Pages

അമര്‍നാഥ് യാത്രയും, മകരജ്യോതിയും പിന്നെ ദേശീയ പണിമുടക്കും !

അമര്‍നാഥ് യാത്രയെ പറ്റി അനൂപിന്റെ extraMalayalam എന്ന ബ്ലോഗില്‍ വിശദമായ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട് . അത് വായിക്കുന്നത് അമര്‍നാഥ് തീര്‍ത്ഥാടനത്തെക്കുറിച്ചും അതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഉപകരിക്കും . ആ യാത്രയും മകരജ്യോതിയും ദേശിയ പണിമുടക്കും തമ്മില്‍ എന്ത് ബന്ധം എന്ന സംശയം ആര്‍ക്കും ന്യായമായും തോന്നാം . അതിന് മുന്‍പായി താഴെക്കാണുന്ന ഭൈരവന്‍ സമാചാരത്തിന്റെ പുതിയ ലക്കവും ഒന്ന് നോക്കുന്നത് നന്നായിരിക്കും .


(ഇമേജില്‍ ക്ലിക്കിയാല്‍ വലുപ്പത്തില്‍ വായിക്കാം)

ഇക്കഴിഞ്ഞ മെയ് 27 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയും ഇതോടൊപ്പം കൂട്ടിവായിക്കുക :

“മകരവിളക്ക്‌ മനുഷ്യസൃഷ്ടിയാണെന്ന്‌ ശബരിമല തന്ത്രി കണ്ഠരര്‌ മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മകരവിളക്കും മകരജ്യോതിയും ഒന്നല്ലെന്നും രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. മകര ജ്യോതിയും മകര വിളക്കും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌ മകരജ്യോതി. എന്നാല്‍ മകരവിളക്ക്‌ മകരജ്യോതി തെളിയുന്ന സമയത്ത്‌ പൊന്നമ്പലമേട്ടില്‍ മനുഷ്യര്‍ പ്രതീകാത്മകമായി തെളിയിക്കുന്ന വിളക്കാണ്‌.

ഈ യാഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം. ഇക്കാര്യത്തിലുണ്ടായിട്ടുള്ള അനാവശ്യ വിവാദങ്ങളില്‍ വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു. തെറ്റിദ്ധാരണയാണ്‌ വിവാദത്തിലേക്ക്‌ വഴിവെച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മകരജ്യോതി മനുഷ്യ നിര്‍മ്മിതമാണെന്ന്‌ കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവസ്വംബോര്‍ഡ്‌ മുന്‍ പ്രസിഡന്‍റ് ജി രാമന്‍നായര്‍ സൂചിപ്പിച്ചിരുന്നു.
ശബരിമലയിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് മകരജ്യോതി. ശബരിമലയില്‍ എല്ലാ പരിപാടികളും പൊലീസിന്റെയും മറ്റും സഹായത്തോടെയാണ്‌ നടക്കുന്നത്‌. അതുപോലെ പൊലീസിന്റെസഹായത്തോടെയുള്ള സംവിധാനമാണ്‌ മകരജ്യോതിയെന്നും രാമന്‍‌നായര്‍ പറഞ്ഞു.”

മനുഷ്യനിര്‍മ്മിതിയാണ് മകരജ്യോതി എന്ന് ബന്ധപ്പെട്ടവര്‍ തന്നെ തുറന്ന് സമ്മതിച്ച നിലക്ക് അടുത്ത മകരവിളക്കും ഇപ്രകാരം കൃത്രിമമായി സൃഷ്ടിച്ച് ഭക്തന്മാരെ പറ്റിക്കാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ തുനിയുമോ എന്നും മകരവിളക്ക് ആളുകള്‍ കത്തിച്ച് കാണിക്കുന്നതാണെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത വര്‍ഷവും ഈ കൃത്രിമദീപം കണ്ട് സായൂജ്യമടയാന്‍ ഭക്തര്‍ ഉത്സാഹം കാട്ടുമോ എന്നതും കണ്ടറിയാനിരിക്കുന്നതേയുള്ളൂ . ഒരു കാര്യം വ്യക്തമാണ് ശാസ്ത്രവും മനുഷ്യസമൂഹവും വിപരീതദിശകളിലേക്കാണ് സഞ്ചരിക്കുന്നത് . പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്താന്‍ വേണ്ടി ശാസ്ത്രം മുന്നോട്ടും , സമൂഹം അതിന്റെ ഭൂതകാലത്തേക്കുമാണ് പ്രയാണം . കുട്ടികള്‍ ഇപ്പോള്‍ സരസ്വതിയന്ത്രം കൈയില്‍ കെട്ടിയും പൂജിക്കപ്പെട്ട പേനകള്‍ കൊണ്ടുമാണ് പരീക്ഷകള്‍ എഴുതുന്നത് . പാഠങ്ങള്‍ അവര്‍ക്ക് ഒരു ഉപാധി മാത്രം . വിശ്വാസം ഉറുക്കുകളിലും അത്ഭുതമന്ത്രവാദങ്ങളിലുമാണ് . ഇപ്പോള്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ താളിയോലകളില്‍ എഴുതപ്പെട്ട വസ്തുതകളാണ് യഥാര്‍ത്ഥശാസ്ത്രമെന്ന് മാര്‍ക്സിസ്റ്റുകാര്‍ പോലും കരുതുന്നു .

പ്രപഞ്ചരഹസ്യം കണ്ടെത്താന്‍ വേണ്ടി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സേണ്‍-CERN) ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍' (LHC) ഉപയോഗിച്ച് നടത്തുന്ന കണികാപരീക്ഷണത്തെക്കുറിച്ച് ജോസഫ് മാഷ് അദ്ദേഹത്തിന്റെ കുറിഞ്ഞി ഓണ്‍‌ലൈന്‍ എന്ന ബ്ലോഗില്‍ എഴുതിയ പോസ്റ്റും ശാസ്ത്രകുതുകികള്‍ വായിക്കേണ്ടതാണ് .

അമര്‍നാഥില്‍ മലമുകളില്‍ പന്ത്രണ്ടായിരത്തിലധികം അടി ഉയരത്തില്‍ , അവിടെയുള്ള ഗുഹയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലും താഴെയുള്ളപ്പോള്‍ ഉരുവെടുത്ത ഐസ് കട്ടയ്ക്ക് ശിവലിംഗത്തിന്റെ ആകൃതിയാണത്രെ . ആ ഹിമലിംഗം ദര്‍ശിക്കാനാണ് വര്‍ഷം തോറും ലക്ഷക്കണക്കിന് ഭക്തര്‍ യാത്ര ചെയ്യുന്നത് . ആ യാത്രികരെ മുസ്ലീം ഭയങ്കരവാദികളില്‍ നിന്ന് രഷിക്കാന്‍ പതിനായിരക്കണക്കിന് പട്ടാളക്കാര്‍ മാസക്കണക്കിന് കാവല്‍ നില്‍ക്കേണ്ടി വരുന്നു . തീവ്രവാദവും തീര്‍ത്ഥാടനവും എല്ലാം ദൈവത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ തന്നെ എന്നതാണ് തമാശ . ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ ആട്ടിത്തെളിച്ച് എത്തിക്കുക എന്ന അള്ളാഹുവിന്റെ കല്പന പാലിക്കാന്‍ ബാധ്യസ്ഥരായവരാണ് മുസ്ലീം തീവ്രവാദികള്‍ . വിഗ്രഹാരാധന അവര്‍ക്ക് ഹറാമാണ് . നിരപരാധികളെ ബോംബ് സ്പോടനം നടത്തിക്കൊന്നാല്‍ അത് ചെയ്യുന്ന ജിഹാദികള്‍ക്ക് സ്വര്‍ഗ്ഗവും കൊല്ലപ്പെടുന്നവര്‍ക്ക് നരകവും ഉറപ്പാണത്രെ . ദൈവത്തിന്റെ ഓരോ കുസൃതികള്‍ എന്നല്ലാതെ എന്ത് പറയാന്‍ .

മേലെ പറഞ്ഞ ഐസ് (ശിവ)ലിംഗത്തിന് 12 അടി ഉയരമുണ്ടായിരുന്നത് 6 അടിയായി ചുരുങ്ങിപ്പോയെന്ന് പറഞ്ഞത് കഴിഞ്ഞ വര്‍ഷം അവിടത്തെ മുഖ്യപുരോഹിതന്‍ തന്നെയാണ് . ഭക്തന്മാരുടെ ഉച്ഛ്വാസവായുവിന്റെ ചൂട് നിമിത്തം ശിവലിംഗം ഉരുകിപ്പോവാന്‍ ഇടയുണ്ട് എന്ന് ഒരു പത്രം എഴുതിയിരുന്നു . കാഷ്മീരില്‍ യുക്തിവാദികള്‍ ഇല്ലെന്ന് തോന്നുന്നു . ഉണ്ടായിരുന്നുവെങ്കില്‍ ആ ശിവലിംഗം ഐസ് കട്ടയായി എന്തെങ്കിലും ശീതീകരണസംവിധാനത്തില്‍ സൂക്ഷിച്ച് വെച്ച് തീര്‍ത്ഥാടനക്കാലത്ത് അവിടെ പ്രതിഷ്ഠിക്കുന്നതാണെന്ന് തെളിയിക്കുമോ എന്തോ .

