Pages

ബ്ലോഗ് ചിന്തകള്‍

ബ്ലോഗ്  എഴുതാനോ വായിക്കാനോ ഇപ്പോഴൊന്നും അത്ര താല്പര്യം തോന്നുന്നില്ല. എന്താണെന്നറിയില്ല. സ്വാഭാവികമായ മടുപ്പ് ആയിരിക്കാം. ആദ്യമൊക്കെ ബ്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും സഹബ്ലോഗര്‍മാരെ പരിചയപ്പെടാനും നല്ല ഉത്സാഹമായിരുന്നു. ഇപ്പോഴും നിത്യേന നിരവധി ബ്ലോഗ് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. പുതിയവര്‍ എഴുതിത്തുടങ്ങുന്നുമുണ്ട്. അങ്ങിങ്ങായി ബ്ലോഗ് കൂട്ടായ്മകളും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചെറായിമീറ്റ് ആയിരുന്നു ശ്രദ്ദേയമായത്. എന്നാലും അവിടെ നൂറില്‍ താഴെ ബ്ലോഗ്ഗേര്‍സ് മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ബ്ലോഗ് എഴുതുന്ന ഏതാനും പേരുടെ സൌഹൃദസംഗമം മാത്രമായിരുന്നു ആ മീറ്റ്. അതിനപ്പുറം ബ്ലോഗുമായി ആ സംഗമത്തിന് ബന്ധമൊന്നുമില്ലായിരുന്നു. സംഘാടകരും അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. ബ്ലോഗ്ഗര്‍മാരുടെ ഒരു സംഘടന രൂപീകരിക്കുന്നതില്‍ തെറ്റൊന്നുമില്ലായിരുന്നു. ആ വഴിക്കുള്ള ഒരു ശ്രമമാകാമായിരുന്നു കേരള ബ്ലോഗ് അക്കാദമിയുടെ രൂപീകരണം.  എന്നാലത് അലസിപ്പോയി. ആരെങ്കിലും മുന്‍‌കൈ എടുത്താലേ ഇനിയൊരു ബ്ലോഗ് മീറ്റ് നടക്കൂ. പക്ഷെ ബ്ലോഗിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും സംഭാവനയൊന്നും ചെയ്യാന്‍ കഴിയാത്ത മീറ്റുകള്‍ക്ക് എന്ത് പ്രസക്തി.

കേരളത്തിന്റെ സ്ഥിതി ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ഇപ്പോള്‍ ക്വട്ടേഷന്‍‌കാര്‍ക്ക് നല്ല കാലമാണ്. രാഷ്ട്രീയക്കാരും,ക്വട്ടേഷന്‍‌കാരും,പോലീസിലെ ചിലരും,മാഫിയകളും,മന്ത്രിപുത്രന്മാരും ഒക്കെ നല്ല ബന്ധത്തിലാണെന്ന് തോന്നുന്നു. അറിവില്ലാത്ത സാക്ഷരര്‍ ഏറ്റവും അധികം ഉള്ള നാടാണ് കേരളം എന്ന സുനിതാകൃഷ്ണന്റെ നിരീക്ഷണം എത്ര ശരി.

5 comments:

  1. ഇനിയിപ്പോള്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ , ബുലോകത്തിനു സ്വന്തമായി മിനിമം ഒരു കൊട്ടേഷന്‍ സംഘമെങ്കിലും വേണം!

    അടുത്തമീറ്റില്‍ , അതെങ്കിലും സാധിച്ചിരുന്നെങ്കില്‍...! ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ ഇനി അവര്‍ക്കേ സാധിക്കൂ, കെ.പി.സാര്‍.


    പണ്ട് നെഹ്രുവിന്റെ സമയത്ത് സമാധാനകാലത്തു പട്ടാളം കാര്‍ഷിക മേഖലയില്‍ ജോലിചെയ്യണമെന്ന ആശയം ഉയര്‍ന്നു വന്നതുപോലെ, കോടിയേരിയുടെ കാലത്തു പണിയില്ലാത്തപ്പോള്‍ ക്വട്ടേഷന്‍ സംഘം കുട്ടനാട്ടില്‍ നെല്ലുകൊയ്യാനുള്ള പ്ദ്ധതി ഉണ്ടാക്കുമായിരിക്കും!. തലകൊയ്യുന്നവരല്ലേ, നെല്ലു കൊയ്യാനറിയാതിരിക്കുമോ?

    ജയ് ക്വട്ടേഷന്‍
    ജയ് കിസാന്‍

    ReplyDelete
  2. രചനകളുടെ ആധിക്യം വായന മടുപ്പിക്കുന്നുണ്ടെന്ന്‌ വേറെയും പലരും പരാതി പറയുന്നു. നല്ലത്‌ തെരഞ്ഞെടുക്കുക ശ്രമകരമായിരിക്കുന്നു. വായിക്കാന്‍ എന്നതിനേക്കാള്‍ എഴുതാന്‍ ഉള്ളതാണല്ലോ ബ്ലോഗ്‌. അതിന്റെ പരിമിതിയാണ്‌.
    ഒരൊറ്റ ബ്ലോഗേഴ്‌സ്‌ മീറ്റിലേ പങ്കെടുത്തിട്ടുള്ളൂ. കോഴിക്കോട്‌ നടന്നതില്‍. കവിതാ ക്യാമ്പ്‌ പോലെ തോന്നിച്ചതിനാല്‍ പെട്ടെന്നു തന്നെ മടങ്ങുകയും ചെയ്‌തു. മീറ്റുകള്‍ക്ക്‌ ബ്ലോഗുകളുടെ നിലവാരം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന്‌ എനിക്കു തോന്നുന്നില്ല.

