സി.പി.ഐ. എത്രയും വേഗം കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുകയാണ് വേണ്ടത്. ഇടത്പക്ഷ ഐക്യം എന്ന പേരു പറഞ്ഞ് മാര്‍ക്സിസ്റ്റ് മുന്നണിയില്‍ ചേര്‍ന്ന സി.പി.ഐ.യെ അന്നു മുതല്‍ ഇന്നുവരെ നക്കിക്കൊല്ലാനാണ് സി.പി.എം. ശ്രമിച്ചിട്ടുള്ളത്. അത് അവരുടെ അടവ് നയത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ കൂടെ ഉള്ളപ്പോള്‍ സി.പി.ഐ.ക്ക് നല്ല വളര്‍ച്ചയായിരുന്നു. അവരുടെ പാര്‍ട്ടിക്ക് മാത്രമല്ല ബാലസംഘം , യുവജന ഫെഡറേഷന്‍, സ്റ്റൂഡന്റ്സ് ഫെഡറേഷന്‍, എ.ഐ.ടി.യു.സി. മുതലായ വര്‍ഗ്ഗ സംഘടനകള്‍ക്കെല്ലാം പ്രവര്‍ത്തനനിരതമായ യൂനിറ്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളവും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. ഇന്ന് പ്രായമായവരല്ലാതെ യുവാക്കള്‍ ആരും സി.പി.ഐ.യില്‍ ഇല്ല എന്നു തന്നെ പറയാം.
ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ സി.പി.ഐ.ക്കാരുടെ വീടുകളില്‍ ഉള്ള കുട്ടികളെ ആദ്യം തന്നെ മാര്‍ക്സിസ്റ്റുകാര്‍ വന്നു അവരുടെ ബാലസംഘത്തില്‍ ചേര്‍ക്കും. സി.പി.ഐ.ക്കാരായ രക്ഷിതാക്കള്‍ക്ക് അത് തടയാന്‍ കഴിയില്ല. അതിനുള്ള അടവ് തന്ത്രങ്ങളൊക്കെ സി.പി.എം.കാര്‍ക്ക് ഉണ്ട്. അങ്ങനെ കുറ്റിയറ്റ് പോകുന്ന അവസ്ഥയിലാണ് സി.പി.ഐ. ഇന്ന് ഉള്ളത്. സ്വന്തമായി ഒരു അസ്തിത്വം ഇന്ന് സി.പി.ഐ.ക്ക് ഇല്ല എന്ന് പറഞ്ഞാല്‍ അവര്‍ സമ്മതിക്കുകയില്ലെങ്കിലും വസ്തുത അതാണ്. കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുമ്പോള്‍ ആയിരുന്നു സി.പി.ഐ.യുടെ സുവര്‍ണ്ണകാലം എന്ന് പഴയ സി.പി.ഐ. സഖാക്കള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും.
എന്തിനാണ് ഈ ഇടത്പക്ഷമുന്നണിയും ഐക്യവും ഒക്കെ? അത്കൊണ്ട് ഇന്ത്യ പോലൊരു മഹാരാജ്യത്ത് എന്ത് ചെയ്യാനാണ്? സി.പി.എമ്മിന് നേട്ടവും കാര്യവും ഉണ്ട്. അവര്‍ വെറുമൊരു രാഷ്ട്രീയപാര്‍ട്ടി മാത്രമല്ല. ദിനേന കോടികള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന എന്റര്‍പ്രൈസസ്സ് കൂടിയാണ്. കേട്ടില്ലേ, തനിക്ക് കേസ് നടത്താന്‍ 10ലക്ഷം അനുവദിക്കണമെന്ന് വി.എസ്സ്. പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കുന്നു. അടുത്ത കമ്മറ്റിയില്‍ പത്ത് ലക്ഷം അനുവദിക്കുന്നു. ഇനി മേലില്‍ കേസിന്റെ കണക്ക് പാര്‍ട്ടിക്ക് നല്‍കണം എന്ന നിബന്ധനയോടെ. ഷേര്‍ മാര്‍ക്കറ്റില്‍ മൂലധനം നിക്ഷേപിച്ച് ലാഭവിഹിതം പറ്റുന്ന പാര്‍ട്ടി കം എന്റര്‍പ്രൈസസ്സാണ് സി.പി.എം. അവര്‍ മറ്റ് പാര്‍ട്ടികളെ മുന്നണിയില്‍ കൂട്ടുന്നത് ആ പാര്‍ട്ടികളെ സഹായിക്കാനല്ല. ആവുന്ന വിധത്തില്‍ പിളര്‍ത്തിയോ ശോഷിപ്പിച്ചോ സ്വയം തടിച്ച് വലുതാവാനാണ്. അതിനപ്പുറം ഒരു വിപ്ലവവും ഇടത്പക്ഷ ഐക്യം കൊണ്ട് ഇന്ത്യയില്‍ സംഭവിക്കാനില്ല.
കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി ഒരു മുന്നണിയോ കൂട്ടുകെട്ടോ അഖിലേന്ത്യാ തലത്തില്‍ ഈ നൂറ്റാണ്ടിലോ അടുത്ത നൂറ്റാണ്ടിലോ നടക്കുകയില്ല. അഥവാ നടന്നാലും അത് പ്രാദേശികപാര്‍ട്ടികളുടെ മുന്നണിയായിരിക്കും. അങ്ങനെ വന്നാലോ വരണമെങ്കിലോ ദേശീയപാര്‍ട്ടികള്‍ ഒന്നുമല്ലാതായിരിക്കണം. അങ്ങനത്തെ ഒരു മുന്നണിയില്‍ ഇടത്പാര്‍ട്ടികള്‍ക്ക് എന്ത് സ്ഥാനം? ഇടത്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രാദേശികപാര്‍ട്ടികള്‍ അടങ്ങിയ മുന്നണിയും നടക്കില്ല. പ്രാദേശികപാര്‍ട്ടികള്‍ക്ക് അതാത് സംസ്ഥാനത്തിന്റെ താല്പര്യം മാത്രമേയുള്ളൂ. പൊതുവായ ദേശീയ ലക്ഷ്യങ്ങള്‍ക്ക് പ്രാദേശികപാര്‍ട്ടികളെ കിട്ടില്ല. പ്രാദേശികപാര്‍ട്ടികളുടെ കൂട്ടുകെട്ട് ആധിപത്യം നേടി ഭരണം കൈപ്പറ്റുകയാണെങ്കില്‍ അഞ്ച് കൊല്ലം കൊണ്ട് അവര്‍ ഇന്ത്യയെ ഓഹരി വെച്ച് എടുക്കും. പിന്നെ ഇന്ത്യ ഉണ്ടാവില്ല.
ശരിക്ക് പറഞ്ഞാല്‍ സി.പി.എം. എന്ന പാര്‍ട്ടിയുടെ ജനനം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന തത്വങ്ങള്‍ക്ക് നിരക്കാത്തതും അവിശുദ്ധവുമായിരുന്നു. ഭൂരിപക്ഷതീരുമാനം വിയോജിപ്പ് ഉണ്ടെങ്കിലും അംഗീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് സംഘടന തത്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമല്ല ജനാധിപത്യപാര്‍ട്ടികളുടെയും തത്വം ഇത് തന്നെയാണ്. മറ്റെന്താണ് പോംവഴി? ന്യൂനപക്ഷത്തിന് മറിച്ചൊരു അഭിപ്രായമുണ്ടെന്ന് കരുതി ഭൂരിപക്ഷത്തിന് ന്യൂനപക്ഷം പറയുന്നത് അനുസരിക്കാന്‍ പറ്റുമോ? 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്ന് ചെറുന്യൂനപക്ഷമായ 32 പേര്‍ ഇറങ്ങി വന്നു രൂപീകരിച്ചതാണ് ബ്രായ്ക്കറ്റില്‍ എം ഉള്ള സി.പി.ഐ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റ്കൊടുക്കുന്നതിന് സമമായ നടപടിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഭാഷ്യത്തില്‍ വര്‍ഗ്ഗവഞ്ചന എന്നും പറയാം.
അന്ന് പാര്‍ട്ടി പിളര്‍ത്തിയില്ലായിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (CPI) അവസ്ഥ ഇന്ന് എന്തായിരുന്നിരിക്കും? ചത്ത കുട്ടിയുടെ ജാതകം പരിശോധിച്ചിട്ട് ഫലമില്ലല്ലൊ. പക്ഷെ ഒന്ന് മാത്രം പറയാം. ഇന്ത്യന്‍ ദേശീയതയോട് സാത്മ്യം പ്രാപിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ കൂടെ സി.പി.ഐ. പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലെ അവരുടെ രാഷ്ട്രീയവും നയവും പഠിച്ചതിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇത് പറയുന്നത്. ഇന്നും കമ്മ്യൂണിസത്തിലെ നല്ല വശങ്ങള്‍ സി.പി.ഐ.ക്കാരുടെ പെരുമാറ്റത്തില്‍ കാണാം.
തെറ്റില്‍ നിന്ന് ജനിച്ച സി.പി.എം. തെറ്റിലൂടെ തന്നെയാണ് അന്നു മുതല്‍ ഇന്ന് വരെ സഞ്ചരിക്കുന്നത്. ആള്‍ക്കൂട്ടം കൂടുതല്‍ ഉണ്ടാകുന്നത് ശരിയുടെ തെളിവ് അല്ലല്ലൊ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ തകര്‍ച്ചയുടെ പാത വെട്ടിത്തെളിച്ചത് 64ലെ ആ ഇറങ്ങിപ്പോക്കും പാര്‍ട്ടിയെ പിളര്‍ത്തലുമാണ്. ആളുകള്‍ കൂടുതല്‍ ഉള്ളത്കൊണ്ടാണ് ആ പാപക്കറ സി.പി.എമ്മിന്റെ മേല്‍ ആരും ആരോപിക്കാത്തത് എന്ന് തോന്നുന്നു. ഇതൊക്കെ ചെയ്തിട്ട് ഇന്ന് ഇടത്പക്ഷ ഐക്യം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. എന്ത് ഇടത്പക്ഷ ഐക്യം? ഇനി എന്ത് മലയാണ് ഇടത് ഐക്യം കൊണ്ട് മറിക്കാനുള്ളത്.
സമകാല രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സി.പി.ഐ.ക്കാര്‍ തയ്യാറാവണം. നിങ്ങള്‍ പറയുന്ന വിപ്ലവമോ സോഷ്യലിസമോ ഒന്നും ഒരു കാലത്തും നടക്കാന്‍ പോകുന്നില്ല. അതേ സമയം ലോകം ഉള്ള കാലത്തോളം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരും അത്കൊണ്ട് തന്നെ രാഷ്ട്രീയവും രാഷ്ട്രീയ സംഘടനകളും ഉണ്ടാവും. സമൂഹത്തെയും രാഷ്ട്രീയത്തെയും സദാ നവീകരിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. അല്ലാതെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിനൊപ്പിച്ച് രൂപമാറ്റം ചെയ്യാനല്ല. അത് നടക്കൂല്ല. വൃഥാ എന്തിനാണ് ചെയ്യാന്‍ കഴിയുന്നത് ചെയ്യാതെ നടക്കാത്ത കാര്യവും പറഞ്ഞ് സമയവും ഊര്‍ജ്ജവും പാഴാക്കുന്നത്. നിലവിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ തന്നെ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് പ്രവര്‍ത്തിക്കാന്‍ കഴിയും.
ക്യാപ്പിറ്റലിസം എന്ന് പറയുന്നത് ഓരോ വ്യക്തിക്കും സ്വന്തമായി സമ്പാദിക്കാനും വളരാനും സ്വന്തം അഭീഷ്ടപ്രകാരം ജീവിതം നയിക്കാനും കഴിയുന്ന സ്വാഭാവിക സാമൂഹ്യ വ്യവസ്ഥയാണ്. ആ വ്യവസ്ഥയില്‍ അധികം സമ്പാദിക്കുന്നവനും കുറുക്ക് വഴിയിലൂടെ ധനം കൈക്കലാക്കുന്നവരും മുതലാളിമാരും ഒക്കെ ഉണ്ടാകും. എന്നാലും അവനവന് സമ്പാദിക്കാന്‍ കഴിയുന്ന ഈ വ്യവസ്ഥിതി മാത്രമേ ജനങ്ങള്‍ ഇഷ്ടപ്പെടുകയുള്ളൂ. അതല്ലാതെ എല്ലാ പ്രത്യുല്പാദനോപകരണങ്ങളും സര്‍ക്കാര്‍ ഉടമയിലാക്കി സര്‍ക്കാര്‍ തന്നെ തൊഴിലും കൂലിയും കൊടുക്കുന്ന ആ സോഷ്യലിസം ജനങ്ങളെ അധ്വാന പ്രക്രിയയില്‍ നിന്ന് അന്യവല്‍ക്കരിക്കും. അങ്ങനെ സമൂഹം മുരടിച്ച് നിശ്ചലമാകും. അത്കൊണ്ടാണ് സോഷ്യലിസം പരാജയപ്പെട്ടത്. പരാജയപ്പെട്ടത് വീണ്ടും പരീക്ഷിക്കാന്‍ ആരെങ്കിലും മുതിരുമോ?
നിലവിലെ സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് സാമൂഹ്യനീതി ഉറപ്പ് വരുത്താന്‍ സമാന ചിന്താഗതിയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി സഹകരിക്കാനാണ് സി.പി.ഐ.ക്കാര്‍ തയ്യാറാവേണ്ടത്. അത്കൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ ഒപ്പം കൂടണം എന്ന് ഞാന്‍ സി.പി.ഐ.ക്കാരോട് ആവശ്യപ്പെടുന്നത്. നിങ്ങള്‍ പോയാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല. കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലൊ, അവര്‍ വെല്‍ എസ്റ്റാബ്ലിഷ്ഡ് എന്റര്‍പ്രൈസസ്സ് കൂടിയാണ്. ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങളും സാധ്യതകളും സൌകര്യങ്ങളും വേണ്ടുവോളം പറ്റിക്കൊണ്ട് അവരുടെ രാഷ്ട്രീയവും ബിസിനസ്സും എന്നും നടത്തികൊണ്ട് പോകാന്‍ അവര്‍ക്ക് സാധിക്കും. സി.പി.ഐ.യുടെ അവസ്ഥ അതല്ല. ഇന്നും നേരും നെറിയും കാത്ത് സൂക്ഷിക്കുന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.ഐ. നിങ്ങളുടെ രാഷ്ട്രീയം ഒരു തിരുത്തല്‍ പ്രചോദനമായി ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ആ ആവശ്യം ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്ന് മാത്രമേ നിങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയൂ.
ചുവപ്പന്‍ അഭിവാദ്യങ്ങളോടെ,
കെ.പി.എസ്സ്.
