മാവുകൾ ഇല്ലാത്ത വീടുകൾ പണ്ട് ഇല്ലായിരുന്നു. മാവും മാങ്ങയും മലയാളിയുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. പലതരത്തിലുള്ള മാവിന്‍റെ എത്താക്കൊമ്പുകളിൽ ഇളംകാറ്റിൽ ഇളകിയാടുന്ന മാമ്പഴക്കൂട്ടവും അതിനെ ചുറ്റിപ്പറ്റി കലപിലകൂട്ടുന്ന അണ്ണാറക്കണ്ണന്മാരും മലയാളിയുടെ ബാല്യകാല സ്മരണകളില്‍ എന്നും പച്ച പിടിച്ചുനില്‍ക്കുന്ന അനുഭൂതിയാണ്. നാട്ടിന്‍ പുറങ്ങളിലൊക്കെ മാമ്പഴക്കാലം എന്നാൽ ഉത്സവത്തിന്‍റ പ്രതീതിയാണ്. കുട്ടികൾക്ക് സ്കൂൾ മധ്യവേനലവധി തുടങ്ങുമ്പോഴായിരിക്കും മാമ്പഴങ്ങളും പല നിറങ്ങളിൽ മധുരം നിറയുക. പിന്നീടങ്ങോട്ട് മരം കയറാനും എറിഞ്ഞിടാനും ഒരുങ്ങുന്ന കുട്ടികൾക്ക് പ്രകൃതി മാമ്പഴവിരുന്നു ഒരുക്കുകയായിരുന്നു.
എവിടെ വ്യത്യസ്തമായ ഒരു മാങ്ങ കണ്ടാലും അതിന്റെ വിത്ത് എടുത്ത് വന്ന് പറമ്പിൽ നട്ടുവളർത്താൻ പണ്ടുള്ളവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്ന് വീടുകളിൽ മാവുകൾ തീരെ അപ്രത്യക്ഷമായി എന്ന് പറയാം. എന്തും വില കൊടുത്ത് വാങ്ങുന്ന ഉപഭോഗസംസ്ക്കാരത്തിൽ മാവ് എന്നല്ല ഒരു ഫലവൃക്ഷവും വെച്ച് പിടിപ്പിക്കാൻ ആരും മെനക്കെടാറില്ല. ക്രയവിക്രയങ്ങളുടെ ഫലമായും രമ്യഹര്‍മ്മങ്ങള്‍ പണിതീര്‍ത്തപ്പോഴും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം കണ്ടെത്തിയപ്പോഴും ഒക്കെ ഈ പാവം ഫലവൃക്ഷത്തിന്‍റെ മേല്‍ ആയിരുന്നു പലപ്പോഴും മഴുവീണത്. നാടന്‍ മാവുകളില്‍ പലതും അപ്രത്യക്ഷമായി. വീടുകളിലും വഴിയോരങ്ങളിലും പടര്‍ന്നു പന്തലിച്ച് നിറയെ മാമ്പഴം തന്നിരുന്ന മാവുകള്‍ തിരോധാനം ചെയ്തു.
അതേ സമയം മാമ്പഴം ഇന്നും എല്ലാവർക്കും ഏറ്റവും പ്രിയതരമായ പഴമാണ് താനും. പക്ഷെ മാർക്കറ്റിൽ കിട്ടുന്നത് ചള്ള് മാങ്ങകൾ കൃത്രിമമായി പഴുപ്പിക്കുന്നതാണ്. അത്കൊണ്ട് മാങ്ങകളുടെ സ്വാഭാവിക രുചി ഇന്നത്തെ കുട്ടികൾക്ക് അന്യമായി എന്ന് പറയാം. ഇതിനു മാറ്റം വരണം. ഒന്നോ രണ്ടോ ഒട്ടുമാവിൻ തൈകൾ എങ്കിലും എല്ലാ വീട്ടുമുറ്റങ്ങളിലും നട്ടുവളർത്തണം. മാങ്ങയണ്ടി മുളപ്പിച്ച് മാവിൻ തൈകൾ വളർത്തുന്ന രീതി ഇക്കാലത്ത് അപ്രായോഗികമാണ്. ഗ്രാഫ്റ്റ് ചെയ്ത (ഒട്ടിച്ച) തൈകൾ ആകുമ്പോൾ നല്ല പോലെ പരിപാലിച്ചാൽ മൂന്നാം വർഷം പുഷ്പിക്കും. മാവ് വൃക്ഷമായി വളരാതെ കുള്ള (ഡ്വാർഫ്) മായിരിക്കുകയും ചെയ്യും.
