നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്നത് ഒരു വെബ്പേജ് ആണ്. ഈ ബ്ലോഗ് ഒരു വെബ്സൈറ്റ് ആണെന്ന് അറിയാമല്ലോ. വെബ്സൈറ്റിലെ ഒരു പേജിനെയാണ് വെബ്പേജ് എന്ന് പറയുന്നത്. ഈ വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ ഞാന്‍ ഒന്നും മെനക്കെട്ടിട്ടില്ല. എല്ലാം സൌജന്യമായി കിട്ടി. ഞാന്‍ ആകെ ചെയ്യുന്നത് ഏതാനും സെക്കന്റുകള്‍ കൊണ്ട് ഒരു ബ്ലോഗ് ഉണ്ടാക്കിയതിന് ശേഷം എന്റെ ആശയങ്ങള്‍ ടൈപ്പ് ചെയ്യുന്നു എന്നത് മാത്രമാണ്. എന്നാലും ഇത് ഒരു വെബ്സൈറ്റ് തന്നെയാണ്. നിങ്ങള്‍ ഈ പേജ് വായിക്കുന്നത് ഒരു ബ്രൌസറില്‍ ആണ്. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ഫോക്സ് അല്ലെങ്കില്‍ ക്രോം അങ്ങനെ ഏതെങ്കിലും ഒന്ന്. ബ്രൌസറില്‍ മാത്രമേ വെബ്പേജ് വായിക്കാന്‍ പറ്റുകയുള്ളൂ. എന്താണ് എച്ച് ടി എം എല്‍ ( html ) എന്ന് ചോദിച്ചാല്‍ ബ്രൌസറിന്റെ മാതൃഭാഷയാണ് എച്ച് ടി എം എല്‍ എന്ന് പറയാം. ബ്രൌസറിന് HTML മാത്രമേ മനസ്സിലാവുകയുള്ളൂ. ഒരു വെബ്പേജ് എങ്ങനെ കാഴ്ച തരണമെന്ന് ബ്രൌസര്‍ തീരുമാനിക്കുന്നത് ഈ ഭാഷ മനസ്സിലാക്കിയിട്ടാണ്. സാധാരണ ബ്ലോഗ് എഴുതുന്ന എല്ലാവര്‍ക്കും എച്ച് ടി എം എല്‍ എന്ന വാക്ക് സുപരിചിതമാണ്. അത്കൊണ്ട് എച്ച് ടി എം എല്‍ എന്നതിന്റെ അടിസ്ഥാനവിവരങ്ങള്‍ പങ്ക് വയ്ക്കുക എന്നതാണ് ഈ പോസ്റ്റ് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. വെബ് ഡിസൈനര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ധാരാളം പഠിക്കാനുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.
എച്ച് ടി എം എല്‍ എന്നത് HyperText Markup Language എന്നതിന്റെ ചുരുക്കമാണ്. ഇതില്‍ HyperText എന്ന് പറഞ്ഞാല്‍ Linear text എന്നതിന്റെ വിപരീതമാണ്. നമ്മള്‍ കടലാസില്‍ വായിക്കുന്ന എല്ലാ ടെക്സ്റ്റുകളും Linear ആണ്. അതിന് ഒരു തുടക്കവും അവസാനവുമുണ്ട്. എന്നാല്‍ ഒരു വെബ്പേജില്‍ ടെക്സ്റ്റുകള്‍ക്ക് ലിങ്ക് നല്‍കാന്‍ പറ്റും. ആ ലിങ്കില്‍ നിന്ന് നമുക്ക് മറ്റൊരു പേജിലേക്ക് പോകാം. പിന്നെയും ലിങ്കുകള്‍. ഇത്കൊണ്ടാണ് വെബ്പേജിലെ ടെക്സ്റ്റുകളെ HyperText എന്നു പറയുന്നത്. Markup എന്ന് പറഞ്ഞാല്‍ ഒരു വാചകം അല്ലെങ്കില്‍ അക്ഷരങ്ങള്‍ എങ്ങനെ ബ്രൌസര്‍ കാണിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ പറ്റും. ഉദാഹരണത്തിന് ഒരു വാചകം ബോള്‍ഡ് ആയോ ചെരിഞ്ഞോ അണ്ടര്‍ലൈനോടുകൂടിയോ വ്യത്യസ്ത നിറത്തോടുകൂടിയോ അടയാളപ്പെടുത്താന്‍ പറ്റും. Language എന്നാല്‍ ഭാഷ എന്ന് പറയേണ്ടല്ലൊ. അതായത് എച്ച് ടി എം എല്‍ എന്നാല്‍ ഒരു ഭാഷയാണ്. എന്നാല്‍ കമ്പ്യൂട്ടര്‍ ലാംഗ്വേജ് അല്ല. എച്ച് ടി എം എല്‍ എന്ന ഭാഷയിലാണ് വെബ്പേജുകള്‍ എഴുതുന്നത്. ഒരു ബ്രൌസറില്‍ മാത്രമേ വെബ്പേജ് വായിക്കാന്‍ കഴിയുകയുള്ളൂ. ഒരു വെബ്പേജിന്റെ എച്ച് ടി എം എല്‍ കാണാന്‍ ആ പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഓപന്‍ ആകുന്ന പോപ് അപില്‍ view page source എന്നതില്‍ ക്ലിക്ക് ചെയ്ത് നോക്കുക. അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ ആ പേജിന്റ് എച്ച് ടി എം എല്‍ രൂപം കാണാം.
ആദ്യത്തെ വരിയില്‍ <html> എന്ന് കാണാം. എച്ച് ടി എം എല്‍ എന്ന ഭാഷയിലാണ് ഈ പേജ് എഴുതിയിരിക്കുന്നത് എന്ന് ബ്രൌസറിനെ അറിയിക്കാനാണിത്. ഞാന്‍ ലളിതമായി പറയുന്നത്കൊണ്ട് html ന്റെ വെര്‍ഷന്‍ ഒക്കെ ആ ആദ്യവരിയില്‍ ഉണ്ടാകുമെങ്കിലും അതിനെ കുറിച്ച് ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ശരി, നമുക്ക് ഏറ്റവും ലളിതമായ ഒരു വെബ്പേജ് ഇപ്പോള്‍ ഉണ്ടാക്കാം. അതിന് ഒരു എഡിറ്റര്‍ വേണം. നമ്മുടെ സിസ്റ്റത്തില്‍ നോട്ട് പാഡ് ഉണ്ടല്ലൊ. അത് തുറക്കുക. <html> എന്നതില്‍ രണ്ട് ആങ്കിള്‍ ബ്രായ്ക്കറ്റ് കണ്ടല്ലോ. ഇതിനെ ടാഗ് എന്നാണ് പറയുക. html എന്നത് എലമെന്റാണ്. ഒരു വാചകം ബോള്‍ഡ് ആക്കണമെങ്കില്‍ ആ വാചകത്തിന്റെ ആദ്യവും അവസാനവും നമ്മള്‍ രണ്ട് ടാഗുകള്‍ക്കുള്ളില്‍ b എന്ന എലമെന്റ് ചേര്‍ക്കുന്നു. അപ്പോള്‍ ആ വാചകത്തെ ബോള്‍ഡ് ആക്കി കാണിക്കണമെന്ന് ബ്രൌസര്‍ തിരിച്ചറിയുന്നു. <b>ഉദാഹരണത്തിന് </b> , എന്ന വാക്കിന്റെ ആദ്യമുള്ള ടാഗിനെ ഓപ്പനിങ്ങ് ടാഗ് എന്നും അവസാനമുള്ള ടാഗിനെ ക്ലോസിങ്ങ് ടാഗ് എന്നും പറയുന്നു. <b>... </b> , <i> ...</i> , <u>... </u> എന്നീ എലമെന്റുകള്‍ യഥാക്രമം ബോള്‍ഡ് (Bold) , ഇറ്റാലിക്ക് (Italic) , അണ്ടര്‍ലൈന്‍ (Under line) എന്നിവയെ കുറിക്കുന്നു എന്ന് അറിയാമല്ലോ അല്ലേ.
