Pages

ഒരു പഴയ പാട്ടിന്റെ ഓര്‍മ്മയ്ക്ക് .......


16 comments:

  1. പാട്ട് കേട്ടു. ആസ്വദിച്ചു. പഴയത് സ്വര്‍ണം എന്നോ മറ്റോ പറയാറുണ്ടല്ലോ...

    ഇവിടെ പങ്കു വെച്ചതിനു നന്ദി.

    ReplyDelete
  2. കായലിനക്കരെ പോകുവാൻ ഒരു കളിവള്ളം...
    പാട്ടിനൊപ്പമുള്ള ഈ പഴയ ഓർമ്മകളും നന്നായി കേട്ടൊ ഭായ്

    ReplyDelete
  3. പ്രിയപ്പെട്ട മാഷേ! പലപ്പോഴും നമ്മുടെ ചില താല്‍പ്പര്യങ്ങള്‍ ഒന്നിക്കുന്നതായി കാണാം. അതിലൊന്നാണ് ഈ ഗാനം. ആലപ്പുഴയിലെ വട്ടപ്പള്ളി ഭാഗത്ത് കല്യാണ വീടുകളിലും സുന്നത്ത് അടിയന്തിര വീടുകളിലും തലേ ദിവസം തന്നെ തെങ്ങുമ്മെ കെട്ടിയും ബടി ബിളക്കും അന്ന് പതിവായിരുന്നു.( തെങ്ങ്മെക്കെട്ടി= ലൌഡ് സ്പീക്കര്‍ അന്നു തെങ്ങില്‍ വെച്ച് കെട്ടുമായിരുന്നു . ബടി ബിളക്ക്= റ്റ്യൂബ് ലൈറ്റ്) ഞാന്‍ പാട്ടുകളെല്ലാം കാണാതെ പഠിച്ചിരുന്നത് ഇവിടങ്ങളില്‍ നിന്നായിരുന്നു. ഈ പാട്ടിലെ കര്‍ക്കിടകക്കാറ്റത്ത് എന്ന വരി കര്‍ക്കിടകത്തില്‍ ആലപ്പുഴപോലെ കായല്‍ ഉള്ള സ്ഥലത്ത് നിന്ന് കേല്‍ക്കുമ്പോള്‍ ഉള്ള അനുഭൂതി വിവരിക്കാനാവില്ല. ഇതേ പോലൊരു പാട്ടാണ് “നാഴൂരി പാലു കൊണ്ട് നാടാകെ കല്യാണം.“ സന്ധ്യ നേരം “അന്തിക്ക് പടിഞ്ഞാറു ചെന്തെങ്ങിന്‍ കുലവെട്ടി“ കേല്‍ക്കുമ്പോഴും ഇതേ അനുഭൂതി മനസില്‍ നിറയും. അല്‍പ്പം വലുതായി കഴിഞ്ഞു പത്ത് രൂപാ സമ്പാദിക്കാന്‍ കഴിഞ്ഞപ്പോള്‍ ആദ്യം ചെയ്തത് ഈ വക പാട്ടിന്റെ കാസറ്റുകള്‍ സമ്പാദിക്കാന്‍ ശ്രമിച്ചു എന്നതാണ്.( അന്നു ടേപ് റിക്കാര്‍ഡും കാസറ്റുമാണു) എല്ലാറ്റിന്റെയും സ്റ്റോക്ക് കയ്യിലായി. “ചക്കര പന്തലില്‍ തേന്‍ മഴ പൊഴിയും ചക്രവര്‍ത്തി കുമാരാ“ വെള്ളാരം കുന്നിലെ ഒരു മുളം കാട്ടിലെ” “തലക്ക് മീതെ ശൂന്യാകാശം” എല്ലാം കയ്യില്‍ കിട്ടി. കാസറ്റ് കാലം കഴിഞ്ഞ് സി.ഡി. ആയപ്പോഴും ഞാന്‍ ഈ വക തേടി നടന്ന് വാങ്ങിക്കൂട്ടി. നെറ്റില്‍ നിന്ന് കിട്ടുമെന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. അറിവ് പങ്ക് വെച്ചതില്‍ നന്ദി. പക്ഷേ മാഷേ എനിക്കൊരു സംശയം ഉണ്ട്. ഈ പാട്ട് ഒറിജിനല്‍ അല്ലാ എന്ന്. ഇത് വേറെ ആരോ പാടിയതാണ്. കാരണം ഇതിന്റെ റ്റ്യൂണും സ്വരവും മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ച് നില്‍ക്കുകയാണല്ലോ. മാഷ് ഒന്ന് കൂടി കേട്ട് നോക്കുക. ഈ പാട്ടിന്റെ ഒറിജിനല്‍ സിഡി എന്റെ
    ശേഖരത്തില്‍ നീന്ന് തെരഞ്ഞ് നോക്കാന്‍ ശ്രമിക്കുന്നു. നന്ദി ആശംസകള്‍.

