ഇന്നലെ ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു ഞാന്‍ താങ്കളുമായി ഒരു അഭിമുഖം ആഗ്രഹിക്കുന്നു എന്ന് . ഞാന്‍ ഉടനെ സമ്മതിച്ചു . ജീവിതത്തില്‍ ആദ്യമായാണ് എന്നോട് ഒരാള്‍ ഇങ്ങിനെ ഒരഭിമുഖം ആവശ്യപ്പെടുന്നത് . അത്കൊണ്ട് ഈ അഭിമുഖം എന്നെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ളതായതിനാല്‍ റെക്കോഡ് ചെയ്യുകയും ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യുകയും ചെയ്യുന്നു .
അഭിമുഖന്‍ : ഞാന്‍ താങ്കളുടെ ബ്ലോഗ്ഗ് സ്ഥിരമായി വായിക്കുന്ന ഒരാളാണ് . താങ്കള്‍ ഒരു നിരീശ്വര വാദിയാണോ ?
ഞാന്‍ : അല്ല. ദൈവം ഒരു സങ്കല്‍പ്പമോ വിശ്വാസമോ ആണ് . ഞാന്‍ അങ്ങിനെ സങ്കല്‍പ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല .
അഭി : ദൈവം ഇല്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ ?
ഞാന്‍ : ഉണ്ട് എന്ന് പറയുന്നവര്‍ക്കാണ് തെളിയിക്കാനുള്ള ബാധ്യത . ഇല്ല എന്ന് എങ്ങിനെ തെളിയിക്കും !
അഭി : ദൈവ വിശ്വാസത്തെ താങ്കള്‍ എന്ത് കൊണ്ടാണ് എതിര്‍ക്കുന്നത് ?
ഞാന്‍ : ദൈവത്തെ വിശ്വസിക്കരുത് എന്ന് ഞാന്‍ ആരോടും പറയാറില്ല . എന്നാല്‍ വിശസിക്കാന്‍ മാത്രം ശീലിക്കുന്ന മനുഷ്യര്‍ ഒരു അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും വെച്ചു പുലര്‍ത്തുന്നു. യുക്തിസഹമായി ചിന്തിക്കാന്‍ ശീലിക്കുക എന്ന് മാത്രമാണ് ഞാന്‍ പറയുന്നത് .
അഭി : ഏതൊരു നിരീശ്വര വാദിയും വയസ്സാവുമ്പോള്‍ ദൈവ വിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നു എന്ന് പറയുന്നുണ്ടല്ലോ . അതിനെ പറ്റി എന്ത് പറയുന്നു ?
ഞാന്‍ : അങ്ങിനെയുള്ളവര്‍ ധാരാളമുണ്ടാകാം . അത് അവര്‍ക്ക് ഒരു ശാസ്ത്രീയ വീക്ഷണം ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് . എത്രയോ ആളുകള്‍ 90 വയസ്സിനപ്പുറവും നിരീശ്വരവാദം പ്രചരിപ്പിച്ചുകൊണ്ട് ജീവിച്ചിട്ടുണ്ട് . തമിഴ് നാട്ടിലെ പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ “ കടവുള്‍ ഇല്ലൈ , ഇല്ലവേ ഇല്ലൈ , കടവുളൈ നമ്പുകിറവന്‍ മുട്ടാള്‍ “ എന്ന് അന്ത്യശ്വാസം വരെ വിളിച്ചു പറഞ്ഞിട്ടുണ്ട് . ഏ.ടി . കോവൂര്‍ മറ്റൊരു ഉദാഹരണം . ഇന്നും എത്രയോ പേരുണ്ട് . ചിലര്‍ നിരീശ്വരവാദവും വിപ്ലവവും ഒക്കെ പ്രസംഗിച്ചിട്ട് പില്‍ക്കാലത്ത് വിശ്വാസങ്ങളില്‍ അഭയം തേടുന്നുണ്ടാകാം . അത് അവരുടെ വ്യക്തിപരമായ ദൌര്‍ബ്ബല്യങ്ങളുടെ പ്രശ്നമാണ് . അവരെ ഉദാഹരണം കാട്ടി ദൈവം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്നത് ശരിയല്ലല്ലോ . ദൈവം ഉണ്ട് എന്ന് പറയുന്നവര്‍ അത് സ്വന്തം നിലയില്‍ ബോധ്യപ്പെടുകയും , ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്.
