ബ്ലോഗില്‍ എണ്ണം പറഞ്ഞ കുറെ ഇടത് മഹാബുദ്ധിജീവികള്‍ ഉണ്ട്. സി.പി.എമ്മിനെതിരെ ഒന്ന് വിരല്‍ ചൂണ്ടിയാല്‍ വെട്ടുകിളികളെ പോലെ ഇവര്‍ കൂട്ടത്തോടെ പാഞ്ഞ് വന്ന് കടന്നാക്രമിക്കും. സംഘബലം പെരുപ്പിച്ചുകാണിക്കാന്‍ പല പല ഐഡികളില്‍ പോസ്റ്റ് ഇട്ടും കമന്റുകള്‍ എഴുതിയും ബൂലോഗം വരുതിയിലാക്കാന്‍ ശ്രമിക്കാറുള്ള ഈ ബുദ്ധിരാക്ഷസന്മാര്‍ ഇപ്പോഴും ബ്ലോഗില്‍ സജീവമാണോ എന്നറിയില്ല. കാരണം അഗ്രഗേറ്ററുകള്‍ നോക്കി ഞാനിപ്പോള്‍ ബ്ലോഗ് വായിക്കാറില്ല. മറുമൊഴിക്കമന്റുകള്‍ എന്റെ മെയിലില്‍ വരുത്താറുമില്ല. പത്രങ്ങള്‍ വായിക്കാനാണ് നെറ്റ് കൂടുതലായി ഞാനിപ്പോള്‍ ഉപയോഗിക്കുന്നത്. ബ്ലോഗിലെ മാരീചക്കോലങ്ങളെ എന്തിന് ചുമ്മാ കാശ് കൊടുത്ത് സഹിക്കണം.
ഇന്നിപ്പോള്‍ പത്രങ്ങള്‍ വായിക്കുമ്പോള്‍ സങ്കടം തോന്നുന്നു. ഈ സി.പി.എമ്മിന് എന്ത് പറ്റി? പഴമക്കാര്‍ പറയുമ്പോലെ ശനിദശ ബാധിച്ചതാണോ. അവര്‍ ഒരു തെറ്റ് തിരുത്തല്‍ രേഖ വളരെ പണിപ്പെട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഞാന്‍ ബ്ലോഗില്‍ പറയാറുള്ള കാര്യങ്ങള്‍ തന്നെയാണു അവരിപ്പോള്‍ തിരുത്തല്‍ വേണം എന്ന് ചിന്തിക്കുന്നത്. ആഡംബരജീവിതശൈലി,അടങ്ങാത ധനാര്‍ജ്ജനത്വര എന്നിവ. ഞാന്‍ പറയുമ്പോള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ . സത്യത്തില്‍ ഞാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധനല്ല.എനിക്ക് വിരോധിക്കാന്‍ മറ്റെത്ര പാര്‍ട്ടികളുണ്ട്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മോറല്‍ സൈഡ് ആലോചിച്ചാല്‍ പിണറായിയെ പോലും ഞാന്‍ ആരാധിക്കും. തിരുത്തിയാല്‍ നന്നായിരുന്നു. കാരണം നല്ലവരായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളുന്ന സി.പി.എം. എന്ന രാഷ്ട്രീയപ്രസ്ഥാനം നാടിന്റെ സാംസ്ക്കാരിക രംഗത്ത് നിലനില്‍ക്കേണ്ടതുണ്ട്.