കാര്യകാരണപൂര്‍വ്വമായ അന്വേഷണങ്ങള്‍ വിശ്വാസങ്ങള്‍ക്ക് ആപത്ത് വരുത്തും എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ ഈ ലിംഗം ഉരുകുന്നതിനെപ്പറ്റിയും ഭക്തര്‍ക്ക് സൌകര്യം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റിയും അന്വേഷിക്കാന്‍ ഒരു ഗുപ്താക്കമ്മീഷനെ നിശ്ചയിച്ചു . ഗുഹ ശീതീകരിച്ച് താപനില സീറോ ഡിഗ്രിയില്‍ നിലനിര്‍ത്തി ശിവലിംഗം ഉരുകാതെ സൂക്ഷിക്കുക , ഭക്തര്‍ക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും പ്രാഥമികകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും 100 ഏക്കര്‍ സ്ഥലം ദാനം ചെയ്യുക എന്നെല്ലാം സര്‍ക്കാര്‍ തീരുമാനിച്ചു . ആ നൂറേക്കര്‍ ദാനം നല്‍കലും പിന്നീട് പിന്‍‌വലിക്കലുമാണ് ഇപ്പോള്‍ കാഷ്മീര്‍ കത്തിയെരിയുന്ന സ്ഥിതിയിലേക്കെത്തിച്ചത് . അതിനെ പറ്റിയൊക്കെ എഴുതാന്‍ മറ്റൊരു പോസ്റ്റ് വേണ്ടി വരും .

ഞാന്‍ പറഞ്ഞുവരുന്നത് ഇത്തരം മതപരമായ അനുഷ്ടാനങ്ങള്‍ പോലെ തന്നെയാണ് ഇടത് പക്ഷങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിവരാറുള്ള ദേശീയപണിമുടക്ക് പോലുള്ള ഉത്സവങ്ങളും . വിലക്കയറ്റവും കേന്ദ്രന്റെ ജനവിരുദ്ധനയങ്ങളുമാണത്രെ ഇത്തരം ആഘോഷങ്ങള്‍ക്കാധാരം . ഇടത് പക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം , ബംഗാള്‍,ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലേ ഇത് പൂര്‍ണ്ണമായി ആഘോഷിക്കപ്പെടാറുള്ളൂ . കേരളത്തില്‍ മദ്യമാണ് ഈ ഉത്സവങ്ങളിലെ മുഖ്യവിഭവം . മറ്റ് രണ്ട് സ്റ്റേറ്റുകളിലെ സ്ഥിതി എനിക്കറിയില്ല . അവിടെയൊക്കെ കുറേക്കാലമാ‍യി നടക്കാറുള്ളത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ബന്ദുകളാണ് . അത് കൊണ്ട് അനിഷ്ടസംഭവങ്ങള്‍ കേള്‍ക്കാറില്ല . കേരളത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റങ്ങളും പതിവാണ്.

ഇത്തരം പണിമുടക്കുകള്‍ നടത്തുന്നത് , അതിനാധാരമായി അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ വേണ്ടിയല്ല . മറിച്ച് , അമര്‍നാഥ് യാത്ര പോലെയും മകരജ്യോതി ദര്‍ശനം പോലെയും ഇടത് പാര്‍ട്ടികള്‍ ഇടക്കിടെ അനുഷ്ഠിക്കേണ്ട ഒരാചാരമാണത് . പണിമുടക്കുകള്‍ക്കും , ഹര്‍ത്താലുകള്‍ക്കും , ബന്ദുകള്‍ക്കും കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നില്ലെങ്കില്‍ ഇടത് പാര്‍ട്ടികള്‍ ഉരുകിത്തീര്‍ന്ന ശിവ(ഐസ്)ലിംഗം പോലെയും കര്‍പ്പൂരം കത്തിച്ച് കാണിക്കാത്ത മകരവിളക്ക് പോലെയും ആയിപ്പോകും . വിലക്കയറ്റം അത് കയറാന്‍ തുടങ്ങിയ കാലം തൊട്ട് വെച്ചടിവെച്ചടി കയറുന്നത് കൊണ്ടും , സര്‍ക്കാര്‍ നയങ്ങള്‍ എക്കാലവും ജനദ്രോഹമാണെന്ന് വ്യാഖ്യാനിക്കാവുന്നതാലും ഇടത് പക്ഷപ്പാര്‍ട്ടികളുടെ ഭാവിയെപറ്റി ആശങ്കയില്ല . എന്നാല്‍ അമര്‍നാഥിലെ ശിവലിംഗത്തിന്റെയും ശബരിമലയിലെ മകരജ്യോതിയുടെയും കാര്യം അങ്ങനെ ശോഭനമല്ല .

പണിമുടക്കും ബന്ദും ഹര്‍ത്താലും നടക്കുന്ന ദിവസം കുട്ടി മരിക്കാനിട വരുന്നത് ലോറന്‍സ് പറഞ്ഞ പോലെ പണിമുടക്കിന്റെ കുറ്റം കൊണ്ടല്ല. യമധര്‍മ്മനെക്കൊണ്ട് പണിമുടക്കിക്കാന്‍ കഴിയാത്തത് കൊണ്ടാണ് . അതെങ്ങനെ . തൊട്ട അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ് നാട്ടിലും ജനജീവിതം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞോ ? പിന്നെയല്ലെ അന്തകന്‍ പണിമുടക്കാന്‍ !

35 comments:

  1. മാഷെ,
    മാഷുപറഞ്ഞതില്‍ സത്യമില്ലാതില്ല എന്നു ഞാന്‍ പറഞ്ഞാല്‍ അതു അസത്യമാവില്ലെന്നു സത്യം ചെയ്യേണ്ടി വരുമൊ?

    ഒരു തമാശ പറഞ്ഞ് നോക്കിയതാണ്.

    എല്ലാ കാര്യങ്ങളോടും യോജിക്കുന്നു.

    മകര വിളക്കു തെളിയിക്കുന്നതു ദീപാരാധനക്കു വിളക്കു തെളിക്കുന്ന പോലെയാണ് എന്നും രാഹുല്‍ പറഞ്ഞീട്ടുണ്ടു. അതു ആ അര്‍ഥത്തില്‍ തന്നെ എടുക്കാം എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  2. മാഷെ മുകളില്‍ കൊടുത്തിരിക്കുന്ന വാദഗതികളോട് യോജിക്കേണ്ടി വരും... 2008 പിറന്നിട്ട് ഇന്നലത്തേക്ക് എത്ര പണിമുടക്കുകളും ഹര്‍ത്താലുകളുമാണ് ഉണ്ടായത് എന്നറിയാമോ... ഒരു മഹാനുഭാവന്‍ അയച്ച ഇ മെയില്‍ പ്രകാരമാണെങ്കില്‍ ഇന്നലത്തേത് ചേര്‍ത്ത് 53 എണ്ണമാണ്... പോരാത്തതിന് പബ്ലിക്ക് ഹോളീഡേയ്സും... ജനം മുടക്കുകള്‍ ആഘോഷിച്ചില്ലെങ്കിലേ പറയേണ്ടതുള്ളൂ.. ഈയുള്ളവന്‍ വിദേശത്താണ് താമസം എങ്കിലും വീട്ടിലുള്ളവര്‍ ഹര്‍ത്താലും പണിമുടക്കും ആവും വിധി ആഘോഷിക്കുന്നുണ്ട്... കേള്‍ക്കുമ്പോള്‍ ചെറിയ ലജ്ജ തോന്നുന്നുണ്ടെങ്കിലും ആരാണ് ഇവ നിരോധിക്കണമെന്നോ അല്ലെങ്കില്‍ പണിമുടക്ക് പ്രഖ്യാപിക്കുന്ന ദിവസം ജോലി ചെയ്യണമെന്നോ കരുതുന്നത്... ഇന്നലെ മാത്രം കേരളത്തിന് സംഭവിച്ച് നഷ്ടം 700 കോടി രൂപ ആണെന്ന് മനോരമ പത്രം വായിച്ചപ്പോള്‍ മനസിലായി... രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ആണെങ്കില്‍ എന്തിനാണിങ്ങനെ ജനദ്രോഹപരമായ നിലപാടുകള്‍ സ്വീകരിക്കുന്നു...

    ഒരു സംശയം കൂടി ഉണ്ട് താങ്കളുടെ ലേഖനം ശബരിമലയേയും അമര്‍നാഥ് ക്ഷേത്രത്തേയും കുറിച്ചോ അതോ...ഇത്തരം പണിമുടക്കും ഹര്‍ത്താലുകളേയും കുറിച്ചോ... ആദ്യത്തേതാണെങ്കില്‍ താല്‍പ്പര്യമില്ല സംസാരിക്കാന്‍... രണ്ടാമത്തേതാണെങ്കില്‍ എന്‍റെ അഭിപ്രായം വായിക്കണേ....

    ReplyDelete
  3. മാഷെ,മകരവിളക്ക് അടുത്തകൊല്ലവും കത്തിക്കും.ദേവസ്വം മന്ത്രി ദൈവ വിശ്വാസി ആ
    യിരുന്നെങ്കില്‍ ഒരു പക്ഷെ കത്തിക്കാതിരുന്നേനെ.നിരീശ്വരവാദിയായ മന്ത്രിക്ക് അതി
    നുള്ള ധൈര്യം ഉണ്ടാകില്ല.രാഹുലല്ല സാക്ഷാല്‍ അയ്യപ്പന്‍പറഞ്ഞാല്‍ പോലും ഭക്ത-
    കുണ്ടാമണികള്‍ മകര വിളക്ക് തൊഴാന്‍ പോകാതിരിക്കില്ല. ഗീവര്‍ഗീസ് പുണ്യാളനെ
    പോപ്പ് വിശുദ്ധന്മാരുടെ പട്ടികയില്‍ നിന്ന് എന്നേ ചാടിച്ചു വിട്ടതാണ്.എന്നിട്ട് ഭക്തര്‍
    കൈവിട്ടൊ?പാമ്പിനെ കാണുമ്പോള്‍ ഭക്തര്‍ ഇപ്പോഴും വിളിക്കുന്നത് ഇങ്ങേരെത്തന്നെ.
    അഭിമന്യു. ആരക്കുഴ.

