Pages

ഇടത്പക്ഷം മിഥ്യയോ തട്ടിപ്പോ ?

ഫേസ്‌ബുക്കില്‍  എഴുതിയ ഒരു കമന്റ് ജി പ്ലസിലും ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ആ പോസ്റ്റിന്റെ  ലിങ്ക്.   ആ ത്രഢില്‍ Anoop G   (ഫോട്ടോ അനൂപിന്റേതാണ്) എന്ന എന്റെ ഒരു സുഹൃത്ത് കമന്റ് എഴുതുകയുണ്ടായി. അനൂപിനോട് മറുപടി പറയണമെന്ന് എനിക്ക് തോന്നി. പൊതുവെ ഒരു വ്യക്തി വായിക്കാന്‍ മാത്രമായി ഞാന്‍ മറുപടി എഴുതാറില്ല. ഏതായാലും എഴുതുന്നു, എന്നാല്‍ പിന്നെ നാലാള്‍ വായിക്കുന്ന മട്ടിലാകട്ടെ എന്നാണ് എന്റെ നിലപാട്. അപ്രകാരം മറുപടി എഴുതിവന്നപ്പോള്‍ അത് നീണ്ടുപോയി. അങ്ങനെയാണ് ഈ പോസ്റ്റ് പിറക്കുന്നത്. ഇത് വായിക്കുന്നവര്‍ മേലെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ പോസ്റ്റും കമന്റുകളും വായിക്കാന്‍ താല്പര്യം.

അനൂപിന്റെ കമന്റ് വായിച്ചിട്ട് എനിക്ക് ചിരിയല്ല, സങ്കടമാണ് വരുന്നത്. ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും എത്ര ഉപരിപ്ലവങ്ങളായ ധാരണകളാണ് അഭ്യസ്ഥവിദ്യരായവര്‍ പോലും വെച്ചുപുലര്‍ത്തുന്നത് എന്നതാണ് എന്റെ സങ്കടത്തിന് കാരണം. “ കോണ്‍ഗ്രസ്സിന്റെ ജനാധിപത്യം എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും . അടുത്ത ജനാധിപത്യ വാദി പിന്നെ മോഡിയാണല്ലോ അല്ലെ. ഇവരൊക്കെ ഇരിയ്ക്കുന്ന ഇന്ത്യയില്‍ ഇടതു പക്ഷ പാര്‍ട്ടികളും കൂടി ഇരുന്നോട്ടെ” എന്നാണല്ലൊ അനൂപ് പറയുന്നത്. 

ജനാധിപത്യം എന്നത് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെയോ മോഡിയുടെയോ അല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. ജനങ്ങളുടേതാണ് ജനാധിപത്യം. ഇന്ത്യയില്‍ ജനാധിപത്യസമ്പ്രദായം ഉള്ളത്കൊണ്ട് കോണ്‍ഗ്രസ്സ്, ബിജെ.പി. അങ്ങനെ അനേകം പാര്‍ട്ടികള്‍ നിലനില്‍ക്കുന്നു. ഓരോ പാര്‍ട്ടിക്കും അണികളോ അല്ലെങ്കില്‍ വോട്ട് ചെയ്യുന്നവരോ ഉള്ളത്കൊണ്ടാണ് ആ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന കാലത്തോളം ആ പാര്‍ട്ടികള്‍ ഒക്കെ നിലനില്‍ക്കുകയും ചെയ്യും.  ആളുകള്‍ വോട്ട് ചെയ്യുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സോ നരേന്ദ്രമോഡിയോ രാഷ്ട്രീയത്തില്‍ ഉണ്ടാകുമായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഭൂരിപക്ഷം ജനപ്രതിനിധികളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ സര്‍ക്കാര്‍ നിലനില്‍ക്കുകയുള്ളൂ. ആ ഭൂരിപക്ഷ വിധിയെ അംഗീകരിക്കുക എന്നതാണ് ജനാധിപത്യമര്യാദയും സംസ്കാരവും. 

കോണ്‍ഗ്രസ്സിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാല്‍ നിലവില്‍ അതൊരു രാഷ്ട്രീയപാര്‍ട്ടി (അനേകം പാര്‍ട്ടികളില്‍ ഒന്ന്) മാത്രമാണെങ്കിലും ദീര്‍ഘകാലം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഒരു ദേശീയപ്രസ്ഥാനം കൂടിയാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് സ്വാഭാവികമായി ഒരു രാഷ്ട്രീയപാര്‍ട്ടിയായി മാറുകയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തിന് വേണ്ടി ജനങ്ങളെ ഒറ്റക്കെട്ടായി നയിച്ച് അനേകം സമരങ്ങളിലൂടെയും സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്ത കോണ്‍ഗ്രസ്സിന് തന്നെ ഭരണച്ചുമതലയും ഏറ്റെടുക്കേണ്ടി വന്നു. അത്കൊണ്ടാണ്, ദേശീയപ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ്സ്  സ്വാതന്ത്ര്യാനന്തരം ഒരു രാഷ്ട്രീയപാര്‍ട്ടിയായി സ്വാഭാവികപരിണാമത്തിന് വിധേയമാവുകയായിരുന്നു എന്ന് ഞാന്‍ പറഞ്ഞത്. 

സ്വാതന്ത്ര്യം ലഭിച്ചയുടനെ തന്നെ കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നതായും, അങ്ങനെ തന്നെ പിരിച്ചുവിടേണ്ടിയിരുന്നു എന്നും കമ്മ്യൂണിസ്റ്റുകാര്‍ അന്നും ഇന്നും പറഞ്ഞുവരുന്നുണ്ട്. ഗാന്ധിജി അങ്ങനെ പറഞ്ഞിരുന്നോ അഥവാ ഏത് സന്ദര്‍ഭത്തില്‍ പറഞ്ഞു എന്നെനിക്കറിയില്ല. അഥവാ അന്നു അങ്ങനെ ഗാന്ധിജി പറഞ്ഞിരുന്നാല്‍ പോലും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ പിരിച്ചുവിടാന്‍ കഴിയുമായിരുന്നില്ല. എന്തെന്നാല്‍ സ്വാതന്ത്ര്യാനന്തരം സര്‍ക്കാരുണ്ടാക്കാ‍ന്‍ പ്രാപ്തിയോ ബഹുജനപിന്തുണയോ ഉള്ള  വേറൊരു പാര്‍ട്ടി അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന് വേണ്ടി കുറെക്കാ‍ലം പൊരുതി, എന്നിട്ട് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതെ രാജ്യത്തെയും ജനങ്ങളെയും അനാഥമായ അവസ്ഥയില്‍ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന് കഴിയുമായിരുന്നില്ല. പിരിച്ചുവിടേണ്ടിയിരുന്നു എന്ന കമ്മ്യൂണിസ്റ്റ്വാദം നിരുത്തരവാദപരമാണ്. ഗാന്ധിജി പറഞ്ഞല്ലോ എന്നാണെങ്കില്‍ , അങ്ങനെ ഗാന്ധിജി പറഞ്ഞെങ്കിലും നിരുത്തരവാദപരമായതാണ്. കോണ്‍ഗ്രസ്സ് അന്നു പിരിച്ചുവിട്ടിരുന്നുവെങ്കില്‍ രാജ്യത്ത് അരാജകത്വമായിരുന്നിരിക്കും നടന്നിരിക്കുക. 

ജനാധിപത്യവും കോണ്‍ഗ്രസ്സും തമ്മില്‍ ഒരു ബന്ധം എന്താണെന്നു വെച്ചാല്‍, ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെയും , പിന്നീട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന്റെയും നേതൃത്വം കോണ്‍ഗ്രസ്സിന്റെ കൈയില്‍ ആയത്കൊണ്ടാണ്  ജനാധിപത്യവും മതേതരത്വവും അടിസ്ഥാനമാക്കിയ ഒരു രാജ്യമായി ഇന്ത്യ മാറിയതും ഇന്നും നിലനില്‍ക്കുന്നതും എന്നതാണ്. കോണ്‍ഗ്രസ്സിന് വേണമായിരുന്നെങ്കില്‍  കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രം ഭരണക്കുത്തക ലഭിക്കുന്ന ഭരണഘടനയും സര്‍ക്കാരും ഉണ്ടാക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കാര്യമായി എതിര്‍ക്കാന്‍ കെല്പൂള്ള മറ്റൊരു പാര്‍ട്ടിയും സംഘടനയും അന്ന് ഇന്ത്യയില്‍ ഇല്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും അചഞ്ചലമായി വിശ്വസിച്ചു. 

ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനമാണ്. ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഓരോ പൌരനും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനോട് കടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ മഹത്വവും വിലയും മനസ്സിലാകണമെങ്കില്‍ , സ്വാതന്ത്ര്യസമരത്തിനും സ്വാതന്ത്ര്യാനന്തരം സര്‍ക്കാരുണ്ടാക്കുന്നതിനും നേതൃത്വപരമായ പങ്ക് നാഷനല്‍ കോണ്‍ഗ്രസ്സിനല്ലാതെ മറ്റേതെങ്കിലും പ്രസ്ഥാനത്തിന് ആയിരുന്നെങ്കിലോ എന്ന് ആലോചിച്ചുനോക്കണം. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെങ്കില്‍ സ്വാതന്ത്ര്യലബ്ധി എന്നത് രക്തരൂക്ഷിതമായൊരു വിപ്ലവമാകുമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയോട്  വിധേയത്വമില്ല്ലാത്ത മുഴുവന്‍ പേരും ശവമായിട്ടുണ്ടാവും.  ജനലക്ഷങ്ങളുടെ മൃതദേഹങ്ങള്‍ ഏതെങ്കിലും മരുഭൂമിയില്‍ കുഴിച്ചുമൂടിയിട്ടുണ്ടാവും. അന്നത്തെ പാര്‍ട്ടി സെക്രട്ടരി ഇന്ത്യയുടെ സര്‍വ്വാധികാരി ആയിട്ടുണ്ടാവും. ശേഷിക്കുന്ന ജനങ്ങള്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് അടിമകളായിട്ടുണ്ടാവും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു കൊല്ലം കഴിയുമ്പോഴാണ് ചൈനയില്‍ വിപ്ലവമുണ്ടാകുന്നത്. അങ്ങനെയായിരുന്നെങ്കില്‍  സോവിയറ്റ് യൂനിയനും ഇന്ത്യയും ചൈനയും കൂടി ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളെയും തിബത്തിനെയെന്ന പോലെ കീഴ്പ്പെടുത്തി ഈ ഭൂമിയെ ഒരു വലിയ തടവറ ആക്കിയേനേ. ഇത്രയും വായിച്ചിട്ട് (ടിയാനന്‍‌മെന്‍ സ്ക്വയര്‍ സ്മരിച്ചിട്ട്) ഒരു ദീര്‍ഘനിശ്വാസം വിടുക. എന്തെന്നാല്‍ ചരിത്രം നമ്മെ തലനാരിഴയ്ക്കാണ് രക്ഷപ്പെടുത്തിയത്.  അമേരിക്കന്‍ ഐക്യനാടുകള്‍ എന്നൊരു രാജ്യം ഇല്ലായിരുന്നെങ്കിലും അങ്ങനെയൊരു സാധ്യതയുണ്ടായിരുന്നു. 

കോണ്‍ഗ്രസ്സിന് പകരം അന്ന് ജനസംഘത്തിനോ അതല്ല ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിനോ അയിരുന്നു സ്വാതന്ത്ര്യസമരത്തിന്റെയും പിന്നീട് സര്‍ക്കാ‍രുണ്ടാക്കുന്നതിന്റെയും നേതൃത്വമെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ല. ഒന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജനസംഖ്യ  ഇന്നുള്ളതിന്റെ പകുതി മാത്രമേ കാണുമായിരുന്നുള്ളൂ. ബാക്കി പകുതിയെ പരസ്പരം കൊന്നിരിക്കുമല്ലൊ.  സ്വാതന്ത്ര്യാനന്തരം  കക്ഷിരാഷ്ട്രീയം പല വഴിക്ക് പിരിഞ്ഞപ്പോള്‍ ജനങ്ങള്‍ പല വിഭാഗങ്ങളായി ചേരി തിരിഞ്ഞെങ്കിലും  ഇന്ത്യ ഒറ്റ രാജ്യമായി ഇത് പോലെ നില നില്‍ക്കാന്‍ കാരണം ഇന്നും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുള്ളത്കൊണ്ടാണ്. നാളത്തെ കാര്യം പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്ക് തടുക്കാന്‍ പറ്റും?

ഞാന്‍ പറഞ്ഞുവന്നത്, ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അവസരവുമാണ്. എത്രയോ രാജ്യങ്ങളില്‍ ഇത് ജനങ്ങള്‍ക്ക് ഇപ്പോഴും ലഭ്യമല്ല. കോണ്‍ഗ്രസ്സിന്റെ കുറ്റങ്ങളും കുറവുകളും ജനാധിപത്യത്തിന്റെ കുറ്റങ്ങളോ കുറവോ അല്ല. ഇവിടെ എല്ലാം തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ജനാധിപത്യം പുലരണമെങ്കില്‍ മറ്റ് പാര്‍ട്ടികളും ഉണ്ടാവണം. സ്വന്തം പാര്‍ട്ടിയെ അന്ധമായി വിശ്വസിക്കുമ്പോഴും ഏത് പാര്‍ട്ടിക്കാരനും ഈ ബോധം വേണം. അല്ല്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ഒരു ഫാസിസ്റ്റ് കുടിയിരിക്കുന്നുണ്ട് എന്നാണര്‍ത്ഥം? 


അപ്പോള്‍ ഇടത്പക്ഷമോ എന്ന് ചോദിക്കാം. എന്താണ് ഈ ഇടത്പക്ഷം എന്നു വെച്ചാല്‍? ഏതൊക്കെ പാര്‍ട്ടികളാണ് ഈ ഗണത്തില്‍ പെടുന്നത്? എന്ത് വ്യതിരിക്തതകളാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഇടത്പക്ഷത്തെ പരിശുദ്ധമാക്കുന്നത്. ഇടത്പക്ഷം എന്ന് വെച്ചാല്‍ എന്തോ മഹത്തായ ഒരു സംഭവമാണെന്ന് ചില വ്യാജബുദ്ധിജീവികള്‍ ഇവിടെ സ്ഥാപിച്ചുവെച്ചിട്ടുണ്ട്. അത് ചില ശുദ്ധഹൃദയന്മാര്‍ (അനൂപിനെ പോലെ) വിശ്വസിച്ചിട്ടാണ് ഇടത്പക്ഷം ഇവിടെ കൂടിയേ തീരൂ എന്ന് പറയുന്നത്. ഇതില്‍ തമാശ എന്തെന്ന് വെച്ചാല്‍ ഇടത്പക്ഷത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയെ ഒറ്റയ്ക്കെടുത്ത് ആ പാര്‍ട്ടിക്ക് വക്കാലത്ത് പറയാനോ അതാണ് പരിശുദ്ധമായ പാര്‍ട്ടി എന്ന് അവകാശപ്പെടാനോ ഒരു ശുദ്ധഹൃദയനും തയ്യാറല്ല എന്നതാണ്. ഇടത്പക്ഷം എന്നൊരു മിത്ത് സൃഷ്ടിച്ചുവെച്ചിട്ട് സര്‍വ്വാധികാരപാര്‍ട്ടികളെ ആ മിത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച് അവയെ വെള്ളപൂശാനാണ് ഇക്കൂട്ടര്‍ പാഴ്ശ്രമം നടത്തുന്നത്. 