നോട്ട് പാഡില്‍ താഴെ കാണുന്ന പോലെ ടൈപ്പ് ചെയ്യുക.
<html>
<head>
<title>Mywebsite</title>
</head>
<body>
എന്റെ ബ്ലോഗ്
</body>
</html>
(പ്രത്യേകം ശ്രദ്ധിക്കുക: എച്ച് ടി എം എല്‍ എഴുതുമ്പോള്‍ ഇങ്ങനെ താഴെത്താഴെയായി തന്നെ എഴുതണമെന്നില്ല. അതൊന്നും ബ്രൌസര്‍ കണക്കിലെടുക്കുകയില്ല. ഒരേ വരിയില്‍ തുടര്‍ച്ചയായി എഴുതിയാലും കുഴപ്പമില്ല. തെറ്റുകള്‍ ബ്രൌസര്‍ അവഗണിക്കും. ശരിയായത് മാത്രം കാണിക്കും. എന്നാല്‍ താഴെത്താഴെയായി എഴുതുന്നതാണ് ഭംഗി. അത്പോലെ തന്നെ അക്ഷരങ്ങള്‍ ക്യാപിറ്റല്‍ ലെറ്റര്‍ ആകുന്നതോ സ്മാള്‍ ലെറ്റര്‍ ആകുന്നതോ എച്ച് ടി എം എല്ലില്‍ പ്രശ്നമല്ല)
ഒരു എച്ച് ടി എം എല്‍ വെബ്പേജിന് ഹെഢും ബോഡിയും ഉണ്ടാകും. ഹെഢില്‍ ഉള്ളത് നാം കാണുകയില്ല. ബോഡിയില്‍ ഉള്ളത് മാത്രമേ കാണുകയുള്ളൂ. മേലെ ടൈപ്പ് ചെയ്തതില്‍ html എന്നത് ആദ്യം ഓപ്പനിങ്ങ് ടാഗിലും അവസാനം ക്ലോസിങ്ങ് ടാഗിലും ഉള്‍ക്കൊള്ളിച്ചു. അതിന്റെ ഇടയില്‍ ഹെഢും ബോഡിയും ഓപ്പനിങ്ങ് , ക്ലോസിങ്ങ് എന്നീ ടാഗുകളില്‍ ഉള്‍പ്പെടുത്തി. ഹെഢിന്റെ ഇടയില്‍ ടൈറ്റില്‍ കൊടുത്തു. ആ ടൈറ്റിലും രണ്ട് ടാഗുകള്‍ക്കിടയില്‍ ചേര്‍ത്തു അല്ലേ? ഈ ടൈറ്റില്‍ ആണ് നമ്മള്‍ ബ്രൌസറിന്റെ ഏറ്റവും മുകളില്‍ കാണുക. ഹെഢിന്റെ ഇടയില്‍ വരുന്നത്കൊണ്ട് അത് പേജില്‍ കാണുകയില്ല. ബോഡിയില്‍ ഒപ്പനിങ്ങ് ടാഗിനും ക്ലോസിങ്ങ് ടാഗിനും ഇടയില്‍ എഴുതിയ “ എന്റെ ബ്ലോഗ് ” എന്ന വാചകം മാത്രമേ പേജില്‍ കാണുകയുള്ളൂ. ഇനി നമുക്ക് നോട്ട്പാഡില്‍ ടൈപ്പ് ചെയ്തത് വെബ്പേജാക്കി മാറ്റണം.
