Pages

പരിസ്ഥിതി തീവ്രവാദം തുലയട്ടെ!


കൂടംകുളം ആണവനിലയത്തെ പറ്റി പരിസ്ഥിതിതീവ്രവാദികള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്കും പ്രചരിപ്പിക്കുന്ന ഭീതിക്കും യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ല. നിലയം ഒരു തരത്തിലുമുള്ള റേഡിയേഷനോ  പരിസരമലിനീകരണമോ ഉണ്ടാക്കുകയില്ല. കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുതിനിലയങ്ങളാണ് വലിയ തോതില്‍ പരിസരമലിനീകരണം ഉണ്ടാക്കുന്നത്. ആണവനിലയങ്ങളിലെ ശേഷിക്കുന്ന ആണവാവശിഷ്ടങ്ങള്‍ റേഡിയോ വികിരണങ്ങള്‍ പുറപ്പെടുവിക്കും എന്നതും അതിന്റെ അര്‍ദ്ധായുസ്സ് ആയരിക്കണക്കിന് വര്‍ഷം നീണ്ടുനില്‍ക്കും എന്നത് പ്രശ്നമാണ്. ഈ ആണവ വേസ്റ്റുകള്‍ ഭൂമിക്കടിയിലും കടലിനടിയിലും ഉരുക്ക് കവചത്തില്‍ അടച്ച് ചുറ്റും കോണ്‍ക്രീറ്റ് അറ നിര്‍മ്മിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്ത് വരുന്നത്. അത്കൊണ്ട് ആണവവേസ്റ്റുകള്‍ ഒരു വിധത്തിലും മനുഷ്യര്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്നില്ല. ഭൂമിയേക്കാളും മൂന്നിരട്ടി വ്യാപ്തി സമുദ്രങ്ങള്‍ക്ക് ഉണ്ട്. അത്കൊണ്ട് കടലിനടിയില്‍ മേല്‍പ്പറഞ്ഞത് മാതിരി ആണവവേസ്റ്റുകള്‍ എത്ര വേണമെങ്കിലും എത്ര കാലത്തേക്കും സൂക്ഷിക്കാന്‍ പറ്റും.

കൂടാതെ ആണവവേസ്റ്റുകള്‍ റീ-സൈക്കിള്‍ ചെയ്ത് വീണ്ടും ആണവ ഇന്ധനമായി ഉപയോഗിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. തോറിയം ഉപയോഗിച്ച് ആണവാവശിഷ്ടം ഇന്ധനമാക്കി മാറ്റാനുള്ള ഗവേഷണം ഇന്ത്യയില്‍ പുരോഗമിക്കുന്നു. നിലവില്‍ ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്ന ആണവവേസ്റ്റുകള്‍ സൌരയൂഥത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏതെങ്കിലും ഗ്രഹത്തില്‍ കൊണ്ടുപോയി നിക്ഷേപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വൈദ്യുതിയുടെ ആവശ്യം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുവരുന്നു. എങ്ങനെ നോക്കിയാലും മനുഷ്യന്റെ ഊര്‍ജ്ജാവശ്യം പരിഹരിക്കാന്‍ ഏറ്റവും സൌകര്യപ്രദവും യാതൊരു പരിസരമാലിന്യവും ഉണ്ടാക്കാത്ത വിധത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഭാവിയില്‍ കഴിയുക ആണവനിലയങ്ങളില്‍ കൂടിയാ‍യിരിക്കും.

പിന്നെയുള്ളത് , അപകടങ്ങളെ കുറിച്ചുള്ള ഭീതിയാണ്. അപകടം ഏതിലാണ് ഇല്ലാത്തത്. അപകടം ഉണ്ടാകും എന്ന് ഭയന്ന് ആളുകള്‍ക്ക് വീട്ടില്‍ കുത്തിയിരിക്കാന്‍ പറ്റുമോ? എന്തിലും മനുഷ്യസാധ്യമാ‍യ സുരക്ഷ ഒരുക്കാന്‍ മാത്രമേ സാധിക്കൂ. അതൊക്കെ ആണവ നിലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും കൂടി ചെയ്യുന്നുണ്ട്. അവരെ അവിശ്വസിക്കേണ്ട കാര്യമില്ല. പരിസ്ഥിതി തീവ്രവാദികള്‍ക്ക് മാത്രമാണ് ജനങ്ങളുടെ സുരക്ഷയില്‍ താല്പര്യം എന്ന് ആരും തെറ്റിധരിച്ചുപോകരുത്. സര്‍ക്കാരുകളും ശാസ്ത്രസമൂഹവുമാണ് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത്. പാര്‍ട്ടി വേറെയാണ് എന്ന് കരുതി സര്‍ക്കാരിനെ എന്തിലും സംശയത്തോടെയും എതിര്‍പ്പോടെയും കാണുന്നത് ആരോഗ്യകരമായ പൌരബോധമല്ല.

പരിസ്ഥിതി തീവ്രവാദം മനുഷ്യവിരുദ്ധമാണെന്ന് തിരിച്ചറിയുക!

82 comments:

  1. >>>>നിലയം ഒരു തരത്തിലുമുള്ള റേഡിയേഷനോ പരിസരമലിനീകരണമോ ഉണ്ടാക്കുകയില്ല. കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുതിനിലയങ്ങളാണ് വലിയ തോതില്‍ പരിസരമലിനീകരണം ഉണ്ടാക്കുന്നത്.<<<<

    പരിസര മലിനീകരണമല്ല ആണവ നിലയത്തിന്റെ പ്രശ്നം. ആണെന്ന് ഒരു പരിസ്ഥിതി വാദിയും  പറഞ്ഞു പരത്തുന്നില്ല. ഒരപകടമുണ്ടായാല്‍ ഉണ്ടാകുന്ന അതി ഭീകരമായ നിലയും  40 ഒ 50 ഒ വര്‍ഷം കഴിഞ്ഞ് ഈ നിലയങ്ങള്‍ ഡിക്കമ്മീഷന്‍  ചെയ്യുമ്പോള്‍ വരുന്ന അവശിഷ്ടവും ആണവര്‍ ഉയര്‍ത്തുന്ന വിഷയം. അതില്‍ സത്യമുണ്ട്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയം വേണമെന്ന് ഒരു പരിസ്ഥിതി വാദിയും പറയുന്നില്ല. സൂര്യ പ്രകാശത്തില്‍ നിന്നും  കാറ്റില്‍ നിന്നും  തിരമാലകളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കണമെന്നാണവര്‍ പറയുന്നത്. അവര്‍ പറയുന്നത് സത്യമാണെന്നതിമ്ന്റെ തെളിവാണ്, അമേരിക്കയോ പടിഞ്ഞാറന്‍ നാടുകളോ കഴിഞ്ഞ 30 വര്‍ഷങ്ങളായി ഒരണവ നിലയവും പണിയുന്നില്ല എന്നത്. അവര്‍ ഇന്‍ഡ്യയില്‍ ആണവ നിലയങ്ങളുണ്ടാക്കുനത് പണം മോഹിച്ചു മാത്രമാണ്. അത് മനസിലാക്കാനുള്ള ശേഷി താങ്കള്‍ക്കോ മന്‍ മോഹന്‍ സിംഗിനോ ഇല്ല.

    ജപ്പാനില്‍ ആണവ നിലയം പൊട്ടിത്തെറിച്ച ശേഷം ആണവ വൈദ്യുതി അപ്പാടെ ഉപേക്ഷിക്കനാണവര്‍  ഇപ്പോള്‍  ശ്രമിക്കുന്നതും. പ്കരം സൂര്യപ്രകാശത്തില്‍ നിന്നുള്ള വൈദ്യുതിക്കവര്‍  മുന്‍ഗണനയും കൊടുക്കുന്നു.

    ReplyDelete
  2. >>>>ഈ ആണവ വേസ്റ്റുകള്‍ ഭൂമിക്കടിയിലും കടലിനടിയിലും ഉരുക്ക് കവചത്തില്‍ അടച്ച് ചുറ്റും കോണ്‍ക്രീറ്റ് അറ നിര്‍മ്മിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്ത് വരുന്നത്. അത്കൊണ്ട് ആണവവേസ്റ്റുകള്‍ ഒരു വിധത്തിലും മനുഷ്യര്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്നില്ല. ഭൂമിയേക്കാളും മൂന്നിരട്ടി വ്യാപ്തി സമുദ്രങ്ങള്‍ക്ക് ഉണ്ട്. അത്കൊണ്ട് കടലിനടിയില്‍ മേല്‍പ്പറഞ്ഞത് മാതിരി ആണവവേസ്റ്റുകള്‍ എത്ര വേണമെങ്കിലും എത്ര കാലത്തേക്കും സൂക്ഷിക്കാന്‍ പറ്റും.<<<<

    ശുദ്ധ അസംബന്ധവും അത്ഭുതപ്പെടുത്തുന്ന അജ്ഞതയും.

    താങ്കളീ പറയുന്ന രീതിയില്‍ ലോകത്തൊരിടത്തും ഇപ്പോള്‍  ആണവ വേസ്റ്റുകള്‍ സൂക്ഷിക്കുന്നില്ല. ഇപ്പോളുണ്ടാകുന്ന വേസ്റ്റുകള്‍ ആണവ നിലയങ്ങളില്‍ തന്നെ പ്രത്യേക അറകളില്‍ സൂക്ഷിക്കുകയാണ്.

    What is the current method for disposal of radioactive waste from reactors, universities, and hospitals

    There are two major classes of radioactive wastes. They are designated as High Level Waste (HLW) and Low Level Waste (LLW). HLW has been produced by Defense programs and is stored in government installations; HLW produced by nuclear power plants that generated electricity is called spent (irradiated) nuclear fuel. At present the fuel is stored on site; in the future, the plan is to place it a geologic repository at Yucca mountain in Nevada. LLW is generated by any entity that uses radioactive materials (universities, hospitals, power plants, industry, etc). LLW is placed in shallow trenches. In the United States there are three sites that accept LLW for disposal. One is at Barnwell, South Carolina; the second is at Hanford, Washington (restricting access to their region only); and the third one is at Clive, Utah (accepting mildly radioactive materials). Nicholas Tsoulfanidis, Ph.D.

    താങ്കളീ പറയുന്നതൊക്കെ ചില നിര്‍ദ്ദേശങ്ങള്‍ മാത്രം. ആര്‍ക്കും അതേക്കുറിച്ച് ഒരു രൂപവുമില്ല. പല നിര്‍ദ്ദേശങ്ങളുമുണ്ട്. പക്ഷെ ഒന്നും പ്രായോഗികമാകുന്നില്ല.

    ഈ വിഷയത്തേക്കുറിച്ച് താങ്കള്‍ക്ക് വായിച്ചു പഠിക്കാനായി ഈ ലിങ്ക് പ്രയോജനപ്പെടും.

    What do we do with nuclear waste

    Radioactive Waste Disposal

    ReplyDelete
  3. >>>>കൂടാതെ ആണവവേസ്റ്റുകള്‍ റീ-സൈക്കിള്‍ ചെയ്ത് വീണ്ടും ആണവ ഇന്ധനമായി ഉപയോഗിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. തോറിയം ഉപയോഗിച്ച് ആണവാവശിഷ്ടം ഇന്ധനമാക്കി മാറ്റാനുള്ള ഗവേഷണം ഇന്ത്യയില്‍ പുരോഗമിക്കുന്നു. <<<<

    ഇതൊക്കെ വെറും സാധ്യത മാത്രമാണ്. ആണവവേസ്റ്റുകള്‍ റീ-സൈക്കിള്‍ ചെയ്യാന്‍ ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളേക്കൊണ്ട് അമേരിക്കയൊക്കെ സമ്മതിപ്പിക്കാനുള്ള സാധ്യതയുണ്ട്. അമേരിക്ക ഒരിക്കലും അത് ചെയ്യില്ല. അതിനുള്ള ചെലവ് അതിഭീമമാണ്.

    Nuclear Reprocessing: Dangerous, Dirty, and Expensive

    Reprocessing would be very expensive.

    Reprocessing and the use of plutonium as reactor fuel are also far more expensive than using uranium fuel and disposing of the spent fuel directly. In the United States, some 60,000 tons of nuclear waste have already been produced, and existing reactors add some 2,000 metric tons of spent fuel annually. The Energy Department recently released an industry estimate that a reprocessing plant with an annual capacity of 2,000 metric tons of spent fuel would cost up to $20 billion to build—and the U.S. would need two of these to reprocess all its spent fuel. An Argonne National Laboratory scientist recently estimated that the cost premium for reprocessing spent fuel would range from 0.4 to 0.6 cents per kilowatt-hour—corresponding to an extra $3 to $4.5 billion per year for the current U.S. nuclear reactor fleet. The American public would end up having to pay this charge, either through increased taxes or higher electricity bills.

    മന്‍ മോഹന്‍ സിംഗൊക്കെ ഈ ചെലവും സഹിച്ച് എല്ലാ ലോകരജ്യങ്ങളുടെയും ന്യൂക്ളിയര്‍ വേസ്റ്റ് ഡിസ്പോസല്‍ സൈറ്റായി ഇന്‍ഡ്യയെ മാറ്റിയെടുക്കാനും ശ്രമിക്കും.

    തോറിയം അടിസ്ഥാനമാക്കിയുള്ള ആണവ നിലയം പ്രായോഗികമല്ല എനു മനസിലാക്കി അമേരിക്കയൊക്കെ അത് എന്നേ ഉപേക്ഷിച്ചു.

    Don't believe the spin on thorium being a greener nuclear option

    There is a significant sticking point to the promotion of thorium as the 'great green hope' of clean energy production: it remains unproven on a commercial scale. While it has been around since the 1950s (and an experimental 10MW LFTR did run for five years during the 1960s at Oak Ridge National Laboratory in the US, though using uranium and plutonium as fuel) it is still a next generation nuclear technology – theoretical.

    In fact, a 2010 National Nuclear Laboratory (NNL) report (PDF)concluded the thorium fuel cycle 'does not currently have a role to play in the UK context [and] is likely to have only a limited role internationally for some years ahead' – in short, it concluded, the claims for thorium were 'overstated'.

    ReplyDelete
  4. >>>>നിലവില്‍ ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്ന ആണവവേസ്റ്റുകള്‍ സൌരയൂഥത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏതെങ്കിലും ഗ്രഹത്തില്‍ കൊണ്ടുപോയി നിക്ഷേപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. <<<<

    അയ്യായ്യൊ. ചുമ്മാ ഒരു വണ്ടിയില്‍ കയറ്റി അങ്ങ് ശൂന്യാകശത്തേക്കയച്ചാല്‍ മതിയല്ലോ. ഇതിനൊക്കെ വരുന്ന ചെലവിനേക്കുറിച്ചൊക്ക് എന്തെങ്കിലും ഗ്രഹ്യമുണ്ടോ താങ്കള്‍ക്ക്.

    ചന്ദ്രനില്‍ പോയി ഇറങ്ങാന്‍ അമേരിക്ക ചെലവക്കുന്നത് 104 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്.

    He estimated the cost of the moon programme at 104 billion dollars and insisted it should not be affected by the cost of paying for the rebuilding after Hurricane Katrina or the Iraq war.

    സൌരയൂധത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏത് ഗ്രഹത്തിലേക്ക് പോകാനും ഇതിന്റെ നൂറിരട്ടി വേണ്ടി വരും. 40% ആളുകള്‍ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്ന ഇന്‍ഡ്യ ഇതൊക്കെ നേടി എടുക്കുന്നത് ഏത് നൂറ്റാണ്ടിലായിരിക്കുമെന്നു കൂടി ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു.

    ReplyDelete
  5. >>>>എങ്ങനെ നോക്കിയാലും മനുഷ്യന്റെ ഊര്‍ജ്ജാവശ്യം പരിഹരിക്കാന്‍ ഏറ്റവും സൌകര്യപ്രദവും യാതൊരു പരിസരമാലിന്യവും ഉണ്ടാക്കാത്ത വിധത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഭാവിയില്‍ കഴിയുക ആണവനിലയങ്ങളില്‍ കൂടിയാ‍യിരിക്കും. <<<<

    അല്ല.

    ആണെങ്കില്‍ അമേരിക്കയൊക്കെ കൂടുതല്‍ കൂടുതല്‍ ആണവ നിലയങ്ങളുണ്ടാക്കുമായിരുന്നു. കഴിഞ്ഞ 30 വര്‍ഷങ്ങളായി അവര്‍ ഒരു നിലയവും ഉണ്ടാക്കിയിട്ടില്ല. പല യൂറോപ്യന്‍ രാജ്യങ്ങളും ആണവ് നിലയങ്ങള്‍ ക്രമേണ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജപ്പാനും നി ആണവ നിലയങ്ങളുണ്ടാക്കില്ല. അതിന്റെ കരണങ്ങള്‍ പലതാണ്. ഏറ്റവും പ്രധാനം  ആണവ നിലയത്തിന്റെ ആയുസ് 50 വര്‍ഷങ്ങളാണ്. അത് കഴിഞ്ഞ് അവ ഡിക്കമ്മീഷന്‍ ചെയ്യണം. വേസ്റ്റുകള്‍ സൂക്ഷിക്കുന്നതിലും വലിയ പ്രശ്നം ഇവ ഡിക്കമ്മീഷന്‍ ചെയ്യുമ്പോള്‍ എന്തു ചെയ്യണമെന്നതാണ്. അതിനു വരുന്ന ചെലവ് അതി ഭീമമാണ്.

    Costs: Fuel, Operation and Waste Disposal

    Costs Related to Waste Management


    Funds Committed for the Nuclear Waste Fund
    $35.8 billion (1/10th of a cent per kWh of electricity generated at nuclear power plants plus interest since 1983). Of the $35.8 billion, $10.8 billion has been spent. Payments to the Nuclear Waste Fund are included in the fuel costs.


    Estimated Cost of Decommissioning

    Per plant $300-500 million—includes estimated radiological, used fuel and site restoration costs—about $300 million, $100-150 million and $50 million, respectively.

    Industry $31.9 billion—about $300 million per reactor. Decommissioning costs are not included in production costs.

    Of the total $31.9 billion estimated to decommission all eligible nuclear plants at an average cost of $300 million, $22.5 billion or about two-thirds have already been funded. The remaining $9.4 billion will be funded over the next 20 years (the average nuclear plant is licensed for 40 years).

    ഇതൊക്കെ മനസിലാക്കിയ ബുദ്ധിയുള്ള മനുഷ്യര്‍ ഇതില്‍ നിന്നും അകലാന്‍ തുടങ്ങുമ്പോഴാണ്, ഇന്‍ഡ്യയില്‍ ഒരു മണ്ടന്‍ ഇതിന്റെ പിന്നാലെ പോകുന്നതും താങ്കളേപ്പോലുള്ള അല്‍പ്പ വിവരക്കാര്‍ അതിനോശാന പാടുന്നതും.

    ReplyDelete
  6. >>>>പിന്നെയുള്ളത് , അപകടങ്ങളെ കുറിച്ചുള്ള ഭീതിയാണ്. അപകടം ഏതിലാണ് ഇല്ലാത്തത്. അപകടം ഉണ്ടാകും എന്ന് ഭയന്ന് ആളുകള്‍ക്ക് വീട്ടില്‍ കുത്തിയിരിക്കാന്‍ പറ്റുമോ? എന്തിലും മനുഷ്യസാധ്യമാ‍യ സുരക്ഷ ഒരുക്കാന്‍ മാത്രമേ സാധിക്കൂ. അതൊക്കെ ആണവ നിലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും കൂടി ചെയ്യുന്നുണ്ട്. <<<<

    അണവ അപകടം മറ്റ് അപകടങ്ങള്‍ പോലെയല്ല. അതുണ്ടാകുന്ന ഇടത്ത് അടുത്ത 1000 വര്‍ഷത്തേക്ക് ആര്‍ക്കും തിരിഞ്ഞു നോക്കാനും ആകില്ല.

    Chernobyl disaster

    The Exclusion Zone

    An area extending 19 miles (31 km) in all directions from the plant is known as the "zone of alienation." It is largely uninhabited, except for a few residents who have refused to leave. The area has largely reverted to forest. Even today, radiation levels are so high that the workers responsible for rebuilding the sarcophagus are only allowed to work five hours a day for one month before taking 15 days of rest. Ukrainian officials estimate the area will not be safe for human life again for another 20,000 years.


    ആണവ അപകടം ഉണ്ടായാല്‍ ജപ്പാനേപ്പോലുള്ള സാമ്പത്തിക ശക്തിക്കു വരെ അടി തെറ്റുന്നു. ഫുക്കുഷിമ അപകടത്തിലെ നഷ്ടം കരണം അവര്‍ക്ക് പോലും അടി തെറ്റി. ഇന്‍ഡ്യയേപ്പൊലുള്ള ഒരു മൂന്നാം ലോക ദരിദ്ര രാഷ്ട്രത്തിന്റെ നട്ടെല്ലു പോലും ഇതുപോലത്തെ ഒരപകടം ഒടിക്കും.

    മനുഷ്യ സാധ്യമായ എല്ലാ സുരക്ഷയും ആണവ നിലയത്തിനൊരുക്കാന്‍ ആകില്ല. മനുഷ്യന്റെ വരുതിക്കു പുറത്തുള്ള ഭൂമി കുലുക്കവും  കടല്‍ ക്ഷോഭവും ഒരു സുരക്ഷക്കും തടയാനും ആകില്ല. ഒരു ചെറിയ ലീക്ക് മതി അതിഭീകര വിനാശമുണ്ടാകാന്‍. അറിഞ്ഞുകൊണ്ട് ഇതുപോലെ ഒരത്യാഹിതം തലക്ക് മീതെ തൂങ്ങികിടക്കാന്‍ സുബോധമുള്ള ആരും സമ്മതിക്കില്ല. അത്രക്കുറപ്പ് താങ്കള്‍ക്കുണ്ടെങ്കില്‍  ഏതെങ്കിലും ആണവ നിലയത്തിന്റെ അടുത്ത് കുടുംബസമേതം താമസിക്കുക.

    ReplyDelete
  7. "ജപ്പാനില്‍ ആണവ നിലയം പൊട്ടിത്തെറിച്ച ശേഷം ആണവ വൈദ്യുതി അപ്പാടെ ഉപേക്ഷിക്കനാണവര്‍ ഇപ്പോള്‍ ശ്രമിക്കുന്നതും".

    Please read the news item here, they just wanted to cool down the public temper. (They restarted the reactors stopped after fukushima)

    http://www.reuters.com/article/2012/07/01/us-japan-nuclear-restart-idUSBRE86008N20120701


    ReplyDelete
  8. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മിക്കവാറും എല്ലാവരും മനസ്സിലാക്കി യിട്ടുള്ള ഒരു വിഷയമാണ് .......മനുഷ്യന്റെ നിലനില്പിനും വികസനത്തിനും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കടിഞ്ഞാണില്ലാതെ തുടര്‍ന്നാല്‍ അത് സര്‍വ നാശത്തിനു വഴിവെക്കും എന്നത് ഏറെക്കുറെ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഒരു വസ്തുത ആണ് .....അതുകൊണ്ടു തന്നെ ഏതൊരു വന്‍കിട പദ്ധതിയും വളരെ വിപുലമായ പരിസ്ഥിതി പഠനങ്ങള്‍ നടത്തിയതിനു ശേഷമേ നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക് വരുകയുള്ളൂ .....

    ഇന്നിപ്പോള്‍ കൂടം കുളം ആണവ നിലയത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് , അരല്പകാലം മുന്‍പ് മുല്ലപെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ , തെറ്റിധാരണ കളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രചാരണങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ അകാരണമായ അടിസ്ഥാനരഹിതമായ ഭീതി സൃഷ്ടിച്ചു ഒരു വൈകാരികമായ പ്രതികരണം അവരില്‍ നിന്നും ഉണ്ടാക്കി എടുക്കുന്ന ഒരു സാഹചര്യം ചില ആളുകള്‍ അവരുടെ രാഷ്ട്രീയമോ മറ്റെന്തെകിലുമോ നേട്ടങ്ങള്‍ക്കായി മുതലെടുക്കുന്നു എന്നതാണ്

    ഈ പ്രൊജക്റ്റ്‌ പരിസ്ഥിതി പഠനങ്ങള്‍ നടത്തി അംഗീകരിച്ചു നിര്‍മാണം പൂര്‍ത്തി ആവുന്നത് വരെയും ഇല്ലാതിരുന്ന ആശങ്കകള്‍ ജപ്പാനില്‍ ഒരു ആണവ നിലയം അപകടത്തില്‍ പെട്ട് എന്നത് കൊണ്ടു മാത്രം ഉണ്ടാക്കിയെടുത്തിട്ടു അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രൊജക്റ്റ്‌ ഉപേക്ഷിക്കുവാന്‍ പര്യാപ്തമാണെന്ന് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല . ( അപകടത്തെ തുടര്‍ന്നു ജപ്പാന്‍ ആണവ നിലയങ്ങള്‍ അടച്ചു എന്നത് ശരിയാണെങ്കിലും ഇപ്പോഴവര്‍ ഒന്നൊന്നായി വീണ്ടും പ്രവര്‍ത്തനക്ഷമം ആക്കി കൊണ്ടിരിക്കുന്നു .....ആണവ നിലയങ്ങള്‍ അടുത്ത 30 വര്‍ഷങ്ങളില്‍ phase out ചെയ്യാനുള്ള proposal ഇതുവരെയും അം ഗീകരിക്കപ്പെട്ടിട്ടും ഇല്ല ) ഏതെങ്കിലും മേഖലയില്‍ ഒരു അപകടം ഉണ്ടായാല്‍ ഇനി മേലില്‍ ആ മേഖലയില്‍ ഒരു പ്രവര്‍ത്തനവും വേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ മാനവ രാശിയുടെ പുരോഗതി എന്നേ മുരടിച്ചു പോയേനേ.


    അമേരിക്കയില്‍ കഴിഞ്ഞ 30 വര്‍ഷമായി ആണവ നിലയങ്ങള്‍ കമ്മീഷന്‍ ചെയ്തില്ല എന്നത് അവരുടെ പലവിധ താല്പര്യങ്ങള്‍ മൂലം എടുക്കുന്ന ഒരു തീരുമാനം എന്നേ കാണേണ്‍ടൂ ......അമേരിക്കകാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം നമ്മള്‍ ചെയ്യണം എന്ന് പറയുന്നത് എത്രമാത്രം തെറ്റായ ഒരു വാദഗതിയാണോ അതിന്റെ തന്നെ മറ്റൊരു പതിപ്പാണ്‌ അമേരിക്കകാര്‍ ചില കാര്യങ്ങള്‍ ചെയ്യുന്നില്ല അതുകൊണ്ടു നമ്മളും ചെയ്തുകൂടാ എന്ന് പറയുന്നത് ......വളരെ ശക്തമായ പരിസ്ഥിതി സംരക്ഷണ അവബോധം ഉള്ള , ഇന്നിപ്പോള്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന ഫ്രാന്‍സില്‍ രാജ്യത്തിന്റെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 78 ശതമാനം ആണവോര്‍ജം ആണെന്നത് എന്തുകൊണ്ട് ഇവിടുത്തെ പരിസ്ഥിതി വാദികളുടെ കണ്ണില്‍ പെടുന്നില്ലാ ?

    ReplyDelete
  9. ( അപകടത്തെ തുടര്‍ന്നു ജപ്പാന്‍ ആണവ നിലയങ്ങള്‍ അടച്ചു എന്നത് ശരിയാണെങ്കിലും ഇപ്പോഴവര്‍ ഒന്നൊന്നായി വീണ്ടും പ്രവര്‍ത്തനക്ഷമം ആക്കി കൊണ്ടിരിക്കുന്നു .....ആണവ നിലയങ്ങള്‍ അടുത്ത 30 വര്‍ഷങ്ങളില്‍ phase out ചെയ്യാനുള്ള proposal ഇതുവരെയും അം ഗീകരിക്കപ്പെട്ടിട്ടും ഇല്ല )

    അനന്ത്,

    ഈ പ്രസ്താവന തെറ്റാണ്. 2040 ആകുമ്പോഴേക്കും എല്ലാ ആണവ നിലയങ്ങളും അടച്ചുപൂട്ടാനാണവര്‍ തീരുമാനിച്ചിരിക്കുന്നത്.

    Japan to phase out nuclear power by 2040

    Japan has announced it will phase out nuclear power over the next three decades, in the wake of mounting resistance to the energy source after last year's Fukushima disaster.

    Tokyo plans to permanently shut down its reactors by 2040, bringing the country in line with Italy, Switzerland and Germany, which has said it will wean itself off nuclear power by 2022

    "The government will introduce every possible policy resource that would enable nuclear power generation to be at zero during the 2030s," said a government paper released Friday.

    The new energy policy calls for shutting down reactors more than 40-years-old, not building any new nuclear reactors and only restarting existing reactors if they pass standards issued by a new regulatory agency.

