Pages

ബാക്കി മെയ് 13 കഴിഞ്ഞിട്ട് പറയാം....


ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍  ഷാജഹാനേ ഇത് കണ്ണൂരാടാ എന്നൊരു പോസ്റ്റ് വായിക്കാനിടയായി. അവിടെ ഞാന്‍ ഒരു കമന്റ് താഴെ കാണുന്ന പോലെ എഴുതി:

പേശീബലവും കുതന്ത്രങ്ങളും നുണപ്രചാരണങ്ങളും കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നത്. അത് കണ്ണൂരില്‍ മാത്രമല്ല. എവിടെയും അങ്ങനെ തന്നെയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസം ഹിംസയില്‍ അധിഷ്ഠിതമാണ്. കമ്മ്യൂണിസം അധികാരം പിടിച്ചടക്കിയ രാജ്യങ്ങളില്‍ അതില്‍ നിന്ന് മോചനം നേടാന്‍ അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ കടുത്ത വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെ ജനാധിപത്യമായത്കൊണ്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം ക്രമപ്രവൃദ്ധമായി വര്‍ദ്ധിക്കാത്തത്കൊണ്ടും അതിന്റെ ഭീകരമുഖം അധികം ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് മാത്രം. എന്നാല്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ പാര്‍ട്ടി സ്വേച്ഛാധിപത്യം തന്നെയാണ് നടക്കാറ്. മറ്റ് പത്രങ്ങള്‍ക്ക് വിലക്കുണ്ട്. പോളിങ്ങ് ബൂത്തുകളില്‍ മറ്റ് പാര്‍ട്ടി ഏജന്റുമാരെ ഇരിക്കാന്‍ അനുവദിക്കാറില്ല. പൗരന്മാരുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിയുടെ ലോക്കല്‍ മുതല്‍ അങ്ങോട്ട് നേതാവായി കഴിഞ്ഞാല്‍ താന്‍ ജനങ്ങളുടെ യജമാനനാണ് എന്നാണ് മാര്‍ക്സിസ്റ്റുകാര്‍ കരുതാറ്. തങ്ങള്‍ക്ക് മറ്റുള്ളവരെ എന്തും പറയാം. തങ്ങളെ പറ്റി മറ്റാരും ശബ്ദിക്കരുത് എന്നവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. മറ്റ് പാര്‍ട്ടികളില്‍ പെട്ടവര്‍ അവരെ പോലെ ഒരുമ്പെടാത്തത്കൊണ്ടാണ് അവരുടെ ഇമ്മാതിരി പോക്രിത്തരങ്ങള്‍ വിജയിക്കാറുള്ളത്. മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് 24 മണിക്കൂറും രാഷ്ട്രീയമാണ്. എന്നാല്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അതിന് കിട്ടുകയില്ല. ഇതൊക്കെ മനസ്സിലാക്കി നേരും നെറിയും പുലരണം എന്ന് ആഗ്രഹിക്കുന്നവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വെറുക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആ പാര്‍ട്ടി ശോഷിക്കാന്‍ തുടങ്ങിയത്. 

എന്തോ കണ്ണൂരില്‍ മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏകാധിപത്യപാര്‍ട്ടി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം പഠിക്കാന്‍ മെനക്കെടാത്തത്കൊണ്ടാണ്. കണ്ണൂരിലും പാണ്ടന്‍ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുകയില്ല എന്നതാണ് സത്യം. കണ്ടല്‍ പാര്‍ക്ക് പൂട്ടേണ്ടി വന്നില്ലേ? നേരാം വണ്ണം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ വളരാമായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ലെനിനും സ്റ്റാലിനും കാണിച്ചു കൊടുത്തിട്ടുണ്ട്. ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ച ശീലമോ പാരമ്പര്യമോ ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇല്ല. അതിനുള്ള ഒരവസരമായിരുന്നു ഇന്ത്യയില്‍ . എന്നാല്‍ അവരതിന് മെനക്കെട്ടില്ല. ആദ്യം പറഞ്ഞു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന്. പിന്നെ ഇവിടെയുള്ളത് ബൂര്‍ഷ്വ ജനാധിപത്യമാണ് എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ചുരുക്കത്തില്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒട്ടും അറിയില്ല. അതിനവര്‍ പാകപ്പെട്ടിട്ടില്ല. അത്കൊണ്ടൊക്കെ ആ പാര്‍ട്ടി ഇവിടെയും നാശത്തിന്റെ വക്കിലാണ്. ഈ തെരഞ്ഞെടുപ്പില്‍ തന്നെ ബംഗാളിലും കേരളത്തിലും തോറ്റാല്‍ ആ നാശം പൂര്‍ണ്ണമാവും. ഇനി അഥവാ തോറ്റില്ലെങ്കിലും നശിച്ചേ തീരൂ. എന്തെന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം വേരോടിക്കഴിഞ്ഞു. ജനാധിപത്യം ശീലിക്കാത്ത ഒരു പാര്‍ട്ടിക്കും ഇനി ഇന്ത്യയില്‍ നിലനില്‍ക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തിലേക്ക് മാറാന്‍ കഴിയില്ല. എന്തെന്നാല്‍ അത് കമ്മ്യൂണിസത്തിന്റെ നിഷേധമായിരിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിഷ്ക്കളങ്കമായോ പരിശുദ്ധമായോ ആദര്‍ശനിര്‍ഭരമായോ ചിലര്‍ കാണുന്നത് എന്ത്കൊണ്ടാണെന്ന് അറിയില്ല. ഒന്നുകില്‍ ലോകചരിത്രം പഠിക്കാഞ്ഞിട്ട്, അല്ലെങ്കില്‍ മാര്‍ക്സിസ്റ്റുകളുടെ മസ്സില്‍ പവ്വറിനെ ഭയന്നിട്ട്. മറ്റെന്താണ് പറയാന്‍ കഴിയുക.