    ReplyDelete
  4. പ്രതീകാത്മകമായി തെളിയിക്കുന്ന വിളക്കുകള്‍ മാത്രമാണു് കത്തുന്നതു്, എന്ന് പ്രതീകാത്മകമായ ഈ ലോകത്ത് തോന്നുമ്പോള്‍ , പ്രതീകം എന്ന പദത്തിന്‍റെ അര്ത്ഥം അനര്‍ത്ഥം ആകാതിരിക്കട്ടെ.!

    ReplyDelete
  5. മാഷേ, കുറച്ചു നേരം ഇരുന്നു ചിന്തിച്ചാല്‍ തോന്നും ഇപ്പറയുന്ന ഓരോ ism-ഉം ആത്മീയതയും ഒന്നു തന്നെ. എന്‍റെ എളിയ അറിവ് വച്ചിട്ട്, ഭാരതീയ പൗരാണിക ഗ്രന്ഥങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കണം എന്നൊന്നും പറയുന്നില്ല. പിന്നെ ഓരോ മനുഷ്യന്‍റെയും മനസ്സ് അനുസരിച്ചാണ് ദൈവം എന്ന സങ്കല്‍പം. അതിനുള്ള സ്വാതന്ത്ര്യം ഓരോ ദേഹത്തിനും ഉണ്ട്.

    ചിലര്‍ക്ക് ശ്രീകൃഷ്ണനെ ആയിരിക്കും ഇഷ്ടം, മറ്റു ചിലര്‍ക്ക് ഭദ്രകാളി, അല്ലെങ്കില്‍ ശിവന്‍, അല്ലെങ്കില്‍ അയ്യപ്പന്‍, മുതലായവര്‍. പല തലങ്ങളിലുള്ള ചിന്താധാരകള്‍ അടങ്ങിയതാണ് മനുഷ്യന്‍റെ പൊതുജീവിതം. മനുഷ്യന് സമാധാനവും ശാന്തിയും തോന്നാന്‍ ഏതെങ്കിലും ഒരു ആചാരം കാരണമാകുമെങ്കില്‍ ആര്‍ക്കാ ചേതം?

    ഒരു ദൈവവിശ്വാസി അല്ലെങ്കില്‍ വിഗ്രഹവിശ്വാസി അയ്യപ്പനെ കുറിച്ച് പറയുന്നതിനേക്കാള്‍ വികാരത്തോടെയാണ് ഒരു കമ്മ്യൂണിസ്റ്റ് (അന്ധ)വിശ്വാസി മാര്‍ക്സിനെക്കുറിച്ച് അല്ലെങ്കില്‍ വി എസ്-നെ കുറിച്ച് അല്ലെങ്കില്‍ പിണറായിയെക്കുറിച്ച് അന്ധമായി സംസാരിക്കുന്നത്! അപ്പോള്‍ പിന്നെ എന്താ വ്യത്യാസം !!!

    ഒന്നാലോചിച്ചാല്‍ മിക്കവാറും എല്ലാ മനുഷ്യരും അന്ധരാണ്, ഞാനുള്‍പ്പെടെ. പിന്നേയ് അന്ധന്മാര്‍ ആനയെ വിലയിരുത്തുന്നതുപോലെ വെറുതെ നമ്മള്‍ എന്തിനാ ആന ചൂല് പോലെ എന്നൊക്കെ പറയുന്നത്...

    ReplyDelete
  6. അനില്‍ , മകര വിളക്കു തെളിയിക്കുന്നത് ദീപാരാധനക്കു വിളക്കു തെളിക്കുന്ന പോലെയാണ് എന്നും രാഹുല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് രാഹുലിന്റെ വാഗ്‌ചാതുര്യം . മകര വിളക്ക് പൊതുവെ എങ്ങനെയാണ് ഭക്തര്‍ കണ്ടിരുന്നത് ? വിളക്ക് പ്രത്യക്ഷപ്പെടുന്ന, അഥവാ അത് കൊളുത്തിക്കാണിക്കുന്ന സമയത്ത് കൈരളിയടക്കം ചാനലുകള്‍ എപ്രകാരമാണ് ആ മുഹൂര്‍ത്തത്തെ വര്‍ണ്ണിച്ചിരുന്നത് ? രാഹുല്‍ പറഞ്ഞ പോലെ ലളിതമല്ല അത് . ലക്ഷക്കണക്കിന് ഭക്തര്‍ വൃതം നോറ്റ് ശബരിമല ദര്‍ശനം നടത്തുന്നത് , അയ്യപ്പന് ദൈവികശക്തിയുണ്ടെന്നും തങ്ങളുടെ ദുരിതങ്ങള്‍ അകറ്റുമെന്നുമുള്ള പ്രതീക്ഷയിലാണ് . അല്ലാതെ വെറുതെ ടൂറിസ്റ്റുകളായിട്ടല്ല . ആ അയ്യപ്പന്റെ അഭൌമമായ ശക്തിയുടെ നിദര്‍ശനമായിട്ടാണ് ഭക്തര്‍ മകരവിളക്കിനെ കാണുന്നത് . ഇക്കാലമത്രയും ഭക്തര്‍ കണ്ടുകൊണ്ടിരുന്നത് ആരൊക്കെയോ കത്തിക്കുന്ന വെളിച്ചം മാത്രമായിരുന്നു എന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത് . അതില്‍ അയ്യപ്പന് പ്രത്യേകിച്ചൊരു പങ്കുമില്ല എന്നും വെളിവാക്കപ്പെട്ടു. ക്ഷേത്രത്തില്‍ നിന്നും ദൂരെ മാറി വനാന്തര്‍ഭാഗത്ത് അത്തരം ഒരു വെളിച്ചം കത്തിച്ച് കാട്ടപ്പെട്ടത് , അയ്യപ്പന്റെ അത്ഭുതകൃത്യമാണെന്ന് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ കള്ളത്തരമായിരുന്നു എന്നതാണ് ഈ രാമന്‍ നായര്‍ പറഞ്ഞതിന്റെ പച്ചമലയാളം . രാഹുല്‍ ഈശ്വര്‍ ഒരു കൊടിയ വഞ്ചനയെ വെള്ള പൂശുകയായിരുന്നു . അടുത്ത കൊല്ലം മകരം ഒന്നിന് ശബരിമല ക്ഷേത്രത്തില്‍ ദീപാരാധനയും അവിടെത്തന്നെ വിളക്ക് കൊളുത്തലും മതി എന്നും അങ്ങകലെ കാട്ടില്‍ വെളിച്ചം ഉണ്ടാക്കേണ്ട എന്നും ദേവസ്വം ബോര്‍ഡ് തീരുമാനിക്കുമോ അതോ ഇതൊന്നുമറിയാത്ത അയല്‍‌സംസ്ഥാനങ്ങളിലെ ഭക്തരെ പറ്റിക്കാന്‍ പഴയ പോലെ കൃത്രിമജ്യോതി തെളിക്കുമോ എന്നുമാണ് അറിയേണ്ടത് .

    ReplyDelete
  7. പ്രിയ രതീഷ് കുമാര്‍ , ദൈവമോ അല്ലെങ്കില്‍ ഒരു പ്രപഞ്ചശക്തിയോ തല്‍ക്കാലം തര്‍ക്കവിഷയമാക്കാന്‍ എനിക്ക് താല്പര്യമില്ല . കാരണം ദൈവം ഉണ്ട് എന്ന് പറയപ്പെട്ട അന്നുമുതലേ ഇല്ല എന്നും പറഞ്ഞുവരുന്നുണ്ടാവണം. മനുഷ്യന്റെ സാമാന്യബുദ്ധിക്ക് വഴങ്ങാത്ത ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് തര്‍ക്കങ്ങള്‍ തുടരുകയും ചെയ്യും . എന്നാല്‍ വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യര്‍ അനുവര്‍ത്തിച്ചു വരുന്ന ആചാരാനുഷ്ഠാനങ്ങളുടെ അസംബന്ധങ്ങള്‍ ചോദ്യം ചെയ്യുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം . ഇടത് പക്ഷം നടത്തുന്ന പണിമുടക്കുകളും അസംബന്ധമായ ആചാരങ്ങള്‍ മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാവും . മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു ഫലം ഉണ്ടാവണം , അല്ലെങ്കില്‍ ഫലം ഉണ്ടാക്കണം . പണിമുടക്കുകള്‍ക്ക് വേണ്ടിയുള്ള പണിമുടക്ക് , ബന്ദുകള്‍ക്ക് വേണ്ടിയുള്ള ബന്ദ് അതാണ് അവര്‍ നടത്തുന്നത് . തീര്‍ച്ചയായും അടുത്ത വര്‍ഷം ആഗസ്റ്റിലും അവര്‍ ഒരു ദേശീയ പണിമുടക്ക് നടത്തിയിരിക്കും .പണിമുടക്കിന്റെ കാരണത്തിന് അതിനടുപ്പിച്ച് പേര്‍ വിളിക്കും . പേര്‍ മിക്കവാറും വിലക്കയറ്റം , ആഗോളീകരണം,ജനദ്രോഹം ഇത്യാദികള്‍ തന്നെ അവാനാണ് സാധ്യതയും . അപ്പോള്‍ എല്ലാം വെറും വിശ്വാസങ്ങള്‍ മാത്രമാണെന്നും അത്തരം വിശ്വാസങ്ങള്‍ അനുസരിച്ച് നിര്‍വ്വഹിക്കപ്പെടുന്ന ആചാരങ്ങളുടെ ഫലമായി മനുഷ്യക്കുരുതികളും ദൈനംദിനജീവിതത്തില്‍ തടസ്സങ്ങളും അനാവശ്യമായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു . ഭക്തര്‍ക്ക് ശാന്തവും സമാധാനപരവുമായ ഒരന്തരീക്ഷത്തില്‍ വെച്ച് പ്രാര്‍ത്ഥിക്കാമായിരുന്നു . ആള്‍ക്കൂട്ടവും തിക്കും തിരക്കും ബഹളവും ഒഴിവാക്കാമായിരുന്നു . രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ജനോപകാരപ്രദമായ സാമൂഹ്യസേവനങ്ങള്‍ ചെയ്യാമായിരുന്നു . അല്ലെങ്കില്‍ ഇങ്ങനെ പൊതുജനങ്ങളെ ബന്ദികളാക്കുന്ന ദ്രോഹം ചെയ്യാതെയെങ്കിലുമിരിക്കാമായിരുന്നു . ഇത്രയേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ‍ ...