    ReplyDelete
  10. <<<<ഇന്നിപ്പോള്‍ കൂടം കുളം ആണവ നിലയത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് , അരല്പകാലം മുന്‍പ് മുല്ലപെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ , തെറ്റിധാരണ കളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രചാരണങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ അകാരണമായ അടിസ്ഥാനരഹിതമായ ഭീതി സൃഷ്ടിച്ചു ഒരു വൈകാരികമായ പ്രതികരണം അവരില്‍ നിന്നും ഉണ്ടാക്കി എടുക്കുന്ന ഒരു സാഹചര്യം ചില ആളുകള്‍ അവരുടെ രാഷ്ട്രീയമോ മറ്റെന്തെകിലുമോ നേട്ടങ്ങള്‍ക്കായി മുതലെടുക്കുന്നു എന്നതാണ്<<<<


    അനന്ത്,

    മുല്ലപെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ തെറ്റിധാരണ കളെ അടിസ്ഥാനമാക്കി ഒരു പ്രചാരണവും നടന്നിട്ടില്ല. 50 വര്‍ഷത്തെ ആയുസേ ഉള്ളു എന്നും പറഞ്ഞ് 120 വര്‍ഷം  മുമ്പ് പണുത ഒരണക്കെട്ടാണത്. അത് അനന്തകലത്തോളം ഇതുപോലെ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കാന്‍ ആകില്ല. ഇന്നല്ലെങ്കല്‍ നാളെ അത് ഇടിഞ്ഞ് വീഴും. ഇതു വരെഅതുണ്ടായില്ല എന്നത് അതൊരിക്കലും ഉണ്ടാകില്ല എന്നതിന്റെ തെളിവല്ല.

    തമിഴ് നാടിനു വെള്ളം വേണമെങ്കില്‍ വേരെ വഴികള്‍ നോക്കണം. അതാണു പ്രയോഗിക വഴി. അല്ലാതെ ആയുസെത്തിയ ഒരണക്കെട്ടില്‍ നിന്നും എന്നത്തേക്കും വെള്ളം വേണമെന്ന വാശി ഒരു തരം ഭീകരതയാണ്.

    അടിസ്ഥനരഹിതമായോ അകാരണമായോ ഒരു ഭീതി ആരിലും ഉണ്ടാക്കി ഒരു പ്രചരണവും നടത്തുന്നില്ല. കാരണവും അടിസ്ഥാനവുമുള്ള ഭീതിയാണത്. ആണവ അപകടം ഉണ്ടായപ്പോള്‍ ജപ്പാനില്‍ സംഭവിച്ചതും അതാണ്. ഇന്നത്തെ നില അനുസരിച്ച് വളരെ ഫലപ്രദമായ സുരക്ഷക്രമീകരണങ്ങളൊക്കെ അവിടെ ഉണ്ട്. എന്നിട്ടും അവര്‍ ഈ സുരക്ഷിതമയ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഒരു സമയ ക്രമം രൂപപെടുത്തിയിരിക്കുന്നു. അത് ജനങ്ങളുടെ ഭീതി അകറ്റുന്നു. മുല്ലപ്പെരിയാറിലും അത് വേണം. അത് ഇന്നോ നാളെയോ പൊളിച്ചു കളയണമെന്നല്ല അതിന്റെ അര്‍ത്ഥം. സമീപഭാവിയില്‍ പൊളിച്ചു നീക്കാനുള്ള സമയക്രമം ആവിഷ്കരിക്കണം. അപ്പോള്‍ ജനങ്ങളുടെ ഭീതി മാറും. ഉത്തരവാദപ്പെട്ട ഭരണ കൂടങ്ങളൊക്കെ ലോകം മുഴുവന്‍ അതാണു ചെയ്യുന്നതും.

    പ്രക്രുതി ദുരന്തങ്ങള്‍ ഒരു വിദഗ്ദ്ധ സമിതിയുടെയും പരിധിയില്‍ ഒതുങ്ങില്ല. 100 വര്‍ഷം മുമ്പുള്ള സാങ്കേതിക വിദ്യ കാലഹരണപ്പെട്ടതാണെന്ന തിരിച്ചറിവാണ്, ഏത് വിദഗ്ദ്ധനും വേണ്ടത്. വിദഗ്ദ്ധന്‍മാര്‍ക്കതില്ലാതെ വരുമ്പോള്‍ അവരുടെ കുഴലൂത്തുകാര്‍ക്കും അതുണ്ടാകാന്‍ സാധ്യതയും ഇല്ല.

    ReplyDelete
  11. "നിലയം ഒരു തരത്തിലുമുള്ള റേഡിയേഷനോ പരിസരമലിനീകരണമോ ഉണ്ടാക്കുകയില്ല."

    ഈ പരിസരമലിനീകരണം എന്ന വാക്കിനു മാഷിന്റെ ഡെഫിനിഷൻ എന്താണു എന്ന് ഒന്നു വ്യക്തമാക്കിയിരുന്നുവെങ്കിൽ നന്നായിരുന്നു...

    കൂടം‌കുളത്തെ നിലയത്തിലെ ചൂട് അകറ്റാൻ തൊട്ടടുത്തുള്ള കടലിലേയ്ക്ക് കുഴൽ ഇറങ്ങി പോകുന്നില്ലയോ? ആ കുഴലിലെ ചൂട് വെള്ളത്തെ തണുപ്പിച്ച് വരുമ്പോഴേയ്ക്കും ആ പ്രദേശത്തെ വെള്ളത്തിനും ആവസവ്യവസ്ഥയ്ക്കും എന്ത് സംഭവിക്കുമെന്ന് ഒന്ന് പറഞ്ഞ് തരുമോ (പണ്ട് നമ്മൾ പഠിച്ച് മറന്ന ഹൈസ്കൂൾ പാഠത്തിൽ നിന്ന് മതി) ;))

    അമേരിക്ക പോലും പേടിച്ചാണു ആണവ വേയ്സ്റ്റുകൾ സൂക്ഷിക്കുന്നത്. തീവ്രവാദികളുടെ കയ്യിൽ നിന്ന് എങ്ങിനെ ഇത് രക്ഷിച്ചു നിർത്താം എന്നാണു അവർ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.

    ഇനി ഈ വേയ്സ്റ്റുകൾ നൂറോ ഇരുനൂറോ വർഷത്തേയ്ക്കല്ല മറിച്ച് പതിനായിരക്കണക്കിനു (അതോ ലക്ഷക്കണക്കിനു) വർഷങ്ങൾ സൂക്ഷിക്കണം. അപ്പോൾ ഈ സാധനത്തിന്റെ സുരക്ഷ എന്ന് പറയുന്നത് എത്രമാത്രം ഗൌരവകരമാണെന്ന് മാഷ് തന്നെ ഒന്നു പറഞ്ഞ് തരൂ ;)

    ReplyDelete
  12. മുല്ലപെരിയാര്‍ വിഷയത്തില്‍ അനാവശ്യമായ ഭീതി പരത്തിയത് അണക്കെട്ട് അത്യാസന്ന നിലയില്‍ ആണ് അതിന്റെ അടുത്തു പോകുന്നവര്‍ life jacket കരുതണം എന്ന മട്ടില്‍ പ്രചരണം നടത്തിയവര്‍ ആണ് .....അവരൊക്കെ 50000 ഇല്‍ തുടങ്ങി 50 ലക്ഷം വരെ ആള്നാശത്തിന്റെ കഥകളും പ്രചരിപ്പിച്ചു ......50 വര്ഷം കാലാവധി എന്ന് പറഞ്ഞു 115 വര്ഷം ഇല്ലാതിരുന്ന ഭീതി 116 ആം വര്ഷം ഉണ്ടാക്കി ( പക്ഷെ എന്തുകൊണ്ടോ ഒരു വര്ഷം കൂടി കാലപ്പഴക്കം കൂടിയെന്നാലും 117 ആം വര്ഷം അത്രയ്ക്ക് ഭീതി ഉള്ളതായി തോന്നുന്നില്ല ! ).......ഭൂകമ്പം ഉണ്ടാകുന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കി ......റിക്ടര്‍ സ്കയിലില്‍ 6 നു മുകളില്‍ തീവ്രതയില്‍ ഭൂകമ്പം ഉണ്ടായാല്‍ മാത്രമേ അത് അണക്കെട്ടിന്റെ നിലനില്പിന് ഭീഷണി ഉണ്ടാക്കുന്നുള്ളൂ എന്ന വിദഗ്ധരുടെ അഭിപ്രായത്തിനു ആരും വിലകല്പിച്ചില്ല .....2 നു താഴെയുള്ള ചെറു ചലനങ്ങള്‍ വരെ മുല്ലപെരിയാരിനു സമീപം ഭൂകമ്പം എന്ന് വെണ്ടക്ക നിരത്തിയവരും ഭീതിക്ക് ആക്കം കൂട്ടി .....ഇപ്പോള്‍ 2 ഉം 3 ഉം ഒക്കെ ആയാല്‍ നാളെ 5 ഉം 6 ഉം ആയിക്കൂടെ എന്ന് ചോദിച്ചത് കെ എം മാണി എന്ന തഴക്കവും പഴക്കവും ഉള്ള രാഷ്ട്രീയ നേതാവാണ്‌ .......റിക്ടര്‍ സ്കെയില്‍ logarithmic ആണെന്നും അതില്‍ 2 രേഖപ്പെടുത്തുന്ന പ്രകംപനതിന്റെ 1000 ഇരട്ടി തീവ്രത ഉണ്ടായാലേ 5 ഉം 10000 ഇരട്ടി ആയാലേ 6 ഉം ഒക്കെ ആവൂ എന്ന് ആരും പറഞ്ഞു കൊടുത്തതായി അറിവില്ല .......

    കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക അതോടൊപ്പം കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക രീതിയില്‍ കരാര്‍ പുതുക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് വളരെ calibrated approch ഇലൂടെ ശരിയായ ദിശയില്‍ നിയമ നടപടികള്‍ എടുത്തിരുന്ന ശ്രീ പ്രേമചന്ദ്രന്റെ ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി വൈകാരിക വിളവെടുപ്പ് നടത്തിയ പീ ജെ ജോസഫും കൂട്ടരും ....ഇന്നിപ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാവുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു

    ReplyDelete
  13. >>>>ഏതെങ്കിലും മേഖലയില്‍ ഒരു അപകടം ഉണ്ടായാല്‍ ഇനി മേലില്‍ ആ മേഖലയില്‍ ഒരു പ്രവര്‍ത്തനവും വേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ മാനവ രാശിയുടെ പുരോഗതി എന്നേ മുരടിച്ചു പോയേനേ.<<<<<

    അനന്ത്,

    മറ്റേത് മേഘലയിലും അപകടം ഉണ്ടാകുന്നതിന്റെ ആഘാതമല്ല ഒരു ആണവ അപകടം ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത്. അത് ഞാന്‍ അനന്തിനെ പറഞ്ഞു ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നു കരുതട്ടെ.

    Concorde എന്ന ശബ്ദാതിവേഗ വിമാനം അതിന്റെ ആയുസില്‍ ഒരിക്കല്‍ മാത്രമേ അപകടമുണ്ടാക്കിയുള്ളു. പക്ഷെ അതേ തുടര്‍ന്ന് അവര്‍ എല്ലാ വിമാനങ്ങളും ഡിക്കമ്മിഷന്‍ ചെയ്തു.

    ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍  കൊറിയ കമ്മീഷന്‍ ചെയ്ത രണ്ട് ആണവ നിലയങ്ങള്‍ സാങ്കേതിക തകാരാറിന്റെ പേരില്‍ ഇന്ന് പ്രവര്‍ത്തനം ​നിറുത്തി വയ്ച്ചിരിക്കുന്നു.

    Two South Korea nuclear reactors shut down

    wo South Korean 1,000-megawatt nuclear reactors were shut down on Tuesday at separate plants, both as a result of unrelated systems malfunctions, operators said.

    The state-run Korea Hydro and Nuclear Power (KHNP) said there was no apparent danger of a radiation leak at either


    reactor - at Yeonggwang on the southwest coast and Shingori on the southeast coast.
    "There is no correlation between the two incidents," a KHNP spokesman told AFP.

    The Shingori reactor, near the city of Busan, was shut down after a warning signal at 8.10am (2310 GMT Monday).

    "There was a malfunction in the reactor's control rod, but the reactor is now stable with no danger of a radiation leak," the spokesman said.

    It is the first time the reactor has been shut down since it began operations in February last year.

    Doubts over safety standards were fuelled in May when five senior engineers were charged with trying to cover up a potentially dangerous power failure at South Korea's oldest nuclear plant.

    The five, including a 55-year-old chief engineer at the Gori-1 reactor, were accused of violating a law on nuclear safety.

    The reactor, built in 1978 near the southern city of Busan, briefly lost mains power on February 9 and the emergency generator failed to kick in. The power cut caused cooling water to stop circulating.

    ഇതിനു മുന്നേ തകരറുകള്‍ മൂടി വച്ചു എന്നതിന്റെ പേരില്‍ കുറച്ച് ശാസ്ത്രജ്ഞരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം മൂടി വയ്ക്കുന്ന ഇന്‍ഡ്യയില്‍ അതുപോലെ ഒന്ന് സംഭവിച്ചാലുള്ള അവസ്ഥ ഭീതിപ്പെടുത്തുന്നതാണ്.

    ReplyDelete
  14. >>>>..വളരെ ശക്തമായ പരിസ്ഥിതി സംരക്ഷണ അവബോധം ഉള്ള , ഇന്നിപ്പോള്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന ഫ്രാന്‍സില്‍ രാജ്യത്തിന്റെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 78 ശതമാനം ആണവോര്‍ജം ആണെന്നത് എന്തുകൊണ്ട് ഇവിടുത്തെ പരിസ്ഥിതി വാദികളുടെ കണ്ണില്‍ പെടുന്നില്ലാ ?<<<<<

    അനന്ത്,

    കണ്ണില്‍ പെടുന്നില്ല എന്ന് താങ്കള്‍ മനസിലാക്കിയിരിക്കുന്നതാണ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നല്‍കിയിരുന്ന ഒരു തെരഞ്ഞെടുപ്പു വാഗ്ദാനം ആണവോര്‍ജ്ജം പടിപടിയായി നിറുത്തുക എന്നതായിരുന്നു. അതിനനുസരിച്ച തീരുമാനവും എടുത്തു കഴിഞ്ഞു.


    France's Hollande outlines 'green' energy policy

    President Francois Hollande Friday pledged to close France's oldest operational nuclear plant in 2016 and rejected seven proposals for shale gas exploration on health and environment concerns.

    "The Fessenheim plant which is the oldest in our country, will be closed at the end of 2016 in conditions that will guarantee the supply needs of the region... and safeguard all jobs," he said at the start of a two-day energy conference.

    France, the world's most nuclear-dependent country, operates 58 reactors and has been a leading international proponent of atomic energy.

    But in a deal with the Greens before this year's parliamentary and presidential elections, Hollande's Socialist party promised to cut reliance on nuclear energy from more than 75 percent to 50 percent by shutting 24 reactors by 2025.

    ReplyDelete
  15. >>>>അമേരിക്കയില്‍ കഴിഞ്ഞ 30 വര്‍ഷമായി ആണവ നിലയങ്ങള്‍ കമ്മീഷന്‍ ചെയ്തില്ല എന്നത് അവരുടെ പലവിധ താല്പര്യങ്ങള്‍ മൂലം എടുക്കുന്ന ഒരു തീരുമാനം എന്നേ കാണേണ്‍ടൂ ......<<<<<

    അനന്ത്,

    അവര്‍ക്ക് ഒരു താല്പര്യമേ ഇക്കാര്യത്തിലുള്ളു. സുരക്ഷ. അവര്‍ക്കും വൈദ്യുതി ആവശ്യമുണ്ട്. ഭാവിയിലേക്ക് കൂറ്റുതല്‍ ആവശ്യമുണ്ട്. പക്ഷെ അതിനു വേണ്ടി അവര്‍ ആണവ വൈദ്യ്തി പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രമല്ല ആണവ വേസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത് അതീവ ദുഷ്കരവുമാണ്. സുകുമാരന്‍ ഇവിടെ പറഞ്ഞപോലെ ഒന്നും അവിടെ നടപ്പാക്കാന്‍ അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ല. ജനങ്ങള്‍ എതിര്‍ക്കുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ളതുകൊണ്ട് അവര്‍ അതൊക്കെ കേള്‍ക്കുന്നു.

    ഇവിടെ സുകുമാരന്‍ കൊട്ടിഘോഷിക്കുന്ന Deep Repository എന്ന സ്വപ്നവുമായി കുറേക്കാലം നടന്നിട്ട് ഇപ്പോള്‍ അവര്‍ അതുപേക്ഷിച്ചു.

    Yucca Mountain

    I am proud that after over two decades of fighting the proposed Yucca Mountain nuclear waste dump, the project is finally being terminated.

    The proposal to dump nuclear waste at Yucca Mountain threatened the health and safety of Nevadans and people across our nation. Yucca Mountain, which is 90 miles northwest of Las Vegas, is simply not a safe or secure site to store nuclear waste for any period of time.

    Terminating the Dump

    Today, the fate of the Yucca Mountain project has never been clearer. The President and his Administration have made it clear that Yucca Mountain is not a workable option. The Yucca Mountain project no longer receives any federal funding, Department of Energy’s Yucca Mountain project office has been closed, and the Nuclear Regulatory Commission has discontinued its review of the application to begin construction at Yucca Mountain.

    Panel: Start now to replace Yucca Mountain nuclear dump

    WASHINGTON (AP) – The United States should immediately start looking for an alternative to replace the failed Yucca Mountain nuclear waste dump in Nevada, which cost an estimated $15 billion but was never completed, a presidential commission said Thursday.

    In its final report, the 15-member commission said the government also must prepare for the eventual large-scale transportation of spent nuclear fuel from storage sites across the country to the new site — or to interim storage facilities yet to be built.

    ഇനി എന്ത് എന്നത് അവര്‍ക്കിപ്പോള്‍ വലിയ ചോദ്യചിഹ്നമാണ്.

    If not Yucca Mountain, then what?

    In the short term, irradiated reactor fuel should be stored as safely as possible on site or as close to the point of generation as possible for an interim period (several decades) that would be long enough to allow a long-term management plan to be implemented. In light of the attacks of September 11, IEER has recommended on-site or close-to-site subsurface dry storage of spent fuel, in the type of structures built for the storage of the vitrified high-level wastes at the DOE’s Savannah River Site in South Carolina. This would reduce the risk of large-scale catastrophe in case of a terrorist attack. The federal government should use monies from the Nuclear Waste Fund to pay for additional on-site storage necessitated by delays in the repository program.
    For the long-term, more basic research on various geologic settings is needed before sites for permanent disposal of radioactive waste can be scientifically screened. IEER recommends three broad approaches for waste storage research: geologic disposal on land, sub-seabed disposal, and upper mantle disposal. The main aim would be to yield sufficient data and analysis in one to two decades to enable a comparison between these options. Repository types need to be considered in tandem with the development of engineered barriers that mimic natural materials and structures that retard the migration of radioactivity for millions of years or more.

    ReplyDelete
  16. >>>>അമേരിക്കകാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം നമ്മള്‍ ചെയ്യണം എന്ന് പറയുന്നത് എത്രമാത്രം തെറ്റായ ഒരു വാദഗതിയാണോ അതിന്റെ തന്നെ മറ്റൊരു പതിപ്പാണ്‌ അമേരിക്കകാര്‍ ചില കാര്യങ്ങള്‍ ചെയ്യുന്നില്ല അതുകൊണ്ടു നമ്മളും ചെയ്തുകൂടാ എന്ന് പറയുന്നത്.<<<<<

    അനന്ത്,

    അതല്ലല്ലൊ ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. മറ്റുള്ളവരുടെ പരാജയങ്ങളില്‍ നിന്നും സുബോധമുള്ളവര്‍ പാഠം പഠിക്കും. പണവും സാങ്കേതിക വിദ്യയും ഉള്ള അമേരിക്കക്ക് ന്യൂക്ളിയര്‍ വേസ്റ്റ് ഡിസ്പോസലിനിതു വരെ ഫലപ്രദമായ വഴി കണ്ടെത്താനായിട്ടില്ല. ഇതു വരെ അവിടെ കുമിഞ്ഞു കൂടിയിരിക്കുന്നത് 70000 ടണ്‍ ആണവ വേസ്റ്റാണ്. അത് ഓരോ അമേരിക്കക്കാരന്റെയും ഉറക്കം കെടുത്തുന്നു. ഇതില്‍ ഒരു ടണ്‍ വേസ്റ്റ് നിറച്ച ഒരു വിമാനം ഏതെങ്കിലും  ഒരമേരിക്കന്‍ നഗരത്തിനു മുകളിലൂടെ ഏതെങ്കിലും ഒരു ഭീകരന്‍ പറത്തിയാല്‍ എന്തു ചെയ്യും? അയാള്‍ തന്നെ അതുകൊണ്ടുപോയി ഇടിച്ചാലും അതിനെ വെടി വച്ചിട്ടാലും ഫലം ഒന്നു തന്നെ. അതു മാത്രമല്ല. ഇറാനിപ്പോള്‍ സമാധന ആവശ്യത്തിനായി ആണവ പദ്ധതി നടപ്പക്കിക്കൊണ്ടിരിക്കുന്നു. അമേരിക്ക ഇതു വരെ സമാധാനത്തിനു വേണ്ടി കൊണ്ടു നടന്നതിന്റെ വേസ്റ്റാണ്, 70000 ടണ്‍. അമേരിക്കയെ വലിയ ചെകുത്താനെന്നും ഇസ്രായേലിനെ ചെറിയ ചെകുത്താനെന്നും വിളിക്കുന്ന ഇറാനിലെ തല തിരിഞ്ഞ മുക്രിമാര്‍ വേണമെങ്കില്‍ ഈ വേസ്റ്റ് ഏതെങ്കിലും ഇസ്ലാമിക ഭീകരന്‍ വശം കൊടുത്തയക്കും. ഇസ്രയേലിനെ ഭൂമുഖത്തു നിന്നും  തുടച്ചു മാറ്റാനും അമേരിക്കയെ ബാക്കിയുള്ള പാഠം പഠിപ്പിക്കാനും ഒക്കെ. ഇസ്രയേലിനെ തുടച്ചു മാറ്റും എന്നാണ്, ഇറാന്‍ പ്രസിഡണ്ട് ഇപ്പോഴു പറയുന്നത്.

    അമേരിക്കക്കാര്‍ ഇത്രയേറെ ഈ ഭസ്മാസുരനെ പേടിക്കുന്നു എങ്കില്‍ സുരക്ഷയുടെ കാര്യത്തില്‍ പാളിച്ചകള്‍ മാത്രമുള്ള മൂന്നാം ലോക രാജ്യങ്ങള്‍ അതിലേറെ പേടിക്കേണ്ടതില്ലേ.

    ReplyDelete
  17. >>>>.
    Japan drops plans to phase out nuclear power by 2040<<<<<


    അനന്ത്,

    വ്യവസായ ലോബി സമ്മതിക്കുന്നില്ല. മുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിമാരുടെ പണത്തിനുള്ള ആര്‍ത്തിയാണു ജനങ്ങളുടെ സുരക്ഷക്കും  മുകളില്‍.

    Japan drops plans to phase out nuclear power by 2040

    Cabinet fails to commit to no-nuclear option by agreed deadline amid pressure from business lobby.

    Japan has effectively abandoned a commitment to end its reliance on nuclear power by 2040 amid pressure from the country's business lobby, dropping a deadline recommended by a cabinet panel only days ago.

    The cabinet on Tuesday gave only a vague endorsement of the panel's report, released last Friday, and dropped any mention of plans to complete the phase-out some time in the 2030s.

    The panel's recommendation was based on a two-month public consultation on Japan's future energy mix, in which the no-nuclear option proved far more popular than two other choices that involved a limited role for nuclear.

    The deputy prime minister, Katsuya Okada, said ditching the deadline did not mean the government had abandoned its goal of a nuclear-free future.

    "We aim to have zero nuclear power by the 2030s, but we have never said we will achieve zero by that date," he told a group of European journalists. But he conceded that a nuclear phase-out was "the wish of a large number of Japanese people".

    Data released last month showed 90% of comments solicited from the public during the consultation favoured the abolition of nuclear power, while only 4% wanted it to remain part of the country's future energy mix.

    പൊതു സമ്പര്‍ക്ക പരിപടിയില്‍ 90% ആളുകളും ആണവ വൈദ്യുതി വേണ്ട എന്നാണു പറഞ്ഞത്. സര്‍ക്കര്‍ തീരുമാനിച്ചിട്ടും വ്യവസായ ലോബി അതിനെ എതിര്‍ത്തു പരാജയപ്പെടുത്തി. ജനാധിപത്യമെന്നൊക്കെ പറയുന്നതിന്റെ അര്‍ത്ഥം ഇത്രയൊക്കെയേ ഉള്ളു. ആധിപത്യം ജനങ്ങളുടെ അല്ല. പണത്തിന്റെയാണ്.

    സമയ പരിധി നിശ്ചയിച്ചില്ല എന്നേ ഉള്ളു. ആണവ മുക്ത ഭാവി സംബന്ധിച്ചവര്‍ക്ക് യാതൊരു സന്ദേഹവുമില്ല.

    ReplyDelete
  18. >>>>.
    50 വര്ഷം കാലാവധി എന്ന് പറഞ്ഞു 115 വര്ഷം ഇല്ലാതിരുന്ന ഭീതി 116 ആം വര്ഷം ഉണ്ടാക്കി ( പക്ഷെ എന്തുകൊണ്ടോ ഒരു വര്ഷം കൂടി കാലപ്പഴക്കം കൂടിയെന്നാലും 117 ആം വര്ഷം അത്രയ്ക്ക് ഭീതി ഉള്ളതായി തോന്നുന്നില്ല ! ).<<<<<


    അനന്ത്,

    അടുത്ത 10 വര്‍ഷത്തേക്കോ 50 വര്‍ഷത്തേക്കോ ഇ അണക്കെട്ട് ഒരു പക്ഷെ തകരില്ല. ഒരു ഭൂമി കുലുക്കം വന്നാല്‍ നാളെ തകരും. തലയില്‍ അല്‍പ്പമെങ്കിലും ആള്‍താമസമുള്ള ആരും കാലഹരണപെട്ട ഒരണക്കെട്ട് പരീക്ഷണത്തിനായി നില നിറുത്തില്ല. അതിനു പക്ഷെ തലയില്‍ ആള്‍താമസം വേണം.

    ആണവ നിലയമായാലും അണക്കെട്ടായാലും അതിന്റെ ആയുസു കഴിയുമ്പോള്‍ ഡിക്കമ്മീഷന്‍ ചെയ്യണമെന്നത് സാമാന്യ യുക്തി. അതില്ലാത്ത കുറച്ച് ജന്തുക്കളാണ്, നമ്മെ ഭരിക്കുന്നതെന്നത് നമ്മുടെ ദുര്യോഗം.

    അണക്കെട്ടിന്റെ താഴെ ജീവിക്കുനവര്‍ക്ക് കഴിഞ്ഞ വര്‍ഷമൊന്നുമല്ല ഭീതി ഉണ്ടായത്. വര്‍ഷങ്ങള്ലായി അതുണ്ട്. അവര്‍ സമരം ചെയ്യുന്നുണ്ടായിരുന്നു. താങ്കളൊന്നും അതറിയാത്തത അവരുടെ കുറ്റമല്ലല്ലോ. മന്‍ മോഹന്‍ സിംഗോ മറ്റേതു വിദഗ്ധനോ ഇനി സുപ്രീം കോടതിയോ പേടികേണ്ട എന്നു പറഞ്ഞാലും അവരുടെ ഭീതി വിട്ടുമാറില്ല. റിചര്‍ സ്കെയിലിന്റെ അളവു വിളിച്ചു പറഞ്ഞാലൊനും ആ ഭീതി മനസിലാകില്ല. അത് അനുഭവിച്ചു തന്നെ അറിയണം.

    ReplyDelete
  19. >>>>.
    കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക അതോടൊപ്പം കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക രീതിയില്‍ കരാര്‍ പുതുക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് വളരെ calibrated approch ഇലൂടെ ശരിയായ ദിശയില്‍ നിയമ നടപടികള്‍ എടുത്തിരുന്ന ശ്രീ പ്രേമചന്ദ്രന്റെ ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി വൈകാരിക വിളവെടുപ്പ് നടത്തിയ പീ ജെ ജോസഫും കൂട്ടരും ....ഇന്നിപ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാവുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു.<<<<<


    അനന്ത്,

    ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തിയതുകൊണ്ട് കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാവുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞത് ശുദ്ധ വിവരക്കേട്.

    കാലപ്പഴക്കം എന്നത് genuine reason ആണെങ്കില്‍,  ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി വൈകാരിക വിളവെടുപ്പ് നടത്തി എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഈ അണക്കെട്ടിനു കാലപ്പഴക്കമൂണ്ടെന്നത് ഏത് കണ്ണുപൊട്ടനും അറിയാം. ആരെന്തൊക്കെ പറഞ്ഞാലും പ്രചരിപ്പിച്ചാലും ഈ സത്യത്തിനു മാറ്റമില്ല. ഈ ഒറ്റ സംഗതിയെ അടിസ്ഥാനമാക്കി വര്‍ഷങ്ങള്‍ക്ക് മുന്നേ ഇത് ഡികമ്മീഷന്‍ ചെയ്യേണ്ടതയിരുന്നു. പക്ഷെ അതിനുള്ള വിവരമുള്ള ആരെങ്കിലും ഭരിക്കുന്നവരിലും നീതി പീഠത്തിലും ഉണ്ടാകണം. ചെരുപ്പുനക്കികളും ദാസന്‍മാരുമല്ല വേണ്ടത്. മനുഷ്യരാണ്.