എന്നാല്‍ ഇന്നിപ്പോള്‍ എന്താ സ്ഥിതി? ഒരു പറ്റം ക്വട്ടേഷന്‍കാരും ഗുണ്ടാത്തലവന്മാരും,നേതൃപുത്രന്മാരും ഒരു ചില പോലീസ് ഉന്നതരും ആഭ്യന്തരവകുപ്പും ഒക്കെ ചേര്‍ന്ന് സി.പി.എമ്മിനെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്. സകലനിയമങ്ങളും മറികടന്ന് മന്ത്രിസഭാരേഖകള്‍ പിണറായിയ്ക്ക് വേണ്ടി ചോര്‍ത്തിയത് അവിടെയിരിക്കട്ടെ. ഈ ഗുണ്ടാ-മാഫിയ അവിശുദ്ധകൂട്ട്കെട്ട് സി.പി.എമ്മിന് വരുത്തിവെച്ച നാണക്കേട് എങ്ങനെ തിരുത്തും? ആഭ്യന്തരമന്ത്രിയുടെ നിഷ്ക്കളങ്കമായ പാല്‍പ്പുഞ്ചിരി ടിവിയില്‍ കാണുമ്പോള്‍ നാണം തോന്നുന്നു. എന്തോ ഒരു അശ്ലീലം ആ ചെറുചിരിയില്‍ പതുങ്ങിയിരിക്കുന്നപോലെ. ഞാന്‍ മുന്‍പേ പറയാറുണ്ട്, സി.പി.എമ്മിനെ ഈ കണ്ണൂര്‍ ലോബ്ബിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന്. ആര് കേള്‍ക്കാന്‍ . പറഞ്ഞാല്‍ വിരുദ്ധനല്ലേ വിരുദ്ധന്‍ . എക്കേടെങ്കിലും കെട്ട് പോട്ടേ എന്ന മട്ടിലാണ് ഇപ്പോഴത്തെ എന്റെ വിമര്‍ശനങ്ങള്‍ . ഈ ഗുണ്ടാ-മാഫിയ ബന്ധം തിരുത്താന്‍ അഞ്ച് കൊല്ലം കഴിഞ്ഞ് രേഖ ഉണ്ടാക്കുമായിരിക്കും. അപ്പോള്‍ ഇപ്പോഴത്തെ രേഖയുടെ ഗതിയോ? ആ......
വിരലിലെണ്ണാവുന്ന നേതാക്കള്‍ക്കും നേതൃബന്ധുക്കള്‍ക്കും വേണ്ടി ഒരു മഹാജനകീയപ്രസ്ഥാനം അധ:പതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണു കാണാന്‍ കഴിയുന്നത്. കഴിവുള്ള മന്ത്രിമാരുടെ പുത്രന്മാര്‍ വിവാദത്തില്‍ പെടും എന്ന ബഹു:മന്ത്രിബാലന്റെ പ്രസ്ഥാവന സാക്ഷരകേരളം സഹിക്കേണ്ടി വന്നിരിക്കുന്നു. ലക്ഷോപലക്ഷം അണികള്‍ക്ക് മാത്രമേ ഇനി ഈ പ്രസ്ഥാനത്തെ രക്ഷപ്പെടുത്താനാകൂ.
ReplyDelete"സകലനിയമങ്ങളും മറികടന്ന് മന്ത്രിസഭാരേഖകള്‍ പിണറായിയ്ക്ക് വേണ്ടി ചോര്‍ത്തിയത് അവിടെയിരിക്കട്ടെ"
ReplyDeleteഅവിടെയിരുത്തണ്ട Mr സുകുമാരന്‍ അതിനെപ്പറ്റി ഒരു പ്രബന്ധം തന്നെ തയ്യറാക്കാനാകും താങ്കള്‍ക്ക്.
2009 ജൂണ്‍ 16ന് പിണറായി വിജയന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ നോക്കാം.
"വിഷയം: എനിക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച്
എസ്എന്‍സി ലാവലിന്‍ കേസില്‍ എനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ബഹുമാനപ്പെട്ട ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കിയതായി മനസ്സിലാക്കുന്നു. നിയമ കോടതിയില്‍ ഉചിതമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് എനിക്ക് എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് താഴെ പറയുന്ന വിവരങ്ങള്‍ നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.''
