Pages

ശാസ്ത്രസാഹിത്യപരിഷത്തിന്റെ കൂടംകുളം-ആണവോര്‍ജ്ജ വിരുദ്ധനിലപാട് ശാസ്ത്രവിരുദ്ധം

കേരളീയ സമൂഹത്തില്‍ ഗുണപരമായ പല മുന്നേറ്റങ്ങള്‍ക്കും , പ്രത്യേകിച്ച് ശാസ്ത്രാവബോധം സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ച കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഇപ്പോള്‍ കൂടംകുളം പദ്ധതി ഉപേക്ഷിക്കുക, ആണവമുക്ത ഭാരതത്തിനായി പോരാടുക എന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇത് അങ്ങേയറ്റം ശാസ്ത്രവിരുദ്ധവും പ്രതിലോമപരവുമായ നിലപാടാണ്. കൂടംകുളം ആണവനിലയത്തെയും ആണവപദ്ധതികളെയും എതിര്‍ക്കാന്‍ പരിഷത്ത് ആശ്രയിക്കുന്നത് അര്‍ദ്ധസത്യങ്ങളെയും വസ്തുതാവിരുദ്ധമായ ഭാവനകളെയും അജ്ഞത മൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള സാങ്കല്പിക ഭയങ്ങളെയുമാണ്. പരിഷത്തിന്റെ ലഘുലേഖ വായിച്ചാല്‍ ശാസ്ത്രീയ വീക്ഷണമുള്ള ആര്‍ക്കും ഇത് മനസ്സിലാകും.

ആണവോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് 60 കൊല്ലത്തെ ചരിത്രമുണ്ട്. ഇന്ന് ലോകത്ത്  31 രാജ്യങ്ങളിലായി 435 ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 62 നിലയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുമുണ്ട്.  ഇന്ത്യയില്‍ ആകെ 20 ആണവറിയാക്ടറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 7 യൂനിറ്റുകള്‍ പൂര്‍ത്തിയാകാനുമുണ്ട്. ഇപ്പറഞ്ഞ 60 കൊല്ലത്തെ ആണവ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്റിലും 1986ല്‍ അന്നത്തെ സോവിയറ്റ് യൂനിയനില്‍ പെട്ട ചെര്‍ണോബിലും 2011ല്‍ ഫുക്കുഷിമയിലും.

ത്രീമൈല്‍ അയലന്‍ഡ് അപകടത്തില്‍ ആരും മരിച്ചിട്ടില്ല എന്ന് പരിഷത്ത് ലഘുലേഖ തന്നെ സമ്മതിക്കുന്നുണ്ട്. ചെര്‍ണോബില്‍ നേരിട്ടുള്ള ജീവനാശം ഏറെയൊന്നും ഉണ്ടായില്ല എന്ന വസ്തുതയും ലഘുലേഖയില്‍ പറയുന്നുണ്ട്.  ഫുക്കുഷിമയില്‍ ആണവവികിരണം കൊണ്ട് ആരും മരിച്ചിട്ടില്ല. സുനാ‍മിയിലും ഭൂകമ്പത്തിലും പെട്ടാണ് 25,000ത്തോളം ആളുകള്‍ മരിക്കുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുള്ളത്.

ചുരുക്കി പറഞ്ഞാല്‍ ആണവാപകടം നിമിത്തം ലോകത്ത് ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത്  ചെര്‍ണോബില്‍ അപകടത്തില്‍ മാത്രമാണ്. ഈ പറഞ്ഞ മൂന്ന് അപകടങ്ങളില്‍ തന്നെ നിര്‍മ്മാണത്തിന്റെയും മനുഷ്യന്റെയും പിഴവ് കൊണ്ട് അപകടം ഉണ്ടായത്  ചെര്‍ണോബില്‍ മാത്രമാണ് താനും. ഫുക്കുഷിമയില്‍ സംഭവിച്ചത് ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നത്കൊണ്ടാണ്. അല്ലാതെ നിര്‍മ്മാണത്തിലെ തകരാറ് കൊണ്ടല്ല. അന്ന് സംഭവിച്ചത് പോലെ സുനാമിയും ഭൂകമ്പവും ഒരുമിച്ച് വന്നില്ലായിരുന്നുവെങ്കില്‍ ഫുക്കുഷിമ ആണവനിലയം ഇപ്പോഴും പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ടാകുമായിരുന്നു. അപ്പോള്‍ ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നാല്‍ ഒരാണവനിലയം അപകടത്തില്‍ പെടുമെങ്കില്‍ നമ്മുടെ മുന്നിലുള്ള പോംവഴി എന്താണ്? എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടലും പുതിയവ നിര്‍മ്മിക്കാതിരിക്കലുമാണോ അതോ ഭൂകമ്പവും സുനാമിയും വരാന്‍ സാധ്യത ഇല്ല്ല്ലാത്ത സ്ഥലത്ത് ആണവനിലയം സ്ഥാപിക്കലോ? അതാണ് കൂടംകുളത്ത് ചെയ്തിട്ടുള്ളത്.

എന്താണ് ഫുക്കുഷിമയില്‍ സംഭവിച്ചത് എന്ന് നോക്കാം. 2011 മാര്‍ച്ച് 11ന് റിക്ടര്‍ സ്കെയിലില്‍ 8.9 അടയാളപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമാ ആണവ റിയാക്ടറില്‍ ഘടിപ്പിച്ചിട്ടുള്ള Control Rods  താനാകവേ ഇറങ്ങി Nuclear chain reaction നിര്‍ത്തുകയുണ്ടായി. അപ്പോള്‍ റിയാക്ടറില്‍ ഉള്ള  Decay heat എന്ന ചൂട് തണുപ്പിക്കുന്നതിന് വേണ്ടിയുള്ള എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിച്ചില്ല. ഭൂകമ്പം നിമിത്തം വൈദ്യുതി നിലച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  ഇത്തരം ഘട്ടങ്ങളില്‍ എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഡീസല്‍ ജനറേറ്റര്‍ ഉണ്ടാവും.  ദൌര്‍ഭാഗ്യവശാല്‍ ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ വെള്ളപ്പെരുക്കില്‍ ഡീസല്‍ ജനറേറ്റര്‍ മുങ്ങിപ്പോയി.  ഈ സാഹചര്യത്തില്‍ ECCS എന്നു പറയുന്ന Emergency Core Cooling System പ്രവര്‍ത്തനരഹിതമായിപ്പോയി. അപ്പോള്‍ അതിചൂടുള്ള Zirconium alloy എന്ന ലോഹം നീരാവി കലര്‍ന്ന് ഹൈഡ്രജന്‍ വാതകം രൂപപ്പെടാന്‍ തുടങ്ങി.  ഈ ഹൈഡ്രജന്‍ വാതകം  കൂടുതലായി ഘനീഭവിച്ച് ആണവപ്ലാന്റിന്റെ കെട്ടിടത്തിന്റെ പുറത്തേക്ക് വ്യാപിച്ചു.  ഇതാണ് ആളുകള്‍ ടെലിവിഷനില്‍ കണ്ട പുകപടലം.  ഇതില്‍ നിന്നും ഈ ദുരന്തം നടന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) ഭൂകമ്പം.  2)  സുനാമി. 3) ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായത്.  4) ഒരു വിദ്യുച്ഛക്തിയും ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തത്. 5) ആണവപ്ലാന്റിന്റെ കെട്ടിടത്തിനകത്ത് രൂപം കൊണ്ട ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത്.

ഫുക്കുഷിമയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കൂടംകുളം. പ്രധാനപ്പെട്ട കാര്യം ഫുക്കുഷിമയിലേത് പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടത് ആയിരുന്നെങ്കില്‍ കൂടംകുളത്തേത് നവീനമായ മൂന്നാം തലമുറ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടതാണ്.  ഫുക്കുഷിമയും കൂടംകുളവും നമുക്കൊന്ന് താരതമ്യം ചെയ്തുനോക്കാം:

ഭൂകമ്പം :  ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടാണ് എന്ന് എല്ലാവര്‍ക്കുമറിയാം. 7 റിക്ടര്‍ സ്കെയില്‍ അളവില്‍ വരെ ഭൂകമ്പങ്ങള്‍ അവിടെ സാധാരണയാണ്. എന്നാല്‍ കൂടംകുളം ഭൂകമ്പസാധ്യത ഇല്ലാത്ത seismic zone 2 ലാണ് ഉള്ളത്.  അതായത് കൂടംകുളത്ത് ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്.

സുനാമി : സുനാമി എന്ന വാക്ക് തന്നെ ജപ്പാനിലാണ് ഉണ്ടായത് എന്ന് അറിയാമല്ലൊ. Harbour wave എന്നാണ് ജപ്പാന്‍ ഭാഷയില്‍ സുനാമിയുടെ അര്‍ത്ഥം. 14 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകളാണ് ഫുകുഷിമയെ വിഴുങ്ങാന്‍ വന്നത്. 2004 ല്‍ ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് കടലോര പ്രദേശങ്ങളിലും സുനാമി അടിച്ചത്കൊണ്ട് ഫുകുഷിമയില്‍ വന്നത് പോലെഉള്ള സുനാമി കൂടംകുളത്തും വന്നുകൂടേ എന്ന് ന്യായമായും ചോദിക്കാം. സുനാമി പോലുള്ള വന്‍ തിരമാലകള്‍ രൂപംകൊള്ളുന്ന സ്ഥലങ്ങളെ  tsunamigenic fault  എന്നാണ് പറയുക. ഇങ്ങനെയുള്ള സ്ഥലത്ത് ഉടലെടുക്കുന്ന സുനാമിയുടെ തിരമാലകളുടെ ഉയരം അത് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദൂരം കുറയുമ്പോള്‍ തിരമാലകളുടെ ഉയരം കൂടുകയും , ദൂരം കൂടുമ്പോള്‍ ഉയരം കുറയുകയും ചെയ്യും. ജപ്പാനില്‍ ഈ സുനാമി രൂപം കൊണ്ട fault ഫുകുഷിമാവില്‍ നിന്ന്130 കി.മീ. മാത്രം അകലെയാണ്. അത്കൊണ്ടാണ് അത്രയും ഭീമാകാരമായ തിരമാലകള്‍ അവിടെ ആഞ്ഞടിച്ചത്. എന്നാല്‍  സുനാമി രൂപം കൊള്ളുന്ന fault ല്‍ നിന്ന് 1300 കി.മീ. അകലെയാണ് കൂടംകുളം സ്ഥിതി ചെയ്യുന്നത്. അതായത് കൂടംകുളത്തെ സുനാമി ആക്രമിച്ചാല്‍ തന്നെ ആ കടല്‍ത്തീരത്ത് എത്തുന്ന തിരമാലകളുടെ ഉയരം ഏറിയാല്‍ 3മീറ്റര്‍ ആയിരിക്കും.  സമുദ്രനിരപ്പില്‍ നിന്ന് 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂടംകുളം പ്ലാന്റിനെ സുനാമി ഒരു തരത്തിലും ബാ‍ധിക്കുകയില്ല എന്നു പറയുന്നത് ഇത്കൊണ്ടാണ്.

ഡീസല്‍ ജനറേറ്റര്‍ : ഫുകുഷിമാവില്‍ ഡീസല്‍ ജനറേറ്റര്‍ താഴ്ന്ന ഇടത്തില്‍ സ്ഥാപിച്ചത്കൊണ്ട് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. എന്നാല്‍ കൂടംകുളത്ത് ഡീസല്‍ ജനറേറ്റര്‍ 9.3 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല കൂടംകുളത്ത് ഒരു റീയക്ടറിന് 4 ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.

വിദ്യുച്ഛക്തി ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം : ഇത് വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാസംവിധാനമാണ്. ഫുകുഷിമാവില്‍ ഈ സംവിധാനം ഇല്ല്ലായിരുന്നു. ഒരു വേള നാല് ഡീ‍സല്‍ ജനറേറ്ററുകളും നിശ്ചലമാവുകയാണെങ്കില്‍  Passive heat removal system എന്ന അതിനൂതനമായ സുരക്ഷാസംവിധാനത്താല്‍ കൂടംകുളം പ്ലാന്റിലെ റീയാക്ടറുകള്‍ തണുപ്പിക്കും. അത്കൊണ്ട് ഒരു കാരണവശാലും ഫുകുഷിമായില്‍ സംഭവിച്ചത് പോലെ കൂടംകുളത്ത് Decay Heat എന്ന താപം തണുപ്പിക്കാതിരിക്കില്ല.

ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ : ഹൈഡ്രജന്‍ വാതകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് ഫുകുഷിമായില്‍ ഏര്‍പ്പെട്ട നാശനഷ്ടങ്ങള്‍ക്ക് അടിസ്ഥാനമായ മുഖ്യകാരണം. എന്നാല്‍ കൂടംകുളത്ത്  Hydrogen recombiner എന്ന ഉപകരണങ്ങള്‍ നിരവധി സ്ഥാപിച്ചിട്ടുള്ളത്കൊണ്ട് അഥവാ ഹൈഡ്രജന്‍ ഉണ്ടായാല്‍ തന്നെ  ഈ ഉപകരണങ്ങള്‍ ഹൈഡ്രജനെ ഓക്സിജനുമായി സംയോജിപ്പിച്ച് നീരാവിയാക്കി മാറ്റും. കൂടാതെ Core  Catcher എന്നൊരു പ്രധാനപ്പെട്ട സുരക്ഷിതസംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ട്.

പൊതുവെ കരുതപ്പെടുന്നത് പോലെ ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയില്ല. പരിഷത്തിന്റെ ലഘുലേഖയില്‍ 15ആം പേജില്‍ ‘പല കാരണങ്ങളാലും റിയാക്ടറിലെ നീരാവി മര്‍ദ്ധം അതിര് കടന്ന് അത് പൊട്ടിത്തെറിക്കാം’ എന്ന് എഴുതിക്കാണുന്നു. പരിഷത്ത് ലഘുലേഖകര്‍ തന്നെ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ എന്താ ചെയ്യുക!  വാസ്തവം പറഞ്ഞാല്‍ റിയാക്ടറുകള്‍ മര്‍ദ്ധം കൂടിയാല്‍ ഉരുകിപ്പോവുകയാണ് ചെയ്യുക. ഒരു പക്ഷെ എല്ലാ സുരക്ഷാസംവിധാനങ്ങളും പാളിപ്പോയി റിയാക്ടര്‍ ഉരുകിപ്പോയാലും അതൊന്നും പുറത്തേക്ക് പോകാതെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് Core  Catcher എന്നത്. ഈ സംവിധാനം ഫുക്കുഷിമയില്‍ ഇല്ലായിരുന്നു. കാരണം അത് നിര്‍മ്മിക്കുന്ന കാലത്ത് ആ ടെക്നോളജി ലഭ്യമല്ലായിരുന്നു. ഇങ്ങനെ എല്ലാ വിധത്തിലും മുന്‍‌കരുതലും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള കൂടംകുളം ആണവനിലയത്തെ 50വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഫുക്കുഷിമാ ആണവനിലയത്തോട് താരതമ്യപ്പെടുത്തി ഭയപ്പെടുന്നതിലോ ഭയം ജനിപ്പിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല.

അപകടങ്ങള്‍ എല്ലാ രംഗത്തും ഉണ്ടാകാറുണ്ട്. പക്ഷെ അതിന്റെ പേരില്‍ നാം വാഹനയാ‍ത്രയോ വ്യവസായങ്ങളോ ഒന്നും വേണ്ടെന്ന് വയ്ക്കാറില്ലല്ലൊ എന്ന് ചോദിച്ചിട്ട് പരിഷത്ത് ലഘുലേഖകന്‍ അപകടങ്ങളെക്കുറിച്ച് കാ‍ല്പനികമായി തന്നെ വിവരിക്കുന്നുണ്ട്. മനുഷ്യസാധ്യമായ സുരക്ഷാസംവിധാനങ്ങള്‍ മാത്രമല്ലെ നമുക്ക് ഒരുക്കാന്‍ പറ്റൂ. അതിനപ്പുറത്ത് അജ്ഞാത കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെയാണ് മുന്‍‌കൂട്ടി കാണാന്‍ കഴിയുക? പരിഷത്ത് പറയുന്നത്, കൂടംകുളത്തായാ‍ലും മറ്റേതൊരു റിയാക്ടറില്‍ ആയാലും അപകടം ഒരിക്കലും ഉണ്ടാവില്ല എന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയില്ല എന്നാണ്. ഈ ഉറപ്പില്ലായ്മ ആണവറിയാക്ടറുകള്‍ക്ക് മാത്രമാണോ? മനുഷ്യന്റെ ഏത് സംരഭത്തിനാണ് അപകടം ഉണ്ടാവില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയുക? ആണവറിയാക്ടറുകള്‍, അതില്‍ നിന്നുണ്ടാകുന്ന അപകടം അല്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം  ഒഴിവാക്കാന്‍ മാത്രമേ സുരക്ഷാസംവിധാനങ്ങള്‍ കൊണ്ട് കഴിയൂ. അമേരിക്കയില്‍ ഇപ്പോള്‍ ആഞ്ഞടിച്ച സാന്‍ഡി പോലെ അതിന്റെ എത്രയോ ഇരട്ടി ശക്തിയുള്ള കൊടുങ്കാറ്റും പേമാരിയും വന്നാല്‍ എന്ത് ചെയ്യും? അഭൂതപൂര്‍വ്വമായ പ്രളയത്തില്‍ ഒരു ഭൂഖണ്ഡം തന്നെ ഒലിച്ചുപോയാലോ അല്ലെങ്കില്‍ ശൂന്യാകാശത്തില്‍ നിന്ന് ഭീമാകാരമായ ഉല്‍ക്ക ഭൂമിയില്‍ പതിച്ചാലോ എന്ത് ചെയ്യാന്‍ സാധിക്കും? സാങ്കല്പികമായ അപകടഭീതിയ്ക്ക് ഉത്തരം പറയാന്‍ അര്‍ക്കും കഴിയുകയില്ല.