    ഒരു നൂറ്റാണ്ടു മുന്നെ ഉള്ള സങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച കാലഹരണപ്പെട്ട ഒരണക്കെട്ട് നില്‍ക്കുമ്പോള്‍ അതിനു താഴെ ജീവിക്കുന്ന മനുഷ്യജാതിയിലുള്ള ആര്‍കും ഭീതി ഉണ്ടാകും. അത് സ്വാഭാവികമാണ്. അവര്‍ വൈകാരികമായി പ്രതികരിക്കുകയും ചെയ്യും. അത് മനുഷ്യ ജാതിയുടെ സ്വഭാവമാണ്. 9/11നു ശേഷം മുസ്ലിം ഭീകരര്‍ എന്നു കേള്‍ക്കുമ്പോള്‍ ഏത് അമേരിക്കക്കാരനും വൈകാരികമായി പ്രതികരിക്കും.അതൊക്കെ മനുഷ്യരുടെ പൊതു സ്വഭാവമാണ്. ജീവിക്കണമെന്ന ആഗ്രഹമുള്ള മനുഷ്യരുടെ.

    ReplyDelete
  20. ഒരു നൂറ്റാണ്ട് മുന്നേ നിര്‍മ്മിച്ച അതേ സ്ഥിതിയില്‍ അല്ല മുല്ലപെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ ഉള്ളത്. അത് ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെ പരമാവധി ബലപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ ഇപ്പോള്‍ നിര്‍മ്മിക്കുന്ന പുതിയ അണക്കെട്ടുകളെക്കാളും ബലിഷ്ഠമാണ് മുല്ലപെരിയാര്‍ അണക്കെട്ട്. ഇനിയും കാലാകാലങ്ങളിലുള്ള ബലപ്പെടുത്തല്‍ മതി അതിന്.

    ജസ്റ്റിസ് കെ.ടി.തോമസ്സിനെ വിശ്വസിക്കുന്നവര്‍ക്ക്, അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ കേള്‍ക്കാം. വീഡിയോ ലോഡ് ആയി വരാന്‍ താമസം നേരിടാമെന്നത്കൊണ്ട് ഓഡിയോ മാത്രം വേര്‍തിരിച്ച് ഞാന്‍ തയ്യാറാക്കിയ ശബ്ദരേഖയുടെ ലിങ്ക് താഴെ. എന്തായാലും മുല്ലപെരിയാര്‍ പൊട്ടാനും പോകുന്നില്ല, അവിടെ പുതിയതൊന്ന് നിര്‍മ്മിക്കാ‍നും പോകുന്നില്ല. അത്പോലെ തന്നെ ഭാവിയിലെ മനുഷ്യര്‍ക്ക് ഊര്‍ജ്ജാവശ്യം നിര്‍വ്വഹിക്കപ്പെടുക ആണവോര്‍ജ്ജം കൊണ്ടുമായിരിക്കും എന്നത് ഉറപ്പ്. വേറെ വഴിയില്ല.

    http://www.youtube.com/watch?v=vtPloric4eo&feature=share&list=UUwQPoq_ceiDM3J9qnJG6YKQ

    ReplyDelete
  21. >>അത്പോലെ തന്നെ ഭാവിയിലെ മനുഷ്യര്‍ക്ക് ഊര്‍ജ്ജാവശ്യം നിര്‍വ്വഹിക്കപ്പെടുക ആണവോര്‍ജ്ജം കൊണ്ടുമായിരിക്കും എന്നത് ഉറപ്പ്. വേറെ വഴിയില്ല.<<<

    ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കുന്ന, ചെലവഴിക്കേണ്ടി വരുന്ന അമേരിക്ക പോലുള്ള രാജ്യങ്ങള്‍ എന്തുകൊണ്ട് 30 വര്‍ഷം മുമ്പേ ഇത് വേണ്ടെന്ന് തീരുമാനിച്ചു ?. എന്ന ചോദ്യത്തിന് എന്തെങ്കിലും ഉത്തരമുണ്ടോ ?

    ReplyDelete
  22. ആണവനിലയങ്ങള്‍ക്ക് ഉപയോഗിക്കുന്ന പണത്തിന്റെ വളരെ ചെറിയ ഒരു വിഹിതം കൊണ്ട് മറ്റു ഊര്‍ജസ്രോതസുകളെ ഉപയോഗപ്പെടുത്താമെന്നും. അതിലൂടെ കുറഞ്ഞ ചെലവില്‍ ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാകുമെന്നും കേട്ടിരുന്നു. സുകുമാരന്‍ സാറ്‍ അതിനെക്കുറിച്ച് ഒരു പഠനം നടത്തുന്നത് നന്നായിരിക്കും..

    ReplyDelete
  23. മുല്ലപെരിയാര്‍ വിഷയത്തില്‍ അനാവശ്യമായ ഭീതി പരത്തി എന്നത് യാഥാര്‍ത്ഥ്യം .....ഇന്നിപ്പോള്‍ ആരും life jacket ഒന്നും ഇട്ടു വിലസുന്നില്ല .....ഉടന്‍ മരിക്കാന്‍ പോവുന്ന ലക്ഷങ്ങളുടെ കണക്കും പറയുന്നില്ല ....ഒരു വര്ഷം മുന്‍പ് അങ്ങിനെയൊക്കെ ചെയ്ത കാര്യമാണ് ഭീതി പരത്തിയത്

    ഭൂകമ്പ സാധ്യത യെ കുറിച്ച് തെറ്റായ ധാരണ മാറ്റാനാണ് റിക്ടര്‍ സ്കെയില്‍ logarithmic ആണെന്നും അവിടെ 3 ഇല്‍ അധികം തീവ്രതയുള്ള ഭൂകമ്പ സാധ്യത വളരെ താഴ്ന്നതാ ണെന്നും അണക്കെട്ടിനു ഭീഷണി ഉണ്ടാകുന്ന ഭൂകമ്പം 6 നു മുകളില്‍ ഉള്ളതാണെന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിന്റെ 1000 ഇരട്ടി തീവ്രത ഉണ്ടായെങ്കില്‍ മാത്രമേ അപകട സാധ്യത ഉണ്ടാവൂ എന്ന കാര്യം പറയുന്നത് .......ഭൂകമ്പം മൂലമുള്ള അപകട സാധ്യത ഒരു ടണ്‍ ഭാരം താങ്ങുന്ന പാലത്തില്‍ ഏതാനും കിലോ ലോഡ് കയറ്റുന്നത് പോലെ ആണെന്ന് ഇപ്പോള്‍ ഒരു പക്ഷെ കൂടുതല്‍ ആളുകള്‍ മനസ്സിലാക്കിയത് കൊണ്ടാവാം ഇന്നിപ്പോള്‍ അത്ര ഭീതി ആരും പ്രകടിപ്പിച്ചു കാണാത്തത് ( പിന്നെ 6 നു മുകളില്‍ ഉള്ള ഭൂകമ്പം ഉണ്ടായാല്‍ അവിടെ പുതിയ അണക്കെട്ടായാലും അണക്കെട്ട് തന്നെ ഇല്ലെങ്കിലും ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ അളവില്ലാത്തതാവും ) പിന്നെ ഇതൊന്നും മനസ്സിലാക്കാന്‍ കൂട്ടാക്കാതെ അണക്കെട്ട് ഇപ്പോള്‍ തകരും പ്രളയം വരും എന്നൊക്കെ വിലപിക്കുന്നവര്‍ ഭിത്തിയില്‍ ഓടി വരുന്ന തീവണ്ടിയുടെ ചിത്രം വരച്ചിട്ടു അതിനു മുന്നില്‍ ആത്മഹത്യ ചെയ്യാനായി കിടക്കുന്ന ഭ്രാന്തന്‍ ചിത്രകാരനെ പോലെ ആണെന്നെ പറയേണ്ടൂ !

    ഭീതി പരത്തിയത് കൊണ്ടു ഉണ്ടായത് തമിഴ്നാട്ടിലും വൈകാരിക മായ പ്രതികരണങ്ങള്‍ക്ക് അത് വഴി വച്ചു എന്നതും നിയമ വ്യവസ്ഥയിലൂടെ നേടിയെടുക്കാമായിരുന്ന പരിഹാരങ്ങള്‍ അസാധ്യമാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു എന്നതുമാണ്‌ ..... വിവരത്തിന്റെ കുത്തക തന്റേതു മാത്രമാണെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എല്ലാം വിവരക്കെടാണെന്നും വിചാരിക്കുന്നവര്‍ക്ക് ഒരുപക്ഷെ ഇത് മനസ്സിലാക്കുവാന്‍ സാധിക്കില്ലായിരിക്കാം...

    ReplyDelete
  24. മന്‍ മോഹന്‍ സിംഗ് ഇവിടെ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രണ്ടു കൊല്ലം നന്നായി ഭരിച്ചാല്‍ ഇന്ത്യ രക്ഷപെട്ടെനെ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം കൂടിപ്പോയി

    ReplyDelete
  25. >>>>ഒരു നൂറ്റാണ്ട് മുന്നേ നിര്‍മ്മിച്ച അതേ സ്ഥിതിയില്‍ അല്ല മുല്ലപെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ ഉള്ളത്. അത് ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെ പരമാവധി ബലപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ ഇപ്പോള്‍ നിര്‍മ്മിക്കുന്ന പുതിയ അണക്കെട്ടുകളെക്കാളും ബലിഷ്ഠമാണ് മുല്ലപെരിയാര്‍ അണക്കെട്ട്. ഇനിയും കാലാകാലങ്ങളിലുള്ള ബലപ്പെടുത്തല്‍ മതി അതിന്.<<<<<

    കഷ്ടം.

    ഇത്രക്ക് വിവരക്കേട് താങ്കള്‍ക്കുണ്ടെന്ന് മനസിലായിരുന്നില്ല. ആയുസെത്തിയ ഈ പുരാവസ്തുവിന്, ലോകാവസാനം വരെ ഈ കാലാകാലങ്ങളിലൂടെയുള്ള ബലപ്പെടുത്തല്‍ മതി എന്നൊക്കെ പറയുന്ന താങ്കളുടെ തല ശരിക്കും പരിശോധിക്കേണ്ടതുണ്ട്.

    എന്തിനും ഒരായുസ്സുണ്ട് സുകുമാര. താങ്കളുടെ ശരീരവും ഇതുപോലെ കാലാകാലങ്ങളിലൂടെ ബലപ്പെടുത്തി അനന്തകാലം ജീവിക്കാം എന്നു കൂടി പറഞ്ഞാല്‍ എല്ലാം പുര്‍ത്തിയായി. 25 വയസുള്ള ഒരു യുവാവിന്റെ ബലമാണു താങ്കള്‍ക്കെന്നു പറയുമ്പോലെ ഉള്ള വിവരക്കേടാണിത്. എന്തു ബലപ്പെടുത്തല്‍ നടത്തിയാലും താങ്കളുടെ ശരീരത്തിനത് നേടാനാകില്ല.

    ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിനും ഒരതിരുണ്ട്. എന്നും അവര്‍ ക്ഷമിക്കില്ല. ജനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ ഏത് മുല്ലപ്പെരിയാറും പൊളിച്ചു മാറ്റാവുന്നതേ ഉള്ളു. ജനങ്ങളുടെ ആധിപത്യം എന്നു പറയുന്നത് അതാണ്. ജനങ്ങളേക്കൊണ്ട് അത് ചെയ്യിക്കാതെ നോക്കുക എന്നതാണ്, ഉത്തരവാദപ്പെട്ട സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.

    ReplyDelete
  26. >>>>എന്തായാലും മുല്ലപെരിയാര്‍ പൊട്ടാനും പോകുന്നില്ല, അവിടെ പുതിയതൊന്ന് നിര്‍മ്മിക്കാ‍നും പോകുന്നില്ല. <<<<


    മുല്ലപ്പെരിയാര്‍ ഇതുപോലെ നിലനിറുത്തികൊണ്ട് കേരളത്തിനു മുനോട്ട് പോകാനാകില്ല. ഇന്നല്ലെങ്കില്‍ നാളെ അത് പൊളിച്ചു കളയേണ്ടി വരും. സര്‍ക്കാരും കോടതിയും മുന്‍കൈ എടുത്ത് അത് ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ മുന്‍കൈ എടുത്ത് അത് ചെയ്യും.

    അഴിമതില്ലാതാക്കാന്‍ ജനങ്ങള്‍ സംഘടിക്കണം എന്നല്ലേ താങ്കള്‍ പറഞ്ഞത്. അതുപോലെ ഇതിനും ജനങ്ങള്‍ സംഘടിക്കേണ്ടി വരും. അതുണ്ടാകാതെ നോക്കുക എന്നത് ഭരിക്കുന്നവരുടെ കടമയാണ്.

    ReplyDelete
  27. >>>>അത്പോലെ തന്നെ ഭാവിയിലെ മനുഷ്യര്‍ക്ക് ഊര്‍ജ്ജാവശ്യം നിര്‍വ്വഹിക്കപ്പെടുക ആണവോര്‍ജ്ജം കൊണ്ടുമായിരിക്കും എന്നത് ഉറപ്പ്. വേറെ വഴിയില്ല.<<<


    ഭാവിയിലെ ഊര്‍ജ്ജാവശ്യം നിര്‍വഹിക്കാന്‍ പോകുന്നത് ആണവോര്‍ജ്ജം കൊണ്ടായിരിക്കില്ല. മൂന്നാം ലോക രാജ്യങ്ങളിലെ കുറച്ച് വിവരദോഷികള്‍ അത് ചെയ്തേക്കാം. പക്ഷെ പുരോഗമിച്ച ഒരു രാജ്യവും ആണവ വൈദ്യുതിയിലേക്ക് തിരികെ പോകില്ല. അതിന്റെ തെളിവാണി വാര്‍ത്തയില്‍ ഉള്ളത്.

    'Hundreds of problems' at EU nuclear plants

    Hundreds of problems have been found at European nuclear plants that would cost 25bn euros (£20bn) to fix, says a leaked draft report.
    The report - the wording of which could change before Thursday's final version is published - points out that in the EU, 47 nuclear power plants with 111 reactors have more than 100,000 inhabitants living within a circle of 30km.
    In France, Europe's largest nuclear power producer which relies on 58 nuclear reactors for 80% of its electricity, specific failings were found in all 58 nuclear reactors.
    Shortcomings were also reported in the UK. Most of the country's power plants lacked an alternative emergency control room to use if the main one became contaminated by high radiation, says the report.

    വേറെ അനേകം വഴികളുണ്ട്. അതിന്റെ തെളിവുകള്‍ ഇവിടെ ഉണ്ട്.

    Green light to to build Australia's largest solar projects

    U.S. Solar Energy Projects Rose 67% in 4th Quarter

    Development of New Solar Energy Projects in North America

    Europe’s Biggest Solar Power Incentive Bolsters Ukraine: Energy

    As Europe Slashes Subsidies, Renewable Energy Developers Move Into New Markets

    European Solar PV Demonstration Project ECOSOLE Launched

    PM and US President announce new solar projects

    First Solar Bonds Financing $4.6 Billion U.S. Panel Boom

    2012 Renewable Energy Priority Projects


    First Major U.S. Solar Project Approved on Tribal Land


    ReplyDelete
  28. >>>>മുല്ലപെരിയാര്‍ വിഷയത്തില്‍ അനാവശ്യമായ ഭീതി പരത്തി എന്നത് യാഥാര്‍ത്ഥ്യം .....ഇന്നിപ്പോള്‍ ആരും life jacket ഒന്നും ഇട്ടു വിലസുന്നില്ല .....ഉടന്‍ മരിക്കാന്‍ പോവുന്ന ലക്ഷങ്ങളുടെ കണക്കും പറയുന്നില്ല ....ഒരു വര്ഷം മുന്‍പ് അങ്ങിനെയൊക്കെ ചെയ്ത കാര്യമാണ് ഭീതി പരത്തിയത്<<<<

    ഇവിടെ ആരും ഭീതി പരത്തിയിട്ടില്ല. കഴിഞ്ഞ 6 വര്‍ഷങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴെ ജീവിക്കുന്ന ജനങ്ങള്‍ ഭീതിയിലാണ്. അവരുടെ ഭീതിയില്‍ മനുഷ്യ സ്നേഹമുള്ള മലയളികളും പങ്കുകൊണ്ട്. അതു മനുഷ്യത്വം ഉള്ളതുകൊണ്ടു മാത്രമാണ്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ലക്ഷങ്ങള്‍ മരിക്കുമെന്ന സത്യം മറ്റ് മലയാളികളുമുള്‍ക്കൊണ്ടു. ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്നവര്‍ക്ക് അതൊക്കെ മനസിലാകാന്‍ അല്‍പ്പം പ്രയാസമാണ്.

    ReplyDelete
  29. >>>>ഭൂകമ്പ സാധ്യത യെ കുറിച്ച് തെറ്റായ ധാരണ മാറ്റാനാണ് റിക്ടര്‍ സ്കെയില്‍ logarithmic ആണെന്നും അവിടെ 3 ഇല്‍ അധികം തീവ്രതയുള്ള ഭൂകമ്പ സാധ്യത വളരെ താഴ്ന്നതാ ണെന്നും അണക്കെട്ടിനു ഭീഷണി ഉണ്ടാകുന്ന ഭൂകമ്പം 6 നു മുകളില്‍ ഉള്ളതാണെന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിന്റെ 1000 ഇരട്ടി തീവ്രത ഉണ്ടായെങ്കില്‍ മാത്രമേ അപകട സാധ്യത ഉണ്ടാവൂ എന്ന കാര്യം പറയുന്നത്<<<<

    റിക്റ്റര്‍ സ്കെയില്‍ ഏത് ആണെന്നതിന്റെ അടിസ്ഥനത്തിലല്ല പഴയ ഒരണക്കെട്ട് തകരുന്നത്. ഭൂകമ്പ സാധ്യതയൊട് ഇതിനെ കൂറ്റികെട്ടുന്നത് തന്നെ വിഢിത്തമാണ്. . കലഹരണപ്പെട്ട ഒരണക്കെട്ടു പൊളിച്ചു കളയാന്‍ ഭൂകമ്പ സാധ്യത പോലും കണക്കിലെടുക്കേണ്ട ആവശ്യമില്ല. ഇന്ന് കേരളത്തില്‍ തന്നെ 50 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടം പൊളിഞ്ഞ് വീണ്, രണ്ടാളുകള്‍ മരിച്ചു. ഒരു ഭൂകമ്പവും ഉണ്ടായല്ല അത് നടന്നത്.

    ഒരു ഭൂകമ്പ സാധ്യതയുമില്ലാതിരുന്ന ഇടത്താണ്, പലപ്പോഴും ഭൂകമ്പമുണ്ടാകുക. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ആരും ഭൂകമ്പസാധ്യത പ്രവചിച്ചിരുന്നില്ല.

    The Latur earthquake was one of a very rare type of earthquakes. It was what is referred to as a SCR, or a stable continental region earthquake. Most earthquakes are a result of interaction between two plates, whether they be sliding, colliding, or forming a subduction zone. (http://earthquake.usgs.gov)However, in this instance, the cause is very complicated. The Latur earthquake was an intraplate earthquake, or it occurred in the middle of a plate, as opposed to a plate boundary. The earthquake’s epicenter was very far from any fault line. The cause of this earthquake is still in speculation.

    ReplyDelete
  30. >>>>ഭീതി പരത്തിയത് കൊണ്ടു ഉണ്ടായത് തമിഴ്നാട്ടിലും വൈകാരിക മായ പ്രതികരണങ്ങള്‍ക്ക് അത് വഴി വച്ചു എന്നതും നിയമ വ്യവസ്ഥയിലൂടെ നേടിയെടുക്കാമായിരുന്ന പരിഹാരങ്ങള്‍ അസാധ്യമാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു എന്നതുമാണ്‌ ..... <<<<

    50 വര്‍ഷത്തെ ആയുസുള്ള ഒരണക്കെട്ട് 120 വര്‍ഷമായി നില്‍ക്കുമ്പോള്‍ പേടി എന്ന വികാരമുള്ള ഏത് മനുഷ്യനും പേടിക്കും. അവരോട് പേടിക്കരുതെന്ന് പറയാന്‍ ഈ ലോകത്തൊരു ശക്തിക്കും അവകാശമില്ല. അവര്‍ അവരുടെ പേടി പ്രകടിപ്പിച്ചു.

    സിനിമാതാരം മരിച്ചാല്‍ തീകൊളുത്തി ചാകുന്ന ജന്തുക്കള്‍ വൈകരികമായി പ്രതികരിക്കുക സ്വാഭാവികമാണ്. അതിലത്ര കഥയൊന്നുമില്ല. ശ്രീലങ്കന്‍ തമിഴരോട് അവര്‍ക്കുള്ള സ്നേഹത്തിന്റെ ആയിരത്തിലൊന്നു പോലും അവര്‍ക്ക് മലയാളികളോടില്ല എന്ന് ഈ സംഭവം വഴി തെളിഞ്ഞു. ശ്രീലങ്കക്കാര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറുള്ള വൈകോ എന്ന ജന്തുവാണ്, തമിഴരോടൊക്കെ വികാരികമായി പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തതെന്നോര്‍ക്കുക.

    ഈ അണക്കെട്ടിനു പകരം  മറ്റൊന്ന് പണുത് ഇപ്പോള്‍ കൊടുക്കുന്ന അത്രയും വെള്ളം കൊടുക്കാം എന്നാണു നമ്മള്‍ അവരോട് പറഞ്ഞത്. അതിനു വേണ്ടി എവിടെ വേണമെങ്കിലും ഉറപ്പുകൊടുക്കാം കരാറൊപ്പിട്ടു നല്‍കാം  എന്നൊക്കെ നമ്മള്‍ പറഞ്ഞു. അതിനോട് പോലും  ക്രൂരമായി പ്രതികരിക്കുന്ന ഇവര്‍ മനുഷ്യരാണോ? അവരുടെ പക്ഷം ചേരുന്ന താങ്കളും അവരുടെ ഗണത്തിലേ വരൂ.

    തമിഴ് നാട് എന്ന ഇന്‍ഡ്യന്‍ സംസ്ഥാനത്തിനു യാതൊരു വിധ അവകാശവുമില്ലാത്തതാണ്, മുല്ലപ്പെരിയാര്‍ അണക്കെട്ട്. എന്നിട്ടുപോലും കേരളം അവര്‍ക്ക് വെള്ളം കൊടുക്കുന്നു. അത് കേരളത്തിന്റെ മഹാമനസ്കത. മലയാളികളുടെ ജീവനു പുല്ലുവില കല്‍പ്പിക്കുന്ന ഈ ജന്തുക്കളോടൊപ്പം  ഇന്‍ഡ്യയില്‍ കഴിയുന്നത് തന്നെ നാണക്കേടാണ്.

    ReplyDelete
  31. അണക്കെട്ട് തകര്‍ന്നാല്‍ വന്‍ ദുരന്തം ഉണ്ടാവും എന്ന് പറയുന്ന ആള്‍ തന്നെ ജനങ്ങള്‍ സ്വയം അണക്കെട്ട് പൊളിച്ചു കളയും എന്നും പറയുന്നു ......തമിഴ്നാട്ടുകാര്‍ വെറും ജന്തുക്കള്‍ ആണെന്ന് പറയുന്നു .....മലയാളികള്‍ ഇന്ത്യയുടെ ഭാഗമായി തുടരുന്നത് തന്നെ നാണക്കേടു ആണെന്ന് പറയുന്നു ......ഇത്തരം പിച്ചും പേയും പറയുന്ന ആള്‍ തന്നെ മറ്റാളുകള്‍ പറയുന്നതെല്ലാം വിവരക്കേടാണെന്നും പറയുന്നു

    മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ചിടത്തോളം status quo സമീപഭാവിയിലൊന്നും മാറാനിടയില്ല എന്ന യാഥാര്‍ത്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് മൂലം ഉണ്ടായ ഒരു impotent fury എന്ന നിലയിലേ ഈ അഭിപ്രായങ്ങള്‍ കാണുവാന്‍ കഴിയുന്നുള്ളൂ ( ഇത് പോലെ പല കാര്യങ്ങളിലും നമ്മുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന reality ഉമായി പൊരുതപ്പെട്ടെ പറ്റൂ ......ജപ്പാന്‍ കാര്‍ ആണവ നിലയങ്ങള്‍ നിര്‍ത്തുവാനുള്ള പദ്ധതി ഉപേക്ഷിച്ചു എന്നത് യാഥാര്‍ത്ഥ്യം ...അത് വന്‍കിട ബിസിനസ് ലോബിയുടെ സ്വാധീനത്തിന് വിധേയമായിട്ടാണോ എന്നത് വേറൊരു കാര്യം .....ഇന്ത്യയില്‍ retail രംഗത്ത്‌ FDI അനുവദിച്ചു എന്നത് യാഥാര്‍ത്ഥ്യം ...അത് അമേരിക്ക സ്വാധീനം ചെലുത്തിയിട്ടാനെന്നതും അതിനു വേണ്ടി മറ്റു കക്ഷികളുടെ പിന്തുണ വിലക്ക് വാങ്ങി എന്നതുമൊക്കെ അണിയറ കഥകള്‍ ) ground reality മാറ്റുവാന്‍ കഴിയാത്തിടത്തോളം അതുമായി പൊരുത്തപ്പെട്ടു പോവുക എന്നത് തന്നെയാണ് പ്രായോഗികവും യുക്തിഭദ്രവും ആയതു .......എന്നാണ് എന്റെ അഭിപ്രായം !

    ReplyDelete
  32. >>>>>അണക്കെട്ട് തകര്‍ന്നാല്‍ വന്‍ ദുരന്തം ഉണ്ടാവും എന്ന് പറയുന്ന ആള്‍ തന്നെ ജനങ്ങള്‍ സ്വയം അണക്കെട്ട് പൊളിച്ചു കളയും എന്നും പറയുന്നു ......തമിഴ്നാട്ടുകാര്‍ വെറും ജന്തുക്കള്‍ ആണെന്ന് പറയുന്നു .....മലയാളികള്‍ ഇന്ത്യയുടെ ഭാഗമായി തുടരുന്നത് തന്നെ നാണക്കേടു ആണെന്ന് പറയുന്നു ......ഇത്തരം പിച്ചും പേയും പറയുന്ന ആള്‍ തന്നെ മറ്റാളുകള്‍ പറയുന്നതെല്ലാം വിവരക്കേടാണെന്നും പറയുന്നു.<<<<<

    അണക്കെട്ട് നിറഞ്ഞു കവിയുമ്പോള്‍ ആരും അത് പോയി പൊളിച്ചു കളയില്ല. അതില്‍ വെള്ളം ഏറ്റവും കുറഞ്ഞിരിക്കുന്ന വേനല്‍കാലത്ത് പൊളിച്ചു കളയണം. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അത് വേണ്ടി വരും.

    തമിഴ് നാട്ടുകാര്‍ വെറു ജന്തുക്കള്‍ തന്നെയാണ്. അവര്‍ക്ക് വേണ്ടത് വെള്ളമാണ്. ഇപ്പോള്‍ കൊടുക്കുന്ന അതേ അളവില്‍ വെള്ളം കൊടുക്കാം. ഈ 120 വര്‍ഷം പഴക്കമുള്ള അണകെട്ട് പൊളിച്ചു മാറ്റി പുതിയതൊരെണ്ണം പണിയാന്‍  സമ്മതിക്കണം എന്നു പറഞ്ഞിട്ടും അത് കേള്‍ക്കാതെ ഈ പുരാതന സാധനമിതുപോലെ അനന്തകലത്തോളം തുടരണം  എന്നു പറയുന്നവരെ വേറെ ഒരു പേരിട്ട് വിളിക്കാന്‍ എന്നിക്കാകുന്നില്ല. താങ്കളുടെ മനസില്‍ എന്തെങ്കിലും പേരുണ്ടെങ്കില്‍ അത് പറഞ്ഞാല്‍ ഞാന്‍ വിളിച്ചോളാം. തമിഴ് നാട്ടുകാര്‍ മാത്രമാല്ല. ഇത് അറ്റകുറ്റപ്പണികളൊക്കെ നടത്തി ഇതുപോലെ അങ്ങു തുടര്‍ന്നാല്‍ മതി എന്നു പറയുന്ന മലയാളികളും ജന്തുക്കളാണ്.

    അധിനിവേശം നടത്തിയ ഒരു വിദേശ ശക്തി തോക്കിന്‍ മുനയില്‍ ഒപ്പിടുവിച്ച ഒരു കരാര്‍, സ്വന്ത്ര രാജ്യത്തിലെ ജനങ്ങള്‍ അംഗീകരിച്ചൊകൊള്ളണമെന്നാണെങ്കില്‍  കേരളം സ്വതന്ത്ര ഇന്‍ഡ്യയുടെ ഭാഗമായിരിക്കുന്നതില്‍  അര്‍ത്ഥമില്ല. പൂര്‍ണ്ണമായും  കേരളത്തിലൂടെ ഒഴുകുന്ന ഒരു നദിയില്‍ അധിനിവേശം നടത്തിയ കാലത്ത് ഒരു വിദേശ ശക്തി ഒരണകെട്ടി എന്നു കരുതി അത് കേരളത്തിന്റേതല്ലാതാകില്ല. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിട്ടുപോയപ്പോള്‍ തമിഴ് നാടിനവര്‍ ഈ അണക്കെട്ടിന്റെ ഉടമസ്ഥാവകശം എഴുതിക്കൊടുത്തിട്ടല്ല പോയത്. അതു വരെ അവരുണ്ടാക്കിയ എല്ല കരാറുകളും റദ്ദ് ചെയ്തിട്ടാണു പോയത്. ഇതിന്റെ പൂര്‍ണ്ണ അധികാരം കേരളത്തിനു വിട്ടുകിട്ടണം. അല്ലെങ്കില്‍ കേരളം  ഇന്‍ഡ്യയുടെ ഭാഗമായിരിക്കുന്നതില്‍  യാതൊരു അര്‍ത്ഥവുമില്ല.