ഏതൊക്കെ പാര്‍ട്ടികളെയാണ് ഈ ഇടത്പക്ഷം എന്ന സാങ്കല്പികപക്ഷത്തില്‍ പെടുത്തിയിട്ടുള്ളത്. പക്ഷം എന്ന് പറയുമ്പോള്‍ അതൊരു ചേരിയാണല്ലൊ. ആ ചേരിക്ക് പൊതുവായൊരു സിദ്ധാന്തവും ലക്ഷ്യവും മാര്‍ഗ്ഗവും വേണമല്ലൊ. അങ്ങനെ വരുമ്പോള്‍ മാര്‍ക്സിസം അടിസ്ഥാനസിദ്ധാന്തമായി അംഗീകരിച്ചിട്ടുള്ള പാര്‍ട്ടികളെയാണ് ഇടത്പക്ഷം എന്ന് വിവക്ഷിക്കുന്നത് എന്ന് കാണാം. അതായത് ബംഗാളില്‍ പരസ്പരം കൊല്ലുന്ന മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുതല്‍ സി.പി.ഐ.യും നക്സലൈറ്റുകളും അങ്ങനെ കുറെ ഗ്രൂപ്പുകളും എല്ലാം ചേര്‍ന്നതാണ് ഇടത്പക്ഷം.  അപ്പോള്‍ ഇടത്പക്ഷത്തിന് ഓശാന പാടുന്നവരുടെ യഥാര്‍ഥമായ മനസ്സിലിരുപ്പ് എന്താണ്? ഇക്കൂട്ടര്‍ ഒന്നുകില്‍ മാവോയിസ്റ്റുകള്‍ക്കോ അല്ലെങ്കില്‍ സി.പി.ഐ.(എം)നോ അതുമല്ലെങ്കില്‍ സി.പി.ഐ.ക്കോ അങ്ങനെ ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ ഗ്രൂപ്പിനോ പക്ഷം ചേര്‍ന്ന് അതിന് വേണ്ടി സംസാരിച്ചിരുന്നുവെങ്കില്‍ മനസ്സിലാക്കാമായിരുന്നു. 

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടൊപ്പം മുന്നണിയില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ മാത്രമാണ് ഇടത്പക്ഷം എന്ന ഗണത്തില്‍ പെടുത്താന്‍ യോഗ്യമായവ എന്ന് കരുതാനുള്ള വിവരക്കുറവ് ആര്‍ക്കും ഉണ്ടാവില്ല എന്നു കരുതാം. ഒരേ സിദ്ധാന്തമാണ് പിന്തുടരുന്നതെങ്കിലും പരസ്പരവൈരുദ്ധ്യമുള്ള പാര്‍ട്ടികളും ഗ്രൂപ്പുകളും ഒരു പക്ഷമാക്കി അതിന് ഇടത് എന്നൊരു ലേബലും ചാര്‍ത്തിയാല്‍ എന്ത് പുണ്യം കിട്ടാനാണ്. ശുദ്ധ തട്ടിപ്പാണ് ഈ ഇടത് പക്ഷം എന്നു പറയുന്നത്. ഒരു വിപ്ലവം വരുമ്പോള്‍ ഇവര്‍ പരസ്പരം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും എന്ന് വിവരമുള്ള ഇടത് സഹയാത്രികര്‍ മനസ്സിലാക്കണം.

അപ്പോള്‍ സംഗതി ഇതാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നോ പറഞ്ഞാല്‍ കിട്ടുന്നതിനേക്കാളും പരിശുദ്ധിയുടെ ഒരു പരിവേഷം ഇടത് പക്ഷം എന്ന് പറഞ്ഞാല്‍ കിട്ടുമെന്ന് ചിലര്‍ വ്യാമോഹിക്കുന്നു. എന്നാല്‍ ഇക്കാലത്ത് സാധാരണക്കാര്‍ക്ക് പോലും ഇടത് നേതാക്കളെക്കാളും ഇടത്-ബുജി-സഹയാത്രികരേക്കാളും വിവരമുണ്ട്. കമ്മ്യൂണിസം ഈ ലോകത്ത് എന്താണ് ഉണ്ടാക്കിവെച്ചിട്ടുള്ളത് എന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. അവര്‍ ഭരിച്ച രാജ്യങ്ങളില്‍ നിന്ന് നന്മയുടെയും മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും പൌരാവകാശങ്ങളുടെയും കൊച്ചുവര്‍ത്തമാനങ്ങള്‍ പോലും ഇത് വരെ ആരും കേട്ടിട്ടില്ല. പിന്നെയോ സര്‍വ്വാധികാരത്തിന്റെ, അടിമത്വത്തിന്റെ, കൂട്ടക്കുരുതികളുടെ പൌരാവകാശധ്വംസനങ്ങളുടെ, ലേബര്‍ ക്യാമ്പുകളുടെ അങ്ങനെ ഭീതിപ്പെടുത്തുന്ന വിവരങ്ങള്‍ മാത്രമേ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് എല്ലാവരും കേട്ടിട്ടുള്ളൂ. അത്കൊണ്ടാണ് നോണ്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസം പേടിസ്വപ്നമാകുന്നത്. 


കമ്മ്യൂണിസ്റ്റുകാര്‍ക്കും സോകോള്‍ഡ് ഇടത് സഹയാത്രികര്‍ക്കും ഒരൊറ്റ ലക്ഷ്യമേയുള്ളൂ, അവരുടെ നേതാവ് സര്‍വ്വാധികാരിയാവണം. എന്നിട്ട് അവരുടെ സാങ്കല്പിക ശത്രുക്കളായ ഇതരപാര്‍ട്ടിക്കാര്‍ ഉന്മൂലനം ചെയ്യപ്പെടണം. ടിയാനന്‍‌മെന്‍ സ്ക്വയറില്‍ നിരായുധരായ വിദ്യാര്‍ത്ഥികളെ ചൈനീസ് പട്ടാളം പട്ടാളടാങ്കുകള്‍ കയറ്റി അരച്ചു കൊന്നപ്പോള്‍ ഇവിടെയുള്ള ഇടത് സഹയാത്രികര്‍ കമാ എന്ന് പ്രതികരിച്ചില്ല എന്നതില്‍ നിന്ന് അവരുടെ മനോഭാവം വായിച്ചെടുക്കാം. ഒരു പടി കൂടി കടന്ന് അന്ന് ചൈനീസ് പട്ടാളത്തെയും ഗവണ്മേന്റിനെയും പ്രതിവിപ്ലവത്തെ അടിച്ചമര്‍ത്തി എന്നു പറഞ്ഞ് സ:ഇ.എം.എസ്സ്. ശ്ലാഘിക്കുകയുണ്ടായി. ഇതാണ് ഇടത് പക്ഷം. സര്‍വ്വാധികാരം പാര്‍ട്ടിനേതാവിന് സമാഹരിച്ച് നല്‍കാന്‍ പാടുപെടുന്ന ബൌദ്ധികചാവേറുകളാണ് ഇടത് സഹയാത്രികര്‍. ഇത് അവര്‍ അറിഞ്ഞോ അറിയാതെയോ നിര്‍വ്വഹിക്കുന്ന ദൌത്യമാണ്.

സിദ്ധാന്തത്തിലും വാക്കിലും പ്രവര്‍ത്തിയിലും ജനാധിപത്യവിരുദ്ധരായത്കൊണ്ടാണ് ലോകജനത കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റുകാരെയും നിരാകരിച്ചത്. ചൈനയെയും ക്യൂബയെയും പോലെ ഒന്നുമല്ല ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ , അവര്‍ ജനാധിപത്യത്തിലാണ് പ്രവര്‍ത്തിക്കുന്നത് ജനാധിപത്യം സ്വീകരിച്ചിട്ടുണ്ട്, ബംഗാളും കേരളവും ഭരിച്ച പോലെയാണ് ഇന്ത്യ മൊത്തം കിട്ടിയാലും ഭരിക്കുക എന്ന് ചില ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത് മറ്റൊരു തട്ടിപ്പാണ്. ഇന്ത്യയിലെയും ഇടത് പക്ഷങ്ങള്‍ മാര്‍ക്സിസമാണ് പിന്തുടരുന്നത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന തത്വമാണ് പാര്‍ട്ടിയുടെ ആധാരം. ഇതില്‍ എവിടെയാ‍ണ് ജനാധിപത്യമുള്ളത്? തിരുവായ്ക്കെതിര്‍വാ ഇല്ല എന്നതാണ് പച്ചമലയാളത്തില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന തത്വം എന്നതിന്റെ അര്‍ത്ഥം. 

ഇവിടെയുള്ള ഇടത് സഹയാത്രികര്‍ക്ക് നട്ടെല്ലിന് അല്പം ബലവും ജനാധിപത്യബോധവും ഉണ്ടായിരുന്നെങ്കില്‍ , ഈ ഇടത്പാര്‍ട്ടികളോട് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന പാര്‍ട്ടി പരിപാടി ഉപേക്ഷിക്കാന്‍ പറയുമായിരുന്നു. പാര്‍ട്ടിയിലെ കേന്ദ്രീകൃതജനാധിപത്യം എന്ന ഏറ്റവും മേലെയുള്ള നേതാവില്‍ അധികാരം കേന്ദ്രീകരിക്കുന്ന ഫാസിസ്റ്റ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന തത്വം ഒഴിവാക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ഇനി പറഞ്ഞിട്ടും കാര്യമില്ല. ഇടത്പക്ഷം എന്നാല്‍ സി.പി.ഐ(എം) മാത്രമാണെന്ന് ഇടത് ബുജികള്‍ വിധിയെഴുതിയിട്ടുണ്ട്. സി.പി.എം. നേതാക്കള്‍ക്കാണെങ്കില്‍ ചാരിറ്റബിള്‍ സൊസൈറ്റികളും ട്രസ്റ്റുകളും രൂപീകരിച്ച് ചെറുതും വലുതുമായ അനേകം വ്യവസായ സംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ്. കമ്മ്യൂണിസത്തിന് ഇത്രയേ ഭാവിയുള്ളൂ എന്ന് അവര്‍ കണക്ക് കൂട്ടിവെച്ചിട്ടുണ്ട്. പാര്‍ട്ടി പൊളിഞ്ഞാലും ട്രസ്റ്റുകളും ചാരിറ്റബിള്‍ സൊസൈറ്റികളും അവയുടെ കീഴിലുള്ള ആസ്തികളും അവിടെയുണ്ടാവുമല്ലൊ. 

41 comments:

  1. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനമാണ്. ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഓരോ പൌരനും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനോട് കടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ മഹത്വവും വിലയും മനസ്സിലാകണമെങ്കില്‍ , സ്വാതന്ത്ര്യസമരത്തിനും സ്വാതന്ത്ര്യാനന്തരം സര്‍ക്കാരുണ്ടാക്കുന്നതിനും നേതൃത്വപരമായ പങ്ക് നാഷനല്‍ കോണ്‍ഗ്രസ്സിനല്ലാതെ മറ്റേതെങ്കിലും പ്രസ്ഥാനത്തിന് ആയിരുന്നെങ്കിലോ എന്ന് ആലോചിച്ചുനോക്കണം.

    ReplyDelete
  2. എന്നെ തല്ലണ്ട അമ്മാവാ....ഞാൻ .....

    ReplyDelete
  3. "ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനമാണ് "

    ആഹ ഹാ..

    ReplyDelete
  4. :)
    ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് അത്രക്കും വലിയ ഒരു പ്രസ്ഥാനം ആയിരുന്നോ..ശരിക്കും..ഇന്ത്യ മഹാരാജ്യത്തിലെ എത്ര ശതമാനം പേര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു.. എന്ന് ആലോചിക്കുന്നത് രസകരം ആയിരിക്കും. ബാക്കിയുള്ളവരില്‍ എത്ര പേര്‍ കോണ്ഗ്രസ് എന്നാ സ്വാതന്ത്ര്യ സമര സംഖടനയെ അറിഞ്ഞിരുന്നു എന്നതും ആലോചിക്കേണ്ടത് തന്നെ. അവരില്‍ അത്ര പേര്‍ക്ക് സ്വാതന്ത്ര്യം എന്ന് കുറെ പേര്‍ സംഖടിക്കുന്നതിന്റെ പിന്നിലെ "സ്വാതന്ത്ര്യം " എന്നാ വാക്കിന്റെ അര്‍ത്ഥവും അറിയാമായിരുന്നോ എന്നും ചിന്താ വിഷയം തന്നെ.

    പോട്ടെ , ഇപ്പോള്‍ നമ്മളില്‍ എത്ര പേര്‍ക്ക് സ്വാതന്ത്ര്യം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്തായിരിക്കും എന്നതും രസാവഹം തന്നെ ..

    അങ്ങനെ വരുമ്പോള്‍. മറ്റൊരു വശം , ബ്രിടീഷുകാര്‍ ഇന്ത്യ ഭരിചില്ലായിരുന്നു എങ്കില്‍ കോണ്ഗ്രസ് എന്നാ പ്രസ്ഥാനം ഉണ്ടാകുമായിരുന്നില്ലല്ലോ . അങ്ങനെ വരുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കുമായിരുന്നില്ല എന്നല്ലേ സത്യം ...

    ReplyDelete
  5. സ്വതന്ത്രരാണെന്ന മിഥ്യാബോധത്തില്‍ കഴിയുന്നവരാണു തങ്ങളെ പോലുള്ള പാരംഭാര്യ വാദികളായ മുതലാളിത്ത മനോഭാവമുള്ള കൊണ്ഗ്രെസ്സുകാരില്‍ ഭുരിഭാഗവും. തികഞ്ഞ അടിമകളെ പോലെ ചിന്ധിച്ച് മുതലാളിത്തത്തിനു ഒശാനപടുന്നവര്‍ ജനാതിപത്യ സംരക്ഷകരാണെന്നു അവകാശ പ്പെടുന്നു. എന്ധാണ് കൊണ്ഗ്രസ്സെന്ന  മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനം?
    കുറച്ചു രാഷ്ടിയ മുതലാളി മാര്‍ക്ക് കൊടിസ്വരന്മാരെ ശതകൊടിശ്വരന്‍മാരായും അര പട്ടിണിക്കാരനെ മുഴുപ്പട്ടിണിക്കാരയും മാറ്റാനുള്ള ഒരു നിയമ വ്യവസ്തി ആണോ? ഇന്ത്യന്‍ ജനതയുടെ കോടിക്കണക്കിനു നികുതിപ്പണം കൊള്ളയടിച്ചു കുത്താടുന്ന രാജമാര്‍ക്കും കനിമൊഴിമാര്‍ക്കും മാത്രമാണോ തങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം  അവകാശപ്പെട്ടത്. ഇന്ത്യന്‍ ജനതയുടെ അറിവില്ലായ്മ മുതലെടുത്ത് കൊള്ളക്കര്കും കുട്ടികൊടുപ്പ്‌ കാര്‍ക്കും രാജ്യത്തെ പണയം വച്ച് സ്വന്തം സമരാജ്യം സ്ര്ഷ്ടിക്കുന്നതാണോ താങ്ങള്‍ ഉധേസിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും. മുഡ സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന തങ്ങളെ പോലുള്ളവര്‍ ഓര്‍ത്തിരിക്കുക എല്ലാകാലവും ഏവരയൂം വിഡ്ഢികളാക്കാന്‍ സാധ്യമാലല.

    ReplyDelete
  6. എന്റെ വാസു...

    "അങ്ങനെ വരുമ്പോള്‍. മറ്റൊരു വശം , ബ്രിടീഷുകാര്‍ ഇന്ത്യ ഭരിചില്ലായിരുന്നു എങ്കില്‍ കോണ്ഗ്രസ് എന്നാ പ്രസ്ഥാനം ഉണ്ടാകുമായിരുന്നില്ലല്ലോ . അങ്ങനെ വരുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കുമായിരുന്നില്ല എന്നല്ലേ സത്യം "

    എങ്ങിനെ ഞാൻ ചിരിക്കും എങ്ങിനെ ഞാൻ കരയും....ഒന്നു പറഞ്ഞുതരൂ...

    ReplyDelete
  7. അനൂപിന്റെ ചിന്തകളെ അങ്ങനെ ചിരിച്ചു തള്ളാന്‍ കഴിയുമോ മാഷേ?

