ങളു0 വര്‍ദ്ധിക്കുന്നു .നേരിടാനുളള മാര്‍ഗ്ഗ0 യുക്തിബോധ0 മാത്രമാണ് വിശ്വാസ0 ശരീര ശാസ്ത്രപരമാണെന്നു കൂടി തിരിച്ചറിയുക
ReplyDeleteഎല്ലാമനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നാണ് ഇസ് ലാം പഠിപ്പിക്കുന്നത്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ ഓരോ മതക്കാരെയും ചികിത്സിക്കാന്‍ വെവ്വേറെ ഡോകടര്‍മാര്‍ വേണ്ടി വരുമായിരുന്നില്ലേ?
ReplyDelete*******
മുസ്ലിമിന്റെ കിഡ്നി ആവശ്യമുണ്ടെന്ന് പണ്ട് മാധ്യമം പത്രത്തില്‍ പരസ്യം വന്നു. ...!
ബംഗ്ലാദേശിലെ ആശുപത്രികളില്‍ മുസ്ലിം രക്തവും അമുസ്ലിം രക്തവും വെവ്വേറെ ബ്ലഡ് ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതായി മുമ്പ് ഒരു മുസ്ലിം ഡോക്ടരുടെ യാത്രാകുറിപ്പില്‍ വായിച്ചതും ഓര്‍ക്കുന്നു.!!
(:
പ്രിയ അനില്‍
ReplyDeleteജബ്ബാര്‍ മാഷിന്റെ വ്യാഖ്യനം വായിച്ച് ഖുര്‍ ആനിലുള്ളതെല്ലാം അബദ്ധമാണ് എന്ന് ദയവായി പ്രസ്താവിക്കരുത്. ഒരു വിഷയത്തില്‍ ഒരു പ്രസ്താവന നടത്താന്‍ ആ വിഷയത്തില്‍ ഒരു പാട് പഠന ഗവേഷങ്ങളുടെ ആവശ്യമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ജബ്ബാര്‍ മാഷിന്റെ വ്യാഖ്യാന ശൈലികള്‍ അദ്ദേഹം മുകളില്‍ എനിക്ക് നല്‍കിയ മറുപടികളില്‍ നിന്നും താങ്കള്‍ക്ക് മനസ്സിലായി കാണുമെന്നാണ് ഞാന്‍ കരുതുന്നത്. അത് കൊണ്ട് തന്നെയാണ് അദ്ദേഹവുമായി ഒരു സംവാദത്തിന് താല്പര്യപെടാത്തതും. സമയം വിലപെട്ടതാണല്ലോ.
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ അവകാശമുള്ളതിനാല്‍
ReplyDeleteസുകുമാരേട്ടന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും
സുകുമാരേട്ടന്റെ പ്രത്യേകതകളായി മാനിക്കപ്പെടാന്‍ തീര്‍ച്ചയായും യോഗ്യമാണ്.
എന്നാല്‍,യുക്തിവാദികളും മതവിശ്വാസികളും അറിവിന്റെ പങ്കുവക്കലിലൂടെയും,സംവാദങ്ങളിലൂടെയും സ്വയം നവീകരിക്കപ്പെടുകതന്നെയാണു ചെയ്യുന്നത്. സുകുമാരേട്ടന്‍
കാണിക്കുന്ന സൌമനസ്യം സ്നേഹത്തിന്റെ അന്ധതയാലോ, ദൌര്‍ബല്യത്താലോ പ്രകടമാകുന്ന
അതീവ സ്ത്രൈണമായ ചിന്തയാണെന്നു തോന്നുന്നു.
നിലവിലുള്ള സ്നേഹാന്തരീക്ഷം തകരുമോ എന്ന് ഭയന്ന്
സത്യം പറയാതിരിക്കുന്നതിലൂടെ സമൂഹത്തിലുണ്ടാകുന്ന
ദുരന്തങ്ങാള്‍ ഭീകരമാണ്. നഗ്ന സത്യങ്ങള്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാകില്ലെന്നത് സത്യമാണ്.
ആ യാഥാര്‍ത്ഥ്യം പരിഗണിക്കപ്പെടേണ്ടതുമാണ്.
കുറച്ച് സാവകാശം നല്‍കുക എന്നതു മാത്രമാണ് പരിഹാരം.
സ്ത്രൈണമായ അല്ലെങ്കില്‍ ദുര്‍ബല ചിത്തരായ മനുഷ്യരില്‍ നിന്നും സത്യത്തെ കുറച്ച് അകലത്തില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.സത്യത്തിന്റെ നിര്‍ദയ രൂപത്തെക്കുറിച്ച് അവരുടെ മനസ്സ് സ്വയം ധാരണ ആര്‍ജ്ജിക്കുന്നതുവരെ കുറച്ച് സമയം കൊടുക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ എക്കാലത്തേക്കും സത്യത്തെ മറച്ചുവക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരതയുമാകും.
സത്യത്തില്‍ നമ്മുടെ ബ്ലോഗ് സംവാദങ്ങളില്‍ വിശ്വാസത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ വളരെ
നന്മ നിറഞ്ഞ സാധാരണ മനുഷ്യരാണ്.ഈ നന്മ അവര്‍ക്കു സിദ്ധിച്ചത് അതാതു മതങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടാണെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു.
മത ഗ്രന്ഥങ്ങളേയും ആചാര അനുഷ്ഠാനങ്ങളേയും ഇറുക്കിപ്പിടിച്ചുകൊണ്ട് മാതൃകാ സമൂഹ ജീവികളായി അഭിമാനപൂര്‍വ്വം തങ്ങള്‍ക്കു ലഭിച്ച പരിമിത ലോകത്ത്
വ്യാപരിച്ചുകൊണ്ടീക്കുംബോഴാണ് തങ്ങള്‍ക്കു കടക വിരുദ്ധമായ ചിന്തകളുള്ള യുക്തിവാദികളെ തങ്ങളുടെ ലോകത്തിന്റെ ആകാശവും,ഭിത്തികളും തറയും പൊളിച്ചടുക്കുന്നവരായി ഇവര്‍ക്ക് കാണേണ്ടി വരുന്നത്.
സ്വാഭാവികമായും വിശ്വാസിയുടെ ധാര്‍മ്മിക രോക്ഷമിളകും. അതേ ബൂലോകത്ത് സംഭവിക്കുന്നുള്ളു.
പൂണ്ണമായും അക്ഷരങ്ങളിലൂടെയുള്ള ആശയവിനിമയമായതിനാല്‍ ഈ സംവാദത്തിനിടക്ക്
എത്ര പരുഷമായി തര്‍ക്കിച്ചാല്‍ പോലും യാഥാര്‍ത്ഥ്യലോകത്ത് മനുഷ്യസ്നേഹത്താല്‍ ഒന്നാണെന്നു തിരിച്ചറിയാന്‍ കഴിയുന്ന ഈ രണ്ടു കൂട്ടരേയും പരസ്പ്പരം സംവാദങ്ങളില്‍ ഏര്‍പ്പേടാന്‍
പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.അല്ലാതെ അനാവശ്യമായ ഭയത്തിന് അടിമപ്പെടുകയല്ല.
വിശ്വാസികള്‍ക്കും അവിശ്വസികള്‍ക്കും ഇതിനു രണ്ടിനുമിടയിലേക്ക് കൂറുമാറിയ :)സുകുമാരേട്ടനും
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍ !!!
എന്തായാലും നമ്മളെല്ലാം മന്യേമ്മാരാണ്.
ഒരമ്മ മക്കള്‍! പരസ്പ്പരം ലഭിക്കുന്ന അറിവുകള്‍
പങ്കുവക്കുന്നു എന്നത് നമ്മുടെ സാഹോദര്യത്തിന്റെ
തിരിച്ചറിവുകൊണ്ടാണ്; ശത്രുതയാലല്ല.
സുകുമാരേട്ടൻ പറഞ്ഞ രണ്ട് കാര്യങ്ങളിൽ എനിക്കുള്ള അഭിപ്രായം കൂടി ഇവിടെ എഴുതട്ടെ.
ReplyDelete1.മകരജ്യോതിയെക്കുറിച്ച് രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തലോടെ വിവാദങ്ങള്‍ നിലയ്ക്കേണ്ടതായിരുന്നു
മകരജ്യോതിയെക്കുറിച്ച് രാഹുൽ ഈശ്വർ നടത്തിയ വെളിപ്പെടുത്തലുകൾക്ക് മറ്റുള്ളവരുടെ പ്രസ്താവനകളിൽ നിന്നും കൂടുതലായ യാതൊരു ആധികാരികതയും ഇല്ലെന്നതാണ് എന്റെ വിശ്വാസം. അദ്ദേഹം തന്ത്രികുടുംബത്തിലെ അംഗമാണെന്നതും വിസ്മരിക്കുന്നില്ല.
2.മകരജ്യോതി തെളിക്കല്‍ ശബരിമല ക്ഷേത്രത്തിന്റെ ചടങ്ങുകളുടെ ഭാഗമാണെന്നും ആ ദീപം കത്തിക്കുന്നത് ചുമതലപ്പെടുത്തപ്പെട്ടവരാണെന്നും ബന്ധപ്പെട്ടവര്‍ ഇതിനകം വ്യക്തമാക്കിയല്ലൊ.
തന്ത്രിയോ, ദേവസ്വം അധികാരികളോ ഇക്കാര്യം പരസ്യമായോ ഔദ്യോഗീകമായോ അംഗീകരിച്ചതായി അറിവില്ല. ഒരിക്കൽ ഒറ്റു ടി വി ന്യൂസ് പ്രോഗ്രാമിൽ മുൻ പ്രസിഡന്റായിരുന്ന് ശ്രീ ജി രാമൻപിള്ള അങ്ങനെ പറഞ്ഞിരുന്നു.
KPSA
ReplyDelete"ദൈവം എന്നത് വിശ്വസിക്കുന്ന ഒരാള്‍ക്ക് മാത്രം ബോദ്ധ്യപ്പെടുന്ന ഒന്നാണ്. "
ഈ സംകൽപ്പം എല്ലാ മതങ്ങൾക്കും ബാദകമല്ല. എബ്രഹാമിൿ മതങ്ങളെ സമ്പന്ധിച്ച് ഈ വിശ്വാസത്തിൽ കാര്യമായ മാറ്റങ്ങളുണ്ടു്. ദൈവവും മതവും സ്വകാര്യ വിഷയങ്ങളല്ല. ഏക ദൈവത്തിൽ വിശ്വാസിക്കാത്തവർക്ക് പ്രത്യേക നിയമങ്ങളും, വിലക്കും, പ്രത്യേക നികുതിയും ഏർപ്പെടുത്തുമ്പോൾ ദൈവ വിശ്വാസം വ്യക്തി സ്വാതന്ത്ര്യത്തിൽ നിന്നും സാമൂഹിക പ്രശ്നമായി മാറുന്നു.
ഇവിടെയാണു പ്രശ്നങ്ങളുടെ തുടക്കം.
"ദൈവവിശ്വാസം സമൂഹത്തില്‍ അപകടമൊന്നും വരുത്തിവെക്കുന്നില്ലല്ലൊ" എന്ന അഭിപ്രായത്തോടു് യോജിക്കാൻ കഴിയുന്നില്ല.
ഈ ലോകത്തു നടന്നിട്ടുള്ള കൂട്ടകൊലകളുടെ എല്ലാം പിന്നിൽ ഒരു ദൈവം എവിടെയോ ഉളിഞ്ഞിരിപ്പുണ്ടു. എത്രയത്ര കുരുശു് യുദ്ധങ്ങൾ, IRAയും, PLOയും Shining Pathഉം, Al Qaediaയും എല്ലാം ഉണ്ടായതു് വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിലാണു് എന്ന കാര്യം മറക്കരുതു്.
അവസരം കിട്ടിയാൽ വാളെടുത്തു് ഒളിഞ്ഞിരുന്നു നിരീശ്വരവാദികളുടെ തല വെട്ടൻ ആഹ്വാനം ചെയ്യുന്നതു് ജന വിരുദ്ധമാണോ? അങ്ങനെ പറയുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നവർ അപകടകാരികളാണോ?
അതുകൊണ്ടു തന്നെ ഈ ചർച്ച (ദൈവ വിശ്വാസികളുമായി നടക്കുന്ന എല്ലാ ചർച്ചകളും പോലെ തന്നെ) എങ്ങും ചെന്നു് എത്തില്ല.
തറവാടി.
മലപ്പുറം ജില്ലയിലെ ഏതെങ്കിലും പട്ടിക്കാട്ടിലെ മദ്രസ്സയില്‍ 'ഓത്ത്' പഠിച്ചാല്‍ മാത്രം ഇസ്ലാം മതത്തെ പറ്റി അറിയണമെന്നില്ല.
ആരെ ഉദ്ദേശിച്ചാണു് ഇതു പറഞ്ഞതു് എന്നു നല്ലതുപോലെ ഞെളിഞ്ഞു നിന്നു പറഞ്ഞിട്ടു മുങ്ങുന്നതല്ലെ അതിന്റെ ഒരു ലതു്?
‘വിശ്വാസം‘ എന്നു പറയുന്നത് ‘സംശയം’ എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്ന
ReplyDeleteഒരു വാക്ക് മാത്രമാണ്. വിശ്വാസത്തിന് belief എന്ന അർത്ഥം ആർഷ ഭാരതത്തിലെ ആത്മീയതയിലില്ല.
ചുരുങ്ങിയ പക്ഷം ഇന്നു അറിയപ്പെടുന്ന ഹിന്ദുമതത്തിനെയെങ്കിലും ദൈവ വിശ്വാസത്തിന്റെ
ലിസ്റ്റിൽ നിന്നും മാറ്റി നിർത്തുക. അനുഭവിച്ചറിയുന്നതുവരെ അന്വേഷണം മാത്രമാണ് ഉള്ളത് വിശ്വാസമല്ല.
dear kps,
ReplyDeleteമതത്തെ ഒരു തരം പകയോടെ കാണുന്ന തീവ്ര യുക്തിവാദികളോട് സംവദിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല എന്ന് താങ്കള്‍ക്കടക്കം പലര്‍ക്കും ഇവിടെ തന്നെ ബോധ്യം ആയിട്ടുണ്ടാകും .
എങ്കിലും മറ്റു പല സാമൂഹ്യ , സാഹിത്യ വിഷയങ്ങളില്‍ ഇടപ്പെട്ട് , ബ്ലോഗ്ഗില്‍ വളരെ പോസിറ്റീവ് ആയി നില കൊള്ളുന്ന മിത യുക്തിവാദികള്‍ ഇവിടെ ഉള്ളതിനാല്‍, നാട്ടില്‍ ഉടനെ പോകുന്ന, തിരക്കിനിടയിലും ഈ ചര്‍ച്ചയില്‍ തുടരുന്നു.
കൂട്ടത്തില്‍ പറയട്ടെ മതത്തോടുള്ള അന്ധമായ വിരോധം അണ മുറിയാതെ എഴുതി വിടുന്ന ചില തീവ്ര യുക്തിവാദികള്‍ ,അത് ജീവിത സപര്യയാക്കി എടുത്തവര്‍ , എന്ത് പോസിറ്റീവ് ആയ മാറ്റം ആണ് അവര്‍ ഇതിലൂടെ lakshyam വയ്ക്കുന്നത് എന്ന് ഓര്‍ത്തു ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട് ., (ഒട്ടും constructive അല്ലാത്ത ഈ അന്ധമായ വിരോധം കൂട്ടത്തില്‍ തന്നെയുള്ളവരുടെ തന്നെ വിരോധം പിടിച്ചു പറ്റാനെ ഉപകരിക്കുന്നുള്ളൂ എന്ന് പോലും ചിലര്‍ തിരിച്ചറിയുന്നില്ല )
ശ്രീ ജബ്ബാര്‍ മാഷ് ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളോടും വ്യക്തമായ മറുപടികള്‍ എനിക്കുണ്ട് .. (വിരോധത്തിന്റെ തിമിരം ബാധിക്കാത്ത കെ പി എസിന്റെ തുറന്ന മനസ്സിനെ ഞാന്‍ മാനിക്കുന്നതിനാലും , മിത യുക്തിവാദികള്‍ക്കും മിത മതവാദികള്ക്കും യോജിക്കാവുന്ന മേഖലകള്‍ ആണ് അധികവും എന്ന് പലര്‍ക്കും മനസ്സിലാവാനും അത് ഇവിടെ വഴിയെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. )
അതിനു മുന്‍പ് , അനിലും ചിത്രകാരനും പറഞ്ഞ ചില കാര്യങ്ങളോട് യോജിച്ചു കൊണ്ട്, അവരുടെ ആത്മാര്‍ഥത മനസ്സിലാക്കി തന്നെ , അല്പം ചില കാര്യങ്ങള്‍ അവരെ അറിയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു ..
യഥാര്‍ത്ഥത്തില്‍ നിരീശ്വര വാദം ബൌദ്ധികമായി ഉന്നതമായ ഒരു അവസ്ഥയാണെന്നു പലരും ധരിച്ചു വശായിരിക്കുന്നു , അത്കാരണം ദുര്‍ബലരും ,മനക്കരുത്ത് കുറഞ്ഞവരും ആയി ദൈവ വിശ്വാസികളെ അവര്‍ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നു .
ഒരു ഉദാഹരണം പറയാം പരലോകം എന്നൊക്കെ കേള്‍ക്കുമ്പോള്‍ , അതില്‍ വിശ്വസിക്കുന്നു എന്നൊക്കെ ഒരാള്‍ പറയുമ്പോള്‍ യുക്തിവാദിയുടെ മനസ്സില്‍ ഒരു തരം പുച്ഛം ആണ് വരിക ,
പക്ഷെ ഒരു ദൈവ വാദി കൂടുതല്‍ ചിന്തയുടെ ഫലമായി ആകാം ഒരു പക്ഷെ ന്യായ വിധി നാളില്‍ വിശ്വസിക്കുന്നത് , അതായത് ഒരു ഭരണാധികാരി തന്നെ ആക്രമിക്കാന്‍ വന്നു എന്ന് വരുത്തി എവിടെ നിന്നോ പിടിച്ചു കൊണ്ട് വന്നു കൊല ചെയ്യപ്പെട്ട യുവാക്കള്‍ക്ക് നീതി ലഭിക്കുന്ന ഒരു ദിവസം ഉണ്ടായേക്കാം എന്ന് അവന്‍ ചിന്തിക്കുന്നു .. കാരണം പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ക്ക് പിന്നില്‍ ഒരു മഹാ ശക്തി ഉണ്ടെങ്കില്‍ ( ഒരു മഹാ ശക്തി ഉണ്ടെന്നു ജബ്ബാര്‍ മാഷ് തന്നെ ഒരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു), ഇങ്ങിനെ ഒരു ദിവസം ഉണ്ടായേ പറ്റൂ എന്ന് അവനു തോന്നുന്നു. എന്ന് നാം ജീവിക്കുന്ന ലോകം എങ്ങിനെ ആകണം എന്ന് ഞാനോ നിങ്ങളോ , നമ്മളാരും ജനിക്കുന്നതിനു മുന്‍പ് ഒരിക്കലും കണക്കു കൂട്ടിയിട്ടില്ല ., ഇങ്ങിനെ ഒരു ലോക ക്രമത്തില്‍ ജീവിക്കേണ്ടി വരുമെന്ന് നാം മുമ്പ് ഒട്ടും അറിഞ്ഞില്ല .അപ്പോള്‍ നാം ഇന്നറിയാത്ത മറ്റൊരു ലോക ക്രമത്തില്‍ നാളെ ജീവിക്കേണ്ടി വരുമെന്ന് വരികില്‍ അതും ഒരു സാധ്യത ആണ് .
ഉറക്കത്തില്‍ പോലും നമ്മുടെ ശരീര വ്യവസ്ഥകള്‍ കൃത്യമായി നിയന്ത്രിക്കുന്ന ഒരു "പ്രകൃതി" നിയമത്തിനനുസരിച്ചാണ് നാം ജീവിക്കുന്നത് , ജനിച്ചാല്‍ മരണം എന്നത് നമുക്കറിയാവുന്ന ഒരു നിയമം ആണ് , മരിച്ചാല്‍ പുനര്‍ ജന്മം എന്നതും അതിന്റെ തുടര്‍ നിയമം തന്നെയാകാനും മതി ,
നമുക്ക് ഇന്ന് അറിവില്ലെങ്കിലും .. ഇല്ലെങ്കില്‍ തന്നെ ഗര്‍ഭാശയത്തില്‍ വച്ച് നാം ഓര്‍ത്തതല്ല ഈ ലോക ക്രമത്തില്‍ നമ്മള്‍ ഇങ്ങിനെ ജീവിക്കേണ്ടി വരുമെന്ന് . നമ്മുടെ ശ്വസനപ്രക്രിയ പോലും പോലും നമ്മുടെ നിയന്ത്രണത്തില്‍് അല്ലെന്നു ഓര്‍ക്കുക
ഒരേ അവകാശത്തോടെ ഭൂമിയില്‍ ജനിക്കുന്ന മനുഷ്യര്‍ , ചിലര്‍ ചിലരെ ക്രൂരമായി വഞ്ചിച്ചു ഒരു നീതി പീഠത്തിനും പിടി കൊടുക്കാതെ കടന്നു കളയുന്നു .., നഷ്ടപ്പെട്ടവന്‍ അപമാനിതന്‍ ആയി മരണപ്പെടുന്നു . ഈ ഘട്ടത്തില്‍ നീതി യെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ ഒരു വിചാരണ നാളിന്റെ സംഭവ്യതയെ ക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നു .
പറഞ്ഞു വരുന്നത് ഒരു ന്യായ വിധി നാളിനെ സ്ഥാപിക്കാന്‍ അല്ല , അങ്ങിനെയും ചിന്തിയ്ക്കാന്‍ ഉള്ള സാധ്യത ഉണ്ട് എന്നാണു .. ദൈവ വാദിയും അവന്റെ അറിവിനുസരിച്ചു യുക്തി പൂര്‍വ്വമാണ് ചിന്തിക്കുന്നത് എന്ന് കൂടെ ഓര്മ്മപ്പെടുത്താണ് ===
മറ്റൊരു കാര്യം ഒരു വിഭാഗത്തെ വില കുറച്ചു കാണുന്നത് ബ്ലോഗില്‍ അടക്കി ഞാന്‍ കണ്ടത് , ദൈവവാദിയും യുക്തിവാദിയും തമ്മില്‍ ഒരു പ്രശ്നം വരുമ്പോഴാണ് . അത്തരം ഒരു പ്രശ്നത്തില്‍് തുല്യ നീതിക്ക് പോലും ദൈവ വിശ്വാസി അര്‍ഹനല്ലെന്ന് ചില യുക്തിവാദികള്‍ അവര്‍ അറിയാതെ തന്നെ വിശ്വസിക്കുന്നു, ഇത്തരം കാര്യങ്ങള്‍ സ്വന്തം കാല്‍ച്ചുവട്ടില്‍ നടക്കുകയാണെങ്കില്‍ വരെ അവര്‍ മൗനം പാലിക്കുന്നു, .ചില സാമാന്യ മര്യാദകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഒരു മതവാദി ശ്രമിക്കുമ്പോള്‍ അത് അവന്റെ സ്ത്രൈണത ആയി തെറ്റിദ്ധരിക്കുന്നു, കാരണം ഒരു മതവാദിയുടെ വാദങ്ങള്‍ ഗൌരവം ആവില്ല എന്ന് ആദ്യമേ മുന്‍ ക്കൂട്ടി തീരുമാനിക്കുന്നു , അതെ സമയം ഒരു യുക്തിവാദിയുടെ പ്രശ്നം സാമൂഹ്യ പ്രശ്നം ആയി കാണുകയും ചെയ്യുന്നു .
