Pages

മൊബൈല്‍ വിപ്ലവം മലയാളത്തിലും ...

നാട് ഇപ്പോള്‍ ഒരു മൊബൈല്‍ വിപ്ലവത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. ഓരോ ആള്‍ക്കും ഓരോ മൊബൈല്‍ എന്നത് മാറി, ഓരോ ആള്‍ക്കും ഒന്നിലധികം മൊബൈലുകളും സിം കാര്‍ഡുകളും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മൊബൈല്‍ എന്നാല്‍ ഫോണ്‍ ചെയ്യാനുള്ള എലക്ട്രോണിക്ക് ഉപകരണം എന്ന അവസ്ഥയും ഇപ്പോള്‍ മാറി.  വിവരവിനിമയം ചെയ്യാനുള്ള എല്ലാ എലക്ട്രോണിക്ക് ഉപകരണങ്ങളും ഉള്ളടക്കിയ ഒരു സൂപ്പര്‍ എലക്ട്രോണിക്ക് ഉപകരണമാണ് മൊബൈല്‍ ഫോണ്‍ ഇന്ന്. ക്യാമറ, ടേപ് റെക്കോര്‍ഡര്‍, എഫ്.എം.റേഡിയോ, ടിവി , കമ്പ്യൂട്ടര്‍ എന്നിവയെല്ലാം ഇന്ന് മൊബൈല്‍ ഫോണില്‍ ഉണ്ട്. ഇന്റര്‍നെറ്റ് ഇന്ന് അധികമായി സര്‍ഫ് ചെയ്യുന്നതും മൊബൈല്‍ വഴി തന്നെയാണ് എന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ വന്നതോടുകൂടി  ഷോപ്പിങ്ങ്, ബാങ്കിങ്ങ് അങ്ങനെ ഒട്ടേറെ സൌകര്യങ്ങളും മൊബൈലില്‍ കൂടി സാധ്യമാകുന്നുണ്ട്.  ചുരുക്കത്തില്‍, ഒരു മൊബൈല്‍ എന്നാല്‍ ഇന്ന് ഒരുപാട് കാര്യങ്ങള്‍ ഉള്ളംകൈയില്‍ വെച്ചുകൊണ്ട് ചെയ്യാന്‍ സാധിക്കുന്ന അത്ഭുതകരമായ ഉപകരണമാണ്.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍, ആ ഫോണില്‍ ഡിഫാള്‍ട്ടായി കുറെ ആപ്ലിക്കേഷന്‍സ് ഉണ്ടാവും. അതേ സമയം ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് നമ്മുടെ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് എത്രയോ ആപ്ലിക്കേഷന്‍സ് സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാന്‍ സാധിക്കുകയും ചെയ്യും.  ഏത് ആപ്ലിക്കേഷനാണ് നല്ലത് , അല്ലെങ്കില്‍ വേണ്ടത് എന്ന് പറയാന്‍ കഴിയില്ല. ഓരോന്നും ഒന്നിനൊന്ന് മെച്ചവും നമുക്ക് ആവശ്യമുള്ളതുമാണ്. ഓരോ സ്ഥാപനങ്ങളും ഇപ്പോള്‍ അവരവരുടെ ആപ്ലിക്കേഷന്‍സ് ഇറക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അവരുടെ ആപ്പ് ഇറക്കിയിരിക്കുന്നു.  ഇവിടെ നോക്കുക.   ഈ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ എസ്.ബി.ഐ.ബാങ്ക് അക്കൌണ്ട് ഹോള്‍ഡര്‍ക്ക് എല്ലാ ഇടപാടുകളും മൊബൈലില്‍ നിന്ന് ചെയ്യാന്‍ സാധിക്കും. പത്രങ്ങളും അവരുടെ ആപ്ലിക്കേഷന്‍സ് ഇറക്കിക്കൊണ്ടിരിക്കുന്നു. ഇതൊന്നും കൈകാര്യം ചെയ്യാന്‍ അത്ര വലിയ വൈദഗ്ദ്ധ്യമൊന്നും വേണ്ട എന്നതാണ് പ്രത്യേകത.

മൊബൈല്‍ ഫോണുകള്‍ അതിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇങ്ങനെ സാര്‍വ്വത്രികമായി പ്രചാരത്തില്‍ വന്നെങ്കിലും അതിനൊപ്പിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് നമ്മുടെ നാട്ടില്‍ അത്ര വളര്‍ച്ച ഉണ്ടായിട്ടില്ല എന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ ഇപ്പറഞ്ഞ മൊബൈല്‍ ഫോണുകള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല.  3ജി ആണ് നമ്മുടെ രാജ്യത്ത് ഏറ്റവും ആധുനീകമായ മൊബൈല്‍ ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്ന ടെക്നോളജി. വികസിതരാജ്യങ്ങളിലൊക്കെ 3ജി കാലഹരണപ്പെട്ട് 4ജി ആണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. 2ജി സ്പെക്ട്രം വിവാദവും കേസുകളും നമ്മുടെ 3ജി ഇന്റര്‍നെറ്റ് വ്യാപനത്തെ വളരെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. സര്‍ക്കാര്‍ ഖജനാവിലേക്ക് പെട്ടെന്ന് കുറെ കാശ് വന്നു ചേരണം എന്ന മട്ടിലാണ് എല്ല്ലാവരും ഈ സാങ്കേതിക വിദ്യയെ സമീപിച്ചത്.  അതിന്റെയൊക്കെ ഫലമായി 3ജി ലേലത്തില്‍ സര്‍ക്കാരിന് അമ്പരപ്പിക്കുന്ന തരത്തില്‍ പണം കിട്ടി. പക്ഷെ സാധാരണക്കാരന് 3ജി കിട്ടാക്കനിയാവുകയും ചെയ്തു.

എന്തൊക്കെയാണ് ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണും അതില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഡാറ്റ പ്ലാനും ഉണ്ടെങ്കില്‍ ചെയ്യാന്‍ പറ്റുക എന്ന് വിവരിക്കാന്‍ കഴിയില്ല. അത്രയധികമാണ് സൌകര്യങ്ങളും സാധ്യതകളും.  3ജി ഇല്ലെങ്കില്‍ സാരമില്ല.  2ജിയില്‍ GPRS ഡാറ്റ പ്ലാന്‍ ഇന്ന് എല്ലാ മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരും കുറഞ്ഞ നിരക്കില്‍ നല്‍കുന്നുണ്ട്. 100 രൂപയ്ക്കടുത്ത് നല്‍കിയാല്‍ 30 ദിവസത്തെ വാലിഡിറ്റിയോടുകൂടി 1GB ഡാറ്റ അപ്‌ലോഡ്‌-ഡൌണ്‍‌ലോഡ് സൌകര്യം ലഭ്യമാണ്. 15രൂപയ്ക്ക് എയര്‍ടെല്‍ 3ദിവസത്തേക്ക് അണ്‍‌ലിമിറ്റഡ് ഡാറ്റ തരുന്നുണ്ട്. വോഡഫോണിന് 5രൂപയ്ക്ക് പ്രതിദിന പ്ലാന്‍ ഉണ്ട്. വോയ്സ് ചാറ്റ് നടത്തുന്നവര്‍ക്ക് ഇത് വളരെ ലാഭകരമാണ് എന്ന് പറയേണ്ടതില്ലല്ലൊ. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും എല്ലാ സ്ഥലത്തും ഒരേ പോലെ നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ല. അത്കൊണ്ട് അവരവരുടെ സ്ഥലത്ത് ഏത് നെറ്റ്‌വര്‍ക്കിനാണ് കവറേജ് അധികമുള്ളത്, ആ കമ്പനിയുടെ സിം കാര്‍ഡ് വാങ്ങുന്നതാണ് നല്ലത്. അത്പോലെ തന്നെ സംസാരിക്കാന്‍ മാത്രമായി ഒരു സിമ്മും ഡാറ്റ പ്ലാനിന് മാത്രമായി വേറൊരു സിമ്മും കരുതുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഡാറ്റ ലിമിറ്റ് തീര്‍ന്നാല്‍ ടോക്ക് ടൈമിന്റെ ബാലന്‍സ് നമ്മള്‍ അറിയാതെ കാലിയായിപ്പോകും.