ഈ ആമുഖത്തോടെയാണ് കേസ് സംബന്ധിച്ച രേഖകള്‍ക്ക് ആവശ്യപ്പെട്ടത്. പിണറായി വിജയന്റെ കത്തിന് വിജിലന്‍സ് വകുപ്പിന്റെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 387 പേജുള്ള രേഖ സര്‍ക്കാരിലേക്ക് 774 രൂപ അടച്ചാല്‍ വാങ്ങാമെന്ന് മറുപടി നല്‍കി. അങ്ങനെ, വിവരാവകാശ നിയമപ്രകാരം പണമടച്ച് വാങ്ങിയ രേഖകളാണ് പിണറായി വിജയന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗവര്‍ണറുടെ ഓഫീസും അതിന്റെ രേഖകളും വിവരാവകാശ നിയമത്തിന്റെ പരിധിക്കകത്തുതന്നെയാണ്. അവിടെനിന്നുള്ള രേഖകള്‍ നിയമാനുസൃതംതന്നെ കാശടച്ച് വാങ്ങാവുന്നതുമാണ്. അതേക്കുറിച്ച് തല്‍പ്പരകക്ഷികള്‍ക്ക് വേണമെങ്കില്‍ തുടരന്വേഷണം നടത്താവുന്നതുമാണ്.
http://pmmanoj.blogspot.com/2009/09/blog-post.html
ഇതൊക്കെ പത്രങ്ങള്‍ വായിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പറയുന്നതാണ് desertfox....കാര്യങ്ങള്‍ എല്ലാം ഭദ്രമാണെങ്കില്‍ പ്രശ്നമില്ലല്ലോ :)
ReplyDeletelavlin kodikal nere dubayilekk dolarakkimattiyath aaranweshikkum eni smartcityilum valla kalikalum nadanno? evanmar araaaaaaaaaaa eni pidichal kittumo? sukumaretta
ReplyDelete:)
ReplyDeleteഞാന്‍ പറയുമ്പോള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ . സത്യത്തില്‍ ഞാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധനല്ല
ReplyDeletethe above i copied it from your post. and i think 1-2 months back you had a post abt CPM, in that you are telling just opposit of the above...
annu ningal മാര്‍ക്സിസ്റ്റ് virudhan aanu enna paranjath.. please check it... eni njan manassilakkiyathile thettu aano ennariyilla
നിധീഷ്, ഞാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ എന്നെ മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ എന്ന് മുദ്ര കുത്തുന്നു.അവര്‍ക്ക് ഞാന്‍ വിരുദ്ധനാണെങ്കില്‍ ആയിക്കോട്ടെ എന്ന മട്ടിലാണ് ഞാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ തന്നെ എന്ന് സമ്മതിക്കുന്നത്. സി.പി.എമ്മിന്റെ ഒരുപാട് നന്മകള്‍ തിരിച്ചറിയുന്നവനാണ് ഞാന്‍. പ്രത്യേകിച്ചും സി.പി.എം.പ്രവര്‍ത്തകരുടെ സാംസ്ക്കാരികമായ ഔന്നത്യം. പിന്നെ ചില ദുഷ്പ്രവണതകളുണ്ട്. അത് ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെക്കുറിച്ച് നമുക്ക് ചില പ്രതീക്ഷകളും മുന്‍കാല നേതാക്കളുടെ മാതൃകകളുമുണ്ട്. ആകെ മൊത്തത്തില്‍ ഒരു ജീര്‍ണ്ണതയുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതില്‍ നിന്ന് മുക്തമല്ല. അണികളുടെ ഭാഗത്ത് നിന്ന് തിരുത്തല്‍ നടപടികള്‍ ഉണ്ടാവണം. നേതൃത്വത്തെ ഭയപ്പെടുന്ന ഇന്നത്തെ രീതി മാറണം.
ReplyDeleteനമുക്ക് പ്രതീക്ഷിക്കാം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നന്നാകുമെന്ന്.........
ReplyDeleteതീര്‍ച്ചയായും....അര്‍ജ്ജുന്റെ വാക്കുകള്‍ സുമനസ്സുകളില്‍ പതിക്കട്ടെ..
ReplyDeleteഒരു വഴിക്കു പോകുവല്ലേ സുകുമാരൻ ചേട്ടാ..
ReplyDeleteഈ രണ്ട് ലിങ്കുകൾ കൂടി ഇവിടെ കിടന്നോട്ടെ.