അഭി : താങ്കള്‍ ഒരു ഇടത് പക്ഷക്കാരനാണോ ? കമ്മ്യൂണിസ്റ്റുകാരനാണോ ?
ഞാന്‍ : ഞാന്‍ ഒരു മനുഷ്യപക്ഷക്കാരന്‍ മാത്രമാണ് . ഇടത് പക്ഷം എന്ന ഒരു വാക്ക് എങ്ങിനെയോ ഭാഷയില്‍ കടന്നു കയറി . ആ വാക്ക് ഇപ്പോഴും ഉപയോഗിക്കുന്നു എന്ന് മാത്രം . ഇന്ന് ആ വാക്കിന് യാതൊരു അര്‍ത്ഥമോ പ്രസക്തിയോ ഇല്ല . മാര്‍ക്സിസം ഞാന്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് . അത്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു . എന്നാല്‍ എനിക്ക് ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിഞ്ഞിട്ടില്ല . അതിന്റെ ഒരു പ്രധാന കാരണം അവരുടെ ആക്രമണോത്സുകതയായിരുന്നു . അതിനു ശേഷം ഞാന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചും , അതിന്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ചും വിശദമായി പഠിച്ചപ്പോള്‍ ലെനിനിസം , മാര്‍ക്സിസത്തിന്റെ തന്നെ വിപരീതമായ ഒരു പുനരാവിഷ്ക്കാരമാണെന്ന് മനസ്സിലാക്കി . ലെനിനെ എതിര്‍ത്തവരെയെല്ലാം റിവിഷനിസ്റ്റുകള്‍ എന്ന് മുദ്രകുത്തി നിര്‍ദ്ദയം കൊന്നൊടുക്കി . അത്തരത്തില്‍ നാട് കടത്തപ്പെട്ടിട്ടും പിന്‍തുടര്‍ന്ന് വധിക്കപ്പെട്ട മഹാനായ ഒരു കമ്മ്യൂണിസ്റ്റായിരുന്നു ട്രോട്സ്കി . ലെനിന്‍ തുടങ്ങി വെച്ച് സ്റ്റാലിന്‍ വികസിപ്പിച്ച വികൃതവും ഭീകരവുമായ ഒരു തിയറിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പിന്തുടര്‍ന്നത് . ആദ്യകാലത്ത് കമ്മ്യൂണിസം സര്‍വ്വരാലും ആകര്‍ഷിക്കപ്പെട്ടിരുന്നു. ജവഹര്‍ലാല്‍ , ജയപ്രകാശ് നാരായണന്‍ , ലോഹ്യ തുടങ്ങി നിരവധി നേതാക്കള്‍ . എന്നാല്‍ ലെനിനിസത്തിന്റെ അക്രമണപരതയും , സര്‍വ്വാധികാര ശൈലിയും അവരെയെല്ലാം കമ്മ്യൂണിസത്തില്‍ നിന്ന് അകറ്റി . ഇന്ന് ലെനിനിസം കാലഹരണപ്പെട്ടു . ആ സിദ്ധാന്തം ഇനി ആരാലും ആകര്‍ഷിക്കപ്പെടുകയില്ലെന്ന് മാത്രമല്ല , ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയപരിപാടികളില്‍ പറയുന്ന പോലെയുള്ള ഒരു സോഷ്യലിസ്റ്റ് വിപ്ലവം ഇനി ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും സംഭവിക്കുകയുമില്ല . ഞാന്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥയില്‍ ആ പാര്‍ട്ടികളെ വെറുക്കുകയും ചെയ്യുന്നു .
അഭി : അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഭാവിയില്ല എന്നാണോ പറയുന്നത് ?
