Pages

മോഡി ഇന്ത്യയുടെ ഐശ്വര്യം

അങ്ങനെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാണെന്ന് ഒരു തീരുമാനമായി. അത് മറ്റാരുമല്ല. നമ്മുടെ നരേന്ദ്രമോഡി തന്നെയാണു. ഗുജറാത്തിനെ വികസിപ്പിക്കുക മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ അവതാരോദ്ദേശ്യം. ഗുജറാത്ത് മാതൃകയിൽ ഇന്ത്യാമഹാരാജ്യത്തെയും വികസിപ്പിച്ച് അഴിമതിമുക്തമാക്കുക എന്നതും അതിൽ പെട്ടതാണു.

കോൺഗ്രസ്സ് രാജ്യം ഭരിച്ചപ്പോഴെല്ലാം ആഗോളവൽക്കരണത്തിലൂടെയും ഉദാരവൽക്കരണത്തിലൂടെയും നാടിനെ സാമ്രാജ്യത്വത്തിനു എത്രയോ പ്രാവശ്യം പണയപ്പെടുത്തി. രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വത്തിനു അടിയറ വെച്ചുകൊണ്ടേയിരിക്കലാണു കോൺഗ്രസ്സിന്റെ പണി. ഇന്ത്യയെ ഇന്ന് കാണുന്ന ഈ കോലത്തിൽ മുടിച്ചുവെച്ചതും കോൺഗ്രസ്സാണു. മോഡി പറഞ്ഞത് പോലെ ഗാന്ധി കുടുംബത്തിനു വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത്.

ഇനിയിപ്പോൾ ഇന്ത്യയ്ക്ക് നല്ല കാലമാണു വരാൻ പോകുന്നത്. ഒന്നാമത്തെ കാര്യം ഗാന്ധി കുടുംബത്തിൽ നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെടാൻ പോകുന്നു എന്നതാണു. അതോടൊപ്പം സാമ്രാജ്യത്വത്തിന്റെ കൈയിൽ പണയപ്പണ്ടമായിരുന്ന നമ്മുടെ മാതൃരാജ്യത്തെ വീണ്ടെടുക്കുകയും ചെയ്യും. അങ്ങനെ നമ്മുടെ രാജ്യത്തിന്റെ പരമാധികാരം നമുക്ക് തന്നെ തിരിച്ചുകിട്ടും.

ആഗോളവൽക്കരണത്തിനു അറുതി വരുത്തി സ്വദേശിവൽക്കരണം സാധ്യമാക്കും. നമ്മുടെ രാജ്യം ഒരു തുരുത്ത് പോലെ ഒറ്റപ്പെട്ടു കഴിയുകയാണു വേണ്ടത്. ഗാട്ട് കരാർ , ആണവക്കരാർ തുടങ്ങിയ പണയക്കരാർ എല്ലാം മോഡി റദ്ധാക്കും. അഴിമതിയുടെ കാര്യം പറയുകയേ വേണ്ട. അഴിമതി കംസനാണെങ്കിൽ മോഡി കൃഷ്ണഭഗവാനാണു. ഇത്രയും കാലം കോൺഗ്രസ്സ് ഭരിച്ച് ഈ കാണുന്ന കോലത്തിൽ കുട്ടിച്ചോറാക്കിയ ആർഷഭാരതത്തെ വീണ്ടെടുക്കാൻ നരേന്ദ്രമോഡിയെ പോലെ കഴിവുള്ള ഒരൊറ്റ നേതാവും ഇന്ന് ഇന്ത്യയിൽ ജീവിച്ചിരുപ്പില്ല. വൈകിയാണു നമ്മൾ ഈ സത്യം തിരിച്ചറിയുന്നത്.

