അങ്ങനെ ഞാനും ബാഗ്ലൂരിലെ മെട്രോയില്‍ കയറി. ബാംഗ്ലൂരില്‍ മെട്രോ സര്‍വ്വീസ് തുടങ്ങിയത് മുതല്‍ ഒരു കൌതുകത്തിനാണ് ആളുകള്‍ അതില്‍ കയറുന്നത്. മെട്രോ പൂര്‍ണ്ണമായും നിര്‍മ്മാണം തുടങ്ങിയാല്‍ ബാംഗ്ലൂര്‍ നഗരത്തിന്റെ മുഖച്ഛായ മാറും. എം.ജി.റോഡ് മുതല്‍ ബൈയ്യപ്പനഹള്ളി വരെയാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ആളുകള്‍ കുടംബസമേതം വന്ന് എം.ജി.റോഡില്‍ നിന്ന് കയറി ബയ്യപ്പനാള്ളി വരെയും തിരിച്ചും സഞ്ചരിക്കുന്നു.
MG റോഡ് മുതല്‍ ബയ്യപ്പനഹള്ളി വരെ ടിക്കറ്റിന് 15രൂപയാണ്. എത്ര വൃത്തിയും വെടിപ്പുമാണ് സ്റ്റേഷന്‍ പരിസരം. 15 രൂപ മുടക്കി മെട്രോ സ്റ്റേഷ്നില്‍ കയറാനും കോച്ചില്‍ കയറി സഞ്ചരിക്കാനും ഏത് സാധാരണക്കാര്‍ക്കും കഴിയും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ഇപ്രകാരമാണ് എല്ലാവര്‍ക്കും അനുഭവവേദ്യമാവുക. അല്ലാതെ ആളുകള്‍ക്ക് നേരിട്ട് അരിയും പലവ്യജ്ഞനങ്ങളും തുണിയും സൌജന്യമായി വീട്ടില്‍ എത്തിക്കലല്ല.
കൊച്ചിയില്‍ എപ്പോഴാണ് മെട്രോ യാഥാര്‍ഥ്യമാവുക എന്നറിയില്ല. കേരളത്തില്‍ എന്ത് തുടങ്ങിയാലും വിവാദങ്ങളാണ്. പുതിയതൊന്ന് വരുമ്പോള്‍ അതിന്റെ പിന്നാലെയായി വിവാദഘോഷക്കാര്‍. ഇത് വരെ എന്തെങ്കിലും വന്നോ? സ്മാര്‍ട്ട് സിറ്റി എന്തായി?
ബാംഗ്ലൂരിന്റെ പുരോഗതിക്ക് കാരണം ഐ.ടി.യുടെ വരവാണ്. വിദേശ ഐ.ടി.കമ്പനികള്‍ക്ക് ആവശ്യമായ ഭൂമി സര്‍ക്കാര്‍ തുച്ഛമായ വിലക്ക് നല്‍കി. ഫലമോ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചു. ഏറിയ പങ്കും മലയാളികള്‍ക്കാണ് ഈ നഗരത്തില്‍ ജോലി കിട്ടിയത്. യാതൊരു വിവാദങ്ങളുമില്ലാതെ ബാംഗ്ലൂര്‍ ലോകത്തിന്റെ ഐ.ടി.ഹബ്ബ് ആയി. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയാണ് കര്‍ണ്ണാടകയില്‍ ഐ.ടി.വിപ്ലവത്തിന്റെ തുടക്കം കുറിച്ചത്. വിദേശകമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കുമ്പോള്‍ കര്‍ണ്ണാടകയില്‍ ആരും എതിര്‍ത്തില്ല. ആ ഭൂമി ആരും വിദേശത്തേക്ക് കടത്തുകയില്ലല്ലൊ.
ബാംഗ്ലൂരില്‍ മെട്രോ നിശബ്ദമായി ആരംഭിച്ച് നിശബ്ദതയോടെ തന്നെ പുരോഗമിക്കുന്നു. രാഷ്ട്രീയം വേറെ വികസനം വേറെ. ഇതൊക്കെ കേരളത്തില്‍ നടക്കുമോ? അതെങ്ങനെ, കേരളത്തിന് ഒരു പാരമ്പര്യമുണ്ട് എല്ലാറ്റിനെയും എതിര്‍ത്ത് എന്തും 25 കൊല്ലം വൈകിപ്പിക്കുക എന്നതാണത്. അത് മാറ്റിയാല്‍ പിന്നെന്ത് മലയാളി!
ഐ.റ്റി. വിപ്ലവം മാത്രം കാണുന്ന കണ്ണുകൾ മനപൂർവ്വം കാണാൻ ആഗ്രഹിക്കാത്ത കണക്ക് ഇവിടെ സമർപ്പിക്കുന്നു.
ReplyDelete“(an average) 25 farmers committed suicide in Karnataka every month in the last 10 years.”
Bangalore, August 24, 2012
http://www.thehindu.com/news/states/karnataka/article3815181.ece
കർണാടകയിൽ വിദേശ ഐ.റ്റി. കമ്പനികൾക്ക് ഭൂമി തുഛവിലയ്ക്ക് നൽകുമ്പോൾ ഇപ്പുറം സർക്കാരിന്റെ ഒരിറ്റ് കാരുണ്യത്തിനായി കേണു ഗതിയില്ലാതെ മാസം 25 കർഷകർ വീതം ആത്മഹത്യയിലേയ്ക്ക്... ഇതാണു വികസനം എന്ന് പറയുന്നവരെ എന്ത് പേരാണു വിളിക്കേണ്ടത്? ;(
ReplyDeleteവികസനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഈയിടെ കണ്ട ഒരു വാര്‍ത്ത ഓര്‍മ്മ വരുന്നു ......kitex കേരളം വിട്ടു ശ്രീലങ്കയിലേക്ക് ചുവടുമാറ്റുന്നു .......വികസനം കൊണ്ടുവരാന്‍ കോടികള്‍ മുടക്കി മാമാങ്കം നടത്തുന്നവരൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചു കാണാത്തതില്‍ അത്ഭുതം തോന്നി .....ഇവിടെ ഉള്ളത് നേരാം വണ്ണം നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാതെ പലതരം മാഫിയാകള്‍ക്കും കൊയ്ത്തു നടത്താന്‍ വഴിയൊരുക്കുന്ന വികസനം കൊണ്ടുവരാന്‍ ശ്രമിക്കുന്നതല്ലേ വിവാദങ്ങള്‍ക്ക് കാരണമാവുന്നത് .......പിന്നെ വികസനം എന്നതിന്റെ മാനദണ്ഡം ഓരോരുത്തരുടെയും priorities പോലെയിരിക്കും മുഴുവന്‍ സമയവും facebook ഇല്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ 3G കിട്ടുന്നതാണ് അത്യാവശ്യം വേണ്ട കാര്യം എന്ന് തോന്നും ......സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണ ക്കാരനാവട്ടെ കുറഞ്ഞ നിരക്കില്‍ പാചകവാതകം , നിത്യോപയോഗ സാധനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന നടപടികള്‍ ആണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ എന്ന് തോന്നും ......ആളുകള്‍ bread കിട്ടുന്നില്ല എന്ന് പറയുന്നത് കേട്ട് പണ്ടൊരു രാജ്ഞി പറഞ്ഞിരുന്നുവല്ലോ ....ഹോ പരിഷകള്‍ക്ക് കേക്ക് തിന്നാ പോരേ.......!!!
ReplyDeleteഉം എന്തേരോ എന്തോ
ReplyDelete