ReplyDeleteഒരേ അവകാശത്തോടെ ഭൂമിയില്‍ ജനിക്കുന്ന മനുഷ്യര്‍ , ചിലര്‍ ചിലരെ ക്രൂരമായി വഞ്ചിച്ചു ഒരു നീതി പീഠത്തിനും പിടി കൊടുക്കാതെ കടന്നു കളയുന്നു .., നഷ്ടപ്പെട്ടവന്‍ അപമാനിതന്‍ ആയി മരണപ്പെടുന്നു . ഈ ഘട്ടത്തില്‍ നീതി യെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ ഒരു വിചാരണ നാളിന്റെ സംഭവ്യതയെ ക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നു .
ReplyDelete*********
ഇതു തന്നെയാണ് എന്നെ ഒരു മത നിഷേധിയാക്കിയ പ്രധാന സംഗതിയും.
മനുഷ്യന്‍ മനുഷ്യനോടു ചെയ്തിട്ടുള്ള ഏറ്റവും വലിയ തിന്മ അടിമത്തമായിരുന്നു. ആ ക്രൂര വ്യവസ്ഥയില്‍ ഒരു തെറ്റും കാണാത്ത , അതിന്റെ ഏറ്റവും നികൃഷ്ടമായ ലൈംഗിക ചൂഷണത്തെ പോലും ഉളുപ്പില്ലാതെ ന്യായീകരിക്കുന്ന കുര്‍ ആന്‍ വചനങ്ങളില്‍ നിന്നുമാണ് എന്റെ മതവിരുദ്ധ ചിന്ത ആരംഭിക്കുന്നത്.....
ഒരമ്മ പെറ്റ രണ്ടു മക്കളില്‍ ഒരാള്‍ പെണ്ണായി എന്ന കാരണത്താല്‍ അവള്‍ക്ക് അച്ഛനമ്മമാരുടെ അനന്തരസ്വത്തിലുള്ള അവകാശം പോലും പകുതി കവര്‍ന്നെടുക്കപ്പെടുന്ന നീചമായ സദാചാര വ്യവസ്ഥക്കു പോലും മുട്ടു ന്യായങ്ങള്‍ നിരത്തുന്നവരോടു സഹതാപം തോന്നുന്നതും എന്റെ നീതിബോധത്തിന്റെ പ്രതിഫലനം മാത്രമാണ്. ഇതൊന്നും അന്ധമായ വിരോധമല്ല. എല്ലാ മനുഷ്യരെയും ഒന്നായി കാണാനുള്ള ജന്മസിദ്ധമായ നന്മയായി കണ്ടാല്‍ മതി. അതൊന്നും മതാന്ധതയില്‍ തപ്പിത്തടയുന്നവര്‍ക്കു മനസ്സിലാകുന്നില്ലെങ്കില്‍ എന്തു ചെയ്യും? അവരുടെ വികാരം മാനിച്ച് ഈ സത്യങ്ങളൊക്കെ മൂടിവെക്കാന്‍ എന്റെ മനസ്സാക്ഷി സമ്മതിക്കുന്നില്ല.
നീതിമാനായ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ അനീതി ഉടലെടുക്കുമായിരുന്നില്ല. നീതി മാത്രം ഉള്ള ഒരു ലോകം നാം ആഗ്രഹിക്കുന്നു. പക്ഷെ എവിടെ? സ്വയം നന്മയുള്ള ഒരാള്‍ തിന്മ സൃഷ്ടിക്കുമോ? ക്രൂരതയില്‍ വിനോദം കണ്ടെത്തുന്ന ഒരാള്‍ എന്നെങ്കിലും നീതിമാനായി മാറുമോ? ഇന്നു നീതി നടപ്പിലാക്കാത്തവന്‍ നാളെ അതു നടപ്പിലാക്കുമോ? അയാള്‍ തന്നെ ചെയ്യുന്ന ക്രൂരതയ്ക്ക് ആരു ശിക്ഷ നല്‍കും? എല്ലാ തിന്മയും സൃഷ്ടിച്ചവന്‍ ദൈവമാണെങ്കില്‍ ആ ദൈവത്തെ ശിക്ഷിക്കാതെ എന്തു നീതിയാണു നടപ്പിലാക്കുക? ഇതിനൊന്നും ഈ ദൈവ വാദികള്‍ക് ഉത്തരമില്ല. അവര്‍ക്കു വിശ്വസിക്കാന്‍ മാത്രമേ അറിയൂ. ചിന്തിക്കാന്‍ അവകാശമില്ലത്രേ !
ReplyDeleteശ്രീ ജബ്ബാര്‍ മാഷ് ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളോടും വ്യക്തമായ മറുപടികള്‍ എനിക്കുണ്ട് ..
ReplyDelete*****
ഫൈസല്‍ ഇതു പറയാന്‍ തുടങ്ങിയിട്ട് കുറേ കാലമായല്ലൊ. പരിണാമമല്ലാതൊന്നും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. എന്റെ വിഷയം കുര്‍ ആന്‍ ആണ്. അവിടെ വന്നു മറുപടി പറയാന്‍ ഞാന്‍ ഫൈസലിനെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. നാട്ടില്‍ വന്നു മടങ്ങിയ ശേഷമെങ്കിലും അദ്ദേഹം വരുമെന്നു പ്രതീക്ഷിക്കുന്നു.
മലപ്പുറം ജില്ലയിലെ ഏതെങ്കിലും പട്ടിക്കാട്ടിലെ മദ്രസ്സയില്‍ 'ഓത്ത്' പഠിച്ചാല്‍ മാത്രം ഇസ്ലാം മതത്തെ പറ്റി അറിയണമെന്നില്ല.
ReplyDelete*******
ഇസ്ലാമിന്റെ ഏറ്റവും ആധികാരികവും അടിസ്ഥാനപരവുമായ പ്രമാണഗ്രന്ഥങ്ങളില്‍ നിന്നും അക്കമിട്ടും നംബറിട്ടും ഉദ്ധരിച്ചു കൊണ്ടാണു ഞാന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. അതിനാല്‍ മതം പഠിച്ച ആളുകളുണ്ടെങ്കില്‍ അവരുമായി സംവദിക്കാനാണ് എനിക്കു താല്‍പ്പര്യവും. ബൂലോഗത്ത് അങ്ങനെയുള്ള ആരെയെങ്കിലും ലഭിച്ചെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
കുര്‍ ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയ അധ്യായങ്ങളെകുറിച്ചാണിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ആരും മിണ്ടുന്നേയില്ല !
ചിത്രകാരന്‍ said ..
ReplyDeleteഈ നന്മ അവര്‍ക്കു സിദ്ധിച്ചത് അതാതു മതങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടാണെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു.
തീര്‍ച്ചയായും നന്മ മനുഷ്യന്റെ ഹൃദയത്തില്‍ നിന്ന് ഉണ്ടാവേണ്ടത് തന്നെയാണ് ..പക്ഷെ മതങ്ങള്‍ ഈ നന്മ കൂട്ടായി ചെയ്യാന്‍ ഒരു പ്ലാറ്റ്ഫോം ഒരുക്കുന്നുണ്ട് ...നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട് . കൂട്ടമായി ചെയ്യുമ്പോള്‍ അത് വളരെ കൂടുതല്‍ effective ആകുമല്ലോ .. ഉദാഹരണത്തിന് ഇസ്ലാമിലെ വളരെ കര്‍ശനമായ സകാത്ത് (നിര്‍ബന്ധ ദാനം ) സംവിധാനം തന്നെ . എല്ലാ വര്‍ഷവും ആളുകളുടെ വരുമാനത്തിന്റെയും നിക്ഷേപത്തിന്റെ യും നിശ്ചിത ശതമാനം ഒരുമിച്ചു collect ചെയ്തു അര്‍ഹതപ്പെട്ടവര്‍ക്ക് അവരുടെ ആവശ്യം തീരത്തക്ക വിധം കൊടുക്കുമ്പോള്‍ വലിയൊരു ഒരു സാമൂഹ്യ മാറ്റത്തിനാണ് തിരി കൊളുത്തുക .. സകാത്തിന്റെ പ്രാധാന്യം ഖുറാന്‍ ഒരാവര്‍ത്തി വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും വ്യക്തമായി മനസ്സിലാകും , നോമ്പിനും മുന്‍പാണ് സകാത്തിന്റെ സ്ഥാനം ഇസ്ലാമില്‍ ..
പക്ഷെ എന്തോ ഒട്ടേറെ മുസ്ലിംകള്‍ ഈ കാര്യത്തില്‍ തീരെ ശ്രദ്ധ കാണിക്കുന്നില്ല ( അല്ലേലും ഖുറാന്‍ വിരോധിച്ച പലിശയിലും മദ്യപാനത്തിലും , അനീതിയിലും ആണല്ലോ അവരുടെ ശ്രദ്ധ, ഒരര്‍ത്ഥത്തില്‍ ഇസ്ലാം പേരിനു പോലും പലരിലും ഇല്ല എന്നത് നഗ്ന സത്യം )
എങ്കിലും കുറച്ചു പേര്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഈ മേഖലയില്‍ പണിയെടുക്കുന്നു എന്ന് കാണാവുന്നതാണ് . ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ അന്‍പതോളം പേര്‍ ചേര്‍ന്ന സന്നദ്ധ പ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രവര്‍ത്തിക്കുന്നു .. , പല ആളുകളോടും സകാത്തിനെ പ്പറ്റി ബോധവത്കരിച്ചത് കാരണം സംഘത്തിന് നേന്ത്ര വാഴക്കുല, തേങ്ങ , തുടങ്ങി ( വിളവുകള്‍ക്ക് സാധാരണ അഞ്ചു ശതമാന ആണ് സകാത്ത് ) കാര്‍ഷിക വിളകളും , പൈസയും സ്ഥിരമായി ലഭിച്ചിരുന്നു .. അവ അര്‍ഹതപ്പെട്ടവരില്‍ എത്തിക്കാന്‍ ഞങ്ങള്‍ ഉത്സാഹിച്ചിരുന്നു .
കൂടാതെ വീടില്ലാത്തവര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ പിരിവു എടുക്കുമ്പോള്‍ , പണിക്കാരുടെ എണ്ണം കുറക്കാന്‍ വേണ്ടി ഞാന്‍ അടക്കമുള്ളവര്‍ അനവധി തവണ കല്ല് ചുമന്നിരുന്നു .. കൊണ്ടോട്ടിയിലെ Arch. അസലമിനെയും ഉമ്മര്‍ ഡോക്ടറെയും , Dr. അര്‍ഷതിനെയും(ആയുര്‍വേദം ) പത്രം ഇടുന്ന ബഷീര്‍ക്കയെയും , കുറച്ചു ഓട്ടോ റിക്ഷ ഡ്രൈവര്‍ മാരേയും , സ്കൂള്‍ മാഷുമാരെയും , കോളേജ് വിദ്യാര്‍ഥികളെയും തുടങ്ങി .. എന്നെയും തമ്മില്‍ യോജിപ്പിച്ചത് ഈ "പിന്തിരിപ്പന്‍" മതത്തിലെ നന്മയില്‍ മുന്നേറാനുള്ള ആഹ്വാനമായിരുന്നു ..
ദൈവത്തിനു ഏറ്റവും ഇഷ്ടം മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്നവനെ ആണ് എന്നും ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക എന്നും ഉള്ള നബി വചനങ്ങള്‍ ഞങ്ങളെ കൂടുതല്‍ ഉത്സാഹ ഭരിതര്‍ ആക്കി .
മുസ്ലിംകള്‍ പാലിക്കാന്‍ അങ്ങേയറ്റം നിര്‍ബന്ധം ആയ വി. ഖുറാനിലെ ഈ വിഷയത്തിലെ നൂറുകണക്കിന് വചനങ്ങള്‍ ഞങ്ങളെ ഇതിനിടയില്‍ വന്ന പ്രതി സന്ധികളെ അതി ജീവിക്കാന്‍ ഉള്കരുത്ത് ഉള്ളതാക്കി .
പ്രിയ ചിത്രകാരന്‍ , ഉറച്ച ആദര്‍ശം മനുഷ്യനെ കൂടുതല്‍ ചലനാത്മകം ആക്കും , എന്റെ കാര്യം തന്നെ നോക്കൂ .. അടുത്ത ബുധനാഴ്ച നാട്ടില്‍ വരുന്ന എന്റെ ഒരു ലഗേജ് ബോക്സ് എന്താണെന്ന് അറിയുമോ ? ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഇവിടുത്ത മലയാളികള്‍ അടക്കം ഉള്ളവരുമായി ബന്ധപ്പെട്ട് ഫാമിലി ഉള്ളവരുടെ വീടുകളിലെ കുട്ടികളുടെ ,അധികം ഉപയോഗിക്കാത്ത ഡ്രസ്സ് collect ചെയ്തു ..അവയില്‍ നല്ലത് നോക്കി തരം തിരിച്ചു പായ്ക്ക് ചെയ്തു . ഉപയോഗിച്ചതാണെങ്കിലും നല്ല ഡ്രെസ്സുകള്‍ ആണ് പലതും ..ചിലര്‍ ഈ കാര്യത്തിനാണ് എന്നറിഞ്ഞപ്പോള്‍ കുറച്ചു പുതിയവയും തന്നു . അല്പം കൂടുതല്‍ അധ്വാനം ഉള്ള ഈ പണി എന്തിനു ചെയ്യുന്നുവേന്നല്ലേ .. കീറാത്ത ഒരു ഉടുപ്പ് കിട്ടിയെങ്കില്‍ എന്ന് അങ്ങേയറ്റം ആഗ്രഹിക്കുന്ന നിരവധി അനിയന്മാരെയും അനിയത്തിമാരെയും ഞാന്‍ കൊണ്ടോട്ടിയിലും കിഴിശ്ശേരിയിലും കണ്ടിട്ടുണ്ട് ...
ഒരു സംഘടനയുടെയും സഹായം ഇല്ലാതെ,അധികം ഫണ്ട് ഇല്ലാതെ തന്നെ ഞങ്ങളുടെ കൊച്ചു സംഘം ദൈവാനുഗ്രത്താല്‍ നൂറ്റി അന്‍പതില്‍ പരം കുടുംബങ്ങള്‍ക്ക് സ്ഥിരം അത്താണി ആകുന്നു . ഒച്ചയോ ബഹളമോ ഇല്ലാതെ . (താല്പര്യമുള്ളവര്‍ക്ക് പ്രവര്‍ത്തന രീതി പഠിക്കാന്‍ വിസിറ്റ് ചെയ്യാം , ഒരാള്‍ അഞ്ചു വീട് വീതം നമ്മുടെ വീട് പോലെ പരിപാലിക്കുക എന്നതാണ് ബേസിക് തത്വം ) ...
ഞാനിത്രയും പറഞ്ഞത് എന്തൊക്കെയോ ചെയ്യുന്നു എന്ന് പറയാനല്ല .. ചെയ്തത് പറയുന്നേ എന്ന് പറഞ്ഞു കൌണ്ടര്‍ കമ്മെന്റ് ഇടുകയും വേണ്ട .. ചില നല്ല പോസിറ്റീവ് ആയ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം .. യുക്തിവാദിക്കും , മതവാദിക്കും ഒരു വിയോജിപ്പും കൂടാതെ യോജിക്കാവുന്ന ഒരു മേഖല പറഞ്ഞ എന്ന് മാത്രം
ചോദ്യം ഉയര്‍ന്നേക്കാം , അപ്പൊ നിങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമല്ലേ ഈ സഹായം കൊടുക്കൂ എന്ന് ..? സുഹൃത്തുക്കളെ , കഷ്ടപ്പെടുന്നവന്റെ ജാതി തിരയാന്‍ പറയുന്ന ഒരു വേദ ഗ്രന്ഥവും ഞാന്‍ കണ്ടിട്ടില്ല .. അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന നബി വചനം മനസ്സില്‍ ഉള്ള, വഴി യാത്രക്കാരന് വരെ വരെ സക്കാത്ത് വിഹിതം നീക്കി വച്ച ഖുറാന്‍ അറിയുന്ന, ഒരുവന്‍ കഷ്ടപ്പെടുന്നവന്റെ ജാതി തിരയുമോ ?
ReplyDeleteമുന്‍പ് ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച ഈ ചിത്രം നിങ്ങള്ക്ക് വേണമെങ്കില്‍ കാണാം ... ഇത് വായിക്കുന്ന മുസ്ലിംകളില്‍ തന്നെയുള്ളവരുടെ ശ്രദ്ധക്കായി കൂടി ... മാത്രമല്ല, ഞങ്ങളുടെ പ്രവര്‍ത്തനം കേട്ടറിഞ്ഞു സഹായം തരുന്നവരില്‍ തന്നെ അമുസ്ലിംകള്‍ ഉണ്ടായിരുന്നു .. കൊണ്ടോട്ടിയില്‍ കെ ആര്‍ ബേക്കറി മുന്‍പ്
നടത്തിയിരുന്ന ശ്രീ വിനോദ് എല്ലാ മാസവും ഒരു ചാക്ക് പഞ്ച സാര തന്നിരുന്നത് ഞാന്‍ ഓര്‍ക്കുന്നു ..
പറഞ്ഞു വരുന്നത് ഇത്ര മാത്രം .. ചില ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്കപ്പുരം മനുഷ്യ നന്മയില്‍ വിശ്വസിക്കുന്ന യുക്തിവാദികള്‍ക്കും , ദൈവസ്നേഹം മനുഷ്യ നന്മയില്‍ അധിഷ്ടിതം ആണെന്ന് വേദ ഗ്രന്ഥങ്ങളിലൂടെ കൂടുതല്‍ അറിഞ്ഞ മതവാദിക്കും ഇത്തരം യോജിക്കാവുന്ന മേഖലകള്‍ നിരവധി ആണ് എന്നെങ്കിലും നാം തിരിച്ചറിഞ്ഞുവെങ്കില്‍
ചിന്തകനോട്,
ReplyDeleteജബ്ബാര്‍ മാഷിന്റെ വ്യാഖ്യനം വായിച്ച് ഖുര്‍ ആനിലുള്ളതെല്ലാം അബദ്ധമാണ് എന്ന് ദയവായി പ്രസ്താവിക്കരുത്.
താങ്കളുടേയും മറ്റ് ആളുകളുടേയും അറിവിലേക്കായി പറയട്ടെ, ജബ്ബാര്‍ മാഷിന്റെ എഴുത്തുകള്‍ വായിക്കുന്നത് ബ്ലോഗില്‍ വന്ന ശേഷമാണ്. ഖുറാന്‍ എന്ന ഗ്രന്ധം വായിക്കാന്‍ തുടങ്ങിയിട്ട് വാര്‍ഷങ്ങളായി. ജബ്ബാര്‍ മാഷ് പറയുന്ന ഓരോ കാര്യങ്ങളും അപ്പപ്പോള്‍ തന്നെ പരിശോധിച്ച് ബോദ്ധ്യപ്പെടാന്‍ സാധിക്കുന്നു എന്നുള്ളത് മാത്രമാണ് ബ്ലോഗില്‍ വനതിനുശേഷമുള്ള മെച്ചം.ഗ്രന്ധങ്ങളുടെ സ്വീകാര്യതയില്‍ വ്യത്യാസങ്ങളുണ്ടാകാം, കാരണം അവിടേയും ഗ്രൂപ്പുകളാണല്ലോ.
എനിക്ക് അന്ധമായ വിരോധം ഒന്നിനോടുമില്ല, പക്ഷെ ആരുപറയുന്നതും അന്ധമായി വിശ്വസിക്കാനും തയ്യാറല്ല എന്നു മാത്രം.
പ്രിയ ജബ്ബാര്‍ മാഷ് ,
ReplyDeleteഈ എടുത്തു ചാട്ടം ഇത് പോലെ ഒരു ചര്‍ച്ചയില്‍ നല്ലതാണോ ?
"ശ്രീ ജബ്ബാര്‍ മാഷ് ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളോടും വ്യക്തമായ മറുപടികള്‍ എനിക്കുണ്ട് .. ---------------അത് ഇവിടെ വഴിയെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു" എന്നതാണ് ഞാന്‍ പറഞ്ഞത് .. അഥവാ അത് ഇവിടെ പറയാന്‍ ഈ തിരക്കിനിടയിലും ഞാന്‍ ആഗ്രഹിക്കുന്നു അന്ന് തന്നെയാണ് അതിന്റെ അര്‍ഥം .. കഷ്ടം അത് പോലും താങ്കള്‍ മനസ്സിലാക്കുന്നില്ല ..
പിന്നെ, താങ്കളുടെ ബ്ലോഗില്‍ പല തവണ ഞാന്‍ വന്നിട്ടുണ്ട് പലതിനും മറുപടി പറഞ്ഞിട്ടും ഉണ്ട് ..എന്റെ ചില കമന്റ്സ് താങ്കള്‍ പ്രസിദ്ധീകരിക്കാതെയും ഇരുന്നിട്ടുണ്ട് .. അതൊന്നും ഇവിടെ വിഷയം അല്ല എന്നെങ്കിലും മനസ്സിലാക്കൂ ...
ഇവിടെ ഈ പോസ്റ്റിന്റെ അന്ത സത്ത മനസ്സിലാക്കി തുറന്ന മനസ്സോടെ തന്നെയാണ് ഞാന്‍ ഇവിടെ കമ്മെന്റ് ഇടുന്നത് .. താങ്കള്‍ക്കു ഇതും ഇസ്ലാമിനെ കരി വാരി തേക്കാനുള്ള അവസരം ആയി ഉപയോഗിക്കാം , ഞാന്‍ എതിരല്ല .. മോഡറേറ്റര്‍ തീരുമാനിക്കട്ടെ . ഇവിടെ പലരും പല വിഷയവും ഉന്നയിച്ചിട്ടുണ്ട് ..പലതിനോടും ഉള്ള എന്റെ പ്രതികരണം പറയാനുമുണ്ട് . പോസിറ്റീവ് ആയി ഈ ചര്‍ച്ചയില്‍ പങ്കെടുക്കണം എന്നാണു എന്റെ ആഗ്രഹം അത് ഈ പോസ്റ്റിന്റെ സാരം മനസ്സിലാക്കി കൊണ്ട് തന്നെയാണ് ..താങ്കള്‍ക്കു അത് കഴിയാതെ പോയാല്‍ അത് എന്റെ കുറ്റമല്ല ... കൊച്ചു കുട്ടികളെ പോലെ ഉടനെ വാശി പിടിക്കരുത് ..ചര്‍ച്ച നടക്കട്ടെ .
പറയട്ടെ kps ന്റെ ചര്‍ച്ച ആയതിനാല്‍ മാത്രം ആണ് ഇപ്പോള്‍ ഈ ചര്‍ച്ചയില്‍ ഒരു പാട് ഉതരവാദിത്വത്തിനിടയിലും നിലകൊള്ളുന്നത് .. അത്എന്നെ ആക്ഷേപിക്കാനുള്ള അവസരം ആയി ഉപയോഗിക്കരുത് പ്ലീസ് ..താങ്കളുടെ ബ്ലോഗില്‍ സൗകര്യം ഉണ്ടെങ്കില്‍ ഞാന്‍ വരാം ..താങ്കള്‍ക്കു സൗകര്യം ഉള്ള കമ്മെന്റ് പ്രസിദ്ധീകരിക്കുന്ന പോലെ ...
Faizal Kondotty said...
ReplyDelete"അത്എന്നെ ആക്ഷേപിക്കാനുള്ള അവസരം ആയി ഉപയോഗിക്കരുത് പ്ലീസ് "
ആരു് എവിടേ എപ്പോൾ ആക്ഷേപിച്ചു എന്നാണു് ഫൈസൽ പറയുന്നതു്.