ലിങ്ക് 1
======
“വ്യത്യസ്തനാമൊരു ബാർബറാം ബാലനെ....’
ലിങ്ക് 2
======
പാച്ചുവും കോവാലനും
സുനിലേ ലിങ്കുകള്‍ കലക്കി :)
ReplyDeleteമന്ത്രിസഭാരേഖകൾ മാത്രമല്ല,സർക്കാരിലെ ഒരു രേഖയും രഹസ്യ സ്വഭാവമുള്ളതാകരുതെന്നു വാദിക്കുന്നവനാണു ഞാൻ, രാജ്യ സുരക്ഷയെ സംബന്ധിക്കുന്നതൊഴിച്ച്. അതു കൊണ്ടാണു Official Secrets Act പോലും വിവരാവകാശനിയമത്തിനതീതമല്ല എന്നു വിധിച്ചപ്പോൾ സന്തോഷിച്ചതും. ഇവിടെയും മന്ത്രിസഭാ രേഖകൾ ഒരപേക്ഷകനു കിട്ടിയതിൽ അപാകതയുണ്ടെന്നു തോന്നുന്നില്ല.
ReplyDeleteഎന്നാൽ ഇതേ രേഖകൾ ഗവർണ്ണരുടെ ഓഫീസിൽ നിന്നും വിവരാവകാശനിയമപ്രകാരം അഡ്വ്.ഡി.ബിനു (കൊല്ലത്തെ വിവരാവകാശപ്രവർത്തകൻ) ആവശ്യപ്പെട്ടപ്പോൾ ആ രേഖകൾ നിഷേധിക്കുകയാണുണ്ടായത്. എന്നാൽ അതേ നിയമപ്രകാരം വിജിലൻസ് വകുപ്പിൽ നിന്നും ശ്രി.വിജയനു നൽകുകയും ചെയ്തിരിക്കുന്നു. അഡ്വ.ബിനുവിന്റെ അപ്പീൽ അപേക്ഷ വിധിക്കുവേണ്ടി കാത്തിരിക്കുന്നു.
രേഖകളെ എന്തിനു ഭയം? എന്ന് ചോദിക്കുന്നു പി.എം.മനോജ്
ReplyDeleteവ്യാപാരമേ ഹനനമാം - അഡ്വ. ആനാവൂര്‍ വേലായുധന്‍ നായര്‍
ആയുസ്സില്ലാത്തെ നുണകള്‍
എല്ലാം രേഖകളെപ്പറ്റി തന്നെ.
രാജ്യത്ത് എന്ത് നടക്കുന്നു എന്നറിയാന്‍
ReplyDeleteഓരോ പൌരനും തുല്യാവകാശമുണ്ടാകേണ്ടതാണ്.പിണറായിക്ക് രേഖകള്‍ ചോദിക്കുമ്പോഴേക്കും ലഭിക്കുന്നു,ചിലര്‍ക്ക് വൈകി ലഭിക്കുന്നു,മറ്റ് ചിലര്‍ക്ക് ലഭിക്കുന്നേയില്ല.ഒരു ചെറിയ പ്രദേശത്തെ ഒരു ചെറിയ പാര്‍ട്ടിയുടെ സെക്രട്ടരിക്ക് ഇപ്രകാരം സവിശേഷമായ ആനുകൂല്യം ലഭിക്കുമ്പോള്‍ വലിയ പാര്‍ട്ടികളുടെ സെക്രട്ടരിമാര്‍ക്ക് എന്തെന്ത് ആനുകൂല്യങ്ങള്‍ സിദ്ധിക്കില്ല? സാദാ ജനങ്ങളുടെ കാര്യമോ.ഇതൊക്കെ രാജഭരണത്തിന്റെ അവശിഷ്ടങ്ങളാണ്.
ചില സാങ്കേതിക കാരണങ്ങളാൽ എന്റെ കഴിഞ്ഞ കമന്റ് മുഴുവനാക്കുന്നതിനു മുമ്പ് അപ്‌ലോഡ് ചെയ്യേണ്ടി വന്നു. ബാക്കി ഭാഗം കൂടെ ഇവിടെ ചേർക്കാൻ അനുവദിക്കൂ.