    ReplyDelete
  8. അഭിമന്യു , പരിചയപ്പെട്ടതില്‍ സന്തോഷം . ശരിയാണ് ഇത്തരം അസംബന്ധങ്ങള്‍ തുടരുക തന്നെ ചെയ്യും .. എന്നാലും അതൊക്കെ ചൂണ്ടിക്കാട്ടുകയെങ്കിലും ചെയ്യാമല്ലൊ .

    ReplyDelete
  9. വേണു , ജീവിതത്തില്‍ സന്തോഷവും ആസ്വാദനവും ഒക്കെ ലഭിക്കാന്‍ ഇങ്ങനെ ചില കലാപരിപാടികളും ചമയങ്ങളും വിനോദങ്ങളും എല്ലാം അത്യന്താപേക്ഷിതമാണ് . പക്ഷെ ഫലത്തില്‍ എല്ലാം സംഘര്‍ഷത്തിലും നരഹത്യയിലും ഒക്കെ എത്തിപ്പോകുന്നു . ജീവിതത്തില്‍ സന്തോഷങ്ങളുടെയും സംതൃപ്തികളുടെയും അളവ് കൂട്ടാനുതകുന്നവയാവണം എല്ലാ ചടങ്ങുകളും സമ്പ്രദായങ്ങളും , അല്ലാതെ ജീവിതത്തിന് വിഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാവരുത് . ഇതൊക്കെ സഹജീവികളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഞാന്‍ പറയുന്നത് എന്ന് മനസ്സിലാക്കുമല്ലൊ ..

    ReplyDelete
  10. ശ്രീകണ്ഠകുമാര്‍ , ഒരു ദൈവവിശ്വാസി അല്ലെങ്കില്‍ വിഗ്രഹവിശ്വാസി അയ്യപ്പനെ കുറിച്ച് പറയുന്നതിനേക്കാള്‍ വികാരത്തോടെയാണ് ഒരു കമ്മ്യൂണിസ്റ്റ് (അന്ധ)വിശ്വാസി മാര്‍ക്സിനെക്കുറിച്ച് അല്ലെങ്കില്‍ വി എസ്-നെ കുറിച്ച് അല്ലെങ്കില്‍ പിണറായിയെക്കുറിച്ച് അന്ധമായി സംസാരിക്കുന്നത് ! ഞാനും അത് തന്നെയാണ് പറഞ്ഞ് വന്നത് .


    എന്നാല്‍ , ഒന്നാലോചിച്ചാല്‍ മിക്കവാറും എല്ലാ മനുഷ്യരും അന്ധരാണ് എന്ന് പറയുന്നിടത്ത് അല്പം പ്രശ്നമുണ്ട് . ഈ അന്ധത എന്നത് കൊണ്ട് ശ്രീകണ്ഠകുമാര്‍ എന്താണുദ്ദേശിക്കുന്നത് എന്ന് പറഞ്ഞാലേ എനിക്കെന്തെങ്കിലും പറയാന്‍ കഴിയൂ . പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ച് പ്രാചീനമനുഷ്യര്‍ക്കുണ്ടായിരുന്ന അന്ധത ഏതായാലും ആധുനികമനുഷ്യനില്ല . എന്നാല്‍ അന്ധത പൂര്‍ണ്ണമായും മാറിയിട്ടുമില്ല . ഇന്നത്തെ നിലയില്‍ എന്നെങ്കിലും മാറുമോ എന്ന് പറയാനും കഴിയില്ല . അന്വേഷണങ്ങള്‍ തുടരുന്നു . അത്രയല്ലെ മനുഷ്യര്‍ക്ക് കഴിയൂ !

    ReplyDelete
  11. Namaste K.P.Sukumaran Sir.

    Thank you for complimenting me on my "Vag chaturyam". But I am sad to reject your compliment. It is not my "Vak chaturyam" but
    I simply told the truth and the meaning of that particular symbolism which is followed for 1000's of years.

    And remember Lord Ayyappa built a mosque for Babar(Vavar) 1000 years ago in Sabarimala. He was a great social reformer, philosopher and yogi.

    Your Cynicism, ellathitul dosham kanunna swabhavam, Njan viswasikunathu matram shari baki ellam thettanenna leftist dharshtyam...See in a global level where that view point is. People are throwing it to the dustbins of history

    ReplyDelete
  12. 300 years of Moghal rule, 200 years of British rule, 75 years of Communist supremacy couldnt destroy Sanatana Dharma...And you believe some so-callled YUKTIVADIKAL will destroy it.

    100 years back foreigners told Ayurveda is nothing but tribal people's old medicine who doesnt know English medicines

    75 years back they told Yoga is nothing but a waste of time sitting on your head without any meaning,

    50 years back they told, Indian spirituality is "paganism", non-sense and stupidity.

    In 2008, look where they are Ayurveda has a global reach, Yoga is taught officialy in more than 120 nations. Indian spirituality is the world wide leader and the fastest growing philosophy in West and America.

    I end with the last 2 lines of Mohammed Iqbal in "Saare Jahan Se Achcha, Hindustan Haamara"...

    "Yunaan-o-misr-o-roma, sab mit gaye jahan se,
    ab tak magar he baki naam or nishaan haamara

    Kuch baat hai hi hasti mitti nahi haamari
    sadiyon raha hei dushman, door e zaman hamara

    "The Greek, Egyptians, Romans have all got lost, But we still remain

    "There is something in this land that is beyond destruction, something that is eternal eventhough time has remained our enemy"

    Saare Jahan Se Acha Hindustan Haamara.
    Jai Hind

    ReplyDelete
  13. പ്രിയ രാഹുല്‍ ഈശ്വര്‍ , ഞാന്‍ പറയുന്നത് മാത്രം ശരിയെന്ന ലെഫ്റ്റ് ധാര്‍ഷ്ട്യം ഒന്നും എനിക്കില്ല . എല്ലാറ്റിലും ദോഷം മാത്രം കാണുന്ന സിനിസിസവുമില്ല . ഞാന്‍ ഉന്നയിച്ച ഒരു പ്രശ്നത്തിനും രാഹുല്‍ ഉത്തരം പറയാതെ , ആയുര്‍വേദ യോഗയുടെ മഹത്വം മാത്രമാണ് പറഞ്ഞത് .

    എന്റെ പ്രധാന വാദം ഇതാണ് . ദൈവ വിശ്വാസത്തോടനുബന്ധിച്ച് എല്ലാ മതങ്ങളിലുമുള്ള ഭക്തരും വിശ്വാസികളും കാട്ടിക്കൂട്ടുന്ന ചടങ്ങുകളും ആചാരങ്ങളും അനുഷ്ടാനങ്ങളും അസംബന്ധങ്ങളും ദൈവസങ്കല്പത്തിനു പോലും വിരുദ്ധവുമാണ് .

    ദൈവം എന്നാല്‍ പ്രാര്‍ത്ഥനയിലും , കാണിക്കകളിലും , നിവേദ്യങ്ങളിലും , പൂജകളിലും സം‌പ്രീതനായി ഉദ്ധിഷ്ടകാര്യം സാധിച്ചു കൊടുക്കുന്ന ആളാണോ ? ആരാണ് ഇതൊക്കെ പറഞ്ഞത് ? മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിധിയില്ല . ഇതിലൊക്കെ ദൈവം ഇടപെടുമോ ? അതോ ദൈവം, പ്രാര്‍ത്ഥിച്ചില്ലെങ്കിലും പാരിതോഷികങ്ങള്‍ നല്‍കിയില്ലെങ്കിലും സര്‍വ്വചരാചരങ്ങളെയും പരിപാലിക്കുമോ ? നിങ്ങള്‍ക്ക് ഒന്നിലും സംശയമില്ലേ ? എല്ലാം മനസ്സിലാക്കിയോ ? അമ്പലങ്ങളും പള്ളികളും പ്രാര്‍ത്ഥനയും പൂജയും ഒന്നുമില്ലാത്ത മനുഷ്യനൊഴികെയുള്ള മറ്റ് ജീവജാലങ്ങളുടെ ഗതിയെന്താണ് ?