ന്നു മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് അത്ര സാധാരണയായിട്ടില്ല. മൊബൈലില്‍ മലയാളം എഴുതാനും വായിക്കാനും കഴിയുന്നത് വളരെ വേഗത്തില്‍ തന്നെ എല്ലാ മൊബൈലുകളിലും സാര്‍വ്വത്രികമാകും എന്ന് ന്യായമായും പ്രതീക്ഷിക്കാം. എന്നാല്‍ ഇപ്പോള്‍ തന്നെ മൊബൈല്‍ ഫോണുകളില്‍ gprs കണക്‍ഷന്‍ ഉപയോഗിച്ച് മലയാളം എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. 3ജി വന്നതിന് ശേഷം, 3ജി ഡാറ്റയ്ക്ക് നിരക്ക് കൂടുതലാണെങ്കിലും gprs  ഡാറ്റയ്ക്ക് താരതമ്യേന നിരക്ക് കുറവാണ്. നല്ല സ്മാര്‍ട്ട് ഫോണുകളിലോ ആന്‍ഡ്രോയ്ഡ്  ഫോണുകളിലോ gprs നെറ്റ് 3ജി സ്പീഡില്‍ തന്നെ കിട്ടുന്നുണ്ട്.

മൊബൈലില്‍ മലയാളം വായിക്കാന്‍: 


മൊബൈലില്‍ മലയാളം വായിക്കാന്‍ ഒപേര മിനി എന്ന ബ്രൌസര്‍ സോഫ്റ്റ്‌വേര്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടേത് ഏത് സെറ്റാണോ, അതിന് പറ്റിയ തരത്തില്‍ ഒപേര മിനി വെര്‍ഷന്‍ ഉണ്ട്. (ഇവിടെ പോയി നോക്കുക.)  ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണെങ്കില്‍ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്നാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. (ഇവിടെ കാണുക.) ഒപേര മിനി ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ അത് ഓപ്പന്‍ ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയിലെ അഡ്രസ്സ് ബാറില്‍ ഡിഫാള്‍ട്ടായി വരുന്ന www. എന്നത് ഡിലീറ്റ് ചെയ്ത് config: എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.( ഇങ്ങനെ ചെയ്ത് ശരിയായില്ലെങ്കില്‍  about:config അല്ലെങ്കില്‍ opera:cofig എന്ന് ടൈപ്പ് ചെയ്ത് മാറി മാറി ട്രൈ ചെയ്തു നോക്കുക.)




അങ്ങനെ ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചാല്‍ power  user setting  എന്നൊരു പേജ് തുറക്കും. 
ആ പേജ് താഴേക്ക്‌ സ്ക്രോള്‍ ചെയ്താല്‍ അവസാനമായി use  bitmap  fonts for  complex 
scripts എന്ന ഓപ്ഷന്‍ കാണാം. അവിടെ  no  എന്നു കാണുന്നത് yes ആക്കി  save  
ചെയ്യുക. 


ഇനി ഒപേര മിനി തുറന്ന് അഡ്രസ്സ് ബാറില്‍ മലയാളം സൈറ്റുകളുടെ URL ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചാല്‍ ആ സൈറ്റുകള്‍ മലയാളത്തില്‍ വായിക്കാം. 


ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒപേര മിനി മാര്‍ക്കറ്റില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്ത് ഇതേ പോലെ  ചെയ്താല്‍ മലയാളം സൈറ്റുകളും പത്രങ്ങളും വായിക്കാം. ഇതിനിടയില്‍ മലയാളത്തില്‍ 
മാതൃഭൂമിയും മലയാളമനോരമയും മൊബൈല്‍ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ തന്നെ ഇറക്കിയിട്ടുണ്ട്. ഒപേര ഇല്ലാ‍തെ തന്നെ ആന്‍ഡ്രോയ്ഡ് മൊബൈലില്‍ ഡിഫാള്‍ട്ടായിട്ടുള്ള ബ്രൌസറില്‍ നിന്ന് മാതൃഭൂമിയും മനോരമയും സുന്ദരമായി വായിക്കാന്‍ കഴിയും. 


മാതൃഭൂമിയുടെ ലിങ്ക് : http://www.mathrubhumi.com/mobile/android/
മനോരമയുടെ ലിങ്ക് : http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?tabId=0


മനോരമയില്‍ (26-1-12) ഒരു റിപ്പോര്‍ട്ടിന്റെ  QR കോഡ് ആണിത്. ഇത് സ്കാന്‍ ചെയ്താല്‍ ഒപേര മിനി ഇല്ലാതെ തന്നെ ഡിഫാള്‍ട്ട് ബ്രൌസറില്‍ വായിക്കാന്‍ പറ്റും.

ഇനി മലയാളത്തില്‍ എങ്ങനെയാണ് എഴുതുക എന്ന് നോക്കാം.   സ്മാര്‍ട്ട് ഫോണുകളില്‍  മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ അത്കൊണ്ടൊന്നും നമുക്ക് പ്രയോജനം വലുതായിട്ട് ഇല്ല. മലയാളം ടൈപ്പ് ചെയ്യാനും SMS അയയ്ക്കാനും ചില ആപ്ലിക്കേഷനും സോഫ്റ്റ്‌വേറും ഉണ്ടെങ്കിലും അതിലൊന്നും അത്ര കാര്യം ഉള്ളതായി തോന്നാത്തത്കൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല.

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളം എങ്ങനെ എഴുതാമെന്ന് നാരായം എന്ന സൈറ്റില്‍ വിശദമായി എഴുതിയിട്ടുണ്ട്. (ഇവിടെ വായിക്കാം.) എന്നാല്‍ അതിനേക്കാളും എളുപ്പം ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നി ന്ന് വരമൊഴി എന്ന ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മംഗ്ലീഷില്‍ സുന്ദരമായി മലയാളം ടൈപ്പ് ചെയ്യുകയും എന്നിട്ട് കോപ്പി ചെയ്ത് ആവശ്യമുള്ള സ്ഥലത്ത് പേസ്റ്റ് ചെയ്യുകയും ചെയ്യാം.


മാര്‍ക്കറ്റില്‍ നിന്ന് തന്നെ Blogger എന്ന ആപ്ലിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇപ്പോള്‍ മൊബൈലില്‍ നിന്ന് തന്നെ ബ്ലോഗ് എഴുതി ഫോട്ടോകള്‍ സഹിതം പോസ്റ്റ് ചെയ്യാം എന്നൊരു സൌകര്യമാണ് നിലവില്‍ വന്നിട്ടുള്ളത്. അത്കൊണ്ട് ബ്ലോഗര്‍മാര്‍ കഴിയുന്നതും നല്ലൊരു ആന്‍ഡ്രോയ്ഡ് ഫോണ്‍ കരസ്ഥമാക്കി, യാത്ര ചെയ്യുമ്പോഴും വഴിയില്‍ കാണുന്ന ദൃശ്യങ്ങളൊക്കെ ക്യാമറയില്‍ പകര്‍ത്തി അടിക്കുറിപ്പും മറ്റും മലയാളത്തില്‍ എഴുതി പോസ്റ്റ് ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്. ബ്ലോഗറിന്റെ എഡിറ്റ് പേജ് മൊബൈലില്‍ കാണുക ഇങ്ങനെ:




NB: ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈവശമുള്ളവര്‍ അതില്‍ ഡിഫാള്‍ട്ടായി ഉള്ള ബ്രൌസറിന് പുറമെ ഒപേര മിനി ബ്രൌസറും കൂടി എന്തായാലും ഇന്‍സ്റ്റാള്‍ ചെയ്യും. അതിന്റെ കൂടെ ഡോള്‍ഫിന്‍ എന്ന ബ്രൌസറും കൂടി ഇന്‍സ്റ്റാള്‍ ചെയ്തോളൂ എന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. എന്തെന്നാല്‍ ഡോള്‍ഫിന്‍ ബ്രൌസറില്‍ ഉപകാരപ്രദമായ കുറെ ആഡ്‌ഓണ്‍ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റും. ഇവിടെ നോക്കുക.