    അങ്ങയുടെ വാക്കുകളില്‍ :

    "ജനാധിപത്യവും കോണ്‍ഗ്രസ്സും തമ്മില്‍ ഒരു ബന്ധം എന്താണെന്നു വെച്ചാല്‍, ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെയും , പിന്നീട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന്റെയും നേതൃത്വം കോണ്‍ഗ്രസ്സിന്റെ കൈയില്‍ ആയത്കൊണ്ടാണ് ജനാധിപത്യവും മതേതരത്വവും അടിസ്ഥാനമാക്കിയ ഒരു രാജ്യമായി ഇന്ത്യ മാറിയതും ഇന്നും നിലനില്‍ക്കുന്നതും എന്നതാണ്. കോണ്‍ഗ്രസ്സിന് വേണമായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രം ഭരണക്കുത്തക ലഭിക്കുന്ന ഭരണഘടനയും സര്‍ക്കാരും ഉണ്ടാക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കാര്യമായി എതിര്‍ക്കാന്‍ കെല്പൂള്ള മറ്റൊരു പാര്‍ട്ടിയും സംഘടനയും അന്ന് ഇന്ത്യയില്‍ ഇല്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും അചഞ്ചലമായി വിശ്വസിച്ചു. "

    ഇത് അങ്ങയുടെ വീക്ഷണം. പക്ഷെ അങ്ങ് പറയുന്ന അതെ കാര്യം ഇവിടെ മറ്റൊരു രീതിയിലും അവതരിപ്പിക്കാം. അന്ന് കോണ്‍ഗ്രസ്സിന് ഭീഷണിയായി ഒരു പാര്‍ട്ടിയും ഉണ്ടായിരുന്നില്ല. അങ്ങിനെ ഒന്ന് ഉടനെ ഉണ്ടാവും എന്ന് വിചാരിക്കാന്‍ പോലും പറ്റുമായിരുന്നില്ല. അങ്ങനെ ഉള്ള ഒരു അവസ്ഥയില്‍ ഒരു ഭരണ കുത്തകയെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. മറിച്ചു അങ്ങനെ ഒരു ഭീഷണി ഉണ്ടായിരുന്നുവെങ്കില്‍ ആര്‍ക്കറിയാം, ഈ പാര്‍ട്ടി അതിനു മുതിരില്ലായിരുന്നു എന്ന് കരുതുക വയ്യ...

    ഇനിയും ഉണ്ട് ചിന്തിക്കാന്‍ കാര്യങ്ങള്‍ ഏറെ:

    1. സര്‍വ ജനങ്ങളും കൂടി പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനമാണ് കോണ്ഗ്രസ്. ബഹുഭൂരിപക്ഷത്തിനും സ്വാതന്ത്ര സമരം എന്നാല്‍ കോണ്‍ഗ്രസ്സ് ആയിരുന്നു. ഭരണ തന്ത്രജ്ഞര്‍ ആയിരുന്ന നേതാക്കള്‍... എന്നിട്ടുമെന്തേ, കോണ്‍ഗ്രസ്സ് അടിത്തറ ഇളക്കുമാറ് മറ്റു പാര്‍ട്ടികള്‍ക്ക് ഇവിടെ വേരോട്ടമുണ്ടായി?

    2. മതേതരത്വവും ജനാധിപധ്യവും ഇവിടെ കോണ്‍ഗ്രസ്സിന് കടപ്പെട്ടിരിക്കുന്നു എങ്കില്‍, മതാധിഷ്ടിത പാര്‍ട്ടികള്‍ എങ്ങനെ രൂപം കൊണ്ട്? അപ്പോള്‍ അവിടെ കോണ്‍ഗ്രസ്സിന്റെ പരാജയമല്ലേ കാണിക്കുന്നത്?

    3. ജനാധിപധ്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ്സ് ഭരണം കയ്യാളുന്നത് പൂര്‍ണമായും ജനാധിപധ്യ പരമായ ഒരു തിരഞ്ഞെടുപ്പിലൂടെ മാത്രമാണോ? അങ്ങിനെ പറയാന്‍ മാഷിനു കഴിയുമോ?

    ReplyDelete
  8. മാത്യു വളരെ ഉപരിതലസ്പര്‍ശിയായി സംസാരിച്ചുപോകുന്നു...

    1) സ്വതാന്ത്ര്യം കാംഷിച്ച ഇന്ത്യൻ ജനതയുടെ പോരാട്ടത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച പ്രസ്ഥാനമാണു കോൺഗ്രസ്. സ്വതാന്ത്ര്യം ആഗ്രഹിക്കാതെ ബ്രിട്ടീഷാധിപത്യം കൊതിച്ചവരുടെ സംഘടനകളും ഉണ്ടായിരുന്നു എന്ന സത്യം മറക്കരുത്. ക്വിറ്റ് ഇന്ത്യയെ ഒറ്റുകൊടുത്തവരും, അംബേദ്കർ വാദികളും അക്കൂട്ടത്തിപെടും, ന്യായം എന്തൊക്കെയായാലും. സ്വാതന്ത്ര്യശേഷം പൂർണജനാധിപത്യപരമായ ഒരു ഭരണഘടന വേണം എന്നു വാദിച്ച് നെഹ്രുവും അല്ല നിയന്ത്രിത ജനാധിപത്യം ആണു വേണ്ടത് എന്നു വാദിച്ച ബോസും, പട്ടേലുമാരും പക്ഷേ ബ്രിട്ടീഷ് ഭരണം വേണ്ട എന്നുതന്നെയായിരുന്നു.

    പൂർണജനാധിപത്യം എന്നത് എങ്ങിനെ വേണമെന്ന് തീരുമാനിക്കാനും, അത്തരത്തിലുള്ള ഒരു ഭരണഘടന തയ്യാറാക്കനും കോൺഗ്രസ്സും നെഹ്രുവും നേത്രുത്വം കൊടുത്ത സർക്കാർ ചുമതലയേപിച്ചത് അംബേദ്കർ നയിച്ച സമിതിയേയാണു എന്നത് മനസിലാക്കിയാൽ മത്രം മതി മാത്യു താങ്കളുടെ ഈ ചോദ്യത്തിനു മറുപടി. കാരണം കോൺഗ്രസിനെ മുച്ചൂടും എതിർക്കുന്ന അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന കോൺഗ്രസ് അംഗീകരിക്കുക വഴി എന്താണു കോൺഗ്രസിനു ജനാധിപത്യം എന്ന് അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം കാണിച്ചുതന്നു.

    തികച്ചും ഭരണതന്ത്രജ്ഞരും ബുദ്ധിശാലികളും തന്നെയായിരുന്നു അന്നത്തെ നേതാക്കൾ, എങ്കിലും ജനാധിപത്യം അവർക്കു പാർട്ടിയേക്കാളും വലുതാണു, അത് തന്നെയാണു അന്നും ഇന്നും കോൺഗ്രസിന്റെ ശക്തിയും മഹത്വവും.

    സ്വാതന്ത്ര്യ ശേഷം രാജ്യത്തിന്റെ പുരോഗതിയേക്കുറിച്ചുള്ള മുൻ ഗണനാ ക്രമങ്ങളിൽ എല്ലാവിഭാഗക്കായരെയും സന്തോഷിപ്പിക്കാൻ കഴിയാതെ വരുകയും, സംതൃപ്തി കുറഞ്ഞവർ ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതലിനെ ഉൾക്കൊണ്ട് അവർ മുന്നോട്ട് വച്ച ആശയങ്ങളുമായി വഴി മാറി, അതു ശരിയെന്നു കരുതുന്ന ഒരു ജനതതി പാർട്ടികളായി രൂപം കൊണ്ടു. ഫലത്തിൽ ഇവരെല്ലാം കോൺഗ്രസ്സ് എന്ന വലിയ വൃക്ഷത്തിന്റെ ഭാഗമായിരുന്നവർ തന്നെ. ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ആർക്കും എങ്ങിനെയും സംഘടിക്കാം, സംഘടനകൾ ഉണ്ടാക്കാം. അതാണു കോൺഗ്രസ് പടുത്തുയർത്തിയ ജനാധിപത്യത്തിന്റെ ശക്തി.

    2) മതേതരത്വം എന്നത് മതമില്ലായ്മയല്ല, മറിച്ച് ഏതൊരു പൗരണും അവന്റെ വിശ്വാസത്തിലുള്ള മതവുമായി ജീവിക്കാനും, ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽ മതപരമായി സംഘടിക്കാനുമുള്ള അവകാശമാണു. ഇനി തിരിഞ്ഞു ചെന്നു ചോദ്യം വായിക്കുക.

    ReplyDelete
  9. ഇന്ത്യ വിഭജിക്കുവാൻ കാരണക്കാർ ആരായിരുന്നുവോ ആവോ? പ്രധാനമന്ത്രി പദം ജിന്നയ്ക്ക് കൊടുക്കൂ എന്ന് ഗാന്ധി അപേക്ഷിച്ചിട്ടും ചെവി കൊള്ളാതിരുന്ന ആളാണു ജനാധിപത്യത്തിനു നിന്നത് പോലും... ലേഡി മൌണ്ട്ബാറ്റണിനു എഴുതിയ എഴുത്തുകൾ മാത്രം മതിയല്ലോ കോൺഗ്രസ്സിന്റെ അന്നത്തെ തലവന്റെ തനി നിറം മനസ്സിലാക്കുവാൻ!!!!

    അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികളുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണു 1947 മുതൽ ബ്രിട്ടീഷ് രാജാവിന്റെ കീഴിൽ മുട്ട് മടക്കി തന്നെയിരുന്ന നെഹ്രുവിന്റെ ഇന്ത്യ 1950ലെങ്കിലും പൂർണ സ്വാതന്ത്ര്യം ആയത്. കോൺഗ്രസ്സ് ഇന്ത്യയ്ക്ക് പൂർണ സ്വാതന്ത്ര്യമൊന്നും നേടി തന്നിരുന്നില്ല എന്ന് 1947-50 വരെയുള്ള ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. എന്നിട്ടും എന്തിനു ചരിത്ര നുണയുമായി കറങ്ങുന്നത്?

    രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സാമ്പത്തികമായി തകർന്ന ബ്രിട്ടന്റെ കയ്യിൽ നിന്ന് അമേരിക്ക ഏഷ്യയെ തട്ടി എടുക്കുമെന്ന ഭയത്താൽ എല്ലാവർക്കും സ്വാതന്ത്ര്യം കൊടുത്തതിൽ ഇന്ത്യയും പെട്ടു എന്നേയുള്ളൂ. ഇല്ലായിരുന്നുവെങ്കിൽ 1947ലും നിയന്ത്രിത സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നോ?

    ഇന്ത്യ വിഭജനം എന്ന മഹാ വിപത്തിനു കളമൊരുക്കിയ നെഹ്രുവിനും കൂട്ടർക്കും ചരിത്രം ഒരിക്കലും മാപ്പ് നൽകില്ല!!

    പിന്നെ നാട്ടു രാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുവാൻ നെഹ്രു ടീമിന്റെ ജനാധിപത്യവും കൂടി ഒന്ന് ഓർക്കുന്നത് നല്ലതാണു! കൂടെ ഇന്തിരാ കോൺഗ്രസ്സിന്റെ സെൽ ഭരണവും!!!

    ഏത് പാർട്ടിയുണ്ട് ഇന്ന് ഇന്ത്യയിൽ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നതായിട്ട്?

    ReplyDelete
  10. മാഷേ, രാത്രി വൈകി വന്നു പ്ലസില്‍ കയറിയപ്പോള്‍ ആദ്യം കണ്ടത് എന്റെ സുഹൃത്ത് മാത്യുവിന്റെ കമന്റും മാഷിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്കും ഒക്കെയാണ്. എല്ലാം വായിച്ചു നോക്കിയപ്പോള്‍ കമന്റു വൈകി . മാഷിന്റെ മറുപടിയിലെ മൂന്നാമത്തെ പാരയില്‍ പറയുന്നതും എന്റെ ആദ്യത്തെ കമന്റും തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട് എന്നാണ് എനിയ്ക്ക് തോന്നിയ ആദ്യത്തെ കാര്യം.

    അങ്ങ് അവിടെ പറയുന്നു "ജനാധിപത്യം എന്നത് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെയോ മോഡിയുടെയോ അല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. ജനങ്ങളുടേതാണ് ജനാധിപത്യം. ഇന്ത്യയില്‍ ജനാധിപത്യസമ്പ്രദായം ഉള്ളത്കൊണ്ട് കോണ്‍ഗ്രസ്സ്, ബിജെ.പി. അങ്ങനെ അനേകം പാര്‍ട്ടികള്‍ നിലനില്‍ക്കുന്നു. ഓരോ പാര്‍ട്ടിക്കും അണികളോ അല്ലെങ്കില്‍ വോട്ട് ചെയ്യുന്നവരോ ഉള്ളത്കൊണ്ടാണ് ആ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന കാലത്തോളം ആ പാര്‍ട്ടികള്‍ ഒക്കെ നിലനില്‍ക്കുകയും ചെയ്യും. ആളുകള്‍ വോട്ട് ചെയ്യുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സോ നരേന്ദ്രമോഡിയോ രാഷ്ട്രീയത്തില്‍ ഉണ്ടാകുമായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഭൂരിപക്ഷം ജനപ്രതിനിധികളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ സര്‍ക്കാര്‍ നിലനില്‍ക്കുകയുള്ളൂ. ആ ഭൂരിപക്ഷ വിധിയെ അംഗീകരിക്കുക എന്നതാണ് ജനാധിപത്യമര്യാദയും സംസ്കാരവും."

    ജനങ്ങള്‍ വോട്ടു ചെയ്യുന്നത് കൊണ്ടാണ് പാര്‍ട്ടികളും നേതാക്കന്മാരും നിലനില്‍ക്കുന്നതെന്ന് പറയുന്ന അങ്ങ് എന്ത് കൊണ്ടാണ് ഈ സൌജന്യം ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് കൊടുക്കാത്തത്. ഇതേ ജനാധിപത്യത്തെ അംഗീകരിച്ചു കൊണ്ട് മാത്രമേ ഇടതു പക്ഷത്തിനു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ എന്നാണു എന്റെ പക്ഷം. അതിനു പകരം മാഷ്‌ സ്വാതന്ത്ര്യ സമര കാലത്തെ കൊണ്ഗ്രസ്സിനെ മുന്നില്‍ വെച്ചും അക്കാലം മനസ്സില്‍ വെച്ചും സംസാരിയ്ക്കുന്നു. ആ കൊണ്ഗ്രസ്സിനെയും ഇന്നത്തെ കൊണ്ഗ്രസ്സിനെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ മാഷും തുനിയുമെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ അങ്ങ് വര്‍ത്തമാന കാല കൊണ്ഗ്രസ്സിനെ പറ്റി നിശബ്ദനായിരിയ്ക്കുന്നു. എന്നിട്ട് ജനാധിപത്യ വിരുദ്ധതയെ പറ്റി സംസാരിയ്ക്കുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതകളെ പറ്റി സംസാരിയ്ക്കുന്നു.