    പിന്നെ യോഗയും ആയുര്‍വ്വേദവും . ആയുര്‍വേദമെന്നാല്‍ ഇന്ന് സുഖചികിത്സയാണ് . അതായത് മസ്സാജ് , ഉഴിച്ചല്‍ പിഴിച്ചല്‍ തുടങ്ങിയവ . തടവി,ഉഴിഞ്ഞു കൊടുക്കുന്നതിന്റെ സുഖം അനുഭവിക്കാന്‍ വിദേശികളും ധാരാളം വരുന്നുണ്ട് . എന്ന് വെച്ച് ആയുര്‍വേദത്തിലുള്ള കഷായം , ഗുളിക, ലേഹ്യം , എണ്ണ, കുഴമ്പ് എന്നിവ ഉപയോഗിച്ച് മനുഷ്യനെ ബാധിക്കാനിടയുള്ള സര്‍വ്വ രോഗങ്ങളേയും മാറ്റിക്കളയാം എന്ന് രാഹുല്‍ പോലും കരുതുകയില്ല .

    നമുക്ക് ഇത്രയൊക്കെ പറഞ്ഞ് അഭിമാനിക്കാനേ കഴിയൂ രാഹുല്‍ . സനാതനധര്‍മ്മം, യോഗ, ആയുര്‍വേദം ,സ്പിരിച്വാലിറ്റി , വാസ്തു , ജ്യോതിഷം തുടങ്ങിയവ . പക്ഷെ ഇത് കൊണ്ടൊന്നും ഈ ലോകത്ത് ഇനി ജീവിയ്ക്കാന്‍ പറ്റില്ല രാഹുല്‍ .. മൈക്രോ സോഫ്റ്റിന്റെ വിന്‍ഡോസ് ഇല്ലാത്ത ഒരു ലോകം ഇനി രാഹുലിന് സങ്കല്പിക്കാന്‍ പറ്റുമോ ? ലിനക്സ് ഇല്ലേ എന്ന് ആരും ചോദിച്ചേക്കരുതേ . ലിനക്സ് എന്ന് പറയുന്നതും സനാതനത്തില്‍ പെട്ടതല്ലല്ലൊ . നമുക്ക് ഇതൊക്കെ മതി വീമ്പ് പറയാന്‍ അല്ലേ ? മൊട്ട് സൂചി പോലും കണ്ടുപിടിച്ചത് മറ്റുള്ളവരാണ് . നമ്മള്‍ പിന്നെ പൂജ്യം കണ്ടുപിടിച്ചല്ലൊ അല്ലേ ?

    ReplyDelete
  14. രാഹുല്‍ , രണ്ട് വാക്ക് കൂടി പറഞ്ഞോട്ടെ മുഷിയരുത് . നമ്മള്‍ക്ക് ഇന്ന് ജീവിയ്ക്കണമെങ്കില്‍ ധാരാളം സാങ്കേതികജ്ഞാനങ്ങളും , ഉപകരണങ്ങളും , സധനസാമഗ്രികളും എല്ലാം വേണം . എന്നാല്‍ ഇതൊക്കെ കണ്ടുപിടിക്കപ്പെട്ടതില്‍ ഭാരതത്തിന്റെ സംഭാവന പൂജ്യം മാത്രമാണ് . ഞങ്ങളുടെ രാജ്യത്ത് ഇന്നയിന്നതെല്ലാം കണ്ടുപിടിച്ചില്ല്ലേ എന്ന് മറ്റൊരു രാജ്യക്കാരും നമ്മെപ്പോലെ വീമ്പ് പറയുമെന്ന് തോന്നുന്നില്ല . മനുഷ്യനുപകരിക്കുന്ന ഒന്നും തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന അപകര്‍ഷതാ ബോധം അബോധമനസ്സില്‍ പേറുന്നത് കൊണ്ടാവണം , നമ്മളുടെ ആയുര്‍വേദ , യോഗ , വാസ്തു , ജ്യോതിഷം , മന്ത്രവാദം , സനാതനം , ഭാരതീയതത്വചിന്ത എന്നൊക്കെ പറഞ്ഞ് കോമ്പന്‍സേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് . ശരിയല്ലെ ?

    ReplyDelete
  15. "And remember Lord Ayyappa built a mosque for Babar(Vavar) 1000 years ago in Sabarimala"

    ആയിരം കൊല്ലമോ?! ഇത്തിരി ഉപ്പുതരാമോ ആര്‍ക്കെങ്കിലും? അതുകൂട്ടിയെങ്കിലും മേല്‍പ്പറഞ്ഞതൊന്നു വിഴുങ്ങാനാ...

    എന്തോ അത്യാവശ്യമന്ത്രം‌പോലും അറിയാത്ത കണ്ഠരരുടെ പിന്‍‌തലമുറയാണല്ലോ അല്ലേ!

    ReplyDelete
  16. ലേഖനം വളരെ നന്നായിടുണ്ട്. രാഹുലിന്റെ വാദങ്ങള്‍ കൌതുകം ഉണര്‍ത്തുന്നതാണ്. 2006 ലെ കൈരളിയുടെ മകരവിളക്ക്‌ തല്‍സമയ സംപ്രേക്ഷണം രാഹുല്‍ ആയിരുന്നു anchor ച്യ്തത്. അന്ന് അദ്ദേഹം മകരജ്യോതിയെപറ്റി പറഞ്ഞത് ഇതു ഭൂത ഗണങ്ങള്‍ അയ്യപ്പനെ പൂജിക്കുവാന്‍ വേണ്ടി ചെയ്യുന്നതാണ്‌ എന്നാണ്. ഇപ്പോള്‍ ഗതയ്ന്തര്മില്ലാതെ സത്യം തുറന്നു പറയേണ്ടി വന്നു. മകരജ്യോതിയും മകരവിളക്കും രണ്ടാണന്നു സ്ഥാപിക്കുവാന്‍ നടത്തുന്ന അഭ്യാസങ്ങളും രസകരമാണ്. സംപ്രേക്ഷണത്തിന്റെ വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക.

    http://in.youtube.com/watch?v=legH7DDmrIc&eurl=http://www.orkut.co.in/FavoriteVideos.aspx?uid=15771219850747719363

    ReplyDelete
  17. ശ്രീ അഞ്ചരകണ്ടി നാം കൂടുതലൊന്നും കണ്ടുപിടിക്കാത്തത് നമ്മള്‍ ആധുനിക ഭാരതീയന്‍ മാരുടെ കുഴപ്പമല്ലേ. പൂര്‍വികന്മാര്‍ അവരുടെ പ്രാപ്തിക്കനുസരിച്ചു തന്ന അറിവുകള്‍ കാലാനുസ്രുതമായി പാരിഷ്കരിക്കാന്‍ നമുക്കായില്ല എന്നതല്ല്ലേസത്യം. എല്ലാശാസ്ത്രവും ഇവിടെയുണ്ടായിരുന്നെന്നു പറയാന്‍ മാത്രം വിഡ്ത്തം ഇല്ല. പക്ഷേ കുറെയൊക്കെ ഉണ്ടായിരുന്നു. ഉദാ:- രക്തചംക്രമണവ്യവസ്തയെ പറ്റി ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നു (ഹ്രിദയത്തിന്റെ 4 അറകളെ പറ്റി അറിവില്ലായിരുന്നു ശരിതന്നെ). അതിനെ ആധുനികലോകത്തിനുതകുംവിധം പരിഷ്കരിക്കാന്‍ നാം അധുനികര്‍ക്ക് കഴിഞില്ല. നാം അതിനുശ്രമിക്കാതെ എല്ലാം അന്ധ വിശ്വാസം എന്നുപറഞ്ഞു പടിഞ്ഞാറോട്ടുനോക്കിയിരുന്നു. ജ്യോതിശാസ്ത്രം (ജ്യോതിഷമല്ല) മുതലായവയെപറ്റിയും അതുതന്നെപറയാം. ഇവിടെ ഒന്നുമില്ലാതിരുന്നു എന്നുപറയുന്നതും ഇവിടെ എല്ലാമുണ്ടായിരുന്നു എന്നുപറയുന്നതും ഒരുപോലെ വിഡ്ഡിത്തം അല്ലേ.