എന്ത്കൊണ്ടാണ് ശാസ്ത്രപരിഷത്ത് ആണവനിലയങ്ങളെ എതിര്‍ക്കുന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത് എന്ന് ചോദിച്ചാല്‍ വിചിത്രമായ മറുപടിയാണ് ലഭിക്കുക. പരിഷത്ത് ലഘുലേഖയുടെ 24ആം പേജില്‍ പറയുന്നു: ‘ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ മകുടമണി എന്ന് വാഴ്ത്തപ്പെട്ട  ആണവവിദ്യ പൂര്‍ണ്ണതയിലെത്തും മുന്‍പേ കാലഹരണപ്പെട്ടുപോയ ഒരു സാങ്കേതിക വിദ്യയാണ്. സൌരോര്‍ജ്ജത്തിലും പവനോര്‍ജ്ജത്തിലും വന്ന പുത്തന്‍ കുതിപ്പുകളാണ് അതിനെ കാലഹരണപ്പെടുത്തിയത്. ആ അര്‍ത്ഥത്തില്‍ ഇനിയും ആണവോര്‍ജ്ജത്തെ മുറുകെപ്പിടിക്കുന്നത് പിന്തിരിപ്പന്‍ സമീപനമാണ്”

എന്താണ്, സൌരോര്‍ജ്ജ സാങ്കേതികവിദ്യയിലും പവനോര്‍ജ്ജത്തിലും വന്ന പുത്തന്‍ കുതിപ്പുകള്‍? പരിഷത്ത് തന്നെ പറയുന്നു:‘സൌരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ചില സാങ്കേതിക മുന്നേറ്റങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. അതായത് സൌരോര്‍ജ്ജ വൈദ്യുതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്രശ്നത്തിന് പരിഹാരം കാണണം. സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതി സൂക്ഷിച്ചുവെക്കാനുള്ള വഴി കണ്ടെത്തണം എന്നതാണത്. സൌരോര്‍ജ്ജം പകലാണല്ലൊ കിട്ടുക. വൈദ്യുതിയാണെങ്കില്‍ രാവും പകലും ആവശ്യമുണ്ട്. അതിനുള്ള വഴി കണ്ടെത്താന്‍ എല്ലാ രാജ്യങ്ങളും മുന്‍‌ഗണന കൊടുക്കണം’

സംഗതി പിടികിട്ടിക്കാ‍ണുമല്ലൊ. സൌരോര്‍ജ്ജവും പവനോര്‍ജ്ജവും കൊണ്ട് വൈദ്യുതി ഉല്പാദിപ്പിച്ച് അവ ശേഖരിച്ച് വെച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള സാങ്കേതിക വിദ്യ നിലവിലില്ല. ലളിതമായി പറഞ്ഞാല്‍ സൌരോര്‍ജ്ജം കൊണ്ട് ഒരു ബള്‍ബ് കത്തുമ്പോഴാണ് ആ‍ ബള്‍ബ് കത്താനുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. വീടുകളിലൊക്കെയാണെങ്കില്‍ സൂര്യറാന്തല്‍ ഒക്കെ മതി. നിലവില്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നോ താപ- ആണവ നിലയങ്ങളില്‍ നിന്നോ വൈദ്യുതി ഉല്പാദിപ്പിച്ച് രാവും പകലും അനുസ്യൂതമായി വിതരണം ചെയ്യുന്ന പോലെ സൌരോര്‍ജ്ജവും പവനോര്‍ജ്ജവും കൊണ്ട് കഴിയില്ല. എന്നിട്ടാണ് സൌരോര്‍ജ്ജ രംഗത്തെ പുത്തന്‍ കുതിപ്പ് , നാലാം തലമുറയിലേക്ക് പുരോഗമിക്കുന്ന ആണവ സാങ്കേതിക വിദ്യയെ കാലഹരണപ്പെടുത്തി എന്ന് പരിഷത്ത് മേനി പറയുന്നത്.

എങ്കില്‍ തന്നെയും പരിഷത്തിന് രണ്ട് നിര്‍ദ്ദേശങ്ങളുണ്ട്. (പേജ്:21) ഒന്ന്, പകല്‍ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കുക. അത് സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം വൈദ്യുതി ഉല്പാദിപ്പിക്കാം. രണ്ടാമത്തെ വഴി,  പകല്‍ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളമോ വായുവോ പമ്പ് ചെയ്ത് ഉന്നത മര്‍ദ്ധത്തില്‍ ശേഖരിച്ചുവെച്ച് പമ്പ്‌ഡ് സ്റ്റോറേജ് മെത്തേഡില്‍ ആവശ്യാനുസരണം വൈദ്യുതി ഉല്പാദിപ്പിക്കാം.  ഈ സാങ്കേതിക വിദ്യ തെളിഞ്ഞുവരും വരെ എണ്ണ , ഗ്യാസ്, കല്‍ക്കരി എന്നീ ഫോസില്‍ ഇന്ധനങ്ങളെ കുറെക്കാലത്തേക്ക് കൂടി ആശ്രയിച്ചേ മതിയാകൂ എന്നും പരിഷത്ത് നിര്‍ദ്ദേശിക്കുന്നു.

ഇതില്‍ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, പകല്‍ സമയത്ത് സൌരോര്‍ജ്ജം ഉപയോഗിച്ച് ഈ ആവശ്യത്തിനായി അധികവൈദ്യുതി ഉണ്ടാക്കാ‍ന്‍ കഴിയുമോ? കഴിഞ്ഞാല്‍ തന്നെയും എപ്പോഴാണ് ഈ സാ‍ങ്കേതിക വിദ്യ തെളിഞ്ഞുവരിക? സൌരോര്‍ജ്ജം ഉപയോഗിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കി സൂക്ഷിച്ച് വെച്ച് വൈദ്യുതി ഉണ്ടാക്കാം എന്നൊക്കെ പറയുന്നത് അറ്റം കാണാത്ത റിസര്‍ച്ച് ഫീല്‍ഡാണ്. ഇത്രയും വലിയ അളവില്‍ ഹൈഡ്രജന്‍ സൂക്ഷിക്കാനുള്ള സാമ്പത്തികപരമായും പ്രായോഗികപരമായും ഉള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇതുവരെ നിലവില്‍ വന്നിട്ടില്ല. അത്പോലെ തന്നെ ആണവോര്‍ജ്ജം വഴി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന അത്രയും വൈദ്യുതി, പവനോര്‍ജ്ജമോ സൌരോര്‍ജ്ജമോ ഉപയോഗിച്ച്  വെള്ളം പമ്പ് ചെയ്ത് അതിനെ  പൊട്ടന്‍ഷ്യല്‍ എനര്‍ജിയാക്കി മാറ്റി ഉല്പാദിപ്പിക്കാം എന്നൊക്കെ പറയുന്നത് ഇന്നത്തെ നിലയില്‍ ഭാവനയില്‍ കവിഞ്ഞ മറ്റൊന്നുമല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, സൌരോര്‍ജ്ജം ഉപയോഗിച്ച് നീരാവിയുണ്ടാക്കി ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്ന സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളും ലോകത്ത് നിലവില്‍ വന്നിട്ടുണ്ട്. ഇന്ത്യയിലും ആ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ലോകത്ത് ഇന്ന് നിലവിലുള്ള നൂറോളം സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആകെ വൈദ്യുതി 4,000 മെഗാവാട്ട് ആണ്. കൂടംകുളത്തെ രണ്ട് യൂനിറ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ തന്നെ 2,000 മെഗാവാട്ട് ഉല്പാദിപ്പിക്കാന്‍ കഴിയും. ആകെ 4,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിക്കാന്‍ കഴിയുന്ന 4റിയാക്ടറുകളാണ് കൂടംകുളത്ത് വിഭാവനം ചെയ്യുന്നത്.

ഇന്ത്യയില്‍ ഇന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനവും കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന തെര്‍മല്‍ പ്ലാ‍ന്റുകളില്‍ നിന്നാണ്. കല്‍ക്കരിയുടെ ലഭ്യത ഏറിയാല്‍ ഇനി 40 കൊല്ലത്തേക്ക് മാത്രമേയുണ്ടാകൂ. മാത്രമല്ല കല്‍ക്കരി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ആഗോളതാപനത്തെ താങ്ങാന്‍ നമ്മുടെ ഭൂമിക്ക് എത്ര കാലം താങ്ങാന്‍ കഴിയുമെന്ന ചോദ്യവുമുണ്ട്.

ആണവനിലയങ്ങളില്‍ നിന്ന് വെറും 3 ശതമാനം വൈദ്യുതിയാണ് നാം ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. അതായത് ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 20 റിയാക്ടറുകളില്‍ നിന്ന് ആകെ ഉല്പാദിപ്പിക്കാന്‍ കഴിയുന്നത് 4385 മെഗാവാട്ട് വൈദ്യുതി മാതമാണ്. കൂടംകുളത്ത് ഒരു യൂനിറ്റില്‍ നിന്ന് മാത്രം 1000മെഗാവാ‍ട്ട് ഉല്പാദിപ്പിക്കാന്‍ കഴിയും.അത് മാത്രമല്ല കല്‍ക്കരിശേഖരം തീര്‍ന്നു പോകുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജസുരക്ഷ കൈവരിക്കണമെങ്കില്‍ നാം കൂടുതല്‍ കൂടുതലായി ആണവനിലയങ്ങളെ ആശ്രയിച്ചേ മതിയാകൂ. സൌരോര്‍ജ്ജത്തെയും പവനോര്‍ജ്ജത്തെയും അങ്ങനെ എല്ലാ ഊര്‍ജ്ജസ്രോതസ്സുകളെയും വൈദ്യുതിയുല്പാദനത്തിനായി നാം ആശ്രയിക്കേണ്ടതുണ്ട്. എന്തെന്നാല്‍ നമുക്ക് പിറകോട്ട് പോകാന്‍ കഴിയില്ല. വൈദ്യുതിയുടെ ആവശ്യം പെരുകിപ്പെരുകി എത്ര കിട്ടിയാലും തികയില്ല എന്ന അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത്. പാചകാവശ്യത്തിനും ഇപ്പോള്‍ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ആണവവൈദ്യുതിയോട് അയിത്തം കല്‍പ്പിക്കേണ്ട കാര്യമെന്താണ്? എന്താണ് അതിന്റെ കുഴപ്പം? ആണവമാലിന്യങ്ങളെ പറ്റിയാണ് മറ്റൊരു ആശങ്ക. പൊതുവെ രണ്ട് തരത്തിലുള്ള മാലിന്യങ്ങളാണ് റീയാക്ടറുകളില്‍ ഉണ്ടാവുക. ഒന്നാമത്തേത്, റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഇന്ധനേതര പദാര്‍ത്ഥങ്ങളാണ്. ഒരു വേള ആണവികിരണം അതില്‍ ഏറ്റിരിക്കാമെന്നത്കൊണ്ട് അതൊക്കെ കോണ്‍ക്രീറ്റ് അറയില്‍ സൂക്ഷിക്കുകയാണ് ചെയ്യുക. 7 വര്‍ഷം കഴിഞ്ഞാല്‍ അതൊക്കെ വീണ്ടും എടുത്ത് റി-സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാം. രണ്ടാമത്തെ ആണവമാലിന്യം എന്ന് പറയുന്നത് ഇന്ധനം അതായത് യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ അവശേഷിക്കുന്നതാണ്. ഇതിന് സ്പെന്റ് ഫ്യൂവല്‍(Spent fuel)എന്നാണ് പറയുക. ഒരു കിലോഗ്രാം യൂറേനിയം 10ഗ്രാം സ്പെന്റ് ഫ്യൂവല്‍ ആണ് അവശേഷിപ്പിക്കുന്നത്. അമേരിക്ക ഈ അവശിഷ്ടം ഭൂമിക്കടിയില്‍ സുരക്ഷിതമായ അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ്. ചെയ്യുന്നത്.  എന്നാല്‍ ഫ്രാന്‍സ് ഇത് വിജയകരമായി റി-സൈക്കിള്‍ ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കുന്നു.

കൂടംകുളം ആണവനിലയം നാലാം തലമുറയില്‍ പെട്ട പവര്‍ പ്ലാന്റ് ആയി വികസിപ്പിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതായത് അവിടെ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന സ്പെന്റ് ഫ്യൂ‍വല്‍ 75ശതമാനവും തോറിയം ഉപയോഗിച്ച് റി-പ്രോസസ്സ് ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കും. നൂറ് ശതമാനം സ്പെന്റ് ഫ്യൂവലും പ്രോസസ്സ് ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്ന് പ്രതീക്ഷയുണ്ട്. അതിനും വേണ്ടിയുള്ള ഗവേഷണത്തിലാണ് ഇന്ത്യയിലെ ന്യൂക്ലിയര്‍ ശാസ്ത്രസമൂഹം. നമ്മുടെ രാജ്യത്ത് വന്‍പിച്ച തോറിയം നിക്ഷേപം ഉണ്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ വരുമ്പോള്‍ ആണവമാലിന്യം എന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന് മാത്രമല്ല, തോറിയം ബേസ്‌ഡ് ആയിട്ടുള്ള ടെക്നോളജി നമുക്ക് വികസ്വരരാജ്യങ്ങള്‍ക്ക് വില്‍ക്കാനും കഴിയും.

കൂടംകുളം പദ്ധതിയെ സമരം ചെയ്ത് തോല്‍പ്പിക്കുക എന്ന് പറഞ്ഞാ‍ല്‍ തോല്‍ക്കപ്പെടുക കേവലം ഒരു ആണവനിലയം മാത്രമല്ല. തദ്ദേശീയമായി വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ ആണവ സാങ്കേതികവിദ്യയും അറുപതോളം വര്‍ഷങ്ങളായി നാം സ്വരുക്കൂട്ടുന്ന വൈജ്ഞാനിക നിക്ഷേപങ്ങളും ഭാവിയിലെ നമ്മുടെ ഊര്‍ജ്ജ സുരക്ഷയുമാണ്. അതായിരിക്കാം അമേരിക്കന്‍ ആണവലോബിയും ആഗ്രഹിക്കുന്നത്. കൂടംകുളത്ത് സമരം നയിക്കുന്ന ഉദയകുമാര്‍ ആണവ വിദഗ്ദ്ധ സമിതിയോട് 50 ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഈ ചോദ്യങ്ങള്‍ അത്രയും ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള ചോദ്യങ്ങള്‍ മാത്രമല്ല. അന്യരാജ്യങ്ങളുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ നമ്മുടെ ആണവോര്‍ജ്ജ പദ്ധതികളുടെ രഹസ്യങ്ങള്‍ അവര്‍ക്ക് മനസ്സിലാ‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും അവയില്‍ ഉള്‍പ്പെട്ടത് യാദൃച്ഛികമാവാന്‍ ഇടയില്ല.


ലോകത്ത് ആണവ നിലയങ്ങള്‍ മൂടിക്കൊണ്ടിരിക്കുന്നു എന്നാണ് മറ്റൊരു പ്രചാരണം. എവിടെയാണ് മൂടിയത്? ജപ്പാനിലെ ആണവനിലയങ്ങള്‍ 2030ഓട് കൂടി പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് നിലവിലെ എല്ലാ നിലയങ്ങളും ഇനിയും 18 വര്‍ഷം കൂടി പ്രവര്‍ത്തിക്കും എന്ന്. ജര്‍മ്മനി പറയുന്നത് 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവര്‍ അവസാനിപ്പിക്കും എന്നാണ്. അതായത് ഇനിയും 10 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. അതായത് നമുക്ക് കല്‍ക്കരി നിക്ഷേപം തീര്‍ന്നുപോകുന്ന പോലെ അവര്‍ക്ക് യുറേനിയം അയിരിന്റെ നിക്ഷേപവും തീരാന്‍ പോവുകയാണ്.  യുറേനിയം ഇറക്കുമതി ചെയ്യുമ്പോള്‍ അതിന്  അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല.  ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാ‍രം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല. ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല.

അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്.  ന്യൂക്ലിയര്‍‌ ടെക്നോളജി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. റേഡിയോതെറാപി ഒരു ഉദാ‍ഹരണം. ആരോഗ്യം, വൈദ്യം, ഭക്ഷണം, കൃഷി, കുടിനീര്‍ ഇങ്ങനെ എത്രയോ മേഖലകളില്‍ ന്യൂക്ലിയര്‍‌ സാങ്കേതിക വിദ്യ നമുക്ക് ഉപകരിക്കുന്നുണ്ട്. ന്യൂക്ലിയര്‍‌ ടെക്നോളജിയും ഊര്‍ജ്ജവും  ഒരു കാരണവശാലും നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഇക്കാലത്ത് വൈദ്യുതോല്പാദനത്തിന് മാത്രം അത് ഉപയോഗപ്പെടുത്തരുത് എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.  എക്സ്‌റേയും എം.ആര്‍‌.ഐ. സ്കാനിങ്ങും റേഡിയോതെറാപിയും എല്ല്ലാം റേഡിയേഷന്‍‌ എന്ന പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്. ആണവറിയാക്ടര്‍‌ എന്നാല്‍‌ ആറ്റം ബോംബ് ആണ് എന്ന മട്ടില്‍‌ പ്രചരിപ്പിച്ച് ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു റിയാക്ടര്‍‌ സ്ഥാപിച്ചിട്ട് അതിന് വേണ്ടി പണി എടുത്ത ശാസ്ത്ര-സാങ്കേതിക വിദഗ്ദ്ധന്മാര്‍‌ അവിടെ നിന്ന് ഓടിപ്പോവുകയല്ല ചെയ്യുന്നത്.  തദ്ദേശവാസികളെ സുരക്ഷിതമായ അകലത്തില്‍‌ മാറ്റിപ്പാര്‍പ്പിച്ചിട്ട് അവരൊക്കെ കുടുംബസമേതം അവിടെ താമസിക്കുന്നുണ്ട്.  കൂടംകുളത്ത് റിയാക്ടറിന് സമീപം ഉള്ള ടൌണ്‍‌ഷിപ്പില്‍‌ ആയിരത്തോളം പേര്‍‌ കുട്ടികളടക്കം താമസിക്കും. കല്പാക്കത്തും ഇങ്ങനെ ടൌണ്‍‌ഷിപ്പ് ഉണ്ട്. ലോകത്തുള്ള നാനൂറിലധികം റിയാക്ടറുകളില്‍‌ ഇങ്ങനെ ലക്ഷക്കണക്കിന് സാങ്കേതിക വിദഗ്ദ്ധരും ജീവനക്കാരും താമസിക്കുന്നു. ദൂരെ മാറിത്താമസിക്കുന്ന ജനങ്ങളെപ്പറ്റി പറയുന്നവര്‍‌ ഈ ജീവനക്കാരെ പറ്റി പറയുന്നില്ല.