വളരെ യുക്തിപരമായ ചര്‍ച്ച, സാകൂതം വായിക്കുന്നു. നന്ദി.
ReplyDeleteയുക്തിവാദിയായ വിശ്വാസി അന്ധവിശ്വാസിയ്ക്ക് എതിരായി ഭവിക്കുന്നു. മതത്തെയും ആചാരങ്ങളെയും അനാചാരങ്ങളെയും എപ്പോഴും തുറന്നുകാട്ടുക തന്നെ വേണം, പക്ഷെ അത് പറഞ്ഞപോലെ സമവായത്തിലൂടെ മാത്രമേ സാധ്യമാവൂ. അതിര് കടന്ന ഭാഷാപ്രയോഗം കൊണ്ടോ വികാരപ്രകടനം കൊണ്ടോ കിം ഫലം?
ഉദാഹരണ ത്തിനു ഹിന്ദു മതത്തെ കണ്ണടച്ച് പലരും എതിര്‍ക്കുന്നു. എന്നാല്‍ ഹിന്ദുമതത്തിന്‍റെ സത്തയെ അറിയാന്‍ എത്ര പേര്‍ ശ്രമിക്കുന്നുണ്ട്? ഒരു കാര്യം അറിയാന്‍ ശ്രമിക്കാതെ, വെറുതെ ഗ്വാ ഗ്വാ മുഴക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? അറിയുമ്പോള്‍ പിന്നെ സംസാരം പോലും അനാവശ്യം. ഇക്കാരണത്താല്‍ത്തന്നെ ചര്‍ച്ചകളൊന്നും എങ്ങും എത്തില്ല.
പ്രിയ ജബ്ബാര്‍ മാഷ് ,
ReplyDeleteഈ എടുത്തു ചാട്ടം ഇത് പോലെ ഒരു ചര്‍ച്ചയില്‍ നല്ലതാണോ ?
*******
ഈ ചര്‍ച്ചയില്‍ ഞാന്‍ ഇടപെടുന്നത് എവിടെ വെച്ചാണെന്നു ഒന്നു കൂടി പിന്‍ തിരിഞ്ഞു നോക്കൂ. ഫൈസലും സലാഹുദ്ദീനുമൊക്കെ വന്ന നിരവധി മതപ്രസംഗങ്ങള്‍ നടത്തിയതിനു ശേഷമാണു ഞാന്‍ ഇടപെട്ടത്. ഹിരോഷിമയില്‍ ബോംബിട്ടതിനു വരെ യുക്തിവാദികളെ പ്രതിയാക്കുന്നതും മതത്തിലെ നന്മകള്‍ അക്കമിട്ടു നിരത്തുന്നതുമൊക്കെ കണ്ടപ്പോഴാണ് ചര്‍ച്ചയില്‍ ഞാന്‍ വന്നത്.
ഇസ്ലാമിനെ കുറിച്ചുള്ള , കുര്‍ ആനിനെ കുറിച്ചുള്ള എന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ വന്നോളൂ എന്നു സ്നേഹ പൂര്‍വ്വം ക്ഷണിച്ചതില്‍ എന്തിനിത്ര ക്ഷോഭിക്കണം? അതിലെന്ത് എടുത്തു ചാട്ടമാണുള്ളത്?
അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന നബി വചനം ....
ReplyDelete******
ആ ഹദീസിന്റെ റഫറന്‍സ് ഒന്നു തരാമോ ഫൈസല്‍. അതിന്റെ പൂര്‍ണ്ണരൂപവും സന്ദര്‍ഭവുമൊക്കെ ഒന്നു നോക്കാനാ...
ഈശ്വരവിശ്വാസികളെയും നിരീശ്വരവാദികളെയും യോജിപ്പിക്കുന്ന ഒരു പാലമായി ഈ കൊച്ചുപോസ്റ്റിനെക്കണ്ട് സന്തോഷം തോന്നി. ആദ്യത്തെ ഏതാനും കമന്റുകളും. പക്ഷെ അതിനുശേഷം അങ്ങോട്ട് തഥൈവ. സാധാരണയായി ബ്ലോഗില്‍ കാണാറുള്ള വാഗ്വാദങ്ങള്‍ തന്നെ. പുതുമയൊന്നുമില്ല.
ReplyDeleteഎന്റെ അഭിപ്രായം ചിത്രകാരന്റെ കമന്റിലുണ്ട്. ഇവിടെ ക്വോട്ട് ചെയ്യുന്നു:
"സുകുമാരേട്ടന്‍
കാണിക്കുന്ന സൌമനസ്യം സ്നേഹത്തിന്റെ അന്ധതയാലോ, ദൌര്‍ബല്യത്താലോ പ്രകടമാകുന്ന ചിന്തയാണെന്നു തോന്നുന്നു."
"വിശ്വാസികള്‍ക്കും അവിശ്വസികള്‍ക്കും ഇതിനു രണ്ടിനുമിടയിലേക്ക് കൂറുമാറിയ :)സുകുമാരേട്ടന്‍.."
ഈശ്വരവിശ്വാസികളെയും നിരീശ്വരവാദികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ ഈശ്വരവിശ്വാസികള്‍ക്ക് കേള്‍ക്കാന്‍ സുഖമുള്ള കാര്യങ്ങള്‍ KPS സ്വയം വിശ്വസിക്കുന്നില്ലെങ്കില്‍ക്കൂടി അവരുടെ ഭാഗം ചേര്‍ന്നുനിന്നുകൊണ്ട് ന്യായീകരിച്ചുപറയുന്നതുപോലെ തോന്നി.
സുകുമാരേട്ടാ,
ReplyDeleteതാങ്കളുടെ നിരീക്ഷണങ്ങളൊട് യോജിക്കുവാന്‍ സാധിക്കുന്നില്ല.
പുരാതന ഭാരതത്തില്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കുന്നത് ഭാര്യയും സമൂഹവും പുണ്യമായി കരുതിയിരുന്നു. അവര്‍ക്ക് ഈ പ്രവര്‍ത്തി മനസ്സിന് സംതൃപ്തി നല്‍കിയിരുന്നു. അതുകൊണ്ട് നാം ഇതിനെ എതിര്‍ക്കെരുതന്നാണോ തങ്കളുടെ അഭിപ്രായം.
നമ്മുടെ ഇടയില്‍ വലിയൊരു കൂട്ടം ആളുകള്‍ ഹോമിയോപ്പതിയിലും ആയൂര്‍വേദത്തിലും മനഃസംതൃപ്തി കണ്ടെത്തുന്നു. അവരുടെ മനഃസമാധാനം തകരാറിലാകുമെന്നതുകൊണ്ട് നാം ഈ ചികിത്സാ രീതിയുടെ അശാസ്ത്രീയതയെക്കുറിച്ചു മിണ്ടാന്‍ പാടില്ല എന്നാണോ താങ്കള്‍ പറയുന്നത്.
അല്‍ഫോസാമ്മയുടെ ഖബറില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ വളഞ്ഞിരിക്കുന്ന കുട്ടികളുടെ കാലുകള്‍ നേരെയാവുമെന്ന് വിശ്വസിക്കുന്ന വളരെയധികം ആളുകള്‍ നമ്മുടെയിടയില്‍ ഉണ്ട്. ഇത്തരം കുട്ടികളെ ജനിച്ച ഉടനെ ആധൂനിക ചികിത്സക്ക് വിധേയമാക്കിയാല്‍ വളരെ നല്ല മാറ്റം ഉണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു. വിശ്വാസികളുടെ മനഃസമാധാനം നഷ്ടപ്പെടുമെന്നതുകൊണ്ട് നാം ഇത്തരം അറിവുകള്‍ അവരുടെ മുമ്പില്‍ അവതരിപ്പിച്ചുകൂടാ എന്നു പറയാമോ?
സായി ബാബയില്‍ വിശ്വാസം അര്‍പ്പിച്ച് മനസ്സിന് ആശ്വാസം കണ്ടെത്തുന്ന ഒരു വലിയ സമൂഹം നമ്മുടെയിടയില്‍ ഉണ്ട്. ബാബയുടെ തട്ടിപ്പുകളെ തുറന്നു കാട്ടുന്നത് തീര്‍ച്ചയായും ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് നാം ബാബയുടെ തട്ടിപ്പുകളെക്കുറിച്ചു പറയാന്‍ പാടില്ല എന്നുണ്ടോ?
മുസ്ലീം സമൂഹത്തിലെ ആണ്‍കുട്ടികളുടെ ലിംഗാഗ്ര ചര്‍മ്മം ഛേദിച്ചു കളയുന്നു. കുട്ടികളുടെമേല്‍ നടത്തുന്ന ഇത്തരം കടന്നു കയറ്റങ്ങളെ എതിര്‍ത്താല്‍ അതു പലര്‍ക്കും മനസ്സിനു അസംതൃപ്തിയുണ്ടാക്കും. അതുകൊണ്ട് നാം മിണ്ടാതിരിക്കണമെന്നു പറയുന്നതിനോടു യോജിക്കുവാന്‍ സാധ്യമല്ല.
എനിക്കു തോന്നുന്നത് നാം നമുക്കു ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ തുറന്നു വയ്ക്കുണമെന്നാണ്. ജനങ്ങള്‍ വിഡ്ഢികളല്ല. അവര്‍ അവര്‍ക്ക് ശരിയെന്നു തോന്നുന്നതു സ്വീകരിക്കും. ആളുകളുടെ സമാധാനം നഷ്ടപ്പെടുമെന്നു കരുതി അറിവിന്റെ വഴി അടക്കുന്നത് ഒരിക്കലും ശരിയല്ല. ഇവിടെ ഒരു തര്‍ക്കത്തിന്റെ പ്രശ്നം തന്നെ ഉദിക്കുന്നില്ല.
Dear deepdowne, ഒരു പാലം ഇടുക എന്നത് തന്നെയാണ് എന്റെ ഉദ്ദേശ്യം. പാലം കൂടിയേ തീരൂ.ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം വേണ്ടത് യുക്തിവാദികളുടെ ഭാഗത്ത് നിന്നാണെന്ന് ഞാന്‍ കരുതുന്നു...
ReplyDeleteപ്രിയ രാജന്‍ പറഞ്ഞതിനോട് എനിക്ക് യോജിപ്പ്കേട് ഇല്ല. തീര്‍ച്ചയായും ചൂഷണം ചെയ്യുന്ന വിശ്വാസങ്ങളെ തുറന്ന് കാട്ടി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. പക്ഷെ അവിടെ മിതത്വവും മനുഷ്യമനസ്സിന്റെ ആധാരശിലയായി വര്‍ത്തിക്കുന്ന ദൈവവിശ്വാസത്തെ സ്പര്‍ശിക്കാതിരിക്കാനുള്ള പക്വതയും ഉണ്ടാകണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
ReplyDeleteരാജന്റെ സുന്നത്തിനെക്കുറിച്ചുള്ള അഭിപ്രായം പുന:പരിശോധിക്കണം എന്ന് പറയ്യതെ വയ്യ. അതിനെ ഒരു മതപരമായ ചടങ്ങ് എന്നത് മാറ്റി നിര്‍ത്തിയാല്‍ ശരീരശാസ്ത്രപരവും ആരോഗ്യശാസ്ത്രപരവുമായി അതില്‍ ഒരു ശരിയുണ്ട്.മിക്കവര്‍ക്കും ആ ക്രിയ ആവശ്യവുമായിരുന്നു എന്ന് കൂടി പറയട്ടെ.
very good debate.. please visit my blog www.kaarkodakannair.blogspot.com
ReplyDeleteസുകുമാരേട്ടാ,
ReplyDelete"മനുഷ്യമനസ്സിന്റെ ആധാരശിലയായി വര്‍ത്തിക്കുന്ന ദൈവവിശ്വാസത്തെ സ്പര്‍ശിക്കാതിരിക്കാനുള്ള പക്വതയും ഉണ്ടാകണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്"
സമൂഹവും മുന്‍തലമുറയും നമ്മില്‍ അടിച്ചേല്പിച്ച ദൈവവിശ്വാസം എങ്ങനെ മനുഷ്യമനസ്സിന്റെ ആധാരശിലയായി എന്നു വ്യക്തമല്ല. തങ്കള്‍ വിശദീകരിക്കുമെന്നു കരുതുന്നു.
"സുന്നത്തിന്റെ ശരീരശാസ്ത്രപരവും ആരോഗ്യശാസ്ത്രപരവുമായുള്ള ശരി" ഒരു പുതിയ കണ്ടുപിടുത്തമായാണ് എനിക്കു തോന്നുന്നത്. എയ്‌ഡ്സ് വരുന്നതിനു മുമ്പ് ഇത് വൃത്തിയായിരിക്കാനുള്ള ഒരു സൗകര്യമായിട്ടായിരുന്നു വ്യാഖ്യാനം.
"ശ്രീകൃഷ്ണ ജയന്തി ദിവസം സൌദിയില്‍ മലയാളപത്രങ്ങള്‍ വിതരണം ചെയ്യുന്നത് കൃഷ്ണന്റെ പടം കരി തേച്ചാണ്. തെളിവ് എന്റെ കയ്യിലുണ്ട്."
മാഷേ, അവിടെ എല്ലാ ദൈവങ്ങളുടേയും വിഗ്രഹങ്ങളുടേയും ( യേശു, കുരിശ് ) ചിത്രങ്ങളില്‍ എന്നും കരി തേയ്ക്കാറുണ്ട്. ഇന്റര്‍നെറ്റിന്റെ ഈ യുഗത്തില്‍ ഇത്തരം മണ്ടത്തരങ്ങള്‍ അവിടുത്തെ ജനങ്ങള്‍ എങ്ങിനെ സഹിക്കുന്നോ.
"സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? " 4-144 - ഇങ്ങനെ ആവശ്യപ്പെടുന്ന ഖുറാനില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍ മറ്റു മതവിശ്വാസികളെ എങ്ങനെ കാണുമെന്നു കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.
ചര്‍ച്ച തുടരട്ടെ..
☮ Kaippally കൈപ്പള്ളി
ReplyDeleteഅത് താങ്കള്‍ അല്ല , എന്തെന്ന് ജബ്ബാര്‍ മാഷിന് അറിയാം , വിശദീകരിക്കണം എങ്കില്‍ അദ്ദേഹം പറഞ്ഞാല്‍ ആവാം, പക്ഷെ ഇത്തരം പോസിറ്റീവ് ആയ ചര്‍ച്ചയില്‍ അത് ആവശ്യമില്ല എന്നാണു എന്റെ പക്ഷം
@ vb rajan ,
ReplyDeleteതാങ്കള്‍ ഖുറാന്‍ മുഴുവന്‍ വായിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല , വായിച്ചിട്ടുന്ടെന്കില്‍ ഇത്തരം ധാരാളം വചനങ്ങള്‍ കൂടി താങ്കള്‍ കാണാതെ പോകുമായിരുന്നില്ല
ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ ..
"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍."
( വി. ഖുറാന്‍ 60:8,9)
പ്രിയ രാജന്‍ ,
മതകാര്യത്തില്‍ യുദ്ധത്തിന്നു വരികയും വീടുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നതില്‍ സഹകരിക്കുന്ന ആളുകളെ മാത്രമാണ് അവരോടു സൗഹൃദം കാണിക്കുന്നത് അള്ളാഹു നിരോധിക്കുന്നത് .. അല്ലതവോട് നന്മ കാണിക്കുന്നത് അള്ളാഹു ഇഷ്ടപ്പെടുന്നു എന്നുമാണ് .ഇത് വളരെ വ്യക്തവും ആണ് . ഇതാണ് ഇസ്ലാമിന്റെ നിലപാടും ..
അപ്പോള്‍ കെ പി എസ് അടക്കം ഉള്ളവര്‍ക്ക് സംശയം ഉണ്ടാകും പിന്നെ എന്തിനു രാജന്‍ ഉദ്ധരിച്ച വചനങ്ങള്‍ ഖുറാനില്‍ വന്നു എന്ന് .. യഥാര്‍ത്ഥത്തില്‍ ഈ ആശയം തന്നെയാണ് അത് മുന്നോട്ടു വയ്ക്കുന്നത് ..അതായത് തങ്ങളോടു ദ്രോഹം ചെയ്ത ഒരു വിഭാഗത്തെ പരാമര്‍ശിച്ചു അതിനു ശേഷം അത്തരം സത്യാ നിഷേധികളെ ഉറ്റ മിത്രങ്ങള്‍ ആക്കി കൊണ്ട് നടക്കരുത് എന്നാണു ആ വാക്യത്തിന്റെ അര്‍ഥം ..രാജന്‍ ഉദ്ധരിച്ച വാക്യം അതിന്റെ മുന്‍പുള്ള വാക്യങ്ങളും ആയി ചേര്‍ത്ത് വായിച്ചാല്‍ അത് മനസ്സിലാകും ..രാജന്‍ ഖുറാന്റെ ആശയം ശരിക്കും ഗ്രഹിചില്ലെന്നു തോന്നുന്നു ഏതായാലും അവ പൂര്ര്‍നമായും താഴെ കൊടുക്കാം ..എന്നിട്ട് ഞാന്‍ ഉദ്ധരിച്ച മൊത്തം വാക്യങ്ങളില്‍ നിന്ന് എന്ത് ഉള്കൊള്ളാം എന്ന് നോക്കുക , ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ചില ആളുകളെ ഉദ്ദേശിച്ചാണ് ഈ സൂക്തങ്ങള്‍ അവതരിച്ചിട്ടുള്ളത് എന്ന് ഈ വാക്യങ്ങളില്‍ നിന്ന് എളുപ്പത്തില്‍ മനസ്സിലാകും , ധര്‍മ്മ സമരത്തിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും (ഇരു പക്ഷത്തെക്കും ) ചാഞ്ചാടുന്ന സ്വഭാവം കാണിച്ച ചില ആളുകളോട് ആണ് ഖുറാന്‍ ഈ കാര്യം പ്രത്യേകം പറയുന്നത്.
ReplyDelete140 അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും.
141 നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ ( കപടവിശ്വാസികള്‍ ) നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
142 തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.
143 ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല.
144 സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
പ്രിയ രാജന്‍ വീണ്ടും പറയട്ടെ ,
ഖുറാന്‍ മൊത്തത്തില്‍ എന്ത് ആശയം ആണോ മുന്നോട്ട് വയ്ക്കുന്നത് എന്നെങ്കിലും മനസ്സിലാക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു . ഇതരമ കാര്യങ്ങളില്‍ എന്ത് ചെയ്യണം എന്നാണു ഖുറാന്‍ പറയുന്നത് എന്ന് മനസ്സിലാക്കാന്‍ ദയവായി ഇതൊന്നു വായിക്കൂ please ... എത്ര പോസിറ്റീവ് ആയ സമീപനം ആണെന്ന് നോക്കൂ കെ പി എസ്
അനുബന്ധം :
ReplyDeleteചിത്രകാരന്‍ said ..
ഈ നന്മ അവര്‍ക്കു സിദ്ധിച്ചത് അതാതു മതങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടാണെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു.
പ്രിയ ചിത്രകാരന്‍ ,
ഏഷ്യ നെറ്റിന്റെ "കണ്ണാടി" എന്ന പരിപാടിയില്‍ കണ്ട ( 28 ജൂണ്‍ 09, ഞായര്‍ ) ഒരു കാര്യം കൂടി അനുബന്ധം ആയി താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ .വാടാനപ്പള്ളി ഒരു ക്രിസ്ത്യന്‍ പള്ളിയിലെ അച്ഛന്‍ യേശുവിനെ അനുകരിച്ച കഥ !
ഗോപിനാഥന്‍ എന്ന ഒരാള്‍ക്ക് വേറെ എവിടെ നിന്നും യോജിച്ച വൃക്ക കിട്ടാതെ വന്നപ്പോള്‍ സ്വന്തം വൃക്ക ദാനം ചെയ്ത പള്ളി അച്ഛന്‍ ആ അഭിമുഖത്തില്‍ പറയുന്നത് കേള്‍ക്കൂ
"യേശു ദേവന്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ക്കായി ത്യജിച്ച ആളാണ് , കര്‍ത്താവിന്റെ തിരു സന്നിധിയില്‍ നിന്നപ്പോള്‍ ഞാന്‍ പ്രതിജ്ഞ എടുത്തതാണ് ഇത് പോലെ ഒരു ത്യാഗം ഞാനും ജനത്തിനായി ചെയ്യുമെന്ന് .. ഗോപിനാഥന്‍ എന്ന സുഹൃത്ത് എനിക്ക് അതിനൊരു അവസരം ഉണ്ടാക്കി തന്നു .."
ഇത്തരം വളരെ പോസിറ്റീവ് ആയ നന്മകള്‍ ചെയ്യാന്‍ വിശ്വാസം ഒരു അടിത്തറ ഒരുക്കുന്നുണ്ട് .. മാത്രമല്ല ഞാന്‍ നേരത്തെ പറഞ്ഞ പോലെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ള ഒരു പ്ലാറ്റ് ഫോറവും ... മത വിശ്വാസിക്കും യുക്തിവാദിക്കും ഒരു പോലെ യോജിക്കാവുന്ന ഇത്തരം മേഖലകളെ ക്കുറിച്ചാണ് നാം ഇത്തരുണത്തില്‍ ചിന്തിക്കേണ്ടത് എന്നാണു എന്റെ പക്ഷം ..
ഒറ്റക്കൊറ്റക്കുള്ള പ്രവര്ത്തനങ്ങളേക്കാള്‍് ഏതൊരു സമൂഹത്തിനും എപ്പോഴും കരണീയമായത് യോജിച്ച പ്രവര്‍ത്തനം തന്നെയാണ് ..മനുഷ്യ നന്മയില്‍ വിശ്വസിക്കുന്ന humanitarian ആയ യുക്തിവാദിക്കും , നന്മയിലൂടെ ദൈവത്തില്‍ എത്താന്‍ പരിശ്രമിക്കുന്ന വിശ്വാസിക്കും , ഇരുവരുടെയും "വിശ്വാസം" മാനിച്ചു കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആകണം .. അതിനു ഇരു കൂട്ടരും മുന്‍വിധികള്‍ മാറ്റി വച്ചേ തീരു .. കെ പി എസിന്റെ പോസ്റ്റ് അത്തരം ചില സാധ്യതകളെയാണ് തിരയുന്നത് എന്ന് തോന്നുന്നു
God does not forbid you in regard to those who did not wage war against you, from among the disbelievers, on account of religion and did not expel you from your homes, that you should treat them kindly (an tabarrūhum is an inclusive substitution for alladhīna, ‘those who’) and deal with them justly: this was [revealed] before the command to struggle against them. Assuredly God loves the just.[60-8]
ReplyDeletejalalain.
സമാധാനത്തിന്റെ സന്ദേശങ്ങളെല്ലാം യുദ്ധാനുമതിയുടെ സന്ദേശങ്ങള്‍ ഇറങ്ങിയതോടെ നസ്ഖ് [റദ്ദാക്കി]ചെയ്തു എന്നാണു മതപ്രമാണങ്ങള്‍ പറയുന്നത്. ഈ വിഷയമാണ് എന്റെ അടുത്ത പോസ്റ്റ് -“നാസിഖും മന്‍സൂഖും“
ഫൈസല്‍ പറയുന്നതൊക്കെ വളരെ നിസ്സാരമായ കാര്യങ്ങളാണ്. മനുഷ്യര്‍ അങ്ങനെയുള്ള നന്മകള്‍ ചെയ്യുന്നത് അവരിലെ ജന്മസിദ്ധമായ മനുഷ്യത്വവും ജീവിതത്തില്‍നിന്നും അനുഭവങ്ങളില്‍നിന്നും വിദ്യാഭ്യാസത്തില്‍നിന്നുമൊക്കെ ആര്‍ജ്ജിച്ചെടുത്ത സഹജീവിസ്നേഹത്തെ അടിസ്ഥാനമാക്കിയാണ്. വിശ്വാസികള്‍ ഇതിനൊക്കെ വിശ്വാസവുമായി കണ്ണി ചേര്‍ക്കുന്നു എന്നതു ശരി തന്നെ. നിങ്ങളൊക്കെ പറയുന്നതു കേട്ടാല്‍ തോന്നും ഈ വക നല്ല കാര്യങ്ങളൊക്കെ ഈ അന്ധവിശ്വാസികള്‍ മാത്രം ചെയ്യുന്നതാണ് എന്ന്. അതൊന്നും സ്വയം ആരും ഇങ്ങനെ പറഞ്ഞു നടക്കുന്നില്ല എന്നേയുള്ളു.