    ReplyDelete
  18. സഞ്ജു , വിഢിത്തം പോലുള്ള വാക്കുകള്‍ ഒഴിവാക്കുക . നാം ഒരു ഭൌതിക ലോകത്തിലാണ് ജീവിയ്ക്കുന്നത് . അങ്ങനെ ജീവിയ്ക്കാന്‍ നമുക്ക് നിരവധി ഭൌതിക സാമഗ്രികള്‍ ആവശ്യമുണ്ട് . അത്തരം ഭൌതിക സാമഗ്രികളുടെ കണ്ടുപിടുത്തങ്ങളില്‍ ഇന്‍ഡ്യയുടെ സംഭാവന താരതമ്യേന പൂജ്യം ആണെന്നാണ് ഞാന്‍ പറഞ്ഞത് . രക്തചംക്രമണ വ്യവസ്ഥ ഭാരതിയമുനിമാര്‍ മനസ്സിലാക്കിയിരുന്നു,ശ്രുശ്രുതന്‍ ശസ്ത്രക്രിയ ചെയ്തിരുന്നു എന്നൊന്നും വീണ്‍ അവകാശവാദങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല . തത്വചിന്തകളും ആത്മീയദര്‍ശനങ്ങളും കൊണ്ട് ഒരു ജനതയ്ക്ക് ജീവിയ്കാന്‍ കഴിയില്ല . പിന്നെ മനസ്സിനെ സംസ്കരിക്കാന്‍ നല്ല വിദ്യാഭ്യാസവും സുശിക്ഷിതരായി വളര്‍ത്തപ്പെടലുമാണ് വേണ്ടത് . ഇപ്പറയുന്ന ആര്‍ഷഭാരതചിന്തയും ,ഋഷിപാരമ്പര്യവും , സനാതനധര്‍മ്മവും , ആത്മീയ ആള്‍ദൈവങ്ങളും , മുക്കിന് മുക്കിന് ക്ഷേത്രങ്ങളും ഒക്കെ ഉണ്ടായിട്ടും നമ്മുടെ ഇന്നത്തെ സാംസ്ക്കാരിക നിലവാരം എന്താണ് ? പിഞ്ചു ബാലികമാര്‍ക്ക് പോലും വഴിനടക്കാമോ ഇന്ന് സ്വസ്ഥമായി പൊതുവഴികളിലൂടെ ? നാം ഈ സങ്കുചിതവും അര്‍ഥശൂന്യവുമായ ദേശീയവാദത്തില്‍ നിന്നും ദുരഭിമാനം വിട്ട് ആഗോള വിശാലതയിലേക്ക് കടന്ന് വരണം . ലോകത്തിലെവിടെയുമുള്ള കണ്ടുപിടുത്തങ്ങളും മനുഷ്യരാശിയുടെ പൊതു വൈജ്ഞാനികസമ്പത്താണ് . ഒരു രാജ്യത്തിന് മാത്രമായി അറിവുകളോ കണ്ടെത്തലുകളോ ഇല്ലെന്ന് മനസ്സിലാക്കുക . വ്യാപകമായ തെറ്റിദ്ധരിപ്പിക്കലുകള്‍ക്ക് അടിമപ്പെട്ട സമൂ‍ഹത്തിന്റെ പ്രതിനിധി ആയത് കൊണ്ടാണ് സഞ്ജുവിനും ഇങ്ങനെയൊക്കെ തോന്നുന്നത് . നാം ഇന്ന് അനുഭവിക്കുന്ന ഈ സുഖസൌകര്യങ്ങള്‍ ഒരുക്കിത്തരാന്‍ അനേകം ശാസ്ത്രജ്ഞര്‍ ജീവിതം പോലും വിസ്മരിച്ച് അഹോരാത്രം പണിയെടുത്തിട്ടുണ്ട് . വല്ലപ്പോഴെങ്കിലും അവരെ ഓര്‍ക്കുക . മനുഷ്യര്‍ക്ക് ഒരു ഉപകാരവും ചെയ്യാത്ത , വായ കൊണ്ട് പ്രഭാഷണങ്ങള്‍ മാത്രം നടത്തുന്ന ആത്മീയദൈവങ്ങളെയും , രാഷ്ട്രീ‍യക്കാരേയും ആരാധിക്കാനേ ഭാരതീയര്‍ക്ക് അറിയാവൂ . ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിമാര്‍ സ്വന്തം പ്രതിമ അനാച്ഛാദനം നടത്തുന്ന നാടാണിത് .

    ReplyDelete
  19. വിഡ്ഡിത്തം എന്ന വാക്ക് ഉപയോഗിച്ചതില്‍ ക്ഷമിക്കുക താങ്കളെ ഏതെങ്കിലും രീതിയില്‍ വിഷമിപ്പിക്കാന്‍ അല്ല അതുപയോഗിച്ചത്. അതുപോലെ ചരകനും മറ്റും വീണ്‍വാ‍ക്കു പറഞ്ഞതല്ലപലതും, അവര്‍ അവര്‍ക്കുകഴിയാവുന്നരീതിയില്‍ വയിദ്യശാസ്ത്രത്തില്‍ സംഭാവനനല്‍കുകയും സ്വയം ചികിത്സകരുമായിരുന്നു. അവരുടെ ശാസ്ത്രത്തില്‍ കാലികമായസം ഭാവനനല്‍കാതെ അതെല്ലാം വീണ്‍വാക്കാണെന്നു പറയരുതെന്നേപറഞ്ഞുള്ളു. ആത്മീയതയെപറ്റി ഞാന്‍ പറഞ്ഞില്ല. പഴയ ഭാരതീയമായ ശാസ്ത്രം പൂര്‍ണ്മാണെന്ന് ഒരിക്കലും എനിക്ക്പറയാന്‍ സാധിക്കില്ല പക്ഷെ അതില്‍ വികസിപ്പിക്കാന്‍ പറ്റിയ ഒരുപാടുകാര്യങ്ങള്‍ ഉണ്ടായിരിക്കും. ആധുനികശാസ്ത്രവും കുറേകാലം മുന്‍പുവരെ ഒരുപാടു അബദ്ധ്ങ്ങള്‍ നിറഞ്ഞതായിരുന്നല്ലോ. കൂടുതല്‍ പഠനങ്ങള്‍ അതിനെ മികവുറ്റതാക്കി. അതുപോലെ പഠനം വേണമെന്നാണ് പറഞ്ഞത്. അതുപോലെ ഭാരതീയം എന്നും ആധുനികശാസ്ത്രം എന്നും വേര്‍തിരിവു വേണമെന്നും ഞാന്‍ പറഞ്ഞില്ല ശാസ്ത്രം ഒന്നായിരിക്കട്ടെ പക്ഷെ വേണ്ടത്ര പഠിക്കാതെ കാലികമായി വികസിപ്പിക്കാതെ തെറ്റെന്നു പറയുന്നതിനോടെ എതിര്‍പ്പുള്ളു.

    ReplyDelete
  20. മാഷേ ഇംഗ്ലീഷില്‍ എഴുതുന്നതു ക്ഷമിക്കുക

    What a ridiculous statement? What kind of a leader is he? Doesn’t that idiotic leader knows that when he calls for strikes of total freeze, there would be natural repercussions to that? And it is in his responsibility to see that preparations are in place to deal with such repercussions. Loss of human life and problems related to that is one such repurcussion. And what did he do to deal with that is the question?

    The right to strike should be balanced with the right to life. When he says as a leader that the strike was to protest against the globalisation-liberalist policies of the central government that plunges the life of the ordinary people in to difficulties due to price hikes and inflation, through his insensitive and irresponsible statement about the death of that child he is also saying that he does not care for the life of the ordinary people who are stranded in the various bus and railway stations of Kerala unable to meet with the commitments in their life. So how is he different from the neo-liberal policy makers?

    Only a person who does not care for human life can make such a statement on the face of death.

    Certainly if he was the one in the place of that grieving mother, would he have said the same thing? No?

    If he is a leader, he has to think about the people and what would happen to the business of their life, when he calls for strikes.

    People come on! How can you tolerate such political leaders who show such insensitivity towards human loss and grieve. Why don’t you act against this?. You have no voice and no compassion, and no humanity. Even the bloggers show no concern about the pain of a grieving mother. Are you waiting for it to happen to you? Only then will it matters to you? Like the people like the leader

    ReplyDelete
  21. പ്രിയ മാവേലി കേരളം , പാര്‍ട്ടിക്കെതിരായ കുപ്രചരണങ്ങള്‍ ഇന്റര്‍‌നെറ്റിലും ബ്ലോഗുകളിലും വ്യാപകമായി നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കാന്‍ അണികളും അനുഭാവികളും ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ ഇടപെടപെടണമെന്ന് സി.പി.എം. ആഹ്വാനം ചെയ്തിട്ടുണ്ടത്രെ . അതൊരു നല്ല കാര്യമാണ് . സാധാരണയായി മൈക്കിന്റെ മുന്‍പില്‍ നിന്ന് പ്രസംഗിച്ചും പത്രങ്ങള്‍ക്ക് പ്രസ്ഥാവനകള്‍ എഴുതിക്കൊടുത്തും ദന്തഗോപുരങ്ങളില്‍ സുഖവസിക്കുന്ന തിരുനേതാക്കള്‍ക്ക് ജനങ്ങളുടെ പ്രതികരണങ്ങള്‍ എന്തായിരിക്കുമെന്ന് മനസ്സിലാകാറില്ല . ഇനി പാര്‍ട്ടിക്കാര്‍ കൂട്ടത്തോടെ ബ്ലോഗില്‍ വരട്ടെ . ഹര്‍ത്താലിനും പണിമുടക്കിനും ബന്ദിനും ആഹ്വാനം ചെയ്യുന്ന ജനദ്രോഹികളെ കല്ലെടുത്തെറിയുക ! എന്ന് നമുക്കും ബ്ലോഗിലൂടെ ആഹ്വാനം ചെയ്യാം . പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ വരുന്നവര്‍ ബ്ലോഗിലെ പൊതുവികാരം ഈ ബന്ദന്മാരെ അറിയിക്കാതിരിക്കില്ല . ഇന്നല്ലെങ്കില്‍ നാളെ ജനം എറിയുക തന്നെ ചെയ്യും . അള മുട്ടിയാല്‍ ചേരയും കടിക്കും എന്നല്ലെ !

    ReplyDelete
  22. How Clever of you Sukumaran Sir..

    A lie repeared 100 times will not become a truth...Sri Rajan is quoting out of context. I will reply it later as he and those kind of rationalists can go to any extent in lying to prove their point. ( Remember Even the so-called out spoken minister Sudhakaran told 'rationalists' are unnecessarily creating problems')
    ( and it is too irrelevant to answer people like Chandrakaran who just alleges and never debates)

    1) Sukumaran Sir...How cleverly you left out YOGA from ur reply. Yoga is taught in more than 120 nations as a way of life. How clever of you in leaving out? Otherwise also Cynics are like this, they leave out what they cant criticise.

    2) What about the other old civilisations? The Romans, Greeks...are they any where, they simply perished into thin air. What about India? remember the words of Mark Twain

    " India was the motherland of our race, and Sanskrit the mother of Europe's languages: she was the mother of our philosophy; mother, through the Arabs, of much of our mathematics; mother, through the Buddha, of the ideals embodied in Christianity; mother, through the village community, of self-government and democracy. Mother India is in many ways the mother of us all".