    ഇതൊക്കെ പിച്ചും പേയും ആണെങ്കില്‍ ഇത് പറയുന്നതില്‍ എനിക്ക് യാതൊരു നാണക്കേടും തോന്നുന്നില്ല.

    ReplyDelete
  33. >>>>>മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ചിടത്തോളം status quo സമീപഭാവിയിലൊന്നും മാറാനിടയില്ല എന്ന യാഥാര്‍ത്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് മൂലം ഉണ്ടായ ഒരു impotent fury എന്ന നിലയിലേ ഈ അഭിപ്രായങ്ങള്‍ കാണുവാന്‍ കഴിയുന്നുള്ളൂ<<<<<

    Satus quo മാറ്റുവാന്‍ കഴിയില്ല എന്നു സമാധാനിച്ച് നപുംസ്കങ്ങളേപ്പോലെ ജീവിച്ച അനേകം ആളുകള്‍  ചരിത്രത്തിലുണ്ട്. ഇന്‍ഡ്യയില്‍ ബ്രിട്ടിഷ് ഭരണം മതി എന്നു കരുതിയിരുന്നവരും അനേകമുണ്ടായിരുന്നു. പക്ഷെ status quo മാറ്റണം എന്നു ദൃഢനിശ്ചയം ചെയ്ത് കുറച്ചു പേര്‍ തെരുവിലിറങ്ങി. അങ്ങനെയാണ്, ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ലോകം മുഴുവന്‍ മാറ്റമൂണ്ടായത് അതുപോലെ impotent അല്ലാത്ത ആണുങ്ങള്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടു തന്നെയാണ്. ആണും പെണ്ണും കെട്ടവര്‍ സ്വപ്നം കണ്ടിരുന്നിട്ടൊന്നുമല്ല.

    മുല്ലപ്പെരിയാറിനേ സംബന്ധിച്ച status quo സമീപ ഭാവിയില്‍ തന്നെ മാറും. അല്ലെങ്കില്‍ മാറ്റും. അതിനു വേണ്ടത് ആണത്തമാണ്. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ ഈ അണക്കെട്ട് പൊളിച്ചു മാറ്റാന്‍ ഉത്തരവാദപ്പെട്ടവര്‍ തീരുമാനിക്കുന്നില്ലെങ്കില്‍  ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി പൊളിച്ചു കളയും. ജനങ്ങള്‍ക്ക് വേണ്ടത്തതൊന്നും  ഒരു ജനാധിപത്യ സമൂഹത്തില്‍ ആവശ്യമില്ല. അതിനാണു ജനാധിപത്യം എന്നു പറയുന്നത്. തമിഴ് നാട്ടില്‍ ഇതുപോലെ എത്ര പുരാവസ്തുക്കള്‍ വേണമെങ്കിലും അവര്‍ക്ക് അനന്തകാലത്തോളം സംരക്ഷിക്കാം. പക്ഷെ കേരളത്തിലത് വേണ്ട എന്ന് മലയാളികള്‍ തീരുമാനിച്ചാല്‍ വേണ്ട. കേരളത്തില്‍ ഒരാണവ നിലയം ഉണ്ടാക്കാന്‍ വേണ്ടി പലരും പല പ്രാവശ്യം ശ്രമിച്ചതയിരുന്നു. പക്ഷെ മലയാളികള്‍ക്കത് വേണ്ട. അതുകൊണ്ട് ഇന്നും അതിനിവിടെ കടന്നു വരാന്‍ ആകുന്നില്ല.

    ReplyDelete
  34. >>>ground reality മാറ്റുവാന്‍ കഴിയാത്തിടത്തോളം അതുമായി പൊരുത്തപ്പെട്ടു പോവുക എന്നത് തന്നെയാണ് പ്രായോഗികവും യുക്തിഭദ്രവും ആയതു .......എന്നാണ് എന്റെ അഭിപ്രായം !<<<

    ആസനത്തില്‍ ഒരാലു മുളച്ചാല്‍ അതും തണല്‍.

    ഇന്‍ഡ്യയിലെ ഇന്നത്തെ ground reality എല്ലാ രംഗങ്ങളിലുമുള്ള അഴിമതിയാണ്. പ്രധാനമന്ത്രി മുതല്‍ എല്ലാ മന്ത്രിമാരും ആ അഴിമതിയുടെ പങ്കും പറ്റുന്നു. കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തുന്നു എന്നത് സി എ ജിയുടെ വെറും  മനക്കണക്കാണെന്നാണ്, സുകുമാരന്റെ അഭിപ്രായവും. കോണ്‍ഗ്രസിനു പകരം വയ്ക്കാവുന്ന ബി ജെ പിയും അഴിമതിക്കാര്യത്തില്‍  പിന്നിലല്ല. അപ്പോള്‍ നമുക്ക് ഈ ground reality യുമായി അങ്ങു പൊരുത്തപ്പെടാം അല്ലേ. എല്ലാം യുക്തി ഭദ്രം. നല്ല അഭിപ്രായം. ഒരു നല്ല നമസ്കാരം കൂടി പറയട്ടെ.

    ReplyDelete
  35. കൂടംകുളം പൊട്ടിത്തെറിച്ചു അപകടം അടുത്ത നൂറു വര്‍ഷത്തില്‍ ഉണ്ടാകുമോ എന്ന് നൂറു ശതമാനം ഉറപ്പു പറയാന്‍ ആര്‍ക്കും പറയാന്‍ സാധിക്കില്ല , പക്ഷെ ലോകത്തെ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെയും രാസ വ്യവസായശാലകളുടെയും താപ വൈദ്യുത നിലയങ്ങളുടെയും പുറത്തേക്ക് വരുന്ന പുക ഇങ്ങനെ ദിനം പ്രതി ഇരട്ടി ആവുകയാണെങ്കില്‍ ആഗോള താപനം ഉണ്ടാക്കുകയും അത് ഓസോണ്‍ ലയര്‍ തകര്‍ക്കുകയും ധ്രുവങ്ങളിലെ മഞ്ഞു ഉരുക്കുകയും അത് ലോകം മുഴുവന്‍ ഉള്ള ജനങ്ങള്‍ക്ക്‌ ഗാമാ റേഡിയേഷന്‍ കൊടുക്കയും ലോകം മുഴുവന്‍ അതി ഭീകരമായ പ്രളയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും എന്നത് സംശയം ഇല്ലാത്ത കാര്യം ആണ് . കൂടാതെ നദികളിലും കടലിലും എത്തിച്ചേരുന്ന രാസ മാലിന്യങ്ങള്‍ തലമുറകള്‍ നീണ്ടു നില്‍ക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും . അതിനു എത്ര വര്‍ഷം വേണ്ടി വരും എന്നതാണ് ശരിക്കും പേടിക്കേണ്ട കാര്യം .

    ReplyDelete
  36. അഴിമതിയുടെ കാര്യത്തില്‍ എന്റെ അഭിപ്രായം അഴിമതിയും ജനങ്ങളും എന്ന പോസ്റ്റിന്റെ കമന്റുകള്‍ വായിച്ചാല്‍ അറിയാം ......എന്ന് വച്ച് ആണത്തം കാണിക്കാനായി സിനിമയിലെ ഹീറോയെ പോലെ "അന്യന്‍" ആവാനോ അല്ലെങ്കില്‍ സായുധ വിപ്ലവം സ്വപ്നം കാണുകയും ഒരു പരിധി വരെ നടപ്പാക്കുകയും ചെയ്യുന്ന ഒരു മാവോയിസ്റ്റ് ആവാനോ ഒക്കെ ഉള്ള romatic notions ഒന്നും ഇല്ലാത്ത, അവനവന്റെ ജോലി ചെയ്തു കുടുംബം പോറ്റുന്ന, സമ്മതിദാനം വിനിയോഗിക്കുന്നതിനപ്പുറം രാഷ്ട്രീയപ്രവര്‍ത്തനം ഒന്നും നടത്താത്ത , ഒരു പാവം സാധാരണക്കാരന്‍ മാത്രമാണ് ഈയുള്ളവന്‍

    പഴയ സിനിമകളില്‍ കാണാറുള്ള നാട്ടിന്‍പുറത്തെ ബാര്‍ബര്‍ ഷാപ് അല്ലെങ്കില്‍ ചായക്കട എന്നിവിടങ്ങളില്‍ നടക്കാറുള്ള രാഷ്ട്രീയ അവലോകനങ്ങള്‍ക്ക് സമാനമായ ഒരു പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ ശ്രീ സുകുമാരന്റെ ബ്ലോഗ്‌ വേദിയൊരുക്കുന്നു അതില്‍ താങ്കളും ഞാനും എല്ലാം അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു .....എന്നതിനപ്പുറം ഏതൊരു വിഷയത്തെ കുറിച്ചും വികാരാധീനന്‍ ആയി പരസ്പരം വ്യക്തിപരമായ പരാമര്‍ശനങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ല ......ഇപ്പൊ ള്‍ കുറെ കാലമായി ചര്‍ച്ചകള്‍ കാണുന്നത് കൊണ്ടു ഏതൊരു വിഷയത്തിലും സുകുമാരന്‍ എന്ത് പറയും കാളിദാസന്‍ എന്ത് പറയും എന്നെല്ലാം ഏകദേശം ഒരു ധാരണ ഉണ്ടാവുന്നുണ്ട് അത് കൊണ്ടു തന്നെ ആരുടെ യെങ്കിലും ഭാഗത്ത്‌ നിന്ന് ഒരല്പം അതിവൈകാരികം ആയ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ കൂടി മറ്റുള്ളവര്‍ അത്ര കാര്യമാക്കാറില്ല എന്ന് തോന്നുന്നു .

    എന്തായാലും കാളിദാസന്‍ ഇത്രമാത്രം ഒരു incorrigible romantic ആണെന്ന് ഞാന്‍ കരുതിയിരുന്നില്ല .....സംഘ പരിവാര്‍ കാര്‍ സേവ നടത്തി ബാബറി മസ്ജിദ് വീഴ്ത്തിയത് പോലെ മുല്ലപെരിയാര്‍ അണക്കെട്ട് പൊളിക്കാനായി താങ്കളും സംഘവും കൈക്കോട്ടും പിക്കാസും ഒക്കെ ആയി അങ്ങോട്ട്‌ പോകുമ്പോഴേ ഒന്ന് പറഞ്ഞാല്‍ വലിയ ഉപകാരമായിരുന്നു ....പ്രളയം ഉണ്ടായാല്‍ മുങ്ങിപ്പോവും എന്ന് പറയുന്ന സ്ഥലത്താണ് ഞാനും കുടുംബവും താമസിക്കുന്നത് ......ഞങ്ങള്‍ക്ക് ഒരു warning തന്നിരുന്നെങ്കില്‍ എങ്ങോട്ടെങ്കിലും മാറി താമസിക്കാമായിരുന്നു !

    ReplyDelete
  37. >>>>ഇത് പോലെ പല കാര്യങ്ങളിലും നമ്മുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന reality ഉമായി പൊരുതപ്പെട്ടെ പറ്റൂ ......ജപ്പാന്‍ കാര്‍ ആണവ നിലയങ്ങള്‍ നിര്‍ത്തുവാനുള്ള പദ്ധതി ഉപേക്ഷിച്ചു എന്നത് യാഥാര്‍ത്ഥ്യം ...അത് വന്‍കിട ബിസിനസ് ലോബിയുടെ സ്വാധീനത്തിന് വിധേയമായിട്ടാണോ എന്നത് വേറൊരു കാര്യം .....ഇന്ത്യയില്‍ retail രംഗത്ത്‌ FDI അനുവദിച്ചു എന്നത് യാഥാര്‍ത്ഥ്യം ...അത് അമേരിക്ക സ്വാധീനം ചെലുത്തിയിട്ടാനെന്നതും അതിനു വേണ്ടി മറ്റു കക്ഷികളുടെ പിന്തുണ വിലക്ക് വാങ്ങി എന്നതുമൊക്കെ അണിയറ കഥകള്‍<<<<<

    ഭൂരിപക്ഷ അഭിപ്രായത്തിനു വിരുദ്ധമായി വരുന്ന പലതിനോടും  പൊരുത്തപ്പെട്ടേ മതിയാകൂ എന്നതാണ്, ഇന്‍ഡ്യക്കാരുടെ ഗതികേട്. എന്നിട്ടും നമ്മള്‍ അതിനെ ജനാധിപത്യം എന്നു വിളിക്കും.

    ജപ്പാന്‍ കാര്‍ ആണവ നിലയങ്ങള്‍ നിര്‍ത്തുവാനുള്ള പദ്ധതി ഉപേക്ഷിച്ചു എന്നു മനസിലക്കിയത് മറ്റൊരു വിവരക്കേട്. ( ക്ഷമിക്കണം വിവരക്കേട് പറഞ്ഞാല്‍ അതിനെ വിവരക്കേടെന്നു വിളിക്കുക എന്റെ ദൌര്‍ബല്യമാണ്). വ്യവസായ ലോബിയുടെ സമ്മര്‍ദ്ദഫലമായി അതിന്റെ സമയ പരിധി 2040 എന്നത് മാറ്റി വച്ചു എന്നതാണു യാഥാര്‍ത്ഥ്യം. അത് വന്‍കിട ബിസിനസ് ലോബിയുടെ സ്വാധീനത്തിന് വിധേയമായിട്ടാണ്, എന്നത് ജപ്പാനില്‍ ജീവിക്കുന്ന സാധാരണക്കാരുടെ നിസഹായത. ആ നിസഹായത മുതലെടുത്ത് വ്യവസായ ലോബി തഴച്ചു വളരും. എന്നിട്ട് ഭോപ്പാലിലേപ്പോലെ ലക്ഷങ്ങളെ കൊന്നൊടുക്കിയിട്ട് പൊടിയും തട്ടി പോകും. ലോബിയില്ലാത്തവന്റെ അവസ്ഥ എന്നും ഇതാണ്. അതൊക്കെ താങ്കളേപ്പൊലുള്ളവര്‍ക്ക് മനസിലാക്കാന്‍ അല്‍പ്പം പ്രയാസമുണ്ട്. അതുകൊണ്ട് അതിനു വേണ്ടി ശ്രമിക്കണമെന്നില്ല.

    ഇന്‍ഡ്യയില്‍  മന്‍ മോഹന്‍ സിംഗ് retail രംഗത്ത്‌ FDI അനുവദിച്ചു എന്നതു മാത്രമല്ല യഥാര്‍ത്ഥ്യങ്ങള്‍.,. മറ്റ് പലതുമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമയി അദ്ദേഹം പ്രധാനമന്ത്രിയാണ്. ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും  വലിയ അഴിമതി അദ്ദേഹത്തിന്റെ സംഭാവനയാണ്. (സുപ്രീം  കോടതി ആവശ്യപ്പെട്ടിട്ടും സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്‍ഡ്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്ക് പുറത്തു വിടാതെ ഇദ്ദേഹം ഒളിച്ചു കളിക്കുന്നു. മടിയില്‍ കനമുണ്ടായിട്ടു തന്നെയല്ലേ ഈ ഒളിച്ചു കളി? ). പാവപ്പെട്ടവരും  പണക്കാരും തമ്മിലുള്ള അന്തരം ഏറ്റവും  കൂടുതലാക്കിയതും അദ്ദേഹമാണ്. കുത്തനെ ഉയരുന്ന പണപ്പെരുപ്പം ഈ സാമ്പതിക വിദ്ഗദ്ധന്‍ നല്‍കിയ സമ്മാനമായി എടുത്തോളൂ. പിടിച്ചു നിറുത്താനാകാത്ത വിധം എണ്ണയുടെയും ആവശ്യവസ്തുക്കളുടെയും  ജീവന്‍ രക്ഷാമരുന്നുകളുടെയും വിലക്കയറ്റം മറ്റൊരു പൊന്‍ തൂവലും. ഇന്‍ഡ്യന്‍ രൂപാ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ച നേരിടുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ എല്ലാ പരിധിയും കടന്നു പോകുന്നു. ഇതൊക്കെ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്. ഇതൊക്കെ ground reality ആയി എടുത്ത് നമുക്ക് പ്രായോഗികവും യുക്തി ഭദ്രവുമായി പൊരുത്തപ്പെട്ടു പോകാം.

    ഇന്ന് 40 % ജനങ്ങളേ ദാരിദ്ര്യ രേഖക്ക് താഴെയുള്ളു. അതിനെ നമുക്ക് അടുത്ത ഒരു പതിറ്റാണ്ടുകൊണ്ട് 80% ആക്കാം. ദിവസം 32 രൂപ വരുമാനമുണ്ടെങ്കില്‍ പണക്കാരനാണെന്നാണ്, ഈ അസാമ്പത്തിക വിഗദ്ധന്‍ പറഞ്ഞതും. അതൊക്കെ അതുപോലെ വിഴുങ്ങി ഏതെങ്കിലും  മലിനീകരിക്കപ്പെട്ട നദിയിലെ വെള്ളം മുക്കി കുടിച്ച് നമുക്ക് സംതൃപ്തി അടയാം. പറ്റുമെങ്കില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്റ്ററിയില്‍ നിന്നും പുറത്തു വരുന്ന വെള്ളം തന്നെ കുടിക്കണം. ഭോപ്പാലു വരെ പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍  കൂടം കുളം കമ്മീഷന്‍ ചെയ്യുമ്പോള്‍  കടലിലേക്കൊഴുക്കി വിടുന്ന തിളച്ച വെള്ളം തന്നെ കുടിക്കാം. ചത്തുകിടക്കുന്ന ഏതെങ്കിലും മീനുണ്ടെങ്കില്‍  ബോണസായും എടുക്കാം.

    ReplyDelete
  38. >>>>കൂടംകുളം പൊട്ടിത്തെറിച്ചു അപകടം അടുത്ത നൂറു വര്‍ഷത്തില്‍ ഉണ്ടാകുമോ എന്ന് നൂറു ശതമാനം ഉറപ്പു പറയാന്‍ ആര്‍ക്കും പറയാന്‍ സാധിക്കില്ല <<<<<

    എന്തിനാണങ്ങനെ ഒരുറപ്പു പറയേണ്ട ആവശ്യം? പൊട്ടിത്തെറിക്കില്ല എന്ന ഉറപ്പല്ലേ വേണ്ടത്?

    ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ 2004 ല്‍ ഉണ്ടായതുപോലെ ഒരു സുനാമി ഉണ്ടായാല്‍ മതി ഇത് പൊട്ടിത്തെറിക്കാന്‍.ഒരു ഗണകനും കവടി നിരത്തി അത് പറയാന്‍ ആകില്ല.

    ഒരാണവ നിലയത്തിന്റെ ശരാശരി ആയുസ് 50 60 വര്‍ഷങ്ങളാണ്. പൊട്ടിത്തെറിച്ചില്ലെങ്കിലും അത് അടച്ചു പൂട്ടേണ്ടി വരും. അതു വരെ ഉണ്ടാകുന്ന വേസ്റ്റും  അടച്ചുപൂട്ടുമ്പോളുണ്ടാകുന വേസ്റ്റും എന്തു ചെയ്യുമെന്ന് താങ്കള്‍ക്കൊന്നു പറഞ്ഞു തരാമോ?

    ReplyDelete
  39. >>>>ലോകത്തെ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെയും രാസ വ്യവസായശാലകളുടെയും താപ വൈദ്യുത നിലയങ്ങളുടെയും പുറത്തേക്ക് വരുന്ന പുക ഇങ്ങനെ ദിനം പ്രതി ഇരട്ടി ആവുകയാണെങ്കില്‍ ആഗോള താപനം ഉണ്ടാക്കുകയും അത് ഓസോണ്‍ ലയര്‍ തകര്‍ക്കുകയും ധ്രുവങ്ങളിലെ മഞ്ഞു ഉരുക്കുകയും അത് ലോകം മുഴുവന്‍ ഉള്ള ജനങ്ങള്‍ക്ക്‌ ഗാമാ റേഡിയേഷന്‍ കൊടുക്കയും ലോകം മുഴുവന്‍ അതി ഭീകരമായ പ്രളയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും എന്നത് സംശയം ഇല്ലാത്ത കാര്യം ആണ് . കൂടാതെ നദികളിലും കടലിലും എത്തിച്ചേരുന്ന രാസ മാലിന്യങ്ങള്‍ തലമുറകള്‍ നീണ്ടു നില്‍ക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും . അതിനു എത്ര വര്‍ഷം വേണ്ടി വരും എന്നതാണ് ശരിക്കും പേടിക്കേണ്ട കാര്യം .<<<<<

    ലോകം മുഴുന്‍ മഞ്ഞുരുകി പ്രളയമുണ്ടായല്‍ പിന്നെ കൂടം കുളം പൊട്ടിത്തെറിക്കേണ്ട ആവശ്യമില്ല. കടലില്‍ മുങ്ങികഴിഞ്ഞാല്‍ പിന്നെ തിരമാല തന്നെ അത് അടിച്ചു തകര്‍ത്തോളും. അപ്പോള്‍ തമിഴ് നാടു മുതല്‍ ബംഗാള്‍ വരെയുള്ളാവരുടെ അവസ്ഥ ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെ ആകും.

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. >>>അഴിമതിയുടെ കാര്യത്തില്‍ എന്റെ അഭിപ്രായം അഴിമതിയും ജനങ്ങളും എന്ന പോസ്റ്റിന്റെ കമന്റുകള്‍ വായിച്ചാല്‍ അറിയാം ......എന്ന് വച്ച് ആണത്തം കാണിക്കാനായി സിനിമയിലെ ഹീറോയെ പോലെ "അന്യന്‍" ആവാനോ അല്ലെങ്കില്‍ സായുധ വിപ്ലവം സ്വപ്നം കാണുകയും ഒരു പരിധി വരെ നടപ്പാക്കുകയും ചെയ്യുന്ന ഒരു മാവോയിസ്റ്റ് ആവാനോ ഒക്കെ ഉള്ള romatic notions ഒന്നും ഇല്ലാത്ത, അവനവന്റെ ജോലി ചെയ്തു കുടുംബം പോറ്റുന്ന, സമ്മതിദാനം വിനിയോഗിക്കുന്നതിനപ്പുറം രാഷ്ട്രീയപ്രവര്‍ത്തനം ഒന്നും നടത്താത്ത , ഒരു പാവം സാധാരണക്കാരന്‍ മാത്രമാണ് ഈയുള്ളവന്‍<<<<


    അഴിമതിയുടെ കാര്യത്തില്‍ താങ്കള്‍ക്കുള്ള അഭിപ്രായമല്ലല്ലോ ഞാന്‍ ചോദിച്ചത്. അഴിമതി ഒരു ground reality ആണെന്നു പറഞ്ഞ് അതുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നാണു ചോദിച്ചത്. അതുമായി പൊരുത്തപ്പെടാന്‍ ആകത്തതുകൊണ്ടാണല്ലോ എതിരഭിപ്രായം എഴുതിയതും.

    അതുപോലെ തന്നെയാണെന്റെ കാര്യവും. പൊരുത്തപ്പെടാനാകാത്തതുകൊണ്ട് ഞാനെതിരഭിപ്രായമെഴുതുന്നു. അത് വിദേശ നിക്ഷേപകാര്യത്തിലായലും, ആണവ നിലയത്തിന്റെ കാര്യത്തിലായാലും. അഴിമതിയുടെ കാര്യത്തിലായലും.

    വിദേശ നിക്ഷേപമില്ലാതെ പുരോഗതി അസാധ്യമെന്നു കരുതുന്ന താങ്കളൊക്കെ ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്. ഏതെങ്കിലും വിദേശ രാജ്യം നിക്ഷേപം നടത്തിയിട്ടാണോ അമേരിക്കയും സോവിയറ്റ് യൂണിയനും ഇപ്പോള്‍ റഷ്യയും വന്‍ ശക്തികളായത്?

    ആണത്ത വിഷയമൊക്കെ താങ്കളാണിവിടേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നത്. അത് കണ്ടപ്പോള്‍ ഞാന്‍ പ്രതികരിച്ചതേ ഉള്ളു.

    ReplyDelete
  42. >>>>സംഘ പരിവാര്‍ കാര്‍ സേവ നടത്തി ബാബറി മസ്ജിദ് വീഴ്ത്തിയത് പോലെ മുല്ലപെരിയാര്‍ അണക്കെട്ട് പൊളിക്കാനായി താങ്കളും സംഘവും കൈക്കോട്ടും പിക്കാസും ഒക്കെ ആയി അങ്ങോട്ട്‌ പോകുമ്പോഴേ ഒന്ന് പറഞ്ഞാല്‍ വലിയ ഉപകാരമായിരുന്നു ....പ്രളയം ഉണ്ടായാല്‍ മുങ്ങിപ്പോവും എന്ന് പറയുന്ന സ്ഥലത്താണ് ഞാനും കുടുംബവും താമസിക്കുന്നത് ......ഞങ്ങള്‍ക്ക് ഒരു warning തന്നിരുന്നെങ്കില്‍ എങ്ങോട്ടെങ്കിലും മാറി താമസിക്കാമായിരുന്നു !<<<<<

    എന്തിനാണു മാറിത്താമസിക്കുന്നത്? അതും ഒരു ground reality ആണെന്നു സമാധാനിച്ച് ജല സമാധി അടഞ്ഞാല്‍ പോരേ?

    കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും മുന്‍  കൈ എടുത്ത് ഈ കാലഹരണപ്പെട്ട അണക്കെറ്റ് പൊളിച്ചു മാറ്റി അതിനു താഴെ താമസിക്കുനവരുടെ ഭീതി അകറ്റിയില്ലെങ്കില്‍ അവര്‍ സംഘടിച്ച് ഇത് പൊളിച്ചു കളയേണ്ടി വരും. പ്രാണഭീതിയാണേറ്റവും വലിയ ഭീതി.

    ഈ വൈകാരിക പ്രതികരണം തമിഴനു മാത്രം പറഞ്ഞിട്ടുള്ളതല്ല. എല്ലാവര്‍ക്കും അതാകാം. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ തമിഴന്‍ മലയാളികളോട് ചെയ്തപോലെ തമിഴനെ മലയാളി ആക്രമിച്ചിട്ടില്ല. വേണമെങ്കില്‍ ആ ജന്തുക്കള്‍ ചെയ്തതുപോലെ ഇടുക്കി ജില്ലയിലെ എല്ലാ തമിഴന്‍മാരെയും ആക്രമിക്കാമായിരുനു. അവരുടെ തോട്ടങ്ങള്‍ വെട്ടി നശിപ്പിക്കാമായിരുന്നു. തമിഴന്റെ അതേ മനസ്ഥിതി ആയിരുന്നെങ്കില്‍ അതൊക്കെ മലയാളി പണ്ടെ ചെയ്യുമായിരുന്നു. പക്ഷെ കുറച്ചു കൂടെ മനുഷ്യത്വം ഉള്ളതുകൊണ്ട് അതൊന്നും ചെയ്തില്ല. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നൊരു പഴം ചൊല്ലില്ലേ. മറ്റ് ഗതിയില്ലാതെ വരുമ്പോള്‍ മനുഷ്യന്‍ അതൊക്കെ ചെയ്തു പോകും.

    അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും നായക്കു മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ഇപ്പോള്‍ ഇടുക്കി ജില്ല തമിഴനു വേണമെന്നാണാവശ്യം.

    ReplyDelete
  43. കാളിദാസന്‍ വിവരക്കേടുകള്‍ ആയിക്കാ ണുന്ന കാര്യങ്ങള്‍ എല്ലാവര്ക്കും അങ്ങനെ ആവണമെന്നില്ല എന്ന് മനസ്സിലാക്കാനുള്ള വിവരം എങ്കിലും അദ്ദേഹത്തിന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
    2040 നുള്ളില്‍ ആണവനിലയങ്ങള്‍ നിര്‍ത്തുവാനുള്ള proposal പരാജയപ്പെട്ടു മറ്റൊരു സമയപരിധി നിശ്ചയിച്ചും ഇല്ല .....അതിനെയാണ് യഥാര്‍ത്ഥത്തില്‍
    ജപ്പാന്‍ കാര്‍ ആണവ നിലയങ്ങള്‍ നിര്‍ത്തുവാനുള്ള പദ്ധതി ഉപേക്ഷിച്ചു എന്ന് പറയുന്നത് .......പിന്നെ പരാജയപ്പെട്ട നീക്കത്തിന് പിറകിലുള്ളവരെ ആശ്വസിപ്പിക്കുവാനായി
    വ്യവസായ ലോബിയുടെ സമ്മര്‍ദ്ദഫലമായി അതിന്റെ സമയ പരിധി 2040 എന്നത് മാറ്റി വച്ചു എന്ന രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടു ground reality എത്രത്തോളം മാറുന്നു എന്നത് മനസ്സിലാക്കാന്‍ കൂടുതല്‍ വിവരം വേണമോ ആവോ !