2014ലെ പൊതുതെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ് സകല കോൺഗ്രസ്സ് വിരുദ്ധരും മോഡിക്ക് വേണ്ടി വോട്ട് ചെയ്യണം. അല്ലാത്ത പക്ഷം അത് രാജ്യദ്രോഹമായിരിക്കും. മോഡി ജയിക്കാനാവശ്യമായ സാഹചര്യം ഒരുക്കാതെ വീണ്ടും കോൺഗ്രസ്സ് ജയിക്കാനുള്ള സാഹചര്യം പരോക്ഷമായി ഒരുക്കിയിട്ട് പിന്നെ ഞഞ്ഞാമിഞ്ഞ പറയരുത്. കോൺഗ്രസ്സ് വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകരുത്.

ചില കരിങ്കാലികൾ മൂന്നാം മുന്നണി എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മുൻപ് സ്ഥിരമായി പൊങ്ങിവരാറുണ്ട്. കോൺഗ്രസ്സ് വിരുദ്ധവോട്ടുകൾ ഭിന്നിപ്പിച്ച് , ഇക്കാലമത്രയും രാജ്യത്തെ കട്ടുമുടിക്കന്ന കോൺഗ്രസ്സിനെ സഹായിക്കാനുള്ള കരിങ്കാലികളാണു മൂന്നാം മുന്നണി വാദക്കാർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിറ്റേ ദിവസം മൂന്നാം മുന്നണി മരിക്കും. തെരഞ്ഞെടുപ്പ് വേളയിൽ രണ്ടാഴ്ച മാത്രം ആയുസ്സുള്ള മൂന്നാം മുന്നണി ഫലത്തിൽ കോൺഗ്രസ്സിനെ സഹായിക്കുകയാണു ചെയ്യുക. അത് ഇക്കുറി ആവർത്തിക്കാതെ നോക്കണം. എൻ.ഡി.ഏ. വികസിപ്പിക്കുകയാണു വേണ്ടത്.

നരേന്ദ്രമോഡി ഒരർത്ഥത്തിൽ ഇന്ത്യയുടെ ഭാഗ്യവും അനുഗ്രഹവുമാണു. അഥവാ മോഡി പോലെ ഒരു നേതാവ് ഇന്ത്യയിൽ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഗതിയും ഭാവിയും എന്താകുമായിരുന്നു? രാജ്യത്തെ ഇത്രയും കാലം കട്ടുമുടിച്ച് വെറും ചണ്ടിയാക്കി, ജനദ്രോഹനയങ്ങൾ കൊണ്ട് ജനങ്ങൾ കൂട്ടപ്പലായനം ചെയ്യേണ്ട അവസ്ഥയിൽ എത്തിച്ച കോൺഗ്രസ്സിനെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും വലിച്ചെറിയാൻ അവതരിച്ച മഹാനേതാവാണു നരേന്ദ്രമോഡി. ആ മോഡിയെ തന്റെ അവതാരദൗത്യം നിറവേറ്റുന്നതിനു വേണ്ടി ജയിപ്പിക്കാൻ ഓരോ പൗരനും അഹമഹമികയാ മുന്നോട്ട് വരണം. ഇതോടെ കോൺഗ്രസ്സിന്റെ അന്ത്യം ഉണ്ടാകണം. പിന്നെ ഇന്ത്യ വെച്ചടി വെച്ചടി മുന്നോട്ട്!

കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ സഖാക്കൾക്കും ഇതൊരു സുവർണ്ണാവസരമാണു. മൂഞ്ചാം മുന്നണി എന്ന് പറഞ്ഞ് ഈ അവസരം പാഴാക്കരുത് സഖാക്കളേ ...

12 comments:

