എന്റെ ഒരു ദിവസത്തെ സ്വപ്നങ്ങളില്‍ മുഴുവന്‍ ബ്ലോഗ് അക്കാദമിയായിരുന്നു . അക്കാദമി കേരള പൊതുസമൂഹത്തില്‍ ബൌദ്ധികമായ ഉണര്‍വ്വുണ്ടാക്കി , അതിന്റെ പൊതു ഇടങ്ങളില്‍ സജീവമായ പൌരപങ്കാളിത്തം കൊണ്ട് ജനാധിപത്യം സഫലവും സാര്‍ത്ഥകവുമാവുന്ന ഒരു നവവ്യവസ്ഥിതിയായിരുന്നു ആ സ്വപ്നങ്ങളില്‍ പൂത്ത് വിരിഞ്ഞത് . ചിത്രകാരന്‍ എന്ന പ്രശസ്ത ബ്ലോഗ്ഗര്‍ എന്നെ ഫോണില്‍ വിളിച്ച് ബ്ലോഗിന് ഒരു അക്കാദമി തുടങ്ങണം .... കാര്‍ട്ടൂണ്‍ അക്കാദമി എന്നൊക്കെ പറയുന്ന പോലെ ... .... എന്ന് പറഞ്ഞ അന്നല്ല ഞാന്‍ ഇങ്ങനെ സ്വപ്നം കണ്ടത് . അന്ന് ഇതിന്റെ പ്രായോഗികതയെ പറ്റി എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല . പിന്നീട് ചിത്രകാരന്‍ കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ബ്ലോഗ് തുടങ്ങി , ഈ വിവരം ബൂലോഗരെ അറിയിച്ചു . കേരള ബ്ലോഗ് അക്കാദമിയുടെ യൂനിറ്റുകളായി ജില്ലാ തല അക്കാദമി ബ്ലോഗുകളും ക്രീയേറ്റ് ചെയ്യപ്പെട്ടു . പിന്നീട് നടന്ന ചര്‍ച്ചകളുടെ ഫലമായി ചിത്രകാരനും , ഞാനും, കണ്ണൂരാനും മുന്‍കൈ എടുത്ത് കണ്ണൂരില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല എന്ന ആദ്യ പൊതുപരിപാടി നടത്തപ്പെട്ടു . അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ കണ്ണൂരില്‍ വെച്ച് നടത്തിയത് ചിത്രകാരനും കണ്ണൂരാനുമായിരുന്നു . ആ ശില്പശാല വമ്പിച്ച വിജയമായിരുന്നു . തുടര്‍ന്ന് കോഴിക്കോട് വെച്ച് ശില്പശാല നടത്തപ്പെടുമെന്ന് പത്രസമ്മേളനം വിളിച്ച് പ്രഖ്യാപിക്കപെട്ടു .
അങ്ങനെ കേരള ബ്ലോഗ് അക്കാദമിയും ശില്പശാലയും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു . ഈ സമയം വരെ ഇങ്ങനെ ഒന്ന് നടക്കുന്നതായി ബൂലോഗത്തുള്ള കൂടപ്പിറപ്പുകള്‍ ആരും അറിഞ്ഞ ഭാവം നടിച്ചില്ല . അക്കാദമി അതിന്റെ അസ്തിത്വം ഏതാണ്ട് ഉറപ്പിച്ച അവസരത്തിലാണ് , ഇങ്ങനെ ഒരു സംരംഭത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്ത് കൊണ്ട് ബൂലോഗത്തെ പുലി എന്നറിയപ്പെടുന്ന ബെര്‍ളി തോമസ് അദ്ദേഹത്തിന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത് . അത് ബൂലോഗത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപെട്ടു . ഏതായാലും അക്കാദമി അനിഷേധ്യമായ യാഥാര്‍ഥ്യമായിത്തീര്‍ന്നുവെന്ന് അംഗീകരിച്ചു കൊണ്ട് ബെര്‍ളി സുസ്മേരവദനനായി കോഴിക്കോട് ശില്പശാലയുടെ രംഗവേദിയിലെത്തി . അക്കാദമി പ്രവര്‍ത്തകര്‍ കെട്ടിപ്പിടിച്ചു കൊണ്ട് ബെര്‍ളിയെ വരവേറ്റു . ബെര്‍ളിയുടെ മുഖത്തെ കുസൃതിയും ആര്‍ജവവും കണ്ടപ്പോള്‍ ബ്ലോഗിന്റെ രോമാഞ്ചമാണ് ആ ചെറുപ്പക്കാരനെന്ന് ഒരു നിമിഷം എനിക്ക് തോന്നിപ്പോയി .