    വിദേശ നിക്ഷേപമില്ലാതെ പുരോഗതി അസാധ്യമെന്നു കരുതുന്ന താങ്കളൊക്കെ ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്.
    താങ്കള്‍ക്ക് ആള് മാറി പോയി എന്ന് തോന്നുന്നു .....ഈ ചോദ്യം ശ്രീ സുകുമാരനോടാണ് ചോദിക്കേണ്ടത്‌

    ഇതൊക്കെ ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്. ഇതൊക്കെ ground reality ആയി എടുത്ത് നമുക്ക് പ്രായോഗികവും യുക്തി ഭദ്രവുമായി പൊരുത്തപ്പെട്ടു പോകാം.

    പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിതന്നെ ....പക്ഷെ വീട്ടില്‍ അടുപ്പ് കത്തണമെങ്കില്‍ ഗ്യാസിനു കൂടിയ വില തന്നെ കൊടുക്കണം വണ്ടി ഓടിക്കണമെങ്കില്‍ കൂടിയ വില കൊടുത്തു പെട്രോള്‍ അടിക്കണം നിത്യോപയോഗ സാധനങ്ങളും എല്ലാം വാങ്ങുവാന്‍ കൂടിയ വില തന്നെ കൊടുക്കണം ....അതിനനനുസരണമായി ഗാര്‍ഹിക ബജറ്റ് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ് സാധാരണക്കാരന്‍ ചെയ്യുന്നത് ...എത്രയൊക്കെ പ്രതിഷേധം ഉണ്ടെങ്കിലും ഇങ്ങനെ യാതാര്ത്യവുമായി പൊരുത്തപ്പെട്ടു പോവുക എന്നതല്ലാതെ മറ്റെന്തു ചെയ്യാം എന്നാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത് .....അടുത്ത തിരഞ്ഞെടുപ്പില്‍ ഇവരെ തോല്പ്പിക്കാനായി സിപിഎംനു വോട്ടു ചെയ്‌താല്‍ അവര്‍ അവിടെ ചെന്നിട്ടു ഇവര്‍ക്ക് തന്നെ കൈപൊക്കുക ഇല്ല എന്ന് വല്ല ഉറപ്പും ഉണ്ടോ ...കേരളത്തില്‍ ബീ ജെ പ്പീ ക്ക് വോട്ടു ചെയ്യുന്നതും ചെയ്യാതിരിക്കുനതും തുല്യം എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം

    എന്തിനാണു മാറിത്താമസിക്കുന്നത്? അതും ഒരു ground reality ആണെന്നു സമാധാനിച്ച് ജല സമാധി അടഞ്ഞാല്‍ പോരേ?

    ഇന്നത്തെ സാഹചര്യത്തില്‍ മാറി താമസിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല .....ഈ status quo സമീപഭാവിയിലൊന്നും മാറും എന്നും പ്രതീക്ഷിക്കുന്നില്ല ......പിന്നെ ഏതെങ്കിലും വട്ടന്‍മാര്‍ വെട്ടിപ്പോളിച്ച്ച്ചിട്ടു വെള്ളപ്പൊക്കം ഉണ്ടാകുന്ന ഒരു സാഹചര്യം മനപ്പൂര്‍വം ഉണ്ടാക്കുന്ന കാര്യം നേരത്തെ അറിഞ്ഞാല്‍ മാറിതാമസിക്കാം എന്നാണു പറഞ്ഞത് !

    ReplyDelete
  44. നിഷ്കളങ്കരായ ജനത്തെ ഭയപ്പെടുത്തി ഇങ്ങനെ ഒരു നോണ്‍-സെന്‍സ് സമരത്തിലേക്ക് വലിചിഴച്ചവര്‍ ആണ് ഇപ്പോഴത്തെ എല്ലാ വിധ ദുഷിച്ച സംഭവ വികാസങ്ങള്‍ക്കും കാരണം. ആള് കൂടിയാല്‍ ഉടനെ ഉണ്ടാവുന്ന കമ്പോള സാധ്യത കണക്കില്‍ എടുത്തു മാധ്യമങ്ങള്‍ ജനങ്ങളുടെ ഭയത്തെ പര്‍വതീകരിച്ചു. ജനങ്ങളുടെ ഭയം ഇല്ലായ്മ ചെയ്യുന്നതിന് പകരം പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ നല്‍കി. ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ പറഞ്ഞതിനെ മനപൂര്‍വം ഒതുക്കി. ജനങ്ങളുടെ അതിവൈകാരികതയെ ചൂഷണം ചെയ്യുകയാണ് പരിസ്ഥിതി തീവ്രവാദികളും മാധ്യമ കൊള്ളക്കാരും.

    http://njanumpinnenjanum.blogspot.in/2012/10/blog-post_3.html

    ReplyDelete
  45. >>>>>2040 നുള്ളില്‍ ആണവനിലയങ്ങള്‍ നിര്‍ത്തുവാനുള്ള proposal പരാജയപ്പെട്ടു മറ്റൊരു സമയപരിധി നിശ്ചയിച്ചും ഇല്ല .....അതിനെയാണ് യഥാര്‍ത്ഥത്തില്‍
    ജപ്പാന്‍ കാര്‍ ആണവ നിലയങ്ങള്‍ നിര്‍ത്തുവാനുള്ള പദ്ധതി ഉപേക്ഷിച്ചു എന്ന് പറയുന്നത് .......<<<<


    അല്ലല്ലൊ.

    FDI മന്‍ മോഹന്‍ സിംഗ് ആദ്യം പ്രധാനമന്ത്രി ആയ സമയത്ത് നടപ്പാക്കാന്‍ ഉദേശിച്ചതായിരുന്നു. അന്ന് ഇടതുപക്ഷം എതിര്‍ത്തതുകൊണ്ട് അന്നത് വേണ്ടെന്നു വച്ചു. അതിന്റെ അര്‍ത്ഥം എന്നത്തേക്കുമായി ഉപേക്ഷിച്ചു എന്നായിരുന്നോ? അല്ല. തല്‍ക്കാലത്തേക്ക് ആ നിര്‍ദ്ദേശം മരവിപ്പിച്ചു. അതു തന്നെയണിപ്പോള്‍ ജപ്പാനിലും സംഭവിച്ചത്.

    വൈദ്യുതിക്കുള്ള ബദല്‍ പദ്ധതികള്‍ ആവിഷ്കരിക്കാതെ ആണവ വൈദ്യുതി നിറുത്തലാക്കുന്നതിനെയാണു വ്യവസയ ലോബി എതിര്‍ത്തത്. വ്യവസായ ലോബി മത്രമല്ല അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും എതിര്‍ത്തു. അതിന്റെ കാരണം അവര്‍ക്കൊക്കെ അവിടെ വ്യവസായ താല്‍പ്പര്യമുണ്ട്. സ്വന്തം രാജ്യത്ത് ആണവ പദ്ധതികള്‍ ഇനി വേണ്ട എനു തീരുമാനിച്ച രാജ്യങ്ങളാണിവയെനോര്‍ക്കുക.

    വ്യവസായത്തിനാവശ്യമായ വൈദ്യുതി കൊടുക്കാന്‍ ബുദ്ധിമുട്ടാകുമ്പോള്‍ പല വ്യവസായങ്ങളും വിദേശത്തേക്ക് പോകുമെന്ന ഭീക്ഷണിക്കുമുമ്പില്‍  സര്‍ക്കാരിനു മുട്ടു മടക്കേണ്ടി വന്നു. 30% വൈദ്യുതി ഇപ്പോള്‍ ആണവ നിലയങ്ങളില്‍ നിന്നാണവിടെ ഉണ്ടാക്കുന്നത്. അതിനു വേണ്ട ബദല്‍ പദ്ധതികള്‍ നടപ്പാക്കി അവര്‍ ആണവവൈദ്യുതി വേണ്ടെന്നു വയ്ക്കും. അതാണവിടത്തെ മന്ത്രി പറഞ്ഞിട്ടുള്ളതും.

    ReplyDelete
  46. >>>>>താങ്കള്‍ക്ക് ആള് മാറി പോയി എന്ന് തോന്നുന്നു .....ഈ ചോദ്യം ശ്രീ സുകുമാരനോടാണ് ചോദിക്കേണ്ടത്‌<<<<

    എനിക്ക് ആളു മാറിപ്പോയില്ല. FDI എന്നത് ground reality ആയി അംഗീകരിച്ച് അതിനോട് രാജിയാവണമെന്നു പറഞ്ഞത് താങ്കളാണ്. അതുകൊണ്ടാണാ ചോദ്യം ചോദിച്ചത്.

    ReplyDelete
  47. >>>>>പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിതന്നെ ....<<<<

    ഇപ്പോള്‍ എല്ലാം പൂര്‍ത്തിയായി.


    ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെ. പക്ഷെ താങ്കള്‍ അതിനെ വിശേഷിപ്പിച്ചത് impotent fury എന്നും. ഞാന്‍ കരുതിയിരുനത് താങ്കള്‍ക്ക് കുറച്ചുകൂടെ വിവേകവും തന്റേടവും ഉണ്ടാകും എന്നായിരുന്നു. എല്ലാം വിധി എന്നു കരുതി സമധാനിക്കുന്ന അഴകൊഴമ്പന്‍ നിലപാടാണെന്ന് ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി. തെറ്റ് എന്നു ബോധ്യമുള്ള കാര്യങ്ങളെ എതിര്‍ക്കുക എന്നതാണ്, ആണത്തം എന്നാണു ഞാനൊക്കെ മനസിലാക്കിയിരിക്കുന്നത്. താങ്കളുടെ ഡിക്ഷനറിയില്‍ അതിന്റെ അര്‍ത്ഥം വേറെയാണെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായി.

    ReplyDelete
  48. FDI മന്‍ മോഹന്‍ സിംഗ് ആദ്യം പ്രധാനമന്ത്രി ആയ സമയത്ത് നടപ്പാക്കാന്‍ ഉദേശിച്ചതായിരുന്നു. അന്ന് ഇടതുപക്ഷം എതിര്‍ത്തതുകൊണ്ട് അന്നത് വേണ്ടെന്നു വച്ചു. അതിന്റെ അര്‍ത്ഥം എന്നത്തേക്കുമായി ഉപേക്ഷിച്ചു എന്നായിരുന്നോ? അല്ല. തല്‍ക്കാലത്തേക്ക് ആ നിര്‍ദ്ദേശം മരവിപ്പിച്ചു. അതു തന്നെയണിപ്പോള്‍ ജപ്പാനിലും സംഭവിച്ചത്.

    വളരെ plausible ആയിട്ടുള്ള debate ഇല്‍ brownie points നേടാനുതകുന്ന argument ........പക്ഷെ യാഥാര്‍ത്ഥ്യം എത്ര വ്യത്യസ്തം ആണ് ......FDI നടപ്പാക്കാന്‍ ഇടതു പക്ഷത്തിന്റെ പിന്തുണ ഇല്ലാത്ത ഒരു സാഹചര്യം അല്ലെങ്കില്‍ ഇടതു പക്ഷത്തെ വിലക്ക് വാങ്ങാന്‍ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നത്ര എളുപ്പമാണോ ജപ്പാന്‍ പോലെ ഒരു രാജ്യത്തിന്റെ 30 ശതമാനം വൈദ്യുതി ഉത്പാദനത്തിന് ബദല്‍ കണ്ടെത്തലും അമേരിക ബ്രിട്ടന്‍ ഫ്രാന്‍സ് എന്നിവയുടെ വ്യവസായ ലോബിയുടെ എതിര്‍പ്പ് മറികടക്കുക എന്നതും ........അതുകൊണ്ടു ഫലത്തില്‍ ആണവ നിലയങ്ങള്‍ നിര്ത്തിവെക്കാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന ground reality മനസ്സിലാക്കാന്‍ "വിവര" ത്തിന്റെ ആധിക്യം ഒരു പ്രതികൂല ഘടകം ആവുമോ എന്തോ !!

    തെറ്റ് എന്നു ബോധ്യമുള്ള കാര്യങ്ങളെ എതിര്‍ക്കുക എന്നതാണ്, ആണത്തം എന്നാണു ഞാനൊക്കെ മനസിലാക്കിയിരിക്കുന്നത്.

    ഇതിനുള്ള മറുപടി നേരത്തെ പറഞ്ഞിരുന്നുവല്ലോ .....
    അഴിമതിയുടെ കാര്യത്തില്‍ എന്റെ അഭിപ്രായം അഴിമതിയും ജനങ്ങളും എന്ന പോസ്റ്റിന്റെ കമന്റുകള്‍ വായിച്ചാല്‍ അറിയാം ......എന്ന് വച്ച് ആണത്തം കാണിക്കാനായി സിനിമയിലെ ഹീറോയെ പോലെ "അന്യന്‍" ആവാനോ അല്ലെങ്കില്‍ സായുധ വിപ്ലവം സ്വപ്നം കാണുകയും ഒരു പരിധി വരെ നടപ്പാക്കുകയും ചെയ്യുന്ന ഒരു മാവോയിസ്റ്റ് ആവാനോ ഒക്കെ ഉള്ള romatic notions ഒന്നും ഇല്ലാത്ത, അവനവന്റെ ജോലി ചെയ്തു കുടുംബം പോറ്റുന്ന, സമ്മതിദാനം വിനിയോഗിക്കുന്നതിനപ്പുറം രാഷ്ട്രീയപ്രവര്‍ത്തനം ഒന്നും നടത്താത്ത , ഒരു പാവം സാധാരണക്കാരന്‍ മാത്രമാണ് ഈയുള്ളവന്‍

    എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിതന്നെ എന്ന് എഴുതിയത് മാത്രമേ താങ്കള്‍ കണ്ടുള്ളൂ .....ഇത്രയും കൂടെ അതോടൊപ്പം ഉണ്ടായിരുന്നു
    പക്ഷെ വീട്ടില്‍ അടുപ്പ് കത്തണമെങ്കില്‍ ഗ്യാസിനു കൂടിയ വില തന്നെ കൊടുക്കണം വണ്ടി ഓടിക്കണമെങ്കില്‍ കൂടിയ വില കൊടുത്തു പെട്രോള്‍ അടിക്കണം നിത്യോപയോഗ സാധനങ്ങളും എല്ലാം വാങ്ങുവാന്‍ കൂടിയ വില തന്നെ കൊടുക്കണം ....അതിനനനുസരണമായി ഗാര്‍ഹിക ബജറ്റ് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ് സാധാരണക്കാരന്‍ ചെയ്യുന്നത് ...എത്രയൊക്കെ പ്രതിഷേധം ഉണ്ടെങ്കിലും ഇങ്ങനെ യാതാര്ത്യവുമായി പൊരുത്തപ്പെട്ടു പോവുക എന്നതല്ലാതെ മറ്റെന്തു ചെയ്യാം എന്നാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത്

    മതമൌലിക വാദത്തിനെതിരെ ഒരുപാടൊക്കെ എഴുതുന്ന താങ്കള്‍ ഒരു മരമൌലികവാദി ( പരിസ്ഥിതി തീവ്രവാദി ) ആണെന്ന് തെളിയിക്കുന്നതാണ് , സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തത് പോലെ, മുല്ലപെരിയാര്‍ അണക്കെട്ട് ജനങ്ങള്‍ സംഘടിച്ചു പൊളിച്ചു കളയണം എന്ന താങ്കളുടെ നിലപാട് .....ഉണ്ടാവാന്‍ സാധ്യത ഇല്ലാത്ത പ്രളയ ഭീഷണി ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥത്തില്‍ പ്രളയം ഉണ്ടാക്കുന്ന നടപടികള്‍ കൈക്കൊള്ളുന്ന ഇതൊരു മാതിരി മറ്റു രാജ്യങ്ങളിലെ സാധാരണ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നാരോപിച്ച് അവരുടെ മേല്‍ ബോംബു വര്‍ഷിക്കുന്ന അമേരിക്കന്‍ നയം പോലെ ആയി പോയി !!

    ReplyDelete
  49. >>വളരെ plausible ആയിട്ടുള്ള debate ഇല്‍ brownie points നേടാനുതകുന്ന argument <<<

    78% ആണവ വൈദ്യുതിയെ ആശ്രയിക്കുന്ന ഫ്രാന്‍സിനു ബദല്‍ പദ്ധതികളാവിഷ്ക്കരിക്കാന്‍ തീരുമാനിക്കാമെങ്കില്‍ 30% മാത്രമുള്ള ജപ്പനുമതാകാം. അതാണു സാമാന്യ യുക്തി.

    ജപ്പാനിലൊന്നും ഇന്‍ഡ്യയിലേപ്പോലെ ജനങ്ങളെ അത്ര എളുപ്പം പറ്റിക്കാന്‍ ആകില്ല. ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പുണ്ട്. ആണവ വൈദ്യുതി ആയിരിക്കും അതിലെ പ്രധാന വിഷയം. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ നയമായിരിക്കും എന്ന് ആണവ വൈദ്യുതി അവസാനിപ്പിക്കണം  എന്നത്. അതൊക്കെ വരാന്‍ പോകുന്‍ കാര്യങ്ങളല്ലേ. അവിടത്തെ മന്ത്രി പറഞ്ഞത് ആണവ നിലയങ്ങളപ്പാടെ ഉപേക്ഷ്ക്കണമ്നെന്നത് അവര്‍ തീരുമാനിച്ച കാര്യമാണെന്നാണ്. അത് എന്നു വേണമെന്ന് ഇപ്പോള്‍ തീരുമാനിച്ചില്ല എന്നു മാത്രം. അത് വായിച്ചിട്ട് താങ്കള്‍ക്കൊന്നും മനസിലാകാത്തത് എന്റെ കുഴപ്പമല്ലല്ലൊ.

    ReplyDelete
  50. >>ഇതിനുള്ള മറുപടി നേരത്തെ പറഞ്ഞിരുന്നുവല്ലോ .....
    അഴിമതിയുടെ കാര്യത്തില്‍ എന്റെ അഭിപ്രായം അഴിമതിയും ജനങ്ങളും എന്ന പോസ്റ്റിന്റെ കമന്റുകള്‍ വായിച്ചാല്‍ അറിയാം ......<<<


    അതേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയത്. അഴിമതി ഇന്‍ഡ്യയില്‍ വലിയ പ്രശ്നമാണെന്നു താങ്കള്‍ എഴുതി.അത് താങ്കളുടെ അഭിപ്രായം. അഴിമതി വെറുതെ മനകണക്കാണെന്ന് സുകുമാരനുമെഴുതി. അതിനോട് യോജിക്കാന്‍ ആകാത്തതുകൊണ്ട് താങ്കള്‍ എതിരഭിപ്രായം  എഴുതി.

    അതു പോലെ മുല്ലപ്പെരിയാര്‍ വിഷയത്തിലും ആണവ വിഷയത്തിലും ഞാന്‍ എന്റെ എതിരഭിപ്രായം എഴുതി. അതിനെ താങ്കള്‍ impotent fury എന്നു വിളിച്ചു. അത് തന്നെയല്ലേ താങ്കളെഴുതുന്നതിനും ചേരുന്ന വിളിപ്പേര്?

    ReplyDelete
  51. >>എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിതന്നെ എന്ന് എഴുതിയത് മാത്രമേ താങ്കള്‍ കണ്ടുള്ളൂ .....ഇത്രയും കൂടെ അതോടൊപ്പം ഉണ്ടായിരുന്നു......<<<

    വേറേ എന്തൊക്കെ ഉണ്ട് എന്നതിനേക്കുറിച്ചല്ല ഞാന്‍ എഴുതിയത്.ശരി എന്നു താങ്കള്‍ക്ക് തോന്നിയതിനേക്കുറിച്ചാണ്. ശരി എന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക എന്നതാണ്, ആണത്തമെന്നത് എന്റെ അഭിപ്രായം. അത് വിധിയാണെന്നു കരുതി സമാധാനിക്കുന്നത് ആണത്തമില്ലായ്മ. അത് എന്റെ നിലപാട്. അത് തന്നെ മറ്റുള്ളവര്‍ക്കും  വേണമെന്നൊന്നും  ഞാന്‍ നിര്‍ബന്ധം പിടിക്കുന്നില്ല.

    ലോകം മുഴുവനുമുള്ള എല്ലാ രാജ്യങ്ങളും ആണവ വൈദ്യുതി മാത്രം ഉപയോഗിച്ചാലും ആണവ വൈദ്യുതിയേക്കുറിച്ചുള്ള എന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല. എന്റെ നിലപാട് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്ന ഒരു വാശിയും  എനിക്കില്ല.

    ReplyDelete
  52. ആണവവൈദ്യുതിയോട് കാളിദാസന് എന്താ ഇത്ര വിരോധം? വല്ല മുജ്ജന്മ പകയോ മറ്റോ ആണോ? കൂടംകുളത്ത് നിന്ന് ഉല്പാ‍ദിപ്പിക്കാന്‍ പോകുന്ന വൈദ്യുതിയില്‍ നിന്ന് ജയലളിത അനുവദിക്കുകയാണെങ്കില്‍ കേരളത്തിന്റെ വിഹിതം കിട്ടും. ആ വൈദ്യുതി കാളിദാസന്റെ വീട്ടിലും എത്തിയേക്കാം. അപ്പോള്‍ കാളിദാസന്‍ സ്വിച്ച് ഓഫ് ചെയ്യുമോ :)

    ReplyDelete
  53. >>മതമൌലിക വാദത്തിനെതിരെ ഒരുപാടൊക്കെ എഴുതുന്ന താങ്കള്‍ ഒരു മരമൌലികവാദി ( പരിസ്ഥിതി തീവ്രവാദി ) ആണെന്ന് തെളിയിക്കുന്നതാണ് , സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തത് പോലെ, മുല്ലപെരിയാര്‍ അണക്കെട്ട് ജനങ്ങള്‍ സംഘടിച്ചു പൊളിച്ചു കളയണം എന്ന താങ്കളുടെ നിലപാട്<<<

    എന്തു പേരു വേണമെങ്കിലും വിളിച്ചോളൂ. പരിസ്ഥിതി സംരക്ഷണം  തീവ്രമായി തന്നെ നടപ്പാക്കണമെന്ന നിലപടാണെനിക്ക്.

    കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടാത്ത, അവര്‍ക്ക് യാതൊരു വിധത്തിലും ഉപയോഗപ്പെടാത്ത നൂറ്റാണ്ടു പഴക്കമുള്ള ഒരണക്കെട്ട് ഇവിടെ വേണ്ട. അത് ഉത്തവാദപ്പെട്ടവര്‍ പൊളിച്ചു കളയുകയോ ജലനിരപ്പ് സ്ഥിരമായി താഴ്ത്തുകയോ ചെയ്തില്ലെങ്കില്‍  ജനങ്ങള്‍ തന്നെ മുന്‍ കൈ എടുത്ത് പൊളിച്ചു കളയണം എന്നതാണെന്റെ നിലപാട്.

    ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനു ഭീക്ഷണിയായി നില്‍ക്കുന്ന 120 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് ബാബ്രി മസ്ജിദിനോട് ഉപമിക്കുന്ന താങ്കളുടെ സംവേദന ക്ഷമതക്ക് ഒരു നല്ല നമസ്കാരം പറയട്ടെ.

    മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ താങ്കളെഴുതിയത് ഇതായിരുന്നു. നിയമ വ്യവസ്ഥയിലൂടെ നേടിയെടുക്കാമായിരുന്ന പരിഹാരങ്ങള്‍ അസാധ്യമാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ഈ അണക്കെട്ടിനു യാതൊരു ബലക്ഷയവും ഇല്ലെങ്കില്‍ എന്തു പരിഹാരമാണു നിയമ വ്യവസ്ഥയിലൂടെ നേടിയെടുക്കാം എന്ന് താങ്കള്‍  ഉദ്ദേശിച്ചതെന്ന് ഇപ്പോള്‍ മനസിലായി. കൂടുതല്‍ വിശദീകരിക്കേണ്ട.

    ReplyDelete
  54. >>ആണവവൈദ്യുതിയോട് കാളിദാസന് എന്താ ഇത്ര വിരോധം? വല്ല മുജ്ജന്മ പകയോ മറ്റോ ആണോ? <<<

    എന്തുകൊണ്ട് ഞാന്‍ ആണവ വൈദ്യുതിയെ എതിര്‍ക്കുന്നു എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. താങ്കളുടെ ബ്ളോഗില്‍ തന്നെ. ഇപ്പോഴും മനസിലായില്ലെങ്കില്‍ താഴെ ഉള്ള ലിങ്കുകള്‍ വായിക്കുക.

    RISKS OF NUCLEAR POWER

    Nuclear Power: Dangerous, Dirty & Expensive- 20 Key Facts

    Nuclear Power: a dangerous waste of time

    Problem plagued nuclear reactor called world's most dangerous

    Dirty, Dangerous and Expensive: The Truth About Nuclear Power

    Dangers of Nuclear Power Plants

    Nuclear energy is a dangerous distraction

    Nuclear power is complicated, dangerous, and definitely not the answer

    ReplyDelete
  55. Japan drops plans to phase out nuclear power by 2040
    എന്ന വാര്‍ത്തയില്‍ നിന്നും എനിക്ക് മനസ്സിലായത്‌ അവിടത്തെ ആണവ നിലയങ്ങള്‍ ഒന്നും അടുത്ത കാലത്തൊന്നും അടച്ചു പൂട്ടാന്‍ പോണില്ല എന്ന് തന്നെയാണ് .
    ഇനി ഫ്രാന്‍സില്‍ 78 ശതമാനം വൈദ്യുതോര്‍ജവും നല്‍കുന്ന ആണവനിലയങ്ങള്‍ നിര്‍ത്തലാക്കി ബദല്‍ സ്രോതസുകള്‍ ഏര്‍പ്പെടുത്തും എന്നൊക്കെ പറയുന്നത് യുക്തിസഹം ആയി തോന്നുന്നില്ല ( അവര്‍ എക്കാലവും ഇംഗ്ലീഷ് ഭാഷക്കാരായ അമേരിക്ക ബ്രിട്ടന്‍ എന്നിവരില്‍ നിന്നും ഒരു fiercely independent നിലപാടുകള്‍ എടുതുപോന്നിരുന്നു ലോകം മൊത്തം എതിര്‍ത്തിട്ടും അണ്വായുധ പരീക്ഷന്നങ്ങള്‍ നടത്തുന്നതില്‍ നിന്നും അവര്‍ പിന്നോട്ട് പോയിരുന്നില്ല ഏതു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും ഈ അടിസ്ഥാന പരമായ french രീതിക്ക് മാറ്റം ഉണ്ടാവില്ല മറ്റുള്ളവരെ ആശ്രയിക്കാതെ നില്കാനുള്ള അവരുടെ ത്വര തന്നെ യാണ് 78 % ഉത്പാദനവും ആണവോര്‍ജം ആക്കുവാനും കാരണം അതൊന്നും അത്രപെട്ടെന്നു മാറ്റാന്‍ കഴിയും എന്നും തോന്നുന്നില്ല )

    ഇനി താങ്കള്‍ പ്രകടിപ്പിച്ച ചില പ്രത്യേക അഭിപ്രായങ്ങളാണ് impotent fury എന്ന പ്രയോഗത്തിന് വഴി വെച്ചത് ...(അണക്കെട്ട് തകര്‍ന്നാല്‍ വന്‍ ദുരന്തം ഉണ്ടാവും എന്ന് പറയുന്ന ആള്‍ തന്നെ ജനങ്ങള്‍ സ്വയം അണക്കെട്ട് പൊളിച്ചു കളയും എന്നും പറയുന്നു ......തമിഴ്നാട്ടുകാര്‍ വെറും ജന്തുക്കള്‍ ആണെന്ന് പറയുന്നു .....മലയാളികള്‍ ഇന്ത്യയുടെ ഭാഗമായി തുടരുന്നത് തന്നെ നാണക്കേടു ആണെന്ന് പറയുന്നു ......ഇത്തരം പിച്ചും പേയും പറയുന്ന ആള്‍ തന്നെ മറ്റാളുകള്‍ പറയുന്നതെല്ലാം വിവരക്കേടാണെന്നും പറയുന്നു ) എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍ സീ ഏ ജീ യുടെ കണ്ടെത്തലുകള്‍ നിരാകരിക്കുന്ന സുകുമാരന്റെ അഭിപ്രായങ്ങളെ വസ്തുതകള്‍ നിരത്തി എതിര്‍ക്കുന്നത് എങ്ങനെ അതിനു സമാനം ആവും എന്ന് എനിക്ക് മനസ്സിലാവുന്നില്ല ( അഴിമതിക്കെതിരെ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ തുണി ഉരിഞ്ഞ ആള്‍ ചെയ്തത് വേണമെങ്കില്‍ an expression of impotent fury എന്ന് പറയാം ! ) പിന്നെ പക്ഷെ വീട്ടില്‍ അടുപ്പ് കത്തണമെങ്കില്‍ ഗ്യാസിനു കൂടിയ വില തന്നെ കൊടുക്കണം വണ്ടി ഓടിക്കണമെങ്കില്‍ കൂടിയ വില കൊടുത്തു പെട്രോള്‍ അടിക്കണം നിത്യോപയോഗ സാധനങ്ങളും എല്ലാം വാങ്ങുവാന്‍ കൂടിയ വില തന്നെ കൊടുക്കണം ....അതിനനനുസരണമായി ഗാര്‍ഹിക ബജറ്റ് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ് സാധാരണക്കാരന്‍ ചെയ്യുന്നത് ...എത്രയൊക്കെ പ്രതിഷേധം ഉണ്ടെങ്കിലും ഇങ്ങനെ യാതാര്ത്യവുമായി പൊരുത്തപ്പെട്ടു പോവുക എന്നതല്ലാതെ മറ്റെന്തു ചെയ്യാം എന്നാണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്നത് എന്ന എന്റെ ചോദ്യത്തിന് താങ്കള്‍ ഒരു മറുപടിയും തന്നതുമില്ല !!