ആണവോര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജി തന്നെയാണ് സൌരോര്‍ജ്ജവും കാറ്റും.  എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ആ രംഗത്തും ഗവേഷണങ്ങളും മുതല്‍‌ മുടക്കലും നടക്കുന്നുണ്ട്.  അതേ സമയം നമുക്ക് ആവശ്യമുള്ള വൈദ്യുതോര്‍ജ്ജം മുഴുവന്‍ സൂര്യപ്രകാശത്തില്‍‌ നിന്നോ കാറ്റില്‍‌ നിന്നോ ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യവും മനസ്സിലാക്കണം. കല്‍ക്കരി നിക്ഷേപം ശോഷിച്ചു വരുന്നതിനാലും അത് വന്‍ തോതില്‍‌ ആഗോളതാപനം ഉണ്ടാക്കുന്നതിനാലും നാം ബദല്‍‌ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചേ പറ്റൂ. ആ നിലയ്ക്ക്, ആണവോര്‍ജ്ജത്തോടൊപ്പം സൌരോര്‍ജ്ജവും പവനോര്‍ജ്ജവും എല്ല്ലാം തന്നെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് ശരി. ആണവോര്‍ജ്ജത്തിനെതിരെ ഉന്നയിക്കുന്ന ഒരു വാദങ്ങള്‍ക്കും ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ല. അത്കൊണ്ട് കൂടംകുളം പ്ലാന്റ് എത്രയും പെട്ടെന്ന് ആരംഭിക്കുകയാണ് വേണ്ടത്.

45 comments:

  1. കൂടംകുളത്ത് നിന്ന് ഡിസംബര്‍ ആദ്യവാരം മുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ചു തുടങ്ങുമെന്ന് കേന്ദ്രമന്ത്രി വി.നാരായണസ്വാമി പ്രസ്താവിച്ചിരിക്കുന്നു. 1000 മെഗാവാ‍ട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ആദ്യയൂനിറ്റാണ് ഉടനെ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്. ഇതിനായി ആദ്യയൂനിറ്റിന്റെ റിയാക്ടര്‍ പ്രഷര്‍ വെസലില്‍ ഇന്ധനമായ സമ്പുഷ്ടയുറേനിയം നിറയ്ക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയാക്കിയതായും മന്ത്രി പ്രസ്താവിച്ചു.

    ഇതിനോടൊപ്പം ഒന്നു കൂടി മന്ത്രി നാരായണസ്വാമി പറഞ്ഞതായി കാണുന്നു. അതായത് ആദ്യയൂനിറ്റില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് തന്നെ നല്‍കുമെന്ന്. മന്ത്രി ഇത് തമാശയായി പറഞ്ഞതാണോ എന്നറിയില്ല. കേന്ദ്രത്തില്‍ നമുക്ക് ഒരു സ്റ്റേറ്റ് പവര്‍ മന്ത്രിയുണ്ട് കെ.സി.വേണുഗോപാല്‍. അദ്ദേഹം കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പറഞ്ഞത് കൂടംകുളത്ത് നിന്ന് ഉല്പാദിക്കുന്ന വൈദ്യുതി കേന്ദ്ര ഫോര്‍മ്യൂല അനുസരിച്ച്, തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചും നല്‍കും എന്നാണ്.

    ഇപ്രകാരം കൂടംകുളത്തെ ആദ്യയൂനിറ്റില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ പോകുന്ന വൈദ്യുതിയില്‍ നിന്ന് 133 മെഗാവാട്ട് കേരളത്തിന് ലഭിക്കേണ്ടതാണ്. 133 മെഗാവാട്ട് എന്ന് പറഞ്ഞാല്‍ നിസ്സാരമല്ല. ഇത്രയും വൈദ്യുതി കൂടംകുളത്ത് നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇവിടത്തെ പരിസ്ഥിതി തീവ്രവാദികള്‍ സമ്മതിക്കുമോ എന്നറിയില്ല. കൂടംകുളത്ത് നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ കേരളത്തിലേക്ക് ഇനിയും ലൈന്‍ വലിച്ചിട്ടുമില്ല.

    കൂടംകുളത്തെ രണ്ട് യൂനിറ്റ് പ്ലാന്റും ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങേണ്ടതായിരുന്നു. 2000 മെഗാവാട്ട് കരണ്ട് അങ്ങനെ ഉല്പാദിപ്പിക്കേണ്ടതും അതില്‍ നിന്ന് 266 മെഗാവാട്ട് കേരളത്തിന് ലഭിക്കേണ്ടതുമായിരുന്നു. അപ്പോഴാണ് കൂടംകുളം സമരം പൊട്ടിപ്പുറപ്പെട്ടത്. തമി‌ഴ്‌നാട്ടിലെ മുഖ്യമന്ത്രി പുരട്ചിതലൈവി സമരത്തെ അനുകൂലിച്ചു. അങ്ങനെ അവസാനഘട്ടത്തില്‍ എത്തിയ പ്ലാന്റിന്റെ പണി അതോടെ നിലച്ചു. പിന്നീട് പുരട്ചിതലൈവിക്ക് തന്നെ തോന്നി, ഫാദര്‍ എസ്.പി. ഉദയകുമാറിനെ സം‌പ്രീതനാക്കിയാല്‍ തമിഴ്‌നാടിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കഴിയില്ല എന്ന്. അങ്ങനെ അവര്‍ ആണവനിലയത്തിന് പച്ചക്കൊടി കാട്ടി. ഒപ്പം പ്രധാനമന്ത്രിക്ക് കാല്‍ ഡസന്‍ കത്തും എഴുതി. മുഴുവന്‍ കരണ്ടും തമിഴ്‌നാടിന് വേണമെന്ന്.

    കൂടംകുളത്ത് നിന്ന് കേരളത്തിന് വൈദ്യുതി വേണ്ടേ? മുല്ലപെരിയാര്‍ പ്രശ്നം തുടങ്ങിയത്, കേരളത്തിന് കരണ്ട് ഉല്പാദിപ്പിക്കാന്‍ ആവശ്യത്തിന് ജലം ഇടുക്കി ഡാമില്‍ എത്തുന്നില്ല എന്നതില്‍ പിടിച്ചായിരുന്നു. പിന്നെയാണ് ഏതോ മാധ്യമപ്രവര്‍ത്തകന്‍ വിള്ളല്‍, ചോര്‍ച്ച, പൊട്ടല്‍ എന്നൊക്കെ വിഷയം മാറ്റി എവിടെയോ എത്തിച്ചത്. പിന്നെയത് ഇപ്പോള്‍ പൊട്ടും എന്ന സാങ്കല്പികഭീതി കേരളം ഏറ്റെടുത്ത് വൈദ്യുതിയുടെ കാര്യം മറന്നു.

    ഇപ്പോള്‍ കൂടംകുളം വിരുദ്ധസമരത്തിനാണ് കേരളത്തില്‍ മാര്‍ക്കറ്റ്. ചോദ്യം ഇതാണ്, ലോഡ് ഷെഡ്ഡിങ്ങില്‍ നിന്ന് ഇനിയും മോചനം ലഭിച്ചിട്ടില്ലാത്ത നമുക്ക് ചുളുവില്‍ കിട്ടാന്‍ പോകുന്ന 266 മെഗാവാട്ട് കരണ്ട് വേണ്ടേ? നമുക്കത് കിട്ടുമോ?

    ReplyDelete
  2. ദാ പിന്നെയും എത്തിയല്ലോ വീഡിയോൺ ;)

    വായന ഈടെയായി പോര കേട്ടോ ;) സൌരോർജ്ജത്തെ പറ്റി കെ.പി.എസ്സ്. കൂടുതൽ വായിക്കുക. നെറ്റിൽ വളരെ അധികം ലേഖനങ്ങൾ ലഭ്യമല്ലേ ;)

    സൌരോർജ്ജം സൂക്ഷിക്കുവാൻ ഉള്ള ടെക്നോളജി പരീക്ഷിച്ച് എന്ന് കണ്ടെത്തും എന്ന് ചോദിക്കുന്ന കക്ഷി തന്നെ സ്പെന്റ് ഫ്യൂവൽ ഉപയോഗിക്കുവാനുള്ള ടെക്നോളജി ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടുപിടിക്കുവാൻ കൊണ്ട് ശ്രമിക്കുകയാണെന്നും അടുത്ത ഭാവിയിൽ തന്നെ വിജയം കണ്ടെത്തുമെന്നും പറയുവാൻ കഴിയുന്ന ആ ചങ്കുറ്റത്തെ സമ്മതിക്കാതിരിക്കുവാൻ ആവില്ല ;)

    കഴിഞ്ഞ ആഴ്ച ഒരു കാറ്റടിച്ചപ്പോഴേയ്ക്കും ന്യൂജേർഴ്സി ഏരിയയിലെ ആണവനിലയങ്ങൾ അമേരിക്കൻ സർക്കാരിനു മുന്നിൽ ഒരു വലിയ ചോദ്യ ചിഹ്നമായി നിന്നത് ആണവവാദികൾ കണ്ടില്ലെന്ന് നടിക്കുമെന്നറിയാം...

    കുഴിച്ചിട്ടാൽ എല്ലാം കഴിഞ്ഞു എന്ന് എന്ത് നിസ്സാരമായാണു പറയുന്നത്... ഈ ആണവ വേയ്സ്റ്റുകളിലുള്ള പല വസ്തുക്കളും ആയിരവും, പതിനായിരവും, ലക്ഷവും വർഷങ്ങൾ അപകടകരമായ വികിരണങ്ങൾ പുറപ്പെടുവിക്കുവാൻ കഴിവുള്ളവയാണെന്ന് എന്തേ പറഞ്ഞ് വെയ്ക്കാത്തത്!!!! കൂടിയാൽ 100 കൊല്ലത്തെ ആയുസ് മാത്രമുള്ള തങ്ങൾക്ക് മാത്രം ഈ ഭൂമിയിൽ സുഖമായി ലാവിഷായി ജീവിച്ചാൽ മതി എന്നും വരും തലമുറയുടെ ജീവിതം ഒരു പ്രശ്നമല്ല എന്നും കരുതുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം... :( എന്തിനേറെ പറയുന്നു ഭൂഗർഭ ജലം കീടനാശിനികൾ കൊണ്ട് മലിനമാക്കി വരും തലമുറയ്ക്ക് ശുദ്ധജലം നിഷേധിച്ച “ഗ്രീൻ റെവല്യൂഷൻ” തലമുറയുടെ പ്രതിനിധിയല്ലേ ;)

    കൂടംകുളം എതിർക്കപ്പെടേണ്ടിയിരുന്നത് അത് വരുന്നു എന്നറിഞ്ഞ നിമിഷം തന്നെയായിരുന്നു. തമിഴ്നാട്ടിൽ വരുന്നതിനു മുൻപ് കേരളത്തിൽ രണ്ട് സ്ഥലത്ത് ഇത് വരുത്തുവാൻ വലതും ഇടതും ഗവണ്മെന്റുകൾ നോക്കിയെങ്കിലും പണി തുടങ്ങും മുൻപ് ഉണ്ടായ ശക്തമായ എതിർപ്പിനെ തുടർന്നാണു നെറുക്ക് കൂടംകുളത്തിനു വീണത്...

    സൌരോർജ്ജം തുടങ്ങിയവയ്ക്ക് നമുക്ക് ടെക്നോളജിയില്ല എന്നാണു പരാതി അപ്പോൾ ആണവ ഊർജ്ജത്തിനു നമുക്ക് ടെക്നോളജി ഉണ്ടോ? പിന്നെ എന്തിനാണു അമേരിക്കൻ ആണവ ടെക്നോളജി ഇന്ത്യയ്ക്ക് നൽകുന്നതിനു പകരമായി നമ്മുടെ സിവിലിയൻ ആണവനിലയങ്ങൾ പരിശോധനയ്ക്കായി തുറന്നിടണം എന്ന് അമേരിക്കയുമായി ഉണ്ടാക്കിയ കരാറിൽ ഉള്ളത്?

    ReplyDelete
  3. മനോജ് സൌരോര്‍ജ്ജത്തെ പറ്റി പഠിച്ചുകൊണ്ടിരിക്കൂ. ഇന്ത്യയ്ക്ക് 2020 ആകുമ്പോഴേക്കും ആണവനിലയങ്ങളില്‍ നിന്ന് 20,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ടാര്‍ഗറ്റ് ഉണ്ട്. അപ്പോഴേക്കും നാലാം തലമുറയില്‍ പെട്ട Th-U റിയാക്ടറുകളും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവും. അങ്ങനെ തോറിയം ഉപയോഗിച്ച് സ്പെന്റ് ഫ്യൂവല്‍ 100 ശതമാനവും നമുക്ക് റീ-സൈക്കിള്‍ ചെയ്യാനാവും. ഇതിനിടയില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള തെര്‍മല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം കുറച്ചുകൊണ്ട് വരികയും വേണം. എന്തെന്നാല്‍ കല്‍ക്കരി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആഗോളതാപനം ഇനിയും താങ്ങാന്‍ ഭൂമിക്ക് ആവില്ല. രാജ്യത്തിന് ആവശ്യമുള്ള മുഴുവന്‍ വൈദ്യുതിയും ഒരിക്കലും സൌരോര്‍ജ്ജം കൊണ്ടോ പവനോര്‍ജ്ജം കൊണ്ടോ ഉല്പാദിപ്പിക്കാന്‍ കഴിയില്ല. അവകൊണ്ട് കഴിയുന്ന വൈദ്യുതിയും നമ്മള്‍ ഉല്പാദിപ്പിക്കും.

    ReplyDelete
  4. >>>>>കൊച്ചി മെട്രോ ബഹുരാഷ്ട്ര കുത്തകളെ ഏല്‍പ്പിക്കാനുള്ള ശ്രമം ഏതാണ്ട് പരാജയത്തോടടുത്തപ്പോള്‍ സുകുമാരന്‍ വീണ്ടും കൂടം കുളവുമായി ഇറങ്ങിയത് അരിശം തീര്‍ക്കാനാണല്ലോ. പക്ഷെ എഴുതിയിരിക്കുന്നത് മുഴുവന്‍ അറില്ലായ്മയാണെന്നു മാത്രം.<<<<

    ഒന്നാമത്തെ അറിവില്ലായ്മ ഇതാണ്.

    >>>>ഫുക്കുഷിമയില്‍ ആണവവികിരണം കൊണ്ട് ആരും മരിച്ചിട്ടില്ല. സുനാ‍മിയിലും ഭൂകമ്പത്തിലും പെട്ടാണ് 25,000ത്തോളം ആളുകള്‍ മരിക്കുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുള്ളത്.<<<<

    ജനങ്ങള്‍ മരിക്കുന്നത് മാത്രമാണോ ഒരപകടത്തിലുണ്ടാകുന്ന നാശനഷ്ടം?

    ഫുകുഷിമ നിലയത്തിന്റെ ചുറ്റുമുള്ള 930 square miles സ്ഥലം  ആവാസ യോഗ്യമല്ലാതായിരിക്കുന്നു.

    According to the Japanese environment ministry, the contaminated area — usually referred to as the “exclusion zone” or the “no-entry zone” — measures 930 square miles, an area almost as large as the state of Rhode Island.

    മാത്രമല്ല ഈ അപകടത്തിന്റെ ഫലമായുണ്ടാകുന്ന പണച്ചെലവ് 124 ബില്യണ്‍ ഡോളറാണ്. ഇത് വെറുതെ ആരും ഊഹം പറയുന്നതല്ല. ഈ നിലയം നടത്തിക്കൊണ്ടിരുന്ന കമ്പനി പറയുന്നതാണ്.

    Fukushima Disaster: Costs Could Run Upto $ 124 Billion

    Fukushima nuclear plant operator Tokyo Electric Power Co said on Wednesday it would have to seek more government funds to tackle the aftermath of the Fukushima disaster, as cleanup costs soar four months after the utility was nationalised.

    A senior minister said the government saw no alternative to providing continued support for the utility, known as Tepco.

    Tepco officials suggested the costs of compensation and decontamination could double to 10 trillion yen ($124.55 billion), making greater government support vital.

    ഇന്‍ഡ്യയില്‍ ഇതുപോലെ ഒന്ന് സംഭവിച്ചാല്‍ ഇന്‍ഡ്യയുടെ സമ്പദ് വ്യവസ്ഥ തന്നെ തകര്‍ന്നു പോകും.

    ReplyDelete
  5. ഞാനിപ്പോള്‍ പരിഷത്ത്കാരനൊന്നുമല്ല..
    എന്നാലും കൂടം കുളം അണുനിലയത്തിനുവേണ്ടി
    വാദിക്കുന്നവരോടുള്ള സഹതാപം അറിയിക്കട്ടേ...
    ലോകം മുഴുവന്‍, ഒഴിവാക്കാന്‍
    ശ്രമിക്കുന്ന ഒരു ഭസ്മാസുരനെ,
    പൂവിട്ടു പൂജിക്കുന്നവരോട്
    മറ്റെന്തു പറയാന്‍....