ഞാന്‍ : ശോഭനമായ ഭാവിയുണ്ട് , എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യവുമുണ്ട് . പക്ഷെ അവര്‍ അവരുടെ ഭരണഘടനയും നയവും പരിപാടിയും എല്ലാം പൊളിച്ചെഴുതണം . മുന്‍വിധികള്‍ ഉപേക്ഷിക്കണം , സങ്കുചിതമായ കാഴ്ച്ചപ്പാടുകള്‍ മാറ്റിവെക്കണം , മാറി വരുന്ന ലോക പരിസ്ഥിതികള്‍ക്കനുസൃതമായി ഏകലോക വീക്ഷണവും ജനാധിപത്യശൈലിയും അംഗീകരിക്കണം . അതിന് ഇന്നുള്ള നേതാക്കള്‍ക്ക് കഴിയില്ല . റഷ്യയിലും മറ്റു കി.യൂറോപ്പുകളിലുമുള്ള കമ്മ്യു:പാര്‍ട്ടികള്‍ക്ക് , ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് മാറിവാരാനുള്ള നിര്‍ബ്ബന്ധിത സാഹചര്യം ഉണ്ടായ പോലെ ഇന്ത്യയിലുണ്ടാവുകയില്ല. സ്വമേധയാ മാറാന്‍ ഒരു സംഘടനക്കും കഴിയുകയുമില്ല . അത്കൊണ്ട് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി ഇനിയും ഇല്ലാത്താവാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത് .
അഭി : അപ്പോള്‍ താങ്കള്‍ ഒരു കോണ്‍ഗ്രസ്സുകാരനാണോ ?
ഞാന്‍ : ഒരാള്‍ ഒരു പാര്‍ട്ടിക്കാരനായേ പറ്റൂ എന്ന മുന്‍വിധിയില്‍ നിന്നാണ് ഈ ചോദ്യം ഉയരുന്നത് . ഇന്ത്യയുടെ ആത്മാവ് ആവാഹിച്ചെടുത്ത ഒരു മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് എന്ന് ആലങ്കാരിക ശൈലിയില്‍ പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ . ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാതൃപേടകമാണ് കോണ്‍ഗ്രസ്സ് . ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തെറ്റി പിരിഞ്ഞ് പലരും പല പാര്‍ട്ടികളുണ്ടാക്കി . കോണ്‍ഗ്രസ്സിനെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തിയാണ് എല്ലാ പാര്‍ട്ടികളും ഇവിടെ വളര്‍ന്നത് . എന്നാല്‍ ഇന്ത്യയില്‍ ഇന്ന് കാണുന്ന ഈ ജനാധിപത്യ സ്വാതന്ത്ര്യവും , പുരോഗതിയുമുണ്ടാവാന്‍ കോണ്‍ഗ്രസ്സാണ് കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ഇന്ത്യയില്‍ മുന്‍തൂക്കമെങ്കില്‍ ഇന്ത്യ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായേനേ . ജനസംഘത്തിനാണ് മുന്‍തൂക്കമായിരുന്നെങ്കില്‍ ഒരു ഹിന്ദു രാഷ്ട്രമായി ഇന്നത്തെ പാകിസ്ഥാനേക്കാള്‍ മോശമായേനേ . അല്ല , ഇന്നുള്ള പോലെ പ്രാദേശിക കക്ഷികള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇന്ത്യ ഛിന്നഭിന്നമായി കൊച്ചു കൊച്ചു രാജ്യങ്ങളായി ചിതറിത്തെറിച്ചേനേ ! എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ ചില നടപകളിലൂടെ അതായത് മുഴുവന്‍ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള കുത്സിതശ്രമങ്ങളിലൂടെ കോണ്‍ഗ്രസ്സ് ഒരു സ്തുതിപാഠക വൃന്ദമായി അധ:പതിച്ചു . എന്നാലും കോണ്‍ഗ്രസ്സ് എത്ര ദുഷിച്ചാലും , കോണ്‍ഗ്രസ്സിനേക്കാളും മേന്മ അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല എന്ന് ഞാന്‍ കരുതുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ഞാന്‍ എന്തിന് ഒരു കോണ്‍ഗ്രസ്സുകാരനാവണം ? നിലവില്‍ വിശ്വപൌരത്വം കൊതിക്കുന്ന ഒരു ഇന്‍ഡ്യന്‍ പൌരന്‍ മാത്രമാണ് ഞാന്‍ . തെരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യുന്നു . ഒരു നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്തെങ്കില്‍ എന്ന് വൃഥാ ആഗ്രഹിക്കുകയും ചെയ്യുന്നു . കാരണം ഞാന്‍ ഒരു ഭൌതീക വാദിയാണെന്നത് തന്നെ !