ReplyDeleteശ്രീ മനോജിന്റെ കമന്റ് വായിച്ചപ്പോൾ തൊന്നിയ പ്രതികരണമാണിത്.
സർക്കാർ കാര്യങ്ങളിൽ രഹസ്യങ്ങൾ പാടില്ല എന്നെഴുതിയത് എന്റെ അഭിപ്രായമാണു. അതിനർത്ഥം നിയമത്തിനെതിരായി വിവരങ്ങൾ കൈമാറണമെന്നല്ല. രാജ്യസുരക്ഷക്ക് ഭംഗം വരുന്നതൊഴിച്ച് മറ്റെല്ലാവിവരങ്ങളും വെളിപ്പെടുത്തുന്നതിനു നിയമം അനുവദിക്കണമെന്നാണു എന്റെ പക്ഷം. നിർഭാഗ്യവശാൽ വിവരാവകാശനിയമം അത്രക്കങ്ങ് സ്വാതന്ത്ര്യം അനുവദിക്കുന്നില്ല.
ഇനി മനോജ് പറഞ്ഞ ശ്രി. പിണറായി വിജയനു കൈമാറിയ വിവരത്തിനെപറ്റി രണ്ടു വാക്ക്.
വിവരാവകാശനിയമത്തിലെ സെൿഷൻ 8 -ൽ വെളിപ്പെടുത്താൻ പാടില്ലാത്ത വിവരങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്.അതിലൊന്ന് താഴപറയുന്നു:
“8(എച്ച്) കുറ്റന്വേഷണത്തേയോ പ്രതികളെ പിടികൂടുന്നതിനേയോ അല്ലെങ്കില്‍ കുറ്റവാളിയെ പ്രോസികൂട്ട് ചെയ്യുന്നതിനേയോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവരം“
ശ്രീ പിണറായിക്ക് കൈമാറിയ വിവരങ്ങൾ മുഴുവൻ അദ്ദേഹത്തെ പ്രോസിക്കൂട്ട് ചെയ്യുന്നതിനെതിരായി മന്ത്രിസഭയും മറ്റും കണ്ടെത്തിയ ന്യായീകരണങ്ങളടങ്ങിയ റിപ്പോർട്ടുകളല്ലേ. അങ്ങനെയെങ്കിൽ ആ വിവരകൈമാറ്റം വിവരാവകാശനിയമത്തിലെ 8(എച്ച്) പ്രകാരം നിരോധിക്കപ്പെട്ടതല്ലേ.
ഗവർണ്ണറുടെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അഡ്വ്. ബിനുവിനു ഈ വിവരങ്ങൾ നിഷേധിച്ചതും ഇതുകൊണ്ടായിരിക്കണമല്ലോ. എന്തു തോന്നുന്നു?
N.B: ഞാനിപ്പോൾ ഡൽഹിയിലാണു. ഞാനിരിക്കുന്ന സ്ഥലത്തെ ഇന്റർനെറ്റ് സംവിധാനം വളരെ മോശം. ഈ ചർച്ചയിൽ കൂടുതൽ പങ്കെടുക്കാൻ ഇവിടെ നിന്നും പറ്റുമെന്നു തന്നെ തോന്നുന്നില്ല..
മാഷേ കാര്യമായ ചര്‍ച്ചയൊന്നും ഈ വിഷയം സംബന്ധിച്ച് ഈ പോസ്റ്റില്‍ നടക്കുന്നില്ല.ഏതായാലും ഒരു നുണ പറഞ്ഞതില്‍ നിന്ന് രക്ഷപ്പെടാന്‍ നൂറ് നുണകള്‍ പറയേണ്ട അവസ്ഥയിലാണ് ബന്ധപ്പെട്ട കക്ഷികള്‍.സുപ്രീം കോര്‍ട്ടില്‍ നല്‍കിയ ഹരജി കൊണ്ട് എന്ത് ഗുണമാണ് പിണറായിക്ക് കിട്ടുക എന്ന് മനസ്സിലാവുന്നില്ല. കാത്തിരുന്ന് കാണാം.
