Pages

പുതിയ രാഷ്ട്രീയ നേതൃത്വം വേണം !

മന്ദാരം എന്ന ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ ഞാനുമായി ഒരു അഭിമുഖം നടന്നു വരികയാണ് . ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഒരു ബ്ലോഗ്കാസ്റ്റായി പോസ്റ്റ് ചെയ്തിരുന്നത് . ഇന്നത്തെ അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ഇവിടെ പോസ്റ്റ് ചെയ്യുന്നു .

അഡ്വ.അനില്‍ ഐക്കര : വളരെ നന്ദി സുകുമാരേട്ടാ, സെകുലര്‍ ഹ്യൂമനിസം വളരെ നല്ല ഒരു ആശയം തന്നെ.
പഠിക്കുവാന്‍ ലിങ്കുകള്‍ നല്‍കിയതു വളരെ ഉപകരിച്ചു.?(യഥാര്‍ത്ഥത്തില്‍ ഈ ദര്‍ശനത്തിന്റെ വിത്തുകള്‍ നമ്മുടെ ഉപനിഷത്തുകളില്‍ ഉണ്ട്‌ കേട്ടോ.)

ഹ്യൂമനിസത്തെ നമുക്ക്‌ മാനവികത എനു വിളിക്കാമല്ലോ?ഒരു തരം വിശ്വ മാനവ വാദം തന്നെയല്ലേ ഇത്‌? നമുക്കിതിനെ മാനവദര്‍ശനം എന്നു വിളിക്കരുതോ?
സര്‍വ്വ മാനവ ദര്‍ശനം എന്നാണോ നല്ലത്‌?ഗാന്ധിസവും ഉപനിഷത്‌ ദര്‍ശനങ്ങളും,മാര്‍ക്സിസവും ചേര്‍ത്ത്‌ നമുക്കൊരു പുതിയ ദര്‍ശനം ലോകത്തിനു നല്‍കിക്കൂടെ?

ഞാന്‍ :
അനില്‍ .. വേദങ്ങള്‍ , ഉപനിഷത്തുക്കള്‍ തുടങ്ങി ബൈബിള്‍ ഖുറാന്‍ മുതലുള്ള എല്ലാ ഗ്രന്ഥങ്ങളുടെയും സാരോപദേശങ്ങള്‍ മനുഷ്യനന്മയെയും , മാനവീക മൂല്യങ്ങളെയും അടിസ്ഥാനപ്പെടുത്തി തന്നെയാണ് . ദര്‍ശനങ്ങള്‍ക്കൊന്നും നിലവില്‍ പഞ്ഞമില്ല . എന്നാല്‍ മാര്‍കിസസവും , സെക്യുലര്‍ ഹ്യുമാനിസവും മറ്റും ഭൌതീക വാദത്തെ ആധാരമാക്കിയുള്ളതാണ് . ഭൌതീകേതരമായ ഒരു സൂപ്പര്‍ പവ്വര്‍ ആ ദര്‍ശനങ്ങള്‍ അംഗീകരിക്കുന്നില്ല . മനുഷ്യന്‍ അവന്റെ ജീവിതം സ്വയം തീരുമാനിക്കുന്നു എന്നതാണ് ഭൌതീക വാദത്തിന്റെ കാതല്‍ . ഇത് മത ദര്‍ശനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണല്ലോ . മതത്തിന്റെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ മനുഷ്യന് അവനവന്റെ കാര്യത്തില്‍ പോലും റോള്‍ ഒന്നുമില്ല. എല്ലാം മുന്‍‌കൂട്ടി തീര്‍ച്ചപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ എല്ലാം ഒരു ശക്തി നിയന്ത്രിക്കുന്നു . മനുഷ്യന്‍ അവന്റെയും സമൂഹത്തിന്റെയും, വര്‍ത്തമാനവും ഭാവിയും സ്വയമായും കൂട്ടായും ചിന്തിച്ചു രൂപപ്പെടുത്തണമെന്ന് ഭൌതീക വാദികള്‍ വിചാരിക്കുന്നു.

നമുക്ക് വര്‍ത്തമാന കാല സമൂഹ്യ-സാമ്പത്തീക-രാഷ്ട്രീയ യാഥര്‍ത്ഥ്യങ്ങള്‍ വസ്തു നിഷ്ടമായി വിശകലനം ചെയ്യാം . ഇന്‍ഡ്യ എന്തുകൊണ്ടും പുരോഗതിയുടെ പാതയിലാണ് . ഒരു വന്‍ സാമ്പത്തീക ശക്തിയായി മുന്നോട്ട് കുതിക്കുന്നു, ശാസ്ത്ര-സാങ്കേതിക രംഗം അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൊയ്യുന്നു . അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഇന്‍ഡ്യ തിളങ്ങിയേനേ ! എന്നാല്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥവൃന്ദവും , ജീര്‍ണ്ണിച്ച് ജരാനര ബാധിച്ച രാഷ്ട്രീയ നേതൃത്വങ്ങളും , ലാഭക്കൊതി മാത്രമുള്ള മുതലാളിത്തവും , പൌരബോധം തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത ജനതയും ഇന്‍ഡ്യയുടെ സമകാല ശാപമായി ഈ തിളക്കങ്ങള്‍ കെടുത്തുന്നു . അതുകൊണ്ട് ആര്‍ജ്ജവമുള്ള ഒരു പുത്തന്‍ രാഷ്ട്രീയ നേതൃത്വമാണ് നമ്മുടെ അടിയന്തിരമായ ആവശ്യം !

ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ് ഇന്ന് ചിന്തിക്കുന്നവരുടെ മുന്നിലുള്ള ചരിത്രപരമായ കടമ ! നിലവിലുള്ള സകലമാന നേതാക്കളെയും നിരാകരിച്ചു കൊണ്ട് ; ആത്മാര്‍തയും , സ്ഥാന മോഹമില്ലായമയും , അര്‍പ്പണ ബോധവും , സേവനസന്നദ്ധതയും , കാര്യപ്രാപ്തിയും , വിദ്ധ്യാഭ്യാസവും , ശാസ്ത്രീയമായ ലോക വീക്ഷണവുമുള്ള യുവതലമുറയാണ് ഇതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടത് . പ്രായമായവര്‍ ഇവര്‍ക്ക് വഴികാട്ടുകയും വേണം ! വേറെ ഒരു വഴി ഞാന്‍ കാണുന്നില്ല .

1 comment:

  1. ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ് ഇന്ന് ചിന്തിക്കുന്നവരുടെ മുന്നിലുള്ള ചരിത്രപരമായ കടമ ! നിലവിലുള്ള സകലമാന നേതാക്കളെയും നിരാകരിച്ചു കൊണ്ട് ; ആത്മാര്‍തയും , സ്ഥാന മോഹമില്ലായമയും , അര്‍പ്പണ ബോധവും , സേവനസന്നദ്ധതയും , കാര്യപ്രാപ്തിയും , വിദ്ധ്യാഭ്യാസവും , ശാസ്ത്രീയമായ ലോക വീക്ഷണവുമുള്ള യുവതലമുറയാണ് ഇതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടത് .

    ReplyDelete