(ഈ അഭിമുഖത്തിന്റെ ബാക്കി ഭാഗങ്ങള്‍ നാളെ )
ഒരു തുടര്‍ അഭിമുഖം ! ആരോഗ്യകരമായ സംവാദത്തിന് നിങ്ങളെയും ക്ഷണിക്കുന്നു !!
ReplyDeleteനല്ല അവതരണം. നന്നായിരിക്കുന്നു. തുടരട്ടെ. :)
ReplyDeletesukumaretta ,
ReplyDeleteabimukam vayichu naayitundu... pakshe communist partykalku mattoru badal illallo (nan oru cpi karananu) cpm nte innathe avastha kanumbol bhayankara vishamam undu athu thakarnal cpi adakkamulla oru edthu paksha kakshikalkum oru badal sakthi avan kazhiyilla.... communistkarude akramanosuktha keralathile kariyathil sir cp yude kalavum athinu munpum nokukayangil enthu bheekaramayirunnu..... mattulla bharanam koodi vilyiruthende..... oru kashnam rotiku vendiyulla russiakkarante kanneeril ninnanu lenin russia oru van sakthiyakiyathu...... oru cheriya akramanosktha oru van nettam undakkunnathuengil athu nallathellea...... ethu ente manassinte vinghal mathramanu ....
പ്രിയ സുഹൃത്തെ ,
ReplyDeleteനമ്മുടെ മനസ്സ് ഒന്നില്‍ ഫിക്സ് ആയിപ്പോകുന്നു . അതായത് ഒരു പാര്‍ട്ടിയില്‍ , അല്ലെങ്കില്‍ ഒരു മതത്തില്‍ , ഒരു സിദ്ധാന്തത്തില്‍ ,ഒരു ആശയത്തില്‍ അങ്ങിനെയങ്ങിനെ . പിന്നെ അതില്‍ ഒട്ടിപ്പിടിക്കാനും , അതിനെ സാധൂകരിക്കാനുള്ള തെളിവുകള്‍ ശേഖരിക്കാനുമാണ് മനസ്സ് ശ്രമിക്കുന്നത് . മനുഷ്യമനസ്സിന്റെ ഈ പ്രത്യേകത കൊണ്ടാണ് ആശാവഹമായ ഒരു മാറ്റവും സമൂഹത്തില്‍ നടക്കാത്തത്. ഓരോവ്യക്തിയും അവന്റെ പാര്‍ട്ടിയില്‍ , മതത്തില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു. ഫലത്തില്‍ അവന്റെ മതം , പാര്‍ട്ടി മാത്രം അവന് വലുതാകുന്നു. ഇന്ന് ലോകം നേരിടുന്ന പ്രശ്നം തന്നെ ഈ പ്രത്യയശാസ്ത്ര ശാഠ്യമാണ് . ലോകത്തിന്റെയും മനുഷ്യരാശിയുടെയും ഉന്നമനമാണ് നമ്മള്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ അതിന് യോജിച്ച ഒരു പ്രത്യയശാസ്ത്രവും , അത് പ്രാവര്‍ത്തികമാക്കാന്‍ യത്നിക്കുന്ന വളണ്ടിയേഴ്സും ആവശ്യമുണ്ട് . ഒരു സംഘടനയോ , മതമോ , പാര്‍ട്ടിയോ എക്കാലത്തേക്കും യോജിച്ചതല്ല . ഓരോരോ കാലഘട്ടങ്ങളിലും അതാത് കാലത്തിന് അനുയോജ്യമായ പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും ഉയര്‍ന്നു വരേണ്ടതുണ്ട് . അതാത് കാലഘട്ടങ്ങളിലെ ചരിത്ര ദൌത്യം പൂര്‍ത്തിയാക്കി അതാത് സംഘനകള്‍ തകരേണ്ടതുണ്ട് .