ഇന്ത്യയിൽ വിശന്നു മരിക്കുന്ന പട്ടിണിപ്പാവങ്ങളെ പറ്റി ഇനി ആരും പറയില്ല. എത്രയോ കാലമായി കേൾക്കുന്നതാണു ഈ പട്ടിണിപ്പാവങ്ങൾ വിശന്നു മരിക്കുന്ന കദനകഥകൾ. ആ കഥയെഴുത്തുകാരെല്ലാം ഇനി തൂലിക (മൗസ്) താഴെ വെക്കേണ്ടി വരും. രാജ്യത്ത് മൂന്നിൽ രണ്ട് ഭാഗം ജനങ്ങൾക്ക് മൂന്ന് രൂപ വെച്ച് 5 കിലോ അരിയും രണ്ട് രൂപ വെച്ച് 5കിലോ ഗോദമ്പും ഒരു രുപ വെച്ച് 5കിലോ പയർ വർഗ്ഗങ്ങളും പ്രതിമാസം നൽകപ്പെടും എന്ന് നിയമം മൂലം ഉറപ്പ് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണു ഈ ഭഷ്യസുരക്ഷ ബിൽ പാസ്സാക്കെപ്പെട്ടതോടെ മനസ്സിലാകുന്നത്. അതായത് ഒരാൾക്ക് മാസത്തിൽ 30 രൂപയ്ക്ക് 5 കിലോ അരിയും 5കിലോ ഗോദമ്പും 5കിലോ പയറും കിട്ടുമായിരിക്കും അല്ലേ?
എനിക്ക് ഈ ഭഷ്യസുരക്ഷയുടെ കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. പട്ടിണിയും പാവങ്ങളും വിശപ്പ് സഹിച്ച് മരണവും ഒക്കെ കുറെക്കാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. എന്ത്കൊണ്ടാണു ഈ പട്ടിണിയും വിശപ്പും മരണവും ഒക്കെ? ഇവർക്കാർക്കും അധ്വാനിക്കാൻ വയ്യേ? അധ്വാനിച്ച് അന്നത്തിനു വക കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നില്ലേ? ശരിയായ പ്രശ്നം തൊഴിൽ ഇല്ലായ്മയാണോ? അതോ തൊഴിലിനു കൂലി കുറവായതാണോ? അങ്ങനെയെങ്കിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ തൊഴിലവസരങ്ങളും സ്വയം തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുകയും എല്ലാ തൊഴിലിനും മിനിമം കൂലി നിയമം മൂലം ഉറപ്പ് വരുത്തുകയും അല്ലേ വേണ്ടത്?
സർക്കാരിന്റെ പണം പ്രത്യുല്പാദനരംഗങ്ങളിൽ നിക്ഷേപിച്ച് അങ്ങനെ തൊഴിലവസരങ്ങളും സ്വയംതൊഴിലുകളും വർദ്ധിപ്പിച്ച് അല്ലേ ദാരിദ്ര്യവും പട്ടിണിയും വിശപ്പും മാറ്റേണ്ടത്. അധ്വാനിക്കാൻ ശേഷിയുള്ളവനു വേണ്ടത് സബ്‌സിഡിയോ അതോ അധ്വാനിക്കാനുള്ള അവസരമോ? ഒന്നിനും വയ്യാത്തവർക്ക് പോരേ സബ്‌സിഡികളും സൗജന്യങ്ങളും? ഓരോ പാവപ്പെട്ടവനും സർക്കാർ രണ്ട് നല്ലയിനം പശുക്കളെയോ അല്ലെങ്കിൽ അത് പോലെ മറ്റെന്തെങ്കിലും തികച്ചും സൗജന്യമായി നൽകിയാൽ അത്രയും ഉല്പാദനം കൂടുകയില്ലേ?
ഇപ്പോൾ ഈ തൊഴിലുറപ്പും ഭക്ഷ്യസുരക്ഷയും എല്ലാം കൂടിയാകുമ്പോൾ രാജ്യത്ത് അലസന്മാർ പെരുകുകയല്ലേ ചെയ്യുക. രാജ്യത്ത് സമ്പത്ത് ഉല്പാദിപ്പിക്കേണ്ട അധ്വാനശേഷി പാഴായിപ്പോവുകയല്ലേ ചെയ്യുക. ഭക്ഷ്യസുരക്ഷ നടപ്പാകുമ്പോൾ ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു വർഷം 1.25ലക്ഷം കോടി രൂപ 80കോടി ജനങ്ങൾ ഭക്ഷിച്ച് തീർക്കുകയാണു ചെയ്യുക. നയാപൈസയുടെ ഉല്പാദനം ഇത്രയും ഭീമമായ തുക കൊണ്ട് നടക്കുകയും ഇല്ല. നികുതിദായകന്റെ പോക്കറ്റിൽ കൈയിട്ട് വാരികൊണ്ടാണു ഏതോ സർക്കാരിന്റെ സൗജന്യം പോലെ ഇത് ചെയ്യാൻ പോകുന്നത്. അല്ലാതെ സർക്കാരിന്റെ കൈയിൽ മറ്റ് വരുമാനങ്ങളൊന്നും ഇല്ല.