  1. വികലമായ രാഷ്ട്രീയ വീക്ഷണം; പക്ഷെ അത് ആക്ഷേപഹാസ്യത്തിന് നന്നായി വഴങ്ങുന്നു എന്നതില്‍ അഭിനന്ദനം. ആത്യന്തിക വിശകലനത്തില്‍ ആശയത്തോട് ആദര പൂര്‍വ്വം വിയോജിക്കുന്നു. ഇന്ന് ഭാരതത്തില്‍ ജീവിച്ചിരിക്കുന്ന ഏതു രാഷ്ട്രീയ നേതാക്കളെ ക്കാളും ഭരണ നൈപുണ്യം തെളിയിച്ച നേതാവ് ശ്രീമാന്‍ നരേന്ദ്ര മോഡി ആണെന്ന്, പ്രതിപക്ഷ കക്ഷി നേതാക്കള്‍ പോലും പ്രത്യക്ഷമായും പരോക്ഷമായും അന്ഗീകരിചിട്ടുള്ളത് ഓര്‍ക്കുക. മോഡിയെ മുസ്ലീം വിരുദ്ധന്‍ എന്ന മാധ്യമ പ്രോപഗണ്ട ഗുജറാത്തിലെ മുസ്ലീമുകള്‍ തള്ളിക്കളയുകയും ചെയ്തു. അങ്ങനെ ഇന്ത്യയുടെ പ്രധാന മന്ത്രി ആകാന്‍ ഒരു ഗാന്ധി കുടുംബ മഹിമയും മോഡിക്ക് ഉപയോഗിക്കേണ്ട ഗതികേടും ഇല്ല. എങ്ങിനെ ഇന്ത്യയിലെ സാധാരണ പൌര സമൂഹം വളരണം എങ്ങനെ ഇവിടത്തെ വികസനത്തിന്റെ കാഴ്ചപ്പാടുകള്‍ മാറണം എന്നീ കാര്യങ്ങളില്‍ മോഡിക്ക് വ്യക്തമായ വീക്ഷണം ഉണ്ടെന്നു അദ്ദേഹം പരസ്യമായി പങ്കു വക്കുകയും ചെയ്തു.

    ജനാധിപത്യ ഭരണ സംവിധാനത്തിന്റെ പരിമിതികളും സാധ്യതകളും അറിഞ്ഞുകൊണ്ട് തന്നെ ഗുജറാത്തിനെ ഇന്ത്യയിലെ സമ്പന്നമായ ഒരു സംസ്ഥാനമാക്കി വളര്‍ത്താന്‍ മോഡിയുടെ ഭരണം കൊണ്ട് കഴിഞ്ഞു. ലക്ഷ കണക്കിന് മറുനാടന്‍ മലയാളികള്‍ അന്നം തേടുന്ന, അന്തസ്സായി ജീവിക്കുന്ന ഒരു പ്രദേശമാണ് ഗുജറാത്ത്. മാത്രവും അല്ല ആഗോള സമ്പത്ത് വ്യവസ്ഥ തന്നെ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഈ കാലഘട്ടത്തില്‍ സാമ്പത്തിക ഭദ്രത കൈവരിച്ച ഏക സംസ്ഥാനത്ത്തിനെ ഭരണ സാരഥി എന്ന നിലയില്‍ മോഡി, നമ്മുടെ ശത്രു രാജ്യങ്ങളുടെ നോട്ടപ്പുള്ളിയും ആണ്. മോഡി അധികാരത്തില്‍ വരാതിരിക്കുക എന്ന അജണ്ട ആണ് അവര്‍ക്കുള്ളത്.

    ഭാഷാ സൗകുമാര്യം കൊണ്ടും, ശൈലീ സൌന്ദര്യം കൊണ്ടും ശ്രദ്ധേയമായ സുകുമാര ഭാഷ്യ ത്തിനു ഒരു ആമുഖം കുറിക്കേണ്ട ആവശ്യം തന്നെ ഇല്ല. പക്ഷെ, വസ്തുതാപരമായ യാഥാര്‍ത്യങ്ങള്‍ അശേഷം ഇല്ലാ എന്ന് വിനയസമേതം കുറിക്കുന്നു.