സുഹ്രുത്തെ,,,, താങ്കളെ പോലെ കൂലിക്കെഴുതുന്ന ആളുകളുടെ ജല്പ്പനങ്ങള്‍ കേട്ട് ഒരാളും മുന്നണിവിട്ടു പോകില്ല,,,, കഴുത കാമം കരഞ്ഞുതീര്‍ക്കും എന്നപോലെ താങ്കള്‍ താങ്കളുടെ സി.പി.എം വിരോധം എഴുതിതീര്‍ക്കുകയാണ് ചെയ്യുന്നതെന്ന് ഒരുവിധപെട്ടവര്‍ക്കെല്ലാം അറിയാം,,,, ആദ്യം ഏതെങ്കിലുമൊരു പ്രസ്ഥാനത്തില്‍ ഉറച്ചു നില്‍ക്കുക,,,എന്നിട്ടു പോരെ മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കലൊക്കെ,,,, സി.പി.എമില്‍ ആളുകൂടുന്നതു കണ്ടിട്ട് വിറളി പിടിച്ചിട്ട് കാര്യമില്ല,,,,കാശ് മോഹിച്ചൊ,സ്താനമാനങ്ങള്‍ മോഹിച്ചൊ അല്ല ആളൂകള്‍ സി.പി.എമില്‍ വരുന്നത്,,, സി.പി.എമിനോടുള്ള വിശ്വാസം കൊണ്ടാണ്,,, അതുകൊണ്ടുതന്നെ താങ്കളെപോലെയുള്ളവരുടെ ജല്പ്പനങ്ങള്‍ കേട്ട് ആരും ഈ പാര്‍ട്ടിയില്‍ നിന്നു പോകില്ല,,, ഇടതു പക്ഷപാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കുക തന്നെ ചെയ്യും,,,പരസ്പരം ചര്‍ച്ചചെയ്താല്‍ പരിഹരിക്കാവുന്ന നിസാര പ്രശ്നങ്ങളെയുള്ളു,,,ഇന്നത്തെ ഭരണമുന്നണിയിലുള്ളയത്രയും പ്ര്ശ്നങ്ങളൊന്നുമില്ല,,,, ആദ്യം ഭരണമുന്നണിയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുക,,,, ഞങ്ങടെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്കറിയാം,,,ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് കാരനെന്നറിഞ്ഞാല്‍ മതമേലാധികഅരികള്‍ (ലീഗിന്‍റെ സമ്മര്‍ദ്ദം മൂലം) വിലക്കേര്‍പ്പെടുത്തിയിരുന്ന ഒരുസ്തലത്ത് ജനിച്ചു വളര്‍ന്ന ആളാണു ഞാന്‍,കാശു മോഹിച്ചൊ,സ്ഥാനമാനങ്ങള്‍ മോഹിച്ചൊ ഈ പാര്‍ട്ടിയില്‍ വന്നവരല്ല,,, സമ്പന്നവര്‍ക്ക് ഓശാനപാടിനടന്നിരുന്ന ലീഗ് നേത്യത്തത്തിന്‍റെ കള്ളകളികള്‍ ജനങ്ങളുടെ മുന്‍പില്‍ ഹുറന്നു കാട്ടാനും,ഇടതു പക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആവേശം കൊണ്ടുമാണ് ഞാനിതില്‍ വന്നത്,,,,മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പാടുസ്ഥാനമാനങ്ങളും ജോലിയുമടക്കം എനിക്കു കിട്ടിയിരുന്നു,,,, ഒരുയാതാസ്ഥിക മുസ്ലിം കുടുംബത്തില്‍ പിറന്ന എന്നെപ്പോലുള്ളവരുടെ വിശ്വാസം താങ്കളെ പോലുള്ള കൂലിയെഴുത്ത് കാര്‍ക്ക് തകര്‍ക്കാന്‍ കഴിയില്ല,,,,,,, ഇതിന്‍റെ അവസാനം താങ്ക്ലുടെ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ കണ്ടപ്പോള്‍,,,,, അപ്പാപ്പൊ കാണുന്നവനെ അപ്പ യെന്നു വിളിക്കുന്ന പോലെയാണ് എനിക്കു തോന്നിയത്,,,, തങ്കള്‍ക്ക് സി.പി.എമിന്‍റെ ചില നേതക്കളോടുള്ള ദേശ്യമാണ് താങ്കളിത്തരം പോസ്റ്റുകള്‍ ഇടുന്നതെന്ന് എനിക്കു നന്നാഅയി അറിയാം,,,, ഇനിയെങ്കിലും ഇതൊക്കെ നിറുത്തിക്കൂടെ,,,,,
ReplyDeleteഎന്തിനാണ് നിര്‍ത്തുന്നത്? അങ്ങനെ ആരെങ്കിലും നിര്‍ത്തുമോ? ഓരോരുത്തരും ഓരോ സംഘടനകളും പാര്‍ട്ടികളുമെല്ലാം ഒറ്റയ്ക്കും സംഘടിച്ചുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന ആശയസമരങ്ങള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തുകയില്ലെന്ന് ബോധ്യപ്പെടുക :)
Deleteസുഹ്രുത്തെ,,,ഞാന്‍ താങ്കളോട് നിറുത്തിക്കൂടെ എന്നുദ്ദേശിച്ചത്,,,,,, നിസ്പക്ഷനാണെന്നു പറയുകയും സി.പി.എമിനെതിരെ മാത്രം പോസ്റ്റിടുകയും ചെയ്യുന്നതിനെയാണ്,,,,സി.പി.എം കാര്‍ നല്ലൊരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍,നല്ലൊരു കാറില്‍ സഞ്ജരിച്ചാല്‍,നല്ല ഡ്രസ്സിട്ടാലൊക്കെ കുറ്റം കണ്ടുപിടിക്കുന്ന താങ്കളെ പോലുള്ളവര്‍,,,, ജനങ്ങളെ വഞ്ജിച്ച് കോടികള്‍ സമ്പാദിച്ച കോണ്‍ഗ്രസ് കാരെ കുറിച്ച്,അവരെ കോടതി സിക്ഷിച്ചതാണെങ്കില്‍ പോലും,,, നിസ്പക്ഷനാണെന്ന് വീമ്പിളക്കുന്ന താങ്കളെപോലുള്ളവര്‍ ഒരു കുറ്റവും കാണത്തില്ല,,,, ഈ ഇരട്ടത്താപ്പണ് നിര്‍ത്തികൂടെ എന്നുദ്ദേശിച്ചത്,,,,
Deleteകാര്യം സുകുവേട്ടന്‍ പറയുന്ന തിയറി ഒക്കെ ശരിയാണ് ! പക്ഷെ നെഹ്‌റു ചക്രവര്‍ത്തി കുടുംബത്തിനു വിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു സാമന്താ രാജാവയോ മറ്റോ മാത്രം ആയി മാറാന്‍ സി പി ക്കോ , മറ്റു ഏതെങ്കിലും ആത്മാഭിമാനമുള്ള ആളുകള്‍ക്കോ കഴിയും എന്ന് തോന്നുന്നില്ല . കോണ്ഗ്രസ് ഒരു യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടിയും കെ പി എസ പറഞ്ഞത് പോലെ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ നവീകരണത്തിന് വിധേയമാകുകയും ആകാന്‍ തയ്യാറാണ് എങ്കില്‍ അതി വിദൂര ഭാവിയില്‍ അത് നടന്നേക്കും ...! പക്ഷെ ...ഒരു ആറു എഴു തലമുറകള്‍ ഒക്കെ കഴിഞ്ഞേ ആലോചിക്കാന്‍ പറ്റൂ .. ഹ ഹ !
ReplyDelete:)
Deleteബഹു: കെപി സുകുമാരന്‍ അഞ്ചരക്കണ്ടിക്ക്,താങ്കളും മനസ്സിലാക്കിയിട്ടുള്ളത് മുതലാളിത്ത രീതിയിലുള്ള സാമൂഹ്യഘടന ശാശ്വതമാണെന്നു തന്നെയാണ്.
ReplyDeleteതാങ്കള്‍ക്ക് അങ്ങിനെ കരുതുന്നതിന്നുള്ള അവകാശവും അംഗീകരിക്കുന്നു.പക്ഷെ,
സാമൂഹ്യ വളര്‍ച്ചയുടെ ഒരു സവിശേഷഘട്ടം മാത്രമാണ് മുതലാളിത്തമെന്നോ,
മുതലാളിത്വത്തിനു മുമ്പുണ്ടായിട്ടുള്ള എല്ലാ സാമൂഹ്യഘടനകള്‍ക്കുമെന്നപോലെ തന്നെ മുതലാളിത്വത്തിനും നാശമുണ്ടാകുമെന്നോ
ആലോചിക്കുവാന്‍ പോലുമോ താങ്കളുടെ താല്‍പ്പാര്യം താങ്കളെ അനുവദിക്കുന്നില്ല.
അങ്കള്‍ മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്ന ധനശാസ്ത്രത്തെ വിമര്‍ശനപരമായി പരിശോധിച്ച് ,
യുക്തിയുക്തമായ വിധത്തില്‍ മുന്നോട്ടുകൊണ്ടു പോവുകയാണ് മര്‍ക്സിസ്റ്റ് ധനശാസ്ത്രം ചെയ്യുന്നത്.
പഴയ ഫൂഡലിസ്റ്റ് സാമൂഹ്യഘടനയുടെ അവശിഷ്ടങ്ങളില്‍ നിന്‍ന്മുതലാളിത്തം ജനിച്ചു വളര്‍ന്നത് എങ്ങിനേയെന്നു വിശദീകരിക്കുക,
മുതലാളിത്ത സാമൂഹ്യഘടനയുടെ സ്വഭാവമെന്താണെന്നും ഉല്‍പ്പദനോപകരണങ്ങളുടെ ഉടമസ്ഥന്മാരായ ഒരു പിടി മുതലാളിമാര്‍ക്ക് ഭൂരിപകക്ഷക്കാരായ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ സാധിക്കുന്നതെങ്ങിനെയെന്നും തുറന്നു കാണിക്കുക ,മുതലാളിത്തത്തിലടങ്ങിയ വൈരുദ്ധ്യങ്ങള്‍ അതിന്റെ തന്നെ ശവക്കുഴി തോണ്ടുന്നതെങ്ങിനേയെന്ന് ചൂണ്ടിക്കാണിക്കുക.ഇതാണ് മാര്‍ക്സിയന്‍ ധനശാസ്ത്രം ചരിത്രപരമായി നിര്‍വ്വഹിച്ചിട്ടുള്ള പങ്ക്.
ഒരാള്‍ക്ക് എന്തും അവകാശപ്പെടാം പക്ഷെ ശാസ്ത്രീയമായി അതു വിശദീകരിക്കാന്‍ അയാള്‍ക്ക് ബാദ്ധ്യതയുണ്ട് എന്ന തത്വം താങ്കളും അംഗീകരിക്കണം എന്നപേക്ഷ
മാര്‍ക്സിസം ശാസ്ത്രമാണെന്നത് മാര്‍ക്സിയന്‍ വിശ്വാസികളുടെ ഒരു അന്ധവിശ്വാസമായിട്ടാണ് ഞാന്‍ കാണുന്നത്. എനിക്കത് ശാസ്ത്രീയമായി വിശദീകരിക്കാന്‍ സാധിക്കും. അത് പക്ഷെ ബ്ലോഗില്‍ ഒറ്റ പോസ്റ്റായോ കമന്റായോ സാധിക്കില്ല എന്ന് മാത്രം :)
Delete>>>>>മാര്‍ക്സിസം ശാസ്ത്രമാണെന്നത് മാര്‍ക്സിയന്‍ വിശ്വാസികളുടെ ഒരു അന്ധവിശ്വാസമായിട്ടാണ് ഞാന്‍ കാണുന്നത്. എനിക്കത് ശാസ്ത്രീയമായി വിശദീകരിക്കാന്‍ സാധിക്കും. അത് പക്ഷെ ബ്ലോഗില്‍ ഒറ്റ പോസ്റ്റായോ കമന്റായോ സാധിക്കില്ല എന്ന് മാത്രം :)<<<<<
Deleteകുറച്ചു നാളുകള്‍ക്ക് മുമ്പ് മറ്റൊരു പോസ്റ്റില്‍, കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം ക്യാപിറ്റലിസമാണെന്ന് തെളിയിച്ചതുപോലെ ഇല്ലേ.
ശാസ്ത്രീയ സോഷ്യലിസമാണ്, കമ്യൂണിസം. കമ്യൂണിസം അടിസ്ഥാന പ്രമാണമക്കിയവരാണു കമ്യൂണിസ്റ്റുകാര്‍, വൈകിയ വേളയിലെങ്കിലും, നന്മ ഉണ്ടെന്ന് താങ്കള്‍ തിരിച്ചറിഞ്ഞ കമ്യൂണിസം.
ഭൂരിപക്ഷതീരുമാനം വിയോജിപ്പ് ഉണ്ടെങ്കിലും അംഗീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് സംഘടന തത്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമല്ല ജനാധിപത്യപാര്‍ട്ടികളുടെയും തത്വം ഇത് തന്നെയാണ്. മറ്റെന്താണ് പോംവഴി? ന്യൂനപക്ഷത്തിന് മറിച്ചൊരു അഭിപ്രായമുണ്ടെന്ന് കരുതി ഭൂരിപക്ഷത്തിന് ന്യൂനപക്ഷം പറയുന്നത് അനുസരിക്കാന്‍ പറ്റുമോ? 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്ന് ചെറുന്യൂനപക്ഷമായ 32 പേര്‍ ഇറങ്ങി വന്നു രൂപീകരിച്ചതാണ് ബ്രായ്ക്കറ്റില്‍ എം ഉള്ള സി.പി.ഐ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റ്കൊടുക്കുന്നതിന് സമമായ നടപടിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഭാഷ്യത്തില്‍ വര്‍ഗ്ഗവഞ്ചന എന്നും പറയാം.
ReplyDelete------------------------------------------
മാര്‍ക്സിസത്തെ ഒരു ശാസ്ത്രീയ ലോക വീക്ഷണമായി ഉള്‍കൊള്ളുന്ന പ്രസ്ഥാനമാണ് കമ്മുണിസ്റ്റ് പ്രസ്ഥാനം. ആ ശാസ്ത്രീയ വീക്ഷണത്തിന്റ്റെ അടിസ്ഥാനത്തിലാണ് കമ്മുനിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളെയും വിലയിരുത്തുന്നത്,
ഭൂമി ഉരുണ്ടാതാണോ,പരന്നതാണോയെന്നു ഒരു 500 വര്‍ഷം മുന്‍പ് ഭൂരിപക്ഷ നൂനപക്ഷ അഭിപ്രായം അനുസരിച്ച് തീരുമാനിക്കാം എന്ന് കരുതിയാല്‍, ഭൂരിപക്ഷം പേരും ഭൂമി പരന്നതാണ് എന്ന് പറയാനാണ് സാധ്യത. എന്താണോ വസ്തുനിഷ്ട യാഥാര്‍ത്ഥ്യം, അതിനനുസരിച്ച് വ്യക്തിഗത ചിന്താഗതികളെ പരിവര്‍ത്തനപെടുത്തി സാമൂഹ്യ സത്യത്തില്‍ എത്തിച്ചേരുന്ന പ്രക്രിയ നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് കമ്മുനിസ്റ്റ് പ്രസ്ഥാനം . പൊട്ടന്മാര്‍ ആനയെ കാണുവാന്‍ പോയ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. പൊട്ടന്മാര്‍ അവരുടെ വ്യക്തിഗത കണ്ടെത്തലുകളില്‍ കടിച്ചുതൂങ്ങി കിടക്കുവാന്‍ അനുവദിക്കാതെ, അവരുടെ മൊത്തം അറിവിനെയും സമുന്നയിപ്പിച്ചു' ആന എന്നാ വസ്തുനിഷ്ട യാധാര്ത്യത്ത്തില്‍ എത്തിച്ചേരുന്ന പ്രക്രിയ നിലനില്കേണ്ട പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
എന്നാല്‍ ഖേദകരമെന്നു പറയട്ടെ, CPI, CPI(M), നക്സലൈറ്റ് പര്ടികളിലെന്നല്ല, ഇവയുടെ ആദിമ രൂപമായ, 1930 കളില്‍ രൂപം കൊണ്ട അഭിഭക്ത കമ്മുനിസ്റ്റ് പാര്‍ട്ടിക്ക് തന്നെ ഈ വിഷയത്തില്‍ വേണ്ടത്ര ധാരണയുണ്ടായിരുന്നെന്ന്ണ് കരുതാന്‍ വയ്യ.
1964ല്‍ ഇറങ്ങിവന്ന 32പേര്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിനോട്, കമ്മ്യൂണിസ്റ്റ് ഭാഷ്യമനുസരിച്ച് വര്‍ഗ്ഗപരമായ വഞ്ചനയാണ് നടത്തിയത് എന്ന എന്റെ നിരീക്ഷണത്തെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കുമെന്ന് കരുതിയിരുന്നു, എന്റെ ആ വരികള്‍ ക്വോട്ട് ചെയ്തത് കണ്ടപ്പോള്‍... ആകാശ് എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു.. ഭൂമി ഉരുണ്ടതാണെന്ന സത്യം 500വര്‍ഷം മുന്‍പ് ഭൂരിപക്ഷം അംഗീകരിക്കില്ലായിരുന്നു എന്ന വാദം ഇവിടെ പ്രസക്തമല്ല. അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന സംഘടന തത്വമാണ് അന്ന് 32പേര്‍ ലംഘിച്ചത്.
