കേരളത്തിൽ മുടിഞ്ഞ കക്ഷിരാഷ്ട്രീയമാണു. 24മണിക്കൂറും രാഷ്ട്രീയം മാത്രമേ സംസാരിക്കാനുള്ളൂ. രാഷ്ട്രീയമില്ലാത്തവർക്ക് മദ്യം. മദ്യവും ലോട്ടറിയും രാഷ്ട്രീയവും ധനാർത്തിയും മാത്രമാണു കേരളത്തെ ഭരിക്കുന്നത്. സ്ത്രീജനങ്ങളാണെങ്കിൽ സീരിയലുകളിൽ സ്വയം നഷ്ടപ്പെടുത്തിയും കഴിയുന്നു. സർഗ്ഗാത്മകത തീരെയില്ലാതെ വറ്റി വരണ്ട ഒരവസ്ഥ.
പലരും വാഴ്ത്തുന്നത് കമ്മ്യൂണിസം ഉള്ളത്കൊണ്ടാണു കേരളം ഇങ്ങനെ ശോഭിക്കുന്നത് എന്നാണു. എന്നാൽ ഇതേ കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസം ഇല്ലാത്ത നാടുകളിൽ പോയി പണി എടുത്തിട്ടാണു കേരളത്തിനു അന്നം തിന്നാനുള്ള വക കണ്ടെത്തുന്നത്. അന്നം വാങ്ങാനുള്ള കാശ് പുറം രാജ്യങ്ങളിൽ നിന്ന് സമ്പാദിക്കണമെങ്കിൽ ആ കാശ് കൊടുത്ത് വാങ്ങാനുള്ള ഉപ്പ് തൊട്ട് കർപ്പൂരം വരെ പുറം സംസ്ഥാനങ്ങളിൽ നിന്നും വരികയും വേണം. ഇതാണു കമ്മ്യൂണിസം കൊണ്ട് കേരളത്തിനു കിട്ടിയ നേട്ടം.
കേരളം തുടർച്ചയായി രണ്ട് തവണ സി.പി.എം. ഭരിക്കാൻ ഇട വരികയാണെങ്കിൽ കിട്ടുന്ന വിലക്ക് നാട്ടിലെ വീട് വിറ്റ് തമിഴ്‌നാട്ടിലേക്കോ കർണ്ണാടകയിലേക്കോ കുടിയേറുമെന്ന് ഞാൻ വർഷങ്ങൾക്ക് മുൻപേ തീരുമാനിച്ചിരുന്നു. കേരളം ബംഗാളാകുമെന്ന പേടി കൊണ്ടായിരുന്നു അത്. എന്നാൽ ആ ബംഗാൾ പോയി. ഇനിയൊരിക്കലും ബംഗാളിൽ സി.പി.എം. കുത്തകഭരണം ഉണ്ടാവില്ല. കേരളത്തിൽ സി.പി.എമ്മിന്റെ തുടർഭരണം ഉണ്ടാകാത്തത്കൊണ്ട് എനിക്ക് നാട്ടിലെ വീട് വിൽക്കേണ്ടി വന്നില്ല. ഇപ്പോൾ നാട്ടിൽ മകൾക്ക് വേറെയും വീടുണ്ട്.
എന്നാലും കേരളമല്ലെ? കേരളത്തിന്റെ ഭാവിയിൽ എനിക്ക് ആശങ്കയുണ്ട്. അത്കൊണ്ട്, നല്ല കാലത്ത് കേരളത്തിനു പുറത്ത് ഒരു വീട് വെക്കുന്നത് ഗുണം ചെയ്യും. ബാംഗ്ലൂരിൽ മകനു ഒരു വീട് പൂർത്തിയായി വരുന്നു. അതിന്റെ അടുത്ത് മകൾക്ക് വേണ്ടിയും വീടിനു വേണ്ടി ഒരു സൈറ്റ് വാങ്ങാൻ പോകുന്നു. പ്രവാസിയായ ഒരു നാട്ടുകാരനും ബന്ധുവിനും അവിടെ സൈറ്റുകൾ വാങ്ങാൻ ഏർപ്പാട് ചെയ്തുകൊടുത്തിട്ടുണ്ട്. അത്രയൊക്കെയല്ലെ നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റൂ.