    ReplyDelete
  2. @ Anilkumar Kappillil , മോഡി എന്തെങ്കിലും മാജിക്ക് ഗുജറാത്തിൽ കാണിച്ചിട്ടുണ്ടെങ്കിൽ അത് അപ്പടി ഇന്ത്യ മൊത്തം കോപ്പി - പേസ്റ്റ് ചെയ്യാൻ കഴിയില്ല. ഇവിടെ നയങ്ങളുടെ പ്രശ്നങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. ഗുജറാത്തിൽ അത് ബാധകമല്ല. കോൺഗ്രസ്സ് ഗവണ്മേന്റ് എടുക്കുന്ന ഓരോ ഭരണനടപടികളെയും നയങ്ങളെയും രാജ്യാന്തര കരാറുകളെയും ബി.ജെ.പി.യും ഇടതന്മാരും സംയുക്തമായി എതിർത്തുപോന്നിട്ടുണ്ട്. ഉദാഹരണത്തിനു, ഗാട്ട് കരാർ. അന്ന് ആ കരാറിനെതിരെ ബി.ജെ.പി.യും ഇടത്പക്ഷവും ഒരുമിച്ച് ദേശീയ ബന്ദ് നടത്തി. തങ്ങൾ അധികാരത്തിൽ വന്നാൽ ആറു മാസത്തിനുള്ളിൽ ഗാട്ട് കരാറിൽ നിന്ന് പിൻവാങ്ങും എന്ന് അന്ന് ബി.ജെ.പി. പ്രഖ്യാപിച്ചു. അവർ ഭരണത്തിൽ വന്ന് കാലാവധി പൂർത്തിയാക്കിയിട്ടും ആ വാക്ക് പാലിച്ചില്ല എന്നത് വേറെ കാര്യം.

    ആണവക്കരാറിന്റെ കാര്യത്തിലും ബി.ജെ.പി.യുടെ ആ വാക്ക് നിലവിലുണ്ട്. തങ്ങൾക്ക് അധികാരം കിട്ടിയാൽ ആണവക്കരാറിൽ നിന്ന് പിൻവാങ്ങുമെന്ന്. ഇങ്ങനെ നോക്കുമ്പോൾ കോൺഗ്രസ്സിന്റെ ഓരോ നടപടികളെയും എതിർത്ത് പാർലമെന്റ് സ്തംഭിപ്പിക്കാറുള്ള ബി.ജെ.പി.യുടെ ഇപ്പോഴത്തെ ദിവ്യപുരുഷനായ മോഡിയുടെ പക്കൽ തങ്ങൾ എതിർത്തുപോന്ന കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ബദലായി എന്ത് നയമാണു ഉള്ളത്? ആ നയങ്ങൾ സഖാക്കൾക്കും യോജിപ്പുള്ളതായിരിക്കും എന്ന് കരുതുന്നു. കേന്ദ്രഭരണത്തിനു കീഴിൽ ഗുജറാത്തിനെ വികസിപ്പിച്ച പോലെയുള്ള ദൗത്യമല്ല ഇന്ത്യ മൊത്തത്തിൽ മോഡിയെ കാത്തിരിക്കുന്നത്. കോൺഗ്രസ്സിൽ നിന്ന് വ്യത്യസ്തമായ ആഭ്യന്തര-വൈദേശിക-സാമ്പത്തിക നയങ്ങളുടെ രൂപീകരണവും നടത്തിപ്പുമാണു. ഇനി പറയൂ, എന്തായിരിക്കും ആ മോഡിബദൽ ?

    ReplyDelete
  3. ആ വരട്ടെ, പരീക്ഷണങ്ങളാണ് ഈ ഇന്ത്യക്കും ഇഷ്ടം ഇനി മോഡി പരീക്ഷണം കൂടി നോക്കാം

    ReplyDelete
  4. സുകുമാരന്‍ സാറിനു ആക്ഷേപ ഹാസ്യവും വഴങ്ങും !

    പക്ഷെ ഈ മുന വെച്ച ആക്ഷേപ ഹാസ്യങ്ങള്‍ കോണ്ഗ്രസ്സിന്റെ വികല നയങ്ങള്‍ കാണുമ്പോഴും ഉണ്ടാവണം ! കോണ്ഗ്രസ് ചെയ്യുന്നതെല്ലാം നല്ലത് എന്ന തു കണ്ണടച്ച് ഇരുട്ടാക്കലാണ് !