ReplyDeleteസഹജീവിസ്നേഹം ഒരു മതവിശ്വാസവുമില്ലാത്ത ഈ പോത്തുകള്‍ക്കു പോലും ഉണ്ട്.
തീര്‍ച്ചയായും ഫൈസല്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇത് തന്നെ. നമ്മുടെ വാക്കുകള്‍,പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് അശാന്തിയും അസ്വസ്ഥതകളും പ്രസരിപ്പിക്കുന്നതാവരുത്.നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കാനും വേണ്ടി ദൈവവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അറിവ് എന്നത് നാം നിരന്തരം ആര്‍ജ്ജിക്കുന്നതാണ്. ഓരോ വ്യക്തിയും തനിക്ക് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്നു. ഒരേ പോലെ ചിന്തിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. അപ്പോള്‍ ഒരുവന്റെ അറിവുകള്‍ മറ്റൊരുവനില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. എന്നാല്‍ ഏതൊരു മനുഷ്യനും അപരന്റെ അനുതാപപൂര്‍ണ്ണമായ പരിഗണന അര്‍ഹിക്കുന്നുമുണ്ട്.
ReplyDeleteമുകളിലെ വീഡിയോ ലിങ്ക് കാണാത്തവരൊക്കെ കാണുക. it's a thrilling one !
ReplyDeleteസ്വന്തം ജീവനാണല്ലോ ഒരു മനുഷ്യന് ഏറ്റവും വിലപ്പെട്ടത്. ആ ജീവന്‍ തന്നെ മറ്റുള്ളവര്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി സന്തോഷത്തോടെ ബലി നല്‍കിയ എത്രയോ ഭൌതികവാദികളുണ്ട്. പരലോകത്തെ സ്വര്‍ഗ്ഗവും സുഖ ഭോഗങ്ങളും മോഹിച്ചല്ല . ഒരു പ്രതിഫലവും മോഹിക്കാതെ. ഭഗത് സിങ് തൂക്കിലേറ്റുന്നതിന്റെ ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ജയിലില്‍ ഇരുന്നു കൊണ്ട് “ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?“ എന്ന പുസ്തകം എഴുതിയത്. ആ കാലയളവില്‍ അദ്ദേഹത്തിന്റെ തൂക്കം 5 കിലോ വര്‍ദ്ധിച്ചുവത്രേ!
ReplyDeleteപാവപ്പെട്ടവര്‍ക്ക് പഴയ കുപ്പായം കൊടുത്തതും സക്കാത്ത് ശേഖരിച്ചതും സ്വന്തം ഉമ്മാനെ മലമ്പുഴ കാണിച്ചതുമൊക്കെ ദൈവ വിശ്വാസം കൊണ്ടുണ്ടായ മഹാകാര്യങ്ങളാണെങ്കില്‍ മേല്‍പ്പറഞ്ഞതു പോലുള്ള ത്യാഗങ്ങളും വീഡിയോയില്‍ കണ്ട പോത്തുകളുടെ സംഘം ചേരലുമൊക്കെ എന്തു പ്രചോദനത്താല്‍?
ReplyDeleteഞാന്‍ എന്റെ ഉമ്മയോട് ഒരിക്കല്‍ തമാശയായി ചോദിച്ചു: “ഉമ്മ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ അല്ലാഹുവിനോട് എന്താണാവശ്യപ്പെടുക? , അവിടെ ആവശ്യപ്പെടുന്നതെന്തും കിട്ടുമല്ലോ”
ReplyDeleteകണ്ണില്‍ വെള്ളം നിറച്ചുകൊണ്ട് ഉമ്മ പറഞ്ഞു: “ന്റെ മോനെ നരകത്തില്‍ന്ന് കരകയറ്റിത്തരണേ” ന്ന് പറയും.
ഞാന്‍ ചിന്തിച്ചു . സ്വര്‍ഗ്ഗത്തില്‍ മനുഷ്യത്വമുള്ള ഒരുത്തനെങ്കിലും ചെന്നു പെട്ടാല്‍ നരകത്തില്‍ ആരും ഉണ്ടാവില്ല. കാരണം തൊട്ടപ്പുറത്ത് കോടിക്കണക്കിനു സഹജീവികള്‍ നരകത്തീയില്‍ കിടന്ന് അലമുറയിടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ കള്ളും പെണ്ണുമായി സുഖിച്ചു രമിക്കാന്‍ സ്വാര്‍ത്ഥമോഹികള്‍ക്കല്ലേ കഴിയൂ. നല്ല മനുഷ്യരാരും സ്വര്‍ഗ്ഗത്തിലില്ലെങ്കിലോ അവിടം ഒരു നരകമായി മാറാന്‍ അധികം സമയം വേണ്ടി വരുകയുമില്ല. !
വളരെ പോസിറ്റീവ് ആയ ചര്‍ച്ച ..ഇങ്ങനെ ഒരു ചര്‍ച്ച തുറന്നിട്ട സുകുമാരന്‍ മാഷ്ക്ക് എന്‍റെ അഭിനന്ദനങ്ങള്‍ ...ഈ ചര്‍ച്ച ഇസ്ലാമും, യുക്തിവാദവും എന്നുള്ളതല്ല എന്ന കാര്യം താങ്കള്‍ പ്രത്യേകം ശ്രദ്ദിക്കുമെന്നു കരുതുന്നു. കാരണം ജബ്ബാറിനെ പോലുള്ള ചില ആളുകളുടെ കമന്‍റുകള്‍ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത് ....പോസിറ്റീവ് ആയ ചര്‍ച്ച തുടരട്ടെ ...അങ്ങനെ എന്നപ്പോലുള്ളവര്‍ക്ക് പലതും മനസ്സിലാക്കാനും കഴിയട്ടെ .......
ReplyDeleteഈ ചര്‍ച്ചയുടെ പോസിറ്റീവായ വശങ്ങള്‍ ഞാനും അംഗീകരിക്കുന്നു. ഇതിനെ നെഗറ്റീവ് തലത്തിലേക്കു വലിച്ചിഴയ്ക്കാനുദ്ദേശിച്ചല്ല ഞാന്‍ ഇതില്‍ ഇടപെട്ടത്. സുകുമാരേട്ടനെ ഒരു യുക്തിവാദിയായാണ് ബ്ലോഗില്‍ ആദ്യം ഞാന്‍ കണ്ടിരുന്നത്. അദ്ദേഹത്തിന് ചിന്തയില്‍ ചില മാറ്റങ്ങള്‍ കാണുന്നു. വിശ്വാസികളും അവിശ്വാസികളും എന്ന വ്യത്യാസമില്ലാതെ മനുഷ്യനന്മക്കായി എല്ലാവരും ഒരുമിക്കണം എന്ന അഭിപ്രായം ആര്‍ക്കും വിയോജിപ്പുള്ള ഒന്നല്ല. യുക്തിവാദികളൊക്കെ അങ്ങനെ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്.
ReplyDeleteഇവിടെ മനുഷ്യന്‍ നന്മ ചെയ്യുന്നത് ദൈവ വിശ്വാസം കൊണ്ടാണെന്നു സ്ഥാപിക്കാന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുന്നതു കണ്ടപ്പോഴാണ് ഞാന്‍ എതിരഭിപ്രായം പ്രകടിപ്പിച്ചത്. അങ്ങനെ സ്ഥാപിക്കുന്നവര്‍ പരോക്ഷമായി അവിശ്വാസികള്‍ നന്മയില്ലാത്തവരാണെന്നു കൂടി അര്‍ഥമാക്കുന്നുണ്ട്. അതിനോടു യോജിക്കാനാവില്ല. മനുഷ്യന്‍ പ്രകൃതിയോടു മല്ലിട്ടു കൂട്ടായ ജീവിതം നയിക്കുന്നതിന്റെ ഭാഗമായാണു സാമൂഹ്യ നന്മകള്‍ വികസിച്ചു വന്നത്. ഇന്നും പ്രകൃതി ക്ഷോഭിക്കുമ്പോള്‍ അതിന്റെ ദൃഷ്ടാന്തങ്ങള്‍ നമുക്കു കാണാം. കാശ്മീരില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഇന്‍ഡ്യക്കെതിരെ ഒളിപ്പോരു നടത്താന്‍ തയ്യാറായിനിന്നിരുന്ന പതിനായിരക്കണക്കിനു പാക് ഭീകരസേനക്കാര്‍ മരിക്കുകയും കെട്ടിടങ്ങളിലും മറ്റും കുടുങ്ങുകയും ചെയ്തു. അവര്‍ക്കെതിരെ തോക്കും ചൂണ്ടി നിന്നിരുന്ന ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ അവരെ രക്ഷിക്കാന്‍ തോക്കെല്ലാം വലിച്ചെറിഞ്ഞ് അങ്ങോട്ടോടി.
ശ്രീലങ്കയില്‍ സുനാമിയുണ്ടായപ്പോള്‍ ശ്രീലങ്കന്‍ സേനയും പുലികളും ഒരുമിച്ചാണു രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.
പറഞ്ഞു വരുന്നത് മനുഷ്യരിലെ സഹജീവിസ്നേഹവും നന്മയുമൊക്കെ ഒരു പരിധി വരെ ജന്മസിദ്ധമാണ് എന്നാണ്. എന്നാല്‍ ഈ മനുഷ്യരെ വേലി കെട്ടി വേര്‍തിരിച്ച് അവരെ തമ്മില്‍ കഴുത്തു വെട്ടിക്കുന്നതില്‍ മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും നല്ല പങ്കുണ്ടു താനും.
മനുഷ്യ നന്മയാണു ചര്‍ച്ചയെങ്കില്‍ അതു നടക്കട്ടെ അതല്ല ദൈവവും മതവുമാണെങ്കില്‍ ഇനിയും ഒരു പാടു കാര്യങ്ങള്‍ പറയാനുമുണ്ട്.
ജബ്ബാര്‍ മാഷ് കൃത്യ സമയത്ത് ഇടപെട്ടു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചിലര്‍ ഇറങ്ങിയതായിരുന്നു. ഇനി അത് നടക്കും എന്ന് തോന്നുന്നില്ല.
ReplyDeleteവീഡിയോ ലിങ്ക് superb! എത്ര എഴുതിയാലും കിട്ടാത്ത ഒരു effect ആണ് അത് കാണുമ്പോള്‍ ഉണ്ടാവുക.
ചര്‍ച്ച ഇപ്പോഴും പോസിറ്റീവ് ആയി തന്നെയാണ് പോകുന്നത്.
ഒറ്റക്കൊറ്റക്കുള്ള പ്രവര്ത്തനങ്ങളേക്കാള്‍് ഏതൊരു സമൂഹത്തിനും എപ്പോഴും കരണീയമായത് യോജിച്ച പ്രവര്‍ത്തനം തന്നെയാണ് ..മനുഷ്യ നന്മയില്‍ വിശ്വസിക്കുന്ന humanitarian ആയ യുക്തിവാദിക്കും , നന്മയിലൂടെ ദൈവത്തില്‍ എത്താന്‍ പരിശ്രമിക്കുന്ന വിശ്വാസിക്കും , ഇരുവരുടെയും "വിശ്വാസം" മാനിച്ചു കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആകണം .. അതിനു ഇരു കൂട്ടരും മുന്‍വിധികള്‍ മാറ്റി വച്ചേ തീരു ..
ReplyDelete******
മുന്‍ വിധി യുള്ളവരല്ലേ മാറ്റി വെക്കേണ്ടതുള്ളു. യുക്തിവാദികള്‍ക്ക് നല്ല കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ മറ്റുള്ളവരുടെ വിശ്വാസം ഒരു തടസ്സവുമാകാറില്ല. അത്തരം മുന്‍ വിധികളും ഇല്ല. 98% വിശ്വാസികളുള്ള ഒരു സമൂഹത്തില്‍ അവരോടൊത്തു ജീവിക്കുന്നതിന് ഞങ്ങള്‍ക്കു കഴിയുന്നുണ്ടല്ലോ. വിശ്വാസികളും മനുഷ്യര്‍ എന്ന നിലയില്‍ ഞങ്ങളെ പരിഗണിക്കുന്നുമുണ്ട്. വിശ്വാസപ്രമാണങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനെ വൈകാരികമായി കാണാതിരുന്നാല്‍ മതി.
സത്യത്തിൽ ഈ നിരീശ്വരവാദം എന്ന പദം തന്നെ തെറ്റാണു്. ഇല്ലാത്ത ഒന്നിനെ എങ്ങനെ അതില്ല എന്നു് തെളിയിക്കാൻ കഴിയും?
ReplyDeleteഒരു ഗ്ലാസിൽ ഇല്ലാത്തതു് വെള്ളമാണോ ചാരായമാണോ എന്നു് എങ്ങനെ തെളിയിക്കാൻ കഴിയുയും?
നിരീശ്വരവാദവും ഈശ്വരവാദവും കോച്ചുവാദവും എല്ലാം എവിടെയെങ്കിലും തല്ക്കാലം ഇറക്കി വെക്കുക. ദൈവങ്ങളും ദൈവ വചനങ്ങളും അവതരിക്കപ്പെടുന്നതു് മത ഗ്രന്ഥങ്ങളിലാണു്.
മതങ്ങളിലും ദൈവങ്ങളിലും വിശ്വാസിക്കുന്നവർ ആരെങ്കിലും താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരുമോ?
1) നിങ്ങളുടെ പ്രമാണങ്ങളും വേദ ഗ്രന്ധങ്ങളും പ്രകാരം ഭൂമിയുടേ പ്രായം എത്രയാണു്?
2) ഇന്നു കാണാൻ കഴിയാത്ത അനേകം ജീവികളുടെ അസ്ഥികൾ ഭൂമിയിൽ നിന്നും കണ്ടെടുക്കാറുണ്ടു്. ഇവയെക്കുറിച്ച് വേദ ഗ്രന്ഥങ്ങൾ എന്താണു് പറയുന്നതു്. ഇവയുടെ പഴക്കം എത്രയാണു്?
3) ആദാമിനും, ആദാമിന്റെ ഭാര്യക്കും പൊക്കിൾ ചുഴി ഉണ്ടായിരുന്നോ?
4) ദൈവം എത്ര ദിവസം കൊണ്ടാണു് ഭൂമി സൃഷ്ടിച്ചതു്? എന്തിനു് ഇത്രയും സമയം എടുത്തു?
Note: ഗ്രന്ധങ്ങളിൽ എഴുതപ്പെട്ട വരികൾ രേഖപ്പെടുത്തി ഉത്തരം പറയുക.ഖ്2
ea jabbar said...
ReplyDeleteഅയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന നബി വചനം ....
******
ആ ഹദീസിന്റെ റഫറന്‍സ് ഒന്നു തരാമോ ഫൈസല്‍. അതിന്റെ പൂര്‍ണ്ണരൂപവും സന്ദര്‍ഭവുമൊക്കെ ഒന്നു നോക്കാനാ...
-----------
ഫൈസല്‍ .. ആരോടെങ്കിലും ചോദിച്ചെങ്കിലും അതൊന്നു തരൂ...
സലാഹുദ്ദീൻ
ReplyDelete"ശാസ്ത്രത്തിന് ഒരു പക്ഷേ മന:സമാധാനത്തേക്കാള്‍ ആളുകള്‍ക്ക് മന ക്ലേശമാണ് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടാവുക."
ഇതേ ന്യായം മതത്തിന്റെ നേരെയും വേണമെങ്കിലും പ്രയോഗിച്ചു കൂടേ? മതം കാരണമാണു് ജനങ്ങൾക്ക് മനഃക്ലേശവും ജീവഹാനിയും ഉണ്ടാകുന്നത് എന്നു്?
ശാസ്ത്രവും മതവും ഏതോ വിധത്തിൽ തുല്യമായ ( parallel ) ചിന്താ രീതികളാണെന്നുള്ള രീതിയിലുള്ള പ്രസ്ഥാവനകൾ വായിച്ചാൽ അറിയാം താങ്കളുടെ ശാസ്ത്ര ബോധം.
എങ്ങനെയാണു് ശാസ്ത്രത്തിനു് മനക്ലേശം നൽകാൻ കഴിയുന്നതു്?.
ദുരുപയോഗം മൂലം സംഭവിക്കുന്ന "മനക്ലേശ" ത്തിനു് ശാസ്ത്രത്തെ എങ്ങനെ കുറ്റപ്പെടുത്തും.
ഒരു ഔഷധത്തിന്റെ ദുരുപയോഗം മൂലം ഒരു വ്യക്തിയെ കൊലപ്പെടുത്തിയാൽ ആ ഔഷധം നിർമ്മിച്ച കമ്പനിയോ ജീവനക്കാരോ കൊലപാതകത്തിനു് ഉത്തരവാദി ആകുമോ?
അതുകൊണ്ടു ശാസ്ത്രം മനഃക്ലേശം ഉണ്ടാക്കുന്നു എങ്കിൽ ദയവായി സലാഹുദ്ദീൻ ശാസ്ത്രം പഠിക്കാതിരിക്കുക.
കൈപ്പള്ളിയ്ക്ക്,
ReplyDeleteഭാരതത്തിലെ സനാതനധര്‍മ്മം (ഇപ്പോള്‍ ഹിന്ദുമതം) അനുശാസിക്കുന്ന വിധത്തിലുള്ള ഒരു മറുപടി തരാന്‍ ശ്രമിക്കാം. പ്രമാണങ്ങളും ചതുര്‍വേദങ്ങളും ഭൂമിയെയും സൂര്യനെയും ജീവികളെയും സൃഷ്ടിച്ചത് എല്ലാവരും പറയുന്ന തരത്തിലുള്ള ഒരു തേര്‍ഡ് പാര്‍ട്ടി ഈശ്വരന്‍ ആണെന്ന് സനാതനധര്‍മ്മം പറയുന്നില്ല, അത് മനസ്സിലാക്കിയവരും അങ്ങനെ പറയില്ല. അപ്പോള്‍പ്പിന്നെ പൊക്കിളിന്‍റെയും പൊക്കിള്‍ച്ചുഴിയുടെയും കാര്യവും തഥൈവ. ഈശ്വരന്‍ എന്നത് ആദ്യമൊക്കെ വെറുമൊരു കോണ്‍സെപ്റ്റും പിന്നെ സ്വയം അനുഭവിച്ചറിയുന്ന ഒരു അനുഭൂതിയും ആണെന്ന് പറയാമെന്നു തോന്നുന്നു. ആ അനുഭൂതിയെ "താ***ളി" എന്ന് ഒരാള്‍ നാമകരണം ചെയ്താലും ഒരു തെറ്റും പറയാനില്ല, സനാതന ധര്‍മ്മത്തില്‍ അതും ശരിതന്നെ എന്നാണു ഈയുള്ളവന്‍റെ മതം. കൂടുതല്‍ എഴുതാം, ശ്രേയസില്‍.
മറ്റു മതങ്ങളെ പ്പറ്റി പഠിക്കാന്‍ സമയം ഇതുവരെ തികഞ്ഞിട്ടില്ല, അതിനാല്‍ അഭിപ്രായം പറയുന്നില്ല.
ജബ്ബാർമാഷ് കൊടുത്ത പോത്തിന്റെ വീഡിയോ കണ്ടു. യുക്തിവാദികൾ പറയും ഇത് നൈസർഗ്ഗിക വാസനയാണെന്ന്.
ReplyDeleteദൈവ വിശ്വാസികൾ പറയും അതിനെ ദൈവം രക്ഷിച്ചു എന്ന്. അതുകൊണ്ട് ‘പോത്തുങ്കാലപ്പാ ശരണം’ എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു സംഭവമായി ഞാൻ ഇതിനെ കാണുന്നു.
പോത്തിനെ ചാടിപ്പിടിക്കാന്‍ സിംഹങ്ങളെയും മുതലേയും ഏര്‍പ്പാടാക്കിയ ദൈവം പോത്തിനെ രക്ഷിക്കാനും വന്നു..!
ReplyDeleteഇരുട്ടടി കൊടുത്തു തള്ളിയിട്ട ശേഷം അയാളെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന പോലെ. കാരുണ്യവാനായ ദൈവം..!
ആ മുതലയെ ദൈവം ചതിച്ചു. അതിനു ഭക്ഷണം കിട്ടിയില്ല. സിംഹങ്ങള്‍ക്കും.
വല്ലാത്തൊരു പഹയന്‍ തന്നെ ഈ ദൈവം !
ഹൈന്ദവ ധർമ്മങ്ങളെ ഒരു നാമം കൊണ്ടു വിശേഷിപ്പിക്കാൻ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ല.
ReplyDeleteഹിന്ദു "മതം" എന്ന പ്രയോഗം ഭയങ്ക കൊഴപ്പം ഉണ്ടാക്കുന്ന ഒന്നാണു്. അബ്രഹാമിൿ മതങ്ങൾ വന്ന ശേഷമാണു് ഹൈന്ദവം ഒരു "മതം" ആയി മാറിയതു്. വിദേശ മതങ്ങളിൽ പെടാത്ത എല്ലാം "ഹിന്ദു മതം" ആയി മാറി. "ഹിന്ദ്"ൽ (സിന്ധു നദി തീരത്തു് വസിക്കുന്നവർ) കണ്ടുമുട്ടിയവരെ അറബി കച്ചവടക്കാർ വിളിച്ച പേരാണെന്നാണു് ഓർമ്മ.
അനേകായിരം മതങ്ങളെ എല്ലാം ചേർത്ത് ഒരു നാമം കൊണ്ടു വിശേഷിപ്പിക്കുന്നതു് ശരിയാണെന്നു തോന്നുന്നില്ല.
നിരീശ്വരാവദത്തിനു പോലും സ്ഥാനം ഉള്ള സംസ്കാരമാണു് ഹൈന്ദവം. അപ്പോൾ നിരവധി വിശ്വാസങ്ങളും സിദ്ധാന്ധങ്ങളും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒന്നാണു് "ഹിന്ദു മതം". അതിൽ ഏതു് വിശ്വാസ ശാഖയിൽ പെടും എന്നു കൂടി വിശേഷിപ്പിക്കുമല്ലോ.
ഇവിടെ ചെറിയ ഒരു തിരുത്തുണ്ട് .. യുക്തിവാദി തനിക്കു താല്പര്യമുള്ള രീതിയില്‍ സയന്‍സില്‍ അന്ധമായി വിശ്വസിക്കുന്നു , ഭക്തന്‍ തന്റെ മതത്തില്‍ അന്ധമായ വിശ്വസിക്കുന്ന പോലെ .