    ReplyDelete
  23. And remember this pseudo-internationalism has never reached anywhere or will reach anywhere. It is the classic left liberal's attitude of being against their own roots that is telling, Deshiyatha, ente identity aanu. It is pride and privilege to be born in this country. I understand your ideology which is basically left which starts from the philosopher John Locke has always been opposing the cultural, national wing. But has it ever succeeded. It will not. You have to remember Human beings are diverse, different, unique so are the cultures, nations. They have an underlying skin. But remember we all have faces, that is true, but they are never equal or similar.

    Albert Einstein said ""We owe a lot to the Indians, who taught us how to count, without which no worthwhile scientific discovery could have been made" ....
    You because of your leftist inclination is denying the nationalist attitude. the same happend when China attacked India, some people supported China, traitors...now realsing what a historical blunder they have made.

    ReplyDelete
  24. പ്രിയ രാഹുല്‍ , യോഗയെ പറ്റി ഞാന്‍ ഒന്നും പരാമര്‍ശിക്കാതിരുന്നത് ഈ സോകോള്‍ഡ് യോഗയ്ക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഞാന്‍ കാണാത്തത് കൊണ്ടാണ് . ഇപ്പോള്‍ പൊതുവെ എല്ല്ലാ മതവിഭാഗങ്ങളിലും മധ്യകാല ആശയങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കാണാന്‍ കഴിയുന്നുണ്ട് .

    ഒരു ഉദാഹരണം പറഞ്ഞാല്‍ പര്‍ദ്ദ അണിഞ്ഞ മുസ്ലീം സ്ത്രീകളെ ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടേയില്ല. എനിക്ക് മുസ്ലീം സമുദായത്തിലെ എത്രയോ കുട്ടികള്‍ സഹപാഠികളായി ഉണ്ടായിരുന്നു . അവരൊന്നും റംസാന്‍ കാലത്ത് നോമ്പ് എടുക്കാറില്ലായിരുന്നു . എന്നാല്‍ ഒന്നുണ്ടായിരുന്നു ,അവരൊക്കെ തലമുടി പറ്റെ വടിച്ച് മൊട്ടയടിക്കാറുണ്ടായിരുന്നു . ആകെ കാണാവുന്ന ഒരു മതചിഹ്നം . ഇന്ന് പര്‍ദ്ധ ധരിക്കാത്ത ഒരു മുസ്ലീം പെണ്‍കുട്ടിയെ കാണാന്‍ കഴിയില്ല .

    അന്ധവിശ്വാസങ്ങളിലേക്കും യുക്തിസഹമല്ലാത്ത ആചാരങ്ങളിലേക്കും ഉള്ള ഈ ഒരു തിരിച്ചു പോക്ക് ലോകത്ത് മൊത്തത്തില്‍ കാണാന്‍ കഴിയുന്നുണ്ട് . ആ ഒരു പ്രതിഭാസം ഹിന്ദു സമൂഹത്തിലും കാണാന്‍ കഴിയുന്നു . ജീര്‍ണ്ണിച്ചു പോയതോ തീരെ നാമാവശേഷമായതോ ആയ സകല അമ്പലങ്ങളും ക്ഷേത്രങ്ങളും കാവുകളും ഇപ്പോള്‍ പുനരുദ്ധരിച്ചും പുന:പ്രതിഷ്ട നടത്തിയും പൂര്‍വ്വാധികം ജനപങ്കാളിത്തത്തോടെ ഉയര്‍ന്ന് വരികയാണ് . പട്ടിണി ഒരു പഴങ്കഥയായ ഇക്കാലത്ത് അന്നദാനം എന്ന ഒരു സമ്പ്രദായവും തിരിച്ചു കൊണ്ടുവന്നിരിക്കുന്നു . സുഭിക്ഷമായി ആഹരിച്ച് ബാക്കി വരുന്ന അന്നം വെറുതെ കളയുന്നവര്‍ക്കാണ് ഈ അന്നദാനം ഇപ്പോള്‍ നല്‍കുന്നത് . എന്റെ ഒരു സുഹൃത്ത് പറഞ്ഞ പോലെ ഇതിന്റെ പേര്‍ അന്നദാനം എന്നല്ല്ല , അടുക്കളക്ക് ഒരു നാള്‍ അവധി ദാനം എന്നാണ് .

    രാഹുലിന്റെ തലമുറയില്‍ പെട്ട എല്ലാവരും ഇപ്പോള്‍ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത് . അവരൊക്കെ നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ കണ്ടെത്തി എന്ന് പറയുന്ന ആയുര്‍വേദ-യോഗ-വാസ്തു-ജ്യോതിഷം എന്നീ ശാസ്ത്രങ്ങളെ പറ്റി വാചാലരാവുന്നു . ഇതൊക്കെ കപടശാസ്ത്രങ്ങളാണെന്ന് ആധുനികശാസ്ത്രം പണ്ടേ തള്ളിക്കളഞ്ഞവയാണ് . ഇപ്പോള്‍ യുവതലമുറ, ആധുനിക വിദ്യാഭ്യസം നേടുന്നുണ്ടെങ്കിലും പാഠഭാഗങ്ങള്‍ മന:പാഠം പഠിച്ച് പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷം അതെല്ലാം വിസ്മരിക്കുന്നത് കൊണ്ട് അവര്‍ക്കൊന്നും ശരിയായ ഒരു പ്രപഞ്ചവീക്ഷണം കിട്ടുന്നില്ല . ആ ഗ്യാപ്പില്‍ തലമുറകളിലൂടെ പറഞ്ഞുപഴകിയ പാഴ്‌വിശ്വാസങ്ങള്‍ ബോധമനസ്സില്‍ സ്ഥാനം പിടിക്കുന്നു എന്നേയുള്ളൂ . ആധുനിക ശാസ്ത്രം നല്‍കിയ എല്ലാ ഉപകരണങ്ങളും സൌകര്യങ്ങളും ആര്‍ത്തിയോടെ കൈക്കലാക്കാന്‍ വെമ്പുമ്പോള്‍ , മാനസികമായി ശാസ്ത്രബോധത്തിന് നിരക്കാത്ത അശാസ്ത്രീയചിന്തകളുടെ അടിമകളും പ്രചാരകരും ആവുന്നു എന്നതാണ് രാഹുലിന്റെ തലമുറയില്‍ കാണാന്‍ കഴിയുന്ന വിരോധാഭാസം .

    ഇനി യോഗയെപ്പറ്റി പറഞ്ഞാല്‍ , മനുഷ്യന് വ്യായാമം നല്ലതാണ് . ശരീരത്തിന്റെ സകല കോശങ്ങളിലും ഓക്സിജന്‍ എത്തുക എന്നതാണ് വ്യായാമം കൊണ്ട് ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണം . നടക്കുക,സൈക്കിള്‍ ഓട്ടുക,നീന്തുക, എന്ന പോലെയേ യോഗയേയും ഞാന്‍ കാണുന്നുള്ളൂ . ഡീപ്പ് ബ്രീത്തിങ്ങ് അഥവാ പ്രാണായാമം ചെയ്യുമ്പോഴും സംഭവിക്കുന്നത് പരമാവധി ഓക്സിജന്‍ ആവാഹിച്ച് പരമാവധി കോശങ്ങളിലെത്തിക്കുക എന്നതാണ് . വിവിധ കായികവിനോദങ്ങള്‍ , ജിം‌നേഷ്യം എന്നിവയുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഈ യോഗ ഒന്നുമല്ല രാഹുല്‍ ...

    തിരക്കുകള്‍ക്കിടയില്‍ എന്റെ ബ്ലോഗ് വായിക്കാനും കമന്റ് എഴുതാനും സമയം കണ്ടെത്തുന്നതില്‍ നന്ദിയും സ്നേഹവും കൂടി രാഹുലിനെ അറിയിക്കട്ടെ .....

    ReplyDelete
  25. "രാഹുലിന്റെ തലമുറയില്‍ പെട്ട എല്ലാവരും ഇപ്പോള്‍ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത് ."
    മാഷെ അത് ശരിയല്ല. മറിച്ചു ചിന്തിക്കുന്നവരും ഉണ്ട്.
    ശ്രീ രാഹുലിന്റെ വാക്കുകളില്‍ ("he and those kind of rationalists can go to any extent in lying to prove their point":(എല്ലാ rationalist-കളും കള്ളന്മാരാണല്ലോ!) )
    തെളിഞ്ഞു കാണുന്ന അസഹിഷ്ണുത എന്നെ ശരിക്കും വിഷമിപ്പിക്കുന്നു. ഒരു സംവാദത്തിനു തയ്യാറാകുന്നതിനു പകരം കുറ്റപ്പെടുത്തലുകള്‍ കൊണ്ട് കൊഞ്ഞനം കുത്തനാണോ അദ്ദേഹം ശ്രമിക്കുന്നത്?