പലർക്കും തോന്നാം. ഞാൻ എന്ത്കൊണ്ടാണു ഇത്ര തീവ്രമായി കമ്മ്യൂണിസത്തെ എതിർക്കുന്നത് എന്ന്. നിങ്ങളെ പോലെ തന്നെ പുസ്തകത്തിലെ കമ്മ്യൂണിസത്തെ ഞാൻ എതിർക്കുന്നില്ല. എന്ന് മാത്രമല്ല ആ കമ്മ്യൂണിസത്തെ താലോലിക്കുകയും ചെയ്യുന്നു. വർഗ്ഗസമരം , തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്നിങ്ങനെയുള്ള കാലോചിതമല്ലാത്ത വരട്ട് സിദ്ധാന്തം ഒഴിവാക്കിയാൽ തന്നെയും കമ്മ്യൂണിസത്തിനു പ്രസക്തി ഉണ്ടാകേണ്ടതാണു. എന്നാൽ അതേ കമ്മ്യൂണിസം പ്രായോഗികമാക്കാൻ ശ്രമിക്കുന്നവരെ സഹിക്കാൻ പറ്റില്ല. അത്കൊണ്ടാണല്ലൊ കമ്മ്യൂണിസം ഈ കോലത്തിൽ ആയത്. ഫാസിസ്റ്റ് മനോഭാവം ജന്മസിദ്ധമായി ലഭിക്കുന്നവരാണു കമ്മ്യൂണിസത്തിൽ നേതാക്കളാകുന്നത് എന്നതാണു കമ്മ്യൂണിസത്തിനു വന്നുപെട്ട ദുരന്തം. ജനാധിപത്യവും കമ്മ്യൂണിസവും എങ്ങനെ സമരസപ്പെടുത്താൻ കഴിയും എന്ന പരീക്ഷണം ലോകത്ത് നടന്നതായി അറിവില്ല.
എന്തായാലും കമ്മ്യൂണിസം എവിടെയൊക്കെ പ്രയോഗവൽക്കരിക്കാൻ നോക്കിയോ അവിടെയൊക്കെ ആ സിദ്ധാന്തത്തെ ആളുകൾ ഭയപ്പെടുകയോ വെറുക്കുകയോ ചെയ്തതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റുകാർക്കല്ലാതെ കമ്മ്യൂണിസ്റ്റ് വിരുദ്ധർക്കല്ല എന്ന് എന്റെ സുഹൃത്തുക്കൾ മനസ്സിലാക്കണം.
ReplyDelete"എന്തായാലും കമ്മ്യൂണിസം എവിടെയൊക്കെ പ്രയോഗവൽക്കരിക്കാൻ നോക്കിയോ അവിടെയൊക്കെ ആ സിദ്ധാന്തത്തെ ആളുകൾ ഭയപ്പെടുകയോ വെറുക്കുകയോ ചെയ്തതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റുകാർക്കല്ലാതെ കമ്മ്യൂണിസ്റ്റ് വിരുദ്ധർക്കല്ല എന്ന് എന്റെ സുഹൃത്തുക്കൾ മനസ്സിലാക്കണം"
നമ്മുടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇത് എന്നാണ് മനസ്സിലാക്കുക
"ഇതേ കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസം ഇല്ലാത്ത നാടുകളിൽ പോയി പണി എടുത്തിട്ടാണു കേരളത്തിനു അന്നം തിന്നാനുള്ള വക കണ്ടെത്തുന്നത്. അന്നം വാങ്ങാനുള്ള കാശ് പുറം രാജ്യങ്ങളിൽ നിന്ന് സമ്പാദിക്കണമെങ്കിൽ ആ കാശ് കൊടുത്ത് വാങ്ങാനുള്ള ഉപ്പ് തൊട്ട് കർപ്പൂരം വരെ പുറം സംസ്ഥാനങ്ങളിൽ നിന്നും വരികയും വേണം. ഇതാണു കമ്മ്യൂണിസം കൊണ്ട് കേരളത്തിനു കിട്ടിയ നേട്ടം." വ്യാജ വിപ്ലവകാരികള്‍.
ReplyDeleteഎന്തൊക്കെ പറഞ്ഞാലും, ഇടതു പ്രസ്ഥാനങ്ങള്‍ ഇവിടെ സജീവമായി നില്‍ക്കുന്നതുകൊണ്ടോ, അല്ലെങ്കില്‍ അവര്‍ പ്രതിപക്ഷതെങ്കിലും ഇരിക്കുന്നതുകൊണ്ടോ ആണ് രാജ്യത്തെ തന്നെ കട്ടുമുടിക്കാന്‍ പലര്‍ക്കും ഭയം ഉണ്ടാകുന്നത് . ക്രിയാത്മകമായോ അല്ലാതെയോ ഉള്ള അവരുടെ പ്രവര്‍ത്തികള്‍ ഭയന്നെകിലും വലതന്മാര്‍ കുറച്ചു മര്യാദ കാണിക്കും എന്ന് തോന്നുന്നു . കേരളത്തില്‍ തന്നെ കാലിക്കട്ട് ഭൂമി വിവാദം പോലുള്ളവ , അല്ലെങ്കില്‍ വയനാട് വിവാദം ഒക്കെ ഉണ്ടായപ്പോള്‍ ഈ പ്രസ്ഥാനങ്ങള്‍ സജീവമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ കേരളം തന്നെ എഴുതി വിട്ടു കാസ് പോക്കറ്റി ലാക്കിയേനെ ഇപ്പോഴത്തെ ഭരണ പക്ഷം ! കമ്യുണിസം അല്ലെങ്കില്‍ അതുപോലെ ശക്തിയായ ഒരു പ്രസ്ഥാനം ഇവിടെ ഉണ്ടായേ പറ്റു .