    അടിയന്തിരാവസ്ഥയെ കുറിച്ച് കേട്ടും വായിച്ചും വളര്‍ന്നതാണ് എന്റെ തലമുറ. അങ്ങനെ ബുദ്ധി ഉറച്ച ഒരു തലമുറയ്ക്ക് ഇന്ത്യയിലെ ഏറ്റവും ജനാധിപത്യ വിരുദ്ധര്‍ എന്ന അനുഭവം ഉണ്ടാക്കി കൊടുത്തത് ഇന്ദിരാ ഗാന്ധിയും , സഞ്ജയ്‌ ഗാന്ധിയും, കരുണാകരനും, സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും ഒക്കെ അടങ്ങുന്ന കോണ്ഗ്രസ് തന്നെ . അങ്ങയുടെ കമന്ടിലെങ്ങും അവരെ കുറിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാത്തതു എന്തെ. പിന്നെ ഞാന്‍ പറഞ്ഞ പോലെ ബി ജെ പി യുടെ ഉദയവും അദ്വാനി - മോഡി മാരുടെ അവതാരങ്ങളും. ഇവരൊക്കെ ഉള്ള ഇന്ത്യയില്‍ നിന്നാണ് ഒരു മിത്ത് മാത്രം എന്ന് മാഷ്‌ തന്നെ പറയുന്ന ഇടതു പക്ഷത്തിന്റെ ജനാധിപത്യ വിരുദ്ധതയെ കുറിച്ച് എങ്ങു സംസാരിയ്ക്കുന്നത്. മറ്റു രാജ്യങ്ങളിലെ അവസ്ഥ വെച്ച് ഇന്ത്യയിലെ ഇടതു പക്ഷത്തിനു ഇവിടെ പ്രവര്‍ത്തിയ്ക്കാന്‍ കഴിയില്ല എന്ന് അവര്‍ക്ക് ബോധ്യമാകുന്നതിന്റെ ഫലങ്ങള്‍ അവരുടെ മാറുന്ന നയങ്ങളില്‍ നമ്മള്‍ കാണുകയല്ലേ മാഷേ. ഉദാഹരണമായി മത വിശ്വാസവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളെയും കുറിച്ചുള്ള മാറി വരുന്ന നയങ്ങള്‍.

    "ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനമാണ്."
    "കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെങ്കില്‍ സ്വാതന്ത്ര്യലബ്ധി എന്നത് രക്തരൂക്ഷിതമായൊരു വിപ്ലവമാകുമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയോട് വിധേയത്വമില്ല്ലാത്ത മുഴുവന്‍ പേരും ശവമായിട്ടുണ്ടാവും"
    ഇത്തരം ഡിക്ലരേറ്റീവ് statements നെ കുറിച്ച് എനിയ്ക്ക് ഒന്നും പറയാനുമില്ല .

    ReplyDelete
  11. ഇടതു പാര്‍ട്ടികള്‍ ഇന്നും നമുക്ക് സ്വാതന്ത്ര്യം കിട്ടിയതായി അംഗീകരിച്ചിട്ടില്ല, അതിന്‍റെ ചില അഭിപ്രായ പ്രകടനങ്ങള്‍ നമുക്ക് ഇവിടെയും വായിക്കാന്‍ സാധിക്കും. (ഇതൊരു വിഭ്രാന്തിയാണ്, ചിലര്ക്കൊരനുഭൂതിയുമ്) സി പി എമ്മിന്‍ എന്ന ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിക്കുന്നുവോ അന്നായിരിക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുക, അന്ന് തന്നെയായിരിക്കും ഇന്ത്യന്‍ ജനത അടിമകളാകുന്നതും. അതായത് എന്ന സി പി എമ്മിന്‍ ചരിത്രപരമായ വിഡ്ഢിത്തം സംഭാവിക്കാതിരിക്കുന്നോ അന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിക്കും, സി പി എമ്മുകാര്‍ വിഡ്ഢികളായി തുടരുന്നിടത്തോളം കാലം നമുക്ക് സ്വാതന്ത്ര്യം ലഭിക്കില്ല എന്ന സാരം.

    എത്ര പേര്‍ കോണ്ഗ്രസ്സില്‍ അംഗങ്ങളായിരുന്നു, എത്ര പേര്‍ക്ക് സ്വാതന്ത്ര്യം എന്നാ വാക്കിന്‍റെ അര്‍ത്ഥം അറിയാമായിരുന്നു എന്നാ അന്വഷനമോക്കെ ചിലര്‍ക്ക് രസകരമാകുന്നത് ഇന്നിന്‍റെ ഭൂമികയില്‍ നിന്ന് ചിന്തിക്കുമ്പോള്‍ തെറ്റ് പറയാന്‍ കഴിയില്ല. അതായത് എത്ര പേര്‍ സി പി എം കരുണ്ട് എന്ന നോക്കി ആടും കോഴിയും പങ്കുവെക്കുന്ന ഇടതുപാര്‍ട്ടികള്‍ ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉള്ള നാട്ടുകാരാകുമ്പോള്‍ (സ്വാതന്ത്ര്യം, സ്വാതന്ത്ര്യ സമരം ഇന്ത്യയെ ഒറ്റു കൊടുത്തവര്‍ക്കും കോന്ഗ്രസ്സുകാര്‍ക്കും മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും എന്ന വിവേജനമുണ്ടായിരുന്നില്ല ഇന്ത്യന്‍ ജനതക്കുവെണ്ടിയായിരുന്നു)

    കോണ്ഗ്രസ്സിന്റെ അടിത്തറ ഇളകുമാര്‍ മറ്റു പാര്‍ട്ടികള്‍ ഇവിടെ വരാന്‍ കാരണം ഇന്ത്യ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല എന്നത് തന്നെയാന്‍ ഒന്നാമത്തെ കാരണം എന്ന തോന്നുന്നു. മറ്റൊന്ന എതൊരു പ്രസ്ഥാനത്തിനും സ്ഥിരമായ നിലനില്‍പ്പില്ല എന്നത് ലോകം നമുക്ക് തരുന്ന അനുഭവമാണ്, മറ്റു ചിലപ്പോള്‍ കയറ്റവും ഇറക്കവും.

    ReplyDelete
  12. ഇന്ത്യക്ക് ആരെങ്കിലും കൊടുത്ത മഹാ ദാനമാണോ മതേതരത്വം ? പുതിയ അറിവുകള്‍ മണ്ടത്തരങ്ങളില്‍ കൂടി എഴുന്നള്ളിക്കുന്നത് ഇവിടെ ഒരു ശീലമായി മാറുകയാണ് . ആര്‍ക്കെങ്കിലും ഒരു നൂറു കോടി ആളുകള്‍ക്ക് മതേതരത്വം , ജനാതിപത്യം ,ഇവയെല്ലാം ദാനം കൊടുക്കാന്‍ കഴിയുമോ ? ഇടതു പക്ഷത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ . ഇവിടെ കൊണ്ഗ്രെസ്സ് എന്നാ പാര്‍ട്ടി കൊണ്ട് നടക്കുന്ന ജനാതിപത്യം എന്താണ് എന്ന് അഞ്ചരക്കണ്ടി സര്‍ പറയണം ആദ്യം . ഒരു അങ്ങത്തെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പോലും ജനാതിപത്യം നോക്കാത്ത പാര്‍ട്ടിയെ ഒരു ഉളുപ്പുമില്ലാതെ ഇപ്പോഴും പൊക്കി കൊണ്ട് നടക്കുന്നത് എന്തിനാണ് ? അവിടെ നെഹ്‌റു കുടുംബത്തിലെ പ്രസവം നിന്നാല്‍ എന്താകും അവസ്ഥ (കടപ്പാട് : വി കെ എന്‍ ) .അതിനപ്പുറത്ത് എന്ത് തരം ജനതിപത്യമാണ് അവര്‍ പുലര്‍ത്തുന്നത് ? എല്ലാ സംസ്ഥാനത്ത് നിന്നും ഒരു ലീഡര്‍ ടീം ഒരു ലിസ്റ്റും കൊണ്ട് പോയി മേഡത്തെ കണ്ടു സ്ഥാനം ഒറപ്പിക്കുനതാണോ താങ്കള്‍ പറയുന്ന ജനാതിപത്യം ? അതോ വര്‍ഷം 60 കഴിഞ്ഞിട്ടും ഒരു മഹാ രാജ്യത്തെ ജനത ഇന്നും വോട്ടു ചെയ്യുക എന്നാ ഒറ്റ ജനതിപത്യത്തില്‍ മാത്രം പങ്കെടുക്കുന്നതോ ? മറ്റുള്ള പാര്‍ട്ടികള്‍ക്ക് അധികാരം കിട്ടിയാല്‍ എന്താകും എന്ന് ഒരു അര്‍ത്ഥ സങ്കക്കിടയില്ലാതെ പറയാന്‍ മാത്രം ബോഷതരം നല്ലതാണോ ? ഓരോ രാജ്യത്തെ അവസ്ഥയും വ്യത്യസ്തമാണ് , നയങ്ങളും ,ജീവിതവും . അപ്പോള്‍ ഇടതു പക്ഷം എന്നാ മഹാ അപരതികള്‍ ലോകത്തെ അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ള ആളുകളാണ് എന്നത് എന്താണ് സര്‍ അര്‍ത്ഥമാക്കുന്നത് . ഇടതു പക്ഷം ഉള്ളത് കൊണ്ടാണല്ലോ ലോകത്ത് ഇപ്പോഴും പട്ടിണിയും , അരാജകത്വവും കിടന്നു കവടിയെടുതടുന്നത് അല്ലെ ? ഇന്ത്യയില്‍ ഇടതു പക്ഷം ഉള്ളത് കൊണ്ടാണല്ലോ ഇ രാജ്യത്തിന്‍റെ അവസ്ഥ ഇമ്മാതിരി ചവിട്ടി കൂട്ടിയ പപ്പടം പോലെ ആയതു . രാഷ്ട്രീയത്തെ വ്യബിച്ചരിക്കുന്നവ്ര്‍ ഏതു തരം ചരിത്രം കിടന്നു വിളമ്പിയാലും , അതെല്ലാം ചാരിത്ര്യ പ്രസംഗം പോലെ ആരോച്ചകമാകും . . ഇടതു പക്ഷത്തെ തെറി വിളിക്കുന്നവര്‍ , അവര്‍ ഒട്ടും ഇല്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് ജനാതിപത്യ ജീവിതം നേരിട്ട് കാണണം . അപ്പോഴറിയാം സാറന്മാര്‍ പറഞ്ഞ കൊണ്ഗ്രെസ്സ് , വര്‍ഗീയ ലോകത്തിന്റെ സ്വര്‍ഗീയ ലോകം . ഇവിടെ കേരളത്തിലെ "ഇടതു " സുഗലോലുപതയില്‍ ഇരുന്നു ഗീര്‍വാണം അടിക്കരുത് .

    ReplyDelete
  13. പ്രിയ സരസ്സന്‍

    സൗകര്യം പോലെ താങ്കളുടെ കപ്പാസിറ്റി അനുസരിച്ച് ചെയ്യാം.. ! ഹ ഹ !
    ഒരേ സമയം ചിരിക്കാനും കരയാനും പറ്റിയ സംഭവമാണ് .. "കാര്യം " പിടി കിട്ടിയില്ലെങ്കില്‍ : വിട്ടു കള ..പിടി കിട്ടിയവര്‍ സംഗതി മനസ്സിലാക്കിക്കാനും എന്ന് കരുതുന്നു ..ഇതൊന്നും വിശദീകരിച്ചു തരാന്‍ ടൈം ഇല്ല ...

    ReplyDelete
  14. നമ്മള്‍ പൊതുവേ കാപട്യം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ ആണ് .. ലളിതമായ സത്യം കണ്‍ മുന്നില്‍ ഉണ്ടായിട്ടും നമ്മള്‍ കണ്ടില്ല എന്നൊക്കെ നടിക്കും !!

    ഇന്ത്യക്ക് സ്വാതന്ത്ര്യം തന്നത് ബ്രിട്ടീഷുകാര്‍ ആണല്ലോ .!! ( സംശയം എന്താ ? അങ്ങനെയാണ് നമ്മള്‍ പഠിച്ചിരിക്കുന്നത് ) .വെറും ഭരണാനുമതി മാത്രമല്ല വ്യക്തി സ്വാതത്ര്യം, പൌര സ്വാതത്ര്യം അങ്ങനെ പല മോഡേണ്‍ സംഭവങ്ങളും സായിപ്പ് തന്നെ പരിചയപ്പെടുത്തി തന്നതാണ് . .അകെ മൊത്തം സായിപ്പ് തന്ന സ്വാതത്ര്യ സമ്മാന പ്പൊതിയിലെ ഭരണ സ്വാതത്ര്യം അക്കാലത്തെ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്ഗ്രസ് തരപ്പെടുത്തി . മറ്റുള്ള ഇനം സ്വാതത്ര്യം ഏതാണ്ട് ബ്രിട്ടീഷുകാര്‍ തന്ന പോലെ ഉള്ള അവസ്ഥയില്‍ തന്നെ സാധാരണക്കാരും അമ്പതുകള്‍ക്ക് ശേഷം അനുഭവിച്ചു പോന്നിരുന്നു .. അതിനായി സായിപ്പിന്റെ നിയമ പുസ്തകം തന്നെ ഇവിടെ ആധാരമാക്കി . അങ്ങനെ സംഘടിക്കാനും , ശബ്ദം ഉയര്‍ത്താനും ഒക്കെ പൌര സ്വാതത്ര്യം എന്ന ആശയം സായിപ്പ് തന്നേച്ചു പോയി ..

    പിന്നെ ഇപ്പൊ വന്നു വന്നു ഭരണ സ്വാതത്ര്യം കൈമാറ്റം ചെയ്തു കിട്ടിയവര്‍ പഴയ കാല ആജ പാര്‍ട്ട് ജീവിതം സ്വപ്നം കണ്ടു വ്യക്തിയുടെ പൌര സ്വാതത്ര്യത്തെ ഒതുക്കാന്‍ തുടങ്ങുന്ന ചടങ്ങുകള്‍ ആരംഭിച്ചു ..അപ്പോള്‍ സ്വാതത്ര്യം കിട്ടിയിട്ടും പലരും ഒരു പോലെ സ്വതന്ത്രര്‍ അല്ല എന്നൊക്കെ വന്നു . അല്ലെങ്കില്‍ ചിലര്‍ ചിലരെക്കാള്‍ കൂടുതല്‍ സ്വതന്ത്രം എന്നൊക്കെ ! അങ്ങനെയുണ്ടോ ..ഒരു സ്വാതന്ത്ര്യം !!

    സായിപ്പു വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് ആര് സ്വാതന്ത്ര്യം തരാന്‍ ..? ഇപ്പോഴും കുറെ രാജാക്കന്മാരും അവരുടെ അടിമകളായ ആഞ്ഞാനുവര്തികളും , ഉപജാപക സംഖങ്ങളും , പരാദ ജീവികളും കാണുമായിരിക്കും..അടിമകളുടെ സമൂഹം എങ്ങനെ സ്വതത്രമാകും ..? അവരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ഉണ്ടാകുമായിരുന്നില്ലല്ലോ , കാരണം "വിദേശിയെ " പുറത്താക്കുക എന്നതാണല്ലോ ലക്‌ഷ്യം .. അതോ സ്വാതന്ത്ര്യം എന്ന ആശയം സമൂഹത്തില്‍ സ്വാംശീകരിക്കുക എന്നതായിരുന്നോ ..?

    ആദ്യം പറഞ്ഞ കാര്യത്തില്‍ കോണ്ഗ്രസ് എന്തോക്കെയെ ചെയ്തു .. രണ്ടാമത് പറഞ്ഞ കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്തില്ല ..അങ്ങനെ വിദേശി പുറത്തു പോയി . എന്നാല്‍ പൌര /വ്യക്തി തലത്തിലെ യഥാര്തമാം സ്വാതത്ര്യം സായിപ്പിനേക്കാള്‍ മുന്‍പുള്ള കാലത്തെ അവസ്ഥയിലേക്ക് പിറകോട്ടു യാത്ര തുടരുന്നു ..