    ReplyDelete
  26. With due respects Sukumaran Sir...Even if you find 'no good' in Yoga or psycho-spiritual contributions of the east, it doesnt make any difference. Should the whole scientific world blindly accept you? I am a psychology postgraduate, and effects of Yoga on different states of conscioussness are clinically proved (especially on Alpha waves and higher states of consciousness - refer Internet)

    Kaaalam 1848 kazhinju poyi...Orupadu Advancement undayi...And please dont reach conclusions without studying...Yoga is not breathing nor it is only confined to breathing. "Atha yoganusasanam Yoga citta vritti nirodha"...You are still living in the past where people thought Ayurveda is tribal medicine, Yoga is nothing but exercise, ee abhiprayamokke modern sciencenu mariyittu kaalam kure aayi

    ReplyDelete
  27. "പട്ടിണി ഒരു പഴങ്കഥയായ ഇക്കാലത്ത് അന്നദാനം എന്ന ഒരു സമ്പ്രദായവും തിരിച്ചു കൊണ്ടുവന്നിരിക്കുന്നു "

    Sir you are too much influenced by capitalist media, Please know the ground reality of India. 83.6 crores of Indians live under Rs.20 a day. that means 78% of Indians live a life lesser than that of a beggar. "Pattani pazhankatha aayi polum".. Almost 25 crore Indian live under Rs 12 a day. (Source :Government Report 2007)

    Our temples, Churches, Spiritual Groups feed them. Athu manasilakkanamenkil, left aanenu paranjal matiyavilla, pavapettavanu vendi prasangichal mathiyavilla..You have to know the groud reality of this "poverty ridden nation"

    Athengana..enne vare leftist partyku oru orphanage undo? oru AIDS or Leprosy rogiyepolum care cheythitundo? Oru handicapped bhikshakarane rehabilitate cheythitundo? Oru schoolo hospitalo tudangiyitundo?

    Ethellam cheyunathu eviduthe religious and spiritual groups aanu..avaranu aa varikalude yadhardha avakashikal -

    "Snehikkayilla njan novum aatmavine
    Snehichidatoru tatva shastrateyum"

    Prasangichu Pratyaya shastra viplavam paranjalum vishappu marilla. Athu mattukayane Spiritual groups cheyyunathu..both physical and spiritual

    ReplyDelete
  28. രാഹുല്‍ , കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പുനരുദ്ധരീകൃത ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ കാണുന്ന അന്നദാനം എന്ന പ്രഹസനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുകയായിരുന്നു ഞാന്‍ . അന്നത്തിന് വകയുള്ളവര്‍ തന്നെയാണ് അവിടങ്ങളില്‍ സമൂഹസദ്യയ്ക്ക് പങ്കെടുക്കാറ് , അന്നദാനം കഴിഞ്ഞാല്‍ ചാക്ക് കണക്കിന് അരിയും പലവ്യജ്ഞനങ്ങളും സംഭാവന കിട്ടിയ വകയില്‍ ബാക്കിയാവുന്നത് നടത്തിപ്പുകാര്‍ ലേലം ചെയ്യുന്നതും കണ്ടിട്ടുണ്ട് . രാജ്യത്തിലെ മൊത്തം ദാരിദ്ര്യാവസ്ഥയെ വിശകലനം ചെയ്യുന്നത് ഈ പോസ്റ്റിന്റെ പുറത്ത് വരുന്ന വിഷയമാണ് . ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയൊന്നും കുറച്ചുകാണാന്‍ ഞാനില്ല . വിശ്വാസങ്ങളിലെയും പ്രവൃത്തികളിലെയും യുക്തിഭംഗം ചോദ്യം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്യുന്നത് , അത് ആത്മീയക്കാരായാലും രാഷ്ട്രീ‍യക്കാരായാലും ...

    ReplyDelete
  29. Namaste Sir,

    It is highly unfortunate and sad that a senior person like u is "only" 'finding fault' with the system. Ofcourse every rose is having its thorns. But it has become highly fashionable to say "politics and politicians are dirty....religions are bad and communal".... Ofcourse politics have a bad side. religions have a bad side. But why dont you also point the good side of politics and religons, with out which our nation canot exist. Politics is the physical energy and spirituality is the mental energy of a nation.. What we need is to purify them, make them better... "We only get what we deserve, not what we desire"

    ReplyDelete
  30. ശരിയാണ് രാഹുല്‍ , കുറ്റങ്ങളേയും കുറവുകളേയും ചൂണ്ടിക്കാണിക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും പോസിറ്റാവായിട്ടുള്ള കാര്യങ്ങള്‍ കൂടി എടുത്തുപറയാന്‍ ശ്രദ്ധിക്കാറില്ല എന്നത് ഏതൊരു വിമര്‍ശകനും പറ്റാറുള്ള പോരായ്മ തന്നെയാണ് . രാഹുലിന്റെ ഈ അഭിപ്രായം ഞാന്‍ പൂര്‍ണ്ണമായും സ്വീകരിക്കുന്നു . ഏതൊരു പ്രസ്ഥാനവും സംഘടനയും മനുഷ്യനന്മ തന്നെയാണ് ഉന്നം വയ്ക്കുന്നത് . പക്ഷെ ഫലത്തില്‍ ആ സദുദ്ദേശം തന്നെ മനുഷ്യക്കുരുതിയ്ക്കും ഹേതുവായി ഭവിക്കുകയും ചെയ്യുന്നു . മനുഷ്യസ്നേഹത്താല്‍ തന്നെ പ്രചോദിതരായാണ് അത്തരം ക്രൂരതകളെ എന്നെപ്പോലെയുള്ള മാനവികതാവാദികള്‍ക്ക് എതിര്‍ക്കേണ്ടിയും വരുന്നത് . പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല . വേറെ ഒരു ഉദ്ദേശ്യവുമില്ല . സത്യം പറഞ്ഞാല്‍ ഏതൊരു മനുഷ്യനും അവന്റെ ആയുഷ്ക്കാലയളവില്‍ ചെയ്യുന്നതില്‍ 99 ശതമാനം കാര്യങ്ങളും പോസിറ്റീവ് തന്നെയാണ് .

    പിന്നെ spirituality എന്ന വാക്കിനെ അഥവാ ആ മൂല്യബോധത്തെ humanity എന്ന വാക്ക് കൊണ്ട് അഥവാ ആ മൂല്യബോധം കൊണ്ട് പകരം വയ്ക്കാനാണ് ഞങ്ങള്‍ യുക്തിചിന്തകന്മാര്‍ ആഗ്രഹിക്കുന്നത് . അത് കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന രണ്ടു ചിന്താസരണികളാണ് . നമുക്ക് പരസ്പരം തര്‍ക്കിച്ച് തീര്‍ക്കാവുന്ന പ്രശ്നം അല്ല അത് .

    ReplyDelete
  31. അഞ്ചരക്കണ്ടി സാറെ,
    ഈ രാമൻ നായർ പറയുന്നത് അത്ര കാര്യമാക്കേണ്ട. ഏത് “മകരജ്യോതി മനുഷ്യ നിര്മ്മിതമാണെന്ന് കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലിന് നല്കിയ അഭിമുഖത്തില് ദേവസ്വംബോര്ഡ് മുന് പ്രസിഡന്റ് ജി രാമന്നായര്“…. “ ഞങ്ങൾ വീണ്ടും വിമോചന സമരം നടത്തും എന്ന് പറയാൻ ധൈര്യം ഇവിടെ ഈ നായർക്കെ ഉള്ളു. താങ്കൾ എന്താണ് ധരിച്ചിരിക്കുന്നത്, മകര വിളക്കും മകര ജ്യോതിയും ഒന്നു തന്നെ ആണ് എന്നാണോ ? മാനത്ത് തെളിയുന്നത് മകര ജ്യോതിയും, മരങ്ങൾക്കിടയിൽ തെളിയുന്നത് മകര വിളക്കും ആണ് എന്നതാണ് ഞാൻ മനസ്സിലാക്കിയത് ഇതിന്റെ പിന്നിൽ കേരള ഗവ. ആണോ ദേവസ്വം ബോർഡാണോ എന്ന് അറിയില്ല. താഴെ പറയുന്ന താങ്കളുടെ വരികൾ മകരജ്യോതി കാട്ടിൽ തെളിയുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നതായി തോന്നുന്നു.
    “മനുഷ്യനിര്മ്മിതിയാണ് മകരജ്യോതി എന്ന് ബന്ധപ്പെട്ടവര് തന്നെ തുറന്ന് സമ്മതിച്ച നിലക്ക് അടുത്ത മകരവിളക്കും ഇപ്രകാരം കൃത്രിമമായി സൃഷ്ടിച്ച് ഭക്തന്മാരെ പറ്റിക്കാന് ഇടത് പക്ഷ സര്ക്കാര് തുനിയുമോ എന്നും മകരവിളക്ക് ആളുകള് കത്തിച്ച് കാണിക്കുന്നതാണെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത വര്ഷവും ഈ കൃത്രിമദീപം കണ്ട് സായൂജ്യമടയാന് ഭക്തര് ഉത്സാഹം കാട്ടുമോ എന്നതും കണ്ടറിയാനിരിക്കുന്നതേയുള്ളൂ
    ഇവിടെ താങ്കൾ ഇങ്ങനെ മനസ്സിലാക്കാൻ താത്പര്യപ്പെടുന്നു. ““മകരവിളക്ക് മനുഷ്യസൃഷ്ടിയാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ ചെറുമകന് രാഹുല് ഈശ്വര് പറഞ്ഞു. മകരവിളക്കും മകരജ്യോതിയും ഒന്നല്ലെന്നും രാഹുല് പറഞ്ഞു.
    തിരുവനന്തപുരത്ത് വാര്ത്താസമ്മേളനത്തിലാണ് രാഹുല് ഇക്കാര്യം പറഞ്ഞത്. മകര ജ്യോതിയും മകര വിളക്കും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ആകാശത്ത് തെളിയുന്ന നക്ഷത്രമാണ് മകരജ്യോതി. എന്നാല് മകരവിളക്ക് മകരജ്യോതി തെളിയുന്ന സമയത്ത് പൊന്നമ്പലമേട്ടില് മനുഷ്യര് പ്രതീകാത്മകമായി തെളിയിക്കുന്ന വിളക്കാണ്. “

    ReplyDelete