    ഒരു പഞ്ചായത്ത് പോലും ഭരിച്ചിട്ടില്ലാത്ത കുമാരനനാണോ ഇന്ത്യ ഭരിക്കാന്‍ പോണത് ? പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നു എന്ന് താങ്കള്‍ക്കു അറിയുമോ ? തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഒരു പഴയ എംപി പാര്‍ലമെന്റില്‍ അവലും ആയി ആണ് കുറെനാള്‍ ഇരുന്നത് എന്ന് കേട്ടിട്ടുണ്ട്. സത്യത്തില്‍ ഇദ്ദേഹം പൊറോട്ട കൂടാതെ അവലി ന്റെയും ആരാധകന്‍ ആണോ എന്ന് സംശയം ഉണ്ട് !എന്തെങ്കിലും , ഏതെങ്കിലും വിഷയങ്ങളില്‍ അദ്ദേഹം ഇടപെട്ടതായി കേട്ടിടുണ്ടോ ?


    പാര്‍ലമെന്റ് പോട്ടെ .. നമുക്ക് കേരളത്തിലെ കാര്യം എടുക്കാം കേരളത്തില് ഒരു മന്ത്രി ഉണ്ടായിരുന്നു. ടി എം ജേകബ്. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹം കാര്യങ്ങള്‍ പഠിച്ചു നിയമസഭയില്‍ അവതരിപ്പിചിരുന്നതിനെ അമ്ഗീകരിചിട്ടെ ഉള്ളു . അതുപോലെ കോണ്ഗ്രസ്സിന്റെ ഭാവി പ്രധാന മന്ത്രിയെപ്പറ്റി ഒന്നും കേട്ടിട്ടില്ല !

    ഇന്ത്യ എവിടെയാണിപ്പോള്‍ ? വിലക്കയറ്റം നാളിതുവരെ കാണാത്ത തലങ്ങളില്‍ ആയതു താങ്കളെ പോലെ ഉള്ളവര്‍ക്ക് മനസ്സിലാവില്ലയിരിക്കും . സാധാരണക്കാരന് ജീവിതം ദുസ്സഹം തന്നെയാണ്. കോടികളുടെ അഴിമതി ഭാരതത്തില്‍ മുന്‍പെങ്ങും ഇല്ലാതെ എല്ലായിടത്തും നടമാടിക്കൊണ്ടിരിക്കുന്നു. എന്തിനു ഇങ്ങു കേരളത്തില്‍ ആറന്മുളയില്‍ വരെ അഴിമതി എത്തി എന്ന് മംഗളം ഓണ്‍ലൈനില്‍ വായിച്ചു. മരുമകനും ജീവിക്കണമല്ലോ ! എന്നും ഹെലികൊപ്ട്ടര്‍ കച്ചവടം നടത്താന്‍ ആവില്ലല്ലോ !

    ഗുജറാത്ത് അല്ല ഇന്ത്യ... സമ്മതിക്കുന്നു . പക്ഷെ ഒരവസരം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്.? നമ്മള്‍ എല്ലാരെയും പരീക്ഷിചില്ലേ. അമ്പതു വര്ഷം കൊണ്ഗ്രസ്സിനെ മാത്രം പരീക്ഷിചില്ലേ..എന്നിട്ട് രാജ്യം എവിടെതി? സാമ്പത്തിക അച്ചടക്കം എന്നത് ഇപ്പോള്‍ ഉണ്ടോ ? എവിടെയാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ? അഞ്ചു വര്ഷം മോഡിക്ക് കൊടുക്കട്ടെ..

    ഇന്നത്തെ അവസ്ഥയില്‍ കോണ്ഗ്രസ് ഭരണത്തിന് താങ്കള്‍ മറ്റൊരു ആള്ട്ടര്‌നെറ്റിവ് പറയു ? തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതന്മാര്‍ സ്വപ്നം കാണുന്ന , അവസാനം പറഞ്ഞതെല്ലാം മറന്നു സോണിയാജിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ വേണ്ടി മാത്രം ശീലിച്ച മൂന്നാം മുന്നണിയോ ?

