ജലതന്മാത്രയുടെ സമവാക്യം നമ്മൾ എങ്ങിനെയാണ് ഫേസ്‌ബുക്കിലോ ബ്ലോഗിലോ എഴുതുക. ചിലർ H2O എന്നെഴുതും. എന്നാൽ അത് ശരിയല്ലല്ലൊ. H കഴിഞ്ഞിട്ട് 2 എന്നത് Subscript ആയിട്ട് വരണം. H₂ ഇങ്ങനെ. എന്നാൽ ഈ Subscript ഉം Superscript ഉം എങ്ങനെ ടൈപ്പ് ചെയ്യാൻ പറ്റും. വേർഡിൽ ഇത് ടൈപ്പ് ചെയ്യാൻ എല്ലാവർക്കും അറിയാം. എന്നാൽ ഇത് പോലെ വെബ് പേജിൽ ടൈപ്പ് ചെയ്യാൻ പലർക്കും അറിയില്ല. എനിക്കും അറിയില്ലായിരുന്നു. ഇത് ടൈപ്പ് ചെയ്യാൻ അറിയാത്തത് കൊണ്ടാണ് ഞാൻ കെമിക്കൽ ആയി ബന്ധപ്പെട്ട പോസ്റ്റുകൾ എഴുതാതിരുന്നത്. ഇന്നാണു ഞാൻ ഇതിനു എളുപ്പവഴി കണ്ടുപിടിച്ചത്. Google Input Tools നമ്മുടെ കൂടെ ഉണ്ടായിട്ടും ഇത് വരെയിലും ഇത് മനസ്സിലാക്കിയില്ലല്ലൊ എന്ന് ജാള്യത തോന്നി.
സംഗതി ഇത്രയേയുള്ളൂ. Google Input Tools എന്ന ഈ പേജ് തുറക്കുക. അതിന്റെ എഡിറ്ററിൽ വലത് ഭാഗത്ത് Special Characters എന്ന ബോക്സ് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു ചെറിയ വിൻഡോ ഓപൻ ആകും. അതിൽ Arrows എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് സ്ക്രോൾ ചെയ്താൽ Subscript ഓ Superscript സെലക്റ്റ് ചെയ്താൽ നമുക്ക് ആവശ്യമുള്ള അക്കമോ ചിഹ്നമോ കിട്ടും. എന്നിട്ട് കോപ്പി-പേസ്റ്റ് ചെയ്താൽ മതി. H₂O , CO₂ , E=mc² എന്നെല്ലാം നമുക്ക് ഇങ്ങനെ ടൈപ്പ് ചെയ്യാം.
ഞാൻ കുറെയായി അന്വേഷിച്ചിട്ട് മനസ്സിലാകാതിരുന്ന ഒരു സംഗതി ഇപ്പോൾ മമസ്സിലാക്കിയ സന്തോഷത്തിൽ നിങ്ങളോട് പങ്ക് വയ്ക്കുന്നതാണ്. അറിയാത്ത ആർക്കെങ്കിലും ഉപകാരമായാലോ അല്ലേ :)
മെഥനോൾ വായുവിലെ ഓക്സിജനുമായി ചേരുമ്പോൾ :
2 CH₃OH + 3 O₂ → 2 CO₂ + 4 H₂O =
2 മെഥനോൾ തന്മാത്ര + 3 ഓക്സിജൻ = 2 കാർബൺ ഡൈഓക്സൈഡ് തന്മാത്ര+ 4 ജലതന്മാത്ര
പ്രകൃതിയുടെ കെമിസ്ട്രി പഠിക്കാൻ എന്ത് രസമാണ്. ഇനി എന്തിനാണു പഠിക്കുന്നത് എന്ന് വിചാരിക്കരുത്. പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയും കുടുംബവും ഒക്കെ ആയാലാണ് സയൻസ് പഠിക്കേണ്ടത്. ഇപ്പോൾ ഗൂഗിൾ ഉള്ളത് കൊണ്ട് പഠിക്കാൻ എന്തെളുപ്പം. ഞാനൊക്കെ പ്രഭാത് ബുക്ക് ഹൗസിൽ പോയി കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സോവിയറ്റ് പുസ്തകങ്ങൾ തേടിപ്പിടിച്ച് വാങ്ങിയിട്ടാണ് പഠിക്കാൻ ശ്രമിച്ചത്.
അപൂര്‍വമായേ ഇതുപയോഗിക്കേണ്ടി വരാറുള്ളൂ എങ്കിലും വളരെ പ്രയോജനകരമായ അറിവാണ്.
ReplyDeleteഈയിടെ google input malayalam ത്തില്‍ ചില്ലക്ഷരം എഴുതാന്‍ കഴിയുന്നില്ല . പരിഹാരം നിര്‍ദേശിക്കാമോ ?
സന്തോഷം .ഞാനും ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് ,അപൂർവമായിട്ടെങ്കിലും.
ReplyDeleteഇസ്മായിലിന് ,
ഞാൻ ഗൂഗിൾ ഇൻപുട് ടൂൾസിലെഴുതിയതാണീ കമന്റ്.ഒരു കുഴപ്പവുമില്ലല്ലൊ? ഞാനെന്താ ചെയ്യുക എന്നുവച്ചാൽ ഗൂഗിൾ ഇൻപുട്ടിൽ മലയാളം സെലക്ട് ചെയ്തിട്ട് അടുത്ത കീബോർഡ് പടമുള്ള പുൾഡൗൺ മെനുവിൽ നിന്ന് മലയാളം ഫൊണറ്റിക് സെലക്ട് ചെയ്യും.എന്നിട്ട് മംഗ്ലീഷിൽ ടൈപ്പ് ചെയ്യും.പിന്നെ കട്ട് ആൻഡ് പേസ്റ്റ്.അപ്പോഴുള്ള കുഴപ്പം ചില്ലക്ഷരങ്ങളുടെ ചന്ദ്രക്കലയും " ൃ "(ഉദാ:കൃഷി ) വരില്ല എന്നതാണ്.അതിന് ചെയ്യുന്ന പണി ചന്ദ്രക്കല ടൈപ്പ് ചെയ്യാൻ ആദ്യം "ൺ " ടൈപ്പ് ചെയ്യും എന്നിട്ട് ഷിഫ്റ്റിൽ അമർത്തിപ്പിടിച്ചുകൊണ്ട് " ~ " ബട്ടൺ (ഒന്നിന്റെ ഇടതുവശം ) ഒന്ന് ഞക്കും.സംഭവം ഓക്കെ. അടുത്തത് " കൃഷി " ടൈപ്പ് ചെയ്യാൻ സമയം മലയാളം ഫൊണറ്റിക്ക് എന്നതിൽ നിന്ന് മലയാളം ഇൻസ്ക്രിപ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യും ,എന്നിട്ട് കാണുന്ന കീബോർഡിൽ ആവശ്യമുള്ള അക്ഷരവും തുടർന്ന് "ൃ " ചിഹ്നവും ക്ലിക്ക് ചെയ്യും.അതും സംഗതി ഓക്കേ.