ഞാന്‍ സ്വപ്നം കണ്ടത് പക്ഷെ , ബെര്‍ളിയുടെ പോസ്റ്റിന് ഒരു പ്രതി പോസ്റ്റ് എന്ന രീതിയില്‍ അനുമാനിക്കാവുന്ന , ബ്ലോഗിലെ വാഗ്‌പ്രതിഭയായ (ഇവനാരെടാ ... ഇങ്ങനെയൊക്കെ സര്‍ട്ടിഫൈ ചെയ്യാന്‍ എന്ന് ആരും കരുതുകയില്ല കാരണം എന്റെ ബ്ലോഗ്, എന്റെ ചിന്ത!) മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ “ബോഗ് അക്കാദമി, ചില വേറിട്ട ചിന്തകള്‍ ” എന്ന പോസ്റ്റ് വായിച്ച അന്നാണ് . ആ പോസ്റ്റില്‍ മാരീചന്‍ മുന്നോട്ട് വെച്ച എല്ലാ നിര്‍ദ്ദേശങ്ങളോടും എനിക്ക് യോജിപ്പായിരുന്നു . ആ യോജിപ്പാണ് എന്നെ അന്നത്തെ ദിവാസ്വപ്നങ്ങളിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയത് .
കേരള ബ്ലോഗ് അക്കാദമി ഔപചാരികമായി രൂപം കൊള്ളുന്നു . സംസ്ഥാനതലത്തില്‍ തുടങ്ങി പഞ്ചായത്ത് തലം വരെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലകള്‍ ഏറ്റെടുക്കുന്നു . ഒരു ഇന്റര്‍നെറ്റ് വിപ്ലവം കേരളീയ ഗ്രാമങ്ങളെ കൊടുമ്പിരി കൊള്ളിക്കുന്നു . പൌരജനങ്ങള്‍ക്ക് സൌജന്യമായി ഉപയോഗിക്കാന്‍ കഴിയും വിധം സര്‍ക്കാര്‍ സഹായത്തോടെ ഇന്റര്‍നെറ്റ് കിയോസ്കുകള്‍ നാടാകെ ഉയരുന്നു . ജനകീയ ഭരണം സുതാര്യമാവുന്നു . അഴിമതികളും ചുവപ്പ് നാടകളും ഗതകാല സ്മരണകളാവുന്നു .
എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാകണമെന്നില്ല . എന്നാല്‍ ഏത് യാഥാര്‍ഥ്യവും സ്വപ്നത്തിലാണ് തുടക്കം കുറിക്കുന്നത് . കേരള ബ്ല്ലോഗ് അക്കാദമി വ്യപസ്ഥാപിതമായ രീതിയില്‍ കെട്ടിപ്പടുക്കപെടുന്ന ഒരു സംഘടനയാകണം എന്ന നിര്‍ദ്ദേശം ഞാന്‍ എല്ലാ മലയാളം ബ്ലോഗര്‍മാരുടെയും മുന്‍പാകെ സമര്‍പ്പിക്കുന്നു .
മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രസക്തിയെപ്പറ്റി മുഖ്യമന്ത്രി പറയുന്നു.
മാക്ട തര്‍ക്ക ചര്‍ച്ചയില്‍ ടി.വി.യില്‍ ശനിയാഴ്ച സത്യന്‍ അന്തിക്കാട് പറയുന്നതു കേട്ടു..“ക്രിയേറ്റീവായി പ്രവര്‍ത്തിക്കുന്നവരുടെ കൂടിച്ചേരലിന് ഒരു സംസ്കാരമുണ്ട്..” എന്ന്. ജാതി മത വര്‍ണ്ണ വിവേചനമില്ലാത്ത, ക്രിയാത്മകമായ ആരോഗ്യകരമായ വിമര്‍ശനം നല്‍കുന്ന ബ്ലോഗ് കൂട്ടായ്മ നമുക്കിടയില്‍ വളരട്ടെ.
ReplyDeleteഇപ്പോഴാണു ഇതൊക്കെ കാണുന്നത്. കേരളാ ബ്ലോഗ് അക്കാഡമി എന്ന പേരു തന്നെ ഒരു അശ്ലീലമായി തോന്നുന്നു. അതിന്റെ പിന്നില്‍ എന്തു കഥയായാലും. കുറച്ചു കൂടി ജനകീയമായ, മലയാളം കമ്പ്യൂട്ടിംഗ് യജ്ഞം എന്നോ മറ്റോ ആവാമായിരുന്നില്ലേ. (അതു ലക്ഷ്യമാണെങ്കില്‍)
ReplyDeleteഇതൊരുമാതിരി 'വൈകി വന്ന ആക്റ്റിവിസം തീര്‍ക്കല്‍' പോലെ തോന്നുന്നു.
ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടുണ്ട്.
ReplyDeleteതാങ്കളുടെ പരിശ്രമങ്ങള്‍ക്ക് ഭാവുകങ്ങ്നള്‍.
പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്നൂ എന്ന് അറിയുന്നതില്‍ സന്തോഷം...
ReplyDeleteആശംസകള്‍.....
നന്ദി അഞ്ചല്‍ക്കാരന്‍ ,
ReplyDeleteതാങ്കളുടെ പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് മറ്റുള്ളവരുടെ അറിവിലേക്കായി ഇവിടെ ലിങ്ക് നല്‍കുന്നു ഇത് സംബന്ധമായി ഇനി ഇവിടെ കമന്റ് അനുവദിക്കുന്നതല്ല .