ഇന്റര്‍നെറ്റ് ഇന്ന് ജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറി എന്നു പറയാം. നമുക്ക് എന്ത് വിവരങ്ങള്‍ വേണമെങ്കിലും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കും. അത്കൂടാതെ എന്ത് സാധനങ്ങള്‍ വേണമെങ്കിലും നമുക്ക് ഇന്റര്‍നെറ്റില്‍ നിന്ന് വാങ്ങാം. ആവശ്യമുള്ള സാധനങ്ങളെ പറ്റി മനസ്സിലാക്കി ഓര്‍ഡര്‍ ചെയ്താല്‍ കൊറിയര്‍കാരന്‍ വീട്ടില്‍ സാധനങ്ങള്‍ കൊണ്ടുവന്നു തരുമ്പോള്‍ മാത്രം അതിന്റെ പണം കൊടുത്താല്‍ മതി. ആലങ്കാരികമായി പറഞ്ഞാല്‍ മൊട്ടുസൂചി മുതല്‍ ആഡംബരകാര്‍ വരെ ഇങ്ങനെ ഇന്റര്‍നെറ്റില്‍ നിന്ന് വാങ്ങാന്‍ കഴിയും. തട്ടിപ്പ് ആണെന്ന് പേടിക്കേണ്ടതില്ല. സാധനം കൈപ്പറ്റുമ്പോഴാണല്ലൊ കാശ് കൊടുക്കുന്നത്. അഥവാ പായ്ക്ക് ചെയ്ത സാധനം തുറന്നു നോക്കുമ്പോള്‍ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമോ എന്നും പേടിക്കേണ്ട. കാരണം ഇത്തരം ഓണ്‍ലൈന്‍ ഷോപ്പുകള്‍ക്ക് ആളുകളുടെ വിശ്വാസ്യത ആര്‍ജ്ജിച്ചെങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.
ഈ രീതിയില്‍ ലോകപ്രശസ്തിയും വിശ്വാസ്യതയുമുള്ള നിരവധി ഓണ്‍ലൈന്‍ ഷോപ്പുകളുണ്ട്. ഇപ്രകാരം എന്തൊക്കെ സാധനങ്ങള്‍ , എവിടെ നിന്നൊക്കെ വാങ്ങാം എന്നതില്‍ ഒരു പരിധിയുമില്ല. ലോകത്തിലെ ഏത് ഡീലറുടെ പക്കല്‍ നിന്നും നമുക്ക് പര്‍ച്ചേസ് ചെയ്യാം. നമ്മള് ഇന്റര്‍നെറ്റില്‍ ഓര്‍ഡര്‍ നല്കുന്നു, അമേരിക്കയിലെ ഒരു ഡീലറില്‍ നിന്ന് പോലും സാധനം വീട്ടില്‍ എത്തുന്നു. അപ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി. വിലയാകട്ടെ നമ്മള് നേരിട്ട് വാങ്ങുന്നതിലും എന്തായാലും കുറവായിരിക്കും. ഇങ്ങനെയുള്ള ഒട്ടേറെ ഓണ്‍ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞല്ലൊ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് eBay India. എന്നാല്‍ ഈബേയില്‍ ഓര്‍ഡര്‍ നല്കുമ്പോള് തന്നെ പണം അടയ്ക്കേണ്ടതുണ്ട്. അതിന് ക്രഡിറ്റ് കാര്‍ഡോ നെറ്റ്ബാങ്കിങ്ങ് അക്കൌണ്ടോ വേണം. ഇന്ന് ഏത് ബാങ്കില്‍ അക്കൌണ്ട് എടുത്താലും ATM കാര്‍ഡും നെറ്റ്ബാങ്കിങ്ങ് സൌകര്യവും തരുന്നുണ്ട്. മൊബൈല്‍ ഫോണില്‍ നിന്നും ബാങ്കിങ്ങ് ഇടപാട് നടത്താനുള്ള സൌകര്യവും വന്നിട്ടുണ്ട്. സാധനം കൈപ്പറ്റുമ്പോള്‍ കാശ് കൊടുത്താല്‍ മതി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന (Cash on Delivery) ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ചിലത് Rediff , Flipkart എന്നിവയാണ്.