    സ്വാതന്ത്ര്യം എന്നാല്‍ പലരും തെറ്റായി കരുതുന്ന പോലെ കുന്നും മലയും പുഴയും അടങ്ങുന്ന നിര്‍ജീവമായ ഒരു ഭൂമി ശാസ്ത്രത്തിന്റെ അവസ്ഥയല്ല , മറിച്ചു അവിടെ ജീവിക്കുന്ന ഓരോ വ്യക്തിയും മാനസികമായും ശാരീരികമായും അനുഭവിക്കേണ്ട ഒരു അവസ്ഥ വിശേഷമാണ് .. അത് നില നില്ക്കുന്നുണ്ടോ ..അതിന്റെ ഗുണം ( ക്വാളിറ്റി ) എത്ര കണ്ടു ഉണ്ട് , അതിന്റെ പുരോഗമനം ഉര്‍ധ്വ മുഖമാണോ .അതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്ത് ചെയ്യുന്നു . എന്ത് വില കൊടുക്കുന്നു എന്നതാണ് ചോദ്യം ..അധികാര കേന്ദ്രങ്ങള്‍ സ്വാതത്ര്യതിന്റെ വിപരീത പടങ്ങള്‍ ആകുന്നു എന്ന് ത്രിച്ചരിയെണ്ടാതുണ്ട് . അധികാരത്തിന്റെ കൈമാറ്റമല്ല സ്വാതത്ര്യമായി ആഖോഷിക്കപ്പെടെണ്ടത് , മറിച്ചു അധികാരത്തില്‍ നിന്നുള്ള വിടുതലാണ് സ്വാതത്ര്യം !

    ReplyDelete
  15. “ഭൂരിപക്ഷം ജനപ്രതിനിധികളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ സര്‍ക്കാര്‍ നിലനില്‍ക്കുകയുള്ളൂ.”

    തെറ്റ്..പൊട്ടത്തെറ്റ്! ആകെ വോട്ട് ചെയ്യുന്നവര്‍ 50 ശതമാനം, അതിന്റെ 50 ശതമാനം പേരുടെ വോട്ടുണ്ടെങ്കില്‍ ആര്‍ക്കും ഭരിക്കാം. ബാക്കി 75% പേര്‍ ഭരണക്കാര്‍ക്ക് വോട്ട് ചെയ്തിട്ടില്ലെന്നോര്‍ക്കണം. ചുരുക്കത്തില്‍ ഇരുപതോ ഇരുപത്തഞ്ചോ ശതമാനം പേരുടെ സര്‍ക്കാര്‍ ബാക്കി മുക്കാല്‍ പങ്കിനെയും ഭരിക്കുകയാണ്. ഇതിലെവിടെ ഭൂരിപക്ഷം....???

    ReplyDelete
  16. ഇടതുപക്ഷം മിഥ്യയല്ല, അത് യാത്ഥാർത്ഥ്യം തന്നെയാണ് എന്നല്ല, ഇൻഡ്യൻ രാഷ്ട്രീയത്തിലെ ഒരേയൊരു യാത്ഥാർഥ്യം ഇടതുപക്ഷ കക്ഷികളാണ്.

    എന്തെന്നാൽ ഇൻഡ്യയിൽ ഇടതുപക്ഷ പാർട്ടികളല്ലാത്ത പാർട്ടികൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. ജനപ്രാതിനിധ്യനിയമത്തിലെ ഒരു ഭേദഗതി - രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്നത് - പാർട്ടി ഭരണഘടനയിൽ സോഷ്യലിസത്തോടു കൂറുപുലർത്താത്ത പാർട്ടികൾക്ക് രജിസ്ട്രേഷൻ നൽകുന്നത് തടയുന്നു. സോഷ്യലിസത്തോട് കൂറുപുലർത്തുന്ന പാർട്ടി എന്നാൽ ഇടതുപക്ഷ പാർട്ടി എന്നർഥം. അതായത് ഇൻഡ്യയിലെ എല്ലാ പാർട്ടികളും ഇടതുപക്ഷ പാർട്ടികളാണ് - മാവോയിസ്റ്റുകളിൽ തുടങ്ങി സി.പി.എം, ഐ, മാണി-പിള്ള കേരളാ കോൺഗ്രസ്സുകൾ, ബി.ജെ.പി തുടങ്ങി താക്കറേമാരുടെ ഗുണ്ടാ സേനകൾ വരെ ഇടതുപക്ഷ പാർട്ടികളാണ്.

    സർക്കാർ നിഷ്കർഷിക്കുന്ന ഐഡിയോളജി അനുസരിച്ചേ പാർട്ടികൾ പ്രവർത്തിക്കാവൂ എന്ന നിയമം പുസ്തകത്തിൽ എഴുതിച്ചേർത്തിട്ടാണ് നാം ജനാധിപത്യത്തെക്കുറിച്ചെല്ലാം ഘോരഘോരം പ്രസംഗിക്കുന്നത്!

    ReplyDelete
  17. ജനാധിപത്യവും സ്വാതന്ത്ര്യവും രണ്ടു വ്യത്യസ്ഥമായ കാര്യങ്ങളാണെന്ന് പലർക്കും അറിയില്ല. ബഹുഭൂരിപക്ഷവും ജനാധിപത്യം എന്നാൽ സ്വാതന്ത്ര്യമാണെന്ന് ധരിച്ചിരിക്കുന്നു. ബെഞ്ജമിൻ ഫ്രാങ്ക്ലിന്റെ വാക്കുകൾ മറക്കാതിരിക്കുക:
    Democracy is two wolves and a lamb voting on what to have for lunch. Liberty is a well-armed lamb contesting the vote.

    ReplyDelete
  18. In politics, Left, left-wing and leftist generally refer to support for social change to create a more egalitarian society.[1][2][3][4] They usually involve a concern for those in society who are disadvantaged relatively to others and an assumption that there are unjustified inequalities (which right-wing politics view as natural or traditional) that should be reduced or abolished.[3] The terms Left and Right were coined during the French Revolution, referring to the seating arrangement in the Estates General; those who sat on the left generally supported the radical changes of the revolution, including the creation of a republic and secularization.[5] Use of the term "Left" became more prominent after the restoration of the French monarchy in 1815 when it was applied to the "Independents".[6] The term was then applied to a number of revolutionary movements, especially socialism, anarchism[7] and communism as well as more reformist movements like left-wing nationalism, green social democracy and social liberalism.[8][9]
    മലയാളം ടൈപ്പ് ചെയ്യാന്‍ മടിയായതിനാല്‍ മുകളില്‍ Wikepedia കോപ്പി ചെയ്തിരിക്കുന്നു.

    എന്തിനാണ് സുഹൃത്തേ കണ്ണടച്ചിരുട്ടാക്കുന്നത് ?
    സത്യത്തില്‍ എന്തായിരുന്നു സ്വാതന്ത്ര്യസമരം ?
    ഒരു ദിവസം ആരൊക്കെയോ ചേര്‍ന്ന് Congress എന്ന മഹത്തായ പാര്‍ട്ടി രൂപീകരിച്ച് പെട്ടെന്ന് ഉണ്ടാക്കിയെടുത്ത ഒന്നാണോ സ്വാതന്ത്ര്യസമരവും സ്വാതന്ത്ര്യവും ?

    നമ്മുക്ക് സ്വാന്തന്ത്ര്യം കിട്ടുന്നതിനു ഒരു പാട് മുന്‍പേ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്നതാണ്‌ അസമത്വത്തിനെതിരെ, അസ്വതാന്ത്ര്യത്തിനെതിരെ, അടിമത്തത്തിനെതിരെ പ്രക്ഷോഭങ്ങള്‍ .....അങ്ങനെ മാറ്റം ചിന്തിച്ചവരെ പൊതുവേ വിളിച്ച പേരാണ് 'ഇടതുപക്ഷം' . ജനത്തിനു വേണ്ടി പോരുതിയവര്‍ ....
    ശരിക്ക് വേണ്ടി മരിച്ചവര്‍...
    വിപ്ലവങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്വാതന്ത്ര്യ പ്രസ്ഥാനം വളര്‍ന്നത്‌ ....French വിപ്ലവത്തിന്റെ, Russian വിപ്ലവത്തിന്റെ ഒക്കെ ബാക്കിപത്രമാണ് പിന്നീടുണ്ടായ എല്ലാ സ്വാതന്ത്ര്യ സമരങ്ങളും, അവയുടെ വിജയങ്ങളും ...(മാറ്റത്തിന്റെ കാറ്റു വീശി Britainഇല്‍ Labour പാര്‍ട്ടി ഭരണത്തിലെത്തി. അവരുടെ പുരോഗമന പരമായ തീരുമാനം കൂടിയായിരുന്നു സാമന്തരാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം). അങ്ങനെ നോക്കുമ്പോള്‍ Indian National Congress ഇടതുപക്ഷത്തിന്റെ ഉപോല്‍പ്പന്നം മാത്രം . അതുകൊണ്ടാണ് നെഹ്രുവിനു Russiaയോട് പ്രത്യേക മമത ഉണ്ടായത് . പിന്നീടു ഭരണത്തിന്റെ അപ്പക്കഷണം തിന്നിരുന്നവരും ജന്മിമാരും എല്ലാം അഭയകേന്ദ്രമായി Congressനെ കണ്ടു. അതോടെ Congressന്റെ നാശവും ആരംഭിച്ചു.

    അല്ലാതെ എല്ലാം Congressകാര്‍ തന്ന വരദാനം എന്നൊക്കെ പറയുമ്പോള്‍ ചരിത്രം അവസരത്തിനൊത്ത് മറച്ചു വെക്കാന്‍ കഴിയും എന്ന് കരുതരുത്

    ReplyDelete
  19. മേൽക്കോയ്മക്കാരെന്നു ഭാവമുള്ള നേതാക്കന്മാർ ഭരിക്കുന്ന എല്ലാ രാഷ്ട്രീയസംഘടനകളുടേയും ഇന്നത്തെ നീക്കങ്ങൾ, പുരാണം പോലെ ഭവിക്കുന്നു എന്നത് ഒരു പരമാർത്ഥം. അനതിവിദൂരമായ ഒരു കാലഘട്ടത്തിനുള്ളിൽ കുരുക്ഷേത്രത്തിലെപ്പോലെ ഒരു ജനകീയവിപ്ലവം സംജാതമായിവരും. അത് റ്റിയാനൻമെൻസ്ക്വയറോ, റഷ്യനോ ഫ്രഞ്ചോ ഒക്കെപ്പോലെയാകാം, ഇന്നത്തെ ‘സാങ്കേതികത’യിൽ... അതായത്, ജനായത്തഭരണത്തിലെ ‘സ്വാതന്ത്ര്യം കൂടിപ്പോയി’എന്നും ‘നിയമം 75 ശതമാനം ജനത്തിന് അപ്രാപ്യമാണെന്നും അനുഭവത്തിൽ അറിയുന്ന നാളുകളിൽ...ആ പന്ഥാവിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു നമ്മുടെ മഹാരാജ്യം.

    ReplyDelete
  20. >>>>>ഇടത്പക്ഷം എന്ന് വെച്ചാല്‍ എന്തോ മഹത്തായ ഒരു സംഭവമാണെന്ന് ചില വ്യാജബുദ്ധിജീവികള്‍ ഇവിടെ സ്ഥാപിച്ചുവെച്ചിട്ടുണ്ട്. <<<<

    സുകുമാരന്‍,

    ഇടത്പക്ഷം എന്ന് വെച്ചാല്‍ മഹത്തായ ഒരു സംഭവം തന്നെയാണ്. കാരണം അത് സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്നു. സോഷ്യലിസമാണ്, സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഉള്ള ഏറ്റവും  നല്ല തത്വ സംഹിത. അതുകൊണ്ടാണ്, താങ്കളിപ്പോള്‍ കൊട്ടിപ്പാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുപക്ഷ ആശയങ്ങളുടെ അടിസ്ഥാനമായ സോഷ്യലിസം  അതിന്റെ നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. നെഹ്രുവും ഇന്‍ഡിരയും സോഷ്യലിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ്‌ ശക്തമായ പൊതു മേഖലക്കു വേണ്ടി അവര്‍ നിലകൊണ്ടാത്. ബാങ്ക് ദേശസാല്‍ക്കരണം നടത്തിയ ഇന്ദിരാ ഗാന്ധി അതിന്റെ ശക്തയായ വക്തവുമായിരുന്നു.

    ജനാധിപത്യവും മതേതരത്വവും മാത്രമല്ല ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനങ്ങള്‍. അതില്‍ സോഷ്യലിസം കൂടി ഉള്‍പ്പെടും.

    ഇടതു പക്ഷം എന്നു കേള്‍ക്കുമ്പോഴേക്കും താങ്കള്‍ക്ക് ഹാലിളകുക സ്വാഭാവികമാണ്.

    ReplyDelete
    Replies
    1. ഇടത്പക്ഷം എന്നാല്‍ മാര്‍ക്സിസം അംഗീകരിക്കുന്ന വിപ്ലവപാര്‍ട്ടികളാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പരസ്പരം ശത്രുതയോടെ വര്‍ത്തിക്കുന്ന കുറെ ഗ്രൂപ്പുകളും പാര്‍ട്ടികളും മാര്‍ക്സിസം അംഗീകരിക്കുന്നതായിട്ട് ഇന്ത്യയില്‍ തന്നെയുണ്ട്. അത്കൊണ്ടാണ് ഒരാള്‍ക്ക് ഒരിക്കലും ഇടത്പക്ഷക്കാരനോ ഇടത്പക്ഷസഹയാത്രികാനാവാനോ ആകാന്‍ കഴിയില്ല എന്ന് ഞാന്‍ പറയുന്നത്. അതായത് ഒന്നുകില്‍ മാര്‍ക്സിസ്റ്റുകാരനാകാം അല്ലെങ്കില്‍ മാവോയിസ്റ്റോ സി.പി.ഐ.യോ നക്സലിസ്റ്റോ എന്തോ ആകാം. ഇടത്പക്ഷം എന്നത് മിഥ്യയോ തട്ടിപ്പോ ആണെന്ന് ഞാന്‍ പറയുന്നതിന്റെ കാരണം ഇതാണ്.

      പിന്നെ, സോഷ്യലിസത്തിന്റെ കാര്യം. സാമൂഹ്യനീതി എന്നൊക്കെ പറയാനും പ്രസംഗിക്കാനും എളുപ്പമാണ്. അത് ആര് എങ്ങനെ പ്രായോഗികമാക്കും എന്നതാണ് പ്രശ്നം. എല്ല്ലാം പൊതുമേഖലയില്‍ ആയാല്‍ സോഷ്യലിസവും സാമൂഹ്യനീതിയും ആയോ? അതൊക്കെ പരീക്ഷിച്ച് പരാജയമാണെന്ന് തെളിഞ്ഞില്ലേ? ഇനി ഇന്ത്യയിലും നടപ്പാക്കി പിന്നെ കുറെ കാലം കഴിഞ്ഞ് ചൈനയില്‍ ഡെങ്ങ് സിയാവോ പിങ്ങ് മാറ്റിച്ചവുട്ടിയ പോലെ വീണ്ടും ക്യാപിറ്റലിസത്തിലേക്ക് തിരിച്ചുപോക്ക് നടത്തിയാലേ കാളിദാസന്‍ അംഗീകരിക്കുകയുള്ളോ? നെഹൃവും ഇന്ദിരാഗാന്ധിയും സോഷ്യലിസം നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ തന്നെ എന്താ? ക്യൂബയിലെ ഫിഡല്‍ കാസ്ട്രോവിന്റെ അനിയന്‍ കാസ്ട്രോവിനേക്കാളും വലിയ സോഷ്യലിസ്റ്റുകളായിരുന്നോ ഇപ്പറഞ്ഞ നെഹൃവും ഇന്ദിരാ‍ജിയുമൊക്കെ?

