UPA ഗവൺമേന്റ് രണ്ട് ടേം പൂർത്തിയാക്കുകയാണു. ഇനി ഒരു ഇടവേള മാറി നിൽക്കുന്നതാണു എന്തുകൊണ്ടും നല്ലത്. അടുത്ത തെരഞ്ഞെടുപ്പിൽ NDA യോ അല്ലെങ്കിൽ മറ്റൊരു ഒറ്റപാർട്ടിയോ രാജ്യത്തിന്റെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് നന്നായിരിക്കും. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UPA ഗവൺമേന്റിന്റെ ഭരണം മോശമായത്കൊണ്ടല്ല ഇങ്ങനെ പറയുന്നത്. ആരു ഭരിച്ചാലും ഇതിനേക്കാൾ നന്നായി ഭരിക്കാനൊന്നും കഴിയുകയും ഇല്ല. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ എന്ത് വിടുവായത്തവും പറയാം. എന്നാൽ ഭരണത്തിന്റെ ചുമതല ഏറ്റെടുത്താൽ നിരുത്തരവാദപരമായി അത്‌വരെ പറഞ്ഞതൊന്നും നടപ്പാക്കാൻ കഴിയുകയും ഇല്ല. കാരണം സർക്കാരിനെ നയിക്കുമ്പോൾ മൂർത്തമായ വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. പ്രതിപക്ഷത്താകുമ്പോൾ നീളമുള്ള നാക്ക് മതി.
കോൺഗ്രസ്സിനെ കുറ്റം പറഞ്ഞുകൊണ്ട് അധികാരത്തിൽ വന്ന കോൺഗ്രസ്സിതര സർക്കാരുകൾക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്ന് മാത്രമല്ല കാര്യങ്ങൾ കുറച്ചുകൂടി മോശമാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഒരു പാർട്ടിയോ മുന്നണിയോ തുടർച്ചയായി ഭരിക്കുന്നത് ആശാസ്യമല്ല. അത്കൊണ്ടാണു അടുത്ത തവണ കോൺഗ്രസ്സ് മാറി നിൽക്കട്ടെ എന്ന് പറയുന്നത്.
ഇപ്പോൾ നരേന്ദ്രമോഡി എന്നൊരു ഒറ്റയാൾ മായാജാലക്കാരനെ കാട്ടി ഇയ്യാൾ വന്നാൽ ഇന്ത്യയെ ഒരു പൂങ്കാവനമാക്കും എന്ന പ്രചാരണവും ആയിട്ടാണു ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ഇന്ത്യയിലെ വോട്ടർമാർ പ്രാദേശികപാർട്ടികളുടെ ഫിക്സ്‌ഡ് ഡിപ്പോസിറ്റ് ആയി മാറിയിട്ട് കാലം കുറെയായി. അത്കൊണ്ട് മോഡിയെ മോടി പിടിപ്പിച്ചാലോ, ഞങ്ങൾ 80 കോടി ജനങ്ങൾക്ക് രണ്ട് രൂപയ്ക്ക് അരി കൊടുക്കുന്നില്ലേ എന്ന് പറഞ്ഞാലോ ആരും വോട്ട് മാറി ചെയ്യാൻ പോകുന്നില്ല.
പ്രാദേശികപാർട്ടികൾ ഏത് മുന്നണിയിൽ കൂടുതൽ അണിനിരക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത സർക്കാരിന്റെ രൂപീകരണം. നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിൽ ഇനി കുറേക്കാലത്തേക്കൊന്നും ഒറ്റപാർട്ടി ഭരണം നിലവിൽ വരാൻ പോകുന്നില്ല. വോട്ടർമാർ വോട്ട് ബാങ്ക് ആകുന്ന പ്രതിഭാസം കൊണ്ടാണിത്. ഈ പ്രതിഭാസം ഏത് പാർട്ടിയുടെയും വളർച്ചയ്ക്ക് തടസ്സം തന്നെ. പാർട്ടികൾ തന്നെയാണു ഈ പ്രതിഭാസത്തെ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി സംരക്ഷിക്കുന്നതും. വോട്ട് ബാങ്ക് പ്രതിഭാസം കൊണ്ട് ജനാധിപത്യം മുരടിക്കുകയും വോട്ടർമാരുടെ മനസ്സ് വിഷലിപ്തമാവുകയും ചെയ്യുന്നു. നാടിനു വേണ്ടി ചിന്തിക്കേണ്ട പൗരമനസ്സ് പാർട്ടിക്ക് വേണ്ടി ചിന്തിച്ച് ഒന്നിനും കൊള്ളാതെ പാഴായി പോകുന്നു.
മോഡിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് രാജ്യത്ത് ഒരു ധ്രുവീകരണം നടക്കാനാണു സാധ്യത. മോഡി ഗുജറാത്തിൽ മായാജാലം കാട്ടി എന്നും സൊമാലിയ പോലെയിരുന്ന ഗുജറാത്തിനെ മോഡി ഒരു സിങ്കപ്പൂർ പോലെയാക്കി എന്ന് പറഞ്ഞാലൊന്നും രാജ്യത്തെ മുസ്ലീം വോട്ടർമാർക്ക് മനസ്സിലെ ഭീതി ഒഴിഞ്ഞുകിട്ടും എന്ന് തോന്നുന്നില്ല. ബാബറി മസ്‌ജിദ് തകർക്കപ്പെട്ട അരക്ഷിതമനോഭാവവും മുസ്ലീം സമുദായത്തിനു മാറിയിട്ടില്ല. ഹിന്ദു വോട്ട് സമാഹരിക്കാൻ ബി.ജെ.പി. ഇങ്ങനെയൊരു വർഗ്ഗീയകാർഡ് ഇറക്കി കളിക്കേണ്ടതില്ലായിരുന്നു. അത്കൊണ്ടാണു മതേതരഹിന്ദുക്കൾക്ക് ബി.ജെ.പി. അനഭിമതമായിപ്പോയത്. പക്ഷെ കോൺഗ്രസ്സിനെ എതിർത്ത് മാത്രം പാർട്ടി വളർത്തുക എന്ന എളുപ്പവഴി സ്വീകരിച്ച ബി.ജെ.പി.ക്ക് മുന്നിൽ മറ്റ് മാർഗ്ഗം ഉണ്ടായില്ല എന്ന് തോന്നുന്നു.
അടുത്ത തെരഞ്ഞെടുപ്പിൽ ജയലളിത, മമത ബാനർജി, മുലായം സിങ്ങ്, നിതീഷ് കുമാർ മുതലായവരുടെ പിന്തുണ ആർക്ക് കിട്ടുന്നുവോ അവർക്കായിരിക്കും സർക്കാർ രൂപീകരിക്കാനാവുക. ചിലപ്പോൾ അവരുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന ഫെഡറൽ മുന്നണിക്ക് പിന്തുണ കൊടുക്കാൻ പരസ്പരവൈരത്തിന്റെ പേരിൽ കോൺഗ്രസ്സോ ബി.ജെ.പി.യോ നിർബ്ബന്ധിതമായേക്കാം. അങ്ങനെ സംഭവിക്കുമെങ്കിൽ അതൊരു ദേശീയദുരന്തമായിരിക്കും എന്ന് പറയാതെ വയ്യ.

ഒരു ശക്തമായ മൂന്നാം മുന്നണി രൂപപ്പെടുമോ .? ഇല്ല ആരു നേതാവാകും എന്ന തർക്കത്തിൽ അതും തകർന്നടിയും.. പിന്നെ കാത്തിരുന്ന് കാണാം.. ജനങ്ങളുടെ വിധി..!
ReplyDeleteആരു ഭരിച്ചാലും ‘കോരനു കഞ്ഞി കുമ്പിളിൽ തന്നെ’
ReplyDeleteഇനി ഒരു ഇടവേള മാറി നിൽക്കുന്നതാണു എന്തുകൊണ്ടും നല്ലത്.
ReplyDeleteഅത്കൊണ്ടാണു അടുത്ത തവണ കോൺഗ്രസ്സ് മാറി നിൽക്കട്ടെ എന്ന് പറയുന്നത്.
കൊള്ളാം കേട്ടോ!
ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്‍പേ.....എന്നൊരു പഴഞ്ചൊല്ലുണ്ട്
മുൻകൂർ ജാമ്യം എന്നും പറയാം അജിത് ഭായ് !
ReplyDeleteഅപ്പോൾ മിക്കവാറും 2014 ഒരു ദേശീയദുരന്തമായിരിക്കും അല്ലേ മാഷെ
ReplyDelete