എന്നാലേ സമൂഹത്തിന് മുന്നേറ്റമുണ്ടാവൂ . ഒരു കാലത്ത് ഏറ്റവും വിപ്ലവകരമായ ഒരു പ്രസ്ഥാനം പില്‍ക്കാലത്ത് ഏറ്റവും പ്രതിവിപ്ലവകരമായ ഒരു മാഫിയാ സംഘമായി അധ:പതിക്കാനുള്ള സാധ്യതയുണ്ട് . പുതിയ ഒരു പുരോഗമന പ്രസ്ഥാനം ഉയര്‍ന്നു വരുന്നതിന് ഏറ്റവും തടസ്സവും പിന്നീട് ഈ പ്രതിലോമ സംഘമായിരിക്കും . കേരളത്തെ സംബന്ധിച്ച് ഇതാണ് ഇന്നത്തെ അവസ്ഥ . പക്ഷെ ഒന്നില്‍ വിശ്വസിച്ച് ചിന്താശക്തി പണയപ്പെടുത്തിയ മഹാഭൂരിപക്ഷത്തിന് ഇത് അംഗീകരിക്കാന്‍ കഴിയില്ല . ലോകത്ത് ഇന്ന് വളര്‍ന്നു വരുന്ന ഇസ്ലാം തീവ്രവാദത്തിന്റെ മന:ശാസ്ത്രപരമായ കാരണവും മനസ്സിന്റെ ഈ പ്രത്യേകതയാണ് . ലോകം മുഴുവന്‍ ഇസ്ലാമീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്ലാമിക തീവ്രവാദി മനസ്സ് കരുതുന്നു . മനുഷ്യന്റെ മോചനം തങ്ങളുടെ സിദ്ധാന്തങ്ങളിലൂടെയാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഒരു വിശ്വാസം എത്ര മാത്രം അപകടകരമാവാമെന്നതിന്റെ സമകാലിക ഉദാഹരണമാണ് ഇസ്ലാമിക തീവ്രവാദം . എന്നാല്‍ ഇതിനേക്കാളും ഭീകരമായിരുന്നു കമ്യൂണിസ്റ്റ് തീവ്രവാദവും ഒരു കാലഘട്ടത്തില്‍ . ഇസ്ലാം തീവ്രവാദികള്‍ , ഇസ്ലാം വിശ്വാസികളാല്‍ തന്നെ തിരസ്ക്കരിക്കപ്പെടും . എന്തൊക്കെയായാലും പുതിയ ഒരു സാര്‍വ്വ ലൌകീക ജനാധിപത്യ സംസ്കൃതി രൂപപ്പെടണമെങ്കില്‍ നിലവിലുള്ള എല്ലാ മതങ്ങളും , പാര്‍ട്ടികളും , സിദ്ധാന്തങ്ങളും വഴി മാറണമെന്ന് ഞാന്‍ കരുതുന്നു .
സുകുമാരേട്ട നല്ല നിരീക്ഷണങ്ങള്‍ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമായിരിക്കട്ടേ. അതാണ് നാം ശീലിക്കെണ്ടത്. എന്നാല്‍ മാറാന്‍ ശ്രമിക്കുന്നവരേ ചരിത്രം ഓര്‍മ്മപ്പെടുത്തി പിന്‍തിരിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഉദാഹരണമായി നമ്മുടെ പരിപ്പുവട കട്ടന്‍ ചായ സംഭവം തന്നെയെടുക്കാം. ഇന്ന് വീണ്ടും പഴയ വരട്ടുവാദം വേണമെന്ന് പറയുന്ന തീവ്ര കമ്യൂണിസ്റ്റുകള്‍ക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധ നോക്കൂ. ഇന്ന് നക്സലേറ്റ് നേതാക്കള്‍ക്കും മറ്റും കിട്ടുന്ന കവറേജ് നോക്കൂ. മാറിയ സാഹചര്യങ്ങളില്‍ പുതിയ രീതിയില്‍ ചിന്തിക്കുന്ന തോമസ് ഐസക്കിനെതിരെ M.N വിജയനും കൂട്ടരും നടത്തുന്ന പ്രചരണങ്ങള്‍ നോക്കൂ. അവക്ക് മാത്രം കിട്ടുന്ന മാധ്യമശ്രദ്ധയും നോക്കുക. മാറ്റം വേണമെന്ന് ചിന്തിക്കുന്ന് കമ്യൂണിസ്റ്റ്കാരെ ഒറ്റപ്പെടുത്താനാണ് ഇന്ന് ശ്രമിക്കുന്നത്. തോമസ് ഐസക്ക് അമേരിക്കന്‍ ചാരനാണെന്ന് വരെ ഇവിടെ പാഠം മാസികയിലൂടെ പറഞ്ഞു കഴിഞ്ഞു. വീണ്ടും കേരളം ക്യൂബ മുകുന്തന്മാരേ ആഗ്രഹിക്കുന്ന തലത്തില്‍ എത്തി നില്‍ക്കുന്നു.