നോട്ട്പാഡില്‍ file-ല്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് save as എന്ന് കൊടുക്കുക. അപ്പോള്‍ തുറക്കുന്ന വിന്‍ഡോയില്‍ മേലെ save in: എന്ന് കാണുന്നിടത്തില്‍ Desktop സെലക്റ്റ് ചെയ്യുക. താഴെ file name എന്ന് കാണുന്നിടത്ത് Mywebsite.html എന്നു കൊടുക്കുക. save as type: എന്നിടത്ത് all files എന്ന് സെലക്റ്റ് ചെയ്യുക, Encoding എന്നിടത്തില്‍ UTF-8 സെലക്റ്റ് ചെയ്യുക. എന്നിട്ട് സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഡസ്ക്ടോപ്പില്‍ Mywebsite എന്ന വെബ് പേജ് സേവ് ആയിട്ടുണ്ടാവും. ഇതില്‍ ഫയല്‍ നെയിം കൊടുത്തപ്പോള്‍ Mywebsite ന്റെ കൂടെ ഡോട്ട് html എന്ന് ചേര്‍ത്തില്ലേ. അതിനെ ഫയലിന്റെ എക്സ്റ്റന്‍ഷന്‍ എന്ന് പറയും. ആ എക്സ്റ്റന്‍ഷന്‍ ചേര്‍ത്താല്‍ മാത്രമേ ബ്രൌസറില്‍ വായിക്കാന്‍ പറ്റുന്ന വെബ്പേജ് ആവുകയുള്ളൂ. ഞാന്‍ ഇത് ഒന്ന് കൂടി വിവരിക്കാം.
അറിയാമല്ലോ, ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദനല്ല. എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഞാന്‍ മനസ്സിലാക്കിയത് പറഞ്ഞുകൊടുക്കാനുള്ള എളിയ ശ്രമമാണിത്. തുടരും.

HTML എന്താണെന്നറിയാത്തവർക്ക് ഇതുപകാരപ്പെടും
ReplyDeleteഎല്ലാ ആശംസകളും!
Thanks!! useful too....
ReplyDeleteuseful info,thank u !
ReplyDeleteവളരെ നല്ല ഉദ്ദ്യമം. പലരും ഇംഗ്ലിഷ് ബുക്കുകള്‍ വായിക്കെണ്ടി വരുന്നത് കാരണം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനാവില്ലെന്ന് പരാതി പറയാറുണ്ട്. കെ പി എസിന്റെ ലളിതമായ ഭാഷ ഈ പ്രശ്നത്തിന് ഒരു നല്ല പരിഹാരമാണ്. എന്നാലും ഈ പ്രായത്തില്‍ കെ പി എസ് ഇതു പഠിച്ചു, അതിനെ മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയെന്നത് അത്ഭുതകരം തന്നെ.
ReplyDeleteനന്നായി ഈ വിവരണം. പഠിക്കാനേറെയുണ്ട്
ReplyDeletegooood effffort.....
ReplyDeletethx
ഇതുപോലെ ലളിതമായി തന്നെ ഇനിയും തുടരണം.
ReplyDeleteവളരെ നന്ദി.
അറിയുന്ന അറിവുകള്‍ പകര്‍ന്നു നല്‍കുന്നവര്‍ ആണ് യഥാര്‍ത്ഥ അധ്യാപകര്‍...നന്ദി
ReplyDeleteനന്ദിയുണ്ട്... ഇപ്പോള്‍ സ്കൂളില്‍ ഇത് പഠിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ പോകുമ്പോള്‍ ഇല്ലായിരുന്നു. കമ്പ്യൂട്ടര്‍ ആണെങ്കില്‍ ഔപചാരികമായി പഠിച്ചിട്ടുമില്ല.
ReplyDeleteതാങ്കളുടെ അറിവ് പങ്കുവെക്കാനുള്ള മനസ്സ് മഹത്തരമാണ്.