എന്റെ മേല്‍ക്കമന്റിനെ പരാമര്‍ശിച്ച് ശ്രീജിത് കൊണ്ടോട്ടി അവിടെ ഇങ്ങനെ എഴുതി:

"എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ലെനിനും സ്റ്റാലിനും കാണിച്ചു കൊടുത്തിട്ടുണ്ട്."

സാര്‍ പതിവായി പറയുന്ന കുറെ പേരുകള്‍ വിട്ടുപോയി എന്നുതോന്നുന്നു. :) 

അവിടെ ശ്രീജിത്തിന് മറുപടിയായി വീണ്ടും ഒരു കമന്റ് കൂടി എഴുതി. പ്രസക്തമായ ചിന്തയായതിനാല്‍ ആ രണ്ട് കമന്റും ഞാന്‍ ഇവിടെ ഒരു പോസ്റ്റ് ആക്കുന്നു.

ശ്രീജിത്തേ , ഞാന്‍ പതിവായി കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും എന്റെ ഓരോ പോസ്റ്റിലും കമന്റിലും പുതിയതായി ഒന്ന് പറയുന്നുണ്ട്. അതൊന്നും ചെറുപ്പക്കാരനായ ശ്രീജിത്തിന് പോലും മനസ്സിലാകാത്തത് സമൂഹമനസ്സ് അത്രമാത്രം യാഥാസ്ഥിതികമായി ഘനീഭവിച്ചുപോയത്കൊണ്ടാണ്. സമൂഹമനസ്സിന്റെ ഒരു യൂനിറ്റ് തന്നെയാണ് വ്യക്തിമനസ്സും. സമൂഹത്തില്‍ ഒരു മാറ്റവും വരാത്തതിന്റെ കാരണവും ഇപ്രകാരം ഘനീകൃതമനസ്സ് നിമിത്തമാണ്. തെറ്റോ ശരിയോ തന്റെ മനസ്സിന്റെ വിശ്വാസങ്ങള്‍ക്കപ്പുറം ഒന്നിനെയും മനസ്സ് കടത്തിവിടുന്നില്ല. ഇവിടെയും പുതിയ ഒരാശയം ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമോ ശീലമോ കമ്മ്യൂണിസ്റ്റുകള്‍ക്കില്ല. എന്ന്. അതിന്റെ അര്‍ത്ഥം പോലും ശ്രീജിത്തിന് മനസ്സിലാകാന്‍ വഴിയില്ലാത്തത്കൊണ്ട് എന്നോട് ചോദിച്ചേക്കാം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന്. ഇവിടെയുള്ളത് ബൂര്‍ഷ്വാജനാധിപത്യമാണ് എന്ന് വിലയിരുത്തിക്കൊണ്ട് ജനകീയജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യവും മുന്നോട്ട് വെച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ലോകത്ത് മറ്റെല്ലാ ജനാധിപത്യരാജ്യങ്ങളിലും അപ്രകാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ബോണ്‍സായ് പാര്‍ട്ടിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ച് വിജയിക്കണമെങ്കില്‍ വിപ്ലവപൂര്‍വ്വ റഷ്യയോ ചൈനയോ പോലുള്ള രാജ്യങ്ങള്‍ വേണം. അതൊന്നും ഇനി നടക്കാന്‍ പോകുന്ന സംഗതികളല്ല. കാലഹരണപ്പെട്ട സിദ്ധാന്തവും പാര്‍ട്ടിപ്പരിപാടിയും മുറുകെ പിടിച്ച് കാരാട്ട്-പിണറായി-ജയരാജാദി പ്രഭൃതികള്‍ ശ്രീജിത്തിനെ പോലെയുള്ളവരെ പറ്റിക്കുകയാണ്. 

ഞാന്‍ ചോദിക്കുന്നു: ജനാധിപത്യത്തില്‍ ഒന്നിലധികം രാഷ്ട്രീയപാര്‍ട്ടികള്‍ കൂടിയേ തീരൂ. ലോകത്ത് ഏറ്റവും ആധുനികമായ ഭരണസമ്പ്രദായം പാര്‍ലമെന്ററി രീതിയാണ്. അത്കൊണ്ട് ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ബൂര്‍ഷ്വാജനാധിപത്യം എന്നൊന്നില്ല എന്നും ഉള്ളത് ബഹുകക്ഷി ജനാധിപത്യം മാത്രമാണ് എന്നും അംഗീകരിക്കുകയും വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള പരിപാടി ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് നവീനമായ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിവര്‍ത്തിപ്പിച്ചുകൂടേ? എന്നാല്‍ ഈ ചോദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോ അണികളോ കേട്ട മാതിരി നടിക്കുകയില്ല. എന്ത്കൊണ്ട്? മനസ്സിന്റെ ഘനീഭാവം. നേതാക്കള്‍ക്ക് ഉള്ള കാലത്തോളം ഇങ്ങനെ പോകണമെന്നേയുള്ളൂ. അണികള്‍ക്ക് ചിന്തിക്കുക എന്ന റിസ്ക്ക് എടുക്കുകയും വേണ്ട. എന്തായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടാന്‍ പോവുകയാണെന്ന് ശ്രീജിത്തിനും മനസ്സിലായിക്കാണും. 

എല്ലാം ഇവിടെ പറയുന്നില്ല. ഇനിയും എഴുതണമല്ലോ. മെയ് 13 കഴിഞ്ഞിട്ട് കുറെ പറയാനുണ്ട് :)

21 comments:

  1. പ്രിയ സുകുമാരന്‍ സാര്‍.. സാറിന്റെ മുന്‍പത്തെ കമ്മ്യൂണിസ്റ്റ് വിമര്‍ശന പോസ്റ്റുകളില്‍ ഞാന്‍ ഇതില്‍ പറഞ്ഞ പല കാര്യങ്ങള്‍ക്കും വ്യക്തമായി മറുപടി തന്നിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം, ഞാന്‍ ഉന്നയിച്ച പലതിനും താങ്കള്‍ മറുപടി തന്നിട്ടില്ലതാനും. ഇന്ന് മറ്റുകുറച്ചു തിരക്കുകളില്‍ ആയതിനാല്‍ ഇപ്പോഴാണ്‌വന്നത്.നാളെ വിശദമായി തന്നെ പ്രതികരിക്കാം. പോസ്റ്റില്‍ തന്നെ പലയിടത്തും എന്റെ പേര്‍ പരാമര്‍ശിക്കുന്നത് കൊണ്ട് വ്യക്തമായ മറുപടി നല്‍കാതിരിക്കുന്നത് ശരിയുമാല്ലല്ലോ.. നന്ദി.. ശുഭരാത്രി.. :)