Deleteവിട്ടു കള സുകുമാരേട്ട , യു ഡീ എഫില്‍ ആകെക്കൂടി സ്ഥലം ഇല്ല, നല്ല നേതാക്കളും സീ പീ ഐയില്‍ ഇല്ല , ഇനി ഈ ചന്ദ്രപ്പനോ ബിനോയി വിശ്വത്തിണോ ദിവാകരനോ ഒന്നും കൊടുക്കാന്‍ സ്ഥാനമാനം ഒന്നും ഇല്ല ഈ കാലിബര്‍ ഉള്ള നിരവധി ആള്‍ക്കാര്‍ കൊണ്ഗ്രസില്‍ ഉണ്ട്
ReplyDeleteസീ പീ ഐ മന്ത്രിമാരുടെ കഴിവില്‍ ആയിരുന്നു പണ്ട് ഇടതു ഭരണം ഒരു വിധം നന്നായി പോയത് (ഈ ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍) ഇപ്പോള്‍ ഭരിച്ചപ്പോള്‍ ഇസ്മായില്‍ ആയിരുന്നു പിന്നില്‍ ഇരുന്നു ഭരിച്ചിരുന്നത് . മുല്ലക്കര രത്നാകരന്‍ മാത്രമാണ് ഒരു കമ്യൂണിസ്റ്റ് മന്ത്രിയുടെ ആര്‍ജവം കാട്ടിയത് .
കൊല്ലം ജില്ലയില്‍ പത്തു സീ പീ ഐക്കാര്‍ ഉണ്ടെന്നല്ലാതെ ഈ പാര്‍ട്ടിയില്‍ വലിയ ആളനക്കം ഇല്ല അത് പിണറായി ക്കറിയാം , ദാന്കെ ലൈന്‍ സ്വീകരിച്ചു തന്നെ മുന്നോട്ട് പോയിരുന്നെങ്കില്‍ ഇന്ന് സീ പീ ഐ എന്താകുമായിരുന്നു അതുമല്ല ലീഗിനും കേരള കൊണ്ഗ്രസിനും ഒന്നും യു ഡീ എഫില്‍ ഇന്നുള്ള മേല്‍ക്കൈ ഉണ്ടാകുമായിരുന്നില്ല അതൊന്നും നടന്നില്ല
ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാം എന്ന് നമ്പൂതിരിപ്പാട് വിളിച്ചു പീ കെ വി ഉള്ള മുഖ്യമന്ത്രി സ്ഥാനം കളഞ്ഞു പുറകെ പോയി
നമ്പൂതിരിപ്പാടും സീ പീ എമും ചേര്‍ന്ന് ചോര ഊറ്റി കുടിച്ചു ചണ്ടിയാക്കി വലിച്ചെറിഞ്ഞു
അച്യുതമേനോന്‍ നന്നായി ഭരിക്കുമെന്നും ഭരണം ഇട്ടെറിഞ്ഞു പോകാതെ ഏഴു കൊല്ലം കൊണ്ട് പോകുമെന്നും നമ്പൂതിരിപ്പാട് പ്രതീക്ഷിച്ചില്ല നമ്പൂതിരിപ്പാടിന് ജീവിതത്തില്‍ പാടിയ ഏക അമളി അതായിരുന്നു അച്യുതമേനോനെ അണ്ടര്‍ എസ്ടിമെറ്റ് ചെയ്തത്
എം എന്‍ ഗോവിന്ദന്‍ നായര്‍ ടീ വീ തോമസ് ത്ടങ്ങിയ മഹാരഥന്മാര്‍ ജീവിച്ചിരുന്നെങ്കില്‍ പീ കെ വിയുടെ മണ്ടത്തരത്തിന് അവര്‍ കൂട്ട് നില്‍ക്കില്ലായിരുന്നു
പിന്നെ ഇത് എക്സിസ്റ്റ് ചെയ്യണം , കാരണം കമ്യൂനിസ്റായ ഒരുവന് സീ പീ എമിന്റെ ധാര്‍ഷ്ട്യം സഹിക്കാന്‍ പറ്റാതെ വന്നാല്‍ പോകാന്‍ ഒരു ഇടം വേണമല്ലോ ഇപ്പോള്‍ തന്നെ വീ എസിന്റെ മാനം കാത്ത് ഒരു ഇരിപ്പിടം നല്‍കിയത് ഇവര്‍ അല്ലെ?
Many people who got bored and revolted from NGO Union now goes to Joint Counsil, many CITU workers who suffered or disliked CPM goes to AITUC, so this is a better thinking group of communist people, they dont know much gundayisam, hooliganism unlike their counterparts of CPM and its undercover organisations
സുശീലന്‍ നന്നായി പറഞ്ഞു... നന്ദി :)
DeleteYes Sukumarji!
ReplyDeleteI am also constrained to view and wonder "whither the CPIM"?!
The protracted arrogance of of Pinarayi Vijayan, if put in simple words, is irresponsible and intolerable! There is no rule that a Communist should not be humble and friendly... Being the State Secretary of a mass organization, he should have been more responsible to attract not only his own followers, but also the entire people. His first and foremost duty and responsibility should be to teach the principles and values of Communism. The communist principles are not bad so long its advocacy is for and on behalf of the downtrodden people, the "proletariat".
I hope he will prove to be more intelligent!
Lx*
kvlxman@yahoo.com
ലക്ഷ്മണേട്ടാ, ആവശ്യത്തിന് ബുദ്ധിശക്തിയും തന്ത്രജ്ഞതയും പിണറായിക്ക് ഉണ്ട്. ഒരു പാര്‍ട്ടിയുടെ സംസ്ഥാനഘടകത്തെ വലിയൊരു ബിസിനസ്സ് സാമ്രാജ്യമാക്കുകയും അത് കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തില്ലെ, പോരെങ്കില്‍ അടുത്ത മുഖ്യമന്ത്രിയും (കോണ്‍ഗ്രസ്സുകാര്‍ നന്നാവുകയില്ല)! പിന്നെന്താ വേണ്ടത് :)
Delete"അത്കൊണ്ട് ഇന്ത്യ പോലൊരു മഹാരാജ്യത്ത് എന്ത് ചെയ്യാനാണ്?"
ReplyDelete:)))) ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളെ ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുവാൻ കോൺഗ്രസ്സിനു കഴിയാതെ പോയത് ഇടത് പിന്തുണയോടെ ഭരിച്ചതിനാൽ മാത്രമാണു എന്നും സ്വകാര്യവൽക്കരണം നടത്താൻ ഇടത് സമ്മതിക്കാതിരുന്നത് കൊണ്ട് മാത്രമാണു ആഞ്ഞടിച്ച ലോക സാമ്പത്തികമാന്ദ്യ തിരയിൽ ഇന്ത്യ തകർന്ന് തരിപ്പണമാകാതെ രക്ഷപ്പെട്ടതെന്നും ചരിത്രം രേഖപ്പെടുത്തി കഴിഞ്ഞു എന്നത് മാഷ് കണ്ടില്ലെന്ന് നടിക്കുന്നത് കൊണ്ട് സത്യമല്ലാതെ ആകുന്നില്ലല്ലോ ;)))) രണ്ടാം ഭരണത്തിൽ ഇടത് പിന്തുണയില്ലാത്തതിനാൽ സ്വകാര്യവൽക്കരണം നടത്തുവാൻ വെമ്പി നിൽക്കുമ്പോഴാണു മാന്ദ്യം ഇന്ത്യക്കാരുടെ രക്ഷയ്ക്കെത്തിയത്! സ്വകാര്യവൽക്കരണം തലയ്ക്ക് പിടിച്ച് നടക്കുന്ന മന്മോഹനും ചിദമ്പരവും കുമ്പസാരിച്ചത് യൂ ട്യൂബിൽ ഇപ്പോഴും കിടപ്പുണ്ട് :)
കുശാഗ്രബുദ്ധിക്കാരായ നെഹ്രുവിന്റെയും മകൾ ഇന്ദിരയുടെയും കുടുംബസ്വത്താണു ഇന്ത്യൻ ഭരണം എന്ന് വരുത്തി തിർക്കേണ്ട ബാധ്യത മാഷിനുണ്ടായിരിക്കാം പക്ഷേ അത് മറ്റുള്ള ഇന്ത്യക്കാർക്കും ഉണ്ടാകണമെന്ന് വാശി പിടിക്കുന്നത് നല്ലതാണോ ;)))
ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്ന പഴയ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ മനപൂർവ്വം മറക്കരുത് മാഷേ. ഇന്ത്യയിൽ (സൌത്തിലെങ്കിലും) എത്ര സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസ്സ് ഭൂരിപക്ഷം നേടും??? യു.പി.എ. എന്നതും പ്രാദേശികപാർട്ടികളുടെ ബലത്തിൽ തന്നെയാണു നിലനിൽക്കുന്നതും എന്ന് പ്രാദേശികപാർട്ടികളെന്ന് പരിഹസിക്കുമ്പോൾ മറക്കാതിരിക്കുക :)
“നിങ്ങളുടെ രാഷ്ട്രീയം ഒരു തിരുത്തല്‍ പ്രചോദനമായി ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ആ ആവശ്യം ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്ന് മാത്രമേ നിങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയൂ.“
ഈ വരികളിലൂടെ ഈ നൂറ്റാണ്ടിലെ പടുകൂറ്റൻ തമാശ പൊട്ടിച്ച മാഷിനു അഭിവാദ്യങ്ങൾ.. ചുടുചുവപ്പൻ തന്നെ ഇരിക്കട്ടെ ;;))
ഹ ഹ മനോജേ പ്രസക്തമായതിനൊന്നും മറുപടിയില്ല അല്ലേ:) ഇതാണ് ഇ.എം.എസ്സ്. ആവിഷ്ക്കരിച്ച രാഷ്ട്രീയ തര്‍ക്കശൈലി. ഉത്തരം മുട്ടിക്കാനായി മാത്രം പ്രശ്നത്തെ വഴിതെറ്റിച്ച് അപ്രസക്തമാക്കുക ..
Deleteസുകുമാരേട്ടാ,
ReplyDeleteസിപീഎഐ യെ പിരിച്ചുവിടാന്‍ ഉപദേശിക്കാമായിരുന്നില്ലേ.അതല്ലെ കോണ്‍ഗ്രസ് ചങ്ങാത്തത്തെക്കാളും ഉചിതം.ച്ന്ദ്രപ്പന്‍ സഖാവിനും രാജാ സഖാവിനും ആണ്‍ മക്കളുണ്ടോ എന്നറിയില്ല.ഉണ്ടങ്കില്‍ താങ്കളുടെ ഉപദേശം അവര്‍ പരിഗണിക്കണം.ഇനി പിരിച്ചുവിട്ടാലും എന്തെങ്കിലും സംഭവിക്കുമോ.
സി.പി.ഐ. ഒന്നുമില്ലെങ്കില്‍ കോണ്‍ഗ്രസ്സിനൊപ്പം സമാന്തരമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ളതല്ലെ, അത്കൊണ്ട് പിരിച്ച് വിടപ്പെടാതെ അവിടെ നില്‍ക്കട്ടെ. പിന്നെ മേലെ സുശീലന്‍ പറഞ്ഞത് പോലെ കമ്മ്യൂണിസ്റ്റായ ഒരുവന് സീ പീ എമ്മിന്റെ ധാര്‍ഷ്ട്യം സഹിക്കാന്‍ പറ്റാതെ വന്നാല്‍ പോകാന്‍ ഒരു ഇടം വേണമല്ലോ :)
Deleteഈ സുകുമാരേട്ടന്റെ ഒരു കാര്യം! ഇപ്പോഴും കൊച്ചുകുട്ടിയാനെന്നാ വിചാരം. ശ്ശൊ!
ReplyDeleteസി പി എമ്മിനെ എതിര്‍ക്കുമ്പോള്‍ ഒക്കെ ചിലയാളുകള്‍ തത്വ ശാസ്ത്ര ന്യായീകരണങ്ങളും ആയി വരുന്നത് കാണാം . വാക്കൊന്നു പ്രവര്‍ത്തി മറ്റൊന്ന് എന്നതാണ് ഇപ്പോള്‍ പൊതുവേ എല്ലാ പാര്‍ട്ടികളുടെയും നയമായി കാണുന്നത് . അതില്‍ തങ്ങള്‍ അങ്ങനെ അല്ലേ അല്ല എന്ന് പറയുന്നവരാണ് ഏറ്റവും വലിയ കള്ളന്മാര്‍ .
ReplyDeleteസുകുമാരന്‍ മാഷ് ലേഖനത്തില്‍ പറഞ്ഞത് പോലെ >> സി.പി.എമ്മിന് നേട്ടവും കാര്യവും ഉണ്ട്. അവര്‍ വെറുമൊരു രാഷ്ട്രീയപാര്‍ട്ടി മാത്രമല്ല. ദിനേന കോടികള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന എന്റര്‍പ്രൈസസ്സ് കൂടിയാണ്. കേട്ടില്ലേ, തനിക്ക് കേസ് നടത്താന്‍ 10ലക്ഷം അനുവദിക്കണമെന്ന് വി.എസ്സ്. പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കുന്നു. അടുത്ത കമ്മറ്റിയില്‍ പത്ത് ലക്ഷം അനുവദിക്കുന്നു. ഇനി മേലില്‍ കേസിന്റെ കണക്ക് പാര്‍ട്ടിക്ക് നല്‍കണം എന്ന നിബന്ധനയോടെ. ഷേര്‍ മാര്‍ക്കറ്റില്‍ മൂലധനം നിക്ഷേപിച്ച് ലാഭവിഹിതം പറ്റുന്ന പാര്‍ട്ടി കം എന്റര്‍പ്രൈസസ്സാണ് സി.പി.എം. അവര്‍ മറ്റ് പാര്‍ട്ടികളെ മുന്നണിയില്‍ കൂട്ടുന്നത് ആ പാര്‍ട്ടികളെ സഹായിക്കാനല്ല. ആവുന്ന വിധത്തില്‍ പിളര്‍ത്തിയോ ശോഷിപ്പിച്ചോ സ്വയം തടിച്ച് വലുതാവാനാണ്. അതിനപ്പുറം ഒരു വിപ്ലവവും ഇടത്പക്ഷ ഐക്യം കൊണ്ട് ഇന്ത്യയില്‍ സംഭവിക്കാനില്ല.
<<<
ബൂര്‍ഷാ ഭരണ കൂടത്തിന്റെ മര്‍ദ്ധന ഉപകരണങ്ങളായ സര്‍ക്കാര്‍ ഉദ്ധ്യോഗസ്തന്മാരില്‍ എഴുപതു ശതമാനത്തിനടുത്ത് ഇപ്പോള്‍ സി പി എമ്മിനോപ്പമാണ് . അത് തന്നെയല്ലേ ഏറ്റവും വലിയ വൈരുദ്ധ്യം . അപ്പോള്‍ തങ്ങള്‍ പറഞ്ഞു നടക്കുന്ന സ്വകാര്യ സ്വത്തിന്റെ ഉണ്മൂലനവും , മുതലാളിത്തതോടുള്ള വിരോധവുമൊക്കെ പൊള്ളയാണെന്ന് സി പി എമ്മിലെ സാധാ പ്രവര്‍ത്തകര്‍ക്ക് പോലും അറിയാം . സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥരെ ഉപയോഗിച്ച് തങ്ങളുടെ അവിഹിത കാര്യങ്ങള്‍ നേടിയെടുക്കുകയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനു കളമോരുക്കുന്നതിനു സമര്‍ത്ഥമായി ഉപയോഗിക്കുന്നതിനും അത് വഴി തടിച്ചു കൊഴുക്കുന്നതിനും ഇടയില്‍ പൊതു ജനങ്ങളുടെയും നിഷ്കളങ്കരായ പ്രവര്‍ത്തകരുടെയും കണ്ണ് കെട്ടാനുള്ള ഒരു ക്ലീഷേ മാത്രമാണ് പിണറായി വിജയന്‍ ഇപ്പോള്‍ പുറത്തെടുത്ത 'മാധ്യമ സിണ്ടികെറ്റ് ' പ്രയോഗവും മറ്റും . തെറ്റ് തിരുത്തല്‍ രേഖ നടപ്പിലാക്കുവാന്‍ കഴിയാതെ പോയതിനു പിന്നില്‍ അധിക സി പി എം പ്രാദേശിക നേതാക്കള്‍ക്ക് പിന്നിലും മാഫിയ ബന്ധം ഉള്ളത് കൊണ്ടാണ് എന്നത് പരസ്യമായ രഹസ്യമാണ് .