ReplyDelete******
സയന്‍സ് വിശ്വസിക്കാനുള്ള ഒരു പ്രമാണമാണോ? അതു പ്രപഞ്ച സത്യങ്ങളെ കണ്ടെത്താനുള്ള ഒരു അന്യേഷണരീതിയല്ലേ? അതെങ്ങനെ വിശ്വാസമാകും? ശാസ്ത്രരീതിയുടെ ഏറ്റവും പ്രധാന സവിശേഷത തന്നെ falsifiability [തെറ്റാണെന്നു തെളിയിക്കാനുള്ള സാധ്യത] യാണ്. അതായത് ഏതെങ്കിലും ഒരു ശാസ്ത്ര സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അങ്ങനെ തെളിയിച്ചാല്‍ അതായിരിക്കും ശാസ്ത്രലോകം പിന്നെ അംഗീകരിക്കുക. ഫൈസലിനു പരിണാമവാദം തെറ്റാണെന്നു തെളിയിക്കാനാവുമെങ്കില്‍ ഡാര്‍വ്വിനിസം ഫൈസലിസമായി ശാസ്ത്രം അംഗീകരിക്കും എന്നു ചുരുക്കം. ഇവിടെ വിശ്വാസത്തിന്റെയോ അന്ധവിശ്വാസത്തിന്റെയോ പ്രശ്നം എവിടെ?
മുകളിലത്തെ comment ശ്രീ @ ശ്രേയസിനുള്ള ചോദ്യമാണു്
ReplyDeleteപരിണാമം തെറ്റാണേ എന്ന് ബൂലോകത്താകെ കറങ്ങി നടന്ന് കൂകിവിളിച്ചാല്‍ പൊരാ. ശാസ്ത്രലോകത്തേക്കു കടന്നു ചെന്നു കാര്യകാരണസഹിതം തെളിയിക്ക്. വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനു ശാസ്ത്രീയമായ ഒരു ഉത്തരവും പകരം കണ്ടെത്തി തെളിയിക്ക്.
ReplyDeleteസുകുമാരേട്ടാ, മതത്തിലോ ദൈവത്തിലോ വിശ്വസിക്കുന്നവര്‍ വിശ്വസിച്ചോട്ടെ. പക്ഷെ
ReplyDeleteമതപ്രചരണം നടത്താന്‍ മതങ്ങള്‍ക്ക് നല്‍ക്കുന്ന ( അമിത ) സ്വാതന്ത്രം പോലെ യുക്തിവാദവും
പ്രചരിപ്പിക്കും. ജനങ്ങള്‍ രണ്ടു ഭാഗവും കേള്‍ക്കട്ടെ. പൊതുവാദ പ്രതിവാദങ്ങള്‍ വരട്ടെ, . മതങ്ങളെ
ചോദ്യം ചെയ്യരുത് എന്നുള്ള നില മാറണം. മാറ്റും. ! തീര്‍ച്ച.
മതങ്ങള്‍ ബഹുമാനിക്കപ്പെടണമെങ്കില്‍,
ഭരണഘടനയില്‍ മാറ്റങ്ങള്‍ കാലാകലങ്ങളില്‍ വരുത്തുന്നതു പോലെ , മതങ്ങളിലും വരണം മാറ്റങ്ങള്‍ .
അല്ലാതെ പുരാതന ഗോത്ര വര്‍ഗ്ഗ നിയമങ്ങള്‍ ഈ കാലത്ത ജങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍
ശ്രമിക്കുകയല്ല വേണ്ടത്.
മതത്തിന്റെയും ഇല്ലാത്ത് ദൈവത്തിന്റെയും, മറവില്‍ അന്ധവിശ്വാസങ്ങളെ വിറ്റ് നടക്കുന്നത്
കോടികണക്കിന് രൂപയുടെ കച്ചവടമാണ്. അത് മനസ്സില്ലാക്കാന്‍ നമ്മുടെ പൊതു സമൂഹം ഇനിയും
ഒരുപാട് വളരണം.
സാധാരണകാര്‍ക്ക് ദൈവവും മതവും ഒന്നും പ്രശ്നമല്ല. അവന്റെ വയറാണ്,
പ്രശ്നം. അപ്പോ ആദ്യം അതിനുള്ള വഴി കാണണം. അതിനുള്ള ഓട്ടത്തില്‍ അവനെ പറ്റിക്കാനായി
മതങ്ങളുടെയും ദൈവത്തിന്റെ കൂട്ടുപിടിച്ച് ഇറങ്ങിയിരിക്കുന്നവരെ - ജോതിഷം, ധനാകര്‍ഷണ യന്ത്രം,
സംഖ്യാ “ശാസ്ത്രം” , വെള്ളം കൊടുത്ത് ചികിത്സ, നാടു മുഴുവന്‍ അടക്കി വാഴുന്ന കള്ള സ്വാമികള്‍ -
ഇവന്മാരെയെല്ലാം എന്തുകൊണ്ട് ഈ പറയുന്ന മതങ്ങള്‍ എതിര്‍ക്കുന്നില്ല?
യുക്തിവാദികളും വിശ്വാസികളും തമ്മില്‍ വാഗ്വാദങ്ങളും തര്‍ക്കങ്ങളും എല്ലാം നടക്കണം. പക്ഷെ
“ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്” എന്നുള്ളത് മാറ്റി വേണം ചര്‍ച്ച. അതായത് മുന്‍
വിധികളില്ലാത്ത ചര്‍ച്ചകള്‍ . അക്കമിട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപ്പടിനല്‍കണം . അത് ഇവിടെ നടക്കുന്നില്ല. വെറുതെ ഞഞ്ഞാ മിഞ്ഞാ പറഞ്ഞിട്ട് കാര്യമില്ല.
“ സമാന്തരരേഖ പോലെ ഒരിക്കലും കൂട്ടിമുട്ടാനോ അന്യോന്യം ബോധ്യപ്പെടുത്താനോ ഇക്കൂട്ടര്‍ക്കാകില്ല“ -
അത് ശരിയല്ല സുകുമാരേട്ടാ. നമ്മള്‍ എല്ലാവരും ജനിക്കുന്നത് മതവിശ്വാസികളായിട്ടാണോ?
നമ്മുടെ തല ഒരു ക്ലീന്‍ സ്ലേറ്റ് അല്ലെ അപ്പോള്‍. അതിനു ശേഷം നമ്മുടെ മതാപിതാക്കള്‍ പറയുന്നത് പോലെ അനുസരിച്ച് നമ്മള്‍ മുസ്ലീമോ, ക്രിസ്റ്റ്യനോ, ഹിന്ദുവോ ആകുന്നു.
ആപ്പോള്‍, രണ്ട് പക്ഷത്തിനും അവരുടെ പക്ഷം പറയാന്‍ അവസരം ലഭിക്കണം.
ഇപ്പോള്‍ അതില്ല.
“മതമില്ലാത്ത് ജീവന്‍” എന്ന വളരെ നല്ല ഒരു പാഠം തന്നെ പോയില്ലെ.
മതമില്ലാത്ത ജീവനെ, ജീവനില്ലാത്ത് മതങ്ങള്‍ ചേര്‍ന്ന് കൊന്നു ! എന്നല്ലാതെ എന്തു പറയാന്‍ .
മതം പഠിക്കുന്നതുപോലെ, കുട്ടികള്‍ മതമില്ലാത്തവരെ കുറിച്ചും പഠിക്കട്ടെ, അതില്‍ എന്താ തെറ്റ് ? അവര്‍ തീരുമാനിക്കട്ടേ ഏതാ ശരി എന്ന്.
കൈപ്പള്ളി പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. ഹിന്ദു എന്നത് ഒരു മതമല്ല. ഒരു ജീവിത രീതിയാണ്. അതില്‍, ദൈവ വാദികളും യുക്തിവാദികളും പുരാതന്‍ കാലം മുതലെ ഉണ്ടായിരുന്നു. ഉദാഹരണം: ചാര്‍വാകന്മാര്‍ . കൂടുതല്‍ വായന : http://en.wikipedia.org/wiki/Atheism_in_hinduism .
നല്ല ചര്‍ച്ച. ഇത് തുടരട്ടെ. എല്ലാവരും മുന്‍ വിധികള്‍ മാറ്റി ചിന്തിച്ച് ചര്‍ച്ച ചെയ്യുക.
നന്ദി. പ്രശാന്ത്.
@ശ്രീ കൈപ്പള്ളി:
ReplyDelete"ഭാരതത്തിലെ സനാതനധര്‍മ്മം (ഇപ്പോള്‍ ഹിന്ദുമതം) " എന്നാണു ഈയുള്ളവന്‍ കഴിഞ്ഞ കമണ്റ്റ് തുടങ്ങിയത്. താങ്കള്‍ പറഞ്ഞതുപോലെ, കാലപ്രയാണത്തില്‍ മറ്റുള്ള ആചാര്യ നിര്‍മ്മിതമായ മതങ്ങള്‍ക്ക് പേരു വന്നു, അപ്പോള്‍ സനാതനധര്‍മ്മവിശ്വാസികളെ ചേര്‍ത്ത് വിളിക്കാന്‍ ഒരു പേര് വന്നു എന്നുകരുതാം. അതിനാല്‍, ഹിന്ദു എന്ന് ഇപ്പോള്‍ പറഞ്ഞാലും, സനാതന ധര്‍മ്മം എന്ന് പണ്ട് പറഞ്ഞാലും, എല്ലാം ഒന്നായിത്തന്നെ കണക്കാക്കാം.
കൈപ്പള്ളി പറഞ്ഞു : "ഹൈന്ദവ ധർമ്മങ്ങളെ ഒരു നാമം കൊണ്ടു വിശേഷിപ്പിക്കാൻ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ല. "
ഹൈന്ദവധര്‍മ്മം എന്ന് താങ്കള്‍ പറഞ്ഞത് തന്നെ ഒരു നാമം അല്ലയോ? പിന്നെ എന്തിനാ ഇനി വേറൊരു പേര് :)
ജിജ്ഞാസുവായ ഒരാളുടെ സത്യാന്വേഷണം, അവന്‍ നിരീശ്വരവാദിയായാല്‍പ്പോലും, പിന്നീട് അവനെ ഈശ്വരനില്‍ എത്തിക്കും എന്ന് ഹിന്ദുമതം പഠിപ്പിക്കുന്നു. അതിനാല്‍ ശ്രദ്ധയോട് കൂടിയ നിരീശ്വരവാദവും, നാസ്തികവാദവും എല്ലാം ഹിന്ദു മതത്തില്‍ സ്വാഗതാര്‍ഹം തന്നെ. ഇനി അതിനെല്ലാം ഓരോരോ പേരിട്ട് ചൂണ്ടി കാണിക്കാനോ പുരാണങ്ങളിലെ സംസ്കൃതം ഉദ്ധരിക്കാനോ ഈയുള്ളവന്‍ ആളല്ല. പച്ചമലയാളം മാത്രമേ അറിയൂ. :-)
ഹിന്ദുമതത്തില്‍ യാതൊരു കുഴച്ചുമറിച്ചിലുകളും ഇല്ല. ഓരോരോ കാലഘട്ടങ്ങളില്‍ ഓരോരോ ജനവിഭാഗങ്ങള്‍ അവര്‍ക്ക് യോജിക്കുന്ന നിലയില്‍ തട്ടികൂട്ടിയ ഓരോരോ അനാചാരങ്ങളെ ഹിന്ദുമതം എന്ന് കരുതാതെ, സത്യം കണ്ടെത്തുക എന്നതാകട്ടെ നമ്മുടെ ലക്‌ഷ്യം.
ഒരു കാര്യം കൂടി പറയട്ടെ. യാതൊന്നിനെയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയില്ല. തല്‍ക്കാലം എല്ലാം അടങ്ങി എന്നു നമ്മുടെ ചെറു ബുദ്ധിയില്‍ തോന്നും, പിന്നെയും അവ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്നു വരും. ചരിത്രം പരിശോധിക്കൂ. അതിനാല്‍, ശ്രീ സുകുമാരന്‍ പറഞ്ഞതുപോലെ, സന്മനസ്സുകൊണ്ടും സമവായം കൊണ്ടും ചര്‍ച്ചകള്‍ നടത്തി മുന്നേറൂ, അതാണ് ഈയുള്ളവന്‍റെ യുക്തിവാദം.
ജബ്ബാര്‍ മാഷ് ,
ReplyDeleteഅനസ് (റ ) റിപ്പോര്‍ട്ട് ചയ്ത ഹദീസ് ആണിത് . ഇത് ഗൂഗിള്‍ പേസ്റ്റ് ചെയ്‌താല്‍ കൂടുതല്‍ reference കിട്ടും .. correct പേജ് നമ്പറും മറ്റും വേണമെങ്കില്‍ ഞാന്‍ നാട്ടില്‍ ചെന്നിട്ടു ഇമെയില്‍ ചെയ്തു തരാം . താങ്കള്‍ക്കു കൂടുതല്‍ പഠിക്കാന്‍ ഉതകട്ടെ .
by Anas (R.A.), the Prophet (S.A.W.) said "He has not affirmed faith in me (i.e. he is not a true follower) who eats to his satisfaction and sleeps comfortably at night white his neighbour goes hungry - and he is aware of it."'
കാരുണ്യ പ്രവര്‍ത്തനത്തെ ക്കുറിച്ച് ഞാന്‍ പറഞ്ഞത് ജബ്ബാര്‍ മാഷിന് മനസ്സിലായില്ലെന്ന് തോന്നുന്നു .. നന്മ ചെയ്യാന്‍ മതം നല്ലൊരു പ്ലാറ്റ് ഫോറം ഉണ്ടാക്കി തരുന്നു എന്നാണു എന്റെ തന്നെ ഉദാഹരണത്തിലൂടെ മനസ്സിലാക്കി തരം ഞാന്‍ ശ്രമിച്ചത് .. പിന്നെ നല്ല കാര്യങ്ങള്‍ പങ്കു വെക്കുന്നത് നല്ലതാണ് എന്നാണു എന്റെ പക്ഷം കാരണം ചിലര്‍ക്കെങ്ങിലും എപ്പോഴെങ്കിലും അതൊക്കെ ഉപകരപ്പെടാം ..
രണ്ടാമതായി യുക്തിവാദി നന്മ ചെയ്യുന്നില്ല എന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത് .. ഒരു humanitarian ആയാണ് ഞാന്‍ യുക്തിവാദികളെ ഇവിടെ വിശേഷിപ്പിച്ചത് ...അത്രയും ബഹുമാനം ഞാന്‍ തന്നിട്ടും അത് പോലും മനസ്സിലാക്കാതെ വളരെ നെഗറ്റീവ് ആയി കാര്യങ്ങള്‍ കാണാന്‍ ജബ്ബാര്‍ മാഷെ പ്രാപ്തമാകുന്ന കാര്യം എന്താണ് ? ഇരു കൂട്ടര്‍ക്കും ഇത്തരം കാര്യങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം എന്നാണ് ഞാന്‍ പറഞ്ഞത് .. കഷ്ടം !
മതേര്‍ തെരേസക്ക് നന്മ ചെയ്യാന്‍ അവരുടെ മതം പ്രചോദനം ആയിട്ടുണ്ടാകും ..അത് പോലെ പലര്‍ക്കും , എന്നെ സംബന്ധിച്ചെടുത്തോളം മതം നല്ലൊരു കൂട്ടായ്മ തന്നു എന്ന് പറയാം ..സത്യത്തില്‍ അത്തരം നല്ല കാര്യങ്ങള്‍ ബൂലോഗത്ത് സജീവ ചര്‍ച്ച യാക്കണം എന്ന് തന്നെയാണ് എന്റെ ഉദ്ദേശം .. അതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്നും .. അതായത് സന്നദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് അല്ല പ്രധാനം മാനസിക സന്നദ്ധത ആണെന്നും ..അധികം ചെലവ് ഇല്ലാതെ ത്തന്നെ ഒരുപാട് കാര്യങ്ങള്‍ കൂട്ടായ്മയിലൂടെ ചെയ്യാന്‍ ആകുമെന്നും, ഇസ്ലാമിലെ സകാത്ത് സംവിധാനം ഫല പ്രദമായി വിനിയോഗിക്കുന്നത് ഇതിനൊരു മുതല്‍ കൂട്ടാകുമെന്നും ..
ഏതായാലും നന്ദി
ഓഫ്
RIGHTS OF NEIGHBOURS കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ കാണാമെന്നു തോന്നുന്നു
ഹദീസ് ഗ്രന്ഥം ഏതാണെന്നാണറിയേണ്ടത്. അതു കാണുന്നില്ല.
ReplyDeleteസയന്‍സ് വിശ്വസിക്കാനുള്ള ഒരു പ്രമാണമാണോ? അതു പ്രപഞ്ച സത്യങ്ങളെ കണ്ടെത്താനുള്ള ഒരു അന്യേഷണരീതിയല്ലേ?
ReplyDeleteഅത് തന്നെയാണ് ഞാന്‍ പറഞ്ഞത് .. ആ അന്വേഷണത്തോട് സഹകരിക്കാന്‍ ഒരു ഒന്നും തടസ്സം ആകരുത് ..പരിണാമ സിദ്ധാന്തം ചര്‍ച്ച ചെയ്യുമ്പോഴേക്കും എന്തിനു പലരും ഹാലിളകുന്നു ? ഒരു സിദ്ധാന്തം വിമര്‍ശനാത്മകം ആയി വിലയിരുത്താന്‍ പകരം സിദ്ധാന്തം വേണം എന്നില്ല എന്ന് പോലും താങ്കള്‍ക്കു അറിയില്ലേ .. ഇനി പരിണാമം എന്നാ ബ്ലോഗിനെ ക്കുറിച്ചാണെങ്കില് അതില്‍ പോസ്റ്റുകള്‍ തുടര്‍ന്നു വരുന്നതാണ് ..താല്പര്യം ഉള്ളവര്‍ക്കൊക്കെ പങ്കെടുക്കാം
പരിണാമം തെറ്റാണേ എന്ന് ബൂലോകത്താകെ കറങ്ങി നടന്ന് കൂകിവിളിച്ചാല്‍ പൊരാ.
ഞാന്‍ പരിണാമ സിദ്ധാന്തം ചര്‍ച്ച ചെയ്യാന്‍ ഒരു ബ്ലോഗ് തുടങ്ങി എന്നത് സത്യം .. പക്ഷെ അതിന്റെ പേരില്‍ ബൂലോഗത്താകെ കറങ്ങി നടന്നു എന്നെ വ്യക്തിപരമായി താങ്കള്‍ കൂകി വിളിക്കുന്നത് ഇവിടെ കാണാം , ഉചിതമല്ലാത്ത ഈ നടപടിയെ പലരും വിമര്‍ശിക്കുന്നത് അവിടെ കാണാം ..എന്നിട്ടും അവസാനം എനിക്ക് തന്നെ കുറ്റം .അല്ല ഇതൊക്കെ പലരും കാണുന്നുണ്ടേ ..
ബാലിശവും വികാരപരവശവുമായ ഒരു ഇസ്ലാമത ചര്‍ച്ച മാത്രമായി ഈ പോസ്റ്റ് ചുരുങ്ങാതിരിക്കട്ടെ എന്നാഗ്രഹിക്കാം.
ReplyDeletecontextual advt:
ഈശ്വരന് മലയാളം അറിയാമോ? ശ്രേയസില്‍ ( http://sreyas.in/ ) എഴുതിയത്.
ഒരു മതം ഉണ്ടാക്കിത്തരുന്ന പ്ലാറ്റ്ഫോം ആ മതത്തിന്റെ ഠ വട്ടത്തിലാകും. മതാതീതമായി മനുഷ്യരുടെ പൊതു കൂട്ടായ്മയല്ലേ നല്ലത്? പ്രത്യേകിച്ച് ഇന്‍ഡ്യ പോലുള്ള രാജ്യത്ത്. അത്തരം വിശാലമായ പ്ലാറ്റ്ഫോം ഉണ്ടാക്കാനാണു മതേതരവാദികള്‍ ശ്രമിക്കുന്നത്. സുകുമാരേട്ടന്റെ പോസ്റ്റും ലക്ഷ്യമിടുന്നത് അതായിരിക്കാം. അവിടെ വന്ന് യുക്തിവാദികള്‍ക്ക് മുന്‍ വിധിയാണെന്നു പറഞ്ഞതിനെയാണു ഞാന്‍ എതിര്‍ത്തത്. മുന്‍ വിധികളില്ലാത്ത ചിന്തയും സമീപനവുമാണു യുക്തിവാദം എന്നു മനസ്സിലാക്കുക.
ReplyDeleteലിങ്ക് ഒന്ന് ഓടിച്ചു വായിച്ചു ഫൈസല്‍..വിശദമായി വീണ്ടും വായിക്കാം. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ അയല്‍ബന്ധം അത്യന്താപേക്ഷിതമാണ്. ഇന്നത് തീര്‍ത്തും ഇല്ലാതായി എന്ന് മാത്രമല്ല അയല്പക്കത്ത് അശാന്തി കാണാന്‍ കൌതുകം തോന്നുമാറ് മനുഷ്യമനസ്സ് വിഷലിപ്തമായി വരുന്നു എന്ന് പോലും ഞാന്‍ ആശങ്കപ്പെടുന്നു. അയല്‍ബന്ധം പുന:സ്ഥാപിച്ചെടുക്കാന്‍ ഒരു സന്നദ്ധസംഘടന ആരംഭിക്കാമായിരുന്നു.
ReplyDeleteഈ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന കൈപ്പള്ളി,ജബ്ബാര്‍ മാഷ്, ശ്രീ@ശ്രേയസ്സ്,പാര്‍ത്ഥന്‍,പ്രശാന്ത്,ഫൈസല്‍ കൊണ്ടോട്ടി,രാജന്‍,ചിന്തകന്‍,ചിത്രകാരന്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി.
എന്റേതായ അഭിപ്രായങ്ങള്‍ വഴിയെ എഴുതാം.
എന്റെ കുട്ടിക്കാലത്തൊക്കെ ഞങ്ങളുടെ ഗ്രാമത്തില്‍ വായനശാലയും സ്കൂളുമൊക്കെ എല്ലാ വിഭാഗക്കാര്‍ക്കും വാന്ന് ഇരിക്കാനും ഇടപഴകാനും ഉള്ള പൊതു ഇടങ്ങളായിരുന്നു. ഇന്ന് മുസ്ലിം വായനശാലയും ഹിന്ദു വായനശാലയും മാത്രമല്ല, സുന്നി സ്കൂളും ജമാ അത്ത് സ്കൂളും തിയ്യന്‍ സ്കൂളും നായര്‍ സ്കൂളുമൊക്കെയായി സമൂഹം ശിഥിലമായിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ സ്വന്തമായിസൃഷ്ടിക്കുന്ന അറകളിലേക്കു ചുരുങ്ങുന്നു. ഇത് ഗുജറാത്തും മാറാടും വ്യാപകമാകാനേ ഉപകരിക്കൂ.
ReplyDeleteഎല്ലാവര്‍ക്കും ആരാധിക്കാന്‍ പറ്റുന്ന ദൈവവും ദേവാലയവും ഉണ്ടാകട്ടെ. അന്നു ഞാനും വരാം ദൈവത്തിന്റെ സന്നിധിയിലേക്ക് !
ReplyDeleteമനുഷ്യസ്നേഹത്തില്‍ കവിഞ്ഞ ഒരു ദൈവവും തല്‍ക്കാലം വേണ്ട.
യുക്തിവാദി സയന്‍സില്‍ വിശ്വസിക്കുന്നു,ഇത് തികച്ചും ബാലിശമാണ് സഖാവേ..സയന്‍സിന്റെ ഗുണങ്ങള്‍ അനുഭവിയ്ക്കുന്നത് യുക്തിവാദികള്‍ മാത്രമല്ല ഈ ലോകത്തുള്ള എല്ലാ മനുഷ്യരും അനുഭവിയ്ക്കുന്നു .. സയന്‍സില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അവര്‍ സയന്‍സിന്റെ എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നത് .. ഒരു വ്യക്തി കണക്ക് കൂട്ടുന്നതിനേക്കാള്‍ എല്ലാവരും കാല്‍കുലേറ്ററിനെ വിശ്വസിക്കുന്നു ഇവിടെ വേര്‍തിരിവുകള്‍ ഇല്ലാ എന്നത് ഒരു സത്യമാണ്.. യുക്തിവാദികള്‍ സത്യത്തെ സത്യം എന്നു പറഞ്ഞതിനെ അംഗീകരിക്കുന്നു . അസത്യത്തെ അസത്യമെന്ന് പറഞ്ഞ് തള്ളി കളയുന്നു .....