    ReplyDelete
  5. I think you are getting unnecessarily worked up over the propect of Narendra Modi becoming pm, which in reality is a very distant possibility, though he is a proven administrator compared to the alternative that the ruling congress party is projecting. The reason Ithink it is a low probabilty event is because of the unusual unity that has been forged by disparate elements in our political spectrum and also in the mainstream media both visual and print - in engaging in the thriving industry of demonization of Narendra Modi. For them time has stopped with 2002 riots....they say what happened then was a pogrom.... Modi acted like Hitler etc etc.

    One needs to look at what happened in Gujarat in 2002 in the backdrop of other hindu-muslim riots that have taken place in Gujarat and elsewhere in North India on many occasions prior to that. The impression that the hate-modi industry churns out is that thousands of muslims were killed in cold blood by the government in Gujarat. In actual fact the riots were an aftermath of the torching of the sabarmathi express train bogey in godhra by allegedly muslim miscreants that resulted in the death of 58 karsevaks returning from ayodhya …..the riots that ensued resulted in the deaths of 790 muslims and 254 hindus with 233 reported missing. When two groups of people clash and sustain losses on both sides , how can we term such a situation as a pogrom or genocide? ( just compare these figures with what happened in delhi in 1984…..the sikhs were subjected to targeted killing and the official count of deaths on Sikhs side stands at 2700 and nil on the other side….no body accused Rajiv Gandhi of conducting a pogrom……his statement that when a big tree falls the earth shakes was taken to be one of philosophic wisdom whereas when modi stated that one action begets another reaction , implying that the riots were triggered by what happened in godhra, that is taken as proof of his culpability in the riots …..also there are really harebrained conpiracy theorists saying that karsevaks were themselves responsible.ie they committed suicide , in an attempt to engineer the riots….. …but then perhaps the same fellows are behind the grand theories that suggest Rajiv /Sonia behind Indiras murder too ). That it took 3 days for the state authorities to restore a semblance of normalcy is what is being blamed as the big failure on the part of Narendra Modi…..forget about the umpteen number of riots that happened in gujrat or elsewhere in north India prior to Gujarat riots…..which raged on for weeks before being quelled…….just recall the most recent act of violence on communal lines in assam…..and just see how long it took for authorities to bring it under control.

    ReplyDelete
  6. When twin tower attacks happened nobody in America characterized it as a failure of George Bush……the nation rallied behind him ….and through the measures initiated by him…..that country has remained free from another terrorist aggression ( compare it to our response to such acts…..both congress and bjp have been really soft in countering terrorism and tough only in rhetoric)……in a similar vein the people of Gujarat rallied behind Narendra Modi in the aftermath of 2002 riots and he has delivered to them a state that has been free from communal riots ever since …. his claims of having made progress on the economic front etc , are something the congress party and other critics say, are exaggerated (though the scale of his electoral victories may suggest some element of truth in his claims )…..but this record of communal harmony is something even the muslim leaders in Gujarat acknowledge nowadays.



    The facts are as stated above…..but that does not mean everybody cares about facts….what matters in public life is the image……the hate-modi industry has been very successful in their campaign so far in creating an image of modi as a hate figure…..a figure against which all secular forces are to rallied around…..though modi has survived such onslaughts in his domain of Gujarat…..it would really be an uphill task to overcome such well-entrenched negative vibes in the rest of the country. Moreover though bjp claims to be a party that would make a difference….in actual fact they are a party with a lot of differences within…….that someone like modi with obc origins and a poor childhood……(he is said to have worked at age 9 as a helper to his father who used to sell tea on a railway platform)….has managed to come this high in the bjp echelons itself is a small wonder……but in their scheme of things there are glass ceilings beyond which a non-brahmin or non-kshathriya leader cannot aspire to go …..even though they all would like to cash in on the groundswell of support that Narendra Modi is generating across the country, especially among the young and the middle class who are totally disgusted with the corruption indulged in by the congress regime/ruling family……things may still go suddenly ‘secular’ in a post election scenario……that is why I feel you are wasting your repertoire of satire on an imaginary threat to Robert Vadras empire.

