ഉത്തര്‍ പ്രദേശില്‍ കടുത്ത വരള്‍ച്ചയാല്‍ ജനം കഷ്ടപ്പെടുമ്പോള്‍ മുഖ്യമന്ത്രി മായാവതി ശിലകള്‍ നിര്‍മ്മിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ഒതുക്കിയത് 656 കോടി രൂപയാണെന്ന് അസംബ്ലിയില്‍ പ്രസ്ഥാവിക്കപ്പെട്ടു. മായാവതിയ്ക്ക് പുതിയ ഹെലികോപ്റ്റര്‍ വാങ്ങാന്‍ 10 കോടി വേറെയും ഒതുക്കിയിട്ടുണ്ട്. ദോഷം പറയരുത്, വരള്‍ച്ചാ നിവാരണത്തിന് 250 കോടിയും ഒതുക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് 250 കോടി ആവശ്യപ്പെടുകയും ചെയ്യും.
സംസ്ഥാനം മുഴുവന്‍ മായാവതി, കന്‍ഷിറാം, അംബേദ്ക്കര്‍ എന്നിവരുടെയും ബി.എസ്.പി.യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെയും പൂര്‍ണ്ണകായ പ്രതിമകളുമാണ് സ്ഥാപിക്കുക. സ്മാരകങ്ങള്‍ , പാര്‍ക്കുകള്‍ എന്നിവയും തകൃതിയായി സ്ഥാപിച്ചു വരുന്നു.
മായാവതി ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ ഇത്തരം പ്രതിമകള്‍ ഇന്ത്യയൊട്ടുക്ക് സ്ഥാപിക്കാന്‍ അവര്‍ നടപടി എടുത്തേക്കും.
വരള്‍ച്ചാനിവാരണത്തിനു അനുവദിച്ചതിലും ഇരട്ടിയിലധികം തുക പ്രതിമ നിര്‍മ്മാണത്തിന് ഒതുക്കിയതില്‍ പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തപ്പോള്‍ മായാവതി അത് കേട്ട ഭാവം നടിച്ചില്ലെന്ന് പത്രറിപ്പോര്‍ട്ട്.
ReplyDeleteമാര്‍ബിളിലും മറ്റും കൊത്തിയെടുകപ്പെട്ടിട്ടുള്ള ഈ ശിലാരൂപങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആ ശിലകളില്‍നിന്ന് കൊത്തിയെടുത്തതല്ല, മറിച്ച് കല്ലിലെ ഈ ശില്‍പങ്ങള്‍ ഒഴിച്ചുള്ള ഭാഗം കൊത്തികളയുകയേ ചെയ്തിട്ടുള്ളൂ.
ReplyDeleteഇടതുപക്ഷ പിതുണയോടെ മായാവതി പ്രധാനമന്തിയായിരുന്നെങ്കില്‍ താത്വിക ആചാര്യനില്‍ നിന്നുണ്ടായേക്കാമായിരുന്ന വിശദീകരണം സ്ഥാനം തെറ്റി കമന്‍റുന്നു.
ഈ ചേച്ചിയുടെ കുറച്ചു വിശേഷങ്ങള്‍ ഞാനും എഴുതിയിരുന്നു. http://oronnu.blogspot.com/
ReplyDeleteഇതെല്ലാം ക്രിമിലല്‍ കുറ്റമായികണ്ട് സ്വയം കേസെടുക്കാന്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കോടതികളില്ലെ? ഇവരെയല്ലെ നമ്മുടെ പാവങ്ങളുടെ പാര്‍ട്ടി പ്രധാനമന്ത്രി ആക്കാന്‍ ശ്രമിച്ചതെന്ന് ഓര്‍ക്കുംബോള്‍ എനിക്ക് വരുന്ന വികാരം, ഇവിടെ രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട് !
ReplyDeleteകടത്തുകാരന്‍ പറഞ്ഞത് ശരിയായിരിക്കാം, കല്ലിലെ പ്രതിമയൊഴിച്ചുള്ള ഭാഗം ചെത്തിയെടുത്ത് കളഞ്ഞതായിരിക്കും.ഏതായാലും ഇനി നാലരക്കൊല്ലം കഴിഞ്ഞാല്‍ വീണ്ടും തട്ടിക്കൂട്ടേണ്ട മൂന്നാം മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മായവതിയല്ലാതെ വേറെ ആരെയും കാണുന്നില്ല....
ReplyDelete@കുതിരവട്ടന്‍, ഹ ഹ ഇപ്പോഴാണു ഞാന്‍ അതൊക്കെ വായിച്ചത്..നന്നായി എഴുതിയിരുന്നു...
പ്രശാന്ത്(dotcompals), ഇങ്ങനെ പൊതുമുതല്‍, പ്രതിമ നിര്‍മ്മിച്ചു ധൂര്‍ത്തടിക്കുന്നതിനെതിരെ പൊതുതാല്പര്യഹരജി ഫയല്‍ ചെയ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ പദ്ധതികളില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത് പത്രങ്ങളില്‍ വായിച്ചത് ഓര്‍ക്കുമല്ലോ. എന്തായിരുന്നു പ്രകാശ് കാരാട്ടിന്റെയും മായാവതിയുടെയും കൂടിക്കാഴ്ചകള്‍ ടിവിയില്‍ കാണുമ്പോഴുള്ള ആ രസം അല്ലേ :)
ഉത്തരപ്രദേശത്തില്‍ മെയ് 2002ല്‍ മായവതി സര്‍ക്കാരിനു പിന്തുണ ആരായിര്‍ന്നു? ബി.ജെ.പി. വാജപേയി സര്‍ക്കാരിനു ശക്തി പകരാന്‍ മായാവതിയുടെ 13 എം.പിമാരെ ഉപയോഗിച്ചത് ബി.ജെ.പി. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മായാവതിയുടെ സഹായത്തോടെ കേസുകള്‍ രണ്ടാക്കി പിരിച്ച്, സി.ബി.ഐക്ക് വെള്ളം ചേര്‍ത്ത ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാനായി സഹായിച്ചത് മായാവതി. രക്ഷപ്പെട്ടത് അദ്വാനി. അതിനു മുന്‍പ് 1995ല്‍? അന്നും ബി.ജെ.പി മായാവതിക്ക് തുണയായിരുന്നു.
ReplyDelete1996ല്‍ ബി.എസ്.പിയുമായി സഖ്യം ഉണ്ടാക്കിയത് കോണ്‍ഗ്രസ്. അതിന്റെ കേന്ദ്രസ്ഥാനത്തുള്ള ആശയം മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആവും.
http://www.indiatoday.com/itoday/22091997/covers.html
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
tholikkatti apaaram !
ReplyDeletehttp://sreejithkondotty.blogspot.com/2010/04/blog-post_08.html
ReplyDeleteഭാരതത്തില്‍ രാമനെക്കളും കൃഷ്ണനെക്കളും വിഗ്രഹങ്ങള്‍ ഉള്ള മായാവതിയെ ദൈവം ആയി പ്രഖ്യാപിക്കുക... മുപ്പതിമുക്കൊടിയുടെ കൂടെ ഒരു ഒന്ന് കൂടി.... മൊത്തം
ReplyDeleteമുപ്പത്തിമുക്കോടിഒന്ന്...
ഈ പോസ്റ്റ് വയിക്കുകമല്ലോ!
http://sreejithkondotty.blogspot.com/2010/04/blog-post_08.html