ഇതിനെപറ്റിയൊന്നും ഒരറിവുമില്ലായിരുന്നു .. ഇപ്പോ ഇതു വായിച്ചപ്പോൾ മനസ്സിലായി സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ സർ ഇതു പറഞ്ഞിരിക്കുന്നു.. ഇനിയും തുടരുക... നമ്മിലുള്ള ചെറിയ അറിവാണെങ്കിൽ കൂടി അതു മറ്റുള്ളവർക്കും പ്രയോജനപ്പെടട്ടെ എന്ന മനസ്സോടു കൂടി അതു വായനക്കാരിൽ എത്തിക്കുക എന്നത് നല്ലൊരു കാര്യമാണു.. ആശംസകൾ..
ReplyDeleteലേഖനം നന്നായി. ഞാനും കുറെയൊക്കെ പൊടിക്കൈകള്‍ മനസ്സിലാക്കി വെച്ചിട്ടുണ്ട്!.പിന്നെ ഇപ്പോള്‍ html അറിഞ്ഞില്ലെങ്കിലും വെബ് പേജ് ഉണ്ടാക്കാന്‍ പറ്റുന്നതു കോണ്ടു വല്ലാതെ ശ്രമിക്കാറില്ല.പിന്നെ കമന്റിലും മറ്റും ലിങ്കുകള്‍ ചേര്‍ക്കാനും ഉള്ള പേജില്‍ പലതും ഇന്‍സര്‍ട്ട് ചെയ്യാനുമൊക്കെ ഇത്തരം സൂത്രങ്ങള്‍ ഉപയൊഗിക്കാറുണ്ട്. ഇതു നമ്മൂടെയൊക്കെ പ്രായത്തിനു പറ്റിയതല്ല എന്നു തോന്നാറുണ്ടെങ്കിലും സങ്ങതി രസകരമാണ്.എനിക്കിനിയും പിടി കിട്ടാത്തത് ഈ ccs ആണ്.ഒരിടത്തു കണ്ട പേജിന്റെ അതേ ലേ ഔട്ട് നമ്മുടെ പേജിലും കോപ്പിയടിക്കാന്‍!ആ പേജിന്റെ source ല്‍ നിന്നും വല്ലതും അടിച്ചു മാറ്റാന്‍ പറ്റുമോ?
ReplyDeleteഎല്ലാവർക്കും മനസ്സിലാവുന്ന വിധം ഇക്കാര്യങ്ങൾ വിവരിച്ചതിനു നന്ദി. തുടരുക...
ReplyDeleteഎല്ലാ ആശംസകളും!
ReplyDeleteThanks!! useful too....
ReplyDeleteഅറിയാത്തവര്‍ക്ക് അറിവ് പകരുന്നത് മാതൃകാപരം ആയ പ്രവര്‍ത്തനം ആണ്.. ആശംസകള്‍.. :)
ReplyDeleteവളരെ നന്നായി , നല്ലൊരു ഉദ്യമം ...കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു ..
ReplyDeleteനല്ല ശ്രമം..ആശംസകൾ,,ഡെസ്ക് ടോപ്പ് അതുപോലെ രെക്കോഡ് ചെയ്യ്ന്നപരിപാടിയെങ്ങനെ?കാമ്രിക്കോഡ് അതിന്റെ സോഫ്റ്റ് വേർ ആണോ?
ReplyDeleteവളരെ നല്ലത്. എന്നെപ്പോലെ ഉള്ളവര്‍ക്ക് ഉപകാരപ്പെടും. ആശംസകള്‍.
ReplyDeletevery informative..
ReplyDeleteമുഹമ്മദ്കുഞ്ഞി വണ്ടൂര്‍,
ReplyDeleteSHAHANA ,
കുഞ്ഞൂസ്,
shahir chennamangallur,
ajith,
അമീന്‍ വി ചൂനുര്‍,
പട്ടേപ്പാടം റാംജി,
ആചാര്യന്‍,
Shukoor ,
ഉമ്മു അമ്മാര്‍,
Mohamedkutty മുഹമ്മദുകുട്ടി ,
അലി,
kARNOr(കാര്‍ന്നോര്),
ismail chemmad,
ശ്രീജിത് കൊണ്ടോട്ടി ,
സിദ്ധീക്ക, കാഴ്ചകൾ,
mayflowers
എല്ലാവര്‍ക്കും നന്ദി ..