    ReplyDelete
  7. കേന്ദ്രഭരണത്തിനു കീഴിൽ ഗുജറാത്തിനെ വികസിപ്പിച്ച പോലെയുള്ള ദൗത്യമല്ല ഇന്ത്യ മൊത്തത്തിൽ മോഡിയെ കാത്തിരിക്കുന്നത്. കോൺഗ്രസ്സിൽ നിന്ന് വ്യത്യസ്തമായ ആഭ്യന്തര-വൈദേശിക-സാമ്പത്തിക നയങ്ങളുടെ രൂപീകരണവും നടത്തിപ്പുമാണു. ഇനി പറയൂ, എന്തായിരിക്കും ആ മോഡിബദൽ ?

    historically congress stood for left of centre policies since the days of nehru to indira gandhi.....in those days c rajagopalacharis swathantra party and balraj madhoks bharathiya janasgh were the flagbearers of the right of centre policies on the national scene.......since the days of narsiha rao and later under mms/pc/ahluwalia team congress has given up the earlier policies and started adopting a far rightist agenda......bjp has evolved from what was left of jantaparty which itself was a kichdy of swathantra party, organisational congress ,lokdal etc together with the jansagh under advani and vajpayee with diluted rightist policies( after kicking out madhok).....in short congress has usurped the policy platform that was historically occupied by the entities from which bjp has evolved.....to that extent there is essentially no difference in the policies of the two at present......that is why , earlier stint by bjp at the centre was not much different from congress.....however hopefully, there would be a qualitatively different approach in implementing the same policies by say someone like Narendra Modi.....essentially because they would be judged by the people on their own merits and performance....unlike in the present dispensation where you can do any thing against the country and the people , as long as you remain loyal to the royal family you have nothing to worry, and you may be promoted to higher and higher positions.....this again is in the realm of hopes only.....but the level of corruption in the robert vadras empire with the clown prince as its mascot has reached such astronomical levels that.....the general public is left hoping against hope that someone like Narendra Modi would make a difference.....but that is just a faint hope, knowing what we know of bjp.....it is more likely to be more of the same with different set of actors, perhaps the scale of corruption moving down a notch or two from the current nauseating heights.

    ReplyDelete
  8. മൂന്നാം മുന്നണി വരും. കോൺഗ്രസ്സുകാർ ഇനിയും ഡൽഹിയിലെ എ.കെ.ജി സെന്ററിൽ വരും. സംഗതി അഴിമതിക്കാരൊക്കെയാണെങ്കിലും വർഗീയത അതിലും വലിയ വിപത്താണല്ലോ. വരട്ടെ, നമുക്ക് നോക്കാം.

    ReplyDelete
  9. There was a time- till the days of indira gandhi - when leftist parties and congress could co-operate on the basis of policy objectives ….. but ever since congress jettisoned any such pretensions of being left leaning and went the whole hog over to the extreme right bandwagon, it has become extremely difficult for the leftists to align themselves with the congress without exposing themselves to the charge of sacrificing all their principles for the sake of power……that is where communalism has become a convenient bogey for the leftists……they have used it on many occasions in the recent past to leverage their miniscule support base into getting themselves catapulted into positions where they could exercise powers grossly disproportionate to their true standing among the whole population…..in fact , more than any one else, it is the leftists themselves who analyse policy options thread bare and therefore they know very well that at present the congress stands at the far right , as far as policies are concerned ,even further right than bjp (perhaps because bjp has to temper their policies by nationalistic considerations, whereas soniyas congress has no such constraints) ……but their current crop of leaders since the days of harkishen singh surjeet ,seetharam yechuri etc are no sticklers for any principles and are no different from politicians like charan singh ajit singh etc when it comes to engaging in politics of wheeling and dealing…..karat seems a bit different, but he is so much out of touch with grassroots and bereft of any mass base and therefore he is almost a hostage to the whims and fancies of the Stalinist remnants who wield power in the kerala wing for whom aligning with the likes of madanis pdp or jama-at islami etc is not anathema, but would wax eloquent on the need to fight communalism when it comes to joining hands with congress at the centre !