    ReplyDelete
  6. >>>>കൂടംകുളം ആണവനിലയത്തെയും ആണവപദ്ധതികളെയും എതിര്‍ക്കാന്‍ പരിഷത്ത് ആശ്രയിക്കുന്നത് അര്‍ദ്ധസത്യങ്ങളെയും വസ്തുതാവിരുദ്ധമായ ഭാവനകളെയും അജ്ഞത മൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള സാങ്കല്പിക ഭയങ്ങളെയുമാണ്. പരിഷത്തിന്റെ ലഘുലേഖ വായിച്ചാല്‍ ശാസ്ത്രീയ വീക്ഷണമുള്ള ആര്‍ക്കും ഇത് മനസ്സിലാകും.<<<<<

    അന്ധമായ ആണവ വിധേയത്വം കാരണം താങ്കള്‍ക്ക് ഉള്ള തോന്നലാണിത്. പരിഷത്ത് ആയാലും പരിഷത്തിനു പുറത്തുള്ള വരായാലും സത്യങ്ങളെയും വസ്തുതകളെയും മാത്രമാണ്.

    ആണവ വൈദ്യുതിയുടെ ദോഷഫലങ്ങളേക്കുറിച്ച് അറിവുള്ള ശാസ്ത്രജ്ഞരും അല്ലാത്തവരും പലരും കൂടം കുളം വിഷയത്തില്‍ ഇതേ അഭിപ്രായം പറയുന്നുണ്ട്. അവയില്‍ ചിലത് ഇതാണ്.

    Solidarity Messages

    ഭാവനയും അജ്ഞതയും താങ്കളേപ്പോലുള്ള മനുഷ്യത്വ ഹീനര്‍ക്കാണ്. ആണവ നിലയം അത്രക്ക് സുരക്ഷിതമാണെങ്കില്‍ ഇത് ഡെല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിനടുത്ത് നിര്‍മ്മിക്കാന്‍ സര്‍ക്കാരിനു തന്റേടമുണ്ടോ?

    ReplyDelete
  7. >>>>>ഫുക്കുഷിമയില്‍ സംഭവിച്ചത് ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നത്കൊണ്ടാണ്. അല്ലാതെ നിര്‍മ്മാണത്തിലെ തകരാറ് കൊണ്ടല്ല.<<<<

    താങ്കള്‍ക്കിതേക്കുറിച്ചൊന്നും അറിയില്ല സുകുമാരാ. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. നിര്‍മ്മാണത്തില്‍ തകരാറുണ്ടായിരുന്നു. അതൊക്കെ മറച്ചു വയ്ക്കപ്പെടുകയാണുണ്ടായത്.

    Safety history

    1967: Changing the layout of the emergency-cooling system, without reporting it

    On 27 February 2012, NISA ordered TEPCO to report by 12 March 2012 about the reasoning to change the layout for the piping for an emergency cooling system from the plans originally registered in 1966 before the reactor was taken in operation.
    After the plant was hit by the tsunami, the isolation condenser should have taken over the function of the ordinary cooling pumps, by condensing the steam from the pressure vessel into water to be used for cooling the reactor. But the condenser did not function properly, and TEPCO could not confirm whether a valve was opened.
    In the original papers submitted – in July 1966 – for government approval of the plans to set up the reactor, the piping systems for two units in the isolation condenser were separated from each other. But in the application for the construction plan of the reactor – submitted in October 1967 – the piping layout was changed by TEPCO, and the two piping systems were connected outside the reactor. The changes were not reported in violation of all legal regulations.[56]

    1976: Falsification of safety records by TEPCO

    The Fukushima Daiichi nuclear power complex was central to a falsified-records scandal that led to the departure of a number of senior executives of TEPCO. It also led to disclosures of previously unreported problems at the plant,[57] although testimony by Dale Bridenbaugh, a lead GE designer, purports that General Electric was warned of major design flaws in 1976, resulting in the resignations of several designers who protested GE's negligence.[58][59][60]
    In 2002, TEPCO admitted it had falsified safety records at the No. 1 reactor at Fukushima Daiichi. As a result of the scandal and a fuel leak at Fukushima Daini, the company had to shut down all of its 17 nuclear reactors to take responsibility.[61] A power board distributing electricity to a reactor's temperature control valves was not examined for 11 years. Inspections did not cover devices related to cooling systems, such as water pump motors and diesel generators.[62]

    1991: Back-up generator of reactor nr. 1 flooded.


    On 30 October 1991, one of two backup generators of reactor nr. 1 did fail, after it was flooded in the basement of the reactor buildings. Seawater used for the cooling of the reactor was leaking into the turbine-building from a corroded pipe at a rate of 20 cubic meters per hour. This was told by former TEPCO employees to the Japan Broadcasting Corporation news-service in December 2011. An engineer told, that he informed his superiors about this accident, and that he mentioned the possibility that a tsunami could inflict damage to the generators in the turbine-buildings near the sea. After this, TEPCO did not move the generators to higher grounds, but instead, TEPCO installed doors to prevent water leaking into the generator rooms. The Japanese Nuclear Safety Commission commented that it would revise the safety guidelines for designing nuclear plants and would enforce the installation of additional power sources. On 29 December 2011, TEPCO admitted all these facts: its report mentioned, that the emergency power system room was flooded through a door and some holes for cables, but the power supply to the reactor was not cut off by the flooding, and the reactor was stopped for one day. One of the two power sources was completely submerged, but its drive mechanism had remained unaffected.

    ReplyDelete
  8. >>>>അപ്പോള് ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നാല് ഒരാണവനിലയം അപകടത്തില് പെടുമെങ്കില് നമ്മുടെ മുന്നിലുള്ള പോംവഴി എന്താണ്? എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടലും പുതിയവ നിര്മ്മിക്കാതിരിക്കലുമാണോ അതോ ഭൂകമ്പവും സുനാമിയും വരാന് സാധ്യത ഇല്ല്ല്ലാത്ത സ്ഥലത്ത് ആണവനിലയം സ്ഥാപിക്കലോ? അതാണ് കൂടംകുളത്ത് ചെയ്തിട്ടുള്ളത്.<<<<<

    താങ്കളാരാ ഭൂകമ്പവും സുനാമിയും ഒക്കെ നിയന്ത്രിക്കുന്ന ഉടയതമ്പുരാനാണോ? ഭൂകമ്പം ആരുടെയുമ്നിയന്തരണത്തിലല്ല. അത് എവിടെ വേണമെങ്കിലും വരാം. ലാത്തൂരില്‍ ഉണ്ടായ ഭൂകമ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്തായിരുന്നു.

    സുനാമി എന്താണെന്നറിവില്ലാത്തതുകൊണ്ടാണിതുപോലെ വങ്കത്തരങ്ങള്‍ എഴുതി വിടുന്നത്. കടലില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ സുനാമി ഉണ്ടാകും.
    ഭൂകമ്പവും സുനാമിയും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത സ്ഥലമായിരുന്നു ഫുകുഷിമയും. അവിടെ ഒരു ഭൂകമ്പവുമുണ്ടായില്ല. ഭൂകമ്പം ഉണ്ടായത്, ഫുകുഷിമക്കും 70 കിലോമീറ്റര്‍ ദൂരെ ശാന്തസമുദ്രത്തിലായിരുനു. അതും 32 കിലോമീറ്റര്‍ ആഴത്തിലും. 9.03 അളവിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം 70 കിലോമീറ്റര്‍ അകലെയുള്ള ഫുകുഷിമയിലും അനുഭവപ്പെട്ടു. അതുകൊണ്ട് കൂടം കുളത്ത് ഭൂകമ്പ സാധ്യത ഇല്ല എന്നത് യാതൊരു വിധ സുരക്ഷിതത്വവും നല്‍കുന്നില്ല.

    കടല്‍ തീരത്ത് തിരയടിച്ച് കയറാന്‍. സുനാമിയും ഒന്നും വേണമെന്നില്ല. കഴിഞ്ഞ ആഴ്ച്ച അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച സാന്‍ഡി കൊടുങ്കാറ്റ് 4 മീറ്റര്‍ ഉയരത്തിലുള്ള തിരകളാണ്, ന്യൂ യോര്‍ക്ക് പട്ടണത്തില്‍ വരെ അടിച്ചു കയറ്റിയത്. ലക്കും ലഗാനുമില്ലാതെയുള്ള വികസന രീതികള്‍ കാലാവ്സ്ഥാ വ്യതിയാനമുണ്ടാക്കുന്നു. ഇത്ര നാളും അമേരിക്ക ശാസ്ത്ര ലോകത്തിന്റെ ഈ നിലപാടിനെ പുച്ഛിച്ചു തള്ളിയിരുന്നു. ഇപ്പോള്‍ പ്രകൃതി അവിടെയാണു സംഹാര താണ്ഡവമാടുന്നത്. സാന്‍ഡിയേക്കാളും മുന്തിയത് വരാനിരിക്കുന്നതേ ഉള്ളു. എങ്കിലും താങ്കളേപ്പോലുള്ളവര്‍ ഒരു പാഠവും പഠിക്കില്ല.

    ReplyDelete
  9. ഞാൻ അപ്പ്ഡേറ്റ് ചെയ്യുന്നുണ്ട് ;) കെ.പി.എസ്സ്. വായിച്ചാൽ അത് വായനക്കാർക്ക് ഉപകാരപ്പെടും... പോസ്റ്റുകളിൽ പറയുന്ന തെറ്റുകൾ വായനക്കാർ വായിച്ച് കൺഫ്യൂഷൻ അടിക്കണ്ടല്ലയോ ;)

    "അപ്പോഴേക്കും നാലാം തലമുറയില്‍ പെട്ട Th-U റിയാക്ടറുകളും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവും. അങ്ങനെ തോറിയം ഉപയോഗിച്ച് സ്പെന്റ് ഫ്യൂവല്‍ 100 ശതമാനവും നമുക്ക് റീ-സൈക്കിള്‍ ചെയ്യാനാവും."

    :)))) പ്രതീക്ഷകൾ കൊള്ളാം... ആണവകാര്യം വരുമ്പോൾ ഭാവിയിൽ നടക്കുമെന്നും മറ്റുള്ളവയുടെ കാര്യം വരുമ്പോൾ അത് നടക്കില്ല എന്ന് പറയുന്ന ഇരട്ട നിലപാട് ശരിയാണോ എന്നും പുനരാലോചിക്കുന്നത് നല്ലതാണു :)

    അമേരിക്കയുമായി (അമേരിക്ക നിയന്ത്രിക്കുന്ന ലോക സംഘടനയുമായും) ഉള്ള കരാർ പ്രകാരം വരാനിരിക്കുന്ന യുറേനിയം നിലയങ്ങളിൽ നിന്നുമുള്ള വേയ്സ്റ്റ് ഒന്നു തൊടുവാൻ പോലും അവർ അനുവദിക്കില്ല. കരാറിൽ അങ്ങിനെയല്ലേ എഴുതി ഒപ്പിട്ടിരിക്കുന്നത്. അപ്പോൾ പിന്നെ കെ.പി.എസ്സ്.ന്റെ റീ-സൈക്കിൾ എന്ന പ്രയോഗത്തിനു ഒരു അർത്ഥവും ഇല്ല എന്ന് ഉറപ്പല്ലേ ;) നമ്മൾ സ്വപ്നം കണ്ടിട്ട് കാര്യമില്ല നമ്മുടെ ഭരണതലവന്മാർ ആനമണ്ടത്തരങ്ങൾ ചെയ്ത് കഴിഞ്ഞു. ഇനി അമേരിക്കൻ കോൺഗ്രസ്സിന്റെ, സെനറ്റിന്റെ സർവോപരി അമേരിക്കൻ പ്രസിഡന്റിന്റെ കനിവ് ഇരന്ന് വാങ്ങി കിട്ടിയാൽ ഈ വേയ്സ്റ്റ് വല്ലതിനും ഉപയോഗിക്കാൻ കഴിയുമായിരിക്കും ;)

    ReplyDelete
  10. >>>>അതായത് കൂടംകുളത്തെ സുനാമി ആക്രമിച്ചാല്‍ തന്നെ ആ കടല്‍ത്തീരത്ത് എത്തുന്ന തിരമാലകളുടെ ഉയരം ഏറിയാല്‍ 3മീറ്റര്‍ ആയിരിക്കും. സമുദ്രനിരപ്പില്‍ നിന്ന് 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂടംകുളം പ്ലാന്റിനെ സുനാമി ഒരു തരത്തിലും ബാ‍ധിക്കുകയില്ല എന്നു പറയുന്നത് ഇത്കൊണ്ടാണ്.<<<<<

    പൊട്ടത്തെറ്റ്. പ്രകൃതി ദുരന്തങ്ങള്‍ താങ്കളേപ്പോലുള്ളവര്‍ പറയുന്നതനുസരിച്ചല്ലേ പെരുമാറുന്നത്. കഴിഞ്ഞ ആഴ്ച്ച അമേരിക്കയില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റ് 4.5 മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ അടിച്ചു കയറ്റി. അതിലും വലിയ കൊടുങ്കറ്റൊന്നുമുണ്ടാകില്ല എന്നു തീരുമാനിക്കാന്‍ താങ്കളാരാ കൊടുങ്കാറ്റിനെ ഒക്കെ നിയന്ത്രിക്കുന്ന ദേവനാണോ?

    ഭൂകമ്പവും സുനാമിയുമൊക്കെ സ്ഥിരമായി ഉണ്ടാകുന്ന ജപ്പാനില്‍ ഇതുപോലെ പലതും കണക്കുകൂട്ടിയായിരുന്നു ആണവ നിലയമുണ്ടാക്കിയത്. പക്ഷെ ഇത്ര വലുതൊന്നുമവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രകൃതി അവരുടെ കണകുകൂട്ടലുകളെ തകിടം മറിച്ചു. അനുഭവത്തില്‍ നിന്നാണു മനുഷ്യന്‍ പാഠം പഠിക്കുക. കൂടം കുളത്ത് എന്തെങ്കിലും സംഭവിച്ചാല്‍ താങ്കളേപ്പോലുള്ള ജന്മങ്ങള്‍ അതിനും പല ന്യായീകരണങ്ങളും കണ്ടു പിടിക്കും.


    ReplyDelete
  11. >>>>പൊതുവെ കരുതപ്പെടുന്നത് പോലെ ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയില്ല. പരിഷത്തിന്റെ ലഘുലേഖയില്‍ 15ആം പേജില്‍ ‘പല കാരണങ്ങളാലും റിയാക്ടറിലെ നീരാവി മര്‍ദ്ധം അതിര് കടന്ന് അത് പൊട്ടിത്തെറിക്കാം’ എന്ന് എഴുതിക്കാണുന്നു. പരിഷത്ത് ലഘുലേഖകര്‍ തന്നെ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ എന്താ ചെയ്യുക! വാസ്തവം പറഞ്ഞാല്‍ റിയാക്ടറുകള്‍ മര്‍ദ്ധം കൂടിയാല്‍ ഉരുകിപ്പോവുകയാണ് ചെയ്യുക. <<<<<

    മര്‍ദ്ദം കൂടുമ്പോഴാണ്, ഉരുകുന്നതെന്നതൊക്കെ താങ്കള്‍ സ്വന്തമായി ഉണ്ടാക്കിയ ശസ്ത്രത്തിലേതായിരിക്കും. മറ്റുള്ളവര്‍ പഠിച്ച ശാസ്ത്രത്തില്‍ ഉരുകല്‍ നടക്കുന്നത് ചൂടു കൂടുമ്പോഴാണ്.

    മര്‍ദ്ദം എന്നു പറഞ്ഞാല്‍ സാധാരണ മനുഷ്യര്‍ മനസിലാക്കുന്ന ഒരര്‍ത്ഥമുണ്ട്. അതനുസരിച്ച് ഏത് അറയിലും  മര്‍ദ്ദം കൂടിയാല്‍ അത് പൊട്ടിത്തെറിക്കും. ചൂടുകൂടുമ്പോഴാണ്, മര്‍ദ്ദം കൂടുക. ചൂട് അതിന്റെ പാരമ്യതയില്‍ എത്തുമ്പോഴാണ്, ഉരുകിപ്പോകല്‍ ഉണ്ടാകുന്നത്.

    പരിഷത്ത് നല്‍കുന്നത് ശരിയായ സംഗതികളാണ്. താങ്കള്‍ക്കത് മനസിലാകുന്നില്ല. അത് മനസിലാക്കാന്‍ ശ്രമിക്കാതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് താങ്കളാണ്. ഇതേക്കുറിച്ചൊക്കെ അറിവുള്ളവര്‍ എഴുതിയിരിക്കുന്നത് ഇതാണ്.

    Causes and hazards of nuclear accidents

    The tsunami stopped an electric power backup a short time later. With no water circulation, the electric turbines failed, and the hot water/steam became hotter and more pressurised causing an explosion (“water explosion”) despite previous venting. While the venting should have contained steam only, some radioactive iodine and caesium contamination was observed, indicating a leak of these breakdown products from the nuclear reactor into the water circulatory system. Also with no water circulating, the temperature continued to rise causing the uranium neutrons to split water into hydrogen and oxygen which when they recombined produced a second explosion (“hydrogen explosion”).
    Both these explosions have cracked the walls of the containments around the nuclear reactor which is inside another containment holding the water circulatory system which in turn is inside a third containment – like Chinese boxes. These cracks have allowed leakage of radioactivity from the uranium reactor and also chemicals (now radioactive) from the lining of the walls to the outside air.

    If the temperature rise cannot be checked then melting of the walls of the nuclear reactor will occur with massive leakage of uranium and its many radioactive products into the air and soil contaminating the water table and crops and so entering the food chain.

    ചെര്‍ണോബിലില്‍  നടന്നത് ബോംബ് പൊട്ടുന്നതുപോലെയുള്ള പൊട്ടിത്തെറി തന്നെയായിരുന്നു.