ജയരാജന്‍ പറഞ്ഞതാണ് ശരി : വെളിയത്തിന്റെ അത്രയും ക്വാളിടി ചന്ദ്രപ്പനില്ല ..കാരണം ചന്ദ്രപ്പന്‍ വാക്കുകളില്‍ മിതത്വം പാലിക്കുന്ന ആളാണ് .പിനരായിയെക്കുരിച്ചു വെളിയം പറഞ്ഞത് കണ്ടോ ഇവിടെ
സുകുമാരേട്ടാ,
ReplyDeleteപാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത മാര്‍ക്സിസ്റ്റ് ആശയത്തെ, ശക്തിയുക്തം എതിര്‍ത്തിരുന്ന താങ്കള്‍ സി.പി.ഐയില്‍ എന്തോ നന്മ അടുത്ത നാളില്‍ കണ്ടെത്തിയതായി തോന്നുന്നു. ഈ രണ്ടു ഇടതുപക്ഷ പാര്‍ട്ടികളുടേയും അടിസ്ഥാന പ്രമാണങ്ങള്‍ ഒന്നു തന്നെയല്ലേ? ആശയാടിസ്ഥാനത്തില്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് എങ്ങനെ വ്യത്യസ്ഥമാവും? ജനപിന്തുണ കൂടുതല്‍ ഉള്ളതുകൊണ്ട് സി.പി.എം മോശവും അതുകുറഞ്ഞതിനാല്‍ സി.പി.ഐ മെച്ചവും ആകുമോ? ഒരേ ആശയഗതിയുള്ള പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതല്ലേ നല്ലത്? കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്നാല്‍ സി.പി.ഐ വളരുമെന്ന വിലയിരുത്തല്‍ എത്രകണ്ട് ശരിയാകുമെന്നതില്‍ സംശയമുണ്ട്. സി.പി.എം എന്ന പാര്‍ട്ടി ബിസിനസ്സ് സ്ഥപനങ്ങള്‍ നടത്തുന്നുവെങ്കില്‍ കോണ്‍ഗ്രസ്സില്‍ സമ്പത്ത് ഏതാനും വ്യക്തികളില്‍ അല്ലേ കേന്ദ്രീകരിക്കുന്നത്?
പ്രിയ രാജന്‍, ലോകത്തില്‍ നിലവിലുള്ള ഭരണസമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനികവും നീതിയുക്തവും ആയത് പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണെന്ന് പറയേണ്ടതില്ലല്ലൊ. പാര്‍ലമെന്ററി ഡെമോക്രസി എന്ന് പറയുമ്പോള്‍ കുറഞ്ഞ പക്ഷം രണ്ട് പാര്‍ട്ടികളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ആ സിസ്റ്റം വര്‍ക്ക് ചെയ്യൂ എന്നും നമുക്ക് അറിയാം. ഒരു പാര്‍ട്ടിക്ക് മാത്രം ഏകപക്ഷീയമായി ഭരണക്കുത്തക ഉണ്ടാവുക എന്ന സമ്പ്രദായം പാര്‍ലമെന്ററി ഡെമോക്രസി അല്ല താനും.
Deleteകമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പേരില്‍ നടപ്പാക്കിയ ഏകപാര്‍ട്ടി കുത്തക ഭരണം കാറല്‍ മാര്‍ക്സിസിന്റെ സിദ്ധാന്തം അനുസരിച്ചല്ല. അത് ലെനിന്റെ കണ്ടുപിടുത്തമാണ്. മാര്‍ക്സിസവുമായി ലെനിന്റെ ഈ തീയറിക്ക് ഒരു ബന്ധവുമില്ല എന്ന് മാര്‍ക്സിയന്‍ രീതിയില്‍ ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. മാര്‍ക്സിസത്തിന് ലെനിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ലാത്തതാണ്. മാര്‍ക്സ് തൊഴിലാളി വര്‍ഗ്ഗത്തെ സമഗ്രമായാണ് കണ്ടത്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭരണകൂടമാണ് മാര്‍ക്സ് വിഭാവനം ചെയ്തത്. ലെനിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുകയാണ് ചെയ്തത്. ലെനിന്‍ അങ്ങനെ പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാവുമോ? അതെങ്ങനെയാണ് ആവുക, തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആളാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ ആകുന്നത്?
അങ്ങനെ സ്വയം പ്രഖ്യാപിച്ചാല്‍ ഒരു പാര്‍ട്ടി ഒരു വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയാവുകയില്ല. സംഭവിച്ചത് ഒരു പാര്‍ട്ടിയും ഭരണവും തൊഴിലാളികളുടെ മേല്‍ ഇല്ലാത്ത അധികാരം സ്ഥാപിക്കുകയായിരുന്നു. അതിന് മാര്‍ക്സിയന്‍ ചിന്തയുമായി യാതൊരു ബന്ധവുമില്ല. ലോകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലെനിന്റെയും കൂടി തീയറി സ്വീകരിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ മാര്‍ക്സിസിന്റെ സിദ്ധാന്തം നിരാകരിക്കുകയായിരുന്നു. മാത്രമല്ല, റഷ്യയില്‍ വിപ്ലവം നടക്കുമ്പോള്‍ അവിടെ തൊഴിലാളി വര്‍ഗ്ഗം ഉണ്ടായിരുന്നോ? ഫ്യൂഡലിസം തകര്‍ന്ന് മുതലാളിത്തം വികസിച്ചാലാണ് തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമായി പരിണമിക്കുക എന്നല്ലേ മാര്‍ക്സിന്റെ കാഴ്ചപ്പാട്. റഷ്യയില്‍ വിപ്ലവം നടക്കുമ്പോള്‍ അവിടെ ഫ്യൂഡലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതിയായിരുന്നു. അപ്പോള്‍ ആരാണ് വിപ്ലവം നടത്തിയത്? ലെനിന്റെ കിങ്കരന്മാര്‍. മറ്റാരാണ്?
അത് ഒരു സാമൂഹ്യവിപ്ലവമായിരുന്നില്ല. മറിച്ച് അധികാരം കൈപ്പറ്റലായിരുന്നു. അന്ന് ഏതൊരു സംഘടിത ശക്തിക്കും അധികാരം കൈപ്പറ്റാന്‍ കഴിയുമാറ് സാര്‍ ഭരണകൂടം ദുര്‍ബ്ബലമായിരുന്നു. എന്നിട്ടാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ എന്നു പറഞ്ഞ് ഒരു സര്‍വ്വാധിപത്യം അവിടെ സംസ്ഥാപിതമാകുന്നത്. ഫലത്തില്‍ ഒരു പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം എന്നതില്‍ കവിഞ്ഞ് കാറല്‍ മാര്‍ക്സ് ഉദ്ദേശിച്ച പോലെ ഒരു സാമൂഹ്യപരിവര്‍ത്തനത്തിലൂടെ സംഭവിച്ച സ്വാഭാവിക മാറ്റം ആയിരുന്നില്ല. കാറല്‍ മാര്‍ക്സിന്റെ കാലത്ത് തന്നെ മുതലാളിത്തത്തിലേക്ക് പ്രവേശിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പറഞ്ഞ സാമൂഹ്യവിപ്ലവം നടന്നുമില്ല.
ഇന്നാണെങ്കില്‍ ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊഴിലാളികള്‍ ലോകത്ത് എവിടെയുമില്ല. അത്പോലെ തന്നെ മറ്റൊരു വര്‍ഗ്ഗമെന്ന നിലയില്‍ മുതലാളികളുമില്ല. സ്വകാര്യമൂലധനമല്ല മറിച്ച് ഓഹരി മൂലധനമാണ് ഇന്ന് വ്യവസായങ്ങള്‍ നടത്തുന്നത്. പറഞ്ഞ് വന്നത് ഒരു ചിന്താപദ്ധതി എന്നതിനപ്പുറം മാര്‍ക്സിസം ഒരു ഘട്ടത്തിലും പ്രയോഗത്തിന്റെ തലത്തിലേക്ക് വന്നിട്ടേയില്ല. ഇനി വരാനും പോകുന്നില്ല. എന്നാല്‍ വിവിധങ്ങളായ ദര്‍ശനങ്ങളും ചിന്തകളും ആശയങ്ങളും മനുഷ്യരാശിക്ക് ആവശ്യമാണ്. ഇല്ല്ലെങ്കില്‍ ചിന്ത എന്ന പ്രോസസ്സിങ്ങ് നടക്കാതെയായിപ്പോകും. തെറ്റും ശരിയും വിവേചിച്ചറിയാനും വിവിധങ്ങളും വിരുദ്ധങ്ങളുമായ ചിന്താപദ്ധതികള്‍ നല്ലതാണ്, മുതല്‍ക്കൂട്ടാണ്. ആ ഒരു പ്രസക്തി തീര്‍ച്ചയായും മാര്‍ക്സിസത്തിനുണ്ട്. അതേ സമയം തങ്ങള്‍ മാര്‍ക്സിസത്തിന്റെ മൊത്തവിതരണക്കാരാണെന്ന് ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാലും അത് അസംബന്ധമായിരിക്കും.
(തുടരും)
ഈ ഒരു നിലപാട് തറയില്‍ നിന്നാണ് ഞാന്‍ സി.പി.ഐ.യെയും സി.പി.എമ്മിനെയും നോക്കി കാണുന്നത്. അവര്‍ എന്ത് വിചാരിച്ചാലും മോഹിച്ചാലും അവരെക്കൊണ്ട് വിപ്ലവം നടത്താനോ സോഷ്യലിസം സ്ഥാപിക്കാനോ കഴിയില്ല. ഇവിടെ, സോഷ്യലിസം എന്നതിനും മാര്‍ക്സ് വിഭാവനം ചെയ്തതും ലെനിന്‍ നടപ്പാക്കിയതും തമ്മില്‍ കടലും കടലാടിയും പോലുള്ള വൈരുദ്ധ്യമുണ്ട്. എല്ലാ സമ്പത്തും സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ആവുക എന്നാണ് മാര്‍ക്സ് ഉദ്ദേശിച്ചത്. ലെനിന്‍ ചെയ്തതോ? എല്ലാം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ ഉടമസ്ഥത എങ്ങനെയാണ് സമൂഹത്തിന്റെ ഉടമസ്ഥതയാവുക?
Deleteസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയാല്‍ സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ആയി എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞാല്‍ ആയോ? പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് അനുസരിക്കുക എന്ന വ്യവസ്ഥിതി എങ്ങനെ മാര്‍ക്സ് വിഭാവനം ചെയ്ത സോഷ്യലിസമാകും? ജനങ്ങള്‍ക്ക് എന്ത് പങ്കാളിത്തമാണ് അതില്‍ ഉള്ളത്. ഭരണകൂടം കൊഴിഞ്ഞുപോകേണ്ടതായ ഒരു സാമൂഹ്യവികാസത്തിലേക്ക് നടന്നടുക്കാനുള്ള എന്ത് ബുദ്ധിപരമായ വളര്‍ച്ചയാണ് പാര്‍ട്ടിക്ക് വിധേയരായി ജീവിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടാവുക? മാര്‍ക്സിനെ പോലെ മഹാനായ ഒരു ദാര്‍ശനികന് ഇങ്ങനെ ചെറുതായി ചിന്തിക്കാന്‍ കഴിയുമായിരുന്നോ?
അത്കൊണ്ട്, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നല്ലൊരു ജനാധിപത്യപാര്‍ട്ടിയായി ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് രൂപാന്തരം വന്നുകൂടായ്കയില്ല എന്ന് ഞാന്‍ വെറുതെ കരുതുന്നു. അങ്ങനെ കരുതാമല്ലൊ. അങ്ങനെ ജനാധിപത്യപാര്‍ട്ടിയായി മാറിയാല്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള കുറേ പ്രവര്‍ത്തകരെ രാജ്യത്തിന് ലഭിക്കും എന്നും ഞാന്‍ കരുതുന്നു. ആ ഒരു സാധ്യതയാണ് ഞാന്‍ സി.പി.ഐ.യില്‍ കാണുന്നത്. സി.പി.എം. ഒരു ബിസിനസ്സ് പാര്‍ട്ടിയായി മാറിപ്പോയി. അതിനിനി മാറാന്‍ കഴിയില്ല. പാര്‍ട്ടി സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും കോടികളുടെ വാര്‍ഷിക വരുമാനവും ഇനിയും പുരോഗമിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഇത് പറയുന്നത്. സി.പി.ഐ. ശരിയായ ട്രാക്കില്‍ വന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലാഭവിഹിതം കിട്ടാത്ത അണികള്‍ സി.പി.ഐ.യിലേക്ക് വന്നുകൂട എന്നില്ല. കോണ്‍ഗ്രസ്സുകാരോ ബി.ജെ.പി.ക്കാരോ ആയ വ്യക്തികള്‍ സ്വകാര്യ ബിസിനസ്സ് നടത്തുന്നത് പോലെയല്ല ഒരു രാഷ്ട്രീയപാര്‍ട്ടി ബിസിനസ്സ് സ്ഥാപനമായി മാറുന്നത്.
പുരോഗനക്കാര്‍ എന്നു പറയുന്നവരും ഇടത് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും പറയുന്ന കോണ്‍ഗ്രസ്സ് വിരോധവും കോണ്‍ഗ്രസ്സാണ് എല്ല്ലാ തിന്മകള്‍ക്കും കാരണം എന്നുള്ള വാദവുമൊക്കെ കക്ഷിരാഷ്ട്രീയപരമായി പ്രചരിപ്പിക്കുന്ന നുണകളാണ്. ഒരു ഘട്ടത്തില്‍ ബി.ജെ.പി. ഒറ്റയ്ക്ക് അധികാരം കരസ്ഥമാക്കുമാറ് വളരുന്നുണ്ട് എന്നൊരു പ്രതീതി ഉടലെടുത്തപ്പോള്‍ ഇപ്പറഞ്ഞ പുരോഗമനക്കാരും ഇടത്കാരും എല്ലാം കോണ്‍ഗ്രസ്സിനെ ന്യായീകരിക്കാന്‍ തുനിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സ് ശക്തമായിരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി.യെയും മറ്റെല്ലാ കോണ്‍ഗ്രസ്സിതര പാര്‍ട്ടികളെയും കൂട്ടി ഒരു മഹാസഖ്യം ഇ.എം.എസ്സിന്റെയും എന്‍.ടി.രാമറാവുവിന്റെയും നേതൃത്വത്തില്‍ ഹൈദരാബാദില്‍ സംഘടിച്ചിരുന്നു. ഇപ്പോള്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഏകദേശം സമാസമം എന്ന് വന്നപ്പോള്‍ രണ്ടിനെയും വര്‍ജ്ജിക്കണം എന്ന് പറയുന്നു. ഇതിലൊക്കെ അത്രയേയുള്ളൂ. കക്ഷിരാഷ്ട്രീയക്കണക്കുകളാണ് ഇത്തരം അനുകൂല-പ്രതികൂല നിലപാടുകളെ സൃഷ്ടിക്കുന്നത്.