    ReplyDelete
  2. നന്നായി സുകുമാരന്‍ സാര്‍.
    വേറിട്ട അഭിപ്രായങ്ങളും വിമര്‍ശവും സഹിഷ്ണുതയോടെ കേള്‍ക്കാന്‍ കഴിയാത്തവര്‍ ഇന്‍ഡ്യയ്ക്കു പുറത്ത് വേറെ ഭൂമി പാട്ടത്തിനോ മറ്റോ എടുത്ത് കമ്യൂണിസം വളര്‍ത്തട്ടെ.
    നമ്മുടേതല്ലാത്ത അഭിപ്രായങ്ങള്‍ പറയുന്നവര്‍ മുഴുവന്‍ “മറ്റേ” ആള്‍ക്കാരുടെ പിണിയാളുകളാണ്, എന്നു ധരിക്കുന്ന പമ്പരവിഡ്ഢികളാണിവര്‍.
    “നമ്മുടെ” സഖാവിന്റെ വീടിനെക്കുറിച്ച്, ഈ “മറ്റേ” ആള്‍ക്കാര്‍ എന്തെല്ലാം നുണകള്‍ പടച്ചുവിടുന്നു; ആ വീടൊന്നു പോയിക്കണ്ടുകളയാം, എന്നു കരുതിയെ പാവങ്ങളെയാണ് ഒഞ്ചിയത്ത് പുറത്താക്കിയത്!
    താങ്കള്‍ പറഞ്ഞതുപോലെ, വളരെ വലിയ ഒരു അബദ്ധം തന്നെയാണിവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
    ജനാധിപത്യത്തില്‍ കമ്യൂണിസ്റ്റ് പാ‍ര്‍ട്ടികള്‍ക്ക് ജനനന്മ എന്ന ആത്യന്തികലക്‍ഷ്യത്തെ അടിസ്ഥാനപ്പെടുത്തി, “മാറ്റമില്ലാത്ത ഒന്നായ മാറ്റത്തെ” മാറോടണച്ച് മുന്നോട്ടു പോകാമായിരുന്നു.
    മറിച്ച് അട്ടയെ മെത്തയില്‍ കിടത്തിയപോലെ വീണ്ടും വീണ്ടും പെരുമാറി “പെരുമ“ അറിയിക്കുകയാണിവര്‍.
    ഉദ്യാനത്തില്‍ വളരുന്ന പാര്‍ത്ഥീനിയം പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടുന്ന ഒരു കളയായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധ:പതിച്ചിരിക്കുന്നു.
    (പാര്‍ത്ഥീനിയം ഒരു സസ്യം ആയതുകൊണ്ട്, ജളന്മാരോടു തുലനം ചെയ്തു എന്നപേരില്‍ മാനനഷ്ടത്തിനു കേസുകൊടുക്കില്ല എന്ന ധൈര്യത്തിലാണ്, ഈ പ്രയോഗം!)
    ഒരു വി എസ് വിചാരിച്ചാല്‍ ഇവരെ രക്ഷപ്പെടുത്താന്‍ കഴിയില്ല. കോണ്‍ഗ്രസ് പൂര്‍ണമായും അഴിമതിമുക്തമാണെന്നെന്നും ധരിക്കുന്നവരല്ല, സാമാന്യജനം. പക്ഷേ, താങ്കളെഴുതിയപോലെ, 24 മണിക്കൂറും രാഷ്ട്രീയവുമായി നടക്കാത്ത അവര്‍ക്ക് പല രീതിയിലും കോണ്‍ഗ്രസ് ഭേദമെന്നു തോന്നുന്നുണ്ട്.
    അങ്ങനെ തോന്നാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കൂടി എതിര്‍ചേരിയിലാക്കാന്‍ ഇത് ഉപയോഗപ്പെടും!

    ഓ.ടോ:
    ഇത് സുകുമാരന്‍സാര്‍ മുന്‍പ് പറഞ്ഞ ദേശാഭിമാനി ലൈന്‍ അല്ലേ എന്നൊരു ഉള്‍വിളി.
    ആങ്ങളയെ കൊന്നും നാത്തൂനെ കരയിക്കാന്‍ ഒട്ടും മടിക്കില്ല, ഇവര്‍!
    നല്ല വ്യൂവര്‍ഷിപ്പ് ഉള്ള ഏഷ്യാനെറ്റില്‍ ഒന്നു തനിനിറം കാണിച്ചെങ്കിലും “വി എസ് തരംഗത്തെ അതിജീവിക്കാനുള്ള” ഒരു അടവുനയമായിരിക്കില്ലേ ഈ മലര്‍ന്നുകിടന്നുള്ള തുപ്പല്‍?