സുകുമാര്‍ അഴീക്കോടിനെ ഞാന്‍ അനുസ്മരിക്കുമ്പോള്‍ ....

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടോ സന്തോഷിപ്പിച്ചുകൊണ്ടോ ആര്‍ക്കും ഈ ഭൂമിയില്‍ ജീവിയ്ക്കുവാന്‍ കഴിയില്ല.  ചെറിയവനോ വലിയവനോ അല്ലെങ്കില്‍ ധനികനോ പാവപ്പെട്ടവനോ ആകട്ടെ ഏതൊരാള്‍ക്കും ശത്രുക്കളും മിത്രങ്ങളും ബന്ധുക്കളും ഒക്കെയുണ്ടാവും.  സുകുമാര്‍ അഴീക്കോടിനും കുറെ ശത്രുക്കളും ആരാധകരും ഒക്കെ ഉണ്ടായിരുന്നു. എത്ര വലിയ ശത്രു ആയാലും മരണാനന്തരം പുകഴ്ത്തി പറയുക എന്നത് നമ്മുടെ ഒരു ഔപചാരികതയോ കീഴ്വഴക്കമോ ആണ്. അതിലൊന്നും എനിക്ക് അത്ര വിശ്വാസം ഇല്ല.  പ്രശസ്തിയും പുകഴും കൂടുന്നതിനനുസരിച്ച് ശത്രുക്കളുടെയും എണ്ണവും വര്‍ദ്ധിക്കും. ഒന്നിനും പോകാത്ത സാധാരണക്കാരനും ചുറ്റുവട്ടത്ത് ആരെങ്കിലുമായി ശത്രു ഉണ്ടാകും. ആരുടെയും ജീവിതം ഇങ്ങനെയെല്ലാമായി ഒരു പോരാട്ടമാണ്. അഴീക്കോട് മരണപ്പെട്ടത് അറിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയത് അപ്പോള്‍ തന്നെ റെക്കോര്‍ഡ് ചെയ്തത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇത് ആരൊക്കെ കേള്‍ക്കും എന്ന് എനിക്കറിയില്ല. എന്നാലും നാലാള്‍ കേള്‍ക്കുമെന്നും, ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ രണ്ട് ശത്രുവിനെയും മിത്രത്തെയും പുതിയതായി എനിക്ക് ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. 

ഇടത്പക്ഷം മിഥ്യയോ തട്ടിപ്പോ ?

ഫേസ്‌ബുക്കില്‍  എഴുതിയ ഒരു കമന്റ് ജി പ്ലസിലും ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ആ പോസ്റ്റിന്റെ  ലിങ്ക്.   ആ ത്രഢില്‍ Anoop G   (ഫോട്ടോ അനൂപിന്റേതാണ്) എന്ന എന്റെ ഒരു സുഹൃത്ത് കമന്റ് എഴുതുകയുണ്ടായി. അനൂപിനോട് മറുപടി പറയണമെന്ന് എനിക്ക് തോന്നി. പൊതുവെ ഒരു വ്യക്തി വായിക്കാന്‍ മാത്രമായി ഞാന്‍ മറുപടി എഴുതാറില്ല. ഏതായാലും എഴുതുന്നു, എന്നാല്‍ പിന്നെ നാലാള്‍ വായിക്കുന്ന മട്ടിലാകട്ടെ എന്നാണ് എന്റെ നിലപാട്. അപ്രകാരം മറുപടി എഴുതിവന്നപ്പോള്‍ അത് നീണ്ടുപോയി. അങ്ങനെയാണ് ഈ പോസ്റ്റ് പിറക്കുന്നത്. ഇത് വായിക്കുന്നവര്‍ മേലെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ പോസ്റ്റും കമന്റുകളും വായിക്കാന്‍ താല്പര്യം.

അനൂപിന്റെ കമന്റ് വായിച്ചിട്ട് എനിക്ക് ചിരിയല്ല, സങ്കടമാണ് വരുന്നത്. ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും എത്ര ഉപരിപ്ലവങ്ങളായ ധാരണകളാണ് അഭ്യസ്ഥവിദ്യരായവര്‍ പോലും വെച്ചുപുലര്‍ത്തുന്നത് എന്നതാണ് എന്റെ സങ്കടത്തിന് കാരണം. “ കോണ്‍ഗ്രസ്സിന്റെ ജനാധിപത്യം എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും . അടുത്ത ജനാധിപത്യ വാദി പിന്നെ മോഡിയാണല്ലോ അല്ലെ. ഇവരൊക്കെ ഇരിയ്ക്കുന്ന ഇന്ത്യയില്‍ ഇടതു പക്ഷ പാര്‍ട്ടികളും കൂടി ഇരുന്നോട്ടെ” എന്നാണല്ലൊ അനൂപ് പറയുന്നത്. 

ജനാധിപത്യം എന്നത് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെയോ മോഡിയുടെയോ അല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. ജനങ്ങളുടേതാണ് ജനാധിപത്യം. ഇന്ത്യയില്‍ ജനാധിപത്യസമ്പ്രദായം ഉള്ളത്കൊണ്ട് കോണ്‍ഗ്രസ്സ്, ബിജെ.പി. അങ്ങനെ അനേകം പാര്‍ട്ടികള്‍ നിലനില്‍ക്കുന്നു. ഓരോ പാര്‍ട്ടിക്കും അണികളോ അല്ലെങ്കില്‍ വോട്ട് ചെയ്യുന്നവരോ ഉള്ളത്കൊണ്ടാണ് ആ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന കാലത്തോളം ആ പാര്‍ട്ടികള്‍ ഒക്കെ നിലനില്‍ക്കുകയും ചെയ്യും.  ആളുകള്‍ വോട്ട് ചെയ്യുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സോ നരേന്ദ്രമോഡിയോ രാഷ്ട്രീയത്തില്‍ ഉണ്ടാകുമായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഭൂരിപക്ഷം ജനപ്രതിനിധികളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ സര്‍ക്കാര്‍ നിലനില്‍ക്കുകയുള്ളൂ. ആ ഭൂരിപക്ഷ വിധിയെ അംഗീകരിക്കുക എന്നതാണ് ജനാധിപത്യമര്യാദയും സംസ്കാരവും. 

കോണ്‍ഗ്രസ്സിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാല്‍ നിലവില്‍ അതൊരു രാഷ്ട്രീയപാര്‍ട്ടി (അനേകം പാര്‍ട്ടികളില്‍ ഒന്ന്) മാത്രമാണെങ്കിലും ദീര്‍ഘകാലം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഒരു ദേശീയപ്രസ്ഥാനം കൂടിയാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് സ്വാഭാവികമായി ഒരു രാഷ്ട്രീയപാര്‍ട്ടിയായി മാറുകയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തിന് വേണ്ടി ജനങ്ങളെ ഒറ്റക്കെട്ടായി നയിച്ച് അനേകം സമരങ്ങളിലൂടെയും സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്ത കോണ്‍ഗ്രസ്സിന് തന്നെ ഭരണച്ചുമതലയും ഏറ്റെടുക്കേണ്ടി വന്നു. അത്കൊണ്ടാണ്, ദേശീയപ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ്സ്  സ്വാതന്ത്ര്യാനന്തരം ഒരു രാഷ്ട്രീയപാര്‍ട്ടിയായി സ്വാഭാവികപരിണാമത്തിന് വിധേയമാവുകയായിരുന്നു എന്ന് ഞാന്‍ പറഞ്ഞത്. 