ഇടത് മുന്നണിയില്‍ നില്‍ക്കുന്നു എന്ന് വെച്ച് സി.പി.ഐ.യുടെ വളര്‍ച്ച ഒരിക്കലും സി.പി.എം. ആഗ്രഹിക്കുകയില്ല. രണ്ടും ഒരേ ആശയക്കാരല്ലെ എന്ന വാദം വെറുതെ. അങ്ങനെയെങ്കില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാവുകയല്ലേ വേണ്ടത്? എന്തിനാണ് രണ്ടായി നില്‍ക്കുന്നത്. ലക്ഷ്യവും ആശയവും ഒന്നാണെങ്കില്‍? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അപേക്ഷിച്ച് സി.പി.ഐ. നിരുപദ്രവമാണ് എന്നൊരു മേന്മ ഞാന്‍ സി.പി.ഐ.യില്‍ കാണുന്നുണ്ട്. സി.പി.എമ്മിന്റെ ശൈലിയും പെരുമാറ്റവും രീതിയും എല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമേ രസിക്കൂ എന്നൊരു അവസ്ഥയുണ്ട്. അത്കൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ അല്ലാത്ത എല്ലാവരും തീവ്ര മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ആകുന്നത്. മാര്‍ക്സിസ്റ്റ് നേതാക്കളുടെ ശരീരഭാഷ തന്നെ മാര്‍ക്സിസ്റ്റ് അണികള്‍ക്ക് രോമാഞ്ചമുണ്ടാക്കുന്നതും മാര്‍ക്സിസ്റ്റ് അല്ലാത്തവര്‍ക്ക് അരോചകവും ആയിരിക്കും.
എന്തായാലും കോണ്‍ഗ്രസ്സിന്റെ ഒപ്പം കൂടിയാല്‍ സി.പി.ഐ.ക്ക് വ്യക്തിത്വമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയായി ഭാവിയില്‍ വളരാനുള്ള സാധ്യത കണ്ടത്കൊണ്ട് ഞാന്‍ പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഇടത് ഐക്യം എന്നൊക്കെ പറഞ്ഞിട്ട്, ഞാന്‍ നേരത്തെ പറഞ്ഞ പോലെ കുറെ പ്രസ്താവനകള്‍ ഇറക്കാം എന്നല്ലാതെ അതിനപ്പുറം ഒന്നും സംഭവിക്കാനില്ല.
"ആള്‍ക്കൂട്ടം കൂടുതല്‍ ഉണ്ടാകുന്നത് ശരിയുടെ തെളിവ് അല്ലല്ലൊ"
ReplyDeleteഅതുതന്നെയാണ് മാഷേ നമുക്ക് കോൺഗ്രസ്സുകാരോടും ബി.ജെ.പിക്കാരോടും ഒക്കെ പറയാനുള്ളത്. സംഘടിത മതങ്ങളോടും ഇതുതന്നെ പറയണം. ഈ തത്വമനുസരിച്ച് ന്യൂനപക്ഷമായതുകൊണ്ട് മതമില്ലാത്ത ജീവന്മാർ പറയുന്നത് നേരല്ലെന്നും വരില്ലല്ലോ. സി.പി.എം എങ്ങനെയുണ്ടായതാണെങ്കിലും ഇന്ത്യയിൽ ഏതെങ്കിലും പാർട്ടിയിൽ എന്തെങ്കിലും ശരിയുണ്ടെങ്കിൽ അത് സി.പി.എമ്മിലേയുള്ളൂ. സി.പി.ഐ-സി.പി.ഐ.എം ലയനത്തിനു വേണ്ടി നിലകൊള്ളുന്ന സി.പി.ഐക്കാരോടാണോ മാഷ് കോൺഗ്രസ്സിഒന്റെ കൂടെ കൂടാൻ പറയുന്നത്? ഇനി അഥവാ അധികാര ദുർമോഹികളായ ഏതെങ്കിലും സി.പി.ഐക്കാർ ആ പാർട്ടിയെ കോൺഗ്രസ്സിലേയ്ക്ക് നയിക്കണമെന്നു വിചാരിച്ച് മുന്നേറിയാൽ തന്നെ തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ ആരും കാണില്ല. സി.പി.ഐയിലെ പഴമൂടുകളിൽ ചിലരുടെ നിലപാടല്ല പുതിയ തലമുറയ്ക്കുള്ളത്. ഇടതുപക്ഷ ഐക്യത്തെ തകർക്കാമെന്ന വ്യാമോഹമൊന്നും ഇനി നടക്കുകയില്ല. പരസ്പര വിമർശനമൊക്കെ നമ്മൾ ഇനിയും നടത്തും അതൊക്കെ സ്വാഭാവികം മാത്രം! സി.പി.ഐ കോൺഗ്രസ്സിൽ ലയിക്കാൻ ഉപദേശിക്കാത്തിരുന്ന മാഷിന്റെ ഉദാരമനസ്കതയ്ക്ക് നന്ദി! അല്ലേ ഒരു സി.പി.ഐഎമ്മും സി.പി.ഐയും കൂടെയൊക്കെ ഇന്ത്യയിലങ്ങു പ്രവർത്തിച്ചുപോയാൽ എന്താണു മാഷേ കുഴപ്പം? കോൺഗ്രസ്സ് മാത്രം മതീന്നാണോ? അപ്പോൾ പിന്നെ ചൈനയിലെ ഏകകക്ഷി മേധാവിത്വത്തെപ്പറ്റി പരാതിപ്പെടുനതിലെന്താണ് കഴമ്പ്? അതല്ല, ഇനി കോൺഗ്രസും ബി.ജെ.പിയും മാത്രമുള്ള ഒരു ഇന്ത്യയാണോ മാഷിന്റെ സ്വപ്നം? കൂട്ടത്തിൽ ഒരു കാര്യം കൂടി വിഷയം വിട്ട് പറയട്ടെ; ഉത്തരേന്ത്യയിലൊന്നും കമ്മ്യൂണിസ്റ്റ്കാരില്ലെന്നു പറഞ്ഞ് കളിയാക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധരുണ്ട്. അതിന്റെ കാരണം അറിയണമെങ്കിൽ അവിടുത്തെ സാമൂഹ്യ ചുറ്റുപാട് അറിയണം. അതു സംബന്ധിച്ച വാർത്തകൾ ഇന്നും പത്രത്തിൽ ഉണ്ട്. തെരഞ്ഞെടുപ്പിൽ എതിർ കക്ഷികളെ ഒതുക്കാൻ നേപ്പാളിൽനിന്നാണ് ഗുണ്ടകളെ ഇറക്കുന്നതത്രേ!അതാണ് കേരളത്തിനു പുറത്തെ ജനാധിപത്യം. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെ പറ്റി രോഷം കൊള്ളുന്നവർ മറ്റ് സംസ്ഥാനങ്ങളിലെ സമ്പന്ന- ഗുണ്ടാ രാഷ്ട്രീയത്തെക്കുറിച്ചോ, ജനാധിപത്യധ്വംസനത്തെ കുറിച്ചോ ഒരു വാക്കും ഉരിയാടി കാണാറില്ല.
സുഖാന്വേഷണങ്ങളോടെ !
സി.പി.ഐഎമ്മും സി.പി.ഐയും കൂടെയൊക്കെ ഇന്ത്യയിലങ്ങു പ്രവർത്തിച്ചുപോയാൽ എന്താണു മാഷേ കുഴപ്പം എന്നൊക്കെ ചോദിച്ചാല്‍ എന്താ പറയുക? ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഒക്കെ പ്രവര്‍ത്തിച്ചാല്‍ എന്താ കുഴപ്പം? സി.പി.എമ്മില്‍ മാത്രമേ ശരിയുള്ളൂ എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ്സില്‍ മാത്രമേ ശരിയുള്ളൂ എന്ന് ഞാനും പെന്തക്കോസ്തില്‍ മാത്രമേ ശരിയുള്ളൂ എന്ന് പെന്തക്കോസ്തുകാരും പറഞ്ഞാല്‍ എങ്ങനെയുണ്ടാവും? ശരിയും തെറ്റും എല്ലാറ്റിലും ഉണ്ടാവും. കമ്മ്യൂണിസത്തെയും സി.പി.എമ്മിനെയും എതിര്‍ക്കാനുള്ള എന്റേതായ കാരണങ്ങളും എന്റെ ശരികളുമാണ് ഞാന്‍ പോസ്റ്റുകളായും കമന്റുകളായും എഴുതിക്കൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ ഇപ്പോള്‍ അങ്ങനെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഒന്നും ഇല്ല. അതൊക്കെ പഴയ കഥകളാണ് എന്ന് സജിമിന്റെ അറിവിലേക്കായി ഞാന്‍ പറയുകയാണ്. പണ്ടത്തെ പോലെ സി.പി.എം അല്ലാത്തവര്‍ക്ക് അപ്രാപ്യമായ ഒരു പ്രദേശവും ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഇല്ല എന്നും അറിയുക.
Deleteക്ഷേമാന്വേഷണങ്ങള്‍ക്ക് നന്ദിപൂര്‍വ്വം,
ഭൂമാഫിയകള്‍ പ്രധാനമായും ചെയ്യാറുള്ളത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തങ്ങളുടെ ആളുകളെ നേതാക്കലാക്കുക എന്നതാണ് . അതില്‍ വീഴാതിരുന്ന ഒരു പാര്ട്ടിയായാണ് മുന്‍പ് സി പി എമ്മിനെ കുറിച്ച് കരുതിയിരുന്നത് . എന്നാല്‍ ഇപ്പോള്‍ ഇത്തരം മാഫിയാകളുടെ ഉറ്റ തോഴന്മാരായി സി പി എം പ്രാദേശിക നേതാക്കള്‍ മാറുന്നു എന്നത് നിഷേധികാനാവാത്ത യാതാര്ത്യമാണ് . കാരണം അവര്‍ പ്രത്യയ ശാസ്ത്ര പിടി വാശികളൊക്കെ കളഞ്ഞിരിക്കുന്നു . സി പി എമ്മിനുള്ളിലെ പ്രധാന പിടിവലി തന്നെ ഈ വിഷയത്തിലാണ് .
Deleteഅച്ചുതാനന്തന്റെ ഏകാന്ഗ പോരാട്ടത്തിനു കിട്ടിയ പിന്തുണ അദ്ദേഹം പ്രത്യശാസ്ത്ര നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ആളാണ് എന്ന ഒരു ഇമേജ് ഉണ്ടാക്കിയെടുത്തു കൊണ്ടാണ് .
>>>സി.പി.എം എങ്ങനെയുണ്ടായതാണെങ്കിലും ഇന്ത്യയിൽ ഏതെങ്കിലും പാർട്ടിയിൽ എന്തെങ്കിലും ശരിയുണ്ടെങ്കിൽ അത് സി.പി.എമ്മിലേയുള്ളൂ.<<< പിന്നെ എന്ത് കൊണ്ടാണ് എന്ന് സജീം മാഷ് ഇങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാകുന്നില്ല .താങ്കള്‍ അന്ധമായി സി പി എമ്മിനെ സ്തുതിക്കുന്ന ആളായി മാറുകയാണോ ?
ബൂര്‍ഷാ ഭരണ കൂടത്തിന്റെ മര്‍ദ്ധന ഉപകരണങ്ങളായ സര്‍ക്കാര്‍ ഉദ്ധ്യോഗസ്തന്മാരില്‍ എഴുപതു ശതമാനത്തിനടുത്ത് ഇപ്പോള്‍ സി പി എമ്മിനോപ്പമാണ് . അത് തന്നെയല്ലേ ഏറ്റവും വലിയ വൈരുദ്ധ്യം
ReplyDeleteപ്രിയ നൌഷാദ്,
ഇത് ആനക്കാര്യമല്ല, സര്‍ക്കാര്‍ സര്‍വീസില്‍ ആണ് നിങ്ങള്‍ എങ്കില്‍, നിങ്ങള്‍ എന്‍ ജി ഓ യൂണിയനില്‍ ചേരുന്നതാണ് നല്ലത് കാരണം അവര്‍ നിങ്ങളെ എന്ത് തെമ്മാടിത്തരം കാണിച്ചാലും പ്രൊട്ടെക്റ്റ് ചെയ്യും നിങ്ങള്‍ കൈക്കൂലി കേസില്‍ പെട്ടാല്‍ അഴിമതി നടത്തിയാല്‍ ഒക്കെ ഒളിഞ്ഞും തെളിഞ്ഞും നിങ്ങള്ക്ക് സപ്പോര്‍ട്ട് ഉണ്ട്, സസ്പെന്‍ഷന്‍ ആയാല്‍ ഒരു തുക ഇവര്‍ തരും, ഇത് ഒരു ഓര്‍ഗനൈസ്ഡ് മാഫിയ ആണ് , ഇതിനു ബദലായി നിങ്ങള്‍ എന്‍ ജി ഓ അസോസിയേഷനില്‍ ചേര്‍ന്ന് എന്ന് കരുതുക, നിങ്ങള്‍ മാരകമായി ഒറ്റപ്പെടും അപകടം രണ്ടു രീതിയില്‍ ആണ് നിങ്ങള്‍ക്ക് നല്ല ഒരു സെക്ഷന്‍ കിട്ടില്ല നിങ്ങള്‍ക്ക് ഇടയ്ക്കിടെ ട്രാന്‍സ്ഫര്‍ വരും നിങ്ങള്ക്ക് ഒരു കുഴപ്പം വന്നാല്‍ ആരും സഹായിക്കാന്‍ കാണില്ല വടക്കന്‍ ജില്ലയില്‍ ആണ് പോസ്റ്റിങ്ങ് എങ്കില്‍ നിങ്ങള്ക്ക് താമസിക്കാന്‍ ഒരു വീടോ ചായകുടിക്കാന്‍ ഒരു പറ്റുപടിയോ ഒന്നും കിട്ടിയെന്നു വരില്ല അങ്ങിനെ ഉള്ളപ്പോള്‍ സര്‍വൈവല്‍ ആണ് നിങ്ങള്ക്ക് പ്രധാനം അതിനു സീ പീ എം യൂണിയനില്‍ ചേരുക തന്നെ ആണ് നല്ലത് , പിന്നെ നിങ്ങള്‍ക്കെന്തും ആകാം, എല്ലാ ജില്ലയിലും നിങ്ങളെ സഹായിക്കാന്‍ ഒരു സഖാവ കാണും നിങ്ങള്‍ക്ക് കിടക്കാന്‍ ഒരു ഇടം കിട്ടും , പകരം ഇലക്ഷന്‍ വരുമ്പോള്‍ കള്ളവോട്ട് നിങ്ങള്‍ കണ്ടില്ല എന്ന് നടിക്കണം , പരീക്ഷക്ക് സൂപ്പര്‍ വിഷന്‍ നില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കണം അങ്ങിനെ നിങ്ങള്‍ ഒരു പാര്‍ടി അടിമ ആയിക്കൊള്ളണം , മറ്റെല്ലാ യൂണിയനും വെസ്റ്റ് ആണ്, പണം പിരിവല്ലാതെ യാതൊരു പ്രയോജനവും നിങ്ങള്ക്കില്ല , അത്രേ ഉള്ളു ഇതിന്റെ പിന്നില്‍, അതുപോലെ കോളേജില്‍ കയരുംപോലും എസ് എഫ് ഐ ആയാല്‍ നിങ്ങള്ക്ക് സര്‍വ സ്വാതന്ത്ര്യം എന്ത് തോന്യാസവും കാണിക്കാം എല്ലാം പാര്‍ടി നോക്കികൊള്ളും , കെ എസ് യു ആയാലോ ഇരുട്ടടി , തെറി വിളി റാഗിംഗ് , ഒരുത്തനും നിങ്ങളെ പ്രോടക്റ്റ് ചെയ്യാനുമില്ല
അതാണ് കാര്യം. കേരളീയര്‍ അറിഞ്ഞോ അറിയാതെയോ സി.പി.എമ്മിനെ പേടിക്കുന്നുണ്ട്. ഭയത്തിന്റെ ഒരു മേലാപ്പ് സി.പി.എം.കാര്‍ക്ക് കേരളത്തിലെ പൊതുസമൂഹത്തിന്റെ മേലെ പുതപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ മകള്‍ക്ക് സി.പി.എമ്മിന്റെ കോട്ടയായ ഒരു പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ജോലി കിട്ടി. ജോയിന്‍ ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ഒരു പക്കാ കോണ്‍ഗ്രസ്സുകാരന്‍ മാഷ് എന്നോട് പറഞ്ഞു: അവിടെ ചേര്‍ന്നാല്‍ KSTAയില്‍ മാത്രമേ മെമ്പര്‍ഷിപ്പ് എടുക്കാവൂ എന്ന് മകളോട് പറയണം എന്ന്.
Deleteഞങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് വലിയ പ്രതിപത്തി ഒന്നുമില്ല. കാരണം ഒരു ഉപകാരത്തിനും കോണ്‍ഗ്രസ്സുകാരെ കിട്ടുകയില്ല. കഴിയുമെങ്കില്‍ പാര വെക്കുകയും ചെയ്യും. എന്നാല്‍ മാര്‍ക്സിസ്റ്റുകാര്‍ എന്ത് സഹായത്തിനുമെത്തും. ജനാധിപത്യസംസ്ക്കാരം ശീലിച്ചത്കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസ്സിന് വേണ്ടി എഴുതുന്നത്. പിന്നെ സ്വാതന്ത്ര്യം നേടിത്തന്നതിനും അത് അനുഭവിക്കാനുള്ള സ്വാതന്ത്ര്യം തന്നതിനും.
എന്നാല്‍ മകള്‍ എന്റെ ഉപദേശത്തിന് വിരുദ്ധമായി GSTU-ല്‍ ആണ് അംഗത്വം എടുത്തത്. അവള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. നമ്മള്‍ കരക്റ്റായി ജീവിച്ചാല്‍ മതിയല്ലൊ.
വിവേകാനന്ദന്റെ ഒരു കഥ ഓര്‍മ്മ വരികയാണ്. വിവേകാനന്ദന്റെ കുട്ടിക്കാലത്ത് നടന്നു വരുമ്പോള്‍ ഒരു കുരങ്ങ് പിന്നാലെ നടക്കുന്നുവത്രെ. പേടിച്ച് ഓടിയപ്പോള്‍ കുരങ്ങും പിന്നാലെ ഓടുന്നു. കുറെ ഓടിയ ശേഷം നിന്നു തിരിഞ്ഞുനോക്കിയപ്പോള്‍ കുരങ്ങും നിന്നു. പിന്നെ കുരങ്ങന്റെ നേര്‍ക്ക് ഓടാന്‍ ഭാവിച്ചപ്പോള്‍ കുരങ്ങ് തിരിഞ്ഞോടിയത്രെ. ഭയത്തിന്റെ കാര്യം ഇത്രയേയുള്ളൂ. ചെറുത്ത് നിന്നാല്‍ സി.പി.എം.കാര്‍ക്ക് ഭയപ്പെടുത്താന്‍ കഴിയില്ല.
പക്ഷെ മറ്റുള്ളവര്‍ക്ക് സ്വന്തം ജീവിതം കഴിഞ്ഞിട്ടേ രാഷ്ട്രീയം ഉള്ളൂ. സി.പി.എം.കാര്‍ക്ക് രാഷ്ട്രീയം കഴിഞ്ഞിട്ടേ ജീവിതം ഉള്ളൂ എന്ന് തോന്നും. ഞങ്ങളുടെ നാട്ടില്‍ മുന്‍പ് ഒരു സാദാ കള്ളന്‍ ഉണ്ടായിരുന്നു. പാതിരായ്ക്കോ മറ്റോ കള്ളന്‍ അകത്ത് കയറിയാല്‍ ആ വിവരം മറ്റുള്ളവരോട് പറയാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. കാരണം ആ അര്‍ദ്ധകള്ളനും ഒരു സഖാവായിരുന്നു. സി.പി.എം.കാര്‍ ഇങ്ങനെയൊക്കെ ആളുകളെ വെറുപ്പിക്കുന്നത്കൊണ്ടും പേടിപ്പിക്കുന്നതുകൊണ്ടുമാണ് കോണ്‍ഗ്രസ്സുകാര്‍ക്ക് മേലനങ്ങാതെ സ്ഥാനമാനങ്ങളില്‍ അഭിരമിക്കാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസ്സുകാരെ പോലെ മാര്‍ക്സിസ്റ്റുകാരും നിരുപദ്രവകാരികള്‍ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പൊടി പോലും കേരളത്തില്‍ കാണാന്‍ കഴിയുമായിരുന്നില്ല :)
ഈ പോസ്റ്റിന്റെ ഇത് വരെ ഉള്ള ക്രെടിബിളിട്ടി സുശീല്‍ എഴുതിയ കമന്റോടെ അങ്ങ് നഷ്ടമായി എന്ന് തോന്നുന്നു .. കള്ളാ വോട്ടു ചെയ്യുക പരീക്ഷക്ക് കണ്ണടക്കുക .. ഹ ഹ !! ഇതെന്താ സാര്‍ ബീഹാരോ.. നമ്മള്‍ ഒരു പാട് പരീക്ഷകള്‍ എഴുതിയിട്ടുണ്ട് ചുവന്ന കുപ്പായമിട്ട് പരീക്ഷ എഴുതി ചുമ്മാ പോടീ തട്ടി പോകുന്നവരെ എനിക്കറിയില്ല ..
Deleteകാര്യങ്ങള്‍ അതിശയോതിപരമായും പര്‍വ്വതീകരിച്ചും എഴുതുമ്പോള്‍ ഉള്ളടക്കത്തിലെ വിശ്വാസ്യതയാണ് തകരുക എന്നു മാത്രം ഓര്‍മിപ്പിക്കുന്നു .!
എന്നാല്‍ മകള്‍ എന്റെ ഉപദേശത്തിന് വിരുദ്ധമായി GSTU-ല്‍ ആണ് അംഗത്വം എടുത്തത്. അവള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. നമ്മള്‍ കരക്റ്റായി ജീവിച്ചാല്‍ മതിയല്ലൊ.
ReplyDelete"നമ്മള്‍ കറക്റ്റ് ആയി ജീവിച്ചാല്‍ സി പി എമുകാര്‍ ഒരു ഉപദ്രവും ഉണ്ടാക്കില്ല എന്നാണല്ലോ അതിന്റെ അര്‍ഥം! "
:)
അപ്പോള്‍ സി.പി.എമ്മുകാര്‍ ഉപദ്രവകാരികള്‍ തന്നെ അല്ലേ, അവരെ ഭയന്ന് അടങ്ങിയൊതുങ്ങി ജീവിച്ചോളണം എന്ന് :) അടിയന്തിരാവസ്ഥയില്‍ കരക്റ്റായി ജീവിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണകാലമായിരുന്നു. എല്ലാം കരക്റ്റ്...
Deleteഞങ്ങളുടെ നാട്ടിലെ സ്കൂളുകളിലോ ഓഫീസുകളിലോ മാർക്സിസ്റ്റ് യൂണിയനിൽ ഉൾപ്പെടാതെ നിൽക്കുന്നവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. പിന്നെ ബഹുഭൂരിപക്ഷം പേരും സ്വന്തം രാഷ്ട്രീയം പോലും മറന്ന് എൻ.ജി.ഓ യൂണിയനിലും കെ.എസ്.ടി.എയിലും ചേരുന്നുണ്ടെങ്കിൽ അതിനു കാരണം ഭയമൊന്നുമല്ല; പിന്നെന്താ? പറയണോ...? സുശീലന്റെ കമന്റ് കണ്ടാൽ തോന്നും കേരളം ഉത്തരേന്ത്യയാണെന്ന്! ഇവിടെ ഒന്നുമല്ലെങ്കിലും ബിരുദം വിലയ്ക്കു വാങ്ങാൻ കഴിയില്ലല്ലോ സുശീൽ!കോഴകൊടുത്താണെങ്കിലും പഠിച്ച് പരീക്ഷ അറ്റൻഡ് ചെയ്തേ പറ്റൂ. ഈ തുണ്ട് വയ്ക്കാൻ സഹായിക്കുന്നവർ മാർക്സിസ്റ്റ് യൂണിയൻകാരല്ല, ശരിക്കും. പിന്നെ അഴിമതിക്കാര്യത്തിലാണെങ്കിൽ രാഷ്ട്രീയം മറന്ന് അഭിപ്രായം പറയേണ്ടി വരും. അതേ പറ്റിയൊക്കെ വേണമെങ്കിൽ പിന്നീട് വിശദമായി സംവദിക്കാം. എസ്.എഫ്.ഐ മാത്രമാണ് റാഗിംഗിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നതെന്ന് എല്ലാവർക്കുമറിയാം. എസ്.എഫ്.ഐ ഇല്ലാത്ത കലാലയങ്ങൾക്ക് അതിന്റേതായ കുഴപ്പങ്ങളും കാണും. അതുപോലെ എസ്.എഫ്.ഐ മാത്രമുള്ള കോളേജുകളെപറ്റി വിമർശിക്കാൻ പലരുമുണ്ട്. എ.ബി.വി.പി മാത്രമുള്ള ഏകാധിപത്യ കോളേജുകളും, കെ.എസ്.യു മാത്രമുള്ള ഏകാധിപത്യ കോളേജുകളും കേരളത്തിൽ ഉണ്ടെന്നത് ബോധപൂർവം മറച്ചു വയ്ക്കുന്നു. അങ്ങനെയൊക്കെ ഒത്തിരിയൊത്തിരി കാര്യങ്ങൾ ഉണ്ട്.
ReplyDeleteഡോക്ടരേറ്റ് വരെ പറ്റുമെന്ന് തെളിയിച്ചല്ലോ സജീമേ സിന്ധു ജോയി , അവളുടെ പ്രബന്ധം കോപ്പിയടി ആണെന്ന് പറഞ്ഞ ഗൈഡിന്റെ പ്രസ്തുത പേജ് ഫോട്ടോ സ്ടാറ്റ് എടുത്തപ്പോള്‍ ഒളിച്ചു വച്ച് സഖാക്കള്‍ അവളെ ഡോക്ടര്‍ ആക്കി .പക്ഷെ അവളോ ഡോക്ടര്‍ ആയി ക്കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെ കൊള്ളാം എന്ന് പറഞ്ഞു പാര്‍ടി വിടുകയും ചെയ്തു സീ പീ എം അമ്മാവന് പാടിയ അമളി .ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
Deleteനൌഷാദേ മാർക്സിസ്റ്റ് പാർട്ടി വിട്ടൊരു കളിയില്ല; വേറെ ഏതിൽ ചെന്നു നിൽക്കാൻ! ഹഹഹ!
ReplyDelete>>>സി.പി.ഐ. എത്രയും വേഗം കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുകയാണ് വേണ്ടത്. <<<<
ReplyDeleteഎന്തു നല്ല നടക്കാത്ത സ്വപ്നം.
കമ്യൂണിസ്റ്റുപാര്‍ട്ടി വിരോധമൊക്കെ ഇത്ര പെട്ടെന്ന് അലിഞ്ഞില്ലാതായോ? അത് അതിശയകരമാണല്ലോ. ഇത് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാണോ അതോ കമ്യൂണിസ്റ്റു വിരോധം അലിഞ്ഞില്ലാതായതാണോ?
>>>എന്തിനാണ് ഈ ഇടത്പക്ഷമുന്നണിയും ഐക്യവും ഒക്കെ? അത്കൊണ്ട് ഇന്ത്യ പോലൊരു മഹാരാജ്യത്ത് എന്ത് ചെയ്യാനാണ്? <<<<
ReplyDeleteകഴിഞ്ഞ 5 പതിറ്റാണ്ടായി കേരളത്തില്‍ ചെയ്തതൊക്കെ ചെയ്യാന്‍. കേരളത്തില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ ഇന്‍ഡ്യാ മഹാരാജ്യത്തും ചെയ്യാന്‍ പറ്റും. കേരളത്തിലേപ്പൊലുള്ള മനുഷ്യര്യു തന്നെയാണ്, ഇന്‍ഡ്യയുടെ മറ്റ് ഭാഗങ്ങളിലും.
ഇടതുപക്ഷ മുന്നണി ഭരിച്ചാല്‍ കോമണ്‍ വെല്‍ത്ത്, റ്റു ജി സ്പെക്ട്രം, എസ് ബാന്‍ഡ്, ഫ്ളാറ്റ്, തുടങ്ങി ലക്ഷം കോടികളുടെ അഴിമതികള്‍ നടക്കില്ല.
>>>>>കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി ഒരു മുന്നണിയോ കൂട്ടുകെട്ടോ അഖിലേന്ത്യാ തലത്തില്‍ ഈ നൂറ്റാണ്ടിലോ അടുത്ത നൂറ്റാണ്ടിലോ നടക്കുകയില്ല.<<<<
ReplyDeleteകോണ്‍ഗ്രസിനോ ബി ജെ പിക്കോ ഈ നൂറ്റാണ്ടിലോ അടുത്തനൂറ്റാണ്ടിലോ ഇന്‍ഡ്യ ഒറ്റക്ക് ഭരിക്കന്‍ ആകില്ലല്ലോ. പിന്നെ എന്തിനാണിവര്‍ക്ക് ബദലായി ഒരു മുന്നണിയേക്കുറിച്ച് താങ്കളിങ്ങനെ ബേജാറാകുന്നത്?
ഇന്‍ഡ്യയിലെ വലിയ സംസ്ഥങ്ങളായ ഉത്തര്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍, മദ്ധ്യപ്രദേശ്, തമിഴ് നാട്, കര്‍ണാടക എന്നിവിടങ്ങളിലൊനും കോണ്‍ഗ്രസ് ഭരിക്കുന്നില്ലല്ലോ. ആന്ധ്രയില്‍ പ്രജാരാജ്യത്തെ ലയിപ്പിച്ചും, മഹാരാഷ്ട്രയില്‍ എന്‍ സി പിയുടെ ദയ കൊണ്ടും പിടിച്ചു നില്‍ക്കുന്നു. സഖ്യകക്ഷികള്‍ വിട്ടുപോയാല്‍ കോണ്‍ഗ്രസിനെറ്റ് അവസ്ഥ എന്തായിരിക്കും?
>>>>>ന്യൂനപക്ഷത്തിന് മറിച്ചൊരു അഭിപ്രായമുണ്ടെന്ന് കരുതി ഭൂരിപക്ഷത്തിന് ന്യൂനപക്ഷം പറയുന്നത് അനുസരിക്കാന്‍ പറ്റുമോ? 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്ന് ചെറുന്യൂനപക്ഷമായ 32 പേര്‍ ഇറങ്ങി വന്നു രൂപീകരിച്ചതാണ് ബ്രായ്ക്കറ്റില്‍ എം ഉള്ള സി.പി.ഐ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റ്കൊടുക്കുന്നതിന് സമമായ നടപടിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഭാഷ്യത്തില്‍ വര്‍ഗ്ഗവഞ്ചന എന്നും പറയാം.<<<<<
ReplyDeleteഭൂരിപക്ഷം കേന്ദ്ര കമ്മിറ്റി അംഗങ്ങളും പറഞ്ഞതായിരുന്നില്ല. ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരുടെയും അഭിപ്രായമെന്ന് തെളിഞ്ഞിട്ടം, താങ്കളെന്താണു പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്?
കമ്യൂണിസ്റ്റുകാരില്‍ 90% പേരും "ബ്രാക്കറ്റില്‍ എം ഉള്ള സി പി ഐ"യുടെ കൂടെ പോയതൊന്നും മനസിലാക്കനുള്ള വളര്‍ച്ച താങ്കള്‍ക്കില്ലാതെ പോയല്ലോ. കഷ്ടം.
ഇതില്‍ യതൊരു വര്‍ഗ്ഗവഞ്ചനയുമില്ല സുകുമാരാ. വര്‍ഗ്ഗ സ്നേഹം മാത്രമേ ഉള്ളു. ഭൂരിപക്ഷം പേരുടെ ചിന്തയോടൊപ്പം നില്‍ക്കുന്ന വര്‍ഗ്ഗ സ്നേഹം.