    ReplyDelete
  3. മനുഷ്യനെ പഥാര്‍ത്തത്ഥിനപ്പുറം കാണാന്‍ കഴിയാത്തതാണ് മാര്‍ക്സിനു പറ്റിയ ഏറ്റവും വലിയ പരാജയം . അതുകൊണ്ടുതന്നെ ജീവിതത്തില് മൂല്യത്തിനോ സന്മാര്‍ഗികതക്കോ ഒരു പ്രാധാന്യവും കമ്യൂനിസ്റ്റ്കാര്‍ കൊടുത്ത തായി കാണാന്‍ സാധിക്കുകയില്ല. ലെനിന്റെ കാലത്ത് തന്നെ സുഖാടമ്പരത്തിനു വേണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്തത് നിയന്ത്രിക്കാന്‍, ലെനിന് പോലും സാധിച്ചില്ല .കമ്യൂനിസ്റ്റ് വീക്ഷണത്തില്‍ നിന്നും കാഡമര്‍ വഴുതി മാറിയപ്പോള്‍ ലെനിന്‍ ഇങ്ങനെ വിലപ്പിക്കാനെ കഴിഞ്ഞുള്ളൂ " തത്വ ദീക്ഷയില്ലാത്ത്ത ദ്രോഹ ബുദ്ധികള്‍ വിവിധ സ്ഥാപനങ്ങള്‍ കയ്യടക്കി സൂത്രപണി കളിലൂടെ അധികാര ദുര്‍വിനിയോഗം ഒളിപ്പിക്കുകയോ സാധൂകരിക്കുകയോ ചെയ്‌താല്‍ എന്ത് ചെയ്യും " അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചിലവില്‍ സ്റ്റാലിന്‍ മുതല്‍ യെല്സ്റ്റിന് വരെ അസന്മാര്‍ഗിക ജീവിതം നയിച്ചു . റൂമാനിയയിലെ നിക്കോളാസ് ചെഷസ്ക്യു മനസാക്ഷിയില്ലാത്ത്ത ധൂര്ത്തിന്റെ പര്യായമായി മാറി . ഈ കാലഘട്ടത്തിലെ ഏറ്റവും വലിയകമ്യുണിസ്റ്റ് രാജ്യമെന്ന് പറയപ്പെടുന്ന ചൈനയിലെ വീര നായകന്‍ മാവോ സേതൂങ്ങിന്റെ സുഖാടമ്പരം എല്ലാ പരിതികളും ലംഘിച്ചു അശ്ലീലത്തിലേക്ക് കടന്നു . പല്ലുതെപ്പോ കുളിയോ ഇല്ലായിരുന്നു ഗ്രാമപ്രദേശങ്ങളില്‍ നിന്നും വരുത്തുന്ന പെണ്‍കുട്ടികളുമായി കിടക്ക പങ്കിടലായിരുന്നു പ്രധാന ഹോബി , പോളിറ്റ് ബ്യൂറോ നടക്കുമ്പോള്‍ പോലും ഇടയ്ക്കു പെണ്‍കുട്ടികളുമായി ശയിക്കാന്‍ എഴുനേറ്റു പോകുമായിരുന്നു പ്രായം കൂടുംതോറും ലൈംഗികാ സക്തി വര്‍ദ്ധിച്ചു വരുന്ന അവസ്ഥയായിരുന്നു മാവോയുടെത് . കൂടുതല്‍ അറിയണമെങ്കില്‍ മാവോയുടെ പെഴ്സണല്‍ ഡോക്ടര്‍ ആയിരുന്ന ഷിസ്വലി എഴുതിയ ദ പ്രൈവറ്റ് ലൈഫ് ഓഫ് ചെയര്‍മാന്‍ എന്ന പുസ്തകം വായിച്ചാല്‍ മതി . സോവിയറ്റ് യൂനിയനിലായാലും ചൈനയില്‍ ആയാലും കമ്യൂനിസ്ടു നേതാക്കന്മാര്‍ ജീവിതവും പാര്‍ട്ടി പ്രവര്‍ത്തനവും രണ്ടായാണ് കണ്ടിരുന്നത്‌ .

    ReplyDelete
  4. ഞാന്‍ വായിക്കുന്നതേയുള്ളു. ചര്‍ച്ച പുരോഗമിക്കട്ടെ

    ReplyDelete
  5. “മറ്റ് പാര്‍ട്ടികളില്‍ പെട്ടവര്‍ അവരെ പോലെ ഒരുമ്പെടാത്തത്കൊണ്ടാണ് അവരുടെ ഇമ്മാതിരി പോക്രിത്തരങ്ങള്‍ വിജയിക്കാറുള്ളത്.”

    ഈ ആഴ്ചത്തെ രസികന്‍ വാചകമായി തെരഞ്ഞെടുക്കാവുന്ന ഒന്ന്... ഇതിലേ പോകുന്ന ലോക പരിചയമില്ലാത്ത വായനക്കാരുടെ ശ്രദ്ധയ്ക്ക്, ഇത്തരം “ലോക പരിചയക്കാരുടെ” ഇതു പോലെയുള്ള വാക്യങ്ങള്‍ കാണാതെ ഉരുവിട്ട് പഠിക്കണേ.... ;)

    “ബാക്കി മെയ് 13 കഴിഞ്ഞിട്ട് പറയാം..”

    13ന് ശേഷം ഉണ്ടാകുന്നതനുസരിച്ച് പറയാന്‍ ഉദ്ദേശിക്കുന്നത് വളച്ചൊടിക്കണോ എന്ന് വെയ്ക്കുന്നതിലും നല്ലത് പറയുവാനുള്ളത് അപ്പോള്‍ തന്നെ പറയുന്നതല്ലേ... ചരിത്രമായി അത് ബ്ലോഗില്‍ കിടക്കും. മെയ് 13ന് ശേഷവും ആ “പറച്ചിലിന്” വിലയുണ്ടാകുമോ എന്ന് അറിയാമല്ലോ!!! :)

    ReplyDelete
  6. നല്ല പോസ്റ്റ്‌.
    ബോംബ്‌ രാഷ്ട്രീയം കണ്ണൂരില്‍ കൊണ്ടുവന്നതാരാണെന്ന് ആര്‍ക്കാണറിയാത്തത്?

    ReplyDelete
  7. അതെ, മേയ് പതിമൂന്ന്‍ കഴിയട്ടെ..!!