ഇത്രയും സൌകര്യങ്ങള്‍ നല്കുന്ന ഇന്റര്‍നെറ്റ് എന്നത് നമുക്ക് സൌജന്യമായാണ് ലഭിക്കുന്നത് എന്ന് പലരും ഓര്‍ക്കുന്നില്ല. എന്തൊക്കെയാണ് ഇന്റര്‍നെറ്റില്‍ നിന്ന് സൌജന്യമായി കിട്ടുന്നത് എന്ന് വിസ്തരിക്കാന്‍ പോലും കഴിയില്ല. ഓരോ സെക്കന്റിലും അത് കൂടിക്കൂടി വരികയാണ്. അപ്പോള്‍ ചോദിക്കും, ഇന്റര്‍നെറ്റിന് നമ്മള് ബില്‍ അടക്കേണ്ടേ എന്ന്. നമ്മള് ബില്‍ അടക്കുന്നത് ഇന്റര്‍നെറ്റ് നമ്മുടെ കമ്പ്യൂട്ടറില്‍ എത്തിച്ചു തരുന്ന സര്‍വ്വീസ് പ്രൊവൈഡര്‍ക്കാണ്. അല്ലാതെ ഇന്റര്നെറ്റിനല്ല. വീട്ടില്‍ കമ്പ്യൂട്ടര്‍ ഇല്ലെങ്കില്‍ കഫേയില്‍ മണിക്കൂറിന് 15ഓ 20ഓ രൂപ കൊടുക്കുന്നത് ആ കഫേ ഉടമ ഒരുക്കിത്തരുന്ന സൌകര്യത്തിനാണ്. ഇന്റര്‍നെറ്റ് തികച്ചും സൌജന്യമാണ്. ഇന്റര്‍നെറ്റിന് ഒരു മുതലാളിയോ ആസ്ഥാനമോ ഇല്ല. അത് കാര്‍മേഘം പോലെയാണ്. എവിടെയുമുണ്ട്.
ഇന്റര്‍നെറ്റ് എന്ന് പറയുമ്പോള്‍ തന്നെ ഓര്‍ക്കുന്ന ഒരു പേരാണ് ഗൂഗിള്‍. നമുക്ക് എന്തെങ്കിലും ഒരു വിവരം അറിയണമെങ്കില്‍ അത് ചിലപ്പോള്‍ അയല്ക്കാരന്റെ ഫോണ്‍ നമ്പറാകാം, അത്ര പോലും പറയുകയാണ്, നമ്മള് ഗൂഗിളിലാണ് സര്‍ച്ച് ചെയ്യുക. ലോകത്തുള്ള എന്ത് വിവരവും ഒരു മൌസ് ക്ലിക്ക് കൊണ്ട് തല്‍ക്ഷണം ഗൂഗിള്‍ അത് നമ്മുടെ മോണിട്ടറില്‍ എത്തിക്കുന്നു. ഗൂഗിള്‍ നമുക്കായി നല്കുന്ന സൌജന്യസേവനങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞാലും തീരില്ല. ഇപ്പോള്‍ പുതിയതായി ഒരു സൌജന്യം ഇന്ത്യക്കാര്‍ക്കായി ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആര്‍ക്കും ഒരു സൌജന്യവെബ്സൈറ്റ്. ഡൊമൈന്‍ പേരും ഹോസ്റ്റിങ്ങും അടക്കം ഒരു വര്‍ഷത്തേക്ക് ഫ്രീ. ഒരു വര്‍ഷം കഴിഞ്ഞാല്‍ മിതമായ വാടക നല്‍കേണ്ടി വരും. വേണ്ടെങ്കില്‍ ക്യാന്‍സല്‍ ചെയ്യാം. ചെറുതും വലുതുമായ ബിസിനസ്സുകാരെയാണ് ഈ പദ്ധതിയിലൂടെ ഗൂഗിള്‍ ഉന്നം വയ്ക്കുന്നത്. സ്വന്തം പേരിന്റെ കൂടെയോ സ്ഥാപനത്തിന്റെ പേരിന്റെ കൂടെയോ ഡോട്ട് ഇന്‍ (.in) എന്ന് ചേര്‍ത്ത ഡൊമൈനാണ് ഫ്രീയായി ഇപ്പോള്‍ ഗൂഗിള്‍ നല്‍കുന്നത്. ഇടത്തരം ബിസിനസ്സുകാര്‍ക്ക് (നിര്‍മ്മാണം, വിതരണം, സേവനം ഇങ്ങനെ ഏത് മേഖലയിലും) ആണ് ഇത് വളരെ ഉപകാരപ്രദമാവുക. ഡൊമൈന്‍ പേരും ഹോസ്റ്റിങ്ങ് സര്‍വ്വീസും സൌജന്യമായി ലഭിക്കുന്നു എന്ന് മാത്രമല്ല, വെബ്ഡിസൈനിന്റെ സാങ്കേതിക പരിജ്ഞാനം ഒന്നുമില്ലാതെ തന്നെ ആര്‍ക്കും ഏതാനും മിനിറ്റുകള്‍ കൊണ്ട് സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കാം എന്നതാണ് പ്രത്യേകത.