    ReplyDelete
  4. ഷുക്കൂര്‍ , അശോക് , മുരളിമുകുന്ദന്‍ എന്നിവര്‍ക്ക് നന്ദി :)

    ഷെരീഫ് മാഷേ, നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഈ വീഡിയോയിലെ പാട്ട് ഒരു സുശീല ദേവി പാടിയതാണ്. ഒറിജിനല്‍ പാട്ട് പാട്ട് പാടിയത് പി.ലീലയാണ്. ലിങ്ക് ഇവിടെ

    ReplyDelete
  5. മാഷേ, പങ്കു വെച്ചതിനു നന്ദി.
    ഷെരീഫിക്കാ പറഞ്ഞത് പോലെ എന്റെ നാട്ടിലും കോളാമ്പിയില്‍ നിന്നുള്ള പാട്ടുകള്‍ പതിവായിരുന്നു.ഇപ്പോള്‍ അതെല്ലാം നല്ല ഓര്‍മ്മകള്‍ മാത്രമാണ്.

    ReplyDelete
  6. നല്ല പട്ടു ആ പഴയ പാട്ടുകളുടെ കാലം ഇനി ഇന്നത്തെ തട്ട് പോളിപ്പുകളില്‍ മുങ്ങി പോകുന്നു അല്ലെ....അല്ലെങ്കിലും പഴമ അത് ഒരു ഇത് തന്നെ ...

    ReplyDelete
  7. സുകുമാരന്‍ സാര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഈ പാട്ട് ഞാന്‍
    ഇന്നലെ തന്നെ ഞാന്‍ കേട്ടിരുന്നു. പാട്ടിനെ കുറിച്ചുള്ള പുതിയ അറിവുകള്‍ക്ക് നന്ദിയും അറിയിച്ചിരുന്നു.. ഇത് ബ്ലോഗില്‍ ഒരു പോസ്റാക്കി ഇട്ടത് എന്തായാലും നന്നായി... വലിയ ഒരു സംഗീതാസ്വാദകന്‍ ആയ ഞാന്‍ ഇനിയും ഇത്തരം പോസ്റ്റുകള്‍ക്കായി പ്രതീക്ഷിക്കുന്നു... :)

    ReplyDelete
  8. പഴയ മലയാളം പാട്ടുകളുടെ ഒരു ബല്ലാത്ത ആരാധകന്‍ ആയ വാസുവിന് ഈ പാട്ടും സുഖമുള്ള ഒരനുഭവമായി ... നമ്മില്‍ നിന്നകന്നുപോകുന്തോറും നാം തേടി കൊണ്ടിരിക്കുന്ന ആ ഒന്ന് ഈ പാട്ടിലും ഉണ്ട് .... എന്തായാലും ഷെരിഫ് മാഷെ സമ്മതിച്ചു ...പഴയ ഗ്രാമഫോണ്‍ പാട്ടിലും ട്യുനും ശബ്ദവും ഒക്കെ വേര്‍തിരിച്ചു കണ്ടു പിടിക്കാന്‍ മാത്രം ഫോടോഗ്രഫിക് മേമാരിയില്‍ ആവാഹിച്ചു വച്ചിരിക്കുകയല്ലേ :-)

    ReplyDelete
  9. സുകുമാരന്‍ സാറിനും, കുടുംബത്തിനും വിഷു ആശംസകള്‍ നേരുന്നു...:)

    ReplyDelete
  10. വളരെ നല്ല പാട്ട് കേള്‍പ്പിച്ചതിന് നന്ദി,
    മനസ്സില്‍ തട്ടുന്ന വരികളും ഈണവും..
    അറിയാതെ കുട്ടിക്കാലത്തിലേക്ക് യാത്രയാക്കും മനസ്സിനെ.
    താങ്കള്‍ ചായക്കടയില്‍ പാട്ടുകേള്‍ക്കാന്‍ പോയതുപോലെ ഞാന്‍ ഇനിയും വരും ഇവിടെ ഈ പാട്ടുകേള്‍ക്കാന്‍.
    എല്ലാ നന്മകളും...

    ReplyDelete
  11. നല്ല പാട്ട്!

    www.chemmaran.blogspot.com

    ReplyDelete
  12. പാട്ടു കേട്ടു. ശരിക്കും ഒരു ഗൃഹാതുരം ആയി...
    മാഷേ, എന്റെയൊരു പാട്ടു കേള്‍ക്കാമോ?

    ReplyDelete