    All these petty politicians raising the bogey of communalism on a tactical basis, can become a boomerang on them…..if in fact a polarization happens on the communal lines …..i suppose that would work out to the advantage of narendra modi……in fact what happened in Gujarat immediately after the riots was exactly that , though you cannot say that about his second or third victory!

    ReplyDelete
  10. അമേരിക്കയ്ക്കും ഇസ്രയേലിനും ബി.ജെ.പി. അധികാരത്തിൽ വരുന്നതിനോടാണു താല്പര്യം... എന്ത് കൊണ്ട് എന്ന് അറിയുവാൻ വാജ്പെയി ഗവണ്മെന്റിന്റെ പ്രവർത്തികൾ വിലയിരുത്തിയാൽ മതി... ഗാന്ധി പാലസ്തീനികളെ പിന്തുണച്ചതിനു ശേഷം അവരെ തള്ളി ഇസ്രയേലിനെ പുൽകിയത് ബി.ജെ.പി. അധികാരത്തിൽ വന്നപ്പോഴാണു... ഇസ്രയേലുമായി ആയുധ ഇടപാടുകൾ കൂട്ടി... നരസിംഹ റാവു-മന്മോഹൻ ടീം തുടക്കമിട്ട സ്വകാര്യവൽക്കരണത്തിനു ചൂട്ട് പിടിക്കുവാൻ മുതലാളിമാർ മാത്രം ചെയർമാന്മാരായ പ്രധാനമന്ത്രി കൌൺസിലിനെ നിയമിച്ച് പൊതുമേഖലയിൽ നിന്ന് സർക്കാർ പിൻ‌വാങ്ങണമെന്ന് റിപ്പോർട്ടുകൾ വാജ്പെയി എഴുതി വാങ്ങി... ഇതിന്റെ മറ പിറ്റിച്ച് ലാഭത്തിൽ ആയിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ വിറ്റ് തുലയ്ക്കുവാൻ തുനിഞ്ഞെങ്കിലും കോടതി അനുവദിച്ചില്ല...

    ഗുജറാത്തിലെ പോലെ ഇന്ത്യയിലെ കർഷകരെ കുടിയിറക്കി വ്യവസായ വിപ്ലവം നടത്താമെന്ന് മോഡി ടീം വിചാരിക്കുന്നുവെങ്കിൽ അത് അവരുടെ ആനമണ്ടത്തരം മാത്രം ആയിരിക്കും... ഡീസിൽ വില വർദ്ധനവു മൂലം മാത്രം ഇന്ത്യയിൽ ഒരു ജനകീയ മുന്നേറ്റം നടക്കുമെന്ന ആശങ്ക കോൺഗ്രസിനു ഉള്ളതിനാൽ തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാം...

    ഇടയ്ക്ക് സംഭവിക്കാറുള്ളത് പോലെ കോൺ-ബാജ്പ അല്ലാത്ത ഒരു മുന്നണിയായിരിക്കും അടുത്ത തവണ ദേശീയതലത്തിൽ വരിക... പക്ഷേ അവർക്ക് എത്രമാത്രം നന്നായി ഭരിക്കുവാൻ കഴിയുമോ എന്ന് അറിയേണ്ടിയിരിക്കുന്നു...

    ReplyDelete
  11. >>>Manoj മനോജ് said...

    അമേരിക്കയ്ക്കും ഇസ്രയേലിനും ബി.ജെ.പി. അധികാരത്തിൽ വരുന്നതിനോടാണു താല്പര്യം..<<<

    this is another myth the leftists would like to delude themselves with, in an apparent justification for their opportunistic alliance with the congress......the truth is that america has no such preference and they would do everything in their power to make whoever is in power to toe their line and so far the track record has been that ....both bjp and congress( since narsimha rao days) , when in power have bent over backwards in implementing policies that suited the american interests......and any leftist with intellectual honesty would aver that manmohan singh govt has exceeded the record of any previous govt in this respect ( whether bjp would attempt to better that if they come to power is just hypothetical....by the by...if the americans prefer bjp over cong , would they continue to deny visa to narendra modi or even prevent him from addressing them even over video conference? )

    ReplyDelete