      ബിസിനസ്സും സംരംഭങ്ങളുമൊക്കെ സര്‍ക്കാരിന്റെ അധീനതയില്‍ വേണം എന്ന് ഇപ്പോഴും ചിലര്‍ പറയുന്നത്, അങ്ങനെ പറഞ്ഞ് ശീലിച്ചത്കൊണ്ടാണ്. സര്‍ക്കാര്‍ എന്നാല്‍ ഒരു കച്ചവടവും നടത്തേണ്ടതായ സ്ഥാപനമല്ല. രാജ്യത്ത് നീതി-ന്യായ വാഴ്ച ഉറപ്പാക്കുക, രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കുക എന്നത് മാത്രമായിരിക്കണം സര്‍ക്കാരിന്റെ കര്‍ത്തവ്യങ്ങള്‍. സംരംഭങ്ങള്‍ വ്യക്തികളാണ് നടത്തേണ്ടത്. അപ്പോള്‍ സ്വാഭാവികമായും മുതലാളിമാരും മൂലധനവും കുത്തകയും ഒക്കെ ഉണ്ടാവും. അത് ഇഷ്ടപ്പെടാത്തവര്‍ സഹിക്കണം. വേറെ വഴിയില്ല. ജനങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കി ക്യാപിറ്റലിസത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. ആ ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. എന്നിട്ടെന്തായി? സഹകരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കറവപ്പശുക്കളായി. ജനങ്ങള്‍ക്ക് പത്ത് രൂപ മെംബര്‍ഷിപ്പ് മാത്രം. അങ്ങനെ സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് അതിന്റെ സംഘാടകരും സംഘടിതരും ഗുണഭോക്താക്കളും ആകേണ്ടിയിരുന്ന സാമാന്യജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടു. സഹകരണരീതിയില്‍ പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത ജനങ്ങളാണ് സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കേണ്ടത്. ഇതൊന്നും കാളിദാസന് വിഷയമല്ല. ബുദ്ധിയുറക്കാത്ത ഏതോ പ്രായത്തില്‍ സോഷ്യലിസം തലയില്‍ കയറ്റി വെച്ചത്കൊണ്ട് ഇപ്പോഴും തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ സോഷ്യലിസം എന്ന് പറയുന്നു.

      Delete
  21. അതൊക്കെ എന്തുതന്നെ ആയാലും ഒരു കാര്യം പറയാം. കേരളത്തിൽ ഇടതുപക്ഷം-അല്ല, സി.പി.എം എന്നുതന്നെ ആകട്ടെ, ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷസമുദായങ്ങൾക്ക് മനുഷ്യർ എന്ന പദവിതന്നെ ലഭിക്കുന്നത്.അല്ലെങ്കിൽ ഉത്തരേന്ത്യയിലെ പോലെ അവർ ചേരികളിലേയ്ക്ക് വലിച്ചെറിയപ്പെടുമായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കളുടെ ദയനീയാവസ്ഥ ഇവിടുത്തെ മുസ്ലിങ്ങൾക്കുണ്ടാകാതിരിക്കുന്നത് ഇടതുപക്ഷം എന്നൊരു പക്ഷം ഉള്ളതുകൊണ്ടുതന്നെയാണ്. അതുപോലെ നരേന്ദ്ര മോഡിയ്ക്കും അധികാരത്തിൽ വരാൻ കഴിയുന്നു എന്ന ദുര്യോഗം നമ്മുടെ ജനാധിപത്യത്തിന്റെ വലിയൊരു പോരായ്മ തന്നെയാണ്. മോഡിയിസത്തേക്കാൾ മോശപ്പെട്ട ഒന്നല്ല, എന്തായാലും കമ്മ്യൂണിസം!

    ReplyDelete
  22. >>>>ഇടത്പക്ഷം എന്നാല്‍ മാര്‍ക്സിസം അംഗീകരിക്കുന്ന വിപ്ലവപാര്‍ട്ടികളാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.<<<<

    സകുമാരന്‍,

    അത് താങ്കളുടെ അബദ്ധ ധാരണ. ഇതാരും പൊതുവെ അംഗീകരിച്ചതൊന്നുമല്ല. ഇന്‍ഡ്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിലെ പ്രബല ശക്തി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയതുകൊണ്ട് ഇതൊക്കെ താങ്കള്‍ക്ക് തോന്നുന്നതാണ്. ലോകത്തെ പ്രമുഖ ഇടതുപക്ഷ ചിന്തഗതിക്കാരൊന്നും മാര്‍ക്സിസവുമായി ബന്ധമുള്ളവരല്ല.

    ഇടതുപക്ഷം എന്ന വാക്കു തന്നെ ഉണ്ടായത് മാര്‍ക്സ് ജനിക്കുന്നതിനും മുന്നെയാണ്. ഫ്രഞ്ചു വിപ്ളവത്തോടനുബന്ധിച്ചാണാ പദപ്രയോഗം നിലവില്‍ വന്നതും. സമൂഹ്യ നീതിക്ക് വേണ്ടി നിലകൊണ്ടവരെയാണത് വിവക്ഷിച്ചത്. ഇടതുപക്ഷ ചിന്തധാരയിലെ ഒരു വിഭാഗം മാത്രമാണു മാര്‍ക്സിസം.

    ReplyDelete
  23. >>>> അത്കൊണ്ടാണ് ഒരാള്‍ക്ക് ഒരിക്കലും ഇടത്പക്ഷക്കാരനോ ഇടത്പക്ഷസഹയാത്രികാനാവാനോ ആകാന്‍ കഴിയില്ല എന്ന് ഞാന്‍ പറയുന്നത്. <<<<

    സുകുമാരന്‍,

    ഇതും  താങ്കളുടെ അബദ്ധ ധാരണ. ഇന്ദിരാഗാന്ധിയും നെഹ്രുവും  ഇടതുപക്ഷക്കരായിരുന്നു. ഇന്നും കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം ഇടതുപക്ഷ ആശയങ്ങളാണ്.

    കേരളത്തിന്റെ പൊതു മനസ് ഇടതുപക്ഷമാണ്. ഇടതുമുന്നണി ഭരിച്ചാലും വലതു മുനണി ഭരിച്ചാലും അവര്‍ ഇടതു പക്ഷ ആശയങ്ങളെ മുറുകെ പിടിക്കുന്നു. 1959 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂപരിഷ്കരണം കോണ്‍ഗ്രസിനു നടപ്പാക്കേണ്ടി വന്നത് അതു കാരണമായിരുന്നു.

    ഒരാള്‍ക്ക് ഇടതുപക്ഷക്കാരനും ഇടതുപക്ഷ സഹയാത്രികനും ആകാമെന്ന് കേരളത്തിലെ ഭൂരിഭാഗം പേരും തെളിയിക്കുന്നു.

    ReplyDelete
  24. >>>>പിന്നെ, സോഷ്യലിസത്തിന്റെ കാര്യം. സാമൂഹ്യനീതി എന്നൊക്കെ പറയാനും പ്രസംഗിക്കാനും എളുപ്പമാണ്. അത് ആര് എങ്ങനെ പ്രായോഗികമാക്കും എന്നതാണ് പ്രശ്നം.<<<<

    സാമൂഹ്യനീതി എന്നൊക്കെ പറയാനും പ്രസംഗിക്കാനും എങ്ങനെ പ്രായോഗികമാക്കാനും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരളം. സാമൂഹ്യനീതി ഏറ്റവും നന്നായി നടപ്പാക്കിയ സംസ്ഥാനമാണു കേരളം.

    കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല. ഇടതുപക്ഷ മനസുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയും അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്.

    ReplyDelete
  25. >>>>എല്ല്ലാം പൊതുമേഖലയില്‍ ആയാല്‍ സോഷ്യലിസവും സാമൂഹ്യനീതിയും ആയോ? അതൊക്കെ പരീക്ഷിച്ച് പരാജയമാണെന്ന് തെളിഞ്ഞില്ലേ? ഇനി ഇന്ത്യയിലും നടപ്പാക്കി പിന്നെ കുറെ കാലം കഴിഞ്ഞ് ചൈനയില്‍ ഡെങ്ങ് സിയാവോ പിങ്ങ് മാറ്റിച്ചവുട്ടിയ പോലെ വീണ്ടും ക്യാപിറ്റലിസത്തിലേക്ക് തിരിച്ചുപോക്ക് നടത്തിയാലേ കാളിദാസന്‍ അംഗീകരിക്കുകയുള്ളോ?.<<<<

    സുകുമാരന്‍,

    എല്ലാം പൊതുമേഖലയില്‍ ആയാല്‍ സോഷ്യലിസവും സാമൂഹ്യനീതിയും ആയി എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. പൊതു മേഖലയില്‍ സ്ഥാപനങ്ങളുള്ളത് ഇടതുപക്ഷ ആശയമാണെന്നേ പറഞ്ഞുള്ളു.

    അത് പരാജയമാണെന്ന് താങ്കള്‍ക്ക് തോന്നുന്നതല്ലേ. പരാജയം എന്നത് താങ്കളൊകെ വിലയിരുത്തുന്നത് പണം മാത്രമടിസ്ഥാനമാക്കിയാണ്. എല്ലാ പൊതു മേഖലാ സ്ഥാപങ്ങളും അമിത ലാഭമുണ്ടാക്കുന്നില്ല എന്നത് ശരിയാണ്. ലാഭമുണ്ടാക്കന്‍ വേണ്ടി മാത്രമല്ല പൊതു മേഖല സ്ഥാപനങ്ങള്‍  സ്ഥാപിക്കുന്നത്. സാമൂഹ്യ നീതിയുടെ ആദ്യ പടി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ജോലി കൊടുക്കുക എന്നതാണ്. സ്വകാര്യ മേഖല എല്ലാ വിഭാഗങ്ങള്‍ക്കും ജോലി കൊടുക്കില്ല.

    ചൈനയില്‍ എന്തു നടക്കുന്നു എന്നത് ഇന്‍ഡ്യയെ ബാധിക്കേണ്ട വിഷയമല്ല. ക്യാപിറ്റലിസത്തിന്‌ എന്ത് പറ്റി എന്ന് ഇപ്പോള്‍ ലോകം മുഴുവന്‍ കാണുന്നുണ്ട്. താങ്കള്‍ക്ക് അത് കണാന്‍ ആകുന്നില്ല. ക്യാപിറ്റലിസത്തിന്റെ മുന്നണിപ്പോരളികളുടെ ഒക്കെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു തരിപ്പണമായി കിടക്കുന്നതൊന്നും കാണാനുള്ള ശേഷി താങ്കള്‍ക്കില്ല.

    ചൈന ക്യാപിലിസത്തിലേക്ക് തിരിച്ചു പോയി എന്നതൊക്കെ താങ്കളുടെ അബദ്ധ ധാരണ. പടിഞ്ഞാറന്‍ നാടുകളിലെ കുറ്ച്ച് വ്യവ്സായികള്‍ക്ക് വ്യവസായം തുടങ്ങാന്‍ അവസരം ​നല്‍കി എന്നത് ക്യാപിലിസത്തിലേക്കുള്ള തിരിച്ചു പോക്കല്ല. ചൈനക്കാര്‍ മന്‍ മോഹന്‍ സിംഗിനേപ്പോലെ അല്ല. അവര്‍ അവരുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടേ ഏത് വ്യവസായവും തുടങ്ങൂ. മന്‍ മോഹന്‍ സിംഗ് ഇന്‍ഡ്യയുടെ താല്‍പ്പര്യത്തിനു പുല്ലു വില കല്‍പ്പിക്കുന്നു. അമേരിക്കന്‍ ദാസനില്‍ നിന്നും അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമില്ല.

    ReplyDelete
  26. >>>>നെഹൃവും ഇന്ദിരാഗാന്ധിയും സോഷ്യലിസം നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ തന്നെ എന്താ? ക്യൂബയിലെ ഫിഡല്‍ കാസ്ട്രോവിന്റെ അനിയന്‍ കാസ്ട്രോവിനേക്കാളും വലിയ സോഷ്യലിസ്റ്റുകളായിരുന്നോ ഇപ്പറഞ്ഞ നെഹൃവും ഇന്ദിരാ‍ജിയുമൊക്കെ? <<<<

    സുകുമാരന്‍,

    നെഹൃവും ഇന്ദിരാഗാന്ധിയും സോഷ്യലിസം നയപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ അതിന്റെ അര്‍ത്ഥം അത് താങ്കള്‍ കരുതുമ്പോലെ മിഥ്യയല്ല, യാഥാര്‍ത്ഥ്യമാണെന്നാണ്.

    അവര്‍ കാസ്റ്റ്രോവിനേക്കാളും മുന്തിയ സോഷ്യലിസ്റ്റുകളാണോ അല്ലയോ എന്നൊക്കെ അളന്ന് താങ്കള്‍ കണ്ടുപിടിച്ചോളൂ. അവര്‍ സോഷ്യലിസ്റ്റുകളായിരുന്നു എന്നതാണു വിഷയം. ആവര്‍ സോഷ്യല്സിഅറ്റ് ആശയത്തിലൂന്നി നടപ്പക്കിയ നയ പരിപാടികളാണ്, ഇന്‍ഡ്യയെ ഇന്ന് കാണുന്ന നേട്ടങ്ങള്‍ നേടാന്‍ പ്രാപ്തമാക്കിയത്. ഇന്‍ഡ്യക്കൊപ്പം ജനിച്ച പാക്സിഥാന്‍ ക്യാപിറ്റലിസം സ്വീകരിച്ച് ഏത് വഴിക്കായി എന്നൊക്കെ ലോകത്തിനറിയാം.

    ഇന്നത്തെ ലോക സാമ്പത്തിക ബുദ്ധിമുട്ടില്‍ ഇന്‍ഡ്യ ഇത്രയെങ്കിലും പിടിച്ചു നിന്നത് ശക്തമായ നിയന്ത്രണം(സോഷ്യല്സിറ്റ് ആശ്യം) ഉള്ളതുകൊണ്ടാണെന്ന് എല്ല്ലാവരും സമതിച്ച കാര്യങ്ങളാണ്.മന്‍ മോഹന്‍ സിംഗിന്റെ തല തിരിഞ്ഞ നടപടികളുടെ ഫലമായി കുറച്ച് ബുദ്ധിമുട്ട് ഇന്‍ഡ്യക്കും ഉണ്ടാകാന്‍ പോകുന്നു.

    ReplyDelete
  27. >>>>ബിസിനസ്സും സംരംഭങ്ങളുമൊക്കെ സര്‍ക്കാരിന്റെ അധീനതയില്‍ വേണം എന്ന് ഇപ്പോഴും ചിലര്‍ പറയുന്നത്, അങ്ങനെ പറഞ്ഞ് ശീലിച്ചത്കൊണ്ടാണ്. സര്‍ക്കാര്‍ എന്നാല്‍ ഒരു കച്ചവടവും നടത്തേണ്ടതായ സ്ഥാപനമല്ല. <<<<

    സുകുമാരന്‍,

    ബിസിനസ്സും സംരംഭങ്ങളുമൊക്കെ സര്‍ക്കാരിന്റെ അധീനതയില്‍ വേണം എന്നത് ഇടതുപക്ഷ ആശയമല്ല. പൊതു ഉടമയില്‍ എന്നതാണ്, ഇടതുപക്ഷ ആശയം. അത് വേണമെങ്കില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആകാം. സാഹചര്യമനുസരിച്ച് അത് മാറും. കമ്യൂണിസത്തില്‍ അത് കമ്യൂണുകളുടെ പൊതു ഉടമസ്ഥതയില്‍ ആണെന്ന് മാത്രം. സോവിയറ്റ് യൂണിയനിലും,ക്യൂബയിലും, ചൈനയിലും അത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരുന്നു എന്നത് ശരിയാണ്. പക്ഷെ അതൊന്നും പൊതു തത്വമല്ല.

    ആരുടെ ഉടമസ്ഥതയില്‍ ആണെങ്കിലും  സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ വേണം. നിയന്ത്രണമില്ലാതെ വന്നപ്പോളാണ്, വ്യക്തികള്‍ പൊതു ജനങ്ങളുടെ പണം അടിച്ച് മാറ്റി അമേരിക്കയേയും പാശ്ചാത്യ രാജ്യങ്ങളെയും  അതി ഭയങ്കര കെണിയിലേക്ക് താഴ്ത്തി വിട്ടത്. വ്യക്തികള്‍ അമിത ലാഭമുണ്ടാക്കിയപ്പോളാണത് സംഭവിച്ചത്. കുറച്ചുപേര്‍  അമിത ലാഭമുണ്ടാക്കുന്നതിനെ സാമ്പത്തിക പുരോഗതിയായി കൊട്ടിപ്പാടി നടന്നിട്ട് എന്തു പറ്റി എന്ന് ചിന്തിക്കാന്‍ താങ്കള്‍ക്കാകുന്നുണ്ടോ?