    The disaster began during a systems test on Saturday, 26 April 1986 at reactor number four of the Chernobyl plant, which is near the city of Prypiat and in proximity to the administrative border with Belarus and Dnieper river. There was a sudden power output surge, and when an emergency shutdown was attempted, a more extreme spike in power output occurred, which led to a reactor vessel rupture and a series of explosions.



    ReplyDelete
  12. >>>>അത് മാത്രമല്ല കല്‍ക്കരിശേഖരം തീര്‍ന്നു പോകുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജസുരക്ഷ കൈവരിക്കണമെങ്കില്‍ നാം കൂടുതല്‍ കൂടുതലായി ആണവനിലയങ്ങളെ ആശ്രയിച്ചേ മതിയാകൂ. <<<<<

    ഇത് തെറ്റായ ധാരണയാണ്. ഏത് ആണവ് നിലയവും 60 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കില്ല. അത് കഴിഞ്ഞ് അവ ഡിക്കമ്മീഷന്‍ ചെയ്യണം. അതെങ്ങനെ ചെയ്യണമെന്ന് ഇന്നും ശാസ്ത്രത്തിനൊരു രൂപവുമില്ല. അതിനു വേണ്ടി വരുന്ന ചെലവ് അതിഭീമവുമാണ്. ആണവ നിലയമുണ്ടാക്കുമ്പോള്‍ ഊര്‍ജ്ജ സുരക്ഷയല്ല ഉണ്ടാകുക. സാമ്പത്തിക തകര്‍ച്ചയാണ്.

    ഊര്‍ജ്ജസുരക്ഷ വേണമെങ്കില്‍ സൌരോര്‍ജ്ജവും പവനോര്‍ജ്ജവും ജിയോ തെര്‍മ്മല്‍ പദ്ധതികളുമാണു വേണ്ടത്. ലോകം മുഴുവന്‍ ആ വഴിക്കാണു നീങ്ങുന്നത്. അണവ ദുരന്തമുണ്ടായി ഒരു മനുഷ്യന്‍ പോലും മരിക്കാത്ത അമേരിക്ക അതിനു ശേഷം പുതിയ ഒരു നിലയം പോലും  നിര്‍മ്മിച്ചിട്ടില്ല. അവര്‍  2020 ആകുമ്പോഴേക്കും, ലക്ഷ്യമിടുന്നത് എന്തണെന്നറിയണമെങ്കില്‍ ഈ ചാര്‍ട്ട് നോക്കിയാല്‍ മതി.

    Wind is becoming the focal point of the new energy economy.

    കല്‍ക്കരിയും, എണ്ണയും, പ്രകൃതി വാതകവുമൊക്കെ ഉപേക്ഷിച്ച് സൌരോര്‍ജ്ജത്തിലേക്കും, പവനോര്‍ജ്ജത്തിലേക്കും ഒകെ അവര്‍ തിരിയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ യുറേനിയമം ​നിക്ഷേപമുള ഓസ്റ്റ്രേലിയ ഒറ്റ ആണവ നിലയവും ഉണ്ടാക്കിയിട്ടില്ല. അതിനൊക്കെ വളരെ വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, വരും തലമുറയോടുള്ള പ്രതിബദ്ധതയാണ്.

    ReplyDelete
  13. >>>>ഇങ്ങനെയൊക്കെയാണെങ്കിലും, സൌരോര്‍ജ്ജം ഉപയോഗിച്ച് നീരാവിയുണ്ടാക്കി ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്ന സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളും ലോകത്ത് നിലവില്‍ വന്നിട്ടുണ്ട്. ഇന്ത്യയിലും ആ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ലോകത്ത് ഇന്ന് നിലവിലുള്ള നൂറോളം സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആകെ വൈദ്യുതി 4,000 മെഗാവാട്ട് ആണ്. <<<<<

    താങ്കളീ പറയുന്ന കണക്ക് പൊട്ടത്തെറ്റാണ്. 2011ല്‍ ലോകം മുഴുവന്‍ 70000 മെഗവാട്ട് വൈദ്യുതി സോളാര്‍ പവര്‍ വഴി ഉത്പാദിപ്പിച്ചിരുന്നു.

    Solar capacity

    Solar power generating capacity grew by 73.3% in 2011, the fastest growth in our data (which goes back to 1996). Total capacity grew by 29.3 GW to reach 63.4 GW. Capacity has grown almost ten-fold over the past 5 years.

    ഈ വര്‍ഷം അതില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. 2020 ആകുമ്പോഴേക്കും 1 മില്യണ്‍ മെഗാവാട്ടായി അത് വര്‍ദ്ധിക്കും.

    Solar Is Exploding.

    The world’s current 70,000 megawatts of photovoltaic (PV) installations can, when operating at peak power, match the output of 70 nuclear power plants. With PV installations climbing and with costs continuing to fall, cumulative PV generating capacity could surpass 1 million megawatts in 2020. (Current world electricity generating capacity from all sources is 5 million megawatts.) Installing solar panels for individual homes in the villages of developing countries is now often cheaper than supplying them with electricity by building a central power plant and a grid.





    ReplyDelete
  14. >>>>ണ്ടാമത്തെ ആണവമാലിന്യം എന്ന് പറയുന്നത് ഇന്ധനം അതായത് യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ അവശേഷിക്കുന്നതാണ്. ഇതിന് സ്പെന്റ് ഫ്യൂവല്‍(Spent fuel)എന്നാണ് പറയുക. ഒരു കിലോഗ്രാം യൂറേനിയം 10ഗ്രാം സ്പെന്റ് ഫ്യൂവല്‍ ആണ് അവശേഷിപ്പിക്കുന്നത്. അമേരിക്ക ഈ അവശിഷ്ടം ഭൂമിക്കടിയില്‍ സുരക്ഷിതമായ അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ്. ചെയ്യുന്നത്. <<<<<

    താങ്കളീ കല്ലു വച്ച നുണ പല പ്രാവശ്യം ആവര്‍ത്തിച്ചു കണ്ടു. എവിടെയാണങ്ങനെ സൂക്ഷിക്കുന്നതെന്ന് ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും താങ്കള്‍ മറുപടി പറയുന്നില്ല.

    ReplyDelete
  15. >>>>എന്നാല്‍ ഫ്രാന്‍സ് ഇത് വിജയകരമായി റി-സൈക്കിള്‍ ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കുന്നു. <<<<<

    ഇത്രയും നാള്‍ അതൊക്കെ ചെയ്തിരുന്നു. പക്ഷെ ഇനി റിസൈക്കിളും വേണ്ട, ആണവ വൈദ്യുതിയും വേണ്ട എന്നതാണവരുടെ നിലപാട്.

    ReplyDelete
  16. >>>>കൂടംകുളം പദ്ധതിയെ സമരം ചെയ്ത് തോല്‍പ്പിക്കുക എന്ന് പറഞ്ഞാ‍ല്‍ തോല്‍ക്കപ്പെടുക കേവലം ഒരു ആണവനിലയം മാത്രമല്ല. തദ്ദേശീയമായി വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ ആണവ സാങ്കേതികവിദ്യയും അറുപതോളം വര്‍ഷങ്ങളായി നാം സ്വരുക്കൂട്ടുന്ന വൈജ്ഞാനിക നിക്ഷേപങ്ങളും ഭാവിയിലെ നമ്മുടെ ഊര്‍ജ്ജ സുരക്ഷയുമാണ്. അതായിരിക്കാം അമേരിക്കന്‍ ആണവലോബിയും ആഗ്രഹിക്കുന്നത്. <<<<<

    മണ്ടന്‍ സിംഗ് പറഞ്ഞ തമാശ താങ്കളും കടമെടുക്കുകയാണല്ലോ. അമേരിക്കയുമായി ആണവകരാര്‍ ഒപ്പിട്ട്, അമേരിക്കന്‍ ആണവ ലോബിക്കു വേണ്ടി, ഇന്‍ഡ്യ തുറന്നു കൊടുത്തിട്ട്, കൂടം കുളത്ത് സമരം ചെയ്യുന്നവരെ സഹായിക്കുന്നത് അമേരിക്കന്‍ ആണവ ലോബിയാണെന്ന് ഒരു മണ്ടനു മാത്രമേ പറയുവന്‍ കഴിയൂ. ജനങ്ങളോട് ഉത്ത്രം പറയാന്‍ ഇല്ലാതെ വരുമ്പോഴാണ്, ഇതുപോലുള്ള മണ്ടത്തരങ്ങള്‍ പറയേണ്ടി വരുക.

    കൂടം കുളം മാത്രമല്ല, ഇനി നിര്‍മ്മിക്കാന്‍ പോകുന്ന എല്ലാ അണവ പദ്ധതികളും എതിര്‍ത്ത് തോല്‍പ്പിക്കപ്പെടണം. ആണവ വൈദ്യുതിയും  അണ്വായുധവും  ഭാവി തലമുറയോട് പ്രതിബദ്ധതയുള്ളവര്‍ എതിര്‍ത്തു തോല്‍പ്പിക്കണം. ഏത് തലമുറയിലെയായാലും  ആണവ സാങ്കേതികവിദ്യയും അതിനോടനുബന്ധിച്ച് സ്വരുക്കൂട്ടുന്ന വൈജ്ഞാനിക നിക്ഷേപങ്ങളും ഭാവിയില്‍ യാതൊരു വിധ ഊര്‍ജ്ജ സുരക്ഷയുമുണ്ടാക്കില്ല. ഊര്‍ജ്ജ സുരക്ഷക്കൊപ്പം ജനങ്ങളുടെ സുരക്ഷയും  പ്രതിബദ്ധതയുള്ള നേതാക്കള്‍ കണക്കിലെടുക്കും. അതുകൊണ്ട് സുരക്ഷിതമായ സൌരോര്‍ജ്ജവും പവാനോര്‍ജ്ജവവുമാണ്, ഇന്‍ഡ്യക്ക് വേണ്ടത്.

    ReplyDelete
  17. >>>>ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. <<<<<

    നല്ല കണ്ടു പിടുത്തം.

    ഇന്‍ഡ്യ ആണവ പദ്ധതികല്‍ നടപ്പിലാക്കുന്നത് ഇന്‍ഡ്യയിലെ യുറേനിയം നിക്ഷേപം ഒരിക്കലും തീരാത്ത അക്ഷയഖനി ആയതുകൊണ്ടല്ലേ?

    ആണവ നിലയങ്ങളിലുണ്ടായ അപകടങ്ങളും സാങ്കേതിക തകരാറുകളും കാരണം  പല നിലയങ്ങളും അവര്‍ ഫുകുഷിമക്കും മുന്നേ അടച്ചു പൂട്ടിയിരുന്നു. ജെരാര്‍ഡ് ഷോഡര്‍ ചാന്‍സലറായിരുന്നപ്പോള്‍  തന്നെ 2022 ല്‍  എല്ലാ നിലയങ്ങളും അടച്ചു പൂട്ടാന്‍ തീരുമാനം എടുത്തിരുന്നു. അത് താങ്കള്‍ കരുതുമ്പോലെ യുറേനിയം ഇല്ലാതാകുന്നതുകൊണ്ടല്ല. ഫുകുഷിമ അപകടം ഉണ്ടാകുന്നതിനു മുന്നേ അവര്‍ 8 നിലയങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.

    Nuclear power in Germany

    During the chancellorship of Gerhard Schröder, the social democratic-green government had decreed Germany's final retreat from using nuclear power by 2022, but the phase-out plan was initially delayed in late 2010, when during chancellorship of center-right Angela Merkel the coalition conservative-liberal government decreed a 12-year delay of the schedule. This delay provoked protests, including a human chain of 50,000 from Stuttgart to the nearby nuclear plant in Neckarwestheim. Anti-nuclear demonstrations on 12 March attracted 100,000 across Germany.

    On 30 May 2011, Germany formally announced plans to abandon nuclear energy completely within 11 years. The plan included the immediate permanent closure of six nuclear power plants that had been temporarily shut down for testing in March 2011, and two more that have been offline a few years with technical problems. The remaining nine plants will be shut down between now and 2022.

    താങ്കള്‍ കരുതുമ്പോലെ യുറേനിയവുമായി ബന്ധമൊന്നും അതിനില്ല. 1970 ല്‍ തന്നെ ജനങ്ങളുടെ എതിര്‍പ്പിനേ തുടര്‍ന്ന് ഒരാണവ നിലയത്തിന്റെ പണി അവര്‍ ഉപേക്ഷിച്ചിരുന്നു.

    Anti-nuclear movement in Germany

    The anti-nuclear movement in Germany has a long history dating back to the early 1970s, when large demonstrations prevented the construction of a nuclear plant at Wyhl. The Wyhl protests were an example of a local community challenging the nuclear industry through a strategy of direct action and civil disobedience. Police were accused of using unnecessarily violent means. Anti-nuclear success at Wyhl inspired nuclear opposition throughout Germany, in other parts of Europe, and in North America.
    In 1986, large parts of Germany were covered with radioactive contamination from the Chernobyl disaster and Germans went to great lengths to deal with the contamination. Germany's anti-nuclear stance was strengthened. From the mid-1990s onwards, anti-nuclear protests were primarily directed against transports of radioactive waste called "castor" containers.

    In September 2010, German government policy shifted back toward nuclear energy, and this generated some new anti-nuclear sentiment in Berlin and beyond. On September 18, 2010, tens of thousands of Germans surrounded Chancellor Angela Merkel's office. In October 2010, tens of thousands of people protested in Munich. In November 2010, there were violent protests against a train carrying reprocessed nuclear waste.

    Within days of the March 2011 Fukushima Daiichi nuclear disaster, large anti-nuclear protests occurred in Germany. Chancellor Angela Merkel promptly "imposed a three-month moratorium on previously announced extensions for Germany's existing nuclear power plants, while shutting seven of the 17 reactors that had been operating since 1981". Protests continued and, on 29 May 2011, Merkel's government announced that it would close all of its nuclear power plants by 2022.

    ReplyDelete
  18. >>>>യുറേനിയം ഇറക്കുമതി ചെയ്യുമ്പോള്‍ അതിന് അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. <<<<<

    ഇതുപോലെ വായനക്കാരെ ചിരിപ്പിക്കാതെ സുകുമാരാ.

    അപ്പോള്‍ ഇന്‍ഡ്യ റഷ്യയുടെയും അമേരിക്കയുടെയും സഹയത്തോടെ ആണവ നിലയമുണ്ടാക്കുന്നത് നമുക്ക് സാങ്കേതിക വിദ്യ കുമിഞ്ഞു കൂടിയതുകൊണ്ടായിരിക്കണമല്ലോ.

    നമുക്കേതായാലും ഒന്നിനും സാങ്കേതിക വിദ്യ ഇപ്പോഴില്ല. ആണവ സാങ്കേതിക വിദ്യ മേടിക്കാമെങ്കില്‍ പാരമ്പര്യേതര ഊര്‍ജ്ജ സാങ്കേതിക വിദ്യയും മേടിക്കാം.

    ഇന്‍ഡ്യക്ക് പിന്നെ ഏതായാലും  ദീര്‍ഘ വീക്ഷണമില്ലല്ലോ. താങ്കളേപ്പോലുള്ളവരുടെ അഭിപ്രായത്തില്‍ അത് വേണ്ടതുമല്ലല്ലോ. ലോകത്തൊരിടത്തും ഇല്ലാത്ത 100 മീറ്റര്‍ വീതിയില്‍ റോഡുണ്ടാക്കാനുള്ള അതിദീര്‍ഘ വീക്ഷണമാണല്ലോ ഇന്‍ഡ്യക്കുള്ളത്.

    ഇന്‍ഡ്യ മറ്റ് പലയിടത്തും നിന്ന് യുറേനിയം ഇറക്കുമതി ചെയ്യുകയാണ്. ആരും വെറുതെ തരുന്നില്ല. ഏറ്റവും കൂടുതല്‍ യുറേനിയമുള്ള ഓസ്റ്റ്രേലിയ ഇന്‍ഡ്യക്ക് തരുനതിനേക്കാള്‍ കുറഞ്ഞ വിലക്ക് ജെര്‍മ്മനിക്ക് അത് നല്‍കും.

    ReplyDelete
  19. >>>>ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. <<<<<

    ഇപ്പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

    ഇന്‍ഡ്യയില്‍ ധരാളമായുള്ള രണ്ട് വിഭവങ്ങള്‍ സൂര്യപ്രകാശവും കാറ്റുമാണ്. അവ ഉപയോഗപ്പെടുത്താനുള്ള പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കണം. ഇപ്പോള്‍ തന്നെ പലതുമുണ്ട്.

    ഗുജറാത്തില്‍ 600 മെഗവാട്ടിന്റെ സൌരോര്‍ജ്ജ പദ്ധതി കമ്മീഷന്‍ ചെയ്തു കഴിഞ്ഞു.

    commissioning of 600 MW of solar energy project

    The Indian state of Gujarat — a hot bed of solar power development over the past year — will throw a big party on Thursday to celebrate the commissioning of 600 MW of solar energy projects over just one year, the state government said.

    A big chunk of the projects – 214 MW of them – have risen from a solar park in the Patan district. The rest are scattered throughout the state, which two years ago announced a solar policy to subsidize installations. Since then, the state has signed contracts to buy power from nearly 970 MW of projects, said Narendra Modi, Gujarat’s chief minister, in a statement.

    തമിഴ് നാട് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങി.

    Tamil Nadu sets target of 3,000MW solar power by 2015

    The government of Tamil Nadu, India, has committed to generate 3,000MW of solar power by 2015 (1,000MW per year) through its newly launched Solar Energy Policy 2012, according to reports.