1977 ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരെയും ധിക്കരിച്ച്, ഇന്ദിരാ ഗാന്ധി, ഇന്ദിരാ കോണ്‍ഗ്രസുണ്ടാക്കി. പിന്നീടാ വര്‍ഗ്ഗ വഞ്ചക ആയിരുന്നു ശരി എന്ന് കോണ്‍ഗ്രസുകാര്‍ തെളിയിച്ചു. ന്യൂനപക്ഷമായിരുന്ന ഇന്ദിര അനുകൂലികള്‍ ചെയ്തത് വര്‍ഗ്ഗ വഞ്ചനാണെങ്കിലേ, ഈ 32 പേര്‍ ചെയ്തതും വര്‍ഗ്ഗ വഞ്ചനയാകൂ. ഇന്ദിരയുടെ കോണ്‍ഗ്രസില്‍ ചേരാതെ മസിലു പിടിച്ചു നിന്ന ആന്റണി പിന്നീട്, ഇന്ദിരയുടെ സരിത്തലപ്പില്‍ അഭയം തേടി. അത് തെറ്റാണെങ്കില്‍ മാത്രമേ സി പി ഐ, സി പിമ്മിന്റെ കൂടെ പോയതും തെറ്റാകൂ.
എല്ലാം ഒരേ അളവുകോലു കൊണ്ട് അളക്കാന്‍ പഠിച്ചു തുടങ്ങൂ സുകുമാരന്‍.
>>>>>ഇന്നും കമ്മ്യൂണിസത്തിലെ നല്ല വശങ്ങള്‍ സി.പി.ഐ.ക്കാരുടെ പെരുമാറ്റത്തില്‍ കാണാം. <<<<<
ReplyDeleteഇതാണു പരിണാമ ഗുപ്തി.
ഓരോ ശ്വാസത്തിലും കമ്യൂണിസ്റ്റുവിരോധം പതഞ്ഞു പൊങ്ങാറുള്ള സുകുമാരന്‍ കമ്യൂണിസത്തില്‍ നല്ല വശങ്ങളും ദര്‍ശിച്ചു തുടങ്ങി. കലി കാലം.
കോണ്‍ഗ്രസില്‍ നല്ല വശങ്ങളൊക്കെ അസ്തമിച്ച സ്ഥിതിക്ക് ഇനി കമ്യൂണിസത്തിലെ നല്ല വശങ്ങള്‍ ചികയുന്നത് നല്ലതു തന്നെ.
>>>>>ക്യാപ്പിറ്റലിസം എന്ന് പറയുന്നത് ഓരോ വ്യക്തിക്കും സ്വന്തമായി സമ്പാദിക്കാനും വളരാനും സ്വന്തം അഭീഷ്ടപ്രകാരം ജീവിതം നയിക്കാനും കഴിയുന്ന സ്വാഭാവിക സാമൂഹ്യ വ്യവസ്ഥയാണ്. ആ വ്യവസ്ഥയില്‍ അധികം സമ്പാദിക്കുന്നവനും കുറുക്ക് വഴിയിലൂടെ ധനം കൈക്കലാക്കുന്നവരും മുതലാളിമാരും ഒക്കെ ഉണ്ടാകും. <<<<<
ReplyDeleteഎന്നു വച്ചാല്‍ കുറുക്ക് വഴിയിലൂടെ ധനം കൈക്കലാക്കുന്ന കോമണ്‍ വെല്‍ത്തും, റ്റു ജി സ്പെക്ട്രവും, എസ് ബാന്‍ഡും, ഫ്ളാറ്റ് കുംഭകോണവും ഒക്കെ ഉണ്ടാകുമെന്ന്. നല്ല വിശകലനം. ക്യാപിറ്റലിസത്തിനു സ്തോത്രം.
താങ്കളീ പറയുന്ന ക്യാപിറ്റലിസം പടിഞ്ഞാറന്‍ നാടുകളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്ന അവസ്ഥ കണ്ടാല്‍ സുബോധമുള്ള ആരും ഞെട്ടും. കുറുക്കു വഴികളിലൂടെ ധനം കൈകലാക്കി ഒരു ചെറിയ ന്യൂനപക്ഷം, ഭൂരിപക്ഷത്തെ പെരുവഴിയിലാക്കിയ കഥയൊന്നും താങ്കള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാകില്ല. അമേരിക്കയുടെ ഇപ്പോഴത്തെ പൊതു കടം 14 ട്രില്യണ്‍ ഡോളറാണ്. ഇടക്കിടക്ക് താങ്ങി നിറുത്തണേ എന്നും പറഞ്ഞ്, അമേരിക്കയും യൂറോപ്പും, കമ്യൂണിസ്റ്റ് ചൈനയിലേക്കോടുന്നു.
ഇടതുപക്ഷം കടിഞ്ഞാണിട്ടതുകൊണ്ട്, താങ്കളുടെ ദൈവം മന്‍ മോഹന്‍സിംഗിന് ഇന്‍ഡ്യയെ മൊത്തമായി വില്‍ക്കാന്‍ സാധിച്ചില്ല. അതുകൊണ്ട്, ഇപ്പോള്‍ ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നു.
ഇന്നിപ്പോള്‍ അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ നാടുകള്‍, മാര്‍ക്സായിരുന്നു ശരി എന്ന തിരിച്ചറിവില്‍ എത്തി നില്‍ക്കുന്നു. ജനങ്ങള്‍ തെരുവിലിറങ്ങി, പൊതു സ്ഥലങ്ങളും, പൊതു സ്ഥപനങ്ങളും കയ്യേറുന്നതൊന്നും കാണാന്‍ താങ്കള്‍ക്കേതായാലും കാഴ്ച്ചയില്ല.
>>>>>നിലവിലെ സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് സാമൂഹ്യനീതി ഉറപ്പ് വരുത്താന്‍ സമാന ചിന്താഗതിയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി സഹകരിക്കാനാണ് സി.പി.ഐ.ക്കാര്‍ തയ്യാറാവേണ്ടത്. <<<<<
ReplyDeleteഈ സമൂഹ്യ നീതി എന്നു പറഞ്ഞാല്‍ എന്താണു സുകുമാരാ?
വെറുതെ അതുമിതും പുലമ്പുന്നതിനു മുന്നേ, സാമൂഹ്യ നീതി ഏത് തത്വശാസ്ത്രത്തിന്റെ നയമാണെന്നെങ്കിലും പഠിക്ക്. അന്ധമായ കമ്യൂണിസ്റ്റു വിരോധം മാറ്റി വച്ചിട്ട് ഇതൊക്കെ ഒന്ന് വായിച്ചു പഠിക്ക്.
>>>>>ഒരു പാര്‍ട്ടിക്ക് മാത്രം ഏകപക്ഷീയമായി ഭരണക്കുത്തക ഉണ്ടാവുക എന്ന സമ്പ്രദായം പാര്‍ലമെന്ററി ഡെമോക്രസി അല്ല താനും. <<<<<
ReplyDelete1947 മുതല്‍ 1977 വരെ ഇന്‍ഡ്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭരണക്കുത്തക ആയിരുന്നു. അപ്പോള്‍ അന്നുണ്ടായിരുന്നത് പാര്‍ലമെന്ററി ഡെമോക്രസിയായിരുന്നില്ല. ഇനിയുമുണ്ടോ ഇതുപോലെ അങ്ങയുടെ ആ ഉയര്‍ന്ന ചിന്താമണ്ഡലത്തില്‍.
This comment has been removed by the author.
ReplyDeleteകുറച്ച് സഹകരണ സംഘങ്ങള്‍ നടത്തി അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്, സി പി എം. അതിന്യും പുരോഗമിക്കാനുള്ള സാധ്യത്യുമുണ്ട്. അതില്‍ താങ്കള്‍ക്കെന്തിനാണിത്ര കണ്ണു കടി? സി പി എമ്മിന്റെ സംരംഭങ്ങളിലൊരിടത്തും തൊഴിലാളികളെ ചൂക്ഷണം ചെയ്യുന്നില്ല.
ReplyDeleteസംരംഭങ്ങളില്‍ നിന്നും ലാഭവിഹിതം ലഭിക്കണമെന്ന് ഒരു പര്‍ട്ടി അംഗവും ആഗ്രഹിക്കുന്നില്ല. സി പി ഐ കുറേക്കാലം കോണ്‍ഗ്രസിന്റെ തിണ്ണ നിരങ്ങി നടന്നപ്പോളൊന്നും അണികളൊന്നും സി പി ഐയിലേക്ക് പോയില്ല. സി പി എമ്മിനെ ക്ഷയിപ്പിക്കാനുള്ള താങ്കളുടെ സ്രുഗാല ബുദ്ധി കൊള്ളാം. പക്ഷെ അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്കുകയാണു നല്ലത്. സി പി ഐ ഇപ്പോള്‍ പോകുന്നത് ശരിയായ ട്രാക്കില്‍ തന്നെയാണ്.
തല്‍ക്കാലം താങ്കള്‍ കേരള കോണ്‍ഗ്രസിനെ യു ഡി എഫില്‍ എങ്ങനെയെങ്കിലും പിടിച്ചു നിറുത്താനുള്ള ഉപായം കോണ്‍ഗ്രസിനുപദേശിച്ചു കൊടുത്താല്‍ നന്നായിരിക്കും.
>>>>>സി.പി.എം. ഒരു ബിസിനസ്സ് പാര്‍ട്ടിയായി മാറിപ്പോയി. അതിനിനി മാറാന്‍ കഴിയില്ല. പാര്‍ട്ടി സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും കോടികളുടെ വാര്‍ഷിക വരുമാനവും ഇനിയും പുരോഗമിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഇത് പറയുന്നത്. സി.പി.ഐ. ശരിയായ ട്രാക്കില്‍ വന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലാഭവിഹിതം കിട്ടാത്ത അണികള്‍ സി.പി.ഐ.യിലേക്ക് വന്നുകൂട എന്നില്ല. <<<<<
ReplyDeleteകുറച്ച് സഹകരണ സംഘങ്ങള്‍ നടത്തി അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്, സി പി എം. അതിന്യും പുരോഗമിക്കാനുള്ള സാധ്യതയുമുണ്ട്. അതില്‍ താങ്കള്‍ക്കെന്തിനാണിത്ര കണ്ണു കടി? സി പി എമ്മിന്റെ സംരംഭങ്ങളിലൊരിടത്തും തൊഴിലാളികളെ ചൂക്ഷണം ചെയ്യുന്നില്ല.
സംരംഭങ്ങളില്‍ നിന്നും ലാഭവിഹിതം ലഭിക്കണമെന്ന് ഒരു പാര്‍ട്ടി അംഗവും ആഗ്രഹിക്കുന്നില്ല. സി പി ഐ കുറേക്കാലം കോണ്‍ഗ്രസിന്റെ തിണ്ണ നിരങ്ങി നടന്നപ്പോളൊന്നും അണികളൊന്നും സി പി ഐയിലേക്ക് പോയില്ല. സി പി എമ്മിനെ ക്ഷയിപ്പിക്കാനുള്ള താങ്കളുടെ സ്രുഗാല ബുദ്ധി കൊള്ളാം. പക്ഷെ അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്കുകയാണു നല്ലത്. സി പി ഐ ഇപ്പോള്‍ പോകുന്നത് ശരിയായ ട്രാക്കില്‍ തന്നെയാണ്.
തല്‍ക്കാലം താങ്കള്‍ കേരള കോണ്‍ഗ്രസിനെ യു ഡി എഫില്‍ എങ്ങനെയെങ്കിലും പിടിച്ചു നിറുത്താനുള്ള ഉപായം കോണ്‍ഗ്രസിനുപദേശിച്ചു കൊടുത്താല്‍ നന്നായിരിക്കും.
>>>>>കേരളീയര്‍ അറിഞ്ഞോ അറിയാതെയോ സി.പി.എമ്മിനെ പേടിക്കുന്നുണ്ട്. ഭയത്തിന്റെ ഒരു മേലാപ്പ് സി.പി.എം.കാര്‍ക്ക് കേരളത്തിലെ പൊതുസമൂഹത്തിന്റെ മേലെ പുതപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ReplyDeleteചെറുത്ത് നിന്നാല്‍ സി.പി.എം.കാര്‍ക്ക് ഭയപ്പെടുത്താന്‍ കഴിയില്ല. . <<<<<
ഇത് രണ്ടും കൂടി ഒരുമിച്ചു പോകില്ലല്ലോ സുകുമാരന്‍.
കണ്ണുര്‍ നടക്കുന്ന ചിലതൊക്കെ വച്ച് കേരളത്തിലെ സി പി എമ്മിനെ വിലയിരുത്തുന്നത് താങ്കളുടെ വിവരക്കേട്. സി പി എം കേരളം മുഴുവനുമുണ്ട്. മറ്റിടങ്ങളിലൊന്നും കേരളീയര്‍ക്ക് സി പി എമ്മിനെ പേടിയില്ല. അവര്‍ അഞ്ചു വര്‍ഷത്തെ ഇടവേളകളില്‍ സി പി എമ്മിനെ തെരഞ്ഞെടുക്കുന്നു. അത് പേടി കൊണ്ടല്ല. പേടിയില്ലാത്തതുകൊണ്ടാണ്.
>>>>>ഇന്നാണെങ്കില്‍ ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊഴിലാളികള്‍ ലോകത്ത് എവിടെയുമില്ല. അത്പോലെ തന്നെ മറ്റൊരു വര്‍ഗ്ഗമെന്ന നിലയില്‍ മുതലാളികളുമില്ല. സ്വകാര്യമൂലധനമല്ല മറിച്ച് ഓഹരി മൂലധനമാണ് ഇന്ന് വ്യവസായങ്ങള്‍ നടത്തുന്നത്. <<<<<
ReplyDeleteഈ മൂന്ന് അഭിപ്രായങ്ങളും താങ്കള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും എത്രയോ അകലെയാണെന്നു തെളിയിക്കുന്നു.
വര്‍ഗ്ഗമെന്ന നിലയില്‍ തൊഴിലാളികള്‍ ലോകമെമ്പാടുമുണ്ട്. കേരളത്തിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ രാപകല്‍ നക്കാപ്പിച്ച ശമ്പളം വാങ്ങി ജോലി ചെയ്യുന്ന നേഴ്സുമാരുണ്ട്. ഇപ്പോള്‍ അവര്‍ മാന്യമായ ശമ്പളം ലഭിക്കാന്‍ കേരളം മുഴുവനും സമരം ചെയ്യുന്നു. ഇവരുടെ അവകാശം നിഷേധിച്ച് അവരെ ചൂക്ഷണം ചെയ്യുന്ന ആശുപത്രി മുതലാളിമാരുമുണ്ട്. അവര്‍ ഈ വ്യവസായം നടത്തുന്നത് ഓഹരി മൂലധനം സ്വരൂപിച്ചുമല്ല. സ്വകാര്യ മൂല ധനം ഉപയോഗിച്ചു തന്നെയാണ്. ഈ മുതലാളിമാര്‍ തൊഴിലാളികളെ ചൂക്ഷണം ചെയ്യുന്നു. ഇതൊന്നും താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ താങ്കളേതോ മായിക ലോകത്താണു ജീവിക്കുന്നത്.