സ്വാതന്ത്ര്യം ലഭിച്ചയുടനെ തന്നെ കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നതായും, അങ്ങനെ തന്നെ പിരിച്ചുവിടേണ്ടിയിരുന്നു എന്നും കമ്മ്യൂണിസ്റ്റുകാര്‍ അന്നും ഇന്നും പറഞ്ഞുവരുന്നുണ്ട്. ഗാന്ധിജി അങ്ങനെ പറഞ്ഞിരുന്നോ അഥവാ ഏത് സന്ദര്‍ഭത്തില്‍ പറഞ്ഞു എന്നെനിക്കറിയില്ല. അഥവാ അന്നു അങ്ങനെ ഗാന്ധിജി പറഞ്ഞിരുന്നാല്‍ പോലും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ പിരിച്ചുവിടാന്‍ കഴിയുമായിരുന്നില്ല. എന്തെന്നാല്‍ സ്വാതന്ത്ര്യാനന്തരം സര്‍ക്കാരുണ്ടാക്കാ‍ന്‍ പ്രാപ്തിയോ ബഹുജനപിന്തുണയോ ഉള്ള  വേറൊരു പാര്‍ട്ടി അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന് വേണ്ടി കുറെക്കാ‍ലം പൊരുതി, എന്നിട്ട് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സര്‍ക്കാരുണ്ടാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതെ രാജ്യത്തെയും ജനങ്ങളെയും അനാഥമായ അവസ്ഥയില്‍ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന് കഴിയുമായിരുന്നില്ല. പിരിച്ചുവിടേണ്ടിയിരുന്നു എന്ന കമ്മ്യൂണിസ്റ്റ്വാദം നിരുത്തരവാദപരമാണ്. ഗാന്ധിജി പറഞ്ഞല്ലോ എന്നാണെങ്കില്‍ , അങ്ങനെ ഗാന്ധിജി പറഞ്ഞെങ്കിലും നിരുത്തരവാദപരമായതാണ്. കോണ്‍ഗ്രസ്സ് അന്നു പിരിച്ചുവിട്ടിരുന്നുവെങ്കില്‍ രാജ്യത്ത് അരാജകത്വമായിരുന്നിരിക്കും നടന്നിരിക്കുക. 

ജനാധിപത്യവും കോണ്‍ഗ്രസ്സും തമ്മില്‍ ഒരു ബന്ധം എന്താണെന്നു വെച്ചാല്‍, ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെയും , പിന്നീട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന്റെയും നേതൃത്വം കോണ്‍ഗ്രസ്സിന്റെ കൈയില്‍ ആയത്കൊണ്ടാണ്  ജനാധിപത്യവും മതേതരത്വവും അടിസ്ഥാനമാക്കിയ ഒരു രാജ്യമായി ഇന്ത്യ മാറിയതും ഇന്നും നിലനില്‍ക്കുന്നതും എന്നതാണ്. കോണ്‍ഗ്രസ്സിന് വേണമായിരുന്നെങ്കില്‍  കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രം ഭരണക്കുത്തക ലഭിക്കുന്ന ഭരണഘടനയും സര്‍ക്കാരും ഉണ്ടാക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കാര്യമായി എതിര്‍ക്കാന്‍ കെല്പൂള്ള മറ്റൊരു പാര്‍ട്ടിയും സംഘടനയും അന്ന് ഇന്ത്യയില്‍ ഇല്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും അചഞ്ചലമായി വിശ്വസിച്ചു. 

ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദാനമാണ്. ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഓരോ പൌരനും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനോട് കടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ മഹത്വവും വിലയും മനസ്സിലാകണമെങ്കില്‍ , സ്വാതന്ത്ര്യസമരത്തിനും സ്വാതന്ത്ര്യാനന്തരം സര്‍ക്കാരുണ്ടാക്കുന്നതിനും നേതൃത്വപരമായ പങ്ക് നാഷനല്‍ കോണ്‍ഗ്രസ്സിനല്ലാതെ മറ്റേതെങ്കിലും പ്രസ്ഥാനത്തിന് ആയിരുന്നെങ്കിലോ എന്ന് ആലോചിച്ചുനോക്കണം. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെങ്കില്‍ സ്വാതന്ത്ര്യലബ്ധി എന്നത് രക്തരൂക്ഷിതമായൊരു വിപ്ലവമാകുമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയോട്  വിധേയത്വമില്ല്ലാത്ത മുഴുവന്‍ പേരും ശവമായിട്ടുണ്ടാവും.  ജനലക്ഷങ്ങളുടെ മൃതദേഹങ്ങള്‍ ഏതെങ്കിലും മരുഭൂമിയില്‍ കുഴിച്ചുമൂടിയിട്ടുണ്ടാവും. അന്നത്തെ പാര്‍ട്ടി സെക്രട്ടരി ഇന്ത്യയുടെ സര്‍വ്വാധികാരി ആയിട്ടുണ്ടാവും. ശേഷിക്കുന്ന ജനങ്ങള്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് അടിമകളായിട്ടുണ്ടാവും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു കൊല്ലം കഴിയുമ്പോഴാണ് ചൈനയില്‍ വിപ്ലവമുണ്ടാകുന്നത്. അങ്ങനെയായിരുന്നെങ്കില്‍  സോവിയറ്റ് യൂനിയനും ഇന്ത്യയും ചൈനയും കൂടി ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളെയും തിബത്തിനെയെന്ന പോലെ കീഴ്പ്പെടുത്തി ഈ ഭൂമിയെ ഒരു വലിയ തടവറ ആക്കിയേനേ. ഇത്രയും വായിച്ചിട്ട് (ടിയാനന്‍‌മെന്‍ സ്ക്വയര്‍ സ്മരിച്ചിട്ട്) ഒരു ദീര്‍ഘനിശ്വാസം വിടുക. എന്തെന്നാല്‍ ചരിത്രം നമ്മെ തലനാരിഴയ്ക്കാണ് രക്ഷപ്പെടുത്തിയത്.  അമേരിക്കന്‍ ഐക്യനാടുകള്‍ എന്നൊരു രാജ്യം ഇല്ലായിരുന്നെങ്കിലും അങ്ങനെയൊരു സാധ്യതയുണ്ടായിരുന്നു. 

കോണ്‍ഗ്രസ്സിന് പകരം അന്ന് ജനസംഘത്തിനോ അതല്ല ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിനോ അയിരുന്നു സ്വാതന്ത്ര്യസമരത്തിന്റെയും പിന്നീട് സര്‍ക്കാ‍രുണ്ടാക്കുന്നതിന്റെയും നേതൃത്വമെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്ന് ഞാന്‍ വിശദീകരിക്കേണ്ടതില്ല. ഒന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജനസംഖ്യ  ഇന്നുള്ളതിന്റെ പകുതി മാത്രമേ കാണുമായിരുന്നുള്ളൂ. ബാക്കി പകുതിയെ പരസ്പരം കൊന്നിരിക്കുമല്ലൊ.  സ്വാതന്ത്ര്യാനന്തരം  കക്ഷിരാഷ്ട്രീയം പല വഴിക്ക് പിരിഞ്ഞപ്പോള്‍ ജനങ്ങള്‍ പല വിഭാഗങ്ങളായി ചേരി തിരിഞ്ഞെങ്കിലും  ഇന്ത്യ ഒറ്റ രാജ്യമായി ഇത് പോലെ നില നില്‍ക്കാന്‍ കാരണം ഇന്നും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുള്ളത്കൊണ്ടാണ്. നാളത്തെ കാര്യം പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്ക് തടുക്കാന്‍ പറ്റും?