    ReplyDelete
  20. >>>>അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്. ന്യൂക്ലിയര്‍‌ ടെക്നോളജി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. കീമോതെറാപി ഒരു ഉദാ‍ഹരണം. ആരോഗ്യം, വൈദ്യം, ഭക്ഷണം, കൃഷി, കുടിനീര്‍ ഇങ്ങനെ എത്രയോ മേഖലകളില്‍ ന്യൂക്ലിയര്‍‌ സാങ്കേതിക വിദ്യ നമുക്ക് ഉപകരിക്കുന്നുണ്ട്.<<<<<

    കീമോ തെറാപി അല്ല സുകുമരാ. താങ്കളുദ്ദേശിക്കുന്നത് റേഡിയോതെറാപ്പി ആയിരിക്കും. റേഡിയോ തെറാപിക്കുപയോഗിക്കുന്നത് വളരെ വളരെ നേരിയ തോതിലുള്ള റേഡിയേഷനാണ്. അതിന്റെയൊക്കെ ആയിരം മടങ്ങാണ്, ഒരണു ബോംബ് പൊട്ടിയാലോ ആണവ നിലയം തകര്‍ന്നാലോ ഉണ്ടാകുക.
    ക്യാന്‍സര്‍ രോഗം വന്ന് മരിച്ചുപോകുന്ന അവസ്ഥയില്‍ അവസാന പരീക്ഷണമെന്ന നിലയില്‍ റേഡിയേഷന്‍ കൊടുക്കുന്നതും ആണവ നിലയവുമായി താരതമ്യം ചെയ്യുന്നത് അതിശയകരമാണെന്നു പറയേണ്ടി വരും.

    ReplyDelete
  21. >>>>എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ആ രംഗത്തും ഗവേഷണങ്ങളും മുതല്‍‌ മുടക്കലും നടക്കുന്നുണ്ട്. അതേ സമയം നമുക്ക് ആവശ്യമുള്ള വൈദ്യുതോര്‍ജ്ജം മുഴുവന്‍ സൂര്യപ്രകാശത്തില്‍‌ നിന്നോ കാറ്റില്‍‌ നിന്നോ ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യവും മനസ്സിലാക്കണം. <<<<<

    ആണവ വൈദ്യുതി ഉണ്ടാക്കാനുള്ള ശേഷിയും  ടെക്നോളജിയും  നമുക്ക് ഇന്നില്ല. ഇത് രണ്ടും പുറത്തു നിന്നും വാങ്ങിക്കുകയാണ്. അതു മാത്രമല്ല ഇതില്‍ ഉപയോഗിക്കാനുള്ള ഇന്ധനവും പുറത്തു നിന്നും വാങ്ങിക്കുകയാണ്.

    താങ്കളിപ്പോള്‍ പാദ സേവ നടത്തുന്ന കൂടം കുളം പദ്ധതിയുടെ സാങ്കേതിക വിദ്യ റഷ്യയില്‍ നിന്നും വാങ്ങുന്നതാണ്. അതിന്റെ മുതല്‍ മുടക്ക് 3 ബില്യണ്‍ ഡോളറുമാണ്. ഇതില്‍ ഉണ്ടാകാവുന്ന ചെറിയ തകരാര്‍ പോലും പരിഹരിക്കാന്‍ ബില്യണ്‍ കണക്കിനു ചെലവാക്കേണ്ടി വരും. ആണവ വേസ്റ്റ് കൈ കാര്യം ചെയ്യാന്‍ പിന്നെയും ബില്യണുകള്‍. അതിനു ശേഷം ഇത് ഡികമ്മീഷന്‍ ചെയ്യാന്‍, ഇപ്പോള്‍ ചെലവാക്കുന്നതിലേറേ ചെലവാക്കേണ്ടിയും വരും. മുതല്‍ മുടക്കില്‍ ഈ അധിക ചെലവുകളൊന്നും ആരും കണക്കിലെടുക്കില്ല. സൂര്യപ്രകാശത്തില്‍‌ നിന്നോ കാറ്റില്‍‌ നിന്നോ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ ഒരു വേസ്റ്റുമുണ്ടാകില്ല. ഇവ ഡിക്കമ്മീഷന്‍ ചെയ്യാന്‍ നിസാര ചെലവേ വരൂ.

    ആണവ വൈദ്യുതിക്കാണ്, ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ളത്. അതിവിടെ വായിക്കാം


    Energy Source Comparison

    Higher capital costs due to safety, emergency, containment, radioactive waste, and storage systems.

    Problem of long-term storage of radioactive waste.

    Heated waste water from nuclear plants harms aquatic life.

    Potential nuclear proliferation issue.



    ReplyDelete
  22. റേഡിയോ തെറാപ്പി എന്ന് വേണ്ടത് കീമോതെറാപ്പി എന്നായിപ്പോയത് ടൈപ്പ് ചെയ്യുമ്പോള്‍ ഓര്‍ക്കാതെ വന്ന പിശകാണ്. അത് തിരുത്തുന്നു.

    ReplyDelete
  23. >>>>ആണവോര്‍ജ്ജത്തിനെതിരെ ഉന്നയിക്കുന്ന ഒരു വാദങ്ങള്‍ക്കും ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ല. അത്കൊണ്ട് കൂടംകുളം പ്ലാന്റ് എത്രയും പെട്ടെന്ന് ആരംഭിക്കുകയാണ് വേണ്ടത്.<<<<<

    ആണവോര്‍ജ്ജത്തിനെതിരെ ഉന്നയിക്കുന്ന എല്ലാ വാദങ്ങള്‍ക്കും ശാസ്ത്രീയമായ പിന്‍ബലമുണ്ട്. അതുകൊണ്ടാണ്, അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ നാടുകളും ഇനി കൂടുതല്‍ ആണവ നിലയങ്ങള്‍ പണിയേണ്ട എന്നു തീരുമാനിച്ചത്. പല രാജ്യങ്ങളും ഇപ്പോള്‍ ഉള്ളവ സമീപ ഭാവിയില്‍ അടച്ചു പൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യുറേനിയം നിക്ഷേപമുള്ള ഓസ്റ്റ്രേലിയ ആണവ വൈദ്യുതിയേ വേണ്ട എന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. ഇവരൊക്കെ സൌരോര്‍ജത്തിലേക്കും പവനോര്‍ജ്ജത്തിലേക്കും  മറ്റുമാണു തിരിയുന്നത്. അതവര്‍ക്ക് വിവരമില്ലാത്തതുകൊണ്ടല്ല. ആണവ വൈദ്യുതിയുടെ ഭീകരത ശരിക്കും മനസിലാക്കിയിട്ടാണ്. ദീര്‍ഘവീഷണമുള്ള നേതാക്കളും പ്രതികരണ ശേഷിയുള്ള ജനങ്ങളും അവിടെ ഉള്ളതുകൊണ്ടാണത്.

    2020 ല്‍ അമേരിക്ക ലക്ഷ്യം വയ്ക്കുന്നത് ഈ ചാര്‍ട്ടില്‍ കാണാം.

    new energy economy.

    അമേരിക്കയില്‍ ഉണ്ടാകുന്ന മാറ്റം ഇവിടെ കാണാം.

    Solar power in the United States

    WIND ENERGY

    ജെര്‍മ്മനിയുടെ വിജയഗാഥ ഇവിടെയുണ്ട്.

    4 Reasons Why Germany Is A Renewable Energy Success Story

    ഇന്‍ഡ്യെക്കെന്തു ചെയ്യാന്‍ ആകും എന്നതിവിടെ വായിക്കാം.

    10 solar projects in India that can help fight grid blackouts

    How India is creating the next big solar market

    Wind power in India

    ReplyDelete
  24. കാളിദാസന്‍ മാഷേ , ഈ പോസ്റ്റ്‌ ന്റെ ഉദ്യേശ്യം വേറെ ആണ് ...അടുത്ത ആഴ്ച സുകുമാരന്‍ മാഷ്‌, RVG മാഷ്‌ മായി ഈ വിഷയത്തില്‍ ഒരു സംവാദം നടത്തുന്നുണ്ട് ... അവിടെ പോയി ബ ബ്ബ ബ്ബ അടിക്കാതിരിക്കാന്‍ വേണ്ട നമ്പരുകള്‍ കിട്ടാന്‍ ആണ് ഈ അപഹാസ്യം എന്ന് തോന്നാവുന്ന പോസ്റ്റ്‌ .... ദയവായി ആരേലും പാവത്തിനെ സഹായിക്കൂ .....

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. ഇതേതാപ്പാ ഒരു Jerry ? ഇതേ Jerry തന്നെ ponjaran എന്ന പേരിലും ഒരേ കമന്റ് എഴുതി ഡിലീറ്റ് ചെയ്തതായി കാണുന്നു.

    എനിക്ക് ബബ്ബബ്ബ അടിക്കേണ്ട ആവശ്യം ഒന്നും ഇല്ല Jerry/ponjaran , ആണവോര്‍ജ്ജവുമായി ലോകം മുന്നോട്ട് പോകും. കൂടംകുളവും അടുത്തമാസം തന്നെ കമ്മീ‍ഷന്‍ ചെയ്യും. ആര്‍.വി.ജി.മാഷിനും കാളിദാസനും സൌരോര്‍ജ്ജം, പവനോര്‍ജ്ജം എന്ന് പറഞ്ഞോണ്ടിരുന്നാല്‍ മതി. എന്നാല്‍ നമ്മൂടെ ആവശ്യത്തിന് വൈദ്യുതി ഉല്പാദിപ്പിച്ച് സൂക്ഷിച്ച് വെച്ച് രാത്രിയും പകലും ഇടതടവില്ലാതെ ജനങ്ങള്‍ക്ക് സപ്ലൈ ചെയ്യാന്‍ അത്കൊണ്ട് കഴിയില്ല. അതിനാല്‍ ബബ്ബബ്ബ പറയേണ്ടത് ആര്‍.വി.ജി.മാഷും കാളിദാസനും ആയിരിക്കും.

    ഈ വിഷയത്തില്‍ ഇതിന് മുന്‍പ് ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റുകളും കമന്റുകളും വായിച്ച് പരിഷത്തിന്റെ ഒരു മുന്‍ പ്രസിഡണ്ടും വിശിഷ്ട വ്യക്തിയുമായ ഒരു മാന്യദേഹം എന്നെ പ്രശംസിച്ചിട്ടുണ്ട്. സ്വകാര്യ സംഭാഷണത്തില്‍ ആയതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല. ഇനി വരുന്ന 50 കൊല്ലത്തേക്കെങ്കിലും ലോക രാഷ്ട്രങ്ങള്‍ക്ക് ആണവവൈദ്യുതിയുമായി മുന്നോട്ട് പോകാതിരിക്കാന്‍ കഴിയില്ല.

    കാളിദാസന് ചുമ്മാ എനിക്ക് വിവരം ഇല്ല എന്ന് പറയണമെന്നേയുള്ളൂ :)

    ReplyDelete
  28. :))) പരിഷത്തിലും കെ.പി.എസ്സ്.ഉമാർ ഉണ്ടെന്നു മനസ്സിലായില്ലേ ;)

    സംവാദത്തിനു പോകുന്നു എന്നത് ശരിയെങ്കിൽ പ്ലീസ് പണ്ട് മൈദ സംവാദത്തിനു പോയി മൈദ വിരുദ്ധരെ എതിർത്തിരുന്നവരെ കൊച്ചാക്കിയത് പോലെ ചെയ്യരുത്... പ്ലീസ്... ഈ പ്രാവശ്യമെങ്കിലും സൌരോർജ്ജത്തെ കുറിച്ച് വായിച്ചിട്ടെങ്കിലും പോകുക... എങ്ങാൻ യൂട്യൂബിൽ ഇട്ടാൽ കണ്ട് കൊണ്ടെങ്കിലും ഇരിക്കേണ്ടതായതു കൊണ്ട് പറഞ്ഞതാണു കേട്ടോ :)

    “എന്നാല്‍ നമ്മൂടെ ആവശ്യത്തിന് വൈദ്യുതി ഉല്പാദിപ്പിച്ച് സൂക്ഷിച്ച് വെച്ച് രാത്രിയും പകലും ഇടതടവില്ലാതെ ജനങ്ങള്‍ക്ക് സപ്ലൈ ചെയ്യാന്‍ അത്കൊണ്ട് കഴിയില്ല.“ ഇത് പോലെയുള്ളവ അൺസഹിക്കബിൾ ആയതു കൊണ്ട് പറഞ്ഞതാണു... വായിക്കുന്നത് പോലെയല്ലല്ലോ കേൾക്കേണ്ടി വരുമ്പോൾ ;)

    ReplyDelete
  29. >>>ഇനി വരുന്ന 50 കൊല്ലത്തേക്കെങ്കിലും ലോക രാഷ്ട്രങ്ങള്‍ക്ക് ആണവവൈദ്യുതിയുമായി മുന്നോട്ട് പോകാതിരിക്കാന്‍ കഴിയില്ല.

    കാളിദാസന് ചുമ്മാ എനിക്ക് വിവരം ഇല്ല എന്ന് പറയണമെന്നേയുള്ളൂ :)<<<<<


    അപ്പോള്‍ സുകുമാരനും ആണവ വൈദ്യുതിക്ക് 50 കൊല്ലത്തെ ആയുസേ നല്‍കുന്നുള്ളു. സുകുമാരനും നേരം വെളുത്തു തുടങ്ങി. സുകുമാരന്റെ നിഘണ്ടുവില്‍ ഊര്‍ജ്ജ സുരക്ഷ എന്നു പറഞ്ഞാല്‍ 50 വര്‍ഷത്തെ വിഷയം മാത്രമാണല്ലോ.

    പക്ഷെ വിവരമുള്ള ആളുകള്‍ ജീവിക്കുന്നതും ഭരിക്കുന്നതുമായ ലോക രാഷ്ട്രങ്ങള്‍ എന്നത്തേക്കുമുള്ള ഊര്‍ജ്ജ സുരക്ഷക്കുള്ള പദ്ധതികളാണു ആവിഷ്കരിക്കുന്നത്. ഒരിക്കലും വറ്റാത്ത് സൌരോര്‍ജ്ജവും പവനോര്‍ജ്ജവും  ജലപ്രവാഹവും ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

    ഇപ്പോള്‍ ലോകത്തു പ്രവര്‍ത്തിക്കുന്ന 90% ആണവ നിലയങ്ങളും 50 വര്‍ഷം പൂര്‍ത്തിയാക്കിയവയാണ്. അതിന്റെയൊക്കെ ആയുസു തീര്‍ന്നു. മറ്റ് പദ്ധതികള്‍ ആവിഷ്കരിക്കുന്ന മുറക്ക് അവയൊക്കെ ഘട്ടം ഘട്ടമായി ഡികമ്മീഷന്‍ ചെയ്യും. അതാണു ലോക രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്‍ നിര രഷ്ട്രങ്ങളൊക്കെ ഇനി പുതിയ ഒരു ആണവ വൈദ്യുതി നിലയവും  വേണ്ട എന്നു തീരുമാനിച്ചു കഴിഞ്ഞു. അതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ സുകുമാരന്റെ ഇത്തിരി പോന്ന ബുദ്ധി പോരാ.

    താങ്കള്‍ക്ക് വിവരമില്ലാത്തതുകൊണ്ട് തന്നെയാണു ഞാന്‍  അത് ചൂണ്ടിക്കാട്ടിയത്. ലോക രാഷ്ട്രങ്ങള്‍ സൌരോര്‍ജ്ജ രംഗത്തും പവനോര്‍ജ്ജ രംഗത്തും  നടത്തിയ മുന്നേറ്റങ്ങളേക്കുറിച്ച് താങ്കള്‍ക്ക് യാതൊരു വിവരവുമില്ല. ഞാനതിന്റെയൊക്കെ കണക്കുകള്‍ നിരത്തിയിട്ടും താങ്കള്‍ക്ക് മനസിലാകുന്നില്ല. അല്‍പ്പമെങ്കിലും വിവരമുണ്ടായിരുന്നെങ്കില്‍ മനസിലാക്കുമായിരുന്നു. അമേരിക്ക ഭൂമിക്കടിയില്‍ അറയുണ്ടാക്കി ആണവ വേസ്റ്റ് സൂക്ഷിക്കുന്നു എന്നത് വിവരമില്ലായ്മയാണെന്നു ഞാന്‍ പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടും ഇപ്പോഴും  അതാവര്‍ത്തിക്കുന്നത് വിവരക്കേടു തന്നെയല്ലേ?

    അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തെ ഊര്‍ജ്ജവശ്യങ്ങളുടെ 80 ശത്മാനവും നാലു തരം ഊര്‍ജ്ജസ്രോതസുകളില്‍ നിന്നായിരിക്കും. സൌരോര്‍ജ്ജം, പവനോര്‍ജ്ജം, ജിയോതെര്‍മല്‍, ജലവൈദ്യുത പദ്ധതികള്‍ എന്നിവയില്‍ നിന്ന്. ആണവോര്‍ജ്ജം ഇപ്പോഴുള്ളതില്‍ നിന്നും  കുറയും.

    ReplyDelete
  30. ഈ കാളിദാസനെക്കൊണ്ട് തോറ്റു. എന്തായാലും അടുത്ത 50കൊല്ലത്തേക്ക് ആണവോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയോടുള്ള അയിത്തം കാളിദാസന്‍ മാറ്റി. അപ്പോഴേക്കും ഇന്ന് പ്രവചിക്കാ‍ന്‍ കഴിയാത്ത വിധം ടെക്നോളജി വികസിച്ചിരിക്കും. മാര്‍ഗ്ഗം ഏതെന്നല്ല വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പ്രധാനം. ആണവോര്‍ജ്ജത്തെ ഭയപ്പെടുന്നതോ അതിനെ എതിര്‍ക്കുന്നതോ യാതൊരു അടിസ്ഥാനവുമില്ലാത്ത വിതണ്ഡാവാത്തിന്റെ പിന്‍ബലത്തിലാണ്. എന്തായാലും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 15ന് 4മണിക്ക് നടക്കുന്ന സംവാദത്തില്‍ കാളിദാസന്‍ പങ്കെടുക്കാതിരുന്നാല്‍ മതിയായിരുന്നു :)

    ReplyDelete
  31. സൌരോര്‍ജ്ജം സേവ് ചെയ്യപെടുന്നത് ബാറ്ററികളില്‍ ആണ് അത് എവിടെ വര്‍ഷാവര്‍ഷം നിര്‍മാര്‍ജനം ചെയ്യും എന്നത് വലിയ നമ്മള്‍ ആരും ചിന്തിക്കാത്ത ഒരു കാര്യം ആണ്. ഒരു സൈറ്റില്‍ അതിന്റെ പരിണിതഫലം ആണവ ഊര്‍ജം ഉല്പാദിപ്പിക്കുന്നതിനേക്കാളും കൂടുതല്‍ ആയിരിക്കും എന്ന് പറയുന്നുണ്ട് ..