ഒരു ഭാഗത്ത് സർക്കാർ സബ്‌സിഡികൾ വെട്ടിക്കുറക്കുന്നു. റോഡുകളും പാലങ്ങളും നിർമ്മിക്കാൻ പണമില്ല എന്ന് പറഞ്ഞു ബി.ഒ.ടി.യും ടോളും നടപ്പാക്കുന്നു. വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്ത് കൊള്ളലാഭത്തിനും നിലവാരത്തകർച്ചയ്ക്കും അവസരമൊരുക്കുന്നു. പല വിധ ക്ഷേമപദ്ധതികൾ അർഹർക്ക് ലഭിക്കാതെ ഇടത്തട്ടുകാർ അടിച്ചുമാറ്റുന്നു. അഴിമതിയും കൈക്കൂലിയും രാജ്യത്തെ കാർന്നുതിന്നുന്നു. ഭക്ഷ്യസുരക്ഷ നടപ്പാക്കാൻ എന്തെളുപ്പം. പാർലമെന്റിന്റെ ഇരു സഭകളിലും ഒരു ബില്ലെഴുതി പാസ്സാക്കിയാൽ മതി. പണം നികുതിദായകർ കൊടുത്തോളും.
ഞാൻ അധികം വിവരിക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷയും കൂടിയാകുമ്പോൾ ഒരു പത്ത് കൊല്ലം കൊണ്ട് ഈ രാജ്യം കുളം തോണ്ടപ്പെടും എന്ന് ഞാൻ പ്രവചിക്കുന്നു. കുറെ ഇനാമുകൾ കിട്ടുമ്പോൾ ആളുകൾ അത്രയും അധ്വാനിക്കാത്താകും. അധ്വാനത്തിന്റെ അന്യവൽക്കരണം നാശത്തിലേക്കല്ലാതെ വേറെങ്ങോട്ടാണു ?

കേരളത്തിലെ അവസ്ഥ പരിഗണിച്ചു ഭക്ഷ്യ സുരക്ഷാ പദ്ധതിയേയും തൊഴില്‍ദാന പദ്ധതിയേയും തള്ളിപ്പറയരുത്.നാട്ടില്‍ ഇപ്പൊഴും ക്രയശേഷി കുറഞ്ഞ മനുഷ്യരുണ്ട്. തൊഴില്‍ദാന പദ്ധതി യഥാര്‍ത്ഥത്തില്‍ പാവങ്ങളെ ജന്മിമാരുടെ ചൂഷണത്തില്‍ നിന്നു രക്ഷിക്കുകയല്ലേ ചെയ്യുന്നത്.? ഭാവിയില്‍ ജന്മിമാര്‍ യഥാര്‍ത്ഥ കൂലികൊടുത്തു പണി എടുപ്പിക്കേണ്ടി വരും.സൂക്ഷിക്കാന്‍ സൌകര്യമില്ലാതെ അരിയും ഗോതമ്പും നശിക്കുന്ന നാട്ടില്‍ അതിലൊരു പങ്ക് പാവങ്ങള്‍ക്ക് ചെല്ലട്ടെ. താങ്കളുടെ ആശങ്ക കാണാതിരിക്കുന്നില്ല. അതിലും ചില ന്യായങ്ങളുണ്ട്.
