Pages

പോസ്റ്റ് ഓപ്പറേറ്റീവ് ചിന്തകള്‍

പേടിച്ച് പേടിച്ച് ഒടുവില്‍ ഞാന്‍ സ്പൈന്‍ സര്‍ജ്ജറിയ്ക്ക് വിധേയനായി. 22-8-09 ശനിയാഴ്ച കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ഓപ്പറേഷന്‍ നടന്നത്. ഇന്നലെ (1-09-09) ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട് കണ്ണൂരിലെ വീട്ടിലെത്തി. രണ്ട് വര്‍ഷമായി നടുവേദന എന്നെ അലട്ടുന്നുണ്ടായിരുന്നു. അഞ്ചെട്ട് മാസമായി നടക്കാനും പ്രയാസമായി. ഫ്യൂഷന്‍ സര്‍ജ്ജറിയ്ക്കാണ് ഞാന്‍ വിധേയനായത്. ഗംഗ ഹോസ്പിറ്റലില്‍ എത്തിപ്പെട്ടതും ഡോ.രാജശേഖരന്റെ അപ്പോയ്ന്റ്മെന്റ് ലഭിച്ചതും ഒരു ഭാഗ്യം തന്നെ. ഈ ഹോസ്പിറ്റലിനെപ്പറ്റി എനിക്ക് ഏറെ പറയാനുണ്ട്. ഡോക്ടര്‍മാര്‍ മുതല്‍ മുഴുവന്‍ സ്റ്റാഫും കാണിക്കുന്ന ഹ്യൂമാനിറ്റിയും ശ്രദ്ധയും മറ്റ് ഏതെങ്കിലും ഇന്ത്യന്‍ ഹോസ്പിറ്റലുകളില്‍ ഇന്ന് ലഭ്യമാണോയെന്ന് സംശയമാണ്. സര്‍ജ്ജറിയ്ക്ക് വിധേയമാവാനുള്ള ധൈര്യവും, സര്‍ജ്ജറിയ്ക്ക് ശേഷം ആത്മവിശ്വാസവും പകര്‍ന്ന് നല്‍കുക വഴി ആയുസ്സ് തന്നെയാണ് ഗംഗ ഹോസ്പിറ്റലില്‍ നിന്ന് എനിക്ക് നീട്ടിക്കിട്ടിയത്. ഹ്യൂമാനിറ്റി എന്നത് അപൂര്‍വ്വമായ ഔഷധം തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ. വിതുമ്പിക്കൊണ്ടാണ് ഞാന്‍ ഹോസ്പിറ്റലില്‍ നിന്ന് വിട പറഞ്ഞത്. സര്‍ജ്ജറിയ്ക്ക് മുന്‍പും പിന്‍പും ഉള്ള എന്റെ ചിന്തകളില്‍ മൌലികമായ മാറ്റങ്ങള്‍ ഉണ്ടായി. അതിനെ പറ്റിയൊക്കെ വഴിയെ എഴുതാം....

5 comments:

  1. സുകുമാരേട്ടാ,

    സര്‍ജ്ജറിക്ക് ശേഷം അങ്ങ് സുഖം പ്രാപിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. അങ്ങേക്കും കുടുംബാംഗങ്ങള്ക്കും എന്‍റെ ഓണാശംസകള്‍.

    ReplyDelete
  2. Sukumaarettanu ethrayum vekam poorvasthithiyilethatte ennaashamsikkunnu

    ReplyDelete
  3. സുകുമാരേട്ടൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,

    ReplyDelete
  4. എത്രയും പെട്ടെന്നു പരിപൂർണ്ണ സുഖം പ്രാപിക്കട്ടെ എന്നാശിക്കുന്നു.

    ReplyDelete
  5. താങ്കൾ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ആശുപത്രിയെ പരിചയപ്പെടുത്തിയതിനു നന്ദി!

    ReplyDelete