ഞാന്‍ പറഞ്ഞുവന്നത്, ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അവസരവുമാണ്. എത്രയോ രാജ്യങ്ങളില്‍ ഇത് ജനങ്ങള്‍ക്ക് ഇപ്പോഴും ലഭ്യമല്ല. കോണ്‍ഗ്രസ്സിന്റെ കുറ്റങ്ങളും കുറവുകളും ജനാധിപത്യത്തിന്റെ കുറ്റങ്ങളോ കുറവോ അല്ല. ഇവിടെ എല്ലാം തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ജനാധിപത്യം പുലരണമെങ്കില്‍ മറ്റ് പാര്‍ട്ടികളും ഉണ്ടാവണം. സ്വന്തം പാര്‍ട്ടിയെ അന്ധമായി വിശ്വസിക്കുമ്പോഴും ഏത് പാര്‍ട്ടിക്കാരനും ഈ ബോധം വേണം. അല്ല്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ഒരു ഫാസിസ്റ്റ് കുടിയിരിക്കുന്നുണ്ട് എന്നാണര്‍ത്ഥം? 


അപ്പോള്‍ ഇടത്പക്ഷമോ എന്ന് ചോദിക്കാം. എന്താണ് ഈ ഇടത്പക്ഷം എന്നു വെച്ചാല്‍? ഏതൊക്കെ പാര്‍ട്ടികളാണ് ഈ ഗണത്തില്‍ പെടുന്നത്? എന്ത് വ്യതിരിക്തതകളാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഇടത്പക്ഷത്തെ പരിശുദ്ധമാക്കുന്നത്. ഇടത്പക്ഷം എന്ന് വെച്ചാല്‍ എന്തോ മഹത്തായ ഒരു സംഭവമാണെന്ന് ചില വ്യാജബുദ്ധിജീവികള്‍ ഇവിടെ സ്ഥാപിച്ചുവെച്ചിട്ടുണ്ട്. അത് ചില ശുദ്ധഹൃദയന്മാര്‍ (അനൂപിനെ പോലെ) വിശ്വസിച്ചിട്ടാണ് ഇടത്പക്ഷം ഇവിടെ കൂടിയേ തീരൂ എന്ന് പറയുന്നത്. ഇതില്‍ തമാശ എന്തെന്ന് വെച്ചാല്‍ ഇടത്പക്ഷത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയെ ഒറ്റയ്ക്കെടുത്ത് ആ പാര്‍ട്ടിക്ക് വക്കാലത്ത് പറയാനോ അതാണ് പരിശുദ്ധമായ പാര്‍ട്ടി എന്ന് അവകാശപ്പെടാനോ ഒരു ശുദ്ധഹൃദയനും തയ്യാറല്ല എന്നതാണ്. ഇടത്പക്ഷം എന്നൊരു മിത്ത് സൃഷ്ടിച്ചുവെച്ചിട്ട് സര്‍വ്വാധികാരപാര്‍ട്ടികളെ ആ മിത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച് അവയെ വെള്ളപൂശാനാണ് ഇക്കൂട്ടര്‍ പാഴ്ശ്രമം നടത്തുന്നത്. 

ഏതൊക്കെ പാര്‍ട്ടികളെയാണ് ഈ ഇടത്പക്ഷം എന്ന സാങ്കല്പികപക്ഷത്തില്‍ പെടുത്തിയിട്ടുള്ളത്. പക്ഷം എന്ന് പറയുമ്പോള്‍ അതൊരു ചേരിയാണല്ലൊ. ആ ചേരിക്ക് പൊതുവായൊരു സിദ്ധാന്തവും ലക്ഷ്യവും മാര്‍ഗ്ഗവും വേണമല്ലൊ. അങ്ങനെ വരുമ്പോള്‍ മാര്‍ക്സിസം അടിസ്ഥാനസിദ്ധാന്തമായി അംഗീകരിച്ചിട്ടുള്ള പാര്‍ട്ടികളെയാണ് ഇടത്പക്ഷം എന്ന് വിവക്ഷിക്കുന്നത് എന്ന് കാണാം. അതായത് ബംഗാളില്‍ പരസ്പരം കൊല്ലുന്ന മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മുതല്‍ സി.പി.ഐ.യും നക്സലൈറ്റുകളും അങ്ങനെ കുറെ ഗ്രൂപ്പുകളും എല്ലാം ചേര്‍ന്നതാണ് ഇടത്പക്ഷം.  അപ്പോള്‍ ഇടത്പക്ഷത്തിന് ഓശാന പാടുന്നവരുടെ യഥാര്‍ഥമായ മനസ്സിലിരുപ്പ് എന്താണ്? ഇക്കൂട്ടര്‍ ഒന്നുകില്‍ മാവോയിസ്റ്റുകള്‍ക്കോ അല്ലെങ്കില്‍ സി.പി.ഐ.(എം)നോ അതുമല്ലെങ്കില്‍ സി.പി.ഐ.ക്കോ അങ്ങനെ ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ ഗ്രൂപ്പിനോ പക്ഷം ചേര്‍ന്ന് അതിന് വേണ്ടി സംസാരിച്ചിരുന്നുവെങ്കില്‍ മനസ്സിലാക്കാമായിരുന്നു. 

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടൊപ്പം മുന്നണിയില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ മാത്രമാണ് ഇടത്പക്ഷം എന്ന ഗണത്തില്‍ പെടുത്താന്‍ യോഗ്യമായവ എന്ന് കരുതാനുള്ള വിവരക്കുറവ് ആര്‍ക്കും ഉണ്ടാവില്ല എന്നു കരുതാം. ഒരേ സിദ്ധാന്തമാണ് പിന്തുടരുന്നതെങ്കിലും പരസ്പരവൈരുദ്ധ്യമുള്ള പാര്‍ട്ടികളും ഗ്രൂപ്പുകളും ഒരു പക്ഷമാക്കി അതിന് ഇടത് എന്നൊരു ലേബലും ചാര്‍ത്തിയാല്‍ എന്ത് പുണ്യം കിട്ടാനാണ്. ശുദ്ധ തട്ടിപ്പാണ് ഈ ഇടത് പക്ഷം എന്നു പറയുന്നത്. ഒരു വിപ്ലവം വരുമ്പോള്‍ ഇവര്‍ പരസ്പരം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും എന്ന് വിവരമുള്ള ഇടത് സഹയാത്രികര്‍ മനസ്സിലാക്കണം.

അപ്പോള്‍ സംഗതി ഇതാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നോ പറഞ്ഞാല്‍ കിട്ടുന്നതിനേക്കാളും പരിശുദ്ധിയുടെ ഒരു പരിവേഷം ഇടത് പക്ഷം എന്ന് പറഞ്ഞാല്‍ കിട്ടുമെന്ന് ചിലര്‍ വ്യാമോഹിക്കുന്നു. എന്നാല്‍ ഇക്കാലത്ത് സാധാരണക്കാര്‍ക്ക് പോലും ഇടത് നേതാക്കളെക്കാളും ഇടത്-ബുജി-സഹയാത്രികരേക്കാളും വിവരമുണ്ട്. കമ്മ്യൂണിസം ഈ ലോകത്ത് എന്താണ് ഉണ്ടാക്കിവെച്ചിട്ടുള്ളത് എന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. അവര്‍ ഭരിച്ച രാജ്യങ്ങളില്‍ നിന്ന് നന്മയുടെയും മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും പൌരാവകാശങ്ങളുടെയും കൊച്ചുവര്‍ത്തമാനങ്ങള്‍ പോലും ഇത് വരെ ആരും കേട്ടിട്ടില്ല. പിന്നെയോ സര്‍വ്വാധികാരത്തിന്റെ, അടിമത്വത്തിന്റെ, കൂട്ടക്കുരുതികളുടെ പൌരാവകാശധ്വംസനങ്ങളുടെ, ലേബര്‍ ക്യാമ്പുകളുടെ അങ്ങനെ ഭീതിപ്പെടുത്തുന്ന വിവരങ്ങള്‍ മാത്രമേ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് എല്ലാവരും കേട്ടിട്ടുള്ളൂ. അത്കൊണ്ടാണ് നോണ്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസം പേടിസ്വപ്നമാകുന്നത്. 