ReplyDeleteമടിയന്മാരെ കുഴിമാടിയന്മാരാക്കുന്ന ഒരു നിയമം എന്നേ പറയാന്‍ കഴിയൂ. ഇപ്പോള്‍ തന്നെ മിനിമം അഞ്ഞൂറ് രൂപ പ്രതിദിനം കിട്ടുന്ന ജോലികളാണ് നമ്മുടെ നാട്ടില്‍ ചെയ്യുന്നത്. എന്നിട്ട് ഒരാഴ്ച പണിക്ക് പോയ ഒരാള്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ കനിഞ്ഞുകൊടുക്കുന്ന ഒരുരൂപ അരിയും കുറച്ചു പലചരക്ക് സാധനങ്ങള്‍ കറിവെക്കാനും വാങ്ങി നല്‍കി ബാക്കി ആ കൂലിയില്‍ ഉള്ള പൈസകൊണ്ട് മദ്യപിച്ചു കിറുങ്ങി വീട്ടില്‍ കിടക്കുന്നു. ഇതുവഴി ആ വ്യക്തികളുടെ ഉല്‍പ്പാദനക്ഷമതയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. കേവലം ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനായി പൌരന്‍മാരുടെയും രാജ്യത്തിന്റെയും ഭാവി തന്നെ അപകടത്തിലാക്കുന്ന ഇമ്മാതിരി നിയമങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ വേണം. (ഇത് ഏത് കക്ഷി നയിക്കുന്ന സര്‍ക്കാര്‍ ആയാലും ശരി!). മുന്‍പ് രാജ്യത്ത് കെട്ടിക്കിടന്നു നശിക്കുന്ന ധാന്യങ്ങള്‍ പാവപ്പെട്ട അര്‍ഹാതപ്പെട്ടവര്‍ക്ക് വെറുതെ കൊടുത്തുകൂടെ എന്ന് പരമോന്നത നീതിപീഠം ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് ധിക്കാരത്തോടെ പറഞ്ഞതും ഇതേ യു.പി.എ. സര്‍ക്കാരാണ് എന്ന വസ്തുത ഇതോട് കൂട്ടിവായിക്കുക. എന്തായാലും താങ്കളുടെ നിരീക്ഷണത്തെ മുഴുവന്‍ അല്ലെങ്കിലും പിന്തുണയ്ക്കുന്നു.
ReplyDeleteതൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷയും കൂടിയാകുമ്പോൾ ഒരു പത്ത് കൊല്ലം കൊണ്ട് ഈ രാജ്യം കുളം തോണ്ടപ്പെടും എന്ന് ഞാൻ പ്രവചിക്കുന്നു. കുറെ ഇനാമുകൾ കിട്ടുമ്പോൾ ആളുകൾ അത്രയും അധ്വാനിക്കാത്താകും. അധ്വാനത്തിന്റെ അന്യവൽക്കരണം നാശത്തിലേക്കല്ലാതെ വേറെങ്ങോട്ടാണു ?
ReplyDeleteഞാനും ശക്തമായി വിയോജിക്കുന്നു
ReplyDeleteകെ പി എസ് പറഞ്ഞതെല്ലാം ശരിയാണ്.
നല്ലൊരു നിരീക്ഷണം....
ReplyDeleteആശംസകള്‍
കെ പി എസ് വിവരിച്ച കാര്യങ്ങളോട് നൂറു ശതമാനം യോജിക്കുന്നു.
ReplyDeleteഒരു രൂപയ്ക്കു അരി കൊടുത്തപ്പോഴും അതിന്റെ ശരിയായ ഉപഭോക്താക്കൾക്ക് (മൂ ന്നിൽ രണ്ടു ഭാഗം ജനം) പലപ്പോഴും പ്രയോജനപ്പെട്ടില്ല. ഭക്ഷ്യ ധാന്യങ്ങൾ റേഷൻ കടകളിൽ നിന്നും അപ്രത്യക്ഷമായ സംഭവങ്ങളും ഉണ്ടായി!
ഇപ്പോൾ തന്നെ കേരളത്തിൽ കൃഷി ചെയ്യാൻ ജോലിക്കാര്ക്ക് താല്പര്യം ഇല്ല. വാർക്ക / റോഡു പണികൾ ഒക്കെ ആയി കൂടുതൽ പേരും ഒഴിവായി പോവും. അത് കൊണ്ട് തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നാനൂറും അഞ്ഞൂറും രൂപ വരെ ദിവസക്കൂലിക്ക് വരുന്നു. അവർ കൃഷിയിൽ താല്പര്യം ഇല്ലാത്തവരും.
നിർമ്മാണ പ്രവർത്തനങ്ങളോ നാണ്യവിളകളോ ഉല്പാദനം വർദ്ധിപ്പിക്കാതെ ഭക്ഷ്യ സുരക്ഷ എങ്ങനെ പ്രാബല്യത്തിൽ വരും ?
നല്ലൊരു നിരീക്ഷണം....
ReplyDeleteഈ പറഞ്ഞതിലും ചില സത്യങ്ങള്‍ ഉണ്ട്. പക്ഷെ ബില്ലില്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ വരുന്ന പിഴവുകള്‍ ആണ് പലപ്പോഴും അതിന്‍റെ ഗതിയില്‍ തന്നെ മാറ്റം വരാന്‍ കാരണം എന്ന് തോനുന്നു.
ReplyDelete