ReplyDeleteപിന്നെ ഈ അഭിമുഖം ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ഉപയോഗിച്ച ഒരു മുഖം മൂടിയാണോ ( അല്ലെങ്കില്‍ ഒരു പുതിയ ബ്ലോഗിഗ് ശൈലിയാണോ) ?
സുകുമാരേട്ടാ,
ReplyDeleteനന്നായിരിക്കുന്നു അഭിമുഖ പൊസ്റ്റ്.
കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള വിലയിരുത്തല്‍ വളരെ നല്ലൊരു വീക്ഷണമാണ്.
ഇന്നത്തെ ഇന്ത്യയുടെ രൂപത്തിനും, ഭാവത്തിനും നാം കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ പഴയ നേതാക്കളോടുതന്നെയാണ്.
തുടരുക....
സുകുമാരേട്ടാ,
ReplyDeleteഇപ്പഴാണു കണ്ടത്...!!
സുകുമാരേട്ടന്റെ പൊസ്റ്റിനേക്കാള്‍ ഒരു പടി ഉയര്‍ന്ന് കമന്റ് നില്‍ക്കുന്നു....
പിന്നെ രണ്ടും വ്യത്യസ്ത കാര്യങ്ങളിലുള്ള സുകുമാരേട്ടന്റെ വീക്ഷണങ്ങളായതിനാല്‍ ഒരൊറ്റ പൊസ്റ്റായി ചിത്രകാരന്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
വളരെ നന്നായി,
ReplyDeleteമൈ മൊബൈല്‍:00966 5021727 85
നമ്മുടെ രണ്ടാളുടെയും വീക്ഷണം ഒന്നാണെന്ന് പറയുന്നില്ല, കാരണം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു പക്ഷെ മതത്തില്‍ ഒട്ടും വിശ്വാസമില്ല. ഒരു മതത്തോടും,രാഷ്ട്രീയത്തോടും പ്രത്യേക മമതയുമില്ല.give me a missed call when you get time.
അങ്കിളേ, കുറെക്കാലം മുമ്പ് എന്നെ അലട്ടിയിരുന്ന ചില ചോദ്യങ്ങളിലൊന്നായിരുന്നു ഈ വിഷയം.. ദൈവവിശ്വാസം എന്നതിനെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന്, ഞാനെന്താണെന്ന് എനിക്ക് കലശലായ അങ്കലാപ്പുണ്ടായിരുന്നു. എന്നാല്‍ തൃപ്തിയുണ്ടാക്കുന്ന ഒരു മറുപടി തരാനോ ഉദാഹരിക്കാനോ ആര്‍ക്കും സാധിച്ചില്ല അല്ലെങ്കില്‍ ആരെയും കണ്ടെത്താന്‍ എനിക്കു സാധിച്ചില്ലായിരുന്നു. ജോണ്‍സിമാഷിന്‍റെ മുമ്പിലകപ്പെടുമ്പോ ഞാനാദ്യം ഉന്നയിച്ച ചോദ്യവുമിതായിരുന്നു. “എന്താണു മാഷേ ദൈവവിശ്വാസം, എനിക്ക് ഇന്നുകാണും വിധമുള്ള കപടഭക്തി(ക്ഷേത്രത്തില്‍ പോയി സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം കരഞ്ഞുവിളിച്ചുള്ള പ്രാര്‍ഥന)അശേഷമില്ല.ദിനം പ്രതി രാഷ്ട്രീയപാര്‍ട്ടികളുടലെടുക്കുമ്പോലെ പല ദൈവങ്ങളുടെ പേരില്‍,മത്സരിച്ച് ക്ഷേത്രങ്ങളും വിശ്വാസവും പൊട്ടിമുളക്കുമ്പോ ഞാന്‍ എല്ലാപ്രതീക്ഷകളും നഷ്ടപ്പെട്ട് ഒരുത്തരവും കിട്ടാതെ നില്‍ക്കേണ്ടിവരുന്നു.” പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞിരുന്നു. മാഷ് പറഞ്ഞ മറുപടി ഒരു ശ്ലോകമായിരുന്നു.