കമ്മ്യൂണിസ്റ്റുകാര്‍ക്കും സോകോള്‍ഡ് ഇടത് സഹയാത്രികര്‍ക്കും ഒരൊറ്റ ലക്ഷ്യമേയുള്ളൂ, അവരുടെ നേതാവ് സര്‍വ്വാധികാരിയാവണം. എന്നിട്ട് അവരുടെ സാങ്കല്പിക ശത്രുക്കളായ ഇതരപാര്‍ട്ടിക്കാര്‍ ഉന്മൂലനം ചെയ്യപ്പെടണം. ടിയാനന്‍‌മെന്‍ സ്ക്വയറില്‍ നിരായുധരായ വിദ്യാര്‍ത്ഥികളെ ചൈനീസ് പട്ടാളം പട്ടാളടാങ്കുകള്‍ കയറ്റി അരച്ചു കൊന്നപ്പോള്‍ ഇവിടെയുള്ള ഇടത് സഹയാത്രികര്‍ കമാ എന്ന് പ്രതികരിച്ചില്ല എന്നതില്‍ നിന്ന് അവരുടെ മനോഭാവം വായിച്ചെടുക്കാം. ഒരു പടി കൂടി കടന്ന് അന്ന് ചൈനീസ് പട്ടാളത്തെയും ഗവണ്മേന്റിനെയും പ്രതിവിപ്ലവത്തെ അടിച്ചമര്‍ത്തി എന്നു പറഞ്ഞ് സ:ഇ.എം.എസ്സ്. ശ്ലാഘിക്കുകയുണ്ടായി. ഇതാണ് ഇടത് പക്ഷം. സര്‍വ്വാധികാരം പാര്‍ട്ടിനേതാവിന് സമാഹരിച്ച് നല്‍കാന്‍ പാടുപെടുന്ന ബൌദ്ധികചാവേറുകളാണ് ഇടത് സഹയാത്രികര്‍. ഇത് അവര്‍ അറിഞ്ഞോ അറിയാതെയോ നിര്‍വ്വഹിക്കുന്ന ദൌത്യമാണ്.

സിദ്ധാന്തത്തിലും വാക്കിലും പ്രവര്‍ത്തിയിലും ജനാധിപത്യവിരുദ്ധരായത്കൊണ്ടാണ് ലോകജനത കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റുകാരെയും നിരാകരിച്ചത്. ചൈനയെയും ക്യൂബയെയും പോലെ ഒന്നുമല്ല ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ , അവര്‍ ജനാധിപത്യത്തിലാണ് പ്രവര്‍ത്തിക്കുന്നത് ജനാധിപത്യം സ്വീകരിച്ചിട്ടുണ്ട്, ബംഗാളും കേരളവും ഭരിച്ച പോലെയാണ് ഇന്ത്യ മൊത്തം കിട്ടിയാലും ഭരിക്കുക എന്ന് ചില ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത് മറ്റൊരു തട്ടിപ്പാണ്. ഇന്ത്യയിലെയും ഇടത് പക്ഷങ്ങള്‍ മാര്‍ക്സിസമാണ് പിന്തുടരുന്നത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന തത്വമാണ് പാര്‍ട്ടിയുടെ ആധാരം. ഇതില്‍ എവിടെയാ‍ണ് ജനാധിപത്യമുള്ളത്? തിരുവായ്ക്കെതിര്‍വാ ഇല്ല എന്നതാണ് പച്ചമലയാളത്തില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന തത്വം എന്നതിന്റെ അര്‍ത്ഥം. 

ഇവിടെയുള്ള ഇടത് സഹയാത്രികര്‍ക്ക് നട്ടെല്ലിന് അല്പം ബലവും ജനാധിപത്യബോധവും ഉണ്ടായിരുന്നെങ്കില്‍ , ഈ ഇടത്പാര്‍ട്ടികളോട് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന പാര്‍ട്ടി പരിപാടി ഉപേക്ഷിക്കാന്‍ പറയുമായിരുന്നു. പാര്‍ട്ടിയിലെ കേന്ദ്രീകൃതജനാധിപത്യം എന്ന ഏറ്റവും മേലെയുള്ള നേതാവില്‍ അധികാരം കേന്ദ്രീകരിക്കുന്ന ഫാസിസ്റ്റ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന തത്വം ഒഴിവാക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ഇനി പറഞ്ഞിട്ടും കാര്യമില്ല. ഇടത്പക്ഷം എന്നാല്‍ സി.പി.ഐ(എം) മാത്രമാണെന്ന് ഇടത് ബുജികള്‍ വിധിയെഴുതിയിട്ടുണ്ട്. സി.പി.എം. നേതാക്കള്‍ക്കാണെങ്കില്‍ ചാരിറ്റബിള്‍ സൊസൈറ്റികളും ട്രസ്റ്റുകളും രൂപീകരിച്ച് ചെറുതും വലുതുമായ അനേകം വ്യവസായ സംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ്. കമ്മ്യൂണിസത്തിന് ഇത്രയേ ഭാവിയുള്ളൂ എന്ന് അവര്‍ കണക്ക് കൂട്ടിവെച്ചിട്ടുണ്ട്. പാര്‍ട്ടി പൊളിഞ്ഞാലും ട്രസ്റ്റുകളും ചാരിറ്റബിള്‍ സൊസൈറ്റികളും അവയുടെ കീഴിലുള്ള ആസ്തികളും അവിടെയുണ്ടാവുമല്ലൊ. 

ആകാശ് ടാബ്‌ലറ്റും ഇന്റര്‍നെറ്റ് വായനശാലകളും

എന്റെ വീടിനടുത്തുള്ള സി.എച്ച്. രാമന്‍ ഗുരുക്കള്‍ സ്മാരക വായനശാലയ്ക്ക് ഗ്രന്ഥശാല സംഘം മുഖേന സര്‍ക്കാര്‍ ഗ്രാന്റായി കമ്പ്യൂട്ടര്‍ ലഭിച്ചു.  വായനശാലയുടെ ഒരു ഭാരവാഹിയോട് ഞാന്‍ ഒരു നിര്‍ദ്ദേശം അവതരിപ്പിച്ചു. അത് അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ എന്നറിയില്ല. അത്കൊണ്ട് ആ നിര്‍ദ്ദേശം ഇവിടെയും പോസ്റ്റ് ചെയ്യട്ടെ.

ലോകത്ത് ഏറ്റവും വിലക്കുറവില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആകാശ്’ എന്ന പേരില്‍ ഇന്ത്യയില്‍ വില്പനയ്ക്ക് വന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലൊ. വിലയില്‍ മാത്രമല്ല വില്പനയിലും ആകാശ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് രണ്ടാഴ്ചകള്‍ക്കുള്ളില്‍  15 ലക്ഷത്തിലേറെ പേരാണ് ഇതിനു വേണ്ടി ബുക്ക് ചെയ്തിരുന്നത്. അങ്ങനെ ആകാശിന്റെ ആദ്യത്തെ പതിപ്പ് ഇതിനകം വിറ്റു തീര്‍ന്നു. അത്കൊണ്ട് ആകാശ് നിര്‍മ്മിച്ച Datawind എന്ന സ്ഥാപനം ആകാശിന്റെ പുതുക്കിയ വേര്‍ഷനായ യൂബിസ്ലേറ്റ് 7ന്റെ ബുക്കിംഗ് ആരംഭിച്ചു. എന്നാല്‍ ഇത് എഴുതുമ്പോള്‍ യൂബിസ്ലേറ്റ് 7 ന്റെ ഫെബ്രുവരി മാസം വരെയുള്ള പ്രീബുക്കിങ്ങും പൂർത്തിയായി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

എന്തായാലും വർദ്ധിച്ച് വരുന്ന ആവശ്യം മനസ്സിലാക്കി നിർമ്മാണം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണു ആകാശ് നിർമ്മാതാക്കൾ. ഇതിനായി കൊച്ചി, ഹൈദരാബാദ്, നോയ്ഡ എന്നിങ്ങനെ രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഫാക്ടറി നിര്‍മിച്ച് ഉല്‍പാദനം കൂട്ടാന്‍ ബ്രിട്ടന്‍ കേന്ദ്രമായുള്ള നിര്‍മാതാക്കള്‍ ഡാറ്റാവിന്‍റ് തീരുമാനിച്ചിരിക്കുകയാണ്. ആദ്യപതിപ്പായ ആകാശ് 2500 രൂപക്കായിരുന്നു പുറത്തിറക്കിയത്. 2999 രൂപയാണ്  യൂബിസ്ലേറ്റ് 7 ന്റെ വില. ആകാശിനെക്കാളും ഒട്ടേറെ സൌകര്യങ്ങള്‍ യൂബിസ്ലേറ്റ് 7 പ്ലസ്സില്‍ ഉണ്ട്. അത് താഴെയുള്ള ഇമേജ് നോക്കി താരതമ്യം ചെയ്യാം.