    ReplyDelete
  32. >>>ആര്‍.വി.ജി.മാഷിനും കാളിദാസനും സൌരോര്‍ജ്ജം, പവനോര്‍ജ്ജം എന്ന് പറഞ്ഞോണ്ടിരുന്നാല്‍ മതി. എന്നാല്‍ നമ്മൂടെ ആവശ്യത്തിന് വൈദ്യുതി ഉല്പാദിപ്പിച്ച് സൂക്ഷിച്ച് വെച്ച് രാത്രിയും പകലും ഇടതടവില്ലാതെ ജനങ്ങള്‍ക്ക് സപ്ലൈ ചെയ്യാന്‍ അത്കൊണ്ട് കഴിയില്ല. <<<<<

    താങ്കള്‍ സൌരോര്‍ജ്ജത്തില്‍ മാത്രം കിടന്ന് കറങ്ങുന്നതുകൊണ്ടാണീ വിവരക്കേട് പറയുന്നത്. ഭാവിയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നത് ഇത് മാത്രമല്ല. പവനോര്‍ജ്ജവവും, ജിയോ തെര്‍മ്മലും, ജലവൈദ്യുതിയുമൊക്കെ ചേര്‍ന്നായിരിക്കും. കൂടാതെ മറ്റ പലതുമുണ്ട്. അതേക്കുറിച്ച് ഇവിടെ വായിച്ചു പഠിക്കാം.

    Future Energy Technology

    ഇപ്പോഴുള്ള ഊര്‍ജ്ജാവശ്യങ്ങളിലെ ഗണ്യഭാഗം പകല്‍ സമയത്തെ ഉപയോഗമാണ്. സൌരോര്‍ജ്ജോപയോഗം  വന്‍കിട പദ്ധതികളിലൂടെയല്ല. ഭാവിയില്‍ വന്‍ കിട പദ്ധതികളും അധികം ഉണ്ടാകില്ല. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്കെ ഉപയോഗിക്കാവുന്ന ചെറിയ പദ്ധതികളായിരിക്കും സൌരോര്‍ജ്ജ പദ്ധതികള്‍. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ഓസ്റ്റ്രേലിയ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ നേട്ടമാണ്. 392,500 വീടുകളില്‍ അവര്‍ സൌരോര്‍ജ്ജ യൂണിറ്റുകള്‍ സ്ഥാപിച്ചു. പകല്‍ ഈ യൂണിറ്റുകള്‍ ഉണ്ടാക്കുന്ന വൈദ്യുതി ഉപയോഗം കഴിഞ്ഞുള്ളവ general grid ലേക്ക് നല്‍കുന്നു. എന്നിട്ട് രാത്രിയില്‍ ആവശ്യമുള്ളത് general grid ല്‍ നിന്നും എടുക്കുന്നു.

    ഇനി അഥവ general grid ലേക്ക് നല്‍കാന്‍ പറ്റിയിലെങ്കില്‍ ബാറ്ററികളില്‍ സൂക്ഷിച്ച് വയ്ക്കാം. ഇപ്പോള്‍ തന്നെ കേരളത്തില്‍  പവര്‍ കട്ടിന്റെ സമയത്ത് ശേഖരിച്ച് വയ്ക്കുന്ന കറണ്ടുപയോഗിക്കുന്നതുപോലെ തന്നെ.

    പവനോര്‍ജ്ജ പദ്ധതികളും, ജിയോതെര്‍മല്‍ പദ്ധതികളും, ജലവൈദ്യുത പദ്ധതികളും  മുഴുവന്‍ സമയവും  വൈദ്യുതി ഉത്പാദിപിക്കാന്‍ പര്യാപ്തമാണ്. രാത്രിയിലെ ആവശ്യങ്ങള്‍ക്ക് ഇവ ഉപയോഗപ്പെടുത്താം.

    പവനോര്‍ജ്ജം 2011ല്‍ 21% വളര്‍ച്ചയാണു നേടിയത്. ഇന്ന് ഏറ്റവും വേഗത്തില്‍ വികസിക്കുന്ന മേഘലയും ഇതാണ്. സൌരോര്‍ജ്ജം 70% വളര്‍ച്ച നേടി .

    Renewable sources

    The share of renewables in electricity generation was around 19.4%, with 16.1% of global electricity coming from hydroelectricity and 3.3% from new renewables.

    Wind power is growing at the rate of 21% annually, with a worldwide installed capacity of 238 gigawatts (GW) in 2011, and is widely used in Europe, Asia, and the United States. At the end of 2011, cumulative global photovoltaic (PV) installations surpassed 69 GW, an increase of almost 70%, and PV power stations are commonplace in Germany, Italy, and Spain. Solar thermal power stations operate in the USA and Spain, and the largest of these is the 354 megawatt (MW) SEGS power plant in the Mojave Desert. The world's largest geothermal power installation is The Geysers in California, with a rated capacity of 750 MW. Brazil has one of the largest renewable energy programs in the world, involving production of ethanol fuel from sugar cane, and ethanol now provides 18% of the country's automotive fuel. Ethanol fuel is also widely available in the USA.

    സൌരോര്‍ജ്ജം ആണവ വൈദ്യുതിയേക്കാള്‍ ചെലവു കുറഞ്ഞതാണിപ്പോള്‍. ചൈന ലോക കമ്പോളത്തില്‍ പ്രവേശിച്ചപ്പോള്‍ ഇതിന്റെ വില 70% ഇടിഞ്ഞു. ഇനിയും ഇടിയും.

    Economics

    As of 2011, the cost of PV has fallen well below that of nuclear power and is set to fall further. The average retail price of solar cells as monitored by the Solarbuzz group fell from $3.50/watt to $2.43/watt over the course of 2011, and a decline to prices below $2.00/watt seems inevitable.

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. >>>സൌരോര്‍ജ്ജം സേവ് ചെയ്യപെടുന്നത് ബാറ്ററികളില്‍ ആണ് അത് എവിടെ വര്‍ഷാവര്‍ഷം നിര്‍മാര്‍ജനം ചെയ്യും എന്നത് വലിയ നമ്മള്‍ ആരും ചിന്തിക്കാത്ത ഒരു കാര്യം ആണ്. ഒരു സൈറ്റില്‍ അതിന്റെ പരിണിതഫലം ആണവ ഊര്‍ജം ഉല്പാദിപ്പിക്കുന്നതിനേക്കാളും കൂടുതല്‍ ആയിരിക്കും എന്ന് പറയുന്നുണ്ട് .. <<<<<

    സൌരോര്‍ജ്ജം സേവ് ചെയ്യാന്‍ ബാറ്ററികള്‍ വേണമെങ്കില്‍ ഉപയോഗിക്കാം എന്നേ ഉള്ളു. പക്ഷെ അതിന്റെ ആവശ്യമില്ല. ഇപ്പോല്‍ ഉത്പാദിപ്പിക്കുന്ന എല്ലാ രാജ്യങ്ങളിലും അത് ലേക്ക് കൊടുക്കുകയാണ്. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന ചെറിയ യൂണിറ്റുകളിലേത് അവശ്യത്തിനുപയോഗിച്ച് ബാക്കി വരുന്നതേ ഇതുപോലെ കൊടുക്കേണ്ടി വരൂ.

    ബാക്കിയാകുന്ന ഊര്‍ജ്ജം സേവ് ചെയ്യന്‍ ഇപ്പോള്‍ പല നൂതന പദ്ധതികളും ആവിഷ്കരിച്ചു വരുന്നു. ഇതാണതിലൊന്ന്.

    How to Use Solar Energy at Night

    Near Granada, Spain, more than 28,000 metric tons of salt is now coursing through pipes at the Andasol 1 power plant. That salt will be used to solve a pressing if obvious problem for solar power: What do you do when the sun is not shining and at night?

    The answer: store sunlight as heat energy for such a rainy day.

    ReplyDelete
  35. >>>മാര്‍ഗ്ഗം ഏതെന്നല്ല വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പ്രധാനം. ആണവോര്‍ജ്ജത്തെ ഭയപ്പെടുന്നതോ അതിനെ എതിര്‍ക്കുന്നതോ യാതൊരു അടിസ്ഥാനവുമില്ലാത്ത വിതണ്ഡാവാത്തിന്റെ പിന്‍ബലത്തിലാണ്. <<<<<

    മാര്‍ഗ്ഗം ഏതെന്നതിനും പ്രാധാന്യമുണ്ട് സുകുമാരാ. നിത്യ ചെലവിനു പണമില്ലെങ്കില്‍ കള്ളനോട്ടടിച്ച് ചെലവു നടത്തുന്നതും ഒരു മാര്‍ഗ്ഗമാണ്. ഇന്നലെ ബംഗ്ളാദേശില്‍ നിന്നും കള്ളനോട്ടുമായി അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വന്ന 18 ബംഗ്ളാദേശികളെ അറ്സ്റ്റ് ചെയ്തിട്ടുണ്ട്. പണമില്ലാത്തവര്‍ക്ക് പണം നല്‍കിയതല്ലേ എന്നും പറഞ്ഞ് അവരെ വെറുതെ വിടാനൊന്നും പോകുന്നില്ല.

    ആണവോര്‍ജ്ജത്തെ എതിര്‍ക്കുന്നതിനും  ഭയപ്പെടുന്നതിനും  അര്‍ത്ഥവത്തായ അടിസ്ഥാനമുണ്ട്. ഭാവി തലമുറക്ക് പരിഹരിക്കാനാകാത്ത ദുരിതമുണ്ടാക്കുന്ന മാര്‍ഗ്ഗത്തിലൂടെ വൈദ്യുതി വേണ്ട. ആണവ അപകടങ്ങളേക്കുറിച്ച് താങ്കള്‍ക്കുള്ളത് അല്‍പ്പജ്ഞാനമാണ്. എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ ഈ ലേഖനം വായിക്കുക. ഇന്നു വരെ ഉണ്ടായിട്ടുള്ള എല്ല അപകടങ്ങളും അഘിന്റെ ഫലങ്ങളുമൊക്കെ ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

    A Survey of the World's Radioactive No-Go Zones

    Everyone knows about Chernobyl, Three Mile Island and, now, Fukushima. But what about Semipalatinsk, Palomares and Kyshtym? The world is full of nuclear disaster zones -- showing just how dangerous the technology really is.

    ഇതുപോലെ ഒന്ന് ഇന്‍ഡ്യയിലുണ്ടായാലും താങ്കള്‍ക്കത് ബുദ്ധിമുട്ടുണ്ടാക്കില്ല എന്നെനിക്ക് അറിയാം. പക്ഷെ എനിക്കത് ബുദ്ധിമുട്ടുണ്ടാക്കും. അതില്‍ എനിക്ക് ഭയമുണ്ട്.

    ReplyDelete
  36. >>എന്തായാലും അടുത്ത 50കൊല്ലത്തേക്ക് ആണവോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയോടുള്ള അയിത്തം കാളിദാസന്‍ മാറ്റി. <<<<

    അത് താങ്കളുടെ തല തിരിഞ്ഞ വായന. ആണവ വൈദ്യുതിയോട് എനിക്ക് എന്നും എതിര്‍പ്പാണ്. ഇപ്പോള്‍ അമേരിക്ക പോലുള്ള രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുന്നത് ആണവ വികിരണ വസ്തുക്കള്‍ ഭീകരരുടെ കയ്യില്‍ എത്തിപ്പെട്ടാല്‍ ഉണ്ടാകാവുന്ന ഭയാനക യാഥാര്‍ത്ഥ്യമാണ്. ഇസ്ലാമിക ഭീകരരും പടിഞ്ഞാറന്‍ നാടുകളും ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇതിന്റെ പ്രസക്തി കൂടുന്നു. അതിനെ നേരിടാന്‍ ഇതപ്പാടെ ഒഴിവാക്കേണ്ട അവസ്ഥ തന്നെ വരും. മരിച്ചാല്‍ ഉടന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുമെന്നു കരുതിയിരിക്കുന്ന ഇവരോട് പിടിച്ചു നില്‍ക്കാന്‍ ജീവിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ആകില്ല.

    എല്ലാ ആണവ നിലയങ്ങളും ഇപ്പോള്‍ തന്നെ ഡിക്കമീഷന്‍ ചെയ്യണമെന്നും എല്ലാ അണുബോംബുകളും നശിപ്പിക്കണമെന്നും തന്നെയാണ്, എന്റെ നിലപാട്.

    ചെര്‍ണോബില്‍ അപകടം ഉണ്ടായതിനു ശേഷം അതിനു ചുറ്റുമുള്ള 2600 sqkm സ്ഥലമാണ്, ആവാസ യോഗ്യമല്ലാതായി തീര്‍ന്നത്. ഫുകുഷിമയില്‍ 930 sqkm ഉം, ത്രീ മൈല്‍ ഐലണ്ടില്‍ 2800 sqkm ഉം ആണ്, ആവാസയോഗ്യമല്ലാതായി തീര്‍ന്നത്. മരിച്ചു പോയ ആളുകളുടെ കണക്ക് മാത്രം എഴുതി അര്‍മ്മാദിക്കുന്ന താങ്കള്‍ക്കൊന്നും ഇത് പ്രശ്നമല്ലായിരിക്കാം. കൂടം കുളത്ത് ത്രീ മൈല്‍ ഐലണ്ടുപോലെ ഒന്ന് സംഭവിച്ചാല്‍ തമിഴ് നാടിന്റെയും കേരളത്തിന്റെയും നാലിലൊന്ന് ആവാസയോഗ്യമല്ലതെയാകും എന്നത് ബാംഗളൂരില്‍ സ്ഥിരതാമസമാക്കിയ താങ്കള്‍ക്ക് പ്രശ്നമാകില്ല. അതുകൊണ്ട് താങ്കള്‍ ആണവ ലോബിയുടെ പിണിയാളായി തുടരുക.

    ReplyDelete
  37. >>>>എന്തായാലും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 15ന് 4മണിക്ക് നടക്കുന്ന സംവാദത്തില്‍ കാളിദാസന്‍ പങ്കെടുക്കാതിരുന്നാല്‍ മതിയായിരുന്നു :)<<<<

    പലപ്പോഴും ബ്ളോഗ് അടച്ചു പൂട്ടി ഓടിപ്പോകാറുള്ള താങ്കള്‍ പേടിക്കേണ്ട. ഞാന്‍ വരുന്നില്ല.

    ആര്‍ വി ജി മേനോനുമായി അല്ലേ സംവാദം? ഇ വിഷയത്തേക്കുറിച്ചൊക്കെ നല്ല അറിവുള്ള വ്യക്തിയാണദ്ദേഹം. സംവാദം നടക്കട്ടെ. സംവാദത്തിന്റെ ഉദ്ദേശ്യം അറിവുകള്‍ പങ്കു വയ്ക്കലല്ലേ. സംവാദം കഴിഞ്ഞ് താങ്കളതിന്റെ വീഡിയോ ക്ളിപിംഗ് ഇവിടെ ഇടുമ്പോള്‍ കണ്ടോളാം

    ReplyDelete
  38. കമന്റുകള്‍ വായിച്ച് വായിച്ച് കാളിദാസനോട് എനിക്ക് ബഹുമാനവും സ്നേഹവും തോന്നുന്നു.
    എത്ര ആഴത്തിലാണ് നിങ്ങളുടെ പഠനവും ഗവേഷണവും അന്വേഷണവും. അതിനുവേന്റി ചെലവിടുന്ന സമയവും ഊര്‍ജവും എത്രയധികമായിരിക്കുമെന്ന് ഓര്‍ത്ത് അത്ഭുതപ്പെടുകയും ചെയ്യുന്നു. കെ പി എസില്‍ ആദ്യകാലങ്ങളില്‍ എനിക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നു. പിന്നെ വിധേയത്വം കൊണ്ട് അന്ധമായ കാഴ്ച്ചപ്പാടുകളും വിരോധം കൊണ്ട് മൂര്‍ച്ഛയുള്ള വാഗ് ശരങ്ങളുമാണദ്ദേഹത്തിന് എന്നറിഞ്ഞപ്പോള്‍ അധികം ശ്രദ്ധിക്കാറില്ല. കെപീസിന്റെ പോസ്റ്റുകളില്‍ ഞാന്‍ എന്നാലും തുടര്‍ച്ചയായി എത്തുന്നുണ്ട്. അത് കാളിദാസന്റെയും മനോജിന്റെയുമൊക്കെ വാദഗതിയുണ്ടെങ്കില്‍ അത് വായിക്കാന്‍ മാത്രമാണ്. (സാധാരണ എന്റെ കമന്റുകള്‍ കെപിഎസ് ഡിലിറ്റ് ചെയ്യുകയാണ് പതിവ്)

    ReplyDelete
  39. @ ajith, കാളിദാ‍സനോടും മനോജിനോടും എനിക്കും ബഹുമാനവും സ്നേഹവും ഉണ്ട്. എന്നു വെച്ച് എനിക്ക് എന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവര്‍ക്ക് വേണ്ടി ഉപേക്ഷിക്കാന്‍ പറ്റില്ലാലോ. എല്ലാ വിഷയത്തിലും എനിക്കും, കാളിദാസനും മനോജിനും വ്യത്യസ്ത നിലപാടുകളാണുള്ളത്. അവരവരുടെ നിലപാടുകള്‍ ഉറപ്പിക്കാന്‍ കൂടുതല്‍ കൂടുതലായി മനസ്സിലാക്കുകയും അവ പങ്ക് വെക്കാന്‍ മെനക്കെടുകയും ചെയ്യുന്നു. ഞാനും ഇതൊക്കെ ചെയ്യുന്നു.