മഹഭൂരിപക്ഷം വ്യവസയങ്ങളും നടത്തുന്നത് ഓഹരി മൂലധനം ഉപയോഗിച്ചല്ല. സ്വകാര്യ മൂലധനം ഉപയോഗിച്ചു തന്നെയാണ്. ഓഹരി മൂല ധനമുപയോഗിച്ച് കേരളത്തില്‍ നടത്തുന്ന ഒരു വ്യവസായം താങ്കള്‍ പറയുക. എന്റെ അറിവില്‍ അങ്ങനെയൊന്നില്ല. എല്ലാം സ്വകാര്യ മൂലധനമുപയോഗിച്ചാണു നടത്തുന്നത്.
mone kaalee..... ethra kaashu kittiyedaaaa ithoke ezhutunnatinu... ninaku sambalamano
ReplyDeleteato divasakooliyo.... atho aksharangalano nee vilkunne.... sathyam parayedaaa.... enthayalum koladichu alle... nadakkatte... ninte lokam kezhmel marikaan pokunna prasthanathe udharikkal... pinne nee purathullavarku vendi ezhutumenkil parayane.... itrayum nalle kooliyezhuthukaarane njan noki irikayaayirunnnu.....
daa kaaleee.... evideyaada keralathil vyavasayam ullatu... keralathile vyavasayam polum.... nanamilledaa ninaku parayaan.... nee nittyopayogathil use cheyuna sadhanangal oke onnu aalochichu nokkooo ..... hindustan liver or p & g ellam multinationalukalaaaa... orupadu share holdersum undu muthe.... muthinariyanjittaa.. entaaa muthe inginee.. ellaaam kannadachirutaakunnne'
ReplyDeletedaaa muthee.. oru kaaryam...nee paranjallo 47 muthal some decades congress aayirunoonu.. kendrathil entaa athinte artham... sukumar ezhutiyatu democracy ennal orupartyude kuthakayulla system alla ennanu... pinne pinne 47-77 congress vannirunu ennu paranjal athu congressinte kuthakayallaa.. matu partikalku congressine tholpikaan kazhinjirunnilaa.. athaleee sathyammm...veetil moothavarundenkil avarodonu chodikooo.... ee kaalathu main opposite communist party kaaraayirunnu... athum charitram parisodichaaal manasilavumm.. muthe prasnam entaanennalle.... muthinte budhi valare cherutha... athaa sukumaarante wrightings mansailavatautu.... oru kaalatu communisam ennnum paranju.... party officil vachu raktaharamaniyichu vivaham nadathiya aalllaaa ee sukumaran... ninakariyumo atu...
ReplyDeleteCPI കൊല്ലം ഒഴിച്ചുള്ള പതിമൂന് ജില്ലകളിലും പതിനായിരങ്ങളെ അണി നിരത്തി ആണ് ജില്ല സംമെലങ്ങള്‍ ഇ ഇടെ നടത്തിയത് അത് ഒക്കെ ഫോട്ടോ സഹിതം മനോരമ ഉള്‍പടെ ഉള്ള പേപ്പറുകളില്‍ വന്നതും ആണ് . കൊല്ലത് ഞങ്ങള്‍ കൊല്ലം ജില്ലയിലെ മാത്രം സഖാക്കളേ ഉള്‍പെടുത്തി ഒന്നര ലക്ഷം പേരുടെ പ്രകടനം ആണ് നടത്തിയത് അതും പ്രധാന എല്ലാ പേപ്പറുകളും ടി വി ചാനലുകള്‍ ലൈവ് ആയും തെളി കാസറ്റ് ചെയ്തതാണ്. അതില്‍ അണി നിരന്ന യുവജനഗ്നളുടെയും സ്ത്രീകളുടെയും എണ്ണം ചാങ്ങലുകള്‍ എടുത്തു പറയുകയും ചെയ്തു. താങ്കള്‍ കണ്ണടച്ചാല്‍ താങ്കള്‍ക്ക് മറ്റേ ഇരുട്ടാകു
ReplyDeleteഒരു പഞ്ചായത്ത് സമ്മേളനം നടത്തണം എങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കേണ്ട ഗതി കേടില്‍ ഉള്ള കൊണ്ഗ്രസ്സുകാര്‍ സന്കടന ശേഷിയെ കുറിച്ച് വീമ്ബടിക്കരുത്. എറണാകുളത് അമുല്‍ ബേബി വന്നപ്പോള്‍ പതലേ തികച്ചു പങ്കെടുപ്പിക്കാന്‍ കഴിയാത്തവര്‍ സി പി ഐ യുടെ സന്കടന ശേഷി അളക്കുകയും മുതല കനീര്‍ ഒഴുക്കുകയും വേണ്ട ...
We have party central journals New Age in English, Mukti Sangharsh in Hindi and Hayat monthly in Urdu.
ReplyDeleteIn other states our party journals are (1) Janashakti (Hindi) Bihar, (2) Party Jeevan (Hindi) UP, (3) Naya Duniya (Oriya) Odisha (4) Kembavuta (Kannada) Karnataka, (5) Swathanndiram (Tamil) Puducherry (6)Lok Sangram (Marathi) Goa, (7) Lok Juval (Gujarati) Gujarat, (8) Yugantar (Marathi) Maharashtra (9)Haryana Darpan (Hindi) Haryana, (10) Kholo Patrika (Manipur), (11) Badta Karwana (Bhopal) MP, (12) Samyavadi (Belgaon) Karnataka, (13) Himachal Janata, Shimla (HP), (14) Sada Jug (Punjabi), (15)Janamath (Assami) Assam, (16) Navayugom (Kerala) and (17) Communism (Andhra Pradesh).
This comment has been removed by the author.
ReplyDelete6,44,656 TOTAL PARTY MEMBERS (PLS NOT NOT SUPPORTERS MEMBERS
ReplyDeleteകൊണ്ഗ്രസ്സിന്റെയോ ലീഗിന്റെയോ മേമ്ബര്ഷിപും ആയി കമ്മ്യുണിസ്റ്റ് പാര്‍ടി യുടെ മെമ്പര്‍ഷിപ് താരതമ്യ പെടുതതിരിക്കാന്‍ ഉള്ള രാഷ്ട്രീയ ബോധം ലേഖകന് കാണും എന്ന് വിശ്വസിക്കുന്നു )
97,476 NEW MEMBERS THIS YEAR
35,320 PARTY BRANCHES
ലേഖനത്തിലെ ഒരു കാര്യം അംഗീകരിക്കുന്നു 64 ഇല പാര്‍ടി പിളര്ന്നില്ലയിരുന്നു എങ്കില്‍ കോണ്ഗ്രസ്സിന്റെ അഴിമതിക്കും ബി ജെ പി യുടെ വര്‍ഗീയതക്കും എതിരെ കൂടുതല്‍ ഫലപ്രദം ആയി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ടിക്ക് കഴിയും ആയിരുന്നു .....
എന്ത് കൊണ്ട് സിപിഎം കേരളത്തിലും ബംഗാളിലും വലിയ പാര്‍ട്ടി ആയി
ReplyDeleteഒന്നായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലും ബംഗാളിലും മികച്ച നിലയില്‍ ആയിരുന്നു എന്ന് പലരും സൌകര്യ പൂര്‍വ്വം മറന്നു പോകുന്നു. കേരളത്തിലും ബംഗാളിലും സാംസ്‌കാരിക നവോഥാന നായകര്‍ പാര്‍ട്ടികള്‍ ഉണ്ടാകുന്നതിനു മുമ്പേ നടന്നു പോയിരുന്നു ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും അയിത്തങ്ങള്‍ മാറുന്ന തരത്തില്‍ ഉള്ള സാമൂഹ്യ മാറ്റങ്ങള്‍ ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും രവീന്ദ്ര നത ടാഗോറും മറ്റുള്ളവരും നേതൃത്വത്തില്‍ കേരളത്തിലും ബംഗാളിലും നടന്നിരുന്നു . അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ വളക്കൊരുള്ള മണ്ണായിരുന്നു ഇവിടങ്ങളില്‍ ഒക്കെ. ഇങ്ങനെ സാമൂഹ്യ മാറ്റം നടത്തിയ ജന മനസുകള്‍ പുരോഗമന പാര്‍ട്ടികളെ സ്വീകരിച്ചു. 1964 പാര്‍ട്ടി പിളരുമ്പോള്‍ കൂടുതല്‍ ആളുകള്‍ കേരളത്തിലും ബംഗാളിലും മറ്റു ചില സ്ഥലങ്ങളിലും സിപിഎം നു ഒപ്പം ആണ് പോയത്. അത് സത്യം ആണ് , അതാണ് ഈ മൂന്നു സംസ്ഥാനത്തും സിപിഎം വലിയ പാര്‍ട്ടി ആകാന്‍ കാരണം
ഒന്നാമത് സിപിഐ വളന്നില്ല എന്നത് ശ്ശുധ കള്ളമാണ്, സിപിഎം വളര്‍ന്നതിനു അനുപതികം ആയി ഇവിടെ ഒക്കെ സിപിഐ വളര്‍ന്നു എന്നതാണ് സത്യം. 1964 ല് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പല സിപിഎം നേതാക്കളും വെല്ലുവിളിച്ചു സിപിഐ ഓഫീസികളില്‍ ശേഷ ക്രിയ നടത്താന്‍ പോലും ആളുണ്ടകില്ല്ല എന്ന് പക്ഷെ പാലക്കാടു അടക്കം 1964 നൂറില്‍ താഴെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് എന്ന് പതിനായിരങ്ങള്‍ ആയി വളര്‍ന്നു. ഇടതു പക്ഷത് നില്‍ക്കുന്നവര്‍ തന്നെ സിപിഐ യെ നശിപ്പിക്കാന്‍ മുതിരുമ്പോളും സിപിഐ വളരുന്നു എന്നത് വലിയ കാര്യം ആണ്...
മറ്റൊന്ന് പല ആളുകളും ഉന്നയിക്കുന്ന ഒരു വിമര്‍ശനം ആണ് ഉത്തരെണ്ട്യയില്‍ എന്ത് കൊണ്ട് സിപിഐ വളര്‍ന്നില്ല എന്നത് , അവിടങ്ങളില്‍ ഉണ്ടായിരുന്ന ജാതി മത വര്‍ണ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കള്‍ക്ക് വളരാന്‍ പ്രയാസം ആയിരുന്നു . സിപിഐ വളര്‍ന്നില്ല എന്നത് പോലെ സിപിഎം ഉം വളര്‍ന്നില്ല എന്നതും പ്രസക്തമാണ് കാരണം മുകളില്‍ പറഞ്ഞ പ്രശ്നം 2 കമ്മ്യൂണിസ്റ്റ് കള്‍ക്കും പ്രശ്നം ആണ് എന്നത് തന്നെ. അപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് വളരാന്‍ വളക്കുറുള്ള മന്നല്ല ഉത്തരെണ്ട്യയില്‍. മണ്ഡല്‍ കമ്മീഷന്‍ ന്റെ വരവോടെ ജാതി രാഷ്ട്രീയം കൂടുതല്‍ കരുതര്‍ജിക്കുക ആയിരുന്നു എന്നാണ് കാണാന്‍ കഴിഞ്ഞത്. അപ്പോള്‍ സിപിഐ യുടെ തന്ത്രങ്ങള്‍ ഫലിക്കാതെ വന്നത് കൊണ്ടല്ല മറിച്ച് ഉത്തരെണ്ട്യയിലെ സാഹചര്യങ്ങള്‍ അങ്ങനെ ആയിരുന്നു എന്ന് കാണണം,.
cnt അതുകൊണ്ടാണല്ലോ സിപിഎം ഉം ഉത്തരെണ്ട്യയില്‍ വളരാതെ കേരളത്തിലും ബംഗാളിലും വളര്‍ന്നത് . തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ കഴിയുന്നില്ലെങ്കിലും സിപിഐ അതിന്റെ സംഘടന ശക്തി ഉതെരെണ്ട്യയില്‍ നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി എനിക്ക് തോന്നുന്നത് ഇന്ത്യയിലെ ട്രേഡ് യുണിയന്‍ കളുടെ ശക്തി ല് ഗോവേര്‍മെന്റ്റ് നടത്തിയ വേരിഫികെഷന്‍ ല് സിപിഐ രാഷ്ട്രീയ നേതൃത്വം നല്‍കുന്ന AITUC മൂന്നാം സ്ഥാനത് വന്നത് സിപിഐ യുടെ തൊഴിലാളി പിന്തുണ വിളിച്ചറിയിക്കുന്നത് ആണ്. CITU 5 അം സ്ഥാനത് ആണ്. ഒരു തൊഴിലാളി പാര്‍ട്ടി എന്നാ നിലയില്‍ തൊഴിലാളികളുടെ പിന്തുണയില്‍ ഇടതുപക്ഷ പാര്‍ടികളില്‍ ഒന്നാം സ്ഥാനത് വരന്‍ കഴിഞ്ഞത് സിപിഐ യുടെ ശക്തി തന്നെ ആണ് കാണിക്കുന്നത് . കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതു പക്ഷ തൊഴില്കളുടെ 90 % വും CITU ആണ് എന്ന് കൂടെ മനസിലാക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ AITUC എത്ര വലിയ സംഘടന ആണെന്ന് നമ്മള്‍ മനസിലാക്കണം. അത് തെല്യിക്കുന്നത് സിപിഐ യുടെ സന്ഖടന ആണ്, മിക്ക സംസ്ഥാനങ്ങളിലും AISF AIYF മറ്റു ബഹുജന സഖടനകള്‍ സമരങ്ങളില്‍ മുമ്പില്‍ തന്നെ ആണ്. ഒറീസ്സ ല് പോസ്കോ വിരുദ്ധ സമരവും, ജര്‍ഘണ്ടിലെയും ചതിഗ്രഹ് ലെയും ആദിവാസികള്‍ക്ക് വേണ്ടി യുള്ള സമരങ്ങളും മണിപ്പൂര്‍ ല് അവകാശ സ്വതന്ദ്രതിനു വേണ്ടി ഉള്ള സമരവും, ആന്ധ്ര ല് തെലുങ്കാന സമരത്തിലും ഒക്കെ സിപിഐ മുന്നില്‍ തന്നെ ആണ്.
ReplyDeleteഉത്തരെണ്ട്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും വര്നതിന്റെയും പണത്തിന്റെയും മസ്സില്‍ പവര്‍ ന്റെയും ആയി മാറി കഴിഞ്ഞല്ലോ അവിടെ സിപിഐ പോലെ ഉള്ള പാര്‍ട്ടി ക്ക് വിജയിക്കാന്‍ വലിയ പാട് ആണ് . ജാര്‍ഗന്ദ് ല് ചില പാര്‍ട്ടി കളുമായി സീറ്റ് ദാരണയില്‍ മത്സരിച്ചപ്പോള്‍ സിപിഐ ക്ക് പര്‍ലമാണ്ട് സീറ്റ് വിജയിക്കാന്‍ കഴിഞ്ഞു എന്നത് നമ്മള്‍ ഓര്‍ക്കണം. ബീഹാര്‍ ല് നമ്മള്‍ കുറെ നാളുകള്‍ ആയി ഒറ്റയ്ക്ക് മത്സരിക്കുന്നു, സിപിഎം ലാലു ന്റെ കൂടെ മത്സരിച്ചു ഒന്നും കിട്ടിയില്ല. പൊതുവേ ഉത്തരെന്ദ്യയ്ന്‍ രാഷ്ട്രീയത്തില്‍ സിപിഐ ക്ക് രാഷ്ട്രീയ സഖ്യം ഉണ്ടാക്കാന്‍ പറ്റിയ പാര്‍ട്ടി കല്‍ ഇല്ല എന്നതാണ് സത്യം. എല്ലാരും അഴുമാതിക്കാരും ജാതി പാര്‍ടികളും ആണ്. മണിപ്പൂര്‍ ല് കഴിഞ്ഞ എലെച്റേന്‍ ല് സിപിഐ ഒഴികെ ഉള്ള പാര്‍ട്ടി കല്‍ കൊടെശ്വരന്മാര്‍ ആരുന്നു അവരുടെ സ്ഥാനര്തികള്‍, അപ്പോള്‍ പണത്തിന്റെ സ്വാദീനം ഈത്ര വലുതാനന്നു മനസിലാക്കാമല്ലോ.; ...
കടപ്പാട് ടിറ്റോ
ഒരു കാര്യം കൂടി വ്യക്തം ആകി നിര്‍ത്താം സി പി എം ഉം സി പി ഐ യും തമ്മില്‍ ചില പ്രശ്ങ്ങളില്‍ അഭിപ്രായ വ്യത്യ്സങ്ങള്‍ ഉണ്ടാകാം സ്വാഭാവികം ആണ് ഞങ്ങള്‍ രണ്ടു പാര്‍ടി കള്‍ ആണ് പക്ഷെ ഞങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന പതിനായിര കണക്കിന് വിഷയങ്ങള്‍ ഉണ്ട്..............
ReplyDelete"....ആള്‍ക്കൂട്ടം കൂടുതല്‍ ഉണ്ടാകുന്നത് ശരിയുടെ തെളിവ് അല്ലല്ലൊ......"
ReplyDeleteഇത് കോൺഗ്രസിനും ബാധകമാകുമല്ലോ!