    ReplyDelete
  8. പൂച്ചക്കാരു മണി കെട്ടും എന്നാ ചോദ്യം പ്രസക്തമാണ് .. ചര്‍ക്കയില്‍ നിന്നും ഖാദിയില്‍ നിന്നും കോണ്‍ഗ്രസ്‌ പണ്ടേ തന്നെ മുന്നോട്ട് പോയി ഇപ്പോള്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സുകളില്‍ നിന്നും അവരുടെ പോക്കറ്റിലെ നോട്ടുകളിലെ ചിത്രമായും മാറി .. അത് കാലത്തിന്റെ മാറ്റം .. കുറച്ചു ഗന്ധിയന്മാര്‍ ഇപ്പ്പോഴും പരതിപ്പെടുന്നതല്ലാതെ വേറെ ആര്‍ക്കും ആ മാറ്റത്തില്‍ പരിഭവം ഇല്ല താനും . എന്നാല്‍ കംയുനിസ്ടുകാര്‍ സിദ്ധാന്തം എന്ന പഴയ വീടിന്റെ ചുമരുകള്‍ ഒന്ന് മാറ്റി ഫ്രഷ്‌ കളര്‍ അടിക്കാന്‍ പറ്റാത്ത വിധം നിസ്സഹായര്‍ ആണ് .. കൊടും ചൂഷണത്തിനും കൊടിയ ഭരണ ഭീകരതക്കും എതിരായി അതി ശക്തമായ പ്രതോര്ധം നിര്‍മ്മിച്ചെടുക്കുക എന്നതായിരുന്നു വര്‍ഗ്ഗ സമര സിദ്ധാന്തം ലക്‌ഷ്യം വച്ചത് . അത് അത്ന്റെ ലക്‌ഷ്യം കാണുക തന്നെ ചെയ്തു . പഴയതിന്റെ ജീര്‍ണതകളെ തകര്‍ക്കാന്‍ അതിനായി . പഖ്സേ പുരോഗമനം എന്ന് ഒരു കളത്തില്‍ കരുതപ്പെടുന്നത് മാറുന്ന പരിതസ്ഥിതികളില്‍ പഴയതിന്റെ അവശിഷ്ടം ആയി മാറ്റപ്പെടും എന്നത് സത്യം .. മാര്‍ക്സ് പോലും ഒരു തുടര്‍ച്ച തന്നെയാണ് വിഭാവനം ചെയ്തത് , നിശ്ചലത അല്ല . പക്ഷെ , തുടര്‍ച്ചകള്‍ ഇപ്പോഴും പൊതു സമ്മതം ആകണം എന്നില്ല . പൂച്ചക്കാരു മണി കെട്ടും എന്നതാണ് ചോദ്യം .

    contnd....

    ReplyDelete
  9. contd....

    കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഖടനയില്‍ തൊഴിലാളി വര്‍ഗ്ഗ സവധിപത്യം എന്നൊക്കെ പറയുന്നുണ്ട് എന്ന് എത്ര പാരടിക്കര്‍ക്കറിയാം ..? അതൊക്കെ പണ്ടൊ ആരോ അങ്ങനെ എഴുതി വച്ചത് കൊണ്ട് ഇപ്പോഴും അങ്ങനെ കിടക്കുന്നു എന്നെ ഉള്ളൂ .. എന്റെ അറിവില്‍ പെട്ട പാര്ടിക്കര് ആരും അങ്ങനെയുള്ള ഒരു സര്‍വാധിപത്യം സ്വപ്നം കാണുന്നവര്‍ ഒന്നും അല്ല .. പിന്നെയാണോ പാര്‍ടിക്ക് പുറത്തുള്ള അനുഭാവികളുടെ യും സഹായത്രികരുടെയും കാര്യം . ഇന്ദ്യ്യന്‍ ജന്നധിപത്യതിണ്ടേ തലവന്‍ രാഷ്ട്രപതിയനെന്നു പറയുമ്പോള്‍ അല്ലെങ്ങില്‍ ഇംഗ്ലണ്ട് ഒരു മോനര്‍ക്കിയാണ് എന്ന് പറയുമ്പോള്‍ അത് ഒരു സാങ്കേതിക പ്രതീകം ആണ് എന്ന് നമുക്കറിയാം . അത് പോലെ ഉള്ള ഒരു സന്കെതികവം മാത്രമാണ് ഇപ്പറഞ്ഞ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പ്രയോഗവും ...ചുരുങ്ങിയ പക്ഷം പ്രായോഗിക രാഷ്ട്രീയത്തില്‍ എങ്കിലും ..വളരെ സൈദ്ധാന്തിക പരമായി മാത്രം കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങനെ തോന്നാം , പക്ഷെ കാലത്തിന്ടെ മാറ്റം കമ്യുണിസ്റ്റ് പാര്‍ടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്ന് തന്നെയാണ് ചൈനയിലെ അനുഭവമ് കാണിക്കുന്നത് . ഇന്ദ്യിലാനെങ്ങില്‍ പ്രായോഗികമായി കക്ഷി രാഷ്ട്രീയതിനപ്പുരം പാര്‍ടിക്ക് പറവര്തനമോ അഗെണ്ടയോ ഇല്ല .. അല്ലെങ്കില്‍ ഇപ്പോഴേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അത്തരം തൊഴിലി വിപ്ലവങ്ങള്‍ നടക്കേണ്ട സമയം കഴിഞ്ഞു ..ചൂഷണത്തിന്റെ ജീര്‍ണതകള്‍ അലിഞ്ഞു ചേര്‍ന്ന് അത്രയും വളക്കൂറുള്ള മന്നനവൈടെ എല്ലാം .അപ്പൊ പ്രായോഗികമായി സംഭവിച്ച ആ മാറ്റം ഒരു പുസ്തകത്തില്‍ എഴുതപ്പെടാന്‍ കൂടുതല്‍ സമയം എടുക്കുന്നത് സ്വാഭാവികം . പുസ്തകം അല്ലല്ലോ പാര്‍ടി , ജനങ്ങള്‍ അല്ലെ ..? പുസ്തകങ്ങളുടെ പേരില്‍ ഉള്ള സൈദ്ധാന്തിക ചര്‍ച്ചകള്‍ ഭാവിയിലെ മാറ്റങ്ങള്‍ പ്രവചിക്കുന്നതില്‍ പരാജയപ്പെടുകയെ ഉള്ളൂ ...