ReplyDelete“മന്ത്രിസഭാരേഖകള്‍ പിണറായിക്ക് വേണ്ടി ചോര്‍ത്തി“ എന്ന് പറഞ്ഞ ശ്രീ. കെ.പി.എസ് യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടപ്പോള്‍ “പിണറായിക്ക് രേഖകള്‍ ചോദിക്കുമ്പോഴേക്കും ലഭിക്കുന്നു,ചിലര്‍ക്ക് വൈകി ലഭിക്കുന്നു“ എന്ന പരാതിയിലേക്ക് മാറിയോ? ചോര്‍ത്തി എന്ന ആരോപണം പിന്വലിക്കാനുള്ള മാന്യത കാണിക്കുമോ?
ReplyDeleteഅങ്കിള്‍ നിയമം കോട്ട് ചെയ്ത് സംശയത്തിന്റെ പുകപടലം പരത്താന്‍ നോക്കുന്നത് രസമായിട്ടുണ്ട്. രേഖകള്‍ കോണ്‍ഗ്രസുകാരനായ അസഫലിക്കും ലഭിച്ചിട്ടുണ്ട്. ലിന്ക് ഇതാ. ബിനുവിനു കിട്ടിയിട്ടില്ലെങ്കില്‍, കിട്ടാത്തതിനു അതിന്റെതായ കാരണങ്ങള്‍ കാണും. അതും ഒന്നോരണ്ടോ ദിവസത്തിനകം അറിയാം. ലാവലിന്‍ കേസില്‍ പിണറായിക്ക് പങ്കുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചവര്‍കാണ് വിവരാവകാശ നിയമപ്രകാരം ബാധ്യതയില്ലാത്തതിനാല്‍ രേഖകള്‍ നല്‍കാത്തെതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറഞ്ഞ്ത് വായിച്ചില്ലേ?
ഇപ്പോള്‍ ഗവര്‍ണ്ണറുടെ ഓഫീസ് തന്നെ രേഖകള്‍ നല്‍കിയതായും ആര്‍ക്കും ലഭിക്കും എന്നും പറഞ്ഞിരിക്കുന്നു.
ഇനിയും നിയമം വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മുന്നേറുമ്പോള്‍ ആരോപണം തുടങ്ങിയത് ഏത് തരത്തിലായിരുന്നു എന്നും ഇപ്പോള്‍ ഏത് തരത്തിലായെന്നും മറക്കരുത്. രേഖകള്‍ ചോര്‍ത്തി എന്നതും നല്‍കാന്‍ പാടില്ലാത്ത രേഖകള്‍(വാദത്തിനുവേണ്ടി വെറുതെ സമ്മതിക്കുന്നു എന്നേ ഉള്ളൂ) നല്‍കുന്നതും തമ്മില്‍ പോലും വളരെ വ്യത്യാസമുണ്ട് ശ്രീ. അങ്കിള്‍. ഗവര്‍ണ്ണറുടെ ഓഫീസ് അങ്ങിനെ നല്‍കി എങ്കില്‍ ഗവര്‍ണ്ണര്‍ക്കെതിരെ പ്രതികരിക്കുക.
ബൂലോക പൌരപ്രമുഖ’രോട് ഒരു ചോദ്യം...! എന്ന തലക്കെട്ടില്‍ ശ്രീ. സുനില്‍ കൃഷ്ണന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അങ്കിള്‍, ഫാര്‍മര്‍, ബി.ആര്‍.പി., കെ.പി.എസ് എന്നിവരോടാണ് ചോദ്യം. ആ പോസ്റ്റ് കണ്ടില്ലെങ്കില്‍ നോക്കുകയും പ്രതികരിക്കുകയും ചെയ്യുമല്ലോ.