    മുല്ലപെരിയാര്‍ വിഷയത്തില്‍ ഞാന്‍ ആദ്യം തന്നെ എഴുതിയ കമന്റില്‍ പറഞ്ഞത്
    കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക അതോടൊപ്പം കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക രീതിയില്‍ കരാര്‍ പുതുക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് വളരെ calibrated approch ഇലൂടെ ശരിയായ ദിശയില്‍ നിയമ നടപടികള്‍ എടുത്തിരുന്ന ശ്രീ പ്രേമചന്ദ്രന്റെ ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി വൈകാരിക വിളവെടുപ്പ് നടത്തിയ പീ ജെ ജോസഫും കൂട്ടരും ....ഇന്നിപ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാവുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു

    Dam 999 എന്ന ചിത്ര ത്തിന്റെ marketing ന്റെ ഭാഗമായിട്ടോ എന്തോ മുല്ലപ്പെരിയാര്‍ വിഷയം ആദ്യം ഇന്റര്‍നെറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളിലും തുടര്‍ന്നു മുഖ്യധാരാ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയമാവുകയും തുടര്‍ന്നു രാഷ്ട്രീയക്കാര്‍ ചാടിവീണ് ആകെ കുളമാക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ കേരളത്തിലും തമിഴ്നാട്ടിലും വൈകാരിക വേലിയേറ്റം ഉണ്ടാകാതെ, മേല്‍പറഞ്ഞത്‌ പോലെ ഉചിതമായ ഒരു പരിഹാരം നിയമവ്യവസ്ഥ യിലൂടെ കണ്ടെത്താന്‍ കഴിയുമായിരുന്നു ! ( ഈ വിഷയത്തില്‍ കാളിദാസനെ പോലെ ഒരുപാടു "വിവരം" ഉള്ള ഒരാളിന്റെ തന്നെ പ്രതികരണങ്ങള്‍ ഇത്രമാത്രം അതിവൈകാരികം ആവുന്നത് തികച്ചും അത്ഭുതാവഹം തന്നെ )

    ReplyDelete
  56. >>>>>Japan drops plans to phase out nuclear power by 2040
    എന്ന വാര്‍ത്തയില്‍ നിന്നും എനിക്ക് മനസ്സിലായത്‌ അവിടത്തെ ആണവ നിലയങ്ങള്‍ ഒന്നും അടുത്ത കാലത്തൊന്നും അടച്ചു പൂട്ടാന്‍ പോണില്ല എന്ന് തന്നെയാണ് .<<<<


    അത് താങ്കള്‍ക്ക് മനസിലായാത്. 30 വര്‍ഷം കഴിഞ്ഞ് നടക്കാന്‍ പോകുന്ന ഒരു കാര്യം അടുത്തകാലത്ത് എന്നു മനസിലാക്കിയത് താങ്കളുടെ മണ്ടത്തരം.

    ആണവ നിലയങ്ങള്‍ അടുത്തകാലത്ത് അടച്ചുപൂട്ടാന്‍ അവര്‍ തീരുമനിച്ചിരുന്നില്ലല്ലോ. 2040 ല്‍  അടച്ചുപൂട്ടണമെന്നാണ്, തീരുമാനിച്ചിരുന്നത്. 30 വര്‍ഷം കഴിഞ്ഞ്. ഒരണവ നിലയത്തിന്റെ കാലാവധി 40 മുതല്‍ 60 വര്‍ഷങ്ങളാണ്. ഇപ്പോള്‍ പ്രാവര്‍ത്തിക്കുന്ന നിലയങ്ങളുടെ ഒക്കെ ആയുസ് അതുകൊണ്ട് തീരും. അതിനപ്പുറത്തേക്ക് വേണമെങ്കില്‍ പുതിയവ ഉണ്ടാക്കേണ്ടി വരും.

    ReplyDelete
  57. >>>>>ഇനി ഫ്രാന്‍സില്‍ 78 ശതമാനം വൈദ്യുതോര്‍ജവും നല്‍കുന്ന ആണവനിലയങ്ങള്‍ നിര്‍ത്തലാക്കി ബദല്‍ സ്രോതസുകള്‍ ഏര്‍പ്പെടുത്തും എന്നൊക്കെ പറയുന്നത് യുക്തിസഹം ആയി തോന്നുന്നില്ല <<<<

    അത് താങ്കളുടെ ആണവ പ്രേമം കൊണ്ട് തോന്നുന്നതാണ്. രാജ്യം ഭരിക്കുന്ന പ്രസിഡണ്ട് പറഞ്ഞതാണത്. ബദല്‍ സ്രോതസുകള്‍ക്കുള്ള പണികളൊക്കെ അവര്‍ എന്നേ തുടങ്ങിക്കഴിഞ്ഞിരുന്നു.

    France launches vast solar panel array

    France's Biggest Rooftop Solar Array Using Hanwha Solar Panels

    Solar power in France

    France enters solar power race

    Sun Shines on Solar Panels

    French Government approves 12 MW concentrated solar power plant in Corsica

    French Government approves 12 MW concentrated solar power plant in Corsica

    France Approves 214 Solar Power Projects Totaling 541 Megawatts

    Solar Power in France: the start of a 100MW super array

    മറ്റ് പല രാജ്യങ്ങളും ആണവ നിലയങ്ങള്‍ അടച്ചുപുട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.
    Austria , Sweden , Italy , Belgium , Germany തുടങ്ങിയവ അതില്‍ പെടും.

    കൂടാതെ Australia, Denmark, Greece, Ireland, Italy, Latvia, Liechtenstein, Luxembourg, Malta, Portugal, Israel, Malaysia, New Zealand, Norway തുടങ്ങിയ രാജ്യങ്ങള്‍ ആണവ വൈദ്യുതിയേ വേണ്ട എന്ന് തീരുമാനിച്ചവയാണ്. അതില്‍ ഓസ്റ്റ്രേലിയ ലോകത്ത് ഏറ്റവും കൂടുതല്‍ യുറേനിയം നിക്ഷേപമുള്ള രാജ്യമാണ്.

    ReplyDelete
  58. >>>>>അഴിമതിക്കെതിരെ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ തുണി ഉരിഞ്ഞ ആള്‍ ചെയ്തത് വേണമെങ്കില്‍ an expression of impotent fury എന്ന് പറയാം ! <<<<

    ഇതിനെ ഞാന്‍ കൊച്ചമ്മമാരുടെ പൊങ്ങച്ചം പറച്ചില്‍ എന്നു പറയും. ഷണ്ഢന്റെ frustration എന്നും പറയാം.

    ഭഗത് സിംഗ് കൊലമരത്തില്‍ കയറിയത് , അന്നു തന്നെ ബ്രിട്ടന്‍ ഇന്‍ഡ്യ വിടുമെന്നു കരുതിയല്ല. വിദൂര ഭാവിയിലെങ്കിലുമത് നടക്കുമെന്ന ഉറച്ച ബോധ്യത്തോടു കൂടിയാണ്. അത് സംഭവിച്ചു. ഭഗത് സിംഗിനെ ഇന്‍ഡ്യ ഇന്ന് നെഞ്ചിലേറ്റുന്നു. അതൊക്കെ മനസിലാകണമെങ്കില്‍  potency വേണം. Potent ആയിട്ടുള്ളവരോട് അസൂയ തോന്നുമ്പോള്‍ അവരൊക്കെ impotent ആണെന്നു, യഥാര്‍ത്ഥ impotent കള്‍ക്ക് തോന്നും.

    ReplyDelete
  59. അത് താങ്കള്‍ക്ക് മനസിലായാത്. 30 വര്‍ഷം കഴിഞ്ഞ് നടക്കാന്‍ പോകുന്ന ഒരു കാര്യം അടുത്തകാലത്ത് എന്നു മനസിലാക്കിയത് താങ്കളുടെ മണ്ടത്തരം.

    30 വര്ഷം കഴിഞ്ഞു നടത്താന്‍ ഇരുന്നകാര്യം വേണ്ടെന്നു വച്ച് കഴിയുമ്പോള്‍ ....അക്കാര്യം ഇനി അടുത്ത കാലത്തൊന്നും നടക്കാന്‍ പോണില്ല എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം എന്ന് മനസ്സിലാക്കാത്തത് ആരുടെ "മണ്ടത്തരം" ആണെന്ന് ഇത് വായിക്കുന്നവര്‍ മനസ്സിലാക്കിക്കൊള്ളും !

    ReplyDelete
  60. >>>>>മുല്ലപെരിയാര്‍ വിഷയത്തില്‍ ഞാന്‍ ആദ്യം തന്നെ എഴുതിയ കമന്റില്‍ പറഞ്ഞത്
    കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക<<<<


    ഇതു പറഞ്ഞ താങ്കള്‍ തന്നെ പിന്നീടെഴുതിയത് ഇങ്ങനെ.

    മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ചിടത്തോളം status quo സമീപഭാവിയിലൊന്നും മാറാനിടയില്ല എന്ന യാഥാര്‍ത്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് മൂലം ഉണ്ടായ ഒരു impotent fury എന്ന നിലയിലേ ഈ അഭിപ്രായങ്ങള്‍ കാണുവാന്‍ കഴിയുന്നുള്ളൂ ( ഇത് പോലെ പല കാര്യങ്ങളിലും നമ്മുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന reality ഉമായി പൊരുതപ്പെട്ടെ പറ്റൂ .

    താങ്കള്‍ എഴുതുന്നതിലെ വൈരുദ്ധ്യം പോലും താങ്കള്‍ക്ക് മനസിലാകുന്നില്ലലോ എന്നോര്‍ത്ത് എനിക്ക് അതിശയം തോന്നുന്നു. Potency കൂടിപ്പോയി എന്ന തോന്നലുകൊണ്ടുള്ള കുഴപ്പമാണു താങ്കള്‍ക്ക്.

    കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക, എന്ന് എഴുതിയതിന്റെ മഷി മായും മുന്നേ എഴുതുന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ചിടത്തോളം status quo സമീപഭാവിയിലൊന്നും മാറാനിടയില്ല എന്ന യാഥാര്‍ത്യവുമായി പൊരുതപ്പെട്ടെ പറ്റൂ എന്ന്.

    എന്താണു സത്യത്തില്‍ താങ്കളുടെ യഥാര്‍ത്ഥ നിലപാട്? മുല്ലപ്പെരിയാര്‍ അണക്കെട്ട് Decommission ചെയ്യണം എന്നോ അതോ Status quo നിലനിറുത്തണമെന്നോ? ഇതിനെ ഞാന്‍ impotency എന്നു വിളിക്കില്ല. നപുംസകത്വം എന്നേ വിളിക്കു.

    ReplyDelete
  61. impotent fury എന്ന expression നു ആണത്വം ഷണ്ടത്വം എന്നിവയുമായി ഒരു ബന്ധവുമില്ലെന്നും..... to have a burning bottled up rage inside,but no means of airing that rage any where or at any one......എന്ന അര്‍ത്ഥത്തില്‍ ആണത് ഉപയോഗിക്കുന്നതെന്നും വാക്കുകളുടെ വാച്യാര്‍ത്ഥം മാത്രം എടുത്താല്‍ ആലങ്കാരികമായ പ്രയോഗങ്ങള്‍ അര്‍ത്ഥ ശൂന്യമാവും എന്നും ഉള്ള 'വിവരം' ഇനി എന്നാണാവോ ഉണ്ടാവുക !
    ( ഓര്‍മ്മ വരുന്നത് ഒരു മലയാള പത്രം അമേരിക്കയെ ആക്ഷേപിക്കാന്‍ അവിടെ "ചൂട് പട്ടി" ഇറച്ചി തിന്നുന്ന മത്സരത്തെ കുറിച്ച് വാര്‍ത്ത കൊടുത്ത കാര്യമാണ് ! )

    IMHO മുല്ലപെരിയാര്‍ അണക്കെട്ട് decommission ചെയ്യുക ആണ് വേണ്ടത് അതിനു പകരം പുതിയതൊന്നു നിര്‍മ്മിക്കുകയും അതുപോലെ കേരളത്തിന്‌ നീതിപൂര്‍വകമായ രീതിയില്‍ കരാര്‍ പുതുക്കുകയും വേണം .....എന്നാല്‍ വിവാദങ്ങളും വൈകാരിക വേലിയേറ്റങ്ങളും ഉണ്ടാക്കി വിട്ടതിന്റെ ഫലമായി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ status quo തുടരുക ആണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു എന്ന് മാത്രം !

    ReplyDelete
  62. >>>>30 വര്ഷം കഴിഞ്ഞു നടത്താന്‍ ഇരുന്നകാര്യം വേണ്ടെന്നു വച്ച് കഴിയുമ്പോള്‍ ....അക്കാര്യം ഇനി അടുത്ത കാലത്തൊന്നും നടക്കാന്‍ പോണില്ല എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം എന്ന് മനസ്സിലാക്കാത്തത് ആരുടെ "മണ്ടത്തരം" ആണെന്ന് ഇത് വായിക്കുന്നവര്‍ മനസ്സിലാക്കിക്കൊള്ളും !<<<<

    വായിക്കുന്നവര്‍ അത് ശരിക്കും മനസിലാക്കിക്കോളും. ആണവ വൈദ്യുതി ഘട്ടം ഘട്ടമായി ഒഴിവാക്കും എന്ന നയത്തില്‍ മാറ്റമില്ല. ഇന്നത്തെ ആണവ നിലയങ്ങള്‍ എന്ന് അടച്ചുപ്പുട്ടണമെന്നതിലേ അഭിപ്രായ വ്യത്യാസമുള്ളൂ എന്ന് അവിടത്തെ മന്ത്രി പറഞ്ഞാല്‍  എന്താണെന്ന് മനസിലാക്കാനുള്ള അറിവൊക്കെ ഏത് വായനക്കാരനും ഉണ്ട്.

    അതിന്റെ മാനം മറ്റ് പലതുമാണ്. പുതിയ ആണവ നിലയങ്ങളൊന്നും അവര്‍ ഉണ്ടാക്കില്ല. വൈദ്യുതിക്ക് ബദല്‍ സ്രോതസുകള്‍ അവിഷ്കരിച്ച് നടപ്പാക്കിയിട്ട് ആണവ നിലയങ്ങള്‍ അടച്ചു പൂട്ടും. അതൊക്കെ അവിടത്തെ ജനങ്ങള്‍ നോക്കിക്കോളും. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ അവിടത്തെ ജനങ്ങള്‍ക്കറിയാം. 545 അംഗ പര്‍ലമെന്റില്‍ 215 അംഗങ്ങളുടെ പിന്തുണ ഉള്ള പാര്‍റ്റി തന്നിഷ്ടം പോലെ എല്ലാം ചെയ്തു കൂട്ടുന്ന അസംബന്ധമല്ല ജപ്പാനിലെ ജനാധിപത്യം. എല്ലാം വിധിയാണെനു കരുതി സമാധാനിക്കുന്ന ഷണ്ഢന്‍മാരുമല്ല അവിടത്തെ ജനത.

    വ്യവസായ ലോബി സമ്മര്‍ദ്ദം ചെലുത്താത്തതുകൊണ്ടൊന്നുമല്ല അമേരിക്ക കഴിഞ്ഞ 30 വര്‍ഷങ്ങളായി ഒരാണവ നിലയവും  അവിടെ ഉണ്ടാക്കാത്തത്. അത് മനസിലാക്കാനുള്ള വിവേവേകമോ വിവരമോ താങ്കള്‍ക്കില്ല. അമേരിക്ക ആണവ പുതിയ വൈദ്യുത പദ്ധതികള്‍  വേണ്ടെന്നു വച്ചത് ആണവ Three Mile Island അപകടത്തിനു ശേഷമാണ്.

    Impact of the Three Mile Island Disaster

    A combination of equipment failure, human error, and bad luck, the nuclear accident at Three Mile Island stunned the nation and permanently changed the nuclear industry in America. Even though it led to no immediate deaths or injuries to plant workers or members of the nearby community, the TMI accident had a devastating impact on the nuclear power industry - the Nuclear Regulatory Commission has not reviewed an application to build a new nuclear power plant in the United States since. It also brought about sweeping changes involving emergency response planning, reactor operator training, human factors engineering, radiation protection, and many other areas of nuclear power plant operations.

    Potency ഉണ്ടെന്ന് വീമ്പടിക്കുന്നവര്‍ അതൊക്കെ ആദ്യം മനസിലാക്കുക.

    ഇന്‍ഡ്യയുടെ ഏറ്റവും വലിയ ശാപം താങ്കളേപ്പോലെ നട്ടെല്ലില്ലാത്ത അനേകരുണ്ടെന്നതാണ്. എല്ലാം വിധിയാണെന്നു കരുതി സമാധാനിക്കുന്ന അനേകരുണ്ട്. ആ അവസ്ഥ ഇവിടത്തെ ഭരണാധികാരികള്‍ മുതലെടുക്കുന്നു.

    ReplyDelete
  63. >>>>impotent fury എന്ന expression നു ആണത്വം ഷണ്ടത്വം എന്നിവയുമായി ഒരു ബന്ധവുമില്ലെന്നും..... to have a burning bottled up rage inside,but no means of airing that rage any where or at any one......എന്ന അര്‍ത്ഥത്തില്‍ ആണത് ഉപയോഗിക്കുന്നതെന്നും <<<<

    ഈ അര്‍ത്ഥത്തിലാണു പ്രയോഗിച്ചതെങ്കില്‍ അത് തികച്ചും അസ്ഥാനത്തും അസംബന്ധവുമാണ്.

    Rage കേരളം മുഴുവനും അങ്ങ് ഡെല്‍ഹിയില്‍ പോലും  air ചെയ്തതു കൊണ്ടാണ്, തമിഴന്‍ മലയാളികളെ ആക്രമിച്ചതെന്നു പറഞ്ഞത് താങ്കളല്ലേ? ഇതുപോലെ സ്വയം പരാജയപ്പെടുത്തുന്ന നിലപാടെടുക്കാതെ മാഷേ.

    മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള rage ആണ്, കേരളത്തിലെ മന്ത്രിമാരും ഭരണകര്‍ത്താക്കളും പൊതുജനവും ഏക സ്വരത്തില്‍ air ചെയ്തത്. അതിനു വേണ്ടി ബോധവത്കരണം നടത്തിയത്. പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ആ ദേഷ്യത്തിലാണ്, തമിഴ് നാട്ടിലെ ചില ജന്തുക്കള്‍ മലയാളികളുടെ തോട്ടങ്ങള്‍ വെട്ടി നശിപ്പിച്ചതും മലയാളികളെ ആക്രമിച്ചതുമെന്ന് താങ്കള്‍ തന്നെയാണു പറഞ്ഞത്.

    കൂടം കുളത്തെ ജനങ്ങളും അവരുടെ rage, air ചെയ്യുന്നു. പ്രതീകാത്മക ജലസമാധി നടത്തിയും സ്വയം മണ്ണിട്ടു മൂടിയു നിരാഹാരം കിടന്നും ഒക്കെ. ഇപ്പോള്‍ അവര്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത് ഈ rage , air ചെയ്യുന്ന നടപടിയാണ്. മുല്ലപ്പെരിയാറിന്റെ അപകടം മനസിലക്കുന്ന പല മലയാളികളും തമിഴന്‍മാര്‍ ചത്തുപ്പൊയ്ക്കോട്ടെ എന്നു സമാധാനിച്ച് ആ സമരത്തില്‍ നിന്നും മാറിനില്‍ക്കുന്നില്ല. അതിനോട് ഐക്യദാര്‍ട്യം പ്രകടിപ്പിക്കുന്നു. അതില്‍ പങ്കെടുക്കുന്നു.

    ഈ നടപടികളോക്കെ rage, air ചെയ്യുന്നത് തന്നെയാണ്. മനസില്‍ impotency ഉള്ളവര്‍ക്ക് അതൊക്കെ മനസിലാക്കാന്‍ പ്രയാസമാണ്.

    ReplyDelete
  64. >>>>IMHO മുല്ലപെരിയാര്‍ അണക്കെട്ട് decommission ചെയ്യുക ആണ് വേണ്ടത് അതിനു പകരം പുതിയതൊന്നു നിര്‍മ്മിക്കുകയും അതുപോലെ കേരളത്തിന്‌ നീതിപൂര്‍വകമായ രീതിയില്‍ കരാര്‍ പുതുക്കുകയും വേണം .....എന്നാല്‍ വിവാദങ്ങളും വൈകാരിക വേലിയേറ്റങ്ങളും ഉണ്ടാക്കി വിട്ടതിന്റെ ഫലമായി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ status quo തുടരുക ആണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു എന്ന് മാത്രം !<<<<

    അതാണു ഷണ്ഢത്വം എന്നു ഞാന്‍ പറഞ്ഞത്.

    ഡിക്കമ്മീഷന്‍ ചെയ്യേണ്ട ഒരു പുരാവസ്തു നിലനിറുത്തണം എന്നു പറഞ്ഞ് സമാധാനിക്കുന്നത് ഷണ്ഢത്വം തന്നെയാണ്. ( എന്തുകൊണ്ട് ഡികമ്മീഷന്‍ ചെയ്യണം  എന്നു ഞാന്‍ ചോദിക്കുന്നില്ല. അത് താങ്കള്‍ക്ക് മനപ്രയാസമുണ്ടാക്കും)

    അതിന്റെ അര്‍ത്ഥം താങ്കള്‍ക്ക് ലൈംഗിം ശേഷിയില്ല എന്നല്ല. നിലപാടുകളിലെ ഷണ്ഢത്വമാണുദ്ദേശിക്കുന്നത്. നിലപാടുകളില്‍ ഷണ്ഢത്വമില്ലാത്തവര്‍ ഡി ക്കമ്മീഷന്‍ ചെയ്യേണ്ടതിനെ ഡിക്കമ്മീഷന്‍ ചെയ്യാന്‍ വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തും.

    താങ്കളെ ഒരു പേപ്പട്ടി കടിക്കാന്‍ വന്നാലുള്ള അവസ്ഥ ഓര്‍ത്ത് ഞെട്ടലുണ്ടാകുന്നു. പട്ടിക്ക് പേ പിടിച്ചു പോയി എന്നത് യാഥാര്‍ത്ഥ്യമാണ്, അതുകൊണ്ട് അതിനോട് പൊരുത്തപ്പെട്ടു പോയേക്കാം എന്നൊക്കെ പറഞ്ഞാല്‍ നിശ്ചയമായും താങ്കളുടെ തല പരിശോധിക്കേണ്ടതാണ്.

    സുകുമാരനു താങ്കളേക്കാള്‍ ആര്‍ജ്ജവമുണ്ട്. ഇതു പോലെ നപുംസക നിലപടൊനുമില്ല. വ്യക്തമായ നിലപാടാണുള്ളത്. മുല്ലപ്പെരിയാര്‍ ഡാം ഡിക്കമ്മിഷന്‍ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. അത് പണിത കാലത്തേക്കാള്‍ ബലവത്താണിപ്പോള്‍ എന്നാണദ്ദേഹത്തിന്റെ നിലപാട്. പക്ഷെ താങ്കളുടേത് ഒരു വക നപുംസക നിലപാടായിപ്പോയി.

    ReplyDelete
  65. >>>>Dam 999 എന്ന ചിത്ര ത്തിന്റെ marketing ന്റെ ഭാഗമായിട്ടോ എന്തോ മുല്ലപ്പെരിയാര്‍ വിഷയം ആദ്യം ഇന്റര്‍നെറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളിലും തുടര്‍ന്നു മുഖ്യധാരാ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയമാവുകയും തുടര്‍ന്നു രാഷ്ട്രീയക്കാര്‍ ചാടിവീണ് ആകെ കുളമാക്കുകയും <<<<

    വികല മനസിന്റെ വിചിത്രഭാവങ്ങള്‍ എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം.

    എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലില്‍ ഒരു തൈരു വില്‍പ്പനക്കാരിയുണ്ട്. വിരൂപയായ അവരുടെ വിചാരം തെരുവിലെ അണുങ്ങളൊക്കെ അവരെ നോക്കുന്നു എന്നാണ്. ഞാന്‍ കരുതിയത് ഈ കഥാപാത്രം  പൊറ്റെക്കാടിന്റെ ഭാവന ആയിരുന്നു എന്നാണ്. പക്ഷെ അതുപോലുള്ളവര്‍ നിത്യ ജീവിതത്തിലും ഉണ്ടെന്ന് ഇപ്പോള്‍ മനസിലായി.

    ReplyDelete
  66. ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നു മനസ്സിലാക്കുന്നവരുമായി എന്തെങ്കിലും ഒരു meaningful dialog നടത്താന്‍ സാധ്യമല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കാളിദാസന്റെ കമന്റുകള്‍ ....impotent fury എന്ന expression ന്റെ അര്‍ത്ഥവും പ്രയോഗവും അദ്ദേഹത്തിനറിയാത്തത് കൊണ്ടു ആണത്വവും ഷണ്‍ടത്വവും ഒക്കെ വാരി വലിച്ചിട്ടു ഒരു തരം intellectual masturbation നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ അതിലൂടെ നേടുന്ന ആത്മസുഖം ആസ്വദിക്കാന്‍ വിട്ടു , മാറി പോവുക എന്നതാണ് സാധാരണ ജനത്തിന് ഉചിതം എന്ന ധാരണയില്‍ ഞാന്‍ ഈ പോസ്റ്റിലെ കമന്റുകള്‍ അവസാനിപ്പിക്കുകയാണ്.

    ഈ വിഷയത്തില്‍ ഞാന്‍ ആദ്യമേ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും എടുത്തു പറയുന്നു ......hot dog എന്ന് കേട്ടാല്‍ ചൂട് പട്ടി എന്ന് മനസ്സിലാക്കുന്ന ആളുകള്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും ഇക്കാര്യങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാവും ......( ഞാന്‍ പറഞ്ഞത് മനസ്സിലാവും എന്നാണു ഉദ്ദേശിച്ചത് അഭിപ്രായ വ്യത്യാസം ഉണ്ടാവാം ! )

    ഇന്നിപ്പോള്‍ കൂടം കുളം ആണവ നിലയത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് , അരല്പകാലം മുന്‍പ് മുല്ലപെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ , തെറ്റിധാരണ കളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രചാരണങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ അകാരണമായ അടിസ്ഥാനരഹിതമായ ഭീതി സൃഷ്ടിച്ചു ഒരു വൈകാരികമായ പ്രതികരണം അവരില്‍ നിന്നും ഉണ്ടാക്കി എടുക്കുന്ന ഒരു സാഹചര്യം ചില ആളുകള്‍ അവരുടെ രാഷ്ട്രീയമോ മറ്റെന്തെകിലുമോ നേട്ടങ്ങള്‍ക്കായി മുതലെടുക്കുന്നു എന്നതാണ്

    ഈ പ്രൊജക്റ്റ്‌ പരിസ്ഥിതി പഠനങ്ങള്‍ നടത്തി അംഗീകരിച്ചു നിര്‍മാണം പൂര്‍ത്തി ആവുന്നത് വരെയും ഇല്ലാതിരുന്ന ആശങ്കകള്‍ ജപ്പാനില്‍ ഒരു ആണവ നിലയം അപകടത്തില്‍ പെട്ട് എന്നത് കൊണ്ടു മാത്രം ഉണ്ടാക്കിയെടുത്തിട്ടു അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രൊജക്റ്റ്‌ ഉപേക്ഷിക്കുവാന്‍ പര്യാപ്തമാണെന്ന് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല . ( അപകടത്തെ തുടര്‍ന്നു ജപ്പാന്‍ ആണവ നിലയങ്ങള്‍ അടച്ചു എന്നത് ശരിയാണെങ്കിലും ഇപ്പോഴവര്‍ ഒന്നൊന്നായി വീണ്ടും പ്രവര്‍ത്തനക്ഷമം ആക്കി കൊണ്ടിരിക്കുന്നു .....ആണവ നിലയങ്ങള്‍ അടുത്ത 30 വര്‍ഷങ്ങളില്‍ phase out ചെയ്യാനുള്ള proposal ഇതുവരെയും അം ഗീകരിക്കപ്പെട്ടിട്ടും ഇല്ല ) ഏതെങ്കിലും മേഖലയില്‍ ഒരു അപകടം ഉണ്ടായാല്‍ ഇനി മേലില്‍ ആ മേഖലയില്‍ ഒരു പ്രവര്‍ത്തനവും വേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ മാനവ രാശിയുടെ പുരോഗതി എന്നേ മുരടിച്ചു പോയേനേ.

    കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിയമപരമായ മാര്‍ഗങ്ങളില്‍ കൂടെ നിര്‍മ്മിക്കുക അതോടൊപ്പം കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക രീതിയില്‍ കരാര്‍ പുതുക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് വളരെ calibrated approch ഇലൂടെ ശരിയായ ദിശയില്‍ നിയമ നടപടികള്‍ എടുത്തിരുന്ന ശ്രീ പ്രേമചന്ദ്രന്റെ ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തി വൈകാരിക വിളവെടുപ്പ് നടത്തിയ പീ ജെ ജോസഫും കൂട്ടരും ....ഇന്നിപ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാവുന്ന തരത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു.... വിവാദങ്ങളും വൈകാരിക വേലിയേറ്റങ്ങളും ഉണ്ടാക്കി വിട്ടതിന്റെ ഫലമായി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ status quo തുടരുക ആണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുന്നു

    ReplyDelete
  67. കാളിദാസനുമായി ക്രിയാത്മകമായ സംവാദം സാധ്യമല്ല. കാളിദാസനുമായി മാത്രമല്ല കമ്മ്യൂണിസത്തിന്റെ ഹാങ്‌ഓവര്‍ ഉള്ള ആരുമായും സൃഷ്ടിപരമായ സംവാദം സാധ്യമാവുകയില്ല. എന്നാല്‍ കമ്മ്യൂണിസം മാത്രമല്ല,ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സംവാദം നടത്തുന്നവരോടും വസ്തുനിഷ്ടമായി സംസാരിക്കാന്‍ ആവില്ല. എന്തെന്നാല്‍ അവര്‍ക്കൊന്നും പ്രത്യയശാസ്ത്രം ഉപേക്ഷിക്കാന്‍ പറ്റില്ല. ജീവിതമാകട്ടെ യാതൊരു പ്രത്യയശാസ്ത്രങ്ങളെയും അനുസരിക്കാതെയാണ് മുന്നോട്ട് പോകുന്നത് താനും. വ്യക്തിയും സമൂഹവും പ്രത്യയശാസ്ത്രങ്ങളെ പേടിക്കുന്നു എന്നല്ലാതെ അതിനെ അനുസരിക്കാന്‍ കൂട്ടാക്കുന്നില്ല. അത്കൊണ്ടാണ് പ്രായോഗികതയില്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളും പരാജയപ്പെടുന്നത്.

    കൂടംകുളം, എന്‍ഡോസല്‍ഫാന്‍, ആണവോര്‍ജ്ജം, മുല്ലപെരിയാര്‍, ജി.എം.വിളകള്‍, ജൈവകൃഷി എന്നിവയുടെ എല്ലാം കാര്യത്തില്‍ ഞാന്‍ വ്യത്യസ്തവും പ്രായോഗികവുമായ നിലപാടാണ് സ്വീകരിച്ചത്. അതൊക്കെ ശരിയാണ് താനും. എന്‍ഡോസല്‍ഫാന്റെ കാര്യത്തില്‍ മാത്രം നേരിയ തടസ്സം അനുഭവപ്പെട്ടു.

    നിരോധിക്കാന്‍ ഹരജി നല്‍കിയ ഉടനെ കോടതി അത് നിരോധിച്ചു എന്നതാണത്. കോടതി സ്വയം വിദഗ്ദ്ധസമിതിയല്ല. എന്‍ഡോസല്‍ഫാനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. എന്‍ഡോസല്‍ഫാനെതിരെ യൂറോപ്യന്‍ യൂനിയന്‍ വലിയ തോതില്‍ ഫണ്ട് ഇറക്കി പ്രചരണം നടത്തിയതിന്റെ ഫലമായിട്ടാണ് എന്‍ഡോസല്‍ഫാന്‍ വിരുദ്ധ പ്രചാരവേല പലരെയും സ്വാധീനിച്ചത്. ഇന്നിപ്പോള്‍ എന്‍ഡോസല്‍ഫാന്‍ കൊണ്ട് ഒരു ദൂഷ്യവും ഉണ്ടായിട്ടില്ല എന്ന് കാസര്‍ക്കോട്ടെ പ്ലാന്റേഷന്‍ തൊഴിലാളി യൂനിയന്‍ സെക്രട്ടരി തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. മറ്റേത് കീടനാശിനിയെക്കാളും ഒട്ടും മാ‍രകമല്ല എന്‍ഡോസല്‍ഫാന്‍ എന്ന് ഞാന്‍ കരുതുന്നു. അത്പോലെ തന്നെ രാസവളവും കീടനാശിനികളും ഇല്ലാതെ കൃഷി അസാധ്യമെന്നും ഞാന്‍ പറയും. രാസവളം എന്നാല്‍ വിഷം ആണെന്ന് പറയുന്ന കാളിദാസാദികളുടെ തല പരിശോധിക്കാന്‍ പോലും യോഗ്യമല്ല എന്നാണെന്റെ അഭിപ്രായം.

    മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മറിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞുവരുന്നുണ്ട്. പഴകിയാല്‍ ചീഞ്ഞുപോകുന്ന തക്കാളിയോ മറ്റ് പഴവര്‍ഗ്ഗങ്ങളോ അല്ല മനുഷ്യന്‍ നിര്‍മ്മിക്കുന്ന അണക്കെട്ടുകളും മറ്റ് വാസ്തുനിര്‍മ്മിതികളും. കാലാകാലങ്ങളില്‍ ബലപ്പെടുത്തിയാല്‍ അതൊക്കെ അങ്ങനെ നിലനില്‍ക്കും. ടാജ്‌മഹാള്‍ പഴയതായി, അതിന്റെ ആയുസ്സ് കഴിഞ്ഞു എന്ന് ആരെങ്കിലും പറയുമോ? ഇടുക്കി ഡാമില്‍ ആവശ്യത്തിന് ജലമായിരുന്നു മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആദ്യത്തെ പ്രശ്നം. വിള്ളലും ചോര്‍ച്ചയും പൊട്ടലും ഒക്കെ പിന്നെ മാധമങ്ങള്‍ ഉണ്ടാക്കിയതാണ്.

    ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ എത്രയോ നിയമങ്ങള്‍ ഇപ്പോഴും ഇവിടെ നിയമപുസ്തകങ്ങളില്‍ നിയമങ്ങളായി നിലനില്‍ക്കുന്നു. അത്കൊണ്ട് മുല്ലപെരിയാര്‍ കരാറിനും നിയമപരമായ പ്രാബല്യമുണ്ട്. കേരളവും തമിഴ്‌നാടും ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. മുല്ലപെരിയാര്‍ ഡാമിലെ ജലം ഇല്ലെങ്കില്‍ തമിഴ്‌നാടിലെ അഞ്ച് ജില്ലകള്‍ മരുഭൂമിയായിപ്പോകും. അങ്ങനെയാകുന്നത് ഇന്ത്യയുടെ മൊത്തം പ്രശ്നമാണ്. അത്കൊണ്ട് മുല്ലപെരിയാറിന്റെ കാര്യത്തില്‍ തല്‍‌സ്ഥിതി തുടരണം, തുടരുകയും ചെയ്യും.

    ആണവോര്‍ജ്ജത്തിന്റെ കാര്യത്തിലും ഇടതടവില്ലാതെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന, പരിസ്ഥിതിമലിനീകരണം ഒട്ടും ഉണ്ടാക്കാത്ത മാര്‍ഗ്ഗമാണത്. ആകെയുള്ള പ്രശ്നം ആണവവേസ്റ്റ് എന്ന സ്പെന്റ് ഫ്യൂവല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്ത് ചെയ്യും എന്നാണ്. അതിന് ശാസ്ത്രസമൂഹം പരിഹാരം കാണുക തന്നെ ചെയ്യും. നിലവില്‍ അത്കൊണ്ട് പ്രശ്നങ്ങള്‍ ഒന്നുമില്ല. ഉരുക്ക് അറകളില്‍ സൂക്ഷിച്ച് കോണ്‍ക്രീറ്റ് കവചം ഉണ്ടാക്കുന്നുണ്ട്. ഭാവിയില്‍ എന്ത് സാങ്കേതിക വിദ്യ ഉരുത്തിരിഞ്ഞ് വരുമെന്ന് കാത്തിരുന്നുകാണാം. ഒരുപക്ഷെ പെട്രോളിന് പകരം പച്ചവെള്ളം ഉപയോഗിക്കാവുന്ന ടെക്‍നോളജി വികസിപ്പിച്ചേക്കാം. സര്‍ക്കാരുകളും ശാസ്ത്ര സമൂഹവും മനുഷ്യന്റെ ക്ഷേമത്തിനു വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.

    ചുരുക്കം പേരുടെ അഴിമതിയോ മറ്റ് അന്യായങ്ങളോ അവഗണിച്ച് മനുഷ്യന്റെ നന്മയില്‍ വിശ്വസിക്കലാണ് പ്രധാനം. കാളിദാസനെ പോലെയുള്ള പരിസ്ഥിതിതീവ്രവാദികളുടെ ദൌത്യം അല്പം ശല്യം ചെയ്യലും ശകുനം മുടക്കലുമാണ്. അതൊന്നും കാലത്തിന് വിലങ്ങുതടിയാവുകയില്ല. സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും നല്ലതിന് മാത്രമേ.....

    ReplyDelete
  68. >>>>ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്നു മനസ്സിലാക്കുന്നവരുമായി എന്തെങ്കിലും ഒരു meaningful dialog നടത്താന്‍ സാധ്യമല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കാളിദാസന്റെ കമന്റുകള്‍ ....impotent fury എന്ന expression ന്റെ അര്‍ത്ഥവും പ്രയോഗവും അദ്ദേഹത്തിനറിയാത്തത് കൊണ്ടു ആണത്വവും ഷണ്‍ടത്വവും ഒക്കെ വാരി വലിച്ചിട്ടു ഒരു തരം intellectual masturbation നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ അതിലൂടെ നേടുന്ന ആത്മസുഖം ആസ്വദിക്കാന്‍ വിട്ടു , മാറി പോവുക എന്നതാണ് സാധാരണ ജനത്തിന് ഉചിതം എന്ന ധാരണയില്‍ ഞാന്‍ ഈ പോസ്റ്റിലെ കമന്റുകള്‍ അവസാനിപ്പിക്കുകയാണ്.<<<<

    Impotent fury യുടെ അര്‍ത്ഥം താങ്കള്‍ തന്നെ ഇവിടെ വിശദീകരിച്ചല്ലോ. അതിന്റെ ഉദാഹരണമായി മന്‍ മോഹന്‍ സിംഗിനെതിരെ ഷര്‍ട്ട് ഊരി നടത്തിയ പ്രതിഷേധവും ചൂണ്ടിക്കാട്ടി. അത് മനസിലാക്കി കൊണ്ട് തന്നെയാണു ഞാന്‍ പ്രതികരിച്ചത്. തങ്കളെഴുതിയത് ഇതായിരുന്നു.


    to have a burning bottled up rage inside,but no means of airing that rage any where or at any one.

    അതിന്റെ അര്‍ത്ഥം ഞാന്‍ മനസിലാക്കിയത്, മനസിലുള്ള പ്രതിഷേധം പുറമെ പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ എന്നാണ്. അല്ലെങ്കില്‍ താങ്കള്‍ വിശദീകരിക്കുക. മലയാളം അറിയാമല്ലൊ. ഇവിടെ വായിക്കുന മറ്റുള്ളവര്‍ക്കും ഇംഗ്ളീഷൊക്കെ അറിയാം മാഷേ.

    മന്‍ മോഹന്‍ സിംഗിന്റെ നേരെ ഷര്‍ട്ടൂരി ആണ്, ഒരാള്‍ അദ്ദേഹത്തിന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. അത് പ്രതിഷേധം പ്രകടിപ്പിച്ചതാണെന്നു താങ്കള്‍ക്ക് മനസിലാകാത്തത് എന്റെ കുറ്റമല്ലല്ലോ. മനുഷ്യര്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നത് പല തരത്തിലാണ്. ചിലര്‍ മൌനമായി പ്രതിഷേധിക്കും. ചിലര്‍ ബഹളം വച്ച് പ്രതിഷേധിക്കും. ചിലര്‍ ബന്ദു നടത്തി, മറ്റ് ചിലര്‍ അക്രം കാണിച്ച്. അതിനൊക്കെ ആമ്പിയര്‍ ഇല്ലാത്തവര്‍ അതൊക്കെ വിധിയാണെന്നു കരുതി സമാധാനിച്ച് വിധിക്ക് കീഴ്പ്പെടും. താങ്കള്‍ക്കതൊക്കെ ആണിഷ്ടം എന്നു കരുതി എല്ലാവരും അത്തരക്കാരല്ലല്ലോ.

    ഷണ്ഡത്വം ഒക്കെ ഇവിടേക്ക് വാരി വലിച്ചിട്ടത് താങ്കള്‍ തന്നെയല്ലേ. അതേക്കുറിച്ച് പ്രതികരണമുണ്ടായപ്പോള്‍ കിടന്ന് പതം പറയുന്നത് ആണത്തമല്ല മാഷേ.

    പിന്നെ meaningful dialogue ഒക്കെ താങ്കള്‍ക്കും സുകുമാരനും മാത്രമേ അറിയൂ എന്നതൊക്കെ നിങ്ങളുടെ അബദ്ധ ധാരണയാണ്. ഞാനിവിടെ പലതും തെളിവുകള്‍ സഹിതമാണു എഴുതിയിട്ടുള്ളത്. എന്തേ അതിനൊന്നും മറുപടി ഇല്ലാത്തത്?

    ReplyDelete
  69. >>>>ഈ വിഷയത്തില്‍ ഞാന്‍ ആദ്യമേ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും എടുത്തു പറയുന്നു <<<<

    താങ്കള്‍ വീണ്ടും വീണ്ടും എടുത്തു പറയാതെ, എന്താണു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താങ്കളുടെ ശരിക്കുള്ള നിലപാടെന്ന് പറയുക.

    കാലപ്പഴക്കം എന്ന genuine reason ചൂണ്ടിക്കാട്ടി അണക്കെട്ട് decommission ചെയ്തു പുതിയ ഒരെണ്ണം നിര്‍മ്മിക്കുക എന്നതാണോ, അതോ ഇപ്പോഴത്തെ status quo നിലനിറുത്തുക എന്നതാണോ? എന്തേ അത് തെളിച്ചു പറയാന്‍ മടി.

    ഇനി status quo എന്താണെന്നു മനസിലായിട്ടിലെങ്കില്‍ വിശദീകരിക്കാം. 120 വര്‍ഷം മുന്നെ പണിത കാലത്തേക്കാള്‍ ബലമുള്ളതാണാ അണക്കെട്ട് എന്നതാണു status quo . ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ അങ്ങനെയാണ്.

    ReplyDelete
  70. >>>>മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മറിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞുവരുന്നുണ്ട്. പഴകിയാല്‍ ചീഞ്ഞുപോകുന്ന തക്കാളിയോ മറ്റ് പഴവര്‍ഗ്ഗങ്ങളോ അല്ല മനുഷ്യന്‍ നിര്‍മ്മിക്കുന്ന അണക്കെട്ടുകളും മറ്റ് വാസ്തുനിര്‍മ്മിതികളും. കാലാകാലങ്ങളില്‍ ബലപ്പെടുത്തിയാല്‍ അതൊക്കെ അങ്ങനെ നിലനില്‍ക്കും. ടാജ്‌മഹാള്‍ പഴയതായി, അതിന്റെ ആയുസ്സ് കഴിഞ്ഞു എന്ന് ആരെങ്കിലും പറയുമോ?<<<<

    എന്തു പറഞ്ഞ് വരുന്നു? താങ്കള്‍ കഴിഞ്ഞ വര്‍ഷം എഴുതിയ ഒരു ലേഖനമുണ്ട്. ഞാനും അവിടെ ചാര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അവിടെ താങ്കള്‍ എഴുതിയത് ഇങ്ങനെ.

    മുല്ലപെരിയാര്‍ കുളമാക്കരുത്

    എന്തെന്നാല്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോള്‍ എല്ലാ ഭാഗത്ത് നിന്നും കേരളത്തിന് അനുകൂലമായ നിലപാടാണുള്ളത്. പ്രശ്നത്തിന്റെ ഗൌരവം ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനായിട്ടുണ്ട്. 2012 ഫിബ്രവരിയില്‍ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതിനിനി രണ്ട് മാസമേയുള്ളൂ. കേസില്‍ എന്ത്കൊണ്ടും കേരളത്തിന് അനുകൂലമായ വിധിയുണ്ടാവാനുള്ള സാധ്യത തെളിഞ്ഞുകാണുന്നുണ്ട്. ഇപ്പോള്‍ മുല്ലപെരിയാര്‍ പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതിയുടെ വിധി മറി കടക്കാനോ ഇന്നു ചെയ്യുന്ന പോലെ പ്രധാന മന്ത്രിക്ക് കത്തയക്കാനോ പിന്നീട് കഴിയില്ല. അവര്‍ക്ക് വിധി സ്വീകരിച്ചേ പറ്റൂ.


    ഇത് താങ്കള്‍ തന്നെ എഴുതിയതോ അതോ താങ്കളുടെ പ്രേതം എഴുതിയതോ?
    ഇങ്ങനെ ഓന്തിനേപ്പോലെ നിറം  മാറാതെ സുകുമാര.


    താജ് മഹല്‍ മുല്ലപ്പെരിയാറിനേപ്പോലെ ലക്ഷക്കണക്കിനു ഘനമീറ്റര്‍ വെള്ളം തടഞ്ഞു നിറുത്തുന്നില്ല. അതിടിഞ്ഞുവീണാല്‍ ഒരു മനുഷ്യനുമൊന്നും സംഭവിക്കില്ല. മനുഷ്യന്‍  നിര്‍മ്മിക്കുന്ന ഏത് നിര്‍മ്മാണത്തിനും ഒരായുസുണ്ട്. എത്ര ബലപെടുത്തല്‍ നടത്തിയാലും അത് അനന്ത കാലം നിലനില്‍ക്കില്ല. കൂടാതെ പ്രകൃതിദുരന്തമുണ്ടായാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഏത് നിര്‍മ്മാണവും തകര്‍ന്നു പോകും. കാരണം അന്നത്തെ സാങ്കേതിക വിദ്യ നല്ലതായിരുന്നില്ല.

    മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന്റെ ന്യായമായ ഒരാവശ്യവും കേന്ദ്ര സര്‍ക്കാരോ കോടതികളോ അനുവദിച്ചു തരില്ല. അതില്‍ എനിക്കുറപ്പുണ്ട്. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിലപാടും എടുക്കില്ല. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അതിനുള്ള മറുപടി അവര്‍ തയ്യാറാക്കിയിട്ടില്ല. പതിവു പോലെ കേസുതോറ്റുകൊടുക്കാനാണു തീരുമാനം.അതുകൊണ്ട് നീതി പീഠത്തില്‍ നിന്നോ അധികാരികളില്‍ നിനോ മറിച്ചൊന്നും പ്രതീഷിക്കേണ്ടതുമില്ല. അങ്ങനെ വരുമ്പോള്‍ ജനങ്ങളുടെ സുരക്ഷ അവര്‍ തന്നെ നോക്കേണ്ടി വരും.

    ReplyDelete
  71. >>>>ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ എത്രയോ നിയമങ്ങള്‍ ഇപ്പോഴും ഇവിടെ നിയമപുസ്തകങ്ങളില്‍ നിയമങ്ങളായി നിലനില്‍ക്കുന്നു. അത്കൊണ്ട് മുല്ലപെരിയാര്‍ കരാറിനും നിയമപരമായ പ്രാബല്യമുണ്ട്. <<<<


    ബ്രിട്ടീഷുകാര്‍ തന്നെ റദ്ദാക്കിയതാണീ കരാര്‍. അതുകൊണ്ട് അതിനു നിയമപരമായ യാതൊരു പ്രാബല്യവുമില്ല. ബ്രിട്ടന്‍ ഇന്‍ഡ്യ വിട്ടുപോയപ്പോള്‍ അവര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലിലെ വ്യവസ്ഥ ഇങ്ങനെയാണ്.

    Indian Independence Act 1947

    7. (b)the suzerainty of His Majesty over the Indian States lapses, and with it, all treaties and agreements in force at the date of the passing of this Act between His Majesty and the rulers of Indian States, all functions exercisable by His Majesty at that date with respect to Indian States, all obligations of His Majesty existing at that date towards Indian States or the rulers thereof, and all powers, rights, authority or jurisdiction exercisable by His Majesty at that date in or in relation to Indian States by treaty, grant, usage, sufferance or otherwise.

    താങ്കള്‍ക്ക് ഇംഗ്ളീഷ് വായിക്കാന്‍ അറിയില്ലേ?

    രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണല്ലോ താങ്കള്‍ക്ക്. ഇതേ കാര്യം ഇപ്പോള്‍ മൂന്നാമത്തെ പ്രാവശ്യമാണു ഞാന്‍ താങ്കളോട് പറയുന്നത്. ഇതു വരെ മനസിലായില്ലെങ്കില്‍ താങ്കളുടെ തല ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും. താങ്കളുടെ തന്നെ മറ്റൊരു പോസ്റ്റില്‍ ഈ ആക്റ്റിനേപ്പറ്റി ഞാന്‍ പരാമര്‍ശിച്ചപ്പോള്‍ താങ്കള്‍ സംവാദം നിറുത്തി ഓടിപ്പോകുകയാണുണ്ടായത്.

    ReplyDelete
  72. കാളിദാസാ, സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയും ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും തമ്മിലുള്ള കരാറാണ് റദ്ധാക്കിയത്. മുല്ലപ്പെരിയാര്‍ കരാര്‍ അത്തരത്തില്‍ പെട്ട കരാറല്ല. ഇന്ത്യയിലെ തന്നെ രണ്ട് പ്രവിശ്യകള്‍ തമ്മിലുള്ള കരാറായിരുന്നു. തിരുവിതാംകൂര്‍ രാജാ‍വും മദ്രാസ് പ്രവിശ്യയും തമ്മിലായിരുന്നു കരാറ്. റദ്ധാ‍ക്കപ്പെട്ട കൂട്ടത്തില്‍ ഇത്തരം കരാറുകള്‍ വരില്ല. ആ കരാറിന്റെ അടിസ്ഥാനത്തിലാണ് അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാര്‍ പുതുക്കിയിരുന്നത്. പണ്ടത്തെ കരാര്‍ പ്രകാരം തന്നെയാണ് മുല്ലപെരിയാര്‍ അണക്കെട്ട് ഇപ്പോഴും തമിഴ്‌നാടിന്റെ കൈവശത്തില്‍ ഇരിക്കുന്നത്. തമിഴ്‌നാടിന്റെ കൈവശം തന്നെയാ‍ണ് മുല്ലപെരിയാര്‍ ഡാം എന്നത്കൊണ്ടല്ലെ കേരളത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്തത്. കരാറിന് നിയമപ്രാബല്യം ഇല്ലെങ്കില്‍ പിന്നെ ഈ പൊല്ലാപ്പെല്ലാം ഉണ്ടോ കാളിദാസാ? കേരളത്തിന് ആരോടും ചോദിക്കാതെ അത് പൊളിക്കാമല്ലൊ. ഇപ്പോഴത്തെ കേസ് തന്നെ എന്താ? ഡാമിന് ബലക്ഷയം ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നല്ലേ? ഉടമസ്ഥാവകാശത്തെ പറ്റി തര്‍ക്കമില്ലാലോ? ആ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഡാം ഇപ്പോഴും തമി‌ഴ്‌നാടിന് അവകാശപ്പെട്ടതാണ്. കേട്ടോ കാളിദാസാ. പിന്നെ ബലക്ഷയത്തിന്റെ കാര്യം. ഡാമിന്റെ ബലത്തില്‍ അത് പരിശോധിച്ച വിദഗ്ദ്ധസമിതിക്ക് സംശയമേയില്ല. വെള്ളക്കാരന്‍ ഉണ്ടാക്കി വെച്ച പല നിയമങ്ങളും ഇപ്പോഴും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഭാഗമായി തുടരുന്നു എന്നതില്‍ കാളിദാസന് സംശയമുണ്ടോ? മാര്‍ക്സിസ്റ്റുകാര്‍ ഇപ്പോള്‍ പല സംരംഭങ്ങളും ആരംഭിക്കുന്നത് 1886ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരമാണ് കാ‍ളിദാസാ. ആ നിയം 1886ല്‍ ആരാ ഉണ്ടാക്കിയത്? ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, മുല്ലപെരിയാര്‍ ഡാം തമിഴ്‌നാടിന്റെയാണ്. അത് അന്ന് 999വര്‍ഷത്തെ കരാറിലൂടെ തമിഴ്‌നാടിന് സിദ്ധിച്ചതാണ്. അതിന് മാറ്റം വന്നിട്ടില്ല. മറ്റൊന്ന് ഡാം ബലപ്പെടുത്തിയതിലൂടെ അടുത്ത 100 വര്‍ഷത്തേക്ക് ഡാമിന് ഒന്നും സംഭവിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അത് പൊളിക്കാനൊന്നും കഴിയില്ല. കഴിയും എന്നു തോന്നുന്നത് കാളിദാസന്റെ വികൃതഭാവന മാത്രം :)

    ReplyDelete
  73. >>>>ആണവോര്‍ജ്ജത്തിന്റെ കാര്യത്തിലും ഇടതടവില്ലാതെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന, പരിസ്ഥിതിമലിനീകരണം ഒട്ടും ഉണ്ടാക്കാത്ത മാര്‍ഗ്ഗമാണത്. ആകെയുള്ള പ്രശ്നം ആണവവേസ്റ്റ് എന്ന സ്പെന്റ് ഫ്യൂവല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്ത് ചെയ്യും എന്നാണ്. അതിന് ശാസ്ത്രസമൂഹം പരിഹാരം കാണുക തന്നെ ചെയ്യും. <<<<

    താങ്കളിങ്ങനെ മാറ്റി മാറ്റി പറയതെ സുകുമാരാ.

    സ്പെന്റ് ഫ്യൂവലിനു പരിഹാരം ​കണ്ടു കഴിഞ്ഞു എന്നാണു താങ്കള്‍ മറ്റൊരിടത്ത് പറഞ്ഞത്. ഇപ്പോള്‍ പറയുന്നു പരിഹാരം കാണുക തന്നെ ചെയ്യും എന്ന്. ഇന്നു വരെ പരിഹാരം കണ്ടിട്ടില്ല. ഇനി കാണാനും സാധ്യത ഇല്ല. അതാണു അനന്ത് പറയുന്ന.

    ഇടതടവില്ലാതെ വൈദ്യുതി 40 ഓ ഏറിയാല്‍ 60 ഓ വര്‍ഷമേ ആണവ റിയാക്റ്റര്‍ വൈദ്യുതി ഉതപാദിപ്പിക്കു. യുറോപ്പിലെ 114 ആനവ് റിയകറ്ററുകളിലെ തകരാര്‍ പരിഹരിക്കാന്‍ 20 ബില്യണ്‍ യൂറോയാണിപ്പോള്‍ ചെലവഴിക്കേണ്ടി വരുന്നത്. ഇടതടവില്ലാതെ വൈദ്യുതി ലഭിക്കാന്‍ വേണ്ടി അതി ഭീമമായ തുകയാണവക്ക് ചെലവഴികേണ്ടീ വരിക. എന്നിട്ട് ഡിക്കമ്മീഷന്‍ ചെയ്യാന്‍ അതിലും കൂടുതല്‍ വേണ്ടി വരും. ആണവ വൈദ്യുതി ഏടവും പണച്ചെലവേറിയതാണ്. സ്പെന്റ് ഫ്യൂവല്‍ ഡിസ്പോസലും, ഡിക്കമ്മിഷന്‍ ചെയ്യുമ്പോളുണ്ടാകുന്ന ചെലവും  ആണാവ ലോബി ഒരിക്കലും കണക്കാക്കാറില്ല. നിര്‍മ്മിക്കുന്നതിണേക്കാള്‍ കൂടുതല്‍ പണം പിന്നീടതിനു വേണ്ടി ചെലവാക്കേണ്ടി വരും.

    കാര്യമായ പരിസര മലിനീകരണം ഇല്ല എന്നത് വസ്തുതയാണ്. പക്ഷെ അതിന്റെ പേരില്‍ കൊടുക്കേണ്ട വില അതി ഭയങ്കരമാണ്. ഓരോ റിയാക്റ്ററും ഡിക്കമ്മീഷന്‍ ചെയ്യുമ്പോള്‍ ബില്യണ്‍ കണക്കിനു ഡോളര്‍ ചെലവഴിക്കേണ്ടി വരും.

    സൂര്യ പ്രകാശത്തില്‍ നിന്നും, കാറ്റില്‍ നിന്നും, തിരമാലയില്‍ നിന്നും  ഉണ്ടാക്കുന്ന വൈദ്യുതിയും പരിസര മലിനീകരണമുണ്ടാക്കുന്നില്ല, അത് വേസ്റ്റുകള്‍ ഉണ്ടാക്കുന്നില്ല, ഡിക്കമ്മീഷന്‍ ചെയ്യേണ്ടി വന്നാല്‍ പ്രത്യേക ചെലവുമില്ല. ഉത്പദനം നിറുത്തിയാലും വെറുതെ ഭൂമിയില്‍ ഉപേക്ഷിച്ചു കളയാം. പക്ഷെ ആണവ നിലയം ഡിക്കമ്മീഷന്‍ ചെയ്താല്‍  അത് പറ്റില്ല സ്വര്‍ണം സൂക്ഷിക്കുന്ന പോലെ സൂക്ഷിക്കണം. ആണവ വേസ്റ്റ് കൈകാര്യം ചെയ്യല്‍  വളരെ അപകടകരമാണ്. ചെര്‍ണോബില്‍ അപകടമുണ്ടായിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞു. ഇന്നും അതിന്റെ വേസ്റ്റ് എന്തു ചെയ്യണമെന്ന് ശാസ്ത്ര ലോകത്തിനൊരു പിടിയുമില്ല. ഒരാണവ റിയക്റ്ററിന്റെ ആയുസിനടുത്തുള്ള സമയം കഴിഞ്നു. ത്രീ മൈല്‍ ഐലണ്ട് അപകടം നടന്നിട്ട് അഞ്ചു പതിറ്റണ്ടിനടുത്തായി. അതിലെ വേസ്റ്റും  ഒന്നും ചെയ്യാതെ ഇപ്പോഴും അനാധ പ്രേതം പോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു ശാത്ര ലോകം. ചെര്‍ണോബില്‍ ഒരു കോണ്‍ക്രീറ്റ് കവചമുണ്ടാക്കി, നിധി പോലെ സൂക്ഷിക്കുന്നു. ഫുക്കുഷിമാവിന്റെ മുന്നില്‍ ശാസ്ത്ര ലോകം പകച്ചു നില്‍ക്കുന്നു. കോഴിക്ക് മുല വരുന്നതുപോലെയാണു താങ്കളീ പരാമര്‍ശിക്കുന്ന പരിഹാരം.