വരുന്ന ഏപ്രിലോടു കൂടി 75,000 ആകാശ് ടാബ്ലറ്റുകൾ ദിവസവും നിർമ്മിക്കാനാകുമെന്നാണു ആകാശ് ടാബ്ലറ്റിന്റെ നിർമ്മാതാക്കളായ ഡാറ്റാവിൻഡ് അവകാശപ്പെടുന്നത്. ആകാശ് ടാബ്ലറ്റിന്റെ പുതിയ മോഡലായ  യൂബിസ്ലേറ്റിൽ ആൻഡ്രോയിഡ് 2.3 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. കൂടാതെ വൈഫൈ,  ജിപിആർഎസ് സൌകര്യങ്ങളും ഉണ്ട്. മൊബൈല്‍ ഫോണായും യൂബിസ്ലേറ്റ് ഉപയോഗിക്കാം എന്നത് വലിയൊരു മെച്ചമാണ്. എന്ന് വെച്ച് വിലയുയര്‍ന്ന മറ്റ് ടാബ്‌ലറ്റ് പിസികളുമായി ഇതിനെ താരതമ്യം ചെയ്യരുത്. യൂബിസ്ലേറ്റ് 7 ബുക്ക് ചെയ്യാനുള്ള സൈറ്റ്   ഇതാണ്.  ആവശ്യക്കാര്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് നോക്കുക.

ഞാന്‍ പറഞ്ഞു വന്നത് എന്തെന്നാല്‍ ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആര്‍ക്കും വാങ്ങാന്‍ പറ്റും. ആകാശിന്റെ പുതിയ പതിപ്പില്‍ വൈഫൈയും ജിപിആര്‍ എസ്സും ഉണ്ട്.  3ജി വന്നതോടുകൂടി ഇന്റര്‍നെറ്റ് എന്നത് ആര്‍ക്കും ആക്സസ്സ് ചെയ്യാന്‍ പറ്റുന്ന വിധം സാര്‍വ്വത്രികമാകേണ്ടതാ‍യിരുന്നു. എന്നാല്‍ 2ജി വിവാദങ്ങളും വലിയ പണം മുടക്കി കമ്പനികള്‍ക്ക് 3ജി സ്പെക്ട്രം വാങ്ങേണ്ടി വന്നതിനാലും  3ജി ഇന്റര്‍നെറ്റ് സാധാരണക്കാര്‍ക്ക് അത്ര കുറഞ്ഞ ചാര്‍ജ്ജില്‍ ലഭിക്കുന്നില്ല.  മൊബൈല്‍ ഫോണുകള്‍ പെട്ടെന്ന് തന്നെ എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു. അത്പോലെയല്ല 3ജി ഡാറ്റയുടെ കാര്യം.  ഇന്ത്യയെ പല സര്‍ക്കിളുകളായി തിരിച്ച് സ്പെക്ട്രം അനുവദിച്ചതും പ്രശ്നമാണ്.

2ജി അനുവദിച്ചത് പോലെ തന്നെ 3ജിയും ലേലം ചെയ്യാതെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അണ്‍‌ലിമിറ്റഡ് ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണിലോ ആകാശ് പോലെയുള്ള ടാബ്‌ലറ്റുകളിലോ ലഭിക്കുമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.  സര്‍ക്കാരിന് സ്പെക്ട്രം വകയില്‍  തോന പണം കിട്ടണം എന്നാണ് പൊതുവെ എല്ലാവരും പറഞ്ഞത്. 3ജി ലേലം ചെയ്തപ്പോള്‍ കിട്ടിയ തുക കണ്ട് സര്‍ക്കാര്‍ തന്നെ ഞെട്ടിപ്പോയി. അങ്ങനെ 3ജി ലേലം ചെയ്ത പോലെ 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് കിട്ടുമായിരുന്ന ഇത്ര ലക്ഷം കോടി ഖജനാവിന് നഷ്ടമായി എന്നാണ് സി.എ.ജി യുടെ മായക്കണക്ക്. അതാണ് 2ജി അഴിമതി എന്ന പേരില്‍ ഇപ്പോഴും സര്‍ക്കാരിനെ വേട്ടയാടുന്നത്.

അഴിമതി എന്നത് നമ്മുടെ രാജ്യത്ത് വില്ലേജ് ആഫീസ് മുതല്‍ തുടങ്ങുന്നുണ്ട്.  അവിടെ നിന്ന് മേലോട്ട് പോകുംതോറും അഴിമതിയും വര്‍ദ്ധിക്കും. അഴിമതിയില്ലാതെ എന്തെങ്കിലും സര്‍ക്കാ‍ര്‍ കാര്യം നടക്കും എന്ന് ആ‍രും കരുതുകയില്ല. ഉദ്യോഗസ്ഥര്‍ മാത്രമല്ല മന്ത്രിമാരും രാഷ്ട്രീയക്കാരും എല്ലാം അഴിമതിയുടെ ഉപഭോക്താക്കള്‍ തന്നെയാണ്. അണ്ണാ ഹസാരെ സമരം ചെയ്ത് ശക്തമായ ലോക്‍പാല്‍ വന്നാലും അഴിമതി ഒട്ടും കുറയാന്‍ പോകുന്നില്ല. 2ജിയോ 3ജിയോ ലേലം ചെയ്താലോ ചെയ്തില്ലെങ്കിലോ അതിലൊക്കെ അഴിമതി നടക്കുകയും ചെയ്യും. പക്ഷെ സി.എ.ജി. പറഞ്ഞ നഷ്ടക്കണക്ക് മായയാണ്, സാങ്കല്പികമാണ്.  അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ 3ജി എവിടെയും എത്താതെ ഇപ്പോഴും പെരുവഴിയില്‍ തന്നെ.  സര്‍ക്കാരിന് കുറെ പണം കിട്ടിയത്കൊണ്ട് ഉണ്ടാകുന്ന ഗുണത്തേക്കാളും ജനങ്ങള്‍ക്ക് നല്ലത് കുറഞ്ഞ നിരക്കില്‍ 3ജി ഇന്റര്‍നെറ്റ് ലഭിക്കുന്നതായിരുന്നു.