    എല്ലാം കച്ചവടം എന്ന ക്യാപിലിസത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഇതു പോലെ പല വിഭ്രമാതികതകളും ഉണ്ടാകും. ഒരു സര്‍ക്കാരും കച്ചവടം നടത്തുന്നില്ല. പൊതി മേഖലാസ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനമെന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്.

    ReplyDelete
  28. >>>രാജ്യത്ത് നീതി-ന്യായ വാഴ്ച ഉറപ്പാക്കുക, രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കുക എന്നത് മാത്രമായിരിക്കണം സര്‍ക്കാരിന്റെ കര്‍ത്തവ്യങ്ങള്‍. സംരംഭങ്ങള്‍ വ്യക്തികളാണ് നടത്തേണ്ടത്.<<<<


    "രാജ്യത്ത് നീതി-ന്യായ വാഴ്ച ഉറപ്പാക്കുക, രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കുക", എന്നീ രണ്ടു കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ആ മധുര മനോജ്ഞ പറുദീസ എവിടെയാണെന്ന് ഒന്നു പറയാമോ? ക്യാപിറ്റലിസത്തിന്റെ പിണിയാളുകള്‍ ഇതുപോലെയുള്ള തമാശ എപ്പോഴും പറഞ്ഞു നടക്കാറുണ്ട്. അമേരിക്ക അതേ ചെയ്യുന്നുള്ളു എന്നാണിവര്‍ പറഞ്ഞു പരത്തുന്നത്. പക്ഷെ അതുപോലും അവിടെ പരാജയമായി എന്നാണിപ്പോള്‍ തെളിയുന്നത്. ഒരു കച്ചവടവും  നടത്താത്ത അമേരിക്കന്‍ സര്‍ക്കാരിന്റെ പൊതു കടം 14 ട്രില്യണ്‍ ഡോളറാണ്. ഇത്രയധികം കടക്കെണി ലോകത്തൊരു രാജ്യത്തും ഇല്ല. ഇതെങ്ങനെ സംഭവിച്ചു എന്ന് ക്യാപിറ്റലിസത്തിന്റെ പിണിയളായ താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

    അമേരിക്കയില്‍ വ്യക്തികള്‍ സംരംഭങ്ങള്‍ നടത്തി. അവര്‍ തടിച്ചു കൊഴുത്തു. സാധാരണ ജനങ്ങളുടെ പണം ഊറ്റിയെടുത്ത് സ്വന്തം പോകറ്റ് നിറച്ചു. എന്നിട്ട് സ്വയം പാപ്പരായി പ്രഖ്യാപിച്ചു. ആര്‍ക്കാണു നഷ്ടം പറ്റിയതെന്ന് ചിന്തിക്കാനോ മനസിലാക്കാനോ താങ്കള്‍ക്കാകുന്നില്ല. എന്നിട്ടും നഷ്ടം പറ്റിയ സാധാരണക്കാരെ അവിടത്തെ സര്‍ക്കാര്‍ സഹായിച്ചില്ല. നഷ്ടമുണ്ടാക്കിയ പണക്കാരെ സഹായിക്കുന്ന വിചിത്രമായ കാഴ്ചയാണവിടെ കണ്ടത്. വ്യക്തികള്‍ സംരംഭങ്ങള്‍ നടത്തി പൊളിഞ്ഞു പോയപ്പോള്‍ എന്തിനാണ്, ക്യാപിറ്റലിസ്റ്റ് അമേരിക്കന്‍ സര്‍ക്കാര്‍ ബില്യണ്‍ കണക്കിനു ഡോളര്‍ അവര്‍ക്ക് നല്‍കിയത്?

    പക്ഷെ ഇത്രകാലവും സഹിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ തെരുവിലിറങ്ങുന്നു. പ്രതിഷേധിക്കുന്നു. അബദ്ധം മനസിലാക്കിയ അധികാരികള്‍ എല്ലാ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും  കര്‍ശനമായ നിയന്ത്രണം  കൊണ്ടു വരുന്നു.

    സര്‍ക്കാര്‍ എന്നു പറയുന്നത് വ്യക്തികളില്‍ നിന്നുണ്ടാകുന്നതാണ്. വ്യക്തികള്‍ക്ക് സംരംഭങ്ങള്‍ നടത്താമെങ്കില്‍ സര്‍ക്കാരിനും ആകാം. സര്‍ക്കാര്‍ സംരംഭങ്ങള്‍ നടത്തുന്ന്നത് കച്ചവടമായി ഞാന്‍ കണുന്നില്ല. അത് ജോലി നല്‍കുന്ന സംരംഭങ്ങളായേ ഞാന്‍ കാണുന്നുള്ളു. ക്യാപിറ്റലിസത്തിന്റെ കച്ചവടക്കണ്ണിലൂടെ എല്ലാം കാണുന്നതിന്റെ കുഴപ്പമാണു താങ്കള്‍ക്ക്.

    ReplyDelete
  29. >>>അപ്പോള്‍ സ്വാഭാവികമായും മുതലാളിമാരും മൂലധനവും കുത്തകയും ഒക്കെ ഉണ്ടാവും. അത് ഇഷ്ടപ്പെടാത്തവര്‍ സഹിക്കണം. വേറെ വഴിയില്ല. ജനങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കി ക്യാപിറ്റലിസത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു.<<<<

    സുകുമാരന്‍,

    അപ്പോള്‍ ക്യാപിറ്റലിസം ചൂക്ഷണ വ്യവസ്ഥിതിയാണെന്നു താങ്കള്‍ക്കറിയാം. അത് സഹിക്കണമെന്നൊക്കെ പറയുന്ന താങ്കളുടെ സംവേദനക്ഷമത അപാരം.അത് ജനങ്ങള്‍ സഹിക്കണമെന്നൊക്കെ തപ്രാന്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ. സഹിക്കേണ്ട അടിയാക്കള്‍ കൂടി സമ്മതിക്കേണ്ടെ?വേറെ വഴിയില്ല എന്നു താങ്കള്‍ക്ക് തോന്നുന്നതാണ്. വഴിയുണ്ട്. വഴി ജനങ്ങള്‍ സ്വയം കണ്ടെത്തും.

    ഈ ചൂക്ഷണം അതിന്റെ പാരമ്യതയില്‍ കേരളത്തിലുണ്ടായിരുന്നു. അന്ന് നക്സലിസം  ഉണ്ടായിരുന്നു. ഭൂപരിഷ്കരണവും മിനിമം വേതനവുമൊക്കെ ഉറപ്പാക്കിയപ്പോള്‍ ചൂക്ഷനം കുറെയധികം  അവസാനിച്ചു. നക്സലിസവും അവസാനിച്ചു.ഇന്നിപോള്‍ ദേശീയ തൊഴിലുറപ്പു പദ്ധതി പോലുള്ള ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍  കൂടുതല്‍ ആശ്വാസം ലഭിക്കുന്നു.

    ഇന്‍ഡ്യയിലെ 60 ജില്ലകള്‍ നിയന്ത്രിക്കുന്നത് മവോയിസ്റ്റുകളും നക്സലകളുമാണെന്ന സത്യം താങ്കള്‍ക്കറിയുമോ? താങ്കളീ പറയുന്ന ചൂക്ഷണ വ്യവസ്ഥിതിയെ ജനങ്ങള്‍ സഹിക്കില്ല എന്നതിന്റെ തെളിവാണത്. സഹകരണ സംഘങ്ങളൊന്നും ഉണ്ടാക്കാതെ ചൂക്ഷണത്തില്‍ നിന്നും രക്ഷ്പ്പെടാമെന്ന് ഈ സ്ഥലങ്ങളിലെ ജനങ്ങള്‍ തെളിയിക്കുന്നു.

    ReplyDelete
  30. >>>>>ഇതൊന്നും കാളിദാസന് വിഷയമല്ല. ബുദ്ധിയുറക്കാത്ത ഏതോ പ്രായത്തില്‍ സോഷ്യലിസം തലയില്‍ കയറ്റി വെച്ചത്കൊണ്ട് ഇപ്പോഴും തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ സോഷ്യലിസം എന്ന് പറയുന്നു.<<<<

    സുകുമാരന്‍,

    ബുദ്ധിയുറച്ചു എന്നഭിമാനിക്കുന്ന താങ്കള്‍ക്ക് ഇന്‍ഡ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം സോഷ്യലിസമാണെന്നറിയില്ലല്ലോ. എന്റെ ബുദ്ധി ഉറച്ചോ എന്നൊക്കെ അളക്കുന്ന സമയത്ത് ഇതൊക്കെ പഠിക്കുന്നതല്ലേ നല്ലത്.

    നെഹ്രുവും ഇന്ദിരയും തലയില്‍ കയറ്റി വച്ച സോഷ്യലിസത്തെ എന്റെ തലയില്‍ കയറ്റി വച്ചതുകൊണ്ട് എനിക്ക് യാതൊരു നാണക്കേടും ഇല്ല സുകുമാരന്‍.

    ഇപ്പോള്‍ വളരെ കൂടുതലായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ അമേരിക്ക പോലുള്ള ക്യാപിറ്റലിസ്റ്റ് സമൂഹങ്ങള്‍ തലയില്‍ കയറ്റി വയ്ക്കുനത് അവരുടെ ഉറച്ചു പോയ ബുദ്ധി ഇളകി വീഴുന്നതുകൊണ്ടല്ല. പറ്റിയ തെറ്റുകല്‍ തിരുത്തുന്നതാണ്.

    സോവിയറ്റ് യൂണിയനും ചൈനയും, ക്യൂബയും ഒക്കെ സമൂഹത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതിനെ എതിര്‍ത്തിരുന്ന അമേരിക്കയാണിന്ന് ലോകത്തേറ്റവും കൂടുതല്‍ വ്യക്തികളെ നിയന്ത്രിക്കുന്ന രാജ്യം. 9/11 നു ശേഷം എല്ലാ അമേരിക്കന്‍ വ്യക്തികളുടെയും സ്വകാര്യതയിലേക്ക് അവിടത്തെ അധികാരികള്‍ ഇടിച്ചു കയറുന്നു. ഇന്‍ഡ്യക്കാരുടെയും സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നു. പക്വമതിയായ ഉമ്മന്‍ ചാണ്ടി വരെ അവര്‍ക്ക് വേണ്ടി അത് ചെയ്യുന്നു. മുസ്ലിം പേരുള്ള എല്ലാവരെയും സംശയിക്കുന്നു. ഇന്‍ഡ്യക്കാരായ ഷാ രുഖ് ഖാനും, അബ്ദുള്‍ കലാമും, മൊഹമ്മദ് കുട്ടിയുംമുതല്‍ കമല്‍ ഹാസന്‍ വരെ സംശയിക്കപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു.

    റ്റിയാനന്‍മെന്‍ സ്ക്വയറിനെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്ന താങ്കള്‍, അമേരിക്കന്‍ ഭടന്‍മാര്‍ അഫ്ഘാനിസ്താനിലും ഇറക്കിലും നടത്തുന്ന അതിക്രമങ്ങള്‍  കാണുന്നില്ല. അഫ്ഘാനിസ്താനിലെ ഭരണകൂടത്തിനെതിരെ പൊരുതുന്ന പടയാളികളെ കൊന്ന് അവരുടെ ശവശരീരത്തില്‍ മൂത്രമൊഴിക്കുന അധമത്തത്തിനു നേറെ കണ്ണടക്കുന്നു. എന്നിട്ടും അവകാശപ്പെടുന്നു, ബുദ്ധി ഉറച്ചതാണെന്ന്.

    ലോകം ഇന്ന് കൂടതലായി മാര്‍സ്കിന്റെ ആശയങ്ങള്‍ക്ക് ചെവി കൊടുക്കുന്നുണ്ട്. താങ്കള്‍ അതൊന്നും കേള്‍ക്കുന്നില്ല എന്നു മാത്രം. താഴെ കാണുന്ന ലേഖനം വായിച്ചാല്‍ അതേക്കുറിച്ചൊക്കെ കൂടുതല്‍ അറിയാം.

    ReplyDelete
  31. http://www.theaustralian.com.au/business/economics/karl-marx-was-right-says-economist-nouriel-roubini/story-e6frg926-1226113566843

    http://www.smh.com.au/world/can-karl-marx-save-capitalism-20110829-1ji2i.html

    http://www.bbc.co.uk/news/magazine-14764357

    ReplyDelete
  32. >>>>>ജനങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കി ക്യാപിറ്റലിസത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. ആ ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത്. എന്നിട്ടെന്തായി? സഹകരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കറവപ്പശുക്കളായി. ജനങ്ങള്‍ക്ക് പത്ത് രൂപ മെംബര്‍ഷിപ്പ് മാത്രം. അങ്ങനെ സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് അതിന്റെ സംഘാടകരും സംഘടിതരും ഗുണഭോക്താക്കളും ആകേണ്ടിയിരുന്ന സാമാന്യജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടു. സഹകരണരീതിയില്‍ പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത ജനങ്ങളാണ് സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കേണ്ടത്.<<<<<

    സുകുമാരന്‍,

    സഹകരണ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കറവപ്പശുക്കളായത് സഹകരണ പ്രസ്ഥാനത്തിന്റെ കുഴപ്പമല്ല. ഭരിക്കുന്ന പാര്‍ട്ടികളുടെ കുഴപ്പമാണ്. മന്‍മോഹന്‍ സിംഗും, കല്‍മാഡിയും, രാജയും ലക്ഷക്കണക്കിനു കോടികളുടെ അഴിമതി കാണിച്ചത് ഇന്‍ഡ്യയിലെ ജനാധിപത്യത്തിന്റെ കുറ്റമല്ല. ഈ വ്യക്തികളുടെ കുഴപ്പമാണ്.

    ക്യാപിറ്റലിസം ചൂക്ഷണ വ്യവസ്ഥയാണെങ്കില്‍ അതില്‍  നിന്നും രക്ഷപ്പെടാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കുകയല്ല വേണ്ടത്, ചൂക്ഷണ വ്യവസ്ഥയെ നിരാകരിക്കുകയാണു വേണ്ടത്. പേപിടിച്ച നായ തെരുവിലിറങ്ങി ആളുകളെ കടിച്ചാല്‍ അതിനുള്ള പ്രതി വിധി വീടിനുള്ളില്‍ അടച്ചിരിക്കുകയല്ല, നായയെ തല്ലിക്കൊല്ലുകയാണ്.

    സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് സാമാന്യജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടു എങ്കില്‍ ഇതുപോലെ കരയുകയല്ല വേണ്ടത്. ജനങ്ങള്‍  സംഘടിച്ച് അവ പിടിച്ചെടുക്കണം. ഈ നേതാക്കളൊക്കെ പെട്ടെന്നൊരു ദിവസം ഭൂമിയിലേക്ക് കെട്ടിയിറക്കപ്പെട്ടവരല്ല. ജനങ്ങളുടെ ഇടയില്‍ നിന്നും  ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണവര്‍. അവരുടെ പ്രവര്‍ത്തി ശരിയല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ അവരെ പുറത്താക്കണം.