@വിജയകുമാര്‍ ബ്ലാത്തൂര്‍, ഡസ്ക്ടോപ് റെക്കോര്‍ഡിങ്ങിന് Cam Studio എന്ന സോഫ്റ്റ്‌വേര്‍ ആണ് ഉപയോഗിച്ചത്. അതിനെ പറ്റിയായിരുന്നു എന്റെ കഴിഞ്ഞ പോസ്റ്റ്. "ബസ്സി"ല്‍ നിന്ന് കണ്ടത്കൊണ്ട് വിജയകുമാര്‍ ആ പോസ്റ്റ് ഇവിടെ നിന്ന് വായിച്ചിട്ടില്ല എന്ന് തോന്നുന്നു. കാം സ്റ്റുഡിയോ ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിക്കുക :)
വളരെ ഉപകാര പ്രദമായ ഒരു പാഠം ...എഴുത്ത് എന്നതിനപ്പുറം തങ്ങള്‍ ഉപയോഗിക്കുന്ന മാദ്ധ്യമത്തിന്റെ സാങ്കേതികത കൂടി ബ്ലോഗ് എഴുതുന്നവര്‍ക്ക് ലളിതമായി മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ വിവരിച്ചിരിക്കുന്നു .. ഈ വിഷയകമായി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു ... അതിനേക്കാള്‍ വിശദമായും ലളിതമായും ഇവിടെ വിവരിച്ചിരിക്കുന്നു ..എനിക്കും ഉപകാരപ്രദമായി എന്നറിയിക്കുന്നു ... ബ്ലോഗ് എഴുത്തുകാര്‍ക്ക് ഈ ക്ലാസ് ഉണര്‍വ്വ് നല്‍കും എന്നതില്‍ സംശയമില്ല
ReplyDeleteഹ ഹാ
ReplyDeleteഅപ്പോ അതാണല്ലേ അതിന്റെ സംഗതി.
നന്ദി.
പുതിയ അറിവുകള്‍ക്ക്..
നമ്മുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് കൂടി പകുത്ത് നല്‍കാനുള്ള ആ മന്‍സ്സിനു, അഭിനന്ദനങള്‍.... മാഷേ...ബ്ലൊഗുകള്‍ എഴുതുന്ന മറ്റുള്ളവര്‍ക്കും ഇതൊരു മാത്രുകയാവട്ടെ...
ReplyDeleteഅടുത്ത ഭാഗത്തിനായി...കാത്തിരിക്കുന്നു.
നല്ല ഉദ്യമം.....ഇവിടേയ്ക്ക് കൂടി ഒന്ന് പോയി നോക്കൂ?.....
ReplyDeleteഷാഹിര്‍ന്റെ കമന്റിനു ഒരു അപവാദമാണ് ഈ വെബ്സൈറ്റ്
http://www.lissaexplains.com/
ആശംസകള്‍ സര്‍,
http://planetmalayalam.blogspot.com/
വിദ്യ പഠിക്കുക പിന്നീട് മാലോകരെ പഠിപ്പിക്കുക !!
ReplyDeleteആശംസകൾ
തുടരണം
ReplyDeleteനല്ലത്
ReplyDeleteവളരെ നല്ലത് .
thank u very much..