ReplyDeleteശ്രീ ജബ്ബാര്‍,
ReplyDeleteഒരു ചോദ്യം ചോദിക്കട്ടെ. മാഷ് ഇസ്ലാം മതാനുയായിയായ മാതാപിതാക്കള്‍ക്ക് ജനിച്ചു, അങ്ങനെ ഇസ്ലാമായി. പിന്നെ യുക്തിവാദിയായി. ഇസ്ലാംമതത്തെക്കുറിച്ച് താങ്കള്‍ക്കു എത്രത്തോളം വിവരം ഉണ്ടെന്നു അറിയില്ല, പക്ഷെ ഇസ്ലാംമതത്തില്‍ താങ്കള്‍ കണ്ടത് പോലെയാണ് മറ്റുള്ള എല്ലാ മതങ്ങളും എന്ന് കരുതി മതം എന്ന ഒരു വ്യവസ്ഥിതിയെത്തന്നെ ബാലിശമായി കുറ്റപ്പെടുത്തുന്നത് ശരിയാണോ? അതില്‍ എന്താണ് യുക്തി?
എവിടെ തെറ്റുണ്ട്, എങ്ങനെ കുറ്റം പറയാം, എങ്ങനെ ദോഷൈകദൃക്ക് ആകാം എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലതല്ലേ യുക്തിപരമായി ഓരോ മതത്തിലെയും നന്മയെ, മനുഷ്യസ്നേഹത്തെ, കാരുണ്യത്തെ, (അതായത് ഈശ്വരനെ) കുറിച്ച് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും? നമ്മള്‍ തെറ്റുമാത്രം പറയാതെ നല്ലതിനെക്കുറിച്ച് കൂടെ എഴുതിക്കൂടെ? നെല്ലും പതിരും കൂടി മാറ്റി കാണിക്കാം, പക്ഷെ മുഴുവന്‍ പാതിരാണ് എന്ന് വെറുതെ പറയുന്നതില്‍ എന്തര്‍ത്ഥം?
താങ്കള്‍ പറഞ്ഞു:
"എല്ലാവര്‍ക്കും ആരാധിക്കാന്‍ പറ്റുന്ന ദൈവവും ദേവാലയവും ഉണ്ടാകട്ടെ. അന്നു ഞാനും വരാം ദൈവത്തിന്റെ സന്നിധിയിലേക്ക് ! മനുഷ്യസ്നേഹത്തില്‍ കവിഞ്ഞ ഒരു ദൈവവും തല്‍ക്കാലം വേണ്ട. "
അതൊക്കെ തന്നെയാണ് മതം പഠിപ്പിക്കുന്നത്. അപ്പോള്‍ എവിടെയാണ് വ്യത്യാസം?
എല്ലാവരും ഒരു ദൈവത്തെ തന്നെയാണ് ആരാധിക്കുന്നത്. ആരാധിച്ചാലും ഇല്ലെങ്കിലും ഒരു ദൈവമേയുള്ളൂ എന്നാണു മതം പറയുന്നത്.
ക്ഷേത്രമോ പള്ളിയോ പണിഞ്ഞുകൊടുത്ത് ഒരു മൂലയ്ക്ക് ഇരുത്താനുള്ളതാണ് ഈശ്വരന്‍ എന്ന് താങ്കളും കരുതുന്നുവോ?
ഒരു കാര്യം കൂടി പറയട്ടെ. താങ്കള്‍ നിരീശ്വരവാദിയല്ല എന്ന് ഇടയ്ക്കിടെ പറയാറുണ്ട്. അപ്പോള്‍ ഈശ്വരന്‍ എന്ന എന്തോ ഒന്ന് ഉണ്ടാകാം എന്ന് വിവക്ഷ. എന്താണ് താങ്കളുടെ ഈശ്വരവിശ്വാസം എന്ന് ദൃഡമായി പറയാന്‍ താങ്കള്‍ക്കു കഴിയുമോ?
കഴിയില്ലെങ്കില്‍, അതിനു സമയം കണ്ടെത്താന്‍ ശ്രമിക്കൂ, എന്നിട്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരെ തിരുത്താം.
തറവാടി.. ഈശ്വര വിശ്വാസി എന്നത് ശരി എന്നാല്‍ നിരീശ്വരവാദി എന്നത് തെറ്റാണ് .. കാരണം ഈശ്വരന്‍ എന്നത് മതത്തിന്റെ സങ്കല്പം മാത്രമാണ് ..നിരീശ്വരവാദി എന്നായാല്‍ ഈശ്വരനെ നിഷേധിക്കുന്നവന്‍ എന്നര്‍ത്ഥം വരും അതായത് ഈശ്വരന്‍ എന്നത് ഉള്ള ഒരു സത്യമായി വരും അത് തികച്ചും തെറ്റാണന്ന് കരുതുനവരാണ് ഞാനടക്കമുള്ള യുക്തിചിന്തകര്‍ അതുകൊണ്ട് തറവാടി പറഞ്ഞത് 100 ശതമാനവും തെറ്റ് . പിന്നെ മന:സമാധാനത്തിന്റെ കാര്യം പടച്ചവന്റെ പേരില്‍ ആളെകൊല്ലാന്‍ മനസ്സില്‍ വിചാരിക്കുന്നവന് സമാധാനം എന്നത് ഒരിക്കലും ഉണ്ടാവില്ല മാഷേ.. തറവാടിയുടെ നാട്ടുക്കാരന്‍ ചേകന്നൂര്‍ മൌലവി എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്നത് ചിന്തനീയമാണ് ഈ അവസരത്തില്‍.
ReplyDelete@ശ്രീ വിചാരം:
ReplyDeleteതാങ്കള്‍ പറഞ്ഞു: "നിരീശ്വരവാദി എന്നായാല്‍ ഈശ്വരനെ നിഷേധിക്കുന്നവന്‍ എന്നര്‍ത്ഥം വരും അതായത് ഈശ്വരന്‍ എന്നത് ഉള്ള ഒരു സത്യമായി വരും അത് തികച്ചും തെറ്റാണന്ന് കരുതുനവരാണ് ഞാനടക്കമുള്ള യുക്തിചിന്തകര്‍ അതുകൊണ്ട് തറവാടി പറഞ്ഞത് 100 ശതമാനവും തെറ്റ്"
യുക്തിചിന്തകന്‍ എന്ന വാക്കിനര്‍ത്ഥം നിരീശ്വരവാദി ആണെന്ന് തെറ്റിദ്ധരിക്കരുതേ സുഹൃത്തേ. അതുമല്ലെങ്കില്‍, നിരീശ്വരവാദികള്‍ക്ക് മാത്രമാണ് യുക്തിചിന്തയുള്ളത് എന്ന് കരുതുന്നത് യുക്തിചിന്തയല്ല. ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയല്ല സത്യത്തില്‍ യുക്തിചിന്ത എന്നതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്. അതിനാല്‍ ഒരു യുക്തിചിന്തകനായി അറിയപ്പെടാന്‍ വേണ്ടി മാത്രം വെറുമൊരു നിരീശ്വരവാദിയായി മാറരുതേ, ശ്രീ വിചാരം.
@ ശ്രീ @ ശ്രേയസ് ,
ReplyDeleteഈ ചര്‍ച്ചയില്‍ വളരെ positive ആയി ഇസ്ലാം ഭാഗത്ത് നിന്ന് പങ്കെടുക്കുക എന്നതാണ് ഞാന്‍ ചെയ്തത് എന്നാണു എന്റെ വിശ്വാസം , അതിലേക്കു വെളിച്ചം വീശുന്ന ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തു ...കൂട്ടത്തില്‍ vb rajan തുടങ്ങിയവര്‍ക്ക് അവരുടെ ധാരണയില്‍ വന്ന ചില പിശകുകള്‍ ചൂണ്ടി കാണിച്ചു കൊടുക്കയും ചെയ്തു എന്ന് മാത്രം , എങ്കിലും ഈ ചര്‍ച്ചയുടെ അന്ത സത്തക്കു നിരക്കാത്ത വല്ലതും വന്നിട്ടുണ്ടെങ്കില്‍ (ഇല്ലെന്നാണ് എന്റെ വിശ്വാസം ) താങ്കള്‍ ക്ഷമിക്കുമല്ലോ ..
സുകുമാരേട്ടാ ,
താങ്കള്‍ പറഞ്ഞത് ശരിയാണ് .അയല്പക്ക ബന്ധം പോലെ കൈമോശം വന്ന മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ നാം കൂട്ടായി പരിശ്രമിക്കേണ്ടി ഇരിക്കുന്നു ...
പറയട്ടെ കിട്ടുന്ന അവസരങ്ങളില്‍ നന്മ ചെയ്യാന്‍ ശ്രമിക്കുകയും , അതില്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മനസ്സമാധാനവും നന്മയും ഇരട്ടിയായി തിരിച്ചു ലഭിക്കും ..അത് എങ്ങിനെയെന്നൊന്നും വിശദീകരിക്കാന്‍ എനിക്ക് അറിയില്ല .. ഒരാളെ മനപ്പൂര്‍വ്വം ദ്രോഹിച്ചാല്‍ , അത് എവിടെ വച്ചായാലും ഒരിക്കല്‍ അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും ...ഇതൊന്നും നമ്മുടെ 1.5 kg തലച്ചോറിന്റെ പരിധിയില്‍ വരുന്നതല്ല , അതിനാല്‍ തന്നെ ബാലിശം എന്ന് പറഞ്ഞു തള്ളികളയാം.. പക്ഷെ ഇന്ന് ഉറങ്ങാല്‍ കിടക്കവേ നാളെ ഉണരുമോ എന്ന് ഉറപ്പില്ലാത്ത മനുഷ്യന്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കട്ടെ എന്നാണ് എന്റെ പക്ഷം .
പലര്‍ക്കും പലതും ചെയ്യണം എന്നുണ്ട് ..എങ്ങിനെ എന്ന് അറിയാത്തതാവാം കാരണം , അത്തരം ആളുകള്‍ക്ക് വേണ്ടി ഒരു ചെറു കൂട്ടായ്മ നാട്ടില്‍ എങ്ങിനെ രൂപപ്പെടുത്താം എന്നതിനെ സംബന്ധിച്ചു അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പിന്നീട് ഒരു പോസ്റ്റ് ഇടുന്നുണ്ട് .. നാം തുടങ്ങി വെച്ചാല്‍ ധാരാളം ആളുകള്‍ സഹകരിക്കുകയും അതൊരു കുറെ പേര്‍ക്ക് ഒരു തണല്‍ ആകുകയും ചെയ്യും ..നമുക്ക് മന സംതൃപ്തിയും
ഇസ്ലാമിനെ പറ്റിയാണെങ്കില്‍ ചില നന്മകള്‍ ആണ് എന്നെ മതവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നത് ... ഖുറാന്‍ ഒരാവര്‍ത്തി വായിക്കുന്ന ഏതൊരാള്‍ക്കും അറിയാം അതില്‍ കാരുണ്യത്തെക്കുറിച്ചും നന്മയെക്കുരിച്ചും എത്ര മാത്രം പറഞ്ഞിട്ടുണ്ടെന്ന് ..പ്രവാചകന്റെ ജീവിതം ആകട്ടെ , അത്യന്തം ലളിതവും കരുണ നിറഞ്ഞതും ആയിരുന്നു . (ശ്രീ @ ശ്രേയസ് ന്റെ സൈറ്റില്‍ നിന്നും pdf ഖുറാന്‍ ഡൌണ്‍ലോഡ് ചെയ്യാം എന്ന് തോന്നുന്നു )
നന്ദി എല്ലാവര്ക്കും ..
ജബ്ബാര്‍ മാഷിനും .. നന്മകള്‍ നേരുന്നു
ശ്രീ അറ്റ് ശ്രേയസ് ... നിരീശ്വരവാദി എന്നത് തെറ്റാണന്നാണ് എന്റെ കാഴ്ച്ചപ്പാട് ... യുക്തിവാദി എന്നത് ദൈവ ചിന്ത ഇല്ലാത്തവര്‍ക്ക് മാത്രമുള്ളൊരു കാര്യവുമല്ല ഒരു കണക്കിനെല്ലാവരും യുക്തിവാദികളാണ് .. ചെറിയൊരു ഉദാഹരണം .. ഒരു ഭ്രാന്തന്‍ കത്തിയുമായി കുത്താന്‍ വരുമ്പോള്‍ ഓടുക എന്നത് യുക്തിയാണ് .. ഇതിനെ യുക്തിചിന്ത എന്നു പറയാമല്ലോ .. ഇതേതെങ്കിലും വിഭാഗത്തിന് മാത്രമുള്ളതല്ലല്ലോ, ചിന്തയുള്ള ഏതൊരുവനും ഉള്ളത് .. ഈ വിഷയത്തെ കുറിച്ചുള്ള വിശദമായൊരു കമന്റ് നാളെ ഇടാം ഞാനീ കമന്റുകളൊക്കെ ഒന്ന് വായിക്കട്ടെ .. ഞാന്‍ അത്ര സജീവമല്ല ഇപ്പോള്‍ ബ്ലോഗില്‍ അതുകൊണ്ട് വൈകിയാണ് ഇത് കാണാനിടയായത് ... ശരി കാണാം
ReplyDeleteപക്ഷെ ഇസ്ലാംമതത്തില്‍ താങ്കള്‍ കണ്ടത് പോലെയാണ് മറ്റുള്ള എല്ലാ മതങ്ങളും എന്ന് കരുതി മതം എന്ന ഒരു വ്യവസ്ഥിതിയെത്തന്നെ ബാലിശമായി കുറ്റപ്പെടുത്തുന്നത് ശരിയാണോ?
ReplyDelete********
ഹിന്ദു മതം എന്നൊരു മതവും വ്യവസ്ഥിതിയും ഉണ്ടോ? ഏതാണു ഹിന്ദുക്കളുടെ ദൈവം?
ഒരു ദൈവമേയുള്ളു എന്നു പറയുന്നു. ‘ഒരു’ എന്നത് എണ്ണത്തെ കുറിക്കുന്നു.ദൈവം എണ്ണാന്‍ പറ്റുന്ന വസ്തു ആണോ? .വ്യവസ്ഥയും വെള്ളിയാഴ്ച്ചയും കിതാബും പ്രവാചകനും ഒക്കെയുള്ള ഇസ്ലാം മതം പോലെ ഒരു മതമായി ഞാന്‍ ഹിന്ദുത്വത്തെ കാണുന്നില്ല. നന്മ എല്ലായിടത്തുമുണ്ട്. ഒരേ പ്രവൃത്തി തന്നെ പല സന്ദര്‍ഭങ്ങളില്‍ നന്മയും തിന്മയും ആകാം. അത് ആപേക്ഷികമാണെന്നര്‍ത്ഥം. യുക്തിയുപയോഗിച്ച് സന്ദര്‍ഭാനുസരണം പ്രവര്‍ത്തിച്ചാല്‍ മതി. മനസ്സമാധാനത്തിന് ഒരത്താണി ആവശ്യമുള്ളതായി എനിക്കനുഭവപ്പെടുന്നില്ല. ഒരു നല്ല മനുഷ്യനായി, ഇവിടെ ജീവിക്കാന്‍ ഒരു വിശ്വാസപ്രമാണത്തിന്റെയും ആവശ്യം ഇല്ല. ഇന്ത്യന്‍ ഭരണഘടനയെ മാത്രമേ നാം ഇവിടെ അനുസരിക്കേണ്ടതുള്ളു. അത് മതങ്ങളെക്കാള്‍ ആയിരം മടങ്ങ് മഹത്തരമാണ്. അതില്‍ മാറ്റം ആവശ്യമുള്ള കാര്യങ്ങളും ഉണ്ട്.
മതങ്ങളെ കുറിച്ചു നല്ലതു പറയാന്‍ ആയിരം നാക്കുകള്‍ ഇവിടെയുണ്ടല്ലോ. മറുവശം കൂടി ജനം അറിയട്ടെ. അപ്പോഴല്ലേ താരതമ്യം നടക്കൂ.
ReplyDeleteമതപ്രചാരകര്‍ മതത്തിലെ തിന്മകള്‍ പറയുന്നില്ലല്ലോ. അപ്പോള്‍ രണ്ടു വശവും വായനക്കാര്‍ അറിയാന്‍ ഇതല്ലേ മാര്‍ഗ്ഗമുള്ളു.
@ ശ്രീ
ReplyDeleteഎല്ലാ മതങ്ങളും സമാധാനം മാത്രമാണ് പറയുന്നത് എന്നു പറഞ്ഞത് തന്നെ തെറ്റാണ്. അങ്ങിനെ അല്ല.
തങ്ങളുടെ മതത്തില്‍ വിശ്വസിക്കാത്തവരെ നിഷ്ടൂരം കഴുത്തറുത്ത് കൊല്ലണം എന്നാണ്, പല മത ഗന്ഥങ്ങളിലും പറയുന്നത്. ആ പറഞ്ഞതിനെ തന്നെയാണ് ഇന്ന് ഭീകരവാദികള്‍ ഉപയോഗിക്കുന്നതും.
കുറച്ച് ഉദാഹരണങ്ങള്‍ തഴെ:
Qur'an 5:33
"The punishment for those who wage war against Allah and His Prophet and make mischief in the land, is to murder them, crucify them, or cut off a hand and foot on opposite sides...their doom is dreadful. They will not escape the fire, suffering constantly."
Qur'an 8:12
"Your Lord inspired the angels with the message: 'I will terrorize the unbelievers. Therefore smite them on their necks and every joint and incapacitate them. Strike off their heads and cut off each of their fingers and toes."
Tabari IX:113
"Allah permits you to shut them in separate rooms and to beat them, but not severely. If they abstain, they have the right to food and clothing. Treat women well for they are like domestic animals and they possess nothing themselves. Allah has made the enjoyment of their bodies lawful in his Qur'an."
Ishaq:403
"Allah killed twenty-two polytheists at Uhud."
ഒരു കാര്യം കൂടി പറയട്ടെ. താങ്കള്‍ നിരീശ്വരവാദിയല്ല എന്ന് ഇടയ്ക്കിടെ പറയാറുണ്ട്. അപ്പോള്‍ ഈശ്വരന്‍ എന്ന എന്തോ ഒന്ന് ഉണ്ടാകാം എന്ന് വിവക്ഷ. എന്താണ് താങ്കളുടെ ഈശ്വരവിശ്വാസം എന്ന് ദൃഡമായി പറയാന്‍ താങ്കള്‍ക്കു കഴിയുമോ?
ReplyDelete*********
നിരീശ്വരവാദി എന്നാല്‍ ഈശ്വരന്‍ ഇല്ല എന്നു വാദിക്കുന്നവനല്ലേ? ഞാന്‍ അങ്ങനെ വാദിക്കുന്നില്ല. ഈശ്വരന്‍ ഉണ്ട് എന്നും വാദിക്കുന്നില്ല. ഈശ്വരന്‍ എന്നാല്‍ എന്താണെന്നു താങ്കള്‍ക്കു പോലും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ? മനുഷ്യര്‍ക്കു മനസ്സിലാകാത്ത കുറെ വാചകക്കസര്‍ത്തു നടത്തുകയല്ലാതെ ഈശ്വരന്‍ എന്താണെന്നു മനസ്സിലാകും വിധം പറഞ്ഞു തന്നാല്‍ പറയാം ആ ഈശ്വരനെ കുറിച്ചുള്ള അഭിപ്രായം. എനിക്ക് ഈശ്വരന്‍ എന്ന ഒരു വ്യക്തിയെ കുറിച്ചോ ശക്തിയെ കുറിച്ചോ ഒരു അറിവും ഇല്ല. എന്റെ ഈശ്വരന്‍ എന്റെ ഉള്ളിലെ മനുഷ്യസ്നേഹം തന്നെയാണെന്നു വേണമെങ്കില്‍ പറയാം. ആ അര്‍ത്ഥത്തിലേ ഞാന്‍ ഈശ്വരവിശ്വാസിയാകുന്നുള്ളു.
ഇസ്ലാമിനെ പറ്റിയാണെങ്കില്‍ ചില തിന്മകള്‍ ആണ് എന്നെ മതവുമായി അകറ്റി നിര്‍ത്തുന്നത് ... ഖുറാന്‍ ഒരാവര്‍ത്തി വായിക്കുന്ന ഏതൊരാള്‍ക്കും അറിയാം അതില്‍ ഇക്കാലത്തു മനുഷ്യരോടു പറയാന്‍ പോലും പറ്റാത്ത നിരവധി തിന്മകള്‍ ഉണ്ടെന്ന്....
ReplyDeleteതാങ്കളുടേയും മറ്റ് ആളുകളുടേയും അറിവിലേക്കായി പറയട്ടെ, ജബ്ബാര്‍ മാഷിന്റെ എഴുത്തുകള്‍ വായിക്കുന്നത് ബ്ലോഗില്‍ വന്ന ശേഷമാണ്. ഖുറാന്‍ എന്ന ഗ്രന്ധം വായിക്കാന്‍ തുടങ്ങിയിട്ട് വാര്‍ഷങ്ങളായി.
ReplyDeleteപ്രിയ അനില്‍
ജബ്ബാര്‍ മാഷിന്റെ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലല്ല താങ്കള്‍ ഖുര്‍ആനെ മനസ്സിലാക്കിയത് എന്ന് അറിയിച്ചതില്‍ സന്തോഷം. താങ്കള്‍ ദയവായി ക്ഷമിക്കുക. മുകളില്‍ താങ്കള്‍ നല്‍കിയ ലിങ്കാണ് തെറ്റിദ്ധരിപ്പിച്ചത്. കാരണം അതില്‍ ജബ്ബാര്‍ മാഷ് നല്‍കിയ വ്യാഖ്യാനങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ അജഗജാന്തരമുണ്ട്.
സത്യത്തിൽ ഈ നിരീശ്വരവാദം എന്ന പദം തന്നെ തെറ്റാണു്. ഇല്ലാത്ത ഒന്നിനെ എങ്ങനെ അതില്ല എന്നു് തെളിയിക്കാൻ കഴിയും?
ReplyDeleteയുക്തി ചിന്ത
------------
മനുഷ്യയുക്തിക്ക്(സാമാന്യ യുക്തിയില്‍) ഏറ്റവും എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംഗതിയാണ് നിര്‍മ്മിക്കക്കപെടാതെ ഈ ലോകത്ത് ഇന്നേ വരെ ഒരു വസ്തുവും തന്നെ ഉണ്ടായിട്ടില്ല എന്നത്. മാത്രമല്ല അത് കൃത്യമായി വ്യവസ്ഥ നിര്‍ണ്ണയിച്ച് പരിപാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് നശിച്ചു പോവുകയും ചെയ്യും.
ഈ പ്രപഞ്ചവും അതിലെ സങ്കീര്‍ണമായ വ്യവസ്ഥയും കൃത്യമായ കണക്കനുസരിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നുവെങ്കില്‍ അതിന്റെ പിന്നിലും മഹാ ശക്തി ഉണ്ടെന്ന് തന്നെ ചിന്തിക്കുന്നത് തന്നെയാണ് യഥാര്‍ഥ യുക്തി ചിന്ത. നമ്മുടെ യുക്തിക്കും ബുദ്ധിക്കും അതീതവും, സൃഷ്ടിക്കപെടാത്തതുമായ ആ മഹാ ശക്തിയെ നമുക്ക് ദൈവം എന്നോ ഈശ്വരന്‍ എന്നോ അല്ലാഹു എന്നോ വിളിക്കാം.