ReplyDeleteപുറത്തു ജീവിച്ചവര്‍ക്ക് കേരളത്തില്‍ തിരിയെ എത്തി അഡ്ജസ്റ്റ് ചെയ്തു പോകാന്‍ ബുദ്ധിമുട്ട് ആണെന്നത് ഒരു സത്യമാണ് . ഗള്‍ഫ് /അമേരിക്കന്‍ മലയാളികളെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് അന്യ സംസ്ഥാനത്ത് വളരെ വര്‍ഷങ്ങള്‍ താമസിച്ചതിനു ശേഷം തിരിച്ചു വരുന്നവര്‍ക്ക് അണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം . കാരണം നോക്കുകൂലി, സമരം എന്നാ പേരിലുള്ള തോന്യവാസം, ജോലി ചെയ്യാതെ പണം ഉണ്ടാക്കുന്നതിലുള്ള ആര്‍ത്തി എന്നിവ ഇവിടുത്തെ തൊഴിലാളികളില്‍ ഉള്ളതുകൊണ്ടും ജീവിത ചിലവുകല്‍ കൂടുതല്‍ ആണെന്നതും മാത്രമാണ് . അല്ലെങ്കില്‍ കേഇപ്പോള്‍ രളം പോലെ ജീവിക്കാന്‍ സുന്ദരമായ ഒരു സ്ഥലം വേറെ എവിടെ ഉണ്ട് ?
കമ്യുണിസം തന്നെ കാലഹരണപ്പെട്ടതാണ്. തൊഴിലാളി വര്‍ഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഒക്കെ ഇപ്പൊ മുതലാളിമാരോ അല്ലെങ്കില്‍ അവരുടെ പിണിയാളുകളോ ആണ് .
കേരളത്തെ രക്ഷിക്കാന്‍ നാലാമത് ഒരു ശക്തിയാണ് ഉണ്ടാവേണ്ടത് ..ആം ആദ്മി പാര്‍ട്ടിക്ക് എങ്കിലും അത് കഴിയുമോ എന്ന് നോക്കാം
Where in Bangalore sir?
ReplyDeleteചിന്താ ദരിദ്രനുടെ ഹുങ്കാരശബ്ദ,മതി-
ReplyDeleteസന്താപമോടിനി ഗണിക്കാം, സഹിക്ക വിധി...
കണ്ടാല്‍ ഗ്രഹിക്കുവതി, നാവാത്ത പാമരനി-
ലുണ്ടാകയില്ല മതി, യുണ്ടാക ജ്ഞാന മൃതി...
കേരളത്തിൽ മുടിഞ്ഞ കക്ഷിരാഷ്ട്രീയമാണു. 24മണിക്കൂറും രാഷ്ട്രീയം മാത്രമേ സംസാരിക്കാനുള്ളൂ. രാഷ്ട്രീയമില്ലാത്തവർക്ക് മദ്യം. മദ്യവും ലോട്ടറിയും രാഷ്ട്രീയവും ധനാർത്തിയും മാത്രമാണു കേരളത്തെ ഭരിക്കുന്നത്. സ്ത്രീജനങ്ങളാണെങ്കിൽ സീരിയലുകളിൽ സ്വയം നഷ്ടപ്പെടുത്തിയും കഴിയുന്നു. സർഗ്ഗാത്മകത തീരെയില്ലാതെ വറ്റി വരണ്ട ഒരവസ്ഥ.
ReplyDelete100% സത്യം
കൊച്ചിക്കാരുടെ ഐഡിയ ആണല്ലോ ;)
ReplyDeleteപണമില്ലെങ്കിലും എന്ന പ്രയോഗമല്ല... ഇത് ഞമ്മ വലിയ സെറ്റപ്പ്കാരനാണെന്നു വിളിച്ച് പറയാൻ ആരെയെങ്കിലും ചീത്ത വിളിക്കുക എന്ന സ്വഭാവം ;)