ReplyDeleteസുകുമാരന്‍ സര്‍ ,
ReplyDeleteഒരു കാര്യം വിട്ടുപോയ്യി capture fox ഫയര്‍ഫോക്സ് എക്സ്ടെന്‍ഷന്‍ സാറിന് തീര്‍ച്ചയായും പ്രയോജനപ്പെടും,ബ്ലോഗ്ഗര്‍ വിജയകുമാറിനും.ഒരു റെക്കോര്‍ഡിംഗ് സോഫ്റ്റ്‌വെയര്‍ ചെയുന്നതിലുപരി നമുക്ക് ഈ കൊച്ചു എക്സ്ടെന്‍ഷന്‍ കൊണ്ട് സാധിക്കും..പക്ഷെ റെക്കോര്‍ഡ് ചെയുന്ന സമയം ഓണ്‍ലൈന്‍ ആവണം.
https://addons.mozilla.org/en-US/firefox/addon/capture-fox/
thanks a lot
ReplyDeleteഎല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ...!
ReplyDeleteവിജ്ഞേയം. നന്ദി, നമസ്ക്കാരം.
ReplyDeleteSimple and very useful tips.
ReplyDeletego ahead.
Your simplicity in language is your plus point
"ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദനല്ല."
ReplyDeleteഅങ്ങനെ തോന്നുന്നില്ല ....അറിവുള്ള ഒരാളെ വിദഗ്ധന്‍ എന്ന് തന്നെ അല്ലെ വിളിക്കേണ്ടത് ...അല്ലാതെ ഏതെങ്കിലും കമ്പനി ചാര്‍ത്തി നല്‍കുന്ന പദവി അല്ലല്ലോ ഒരാളെ അറിവുള്ളവന്‍ ആക്കുന്നത് ...തുടരുക ആശംസകള്‍ !
Noushad Vadakkel
ReplyDeleteമുഖ്‌താര്‍¦udarampoyil
ഗിരീശന്‍
ബെഞ്ചാലി
Kalavallabhan
ഇസ്മായില്‍ കുറുമ്പടി (തണല്‍)
Shamshir
ഉനൈസ്
Ente lokam
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
പള്ളിക്കരയില്‍
Anvar
Chethukaran Vasu
പ്രോത്സാഹനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും എല്ല്ലാവര്‍ക്കും നന്ദി..
ഉപകാരപ്രദം.
ReplyDeleteനന്ദി സര്‍
ReplyDeleteനന്ദി സുഹൃത്തേ, ഞാന്‍ യുറീക്കയില്‍ ബ്ലോഗിംഗിനെക്കുറിച്ച് രണ്ടു ലേഖനങ്ങള്‍ എഴുതിയിരുന്നു, അതിന്റെ തുടര്‍ച്ചയായി html നെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് തയ്യാറാക്കാന്‍ താങ്കളുടെ ഈ ബ്ലോഗ് വളരെ സഹായിക്കുന്നു, ഒരായിരം നന്ദി...
ReplyDeleteആക്ച്വലി ഈ html എന്നേപ്പോലുള്ള സാധാരണക്കാര്‍ക്ക് ആവശ്യമുണ്ടോ? അല്ല, ഇതൊന്നും അറിയാതെയാ ഇത്രനാളും ബ്ലോഗീരുന്നതേ, അതോണ്ട് ചോദിച്ചതാ... പൊട്ടത്തരമാണെന്നറിയാം, ക്ഷമിക്കൂ.. ഞാന്‍ സാങ്കേതികവിദ്യയില്‍ പിന്നിലാണ്...
ReplyDeleteനല്ല ഒരു ശ്രമം ...
ReplyDeleteതുടരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
സാധാരണ ഉപയോഗിക്കുന്ന മികച്ച നിലവാരം ഉള്ള വെബ്സൈറ്റ്കള്‍ HTMLല്‍ അല്ല എഴുതുന്നത്. ഇതൊരു ബേസിക് മാത്രമാണ്. XML, ASP ഒക്കെയും ഉപയോഗിക്കുന്നുണ്ട്. HTMLനു ഒരു പരിധി ഉണ്ട്. ഗ്രാഫിക്സിനും മറ്റുമൊക്കെ ...
Valre easy ayi manssilakkan pattunna note
ReplyDelete