    ReplyDelete
  3. സജീ, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...:)

    ഷാഫീ, ശരിയാണ് രചനകളുടെ ആധിക്യം വായന മടുപ്പിക്കുന്നു. വായിക്കാന്‍ എന്നതിനേക്കാള്‍ എഴുതാന്‍ ഉള്ളതാണ് ബ്ലോഗ്‌ എന്നതാണ് ഇവിടെ യഥാര്‍ഥ വില്ലന്‍. ബ്ലോഗ് എഴുതരുത് എന്ന് ആരോടും പറയാന്‍ കഴിയില്ല തന്നെ. എന്നാല്‍ വായിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെന്ത് ബ്ലോഗെഴുത്ത്? വായനക്കാരിലേക്ക് ബ്ലോഗിനെ എത്തിക്കാനായിരിക്കണം ബ്ലോഗ് ശില്പശാലകള്‍ നടത്തപ്പെടേണ്ടത് എന്ന് എനിക്ക് അഭിപ്രായമുണ്ടായിരുന്നു. കുറെ പേര്‍ ബ്ലോഗ് എഴുതാന്‍ പ്ഠിച്ചത്കൊണ്ടായില്ലല്ലൊ.ആ ദിശയിലേക്ക് ബ്ലോഗ് അക്കാദമി വളരും എന്ന് പ്രത്യാശിച്ചിരുന്നു. എന്നാല്‍ ചാപിള്ളയായാണ് കേരള ബ്ലോഗ് അക്കാദമി പിറന്ന് വീണതെന്ന് വൈകാതെ മനസ്സിലായി. ബ്ലോഗ് അക്കാദമിയുടേതായി ഒരു കമ്മറ്റി പോലും ചേര്‍ന്നില്ല.

    ബ്ലോഗുകളുടെ നിലവാരം വര്‍ധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഇതേവരെയായി ഒരു മീറ്റ് പോലും സംഘടിപ്പിക്കപ്പെട്ടില്ല എന്നതാണു സത്യം. കഴിയുമോ ഇല്ലയോ എന്ന് എന്നാലല്ലേ മനസ്സിലാവൂ. സമൂഹത്തില്‍ സക്രിയമായി ഇടപെട്ട് ബ്ലോഗര്‍മാര്‍ക്ക് സാമൂഹികാസ്തിത്വം ആര്‍ജ്ജിക്കാനുള്ള ശ്രമങ്ങളും നടന്നില്ല. ആരെങ്കിലും ഇനിയും മുന്‍‌കൈ എടുക്കാതിരിക്കില്ല.

    ReplyDelete
  4. മാഷേ
    ആരോഗ്യവസ്ഥയൊക്കെ എങ്ങനുണ്ട്. ഇപ്പോള്‍. കുറെ നാളായി ഞാന്‍ മാഷിന്റെ പോസ്റ്റു വായിച്ചിട്ട്, മാഷ് എഴുതാഞ്ഞിട്ടാണോ ഞാന്‍ കാണാഞ്ഞിട്ടാണോ.

    മാഷു പറയുന്നതു ശരിയാ,

    ബ്ലൊഗ് ഒരു കമ്യൂണിക്കേഷന്‍ മീഡിയ എന്നതില്‍ കവിഞ്ഞ് മലയാളീകള്‍ക്ക് ഒരു പ്രസ്ഥനം വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമല്ല.അതിനു ഫിസിക്കല്‍ ആയി മൂവ് ചെയ്യണം. അതുകൊണ്ട് ബ്ലോഗു പേരില്‍ അനോനിമിറ്റി ഉള്ളതു കോണ്ടൊന്നും കുഴപ്പമില്ല. കണ്ടില്ലേ ചേറായില്‍ മീറ്റു ചെയ്തു ബ്ലോഗു പേരിലെ വാം ബോഡികളെ പോയവരൊക്കെ പരസ്പരം കണ്ടല്ലോ? അത്രേ ഉള്ളു.

    ReplyDelete
  5. നന്ദി മാവേലികേരളം..ആരോഗ്യം വീണ്ടെടുത്ത് വരുന്നു. ബ്ലോഗ്ഗേര്‍സിന്റേതായ ഒരു ഫിസിക്കല്‍ മൂവ്മെന്റ് ഉദ്ദേശിച്ചപ്പോഴാണ് ഞാന്‍ അനോനിമിറ്റിയെ എതിര്‍ത്തിരുന്നത്. ഇപ്പോള്‍ എനിക്ക് ആ അഭിപ്രായമില്ല.

    ReplyDelete