    ക്യാപിറ്റലിസ്റ്റ് സമൂഹമായാലും സോഷ്യലിസ്റ്റ് സമൂഹമായാലും  ഇതൊക്കെ നിര്‍മ്മിക്കുന്നത് ജനങ്ങളാണ്. താങ്കളിവിടെ കണ്ണൂരുള്ള മാര്‍ക്സിസ്റ്റ് അക്രമത്തേക്കുറിച്ച് വാചാലനായി കണ്ടു. അവിടെ മാര്‍ക്സിസ്റ്റുകര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും, ലീഗുകാരും, ആര്‍ എസ് എസുകാരും അക്രമം നടത്തുന്നുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കണ്ണൂരു മാത്രമല്ല ഉള്ളത്. കേരളം മുഴുവനും  ഉണ്ട്. പക്ഷെ അവിടെയൊന്നും കണ്ണുരുള്ളതുപോലെ അക്രമം നടക്കുന്നില്ല. അതിന്റെ അര്‍ത്ഥം പ്രശ്നം പാര്‍ട്ടികളുടെ അല്ല, ജനങ്ങളുടെ ആണെന്നു വരുന്നു. ജനങ്ങളില്‍ നിന്നാണ്, പാര്‍ട്ടിയും നേതാക്കളും ഉണ്ടാകുന്നത്. മാറ്റം വേണമെങ്കില്‍ ജനങ്ങള്‍ സ്വയം തീരുമാനിക്കണം.
    അമിത രാഷ്ട്രീയവത്കരണമണ്, കണ്ണൂരുള്ള പ്രശ്നം, ഭൂരിഭാഗം ആളുകളുടെയും തൊഴില്‍  രാഷ്ട്രീയമാകുമ്പോള്‍ ഉണ്ടാകുന്ന അപചയമാണവിടെ കാണുന്നത്.

    ReplyDelete
  33. >>>>പക്ഷം എന്ന് പറയുമ്പോള്‍ അതൊരു ചേരിയാണല്ലൊ. ആ ചേരിക്ക് പൊതുവായൊരു സിദ്ധാന്തവും ലക്ഷ്യവും മാര്‍ഗ്ഗവും വേണമല്ലൊ. <<<

    സുകുമാരന്‍,

    ശുദ്ധ അസംബന്ധം. ഇന്നത്തെ കേരളത്തിലെ വലതു പക്ഷ ചേരിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉണ്ട്. ലീഗിനേപ്പറ്റി താങ്കള്‍ പറഞ്ഞ അഭിപ്രായം തൊട്ടുമുകളിലുണ്ട്.

    ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിനോ അയിരുന്നു സ്വാതന്ത്ര്യസമരത്തിന്റെയും പിന്നീട് സര്‍ക്കാ‍രുണ്ടാക്കുന്നതിന്റെയും നേതൃത്വമെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ല. ഒന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജനസംഖ്യ ഇന്നുള്ളതിന്റെ പകുതി മാത്രമേ കാണുമായിരുന്നുള്ളൂ.

    മുസ്ലിം ലീഗു ഭരിച്ചാല്‍  ഇന്ത്യയുടെ ജനസംഖ്യ ഇന്നുള്ളതിന്റെ പകുതി മാത്രമേ കാണുമായിരുന്നുള്ളൂ എന്നു പറഞ്ഞത് താങ്കള്‍ തന്നെയല്ലേ? എങ്കില്‍ പിന്നെ എങ്ങനെയാണീ പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം ഒന്നാകുന്നത്?

    കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് മുന്നണിയിലെ ഡി എം കെയുടെയും ലക്ഷ്യം ഒന്നാണെന്ന് അടുത്ത നാളില്‍ തെളിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഇടുക്കി ജില്ല തമിഴ് നാടിനോട് ചേര്‍ക്കണമെന്നത് പുറത്തു പറയുന്ന ലക്ഷ്യവും, സ്വതന്ത്ര തമിഴകം എന്നത് മനസില്‍ സൂക്ഷിക്കുന്ന ലക്ഷ്യവും. കുറഞ്ഞ പക്ഷം തമിഴ് നാട്ടിലെ കോണ്‍ഗ്രസിന്റെ മതേതരത്വത്തിലും ജനധിപത്യത്തിലും  തമിഴന്‍ മാത്രമേ ഉള്‍പ്പെടൂ. മലയാളി പെടില്ല.

    ReplyDelete
  34. >>>>സ്വാതന്ത്ര്യാനന്തരം കക്ഷിരാഷ്ട്രീയം പല വഴിക്ക് പിരിഞ്ഞപ്പോള്‍ ജനങ്ങള്‍ പല വിഭാഗങ്ങളായി ചേരി തിരിഞ്ഞെങ്കിലും ഇന്ത്യ ഒറ്റ രാജ്യമായി ഇത് പോലെ നില നില്‍ക്കാന്‍ കാരണം ഇന്നും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുള്ളത്കൊണ്ടാണ്. നാളത്തെ കാര്യം പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്ക് തടുക്കാന്‍ പറ്റും? <<<


    സുകുമാരന്‍,

    ഇനത്തെ കോണ്‍ഗ്രസിനേക്കാള്‍ ശക്തമായിരുന്നു സ്വാതന്ത്ര്യം ​ലഭിക്കുന്നതിനു മുമ്പത്തെ കോണ്‍ഗ്രസ്. എന്തുകൊണ്ട് ഇന്‍ഡ്യ വിജനത്തെകോണ്‍ഗ്രസിനു തടുക്കാന്‍ കഴിഞ്ഞില്ല?

    പല പ്രാവശ്യം കോണ്‍ഗ്രസ് അധികരത്തില്‍ നിന്നും പുറത്തായിട്ടുണ്ട്. 1977 - 80 ലും, 1989-91 ലും, 1996-2004 ലും. എന്നിട്ട് ഇന്‍ഡ്യ വിഭജിച്ച് പോയോ? അടുത്ത തെരഞ്ഞെടുപ്പില്‍ മിക്കവാറും ബി ജെ പി അധികാരത്തില്‍ വരും, ഇന്‍ഡ്യ ഇതുപോലെ തന്നെ നിലനില്‍ക്കും. ഇടതു പക്ഷം അധികാരത്തില്‍ വന്നാലും അതേ സംഭവിക്കൂ.

    ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്ക് തടുക്കാന്‍ പറ്റും? എന്നതാണിതിലെ സത്യം. കോണ്‍ഗ്രസ് ആഗ്രഹിച്ചാലും ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഇന്‍ഡ്യ വിഭജിച്ചു പോകും. ജനങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്, ഇന്‍ഡ്യ ഒന്നായി നില്‍ക്കുന്നത്. അല്ലാതെ കൊണ്‍ഗ്രസ് ആഗ്രഹിച്ചതുകൊണ്ടല്ല.

    ReplyDelete
  35. >>>>അങ്ങനെ വരുമ്പോള്‍ മാര്‍ക്സിസം അടിസ്ഥാനസിദ്ധാന്തമായി അംഗീകരിച്ചിട്ടുള്ള പാര്‍ട്ടികളെയാണ് ഇടത്പക്ഷം എന്ന് വിവക്ഷിക്കുന്നത് എന്ന് കാണാം. അതായത് ബംഗാളില്‍ പരസ്പരം കൊല്ലുന്ന മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുതല്‍ സി.പി.ഐ.യും നക്സലൈറ്റുകളും അങ്ങനെ കുറെ ഗ്രൂപ്പുകളും എല്ലാം ചേര്‍ന്നതാണ് ഇടത്പക്ഷം. <<<

    സുകുമാരന്‍,

    എങ്കില്‍ വലതു പക്ഷമോ? ഇതിലൊന്നും ചേരാത്തവയല്ലേ വലതു പക്ഷം?

    ഏതൊക്കെ പാര്‍ട്ടികളാണതില്‍? ബി ജെ പി, അകാലി ദള്‍, വിവിധനിറത്തിലും രൂപത്തിലുമുള്ള ഡ്രവിഡ പാര്‍ട്ടികള്‍, കാഷ്മീര്‍ ഇന്‍ഡ്യയില്‍ നിന്നും വേര്‍പെട്ടു പോകണമെന്ന് ആഗ്രഹിച്ചിരുന്ന ഷേക്ക് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും, പി ഡി പിയും, വടക്കു കിഴക്കന്‍ മേഖലയിലെ എല്ലാ വിഭജന വാദികളും, ഇന്‍ഡ്യയെ വിഭജിച്ച മുസ്ലിം ലീഗും. ഒക്കെയല്ലെ ഈ വലതു പക്ഷത്തുള്ളത്? പിന്നെ താങ്കളുടെ അഭിപ്രായത്തില്‍ കോണ്‍ഗ്രസും അതിന്റെ പല കഷണങ്ങളും. പക്ഷെ ഞാന്‍ കോണ്‍ഗ്രസിനെ ഒരു ഇടതുപക്ഷ പാര്‍ട്ടിയായിട്ടാണു കണക്കാക്കുന്നത്.

    ReplyDelete
  36. >>>>ടിയാനന്‍‌മെന്‍ സ്ക്വയറില്‍ നിരായുധരായ വിദ്യാര്‍ത്ഥികളെ ചൈനീസ് പട്ടാളം പട്ടാളടാങ്കുകള്‍ കയറ്റി അരച്ചു കൊന്നപ്പോള്‍ ഇവിടെയുള്ള ഇടത് സഹയാത്രികര്‍ കമാ എന്ന് പ്രതികരിച്ചില്ല എന്നതില്‍ നിന്ന് അവരുടെ മനോഭാവം വായിച്ചെടുക്കാം. <<<

    സുകുമാരന്‍,

    റ്റിയാനമെന്‍ സ്ക്വയറില്‍ നടന്ന കുട്ടക്കൊല അപലപിക്കപ്പെടേണ്ടതു തന്നെ.
    പക്ഷെ താങ്കളുടെ പൊട്ടക്കണ്ണ്, ചൈനയിലേക്കും കമ്യൂണിസ്റ്റു രാജ്യങ്ങളിലേക്കും അല്ലേ സാധാരണ പോകൂ. അതിനെ ഞാന്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചു കൊണ്ടു വരാം. താങ്കളിപ്പോള്‍  സ്തുതിഗീതങ്ങള്‍ പാടി വാഴ്ത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ചില നേരമ്പോക്കുകളിലേക്ക്.

    1. 1975 ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം.

    അന്ന് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയപ്പോള്‍ അധികാരം ഒഴിയാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. ചൈനീസ് സര്‍ക്കാരിനെതിരെ റ്റിയാനന്‍മെന്‍ സ്ക്വയറില്‍ ജനങ്ങള്‍ പ്രതിഷേധിച്ചതുപോലെ. അതിനെ ഇന്ദിര നേരിട്ടത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചായിരുന്നു. കോടതിയുടെ അധികാരം  റദ്ദാക്കി, മനുഷ്യവകാശങ്ങള്‍ റദ്ദാക്കി, പത്ര സ്വാതന്ത്ര്യം റദ്ദാക്കി. ഒരു ലക്ഷത്തോളം രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചു പീഢിപ്പിച്ചു. അതിന്റെ അനേകമിരട്ടി സാധാരണക്കാരെ പല വിധത്തില്‍ പീഢിപ്പിച്ചു. ഇന്ദിരയുടെ മകന്‍ സഞയ് ഗാന്ധി നാസ് ബന്ധി എന്ന പേരില്‍  പാവപ്പെട്ടവരെ നിര്‍ബന്ധമായി വന്ധ്യം കരിച്ചു. ചേരികളില്‍ താമസിച്ചിരുന്ന പാവങ്ങളെ ബുള്‍ ഡോസര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തി. ഇത് നടന്നത് ചൈനയില്‍ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിലല്ല. മതേതരത്വവും ജനാധിപത്യവും ഇന്‍ഡ്യക്ക് വാരിക്കോരി കൊടുത്തു എന്ന് താങ്കള്‍ കൊട്ടിപ്പാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡ്യയിലെ ജനങ്ങളോട് ചെയ്തതാണ്. ഇത് ചെയ്തപ്പോള്‍ ഇവിടെ എത്ര കോണ്‍ഗ്രസുകാര്‍ കമ എന്നോ കുമാ എന്നൊ പ്രതികരിച്ചിട്ടുണ്ട്? താങ്കള്‍ പ്രതികരിച്ചായിരുന്നോ?

    2. ബ്ളൂസ്റ്റാര്‍ ഓപറേഷന്‍.

    ഭിന്ദ്രന്‍വാലയുടെ നേത്രുത്വത്തില്‍ പഞ്ചാബികള്‍ ഇന്‍ഡ്യന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചപ്പോള്‍ ഇന്ദിര അകാലികളുടെ സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് ടാങ്കുകള്‍ അയച്ചാണു പ്രതികരിച്ചത്. റ്റിയാനമെന്‍ സ്ക്വയറില്‍ ചൈനീസ് സര്‍ക്കാരിനെ 7 ആഴ്ചക്കാലത്തോളം വെല്ലുവിളിച്ചവരെ ടാങ്കയച്ചു നേരിട്ടതിനെ "അരച്ചു കൊന്നു" എന്ന് വിലപിക്കുന്ന താങ്കള്‍ ഈ പഞ്ചാബികളെ വെടി വച്ചും അരച്ചും കൊന്നതിനെ എങ്ങനെ കാണുന്നു? ഇന്ദിരയുടെ കിരാതത്വത്തിനെതിരെ താങ്കള്‍ പ്രതികരിച്ചായിരുന്നോ?

    3. കാഷ്മീരിലെ മുസ്ലിങ്ങള്‍ കഴിഞ്ഞ 60 വര്‍ഷമായി ഇന്‍ഡ്യന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. അവിടെ അവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു. ഇന്‍ഡ്യന്‍ പട്ടാളം അവരെ അരിച്ചു പെറുക്കി പീഢിപ്പിക്കുന്നു. മരിച്ച് വീഴുന്ന ചൈനക്കാരോട് സ്നേഹവും സഹതാപവും പ്രകടിപ്പിക്കുന്ന താങ്കള്‍  എന്തുകൊണ്ട്, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പട്ടാളം  കാഷ്മീരിലെ ഇന്‍ഡ്യക്കാരെ വധിക്കുമ്പോള്‍  കമാ എന്നു പ്രതികരിക്കാത്തതെന്താണ്?

    4. ഇന്‍ഡ്യയുടെ വടക്കു കിഴക്കന്‍ മേഘലയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇന്‍ഡ്യന്‍ പട്ടാളം ഒരു വര്‍ഷം എത്ര പേരെ വധിക്കുന്നുണ്ട് എന്ന് താങ്കള്‍ക്കറിയുമോ? ഇറോം ശര്‍മ്മിള എന്ന സ്ത്രീ എന്തിനാണു നിരാഹാരം കിടക്കുന്നതെന്ന് താങ്കള്‍ എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

    5. താങ്കള്‍ സ്തുതി ഗീതങ്ങള്‍ കൊണ്ട് മൂടുന്ന മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാരാണ്, ഇന്‍ഡ്യയുടെചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയത്. അതിന്റെ പേരില്‍ സമധാനപൂര്‍വം പ്രതിഷേധിച്ച അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലയച്ചത് താങ്കളുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ്? താങ്കളത് എങ്ങനെ ന്യായീകരിക്കും?

    ബാബ രാംദേവിനെ അര്‍ത്ഥ രാത്രിയല്‍ പിടിച്ച് ഡെല്‍ഹിക്കു പുറത്താക്കിയതിനെ എങ്ങനെ ന്യായീകരിക്കും?

    ചൈനയിലേക്കൊക്കെ ഭൂതക്കണ്ണാടി വച്ച് നോക്കുന്ന കൂടെ സ്വന്തം മൂക്കിനു താഴെ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം നടത്തുന്ന ഈ വക അക്രമങ്ങളിലേക്കു കൂടി സ്വന്തം ദ്രുഷ്ടി വല്ലപ്പോഴും പതിപ്പിക്കുക. ഇന്‍ഡ്യക്കാരനാണെന്നൊക്കെ തിരിച്ചറിയുന്നത് അപ്പോഴൊക്കെയാണ്.

    ReplyDelete
    Replies
    1. കാളിദാസൻ കാര്യായിട്ട് ചോദിച്ച ചോദ്യങ്ങളാ ? അതൊ ചുമ്മാ വിരട്ടാനോ?

      Delete
  37. ഇനിയും ഉണ്ട് ചിന്തിക്കാന്‍ കാര്യങ്ങള്‍ ഏറെ:

    ReplyDelete
  38. ഇപ്പോൾ ജനാധിപത്യമല്ലല്ലോ ..
    ഇന്നെല്ലാം ആധിപത്യങ്ങളാണല്ലോ അല്ലേ മാഷെ

    ReplyDelete