    ആണവ വൈദ്യുതി ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റണ്ടു കഴിഞ്ഞു. എന്നിട്ടും ആണവ വേസ്റ്റുകള്‍ എന്തു ചെയ്യണമെന്ന് ശാസ്ത്രത്തിനു പിടിയില്ല. ഇതിന്റെ മുന്നില്‍പുലി വാലു പിടിച്ചപോലെയാണിന്ന് ശാസ്ത്രം. പിടി വിടാന്‍ പാടില്ലാത്ത അവസ്ഥ.

    ReplyDelete
  74. ഈ പോസ്റ്റിന്റെ വിഷയത്തെ സംബന്ധിച്ച് എനിക്കും കാളിദാസനും സുകുമാരനും ഒക്കെ യുള്ള അഭിപ്രായങ്ങള്‍ ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞ സാഹചര്യത്തില്‍ അതെക്കുറിച്ച് ഇനി കൂടുതലൊന്നും പറയുന്നതില്‍ കാര്യമില്ല .......... ഈ പോസ്റ്റിലെ എന്റെ കമന്റുകള്‍ അവസാനിപ്പിച്ചു എന്നെഴുതിയ ശേഷവും ഈ കമന്റു എഴുതാന്‍ തീരുമാനിച്ചത് കാളിദാസന് impotent fury എന്ന expression ന്റെ അര്‍ഥം ഇപ്പോഴും പൂര്‍ണമായി മനസ്സിലായില്ല എന്ന് വ്യക്തമായ നിലക്ക് അതൊന്നു കൂടെ വിശദീകരിക്കാം എന്ന് കരുതിയാണ്

    ഞാന്‍ പറഞ്ഞതെന്തായിരുന്നു ....... അഴിമതിക്കെതിരെ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ തുണി ഉരിഞ്ഞ ആള്‍ ചെയ്തത് വേണമെങ്കില്‍ an expression of impotent fury എന്ന് പറയാം !
    എന്ന് പറഞ്ഞാല്‍ പ്രകടിപ്പിക്കാന്‍ അവസരമില്ലാതെ അടക്കി നിര്‍ത്തിയ രോഷം ( a burning bottled up rage inside,but no means of airing that rage any where or at any one ) ചില അവസരങ്ങളില്‍ പൊട്ടിത്തെറിച്ചു വെളിയില്‍ വരുന്നതിനെയാണ് അത് കാണിക്കുന്നതെന്ന്....അല്ലാതെ ഷ ണ്ട നായ അയാള്‍ രോഷം പ്രകടിപ്പിക്കുന്നു എന്നല്ല ......അതുപോലെ യാഥാര്‍ത്യ വുമായി പൊരുത്തപ്പെടാനാവാതെ പിച്ചും പേയും പറയുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളെ കുറിച്ച് പറഞ്ഞതിന്റെ സ്വാരസ്യം ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു ( മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ചിടത്തോളം status quo സമീപഭാവിയിലൊന്നും മാറാനിടയില്ല എന്ന യാഥാര്‍ത്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് മൂലം ഉണ്ടായ ഒരു impotent fury എന്ന നിലയിലേ ഈ അഭിപ്രായങ്ങള്‍ കാണുവാന്‍ കഴിയുന്നുള്ളൂ )

    ( നവ സാക്ഷരന്‍ PUSH എന്നും PULL എന്നും ഒക്കെ എഴുതിയ വാതിലുകള്‍ അനായാസം കൈകാര്യം ചെയ്യും പക്ഷെ LIFT നു മുന്നില്‍ എന്ത് ചെയ്യും എന്നാലോചിക്കുക ! )

    ReplyDelete
  75. മുല്ലെപെരിയാർ ഡാമിനെ പിന്താങ്ങുവാൻ താജ്മഹൽ ഉദാഹരണമായി പറയുന്നു!!! ബ്ലോഗ്നാർകാവിലമ്മേ കെ.പി.എസ്സ്.നു ഇത് എന്ത് പറ്റി?

    കാക്കനാട് മുറി ബുക്ക് ചെയ്യേണ്ടി വരുമോ ;)))

    ReplyDelete
  76. >>>>കാളിദാസാ, സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയും ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും തമ്മിലുള്ള കരാറാണ് റദ്ധാക്കിയത്. മുല്ലപ്പെരിയാര്‍ കരാര്‍ അത്തരത്തില്‍ പെട്ട കരാറല്ല. ഇന്ത്യയിലെ തന്നെ രണ്ട് പ്രവിശ്യകള്‍ തമ്മിലുള്ള കരാറായിരുന്നു. തിരുവിതാംകൂര്‍ രാജാ‍വും മദ്രാസ് പ്രവിശ്യയും തമ്മിലായിരുന്നു കരാറ്. <<<

    സുകുമാരാ,

    താങ്കള്‍ക്ക് മുല്ലപ്പെരിയാര്‍ കരാറിനേക്കുറിച്ച് യാതൊന്നും അറിയില്ല. തമിഴ് നാടിന്റെ ദാസനായതുകൊണ്ട് പല അസത്യങ്ങളും വിളിച്ചു പറയുന്നു. അതിനെയൊക്കെ ഞാന്‍ ഖണ്ഡിക്കുമ്പോള്‍  എന്നോട് ക്രിയാത്മകമായി സംവദിക്കാന്‍ ആകില്ല എന്ന് വിലപിക്കുന്നു. താങ്കള്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ അംഗീകരിക്കലാണു താങ്കളുടെ ക്രിയാത്മകമായ സംവാദം. പക്ഷെ എനിക്കതിനാകില്ല.

    മുല്ലപ്പെരിയാര്‍ കരാര്‍  താങ്കള്‍ ഇവിടെ വളച്ചൊടിക്കുമ്പോലെ ഇന്‍ഡ്യയിലെ രണ്ട് പ്രവിശ്യകള്‍ തമ്മിലുള്ള കരാറായിരുന്നില്ല. ഇന്‍ഡ്യയിലെ ബ്രിട്ടീഷ് സര്‍ക്കാരും,  തിരുവിതം കൂര്‍ എന്ന സ്വതന്ത്ര നാട്ടുരാജ്യവും തമ്മിലുള്ള കരാറായിരുന്നു.ഇന്‍ഡ്യയിലെ ബ്രിട്ടിഷ് സര്‍ക്കാര്‍ എല്ലാ കരാറുകളും ഒപ്പിട്ടത് രാജാവിനോ രാജ്ഞിക്കോ വേണ്ടി ആയിരുന്നു. ഇവര്‍ക്ക് വേണ്ടി അതൊപ്പിട്ടത് തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് V. RAM IENGAR ഉം  ബ്രിട്ടീഷ് ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് Madras Presidency യുടെ സെക്രട്ടറി J.C. HANNYNGTON ഉം ആയിരുന്നു. ആ കരാറിന്റെ പൂര്‍ണ്ണരൂപം ഇവിടെയുണ്ട്.


    PERIYAR LEASE DEED - 1886

    LEASE OF LANDS
    IN TRAVANCORE FOR THE PURPOSE OF THE PERIAUR PROJECT

    INDENTURE made between the SECRETARY OF STATE FOR INDIA and the MAHARAJA OF TRAVANCORE in respect of the lease of certain territory in the Travancore State in connection with the PERIYAR IRRIGATION PROJECT -1886.

    This indenture made the twenty-ninth day of October One thousand eight hundred and eighty-six (corresponding with the fourteenth day of Tulam 1062 of the Malabar era between the Government of His Highness the Maharajah of Travancore hereinafter called the Lessor) of the one part and the Right Honourable the Secretary of State for India in Council of the other part witnesseth that in consideration of the rents hereinafter reserved and of the covenants by the said Secretary of the State for India in Council hereinafter contained the Lessor done hereby demise and grant upto the said Secretary of State for India in Council his successors and assigns tail of whom are intended to be included in and to be referred to by the expression the Lessee hereinafter used.).

    ഇപ്പോഴെങ്കിലും അതൊക്കെ ഒന്ന് വായിക്കുക. എന്നിട്ട് എഴുതിയ മണ്ടത്തരങ്ങളൊക്കെ അല്‍പ്പമെങ്കിലും ആര്‍ജവമുണ്ടെങ്കില്‍ തിരുത്തുക. പക്ഷെ താങ്കളില്‍ നിന്നും  ഞാനത് പ്രതീക്ഷിക്കുന്നില്ല.

    ബ്രിട്ടീഷ് രാജാവോ രാജ്ഞിയോ ഇന്‍ഡ്യയില്‍ വന്ന് ഒരു കാരാറും ഒപ്പിട്ടിട്ടില്ല. എല്ലാ കരാറുകളും ഒപ്പിട്ടത് അവരുടെ പ്രതിനിധികളായ ഇന്‍ഡ്യന്‍ ഭരണാധികാരികളായിരുന്നു. ആ കരാറുകളാണ്, അവര്‍ റദ്ദാക്കി നിയമം പാസ്സാക്കിയതും.

    ReplyDelete
  77. >>>>പണ്ടത്തെ കരാര്‍ പ്രകാരം തന്നെയാണ് മുല്ലപെരിയാര്‍ അണക്കെട്ട് ഇപ്പോഴും തമിഴ്‌നാടിന്റെ കൈവശത്തില്‍ ഇരിക്കുന്നത്. തമിഴ്‌നാടിന്റെ കൈവശം തന്നെയാ‍ണ് മുല്ലപെരിയാര്‍ ഡാം എന്നത്കൊണ്ടല്ലെ കേരളത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്തത്. കരാറിന് നിയമപ്രാബല്യം ഇല്ലെങ്കില്‍ പിന്നെ ഈ പൊല്ലാപ്പെല്ലാം ഉണ്ടോ കാളിദാസാ? കേരളത്തിന് ആരോടും ചോദിക്കാതെ അത് പൊളിക്കാമല്ലൊ. <<<

    സുകുമാരാ,

    ഇത് വെറുമൊരു പാട്ടക്കരാറാണ്. അല്ലാതെ വില്‍പ്പന കരാറല്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ റദ്ദ് ചെയ്ത പാട്ടക്കരാര്‍,. അതിന്റെ അടിസ്ഥാനത്തില്‍ അച്യുതമേനോന്‍  അത് പുതുക്കി എന്നത് ശരിയാണ്. അത് മണ്ടത്തരമായി പോയി. ഒരിക്കലും തിരുത്താനാക്കത്ത മണ്ടത്തരമഒന്നും അല്ല അത്. . അതുകൊണ്ട് ഈ അണക്കെട്ടിനു മേല്‍ തമിഴ് നാടിനു യാതൊരു പരമാധികാരവും ഇല്ല. പട്ടക്കരാര്‍ എപ്പോള്‍ വേണമെങ്കിലും കാരണം ബോധിപ്പിക്കാതെ റദ്ദ് ചെയ്യാന്‍ ഉടമസ്ഥന്, അവകാശമുണ്ട്. ആ കരാര്‍ റദ്ദ് ചെയ്യാത്തതുകൊണ്ടാണ്, കേരളത്തിനൊന്നും ചെയ്യാന്‍ സാധിക്കാത്തത്. കേരള നിയമസഭ ഈ കരാര്‍ റദ്ദ് ചെയ്തുകൊണ്ട് ഒരു നിയമം പാസ്സാക്കിയാല്‍ ഈ അണക്കെട്ട് ഏറ്റെടുക്കാം. പല നിയമവിദഗ്ദ്ധരും അതാണു സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ഇതില്‍ ഇന്‍ഡ്യന്‍ നിയമത്തിനോ ഇന്‍ഡ്യന്‍ ഭരണഘടനക്കോ വിരുദ്ധമായി യാതൊന്നുമില്ല.

    കേരളം മുല്ലപ്പെരിയാറിനു വേണ്ടീ ഡാം സുരക്ഷാ നിയമം പാസാക്കിയതിനെ റദ്ദ് ചെയ്യണമെന്ന് തമിഴ നാട് ആവശ്യപ്പെട്ടിട്ടും സുപ്രീം കോടതി അത് ചെവിക്കൊണ്ടില്ല. അതിന്റെ കരണം കേരളത്തിന്റെ സവത്ത് സംബന്ധിച്ച് നിയമമുണ്ടാക്കാന്‍ കേരളത്തിനുള്ള അവകാശം അംഗീകരിക്കുന്നതുകൊണ്ടാണ്. കേരളത്തിന്റെ സ്വത്തായ മുല്ലപ്പെരിയാര്‍ ഏറ്റെടുക്കാന്‍ ഒര്‍ നിയമുണ്ടാക്കിയാലും ഒരു കോടതിയും അതിനെ അസ്ഥിരപ്പെടുത്തില്ല. കൂടി വന്നല്‍ ഇതു വരെ തമിഴ് നട് സര്‍ക്കാര്‍ കേരളത്തിനു തന്നിട്ടുള്ള പട്ട സംഖ്യ തിരികെ നല്‍കേണ്ടി വന്നേക്കും. അതിലപ്പുറം ഒന്നുമില്ല. ഏറ്റെടുത്തു കഴിഞ്ഞാല്‍ പൊളിച്ചു കളയാം.

    999 വര്‍ഷത്തേക്കുള്ള പാട്ടം എന്നൊക്കെ പറയുന്നതു തന്നെ അസംബന്ധമാണ്. ലോകത്തൊരിടത്തും അങ്ങനെ ഒന്നില്ല. 99 വര്‍ഷത്തേക്കാണു പരമാവധി പട്ടം കൊടുക്കാറുള്ളത്. നിസഹായനായ ഒരു രാജാവിനെ ഭീക്ഷണിപ്പെടുത്തി ഒരു വിദേശ ശക്റ്റി ഉണ്ടാക്കിയ കരാറിനു വേണ്ടി നിലകൊള്ളുന്ന താങ്കളെ ഓര്‍ത്ത് എനിക്ക് സഹതാപം തോന്നുന്നില്ല. താങ്കളില്‍ നിന്നുമതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുമില്ല. ഇന്‍ഡ്യയെ മാറ്റി മറിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകുന്ന താങ്കളാദ്യം സ്വയം നന്നാകു സുകുമാര. ഈ അനീതിക്കെതിരെയാണാദ്യം സമരം ചെയേണ്ടത്. തമിഴ്നാടിന്റെ അടുത്തൂണ്‍ പറ്റി കേരളത്തിനെതിരെ നിലകൊള്ളുന്ന താങ്കളുടെ കൂറെവിടെയാണു സുകുമാരാ.

    ReplyDelete
  78. >>>>ഇപ്പോഴത്തെ കേസ് തന്നെ എന്താ? ഡാമിന് ബലക്ഷയം ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നല്ലേ? ഉടമസ്ഥാവകാശത്തെ പറ്റി തര്‍ക്കമില്ലാലോ? ആ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഡാം ഇപ്പോഴും തമി‌ഴ്‌നാടിന് അവകാശപ്പെട്ടതാണ്. കേട്ടോ കാളിദാസാ. <<<

    സുകുമാരാ,

    അത് താങ്കളുടെ നിലപാട്. പാട്ടത്തിനെടുത്ത വസ്തുവില്‍ അവകാശം സ്ഥാപിക്കാനാകും എന്നത് താങ്കളുടെ നയമവ്യവസ്ഥയേക്കുറിച്ചുള്ള അജ്ഞത. അത് പക്ഷെ മറ്റുള്ളവര്‍ അംഗീകരിക്കില്ല.

    സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി കേരള സര്‍ക്കാര്‍ 99 വര്‍ഷത്തേക്ക് കുറച്ച് ഭൂമി പാട്ടത്തിനു നല്‍കിയിട്ടുണ്ട്. അത് സ്മാര്‍ട്ട് സിറ്റിക്കവകാശപ്പെട്ടതാണെന്നൊക്കെ താങ്കളേപ്പോലുള്ള രാജ്യദ്രോഹികള്‍ പറയും. അതില്‍ അത്ഭുതമില്ല.

    ഉടമസ്ഥാവകാശത്തേപ്പറ്റി ഇതു വരെ കേരളം  തര്‍ക്കമുന്നയിച്ചിട്ടില്ല. പക്ഷെ ഇ നി അതായിരിക്കും ഉന്നയിക്കുക.

    പട്ടക്കരാര്‍ നിലനില്‍ക്കുന്നുണ്ട്. അതു വസ്തുവിന്റെ ഉടമാവകാശമല്ല. പാട്ടക്കരാര്‍ റദ്ദ് ചെയ്ത് ഉടമസ്ഥനു വസ്തു ഏറ്റെടുക്കാം. കേരളം അതാണു ചെയ്യേണ്ടത്. അത് ഒരു ഓര്‍ഡിനന്‍സ് വഴിയോ നിയമ നിര്‍മ്മാണം വഴിയോ ചെയ്യാവുന്നതേ ഉള്ളു. അതൊക്കെ അവസാനം ​ചെയ്യേണ്ട നടപടിയാണ്. മറ്റ് വഴികള്‍ അടഞ്ഞാല്‍ അത് ചെയ്യേണ്ടി വരും. താങ്കളൊക്കെ കൂടി അത് കേരള സര്‍ക്കാരിനേക്കൊണ്ട് ചെയ്യിക്കും.

    ReplyDelete
  79. >>>>വെള്ളക്കാരന്‍ ഉണ്ടാക്കി വെച്ച പല നിയമങ്ങളും ഇപ്പോഴും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഭാഗമായി തുടരുന്നു എന്നതില്‍ കാളിദാസന് സംശയമുണ്ടോ? മാര്‍ക്സിസ്റ്റുകാര്‍ ഇപ്പോള്‍ പല സംരംഭങ്ങളും ആരംഭിക്കുന്നത് 1886ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരമാണ് കാ‍ളിദാസാ. ആ നിയം 1886ല്‍ ആരാ ഉണ്ടാക്കിയത്? <<<

    1886ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയുടെ ഭാഗമാണ്. മുല്ലപ്പെരിയാര്‍  പട്ടക്കരാര്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയിലോ ഇന്‍ഡ്യന്‍ ഭരണഘടനയിലോ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ബഹുമാനിക്കാന്‍  കേരള സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അങ്ങനെ ഇല്ലാത്തിടത്തോളം കാലം അതിനെ ബഹുമാനിക്കേണ്ട യാതൊരു ബാധ്യതയും കേരളത്തിനില്ല. കേരളത്തിന്റെ മാത്രം സ്വഥായ മുല്ലപ്പെരിയാര്‍ അണക്കെട്ട് അന്യായമായി തമിഴ് നട് എന്ന സംസ്ഥാനം കൈ വശം വച്ചിരിക്കുന്നു. അവരെ ഇറക്കി വിട്ട് ഇത് കേരള സര്‍ക്കാരിനേറ്റെടുക്കാം.

    വെള്ളക്കാരന്റെ മാത്രമല്ല, ലോകം മുഴുവനുമുള്ള പല രാജ്യങ്ങളുടെയും നിയമവ്യവസ്ഥയുടെ ഭാഗമായ പല നിയമങ്ങളും സ്വാംശീകരിച്ചാണ്, ഇന്‍ഡ്യന്‍ ഭരണഘടനയുണ്ടാക്കിയിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പല നിയമങ്ങളും ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയുടെ ഭാഗമായി നിലനിറുത്തിയിട്ടുണ്ട്. അത് നിയമങ്ങളാണ്. പക്ഷെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ഒരു നിയമവുമില്ല. അത് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു നാട്ടുരാജ്യവുമായി ഉണ്ടാക്കിയ കരാറാണ്. എല്ലാ കരാറുകളും റദ്ദ് ചെയ്ത നിയമാണ്, ഇന്‍ഡ്യയെ സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ അവസാന നിയമം. തമിഴ് നാടിനതില്‍ യാതൊരു കാര്യവുമില്ല. അവര്‍ ഇതിലൊരു കക്ഷിയേ അല്ല. കരറുണ്ടാക്കിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇന്നത്തെ പ്രതിനിധി ഇന്‍ഡ്യാ ഗവണ്‍മെന്റാണ്. അവര്‍ക്ക് വേണമെങ്കില്‍ കക്ഷിയാകാം.

    ReplyDelete
  80. പട്ടക്കരാര്‍ നിലനില്‍ക്കുന്നുണ്ട് എന്ന് കാളിദാസന്‍ ഏറ്റവും ഒടുവില്‍ സമ്മതിക്കുന്നു. അത്രയല്ലേ ഞാനും പറയുന്നുള്ളൂ. ബ്രിട്ടീഷുകാര്‍ എല്ലാ കരാറുകളും റദ്ധാക്കി എന്ന് ഇംഗ്ലീഷില്‍ വായിച്ച്, വലിയ വായയില്‍ പറഞ്ഞോണ്ടിരുന്ന കാളിദാസന്‍, കരാറിന് ഇപ്പോഴും നിയമപ്രാബല്യമുണ്ട് എന്ന് സമ്മതിക്കുന്നത് ശുഭലക്ഷണമാണ്.

    ഇനി പ്രശ്നത്തിലേക്ക് വരാം. മുല്ലപെരിയാര്‍ കരാര്‍ ഇപ്പോഴും നിലവിലുണ്ട്. 99 കൊല്ലം എന്നതോ 999 കൊല്ലമോ എന്നതൊക്കെ കരാറില്‍ ഏര്‍പ്പെടുന്ന ഉഭയകക്ഷികള്‍ തീരുമാനിക്കുന്ന കാലയളവാണ്. അക്കാര്യത്തില്‍ മിനിമമോ മാക്സിമമോ ആയ കാലയളവ് ആരും നിര്‍ണ്ണയിച്ചിട്ടില്ല.ഡാം സ്ഥിതി ചെയ്യുന്നതും ജലം കെട്ടി നിര്‍ത്തുന്നതും ആയ ഭൂമിയാണ് 999 വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ തമിഴ്‌നാടിന്റെ കൈവശമുള്ളത്. ഡാമിന്റെ ഉടമസ്ഥാവകാശം പാട്ടക്കരാര്‍ പ്രകാരം തമിഴ്‌നാടിനാണ്.

    കേരളം പാസ്സാക്കിയ ഡാം സംരക്ഷണ നിയമത്തെ എതിര്‍ത്തുകൊണ്ട് ത്മിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ കേസാണ് സുപ്രീം കോടതിയില്‍ നിലവിലുള്ളത്. ബലക്ഷയവും വിദഗ്ദ്ധസമിതിയും കേസ് നടന്നുകൊണ്ടിരിക്കവെ വന്നതാണ്. ആ നിയമം ഭരണഘടന പ്രകാരം സാധുവാണോ എന്നാണ് വിധി വരാനിരിക്കുന്നത്.

    ഏതൊരു ഉഭയകക്ഷി കരാറും തക്കതായ നഷ്ടപരിഹാരം നല്‍കി ഏകപക്ഷീയമായി ഒരു പാര്‍ട്ടിക്ക് കരാറില്‍ നിന്ന് പിന്‍‌മാറാം. എന്നാല്‍ അങ്ങനെ ആരും പിന്‍‌വാങ്ങാറില്ല. എന്തെന്നാല്‍ അങ്ങനെ വരുമ്പോള്‍ കരാറുകളുടെ വിശ്വാസ്യത ഇല്ലാതായി കരാറുകള്‍ അസംഭവ്യമായിപ്പോകും. എല്ലാം നിലനില്‍ക്കുന്നത് വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാ‍ണ്. എന്നിരുന്നാലും കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു.

    തീര്‍ച്ചയായും കേരളത്തിന് മുല്ലപെരിയാര്‍ കരാര്‍ റദ്ധാക്കി ഡാം ഏറ്റെടുത്ത് അത് പൊളിക്കാനോ വേറെ നിര്‍മ്മിക്കാനോ ഒക്കെ കഴിയും. ആ അര്‍ത്ഥത്തിലാണ് ഒരു ഘട്ടത്തില്‍ പി.ജെ.ജോസഫും കെ.എം.മാണിയും ഒക്കെ ധാര്‍ഷ്ട്യത്തോടെ സംസാരിച്ചതും.

    എന്നാല്‍, എന്തിനാണ് മുല്ലപെരിയാര്‍ കരാര്‍ സര്‍ക്കാര്‍ റദ്ധാക്കേണ്ടതും ഡാം ഏറ്റെടുത്ത് പൊളിക്കേണ്ടതും? അതിനെ പറ്റി ഇപ്പോള്‍ ആര്‍ക്കും വ്യക്തയില്ല.

    ഡാം പഴയതായതിനാല്‍ ഏത് നിമിഷവും അത് പൊട്ടിപ്പൊളിഞ്ഞ് പോകാമെന്നും ലക്ഷങ്ങള്‍ ഒലിച്ചുപോകും എന്നുമാണ് ഏറ്റവും ഒടുവില്‍ പറഞ്ഞുകേട്ടത്. ആ ഒരൊറ്റ കാരണമാണ് പ്രശ്നമെങ്കില്‍ ഡാമിന്റെ ബലം പരിശോധിക്കേണ്ടത് അക്കാര്യത്തില്‍ വൈദഗ്ദ്ധ്യമുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരുമാണ്. അത് ചെയ്തിട്ടുണ്ട്. പുറത്ത് വന്ന വിവരം അനുസരിച്ച് ഡാമിന് ഒരു കുഴപ്പവും ഇല്ല. കേസിന്റെ മറ്റ് കാര്യങ്ങള്‍ കോടതി വിധിക്കും.

    ഞാന്‍ പരിഗണിക്കുന്നത്, കേരളത്തിലെയും തമിഴ്‌നാട്ടിലെയും മലയാളികളുടെ പ്രശ്നമാണ്. അഥവാ ജലം വറ്റിയാലോ എന്ന ലോജിക്കില്‍ ഡാം പൊളിഞ്ഞാല്‍ തന്നെ അതിനാല്‍ ബാധിക്കുന്ന മലയാളികളെക്കാളും കൂടുതല്‍ മലയാളികള്‍ ബാധിക്കപ്പെടുക , മുല്ലപെരിയാര്‍ ഡാം കേരളം ഏറ്റെടുത്ത് അത് ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചാലാണ്. എന്തെന്നാല്‍ എത്രയോ ലക്ഷം മലയാളികളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. അഞ്ച് ജില്ലകളെ മരുഭൂമിയാക്കുന്ന ഒരു നടപടി കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ പിന്നെ ഒരൊറ്റ മലയാളിയെയും അവര്‍ തമിഴ്‌നാട്ടില്‍ പൊറുപ്പിക്കില്ല.

    ഇതിന്റെയൊക്കെ ആവശ്യമുണ്ടോ? മുല്ലപെരിയാര്‍ ഡാം ബലത്തോടെ നിലനില്‍ക്കേണ്ടത് തമിഴന്റെ ആവശ്യമാണ്. ആ ഡാമിന്റെ അടുത്ത് താമസിക്കുന്നവര്‍ക്ക് പേടിയുണ്ടെങ്കില്‍ അവിടെ നിന്ന് ഒഴിഞ്ഞ് പോകാം. അല്ലെങ്കില്‍ പുതിയ ഡാം നിര്‍മ്മിക്കുന്ന പണം കൊണ്ട് ആളുകളെ സര്‍ക്കാരിന് പുനരധിവസിപ്പിക്കാം. എന്നാല്‍ തമിഴ്‌നാടിനോ? ഡാം തകര്‍ന്നാല്‍ തമിഴ്‌നാട്ടില്‍ വരുടെ നെല്ലറകളായ 5 ജില്ലകള്‍ ശാശ്വതമായി മരുഭൂമിയാവുകയാണ് ചെയ്യുക. അത്കൊണ്ട് മുല്ലപെരിയാര്‍ ഡാം തമിഴര്‍ക്ക് തലമുറകളുടെ പ്രശ്നമാണ്. ആ ഡാം ഉറപ്പുള്ളതാണ്, പൊളിയാന്‍ സാധ്യതയില്ല എന്നത് മലയാളിക്കും തമിഴര്‍ക്കും ആശ്വാസം പകരുന്ന കാര്യമായിരിക്കും.

    എന്നാല്‍ കാളിദാസനും ചില്ലറ പരിസ്ഥിതിതീവ്രവാദികള്‍ക്കും മുല്ലപെരിയാര്‍ ഡാം പെട്ടെന്ന് പൊളിയുകയാണ് വേണ്ടത്. എന്തെന്നാല്‍ നാട്ടില്‍ അരാജകത്വവും ആഭ്യന്തരകലാപവും കണ്ട് ആസ്വദിക്കാനാണെന്ന് തോന്നുന്നു ഇക്കൂട്ടരുടെ താല്പര്യം.

    ReplyDelete