    കമുനിസ്റ്റ് പറ്റി എത്രയും പെട്ടെന്ന് പുസ്തകങ്ങള്‍ മാറ്റി എഴുതിയാല്‍ അവര്‍ക്ക് നല്ലത് .. അങ്ങനെ ചെയ്‌താല്‍ കമ്യ്നുസ്ടുകാര്‍ അല്ലാത്ത പൊതു സമൂഹത്തിനും അത് വളരെ നല്ലത് .. കാരണം ഇല്ലെങ്ങില്‍ നമ്മുടെ നാട്ടില്‍ നാടുവാഴി ഭരണത്തില്‍ അതിഷ്ടിതം ആയ ജനാധിപഥ്യം എന്ന വൈരുധ്യം കൂടുതല്‍ ശക്തിപ്പെടുകയെ ഉള്ളൂ ..

    ReplyDelete
  10. ലെനിനും കാറല്‍ മാറ്‍ക്സും ഈംഗത്സും ഒക്കെ വിഭാവന ചെയ്ത കമ്യൂണിസം വേറെ ഇവിടെ കേരളത്തിലെ കമ്യൂണിസം വേറെ, ഇവിടെ സ്റ്റാലിനിസം ആണു പണ്ടും മുതല്‍ക്കേ നടപ്പാക്കി വന്നത്‌,

    ഈം എം എസ്‌ മുതല്‍ 'തിരുവായ്ക്ക്‌ എതിറ്‍വാ' ഇല്ല അഥവാ ഉണ്ടെങ്കില്‍ അവനെ പാറ്‍ട്ടിക്കു പുറത്താക്കും ഇതായിരുന്നു നയം,


    ഇന്നു കേരളത്തില്‍ ഉള്ള ഏതു നെറികേട്‌ പരിശോധിച്ചാലും അത്‌ ആദ്യം കേരള സമൂഹത്തില്‍ കൊണ്ടുവന്നത്‌ കമ്യൂണിസ്റ്റുകാറ്‍ ആയിരിക്കും പാറ്‍ട്ടിയുടെ പിളറ്‍പ്പിനു ശേഷം അതു മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിക്കാരായിരിക്കും

    ൧ ആദ്യത്തെ അഴിമതി, ആന്ധ്റ അരി കുംഭകോണം അതു ഈ എം എസിണ്റ്റെ കാലത്ത്‌

    ൨ അഡ്മിഷനിലെ കള്ളക്കളി , ഒറീസ്സ ക്വാട്ടയില്‍ ഈ എം എസിണ്റ്റെ മകള്‍ രാധക്കു എം ബീ ബീ എസ്‌ സീറ്റ്‌

    ൩ ന്യൂന പക്ഷ പ്റീണനം മലപ്പുറം ജില്ല രൂപീകരണം ഈ എം എസ്‌ തന്നെ ഇതിണ്റ്റെയും തലതൊട്ടപ്പന്‍

    ൪ ഒതുക്കല്‍ അതും ഈ എം എസ്‌ തന്നെ പീ ക്റിഷ്ണപിള്ള എ കേ ജി ഇവരെ ഒക്കെ ഒതുക്കി എ കേ ജി ഗതി കെട്ട്‌ ഡെല്‍ഹിയില്‍ പോയി ക്റിഷ്ണപിള്ളയെ പാമ്പു കടിച്ചു

    ഇങ്ങിനെ ലിസ്റ്റ്‌ തുടറ്‍ന്നു പോകും നിലപാടുകളിലെ മലക്കം മറിച്ചിലും ട്റപ്പീസുകളിയും ഈ എം എസ്‌ നടത്തിയ പോലെ വേറെ ആരും നടത്തിയിട്ടില്ല

    ഈ എം എസിണ്റ്റെ സമ്പൂറ്‍ണ്ണ ക്റ്‍തികള്‍ ഓറ്‍ഡറില്‍ വായിച്ചാല്‍ ഏതു പോട്ടനും ഇതു മനസ്സിലാകും

    ൫) ജാതി അടിസ്ഥാനത്തില്‍ സീറ്റു കൊടുക്കല്‍ , ഇതും കമ്യൂണിസ്റ്റുകാറ്‍ ആണു ആദ്യം തുടങ്ങിയത്‌ പണ്ടൊക്കെ എസ്‌ എസി എസ്‌ ടിക്കാറ്‍ ജനറല്‍ സീറ്റില്‍ നിന്നും ജയിച്ചിട്ടുണ്ട്‌ ഇപ്പോള്‍ നിറ്‍ത്തുമോ?

    ൬) ഈഴവ സമുദായത്തെ മുഖ്യ മന്ത്റി സ്ഥാനത്തു നിന്നും മാറ്റി നിറ്‍ത്തല്‍ ഇതും ഈ എം എസ്‌ തണ്റ്റെ ജീവിതകാലം മുഴുവന്‍ വിജയകരമായി നടപ്പാക്കി

    , ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ വീ എസും പാറ്‍ട്ടിക്കു വെളിയില്‍ ആകുമായിരുന്നു

    ReplyDelete
  11. "ശ്രീജിത്തേ , ഞാന്‍ പതിവായി കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും എന്റെ ഓരോ പോസ്റ്റിലും കമന്റിലും പുതിയതായി ഒന്ന് പറയുന്നുണ്ട്. അതൊന്നും ചെറുപ്പക്കാരനായ ശ്രീജിത്തിന് പോലും മനസ്സിലാകാത്തത് സമൂഹമനസ്സ് അത്രമാത്രം യാഥാസ്ഥിതികമായി ഘനീഭവിച്ചുപോയത്കൊണ്ടാണ്."
    പണ്ട് ഞങ്ങളുടെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ടായിരുന്നു.ചികിത്സയുടെ ഭാഗമായി അയാളെ സെല്ലിലടച്ചപ്പോള്‍ അയാള്‍ അഴിയില്‍ പിടിച്ചുനിന്ന് അട്ടഹസിച്ചത്രേ; ലോകത്ത് എനിക്കൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും ഭ്രാന്താ. ദേ കണ്ടോ എല്ലാവരേയും പിടിച്ച് ജയിലിലിട്ടേക്കുവാ എന്ന്.ആ ഒരവസ്ഥയിലേക്ക് ശ്രീ.സുകുമാരന്‍ സാറും മാറിപ്പോകരുത്.ഒരഭ്യര്‍ത്ഥനയാണ്.