ഒരു കാര്‍ ഫാക്ടറി എന്റെ വീടിന് മുന്നില്‍ യാദൃശ്ചികമായി ഉണ്ടായി എന്നും ദിവസവും ആയിരക്കണക്കിന് പുതിയ മോഡല്‍ കാറുകള്‍ അതില്‍നിന്നു ഉണ്ടായി വരുന്നു എന്നും ഞാന്‍ പറഞ്ഞാല്‍ കൈപള്ളി അംഗീകരിക്കുമോ?
വിശ്വാസം
---------
എന്നാല്‍ മുകളില്‍ പറഞ്ഞ യുക്തി ചിന്തയുടെ അടിസ്ഥാനത്തിലുമല്ല ഒരു വിശ്വാസി ദൈവമാണ് സൃഷ്ടി നടത്തിയത് എന്ന് വിശ്വക്കുന്നത്. ഓരോ ജനതകളിലേക്കും ദൈവം നിയോഗിച്ച പ്രവാചകന്മാര്‍ വഴിയാണ്. ആ പ്രവാചകന്‍മാര്‍ വ്യക്തമായ തെളിവുകളുമായി തന്നെയാണ് ഒരോ ജനതയിലേക്കും നിയോഗിക്കപ്പെട്ടത്. അവരുള്‍പ്പെട്ട ജനത അതംഗീകരിക്കുകയും ചെയ്തു. അതിന് ചരിത്രം സാക്ഷിയുമാണ്. അത് കൊണ്ട് തന്നെയാണ് ലോക ജനതയില്‍ ഇന്നും മഹാ ഭൂരിപക്ഷം വിശ്വാസികളായി തുടരുന്നതും. ഇഷ്ടമുള്ളവര്‍ക്ക് അത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വതന്ത്ര്യമുണ്ട്.
അപ്പോള്‍ തെളിയിക്കേണ്ട കാര്യം എന്താണ് എന്ന് കൈപള്ളിക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു.
പിന്‍ കുറി: ശാസ്ത്രം പുതുതായി ഈ ലോകത്തേക്ക് ഒന്നും കൊണ്ട് വന്നിട്ടേയില്ല. നിലവിലുള്ളതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും അതിന് ചില അവസ്ഥാന്തരങ്ങള്‍ വരുത്തുകയും(അത് കൊണ്ട് സുഖ സൌകര്യങ്ങള്‍ അത്പം മെച്ചപെടുത്താനായിട്ടുണ്ട്) മാത്രമേ ചെയ്തിട്ടേ ഉള്ളൂ എന്ന ലളിത സത്യം മനസ്സിലാക്കുന്നതും നല്ലതാണ്. ഇതിന്റെ മൊത്തകുത്തക ആരും ഏറ്റെടുക്കേണ്ടതുമില്ല. ശാസ്ത്രവും വിശ്വാസവും സമാന്തരമാണ് എന്ന വാദം ഈ കുത്തക അവകാശപ്പെടുന്നവരുടെ തലയില്‍ മാത്രമേ നില നില്‍ക്കുന്നുള്ളൂ.
@ചിന്തകന്‍ ഈ പറഞ്ഞത് ഒരു 150 കൊല്ലം മുന്‍പായിരുന്നെന്‍കില്‍ വിശ്വസിക്കാമായിരുന്നു. പോ മാഷെ, മനുഷ്യര്‍ക്ക് അറിയപ്പെടാത്ത കാര്യങ്ങള്‍ ഉന്‍ടെന്ന് ശരി , അതിന്‍റെ അര്ഥം ഇതിന്‍റെ പിന്നില്‍ ഒരു ശക്തി ആണെന്ന് കരുതുന്നതെങ്ങിനെ?
ReplyDeleteകുറച്ച് സംശയങ്ങള്‍:
എന്തുകൊന്‍ട് മതങ്ങള്‍ പ്രചരിപ്പുച്ച് പോന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ശാസ്ത്രം തെളിയുച്ചിട്ടും അത് മതങ്ങള്‍ അംഗീകരിക്കാതത്. ?
ഈ ഭൂമിക്ക് പുറത്ത് ജീവന്‍ ഉന്‍ടോ? നിങ്ങളുടെ പുസ്തകത്തില്‍ എന്തു പറയുന്നു?
ലക്ഷകണക്കിന്‍ വര്ഷങ്ങള്‍ക്ക് മുന്‍പെ ഈ ഭൂമിയില്‍ ജീവന്‍ ഉന്‍ടായുരുന്നു എന്നുള്ളതിന്‍ തെളിവുന്‍ട്, പക്ഷെ മതങ്ങള്‍ പറയുന്നത് അതാണോ? എത്രയാ ഭൂമിയുടെ പ്രായം?
"എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംഗതിയാണ് നിര്‍മ്മിക്കക്കപെടാതെ ഈ ലോകത്ത് ഇന്നേ വരെ ഒരു വസ്തുവും തന്നെ ഉണ്ടായിട്ടില്ല എന്നത്. മാത്രമല്ല അത് കൃത്യമായി വ്യവസ്ഥ നിര്‍ണ്ണയിച്ച് പരിപാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് നശിച്ചു പോവുകയും ചെയ്യും."
ഈ പറഞ്ഞതില്‍ യാതൊരു യുക്തിയുമില്ല. ! മനുഷ്യന്‍റെ അറിവില്ലായ്മ അവനെ കൊന്‍ട് എഴുതിപ്പിച്ചത്.
പ്രിയപ്പെട്ട ഫൈസല്‍കാക്കാ :
ReplyDeleteഒരു ദൈവികനിയന്ത്രണത്തിനും പിടികൊടുക്കാതെ പോയ ഇതിനു സമാനമായ ഒരു ചര്‍ച്ചയില്‍ നിന്നും അല്ലാഹുവിന്റെ സഹായത്താല്‍ മുങ്ങിയ താങ്കള്‍ ഇപ്പോ ഇവിടെ വന്ന് വീണ്ടും മുങ്ങിയാല്‍ പിന്നെ ഇസ്ലാംദീനിന്റെ തൂണുകള്‍ക് ഇളക്കം തട്ടും, ബ്ലോഗ് ലോകത്ത് താങ്കളെപോലെയുള്ള ഇസ്ലാമീക പണ്ഡിതരുടെ നിറസാന്നിദ്ധ്യം കാലഘട്ടത്തിന്റെ ആവശ്യമാണ്.
ശ്രീ ജബ്ബാര്‍,
ReplyDeleteവാചക കസര്‍ത്ത് നടത്തി എന്ന് പറഞ്ഞതില്‍ സന്തോഷം, താങ്ക് യു. താങ്കള്‍ക്കു മനസ്സിലായില്ല എന്നറിഞ്ഞതില്‍ ഖേദം ഉണ്ട്, സമയം കിട്ടുമ്പോള്‍ വിശദമായി എഴുതാം, മനസ്സിലാകുന്നതുവരെ മുന്‍വിധി കൂടാതെ പല പ്രാവശ്യം വായിക്കാനുള്ള ക്ഷമ താങ്കളും കാണിക്കുമല്ലോ.
ഈശ്വരന്‍ ഉണ്ടോ എന്നറിയാന്‍ ഈയുള്ളവന്‍ പറഞ്ഞു മനസ്സിലാക്കിയാല്‍ താങ്കള്‍ ശ്രമിക്കാം എന്നാണല്ലോ പറഞ്ഞത്. എന്തുകൊണ്ട് സ്വയം അതിനു ശ്രമിക്കാന്‍ തോന്നുന്നില്ല? തിന്മകള്‍ മാത്രം കണ്ടെത്താന്‍ താങ്കള്‍ ഉപയോഗിക്കുന്ന സമയം ഈശ്വരന്‍ ഉണ്ടോ എന്നറിയാന്‍ പോസിടീവ് ആയി ഉപയോഗിച്ച് നോക്കരുതോ, പിന്നെ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരില്ലല്ലോ. അപ്പോള്‍ സധൈര്യം പറയാമല്ലോ, ഈശ്വരന്‍ ഉണ്ട് എന്നോ ഇല്ല എന്നോ. കണ്‍ഫ്യൂഷന്‍ മാറ്റാമല്ലോ. കണ്‍ഫ്യൂഷന്‍ ഇല്ലാതാക്കാന്‍ വേണ്ടിയല്ലേ യുക്തിചിന്ത ഉപയോഗിക്കേണ്ടത്? സ്വയം കണ്‍ഫ്യൂഷന്‍ മാറാത്ത ഒരാള്‍ എങ്ങനെ മറ്റുള്ളവരുടെ കണ്‍ഫ്യൂഷന്‍ മാറ്റും? വിരോധാഭാസം അല്ലേയത്?
താങ്കള്‍ ഇവിടെ കമന്റ് ഇടുന്നത് വാചകങ്ങള്‍ കൊണ്ടല്ലേ? അതും കസര്‍ത്തല്ലയോ? ഈശ്വരന്‍ എന്നത് താങ്കളുടെ ഉള്ളിലെ മനുഷ്യസ്നേഹം ആണെന്ന് പറഞ്ഞു. എന്താണ് ഉള്ളു എന്ന് പറഞ്ഞാല്‍? ഹൃദയം ആണോ? അതോ തലച്ചോറോ? ഈ ഉള്ളിന് എന്താണ് ആധാരമായി ഇരിക്കുന്നത്? ഗാഡമായി ഉറങ്ങുമ്പോള്‍ ആ ഉള്ള് താങ്കള്‍ക്ക് ഉള്ളതായി താങ്കള്‍ അറിയുന്നുണ്ടോ?
ഈശ്വരന്‍ എന്നത് വ്യക്തി എന്നോ നമ്മള്‍ കണ്ടതും കേട്ടതുമായ ഒരു സാധനം പോലെയിരിക്കണം എന്നൊരു മുന്‍വിധി കടന്നു കൂടുന്നതിനാല്‍ നമുക്ക് സ്വയം റിയലൈസ് ചെയ്യാന്‍ കഴിയാതെ വരുന്നു. Learning is so easy, comparing to unlearning what we have learnt from our culture.
ഖുര്‍ആന്‍ തിന്മകള്‍ പറയുന്നു താങ്കള്‍ കരുതുന്നുവെങ്കില്‍, ഒരു ചോദ്യം ചോദിക്കട്ടെ. അതില്‍ നന്മകള്‍ പറയുന്നില്ലേ? നന്മകള്‍ ആണോ തിന്മകള്‍ ആണോ താങ്കളുടെ ദൃഷ്ടിയില്‍ ഖുര്‍ആന്‍-ല്‍ കൂടുതല്‍? നന്മകള്‍ എടുക്കുകയും, നന്മയുടെ വഴിയെ മറ്റുള്ളവരോടൊപ്പം കൂടി, അവരെ തിന്മകള്‍ പറഞ്ഞു മനസ്സിലാക്കുന്നതല്ലേ എളുപ്പം? കൂട്ടം മാറിനിന്ന് കുറ്റം മാത്രം പറഞ്ഞാല്‍ ആര് കേള്‍ക്കും, ആരും മനസ്സിലാക്കും താങ്കളുടെ ഉദ്ദേശശുദ്ധി?
ഈയുള്ളവന്‍ മതവിശ്വാസിക്കോ നിരീശ്വരവാദിക്കോ വേണ്ടി സംസാരിക്കുകയല്ല. (സത്യത്തില്‍ ഈയുള്ളവനെയും നിരീശ്വരവാദി ഗണത്തിലാണ് പലരും പെടുത്തിയിട്ടുള്ളത്. കാരണം മിക്കവാറും 'ഭക്തരുടെ' അല്ലെങ്കില്‍ ഈശ്വരനെ ഭയപ്പെടുന്നവരുടെ, ചിന്തയില്‍ നിന്നും വിഭിന്നമായാണ് ചിന്തിക്കുന്നതും എഴുതുന്നതും.)
@dotcompals
ReplyDelete@ചിന്തകന്‍ ഈ പറഞ്ഞത് ഒരു 150 കൊല്ലം മുന്‍പായിരുന്നെന്‍കില്‍ വിശ്വസിക്കാമായിരുന്നു
150 വര്‍ഷത്തിന് ശേഷം എന്താണ് സംഭവിച്ചത്?
എന്തുകൊന്‍ട് മതങ്ങള്‍ പ്രചരിപ്പുച്ച് പോന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ശാസ്ത്രം തെളിയുച്ചിട്ടും അത് മതങ്ങള്‍ അംഗീകരിക്കാതത്. ?
മതങ്ങള്‍(ഇസ് ലാമിനെ മാത്രമേ ഞാന്‍ പ്രതിനിധീകരിക്കുന്നുള്ളൂ.) എന്താണ് പ്രചരിപ്പിച്ചത്?
ഈ ഭൂമിക്ക് പുറത്ത് ജീവന്‍ ഉന്‍ടോ? നിങ്ങളുടെ പുസ്തകത്തില്‍ എന്തു പറയുന്നു?
ഈ ഭൂമിക്ക് പുറത്ത് ജീവന്‍ ഉണ്ടോ ഇല്ലേ എന്ന് നോക്കാനുള്ള പുസ്തകം എന്റെ കയ്യിലില്ല. ഉണ്ട് എന്ന് അവകാശപ്പെടുന്നുമില്ല. ഈ ഭൂമിക്കകത്ത് മനുഷ്യന് എങ്ങനെ നന്നായി ജീവിക്കാം എന്ന് പഠിപ്പിക്കുന്ന പുസ്തകമാണ് എന്റെ കയ്യിലുള്ളത്. അതൊരു ശാസ്ത്ര പുസ്തകവുമല്ല. ശാസ്ത്രം നിരീക്ഷിച്ച ചില കാര്യങ്ങള്‍ ഒരു പക്ഷേ അതിലുണ്ടായിരിക്കാം.
എത്രയാ ഭൂമിയുടെ പ്രായം?
എത്രയാ ?
ഈ പറഞ്ഞതില്‍ യാതൊരു യുക്തിയുമില്ല.
യുക്തി ആപേക്ഷികമാണ് എന്ന് നേരത്തെ കെ.പി.എസ് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.
പോസ്റ്റിലെ ആദ്യ സെന്റൻസിനോട് മാത്രം കണ്ടീഷനൽ ആയി യോജിക്കുന്നു.
ReplyDelete“യുക്തിവാദികളും വിശ്വാസികളും തമ്മില്‍ വാഗ്വാദങ്ങളോ തര്‍ക്കങ്ങളോ നടത്തേണ്ടതില്ല എന്നാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്.“
ശരിയാണ്. കാരണം ഒന്ന് യുക്തിയും മറ്റേത് വെറും വിശ്വാസവുമാണ്. വിശ്വാസിക്ക് വിശ്വസിക്കാൻ ഉള്ള അവകാശം ഉണ്ട്. അത് എതിർക്കപ്പെടേണ്ടതല്ല. അതേ സമയം വിശ്വാസത്തെ യുക്തിയുമായി കൂട്ടിക്കെട്ടാൻ ആരെങ്കിലും ശ്രമിച്ചാൽ (ഉദാ:- തറവാടിയുടെ ആദ്യത്ത് കമന്റ്) ചിലപ്പോൾ പ്രതികരിക്കേണ്ടി വരും എന്ന് മാത്രം.
വിശ്വാസത്തിൽ യുക്തിയില്ലെന്നറിയുകയും അതേ സമയം വിശ്വസിക്കാതിരിക്കാനാവാതിരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു അസ്കിത.
മനുഷ്യയുക്തിക്ക്(സാമാന്യ യുക്തിയില്‍) ഏറ്റവും എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംഗതിയാണ് നിര്‍മ്മിക്കക്കപെടാതെ ഈ ലോകത്ത് ഇന്നേ വരെ ഒരു വസ്തുവും തന്നെ ഉണ്ടായിട്ടില്ല എന്നത്.
ReplyDelete********
ഈ ലോകത്ത് ഒരു വസ്തുവും നിര്‍മ്മിക്കപ്പെട്ടതായി ഇല്ല.
********
കൃത്യമായി വ്യവസ്ഥ നിര്‍ണ്ണയിച്ച് പരിപാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് നശിച്ചു പോവുകയും ചെയ്യും.
*****
കൃത്യമായ ഒരു വ്യവസ്ഥയും പ്രപഞ്ചത്തില്‍ ഇല്ല.
കൃത്യത നമ്മുടെ പരിമിതമായ യുക്തിയില്‍ നമുക്കു തോന്നുന്നതു മാത്രം. ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ കൂട്ടി മുട്ടിയും പൊട്ടിത്തെറിച്ചും നശിക്കുന്നുണ്ട്.
********
കൃത്യമായ കണക്കനുസരിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നുവെങ്കില്‍...
********
ഭൂമി സൂര്യനെ ചുറ്റുന്നതിനു പോലും കൃത്യമായ കണക്കല്ല ഉള്ളത്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതും കൃത്യമായ കണക്കിലല്ല. മാസം കണ്ടു കണ്ടില്ല എന്നു തര്‍ക്കിക്കേണ്ടി വരുന്നതു പോലും ഈ കൃത്യതയില്ലായ്മ കൊണ്ടാണ്.
******
നമ്മുടെ യുക്തിക്കും ബുദ്ധിക്കും അതീതവും, സൃഷ്ടിക്കപെടാത്തതുമായ ആ മഹാ ശക്തിയെ നമുക്ക് ദൈവം എന്നോ ഈശ്വരന്‍ എന്നോ അല്ലാഹു എന്നോ വിളിക്കാം.
*******
നമ്മുടെ യുക്തിക്കു നിരക്കാത്തതിനെ നാം വിളിക്കുന്നതെങ്ങനെ?
******
ഒരു കാര്‍ ഫാക്ടറി എന്റെ വീടിന് മുന്നില്‍ യാദൃശ്ചികമായി ഉണ്ടായി എന്നും ദിവസവും ആയിരക്കണക്കിന് പുതിയ മോഡല്‍ കാറുകള്‍ അതില്‍നിന്നു ഉണ്ടായി വരുന്നു എന്നും ഞാന്‍ പറഞ്ഞാല്‍ കൈപള്ളി അംഗീകരിക്കുമോ?
*******
ഇല്ലാത്ത ഒരു കാര്‍ പെട്ടെന്ന് ഒരു ദിവസം യാദൃഛികമായി അങ്ങുണ്ടായി എന്നു പറയുന്നത് നിങ്ങള്‍ തന്നെയല്ലേ?
ഇത്രയും നല്ല കാറ് ഉണ്ടാക്കിയ ഫാക്റ്ററി താനെ ഉണ്ടായതെങ്ങനെ? ആ കാറ് മുട്ടുകയും മറിയുകയുമൊക്കെ ചെയ്യുന്നത് അതോടിക്കുന്നവന്റെ ശ്രദ്ധക്കുറവു കൊണ്ടോ ഉണ്ടാക്കിയവന്റെ കഴിവു കേടു കൊണ്ടോ?
*****
നമ്മള്‍ കാറുണ്ടാക്കുന്നത് നമുക്ക് യാത്ര ചെയ്യാനാണ്. കാറ് നമ്മെ നോക്കി മുഖസ്തുതി പറയാനല്ല.
നിങ്ങളുടെ ദൈവം ഇതൊക്കെ ഉണ്ടാക്കിയത് എന്തിന്?
*******
അങ്ങേര്‍ക്ക് ഇതൊന്നും ഉണ്ടാക്കാതെ ഇരിക്കപ്പൊറുതി കിട്ടിയില്ലെങ്കില്‍ എന്തോ കുറവുണ്ടെന്നല്ലേ അതിനര്‍ത്ഥം?
*
ഇനിയുമുണ്ട് ആയിരം ചോദ്യങ്ങള്‍ ....
തിന്മകള്‍ മാത്രം കണ്ടെത്താന്‍ താങ്കള്‍ ഉപയോഗിക്കുന്ന സമയം ഈശ്വരന്‍ ഉണ്ടോ എന്നറിയാന്‍ പോസിടീവ് ആയി ഉപയോഗിച്ച് നോക്കരുതോ, പിന്നെ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരില്ലല്ലോ.
ReplyDelete*******
ശ്രേയസ്..!
ലാട്ടകുട്ത ഉണ്ടോ എന്ന ന്യേഷിക്കാതെ താങ്കള്‍ ഇങ്ങനെ ഈശ്വരന്റെ കാര്യം പറയുന്നതെന്തിന്? ആദ്യം ലാട്ടകുട്ത യുടെ കാര്യം ഉറപ്പാക്ക്. എന്നിട്ടു പോരേ ഈശ്വരന്‍?
തിന്മകള്‍ കണ്ടെത്തുക എന്നത് ചുമ്മാ ഒരു വിനോദത്തിനു വേണ്ടി ചെയ്യുന്നതല്ല. വരും തലമുറകളെങ്കിലും ഈ മഹാവിപത്തില്‍ നിന്നും മോചനം നേടണം എന്ന ആഗ്രഹത്തോടെ ചെയ്യുന്ന ഒരു നന്മ എന്ന നിലയിലാണു ഞാന്‍ അതിനെ കാണുന്നത്.
ReplyDeleteഇനി സുകുമാരേട്ടന്‍ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന പ്രധാന ആശങ്കയെകുറിച്ച് എനിക്കു പറയാനുള്ളതു പറയാം.അദ്ദേഹം എഴുതി:-
ReplyDeleteജീവിതം മുഴുക്കെ അനിശ്ചിതത്വങ്ങളും അരക്ഷിതാവസ്ഥയുമാണ് ഇന്ന് പലരും നേരിടുന്നത്. ദൈവം എന്ന അത്താണിയില്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ചിട്ടാണ് അവരൊക്കെ ഉറങ്ങുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ കടുത്ത ഡിപ്രഷന്‍ പലര്‍ക്കും മനോവിഭ്രാന്തിയുണ്ടാക്കും. ദൈവം ഇല്ലെന്ന് സ്ഥാപിച്ചിട്ട് എന്ത് കിട്ടാനാണ്. ദൈവത്തില്‍ വിശ്വസിച്ച് മന:സമാധാനത്തോടെ കഴിയുന്ന ഒരാളെ ദൈവം ഇല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ അയാള്‍ക്കാവശ്യമായ മന:സമാധാനം ആര് നല്‍കും?
സാങ്കല്‍പ്പികമായ ഒരു അത്താണിയില്‍ മനുഷ്യര്‍ ആശ്വാസം കണ്ടെത്തുന്നതിനെ യുക്തിവാദികള്‍ തടയേണ്ടതില്ല എന്നതു ശരി. പക്ഷെ ഒരാള്‍ യുക്തിവാദിയോ ഭൌതികവാദിയോ ആയി ജീവിക്കണമെങ്കില്‍ ഇത്തരം ഒരു അയഥാര്‍ഥമായ അത്താണി ആവശ്യമില്ലാത്തവിധം മനോധൈര്യവും ആത്മവിശ്വാസവും യാഥാര്‍ത്ഥ്യബോധവും കൈവരിച്ചിരിക്കണം. അതില്ലാത്ത ചാഞ്ചാട്ട മനസ്ഥിതിക്കാര്‍ക്ക് സുകുമാരേട്ടന്‍ ഇപ്പോള്‍ പറയുന്ന ഡിപ്രഷന്‍ ഉണ്ടാകും. നമുക്കു പ്രായമാകും, നമ്മള്‍ മരിച്ച് ഇല്ലാതാകും, നമ്മള്‍ മരിച്ചാലും ലോകം നിലനില്‍ക്കും നാം ജനിക്കും മുമ്പും കോടാനുകോടി വര്‍ഷങ്ങളായി ഇവിടെ പലതും നിലനിന്നിരുന്നു, നമുക്ക് പിടികിട്ടാത്ത കുറെ സംഗതികള്‍ ഉണ്ട് തുടങ്ങിയ യാഥാര്‍ഥ്യങ്ങളെ നാം ആദ്യമേ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. ജീവിതത്തെ വളരെ നിസ്സാരമായി കാണാന്‍ പരിശീലിച്ചാല്‍ ഏതു പ്രശ്നങ്ങളെയും ഈസിയായി നേരിടാന്‍ കഴിയും.