ഇപ്പോള്‍ സൌജന്യമാണെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാല്‍ കാശ് കൊടുക്കേണ്ടേ, അപ്പോള്‍ ഇത് ഗൂഗിളിന്റെ ഒരു ബിസിനസ്സ് തന്ത്രമല്ലേ എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ഒരു വര്‍ഷം വെറുതെ ലഭിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. നാം ഉണ്ടാക്കുന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാന്‍ സര്‍വര്‍ കമ്പ്യൂട്ടറും , ആ സര്‍വറില്‍ നമുക്കായി സ്പെയിസും വേണം. അതിനൊക്കെയാണ് ചെറിയ തോതില്‍ നാം പണം മുടക്കേണ്ടി വരിക. ഒരു വര്‍ഷം കൊണ്ട് നമ്മുടെ ബിസിനസ്സ് , അത് ഉല്പാദിപ്പിക്കുന്നതോ അല്ലെങ്കില്‍ വിതരണം ചെയ്യുന്നതോ സേവനമോ എന്തോ ആകട്ടെ, പ്രചാരം ലഭിക്കുകയാണെങ്കില്‍ പിന്നീട് കാശ് മുടക്കി സ്വന്തം വെബ്സൈറ്റ് തുടരാമല്ലൊ. അല്ല്ലെങ്കില് ഒഴിവാക്കാം. വേണമെങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ ഓണ്‍ലൈന്‍ ഷോപ്പ് തന്നെ തുടങ്ങാലോ. തുടക്കത്തില്‍ വെറും പുസ്തകങ്ങള്‍ മാത്രം ഓണ്‍ലൈനില്‍ കസ്റ്റമേഴ്സിന് എത്തിച്ചുകൊടുത്തിരുന്ന ഫ്ലിപ്കാര്‍ട്ട് ഇന്ന് മിക്കവാറും എല്ലാ ഇലക്ട്രോണിക്ക് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്നുണ്ട്.
വെബ്സൈറ്റ് തുടങ്ങാന്‍ indiagetonline.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങളുടെ പേരില്‍ ഡൊമൈന്‍ ലഭിക്കാന്‍ ഇപ്പോള്‍ തന്നെ റജിസ്റ്റര്‍ ചെയ്യുക. HostGator എന്ന സര്‍വര്‍ സ്ഥാപനവുമായി സഹകരിച്ചാണ് ഗൂഗിള്‍ നമ്മുടെ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നത്. കൂടുതലായി മനസ്സിലാക്കാന്‍ ഗൂഗിളിന്റെ ഒഫീഷ്യല്‍ ബ്ലോഗ് സന്ദര്‍ശിക്കുക.

Important Note:
You don’t need to be a tech whiz to get started. All you need to start is your address, phone number and PAN to verify you as a business.
Hon.Sir....
ReplyDeleteThanks 4 this informative post.
ഈ ആദ്യത്തെ ഒരു കൊല്ലം കഴിഞ്ഞാല്‍ ഏതു റേറ്റില്‍ ആയിരിക്കും ചാര്‍ജ് ചെയ്യുക
ReplyDeleteആ വിവരങ്ങള്‍ കൊടുത്തിട്ടില്ലല്ലൊ
താങ്ങാന്‍ പറ്റാത്ത കാശു ചോദിച്ചാല്‍ ?
ഒരു കൊല്ലം ഫ്രീയായി ഉപയോഗിക്കാലോ. അടുത്തകൊല്ലം താങ്ങാന്‍ പറ്റാത്ത കാശ് ചോദിച്ചാല്‍ ഡൊമൈന്‍ ഒഴിവക്കണം എന്നല്ലേയുള്ളൂ :)
ReplyDeleteവിവരം നൽകിയതിനു നന്ദി!
ReplyDelete