എന്നിട്ടും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞില്ല അല്ലേ?  കേരളത്തിലെ എല്ലാ വായനശാലകള്‍ക്കും ഓരോ കമ്പ്യൂട്ടര്‍ ലഭ്യമാക്കുക. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിട്ട് എല്ലാ വായനശാലകളും ഇന്റര്‍നെറ്റ് കണക്‍ഷന്‍ എടുക്കുക. ബി.എസ്.എന്‍.എല്ലിന്റെ  അണ്‍‌ലിമിറ്റഡ് കണക്‍ഷനാണ് എടുക്കേണ്ടത്. പ്രതിമാസം ടാക്സ് അടക്കം 850 രൂപയോളം ബില്ല് വരും. ആ തുക വായനശാല ഭാരവാഹികള്‍ മാസാമാസം സ്വരൂപിക്കണം.  നെറ്റ് എടുക്കുമ്പോള്‍ വയര്‍ലസ്സ് മോഡം നോക്കി വാങ്ങണം.  അണ്‍ലിമിറ്റഡ് കണക്‍ഷന്‍ ആകുന്നത്കൊണ്ട് സിസ്റ്റം എപ്പോഴും ഓണ്‍ലൈന്‍ ആയാല്‍ പ്രശ്നമില്ല. ഇനിയാണ് വൈഫൈ സൌകര്യമുള്ള യൂബിസ്ലേറ്റ് ടാബ്‌ലറ്റ് വാങ്ങിയാലുള്ള ഗുണം. ആ ടാബ്‌ലറ്റ് കൈവശമുള്ളവര്‍ക്ക് വായനശാലയില്‍ പോയി വൈഫൈ ഉപയോഗിച്ച് നെറ്റ് ബ്രൌസ് ചെയ്യാം. ഇതാണ് എന്റെ സങ്കല്പത്തിലുള്ള ഇന്റര്‍നെറ്റ് വായനശാലകള്‍.

യൂബിസ്ലേറ്റിന് വില കുറവായത്കൊണ്ട് മറ്റ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പോലെയോ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പോലെയോ ബ്രൌസ് ചെയ്യുമ്പോള്‍ അത്ര സ്പീഡ് ലഭിക്കണമെന്നില്ല.  സൌകര്യമുള്ളവര്‍ മുന്തിയ ഇനം ടാബ്‌ലറ്റുകളോ മൊബൈലുകളോ വാങ്ങുമായിരിക്കും. അത്പോലെ തന്നെ വായനശാല ഭാരവാഹികളുടെ ധനസമാഹരണ ശേഷിക്കനുസരിച്ച് ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകളും നല്ല വയര്‍ലസ്സ് മോഡവും സംഘടിപ്പിക്കാന്‍ പറ്റും. ഇന്നത്തെ നിലയില്‍ ഗ്രന്ഥശാല സംഘം തന്നെ അംഗീകൃത വായനശാലകള്‍ക്ക് ഓരോ കമ്പ്യൂട്ടര്‍ നല്‍കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  ഇന്റര്‍നെറ്റ് എന്നത് ഇന്നത്തെ നിലയില്‍ ഓരോ പൌരനും അത്യാവശ്യമായി മാറിയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.

Buy the cheapest Nokia dual sim phone Nokia 101 online

Buy the cheapest branded Nokia dual sim phone Nokia 101 online in India. The latest and lowest price of this dual sim phone is just Rs 1400. Now you can buy it online with free home delivery and cash on delivery option. Read on to know more about this best buy offer on Nokia 101 dual sim phone in India.


Nokia now amused their customers by releasing their cheapest dual sim phone in India. The Nokia 101 is now becoming a trend among dual sim phone fans. Latest price of this Nokia 101 is just Rs 1400. It is really a great deal from Nokia because other branded companies such as Samsung or LG never released a dual sim phone at such a low cost. Besides dual sim option (GSM + GSM), this Nokia 101 has Mp3 player, FM Radio, 8 hours battery talk time and a whopping 16GB memory card support!

It is indeed the best buy offer for you if you are really looking to buy the cheapest dual sim phone in India. Moreover, it is branded Nokia. It is the lowest cost dual sim phone with a brand name ever released in India. You can buy this Nokia 101 online from the shopping store Flipkart. They offer free home delivery and cash on delivery options.

How to get this Nokia 101 dual sim phone deal


Nokia 101 offer price in India from Flipkart : Rs.1400/-


To place an order for this product, please follow these procedure :

1. First of all, click the banner in the sidebar of this blog and enter to the Nokia 101 deal page of Flipkart website.
2. A new page named 'My Shopping Cart' will be opened. Your total amount will be displayed there.
3. Click 'Place Order' tab in that page.
4. Give your primary email id (all the details will be sent to this id) and click 'Continue'.
5. Enter your shipping address. The product will be sent to this address.
6. Then click 'Save & Continue'.
7. Order confirmation page will be displayed. Click 'Continue'. There will be a message 'This is not deliverable to the address provided' if your area is not eligible for the delivery.
8. Give the payment options (strongly recommending Cash On Delivery) and complete the order process.

Delivery details


• After an order is placed, you will receive the product within 4 working days
• Prices are inclusive of all taxes
• You can pay when receiving the product.
• Shipping is free of cost
• If the product is defective, you can return it back within 7 days.

Happy shopping! 


കമന്റ് : ഇന്ന്  മിക്ക ആളുകളുടെയും കൈയില്‍ ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകളും സിമ്മും ഉണ്ട്. ഒരാള്‍ക്ക് ഒരു സിം പോര എന്നതാണ് ഇന്നത്ത അവസ്ഥ. പല സ്ഥലത്തും മൊബൈല്‍ റേഞ്ച് പല വിധത്തിലാണ്. അത്കൊണ്ട് ഒന്നില്‍ കൂടുതല്‍ സിം കൂടിയേ തീരൂ. ഇവിടെയാണ് ഡ്യുവല്‍ സിം സൌകര്യമുള്ള മൊബൈല്‍ ഫോണുകളുടെ പ്രസക്തി. മറ്റൊന്ന് ഇന്ന് മൊബൈല്‍ എന്നത് വെറുതെ കോള്‍ ചെയ്യാന്‍ മാത്രമല്ല. ആന്‍ഡ്രോയ്ഡ് ഫോണ്‍ കൂടി മാര്‍ക്കറ്റില്‍ ലഭ്യമായത്തോടുകൂടി ഒരു മിനി കമ്പ്യൂട്ടര്‍ തന്നെയാണ് ഇന്നത്തെ മൊബൈലുകള്‍ എന്ന് പറയാം. 


അപ്പോള്‍ വില കൂടിയ മൊബൈല്‍ വാങ്ങുമ്പോള്‍ കൂടെക്കൂടെ ഫോണ്‍ വിളിക്കാനും അറ്റന്റ് ചെയ്യാനും ഏറ്റവും വില കുറഞ്ഞ മറ്റൊരു ഡ്യവല്‍ സിം സൌകര്യമുള്ള മൊബൈല്‍ കൂടി വാങ്ങുന്നത് ഏറ്റവും സൌകര്യപ്രദമാണെന്ന് പറയേണ്ടതില്ലല്ലൊ. അവിടെയാണ് നമുക്കെല്ലാം വിശ്വസ്തമായ മൊബൈല്‍ ബ്രാന്‍ഡ് ആയ നോക്കിയയുടെ Nokia 101 എന്ന ഫോണ്‍ പ്രസക്തമാകുന്നത്. എവിടെയാണ് ഈ ഫോണ്‍ കിട്ടുക എന്ന് ഷോപ്പ് അന്വേഷിച്ച് പോകേണ്ടതില്ല. ഓണ്‍‌ലൈനില്‍ നിന്ന് വാങ്ങാം. പുറത്ത് മാര്‍ക്കറ്റില്‍ 1500 രൂപ വിലയുള്ള ഈ മൊബൈല്‍ 1400രൂപയ്ക്ക് ഫ്ലിപ്‌കാര്‍ട്ട് വീട്ടില്‍ എത്തിച്ചു തരും. കാശ് അപ്പോള്‍ കൊടുത്താല്‍ മതി.

ഇപ്പോള്‍ തന്നെ ഈ   ബ്ലോഗിന്റെ സൈഡ്‌ബാറില്‍ ഉള്ള ബാനറില്‍ ക്ലിക്ക് ചെയ്ത് ഓര്‍ഡര്‍ നല്‍കുക. നാല് ദിവസത്തിനകം ഫോണ്‍ വീട്ടില്‍ എത്തിയിരിക്കും.