നമ്മുടെ വ്യഥകള്‍ക്കും നിസ്സഹായതക്കും പരിഹാരം, ഇല്ലാത്ത ഒരു അത്താണിസങ്കല്‍പ്പം എന്നതിനു പകരം മനുഷ്യരുടെ തന്നെ കൂട്ടായ്മയും സഹകരണവുമായിരിക്കണം. ഇക്കാലത്ത് ആ സാമൂഹ്യ കൂട്ടായ്മ നഷ്ടപ്പെട്ട് നാം ഒറ്റക്കാകുന്നു എന്നതാണു വലിയ പ്രശ്നം . ആത്മഹത്യകള്‍ പെരുകി വരാനും അതാണു കാരണം.
ഒരു രാത്രി നാം ഒരു കൊടും കാട്ടില്‍ അകപ്പെട്ടു എന്നു വിചാരിക്കുക. വന്യമൃഗങ്ങളുടെ മുമ്പില്‍ ഒറ്റക്കകപെട്ടുപോയ ഒരാളുടെ മാനസികാവസ്ഥ സങ്കല്‍പ്പിക്കുക. ഭയം കൊണ്ടയാള്‍ ഹൃദയം പൊട്ടി മരിക്കും. അത്താണി തേടി അയാള്‍ ദൈവത്തെ വിളിക്കും. ദൈവം പുലിയുടെ രൂപത്തിലാകും പ്രത്യക്ഷപ്പെടുക.! പക്ഷെ അയാളോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെങ്കില്‍ പകുതി ഭയം കുറയും. ഒരാള്‍ക്കൂട്ടം തന്നെ കൂടെയുണ്ടെങ്കില്‍ അയാള്‍ വളരെ ധൈര്യത്തോടെ രക്ഷപ്പെടാനുള്ള വഴി തേടും. മനുഷ്യരുടെ കൂട്ടായ്മകളെ സജീവമാക്കിക്കൊണ്ട് ഒറ്റപ്പെടുന്നവരുടെ മനോവ്യഥകള്‍ ദൂരീകരിക്കുകയേ മാര്‍ഗ്ഗമുള്ളു. ഇല്ലാത്ത ദൈവം ആരെയും രക്ഷപ്പെടുത്തുന്നില്ല. മിഥ്യയായ ആശ്വാസം തരുന്നുണ്ടാകാം. അതു വ്യക്തിനിഷ്ടം മാത്രം . രോഗം വന്നാല്‍ നാം ഡോക്ടറെ കാണുന്നത് ശാസ്ത്രത്തിലുള്ള വിശ്വാസം കൊണ്ടാണ്. ദൈവവിശ്വാസവും പ്രാര്‍ത്ഥനയുമൊക്കെ അതു കഴിഞ്ഞേ വരുന്നുള്ളു.
യുക്തിവാദികള്‍ കേവലം ദൈവമില്ല എന്നു പ്രചരിപ്പിക്കുന്നവരല്ല എന്ന് ആദ്യം മനസ്സിലാക്കുക. ശാസ്ത്രബോധവും യുക്തിബോധവും വികസിക്കുന്ന ഒരു സമൂഹത്തിനേ പുരോഗതിയും നന്മയും കൈവരിക്കാനാകൂ എന്ന തിരിച്ചറിവുണ്ടാക്കാനാണു യുക്തിവാദികള്‍ ശ്രമിക്കുന്നത്. ദൈവത്തെ ചര്‍ച്ചാ വിഷയമാക്കി സമയം കൊല്ലുന്നത് ശ്രേയസ്സിനെപ്പോലെയും ചിന്തകനെപ്പോലെയുമുള്ളവരാണ്.
ദൈവം യുക്തിക്കു നിരക്കുന്ന സങ്കല്‍പ്പമല്ല. അതുണ്ടെന്നു യുക്തിപരമായി ആര്‍ക്കും തെളിയികാനുമാവില്ല. അന്ധമായി വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ.!
ദൈവത്തെ യുക്തി കൊണ്ടു സ്ഥാപിക്കാന്‍ വരുന്നവര്‍ തിരിച്ച് യുക്തിപരമായ രണ്ടു ചോദ്യം ചോദിക്കുമ്പോഴേക്കും സമനില തെറ്റി കൊഞ്ഞനം കുത്തും ഈ പഴയ ചര്‍ച്ചയൊന്നു നോക്കൂ
ReplyDeleteസുകുമാരന്‍ മാഷും ജബ്ബാര്‍ മാഷും പറഞ്ഞതു തന്നെയാണ് ശരി. ആര്‍ക്കെങ്കിലും മതവിശ്വാസം വഴി സമാധാനം ലഭിക്കുന്നുവെങ്കില്‍ അവരുടെ വഴിയെ നമ്മള്‍ എന്തിനു പരിഹസിക്കണം, അവര്‍ നമ്മളെ ശല്യപ്പെടുത്താത്ത കാലത്തോളം? അതുപോലെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നുകൊണ്ടാണ് അത്തരം അസാമാധാനം വ്യക്തികളില്‍ ഉണ്ടാകുന്നതെന്ന ജബ്ബാര്‍ മാഷിന്റെ നിരീക്ഷണവും ശരി തന്നെ. യുക്തിവാദികള്‍ മതങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നുണ്ട്. പക്ഷേ, വിശ്വാസികളും യുക്തിവാദികളും തമ്മിലുള്ള സംവാദത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ക്ലോപ്ലക്സ് നമ്പറും റിയല്‍ നമ്പറും താരതമ്യം ചെയ്യുന്നതിലെ അപാകത പോലെയാണത്.
ReplyDelete@ചിന്തകന്‍
ReplyDeleteശരിയാ , ഈ ഭൂമിക്കകത്ത് മനുഷ്യന് എങ്ങനെ നന്നായി ജീവിക്കാം എന്ന് പഠിപ്പിക്കുന്ന പുസ്തകമാണ് എല്ലാ മത ഗ്രന്ഥങ്ങളും, പക്ഷെ അത് പത്ത് രന്‍ടായിരം കൊല്ലം മുന്‍പ് അന്നത്തെ പരിമിതമായ അറിവ് വച്ച്, ആ സ്ഥലത്ത് , ആ കാലാവസ്ഥക്ക് , എങ്ങനെ നന്നായി ജീവിക്കാം എന്നാണ്. അന്ന് നമ്മുക്ക് അറിവില്ലായിരുന്ന പല കാര്യങ്ങളും ഇന്ന് നമ്മുക്ക് അറിയാം. 2000 കൊല്ലം മുന്‍പ് മനുഷ്യന്‍ ജീവിച്ച പോലെ അല്ല ഇപ്പോള്‍ ജീവിക്കുന്നത്.
അതു കൊന്‍ട് എന്‍റെ പുസ്തകത്തില്‍ അങ്ങിനെ പറഞ്ഞു എന്നു പറഞ്ഞ് അതിനുസരിച്ചു മാത്രമെ പോകൂ എന്നു ശഠിക്കുന്നത് ബുദ്ധിയല്ല. ബുദ്ധിയും യുക്തിയുമുള്ളവര്‍ അത് മനസ്സിലാക്കും.
വിശ്വാസികളും യുക്തിവാദികളും തമ്മിലുള്ള സംവാദത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.
ReplyDelete*****
വിശ്വാസങ്ങള്‍ അന്ധമായ വിശ്വാസങ്ങള്‍ മാത്രമാണ്. അതു യുക്തി കൊണ്ടും ശാസ്ത്രം കൊണ്ടും സ്ഥാപിക്കാന്‍ നടക്കുന്നവരെ അതു സാധ്യമല്ല എന്നു ബോധ്യപ്പെടുത്താന്‍ മാത്രമാണു സംവാദം നടത്തുന്നത്. വിശ്വാസികളെ യുക്തിവാദികളാക്കാനോ തിരിച്ചോ കഴിയുമെന്ന വ്യാമോഹം ആര്‍ക്കും ഇല്ല.
ജബ്ബാര്‍ മാഷേ, ശരി തന്നെ. മതവിശ്വാസത്തെ ശാസ്ത്രീയമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യം തന്നെ. അമേരിക്കയിലെ ഇവാഞ്ചലിസ്റ്റുകളുടെ ഇടയില്‍ പ്രചാരമുള്ള, പരീണാമസിദ്ധാന്തത്തിന് പകരം വയ്ക്കുന്ന, intelligent design തിയറിയാണ് എനിക്ക് പെട്ടന്ന് ഓര്‍മ വരുന്നത്. അതുപോലെ മതഗ്രന്ഥങ്ങളിലെ തികച്ചും തെറ്റെന്ന് obvious ആയ, അശാസ്ത്രീയമായ കാര്യങ്ങളെ ചികഞ്ഞെടുത്ത് മൊത്തം മതവിശ്വാസികളെ പരിഹസിക്കുന്ന യുക്തിവാദികളുടെ ശൈലിയിലും എനിക്ക് ചിലപ്പോള്‍ മടുപ്പ് തോന്നാറുണ്ട് (പെട്ടന്ന് ഓര്‍മ വരുന്നത് സി.കെ.ബാബുവിന്റെ ബ്ലോഗുകള്‍).
ReplyDeleteസത്യം തുറന്നുകാട്ടുന്നത് എപ്പോഴും നല്ല കാര്യമാണ്. അത് എതിര്‍പാളയത്തിലുള്ളവരുടെ സെന്‍സിബിലിറ്റിയെക്കൂടി കണക്കിലെടുത്ത് ചെയ്യുകയാണെങ്കില്‍ ഉദാത്തമാകും.
dotcompals said...
ReplyDeleteപക്ഷെ അത് പത്ത് രന്‍ടായിരം കൊല്ലം മുന്‍പ് അന്നത്തെ പരിമിതമായ അറിവ് വച്ച്, ആ സ്ഥലത്ത് , ആ കാലാവസ്ഥക്ക് , എങ്ങനെ നന്നായി ജീവിക്കാം എന്നാണ്. ... .....അതു കൊന്‍ട് എന്‍റെ പുസ്തകത്തില്‍ അങ്ങിനെ പറഞ്ഞു എന്നു പറഞ്ഞ് അതിനുസരിച്ചു മാത്രമെ പോകൂ എന്നു ശഠിക്കുന്നത് ബുദ്ധിയല്ല.
എന്താണ് താങ്കളുടെ അഭിപ്രായത്തില്‍ തിരുത്ത് ആവശ്യമുള്ളത് എന്ന് വ്യക്തമാക്കാമോ?
Someone once asked Imam Ja'far Al-Sadiq to show him God. The Imam replied, "Look at the sun." The man replied that he could not look at the sun because it was too bright. Ja'far Al-Sadiq replied: "If you cannot see the created, how can you expect to see the creator?"
ReplyDeleteSuppose we "don't know" how to "know" GOD, So it can also be "ignorance"!. So it's "ignorance" and not "the knowledge" that "there is GOD". And "knowing everything" is "not possible for everyone", and "not to beleive" in which is "not known" is also "not possible".
ReplyDeleteSo "the knowledge" that "there is God" is the "basis of knowledge that there is God". Not "the Ignorance" that there is "none".....
In other way "there is "knowledge"", to tell there is no knowledge is "ignorance".
Dear Mureed please do try to write in malayalam. thanks for your comments.
ReplyDelete@ചിന്തകന്‍
ReplyDeleteഅനേകമനേകം മാറ്റങ്ങള്‍ ആവശ്യമാണ്.
ഒരു പുസ്തകത്തെ മാത്രം അനുസരിച്ച് ജീവിക്കാണ് ജനങ്ങള്‍ക്കിഷ്ടമെങ്കില്‍, കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് ഭരണഘടനയില്‍ ഭേതഗതി വരുത്തുന്നതു പോലെ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കണം.വേണ്ട മാറ്റങ്ങള്‍ നമ്പരിട്ട് നിരത്തേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
@ - ശ്രീ @ ശ്രേയസ്
ReplyDeleteനന്മകളും തിന്മകളും പുസ്തകത്തില്‍ പറയുന്നെങ്കില്‍, അതിലെ നന്മ മാത്രം എടുക്കേണ്ട ആവശ്യം എന്ത്?
ആ പുസ്തകത്തിന്റെ സഹായം ഇല്ലാതെ തന്നെ നമ്മുക്ക് നന്മ ചെയ്തൂടെ ശ്രീ. ?
എന്തിനാ നന്മ ചെയ്യാന്‍ ഒരു മധ്യസ്ഥന്‍ ? അതിന്റെ ആവശ്യം ഇല്ല.
അതായത് മനുഷ്യന്‍ നന്മ ചെയ്യാന്‍, മതത്തിന്റെയോ, മത പുസ്തകത്തിന്റെയോ, ഇല്ലാത്ത ദൈവത്തിന്റെയോ സഹായം ആവശ്യമില്ല.
പക്ഷെ നമ്മുടെ സമൂഹത്തിലെ കുറെ പേര്‍ക്ക് അധികാരം നേടാനും അനേകമായിരം പാവപ്പെട്ടെ ജനങ്ങളെ ഒന്നുച്ച് ഭരിക്കാനും അതിന്റെ ആവശ്യമുണ്ട്.
അതാണ്, ഇവിടെ നടക്കുന്നത്.
യൂറോപ്പിലെയും ആസ്ത്രേലിയയിലെയും പള്ളികള്‍ ഇപ്പോ നമ്മുടെ ആഭരണകടകള്‍ നല്‍ക്കുന്ന പോലെ ഓഫറുകളാ.. എന്തിനാ എന്ന് അറിയുമോ? ഞായറാഴ്ച കുറുബാനക്ക് ആളെ കിട്ടാന്‍ . പല പള്ളികളും ഗോഡൌണായി മാറി കഴിഞ്ഞു. ഇവിടെയില്ലെങ്കിലും ലോകത്തിന്റെ പല ഭാഗത്തും മതങ്ങളുടെ അവസാന മണി അടിച്ചു കഴുഞ്ഞു. ! എനി അവരെല്ലാവരും ചേര്‍ന്ന് മതങ്ങള്‍ക്ക് ഇരു യൂണിയന്‍ ഉണ്ടാക്കി, ഗവര്‍മെന്റ് സപ്പോര്‍ട്ട് ചോദിക്കുന്ന കാലം ദൂരത്തല്ല. !
പഴയകാലമല്ല. പുതിയ തലമുറക്ക് അറിവ് നേടാന്‍ ധാരാളം വഴികളുണ്ട്, പള്ളിയിലെയും അംബലങ്ങളിലെയും മത പ്രസംഗം മാത്രമല്ല.
t.k. formerly known as thomman said...
ReplyDeleteമതവിശ്വാസത്തെ ശാസ്ത്രീയമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യം തന്നെ.
മത വിശ്വാസത്തെ ശാസ്ത്രീയമായി സ്ഥാപിച്ചെടുക്കേണ്ട കാര്യമില്ല. വിശ്വാസത്തെ ശാസ്ത്രം ഉപയോഗിച്ച് എതിര്‍ക്കേണ്ട കാര്യവുമില്ല.അതൊരു ചൂഷണോപാധി അല്ലാത്തിടത്തോളം കാലം.
ഉണ്ട് എന്ന് ഒരാളുടെ മനസ്സിനും യുക്തിക്കും ഉറപ്പുള്ള ഒരു കാര്യത്തെയാണ് ഒരാള്‍ വിശ്വസിക്കുന്നത്. വേറൊരാളുടെ യുക്തിക്ക് ഒരു പക്ഷേ അത് ബോധ്യപെടുന്നില്ല. അയാള്‍ വിശ്വസിക്കേണ്ട. ആരും നിര്‍ബന്ധിക്കുന്നില്ല.
യുക്തി വാദി എന്നവകാശപ്പെടുന്നയാള്‍ അയാളുടെ യുക്തി മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ബോധ്യപ്പെടുന്നവര്‍ സ്വീകരിക്കട്ടെ. എന്നാല്‍ അത് മാന്യമായ രീതിയിലായിരിക്കണം. പുച്ഛവും പരിഹാസവും കലര്‍ന്ന പദപ്രയോഗങ്ങളിലൂടെയാവരുത് എന്ന് മാത്രം. വിശ്വസി സ്നേഹിക്കുന്നതിനെ യുക്തിവാദി എന്നവകാശപെടുന്നയാള്‍ ആദരിക്കേണ്ടതില്ല. എന്നാല്‍ നിന്ദിക്കുന്നത് ഒരിക്കലും ശരിയായ രീതിയല്ല.(മുകളിലെ ജബ്ബാര്‍ മഷിന്റെ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക)
ഇതേ പോലെ ഒരു വിശ്വാസിക്കും തന്റെ വിശ്വാസത്തിന്റെ യുക്തിയെന്താണെന്ന് അതില്ലാത്തവരെ ബോധ്യപെടുത്താനുള്ള അവകാശവുമുണ്ട്. ബോധ്യപെടുന്നവര്‍ സ്വീകരിക്കട്ടെ.
ഉദ: എനിക്ക് താങ്കളോട് സ്നേഹമുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനല്ലാതെ അത് ശാസ്ത്രീയമായി തെളിയിച്ച് കൊടുക്കാന്‍ പറ്റുന്ന ഒന്നാണോ? എന്നാല്‍ ശാസ്ത്രീയമായ തെളിവുണ്ടായാലെ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് താങ്കള്‍ വിശ്വസിക്കുകയുള്ളൂ? വേറൊരാള്‍ അത് ഇല്ല എന്ന് സ്ഥാപിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ താങ്കളോ ഞാനോ എന്താണ് ചെയ്യുക? നാമ്മള്‍ക്കറിയാവുന്ന യുക്തിയുപയോഗിച്ച് അയാളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും. അത്രയേ ഇവിടെയും ചെയ്യുന്നുള്ളൂ.
dotcompals said...
ReplyDelete@ചിന്തകന്‍
അനേകമനേകം മാറ്റങ്ങള്‍ ആവശ്യമാണ്.
പ്രിയ സ്നേഹിതാ
പ്രാധാനപ്പെട്ടത് ചിലതെങ്കിലും വ്യക്തമക്കൂ.
ചിന്തകാ, ഇവിടെ, പ്രധാനപ്പെട്ടത് ചിലത് കാണാം. :-) (yukthivadam.blogpost.com)
ReplyDeleteജബ്ബാര്‍ മാഷ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അക്കമിട്ടു നിരത്തിയിട്ടുണ്ട്, വരേണ്ട മാറ്റങ്ങള്‍!
പ്രിയ ബിജു ചന്ദ്രാ
ReplyDelete:)
സ്മിതം said...
ReplyDeleteപ്രിയപ്പെട്ട ഫൈസല്‍കാക്കാ :...............................ഇവിടെ വന്ന് വീണ്ടും മുങ്ങിയാല്‍ പിന്നെ ഇസ്ലാംദീനിന്റെ തൂണുകള്‍ക് ഇളക്കം തട്ടും,.
ഡിയര്‍ സ്മിതം,
താങ്കളുടെ താല്പര്യത്തെ മാനിക്കുന്നു ..എങ്കിലും ഞാന്‍ ഇവിടെ നിന്ന് മുങ്ങി എന്നൊക്കെ പറയുന്നത് വളരെ സഹതാപമര്ഹിക്കുന്നു
.. വ്യക്തിപരമായല്ല ഇവിടെ ചര്‍ച്ച നടക്കുന്നത് എന്നോര്‍ക്കുക . പിന്നെ ഈ വരുന്ന ബുധനാഴ്ച നാട്ടിലേക്ക് വെകേഷന്‍ പോകുന്ന കൊണ്ട് പിടിച്ച തിരിക്കില്‍ ആണ് ഞാന്‍ ..അതിവിടെ കാണാം, അതിവിടെ പലര്‍ക്കും അറിയുകയും ചെയ്യും .
ഡ്യൂട്ടി ഹാന്‍ഡ് ഓവര്‍ ചെയ്യല്‍ , purchasing , അങ്ങിനെ അങ്ങിനെ ഒരു പാട് തിരക്കുകള്‍ .. എന്നിട്ടും സുകുമാരേട്ടന്‍ ആത്മാര്‍ഥതയോടെ മുന്നോട്ടു വച്ച ഈ പോസ്റ്റില്‍ പോസിറ്റീവ് ആയി അല്പം പറയാതെ പോകാന്‍ മനസ്സ് വന്നില്ല , അതിനാല്‍ ആണ് ഇത്രയും പങ്കെടുത്തത് .. കാര്യം അറിയാതെ താങ്കള്‍ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നതില്‍ എനിക്ക് വിഷമത്തിന് പകരം വില കുറഞ്ഞ ഒരു സഹതാപം ആണ് ഉള്ളത് ..
ഏതായാലും ഈ ചര്‍ച്ച കൊണ്ട് ഒരു കാര്യം മനസ്സിലായി , ബുദ്ധി ജീവി നാട്യക്കാരോട് സംസാരിച്ചു സമയം പാഴാക്കുന്നതിനെക്കാള്‍ നല്ലത് സുകുമാരേട്ടന്‍ പറഞ്ഞ പോലെ സാധാരണക്കാര്‍ക്ക് ഗുണം ഉള്ള വല്ലതും ചെയ്യലാണ്, ദോഷൈദൃക്കുകള്‍ക്ക് കുറ്റം കാണാനെ സമയം ഉണ്ടാവൂ
ഈ ഒരു തിരിച്ചറിവ് കൂടിയാണ് ഈ ചര്‍ച്ച എനിക്ക് തന്ന ഏറ്റവും വലിയ പാഠം . ഏതായാലും തിരിച്ചു വരട്ടെ , അര്‍ത്ഥമില്ലാത്ത സംവാദങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം ...
സുകുമാരേട്ടാ .. നന്ദി .. താങ്കളുടെ വിശ്വാസം എന്തോ ആവട്ടെ , പക്ഷെ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കാനും , അവര്‍ ഉദ്ദേശിച്ച തരത്തില്‍ അത് മനസ്സിലാക്കാനും ശ്രമിച്ച താങ്കളുടെ ആത്മാര്‍ഥത മാതൃകാപരമാണ് . അതും മുന്‍ വിധികളുടെ ഈ കാലത്ത് ..കീപ് ഇറ്റ് അപ്പ് .!
സ്മിതം , ഞാന്‍ ഇല്ല എന്ന് കരുതി ഇസ്ലാംദീനിന്റെ തൂണുകള്‍ ഇളകും എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ് .. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതിജീവിച്ച , ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച , ഒരു ആദര്‍ശ സംഹിതക്ക് എന്നെപ്പോലെ ഒരു സാധാരണക്കാരന്റെ താങ്ങ് ആവശ്യമില്ല . അര്‍ഹതയുള്ളത് അതിജീവിക്കും ..വൈരികള്‍ എത്ര ഊതിക്കെടുത്താന്‍ ശ്രമിച്ചാലും..
ഇനി ഖുറാന്‍ എന്ന വേദ ഗ്രന്ഥത്തെ ക്കുറിച്ചാണെങ്കില്‍ വിമര്‍ശിക്കുന്നതിനു മുന്‍പ് ഒരിക്കല്‍ എങ്കിലും വായിച്ചു നോക്കൂ , എന്നിട്ട് വിമര്‍ശിക്കൂ ഇതാ ഖുറാന്‍ മലയാളം (pdf) ഇവിടെ കിട്ടും .
എല്ലാവര്‍ക്കും നന്ദി .. യാത്ര ചോദിക്കട്ടെ ബൂലോഗത്ത് നിന്നും .