2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സൌകര്യങ്ങള്‍ക്കും രസായനശാസ്ത്രം അഥവാ കെമിസ്ട്രി എന്ന ശാസ്ത്രശാഖയോട് കടപ്പെട്ടിരിക്കുന്നു. കെമിസ്ട്രി ഇല്ലെങ്കില്‍ നമുക്ക് ഉടുതുണി പോലും ഉണ്ടാവില്ല എന്ന സത്യം നാം അറിയേണ്ടതുണ്ട്, ചുരുക്കത്തില്‍ രസതന്ത്രം ഇല്ലെങ്കില്‍ ഇന്ന് ലോകത്ത് ഒന്നുമുണ്ടാവില്ല. കെമിസ്ട്രിയുടെ ഈ പ്രാധാന്യം കണക്കിലെടുത്താണ് ഐക്യരാഷ്ട്ര സഭ ഈ വര്‍ഷം രസതന്ത്രവര്‍ഷമായി ആചരിക്കുന്നത്. “Chemistry—our life, our future.” എന്നാണ് ഈ ആചരണത്തിന്റെ തീം.
പദാര്‍ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാർഥംങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം ( Chemistry).
പദാര്‍ത്ഥങ്ങളെ അണുതലത്തില്‍ മുതല്‍ തന്മാത്രാതലത്തില്‍വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ അതു മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ , ഈ പ്രവര്‍ത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിലും, എര്‍ട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ ശാസ്ത്രശാഖയുടെ പരിധിയില്‍ വരുന്നു. ലളിതമായി പറഞ്ഞാല്‍ തന്മാത്രകള്‍ , പരലുകള്‍ , ലോഹങ്ങള്‍ , അലോഹങ്ങള്‍ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങള്‍ , ഗുണങ്ങള്‍ ദൈനംദിനജീവിതത്തില്‍ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്.
ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങളനുസരിച്ച്, അണുവിലെ കണങ്ങളിലടങ്ങിയിരിക്കുന്ന വൈദ്യുതചാര്‍ജുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലങ്ങളാണ് രസതന്ത്രത്തിന്റെ
അടിസ്ഥാനം.
http://www.chemistry2011.org/about-iyc/i ntroduction

http://www.chemistry2011.org/about-iyc/i
വായിച്ചു. ശാസ്ത്ര സംബന്ധിയായ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
ReplyDeleteരസായന വര്ഷത്തിനു ആശംസകള്‍ നേരുന്നു .. എല്ലാ വിധ രസായനങ്ങളും ഈ വര്ഷം കൂടുതല്‍ വിറ്റഴിക്കപ്പെടട്ടെ എന്ന് ആശിക്കുന്നു ..ശരീര സംരക്ഷണത്തിനു രസായനം അത്യുത്തമം !
ReplyDelete"കെമിസ്ട്രി ഇല്ലെങ്കില്‍ നമുക്ക് ഉടുതുണി പോലും ഉണ്ടാവില്ല എന്ന സത്യം നാം അറിയേണ്ടതുണ്ട്,"
സത്യം !
കെമിസ്ട്രി ഇല്ലെങ്കില്‍ അന്നത്തിന്റെ ഉത്പാദനം ഇല്ല ഉപയോഗം പോലുമില്ല , ദഹനം പോലുമില്ല, ജീനില്ല , പ്രോടീനില്ല , ക്രോമാസോമില്ല , ഭ്രൂനമില്ല , വളര്ച്ചയില്ല .. എന്തിനു ഈ നാം പോലും ഇല്ല ,പിന്നെയാണോ ഉടുതുണി !
അല്ലെകില്‍ തന്നെ ആണും പെണ്ണും തമ്മിലുള്ള കെമിസ്ട്രി ഇല്ലെങ്കില്‍ ഉടുതുണിയുടെ കെമിസ്ട്രി അപ്രസക്തമാണ് ..
ഇനി, ഫിസിക്സ് ഇല്ലെങ്കില്‍ കെമിസ്ട്രി ഇല്ല ... ബലമില്ലെങ്കില്‍ രസമില്ല എന്ന് പറയുന്നത് ഒരു തന്ത്രം മാത്രമല്ല !!!
ഇന്യും നോക്കിയാല്‍ എല്ല്ലാം ഒരു 'കണക്കാ'ണ് ! വെറുതെയല്ല ലോകം ഒരു കണക്കായിപ്പോയത് ..
രസതന്ത്രം....
ReplyDeleteപുതിയ അറിവുകള്‍....
ReplyDeleteതാങ്കളുടെ ലേഖനം വായിച്ചതിനു ശേഷമാണ് രസതന്ത്ര വർഷത്തിന് രസായന വർഷമെന്ന വാക്കുണ്ടെന്ന് മനസ്സിലായത്.മലയാള ഭാഷയിൽ ഇങ്ങനെ ഒരു വാക്ക് രസതന്ത്രത്തിന് മുൻപാരെങ്കിലും പ്രയോഗിച്ചിട്ടുണ്ടോ?
ReplyDelete@ ഷാഹിദ്.സി. ,രസതന്ത്ര വര്‍ഷമാണ് ശരി,എനിക്ക് തെറ്റ് പറ്റിയതാണ് :)
ReplyDelete