    ഞാന്‍ എന്റേതായ നിലപാടുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ (ബ്ലോഗ്,ഫേസ്‌ബുക്ക്,ഗൂഗിള്‍ പ്ലസ്) എഴുതുന്നത്കൊണ്ട് എന്നെയും നിരവധി പേര്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്താനും എല്ലാവരുടെയും സ്നേഹബഹുമാനങ്ങള്‍ പിടിച്ചു പറ്റാനും എനിക്ക് കഴിയില്ലാലോ. എഴുതുന്നതിന്റെ പേരില്‍ എന്നെ വെറുക്കുന്നവരും ശത്രുക്കളും എനിക്കുണ്ടല്ലൊ.

    കാളിദാസനെയും അദ്ദേഹത്തിന്റെ എഴുത്തിന്റെ പേരില്‍ പലരും തെറി പറഞ്ഞിട്ടുണ്ട്. അനോണിയായി എഴുതുന്നത്കൊണ്ട് അദ്ദേഹത്തിന് അതൊന്നും അത്ര കണ്ട് അങ്ങ് ഏശുകയില്ല. മറിച്ച്, എഴുതുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഞാന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടാണ് ഞാന്‍ എഴുതുന്നത്. ഞാന്‍ എഴുതുന്നത് എന്റെ നാട്ടിലെ ഒരു പാര്‍ട്ടിയുടെ കമ്മറ്റികളില്‍ ചര്‍ച്ച ചെയ്യാപ്പെടാറുമുണ്ട്. ഏത് നിമിഷവും ഒരു അറ്റാക്ക് എന്റെ നേരെ വരാവുന്ന സാഹചര്യം നിലവിലുണ്ട്. കാരണം എന്റെ വീടും നാടും ഇപ്പോഴും കണ്ണൂരില്‍ തന്നെയാണ്.

    കാളിദാസനില്‍ ഞാന്‍ കണ്ട ഒരു മേന്മ എത്ര പ്രകോപിപ്പിച്ചാലും (ഞാന്‍ അങ്ങനെ ചെയ്യാറില്ല) അദ്ദേഹം സമചിത്തത കൈവെടിയാറില്ല എന്നതാണ്. എന്നാല്‍ കാളിദാസന് അങ്ങനെ കഴിയുന്നത് അദ്ദേഹം സ്വത്വം വെളിപ്പെടുത്താതെ എഴുതുന്നത്കൊണ്ടാണ്. എതിര്‍ വാദങ്ങളെ ഞാന്‍ നിരുത്സാഹപ്പെടുത്താറോ അവയൊന്നും ഡിലീറ്റ് ചെയ്യാറോ ഇല്ല. എന്നാല്‍ ചിലര്‍ പോസ്റ്റിലെ വിഷയത്തെ ആധാരമാക്കി അഭിപ്രായം ഒന്നും പറയാതെ എന്നെ പരിഹസിച്ച് കമന്റ് പാസ്സാക്കി അങ്ങ് പോകും. അത്തരം കമന്റ് എന്തിന് നിലനിര്‍ത്തണം. വിഷയത്തില്‍ പിടിച്ചുകൊണ്ട് (കാളിദാസന്‍ ചെയ്യുന്ന പോലെ) എന്നെ പരിഹസിക്കാം. അല്ലാതെ അസഹിഷ്ണുതകൊണ്ട് എന്നെ പരിഹസിക്കുന്ന കമന്റുകള്‍ അവ പോസ്റ്റില്‍ പ്രസക്തമല്ലാത്തത്കൊണ്ട് ഞാന്‍ ഡിലീറ്റ് ചെയ്യും. അമ്മാതിരി കമന്റുകള്‍ അജിത്തിന്റെയും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

    ശാസ്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു പക്ഷം പിടിച്ചുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. ജനാധിപത്യമെന്നാല്‍ നിലവില്‍ അതിന്റെ പ്രായോഗിക രൂപം ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായമാണ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും തത്വത്തില്‍ പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചിട്ടില്ല. അത്കൊണ്ട് കമ്മ്യൂണിസത്തെ എതിര്‍ക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. അത്പോലെ തന്നെ ശാസ്ത്രീയമായ കാര്യം പറയുമ്പോള്‍ ആയുര്‍വേദം , ഹോമിയോപ്പതി എന്നിവയെ എതിര്‍ക്കാതിരിക്കാനും ന്യൂക്ലിയര്‍ ടെക്‍നോളജിയെ അനുകൂലിക്കാതിരിക്കാനും എനിക്ക് കഴിയില്ല, ഇതെല്ലാം നിലപാടുകളുടെ പ്രശ്നമാണ്. ഏതിനും രണ്ട് പക്ഷത്തും ആളുകളുണ്ട്. ഞാന്‍ ചിന്തിക്കുന്ന പോലെ തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. കമ്മ്യൂണിസം തകരുന്നു. ആണവ നിലയങ്ങള്‍ കൂടുതല്‍ കൂടുതലായി പ്രൊപ്പോസ് ചെയ്യപ്പെടുകയും നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നു.

    തുടര്‍ന്നും വായിക്കുമല്ലോ :)

    ReplyDelete
  40. അജിത്,

    നല്ലവാക്കുകള്‍ക്ക് നന്ദി.

    ആണവ ശക്തിയുടെ ആരംഭം തന്നെ നശീകരണ മനസ്ഥിതിയില്‍ നിന്നാണുണ്ടായത്. ഹിറ്റ്ലര്‍ അണു ബോംബുണ്ടാക്കാന്‍ പരീക്ഷണം നടത്തുന്നു എന്നറിഞ്ഞ ചില ശാസ്ത്രജ്ഞരാണ്, അമേരിക്കയേക്കൊണ്ട് അണു ബോംബുണ്ടാക്കിച്ചത്. ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചത് തന്നെ ഒരു പരീക്ഷണമായിരുന്നു. തോറ്റു പിന്‍മാറിക്കൊണ്ടിരുന്ന ജപ്പാനില്‍ അണുബോംബിടേണ്ട ആവശ്യമുണ്ടായിരുന്നില്ല. അണു ബോംബ് വര്‍ഷിച്ചാല്‍ എന്തു നാശനഷ്ടമുണ്ടാക്കുമെന്ന പരീക്ഷണമായിരുന്നു അവിടെ നടന്നത്. അതിന്റെ ഭയാനകത മനസിലാക്കിയ ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും ആണവ ശക്തിയെ തന്നെ എതിര്‍ത്തു.

    ശാസ്ത്ര സങ്കേതികതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളൊക്കെ ആണവവിദ്യുതി വേണ്ടെന്നു വച്ചത് അവര്‍ക്കൊന്നും വിവരമില്ലാഞ്ഞിട്ടല്ല. അതൊക്കെ മനസിലാക്കാനുള്ള വിവേകം സുകുമാരനില്ല.

    സമാധാന ആവശ്യങ്ങള്‍ക്ക് അണുശക്തി എന്നതു തന്നെ അര്‍ത്ഥ ശൂന്യമായ പദപ്രയോഗമാണ്. അണുശക്തി വികസിപ്പിച്ച എല്ലാ രാജ്യങ്ങളും അണുബോംബുണ്ടാക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആണവ നിലയത്തിനടുത്തു ജീവിക്കുന്ന ആര്‍ക്കും ഒരിക്കലും സമാധാനമുണ്ടാകില്ല.

    ReplyDelete

  41. >>>>കാളിദാസനില്‍ ഞാന്‍ കണ്ട ഒരു മേന്മ എത്ര പ്രകോപിപ്പിച്ചാലും (ഞാന്‍ അങ്ങനെ ചെയ്യാറില്ല) അദ്ദേഹം സമചിത്തത കൈവെടിയാറില്ല എന്നതാണ്. എന്നാല്‍ കാളിദാസന് അങ്ങനെ കഴിയുന്നത് അദ്ദേഹം സ്വത്വം വെളിപ്പെടുത്താതെ എഴുതുന്നത്കൊണ്ടാണ്. <<<<<

    ഇതുപോലെ ഒരഭിപ്രായം ആദ്യമായി കേള്‍ക്കുകയാണല്ലോ. സ്വത്വം വെളിപ്പെടുത്തിയാല്‍ ഉടനെ സമചിത്തത കൈവെടിയണമെന്ന സിദ്ധാന്തം ആദ്യമായി കേള്‍ക്കുകയാണ്.

    ഞാന്‍ എഴുതുന്നത് എന്റെ അഭിപ്രായമാണ്. അത് പറയാന്‍ സ്വത്വം വെളിപ്പെടുത്തണമെന്ന് ഞാന്‍ കരുതുന്നില്ല.

    ReplyDelete
  42. പോസ്റ്റും കമന്റുകളും മുഴുവന്‍ വായിച്ചു. ഒരു ഫിസിക്സ് Pgക്കാരന്‍ എന്ന നിലക്ക് ഏറെ മറുപടികള്‍ പറയാന്‍ ഉണ്ട് എന്ന് തോന്നി. പക്ഷെ എല്ലാം കാളിദാസന്‍ നിര്‍വഹിച്ചിരിക്കുന്നു. പോസ്റ്റിലെ ചില കാര്യങ്ങളോട് മാത്രമേ യോജിക്കാനാകൂ

    ReplyDelete

  43. >>>>ശാസ്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു പക്ഷം പിടിച്ചുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. ജനാധിപത്യമെന്നാല്‍ നിലവില്‍ അതിന്റെ പ്രായോഗിക രൂപം ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായമാണ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും തത്വത്തില്‍ പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചിട്ടില്ല. അത്കൊണ്ട് കമ്മ്യൂണിസത്തെ എതിര്‍ക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. <<<<<

    ശാസ്ത്രത്തിലെയും ജനാധിപത്യത്തിലെയും ചിലരുടെ പക്ഷം പിടിച്ചു കൊണ്ടാണ്, താങ്കളെഴുതുന്നത്. ഭൂരിഭാഗത്തിന്റെയുമല്ല.

    ഇന്‍ഡ്യയില്‍ ഒരേ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ചെയ്തികളെ എതിര്‍ക്കുകയും  കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചെയ്തികളെ കണ്ണടച്ചു പിന്താങ്ങുകയുമാണു താങ്കള്‍ ചെയ്യുന്നത്. അത് ജനാധിപത്യത്തിന്റെ ഒരു പക്ഷം മാത്രം പിടിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണ്.

    ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ ആധിപത്യമാണ്. ജനങ്ങള്‍ ചിലരെ തെരഞ്ഞെടുത്താല്‍ പിന്നെ ജനങ്ങളുടെ അഭിപ്രായത്തിനു വിലകല്‍പ്പിക്കുന്ന വ്യവസ്ഥ ഇന്‍ഡ്യയിലില്ല. അത് ജനാധിപത്യത്തിന്റെ അപഭ്രുംശമാണ്. ജനാധിപത്യത്തിനു വിലകല്‍പ്പിക്കുന്നെങ്കില്‍  ജനങ്ങള്‍ എതിര്‍ക്കുന്ന പദ്ധതികള്‍ നടപ്പിലാക്കരുത്. കൂടം കുളത്തെ ഭൂരിഭാഗവും ജനങ്ങള്‍ എതിര്‍ക്കുന്ന പദ്ധതിയാണ്, ആണവ നിലയം. ഭൂരിഭാഗം ​ജനങ്ങള്‍ക്കും സ്വീകാര്യമായ സ്ഥലത്തേക്ക്(അങ്ങനെയൊരു സ്ഥലമുണ്ടെങ്കില്‍ ) വേണമെങ്കില്‍ അവിടെ അത് സ്ഥാപിക്കാം. പണ്ട് ഇതേ ആണവ നിലയം കേരളത്തില്‍ സ്ഥാപിക്കാന്‍ ബാലന്‍ പിള്ള ഒരു ശ്രമം നടത്തിയതായിരുന്നു പക്ഷെ അത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തെ ജനത ഒന്നടങ്കം അതിനെ എതിര്‍ത്തു. അതു തന്നെയാണിപ്പോള്‍ വിളപ്പില്‍ ശാലയിലും നടന്നത്. അതൊക്കെയാണു ജനാധിപത്യത്തിന്റെ അര്‍ത്ഥം.

    അമേരിക്കയില്‍ 30 വര്‍ഷമായി ഒരു ആണവ നിലയവും പണുതിട്ടില്ല. അവിടെ ആണവ വ്യവസായം ഇല്ലാത്തതുകൊണ്ടൊന്നുമല്ല. ജനങ്ങള്‍ക്കത് വേണ്ട. അതിനെ അവിടത്തെ ഭരണകൂടം ബഹുമാനിക്കുന്നു. ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നു മനസിലാക്കാന്‍ ശേഷിയുള്ള ഭരണകര്‍ത്താക്കളെ ലഭിക്കുന്നത് അവരുടെയൊക്കെ ഭാഗ്യം.

    ReplyDelete

  44. >>>>അത്പോലെ തന്നെ ശാസ്ത്രീയമായ കാര്യം പറയുമ്പോള്‍ ആയുര്‍വേദം , ഹോമിയോപ്പതി എന്നിവയെ എതിര്‍ക്കാതിരിക്കാനും ന്യൂക്ലിയര്‍ ടെക്‍നോളജിയെ അനുകൂലിക്കാതിരിക്കാനും എനിക്ക് കഴിയില്ല, ഇതെല്ലാം നിലപാടുകളുടെ പ്രശ്നമാണ്. <<<<<

    അന്ധമായ ചില ധാരണകളും വിരോധങ്ങളുമുള്ളതുകൊണ്ടാണിതുപോലുള്ള നിലപാടുകള്‍ എടുക്കുന്നത്. തുറന്നമനസുള്ളവര്‍ ഇതു ചെയ്യില്ല.

    ആധുനിക വൈദ്യശാസ്ത്രം വലിയ നേട്ടങ്ങളുണ്ടാക്കിയിയിട്ടുണ്ട്. പക്ഷെ പല അസുഖത്തിനും ഇപ്പോളും ചികിത്സ ഇല്ല. ആയുര്‍വേദത്തിലും  ഹോമിയോപ്പതിയിലും ചില അസുഖങ്ങള്‍ക്ക് ചികിത്സയുണ്ട്. വാത രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ ചികിത്സ ഇല്ല. പക്ഷെ ആയുര്‍വേദത്തിലും  ഹോമിയോപ്പതിയിലും അലോപ്പതിയിലുള്ളതിനേക്കാള്‍ ഫലപ്രദമായ ചികിത്സയുണ്ട്.

    ന്യൂക്ളിയര്‍ റ്റെക്നോളജിയുടെ ഉപജ്ഞാതാക്കള്‍ തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവരോളം വിവരം ഏതായാലും താങ്കള്‍ക്കില്ലല്ലോ. ഒരു ചെറിയ കൈപ്പിഴ വരുത്തി വയ്ക്കുന്നത് പരിഹരിക്കാനാകാത്ത ദുരന്തമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണവര്‍ അതിനെ എതിര്‍ത്തത്. അതേക്കുറിച്ച് ഇവിടെ വായിക്കാം.

    Oppenheimer and Fermi: Two Developers of the First Atomic Bomb

    The case against nuclear power

    ReplyDelete
  45. >>>>ഞാന്‍ ചിന്തിക്കുന്ന പോലെ തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. കമ്മ്യൂണിസം തകരുന്നു. ആണവ നിലയങ്ങള്‍ കൂടുതല്‍ കൂടുതലായി പ്രൊപ്പോസ് ചെയ്യപ്പെടുകയും നിര്‍മ്മാണം പുരോഗമിക്കുകയും ചെയ്യുന്നു.<<<<

    കള്ളപ്പണക്കാരും മാഫിയക്കാരുമൊക്കെ പറയുന്നതും ഇതു തന്നെയാണ്. തങ്ങള്‍ ചിന്തിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്നു എന്ന്.

    ഇപ്പോള്‍ തകരുന്നത് കമ്യൂണിസമല്ല. മുതലാളിത്തമാണ്. മുതലാളിത്ത രാജ്യങ്ങളൊക്കെ കൂടുതല്‍ കൂടുതലായി കമ്യൂണിസ്റ്റാശയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് ചൈന ലോകത്തെ ഏറ്റവും  വലിയ സാമ്പത്തിക ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നു.

    മുതലാളിത്ത രാജ്യങ്ങളൊക്കെ ഇപ്പോഴുള്ള ആണവ നിലയങ്ങള്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങികൊണ്ടിരിക്കുന്ന കാര്യം ഏതായാലും സുകുമാരനു മനസിലാകില്ല.

    താങ്കളുടെ നേതാവ് ആന്റണി ഇന്ന് പറഞ്ഞത് ഇതാണ്.

    ഇന്ത്യയില്‍ ആവശ്യം സഹകരണമേഖലയെന്ന് ആന്റണി

    ഇന്ത്യയെപ്പോലുള്ള സമ്മിശ്ര സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യമേഖലയെക്കാള്‍ പ്രാധാന്യം സഹകരണ മേഖലയ്ക്കെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യം സഹകരണ മേഖലയാണ്. ഏഴാമതു സഹകരണ കോണ്‍ഗ്രസ് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഏറ്റവും ഗുണംചെയ്യുന്നത് സാമൂഹിക പ്രതിബദ്ധതയോടെ സാമൂഹികനീതിക്കായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയാണ്. സ്വകാര്യമേഖലയുടെ പ്രധാന ലക്ഷ്യം ലാഭമാണെന്നും ആന്റണി പറഞ്ഞു.

    ReplyDelete