ReplyDelete“ഉത്തമാ സഹജാവസ്ഥ
ദ്വിതീയ ധ്യാന ധാരണ
ത്രിതീയോ പ്രതിമാപൂജ
യാഗാ യാത്രാ ചതുര്‍ഥിത..”
ദൈവ വിശ്വാസത്തില്‍ നാലു തട്ടിലുള്ളവരുണ്ട്.
ഏറ്റവും താഴത്തെതട്ടിലുള്ളവര്‍ക്ക് യാഗവും പുണ്യയാത്രകളുമാണ് വിശ്വാസം.
അവര്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നത് ഇവ്വിധമാണ്.ഇവരെ പിന്തിരിപ്പിക്കാന്‍ ആരാലും സാധ്യമല്ല. അതുപോലെ അല്പം കൂടി ഉയര്‍ന്നതട്ടിലുള്ളവര്‍ യാത്രകള്‍ക്കുപകരം പ്രതിമാ പൂജയില്‍ തങ്ങളുടെ ഈശ്വര സാക്ഷാത്കാരം കണ്ടെത്തുന്നു.പിന്നെയുള്ളവര്‍ ധ്യാനത്തിലും അവയില്‍നിന്നുണ്ടാക്കിയെടുക്കുന്ന പലവിധമുള്ള ധാരണകളിലും എത്തിപ്പെടുന്നു. എന്നാല്‍ ഏറ്റവും മുകളിലെതട്ടിലെത്തുന്നവന്‍ തിരിച്ചറിയും തന്‍റെ സഹജമായ അവസ്ഥതന്നെയാണ് ഉത്തമമെന്ന്.അവിടെ മറ്റുതരത്തിലുള്ള യാതൊരു വിധ സംശയങ്ങള്‍ക്കും ഇടമില്ലെന്ന്.(മാഷ് പറഞ്ഞത് എത്രയോ മനോഹരമയിട്ടായിരുന്നു.എന്‍റെ പരിമിതമായ ഭാഷ അതിനടുത്തെങ്ങുമത്തില്ല)ഈ മറുപടി അന്ന് എന്നെ ഒട്ടൊന്നുമല്ല സന്തുഷ്ടനാക്കിയത്, ഇന്നും... അങ്കിളിന്‍റെ ദൈവവിശ്വാസത്തെയും സങ്കല്പത്തെപ്പറ്റിയും വായിച്ചപ്പോ അന്നുണ്ടായ സ്ന്തോഷം എന്നിലിരട്ടിക്കുന്നു.. ഏതൊരാള്‍ക്കും തന്‍റെ ഭാരമിറക്കിവയ്ക്കാന്‍ ആരെങ്കിലുമുണ്ടായേ പറ്റൂ.അങ്കിളെഴുതിയതുപോലെ സൌഹൃദത്തിനുവേണ്ടി എല്ലാവരും ദാഹിക്കുന്നത് ഈയൊരു കാരണം കൊണ്ടുകൂടിയാകാം.ചിലര്‍ ഈശ്വരനെന്ന പ്രത്യക്ഷമല്ലാത്ത ഒരു കേന്ദ്രബിന്ദുവെ അഭയം പ്രാപിക്കുന്നു.ഈശ്വരാ എന്നുള്ളൊരു ആത്മഗതത്തില്‍,ഒരു ക്ഷേത്രദര്‍ശനത്തില്‍ അവര്‍ സംതൃപ്തി നേടുന്നു.അവര്‍ക്കതേ പറ്റൂ. ചിന്താഗതികളിലെ ഒരു മാറ്റവും അവരെ പിന്തിരിപ്പിക്കില്ല,അതെത്ര വലിയതായാലും..അതുകൊണ്ടാകാം ആ ശ്ലോകം പറയുംപോലെ, ഒരുവന്‍റെ തിരിച്ചറിവ് ഏറ്റവും മുകള്‍ത്തട്ടിലേക്കുയരുമ്പോള്‍ മാത്രമാണ് അവന്‍ സഹജാവസ്ഥയിലെത്തിച്ചേരുന്നത്...
ദയവായി തുടരുക. ഒരുപാട് സ്നേഹത്തോടെ