രേഖ ചോര്‍ത്തി എന്ന പ്രയോഗം പിന്‍വലിക്കുന്നു. സുനിലിന്റെ ബ്ലോഗില്‍ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട് :)
ReplyDelete“8(എച്ച്) കുറ്റന്വേഷണത്തേയോ പ്രതികളെ പിടികൂടുന്നതിനേയോ അല്ലെങ്കില്‍ കുറ്റവാളിയെ പ്രോസികൂട്ട് ചെയ്യുന്നതിനേയോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവരം“
ReplyDeleteലാവ്ലിന്‍ കേസില്‍,
1. കുറ്റാന്വേഷണം അവസാനിച്ചുകഴിഞ്ഞു.
2.പ്രതികളെ പിടികൂടാന്‍ തടസ്സമൊന്നുമില്ല.
3.പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞു.
ജനശ്ക്തി നല്‍കിയ ലിങ്കുകള്‍ കൂടി നോക്കുക
പ്രോസികൂഷനുള്ള അനുമതിയേ കിട്ടിയിട്ടുള്ളൂ. പ്രോസിക്കൂഷൻ തുടങ്ങിയിട്ടേയില്ല.
ReplyDeleteഅനുമതി കിട്ടിയതുതന്നെ നടപടി ക്രമം തെറ്റിച്ച് ഗവർണ്ണരോട് നേരിട്ട് അപേക്ഷ് നൽകിയാണു. ആ വിവരവും ഔദ്ദ്യോഗികമായി ഇപ്പോൾ പിണറായി വിജയനു അറിവായിരിക്കുന്നു. ഇതു കൂടാതെ പ്രോസിക്കൂഷൻ ആവശ്യമില്ലെന്ന സർക്കാരിന്റെ വാദത്തിന്റെ വിശദാംശങ്ങളും ഔദ്ദ്യോഗികമായിതന്നെ ഇപ്പോൾ ലഭിച്ചു കഴിഞ്ഞു.
നടപടിക്രമം തെറ്റിച്ച് അനുമതി നൽകിയ ഗവർണ്ണരുടെ നടപടി കോടതി അംഗീകരിച്ചുകൊള്ളണമെന്നില്ല. അങ്ങനെ വന്നാൽ പ്രോസിക്കൂഷൻ നടക്കില്ല. അതിനു തടസ്സം, ഇപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പിണറായി വിജയന്റെ കോടതി മുമ്പാകെയുള്ള അപേക്ഷയാണെന്നു വരെ വാദം വന്നേക്കം.
ആ അവസരത്തിൽ, വിവരാവകാശനിയമത്തിലെ 8(എച്ച്) പ്രസക്തമായേക്കില്ലേ.
രണ്ടു കാര്യങ്ങളാണ് ഇതില്‍ പ്രസക്തം
ReplyDelete1)ഇന്നലെ വരെ പരിപാവനന്‍ ആയിരുന്ന ഗവര്‍ണര്‍ അദ്ദേഹത്തിന് എതിരെ തന്നെ (!!!) രേഖകള്‍ നല്‍കിയിരിക്കുന്നു. ഗവര്‍ണറെ തിരിച്ചു വിളിക്കണോ, അങ്കിളിന് ആ വഴിക്ക് ആലോചിക്കാം.
2)കേസ് സകല പ്രവചനവും തെറ്റിച്ച് സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. വാദത്തിനിടയില്‍ രേഖ കട്ടതാണോ, ഗവര്‍ണരില്‍ നിന്ന് മോട്ടിച്ചതാണോ (അങ്ങനെ ആണ് പ്രചരിപ്പിച്ചിരുന്നത് ആദ്യം,അതും പൊളിഞ്ഞു ്) എന്നെല്ലാം കോടതി നോക്കുമല്ലോ,കോടതിയ്ടെ ശക്തമായ നിരീക്ഷണത്തില്‍ അത് നടക്കുമല്ലോ,അപ്പൊ എന്തിനാണ് ഈ ആക്രാന്തം,വെപ്രാളം.വാദം അവിടെ നടക്കട്ടെ.
സുകുമാരന്‍ സാര്‍,
ReplyDeleteതാങ്കളുടെ മെയില്‍ അഡ്രസ്സ് ഒന്നു തരാമോ, സില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണു, വിരോധമില്ലെങ്കില്‍ തരിക just send a mail to this ID, jijijai@gmail.com