മാവിൻ തൈകൾ പല രീതിയിൽ ഗ്രാഫ്റ്റ് ചെയ്യാം. രണ്ട് തരം തൈകൾ ഗ്രാഫ്റ്റ് ചെയ്ത് മൂന്നാമതൊരു പുതിയ ഇനം മാവ് സൃഷ്ടിക്കാം. നല്ലയിനം മാവിന്റെ അതേ ഗുണമുള്ള അനേകം കുള്ളൻ മാവുകൾ ഉണ്ടാക്കാം. വീട്ടിൽ കായ്ക്കാത്ത നാട്ടുമാവ് ഉണ്ടെങ്കിൽ അതിന്റെ ശാഖകൾ വെട്ടി, പുതിയ ശിഖരങ്ങൾ കിളിർത്തുവന്നാൽ അവകളിൽ പലതരം മാവുകളുടെ കമ്പുകൾ ഒട്ടിച്ച് ഒരേ മാവിൽ പലതരം മാങ്ങകൾ കായ്ക്കുന്ന വൃക്ഷമാക്കി മാറ്റാം. ക്ഷമയും താല്പര്യവും വേണം എന്ന് മാത്രം. ഇതിനു മെനക്കെടാൻ വയ്യാത്തവർ വിശ്വസിക്കാവുന്ന ഫാമുകളിൽ നിന്നോ നഴ്‌സറികളിൽ നിന്നോ നല്ലയിനം ഗ്രാഫ്റ്റ് തൈകൾ വാങ്ങി നടുന്നതാണ് നല്ലത്. ബങ്കനപ്പള്ളി , മല്ലിക, നീലം, അൽഫോൻസ, കാലപ്പാടി , പ്രിയോര്‍ എന്നിവ നല്ല ഇനങ്ങളാണ്. ഇത് പോലെ വേറെയും പല ഇനങ്ങളുമുണ്ട്.
നമ്മൾ സ്വന്തമായി ഗ്രാഫ്റ്റ് ചെയ്യണമെങ്കിൽ, ഒട്ടിക്കാൻ വേണ്ടി കമ്പുകൾ മുറിച്ചെടുക്കാൻ മാതൃവൃക്ഷം വേണം. മാതൃവൃക്ഷത്തിൽ നിന്ന് ഒട്ടിക്കാൻ വേണ്ടി മുറിച്ചെടുക്കുന്ന കമ്പിനു സയോൺ (Scion) എന്ന് പറയും. ഉദാഹരണത്തിനു നമ്മൾ നല്ലൊരു ഇനം മാവ് സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വീട്ടിൽ കണ്ടു എന്നിരിക്കട്ടെ. അവരോട് ചോദിച്ച് അതിൽ നിന്ന് സയോണുകൾ ശേഖരിക്കാം. എന്തിലാണോ നമ്മൾ ഒട്ടിക്കുന്നത് അതിനെ റൂട്ട് സ്റ്റോക്ക് (Rootstock) എന്ന് പറയും. സ്റ്റോക്ക് തൈകൾ നമ്മൾ ഏതെങ്കിലും മാങ്ങകൾ വാങ്ങി അതിന്റെ വിത്തുകൾ പോളിബാഗുകളിൽ പാകി മുളപ്പിച്ച് എത്ര തൈകൾ വേണമെങ്കിലും ഉണ്ടാക്കാം. മാങ്ങയണ്ടി (വിത്ത്) മുളച്ച് ആറു മാസം മുതൽ ഒരു വർഷം വരെ പ്രായമുള്ള സ്റ്റോക്ക് തൈകളിൽ അതേ വലിപ്പമുള്ള സയോൺ തണ്ടുകൾ ഒട്ടിച്ചു ചേർക്കാം. വിത്ത് മുളച്ച് രണ്ടാഴ്ചയാകുമ്പോൾ അതിന്റെ ചെമ്പിന്റെ നിറം മാറുന്നതിനു മുൻപ് തന്നെ ഗ്രാഫ്റ്റ് ചെയ്യുന്ന സ്റ്റോൺ ഗ്രാഫ്റ്റിങ്ങ് എന്ന രീതിയും ഇപ്പോൾ പ്രചാരത്തിലുണ്ട്. ആർക്കും എളുപ്പത്തിൽ വിജയകരമായി ചെയ്യാവുന്ന രീതിയാണിത്. സയോണുകൾ ശേഖരിക്കാൻ നല്ലയിനം മാതൃവൃക്ഷങ്ങൾ സ്വന്തം പറമ്പിൽ ഉള്ളവർക്ക് ഗ്രാഫ്റ്റിങ്ങ് നല്ല ഹോബിയാണ്. മാവ് മാത്രമല്ല പ്ലാവ്, പേര, നെല്ലി, സപ്പോട്ട, കശുമാവ്, ആത്ത അങ്ങനെ എന്തിന്റെയും ഒട്ടുതൈകൾ ആർക്കും ഉണ്ടാക്കാൻ സാധിക്കും.
നല്ല വലിപ്പവും ആരോഗ്യവുമുളള വിത്തു (മാങ്ങായണ്ടി) കളിൽ നിന്നുവേണം സ്റ്റോക്ക് തൈകളുണ്ടാക്കുവാൻ. തൈകൾ നല്ല കരുത്തോടെ വളരുന്നവയും തണ്ടിന് തെല്ലും വളവില്ലാത്തതുമായിരിക്കണം. താനേ മുളച്ചുവരുന്ന തൈകളും കരുത്തുളളതാണെങ്കിൽ സ്റ്റോക്കുതൈ ആയെടുക്കാം. ഗ്രാഫ്റ്റിങ്ങ് പല രീതികളിൽ ചെയ്യാം എന്ന് പറഞ്ഞല്ലൊ. അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലാക്കാൻ ഒരു വീഡിയോ താഴെ കൊടുക്കുന്നു. ബാക്കിയൊക്കെ അവനവന്റെ യുക്തി പോലെ മനസ്സിലാക്കാവുന്നതേയുള്ളൂ.

വിഡിയോയില്ലല്ലോ
ReplyDeleteഉണ്ടല്ലൊ ഞാൻ ഇപ്പോൾ കൂടി നോക്കി ..
ReplyDeleteപശ. ഉള്ള. പേപ്പർ. ആണോ. ചുറ്റുന്നദ്
ReplyDelete