    ReplyDelete
  12. ബ്ലോഗ്‌ ജോറാകുന്നുണ്ടല്ലോ മാഷേ.. ആശയപരമായി വിയോജിപ്പുള്ളവര്‍ക്ക് പോലും സമചിത്തതയോടെ പ്രതികരിക്കാന്‍ അവസരമൊരുക്കുന്ന ഒരു ശൈലിയാണ് മാഷുടേത്. എതിര്‍ക്കുന്നവര്‍ക്ക് പോലും യുക്തിഭദ്രമായ ആ സമീപനത്തെ പരിഹസിക്കാന്‍ കഴിയില്ല. അഭിനന്ദനങ്ങള്‍.

    ReplyDelete
  13. ഞാന്‍ ചോദിക്കുന്നു: ജനാധിപത്യത്തില്‍ ഒന്നിലധികം രാഷ്ട്രീയപാര്‍ട്ടികള്‍ കൂടിയേ തീരൂ. ലോകത്ത് ഏറ്റവും ആധുനികമായ ഭരണസമ്പ്രദായം പാര്‍ലമെന്ററി രീതിയാണ്. അത്കൊണ്ട് ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ബൂര്‍ഷ്വാജനാധിപത്യം എന്നൊന്നില്ല എന്നും ഉള്ളത് ബഹുകക്ഷി ജനാധിപത്യം മാത്രമാണ് എന്നും അംഗീകരിക്കുകയും വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള പരിപാടി ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് നവീനമായ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിവര്‍ത്തിപ്പിച്ചുകൂടേ? എന്നാല്‍ ഈ ചോദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോ അണികളോ കേട്ട മാതിരി നടിക്കുകയില്ല. എന്ത്കൊണ്ട്?

    അല്പമൊന്നു പാഠഭേദം വരുത്തിയാല്‍ -

    ഞാന്‍ ചോദിക്കുന്നു: സമൂഹത്തില്‍ ഒന്നിലധികം മതങ്ങള്‍ കൂടിയേ തീരൂ. ലോകത്ത് ഏറ്റവും ആധുനികമായ സമ്പ്രദായം ചര്ച്ച് "വേ" സ്റ്റേറ്റ് "റെ" (separation of church and state) രീതിയാണ്. അത്കൊണ്ട് ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് "ദൈവികമൂല്യങ്ങളാല്‍ നിയന്ത്രിതമായ ഒരു ദൈവാധിപത്യജനപ്രാതിനിധ്യവ്യവസ്ഥ" എന്നൊന്നില്ല എന്നും ഉള്ളത് ബഹുസ്വര സാംസ്കാരികത മാത്രമാണ് എന്നും അംഗീകരിക്കുകയും ജിഹാദിലൂടെ ദൈവ നിയമമെന്ന പേരില്‍ പുരോഹിത വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള പരിപാടി ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് നവീനമായ മതമായി ഇസ്ലാം മതത്തെ പരിവര്‍ത്തിപ്പിച്ചുകൂടേ? എന്നാല്‍ ഈ ചോദ്യം ഇസ്ലാമിസ്റ്റ് നേതാക്കളോ അവരെ തോളിലേറ്റുന്ന KP സുകുമാരന്‍ സാറോ കേട്ട മാതിരി നടിക്കുകയില്ല. എന്ത്കൊണ്ട്?

    ReplyDelete
  14. അബ്‌കാരി,

    ശ്രീജിത് കൊണ്ടോട്ടി,

    Saha,


    കെ.എം. റഷീദ്,

    ajith,

    mayflowers,

    റ്റോംസ്‌ || thattakam .com,

    Vasu ,

    Suseelan ,

    Manoj മനോജ്,

    എം.എസ്.മോഹനന്‍


    എന്നിവരുടെ വായനയ്ക്കും കമന്റിനും നന്ദി..

    @ ബഷീര്‍ വള്ളിക്കുന്ന്, നല്ല വാക്കുകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.

    @ ram, പാഠഭേദം വരുത്തിയ ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്......

    ReplyDelete
  15. മത നിരാസത്തിന്റെയും , ഏകകക്ഷി ഭരണത്തിന്റെയും പാചാത്യ ഭുതം ഇന്ത്യന്‍ കംമ്യുനിസ്റ്റ്റ് പാര്‍ട്ടിയില്‍ അതിശക്തമായി ആധിപത്യം സ്ഥാപിച്ചതിന്റെ ദുരന്തഫലമാണ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി ഇന്നനുഭവിക്കുന്ന തിരിച്ചുപോക്ക്.

    ReplyDelete
  16. കെ.പി.സുകുമാരന്‍ said...
    കാലഹരണപ്പെട്ട സിദ്ധാന്തവും പാര്‍ട്ടിപ്പരിപാടിയും മുറുകെ പിടിച്ച് കാരാട്ട്-പിണറായി-ജയരാജാദി പ്രഭൃതികള്‍ ശ്രീജിത്തിനെ പോലെയുള്ളവരെ പറ്റിക്കുകയാണ്.

    കെ പി എസ് മോശം എന്ന് പറഞ്ഞ ഇടതു പാര്‍ട്ടികളുടെ നയത്തെക്കുര്ച്ചു കെ പി എസിന്റെ മാഡം പറയുന്നത് കേള്‍ക്കൂ ( മാതൃഭൂമിയില്‍ നിന്നും)

    ന്യൂഡല്‍ഹി: പ്രാദേശിക രാഷ്ട്രീയ കക്ഷികളേക്കാള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധിക്ക് താത്പര്യം ഇടതുപക്ഷത്തോടാണെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. കൂടുതല്‍ വിശ്വസിക്കാന്‍ പറ്റുന്നവര്‍ ഇടതുപക്ഷമാണെന്നാണ് സോണിയ കരുതിയതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് വാഷിങ്ടണിലേക്കയച്ച സന്ദേശത്തില്‍ പറയുന്നു........

    കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു വിഭാഗം നേതാക്കളും പ്രായോഗിക കാഴ്ചപ്പാടുള്ളവരും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ താത്പര്യമുള്ളവരുമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും മുള്‍ഫോര്‍ഡ് പറയുന്നു. 'ഹിന്ദു' ദിനപ്പത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. .
    ========

    അപ്പൊ കെ പി എസ് മാഷേ , കോണ്‍ഗ്രസ്‌ നേതാക്കള്‍ വരെ സമ്മതിക്കുന്നു കമ്യൂണിസ്റ്റുകാരില്‍ നല്ലൊരു വിഭാഗം നേതാക്കളും പ്രായോഗിക കാഴ്ചപ്പാടുള്ളവരും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ താത്പര്യമുള്ളവരുമാണെന്നാണ്.... , ഇനി ഈ വികി ലീക്സ് വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ പറയണേ .. ( ജൂലിയന് അസാന്ജ് നമ്മുടെ ആളോ മറ്റോ ആണോ :) )...
    ================
    ഇത് ഞാന്‍ ആ പോസ്റ്റില്‍ ഇട്ട കമന്റ്‌ ആയിരുന്നു ..ഇതിനെ ക്കുറിച്ച് കെ പി എസിന്റെ മറുപടി കണ്ടില്ല

    ReplyDelete
  17. kps said ( from the comment)
    ഭരിക്കുന്ന സര്‍ക്കാരിന് സിദ്ധാന്തമല്ല വേണ്ടത്. പ്രായോഗികവീക്ഷണവും സമീപനവുമാണ് വേണ്ടത്.

    ബെസ്റ്റ് മാഷേ ബെസ്റ്റ് ..ഈ പ്രായോഗിക വീക്ഷണം ആണ് ടു ജി ,ആദര്‍ശ്, കോമണ്‍ വെല്‍ത്ത് അഴിമതികളും ISRO എസ് ബാന്‍ഡ് കരാറിലും കണ്ടത് , രാജക്കെതിരെയുള്ള നടപടി ഒരു വര്‍ഷത്തിലേറെ വൈകിച്ചതില്‍ സുപ്രീം കോടതി പ്രധാന മത്രിയുടെ ഓഫീസിനെ നിശിതമായി വിമര്‍ശിച്ചതും സ്പെക്ടറും ഇടപാടില്‍ രാജ അഴിമതി നടത്തിയിട്ടില്ല എന്ന് കപില്‍ സിബലും മനീഷ് തിവാരിയും പറയുന്നതും നാം കണ്ടു ....ഈ പ്രായോഗിക സമീപനങ്ങള്‍ രാജ്യം ഇഷ്ടപ്പെട്ടു മാഷേ , .

    പിന്നെ ആന്ധ്രപ്രദേശിലേയും മഹാരാഷ്ട്രയിലേയും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതിന് കാരണം ഒന്നും അങ്ങയുടെ പ്രായോഗിക സമീപനം ഉള്ള പാര്‍ട്ടിക്കാര്‍ പറഞ്ഞു കണ്ടില്ല ... ഈ പ്രായോഗികം അഴിമതി നടത്തുന്നതില്‍ മാത്രമേ ഉള്ളൂ .. അല്ല , വിലക്കയറ്റം തടയാനും ഒന്നും ഒരു പ്രായോഗിക സമീപനവും സ്വീകരിച്ചതായി കണ്ടില്ല ...

    ReplyDelete
  18. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ് ഫൈസലേ ...

    ReplyDelete
  19. പോസ്റ്റ് അസലായി.കുറെ നാളുകളായി മലയാളി ഇവരെ സഹിക്കുന്നു.സമാധാനമായി ഈ നാട്ടിൽ കഴിയണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു മാറ്റം അനിവാര്യമാണ്.ഏപ്രിൽ 13-ന് അവരത് നടപ്പാക്കും.ആശംസകൾ.....

    ReplyDelete
  20. ഇടതുപക്ഷം വന്‍ ഭുരിപക്ഷത്തില്‍ വീണ്ടും വരും. അന്നും തങ്കള്‍ക്ക് പറയാം കള്ള വോട്ട്, കള്ള വോട്ട്....

    ReplyDelete
  21. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

    ഇതിനൊക്കെ എന്ത് മറുപടി പറയാനാണ് ഫൈസലേ ...
    ===
    ഫൈസല്‍ മിണ്ടിപ്പോകരുത്, അതും മാര്‍ക്സ് പറഞ്ഞിട്ടുണ്ട്, പണ്ട് പാ‍ാര്‍ട്ടി ഗ്രാമങ്ങളില്‍ :))

    മറ്റു പാര്‍ട്ടിക്കാര്‍ക്കും പത്രങ്ങള്‍ക്കും ഉപരോധം ഉണ്ടായിരുന്നെങ്കില്‍ അഞ്ചരക്കണ്ടിയില്‍ കെ പി എസുമാര്‍ തലയുയര്‍ത്തി നടക്കുമായിരുന്നില്ല.

    @മെയ്പ്ഫ്ലവര്‍, ബോംബ് രാഷ്ട്രീയവക്താക്കളില്‍ പ്രമുഖനാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് പോലീസിന് നേരെ കൈയ്യൊങ്ങിയതും അത് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തന്റെ മുണ്ട് കുത്തിക്കെട്ടി അവരോട് കയര്‍ത്തതും.!

    മാര്‍ക്സ് മനുഷ്യനെ പദാര്‍ത്ഥമായ് കണ്ടു, എന്നാല്‍ കോണ്‍ഗ്രസ്കാര്‍ കാണുന്ന പോലെ വെറും പട്ടിയായ് കണ്ടില്ല, അങ്ങനെയല്ലായിരുന്നെങ്കില്‍ ദേശീയതലത്തില്‍ നടക്കുന്ന അഴിമതിക്കെതിരായ് കോടതി ഇടപെടേണ്ടി വരുമായിരുന്നില്ല.

    ReplyDelete